HST Social Science: Online Study Materials-Revolution in England
ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Glorious Revolution in England)
✓
- ✸ മധ്യകാലഘട്ടത്തിൽ ഇംഗ്ലണ്ട് ഭരിച്ച രാജവംശം പ്ലന്റാജനറ്റ് (ആൻഗെവിൻ ) ആയിരുന്നു.
- ✸ പ്ലന്റാജനറ്റ് രാജവംശത്തിലെ കുപ്രസിദ്ധനായ രാജാവ് – ജോൺ II.
- ✸ വെയിൽസ്, സ്കോട്ട്ലന്റ് എന്നീ രാജ്യങ്ങളെ ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലാക്കിയ ഇംഗ്ലീഷ് രാജാവ് – എഡ്വേർഡ് (1272 – 1307).
- ✸ ശതവത്സര യുദ്ധം ഇംഗ്ലണ്ടും ഫ്രാൻസും (1337 – 1453) തമ്മിലായിരുന്നു.
- ✸ ശതവത്സര യുദ്ധത്തിന്റെ ആരംഭകാലത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് എഡ്വേർഡ് III ആയിരുന്നു.
- ✸ ശതവത്സര യുദ്ധത്തിൽ ഫ്രാൻസിലെ ഓർലയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലികയാണ് ജോവാൻ ഓഫ് ആർക്ക്.
- ✸ “മെയ്ഡ് ഓഫ് ഓർലയൻസ്” എന്നറിയപ്പെടുന്നത് ജോവാൻ ഓഫ് ആർക്ക് ആണ്.
- ✸ 1431-ൽ ജീവനോടെ അഗ്നിക്കിരയാക്കപ്പെട്ട ഫ്രഞ്ച് വനിതയാണ് ജോവാൻ ഓഫ് ആർക്ക്.
- ✸ ജോവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചത് 1920 ലാണ്.
- ✸ മധ്യകാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ നടന്ന ആഭ്യന്തര കലാപം അറിയപ്പെടുന്നത് റോസ് യുദ്ധങ്ങൾ എന്നാണ്.
- ✸ യോർക്കിസ്റ്റ് കക്ഷികളും, ലങ്കാസ്ട്രിയൻ കക്ഷികളും തമ്മിലായിരുന്നു റോസ് യുദ്ധങ്ങൾ നടന്നത്.
- ✸ കറുത്ത രാജകുമാരൻ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് രാജകുമാരൻ എഡ്വേർഡ് ഓഫ് വുഡ്സ്റ്റോക്ക് ആണ്.
- ✸ ഇംഗ്ലണ്ടിൽ പാർലമെന്റ് ഉടലെടുത്തത് ഹെൻറി I ന്റെ ഭരണകാലത്താണ്.
- ✸ 1640 മുതൽ 20 വർഷം വരെ നീണ്ടുനിന്ന പാർലമെന്റ് അറിയപ്പെടുന്നത് ലോംഗ് പാർലമെന്റ് എന്നാണ്.
- ✸ Triennel Act 1641 – മായി ബന്ധപ്പെട്ട പാർലമെന്റ് ആണ് ലോംഗ് പാർലമെന്റ്.
- ✸ ലോംഗ് പാർലമെന്റ് നിയമം പാസാക്കിയ വർഷം – 1640.
- ✸ ലോംഗ് പാർലമെന്റ് വിളിച്ച് കൂട്ടിയ ഭരണാധികാരിയാണ് ചാൾസ് I.
- ✸ 1628-ലെ പെറ്റിഷൻ റൈറ്റ്സിൽ (Petition of Right) ഒപ്പു വെച്ച ഭരണാധികാരിയാണ് ചാൾസ് ഒന്നാമൻ.
- ✸ 1649 ജനുവരി 30-ന് രാജ്യദ്രോഹകുറ്റം ചുമത്തി ഇംഗ്ലീഷ് ഭരണാധികാരിയായ ചാൾസ് I വധിക്കപ്പെട്ടു.
- ✸ 1649 മുതൽ 1660 വരെയുള്ള കാലഘട്ടം ബ്രിട്ടീഷ് ചരിത്രത്തിൽ അറിയപ്പെടുന്നത് കോമൺവെൽത്ത് കാലഘട്ടം എന്നാണ്.
- ✸ ചാൾസ് I ന്റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്ന ജനാധിപത്യവാദിയാണ് ഒളിവർ ക്രോംവെൽ.
- ✸ ഇംഗ്ലണ്ടിൽ ആഭ്യന്തര കലാപത്തിന് ശേഷം റിപ്പബ്ലിക്കൻ ഭരണം ആരംഭിച്ചത് ഒലിവർ ക്രോംവെൽ ആണ്.
- ✸ ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന്നത് ഒലിവർ ക്രോംവെൽ ആണ്.
- ✸ 1660-ൽ അധികാരമേറ്റ ഇംഗ്ലീഷ് ഭരണാധികാരി ചാൾസ് II ആണ്.
- ✸ ഹേബിയസ് കോർപ്പസ് നിയമം ആദ്യമായി പാസ്സാക്കിയത് ചാൾസ് രണ്ടാമന്റെ ഭരണകാലത്താണ്.
- ✸ ചാൾസ് രണ്ടാമന്റെ ഭരണകാലത്ത് ഇംഗ്ലണ്ടിൽ രൂപം കൊണ്ട് രാഷ്ട്രീയ കക്ഷികൾ ആണ് Whig & Tory.
- ✸ ലോകത്തിലെ ആദ്യ പ്രധാന മന്ത്രിയാണ് റോബർട്ട് വാൾ പോൾ.
- ✸ റോബർട്ട് വാൾ പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ വർഷം 1721 ആണ്.
- ✸ കാബിനറ്റ് സമ്പ്രദായം കൊണ്ടു വന്ന ഭരണാധികാരിയാണ് റോബർട്ട് വാൾ പോൾ.
- ✸ 1688 – 1689 കാലത്ത് ഇംഗ്ലണ്ടിലെ രാജാവിന്റെ ഏകാധിപത്യഭരണം അവസാനിപ്പിക്കുകയും പാർലമെന്റിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കാൻ കാരണമാവുകയും ചെയ്ത വിപ്ലവമാണ് രക്തരഹിത വിപ്ലവം.
- ✸ ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവത്തിന് ദൃക്സാക്ഷിയായ ഇംഗ്ലീഷ് ഭരണാധികാരിയാണ് ജയിംസ് II.
- ✸ രക്തരഹിത വിപ്ലവത്തിന്റെ മറ്റൊരു പേര് ആണ് മഹത്തായ വിപ്ലവം (Glorious Revolution).
- ✸ മഹത്തായ വിപ്ലവം (Glorious Revolution) എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ജോൺ ഹാംപ്ടൺ (John Hampden in 1689).
- ✸ കൊട്ടാരം വിപ്ലവം എന്നറിയപ്പെടുന്നത് രക്തരഹിത വിപ്ലവം.
- ✸ പാർലമെന്റ് അവകാശ നിയമം പാസാക്കിയ വർഷം – 1689.
- ✸ അവകാശങ്ങളുടെ ബിൽ (BILL OF RIGHTS) എന്നറിയപ്പെടുന്ന അവകാശ പ്രഖ്യാപനത്തിൽ വില്യം രാജാവും മേരി രാജ്ഞിയും ഒപ്പുവച്ചു.
- ✸ ‘അവകാശങ്ങളുടെ ബിൽ (BILL OF RIGHTS) പ്രകാരം സാധാരണ പാർലമെന്റുകൾക്കുള്ള അവകാശം, സ്വതന്ത്ര തിരഞ്ഞെടുപ്പുകൾ, പാർലമെന്റിലെ സംസാര സ്വാതന്ത്ര്യം എന്നിവ ഉൾപ്പെടെ നിരവധി ഭരണഘടനാ തത്വങ്ങൾ അംഗീകരിച്ചു.
- ✸ ഇംഗ്ലണ്ടിൽ ഒന്നാം പാർലമെന്റ് പരിഷ്കരണം നടന്നത് – 1832.
- ✸ ഇംഗ്ലണ്ടിൽ രണ്ടാം പാർലമെന്റ് പരിഷ്കരണം – നടന്നത് 1867.
- ✸ ഇംഗ്ലണ്ടിൽ മൂന്നാം പാർലമെന്റ് പരിഷ്കരണം നടന്നത് – 1884.
- ✸ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായും രാഷ്ട്രീയ പരിഷ്കരണങ്ങൾക്കും വേണ്ടി ഇംഗ്ലണ്ടിൽ ഉയർന്നു വന്ന പ്രസ്ഥാനം ചാർട്ടിസ്റ്റ് പ്രസ്ഥാനം.
- ✸ 1922 ൽ കിഴക്കൻ അയർലൻഡിലെ 26 പ്രവിശ്യകളെ ഉൾപ്പെടുത്തി രൂപീകരിച്ച സ്റ്റേറ്റ് ആണ് ഐറിഷ് ഫ്രീ സ്റ്റേറ്റ്.
- ✸ ലോകത്തിലെ ആദ്യ അവകാശ പത്രം എന്നറിയപ്പെടുന്നത് മാഗ്നാകാർട്ട ആണ്.
- ✸ മാഗ്നാകാർട്ട ഒപ്പുവെച്ചത് 1215 ജൂൺ 15 നാണ്.
- ✸ മാഗ്നാകാർട്ട ഒപ്പുവെച്ച സ്ഥലം റണ്ണിമിഡ് മൈതാനം ആണ്.
- ✸ മാഗ്നാകാർട്ട ഒപ്പുവെച്ച രാജാവ് ജോൺ രാജാവ്.
- ✸ “ഹേബിയസ് കോർപ്പസ് നിയമം” മാഗ്നാകാർട്ടയിൽ ആണ് ആദ്യമായി ഉപയോഗിച്ചത്.
- ✸ ധനകാര്യ നിയന്ത്രണം പാർലമെന്റിൽ നിക്ഷിപ്തമാക്കണമെന്ന് ആദ്യമായി പരാമർശിച്ചത് മാഗ്നാകാർട്ടയിലാണ്.
- ✸ വനിതകളുടെ വോട്ടാവകാശത്തിനു വേണ്ടി സഫ്രാഗേറ്റീവ് പ്രസ്ഥാനം ആരംഭിച്ചത് ഇംഗ്ലണ്ടിലാണ്.