HST Social Science: Online Study Materials-First World War
HST Social Science: Online Study Materials-First World War

HST Social Science: Online Study Materials-First World War

  • ● ഒന്നാം ലോകമഹായുദ്ധ കാലഘട്ടം – 1914 to 1918
  • ● ഒന്നാം ലോകമഹായുദ്ധത്തിലെ രണ്ട് പ്രധാന സൈനിക ചേരികൾ – ത്രികക്ഷി സഖ്യവും, തികക്ഷി സൗഹാർദ്ദവും
  • ● ത്രികക്ഷി സഖ്യത്തിലെ അംഗങ്ങൾ ആസ്ട്രിയ – ഹംഗറി, ജർമ്മനി, ഇറ്റലി
  • ● ത്രികക്ഷി സൗഹാർദ്ദത്തിലെ അംഗങ്ങൾ – ബ്രിട്ടൺ, ഫ്രാൻസ്, റഷ്യ
  • ● ഒന്നാം ലോകമഹായുദ്ധത്തിന് പെട്ടെന്നുണ്ടായ കാരണം – ആസ്ട്രിയൻ കിരീടാവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡി നന്റിന്റെ വധം.
  • ● ഒന്നാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ചുകൊണ്ട് ആസ്ട്രിയ സെർബിയയെ ആക്രമിച്ച തീയതി – 1914 ജൂലൈ 28.
  • ● ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യേകത – ചരിത്രത്തിലാദ്യമായി ആകാശയുദ്ധം നടന്നു, വിഷവാതക പ്രയോഗം നടന്നു.
  • ● വിഷവാതകം (രാസായുധം) ആദ്യമായി ഉപയോഗിച്ച രാജ്യം – ജർമ്മനി.

സന്ധികൾ

  • ഒന്നാം ലോകമഹായുദ്ധത്തിന് അവസാനം കുറിച്ച് സമ്മേളനം – പാരീസ് സമ്മേളനം (1919 ജനുവരി).
  • ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി ജർമ്മനിയും ത്രികക്ഷി സൗഹാർദ്ദ രാഷ്ട്രങ്ങളും തമ്മിൽ ഒപ്പുവെച്ച സന്ധി – വേഴ്സായി സന്ധി (1919 ജൂൺ 28).
  • ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി ഓസ്ട്രിയയും ത്രികക്ഷി സൗഹാർദ്ദ രാഷ്ട്രങ്ങളും തമ്മിൽ ഒപ്പുവെച്ച സന്ധി – സെന്റ് ജർമ്മൻ ഉടമ്പടി (1919 സെപ്തംബർ 10, ജർമ്മനി).
  • ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനവുമായി ബന്ധപ്പെട്ട് ബൾഗേറിയ ഒപ്പുവെച്ച സന്ധി – നെയി ഉടമ്പടി (1919 നവംബർ 27).
  • ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാ നവുമായി ബന്ധപ്പെട്ട് ഹംഗറി ഒപ്പുവെച്ച സന്ധി – ടയാനൺ സന്ധി (1920 ജൂൺ).
  • ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി തുർക്കി ഒപ്പുവെച്ച സന്ധി – സെവ്റ ഉടമ്പടി (1920 ആഗസ്റ്റ്).

  • ● ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി ഉപയോഗിച്ച രാസായുധങ്ങൾ – ഫോസ്ജീൻ, ക്ലോറിൻ
  • ● ലോകത്താദ്യമായി യുദ്ധ ടാങ്ക് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്ത രാജ്യം – ബ്രിട്ടൺ.
  • ● ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നും പിൻവാങ്ങിയ ത്രികക്ഷി സൗഹാർദ്ദത്തിലെ രാജ്യം – റഷ്യ.
  • ● ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ജർമ്മനിയും ഫ്രാൻസും തമ്മിൽ നടന്ന യുദ്ധം – വെർഡൻ യുദ്ധം (1916).
  • ● ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ജർമ്മൻ ചക്രവർത്തി – കൈസർ വില്യം II.
  • ● ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ അമേരിക്കൻ പ്രസിഡന്റ് – വുഡ്റോ വിൽസൺ.
  • ● എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനായി ഒരു യുദ്ധം എന്ന് ഒന്നാം ലോകമഹായുദ്ധത്തെ വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് – വുഡ്റോ വിൽസൺ.
  • ● ഒന്നാം ലോകമഹായുദ്ധത്തിൽ വിജയിച്ച സഖ്യം – ബ്രിട്ടന്റേയും ഫാൻസിന്റേയും നേതൃത്വത്തിലുള്ള സഖ്യം.
  • ● ഒന്നാം ലോകമഹായുദ്ധാനന്തരം അധികാരം നഷ്ടപ്പെട്ട രാജവംശങ്ങൾ – ജർമ്മനിയിലെ ഹോഹൻ സൊളൻ രാജവംശം, ആസ്ട്രിയ – ഹംഗറിയിലെ ഹാക്സ് ബർഗ് രാജവംശം, റഷ്യയിലെ റോമനോവ് രാജവംശം എന്നിവ.
  • ● ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി രൂപം കൊണ്ട് സമാധാന സംഘടന – സർവ്വരാജ്യ സഖ്യം.
  • ● സർവ്വരാജ്യസഖ്യം (ലീഗ് ഓഫ് നേഷൻസ്) സ്ഥാപിക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിച്ച അമേരിക്കൻ പ്രസിഡന്റ് – വുഡ്റോ വിൽസൺ.
  • ● ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായ രാജ്യം – ജർമ്മനി.

NOTE THE POINTS !

  • ലോകത്തെയാകെ ബാധിച്ച സാമ്പത്തിക മാന്ദ്യം (ന്യൂയോർക്ക് ഓഹരി കമ്പോളം) ആവിർഭവിച്ച രാജ്യം – അമേരിക്ക (1929 ഒക്ടോബർ 24)
  • ന്യൂയോർക്ക് ഓഹരി കമ്പോളത്തിലുണ്ടായ തകർച്ച അറിയപ്പെടുന്നത് – കറുത്ത വ്യാഴാഴ്ച

  • ● യൂറോപ്പിന്റെ സാമ്പത്തിക മേധാവിത്വം ദുർബലമാകാൻ കാരണമായ യുദ്ധം – ഒന്നാം ലോകമഹായുദ്ധം.
  • ● ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതി അനുഭവിക്കാത്ത രാജ്യം – അമേരിക്ക.
  • ● യൂറോപ്യൻ രാജ്യങ്ങൾക്ക് വൻതോതിൽ വായ്പ നൽകിയ രാജ്യം – അമേരിക്ക.
  • ● ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് ബ്രിട്ടീഷ് പൗണ്ടിന് പകരം ആഗോള വിനിമയത്തിന്റെ അടിസ്ഥാനമായി മാറിയത് – അമേരിക്കൻ ഡോളർ.
  • ● ഒന്നാം ലോകമഹായുദ്ധാനന്തരം യൂറോപ്യൻ രാജ്യങ്ങളിൽ അധികാരത്തിൽ വന്ന സ്വേച്ഛാധിപത്യ ഭരണത്തെക്കുറിച്ച് ചാർളി ചാപ്ലിൻ പ്രതിപാദിച്ച സിനിമ – ദ ഗ്രേറ്റ് ഡിക്റ്റേറ്റർ.

മുസ്സോളിനി

  • ഫാസിസത്തിന്റെ വക്താവ് – മുസ്സോളിനി.
  • മുസ്സോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വർഷം – 1922.
  • മുസ്സോളിനി രൂപീകരിച്ച സംഘടന – ഫാസിയോ ഡി. കൊംബാറ്റിമെന്റോ.
  • മുസ്സോളിനി രൂപീകരിച്ച് അർദ്ധ സൈനിക വിഭാഗം – കരിങ്കുപ്പായക്കാർ (Black shirts).
  • പ്രസിദ്ധമായ “ റോം മാർച്ച് “സംഘടിപ്പിച്ചത് – മുസ്സോളിനി.
  • മുസ്സോളിനി തന്റെ അനുയായികൾക്കിടയിൽ അറിയപ്പെട്ടിരുന്നത് – ഡ്യൂച്ചേ.
  • “ഡ്യൂച്ചേ” എന്ന പദത്തിനർത്ഥം – ലീഡർ.
  • മുസ്സോളിനി വധിക്കപ്പെട്ട സ്ഥലം – കോമോ (ഈ സ്ഥലത്തു വച്ച് വെടിയേറ്റു മരിച്ചു).

  • ● ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ പട്ടാളക്കാരോടുള്ള ആദര സൂചകമായി ‘Lions of the Great War’ എന്ന പ്രതിമ സ്ഥാപിച്ച വിദേശ നഗരം – Smethwick (ബ്രിട്ടൻ).
  • ● ഒന്നാം ലോകമഹായുദ്ധാനന്തരം ഉണ്ടായ രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വത്തെ ചൂഷണം ചെയ്ത് അധികാരം നേടിയ രണ്ട് ആശയങ്ങൾ – ഇറ്റലിയിലെ ഫാസിസവും ജർമ്മനിയിലെ നാസിസവും.
  • ● ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ രൂപം കൊണ്ട് സംഘടന – ഫാസിസം.
  • ● “ഫാസിസം” എന്ന പദം ഉത്ഭവിച്ചത് ഏത് പദത്തിൽ നിന്ന് – ഫാസസ് എന്ന ലാറ്റിൻ പദം.
  • ● “ഫാസിസം ” എന്ന വാക്കിനർത്ഥം – ഒരു കെട്ട് ദണ്ഡും അതിനു മുകളിൽ മഴുവും.

കൺഫ്യൂഷ്യൻ മാറ്റാം

  • ചുവപ്പ് കാവൽസേന – ലെനിൻ.
  • ചുവപ്പ് സേന (Red Army) – മാവോ -സെ-തുങ്.
  • ചുവപ്പ് കുപ്പായക്കാർ – ഗ്യാരിബാൾഡി.
  • കരിങ്കുപ്പായക്കാർ – മുസോളിനി.
  • ബ്രൗൺ ഷർട്ട്സ് – ഹിറ്റ്ലർ.

  • ഫാസിസ്റ്റുകൾ ശത്രുക്കളായി പ്രഖ്യാപിച്ചത് – സോഷ്യലിസ്റ്റുകൾ, തൊഴിലാളികൾ, കർഷക നേതാക്കൾ.
  • ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ജർമ്മനിയിൽ രൂപം കൊണ്ട് ശക്തമായ സംഘടന – നാസി പാർട്ടി.
  • നാസി പാർട്ടി എന്നത് ഏതിന്റെ ചുരുക്കെഴുത്താണ് – നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി.
  • ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ജർമ്മനിയിലെ കിരാതരൂപം – നാസിസം.
  • നാസികൾ തങ്ങളുടെ ശത്രുക്കളായി കണക്കാക്കിയിരുന്നത് – ജൂതന്മാരെയും, കമ്മ്യൂണിസ്റ്റുകാരെയും, ജനാധിപത്യവാദികളെയും.
  • 1923 -ൽ ഭരണം പിടിച്ചെടുക്കാൻ ഹിറ്റ്ലർ നടത്തിയ വിഫലശ്രമം അറിയപ്പെടുന്നത് – ബിയർ ഹാൾ പുഷ്.
  • ആര്യന്മാരാണ് ലോകത്തിലെ പരിശുദ്ധ വംശമെന്നും അവരാണ് ലോകം ഭരിക്കേണ്ടതെന്നും ജർമ്മൻകാർ ആര്യന്മാരാണെന്നും അഭിപ്രായപ്പെട്ടത് – ഹിറ്റ്ലർ.

അഡോൾഫ് ഹിറ്റ്ലർ

  • ഫാസിസത്തിന്റെ വക്താവ് – മുസ്സോളിനി.
  • മുസ്സോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വർഷം – 1922.
  • മുസ്സോളിനി രൂപീകരിച്ച സംഘടന – ഫാസിയോ ഡി. കൊംബാറ്റിമെന്റോ.
  • മുസ്സോളിനി രൂപീകരിച്ച് അർദ്ധ സൈനിക വിഭാഗം – കരിങ്കുപ്പായക്കാർ (Black shirts).
  • പ്രസിദ്ധമായ “ റോം മാർച്ച് “സംഘടിപ്പിച്ചത് – മുസ്സോളിനി.
  • മുസ്സോളിനി തന്റെ അനുയായികൾക്കിടയിൽ അറിയപ്പെട്ടിരുന്നത് – ഡ്യൂച്ചേ.
  • “ഡ്യൂച്ചേ” എന്ന പദത്തിനർത്ഥം – ലീഡർ.
  • മുസ്സോളിനി വധിക്കപ്പെട്ട സ്ഥലം – കോമോ (ഈ സ്ഥലത്തു വച്ച് വെടിയേറ്റു മരിച്ചു).

  • ▸ ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായ വർഷം – 1933.
  • ▸ ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ ഹിറ്റ്ലർ ആരംഭിച്ച ക്യാമ്പുകൾ – കോൺസൺട്രേഷൻ ക്യാമ്പുകൾ.
  • ▸ ലോക മഹായുദ്ധ കാലത്ത് നാസികൾ സ്ഥാപിച്ച ഏറ്റവും വലിയ കോൺസൺട്രേഷൻ ക്യാമ്പായ ഓഷ്വിറ്റ്സ് ഏത് രാജ്യത്താണ് – പോളണ്ട്.
  • ▸ കോൺസൺട്രേഷൻ ക്യാമ്പുകളിൽ വച്ച് ജൂതരെ കൂട്ടക്കൊല ചെയ്ത സംഭവം അറിയപ്പെടുന്നത് – ഹോളോകാസ്റ്റ് (Holocaust).
  • ▸ നാസി ക്രൂരതയിലേക്ക് വെളിച്ചം വീശിയ ഡയറിക്കുറിപ്പുകൾ എഴുതിയ ജൂത പെൺകുട്ടി – ആൻഫ്രാങ്ക്.
  • ▸ നാസികളുടെ പിടിയിലകപ്പെട്ട ആൻഫ്രാങ്കും സഹോദരിയും അടയ്ക്കപ്പെട്ട ക്യാമ്പ് – ഔഷ്വിറ്റ്സ് കോൺസൺട്രേഷൻ ക്യാമ്പ്.
  • ▸ ആൻഫ്രാങ്ക് തന്റെ ഡയറിക്ക് നൽകിയിരുന്ന പേര് – കിറ്റി.

കറുത്ത ചിലന്തി

  • നാസികളുടെ ചിഹ്നം – സ്വസ്തിക 卐.
  • “സ്വസ്തിക” എന്ന വാക്കിനർത്ഥം – ഐശ്വര്യം (മംഗളം തരുന്നത്).
  • യൂറോപ്യൻ ജനത സ്വസ്തികയ വിശേഷിപ്പിച്ചത് – കറുത്ത ചിലന്തി.

ചെമ്പകരാമൻ പിള്ള

  • കാബൂൾ ആസ്ഥാനമാക്കി രാജമഹേന്ദ്ര പ്രതാപ് സ്ഥാപിച്ച് ഒന്നാമത്തെ സ്വതന്ത്ര ഭാരത സർക്കാരിലെ വിദേശകാര്യമന്ത്രി – ചെമ്പകരാമൻ പിള്ള.
  • ജർമ്മനിയില ദേശീയ കക്ഷിയിൽ അംഗത്വമുണ്ടായിരുന്ന ഏക വിദേശി – ചെമ്പക രാമൻപിള്ള.
  • ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതാന്ത്യം വരെ പോരാടിയ മലയാളിയായ വിപ്ലവകാരി – ചെമ്പകരാമൻ പിള്ള.
  • ചെമ്പകരാമൻ പിള്ളയുടെ മരണത്തിന് ഉത്തരവാദികളെന്ന് വിശ്വസിക്കുന്നത് – നാസികൾ.
  • ചെമ്പകരാമൻ പിള്ള അന്തരിച്ചത് എവിടെ വച്ച് – പ്രഷ്യ.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *