HST Social Science: Online Study Materials-Industrial Revolution
വ്യാവസായിക വിപ്ലവം
✓
- ● 1750 മുതൽ 1850വരെയുള്ള കാലം യൂറോപ്പിൽ ആകെ വലിയൊരു വ്യവസായത്തിന് തുടക്കം കുറിച്ചു
- ● 18-ാം നൂറ്റാണ്ടിൽ യൂറോപ്പിലാകമാനം ശാസ്ത്ര-സാങ്കേതികരംഗത്ത് നിരവധി കണ്ടുപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്.
- ● ഉൽപ്പാദന വിതരണരംഗങ്ങളിലുണ്ടായ ഇത്തരത്തിലുള്ള മാറ്റങ്ങൾ അറിയപ്പെടുന്നത് വ്യാവസായിക വിപ്ലവം എന്നാണ്.
- ● ബ്രിട്ടനിലെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ വൻ സ്വാധീനം ചെലുത്തിക്കൊണ്ട് കൃഷിയിലും വ്യവസായഉൽപാദനത്തിലും ഗതാഗതത്തിലും ഉണ്ടായ പ്രധാന പുരോഗതികളെയാണ് വ്യവസായവിപ്ലവം എന്നപദം കൊണ്ട് വിവക്ഷിക്കുന്നത്.
- ● മാറ്റങ്ങൾ പിന്നീട് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും തുടർന്ന് ലോകമെമ്പാടും വ്യാപിച്ചു. ഇന്നും വ്യവസായവൽക്കരണത്തിന്റെ രൂപത്തിൽ ഇത് തുടരുന്നു.
- ● ഇംഗ്ലണ്ടിലാണ് കാർഷിക – വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ചത്.
- ● ഇംഗ്ലണ്ടിലെ കച്ചവടക്കാർ വിൽപനയ്ക്ക് ആവശ്യമായ സാധനങ്ങൾക്ക് ആശ്രയിച്ചിരുന്നത്വീട്ടു തൊഴിൽ സമ്പ്രദായം എന്നറിയപ്പെട്ടിരുന്ന ഉൽപ്പാദനസമ്പ്രദായത്തെയായിരുന്നു.
- ● വസ്ത്ര നിർമാണ രംഗത്ത് ആദ്യമായി കണ്ടു പിടിച്ച യന്ത്രം ഫ്ളയിംഗ് ഷട്ടിൽ ആയിരുന്നു.
- ● ആദ്യ കാലങ്ങളിൽ വസ്ത്ര നിർമാണ രംഗത്ത് നെയ്ത് ജോലി എളുപ്പമാക്കിയ യന്ത്രമായിരുന്നു ഫ്ളയിംഗ് ഷട്ടിൽ.
- ● യന്ത്രങ്ങളുടെ വരവോടെ ആവശ്യം വർദ്ധിച്ച ലോഹം ഇരുമ്പ് ആണ്.
- ● ലാഭം ലക്ഷ്യമാക്കി ഉൽപ്പാദനവും വിതരണവും സ്വകാര്യവ്യക്തികൾ നിയന്ത്രിച്ചിരുന്ന സമ്പദ് വ്യവസ്ഥ അറിയപ്പെടുന്നത് മുതലാളിത്തം എന്നാണ്.
- ● കൂലിക്ക് തൊഴിലാളികളെ വയ്ക്കുകയും അവരെ കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്തിരുന്നു എന്നത് മുതലാളിത്തത്തിന്റെ സവിശേഷത.
- ● ഉൽപ്പാദനം വീടുകളിൽ നിന്ന് ഫാക്ടറികളിലേക്ക് മാറ്റാനുണ്ടായ സാഹചര്യം യന്ത്രങ്ങളുടെ വരവ് ആണ്.
- ● വ്യവസായങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യമായ അസംസ്കൃത വസ്തുക്കളായിരുന്നു കൽക്കരി, ഇരുമ്പ് എന്നിവ.
- ● ഇംഗ്ലണ്ട് കൽക്കരിയുടെയും ഇരുമ്പിന്റേയും നിക്ഷേപം കൊണ്ട് സമ്പന്നമായ ഒരു രാജ്യമാണ്.
- ● ഇംഗ്ലണ്ടിലെ സുസ്ഥിരമായ ഭരണകൂടം അറിയപ്പെട്ടിരുന്നത് പാർലമെന്റ് എന്നാണ്.
- ● വ്യവസായ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നത് രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കും എന്നതായിരുന്നു ബ്രിട്ടീഷ് പാർലമെന്റിന്റെ പൊതുനയം.
- ● ഇംഗ്ലണ്ടിൽ നിന്ന് വസ്തുക്കൾ കയറ്റുമതി ചെയ്തിരുന്നവയിൽ പ്രധാനപ്പെട്ട പ്രദേശങ്ങൾ ഇന്ത്യയും തെക്കേ അമേരിക്കയും ആയിരുന്നു.
- ● ധാന്യങ്ങളുടെ ഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് പാസാക്കിയ നിയമായിരുന്നു ധാന്യനിയമങ്ങൾ.
- ● ഇംഗ്ലണ്ടിലേക്ക് തൊഴിൽ തേടിയെത്തിയ രാജ്യക്കാരിൽ പ്രധാനികളായിരുന്നു അയർലന്റ്, സ്കോട്ട്ലന്റ് എന്നിവ.
- ● വ്യവസായശാലകളിലെ തൊഴിൽ സമയം 18 മണിക്കൂർ ആയിരുന്നു.
- ● ജോലിയിൽ എന്തെങ്കിലും വീഴ്ച ഉണ്ടായാൽ അതിന് പിഴ ചുമത്തുന്നത് വ്യവസായികൾക്കെതിരെ തൊഴിലാളികൾ സംഘടിക്കാൻ കാരണമായി.
- ● ഒരു വസ്തുവിന്റെ നിർമാണവുമായി ബന്ധപ്പെട്ട വിവിധ പ്രവൃത്തികൾ ചെയ്യുന്നതിന് പ്രത്യേകം പ്രത്യേകം തൊഴിലാളികളെ നിയോഗിക്കപ്പെട്ടത് ഫാക്ടറി സമ്പ്രദായത്തിൽ ആയിരുന്നു.
- ● തുടർച്ചയായ പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും വരാതെ തൊഴിലാളികളെ ലഭ്യമാക്കാൻ നിലവിൽ വന്ന സമ്പ്രദായമായിരുന്നു ഷിഫ്റ്റ് സമ്പ്രദായം.
- ● വൻ മുതൽമുടക്ക് ആവശ്യമായിരുന്ന തൊഴിൽ മേഖലകൾ ആയിരുന്നു റെയിൽവേ, കപ്പൽ ഗതാഗതം എന്നിവ.
വ്യാവസായിക വിപ്ലവ സമയത്തെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ
- ● ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള സെന്റ് പീറ്റേഴ്സ് ഫീൽഡിലാണ് പെറ്റർ കൂട്ടക്കൊല നടന്നത്.
- ● വ്യാവസായിക വിപ്ലവത്തെത്തുടർന്ന് ഉയർന്നുവന്ന തൊഴിലാളികളുടെ അവകാശ സമര ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായിരുന്നു പെറ്റർലൂ കൂട്ടക്കൊല.
- ● പെറ്റർലൂ കൂട്ടക്കൊല നടന്ന വർഷം 1819 ആണ്.
- ● ഇംഗ്ലണ്ടിൽ 1800 ൽ പാസാക്കിയ കോമ്പിനേഷൻ നിയമം തൊഴിലാളികൾ സംഘം ചേരുന്നത് നിരോധിച്ചു.
- ● ഇതിനെതിരെ 1819 ആഗസ്റ്റ് മാസത്തിൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള സെന്റ് പീറ്റേഴ്സ് ഫീൽഡിൽ എൺപതിനായിരതേതോളം തൊഴിലാളികൾ ഒരു പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തു.
- ● സമാധാനപരമായി ഇവർ നടത്തിയ പ്രകടനത്തിന് നേരെ നടന്ന വെടിവെയ്പ്പിൽ പതിനൊന്നു പേർ മരണമടഞ്ഞു. എഴുന്നൂറോളം പേർക്ക് പരിക്കേറ്റു.
- ● ഈ സംഭവത്തെത്തുടർന്ന് തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കുവാൻ അധികാരികൾ നിർബന്ധിതരായി.
- ● ഒരേ ഉൽപന്നങ്ങൾ നിർമിക്കുന്ന വ്യവസായികൾ ചേർന്ന് ഉണ്ടാക്കിയ കൂട്ടുകെട്ടുകൾ അറിയപ്പെട്ടിരുന്നത് ട്രസ്റ്റുകൾ, കാർട്ടലുകൾ, സിൻഡിക്കേറ്റുകൾ എന്നിങ്ങനെ ആയിരുന്നു.
- ● വ്യക്തമായ ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യമാണ് ഇംഗ്ലണ്ട് (1837) ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം ഇംഗ്ലണ്ട് ആണ്.
- ● ലണ്ടനിൽ വ്യവസായ പ്രദർശനം സംഘടിപ്പിച്ച രാജ്ഞി വിക്ടോറിയ ആണ്.
- ● വ്യക്തിയുടെ പൂർണമായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന ചിന്തകന്മാർ ഉടലെടുത്തത് വ്യാവസായിക വിപ്ലവ കാലഘട്ടത്തിലാണ്.
- ● വ്യാവസായിക വിപ്ലവകാലത്തെ ചിന്തകന്മാരുടെ സിദ്ധാന്തങ്ങൾ (ചിന്താഗതികൾ) അറിയപ്പെട്ടത് ലെയ്സസ് ഫെയർ (Lalssez Falre (വ്യക്തിവാദം) എന്നാണ്.
- ● പരസ്പരം മത്സരിക്കുന്നവരുടെ കൂട്ടത്തിൽ കഴിവുള്ളവർ വിജയിക്കുമെന്നും അല്ലാത്തവർ പരാജയപ്പെടുമെന്നും വിശ്വസിച്ച ചിന്താഗതിയാണ് ലെയ്സസ് ഫെയർ.
- ● “ലാഭകരമായ പ്രവർത്തികൾ മാത്രം നിലനിൽക്കും നഷ്ടം വരുത്തുന്നവ താനെ ഇല്ലാതായിക്കൊള്ളും”എന്ന് അഭിപ്രായപ്പെട്ടവർ ആഡം സ്മിത്ത്, ഡേവിഡ് റിക്കാർഡോ, മാൽത്തൂസ്, ജെ.ബി.സെ, ജെ.എസ്. മിൽ എന്നിവരാണ്.
- ● വ്യാവസായിക വിപ്ലവത്തെത്തുടർന്ന് സമൂഹത്തിൽ ഉടലെടുത്ത അസമത്വത്തെക്കുറിച്ച് “വിശ്വചരിത്രാവലോകനം” (Glimpses of World History) എന്ന പുസ്തകത്തിൽ വിവരിച്ച വ്യക്തി ജവഹർലാൽ നെഹ്റു.