HST Social Science: Online Study Materials-Latin American Revolution
HST Social Science: Online Study Materials-Latin American Revolution

HST Social Science: Online Study Materials-Latin American Revolution

  • ● രീതിയിൽ സാമ്രാജ്യത്വം ലാറ്റിനമേരിക്കയുടെ തനതു സംസ്കാരത്തെ തച്ചുടച്ചിരുന്നു.
  • ● ഭാഷ, ആചാരം, വിശ്വാസം, മതം, വിദ്യാഭ്യാസം, കൃഷി, നിർമാണശൈലി എന്നിവയെല്ലാം സാമ്രാജ്യത്വ ഭരണത്തിൽ ലാറ്റിനമേരിക്കയ്ക്ക് നഷ്ടമായി.
  • ● യൂറോപ്യൻ കൃഷിരീതികളും കാർഷികവിളകളും കോളനികളിൽ നടപ്പിലാക്കി. എല്ലാ രംഗങ്ങളിലും കോളനി ജനതയോട് വംശീയ വിവേചനം വച്ചു പുലർത്തി തങ്ങളുടെ സംസ്കാരവും, ജീവിതവും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് അവർ സ്പെയിൻകാർക്കെതിരെ വിപ്ലവം സംഘടിപ്പിച്ചത്.
  • ● ലാറ്റിനമേരിക്കയിലെ മാച്ചു പിച്ചുവിൽ കണ്ട് കോളനി ജീവിതത്തെക്കുറിച്ച് തന്റെ കവിതകളിൽ പരാമർശിച്ച കവിയാണ് പാബ്ലോ നെരൂദ.
  • ● യൂറോപ്യൻ ആധിപത്യത്തിനെതിരായി പോരാടാൻ ലാറ്റിനമേരിക്കൻ ജനതയ്ക്ക് പ്രചോദനമായത് അമേരിക്കൻ സ്വാതന്ത്ര്യസമരവും ഫ്രഞ്ച് വിപ്ലവവും ആയിരുന്നു.
  • ● യൂറോപ്യൻ ആധിപത്യത്തിനെതിരെ ലാറ്റിനമേരിക്കയിൽ ആദ്യമായി ശബ്ദമുയർത്തിയ വ്യക്തിയാണ് ഫ്രാൻസിസ്കോ ഡി. മിറാൻറെ.
  • ● വെനസ്വേലയുടെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ് ഫ്രാൻസിസ്കോ ഡി. മിറാൻ.
  • ● ലാറ്റിനമേരിക്കയിൽ യൂറോപ്യന്മാർ വീണ്ടും ആധിപത്യമുറപ്പിക്കുന്നത് തടയാൻ അമേരിക്ക കൊണ്ടു വന്ന സിദ്ധാന്തമായിരുന്നു മൺറോ സിദ്ധാന്തം.
  • ● മെക്സിക്കോ സ്വാതന്ത്ര്യം നേടിയ വർഷം – 1821.
  • ● ബ്രസീൽ സ്വാതന്ത്ര്യം നേടിയ വർഷം – 1822.
  • അർജന്റീനയിൽ ജനിച്ച ജോസ് ഡി സാൻ മാർട്ടിന്റെ നേതൃത്വത്തിലാണ് അർജന്റീന, ചിലി തുടങ്ങിയ രാഷ്ട്രങ്ങൾ മോചിപ്പിക്കപ്പെട്ടത്. ചിലിയുടെ മോചനത്തിനായി ആൻഡീസ് പർവതനിരകളിലൂടെ അദ്ദേഹത്തിന്റെ സൈന്യം നടത്തിയ മുന്നേറ്റം ശ്രദ്ധേയമാണ്.  ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അദ്ദേഹം ‘സംരക്ഷകൻ’ എന്നറിയപ്പെടുന്നു.
  • ● സ്പെയിനിനെതിരെ “ആൻഡീസ് സൈന്യം” രൂപീകരിച്ച വിപ്ലവകാരി – ജോസെ ഡി സാൻ മാർട്ടിൻ (1778-1850).
  • ● ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ജോസെ ഡി സാൻ മാർട്ടിൻ അറിയപ്പെടുന്നത് – സംരക്ഷകൻ (Protector).
  • ● ജോസെ ഡി സാൻ മാർട്ടിന്റെ നേതൃത്വത്തിൽ മോചിപ്പിക്കപ്പെട്ട രാജ്യങ്ങൾ – അർജന്റീന, ചിലി.
  • ● ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് – സൈമൺ ബൊളിവർ.
  • ● “തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിങ്ടൺ” എന്നറിയപ്പെടുന്നത് – സൈമൺ ബൊളിവർ.
  • ● “വിമോചകൻ” എന്ന് അറിയപ്പെടുന്ന ലാറ്റിനമേരിക്കൻ വിപ്ലവകാരി – സൈമൺ ബൊളിവർ.
  • ● സ്പാനിഷ് ആധിപത്യത്തിൽ നിന്ന് വെനസ്വലയെ പൂർണമായി മോചിപ്പിച്ച നേതാവ് – സൈമൺ ബൊളിവർ.
  • ● സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ ബൊളിവിയ, ഇക്വഡോർ, പനാമ, കൊളംബിയ, പെറു, വെനസ്വേല.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *