Multi choice questions

  1. പ്ലാനിങ്ങ്‌ കമീഷൻ സ്ഥാപിതമായത്‌ ?
    1. ജനുവരി 1- 1950
    2. മാര്‍ച്ച്‌ 15- 1950
    3. മാര്‍ച്ച്‌ 1- 1950
    4. എപ്രില്‍ 1- 1950

    Answer:

    B. മാര്‍ച്ച്‌ 15- 1950

  2. ഇന്ത്യന്‍ പ്ലാനിങ്ങിന്റെ ശില്പി എന്നറിയപ്പെടുന്നതാര്‌?
    1. കെ. എന്‍. രാജ്‌
    2. പി സി. മഹാലനോബിസ്‌
    3. ആര്‍.സി. ദേശായി
    4. ദാദാഭായി നവറോജി

    Answer:

    B. പി സി. മഹാലനോബിസ്‌

  3. ഇന്ത്യ ഒരു --- സമ്പദ്‌വ്യവസ്ഥയാണ്‌
    1. മുതലാളിത്ത
    2. സോഷ്യലിസ്റ്റ്‌
    3. മിശ്ര
    4. ഇതൊന്നുമല്ല

    Answer:

    C. മിശ്ര

  4. ഹരിത വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
    1. ഭക്ഷ്യധാന്യ ഉല്പാദനം
    2. നാണ്യവിള ഉല്പാദനം
    3. പാല്‍ ഉല്പാദനം
    4. മേല്‍ പറഞ്ഞവയെല്ലാം

    Answer:

    A. ഭക്ഷ്യധാന്യ ഉല്പാദനം

  5. ധവളവിപ്ലവം --- മായി ബന്ധപ്പെട്ടതാണ്‌.
    1. പാല്‍
    2. പച്ചക്കറി
    3. മുട്ട
    4. മത്സ്യം

    Answer:

    A. പാല്‍

  6. ഇന്ത്യയില്‍ എത്ര വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട് ?
    1. 1
    2. 3
    3. 7
    4. 6

    Answer:

    D. 6

ഒറ്റപ്പെട്ടതു വേർതിരിച്ചെടുക്കുക.

    1. ആധുനീകരണം
    2. വളർച്ച
    3. സമത്വം
    4. ഇറക്കുമതി

    Answer:

    D. ഇറക്കുമതി. മറ്റുള്ളവ പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളാണ്‌.

    1. കെമിക്കല്‍ ഫെര്‍ട്ടിലൈസര്‍
    2. HYV വിത്തുകള്‍
    3. ലൈസന്‍സിങ്‌
    4. ജലസേചനം

    Answer:

    C. ലൈസന്‍സിംഗ്‌ - മറ്റുള്ളവ ഹരിത വിപ്ലവവുമായി ബന്ധപ്പെട്ടവയാണ്‌.

    1. ലൈസന്‍സിംഗ്‌
    2. സംരക്ഷണം
    3. ഇടനിലക്കാരെ ഒഴിവാക്കല്‍
    4. ചെറുകിട വ്യവസായങ്ങള്‍ സംരക്ഷിക്കല്‍

    Answer:

    C. ഇടനിലക്കാരെ ഒഴിവാക്കല്‍ -- മറ്റുള്ളവ വ്യവസായ നയവുമായി ബന്ധപ്പെട്ടതാണ്‌.

  1. താഴെ തന്നിരിക്കുന്ന രാജ്യങ്ങളെ വിവിധ ഇക്കണോമിക്‌ സിസ്റ്റംസ് ആയി വര്‍ഗ്ഗീകരിക്കുക.

    USA, ജര്‍മ്മനി, ക്യൂബ, ഇന്ത്യ, ചൈന, ശ്രീലങ്ക, വെൻസ്വെല, UK, പാക്കിസ്ഥാന്‍

  2. Answer :

    Table 2.1 ഇക്കണോമിക്‌ സിസ്റ്റംസ്
    സോഷ്യലിസം ക്യാപിറ്റലിസം മിക്സഡ്‌ ഇക്കോണമി
    ചൈന USA ഇന്ത്യ
    ക്യൂബ UK പാക്കിസ്ഥാന്‍
    വെൻസ്വെല ജര്‍മ്മനി ശ്രീലങ്ക

  3. താഴെ തന്നിരിക്കുന്ന കോളങ്ങള്‍ തമ്മില്‍ ഉചിതമായി യോജിപ്പിക്കുക.
  4. Table 2.2
    A B
    മുതലാളിത്തം സ്വകാര്യ-പൊതുമേഖലകളുടെ സാന്നിദ്ധ്യം
    സോഷ്യലിസം കമ്പോള വ്യവസ്ഥിതി
    മിശ്ര സമ്പദ്‌വ്യവസ്ഥ പൊതുമേഖല

    Answer :

    Table 2.3
    A B
    മുതലാളിത്തം കമ്പോള വ്യവസ്ഥിതി
    സോഷ്യലിസം പൊതുമേഖല
    മിശ്ര സമ്പദ്‌വ്യവസ്ഥ സ്വകാര്യ-പൊതുമേഖലകളുടെ സാന്നിദ്ധ്യം

  5. 'കാര്‍ഷിക സബ്‌സിഡി ആവശ്യമുമണ്ടാ?' എന്ന വിഷയത്തില്‍ ഒരു ഡിബേറ്റ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുക.
  6. Answer :

    Table 2.4
    സബ്സിഡിയെ ന്യായീകരിക്കുന്ന വാദങ്ങള്‍ സബ്സിഡിയെ എതിര്‍ക്കുന്ന വാദങ്ങള്‍
    കാര്‍ഷിക മേഖലയില്‍ പൂതിയ സാങ്കേതികവിദ്യ സ്വീകരിക്കൂവാന്‍ സബ്സിഡി ലഭിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക്‌ കഴിയും. സബ്സിഡി, അത്‌ ലക്ഷ്യമിടുന്ന കര്‍ഷക ഗണത്തിനല്ല ലഭിക്കുന്നത്‌.
    സാധാരണക്കാരായ കര്‍ഷകര്‍ക്ക്‌ വലിയൊരനുഗ്രഹമായിരിക്കും സബ്സിഡി. സര്‍ക്കാരിന്‌ വലിയ സാമ്പത്തിക ബാദ്ധ്യതകളും വരുത്തിവയ്ക്കുന്നു.
    സബ്സിഡി മൂലം ഭക്ഷ്യധാന്യ ഉല്പാദനം തുടരുവാനും രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ കൈവരിക്കുവാനും കഴിയും. വിഭവ വിനിയോഗത്തെ നേരായ വിധത്തിലല്ല സബ്സിഡി നിയന്ത്രിക്കുന്നത്‌.

  7. ഇംപോര്‍ട്ട്‌ സബ്സ്റ്റ്റ്യുഷന്‌ നമ്മുടെ വിദേശ വ്യപാരനയത്തില്‍ യുക്തിസഹമായ സ്ഥാനമുണ്ടോ എന്ന്‌ ചര്‍ച്ച ചെയ്യുക.
  8. Answer :

    ഇറക്കുമതി ചെയ്യേണ്ട വസ്തുക്കള്‍ക്ക്‌ പകരം ബദല്‍ സാധനങ്ങള്‍ ഉപയോഗിക്കാറാക്കുന്ന ഓരു ബദല്‍ വ്യാപാര നയമാണ്‌ ഇന്ത്യ അനുവര്‍ത്തിച്ചിരുന്നത്‌. വിദേശരാജ്യങ്ങളോടുള്ള ആശ്രയത്വം കുറയ്ക്കുക എന്നതാണ്‌ ഈ നയത്തിന്റെ ലക്ഷ്യം, ഈ നയം 'സംരക്ഷണനയത്തില്‍' ഇന്ത്യയെ എത്തിച്ചു, വിദേശികളുടെ മത്സരത്തില്‍ നിന്ന്‌ ഇന്ത്യന്‍ വ്യവസായങ്ങളെ സംരക്ഷിക്കുന്ന നയത്തിനാണ്‌ സംരക്ഷണ നയം എന്ന്‌ പറയുന്നത്‌.

    സംരക്ഷണത്തിനായി രണ്ട്‌ കരുക്കളാണ്‌ ഉള്ളത്‌. താരീഫ്‌, ക്വോട്ട എന്നിവയാണത്‌. കയറ്റുമതിക്കും ഇറക്കുമതിക്കും ഏര്‍പ്പെടുത്തുന്ന ചുങ്കമാണ്‌ താരിഫ്‌. എന്നാല്‍ അളവിലോ എണ്ണത്തിലോ ഉള്ള നിയ്യത്രണമാണ്‌ ക്വോട്ട. ഇവ രണ്ടും ആഭ്യന്തര വ്യവസായത്തെ വിദേശ മത്സരത്തില്‍ നിന്നും സംരക്ഷിക്കുവാനുള്ള ഉപാദികളാണ്‌.
  9. ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക്‌ സുപ്രധാനമായ സ്ഥാനമുണ്ട്. കാരണമെഴുതുക.
  10. Answer :

    ചെറുകിട വ്യവസായങ്ങള്‍ക്ക്‌ ഇന്ത്യന്‍ സാഹചര്യത്തില്‍ സുപ്രധാനമായ സ്ഥാനമാണുള്ളത്‌. പരമാവധി നിക്ഷേപം ഒരു കോടിയുള്ള സംരംഭങ്ങളെയാണ്‌ ഇപ്പോള്‍ ചെറുകിട വ്യവസായങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ചെറുകിട വ്യവസായങ്ങളുടെ മേന്മകള്‍ താഴെ പറയുന്നവയാണ്‌.

    • i) ചെറുകിട വ്യവസായങ്ങള്‍ ഗ്രാമങ്ങളെ വികസിപ്പിക്കും.
    • ii) അവയ്ക്ക്‌ വളരെ കുറച്ച്‌ മൂലധന നിക്ഷേപമേ ആവശ്യമുള്ളു.
    • iii) കാര്യമായ ഇറക്കുമതി ആവശ്യമായി വരുന്നില്ല.
    • iv) മലിനീകരണം പരിമിതമാണ്‌.
    തൊഴില്‍ രഹിതര്‍ ധാരാളമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ ചെറുകിട വ്യവസായങ്ങള്‍ സഹായകമാകും. കൂടാതെ, നിക്ഷേപം കുറവായതിനാല്‍ ധാരാളം ആളുകള്‍ക്ക്‌ ഇത്തരം വ്യവസായം ആരംഭിക്കുവാന്‍ കഴിയും. വായ്പാ സൌകര്യവും മറ്റും കൂടുതലായി ഈ മേഖലയില്‍ ലഭ്യവുമാണ്‌. ചുരുക്കത്തില്‍, ചെറുകിട വ്യവസായങ്ങള്‍ ഇന്ത്യയില്‍ സൂപ്രധാനമായ പങ്ക്‌ വഹിക്കുന്നുണ്ട്‌.
  11. 'മൊത്തം ആഭ്യന്തര ഉല്പന്നം (GDP) സാമ്പത്തിക വളര്‍ച്ചയുടെ ഒരു ഉല്പന്ന സൂചകമാണ്‌.' ഈ പ്രസ്താവനയോട്‌ പ്രതികരിക്കുക.
  12. Answer :

    മൊത്തം ആഭ്യന്തര ഉല്പന്നത്തിന്റെ ഉയര്‍ച്ചയെയാണ്‌ സാമ്പത്തിക വളര്‍ച്ച എന്ന്‌ പരിഗണിക്കാവുന്നതാണ്‌. ദേശീയ വരുമാനമെന്നത്‌ ഒരു രാജ്യത്ത്‌ ഒരു വര്‍ഷം ഉല്പാദിക്കപ്പെടുന്ന സാധന സേവനങ്ങളുടെ പണമൂല്യമാണ്‌. ഇത്‌ 3 മേഖലകളില്‍ നിന്നാണ്‌ (കാര്‍ഷിക മേഖല, വ്യവസായ മേഖല, സേവന മേഖല) ലഭിക്കുന്നത്‌. സമ്പദ്വ്യവസ്ഥയിലെ വരുമാന വര്‍ദ്ധനവാണ്‌ ഈ മേഖലകളുടെ വളര്‍ച്ചയിലൂടെ ദൃശ്യമാവുക, അതായത്‌ ഈ മേഖലകളില്‍ തൊഴിലെടുക്കുന്നവരുടെ വരുമാനത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നു. അതിനാല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പന്നം (ജി.ഡി.പി) സാമ്പത്തിക വളര്‍ച്ചയുടെ ഒരു ഉല്പന്ന സൂചകമാണ്‌.

  13. കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കിയ ഭുപരിഷ്കരണത്തിന്റെ ആവശ്യകതയും പ്രത്യേകതകളും വിശദീകരിക്കുക.
  14. Answer :

    കൃഷി ഭൂമി കൃഷിക്കാരന്‌ എന്നതായിരുന്നു ഭൂപരിഷ്ക്കാരത്തിന്റെ പ്രധാന ലക്ഷ്യം. ഭൂവിതരണത്തിലെ അസമത്വം കുറയ്ക്കുക, ഉല്പാദനക്ഷമത വര്‍ദ്ധിപ്പിച്ച്‌ കാര്‍ഷിക ഉല്പാദനം കൂട്ടുക എന്നീ ഉദ്ദേശ്യങ്ങളായിരുന്നു ഭൂപരിഷ്കാരത്തിന്‌ ഉണ്ടായിരുന്നത്‌. ഈ പരിഷ്കാരങ്ങളുടെ പ്രത്യേകതകള്‍ താഴെ പറയുന്നു.

    • i) ജമിന്ദര്‍മാരെപ്പോലുള്ള ഇടനിലക്കാരെ ഒഴിവാക്കല്‍.
    • ii)മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക്‌ ഭൂമി നല്‍കല്‍.
    • iii) കൈവശം വയ്ക്കാവുന്ന കൃഷിഭൂമിക്ക്‌ പരിധി നിശ്ചയിക്കല്‍.
    • iv) ഭൂരഹിതര്‍ക്ക്‌ മിച്ച ഭൂമി വിതരണം ചെയ്യല്‍.
  15. ഹരിത വിപ്ലവം എന്നാലെന്ത്‌ ? ഇതെങ്ങനെയാണ്‌ കര്‍ഷകര്‍ക്ക് നേട്ടമായി തീര്‍ന്നത്‌ ?
  16. Answer :

    കാര്‍ഷിക മേഖലയില്‍ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ആവിഷ്കരിച്ച ഒരു ബൃഹദ്‌ സംരംഭമാണ്‌ ഹരിത വിപ്ലവം. ഹരിത വിപ്ലവത്തില്‍ നിന്ന്‌ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അവ താഴെ പറയുന്നവയാണ്‌.

    • i) ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപതമായി.
    • ii) ഇറക്കുമതിയിലും ഭക്ഷ്യസഹായത്തിലുമുള്ള ആശ്രയത്വം കുറഞ്ഞു.
    • iii) ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞത്‌ ദരിദ്രജനവിഭാഗത്തിന്‌ ഒരനുഗ്രഹമായി.
    • iv) ഭക്ഷ്യ ക്ഷാമത്തിന്റേതായ സാഹചര്യം സംജാതമായാല്‍ എടുത്തുപയോഗിക്കാന്‍ ധാന്യങ്ങളുടെ ഒരു കരുതല്‍ സ്റ്റോക്ക്‌ ഉണ്ടാക്കാന്‍ ഗവണ്‍മെന്റിന്‌ കഴിഞ്ഞു.
    • v) പൊതുവിതരണ സംവിധാനത്തിലൂടെ ദരിദ്രര്‍ക്ക്‌ കുറഞ്ഞ വിലയ്ക്കു ധാന്യവിതരണം നടത്താന്‍ ഗവണ്‍മെന്റിന്‌ കഴിവുണ്ടായി.
  17. "സമത്വത്തോടൊപ്പമുള്ള വളര്‍ച്ച" ഇന്ത്യയുടെ പദ്ധതിയുടെ ഒരു ലക്ഷ്യമാണ്‌ . ഇതിനെ ന്യായീകരിക്കുക.
  18. Answer :

    ഉല്പാദന ശേഷിയുടെ വര്‍ദ്ധനവിനെയാണ്‌ വളര്‍ച്ച എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. സമത്വത്തോടൊപ്പമുള്ള വളര്‍ച്ച ഇന്ത്യയുടെ പഞ്ചവത്സര പദ്ധതിയുടെ ഒരു ലക്ഷ്യമാണ്‌. ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് സാമ്പത്തിക വളര്‍ച്ചയൂടെ നേട്ടങ്ങള്‍ സമൂഹത്തിലെ പാവപ്പെട്ട വിഭാഗത്തിനും എത്തിച്ചേരണം എന്നതാണ്‌.

  19. ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യം “സ്വയം പര്യാപ്തത" ഒരു പദ്ധതി ലക്ഷ്യമായി പിന്തുടരുന്നതിന്റെ ആവശ്യകതയെന്താണ്‌ ?
  20. Answer :

    പരാശ്രയം കൂടാതെ ആഭ്യന്തരമായി സാധനസേവനങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനുള്ള ശേഷിയാര്‍ജജിക്കലാണ്‌ സ്വാശ്രയത്വം. സ്വാശ്രയത്വം കൈവരിക്കുന്നതിന്‌ നമ്മുടെ പഞ്ചവത്സര പദ്ധതികള്‍ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. വിശിഷ്യാ, ആദ്യ ഏഴ്‌ പദ്ധതികള്‍ സ്വാശ്രയത്തിനാണ്‌ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌. സ്വാശ്രയത്വം ഇനി പറയുന്ന രണ്ട കാര്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനിടയാക്കും.

    • i) ഇറക്കുമതി കുറയ്ക്കാനും തദ്വാരാ വിദേശനാണ്യപ്രശ്നങ്ങളുടെ ഊരാക്കുടുക്കുകളില്‍ നിന്നും രക്ഷനേടാനും
    • ii) രാജ്യത്തിന്റെ പരമാധികാരം കാത്തുസംരക്ഷിക്കാനും
  21. ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സിങ്ങിന്റെ പ്രധാന ലക്ഷ്യമെന്ത്‌ ?
  22. Answer :

    പഞ്ചവത്സര പദ്ധതികളുടെ മുന്‍ഗണനാ ക്രമത്തിനനുസരിച്ച്‌ സ്വകാര്യ വ്യവസായങ്ങളുടെ സ്ഥാപനം, വികസനം, ഉടമസ്ഥത എന്നിവ നിയന്ത്രിക്കുക എന്നതാണ്‌ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സിങ്ങിന്റെ പ്രധാന ഉദ്ദേശ്യം. അതുപോലെ തന്നെ, വ്യവസായിക രംഗത്തെ കുത്തക അവസാനിപ്പിക്കാനും ഇത്‌ ലക്ഷ്യമിടുന്നു. മറ്റൊരു ലക്ഷ്യം സാമ്പത്തിക - വ്യവസായിക വളര്‍ച്ചയിലെ പ്രാദേശിക അസന്തുലിതാവസ്ഥ നീക്കം ചെയ്യുക എന്നതാണ്‌.

  23. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കൃഷിക്കുള്ള പ്രാധാന്യമെന്താണ് ?
  24. Answer :

    ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി കണക്കാക്കുന്നത്‌ കൃഷിയെയാണ്‌. ദേശീയ വരുമാനത്തിന്റെ 25% സംഭാവന ചെയ്യുന്നത്‌ കാര്‍ഷിക മേഖലയാണ്‌. മാത്രവുമല്ല, ജനസംഖ്യയുടെ 2/3 ഭാഗം ഉപജീവനത്തിനായി ആശ്രയിക്കുന്നതും കൃഷിയെയാണ്‌. തന്മൂലം നമ്മുടെ സാമ്പത്തിക വളര്‍ച്ചയിൽ കാര്‍ഷിക മേഖല സുപ്രധാനമായ ഒരു പങ്കാണ്‌ വഹിക്കുന്നത്‌.

  25. ചേരുംപടി ചേര്‍ക്കുക.
  26. Table 2.5
    A B
    ക്വോട്ട നീതി ആയോഗ്‌
    HYV വിത്തുകള്‍ കാര്‍ഷിക മേഖലയിലെ പുരോഗതി
    ഭൂപരിഷ്ക്കരണം കൂടുതല്‍ ഉല്പ്പാദനം തരുന്ന വിത്തുകള്‍
    പ്രധാനമന്ത്രി ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന ഉല്പന്നത്തിന്റെ അളവ്‌

    Answer :

    Table 2.6
    A B
    ക്വോട്ട ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന ഉല്പന്നത്തിന്റെ അളവ്‌
    HYV വിത്തുകള്‍ കൂടുതല്‍ ഉല്പ്പാദനം തരുന്ന വിത്തുകള്‍
    ഭൂപരിഷ്ക്കരണം കാര്‍ഷിക മേഖലയിലെ പുരോഗതി
    പ്രധാനമന്ത്രി നീതി ആയോഗ്‌

  27. 1956 ലെ വ്യവസായ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ എന്തെല്ലാം ?
  28. Answer :

    1956 ലെ വ്യവസായ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണ്‌.

    • i) ധൃതഗതിയിലുള്ള വ്യവസായിക വികസനം
    • ii) പൊതുമേഖലയുടെ വളര്‍ച്ച
    • iii) അടിസ്ഥാന വ്യവസായങ്ങളുടെ വളര്‍ച്ച
    • iv) സമ്പത്തിന്റെ വിതരണത്തിലെ അസമത്വം കുറയ്ക്കുക.
  29. എന്താണ്‌ ഇക്കണോമിക്‌ പ്ലാനിങ്ങ്‌ ?
  30. Answer :

    ഒരു നിശ്ചിത കാലയളവില്‍ ചില ലക്ഷ്യങ്ങള്‍ നേടാവുന്ന വിധത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച രീതിയില്‍ വിഭവങ്ങള്‍ പങ്കിട്ടു നല്‍കുന്ന പ്രക്രിയയ്ക്കാണ്‌ പ്ലാനിങ്‌ എന്ന്പറയുന്നത്‌.

  31. ഇന്ത്യയിലെ സാമ്പത്തിക പദ്ധതികളുടെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച്‌ ഒരു കുറിപ്പ് തയ്യാറാക്കുക.
  32. Answer :

    പഞ്ചവല്‍സര പദ്ധതിയുടെ നേട്ടങ്ങള്‍

    • i) ദേശീയ വരുമാനത്തിലെ വര്‍ദ്ധനവ്‌
    • ii) ആളോഹരി വരുമാനം കൂടി
    • iii) മൂലധന സ്വരൂപണത്തിന്റെ വേഗതയേറി
    • iv) ഹരിതവിപ്ലവം നടപ്പാക്കി
    • v) കാര്‍ഷിക മേഖല വികസിച്ചു
    • vi) വ്യവസായ മേഖല വളരുവാന്‍ തുടങ്ങി
    • vii) സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍
    • viii) സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു
    • ix) കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു
    • x) ദാരിദ്രത്തിന്റെ തോത്‌ കുറഞ്ഞു
    പഞ്ചവല്‍സര പദ്ധതികളുടെ പോരായ്മകള്‍

    • i) ജീവിത നിലവാരത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല
    • ii) പണപ്പെരുപ്പം തുടര്‍ച്ചയായി ഉണ്ടായി
    • iii) തൊഴിലില്ലായ്മ വര്‍ധിച്ചു
    • iv)ഉല്പാദന വര്‍ദ്ധനവ്‌ ഉണ്ടായില്ല
    • v) അടിസ്ഥാന സൗകര്യ വികസനം കാര്യമാത്രമായി ഉണ്ടായില്ല
    • vi) വരുമാന വിതരണത്തില്‍ അസുന്തലിതാവസ്ഥ ഉണ്ടായി
    • vii) അഡ്മിനിസ്ട്രേഷന്‍ കാര്യക്ഷമമായിരുന്നില്ല
    • viii) സാമ്പത്തിക അടിസ്ഥാനം സുശക്തമായില്ല
  33. "1991 വരെ പിന്തുടര്‍ന്നുവന്ന പഞ്ചവത്സരപദ്ധതികളുടെ ലക്ഷ്യങ്ങള്‍" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാ൪ റിപ്പോര്‍ട്ട്‌ തയ്യാറാക്കുക.
  34. Answer :

    "1991 വരെ പിന്തുടര്‍ന്നുവന്ന പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങള്‍"

    ആമുഖം:

    ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ തിരുവനന്തപുരത്തെ ഒന്നാം “വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍” 1991 വരെ പിന്തുടര്‍ന്നു വന്ന പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങള്‍" എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചു. 15-02-2023 ന്‌ രാവിലെ 11 മണിക്കാണ്‌ സെമിനാര്‍ ആരംഭിച്ചത്‌. ഇതില്‍ ഇക്കണോമിക്സ്സ്‌ ടീച്ചറുടെ സജീവ സഹായം ഉണ്ടായിരുന്നു. അവതരണത്തിനായി ക്ലാസിലെ കൂട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ചിരുന്നു. ഓരോ ഗ്രൂപ്പും തങ്ങള്‍ക്ക്‌ നല്‍കപ്പെട്ട പാഠഭാഗം നന്നായി ചര്‍ച്ച ചെയ്തശേഷം ഗ്രുപ്പ്‌ ലീഡര്‍മാര്‍ അതിന്റെ അവതരണം നടത്തുകയും ഉണ്ടായി.

    ഉള്ളടക്കം :

    പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങള്‍

    ഓരോ പഞ്ചവത്സര പദ്ധതിക്കും അതിന്റേതായ ലക്ഷ്യങ്ങളും മുന്‍ഗണനാക്രമങ്ങളുമുണ്ട്. എന്നാലും ഇന്ത്യന്‍ പഞ്ചവത്സര പദ്ധതികള്‍ക്കു പൊതുവായ, വ്യക്തമായ, സുനിശ്ചിതമായ പല ലക്ഷ്യങ്ങളുണ്ടായിരുന്നു. അവ

    സാമ്പത്തിക വളര്‍ച്ച

    നവീകരണം

    സ്വാശ്രയത്വം

    നീതി

    ഈ ലക്ഷ്യങ്ങളെ നമൂക്ക്‌ വിശദമായി അല്പം പരിശോധിക്കാം.

    a) സാമ്പത്തിക വളര്‍ച്ച

    ഒരു സമ്പദ് വസ്ഥ വളരുമ്പോള്‍, അവിടത്തെ കൃഷിയും വ്യവസായവും സേവനങ്ങളും വളരുന്നു. ഉപഭോഗം, നിക്ഷേപം, സര്‍ക്കാര്‍ ചെലവുകള്‍ എന്നിവയും വളരും. ഈ മേഖലകളുടേയും പ്രവര്‍ത്തനങ്ങളുടേയും വളര്‍ച്ച മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (ജി.ഡി.പി) വളര്‍ച്ചയില്‍ പ്രതിപാലിച്ചുകാണാം. ഒരു രാജ്യത്തിന്റെ ആഭ്യന്തരപ്രദേശത്ത്‌ ഒരു കൊല്ലം ഉല്പാദിപ്പിക്കപ്പെടുന്ന എല്ലാ സാധനങ്ങളുടേയും സേവനങ്ങളുടേയും പണം മൂല്യത്തിനാണ്‌ ജിഡിപി എന്നു പറയുന്നു ജിഡിപി യൂടെ വളര്‍ച്ചയുടെ നിരക്കാണ്‌ സാമ്പത്തിക വളര്‍ച്ച,

    b) നവീകരണം

    പ്ലാനിങിന്റെ മറ്റൊരു പ്രധാന ലക്ഷ്യം നവീകരണമാണ്‌. നവീകരണമെന്നാല്‍ ആധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുക എന്നാണര്‍ത്ഥം.

    പരമ്പരാഗത കൃഷിയേക്കാള്‍ ഉല്പാദനക്ഷമമാണ്‌ ആധുനിക കൃഷി കൈത്തറിയേക്കാള്‍ ഉല്പാപാദനക്ഷമമാണ്‌ പവര്‍ലും, കൃഷിതോട്ടങ്ങളിലും ഫാക്ടറികളിലും സേവനരംഗത്തും നവീകരണം നടപ്പാക്കുമ്പോള്‍ ഉല്പാദനക്ഷമത ഉയരുന്നു. ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികളെല്ലാംതന്നെ സമ്പദ്‌വ്യവസ്ഥയുടെ നവികരണം ലക്ഷ്യമാക്കിയുള്ളതായിരുന്നു.

    c) സ്വാശ്രയത്വം.

    അന്യരെ ആശ്രയിക്കുന്നത്‌ പരമാവധി കുറയ്ക്കുക എന്നതാണ്‌ സ്വാശ്രയത്വം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. ഒരു രാജ്യത്തെ സംബന്ധിച്ചാകുമ്പോള്‍ സ്വാശ്രയത്വമെന്നതിന്‌ സ്വന്തം വിഭവസമ്പത്തിനെ ആശ്രയിച്ച്‌ വികസനം സാധിക്കുക എന്ന അര്‍ത്ഥം വരും. ആദ്യത്തെ ഏഴു പഞ്ചവത്സര പദ്ധതികളുടെ കാലത്ത്‌ ഇന്ത്യ വിദേശീയ സാങ്കേതിക വിദ്യകള്‍, വിദേശമൂലധനം തുടങ്ങിയ വിദേശവിഭവങ്ങളെ ആശ്രയിക്കുകയുണ്ടായില്ല., ഇറക്കുമതി ചെയ്യേണ്ട വസ്തുക്കള്‍ക്ക്‌ ബദല്‍വസ്തൂക്കള്‍ ഉപയോഗിക്കുന്ന ഒരു നയം ഇന്ത്യ സ്വീകരിച്ചു. കൊളോണിയലിസത്തിനെതിരായ ഒരു സ്വാഭാവിക പ്രതികരണമായിരുന്നു ഈ സ്വാശ്രയത്വനയം. ബ്രീട്ടിഷ്‌ വ്യാപാരികളുടേതായ ഈസ്റ്റിന്ത്യാ കമ്പനിയാണ്‌ ഇന്ത്യയെ രാഷ്ട്രീയമായ അടിമത്തത്തിലെത്തിച്ചതെന്നതിനാല്‍ വിദേശസഹായത്തേയും വിദേശവിഭവങ്ങളേയും ആശ്രയിക്കാന്‍ ഇന്ത്യയ്ക്ക്‌ മടിയായിരുന്നു.

    ഈ സ്വാശ്രയത്വനയം നല്ല ഫലമുളവാക്കി. സ്വാതന്ത്ര്യാനന്തരം അധികം കഴിയും മുമ്പ്‌ ഇന്ത്യ ഭക്ഷ്യകാര്യത്തില്‍ സ്വയംപര്യാപ്തമായി.

    d) നീതി

    ഇന്ത്യയുടെ പ്ലാനിങ്ങിന്റെ പ്രധാനപ്പെട്ടൊരു ലക്ഷ്യമാണ്‌ നീതി. വളര്‍ച്ച, നവീകരണം, സ്വാശ്രയത്വം എന്നിവയെല്ലാം പ്രധാനം തന്നെ. എന്നാല്‍ നീതിയുടെ അഭാവത്തില്‍ ഇവയെല്ലാം നിരര്‍ത്ഥകമായിത്തീരും. ഒരു രാജ്യത്തിലെ സമ്പദ് വ്യവസ്ഥ വളരെ ഉയര്‍ന്ന വളര്‍ച്ചാനിരക്ക്‌ നേടിയെന്നുവരാം; ആധുനികവല്‍ക്കരണം നടപ്പാക്കിയെന്നുവരാം; സ്വാശ്രയത്വം കൈവരിച്ചുവെന്നും വരാം. ഇതൊക്കെയായാലും അവിടത്തെ ജനസംഖ്യയില്‍ വലിയൊരു ഭാഗം ദാരിദ്യത്തില്‍ ആണ്ടുപോയെന്നുവരും. ഇതിന്‌ അനീതി എന്നു പറയുന്നു. വളര്‍ച്ചയുടെ നേട്ടങ്ങള്‍ ഒരിര്രജനങ്ങള്‍ക്കും ലഭ്യമാകുമെന്നും ഉറപ്പുവരുത്തണമെന്നത്‌ പ്രധാനമാണ്‌. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, പ്രാഥമികവിദ്യാഭ്യാസം, ചികിത്സാസാകര്യം എന്നിവ ഓരോ പൌരനും ലഭ്യമാക്കേണ്ടുതുണ്ട്‌. ഈ നീതി കൈവരുത്തലാണ്‌ ഇന്ത്യയിലെ പ്ലാനി്ങിവ്യന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന്‌.

    ഉപസംഹാരം

    നാല്‌- ഗ്രൂപ്പുകളും തങ്ങളുടെ വിഷയം വ്യക്തതയോടും കാര്യകാരണസഹിതവും വിശദീകരിക്കുകയുണ്ടായി. അവതരണത്തിനുശേഷം ചോദ്യോത്തരങ്ങളില്‍ കൂടുതല്‍ സംശയങ്ങളും വിശദീകരണങ്ങളും നല്‍കപ്പെട്ടു. ഇക്കണോമിക്സ്‌ ടീച്ചര്‍ വിഷയം കൂടുതല്‍ ആശയസമ്പന്നമാക്കുകയും സെമിനാർ വിജയകരമായി അവസാനിപ്പിക്കുകയും ചെയ്തു.