ഒറുച്ചെട്ടതിനെ വേർതിരിച്ചെഴുതി കാരണം പറയുക.

    1. സ്വകാര്യവല്‍ക്കരണം
    2. ദേശസാല്‍ക്കരണം
    3. ആഗോളവല്‍ക്കരണം
    4. ഉദാരവല്‍ക്കരണം

    Answer:

    B. ദേശസാല്‍ക്കരണം. മറ്റുള്ളവ സാമ്പത്തിക പരിഷ്കാരവുമായി ബന്ധപ്പെട്ടതാണ്‌.

താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ ശരിയോ തെറ്റോ എന്നെഴുതുക.

  1. ICICI ഒരു പൊതുമേഖലാ ബാങ്കാണ്‌.
  2. Answer:

    തെറ്റ്‌ - ഐ.സി.ഐ.സി.ഐ ബാങ്ക്‌ ഒരു സ്വകാര്യമേഖലാ ബാങ്കാണ്‌.

  3. ONGC ഒരു നവരത്നാ കമ്പനിയാണ്‌
  4. Answer:

    ശരി

  5. ക്വാട്ട ഒരു നോണ്‍-താരീഫ്‌ പ്രതിരോധമാണ്‌.
  6. Answer:

    ശരി

  7. ഇന്ത്യ 1991ല്‍ ബാലന്‍സ്‌ ഓഫ്‌ പേയ്മെന്റ്‌ പ്രതിസന്ധി നേരിട്ടു.
  8. Answer:

    ശരി

  9. WTO 1995 ല്‍ GATT ന്റെ പിന്തുടര്‍ച്ച സ്ഥാപനമെന്ന നിലയില്‍ സ്ഥാപിതമായി
  10. Answer:

    ശരി

  11. ഇന്ത്യ 1991 ല്‍ NEP ഒപ്പിട്ടു
  12. Answer:

    ശരി

  1. ബിപിഒ. എന്നാലെന്ത്‌?
  2. Answer :

    ബി.പി.ഒ. എന്നാല്‍ ബിസിനസ്‌ പ്രോസസ്‌ ഒട്ട്‌സോഴ്‌സിംഗ്‌ എന്നാണ്‌ ഉദ്ദേശിക്കുന്നത്.

  3. രൂപയുടെ 'ഡീവാലുവേഷന്‍ ' എന്നതുകൊണ്ട്‌ എന്താണ്‌ നിങ്ങള്‍ മനസ്സിലാക്കുനനത്‌ ?
  4. Answer:

    വിദേശ രാജ്യങ്ങളുടെ കറന്‍സിയുമായി ബന്ധപ്പെടുത്തി ആഭ്യന്തര കറന്‍സിയുടെ വിനിമയ നിരക്കില്‍ ഇടിവുണ്ടാകൂന്നതാണ്‌ ഡിവാലുവേഷന്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.

  5. വിദേശത്തു നിന്നുള്ള നേരിട്ടുള്ള നിക്ഷേപംകൊണ്ട്‌ അര്‍ത്ഥമാക്കുന്നതെന്ത്‌ ?
  6. Answer:

    വിദേശ കമ്പനികളും സംരംഭകരും ഇന്ത്യയിലെ വിവിധ മേഖലകളില്‍ നേരിട്ട്‌ നിക്ഷേപം നടത്തുന്നതിനെയാണ്‌ വിദേശത്തുനിന്നുള്ള നേരിട്ടുള്ള നിക്ഷേപം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.

  7. ആഗോളവല്‍ക്കരണത്തിന്റെ കാരണങ്ങള്‍ എന്തെല്ലാം ?
  8. Answer:

    ആഗോളവല്‍ക്കരണം.എന്നത്‌ വളരെ സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ്‌ ഇതിന്റെ കാരണങ്ങള്‍ താഴെ പറയുന്നവയാണ്.

    • - വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ പുരോഗതി.
    • - ഗവേഷണ - വികസന മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച
    • - നിയന്ത്രണങ്ങള്‍ എടുത്തുമാറ്റല്‍
  9. ലോകവ്യാപാര സംഘടന (WTO) യെക്കുറിച്ച്‌ ഒരു കുറിപ്പ് തയാറാക്കുക.
  10. Answer:

    1995 ല്‍ ഗാട്ടിന്‌ പകരം ലോകവ്യാപാര സംഘടന (ഡബ്ലു.ടി.ഒ) നിലവില്‍ വന്നു. 1948 ല്‍ 23 രാജ്യങ്ങള്‍ രൂപം നല്‍കിയ ജി.എ.ടി.ടി (GATT) ലോക വ്യാപാര സംഘടനയായി ഇന്ന് മാറിയപ്പോള്‍ 133 അംഗരാഷ്ട്രങ്ങള്‍ അതിലൂണ്ട്‌. ഡബ്ലു.ടി.ഒ യുടെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണ്.

    • i) അന്താരാഷ്ട്ര വിപണിയില്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യ അവസരം
    • ii) ബഹുമുഖ വ്യാപാരം പ്രോല്‍സാഹിപ്പിക്കല്‍
    • iii) നിയമാധിഷ്ഠിതമായ വ്യാപാര സംവിധാനം ഉണ്ടാക്കല്‍
    • iv) വ്യാപാരരംഗത്ത്‌ താരിഫിന്‌ പുറമെയുള്ള പ്രതിബന്ധങ്ങള്‍ നീക്കല്‍
    • v) അന്താരാഷ്ട്ര വ്യാപാരത്തിന്റെ പരിധിയില്‍ വ്യപാര സംബന്ധമായ ബൗദ്ധിക സ്വത്തവകാശവും (TRIPs) വ്യാപാരബദ്ധ നിക്ഷേപനടപടികളും (TRIMs) ഉള്‍പ്പെടുത്തല്‍ .
  11. " ആഗോളവല്‍ക്കരണം രാജ്യത്തിന്‌ ഭീഷണിയോ അനുഗ്രഹമോ " എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഡിബേറ്റ്‌ റിപ്പോര്‍ട്ട് തയ്യാറാക്കുക.
  12. Answer :

    ആഗോളവല്‍ക്കരണത്തെ അനുകൂലിക്കുന്നവരുട്ടെ വാദങ്ങള്‍

    • i) ആഗോളവല്‍ക്കരണം രാജ്യത്തെ വളര്‍ച്ചാ നിരക്ക്‌ ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
    • ii) രാജ്യത്തെ സമ്പാദ്യ നിരക്കും, നിക്ഷേപ നിരക്കും ആഗോളവല്‍ക്കരണക്കാലത്ത്‌ ഉയര്‍ന്നു.
    • iii) ആഗോളവല്‍ക്കരണകാലത്ത്‌ വിദേശ മൂലധന നിക്ഷേപവും വിദേശ നാണയ കരുതല്‍ ശേഖരവും വളരെയധികം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
    • iv) സേവന മേഖലയുടേയും വ്യവസായ മേഖലയുടേയും വളര്‍ച്ചാ നിരക്കുകള്‍ മതിപ്പുളവാക്കുംവിധം ഉയര്‍ന്നു.

    ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍

    • i) സാമ്പത്തിക പരിഷ്കാരങ്ങളും ഉയര്‍ന്ന ജിഡിപി വളര്‍ച്ചയും കൃഷിക്ക്‌ ഗുണം ചെയ്തില്ല.
    • ii) വ്യാപാര രംഗത്തെ ഉദാരവല്‍ക്കരണത്തിന്റെ ഫലമായി കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിഞ്ഞു.
    • iii) വരുമാനത്തിലെ അസമത്വം ഉദരേവല്‍ക്കരണത്തിന്‌ ശേഷം വര്‍ദ്ധിക്കുകയാണ്‌ ഉണ്ടായത്‌.
  13. പൊതുമേഖലാ യൂണിറ്റുകളുടെ ഡിസ്‌ഇന്‍വെസ്റ്റ്മെന്റ്‌ കൊണ്ട്‌ അർത്ഥമാക്കുന്നതെന്ത്‌ ?
  14. Answer:

    സര്‍ക്കാര്‍ കൈവശം വെച്ചിരിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ ധനകാര്യ സ്ഥാപനങ്ങള്‍ മ്യൂച്ചല്‍ ഫണ്ടുകള്‍, പ്പൊതുജനങ്ങള്‍ എന്നിവര്‍ക്കായി വില്‍ക്കുന്നതിനെയാണ്‌ ഡിസ്‌ ഇന്‍വെസ്റ്റ്മെന്റ്‌ എന്ന്‌ പറയുന്നത്‌.

  15. "NEP ക്ക്‌ ദാരിദ്ര്യത്തിന്മേൽ സ്വാധീനമുണ്ട്‌" ഈ പ്രസ്താവനയോട്‌ നിങ്ങള്‍ യോജിക്കുന്നുണ്ടോ ? വിശദമാക്കുക.
  16. Answer:

    യോജിക്കുന്നുണ്ട്‌. പൂത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ദാരിദ്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പൂര്‍ണ്ണമായി സഹായിക്കില്ല. കാരണം എന്‍ ഇ പി യൂടെ വരവോടെ ദരി൫രെ സഹായിക്കുന്ന പല പ്രോജക്ടുകളിലുമുള്ള സര്‍ക്കാര്‍ നിക്ഷേപത്തില്‍ കുറവുണ്ടാകുന്നുണ്ട്‌, ഭക്ഷ്യവിള ; നാണ്യങ്ളിലുള്ള സബ്‌സിഡിയില്‍ കുറവുണ്ടാകാനും സാധ്യതയേറെയാണ്‌. അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതുമൂലം ദാരിദ്യത്തിന്‌ കൂടുതല്‍ വഴി തെളിയും.

  17. സേവന മേഖലയുടെ ഉയർന്ന വളര്‍ച്ചയ്ക്ക്‌ കാരണമായ ഘടകങ്ങള്‍ ഏവയെന്ന്‌ സൂചിപ്പിക്കുക.
  18. Answer:

    ഇന്ത്യയില്‍ സേവന മേഖലയുടെ വളര്‍ച്ച മറ്റ്‌ മേഖലകളെ അപേക്ഷിച്ച്‌ വളരെ ഉയര്‍ന്ന തോതിലാണ്‌. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കിയതിനുശേഷം സേവനമേഖലയുടെ വളര്‍ച്ച 8.2% ആയി ഉയര്‍ന്നു. ഉദാരവല്‍ക്കരണ - സ്വകാര്യവല്‍ക്കരണ നയങ്ങളാണ്‌ സേവനമേഖലയുടെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിനുള്ള കാരണമായി കണക്കാക്കുന്നത്‌.

  19. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ സ്വകാര്യവല്‍ക്കരണത്തെ കുറിച്ച്‌ ഒരു കുറിപ്പ്‌ തയ്യാറാക്കുക
  20. Answer:

    സര്‍ക്കാര്‍ വക സ്ഥാപനങ്ങളുടെ ഉടമസ്ഥത/മാനേജ്മെന്റ്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ നല്കുന്നതിനെയാണ്‌ സ്വകാര്യ വല്‍ക്കരണം എന്ന്‌ പറയുന്നത്‌. പല രൂപത്തിലുളള സ്വകാര്യവല്‍ക്കരണമാണ്‌ ഗവണ്‍മെന്റ്‌ അനുവര്‍ത്തിച്ചുപോന്നത്‌. സ്വകാര്യ മേഖലയെ വിപുലപ്പെടുത്തുക വഴി സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക എന്ന ബൃഹത്തായ ലക്ഷ്യമായിരുന്നു. സ്വകാര്യവല്‍ക്കരണം പ്രോല്‍സാഹിരിക്കുന്നതിനായി സ്വീകരിച്ച നടപടികൾ ചുവടെ പ്രസ്താവിച്ചിരിക്കുന്നു.

    • - പൊതുമേഖലയ്ക്കായി റിസര്‍വ്‌ ചെയ്തിരുന്ന വ്യവസായങ്ങളുടെ എണ്ണം കുറയ്ക്കുക.
    • - സ്വകാര്യ മേഖലാ നിക്ഷേപത്തിന്റെ ഷെയര്‍ കൂട്ടുക.
    • - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്ക്കുക.
  21. പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളോടനുബന്ധിച്ചുള്ള മോണിറ്ററി റിഫോംസ് എന്തെല്ലാമാണ് ?
  22. Answer:

    • i) ബാങ്ക്‌ ബ്രാഞ്ച്‌ ലൈസന്‍സിംഗ്‌ ഉദാരമാക്കി
    • ii) നിക്ഷേപ നിരക്കിന്റെയും വായ്പ നിരക്കിന്റെയും നിയന്ത്രണം നീക്കി
    • iii) സി.ആര്‍.ആര്‍, എസ്‌.എല്‍ ആര്‍ എന്നിവ കുറച്ചതിനാല്‍ ബാങ്കുകള്‍ക്ക്‌ ബിസിനസിന്‌ ഉപയോഗിക്കാവുന്ന പണം ധാരാളമായി
    • iv) ഇന്‍ഷൂറന്‍സ് മേഖലയില്‍ സ്വകാര്യ മേഖലയ്ക്ക്‌ പ്രവേശനം അനുവദിച്ചു
    • v) മൂലധന വിപണികളില്‍ ഉദാരവല്‍ക്കരണം നടപ്പാക്കി
    • vi) ബാങ്കുകള്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു
  23. താഴെ പറയുന്നവയെ പ്രത്യക്ഷ നികുതി പരോക്ഷ നികുതി എന്നിങ്ങനെ വര്‍ഗ്ഗീകരിക്കുക.

    വില്‍പനനികുതി, സ്വത്തുനികുതി, VAT, കസ്റ്റംസ്‌ തീരുവ ആദായനികുതി, കോര്‍പ്പറേറ്റ്‌ നികുതി

  24. Answer :

    Table 3.1
    പ്രത്യക്ഷ നികുതി പരോക്ഷ നികുതി
    കസ്റ്റംസ്‌ തീരുവ വില്പന നികുതി
    ആദായ നികുതി സ്വത്ത് നികുതി
    കോര്‍പ്പറേറ്റ് നികുതി VAT (വാറ്റ്‌)

  25. "പരിഷ്ക്കരണകാലത്ത്‌ വ്യവസായ മേഖല മോശമായ പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്" ന്യായീകരിക്കുക.
  26. Answer:

    വ്യവസായ വളര്‍ച്ച തൃപ്തികരമായിരുന്നില്ല. ഇതിനു പലകാരണങ്ങളുണ്ട്‌.:-

    • i) ഇറക്കുമതി ഉല്പന്നങ്ങള്‍ക്ക്‌ വിലകുറവായത്‌ ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നവയ്ക്കുളള ഡിമാന്റില്‍ കുറവുണ്ടാക്കി.
    • ii) ആഗോളവല്‍ക്കരണ ശൈലികള്‍ക്ക്‌ ഇണങ്ങുന്നവയായിരുന്നില്ല നാട്ടില്‍ ലഭ്യമായിരുന്ന പശ്ചാത്തല സൌകര്യങ്ങള്‍.
    • iii) ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി തടയുന്നതിനായി പുറം രാജ്യങ്ങള്‍ വഴിവിട്ട്‌ പ്രവര്‍ത്തിച്ചു.
  27. "ഔട്ട്സോഴ്സിങ്" ഇന്ത്യയെ സംബന്ധിച്ച്‌ ഗുണകരമായിരിക്കുമെന്ന്‌ കുരുതുന്നുണ്ടോ ?
  28. Answer:

    പൂറം വാങ്ങല്‍ (ഓട്ട്‌സോഴ്‌സിങ്‌)

    പുറം വാങ്ങല്‍ എന്നു പറഞ്ഞാല്‍, പുറമെനിന്ന്‌ സ്വീകരിക്കുക, പുറമെയുള്ളവരെ ആശ്രയിക്കുക എന്നാണര്‍ത്ഥം.വികസിതരാജ്യങ്ങള്‍ അവര്‍ക്കാവശ്യമായ പലതരം സേവനങ്ങള്‍ക്കും ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍എക്കാണ്ടിങ്‌, ലീഗല്‍ സര്‍വ്വീസ് എഡിറ്റിങ്‌, അനിമേറ്റിങ്‌ എന്നിങ്ങനെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെ ആസ്പദമാക്കിയുള്ള പല സേവനങ്ങളും കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ വളരെ കുറഞ്ഞ ചെലവില്‍ സംഘടിപ്പിക്കാന്‍ കഴിയും. കാരണം വൈദഗ്ധ്യമേറിയ മനുഷ്യവിഭവങ്ങളുടെ വലിയൊരു ശേഖരം തന്നെ നമുക്കുണ്ടെന്നതിനു പുറമെ അതിവിടെ വളരെ കുറഞ്ഞ വേതനത്തിന്‌ ലഭിക്കുകയും ചെയ്യും. അതുകാരണം വികസിത രാജ്യങ്ങളിലെ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ അവരുടെ പുറം വാങ്ങലിനാശ്രയിക്കുന്ന പ്രധാന രാജ്യം ഇന്ത്യയാണ്‌ . ഇന്ത്യക്കാര്‍ക്ക്‌ നന്നായി ഇംഗ്ലീഷ്‌ സംസാരിക്കാന്‍ കഴിയുമെന്നതിനാല്‍ ബിസിനസ്സ്‌ പ്രോസസ്‌ ഔട്ട്സോഴ്സിങ് സര്‍വ്വിസുകള്‍ക്ക്‌ ഇന്ത്യ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഉദാരവല്‍ക്കരണം നടപ്പാക്കിയശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കു ഗണ്യമായ സംഭാവന നല്‍കിയത്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ മേഖലയിലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെ ആസ്പദമാക്കിയുള്ള സേവനങ്ങളുടെ മേഖലയിലും ഉണ്ടായ കണ്ണഞ്ചിക്കുന്ന വളര്‍ച്ചയാണ്‌. അടുത്ത കാലത്ത്‌ ഈ മേഖല ലക്ഷക്കണക്കിന്‌ യൂവാക്കള്‍ക്ക്‌ തൊഴില്‍ നല്‍കിയിട്ടുണ്ട്.

  29. “ഇന്ത്യയിലെ കാര്‍ഷികമേഖലയെ സാമ്പത്തിക പരിഷ്കരണം ഹാനികരമായി ബാധിച്ചിട്ടുണ്ട് ” ഇതിനോട്‌ നിങ്ങള്‍ യോജിക്കുന്നുണ്ടോ? കാര്യകാരണസഹിതം വിശദീകരിക്കുക.
  30. Answer:

    യോജിക്കുന്നു. സാമ്പത്തിക പരിഷ്കരണം ഇന്ത്യയൂടെ കാര്‍ഷിക മേഖലയെ ഹാനികരമായി ബാധിച്ചിട്ടുണ്ട്‌. സാമ്പത്തിക നയ പരിഷ്കാരത്തിന്റേതായ കാലഘട്ടത്തില്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്ക്‌ കഷ്ടിച്ച്‌ മൂന്ന്‌ ശതമാനം മാത്രമായിരുന്നു. പരിഷ്കാരങ്ങളുടെ ഫലമായി കാര്‍ഷിക മേഖലയിലെ സര്‍ക്കാരിന്റെ മൂലധന നിക്ഷേപം കുറഞ്ഞു. പ്രത്യേകിച്ചും ജലസേചനം, വൈദ്യുതി എന്നിവയ്ക്കുള്ള നിക്ഷേപം കാര്‍ഷികോല്പന്നങ്ങളുടെ ഇറക്കുമതിചുങ്കം കുറച്ചതിനാല്‍ ഇറക്കുമതി കൂടുകയും കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കാര്‍ഷിക നിവേശങ്ങളുടെ വില വര്‍ദ്ധിച്ചതിനാല്‍ കാര്‍ഷികോല്‍പന്നത്തിന്റെ ചെലവേറി. മാത്രവുമല്ല, കര്‍ഷകര്‍ ഭക്ഷ്യവിള കൃഷി ഉപേക്ഷിച്ച്‌ നാണ്യവിള കൃഷി ചെയ്യാനും തുടങ്ങി. ഇത്‌ ആദ്യത്തെ ഭക്ഷ്യ സുരക്ഷയെ ദോഷകരമായി ബാധിച്ചു. ചുരുക്കത്തില്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിക്കുകയുണ്ടായി.

  31. “1991 ലെ നവ സാമ്പത്തിക നയം ഒഴിവാക്കാനാകാത്ത ഒരു പ്രതിഭാസമായിമുന്നു." ഇതിനോട്‌ നിങ്ങള്‍ യോജിക്കുന്നുണ്ടോ? ന്യായീകരിക്കുക.
  32. Answer:

    യോജിക്കുന്നു. 1950 കളുടെ ആരംഭത്തില്‍ ഗവണ്‍മെന്റ്‌ അതിരൂക്ഷമായ പ്രശ്നങ്ങള്‍ നേരിടുവാന്‍ തുട്ജി. ഗള്‍ഫ്‌ മേഖലയിലെ രാഷ്ട്രീയ കുഴപ്പങ്ങള്‍ മൂലം പെട്രോളിയ ഉല്പന്നങ്ങളുടെ വില കുതിച്ചു കയറി. തുടര്‍ന്ന്‌ കയറ്റുമതി വരുമാനം കുറയുകയും കടുത്ത വിദേശനാണയ ക്ഷാമം നേരിടുകയും ചെയ്തു. അവശ്യ സാധനങ്ങളുടെ വില കൂടുകയും, കാര്‍ഷിക ഉല്പാദനം വളരെയധികം കുറയുകയും ഉണ്ടായി. മേല്‍പ്പറഞ്ഞ സംഭവങ്ങളുടേയും ഘടകങ്ങളുടേയും എല്ലാം അനന്തരഫലമായിട്ടാണ്‌ ഇന്ത്യയില്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആരംഭിച്ചത്‌.

  33. സര്‍ക്കാരിന്റെ 'നവരത്ന പോളിസി' പൊതുമേഖലയുടെ പ്രവര്‍ത്തനത്തെ മെച്ചപെടുത്തുമെന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടോ ? വിശദമാക്കുക.
  34. Answer:

    1996-ല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഗവണ്‍മെന്റ്‌ 9 സ്ഥാപനങ്ങളെ “നവരത്ന”കമ്പനികളായി പ്രഖ്യാപിച്ചു. അവയ്ക്ക്‌ കൂടുതല്‍ ഭരണ സ്വാതന്ത്ര്യവും സ്വയം ഭരണാവകകാശങ്ങളും നല്‍കി. ഇപ്രകാരം നവരത്ന പദവി നല്‍കപ്പെട്ടതുമൂലം അത്തരം കമ്പനികളുടെ പ്രവര്‍ത്തനം വളരെയധികം മെച്ചപ്പെടുകയുണ്ടായി. ക്രമേണ, ഇത്തരം കമ്പനികളെ സ്വതന്ത്രമാക്കുവാനും അന്താരാഷ്ട്ര കമ്പോള വ്യവസ്ഥയില്‍ മത്സരക്ഷമതയോടെ മൂന്നേറൂവാന്‍ പ്രേരിപ്പിക്കുവാനും ഗവണ്‍മെന്റ്‌ തീരുമാനിച്ചു. ആയതിനാല്‍ ഗവണ്‍മെന്റിന്റെ നവരത്ന, പോളിസി പൊതുമേഖലയുടെ പ്രവര്‍ത്തനത്തെ വളരെ മികച്ചതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്‌.

  35. “പുത്തൻ സാമ്പത്തിക നയം -1991" എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കുക.
  36. Answer:

    ആമുഖം

    ഗവ. എച്ച്‌.എസ്‌.എസിലെ ഒന്നാം വര്‍ഷ കോമേഴ്സ് വിദ്യാര്‍ത്ഥികള്‍ പുത്തന്‍ സാമ്പത്തിക നയം 1991 എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. 15-02-2023 ന്‌ രാവിലെ 11 മണിക്കാണ്‌ സെമിനാര്‍ ആരംഭിച്ചത്‌. വിഷയം പൂര്‍ണമായും അവതരിപ്പിക്കുന്നതിനായി ക്ലാസിലെ കുട്ടികളെ 3 ഗ്രൂപ്പുകളായി തിരിച്ചിരുന്നു. ആവശ്യമായ ഗ്രുപ്പുചര്‍ച്ചയ്ക്കു ശേഷം ഗ്രുപ്പ്‌ ലീഡര്‍മാര്‍ അവതരണം നടത്തി.

    ഉള്ളടക്കം

    പുത്തന്‍ സാമ്പത്തിക നയത്തിന്‌ 3 പ്രധാന സവിശേഷതകളായിരുന്നു ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവ. ആ സവിശേഷതകള്‍ താഴെ വിവരിക്കുന്നു.

    a) ഉദാരവല്‍ക്കരണം

    സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കുള്ള നിയന്ത്രണങ്ങളില്‍നിന്നെല്ലാം സമ്പദ്‌വ്യവസ്ഥയെ മോചിപ്പിക്കുക എന്നതാണ്‌ ഉദാരവല്‍ക്കരണം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. മുമ്പുണ്ടായിരുന്ന സര്‍ക്കാര്‍ ഇടപെടല്‍ അമിതമായ ഇടപെടലായിത്തീര്‍ന്നതാണ്‌ ഉദാരവല്‍ക്കരണം ആവശ്യമാക്കിത്തീര്‍ത്തത്‌. ഇടപെടുന്നത്‌ രചനാത്മകമാണ്‌, എന്നാല്‍ തടസ്സപ്പെടുത്തുന്നത്‌ നിഷേധാത്മകമാണ്‌, തടസ്സപ്പെടുത്തലാണ്‌ ലൈസന്‍സ്‌ പെര്‍മിറ്റ്‌ രാജിന്‌ ഇടയാക്കിയത്‌. അത്‌ അഴിമതിക്കും കാലതാമസത്തിനും കാര്യക്ഷമതയില്ലായ്മയ്ക്കും കാരണമായി. ലൈസന്‍സിങ്‌, ചില വ്യവസായങ്ങള്‍ പൊതുമേഖലയ്ക്ക്‌ സംവരണം ചെയ്യല്‍, സ്വകാര്യമേഖലയ്ക്ക്‌ സംവരണം, കുത്തക നിയന്ത്രണ നിയമം, വിദേശനാണയ നിയന്ത്രണ നിയമം തുടങ്ങിയ നയങ്ങള്‍ മൂലധന നിക്ഷേപത്തേയും സാമ്പത്തിക വളര്‍ച്ചയേയും നിരുത്സാഹപ്പെടുത്തി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പഴയ നയങ്ങള്‍ നിയ്യന്ത്രിക്കുന്നതിനു പകരം തടസ്സപ്പെടുത്തലായി മാറി സാമ്പത്തിക വളര്‍ച്ചയിലുള്ള ഇത്തരം നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക എന്നതായിരുന്നു ഉദാരവല്‍ക്കരണത്തിന്റെ ലക്ഷ്യം. തടസ്സപ്പെടുത്തുന്ന നയം നീക്കം ചെയ്ത്‌ മത്സരാത്മകമായ നയം കൊണ്ടുവരലായിരുന്നു അതിന്റെ ഉദ്ദേശ്യം.

    b) സ്വകാര്യവല്‍ക്കരണം

    1980 നെ തുടര്‍ന്നുള്ള രണ്ടു ദശകങ്ങളില്‍ സ്വകാര്യവല്‍ക്കുരണമെന്നത്‌ ഒരു ആഗോള പ്രവണതയായിരുന്നു. ദേശസാല്‍ക്കരണത്തില്‍ നിന്നുള്ള ഒരു തിരിച്ചുപോക്കായിരുന്നു അത്‌. സര്‍ക്കാര്‍ വക സ്ഥാപനങ്ങളുടെ ഉടമസ്ഥത മാനേജ്മെന്റ്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ നല്‍കുന്നതിനെയാണ്‌ സ്വകാര്യവല്‍ക്കരണം എന്നു പറയുന്നത്‌. ഇന്ത്യ സ്വകാര്യവല്‍ക്കരണം ആരംഭിച്ചത്‌, ഘടനാപരമായ പുനഃസംഘടനാ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു. പല രൂപത്തിലുള്ള സ്വകാര്യവല്‍ക്കരണമാണ്‌ ഗവണ്‍മെന്റ് അനുവര്‍ത്തിച്ചുപോന്നത്‌. അതിലൊന്ന്‌ ഡിസ്‌ ഇന്‍വെസ്റ്റ്മെന്റ്‌ ആയിരുന്നു. പൊതുമേഖലാസ്ഥാപനത്തില്‍ ഗവണ്‍മെന്റിന്റേതായ നിക്ഷേപം (ഓഹരി) സ്വകാര്യമേഖലയില്‍ വില്‍ക്കുന്ന ഏര്‍പ്പാടിനാണ്‌ ഡിസ്ഇന്‍വെസ്റ്റ്മെന്റ്‌ എന്നു പറയുന്നത്‌, അതിന്റെ ലക്ഷ്യം-

    • i) മികച്ച മാനേജ്മെന്റ് ടെക്നിക്കുകളിലൂടെ പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജ്മെന്റ് മെച്ചപ്പെടുത്തുക.
    • ii) ധനപരമായ അച്ചടക്കത്തിലൂടെ പൊതുമേഖലാ സ്ഥാപനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുക.
    • iii) വിപണിയില്‍നിന്ന്‌ ധനവിഭവങ്ങള്‍ ശേഖരിക്കാൻ കമ്പനികള്‍ക്കുള്ള ശേഷി വര്‍ധിപ്പിക്കുക.
    • iv) സര്‍ക്കാര്‍ ഓഹരി വിൽക്കുന്നതിലൂടെ കിട്ടുന്ന ധനം കൊണ്ട്‌ ഗവണ്‍മെന്റിന്റെ റവന്യൂ വരുമാനം കൂട്ടുക.
    c) ആഗോളവല്‍ക്കരണം

    ആഗോളവല്‍ക്കരണമെന്നത്‌ വളരെ സങ്കീര്‍ണ്ണമായൊരു പ്രതിഭാസമാണ്‌. ആഗോളവല്‍ക്കരണത്തെപ്പറ്റി പലര്‍ക്കും, പല അഭിപ്രായമാണുളളത്‌. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ലോകത്തിലെ രാജ്യങ്ങളുടെ ഏകീകരണമാണ് ആഗോള വല്‍ക്കരണം. നോബല്‍ സമ്മാന ജേതാവായ ജോസഫ്‌ സ്റ്റിഗ്ലിട്ട്സ് ആഗോളവല്‍ക്കരണത്തെ നിര്‍വ്വചിക്കുന്നത്‌ ഇങ്ങനെയാണ്‌. അടിസ്ഥാനപരമായി പറഞ്ഞാല്‍ ലോകത്തിലെ രാജ്യങ്ങളുടേയും ജനതകളുടേയും കൂടുതലടുത്ത ഏകീകരണമാണ്‌ ആഗോളവല്‍ക്കരണം. ട്രാന്‍സ്പോര്‍ട്ടേഷനിലും കമ്മ്യൂണിക്കേഷനിലും വന്‍തോതിലുണ്ടായ ചെലവുകുറവും സാധനങ്ങള്‍, മൂലധനം, വിജ്ഞാനം എന്നിവയ്ക്ക്‌ കുറച്ചൊക്കെ ജനതകള്‍ക്കും ഇടയിലുണ്ടായിരുന്ന മതിലുകള്‍ തകര്‍ന്നടിഞ്ഞതുമാണ്‌ ഈ ഏകീകരണം കൈവരുത്തിയത്‌. ഈ നിര്‍വ്വചനത്തില്‍നിന്ന്‌, ആഗോളവല്‍ക്കരണമെന്നാല്‍ അര്‍ത്ഥമാക്കുന്നത്‌ ഇവയെല്ലാമാണെന്ന്‌ സിദ്ധിക്കുന്നു-

    • i) രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധം.
    • ii) സാധനങ്ങള്‍, സേവനങ്ങള്‍, മൂലധനം, വിജ്ഞാനം, ജനതകള്‍ എന്നിവ ദേശീയ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക്‌ സ്വതന്ത്രമായി ഒഴുകല്‍.
    • iii) ട്രാന്‍സ്‌പോര്‍ട്ട്‌ കമ്യൂണിക്കേഷന്‍ ചെലവ്‌ കുറയുന്നതിലൂടെയുള്ള കുമ്പോള വികസനം.
    പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യസെന്‍ പറയുന്നത്‌. “ആഗോളവല്‍ക്കരണം ഒരു നയമല്ല, പ്രതിഭാസമാണ്‌ " എന്നാണ്‌. ഇതിനും പുറമേ ഉദാരവല്‍ക്കരണത്തിന്റേയും സ്വകാര്യവല്‍ക്കരണത്തിന്റേയും അനന്തരഫലമായി ആഗോളവല്‍ക്കരണത്തെ കാണുന്ന സാമ്പത്തികകാര്യ വിദഗ്ദ്ധരുമുണ്ട്‌.

    ഉപസംഹാരം

    മൂന്ന്‌ ഗ്രൂപ്പുകളും തങ്ങളുടെ ഭാഗം അവതരിപ്പിച്ചതിനുശേഷം ഒരു ചോദ്യാത്തരവേള സംഘടിപ്പിച്ചു. എല്ലാവരുടെയും സജീവ പങ്കാളിത്തം അതിലുണ്ടായി. അതിനുശേഷം ഇക്കണോമിക്‌സ്‌ ടീച്ചര്‍ കൂടുതല്‍ വിശദീകരണം നല്‍കി ഉച്ചയ്ക്ക്‌ ഒരു മണിയോടെ സെമിനാര്‍ വിജയകരമായി സമാപിച്ചു.

  37. ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, സ്വകാര്യ വിദേശ ബാങ്കുകള്‍ എന്നിവയ്ക്ക്‌ ഉദാഹരണമെഴുതുക.
  38. Answer :

    Table 3.2
    ദേശസാല്‍കൃത ബാങ്കുകള്‍ സ്വകാര്യ ബാങ്കുകള്‍ സ്വകാര്യ വിദേശ ബാങ്കുകള്‍
    ബാങ്ക്‌ ഓഫ്‌ ബറോഡ ആന്ധ്രാ ബാങ്ക്‌ ഡച്ച്‌ ബാങ്ക്‌
    യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കോമേഴ്‌സ്‌ എച്ച്‌.എസ്‌.ബി.സി
    പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ പഞ്ചാബ്‌ & സിന്ധ്‌ ബാങ്ക്‌ സിറ്റി ബാങ്ക്

ചേരുംപടി ചേര്‍ക്കുക.

  1. Table 3.3
    ഗാട്ട്‌ 1991
    സാമ്പത്തിക പരിഷ്കരണം 1995
    WTO 1948

    Answer :

    Table 3.4
    ഗാട്ട്‌ 1948
    സാമ്പത്തിക പരിഷ്കരണം 1991
    WTO 1995