HST Social Science: Online Study Materials-Indus Valley Civilisation
HST Social Science: Online Study Materials-Indus Valley Civilisation

HST Social Science: Online Study Materials-Indus Valley Civilisation

  • സിന്ധു നദീതട സംസ്കാരം നിലനിന്ന കാലഘട്ടം ബി.സി.3000 മുതൽ ബി.സി.1500 വരെ
  • വെള്ളപ്പൊക്കങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന നദി – സിന്ധു
  • സിന്ധു നദീതട സംസ്കാരത്തെക്കുറിച്ച് ആദ്യമായി പരാമർശിച്ചത് – ചാൾസ് മേസൻ (1842)
  • സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നൽകിയത് – സർ ജോൺ മാർഷൽ
  • സിന്ധു നദീതടസംസ്കാരത്തിന്റെ ഉത്ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് – സർ ജോൺ മാർഷൽ
  • ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് – അലക്സാണ്ടർ കണ്ണിങ്ഹാം
  • ഇന്ത്യൻ പുരാവസ്തു വകുപ്പ് ആരംഭിച്ചത് ഏത് വൈസ്രോയിയുടെ കാലത്താണ് – കാനിങ് പ്രഭു (1861)
  • ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സ്ഥാപകൻ – അലക്സാണ്ടർ കണ്ണിങ്ഹാം
  • ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം – 1861
  • ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആദ്യ ഡയറക്ടർ ജനറൽ – അലക്സാണ്ടർ കണ്ണിങ്ഹാം
  • ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആദ്യകാല ആസ്ഥാനം – കൽക്കട്ട
  • ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ആസ്ഥാനം – ന്യൂഡൽഹി
  • സിന്ധു നദീതട സംസ്കാരം ഇന്ത്യ പാകിസ്ഥാൻ രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്നു.
  • വ്യാപിച്ചുകിടന്നത് – വടക്ക് ജമ്മുവിലെ മാണ്ട് മുതൽ തെക്ക് മഹാരാഷ്ട്രയിലെ ദെയ്മാ ബാദ് വരെ
  • സിന്ധു നദീതട സംസ്കാരത്തിന്റെ പ്രധാന പ്രത്യേകത – നാഗരാസൂത്രണവും നഗരവത്കരണവും
  • സിന്ധു നദീതട നിവാസികൾ ആഭരണ നിർമ്മാണത്തിനായി ഉപയോഗിച്ച ലോഹസങ്കരം – ഇലക്ട്രം
  • സിന്ധു നദീതട വാസികൾ റോഡുകൾ നിർമ്മിച്ചിരുന്നത് ഏത് ആകൃതിയിലാണ് – മട്ടകോൺ
  • സിന്ധു നദീതട നിവാസികൾ ഇണക്കിവളർത്തിയിരുന്ന മൃഗം – നായ
  • സിന്ധു നദീതട നിവാദികൾക്ക് അന്യമായിരുന്ന മൃഗം – കുതിര
  • സിന്ധു നദീതട നിവാദികൾക്ക് അന്യമായിരുന്ന കാർഷിക വിള – കരിമ്പ്
  • സിന്ധു നദീതട നിവാദികൾ ചെസ്സിനെ വിളിച്ചിരുന്ന പേര് – സെന്റ്
  • ഇന്ത്യയിലെ വെങ്കലയുഗ ചെമ്പ് യുഗ സംസ്കാരത്തെ മെലൂഹ എന്ന് വിശേഷിപ്പിച്ചത് – സുമേറിയക്കാർ
  • മെസപ്പൊട്ടോമിയക്കാർ പരുത്തിയെ വിളിച്ചിരുന്ന പേര് – സിൻഡം
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധു നദീതട സംസ്കാരങ്ങൾ കണ്ടെത്തിയിട്ടുള്ള സ്ഥലം – ഗുജറാത്ത്
  • സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന പുരുഷ ദൈവം – പശുപതി ശിവൻ
  • സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന സ്ത്രീ ദൈവം – മാതൃദേവത
  • സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന പക്ഷി – മാടപ്രാവ്
  • സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന വൃക്ഷം – ആൽമരം
  • സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന മനുഷ്യനും മൃഗവും ചേർന്ന രൂപം – യൂണികോൺ
  • സിന്ധു നദീതട നിവാസികളുടെ ഭാഗ്യചിഹ്നം – സ്വസ്തിക
  • സിന്ധു നദീതട നിവാസികൾ അളവുതൂക്കങ്ങൾക്കായി ഉപയോഗിച്ചിരുന്ന സംഖ്യ – 16
  • സിന്ധു നദീതട നിവാസികൾ ആദ്യമായി ഉപയോഗിച്ച ലോഹം – ചെമ്പ്
  • സിന്ധു നദീതട നിവാസികൾക്ക് അന്യമായിരുന്ന ലോഹം – ഇരുമ്പ്
  • സിന്ധു നദീതട നിവാസികളെ വിളിച്ചിരുന്ന പേര് – ദ്രാവിഡർ
  • സിന്ധു നദീതട നിവാസികൾ ഉപയോഗിച്ചിരുന്ന ലിപി – ചിത്ര ലിപി
  • സിന്ധു നദീതട നിവാസികളുമായി ബന്ധപ്പെട്ട ചിഹ്നം – കുശവന്റെ ചക്രം
  • ലോകത്തിലാദ്യമായി പരുത്തിക്കൃഷി നടത്തിയ ജനവിഭാഗം – സിന്ധു നദീതട നിവാസികൾ
  • പ്രകൃതിദുരന്തങ്ങളാണ് സിന്ധു നദീതട സംസ്കാര തകർച്ചയ്ക്ക് കാരണം എന്ന് പറഞ്ഞത് – ജി.എഫ്.ഡേൽസി
  • ആര്യന്മാരുടെ വരവാണ് സിന്ധു നദീതട സംസ്കാര തകർച്ചയ്ക്ക് കാരണം എന്ന് പറഞ്ഞത് – മോർട്ടിമർ വീലർ
  • സിന്ധു നദീതട സംസ്കാര തകർച്ചയ്ക്ക് കാരണം സിന്ധു നദി വഴിമാറി ഒഴുകിയതാണ് എന്ന് പറഞ്ഞത് – സർ.ജോൺ മാർഷൽ, ലാംബ്രിക്, മക്കെ

ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ
  • 1921-ൽ പഞ്ചാബിലെ ഹാരപ്പയിൽ ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര് – ദയറാം സാഹ്നി
  • 1922-ൽ സിന്ധിലെ മോഹൻജദാരോയിൽ ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര് – ആർ.ഡി.ബാനർജി
  • 1927-ൽ ബലൂചിസ്ഥാനിൽ സുട്കാജൻഡോറിൽ ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര് – ആർ. എൽ. സ്റ്റെയിൻ
  • 1929-ൽ സിന്ധിലെ അമ്റിയിൽ ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര് – എം.ജി. മജൂംദാർ
  • 1931-ൽ സിന്ധിലെ ചാൻഹുദാരോയിൽ ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര് – എം.ജി. മജൂംദാർ
  • 1931-ൽ ഗുജറാത്തിലെ രംഗപൂരിൽ ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര് – എം. എസ്.വാട്സ്
  • 1935- ൽ സിന്ധിലെ കോട്ട് ദിജിയിൽ ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര് – ഗുറൈ
  • 1953-ൽ രാജസ്ഥാനിലെ കാലിബംഗനിൽ ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര് – എ. ഘോഷ്
  • 1955-ൽ പഞ്ചാബിലെ രൂപാറിൽ ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര് – വൈ.ഡി.ശർമ്മ
  • 1957-ൽ ഗുജറാത്തിലെ ലോത്തലിൽ ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര് – എസ്.ആർ.റാവു
  • 1972-ൽ ഗുജറാത്തിലെ സുർകോതാഡയിൽ ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര് – ജഗത്പതി ജോഷി
  • 1973-ൽ ഹരിയാനയിലെ ബൻവാലിയിൽ ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര് – ആർ.എസ്.ബിഷ്
  • 1990 -91-ൽ ഗുജറാത്തിലെ ധോളവിരയിൽ ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാര് –  ആർ.എസ്.ബിഷ്ത്
  • ഇന്ത്യയിൽ ഉദ്ഖനന പ്രവർത്തനങ്ങൾക്കും പൗരാണികമൂല്യമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനും ചുമതലപ്പെട്ട സ്ഥാപനം – ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (ISI)
  • ഇന്ത്യയിൽ പുരാവസ്തു വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത വൈസ്രോയി – കാനിങ് പ്രഭു 
  • ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ട വർഷം – 1861
  • ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യകാല ആസ്ഥാനം – കൽക്കട്ട
  • ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിലവിലെ ആസ്ഥാനം – ന്യൂഡൽഹി
  • ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പുതിയ ആസ്ഥാന മന്ദിരം – ധരോഹർ വേൻ
  • ആദ്യത്തെ ആർക്കിയോളജിക്കൽ സർവേയായി നിയമിക്കപ്പെട്ട വ്യക്തി – അലക്സാണ്ടർ കണ്ണിംഹാം
  • ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആദ്യ ഡയറക്ടർ ജനറൽ – അലക്സാണ്ടർ കണ്ണിംഗ്ഹാം
  • പുരാവസ്തു വകുപ്പിനെ പുനരുജ്ജീവിപ്പിക്കുകയും പുരാതന സ്മാരക സംരക്ഷണ നിയമം (Ancient Monuments Protection Act) പാസാക്കുകയും ചെയ്ത വൈസായി – കഴ്സൺ പ്രഭു
  • കഴ്സൺ 1902-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി നിയമിച്ച വ്യക്തി – ജോൺ മാർഷൽ
  • ഹാരപ്പൻ പ്രദേശങ്ങളിൽ ആദ്യമായി ഉദ്ഖനനം നടത്തുമ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ – ജോൺ മാർഷൽ
  • ഹാരപ്പ പാകിസ്ഥാനിലെ സഹിവാൾ ജില്ലയിൽ സ്ഥിതിചെയ്യുന്നു.
  • ഹാരപ്പ നിവാസികൾ പ്രധാനമായും ഉപയോഗിച്ചിരുന്ന ഭക്ഷ്യ ധാന്യം – ഗോതമ്പ്, ബാർലി
  • ഋഗ്വേദത്തിൽ ഹാരപ്പയെ പരാമർശിച്ചിരിക്കുന്നത് – ഹരിയുപിയ
  • ഹാരപ്പൻ ജനത മുദ്രകൾ നിർമ്മിക്കുവാൻ ഉപയോഗിച്ചിരുന്ന കല്ലുകൾ – സ്റ്റിയറൈഡ്
  • ഹാരപ്പൻ ജനത ഉപയോഗിച്ചിരുന്ന എഴുത്തുവിദ്യ – ബോസ്ട്രോഫിഡൻ
ഹാരപ്പയിൽ നിന്നും കണ്ടെടുത്തിട്ടുള്ളത് :
  • ചുട്ടെടുത്ത അടുപ്പ്
  • രണ്ട് നിറവീതമുള്ള ആറ് ധാന്യപ്പുരകൾ
  • അഴുക്കുചാൽ
  • മൃതദേഹങ്ങൾ പെട്ടിയിൽ അടക്കം ചെയ്തതിന്റെ തെളിവുകൾ
  • H ആകൃതിയിലുള്ള സെമിത്തേരി
  • കല്ലിൽ തീർത്ത സ്ത്രീലിംഗ മാതൃക
  • പട്ടി മാനിനെ വേട്ടയാടുന്ന രൂപം
  • ശിവലിംഗ ആരാധനയെക്കുറിച്ചുള്ള തെളിവുകൾ
  • മോഹൻജദാരോ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലർക്കാന ജില്ലയിൽ സ്ഥിതിചെയ്യുന്നു.
  • മോഹൻജദാരോ എന്ന വാക്കിന്റെ അർഥം – മരിച്ചവരുടെ കുന്ന്
  • ഏറ്റവും വിസ്തൃതി കൂടിയ സിന്ധു നദീതട പ്രദേശം.
  • വെള്ളപ്പൊക്കത്തിൽ നശിച്ചതായി കണക്കാക്കുന്ന സിന്ധു നദീതട പ്രദേശം.
  • ലോകത്തിലാദ്യമായി ഡ്രയിനേജ് സംവിധാനം ആവിഷ്കരിച്ച നഗരം.
മോഹൻജദാരോയിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്
  • കൊട്ടാരസമാനമായ ക്ഷേത്രം
  • ഇഷ്ടിക പാകിയ വഴി
  • ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഇരുനിലക്കെട്ടിടം
  • ക്ഷേത്ര മാതൃകകൾ
  • കുളക്കടവ്
  • മഹസ്നാനഘട്ടം
  • നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ
  • പശുപതി മഹാദേവന്റെ മുദ്ര അസംബ്ലിഹാൾ
  • ധാന്യപ്പുരകൾ
  • പുരോഹിതനെന്നു കരുതുന്ന ആളുടെ പ്രതിമ
  • എരുമയുടെ പ്രതിമ
  • ആടിന്റെ പ്രതിമ
  • സിറ്റാഡൽ
  • ലോത്തൽ ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥിതിചെയ്യുന്നു.
  • ലോത്തൽ എന്ന വാക്കിന്റെ അർഥം – മരിച്ചവരുടെ സ്ഥലം
  • ലോത്തൽ പശ്ചിമേഷ്യൻ വ്യാപാരവുമായി ബന്ധപ്പെട്ടിരിക്കുന്ന സിന്ധു നദീതട സംസ്കാരം
  • ലോത്തൽ സബർമതി നദിക്കും പോഷകനദിയായ ഭൊഗോവയ്ക്കും ഇടയിൽ സ്ഥിതിചെയ്തിരുന്നു
  • ഹാരപ്പൻ ജനതയുടെ പ്രധാന കച്ചവട കേന്ദ്രമായിരുന്ന ലോത്തൽ  ഒരു തുറമുഖ നഗരമായിരുന്നു.
ലോത്തലിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്
  • വ്യാപാര ഭവനങ്ങൾ
  • സ്ത്രീയെയും പുരുഷനെയും ഒന്നിച്ചടക്കിയതിന്റെ തെളിവുകൾ
  • കൂട്ടശവമടക്കലിന്റെ തെളിവുകൾ
  • പേർഷ്യൻ ഗൾഫ് സീൽ
  • സീൽ
  • ചെസ് ബോർഡ്
  • ചെമ്പിൽ നിർമ്മിച്ച നായയുടെ രൂപം
  • ബട്ടൺ മുദ്ര
  • ധോളവിര ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ സ്ഥിതിചെയ്യുന്നു
  • ധോളവിര ഏറ്റവും ഒടുവിലായി കണ്ടെത്തിയ സിന്ധു നദീതട പ്രദേശം.
ധോളവിരയിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്
  • നഗരത്തെ ചുറ്റി കോട്ടകൾ
  • ഏകീകൃത ജലസേചന സൗകര്യം
  • കാലിബംഗൻ രാജസ്ഥാനിൽ സ്ഥിതിചെയ്യുന്നു
  • കാലിബംഗൻ എന്ന വാക്കിന്റെ അർഥം – കറുത്തവളകൾ/ കരിവളകൾ
  • സൈന്ധവ സംസ്കാരത്തിന്റെ മൂന്നാം തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം.
കാലിബംഗനിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്
  • അഗ്നികുണ്ഠത്തിന്റെ അവശിഷ്ടങ്ങൾ
  • ആഭരണങ്ങൾ
  • കുപ്പിവളകൾ
  • ഫാൻസി വസ്തുക്കൾ
  • ഉഴവുചാൽ പാടങ്ങൾ
  • ചെമ്പ് സാങ്കേതിക വിദ്യ
  • ചെമ്പിൽ തീർത്ത കാളയുടെ രൂപം
  • എല്ലാ വീടുകളിലും കിണർ എന്ന രീതി
  • ഒട്ടകത്തിന്റെ ഫോസിൽ
  • രൂപാർ പഞ്ചാബിൽ സ്ഥിതിചെയ്യുന്നു
  • മനുഷ്യനോടൊപ്പം നായ്ക്കളെ അടക്കം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുള്ള സ്ഥലം
  • ചെമ്പിൽ തീർത്ത മഴു കണ്ടെത്തിയ പ്രദേശം
  • ബൻവാലി ഹരിയാനയിലെ ഹിസ്സാറിൽ സ്ഥിതിചെയ്യുന്നു
  • കൃഷിചെയ്തിരുന്ന പ്രധാന വിളകൾ – ബാർലി, നെല്ല്, കടുക്
ബൻവാലിയിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്
  • കുതിരയുടെ അവശിഷ്ടം
  • മൺവിളകൾ
  • മരക്കപ്പലുകൾ
  • ജലസേചന തടാകങ്ങൾ
  • ഏറ്റവും ചെറിയ ഹാരപ്പൻ നഗരം
  • സിറ്റാഡൽ ഇല്ലാത്ത ഏക ഹാരപ്പൻ നഗരം
  • ചെറിയ മഷിക്കുപ്പി കണ്ടെത്തിയിട്ടുള്ള സ്ഥലം
  • മോഹൻജദാരോ ഏത് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു – സിന്ധു
  • ചാൻഹുദാരോ ഏത് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു – സിന്ധു
  • ഹാരപ്പ ഏത് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു – രവി
  • കാലിബംഗൻ ഏത് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു – ഘഗ്ഗർ
  • ലോത്തൽ ഏത് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു – സബർമതി
  • രൂപാർ ഏത് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു – സത്ലജ്
  • മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ കണ്ടെത്തിയത് – മോഹൻജദാരോ, ചാൻഹുദാരോ,ലോത്തൽ
  • ലോഹ ഫാക്ടറി കണ്ടെത്തിയിട്ടുള്ളത് – ചാൻഹുദാരോ, ലോത്തൽ
  • ഹാരപ്പൻ മുദ്ര കണ്ടെത്തിയിട്ടുള്ളത് – രംഗപൂർ
  • മാതൃദേവതയുടെ പ്രതിമ – രംഗപൂർ
  • മേൽമൂടിയുള്ള ചെമ്പിൽ തീർത്ത രഥം – ദിംബാദ്/ ദൈമാബാദ്
  • ചെമ്പിൽ തീർത്ത ആനയുടെ രൂപം – ദിംബാദ്/ ദൈമാബാദ്

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *