HST Social Science: Online Study Materials-Political Science-2
HST Social Science: Online Study Materials-Political Science-2

HST Social Science: Online Study Materials-Political Science-2

വിവിധ വീക്ഷണങ്ങളിലൂടെ രാഷ്ട്രമീമാംസയെ വിശകലനം ചെയ്യാവുന്നതാണ്. രാഷ്ട്രമീമാംസയുടെ പഠനം ആവിർഭവിക്കുന്നത് പുരാതന ഗ്രീസിൽ നിന്നാണ്. ഗ്രീക്കു ചിന്തകനായ അരിസ്റ്റോട്ടിൽ രാഷ്ട്രമീമാംസയുടെ പിതാവായി അറിയപ്പെടുന്നു. രാഷ്ട്രമീമാംസയിൽ വൈവിധ്യമാർന്ന സിദ്ധാന്ത രൂപീകരണങ്ങൾ വിവിധ കാലഘട്ടങ്ങളിലൂടെ നടന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെ രാഷ്ട്രമീമാംസയിൽ നോർമേറ്റീവ് പഠനരീതിയാണ് പിന്തുടർന്നത്. എന്നാൽ യുദ്ധാനന്തര കാലത്ത് പെരുമാറ്റ സിദ്ധാന്തം അഥവാ ബിഹേവിയറലിസം ഉയർന്നു വന്നു. ഇക്കാലത്ത് മനുഷ്യന്റെ പെരുമാറ്റത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രതിഭാസങ്ങൾ വിശദീകരിക്കുന്നതിന് പ്രാധാന്യം നൽകപ്പെട്ടു.

ഇങ്ങനെ ആദ്യകാല പഠനസമീപനങ്ങൾ ഒരു പരിവർത്തനത്തിന് വിധേയമാക്കപ്പെട്ടു. തത്ഫലമായി രാഷ്ട്രമീമാംസാ പഠനവുമായി
ബന്ധപ്പെട്ട സമീപനങ്ങളെ രണ്ടായി വർഗ്ഗീകരിക്കാം.
(1) പരമ്പരാഗത സമീപനങ്ങൾ (Traditional Approaches)
(2) ആധുനിക സമീപനങ്ങൾ (Modern Approaches)

  • ✸ പ്ലേറ്റോയുടെ കാലഘട്ടം മുതൽ രണ്ടാം ലോകമഹായുദ്ധം വരെ സ്വാധീനം ചെലുത്തിയിരുന്ന സമീപനങ്ങളാണിവ.
  • ✸ രാഷ്ട്രത്തിനും ഗവൺമെന്റിനും പ്രാധാന്യം നൽകുന്ന പരമ്പരാഗത പഠന രീതികൾക്കാണ് ഈ സമീപനങ്ങൾ പ്രാധാന്യം നൽകുന്നത്.
  • ✸ രാഷ്ട്രത്തിന്റെ സംഘാടനവും രൂപീകരണവും രാഷ്ട്രപ്രകിയകളുമാണ് ഇവിടെ ഊന്നൽ നൽകപ്പെടുന്നത്.
  • ✸ രാഷ്ട്രീയ സ്ഥാപനങ്ങളും അവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തത്വങ്ങളും ആശയങ്ങളും പരമ്പരാഗത സമീപനത്തിൽ വിശദീകരിക്കപ്പെടുന്നു.
  • ✸ ഈ സമീപനങ്ങളെല്ലാം ആദർശനിഷ്ഠകളും ആശയാധിഷ്ഠിതവുമാണ്.”എന്താണ്’ എന്നതിനേക്കാൾ “ എന്തായിരിക്കണം” എന്നതിനാണ് ഈ സമീപനങ്ങൾ പ്രാധാന്യം നൽകുന്നത്.
  • ✸ “ഏതാണ്മാതൃകാ രാഷ്ട്രം’, ” ഒരു മാതൃകാ പൗരൻ” എങ്ങനെയായിരിക്കണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു.ഗവൺമെന്റ് നിയമങ്ങൾ, നിയന്ത്രണങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഔദ്യോഗിക ഘടനകളെയാണ് പാരമ്പര്യ സമീപനത്തിൽ പഠനവിധേയമാക്കിയത്.
  • ✸ പരമ്പരാഗത സമീപനങ്ങൾ ആദർശനിഷ്ഠങ്ങളും മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവയുമാണ്.
    ✸ വിവിധ രാഷ്ട്രീയ ഘടനകളുടെ പഠനത്തിനാണ് പ്രാധാന്യം നൽകപ്പെട്ടത്.
    ✸ സിദ്ധാന്ത രൂപീകരണം ഗവേഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകിയില്ല.
    ✸ വസ്തുതകളും മൂല്യങ്ങളും പരസ്പര പൂരകങ്ങളായതിനാൽ രാഷ്ട്രമീ മാംസയിൽ ശാസ്ത്രീയപഠനം സാദ്ധ്യമല്ലായെന്ന് പാരമ്പര്യവാദികൾ വിശ്വസിക്കുന്നു.
1. തത്വചിന്താപരമായ സമീപനം (Philosophical Approach).
2. ചരിത്രപരമായ സമീപനം (Historical Approach).
3. സ്ഥാപനപരമായ സമീപനം (Institutional Approach).
4. നിയമപരമായ സമീപനം (Legal Approaches)
  • ✸ രാഷ്ട്രമീമാംസയുടെ പഠനവുമായി ബന്ധപ്പെട്ട ഏറ്റവും പഴക്കമുള്ള സമീപനമാണ്.
  • ✸ ഗ്രീക്ക് ചിന്തകരായ പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും കാലം മുതലാണ് തത്വചിന്താപരമായ സമീപനത്തിന് തുടക്കമായത്.
  • ✸ ഈ സമീപനത്തിന്റെ ഒരു സുപ്രധാന വക്താവാണ് ലിയോ സ്ട്രോസ് (Leo Strauss).
  • ✸ തത്വചിന്താപരമായ രാഷ്ട്രമീമാംസ മാതൃകാരാഷ്ട്ര സംവിധാനമോ മാതൃകാ രാഷ്ട്രകമമോ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • ✸ രാഷ്ട്രമീമാംസാ പഠനത്തിന്റെ മേഖലയിൽ മൂല്യങ്ങളുടെ സ്ഥാനം ഒഴിവാക്കാനാവില്ലെന്ന് പാരമ്പര്യ സമീപനം പറയുന്നു. കാരണം രാഷ്ട്രീയ സമൂഹത്തിലെ നന്മതിന്മകളെപ്പറ്റി വിശകലനം ചെയ്യുകയെന്നതാണ് രാഷ്ട്രമീമാംസയുടെ പ്രധാന കർമ്മം.
  • ✸ രാഷ്ട്രമീമാംസയുമായി ബന്ധപ്പെട്ട് ആദർശനിഷ്ഠവും ആശയപരവുമായ പഠനമാണ് പരമ്പരാഗത വീക്ഷണം നൽകുന്നത്.
  • ✸ രാഷ്ട്രത്തിന്റെ സ്വഭാവം, ധർമ്മങ്ങൾ, പൗരത്വം, അവകാശങ്ങൾ, ചുമതലകൾ മുതലായ കാര്യങ്ങളെപ്പറ്റിയാണ് പാരമ്പര്യ രാഷ്ട്രമീമാംസ ചിന്തിക്കുന്നത്.
  • ✸ ഒരു രാഷ്ട്രമീമാംസകന് മാതൃകാ ജീവിതത്തെപ്പറ്റിയും മാതൃകാ സമൂഹത്തെപ്പറ്റിയും കാഷ്ടപ്പാടുകൾ ഉണ്ടായിരിക്കണം.
  • ✸ ഒരു നല്ല രാഷ്ട്രീയക്രമം രൂപംകൊള്ളുന്നതിന് രാഷ്ട്രീയ തത്വചിന്ത സഹായിക്കുന്നു.
  • ✸ ചരിത്രപരമായ സംഭവങ്ങൾ, ചരിത്രപരമായ സാഹചര്യങ്ങൾ തുടങ്ങിയവ രാഷ്ട്രീയ സിദ്ധാന്ത രൂപീകരണത്തെ സഹായിക്കുന്നു.
  • ✸ എല്ലാ രാഷ്ട്രീയ പ്രതിഭാസങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും പിന്നിൽ ചരിത്രപരമായ കാരണങ്ങളുണ്ട്.
  • ✸ മാക്യവെല്ലി, മോണ്ട്, സബൈൻ, ഡണ്ണിംഗ് തുടങ്ങിയ ചിന്തകർ രാഷ്ട്രമീമാംസയും ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന ചിന്തകരാണ്.
  • ✸ അതിനാൽ രാഷ്ട്രീയ പഠനത്തിന് ചരിത്രപരമായ വീക്ഷണം ആവശ്യമാണ്.
  • ✸ ഓരോ രാഷ്ട്രീയ ചിന്തകരുടെയും ചിന്താ പദ്ധതികൾ അവർ ജീവിച്ചിരുന്ന പരിസ്ഥിതികളിൽ രൂപംകൊള്ളുന്നു.
  • ✸ ചരിത്രം ഭൂതകാലത്തെപ്പറ്റി സംസാരിക്കുക മാത്രമല്ല, ഭൂതകാലത്തെ വർത്തമാന സംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു.
  • ✸ എല്ലാ രാഷ്ട്രീയ സംഭവങ്ങളെയും പ്രതിഭാസങ്ങളെയും ചരിത്രപരമായ വീക്ഷണത്തിലൂടെ വിശകലനം ചെയ്യുന്നതിനാണ് ഇവിടെ പ്രാധാന്യം.
  • ✸ ചരിത്രപരമായ അറിവിന്റെ അഭാവത്തിൽ രാഷ്ട്രീയ സാഹചര്യങ്ങൾ വിശകലനം ചെയ്യുന്നത് തെറ്റായ കണ്ടത്തലുകൾ സൃഷ്ടിക്കും.
  • ✸ രാഷ്ട്രമീമാംസാ വിശകലനത്തിലെ മറ്റൊരു പ്രധാനപ്പെട്ട സമീപനമാണിത്.
  • ✸ ഗവൺമെന്റിന്റെയും രാഷ്ട്രീയ പ്രക്രിയയുടെയും പൊതുവായ സ്ഥാപനങ്ങളും ഘടനകളും ഇവിടെ പഠനവിധേയമാക്കപ്പെടുന്നു.
  • ✸ രാഷ്ട്രീയ സ്ഥാപനങ്ങളും പൊതുരാഷ്ട്രീയ ഘടനകളും ഈ പഠനരീതിയിൽ പ്രാധാന്യം നേടിയിരിക്കുന്നു.
  • ✸ ഔദ്യോഗിക സ്ഥാപനങ്ങളായ നിയമസഭ, കാര്യനിർവ്വഹണ വിഭാഗം, നീതിന്യായ സംവിധാനം, രാഷ്ട്രീയ സംഘടനകൾ, താത്പര്യ ഗ്രൂപ്പുകൾ തുടങ്ങിയവയുടെ അപഗ്രഥനമാണ് രാഷ്ട്രമീമാംസയുടെ ധർമ്മമെന്ന് ഈ സമീപനത്തിന്റെ വക്താക്കൾ പറയുന്നു.
  • ✸ പ്രാചീന ചിന്തകർ മാത്രമല്ല, ആധുനിക ചിന്തകരും ഈ സമീപനത്തെപിന്തുടരുന്നുണ്ട്.
  • ✸ പ്രാചീന ഗ്രീക്കു ചിന്തകനായ അരിസ്റ്റോട്ടിൽ ഈ വിശകലനം പിന്തുടർന്നിരുന്നു.
  • ✸ ആധുനിക രാഷ്ട്രമീമാംസകരായ ജെയിംസ് ബസ്, വാൾട്ടർ ബേജ് ഹോട്ട്, ഹാരോൾഡ് ലാസ്കി തുടങ്ങിയവരും ഈ സമീപനത്തെ സ്വീകരിച്ചവരാണ്.
  • ✸ ഈ സമീപനം രാഷ്ട്രത്തെ നിയമനിർമ്മാണത്തിനും നിയമ നിർവ്വഹണത്തിനുമുള്ള മൗലിക സ്ഥാപനമായി നീതി, നീതിന്യായ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളുമായി ഈ സമീപനം ബന്ധപ്പെട്ടു കിടക്കുന്നു.
  • ✸ സിസറോ, ജീൻ ബോഡിൻ, ഡൈസി, ജോൺ ഓസ്റ്റിൻ തുടങ്ങിയ ചിന്തകർ ഈ സമീപനത്തിന്റെ പ്രധാന വക്താക്കളാണ്.
  • ✸ വിവിധങ്ങളായ പരമ്പരാഗത സമീപനങ്ങൾ വലിയ വിർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ആദർശനിഷ്ഠമായ മാതൃകകളുടെ രൂപീകരണവുമായി ഈ സമീപനങ്ങൾ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
  • ✸ രാഷ്ട്രീയ പ്രതിഭാസങ്ങളും പ്രകിയയും സ്ഥാപനങ്ങളും “എങ്ങനെയായിരിക്കണം” എന്ന ചോദ്യമാണവർ ഉയർത്തിയത്. “എന്താണ്” എന്ന ഘടകം ഈ ചിന്തകർ പരിഗണിച്ചതേയില്ല. ആധുനിക സമീപനങ്ങൾ രാഷ്ട്രമീമാംസാ
  • ✸ നിയമപഠനത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു. പ്രായോഗികതയാണ് ആധുനിക സമീപനങ്ങൾ ഊന്നൽ നൽകുന്ന വസ്തുത.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *