HST Online Study Materials-Part B History
HST Online Study Materials-Part B History

HST Online Study Materials-Part B History

Part B – History

പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ് ചരിത്രം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ഹിസ്റ്റോറിയ (Historia) എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് ഹിസ്റ്ററി എന്ന വാക്ക് ഇംഗ്ലീഷിലെത്തിയത്.

ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസ് (BC 484 – 425) ആണ് ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്.

ഹെറോഡോട്ടസിന്റെ ഏകരചനയായി അറിയപ്പെടുന്ന ഹിസ്റ്ററീസ് ആണ് അദ്ദേഹത്തിന്റെ ചരിത്രാന്വേഷണങ്ങളുടെ രേഖ.

ഹെറോഡോട്ടസിനെ സിസ്റ്റെറോ ആണ് ചരിത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചത്.

പ്രധാനപ്പെട്ട നിർവചനങ്ങൾ
E.H. Carr (ഇ എച്ച് കാർ)

History is an unending dialogue between present & past “വർത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള ഒരിക്കലും നിലയ്ക്കാത്ത സംഭാഷണമാണ് ചരിത്രം”

വോൾട്ടയർ

History is nothing but a pack of tricks we play on the dead “മരിച്ചവരുടെ മേൽ നാം കാണിക്കുന്ന ചെപ്പടി വിദ്യകളാണ് ചരിത്രം”

Jhon Ceely (ജോൺ സീലി)

History is the past politics & politics is the present history “ചരിത്രം ഭൂതകാലരാഷ്ട്രീയവും രാഷ്ട്രീയം വർത്തമാനകാല ചരിത്രവുമാണ്.”

Fransis Bacon (ഫ്രാൻസിസ് ബേക്കൺ)

History makes men wise “മനുഷ്യനെ വിവേകമുള്ളവനാക്കുന്ന ഒന്നാണ് ചരിത്രം”

Thomas Carlyle (തോമസ് കാർലൈൽ)

History is nothing, but biography of great men “മഹാന്മാരായ ആളുകളുടെ ജീവചരിത്രമാണ് ചരിത്രം”

Prof: Mait Land (മെറ്റ് ലൻഡ്)

History is what men have done and said, above all what they have thought. “മനുഷ്യൻ എന്ത് ചെയ്തു എന്ത് പറഞ്ഞു, എന്ത് ചിന്തിച്ചു. അതാണ് ചരിത്രം”

Edmund Burk (എഡെന്റ ബർക്)

“വിവേകത്തിന്റെ ഗതിവേഗം വർധിപ്പിക്കുന്ന ആചാര്യനാണ് ചരിത്രം”

Lord Dalberg Acton (ലോർഡ് ആക്റ്റൺ)

History is the unfolding story of human freedom. “മനുഷ്യ സ്വാതന്ത്ര്യത്തെ തുറന്ന് കാണിക്കുന്ന കഥയാണ് ചരിത്രം”

Will Durant (വിൽ ഡറന്റ്)

History is a narrative of what civilized men have thought or done in past time. “കഴിഞ്ഞ കാലങ്ങളിലൂടെ മനുഷ്യനാർജിച്ച സംസ്കാരത്തിന്റെ കഥയാണ് ചരിത്രം”

Prof. Renier (പ്രൊഫ: റെനൈർ)

History is the memories of societies. “സമുദായങ്ങളുടെ സ്മരണയാണ് ചരിത്രം”

J.Anderson

History is a narration of event which have happened among mankind as well as of other great changes which have affected the political and social condition of the human race. “മാനവവംശത്തിലെ സാമൂഹികവും രാഷ്ട്രീയവുമായ വലിയ മാറ്റങ്ങളെയും മനുഷ്യവംശത്തിൽ നടക്കുന്ന സംഭവങ്ങളെയും കുറിച്ചുള്ള വിവരണമാണ് ചരിത്രം”

ഡയണീഷ്യസ്

“ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുന്ന തത്വശാസ്ത്രമാണ് ചരിത്രം”

അരിസ്റ്റോട്ടിൽ

“ഒരിക്കലും മാറാത്ത ഭൂതകാലത്തെക്കുറിച്ചുള്ള പ്രസ്താവ്യമാണ് ചരിത്രം”

ജവഹർലാൽ നെഹ്റു

“ചരിത്രം വികസിച്ചുകൊണ്ടിരിക്കുന്ന മനുഷ്യമഹാ നാടകമാണ്”

എഡ്വർഡ് ഗിബ്ബൺ

“മനുഷ്യന്റെ നിർഭാഗ്യങ്ങളുടെയും വിഡ്ഡിത്തങ്ങളുടെയും രജിസ്റ്റർ ആണ് ചരിത്രം”

ഓക് ഷോട്ട്

“ചരിത്രകാരന്റെ അനുഭവമാണ് ചരിത്രം”

ജി എം ട്രാവലിയൻ

“ഒരേസമയം ശാസ്ത്രവും കലയുമാണ് ചരിത്രം”

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *