Fundamental Rights and Duties HST Social Science
Fundamental Rights and Duties HST Social Science

Fundamental Rights and Duties HST Social Science

ഇന്ത്യൻ ഭരണഘടന – ഭാഗം III: മൗലിക അവകാശങ്ങൾ

അവകാശ പത്രിക (Bill of Rights)

അവകാശ പത്രിക (Bill of Rights)

  • മിക്ക ജനാധിപത്യ രാജ്യങ്ങളുടെയും ഭരണഘടനയിൽ പൗരന്മാരുടെ അവകാശങ്ങളുടെ ഒരു പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ഭരണഘടനയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള അത്തരം അവകാശങ്ങളുടെ പട്ടികയെ വിളിക്കുന്നത് – അവകാശ പത്രിക
  • അവകാശ പത്രിക വ്യക്തികളുടെ അവകാശങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിൽ നിന്ന് ഗവൺമെന്റിനെ വിലക്കുകയും അവകാശ ലംഘനമുണ്ടായാൽ അതിനുള്ള പരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നു.
  • ഒരു വ്യക്തിയുടെ അവകാശങ്ങൾ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ഗവൺമെന്റിനുണ്ട്.
  • നേരെ മറിച്ച് ഗവൺമെന്റിന്റെ വിവിധ ഘടകങ്ങളുടെ [നിയമനിർമ്മാണം (legislature), കാര്യനിർവ്വഹണം (Executive), ഉദ്യോഗസ്ഥവൃന്ദം (Bureaucracy), നീതിന്യായ വിഭാഗം (Judiciary)] പ്രവർത്തനത്താൽ വ്യക്തിയുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടേക്കാം.

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ (Fundamental Rights in the Indian Constitution)

  • അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം.
  • സമാധാനപരമായി സമ്മേളിക്കാനുള്ള അവകാശം.
  • സംഘടനകൾ രൂപീകരിക്കാനുള്ള അവകാശം.
  • ഇന്ത്യയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം.
  • ഇന്ത്യയിൽ എവിടെയും സ്ഥിരതാമസം ആക്കാനുള്ള അവകാശം.
  • ഇഷ്ടമുള്ള തൊഴിൽ ചെയ്യുന്നതിനും, വ്യാവസായത്തിലും കച്ചവടത്തിലും ഏർపడുനന്നിനുമുള്ള അവകാശം.
  • കുറ്റങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച സംരക്ഷണം.
  • ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം.
  • വിദ്യാഭ്യാസത്തിനുള്ള അവകാശം.
  • ചില കേസുകളുമായി ബന്ധപ്പെട്ട ശിക്ഷയിൽ നിന്നും അറസ്റ്റിൽ നിന്നുംമുളള പരിരക്ഷ.

ദക്ഷിണാഫ്രിക്കൻ ഭരണഘടനയിലെ അവകാശപത്രിക (Bill of Rights in the South African Constitution)

  • ദക്ഷിണാഫ്രിക്കൻ ഭരണഘടന നിലവിൽ വന്നത് – 1996 ഡിസംബർ
  • ദക്ഷിണാഫ്രിക്കയിലെ വർണവിവേചന ഗവൺമെന്റിന്റെ പിരിച്ചുവിടലിനെ തുടർന്നുണ്ടായ അക്രണം ഭീകരതയുടെ പശ്ചാത്തലത്തിലാണ് ഭരണഘടനയുടെ രൂപീകരണവും പ്രഖ്യാപനവും നടന്നത്.
  • ജനാധിപത്യത്തിന്റെ മൂലക്കല്ലായീട്ടാണ് അവകാശപത്രികയെ ദക്ഷിണാഫ്രിക്ക വിലയിരുപ്പിന്നത്.
  • എന്തിന്റെയൊക്കെ അടിസ്ഥാനത്തിൽ ഉള്ള വിവേചനമാണ് ദക്ഷിണാഫ്രിക്കൻ ഭരണഘടന വിലക്കിയിരിക്കുന്നത് ? വർഗം (race), ലിംഗം (gender), ഗർഭം (Pregnancy), വൈവാഹിക പദവി (Marital Status), വംശം (Ethnic), വർണം, വയസ്, വൈകല്യം (disability), മതം, മന:സാക്ഷി (Conscience), വിശ്വാസം, സംസ്കാരം, ഭാഷ,ജനനം.

ദക്ഷിണാഫ്രിക്കൻ ഭരണഘടനയിൽ ഉൾപ്പെടുത്തിട്ടുള്ള ചില അവകാശങ്ങൾ

  • അന്തസ്സിനുള്ള അവകാശം (Right to dignity)
  • സ്വകാര്യതയ്ക്കുള്ള അവകാശം (Right to privacy)
  • മാന്യമായ തൊഴിൽ ചെയ്യാനുള്ള അവകാശം (Right to fair labour practices)
  • ആരോഗ്യകരമായ പരിസ്ഥിതിക്കും, പരിസ്ഥിതി സംരക്ഷണത്തിനുമുള്ള അവകാശം (Right to healthy environment and right to protection of environment)
  • പാർപ്പിടസൗകര്യത്തിനുള്ള അവകാശം (Right to adequate housing)
  • ആരോഗ്യപരിപാലനം, ഭക്ഷണം, ജലം, സാമൂഹിക സുരക്ഷ എന്നിവയ്ക്കുള്ള അവകാശം (Right to health care, food, water and social security)
  • കുട്ടികളുടെ അവകാശങ്ങൾ (Children’s right)
  • അടിസ്ഥാന വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമുള്ള അവകാശം (Right to basic and higher education)
  • സാംസ്കാരികവും, മതപരവും, ഭാഷാപരവുമായ വിഭാഗങ്ങളുടെ അവകാശം (Right to cultural, religious and linguistic communities.)
  • വിവരവാകാശം (Right to information)
  • ഒരു പ്രത്യേക ഭരണഘടനാ കോടതിയെന്നാണ് ഈ അവകാശങ്ങൾ നടപ്പിൽ വരുത്തുന്നത്.

ഇന്ത്യൻ ഭരണഘടന – ഭാഗം III: മൗലിക അവകാശങ്ങൾ.

സമത്വത്തിനുള്ള അവകാശം (Right to Equality)

  • നിയമത്തിനുമുന്നിൽ തുല്യത.
  • തുല്യ നിയമ പരിരക്ഷ.
  • മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളുടെ നിരോധനം.
  • ഹോട്ടലുകൾ, കടകൾ, കിണറുകൾ, കുളങ്ങൾ, പൊതു സ്നാനഘട്ടങ്ങൾ, പൊതു നിരത്തുകൾ എന്നിവടങ്ങളിൽ തുല്യ പ്രവേശനം.
  • പൊതുജോലികളിൽ അവസരസമത്വം.
  • അയിത്തം നിർമ്മാർജനം.
  • സ്ഥാനപ്പേരുകൾ നിർത്തലാക്കൽ.

സ്വാതന്ത്ര്യത്തിനുള്ള അവകാശം (Right to Freedom).

  • അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം.
  • സമാധാനപരമായി സമ്മേളിക്കാനുള്ള അവകാശം.
  • സംഘടനകൾ രൂപീകരിക്കാനുള്ള അവകാശം.
  • ഇന്ത്യയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം.
  • ഇന്ത്യയിൽ എവിടെയും സ്ഥിരതാമസം ആക്കാനുള്ള അവകാശം.
  • ഇഷ്ടമുള്ള തൊഴിൽ ചെയ്യുന്നതിനും, വ്യാവസായത്തിലും കച്ചവടത്തിലും ഏർപ്പെടുനന്നിനുമുള്ള അവകാശം.
  • കുറ്റങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച സംരക്ഷണം.
  • ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം.
  • വിദ്യാഭ്യാസത്തിനുള്ള അവകാശം.
  • ചില കേസുകളുമായി ബന്ധപ്പെട്ട ശിക്ഷയിൽ നിന്നും അറസ്റ്റിൽ നിന്നുംമുളള പരിരക്ഷ.

ചൂഷണത്തിനെതിരെയുള്ള അവകാശം (Right against Exploitation).

  • മനുഷ്യ വ്യാപാശത്തിനെതിരെയും, നിർബദ്ധിത ജോലിക്കെതിരെയുളള അവകാശം.
  • കുട്ടികളെക്കൊണ്ട് അപകടകരമായ ജോലി ചെയ്യിക്കുന്നതിനുള്ള നിരോധനം.

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (Right to Freedom of Religion).

  • മനസാക്ഷി സ്വാതന്ത്ര്യം, മതവിശ്വാസത്തിനും മതാചാരത്തിനും മതപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം.
  • മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള അവകാശം.
  • ഏതെങ്കിലും പ്രത്യേക മതത്തെ പരിപോഷിപ്പിക്കുന്നതിനായി നികുതി നൽകുന്നത് സംബന്ധിച്ച സ്വാതന്ത്ര്യം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതബോധനത്തിലോ, ആരാധനയിലോ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യം.

സാംസ്കാരികവും വിദ്യാഭ്യാസപരമായ അവകാശങ്ങൾ (Cultural and Educational Rights).

  • ന്യൂനപക്ഷങ്ങളുടെ ഭാഷയോടെയും സംസ്കാരത്തോടെയും സംരക്ഷണം.
  • ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം.

ഭരണഘടനാപരമായ പരിഹാരങ്ങളുടെ അവകാശം (Right to Constitutional Remedies).

  • അടിസ്ഥാനാവകാശങ്ങൾ സംരക്ഷിക്കാനായി വാറണ്ടുകൾ (Writs) പുറപ്പെടുവിക്കാനുള്ള അധികാരം കൊടുത്തിട്ടുള്ള സുപ്രീംകോടതിയും ഹൈക്കോടതിയും.

സമത്വത്തിനുള്ള അവകാശം (Right to Equality) (14-18)

അനുച്ഛേദം 14 നിയമത്തിന്റെ മുമ്പിൽ സമത്വം : നിയമത്തിന്റെ തുല്യ സംരക്ഷണം

“ഭരണഘടനയിലെ 14-ാം അനുച്ഛേദം ഇപ്രകാരം പറയുന്നു; “ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും ഇന്ത്യയുടെ പരിധിയിൽ നിയമത്തിന്റെ മുമ്പിൽ സമത്വവും നിയമത്തിന്റെ തുല്യ സംരക്ഷണവും ലഭിക്കേണ്ടതാണ്”.”
  • നിയമത്തിന്റെ മുമ്പിൽ സമത്വം എന്നത് ബ്രിട്ടീഷ് കോമൺ ലോ (British Common Law) പരമ്പരയിൽ നിന്നുള്ളതാണ്.
  • നിയമത്തിന്റെ തുല്യ സംരക്ഷണം യു.എസ്. ഭരണഘടനയിൽ നിന്നും സ്വാധീനിക്കപ്പെട്ടതാണ്.

അനുച്ഛേദം 15 വിവേചനത്തിന്റെയും നിരോധനത്തിന്റെയും അവകാശം.

  • മതം, ജാതി, വർഗ്ഗം, ലിംഗം, ജന്മദേശം എന്നിവയെ അടിസ്ഥാനമാക്കി സംസ്ഥാനവും പൗരന്മാരും തമ്മിൽ വിവേചനം ചെയ്യരുത്.
  • ഗാന്ധിയുടെ സാമൂഹ്യ സമത്വ സിദ്ധാന്തം അംഗീകരിക്കുകയാണ് ഈ അവകാശം കൊണ്ട് ഉദ്ദേശിക്കുന്നത്.

അനുച്ഛേദം 16 – അവസര സമത്വം

  • സമത്വം സംബന്ധിച്ച് ഇന്ത്യൻ ഭരണഘടനയുടെ അനുബന്ധത്തിൽ പരാമർശിക്കുന്ന രണ്ട് കാര്യങ്ങൾ – തുല്യനീതി, അവസരസമത്വം
  • അവസരസമത്വം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് – സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ അവസരങ്ങൾ അനുവദിക്കാൻ കഴിയുക.
  • എന്നാൽ പിന്നോക്കം നിൽക്കുന്ന ചില വിഭാഗങ്ങളെ (സാമൂഹികവും, സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവർ, സ്ത്രീകൾ, കുട്ടികൾ) ഉയർത്തുന്നതിനായി പ്രത്യേക പദ്ധതികളും നടപടികളും ഗവൺമെന്റിന് നടപ്പിലാക്കാവുന്നതാണെന്ന് ഭരണഘടന വ്യക്തമാക്കുന്നു.
  • സംവരണം പോലെയുള്ള നയങ്ങളെ സമത്വാവകാശത്തിന്റെ ലംഘനമായി കാണാൻ കഴിയില്ലെന്ന് വ്യക്തമായി വിശദീകരിക്കുന്ന ഭരണഘടന അനുച്ഛേദം – 16 (4)
  • പൊതുജോലികളിൽ അവസരസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം – 16
“അനുച്ഛേദം 16(4) പിന്നോക്ക വിഭാഗത്തിൽപ്പെട്ട ജനവിഭാഗത്തിന് സർക്കാർ സർവ്വീസിൽ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന് സ്റ്റേറ്റ് ബോധ്യപ്പെടുന്ന പക്ഷം ആ വിഭാഗത്തിന് അർഹമായ സംവരണം കൊണ്ടു വരുന്നതിൽ നിന്ന് ഈ വകുപ്പ് സർക്കാരിനെ വിലക്കുന്നില്ല.”

അനുച്ഛേദം 17 – അയിത്ത നിർമ്മാർജ്ജനം

  • അസമത്വത്തിന്റെ പ്രകൃത്യ രൂപം – അയിത്താചരണം
  • അയിത്താചരണം ശിക്ഷാർഹമാക്കുന്ന നിയമം – 1955 ലെ അയിത്ത വിരുദ്ധനിയമം

അനുച്ഛേദം 18 – ബഹുമതികൾ ഒഴിവാക്കൽ

  • ഭരണഘടനയുടെ എത്രാം വകുപ്പ് പ്രകാരമാണ് സ്ഥാനപ്പേരുകൾ നൽകുന്നത് നിർത്തലാക്കിയിരിക്കുന്നത് – 18
  • ഒരു വ്യക്തിക്ക് സൈനികവും വിദ്യാഭ്യാസപരവുമായ മികവിനൊഴികെ ഏതൊരു സ്ഥാനപ്പേരും നൽകുന്നതിൽ നിന്ന് ഭരണഘടന രാഷ്ടത്തെ വിലക്കുന്നു.

സ്വാതന്ത്ര്യത്തിനുള്ള അവകാശം (Right to Freedom) (19-22)

  • സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളെ മൗലികാവകാശങ്ങളുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാം.
  • സ്വാതന്ത്ര്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ചിന്തയുടെയും, ആവിഷ്കാരത്തിന്റെയും അവയുടെ പ്രയോഗത്തിന്റെയും സ്വാതന്ത്ര്യമാണ്.

അനുച്ഛേദം 19 അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും

  • ഈ സ്വാതന്ത്ര്യം അനിയന്ത്രിതമല്ല.
  • ഓരോൾ ഇഷ്ട്ടപ്പെടുന്നതുപോലേയും, ആഗ്രഹിക്കുന്നതുപോലെയും പ്രവർത്തിക്കാനുമുള്ളതല്ല സ്വാതന്ത്ര്യം.
  • അത് ഗവൺമെന്റിന്റെ നിയന്ത്രണത്തിന് വിധേയമാണ്.
  • ക്രമസമാധാനത്തെ തകരാറിലാക്കുന്ന അക്രമാസക്തിന്നും പ്രോത്സാഹനം നൽകുന്ന മാനഹാനിയുണ്ടാക്കുന്ന കോടതി അലക്ഷ്യമാക്കുന്ന തരത്തിൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദനീയമല്ല.

സമ്മേളന സ്വാതന്ത്ര്യം (Freedom of Assembly)

  • സമാധാനപരമായി യോഗം ചേരുന്നതിനുളള അവകാശം ഭരണഘടന ഉറപ്പുവരുത്തുന്നു.
  • ഘോഷയാത്രകൾ നടത്തുവാൻളള അവകാശവും സമ്മേളന സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നുണ്ട്.
  • സമ്മേളന സ്വാതന്ത്ര്യവും നിയന്ത്രണ വിധേയമാണ്.

സംഘടന സ്വാതന്ത്ര്യം (Freedom of Association)

  • സ്വതന്ത്രമായി സംഘടനകളും യൂണിയനുകളും രൂപീകരിക്കുന്നതിന് ഭരണഘടന സാതന്ത്ര്യം നൽകുന്നു.
  • ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കാനുളള സ്വാതന്ത്ര്യം ഇതിന്റെ ഭാഗമാണ്. എന്നാൽ നിയമവിരുദ്ധമോ ദേശവിരുദ്ധമോ ആയ ലക്ഷ്യങ്ങൾക്ക് വേണ്ടി സംഘടനകൾ രൂപീകരിക്കുന്നത് നിരോധിക്കപ്പെട്ടിട്ടുണ്ട്.
  • അതുപോലെ സർക്കാർ ജീവനക്കാർ സർവീസ് ചട്ടങ്ങൾ അനുസരിച്ച് മാത്രമേ സംഘടനകളിൽ അംഗമാകാൻ പാടുള്ളൂ.

സഞ്ചാര സ്വാതന്ത്ര്യം (Freedom of Movement)

  • ഇന്ത്യയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാൻ ഓരോ പൗരനും അവകാശമുണ്ട്.
  • എന്നാൽ പട്ടികവർഗ വിഭാഗത്തിന്റെ സംരക്ഷണത്തിനും അവരുടെ സഞ്ചാര സ്വാതന്ത്രത്തിനും മേൽ രാഷ്ട്രത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്.

പാർപ്പിട സ്വാതന്ത്ര്യം (Freedom of Residence)

  • ഇന്ത്യയുടെ ഏതു ഭാഗത്തും പാർക്കുവാനും സ്ഥിരതാമസമാക്കാനുമുള്ള അവകാശം പൗരന്മാർക്കുണ്ട്.
  • എന്നാൽ പൊതുജനാരോഗ്യം ദേശീയ ഗോത്ര വർഗക്കാരുടെ ക്ഷേമത്തെ മുൻനിർത്തിയും രാഷ്ടത്തിന് പാർപ്പിട സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാവുന്നതാണ്.

തൊഴിൽ, വ്യാപാരം, വ്യവസായം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം (Freedom of occupation, trade, or business)

ഇന്ത്യൻ പൗരന്മാർക്ക് ഇഷ്ടമുള്ള തൊഴിൽ സ്വീകരിക്കുന്നതിനും വ്യാപാരമോ വ്യവസായമോ നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നു.
എന്നാൽ സമൂഹം ദുസ്സഹമെന്ന് കരുതുന്ന തൊഴിലുകളും വ്യാപാരവും ചെയ്യാൻ പൗരന്മാർക്ക് അവകാശമില്ല.

അനുച്ഛേദം 20 – കുറ്റകൃത്യങ്ങൾക്കുള്ള അന്യായമായ ശിക്ഷകളിൽനിന്നുള്ള സംരക്ഷണം

  • കുറ്റം നടന്ന സമയത്ത് നിലവിലുള്ള നിയമം പ്രകാരം മാത്രമേ കുറ്റക്കാരനെ ശിക്ഷിക്കാൻ പാടുള്ളു.
  • പിൽക്കാലത്തുണ്ടാ നിയമങ്ങൾ മുൻ കാലത്തെ കുറ്റകൃത്യങ്ങൾക്ക് ബാധകമല്ല.
  • കുറ്റം ചെയ്ത അവസരത്തിൽ നിലവിലുള്ള നിയമമനുസരിച്ച് എന്തു ശിക്ഷ നൽകുമോ അതിൽ കൂടുതലായി ശിക്ഷ നൽകാൻ നൽകരുത്.
  • ഒരു കുറ്റത്തിന് ഒരു പ്രാവശ്യത്തിൽ കൂടുതൽ ആരെയും ശിക്ഷിക്കാൻ പാടില്ല.
  • കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ അയാൾക്കെതിരായ സാക്ഷിയാക്കാൻ നിർബന്ധിക്കാൻ പാടില്ല.

അനുച്ഛേദം 21 – ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം

  • സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജീവനും, വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ (Right to life and personal liberty)
  • നിയമത്താൽ സ്ഥാപിതമായ നടപടി ക്രമങ്ങളിലൂടെയല്ലാതെ (Procedure established by law) ഒരാളെയും ജീവനോ, വ്യക്തി സ്വാതന്ത്ര്യമോ ഹനിക്കാൻ പാടില്ല.
  • ഇത്കൊണ്ട് അർത്ഥമാക്കുന്നത് അറസ്റ്റിന് അടിസ്ഥാനമായ കാരണം അറിയിക്കാതെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്നതാണ്.
  • ചൂഷണമുക്തമായി അന്തസ്സോടെ ജീവിക്കാനുളള മനുഷ്യന്റെ അവകാശം ഈ അവകാശത്തിൽ ഉൾപ്പെടുന്നുവെന്ന് സുപ്രീകോടതി വ്യക്തമാക്കിയിട്ടുണ്ട്.
  • ജീവനോപാധിയില്ലാതെ ഒരു വ്യക്തിക്ക് ജീവിക്കാൻ കഴിയില്ല എന്നും ജീവിക്കാനുള്ള അവകാശത്തിൽ പാർപ്പിടത്തിനും ഉപജീവനത്തിനുമുള്ള അവകാശങ്ങൾ കൂടി ഉൾപ്പെടുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു.
  • 44-ാം ഭരണഘടനാ ഭേദഗതി പ്രകാരം ദേശീയ അടിയന്തിരാവസ്ഥയിൽ പോലും ഈ അവകാശം അനുവദിക്കുന്നത് തടസ്സമാവില്ല.
  • അനുച്ഛേദം 21 എ പ്രകാരം വിദ്യാഭ്യാസതീന്നുള്ള അവകാശം മൗലികാവകാശമായി ചേർക്കപ്പെട്ടി.
  • ഇത് പ്രകാരം 6നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നിർബന്ധമായും സൗജന്യമായ വിദ്യാഭ്യാസം ഉറപ്പാനൽകുന്നു.
“അനുച്ഛേദം 21 ജീവനും, വ്യക്തി സ്വാതന്ത്ര്യമുളള സംരക്ഷണം – നിയമത്താൽ സ്ഥാപിതമായ നടപടി ക്രമങ്ങളിലൂടെയല്ലാതെ ഏതൊരു വ്യക്തിയിടെയും ജീവനോ, വ്യക്തി സ്വാതന്ത്ര്യമോ ഹനിക്കാൻ പാടില്ല.”

അനുച്ഛേദം 22 – അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം

അന്യായമായി അറസ്റ്റ് ചെയ്യുന്നതിനും തങ്കടലിൽ വയ്ക്കുന്നതിനും അല 22-ാം വകുപ്പ് സംരക്ഷണം ഉറപ്പ് നൽകുന്നു. മുൻ
അവകാശങ്ങളാണ് ഇത് ഉറപ്പാക്കുന്നത്:

  • 1.അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് അറസ്റ്റിന് കാരണം അറിയിക്കാനുള്ള അവകാശമുണ്ട്.
  • 2.അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് അയാൾക്ക് ഇഷ്ടമുള്ള അഭിഭാഷകനുമായി ആലോചിക്കാനും അദ്ദേഹം മുഖേന കേസ് വാദിക്കാനുമുള്ള അവകാശമുണ്ട്.
  • 3.อറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം ത്തൊട്ടടുത്ത മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കേണ്ടതാണ്. പോലീസ്ൻ്റെ ഭാഗമല്ലത്ത മജിസ്ട്രേറ്റ് ഈ അറസ്റ്റ് നീതിയുക്തമാണോ അല്ലയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.

കരുതൽ തടങ്കൽ (Preventive Detention)

  • ചില സന്ദർഭങ്ങളിൽ കുറ്റം ചെയ്യുന്നതിനു മുമ്പായി കുറ്റും ചെയ്യാൻ സാധ്യതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തികളെ കുറച്ചു സമയത്തേക്ക് നിയമത്താൽ സ്ഥാപിതമായ നടപടിക്രമങ്ങളൊന്നും കൂടാതെ അറസ്റ്റ് ചെയ്യാം.
  • ഒരു വ്യക്തി രാഷ്ട്രത്തിൻ്റെ സുരക്ഷയ്ക്കോ, ക്രമസമാധാനത്തിനോ ഭീഷണി ഉയർത്തുമെന്ന് ഗവൺമെൻ്റിന് തോന്നുകയാണെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാനും ഗവൺമെന്റിന്റെ അധികാരമുണ്ട്.
  • കരുതൽ തടങ്കൽ എത്ര മാസം വരെ നീട്ടി ക്കൊണ്ടു പോകാൻ കഴിയും – 3 മാസം
  • മുന്ന് മാസത്തിന് ശേഷം ഈ കേസ് ഒരു ഉപദേശക സമിതിക്ക് മുമ്പാകെ പുന:പരിശോധനക്ക് വിധേയമാക്കണം.

ചൂഷണത്തിനെതിരെയുളള അവകാശം (Right against exploitation) (23-24)

  • അടിമപ്പണി അല്ലാകിൽ കൂലി നൽകാതെ നിർബന്ധിത വേല ചെയ്യിപ്പിക്കൽ, മനുഷ്യാവ്യാപാരം, അടിമകളെ ഉപയോഗിക്കുക തുടങ്ങിയവ ഭരണഘടന നിരോധിച്ചിരിക്കുന്നു.
  • മനുഷ്യനെ വിൽപനച്ചരക്കാക്കുവാനും അടിമയാക്കുന്നതിനും നിർബന്ധിതമായി തൊഴിലെടുപ്പിക്കുന്നതും നിരോധിക്കുന്ന ഭരണഘടനാ അനുച്ഛേദം – 23-ാം അനുച്ഛേദം.
  • വ്യവസായ ശാലകൾ, ഖനികൾ എന്നിവ പോലെയുളള അപകടകരമായ മേഖലകളിൽ എത്ര വയസ്സിൽ താഴെയുളള കുട്ടികളെകൊണ്ട് തൊഴിൽ ചെയ്യിപ്പിക്കുന്നത് ഭരണഘടന വിലക്കിയിരിക്കുന്നു – 14
  • 14 വയസ്സിനു താഴെയുള്ള കുട്ടികളെ ഫാക്ടറികളിലോ ഖനികളിലോ അപകട സാധ്യതയുള്ള മറ്റു തൊഴിലുകളിലോ ഏർപ്പെടുത്തുന്നത് നിരോധിക്കുന്ന ഭരണഘടനാ അനുച്ഛേദം – 24-ാം അനുച്ഛേദം

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (Right to Freedom of Religion) (25-28)

  • എല്ലാ പൗരന്മാർക്കും തങ്ങളുടെ ഇഷ്ട്ടാനുസരിച്ചുള്ള മതം തെരഞ്ഞെടുക്കുന്നതിനും പിന്തുടരാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകിയിരിക്കുന്നു.
  • ഈ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മുഖമുദ്രയായി കണക്കാക്കപ്പെടുന്നു.

വിശ്വാസത്തിന്നും ആരാധനയ്ക്കുമുള്ള അവകാശം (Freedom of Faith and Worship)

  • മതസ്വാതന്ത്ര്യം എന്നാൽ ഏതൊരു മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉൾക്കൊള്ളുന്നതാണ്.
  • മതസ്വാതന്ത്ര്യം ചില നിയന്ത്രണങ്ങൾക്ക് വിധേയമാണ്.
  • ക്രമസമാധാനം, പൊതുനീതി, ആരോഗ്യം എന്നിവയ സംരക്ഷിക്കുന്നതിന് വേണ്ടി മതസ്വാതന്ത്ര്യത്തിനുമേൽ സർക്കാരിന് ചില നിയന്ത്രണങ്ങൾ ചുമത്താൻ കഴിയും.
  • ചില സാമൂഹിക തിന്മകൾ പിഴുതെറിയുന്നതിന് സർക്കാരിന് മതകാര്യങ്ങളിൽ ഇടപെടാം.
  • ഉദാഹരണമായി സതി, ബഹുഭാര്യത്വം, അല്ലങ്കിൽ ബഹുഭർത്തൃത്വം, നരബലി പോലെയുളള അനുഷ്ഠാനങ്ങൾ തുടങ്ങിയവ നിരോധിച്ചകൊണ്ട് മുൻകാലങ്ങളിൽ സർക്കാർ നടപടികൾ എടുത്തിട്ടുണ്ട്.
  • ഒരു വ്യക്തിയുടെ മതം പ്രചരിപ്പിക്കുന്നതിനുളള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നു.
  • ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടും.
  • എന്നാൽ ഇന്ത്യൻ ഭരണഘടന നിർബന്ധിത മതപരിവർത്തനം അനുവദിക്കുന്നില്ല.
  • ഒരാളുടെ മതത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കാനും അതുവഴി മറ്റുള്ളവരെ അതിലേക്ക് ആകർഷിക്കുവാനും മാത്രമാണ് ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നത്.
“ഈ മൗലികാവകാശങ്ങളിൽ ഭൂരിഭാഗവും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് രൂപപ്പെടുത്തിയതാണെന്ന് എനിക്ക് തോന്നുന്നു. വളരെ കുറച്ച് അവകാശങ്ങൾ മാത്രമാണ് യഥാർത്ഥത്തിൽ അംഗീകരിച്ചിട്ടുള്ളത്. മിക്കവാറുമുള്ള എല്ലാ അവകാശങ്ങൾക്കും പിന്നിൽ ചേർത്തിരിക്കുന്ന നിബന്ധനകൾ അവകാശങ്ങളെ ഏതാണ്ട് മുഴുവനായും ഇല്ലാതാക്കുന്നു. എന്തായിരിക്കണം മൗലികാവകാശങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട്? നമ്മുടെ ജനാധിപത്യത്തിന് അത്യാവശ്യമെന്ന് നാം ആഗ്രഹിക്കുന്ന എല്ലാ അവകാശങ്ങളും അതിൽ ഉൾപ്പെടുത്തേണ്ടതാണ്.”

– സോമനാഥ് ലാഹിരി

എല്ലാ മതങ്ങളുടേയും സമത്വം (Equality of all religions)

  • ഇന്ത്യക്ക് ഒരു ഔദ്യോഗിക മതമില്ല.
  • സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപ്രചാരണമോ, മതബോധനമോ, ഏതെങ്കിലും മതസ്തർക്ക് പ്രത്യേക പരിഗണനയോ നൽകുന്നില്ല.

സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ (Cultural and Educational Rights) (29-30)

  • ന്യൂനപക്ഷ പദവി മതത്തെ മാത്രം ആശ്രയിച്ചുള്ളതല്ല.
  • ഭാഷാപരവും, സാംസ്കാരികവുമായ ന്യൂനപക്ഷങ്ങൾ ഇതിന്റെ പരിധിയിൽ വരുന്നു.
  • രാഷ്‌ട്രത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേകഭാഗത്തോ അല്ലങ്കിൽ രാഷ്‌ട്രത്തെ മൊത്തമായോ മറ്റെ വിഭാഗങ്ങളെക്കാൾ എണ്ണത്തിൽ കുറവുള്ളവരും ഒരു പൊതുതാൽപര്യമോ മതമോ ഇല്ലാത്തവരും വിഭാഗങ്ങളാണ് ന്യൂനപക്ഷങ്ങൾ.
  • അത്തരം സമുദായങ്ങൾക്ക് അവരുടെതായ ഒരു സംസ്ക്കാരവും ഭാഷയും ലിപിയും ഉണ്ടാക്കിക്കുവാനും അവരെ സംരക്ഷിക്കുകയും വികസിപ്പിക്കാനുമുള്ള അവകാശങ്ങളുണ്ടായിരിക്കുകയും ചെയ്യും.
  • മതപരവും ഭാഷാപരവുമായ എല്ലാ ന്യൂനപക്ഷങ്ങൾക്കും അവരുടെതായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനുമുള്ള അവകാശമുണ്ട്.
  • അതിലൂടെ അവർക്ക് സ്വന്തം സംസ്കാരത്തെ സംരക്ഷിക്കുവാനും വികസിപ്പിക്കുവാനും കഴിയും.
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിക്കുമ്പോൾ ന്യൂനപക്ഷ സമുദായ മാനേജ്മെന്റ്കൾക്ക് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സർക്കാർ വിവേചനം കാണിക്കുകയില്ല.
“ന്യൂനപക്ഷങ്ങളിൽ യഥാർത്ഥത്തിൽ ഒരു സുരക്ഷിതബോധം ഉണ്ടാക്കുന്നതിന് ഭൂരിപക്ഷത്തിനു ഭാരിച്ച ഉത്തരവാദിത്തം ഉണ്ട്. ഒരു മതേതര രാഷ്ട്രത്തിൽ മാത്രമേ ന്യൂനപക്ഷത്തിന് സുരക്ഷിതത്വം ഉണ്ടായിരിക്കുകയുള്ളൂ. അവരെ ദേശിയ വാദികളാക്കും. ഭൂരിപക്ഷമതവും തങ്ങളുടെ സ്നേഹത്തെ പൊലിപ്പിച്ചു കാട്ടേണ്ടതില്ല. അവർ ന്യൂനപക്ഷങ്ങളുടെ അവസ്ഥയിൽ തങ്ങളെ സ്വയം സങ്കൽപ്പിച്ചു കൊണ്ട് അവരുടെ ഭീതിയ മനസ്സിലാക്കാൻ ശ്രമിക്കണം. സുരക്ഷിതത്വത്തിന് വേണ്ടിഉളള എല്ലാ അവകാശവാദങ്ങളും ന്യൂനപക്ഷങ്ങളുടെ മനസ്സിലുള്ള ഭീതിയുടെ ഉത്ഭവങ്ങളാമാണ്. ഭാഷ, ലിപി അതു പോലെ തങ്ങൽക്കുലഭിക്കേണ്ട സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഭീതി.”

– സർദാർ ഹുക്കുമം സിംങ്

ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം (Right to Constitutional Remedies) (32)

  • അവകാശങ്ങൾ പ്രായോഗിക തലത്തിൽ യാഥാർത്ഥ്യമാക്കുന്നതിനും അവക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള മാർഗം – ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം (Right to Constitutional Remedies)
  • ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശത്തെ ഭരണഘടനയുടെ ഹൃദയവും ആത്മാവും (Heart and Soul) എന്ന് വിശേഷിപ്പിച്ചത് – ബി.ആർ. അംബേദ്കർ
  • ഇതിനു കാരണം ഏതെങ്കിലും ഒരു മൗലികാവകാശത്തിന്റെ ലംഘനമുണ്ടായ അത് പുനഃസ്ഥാപിച്ച് കിട്ടുന്നതിനായി ഏതൊരു വ്യക്തിക്കും ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കുവാനുള്ള അവകാശം ഭരണഘടനാപരമായ മാർഗ്ഗത്തിലൂടെ ഉറപ്പ് നൽകുന്നു.
  • സുപ്രീംകോടതിക്കും, ഹൈക്കോടതിക്കും ഇത്തരം അവകാശങ്ങൾ നടപ്പിലാക്കുന്നതിന് സർക്കാരിന് ഉത്തരവുകളും നിർദ്ദേശങ്ങളും നൽകാൻ കഴിയും.
  • കോടതികൾ ഈയത്തിൽ പുറപ്പെടുവിക്കുന്ന പ്രത്യേക ഉത്തരവുകൾ അറിയപ്പെടുന്നത് റിട്ടുകൾ (writs).

ഹേബിയസ് കോർപ്പസ് (HABEAS CORPUS)

  • അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയ കോടതി മുൻപാകെ ഹാജരാക്കാൻ ആവശ്യപ്പെട്ടകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെയാണ് ഹേബിയസ് കോർപ്പസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
  • ഒരു വ്യക്തിയ അറസ്റ്റ് ചെയ്യാനുണ്ടായ കാരണങ്ങളോ അതിന്റെ രീതിയോ നിയമനുസൃതമോ, തുചിതീകരമോ അല്ലെങ്ങിൽ ആ വ്യക്തിയ സ്വതന്ത്രനാക്കാൻ കോടതിക്ക്ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.

മൻഡാമസ് (Mandamus)

  • ഒരു ഉദ്യോഗസ്ഥൻ തന്റെ നിയമപരമായ കർതവ്യം നിറവേറ്റാതിരിക്കുന്നതുമൂലം മറ്റൊരു വ്യക്തിയുടെ അവകാശം ഹനിക്കപ്പെടുന്നതായി കോടതി കണ്ടെത്തുമ്പോൾ പുറപ്പെടുവിക്കുന്ന റിട്ടാണ് മൻഡാമസ്.

പ്രൊഹിബിഷൻ (PROHIBITION)

  • തങ്ങളുടെ അധികാരപരിധിയിൽ വരാത്ത ഒരു കേസ് കീഴക്കോടതികൾ പരിഗണിക്കുന്നത് വിലക്കികൊണ്ടുള്ള മേൽകോടതിയുടെ (സുപ്രീംകോടതിയോ ഹൈക്കോടതിയോ) ഉത്തരവാണ് പ്രൊഹിബിഷൻ.

ക്വോവാറന്റോ (QUO WARRANTO)

  • ഒരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് അർഹതയില്ലാത്ത സ്ഥാനം വഹിക്കുന്നതായി കോടതി കണ്ടെത്തുകയാണെങ്കിൽ അദ്ദേഹത്തെ അതിൽ നിന്ന് തടഞ്ഞുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോവാറന്റോ.

സെർഷിയോററി (CERTIORARI)

  • ഒരു കീഴക്കോടതിയിലെയോ മറ്റ് അധികാരസ്ഥാനത്തിന്റെയോ മുൻപാകെ പരിഗണനയിൽ ഇരിക്കുന്ന ഒരു കേസ് മേൽകോടതിയിലേക്കോ അല്ലെങ്കിൽ ഉത്തര അധികാരസ്ഥാനത്തിലേക്കോ മാറ്റാനുളള ഉത്തരവാണ് ഈ റിട്ട്.

സ്വത്തവകാശം (Right to Property)

  • സ്വത്തവകാശം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമല്ലെന്നും അതുകൊണ്ട് തന്നെ ഭരണഘടനാ ഭേദഗതിയിലൂടെ ഈ അവകാശം പരിമിതപ്പെടുത്താൻ പാർലമെന്റിന് അധികാരംമുണ്ടെനും സുപ്രീം കോടതി വിധിച്ചത് – 1973 ൽ
  • സ്വത്തവകാശം മൗലികാവകാശങ്ങളളുടെ ലിസ്റ്റിൽ നിന്ന് മാറ്റി നിയമനാസൃതമായ അവകാശമായി മാറ്റിയ ഭരണഘടനാ ഭേദഗതി – 44-ാം ഭേദഗതി (1978)
  • സ്വത്തവകാശം നിലവിൽ ഏത് അനുച്ഛേദത്തിന്റെ ഭാഗമാണ് – 300 A
  • ഭരണഘടനക്ക് ചില അടിസ്ഥാന സവിശേഷതകൾ ഉണ്ടെന്നും അത് പാർലമെന്റിന് ഭേദഗതി ചെയ്യാൻ കഴിയാത്തതാണെന്നും സുപ്രീംകോടതി പറയാൻ കാരണമായ കേസ് – കേശവാനന്ദ ഭാരതി കേസ്

മറ്റു സ്വാതന്ത്ര്യങ്ങൾ (Other Freedoms)

  • സ്വാതന്ത്ര്യത്തിനുള്ള അവകാശമെന്നതിൽ ഇത് പല അവകാശങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്.
  • എന്നിരുന്നാലും ഈ അവകാശങ്ങൾ പരിപൂർണ്ണമല്ല.
  • ഓരോ അവകാശവും ഗവൺമെന്റിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാണ്.
  • ഉദാഹരണത്തിന് അഭിപ്രായ സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം എന്നിവ ക്രമസമാധാനം, സമാധാനം, ധാർമ്മികത തുടങ്ങിയവയുടെ നിയന്ത്രണങ്ങൾക്ക് വിധേയമാണ്.
  • അതുപോലെ തന്നെ സമ്മേളനത്തിനുള്ള സ്വാതന്ത്ര്യം ആയുധമില്ലാതെ സമ്മേളനത്തിനുള്ള സ്വാതന്ത്ര്യം എന്നിവ നിയന്ത്രണത്തിന് വിധേയമാണ്.
  • എന്നാൽ ചില പ്രദേശങ്ങളിൽ അഞ്ചോ അതിൽ അധികമോ ആളുകൾ ഒത്തു ചേരുന്നതിന് ഗവൺമെന്റിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താ
  • എന്നാൽ ഇത്തരം അധികാരം ഭരണസംവിധാനത്തിന് നിഷ്പ്രയാസം ദുർവിനിയോഗം ചെയ്യാം.
  • ഗവൺമെന്റിന്റെ ഒരു നടപടിക്കെതിരെയോ അതിന്റെ നയത്തിനെതിരെയോ ഉള്ള യഥാർത്ഥ പ്രതിഷേധത്തിനുള്ള അനുവാദം പോലും നിഷേധിക്കപ്പെടാം.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (National Human Rights Commission)

  • ഗവൺമെന്റ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിച്ചത് – 1993

മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങൾ

  • സ്വന്തമായി മുൻകൈയെടുത്തോ, അല്ലെങ്കിൽ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലോ അന്വേഷണം നടത്തുക.
  • ജയിലുകൾ സന്ദർശിച്ച് തടവുകാരുടെ അവസ്ഥകളെക്കുറിച്ച് പഠിക്കുക.
  • മനുഷ്യാവകാശവുമായി ബന്ധപ്പെടുന്ന വിഷയങ്ങളിൽ ഗവേഷണം നടത്തുകയും അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • കമ്മീഷൻ ശിക്ഷിക്കാനുള്ള അധികാരമില്ല.
  • കമ്മീഷൻ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റിന് ശിപാർശകൾ നൽകാനോ അല്ലെങ്കിൽ കോടതികളോട് നടപടികൾക്ക് ആവശ്യപ്പെടാൻ ശിപാർശ ചെയ്യാനോ മാത്രമേ അധികാരമുള്ളൂ.

കേസുകൾ

  • പഞ്ചാബിൽ നിന്ന് കാണാതായ യുവാക്കളുടെ കേസ്
  • ഗുജറാത്ത് കലാപ കേസ്

അവകാശ ലംഘനത്തിനെതിരെ പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനകൾ – പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് (പി.യു.സി.എൽ). പീപ്പിൾസ് യൂണിയൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സ് (പി.യു.ഡി.ആർ).

രാഷ്ട്രനയത്തിന്റെ നിർദ്ദേശക തത്വങ്ങൾ (Directive Principles of State Policy)

  • എല്ലാ പൗരന്മാർക്കും സമത്വവും ക്ഷേമവും കൊണ്ടുവരിക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ഭരണഘടനയിൽ ചേർത്ത ഭാഗങ്ങളാണ് – മാർഗ്ഗ നിർദ്ദേശകതത്വങ്ങൾ
  • മാർഗ്ഗനിർദ്ദേശങ്ങൾ ഭരണഘടനയുടെ ന്യായവാദാർഹമല്ലാത്ത ഭാഗങ്ങളാണ് (Non-Justiciable).
  • ഈ കോടതി മുഖേന നടപ്പിലാക്കാൻ കഴിയില്ല.
  • ഈ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് പിന്നിലുള്ള ധാർമ്മിക ശക്തി ഗവൺമെന്റിനെ അഴഹിപ്പിക്കുന്ന ഗൗരവത്തോടെ അവ നടപ്പിലാക്കാൻ പ്രേരിപ്പിക്കുമെന്ന് ഭരണഘടനാ ശില്പികൾ ചിന്തിച്ചു.
  • കൂടാതെ ഈ മാർഗ്ഗനിർദ്ദേശക തത്ത്വങ്ങൾ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ഗവൺമെന്റിൽ സുഷ്ഠിക്കാൻ ജനങ്ങൾ പരിശ്രമിക്കമെന്നും അവർ പ്രതിക്ഷിച്ചു.
  • നിർദ്ദേശക തത്ത്വങ്ങളെ അടിസ്ഥാനമാക്കി നടപ്പിലാക്കിയവ –
  • ജന്മിത നിരോധന നിയമങ്ങൾ
  • ബാങ്കുകളുടെ ദേശസാൽക്കരണം
  • നിരവധി ഫാക്ടറി നിയമങ്ങൾ
  • മിനിമം കൂലി നിയമങ്ങൾ
  • ചെറുകിട കുടിൽ വ്യവസായങ്ങളുടെ പ്രോത്സാഹനം
  • പട്ടികജാതിക്കാരുടെയും പട്ടികവർഗക്കാരുടെയും ഉന്നമനത്തിനുള്ള സംവരണം
  • വിദ്യാഭ്യാസത്തിനുള്ള അവകാശം
  • രാജ്യമൊട്ടാകെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ രൂപീകരണം
  • തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗികമായിട്ടെങ്കിലും ജോലി ചെയ്യാനുള്ള അവകാശം
  • ഉച്ചഭക്ഷണ പദ്ധതി

നിർദ്ദേശക തത്വങ്ങൾ (Directive Principles)

ലക്ഷ്യങ്ങൾ (Goals)

  • ജനങ്ങൾക്കും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി.
  • ജീവിത നിലവാരം മെച്ചപ്പെടുത്തിൽ
  • വിഭവങ്ങളുടെ തുല്യവിതരണം
  • അന്തർദേശീയ സമാധാനം പരിപോഷിപ്പിക്കുക.

നയങ്ങൾ (Policies)

  • ഏകീകൃത സിവിൽ കോഡ്
  • ലഹരി പാനീയങ്ങളുടെ ഉപയോഗം നിരോധിക്കുക.
  • കുടിൽ വ്യവസായങ്ങളെ പരിപോഷിപ്പിക്കുക.
  • ഉപയോഗമുള്ള കന്നുകാലികളുടെ കശാപ്പ് നിരോധിക്കുക.
  • ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കുക.

ന്യായവാദാർഹമല്ലാത്ത അവകാശങ്ങൾ (Non-Justiciable Rights)

  • മതിയായ ഉപജീവനമാർഗ്ഗം
  • പുരുഷനും സ്ത്രീക്കും തുല്യ ജോലിക്ക് തുല്യവേതനം
  • സാമ്പത്തിക ചൂഷണത്തിനെതിരെയുളള അവകാശം
  • തൊഴിലിനുള്ള അവകാശം
  • ശിശുപരിപാലനവും ആറ് വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസവും

പൗരന്മാരുടെ മൗലിക ചുമതലകൾ (Fundamental Duties of Citizens)

  • മൗലികകടമകൾ ഭരണഘടനയിൽ കൂട്ടി ചേർത്ത ഭേദഗതി – 42-ാം ഭേദഗതി (1976)
  • 42-ാം ഭേദഗതി പ്രകാരം കൂട്ടിച്ചേർത്ത മൗലിക കടമകൾ – 10 (നിലവിൽ 11 മൗലിക കടമകളും ആളൂളത്)
  • പൗരന്മാർ എന്ന നിലയിൽ ഭരണഘടനയെ അനുസരിക്കുക, രാജ്യത്തെ പ്രതിരോധിക്കുക, എല്ലാ പൗരൻമാർക്കീടയിലും സാഹാർദ്ദത്തെ പരിപോഷിപ്പിക്കുക, പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയവ മൗലിക കടമകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പൗരന്മാരുടെ മൗലിക ചുമതലകൾ

  • ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുകയും ചെയ്യുക.
  • സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നമ്മുടെ ദേശീയ സമരത്തിന് പ്രചോദനം നൽകിയ മഹനിയാദർശങ്ങളെ പരിപോഷിപ്പിക്കുകയും പിൻതുടരുകയും ചെയ്യുക.
  • ഭാരതത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക.
  • രാജ്യത്തെ കാത്തു സൂക്ഷിക്കുകയും ദേശീയ സേവനം അനുഷ്ഠിക്കുവാൻ ആവശ്യപ്പെടുമ്പോൾ അനുഷ്ഠിക്കുകയും ചെയ്യുക.
  • മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ വൈവിധ്യങ്ങൾക്കിടയിൽ നിതമായി ഭാരതത്തിലെ എല്ലാ ജനങ്ങൾക്കുമിടയിൽ സൗഹാർദ്ദവും പൊതുവായ സഹോദര്യമനോഭാവം പുലർത്തുക.
  • സ്ത്രീകളുടെ അസ്തിത്വത്തിന് കുറവുവരുത്തുന്ന ആചാരങ്ങൾ പരിത്യജിക്കുക.
  • നമ്മുടെ സംസ്കാര സമന്വയത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക.
  • വനങ്ങളും തടാകങ്ങളും നദികളും വന്യ ജീവികളും ഉൾപ്പെടുന്ന പ്രകൃത്യാ ഉള്ള പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ജീവികളോട് കാരുണ്യം നിലനിർത്തുകയും ചെയ്യുക.
  • ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവം വികസിപ്പിക്കുക.
  • പൊതുസ്വത്ത് പരിരക്ഷിക്കുകയും അക്രമമുപേക്ഷിക്കുകയും ചെയ്യുക.
  • രാഷ്ട്രം യത്നത്തിന്റെ ഉന്നത തലങ്ങളിലേക്ക് നിരന്തരം ഉയർത്തക്കവണ്ണം വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഉൽകൃഷ്ടതക്ക് വേണ്ടി അദ്ധ്വാനിക്കുക.
  • ആറിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള തന്റെ കുട്ടിക്കോ തന്റെ സംരക്ഷണയിലുള്ള കുട്ടിക്കോ, അതതു സംഗതിപോലെ, മാതാപിതാക്കളോ രക്ഷാകർത്താവോ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുക.

മൗലികാവകാശങ്ങളും നിർദ്ദേശക തത്വങ്ങളും തമ്മിലുള്ള ബന്ധം (Relations between Fundamental Rights and Directive Principles)

  • മൗലികാവകാശങ്ങൾ ഗവൺമെന്റിനെ ചിലകാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് വിലക്കുമ്പോൾ നിർദ്ദേശക തത്ത്വങ്ങൾ ചില കാര്യങ്ങൾ ചെയ്യവാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നു.
  • മൗലികാവകാശങ്ങൾ പ്രധാനമായും വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുമ്പോൾ നിർദ്ദേശക തത്ത്വങ്ങൾ സമൂഹത്തിലെ എല്ലാവരുടേയും ക്ഷേമം ഉറപ്പ് വരുത്തുന്നു..
© MyEconomics.info

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *