HST Social Science: Online Study Materials-Political Science – 3
പൊളിറ്റിക്കൽ സയൻസ് – ആധുനിക സമീപനങ്ങൾ (Modern Approaches)
✓
പരമ്പരാഗത സമീപനങ്ങൾ (Traditional Approaches)
- ► പരമ്പരാഗത സമീപനങ്ങൾ നിരവധി പോരായ്മകൾ നിറഞ്ഞതായിരുന്നു.
- ► ഏറ്റവും പ്രധാനപ്പെട്ട പോരായ്മ അവയ്ക്ക് ശാസ്ത്രീയമായ വിശകലനം നൽകുന്നതിനു കഴിഞ്ഞില്ല എന്നതായിരുന്നു.
- ► ആധുനിക സമീപനങ്ങൾ രാഷ്ട്രമീമാംസാ പഠനത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു.
- ► പ്രായോഗികതയാണ് ആധുനിക സമീപനങ്ങൾ ഊന്നൽ നൽകുന്ന വസ്തുത.
- ► ഇങ്ങനെ പരമ്പാരഗത സമീപനങ്ങളുടെ പോരായ്മകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തിലൂടെ വിവിധങ്ങളായ ആധുനിക സമീപനങ്ങൾക്ക് രൂപം നൽകപ്പെട്ടത്.
- ► പരമ്പരാഗത സമീപനങ്ങൾക്കെതിരായ ഒരു പ്രതിഷേധം എന്ന നിലയിലാണ് ആധുനിക സമീപനങ്ങൾ ആവിർഭവിക്കുന്നത്.
- ► രാഷ്ട്രമീമാംസയുടെ ശാസ്ത്രീയമായ വിശകലനത്തിനാണ് ആധുനിക വീക്ഷണങ്ങൾ ഏറ്റവും പ്രാമുഖ്യം നൽകുന്നത്.
ആധുനിക സമീപനത്തിന്റെ പ്രത്യേകതകൾ (Characteristics of Modern Approaches)
- ► പ്രായോഗിക പരിജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തിയ വിവരശേഖരണത്തിൽ നിന്ന് കണ്ടെത്തലുകൾ നടത്തുന്നു.
- ► രാഷ്ട്രീയ ഘടനകളെയും അവയുടെ ചരിത്ര പരമായ വിശകലനത്തെയുമൊക്കെ ഈ സമീപനം തള്ളിക്കളയുന്നു.
- ► മറ്റ് പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന രീതിയാണ് അവലംബിക്കുന്നത്.
- ► ശാസ്ത്രീയരീതിയിലുള്ള പഠനത്തിന് ഊന്നൽ നൽകുന്നു.
- ► രാഷ്ട്രമീമാംസയുടെ മേഖലയിൽ ശാസ്ത്രീയമായ ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങൾ നടത്തുന്നു.
- ► പ്രായോഗികതയാണ് ആധുനിക സമീപനങ്ങൾ ഊന്നൽ നൽകുന്ന വസ്തുത.
പെരുമാറ്റ സിദ്ധാന്തം (Behavioural Approach)
- ► ആധുനിക സമീപനത്തിന്റെ ഏറ്റവും വിപ്ലവകരമായ മാറ്റത്തിന് കാരണമായി ഉയർന്നുവന്ന ആദ്യ സമീപനമായിരുന്നു
ബിഹേവിയലിസം അഥവാ പെരുമാറ്റ സിദ്ധാന്തം. - ► രാഷ്ട്രീയ ജീവിതത്തിന്റെ അനുഭവപരമായ വശങ്ങൾ, രീതികൾ, സിദ്ധാന്തങ്ങൾ, തെളിവുകളുടെ മാനദണ്ഡങ്ങൾ എന്നിവ ഉപയോഗിച്ച് വിശദീകരിക്കാൻ ശ്രമിച്ചുകൊണ്ട് രാഷ്ട്രമീമാംസയെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്താനുള്ള ശ്രമം എന്ന നിലയിലാണ് പെരുമാറ്റ സിദ്ധാന്തം ആവിർഭവിച്ചതെന്നു കരുതപ്പെടുന്നു.
- ► ബിഹേവിയറലിസത്തിന്റെ വരവോടുകൂടി രാഷ്ട്രമീമാംസയുടെ പഠനമേഖലയിൽ പുതിയൊരു ദർശനവും പുതിയ രീതിയിലുള്ള പഠനരീതിയും ആവിഷ്ക്കരിക്കപ്പെട്ടു.
പെരുമാറ്റ സിദ്ധാന്തത്തിന്റെ അടിസ്ഥാന പ്രത്യേകതകൾ
- ► പ്രശസ്ത രാഷ്ട്രമീമാംസകനായ ഡേവിഡ് ഈസ്റ്റൺ (David Easton) ബിഹേവിയറലിസത്തിന്റെ ചില അടിസ്ഥാന പ്രത്യേകതകൾ
ചൂണ്ടിക്കാട്ടുന്നുണ്ട്. - ► ബിഹേവിയറലിസത്തിന്റെ ധൈഷണിക ആധാരശിലകളായി (Intellectual Foundations) അവ പരിഗണിക്കപ്പെടുന്നു.
1. നിയത്രകമം (Regularities)
- ► രാഷ്ട്രീയ സ്വഭാവങ്ങളിൽ അഥവാ പെരുമാറ്റങ്ങളിൽ ചില പൊതു രീതികൾ കാണാമെന്ന് ഈസ്റ്റൺ പറയുന്നു.
- ► ഇത്തരം പൊതുസ്വഭാവ രീതികളെ ആധാരമാക്കി രാഷ്ട്രീയ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന സിദ്ധാന്തങ്ങൾ രൂപീകരിക്കാം.
- ► ഇവ രാഷ്ട്രീയ പ്രതിഭാസങ്ങൾ മനസ്സിലാക്കുന്നതിനും രാഷ്ട്രീയ പ്രതിഭാസങ്ങളും സാഹചര്യങ്ങളും മുൻകൂട്ടി കാണുന്നതിനും
സഹായിക്കും. - ► അങ്ങനെ പ്രവചനപരമായ ഒരു സാദ്ധ്യതയിലൂടെ രാഷ്ട്രമീമാംസയുടെ ശാസ്ത്രീയസ്വഭാവം മനസ്സിലാക്കാവുന്നതാണ്.
2. തെളിയിക്കൽ (Verification)
- ► എല്ലാ രാഷ്ട്രീയ സിദ്ധാന്തങ്ങളും പൊതുതത്വങ്ങളും ശാസ്ത്രീയമായി തെളിയിക്കപ്പെടണം.
- ► പരിശോധനയിലൂടെ തെളിയിക്കാൻ സാധിക്കാത്ത സിദ്ധാന്തങ്ങൾക്കും പ്രമാണങ്ങൾക്കും ശാസ്ത്രീയത അവകാശപ്പെടാനാവില്ല.
3. സാങ്കേതികരീതികൾ (Techniques)
- ► നിലനിൽക്കുന്ന, വിശ്വസനീയവും താരതമ്യ സാദ്ധ്യതയുള്ളതുമായ വിവരശേഖരണം വളരെ പ്രാധാന്യമർഹിക്കുന്നു.
- ►ഏറ്റവും ഫലപ്രദമായ സങ്കേതങ്ങൾ ഉപയോഗിച്ചു മാത്രമേ അത്തരം വിവരശേഖരണം സാധിക്കുകയുള്ളു.
- ► സ്ഥിതിവിവര സർവ്വേകൾ, ഗണിത ശാസ്ത്ര മാതൃകകൾ തുടങ്ങിയ കുറ്റമറ്റ ശാസ്ത്രീയ രീതികൾ ഗവേഷകൻ ഉപയോഗിക്കേണ്ടതാണ്.
4. അളവുക്രമീകരണം (Quantification)
- ► ശേഖരിക്കപ്പെട്ട വിവരങ്ങളെ കൃത്യമായും ശാസ്ത്രീയമായും പരിമാണത്തിന് വിധേയമാക്കേണ്ടതുണ്ട്.
- ► വ്യക്തമായ വർഗ്ഗീകരണങ്ങളും അളവു ക്രമീകരണങ്ങളും ഇതിന് ആവശ്യമാണ്.
5. മൂല്യങ്ങളുടെ നിരാകരണം (Value-free)
- ► ബിഹേവിയറലിസം മൂല്യങ്ങളിൽ വിശ്വസിക്കുന്നില്ല.
- ► വസ്തുതകളുടെ അപഗ്രഥനമാണ് പ്രാധാന്യമർഹിക്കുന്ന പ്രക്രിയ.
- ► വസ്തുനിഷ്ഠമായ ഗവേഷണത്തിന് ഗവേഷകൻ തീർച്ചയായും മൂല്യങ്ങളെ തിരസ്കരിക്കേണ്ടതുണ്ട്.
- ► ഗവേഷകൻ യാതൊരുവിധ മുൻവിധികളും പക്ഷപാതവും ഗവേഷണത്തിൽ വെച്ചു പുലർത്തരുതെന്നാണ് ഇതിനർത്ഥം.
6. ക്രമബദ്ധനം (Systematzatlon)
- ► രാഷ്ട്രമീമാംസയുടെ ഗവേഷണ പഠനങ്ങൾ ക്രമബദ്ധമായിരിക്കണം.
- ► അതായത് സിദ്ധാന്തവും ഗവേഷണവും തമ്മിൽ കൃത്യമായ ബന്ധമുണ്ടാവണം.
- ► ഗവേഷണം സൈദ്ധാന്തികവും സിദ്ധാന്തത്തിലേക്ക് നയിക്കുന്നതും സിദ്ധാന്തത്തെ തെളിയിക്കുന്നതുമായിരിക്കണം.
7. ശുദ്ധശാസ്ത്രം (Pure Science)
- ► രാഷ്ട്രമീമാംസയെ ഒരു “ശുദ്ധ ശാസ്ത്രമായി അഥവാ പൂർണ്ണമായും ശാസത്രീയതയിലധിഷ്ഠിതമായ പഠന പ്രക്രിയയാണ്
ബിഹേവിയറലിസ്റ്റുകൾ വീക്ഷിക്കുന്നത്. - ► രാഷ്ട്രമീമാംസയുടെ പഠനം തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കാൻ കഴിയുന്നതാവണം.
8. ഏകീകരണം (Integration)
- ► ചരിത്രം, സോഷ്യാളജി, സാമ്പത്തികശാസ്ത്രം മുതലായ പഠന വിഷയങ്ങളിൽ നിന്ന് വേറിട്ട് പഠിക്കുന്ന ഒന്നല്ല രാഷ്ട്രമീമാംസ.
- ► രാഷ്ട്രമീമാസാ പഠനം മറ്റു വിഷയങ്ങളുമായി ബന്ധപ്പെടുത്തിയാണ് പഠിക്കേണ്ടത്.
- ► കാരണം രാഷ്ട്രീയ പ്രതിഭാസങ്ങളും സംഭവങ്ങളും സമൂഹത്തിലെ വിവിധങ്ങളായ ഘടകങ്ങളാണ് സൃഷ്ടിക്കുന്നത്.
- ► അതിനാൽ രാഷ്ട്രമീമാംസയെ മറ്റ് വിഷയങ്ങളിൽ നിന്ന് മാറ്റിനിർത്തിയല്ല പഠിക്കേണ്ടത്.
പെരുമാറ്റ സിദ്ധാന്തത്തിന്റെ ഗുണങ്ങൾ
- ► രാഷ്ട്രമീമാംസയെ കൂടുതൽ ശാസ്ത്രീയമാക്കാൻ ശ്രമിച്ചു.
- ► വ്യക്തികളുടെ ദൈനംദിന ജീവിതവുമായി രാഷ്ട്രമീമാംസ കൂടുതൽ അടുത്ത ബന്ധം പുലർത്താനാരംഭിച്ചു.
- ► രാഷ്ട്രമീമാംസയുടെ പഠന മേഖലയിൽ മനുഷ്യന്റെ പെരുമാറ്റം ആദ്യമായി പഠനവിധേയമായി.
- ► രാഷ്ട്രമീമാംസ പഠനം കൂടുതൽ സമകാലിക പ്രസക്തിയുള്ള ഒന്നായി മാറി.
- ► ഭാവി രാഷ്ട്രീയ പ്രതിഭാസങ്ങൾ പ്രവചിക്കുന്നത് രാഷ്ട്രമീമാംസയിൽ സാദ്ധ്യമായി.