HST Social Science: Online Study Materials-Roman Civilisation
റോമൻ സംസ്കാരം
✓
- ഇറ്റലിയിലെ ടൈബർ നദിയുടെ തീരത്താണ് റോമൻ നഗരം സ്ഥിതി ചെയ്യുന്നത്.
- റോമുലസ്, റീമസ് എന്നീ രണ്ട് സഹോദരന്മാരാണ് റോമൻ നഗരം സ്ഥാപിച്ചതെന്ന് ഐതിഹ്യം.
- ഏഴ് കുന്നുകളിലായി വ്യാപിച്ചു കിടക്കുന്നതിനാൽ റോമിനെ “സപ്തശൈലനഗരം” എന്നുവിളിക്കുന്നു.
- റോമൻ ജനതയാണ് റിപ്പബ്ലിക്ക് എന്ന ആശയം ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത്.
- നിയമങ്ങളും ഭരണത്തിന്റെ അടിസ്ഥാനപ്രമാണങ്ങളും ആധുനിക ലോകം കടമെടുത്തിരിക്കുന്നത് റോമിൽ നിന്നാണ്.
- കോൺക്രീറ്റ് ആദ്യമായി കണ്ടുപിടിച്ചത് റോമാക്കാരാണ്. അവർ കല്ലും ഇഷ്ടികയും തമ്മിൽ യോജിപ്പിച്ചുള്ള സാങ്കേതിക വിദ്യ കണ്ടുപിടിച്ചു.
- കെട്ടിടനിർമാണത്തിൽ കമാനങ്ങളും കുംഭഗോപുരങ്ങളും ആദ്യമായി അവതരിപ്പിച്ചതും റോമാക്കാരാണ്.
- നഗരത്തിലെ ജലവിതരണസംവിധാനം ആദ്യമായി അവതരിപ്പിച്ചതും റോമാക്കാരാണ്.
- യോദ്ധാക്കളുടെ അഭ്യാസപ്രകടനങ്ങാക്കായി റോമിൽ പണിതിരുന്ന വേദികളാണ് കൊളോസിയം.
- അടിമവ്യവസ്ഥിതി റോമിൽ നിലനിന്നിരുന്നു. അടിമകൾ ഇടയ്ക്കിടെ കലാപവും ഉയർത്തിയിരുന്നു.
- ബി.സി.73ൽ സ്പാർട്ടക്കസ് എന്ന അടിമയുടെ നേതൃത്വത്തിൽ നടന്ന മോചനസമരമായിരുന്നു ഇതിൽ ഏറ്റവും പ്രധാനം.
- ജൂപ്പിറ്റർ, മാഴ്സ്, ജൂണോ, വെസ്പ എന്നിവരായിരുന്നു റോമിലെ പ്രധാന ദേവതകൾ.
- ‘സ്ട്രഗിൾ ഓഫ് ദി ഓർഡേഴ്സ്’ ലോകത്ത് നടന്ന ആദ്യത്തെ വർഗ്ഗസമരമായി കരുതപ്പെടുന്നു. ബിസി 500 ൽ നടന്ന ആഭ്യന്തര സമരമായിരുന്നു അത്. റോമിലെ രണ്ട് വിഭാഗങ്ങൾ പ്ലീബിയൻ, പെട്രീഷ്യൻ എന്നിവരാണ്.
- റോമൻ സാമ്രാജ്യത്തിലെ ഏറ്റവും പ്രഗത്ഭനായ രാജാവായിരുന്നു ജൂലിയസ് സീസർ. ബി.സി.100 മുതൽ ബി.സി.44 വരെയായിരുന്നു സീസറിന്റെ ജീവിതകാലമെന്നു കരുതപ്പെടുന്നു.
- ബിസി 47 ൽ ജൂലിയസ് സീസർ ഈജിപ്ത് സന്ദർശിച്ച് മിഡിൽ ഈസ്റ്റിലേക്ക് പോയി, അവിടെ പോണ്ടസ് രാജാവിനെ പരാജയപ്പെടുത്തി.
- സീസർ ഈ വിജയം റോമൻ സെനറ്റിനെ അറിയിച്ചത് “വന്നു, കണ്ടു, കീഴടക്കി ” (Veni, Vidi, Vici otherwise I Came, I Saw, I Conquered) എന്ന ചുരുങ്ങിയ വാക്കുകളിലൂടെയാണ്.
- മാർക്കസ് ജൂനിയസ് ബ്രൂട്ടസ്, കാസിയസ് തുടങ്ങിയവരുടെ ഗൂഢാലോചനകളെത്തുടർന്ന് മാർച്ച് 15ന് സീസർ കൊലചെയ്യപ്പെട്ടു.
- റോമാക്കാരും കാർത്തേജുമായാണ് പ്യൂണിക്ക് യുദ്ധങ്ങൾ നടന്നത്. ഇരുസേനകളും മൂന്നു തവണ ഏറ്റുമുട്ടി. ഇപ്പോഴത്തെ ടുണീഷ്യയിലാണ് കാർത്തേജ് നഗരത്തിന്റെ അവശിഷ്ടങ്ങൾ ഉള്ളത്. കാർത്തേജിന്റെ പ്രമുഖ സൈന്യാധിപനായിരുന്നു ഹാനിബാൾ.
പ്രധാനപ്പെട്ട ചോദ്യങ്ങൾ
✓
- റോമൻ പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ് – ജുപിറ്റർ
- റോമൻ പുരാണത്തിലെ സന്ദേശവാഹകനായ ദേവൻ – മെർക്കുറി
- റോമൻ അക്കങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന പ്രതീകങ്ങൾ – 7
- പൂജ്യം ഉപയോഗിക്കാത്ത ഒരു സംഖ്യാ സമ്പ്രദായം – റോമൻ സംഖ്യ
- ക്രിസ്തുമതം സ്വീകരിച്ച ആദ്യ റോമൻ ചക്രവർത്തി – കോൺസ്റ്റന്റൈൻ ചക്രവർത്തി
- റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതം ക്രിസ്തുമതമാക്കിയത് – തിയോഡോസിയസ് ഒന്നാമൻ
- ആദ്യത്തെ റോമൻ ചക്രവർത്തി – അഗസ്റ്റസ്
- റോമൻ നിയമങ്ങളെ ക്രോഡീകരിച്ച ചക്രവർത്തി – ജസ്റ്റീനിയൻ
- റോമൻ പുരാണങ്ങളിൽ ബുദ്ധിയുടെ അധിദേവത – മിനർവ
- റോമ നഗരത്തിന്റെ സ്ഥാപകൻ – റോമുലസ്, റീമസ്
- റോമ നഗരം സ്ഥാപിതമായ വർഷം – B.C. 753
- റോമൻ ജനത നൽകിയ പ്രധാന സംഭാവന – റിപ്പബ്ലിക്
- റോമൻ റിപ്പബ്ലിക്കിലെ രണ്ട് പൊതു വിഭാഗങ്ങൾ – പെട്രീഷ്യൻസും, പ്ലബിയൻസും
- റോമൻ റിപ്പബ്ലിക്കിലെ ഉന്നതരുടെ സഭ അറിയപ്പെടുന്നത് – പെട്രീഷ്യൻസ്
- റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെടുന്നത് – പ്ലബിയൻസ്
- ലോകത്തിലെ ആദ്യത്തെ ത്രയാംഗ ഭരണ സംവിധാനം നിലവിൽ വന്നത് – റോം (58 BC)
- ആദ്യ ത്രയാംഗ ഭരണ സംവിധാനം അറിയപ്പെട്ടിരുന്നത് – ട്രയംവറെറ്റ്
- ആദ്യ ത്രയാംഗ ഭരണ സംവിധാനത്തിലെ അംഗങ്ങൾ – ജൂലിയസ് സീസർ, ക്രാറ്റസ്, പോംപെ
- ജൂലിയസ് സീസർ ആരംഭിച്ച കലണ്ടർ – ജൂലിയൻ കലണ്ടർ (B.C. 45)
- ആരുടെ ബഹുമാനാർത്ഥമാണ് ഗ്രിഗോറിയൻ കലണ്ടറിലെ 7-ാം മാസത്തിന് ‘ജൂലൈ’എന്ന നാമകരണം ചെയ്തത് – ജൂലിയസ് സീസർ
- റോമിലെ ആദ്യ ചക്രവർത്തി ഒക്ടോവിയസ് (അഗസ്റ്റസ്) (ഇദ്ദേഹം ജൂലിയസ് സീസറുടെ അനന്തിരവനാണ്)
- ഒക്ടോവിയസ് സീസറിന്റെ ഭരണകാലം – B.C. 27 – A.D. 14
- ‘ഇംപരേറ്റർ’ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി – അഗസ്റ്റസ് സീസർ
- “റോമിന്റെ സുവർണകാലഘട്ടം” എന്നറിയപ്പെടുന്നത് – അഗസ്റ്റസ് സീസറുടെ കാലഘട്ടം
- രണ്ടാമത്തെ ത്രയാംഗ മന്ത്രിസഭയിലെ അംഗങ്ങൾ – അഗസ്റ്റസ് സീസർ, ആന്റണി, ലെപ്പിഡസ്
- റോമൻ സമാധാനം (പാക്സ് റോമാന ) നിലവിൽ വന്നത് – ഒക്ടോവിയൻ സീസറുടെ കാലഘട്ടത്തിൽ
- രാജകൊട്ടാരം നിർമ്മിച്ച റോമൻ ചക്രവർത്തി – അഗസ്റ്റസ് സീസർ
- റോമും – കാർത്തേജും തമ്മിൽ B.C.264 മുതൽ 146 B.C.വരെ നടന്ന യുദ്ധം – പ്യൂണിക്സ് യുദ്ധം (Punic war)
- പ്യൂണിക്സ് യുദ്ധത്തിൽ റോമിനെതിരെ കാർത്തേജിനെ നയിച്ചത് – ഹാനിബാൾ
- പ്യൂണിക്സ് യുദ്ധത്തിൽ റോമിനെ നയിച്ച നേതാക്കൾ – ഫേബിയോസ്, സിപ്പിയോ
- റോമിന് തീവെച്ച റോമൻ ചക്രവർത്തി – നീറോ
- ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം – B.C.44
- ജൂലിയസ് സീസറിനെ വധിച്ച സുഹൃത്തുക്കൾ – കാഷ്യസ്, ബ്രൂട്ടസ്
- ‘ജൂലിയസ് സീസർ’ എന്ന പ്രസിദ്ധമായ നാടകത്തിന്റെ രചയിതാവ് – ഷേക്സ്പിയർ
- ഗാലിക് യുദ്ധങ്ങൾ എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചത് – ജൂലിയസ് സീസർ
- വന്നു കണ്ടു, കീഴടക്കി (I came, I saw I conquered) എന്ന് പറഞ്ഞത് – ജൂലിയസ് സീസർ
- പ്ലെറ്റോ സ്ഥാപിച്ച വിദ്യാലയം – അക്കാഡമി
- അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം – ലൈസിയം
- ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ ചക്രവർത്തി – കോൺസ്റ്റന്റെൻ
- ലോകത്തിലാദ്യമായി കോൺക്രീറ്റ്, മൊസൈക്ക് നിർമ്മാണ വിദ്യകൾ സംഭാവന ചെയ്തത് – റോമാക്കാർ (ബൈസാന്റിയം ജനത)
- റോമൻ നിയമമായ ജസ്റ്റീനിയൻ നിയമം സംഭാവന ചെയ്ത ചക്രവർത്തി – ജസ്റ്റീനിയൻ (521 – 485 B.C)
- കോൺസ്റ്റാന്റിനോപ്പിളിലെ പ്രസിദ്ധമായ സെന്റ് സോഫിയ ദേവാലയം നിർമ്മിച്ച ഭരണാധികാരി – ജസ്റ്റീനിയൻ
- റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ – സിസവെ
- ബൈസാന്റൈൻ സാമ്രാജ്യ സ്ഥാപകൻ – കോൺസ്റ്റന്റൻ
- ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ തലസ്ഥാനം – കോൺസ്റ്റാന്റിനോപ്പിൾ
- ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി കോൺസ്റ്റാന്റിനോപ്പിളിനെ മാറ്റിയ ഭരണാധികാരി – കോൺസ്റ്റന്റൻ
- കോൺസ്റ്റാന്റിനോപ്പിളിന്റെ ഇപ്പോഴത്തെ പേര് – ഇസ്താംബുൾ
- ഇസ്താംബുൾ സ്ഥിതി ചെയ്യുന്ന രാജ്യം – തുർക്കി