HST Social Science: Online Study Materials-Political Science
പൊളിറ്റിക്കൽ സയൻസ്
- ✸ പൊളിറ്റിക്സ് എന്ന വാക്ക് ആവിർഭവിച്ചത് ഗ്രീക്ക് പദമായ “പൊളിസി’ ൽ നിന്നാണ്.
- ✸ നഗര രാഷ്ട്രമെന്നാണ് പൊളിസ് എന്ന വാക്കിന്റെയർത്ഥം.
- ✸ നഗരരാഷ്ട്രങ്ങളിലെ ഭരണക്രമത്ത സംബന്ധിച്ചത് എന്നയർത്ഥത്തിൽ ” പൊളിറ്റിക്സ് ” എന്ന പദമുണ്ടായി.
- ✸ നഗര രാഷ്ട്രങ്ങളെ കൃത്യമായി അപ്രഗഥന വിധേയമാക്കിയ രണ്ടു ചിന്തകരാണ് പ്ലേറ്റോയും അരിസ്റ്റോട്ടിലും.
- ✸ അരിസ്റ്റോട്ടിൽ രാഷ്ട്രീയമീമാംസയുടെ പിതാവായി (Father of Political Science) അറിയപ്പെടുന്നു.
- ✸ പ്ലേറ്റോയുടെ റിപ്പബ്ലിക് എന്ന പുസ്തകം ക്ലാസിക്കൽ രാഷ്ട്രീയ തത്വചിന്തയുടെ ഏറ്റവും നല്ല മാതൃകയാണ്.
- ✸ തത്വചിന്തകൻ രാജാവാകണമെന്ന് പ്ലേറ്റോ അഭിപ്രായപ്പെടുന്നുണ്ട്.
- ✸ തത്വചിന്തകന് അറിവുണ്ടാകയാൽ ഉചിതമായ രീതിയിൽ ഭരണം നിർവ്വഹിക്കുവാൻ കഴിയുമെന്ന് പ്ലേറ്റോ വിശ്വസിച്ചു.
- ✸ തത്വചിന്തകരെ അദ്ദേഹം “ ഗാർഡിയൻസ് “എന്ന് വിളിച്ചു.
- ✸ രാഷ്ട്രഭരണം നീതിയിലധിഷ്ഠിതമായി വിവേകപൂർവ്വം നടപ്പിലാക്കുവാൻ തത്വചിന്തകനായ രാജാവിന് മാത്രമേ കഴിയൂ.
- ✸ “റിപ്പബ്ലിക് ” എന്ന കൃതി രാഷ്ട്രീയ പ്രക്രിയയെപ്പറ്റി ആദർശാധിഷ്ഠിതമായി രചിക്കപ്പെട്ട ആദ്യത്തെ ശാസ്ത്രീയ ഗ്രന്ഥമാണ്.
പ്രധാനപ്പെട്ട നിർവചനങ്ങൾ
ഗാരിസ് –
“രാഷ്ട്രത്തിന്റെ ആവിർഭാവം, വികാസം, ലക്ഷ്യം രാഷ്ട്രീയ പ്രശ്നങ്ങൾ മുതലായവയെപ്പറ്റി പ്രതിപാദിക്കുന്നതാണ് രാഷ്ട്രമീമാംസ”.
ലോർഡ് ആക്ടൻ –
“രാഷ്ട്രത്തെപ്പറ്റിയും രാഷ്ട്രവികസനത്തിന് അത്യന്താപേക്ഷിതമായ ഘടകങ്ങളെപ്പറ്റിയുമുള്ള പഠനമാണ് രാഷ്ട്രമീമാംസ”
ഗാർനർ –
“രാഷ്ട്രമീമാംസ രാഷ്ട്രത്തിൽ ആരംഭിച്ച് രാഷ്ട്രത്തിൽ അവസാനിക്കുന്നു”
ഹാരോൾഡ് ലാസ് വെൽ –
“അധികാരശക്തിയുടെ രൂപപ്പെടുത്തൽ, പങ്കുവയ്ക്കൽ എന്നിവയെപ്പറ്റി പ്രയോഗനിഷ്ഠതയിലൂന്നി പഠിക്കുന്ന ഒരു വിഷയവും അതേ സമയം ശാക്തിക വീക്ഷണങ്ങളിലൂന്നിയ ഒരു പ്രവർത്തനവുമാണ് രാഷ്ട്രമീമാംസ”
ആർ ജി ഗെറ്റൽ –
“ഒരു രാഷ്ട്രത്തിലെ ഭരണകൂടത്തിന്റെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഭാവിയിലെയും രാഷ്ട്രീയ വ്യവഹാരങ്ങളുടെയും രാഷ്ട്രീയ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ സിദ്ധാന്തങ്ങളുടെയും പഠനമാണ് പൊളിറ്റിക്കൽ സയൻസ്”
സോൾ ജാനറ്റ് –
“രാഷ്ട്രീയത്തിന്റെയും ഗവൺമെന്റിന്റെയും അടിസ്ഥാനത്തെപ്പറ്റിയും തത്വങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന സാമൂഹ്യശാസ്ത്രശാഖയാണ് രാഷ്ട്രമീമാംസ”
ബ്ലണ്ട്ഷിൽ –
“രാഷ്ട്രത്തെപ്പറ്റി പ്രതിപാദിക്കുന്ന രാഷ്ട്രത്തിന്റെ ആത്യന്തികമായ സ്വഭാവവും വിവിധ രൂപങ്ങളും തലങ്ങളും വികാസവും സമഗ്രമായി മനസ്സിലാക്കുന്നതിന് ശ്രമിക്കുന്ന ഒരു ശാസ്ത്രമാണ് രാഷ്ട്രമീമാംസ”
ഡേവിഡ് ഈസ്റ്റേൺ –
“മൂല്യങ്ങളുടെ ആധികാരിക വിഹിതമാണ് പൊളിറ്റിക്സ് “
ലീകോക്ക് –
“ഭരണകൂടവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് പൊളിറ്റിക്കൽ സയൻസ്”