HST Social Science: Online Study Materials-Greek Civilisation
HST Social Science: Online Study Materials-Greek Civilisation

HST Social Science: Online Study Materials-Greek Civilisation

  • ജനാധിപത്യം ആദ്യമായി ഗ്രീക്കുകാർ അവതരിപ്പിച്ചതായി പറയപ്പെടുന്നു.
  • ഗ്രീക്കു സംസ്കാരത്തിന്റെ ഉത്ഭവസ്ഥാനം ഡാന്യൂബ് നദിയുടെ തീരത്താണ് ഉയർന്നുവന്നതെന്ന് കരുതപ്പെടുന്നു. ‘ഹെല്ലൻമാർ’ എന്ന പേരിലാണ് ഗ്രീക്കുകാർ അറിയപ്പെട്ടിരുന്നത്.
  • പ്രാചീന ഇന്ത്യയിൽ ഗ്രീക്ക് ജനതയെ ‘യവനൻമാർ’ എന്നാണ് വിളിക്കപ്പെട്ടത് (മഹാഭാരതത്തിൽ പരാമർശിച്ചത് ).
  • പോളിസ് എന്നാണ് ഗ്രീക്കു നഗരരാഷ്ട്രങ്ങൾ അറിയപ്പെട്ടത്. പോളിസിന്റെ മധ്യത്തിൽ കോട്ടകളാൽ സംരക്ഷിതമായ കേന്ദ്രപ്രദേശമായിരുന്നു അക്രോപോളിസ്.
  • ആതൻസിലെ അക്രോപോളിസിലെ അഥീന ദേവിയുടെ ദേവാലയമായിരുന്നു പാർഥിനോൺ.
  • പുരാതന ഗ്രീക്ക് ഇതിഹാസ കവികളിൽ ഒരാളാണ് ഹോമർ.
  • ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസകൃതികൾ ലോക വിഖ്യാതരചനകളാണ്.
  • ട്രോജൻ യുദ്ധത്തിൽ നടന്ന സംഭവങ്ങളാണ് കൃതികളുടെ പ്രധാന ഉള്ളടക്കം.
  • ഗ്രീക്കുകാരും ട്രോജൻമാരുമായാണ് യുദ്ധം നടന്നത്. പ്രാചീന ട്രോയ് നഗരത്തിന്റെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്നത് തുർക്കിയിലാണ്.
  • ട്രോജൻ യുദ്ധത്തെ ആധാരമാക്കി റോമൻ കവി വിർജിൽ രചിച്ച കൃതിയാണ് Aeneid.
  • ബി.സി.അഞ്ചാം നൂറ്റാണ്ടിൽ ഗ്രീസിൽ ജീവിച്ചിരുന്ന പ്രശസ്ത ദുരന്തനാടക രച്ചയിതാവാണ് ഫോക്ലിസ്. Ajax, Antigone, Oedipus Rex, Electra, Oedipus at Colonus എന്നിവ അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്.
  • ആതൻസ്, സ്ത്റാർട്ട് എന്നിവയായിരുന്നു ഏറ്റവും പ്രബലമായ ഗ്രീക്കു നഗരരാഷ്ട്രങ്ങൾ. ബി.സി.437 മുതൽ 404 വരെ നടന്ന പെലൊപ്പൊനീഷ്യൻ യുദ്ധം ഇവർ തമ്മിലായിരുന്നു.
  • ‘ആതൻസിലെ വിദ്യാലയം’ (The School of Athens) എന്ന വിഖ്യാത ചിത്രം വരച്ചത് റാഫേലാണ്. പ്രാചീന ഗ്രീസിലെ പ്രധാന ചിന്തകൻമാരുടെയെല്ലാം ചിത്രമുള്ള ഇത് ഇപ്പോൾ വത്തിക്കാനിലെ അപ്പസ്തോലിക്ക് പാലസിലാണുളളത്.
  • വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് ബിസി 460 ൽ പ്രാചീന ഗ്രീസിലാണ് ജനിച്ചത്.
  • ഗണിതശാസ്ത്രജ്ഞരായ പൈത്തഗോറസ്, യൂക്ലിഡ് എന്നീ ഗണിതജ്ഞർ ഗ്രീക്കുകാരായിരുന്നു. ജ്യോമെട്രിയുടെ പിതാവായി യൂക്ലിഡിനെ കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതിയാണ് ‘Elements’. ‘ജ്യോമെട്രിയിലേക്ക് രാജപാതകളില്ല ‘ എന്ന വാചകം യൂക്സിഡിന്റേതാണ്.
  • മട്ടത്രികോണങ്ങളുടെ അളവുമായി ബന്ധപ്പെട്ടുളള പൈതഗോറിയൻ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് പൈതഗോറസ്. എന്നാൽ ഈ സിദ്ധാന്തം പൈതഗോറസിനും മുമ്പേ നിലവിലുളളതായിരുന്നു.
  • “സംഖ്യകൾ ലോകത്തെ ഭരിക്കുന്നു” എന്നത് പൈതഗോറസിന്റെ വാക്കുകളാണ്.
  • പ്ലവനതത്ത്വം ആവിഷ്കരിച്ച ആർക്കിമിഡിസ് സിസിലിയിലെ ഹിയറോ രാജാവിന്റെ സദസ്യനായിരുന്നു. ആർക്കിമിഡീസിന്റെ പ്രസിദ്ധമായ വാക്കുകളാണ് “Give me a place to stand on, and I will move the entire Earth”. ആർക്കിമിഡിസിന്റെ പ്രധാന രചനയാണ് “On the sphere and Cylinder”. യുറീക്ക (Eureka) എന്നതും അദ്ദേഹത്തിന്റെ എന്നതും അദ്ദേഹത്തിന്റെ വാക്കുകളാണ്. “ഞാൻ കണ്ടുപിടിച്ചു” എന്നാണിതിന്റെ അർഥം.
  • പ്രമുഖ ഗ്രീക്കു ചിന്തകരിലൊരാളായ സോക്രട്ടീസ് ഒരു കൊത്തുപണിക്കാരന്റെ മകനായാണ് ജനിച്ചത്. മതനിഷേധിയെന്നാരോപിച്ച് ബി. സി.399ൽ അദ്ദേഹത്തെ മരണശിക്ഷയ്ക്കു വിധിച്ചു. ‘ഹെംലോക്ക്’ എന്ന വിഷച്ചെടിയുടെ നീര് കുടിച്ച് സോക്രട്ടീസ് മരണം വരിച്ചു.
  • സോക്രട്ടിസിന്റെ പ്രധാന ശിഷ്യനായിരുന്നു പ്ലേറ്റോ. അരിസ്റ്റോക്കിൾസ് എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. ബി.സി.387ൽ അദ്ദേഹം ആതൻസിനു സമീപം സ്ഥാപിച്ച സർവകലാശാലയാണ് “അക്കാദമി”.
  • പ്ലേറ്റോ രചിച്ച ഏറ്റവും പ്രധാന കൃതിയാണ് റിപ്പബ്ലിക്ക്. Apology of Socrates, Phaedo, Theaetetus, Sophist, Statesman, Parmenides, Crito, Symposium എന്നിവയും പ്ലേറ്റോയുടെ രചനകളാണ്.
  • പ്ലേറ്റോയുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളാണ് അരിസ്റ്റോട്ടിൽ.
  • ‘ജ്ഞാനികളിലെ ആചാര്യൻ’ എന്നാണ് അരിസ്റ്റോട്ടിൽ അറിയപ്പെട്ടിരുന്നത്. (Encyclopedic Genius).
  • ആതൻസിൽ അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാ കേന്ദ്രമാണ് ‘ലൈസിയം’. അലക്സാണ്ടർ ചക്രവർത്തിയുടെ അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചു. അരിസ്റ്റോട്ടിലിന്റെ പ്രധാനകൃതികളാണ് Politics, Categories, On Interpretation, Metaphysics, Nichomachean Ethics, Rhetoric, Poetics എന്നിവ.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *