HST Social Science: Online Study Materials-Egyptian Civilisation
ഈജിപ്ഷ്യൻ സംസ്കാരം
✓
- നൈലിന്റെ ദാനം എന്നാണ് ഈജിപ്പ് അറിയപ്പെടുന്നത്. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡോട്ടസാണ് ഇങ്ങനെ വിശേഷിപ്പിച്ചത്.
- പ്രാചീന ഈജിപ്തിലെ രാജാവ് ഫറവോ എന്നാണറിയപ്പെട്ടത്. ഈജിപ്തിലെ ജനങ്ങൾ ഫറവോയെ ദൈവമായി ആരാധിച്ചിരുന്നു.
- പ്രാചീന ഈജിപ്തിലെ പ്രധാന ദേവൻ സൂര്യനായിരുന്നു.
- ഈജിപ്തിലെ ജനങ്ങൾ സുഗന്ധദ്രവ്യങ്ങൾ പൂശി പൊതിഞ്ഞു സൂക്ഷിച്ചിരുന്ന മൃതശരീരങ്ങളെയാണ് മമ്മികൾ എന്ന് വിളിക്കുന്നത്.
- ഫറവോമാരുടെ ശവകുടീരങ്ങളെ പിരമിഡുകൾ എന്ന് വിളിക്കുന്നു.
- ഈജിപ്തിന്റെ തലസ്ഥാന നഗരമായ കെയ്റോക്കടുത്തുള്ള ഗിസയിലുളളതാണ് ലോകത്തിലെ ഏറ്റവും വലിയ പിരമിഡ്.
- ഫറവോയായിരുന്ന ഖുഫു നിർമിച്ചതാണ് ഗിസയിലെ പിരമിഡ്.
- മൂന്നുലക്ഷം ആളുകൾ 20 വർഷം പണിയെടുത്താണ് ഗിസയിലെ പിരമിഡ് നിർമിച്ചത്.
- ഈജിപ്തിലെ ഗിസയിലുളള ഭീമാകാര ശിൽപ്പമാണ് സ്ഫിങ്ക്സ്(Sphinx). സിംഹത്തിന്റെ ഉടലും സ്ത്രീയുടെ മുഖവുമാണ് ഈ ശിൽപ്പത്തിന്.
- ഈജിപ്തിലെ ജനങ്ങൾ വികസിപ്പിച്ചെടുത്ത എഴുത്തുവിദ്യയാണ് ഈജിപ്തിലെ ഹൈറോഗ്ലിഫിക്ക് ലിപി.
- പാപ്പിറസ് ചെടിയുടെ ഇലകളിലാണ് ഈജിപ്തുകാർ എഴുതിയിരുന്നത്.
- ദശാംശ സമ്പ്രദായത്തിലുള്ള ഗണനരീതി ആദ്യമായി അവതരിപ്പിച്ചത് ഈജിപ്തുകാർ.
- സൂര്യനെ അടിസ്ഥാനമാക്കി കലണ്ടർ സംവിധാനം ആദ്യമായി അവതരിപ്പിച്ചത് ഈജിപ്തുകാർ.
- സൗരപഞ്ചാംഗം ആദ്യമായി വികസിപ്പിച്ചത് – ഈജിപ്തുകാർ
- ഈജിപ്തിലുണ്ടായിരുന്ന ഹീറോഗ്ലിഫിക്സ് ലിപിയിലെ അടിസ്ഥാന ചിഹ്നങ്ങളുടെ എണ്ണം – 24
- പിരമിഡുകളുടെ രാജ്യം എന്നറിയപ്പെടുന്ന രാജ്യം – ഈജിപ്ത്
- ഏതു രാജ്യത്തെ സംസ്കാരമാണ് പൂച്ചയെ ആരാധിച്ചിരുന്നത് – ഈജിപ്ഷ്യൻ സംസ്കാരം
- പ്രാചീന ഈജിപ്തുകാർ ഏതു പിരമിഡിന്റെ നിഴൽ നോക്കിയാണ് ഋതുക്കൾ നിശ്ചയിച്ചിരുന്നത് – ഗിസയിലെ പിരമിഡ്
- ടുട്ടൻഖാമന്റെ ശവകുടീരം ഏത് രാജ്യത്താണ് – ഈജിപ്ത്
- ഈജിപ്റ്റിൻ അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം – 24
- മനുഷ്യസ്ത്രീയുടെ ശിരസ്സും സിംഹത്തിന്റെ ഉടലുമുള്ള ഈജിപ്റ്റിലെ കലാരൂപം – സ്ഫിങ്സ്
- രാജാക്കന്മാരുടെ മൃത ശരീരങ്ങൾ “മമ്മി” എന്ന് വിളിക്കുകയും ഇവയെ പിരമിഡിൽ അടക്കം ചെയ്യുകയും ചെയ്തിരുന്നു.
- ഈജിപ്റ്റകാരുടെ എഴുത്ത് ലിപി – ഹൈറോഗ്ലിഫിക്സ്
- ഹൈറോഗ്ലിഫിക്സ് എന്ന വാക്കിനർത്ഥം ‘പരിശുദ്ധമായ എഴുത്ത്’
- ഹൈറോഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ – ജീൻ ചമ്പാലിയൻ
- വലത്തുനിന്ന് ഇടത്തോട്ടാണ് ഹൈറോഗ്ലിഫിക്സ് ലിപി എഴുതുന്നത്.
- ഹൈറോഗ്ലിഫിക്സ് രചന പ്രധാനമായും കാണപ്പെട്ടിരുന്നത് – പാപ്പിറസ് മരച്ചുരുളുകളിലും കൽത്തുണുകളിലും പാത്രങ്ങളിലും.
- ഈജിപ്ഷ്യൻ ജനതയുടെ പ്രധാന സംഭാവനകൾ – സൗര പഞ്ചാംഗം, ദശാംശ സമ്പ്രദായം, ജല ഘടികാരം
- ഈജിപ്റ്റകാരുടെ പ്രധാന ദൈവം – സൂര്യ ദേവനായ ‘റാ’.
- സൂര്യദേവനായ ‘റാ’ ക്ക് വേണ്ടി ഈജിപ്റ്റിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം – അബുസിംബൽ ക്ഷേത്രം
- “ഉദയ സൂര്യ”ന്റെ ക്ഷേത്രം എന്നറിയപ്പെടുന്നത് – അബുസിംബൽ ക്ഷേത്രം
- ഈജിപ്റ്റ്കാർ ഏത് നദിയെയാണ് ഒസീറിസ് ദേവത എന്ന പേര് നൽകി ആരാധിച്ചിരുന്നത് – നൈൽ നദി