HST Online Study Materials-Stone Age
HST Online Study Materials-Stone Age

HST Online Study Materials-Stone Age

Part B – ശിലായുഗങ്ങൾ

  • പുരാതനശിലായുഗത്തിലെ മനുഷ്യർ അപരിഷ്കൃതരും അലഞ്ഞു തിരിയുന്നവരുമായിരുന്നു
  • പുരാതനശിലായുഗത്തിലെ മനുഷ്യന്റെ ആയുധം – പരുക്കനായ കല്ലുകൾ
  • പുരാതനശിലായുഗത്തെ വിളിച്ചിരുന്ന മറ്റൊരു പേര് – പാലിയോലിത്തിക് കാലഘട്ടം
  • പാലിയോലിത്തിക് എന്ന പദം രൂപംകൊണ്ടത് പാലിയോ (പഴയ), ലിത്തിക് (ശില) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്ന്
  • വേട്ടയാടൽ യുഗം എന്ന് അറിയപ്പെടുന്ന ശിലായുഗം – പുരാതനശിലായുഗം
  • പ്രാചീന ശിലായുഗത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശങ്ങൾ – സ്പെയിനിലെ അൾട്ടാമില ഗുഹ, ഫ്രാൻസിലെ ലാസ്‌കോ ഗുഹ, ദക്ഷിണ ഫ്രാൻസിലെ ഷോവെ ഗുഹ
  • വീനസിന്റെ പൂർത്തിയാവാത്ത ചിത്രം കാണാൻ കഴിയുന്ന ഗുഹ – ഷോവെ ഗുഹ
  • ഒരു കുട്ടിയുടെ കാൽപ്പാടും പ്രാചീനമായ അടുപ്പിന്റെ അവശിഷ്ടങ്ങളും കാണാൻ കഴിയുന്ന പ്രാചീന ശിലായുഗ കേന്ദ്രം -ഷോവെ ഗുഹ
  • മധ്യശിലായുഗം അറിയപ്പെടുന്ന പേര് – മെസോലിത്തിക് കാലഘട്ടം (സൂക്ഷ്മശിലായുഗം)
  • മനുഷ്യൻ സൂക്ഷ്മവും മുനയുള്ളതുമായ ശിലായുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടം – മധ്യശിലായുഗം
  • മനുഷ്യൻ എല്ലുകളും കല്ലുകളും ആയുധമായി ഉപയോഗിച്ചിരുന്ന കാലഘട്ടം – മധ്യശിലായുഗം
  • മനുഷ്യൻ മൃഗങ്ങളെ ഇണക്കി വളർത്തി തുടങ്ങിയ കാലഘട്ടം – മധ്യശിലായുഗം
  • മനുഷ്യൻ വസ്ത്രങ്ങൾ ഉപയോഗിച്ച് തുടങ്ങിയ കാലഘട്ടം – മധ്യശിലായുഗത്തിന്റെ അവസാനം
  • സ്ഥിരവാസം ആരംഭിച്ചതും, മരത്തടികൾ കൂട്ടിക്കെട്ടി ജലയാത്രയ്ക്ക് ഉപയോഗിച്ചതും – മധ്യശിലായുഗത്തിലാണ്
  • മധ്യശിലായുഗത്തിൽ വംശനാശം സംഭവിച്ച ജീവികൾക്ക് ഉദാഹരണം – മാമത്ത്
  • നവീനശിലായുഗത്തിന്റെ മറ്റൊരു പേര് – നിയോലിത്തിക് കാലഘട്ടം
  • നിയോലിത്തിക് എന്ന പദം ഉത്ഭവിച്ചത് – നിയോ (പുതിയ), ലിത്തിക് (ശില) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്ന്
  • നവീനശിലായുഗകാലഘട്ടത്തിലെ മനുഷ്യന്റെ ആയുധം – മിനുസപ്പെടുത്തിയ ശിലായുധങ്ങൾ
  • മനുഷ്യൻ കൃഷി ആരംഭിച്ച കാലഘട്ടം – നവീനശിലായുഗം
  • നവീനശിലായുഗത്തിലെ മനുഷ്യർ ഭക്ഷ്യശേഖരണത്തിൽ നിന്ന് ഭക്ഷ്യോല്പാദനത്തിലേക്കു മാറാനുള്ള കാരണങ്ങൾ – പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങൾ, ഭക്ഷണത്തിന്റെ ലഭ്യതക്കുറവ്, ജനസംഖ്യാ വർധനവ്
  • നവീനശിലായുഗത്തിലെ മനുഷ്യർ കൃഷി ചെയ്തിരുന്ന പ്രധാനവിളകൾ ഗോതമ്പ്, ബാർബി, ചണം, വിവിധയിനം കിഴങ്ങുകൾ, നെല്ല്, വാഴ
  • ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന നവീന ശിലായുഗത്തിലെ കണ്ടുപിടിത്തം – ചക്രം
  • മനുഷ്യൻ ഇണക്കി വളർത്തിയ ആദ്യ മൃഗം – നായ
  • മനുഷ്യൻ രണ്ടാമതായി ഇണക്കി വളർത്തിയ മൃഗം – ചെമ്മരിയാട്

  • നവീനശിലായുഗത്തിലെ മനുഷ്യജീവിതത്തെക്കുറിച്ച് തെളിവ് ലഭിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് – വടക്കൻ ഇറാഖിലെ ജാർമാ (Jarmo
  • നവീനശിലായുഗത്തിൽ കല്ലുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട മതിലുകളും വീടുകളും കണ്ടെത്തിയത് – പാലസ്തീനിലെ ജറീക്കോയിൽ
  • നവീനശിലായുഗമനുഷ്യർ കൈവരിച്ച സാങ്കേതിക പുരോഗതിക്ക് ഉദാഹരണം – സ്വിറ്റ്സർലണ്ടിലെ തടാകഗ്രാമങ്ങൾ
  • നവീന ശിലായുഗത്തെ ‘നവീന ശിലായുഗ വിപ്ലവം’ (Neolithic Revolution) എന്ന് വിശേഷിപ്പിച്ച പുരാവസ്തു ഗവേഷകൻ – ഗോൾഡൻ ചൈൽഡ്
  • ചരിത്രാതീത കാലത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമാകുന്ന ഗോൾഡൻ ചൈൽഡിന്റെ ഗ്രന്ഥങ്ങൾ – മനുഷ്യൻ സ്വയം നിർമ്മിക്കുന്നു

  • താമ്രശിലായുഗം അറിയപ്പെട്ടിരുന്ന മറ്റൊരു പേര് – ചാൽക്കോലിത്തിക് കാലഘട്ടം
  • മനുഷ്യൻ ലോഹങ്ങൾ ഉപയോഗിച്ചു തുടങ്ങിയ കാലഘട്ടം – താമ്രശിലായുഗം
  • മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം – ചെമ്പ്
  • നദീതട സംസ്കാരങ്ങൾ വികസിച്ച കാലഘട്ടം – താമ്രശിലായുഗ കാലഘട്ടം
  • നഗരജീവിതത്തിന്റെ ആരംഭം കുറിച്ച് ശിലായുഗം – താമ്രശിലായുഗം
  • നവീനശിലായുഗത്തിലെയും താമ്രശിലായുഗത്തിലെയും മനുഷ്യജീവിതത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുള്ള പ്രധാന കേന്ദ്രം – തുർക്കിയിലെ ചാതൽ ഹൊയൂക് (Catalhoyuk)
  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന താമ്രശിലായുഗകേന്ദ്രം – ബലൂചിസ്ഥാനിലെ മെഹർഗഡ് (Mehrgarh)
  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ താമ്രശിലായുഗകേന്ദ്രങ്ങൾ – ഗിലുണ്ട്, ബാലതൽ, അഹാർ, ഏറാൻ, ചിരാത്, കായത, ജോർവെ, ദൈയ്മാബാദ്, നവദാതോലി, പന്തോളി

താമ്രശിലായുഗത്തിന്റെ പ്രത്യേകതകൾ

  • ചെമ്പുകൊണ്ടുള്ള ഉപകരണങ്ങൾ നിർമ്മിച്ചു.
  • ശിലായുധങ്ങളോടൊപ്പം ചെമ്പ് ഉപകരണങ്ങളും ഉപയോഗിച്ചു.
  • നഗരജീവിതത്തിന്റെ ആരംഭം.
  • ചെളിക്കട്ടകൾ കൊണ്ട് നിർമ്മിച്ച് അടുപ്പുകളോടുകൂടിയ വീടുകൾ നിർമ്മിച്ചു.
  • മൺപാത്രനിർമ്മാണത്തിന് ചക്രങ്ങൾ ഉപയോഗിച്ചു.

  • താമ്രശിലായുഗത്തിലെ പ്രധാന ആയുധം – ചെമ്പിൽ നിർമ്മിച്ച് കോടാലി
  • താമ്രശിലായുഗത്തിലെ പ്രധാന കൃഷി വിളകൾ – ഗോതമ്പ്, ബജ്റ, റാഗി, നെല്ല്
  • ഈയം (വെളുത്തീയം) കണ്ടെത്തിയ യുഗം – താമ്രശിലായുഗം
  • ഈയവും ചെമ്പും ഉരുക്കി ചേർത്ത് ഉണ്ടാക്കിയ ലോഹസങ്കരം – വെങ്കലം (Bronze)
  • ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കാൻ വെങ്കലം ഉപയോഗിച്ച് കാലഘട്ടം അറിയപ്പെടുന്നത് – വെങ്കലയുഗം (Bronze age)
  • നവീന ശിലായുഗകാലത്തെ ചെളികൊണ്ട് ഉണ്ടാക്കിയതും ചുള്ളിക്കമ്പുകൾ കൊണ് മേൽക്കൂര കെട്ടിയതുമായ വീടുകൾ കണ്ടെത്തിയ പ്രദേശം – മധ്യേന്ത്യ
  • നവീന ശിലായുഗ മനുഷ്യരെ പ്രതിനിധീകരിക്കുന്ന ഇന്നത്തെ മനുഷ്യ വർഗ്ഗങ്ങൾ – ഗോണ്ട്സ്, ഭീൽസ്, സന്താൾ
  • ചാൽക്കോലിത്തിക് കാലഘട്ടത്തിന്റെ മറ്റൊരു പേര് – താമ്രശിലായുഗം
  • മനുഷ്യൻ ചെമ്പ് (താമം) കൊണ്ടുള്ള ഉപകരണങ്ങൾ നിർമ്മിച്ച കാലഘട്ടം – താമ്രശിലായുഗം
  • ശിലായുഗത്തിൽ നിന്ന് ലോഹയുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലഘട്ടം – താമ്രശിലായുഗം
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഖനനം ചെയ്യപ്പെട്ടത് – മധ്യപ്രദേശ്
  • നവീനശിലായുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും, ഇരുമ്പ് യുഗത്തിന്റെയും, അവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യൻ പ്രദേശം – കോൾഡിവ (ഗീഹറശവംമ)
  • ഇന്ത്യൻ പൗരാണിക സംസ്കാരത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന പുരാവസ്തു ഗവേഷകൻ – റോബർട്ട് ബ്രൂസ് ഫുട്ട്
  • ശിലായുഗത്തിനും ഇരുമ്പുയുഗത്തിനും ഇടയ്ക്ക് വെങ്കലം കൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്ന കാലഘട്ടം – വെങ്കല യുഗം (Bronze Age)
  • ചെമ്പിന്റേയും, വെളുത്തീയത്തിന്റേയും അയിരുകൾ കുട്ടി യോജിപ്പിച്ച് ഉണ്ടാക്കിയ ലോഹം – വെള്ളോട് അഥവാ വെങ്കലം (Bronze)
  • ഇരുമ്പ് യുഗ സംസ്കാരത്തിന്റെ തെളിവു ലഭിച്ചത് പഞ്ചാബ്, വടക്കൻ രാജസ്ഥാൻ, ഗംഗാ-യമുനാ നദീതടങ്ങൾ
  • ഇരുമ്പ് യുഗത്തിലെ പ്രധാന ആയുധങ്ങൾ – അമ്പ്, മഴു, വാൾ, കത്തി, കുന്തം
പ്രാചീന ഇന്ത്യ
ചരിത്രാതീയ കാലഘട്ടം
  • ഇന്ത്യയെ പരിഗണിച്ചിരുന്ന കരഭാഗം – ജംബു ദ്വീപ (Jambu – Dvipa)
  • വിഭക്ത ഇന്ത്യയിൽ ഏറ്റവും പുരാതന മനുഷ്യ സാന്നിദ്ധ്യം കണ്ടെത്തിയത് – സോഹൻ താഴ്വര (പാകിസ്ഥാൻ)
  • ലോവർ പാലിയോലിത്തിക് (പ്രാചീന ശിലായുഗം) അവശിഷ്ടങ്ങൾ കണ്ട ത്തിയ പ്രധാന താഴ്വരകൾ – പഞ്ചാബിലെ സോഹൻ താഴ്വര, ആന്ധ്രാപ്രദേശിലെ കുർണൂൽ, കാശ്മീർ താഴ്വര, തമിഴ്നാട്ടിലെ അതിരംപക്കം
  • ഇന്ത്യയിലെ പ്രാചീന ശിലായുഗ മനുഷ്യവർഗ്ഗം – നെഗ്രിറ്റോ വർഗ്ഗക്കാർ
  • ഇന്ത്യയിൽ മനുഷ്യവാസവുമായി ബന്ധപ്പെട്ട ആദ്യത്തെ തെളിവ് ലഭിക്കുന്ന സ്ഥലം – ഭീംബേഡ്ക (മധ്യപ്രദേശിലെ റെയ്സാൻ ജില്ല)
  • ചുടടേന്തിയ സ്ത്രീയുടെയും പെൺമയിലിന്റെയും ചിത്രങ്ങൾ കാണപ്പെടുന്ന പ്രാചീന ശിലായുഗ പ്രദേശം – ഭീംബേഡ്ക
  • ഭീമന്റെ ഇരിപ്പിടം എന്ന് അർത്ഥമുള്ള പ്രാചീന ശിലായുഗ കേന്ദ്രം – ഭീംബേഡ്ക
  • ഭീംബേഡ്കയിലെ ഗുഹാചിത്രങ്ങൾ കണ്ടെത്തിയ പുരാവസ്തു ഗവേഷകൻ – വി.എസ്.വകൻകർ (1957)
  • കളിമണ്ണ്, കല്ല് എന്നിവ കൊണ്ടുള്ള ചെറിയ പ്രതിമകൾ, എല്ലുകൊണ്ടുള്ള സുഷിരവാദ്യങ്ങൾ, ആനക്കൊമ്പ്, കല്ല്, ചിപ്പി എന്നിവ കൊണ്ടുള്ള ആഭരണങ്ങൾ എന്നിവ നിർമ്മിച്ച ശിലായുഗം – പ്രാചീന ശിലായുഗം

ഇന്ത്യയിലെ പ്രാചീനശിലായുഗകേന്ദ്രങ്ങൾ

സംസ്ഥാനം

നർമ്മദ താഴ്വര

മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്

ഭീംബേഡ്ക

മധ്യപ്രദേശ്

ഹൻസ്ഗി

കർണാടക

നാഗാർജ്ജുന കൊണ്ട

ആന്ധ്രാപ്രദേശ്

കുർണൂൽ ഗുഹകൾ

ആന്ധ്രാപ്രദേശ്

  • മധ്യശിലായുഗ (Mesolithic Age) അവശിഷ്ടങ്ങൾക്ക് പ്രസിദ്ധമായ പ്രദേശങ്ങൾ – സോഹൻ താഴ്വര, നർമ്മദ, തുംഗഭദ്ര നദീതട പ്രദേശങ്ങൾ
  • മധ്യ ശിലായുഗത്തെക്കുറിച്ച് തെളിവുകൾ ലഭിച്ച പ്രധാന ഇന്ത്യൻ പ്രദേശങ്ങൾ – ബാഗോർ (രാജസ്ഥാൻ), ആദംഗഡ് (മധ്യപ്രദേശ്)
  • സൂക്ഷ്മവും മുനയുള്ളതുമായ ആയുധങ്ങൾ ഉപയോഗിച്ച് കാലഘട്ടം – മധ്യ ശിലായുഗം
  • ഭക്ഷണം, ഉപകരണങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ പരസ്പരം കൈമാറാൻ തുടങ്ങിയ കാലഘട്ടം – മധ്യശിലായുഗം
  • നവീന ശിലായുഗ (Neolithic Age) കാലഘട്ടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടത്തിയ പ്രദേശങ്ങൾ – ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര,ഛോട്ടാനാഗ്പൂർ പ്രദേശങ്ങൾ
  • ശിലായുഗത്തിലെ ആയുധങ്ങളുടെ പ്രത്യേകത – കൂടുതൽ മൂർച്ചയുള്ളതും, മിനുസപ്പെടുത്തിയതുമായ ശിലായുധങ്ങൾ
  • ഇന്ത്യയിൽ മനുഷ്യൻ കൈകൊണ്ട് നിർമ്മിച്ചതും, ചക്രമുപയോഗിച്ച് നിർമ്മിച്ചതും, ചിത്രപ്പണി ചെയ്തതുമായ മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടം – നവീന ശിലായുഗം

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *