HST Social Science: Online Study Materials-Chinese Civilisation
ചൈനീസ് സംസ്കാരം
✓
- ● “ഹൊയാങ്ഹോ എന്ന മഞ്ഞ നദിയുടെ തീരത്ത് ഉദ്ഭവിച്ച സംസ്കാരമാണ് ചൈനീസ് സംസ്കാരം
- ● പീക്കിംഗ് മനുഷ്യർ എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്
- ● മഞ്ഞനദിയെയാണ് ചൈനീസ് സംസ്കാരത്തിന്റെ തൊട്ടിലായി വിശേഷിപ്പിക്കുന്നത്.
- ● കൃഷിയായിരുന്നു ചൈനീസ് സംസ്കാരത്തിന്റെ അടിത്തറ.
- ● ചൈനീസ് സംസ്കാരത്തിന്റെ സവിശേഷതകൾ – വെങ്കലത്തിന്റെ ഉപയോഗം, കൃഷിയുടെ പുരോഗതി, കച്ചവടത്തിന്റെയും കരകൗശല മേഖലയുടെയും വികാസം, എഴുത്തുവിദ്യ, ശാസ്ത്രരംഗത്തെ നേട്ടങ്ങൾ.
- ● അക്ഷരങ്ങൾക്ക് പകരം ചിത്രങ്ങൾ ഉപയോഗിച്ച് എഴുതിയിരുന്ന സംസ്കാരമാണ് ചൈനീസ് സംസ്കാരം.
- ●ചൈനീസ് ലിപി രൂപപ്പെട്ട യുഗം – വെങ്കല യുഗം
- ● ചൈനീസ് ചിത്രലിപി മുകളിൽ നിന്നു താഴോട്ടാണ് എഴുതിയിരുന്നത്.
- ● വെങ്കലയുഗ കാലത്ത് ചൈനയിൽ നഗരങ്ങളും, ഭരണകൂടങ്ങളും ഉയർന്നു വന്നു.
- ● വെടിമരുന്ന്, പേപ്പർ എന്നിവ കണ്ടുപിടിച്ചത് – ചൈനാക്കാർ
- ● ആദ്യമായി ഭൂകമ്പമാപിനി നിർമ്മിച്ചത് – ചൈനാക്കാർ
- ● പട്ടുനൂൽപ്പുഴു വളർത്തൽ, പട്ടുവസ്ത്രം, ലോഹ നിർമിത കണ്ണാടി എന്നിവയുടെ നിർമാണം ആരംഭിച്ചത് – ചൈനാക്കാർ
- ● ലോകത്തിലെ ആദ്യ പുസ്തകം – ഹീരകസൂത്ര
- ● ഹീരകസൂത്ര പ്രസിദ്ധീകരിച്ചത് – ചൈനാക്കാർ
- ● താവോയിസത്തിന്റെ സ്ഥാപകൻ – ലാവോത്സെ
- ● ലാവോത്സെയുടെ യഥാർത്ഥ പേര് – ലിപോഹ് യാങ്
- ● ചൈനയിലെ ഗൗതമബുദ്ധൻ എന്നറിയപ്പെടുന്നത് – ലാവോത്സെ
- ●ലാവോ എന്ന വാക്കിനർത്ഥം – പ്രാചീന ഗുരു (The old master)
- ● താവോയിസത്തിന്റെ വിശുദ്ധ ഗ്രന്ഥം – താവോ-തെ-ചിങ്
- ● കൺഫ്യൂഷ്യനിസത്തിന്റെ സ്ഥാപകൻ – കൺഫ്യൂഷ്യസ്
- ● കൺഫ്യൂഷ്യസിന്റെ യഥാർത്ഥ പേര് – കുങ് ഫുത്-സു
- ● കൺഫ്യൂഷ്യസിന്റെ പ്രസിദ്ധമായ ഗ്രന്ഥം – Book of Rites
- ● ചൈനാക്കാർ കൺഫ്യൂഷ്യസിനെയാണ് “കിരീടം വയ്ക്കാത്ത രാജാവ്’ എന്ന് വിശേഷിപ്പിച്ചത്
- ● ആരാധനാലയങ്ങൾ ഇല്ലാത്ത മതം – കൺഫ്യൂഷ്യനിസം
- ● കൺഫ്യൂഷ്യൻ മതത്തിന്റെ വിശുദ്ധ ഗ്രന്ഥം – അനലെക്ട്സ്
- ● കൺഫ്യൂഷ്യസിന്റെ സംഭാഷണങ്ങളും പ്രബോധനങ്ങളും അടങ്ങുന്ന ഗ്രന്ഥമാണ് – “The Analects”.
- ● “നിങ്ങൾ കലഹത്തിന് പുറപ്പെടാതിരുന്നാൽ ആർക്കും നിങ്ങളോട് കലഹിക്കാനാവില്ല” – എന്നത് ലാവോത്സുവിന്റെ വാക്കുകളാണ്.