ഒറ്റപ്പെട്ടതിനെ വേർതിരിച്ചെഴുതി കാരണം പറയുക.

    1. PDS
    2. ICDMS
    3. MDMS
    4. NREGP

    Answer:

    D. NREGP, മറ്റുള്ളവ ഭക്ഷ്യ സുരക്ഷ പരിപാടികളാണ്‌.

    1. അരി
    2. ഗോതമ്പ്‌
    3. പയര്‍
    4. റബ്ബർ

    Answer:

    D. റബ്ബർ, മറ്റുള്ളവ -ഭക്ഷ്യ വിളകളാണ്‌.

    1. RLEGP
    2. PMRY
    3. NREGP
    4. NSO

    Answer:

    D. NSO, മറ്റുള്ളവ തൊഴില്‍ദാന പരിപാടികളാണ്‌.

ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.

  1. ഉച്ചഭക്ഷണ പരിപാടി ആരംഭിച്ചത്‌ ........
    1. 1945
    2. 1947
    3. 1995
    4. 1990

    Answer:

    C. 1995

ഒറ്റവാക്കിൽ ഉത്തരമെഴുതുക.

  1. പണപ്പെരുപ്പമെന്നത്‌ പൊതുനിലവാരത്തില്‍ ഉണ്ടാകുന്ന ...........
  2. Answer:

    വര്‍ദ്ധനവ്‌

  3. NREGP യുടെ പുതിയ പേര്‌.
  4. Answer:

    മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയിമെന്റ്‌ ഗാരന്റി പ്രോഗ്രാം.

  5. ഇന്ത്യയില്‍ എന്നാണ്‌ NREGP ആരംഭിച്ചത്‌?
  6. Answer:

    2-Feb-2006

  7. SGRY സൂചിപ്പിക്കുന്നത്‌
  8. Answer:

    സമ്പൂര്‍ണ്ണ ഗ്രാമീണ റോസ്ക്കാര്‍ യോജന.

  9. വികസിത രാജ്യങ്ങളില്‍ ഏതുതരം ദാരിദ്ര്യമാണ്‌ കാണപ്പെടുന്നത്‌?
  10. Answer:

    ആപേക്ഷിക ദാരിദ്ര്യം.

  11. ദാരിദ്ര്യരേഖ എന്ന ആശയം ആദ്യമായി വിശദീകരിച്ചത് .................
  12. Answer:

    ദാദാഭായി നവറോജി.

  13. നഗരപ്രദേശത്ത്‌ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള ഒരു വ്യക്തിയും പ്രതിദിന കലോറി ഉപയോഗം. .......... ല്‍ കുറവാണ്‌.
  14. Answer:

    2100.

താഴെ നൽകിയ ചോദ്യങ്ങൾക് ഉത്തരമെഴുതുക.

  1. ഇന്ത്യയിലെ വനിതകള്‍ക്കായുള്ള ദാരിദ്ര്യ നിര്‍മാര്‍ജ്ജന പരിപാടികളുടെ പേരെഴുതുക?
  2. Answer:

    • i) പഞ്ചധാരാ യോജന - കാമധേനു യോജന
    • ii) അപ്നി ബേട്ടി അപ്നി ധന്‍ യോജന - കുടുംബശ്രീ.

  3. അബ്സല്യുട്ട്‌ പോവര്‍ട്ടി, റിലേറ്റീവ്‌ പോവര്‍ട്ടി എന്നിവ തമ്മിലുള്ള വ്യത്യാസമെഴുതുക.
  4. Answer:

    ജീവിക്കാനാവശ്യമായ മിനിമം ഉപഭോഗാവശ്യങ്ങള്‍ നേടിയെടുക്കാനാവാത്ത സ്ഥിതിവിശേഷമാണ്‌ കേവല ദാരിദ്ര്യം. വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ താരതമ്യം നടത്തുന്നതിനുള്ള അളവുകോലാണ്‌ ആപേക്ഷിക ദാരിദ്ര്യം.

  5. "ദാരിദ്ര്യരേഖ” നിര്‍വചിക്കുക.
  6. Answer:

    ജനങ്ങളെ ദരിദ്രരെന്നും ദരിദ്രരല്ലാത്തവരെന്നും വേര്‍തിരിക്കുന്ന സാങ്കല്‍പിക രേഖയാണിത്‌. വരുമാന വിതരണത്തിന്റെ ഒരു തലത്തില്‍ വച്ചാണ്‌ ദരിദ്രരേയും ദരിദ്രല്ലാത്തവരേയും വേര്‍തിരിക്കുന്നത്‌. ഈ വരുമാന തലത്തിനു താഴെയുള്ളവര്‍ ദരിദ്രരും മിതെയുള്ളവര്‍ ദരിദ്രരല്ലാത്തവരുമാണ്‌. ദാരിദ്ര്യത്തെ ഈ വിധത്തില്‍ അളക്കുന്നതിന്‌ “തലയെണ്ണം അനുപാതം" എന്നാണ്‌ പറയുക.

    മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍,

    “ജനസംഖ്യയെ ദരിദ്രരെന്നും ദരിദ്രരല്ലാത്തവരെന്നും വേര്‍തിരിക്കുന്ന ദേശീയ വരുമാന വിതരണ രേഖയിലെ വിഭജന ബിന്ദുവാണ്‌ ദാരിദ്ര്യരേഖ”

    ദാരിദ്ര്യരേഖ മാനദണ്ഡപ്രകാരം ഇനിപറയുംവിധമാണ്‌ ദാരിദ്ര്യ നിര്‍ണ്ണയം നടത്തുക.

    • i) പ്രതിദിനം 2400 കലോറി ഊര്‍ജ്ജം കിട്ടുംവിധം ആഹാരം കഴിക്കാന്‍ കിട്ടാത്ത ഗ്രാമീണര്‍ ദരിദ്രരാണ്‌.
    • ii) പ്രതിദിനം 2100 കലോറി ഊര്‍ജ്ജം കിട്ടുംവിധം ആഹാരം കഴിക്കാന്‍ കിട്ടാത്ത നഗരവാസികള്‍ ദരിദ്രരാണ്‌.
  7. നഗര - ഗ്രാമ പ്രദേശങ്ങൾക്കായുള്ള സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് ഉദാഹരണമെഴുതുക.
  8. Answer:

    • i) എസ്‌.ജെ.എസ്‌.ആര്‍.വൈ - സ്വര്‍ണ്ണ ജയന്തി ഷഹാരി റോസ്ഗാര്‍ യോജന.
    • ii) എന്‍.ആര്‍.ഇ. ജി.എസ്‌ - ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

  9. ഇന്ത്യയിലെ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പരിപാടികളെ വിമർശനപരമായി വിലയിരുത്തുക.
  10. Answer:

    ദരിദ്ര നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി ഇന്ത്യയില്‍ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി കഴിഞ്ഞ പതിറ്റാണ്ടുകളായി ദാരിദ്രത്തിന്റെ തോത്‌ ഒരു പരിധി വരെ കുറച്ചുകൊണ്ടുവരുവാനും സര്‍ക്കാരിന്‌ സാധിച്ചു. എന്നാല്‍ പദ്ധതികളുടെ നടപ്പാക്കലില്‍ ഒട്ടേറെ പോരായ്മകള്‍ നിലനില്‍ക്കുന്നതായി നിരീക്ഷിക്കുവാന്‍ കഴിയും. അവ താഴെ സൂചിപ്പിച്ചിരിക്കുന്നു.

    • i) ഭൂമിയുടെയും ആസ്‌തിതിയുടെയും അസന്തുലിതമായ വിതരണം.
    • ii) ദാരിദ്രത്തിന്റെ തോതനുസരിച്ചിട്ടുള്ള വിഭവ വിനിയോഗം ഉണ്ടായിട്ടില്ല.
    • iii) പദ്ധതി നടത്തിപ്പുമായി ചുമതലപ്പെടുത്തിയവർ ഉദ്ദേശ ലക്ഷ്യങ്ങള്‍ ശരിയായ വിധം ഉള്‍ക്കൊണ്ടവര്‍ ആയിരുന്നില്ല.
    • iv) പദ്ധതി നിര്‍വ്വഹണ ചുമതലക്കാര്‍ പരിശീലനം സിദ്ധിക്കാത്തവരും അഴിമതിയ്ക്ക്‌ സാദ്ധ്യതയുള്ളവരും ആയിരുന്നു.
    • v) വിഭവങ്ങള്‍ പാഴാക്കി കളയാനുള്ള സാദ്ധ്യതകള്‍ നിലനിന്നിരുന്നു.
    • vi) യഥാര്‍ത്ഥ സഹായം കിട്ടേണ്ടവര്‍ക്കായിരുന്നില്ല മിക്കപ്പോഴും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത്.
  11. നഗര ദാരിദ്ര്യത്തിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുക.
  12. Answer:

    ഇന്ത്യയില്‍ ഗ്രാമത്തിലും നഗരത്തിലും ദാരിദ്ര്യം നിലനില്‍ക്കുന്നുണ്ട്‌. നഗര ദാരിദ്ര്യത്തിനു പ്രധാന കാരണം, ഗ്രാമീണര്‍ ഉപജിവനത്തിനും തൊഴിലിനുമായി നഗരത്തിലേയ്ക്ക്‌ കുടിയേറി പാര്‍ക്കുന്നതാണ്‌. ആധുനിക നഗര വ്യവസായത്തിന്‌ അത്തരം മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളാനും തൊഴില്‍ നല്‍കാനും ശേഷി കുറവാണ്‌. തന്‍മൂലം നാഗരികര്‍ തൊഴില്‍ രഹിതരും ദരിദ്രരും ആയി തുടരുന്നു.

  13. നിങ്ങള്‍ ഒരു ഗ്രാമവാസിയാണെന്ന്‌ സങ്കല്‍പ്പിക്കുക. നിങ്ങളുടെ പ്രദേശത്തെ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്‌ പര്യാപ്തമായ നിര്‍ദ്ദേശങ്ങള്‍ സമര്‍ത്ഥിക്കുക.
  14. Answer:

    ഗ്രാമപ്രദേശത്തെ ദാരിദ്ര്യം നിര്‍മ്മാജജനം ചെയ്യുന്നതിന്‌ സഹായകമായ നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.

    • i) ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.
    • ii) ഗ്രാമീണരെ കൂടുതല്‍ വിദ്യാസമ്പന്നരാക്കുക.
    • iii) ചെറുകിട - കൂടില്‍ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുക.
    • iv) സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച്‌ ബോധവല്‍ക്കരിക്കുക.
    • v) റോഡ്‌, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക.
  15. ദരിദ്ര കുടുംബാംഗമായ നിങ്ങള് സർക്കാർ സഹായത്തോടെ ഒരു പെട്ടിക്കട തുടങ്ങുവാൻ ആഗ്രഹിക്കുന്നു എന്ന്‌ സങ്കല്‍പ്പിക്കുക. ഏത് പദ്ധതിയില്‍ കീഴിലായിരിക്കും നിങ്ങള്‍ അപേക്ഷ സമര്‍പ്പിക്കുന്നത്‌ ? അതിന്‌ കാരണമെന്ത്‌ ?
  16. Answer:

    സ്വര്‍ണ്ണ ജയന്തി ഷഹാരി റോസ്ഗാര്‍ യോജന (എസ്‌ ജെ.എസ്‌.ആര്‍.വൈ) ആയിരിക്കും കൂടുതല്‍ അനുയോജ്യം. ഇത്‌ 1997 ഡിസംബര്‍ 1-നാണ്‌ ആരംഭിച്ചത്‌.

  17. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടു കൊണ്ട്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ വിവിധ പരിപാടികള്‍ നടപ്പിലാക്കിവരുന്നുണ്ട്‌ ഈ പദ്ധതികള്‍ ദാരിദ്ര്യത്തിന്റെ തോത്‌ കുറയ്ക്കുവാന്‍ സഹായകരമാണെന്ന്‌ നിങ്ങള്‍ കരുതുന്നു. വിശദീകരിക്കുക.
  18. Answer:

    ദാരിദ്ര്യനിര്‍മ്മാജജനം ലക്ഷ്യമിട്ടുകൊണ്ട്‌ ഗവണ്‍മെന്റ്‌ വളരെയധികം പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്‌, ആര്‍.ഇ.ജി.പി, പി.എം.ആര്‍.വൈ, എസ്‌.ജെ.എസ്‌.ആര്‍.വൈ, എസ്‌.ജെ.എസ്‌.വൈ, എന്‍.ആര്‍.ഇ.ജി.എസ്‌ എന്നിവ അവയില്‍ പ്രധാനപ്പെട്ട പദ്ധതികളാണ്‌. ഈ പദ്ധതികളുടെ നടത്തിപ്പിന്റെ ഫലമായി ഇന്ത്യയിലെ ദാരിദ്രത്തിന്റെ നിരക്ക്‌ ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌.

    ദാരിദ്ര്യനിവാരണത്തിനായി ഗവണ്‍മെന്റ്‌ സ്വീകരിച്ചിരിക്കുന്ന ബഹുമുഖതന്ത്രം ഫലപ്രദമായിക്കൊണ്ടിരിക്കുകയാണ്‌. പക്ഷെ ദാരിദ്ര്യനിവാരണത്തിന്റെ ഗതിവേഗം കൂട്ടേണ്ടിയിരിക്കുന്നു. അതിന്‌ നിലവിലുള്ള ദാരിദ്ര്യനിവാരണതന്ത്രം തൂടരുകയും വിവിധ പരിപാടികളിലൂള്ള പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്‌.

    ദാരിദ്ര്യനിവാരണ പരിപാടികളില്‍ അനുഭവപ്പെട്ടുവരുന്ന ചില പോരായ്മകള്‍ ഇവയാണ്‌.

    • - വിവിധ പരിപാടികള്‍ക്കായി അനുവദിക്കുന്ന പണം തീര്‍ത്തും അപര്യാപ്തമാണ്‌. ദാരിദ്രത്തിന്റെ വലുപ്പം നോക്കുമ്പോള്‍ ഇന്നനുവദിക്കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ പണം ഇതിനനുവദിക്കേണ്ടതുണ്ടെന്നു കാണാം.
    • - പരിപാടികളുടെ നടത്തിപ്പ്‌ ഒട്ടും തൃപ്തികരമല്ല. പരിപാടികള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെടുന്ന ഏജന്‍സികള്‍, എന്നുവച്ചാല്‍ ഉദ്യോഗസ്ഥന്മാര്‍ ഏറിയ പങ്കും കാര്യശേഷിയില്ലാത്തവരും അഴിമതിക്കാരുമാണ്‌.
    • - ദാരിദ്ര്യ നിവാരണ പരിപാടി പ്രകാരമുള്ള സഹായങ്ങളില്‍ പലതും അനര്‍ഹരായവരുടെ കൈകളിലാണ്‌ എത്തുന്നത്‌.
    • - ദാരിദ്ര്യ നിവാരണ പരിപാടികളില്‍ ചോര്‍ച്ച അനുഭവപ്പെടാറുണ്ട്‌.
    ഇത്തരം പോരായ്മകള്‍ ദാരിദ്ര്യ നിവാരണ പദ്ധതികളുടെ വിജയത്തെ പിന്നോട്ടകറ്റുന്നുണ്ട്‌. ഇത്തരം പോരായ്മകള്‍ പരിഹരിക്കാനായാല്‍ ഇന്ത്യയിലെ ദാരിദ്രത്തിന്റെ നിരക്ക്‌ ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
  19. ഗ്രാമ - നഗര ദാരിദ്ര്യം തമ്മിലുള്ള വ്യത്ത്യാസമെന്താണ് ? ദാരിദ്ര്യം /ഗ്രാമ പ്രദേശത്തുനിന്നും നഗരപ്രദേശങ്ങളിലേക്ക്‌ എടുത്തുമാറ്റപ്പെട്ടു എന്ന്‌ നിങ്ങൾ കരുതുന്നുണ്ടോ?
  20. Answer:

    ഗ്രാമപ്രദേശത്തെ ദാരിദ്ര്യത്തിന്റെ സവിശേഷതകള്‍

    • തുറന്ന, ഡിസ്ഗൈസ്ഡ്‌ തൊഴിലില്ലായ്മ ഗ്രാമപ്രദേശങ്ങളില്‍ കാണപ്പെടുന്നു.

    • വിദ്യാഭ്യാസത്തിനും തൊഴിലിനും ഉള്ള അസൗകര്യം ഗ്രാമീണ ദാരിദ്ര്യത്തിന്റെ കാരണങ്ങളാണ്‌.

    • ഗ്രാമീണരില്‍ ഭൂരിഭാഗം കുറച്ച്‌ ആസ്തിയുള്ളവരും ഭൂരഹിതരും ആണ്‌.

    നഗരപ്രദേശത്തെ ദാരിദ്ര്യത്തിന്റെ സവിശേഷതകള്‍

    • തുറന്ന തൊഴിലില്ലായ്മ കാണപ്പെടുന്നു.

    • തുറന്ന തൊഴിലില്ലായ്മയും, ഡിസ്ഗൈഡ്സ്‌ തൊഴിലില്ലായ്മയും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയും.

    • വിദ്യാഭ്യാസ-തൊഴില്‍ സൌകര്യങ്ങള്‍ ധാരാളമുണ്ട്‌.

    • കൂടുതല്‍ ആസ്തി കൈവശമുള്ളവരാണ്‌ നാഗരികര്‍.

    ദാരിദ്ര്യം ഗ്രാമപഞ്ചായത്തു നിന്നു നഗരപ്രദേശത്തേക്ക്‌ എടുത്തു മാറ്റപ്പെട്ടു എന്നത്‌ ശരിയായ പ്രസ്താവനയാണ്‌. ഉദാഹരണത്തിന്‌, 1973-74 -ല്‍ 80% ദരിദ്രര്‍ ഗ്രാമീണരായിരുന്നുവെങ്കില്‍ 1999-2000 ആയപ്പോഴേയ്ക്കും അത്‌ 75% ആയി കുറഞ്ഞു. ഇത്തരത്തില്‍ കണക്കുകള്‍ വെച്ച്‌ നോക്കിയാല്‍ ദാരിദ്ര്യം ഗ്രാമ പ്രദേശത്തുനിന്നും നഗരപ്രദേശത്തേയ്ക്ക്‌ എടുത്തുമാറ്റപ്പെടു എന്ന്‌ മനസിലാക്കാന്‍ കഴിയും.

  21. ഗവണ്‍മെന്റ്‌ നടപ്പാക്കി വരുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന നടപടികളെക്കുറിച്ച്‌ ഒരു ചര്‍ച്ച സംഘടിപ്പിക്കുക.
  22. Answer:

    ദാരിദ്ര്യ നിവാരണ പരിപാടികള്‍

    ദാരിദ്ര്യനിവാരണത്തിനായി ഗവര്‍മ്മെന്റ് ഒരു ത്രിമുഖ സമീപനം അവലംബിച്ചു. അതിങ്ങനെയാണ്‌ :-

    • i) സാമ്പത്തിക വളര്‍ച്ചയെ ആശ്രയിക്കല്‍ (വളര്‍ച്ചോന്മുഖ സമീപനം)
    • ii) ആസ്തികളും പണിയും ഉണ്ടാക്കുന്നതിലൂടെ തൊഴിലും വരുമാനവും ഉണ്ടാക്കുക.
    • iii) ജനങ്ങള്‍ക്ക്‌ ഏറ്റവും കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കുക.

    മൂന്നാം പദ്ധതി മുതല്‍ (1961-66) കിനിഞ്ഞിറങ്ങല്‍ സിദ്ധാന്തത്തില്‍നിന്നും ഉദ്ധാരണ സിദ്ധാന്തത്തിലേക്ക്‌ ശ്രദ്ധാകേന്ദ്രം മാറി. ആസ്തികള്‍ വര്‍ധിപ്പിച്ച്‌ ജനങ്ങള്‍ക്ക്‌ തൊഴിലുണ്ടാക്കുകയും അങ്ങനെ അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. അതിനായി സംയോജിത ഗ്രാമ വികസന പരിപാടി (IRDP), ജോലിക്കു കൂലി, ഭക്ഷണം, സ്വയംതൊഴില്‍ കണ്ടെത്താന്‍ ഗ്രാമീണ യുവാക്കള്‍ക്ക്‌ പരിശീലനം (TRYSEM), (ഗ്രാമീണ തൊഴിലുറപ്പു പരിപാടി (RLEGP), ജവാഹര്‍ റോജ്ഗാര്‍ യോജന (JRY) എന്നിങ്ങനെ പല പരിപാടികളും നടപ്പാക്കി.

    പ്രധാനപ്പെട്ട ഏതാനും തൊഴില്‍ദാന പരിപാടികള്‍ താഴെ പറയുന്നവയാണ്‌.

    ഗ്രാമീണ തൊഴിലൂല്പാദന പരിപാടി (REGP)

    ഗ്രാമങ്ങളിലും ചെറുകിട പട്ടണങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ഇത്‌. ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ മുഖേനയാണിത്‌ നടപ്പാക്കിയിരുന്നത്‌. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക്‌ ചെറുകിട വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ ബാങ്കുകളില്‍ നിന്ന്‌ ലോണ്‍ അനുവദിക്കാറുണ്ട്‌.

    പ്രൈം മിനീസ്റ്ററേഴ്‌സ്‌ റോസ്ഗാര്‍ യോജന (PMRY)

    അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരെ ഉദ്ദേശിച്ചുള്ള ഒരു പരിപാടിയാണിത്‌. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളില്‍പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക്‌ സ്വയം തൊഴിലൂകള്‍ ആരംഭിക്കാന്‍ ഗവണ്‍മെന്റില്‍ നിന്നും ധനസഹായം നല്‍കുന്ന ഒന്നാണിത്‌.

    സ്വര്‍ണ്ണ ജയന്തി ഷഹാരി റോസ്ഗാര്‍ യോജന (SJSRY)

    സ്വയംതൊഴില്‍ ചെയ്യുന്ന ഏര്‍പ്പാടും വേതനത്തിന്‌ ജോലിചെയ്യുന്ന പരിപാടിയും ഉള്‍പ്പെട്ടതാണിത്‌. നഗര പ്രദേശങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കലാണ്‌ ലക്ഷ്യം.

    സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗാര്‍ യോജന (SGSY)

    സംയോജിത ഗ്രാമ വികസന പരിപാടി (IRDP) എന്നറിയപ്പെട്ടിരുന്ന പരിപാടി തന്നെയാണിത്‌. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളെ സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനുള്ള പരിപാടിയാണിത്‌. ഇതനുസരിച്ച്‌ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സഹായം ലഭിക്കും.

    ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (NREGS)

    ഇന്ത്യന്‍ പാര്‍ലിമെന്റ്‌ 2005ല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസാക്കി. ഈ നിയമപ്രകാരം തയ്യാറാക്കിയതാണ്‌ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (NREGS). പണിയെടുക്കാന്‍ തയ്യാറുള്ള ആര്‍ക്കും ഈ പരിപാടി പ്രകാരം തൊഴില്‍ നല്‍കും. ഓരോ സംസ്ഥാനത്തിലും നിലവിലുള്ള മിനിമം വേതന നിയമമനുസരിച്ചാണ്‌ വേതനം നല്‍കുക. കൊല്ലത്തില്‍ 100 ദിവസത്തെ ജോലി ഇത്‌ ഉറപ്പുനല്‍കുന്നു.

    മേല്‍പ്പറഞ്ഞ പദ്ധതികള്‍ക്കു പുറമെ വേറെയും സാമൂഹ്യ സുരക്ഷിതത്വ പരിപാടികള്‍ ഗവണ്‍മെന്റ്‌ നടപ്പിലാക്കി വരുന്നുണ്ട്. ദരിദ്രജനങ്ങള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി മുതലായവ അക്കൂട്ടത്തില്‍ ഉള്‍പ്പെടും. ചുരുക്കത്തില്‍ ദാരിദ്ര്യ നിവാരണത്തിനായി ഗവണ്‍മെന്റ്‌ ഒട്ടേറെ പരിപാടികള്‍ നടത്തിവരുന്നു.