HST Social Science: Online Study Materials-Second World War
രണ്ടാം ലോകമഹായുദ്ധം
- ● രണ്ടാം ലോകമഹായുദ്ധത്തിന്റെ മുന്നൊ രുക്കം എന്നറിയപ്പെടുന്നത് – സ്പാനിഷ് കലാപം
- ● ഫാസിസ്റ്റ് ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകിയ നയം അറിയപ്പെടുന്നത് – പ്രീണന നയം (Policy of Appeasement)
- ● പ്രീണനനയത്തിന് ഏറ്റവും നല്ല ഉദാഹരണം – മ്യൂണിക് ഉടമ്പടി.
- ● മ്യൂണിക് ഉടമ്പടി നടന്ന വർഷം – 1938
- ● സുഡറ്റൻലാൻഡ് ജർമ്മനിയ്ക്ക് നൽകാൻ തീരുമാനിച്ച സമ്മേളനം – മ്യൂണിക് ഉടമ്പടി
- ● ചെക്കോസ്ലോവാക്യയിലെ സമ്പൽ സമൃദ്ധമായ സുഡറ്റൻലാൻഡ് എന്ന പ്രദേശത്തിന് മേൽ അവകാശം ഉന്നയിച്ചത് – ഹിറ്റ്ലർ
കപടയുദ്ധം (Phoney War)
- ● സുഡറ്റൻ ലാൻഡ് പ്രദേശത്തെക്കുറിച്ചുള്ള തർക്കത്തിന് പരിഹാരം കാണാൻ ജർമ്മനിയിലെ മ്യൂണിക്കിൽ സമ്മേളിച്ച രാജ്യങ്ങൾ – ബ്രിട്ടൺ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി.
- ● രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടം – 1939 – 1945
- ● രണ്ടാം ലോക മഹാ യുദ്ധത്തിലെ രണ്ട് പ്രധാന സൈനിക ചേരികൾ – അച്ചുതണ്ടു ശക്തികൾ, സഖ്യശക്തികൾ.
- ● രാഷ്ട്രീയ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും കോളനികൾ പിടിച്ചെടുക്കുന്നതിനും, ആക്രമണ നയങ്ങളെ വ്യാപിപ്പിക്കുന്നതിനുമായി ജർമ്മനിയും ഇറ്റലിയും രൂപം നൽകിയ സഖ്യം – അച്ചുതണ്ടു സഖ്യം.
- ● അച്ചുതണ്ടു ശക്തികൾ – ജർമ്മനി, ഇറ്റലി, ജപ്പാൻ.
- ● സഖ്യശക്തികൾ – ബ്രിട്ടൻ, ഫ്രാൻസ്, ചൈന.
- ● രണ്ടാം ലോകമഹായുദ്ധത്തിന് ആരംഭംകുറിച്ച സംഭവം – ജർമ്മനിയുടെ പോളണ്ട് ആക്രമണം.
- ● ജർമ്മനി പോളണ്ട് ആക്രമിച്ച വർഷം – 1939 സെപ്തംബർ 1
- ● ബ്രിട്ടനും ഫ്രാൻസും ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത് – 1939 സെപ്തംബർ 3
- ● രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യ ശക്തികൾക്ക് ആയുധങ്ങൾ നൽകിയിരുന്ന രാജ്യം – അമേരിക്ക.
- ● രണ്ടാം ലോകമഹായുദ്ധാനന്തരം ഏത് രാജ്യമാണ് ട്രൂമാൻ ഡോക്ട്രിൻ (Truman Doctrine) എന്ന വിദേശ നയം പ്രഖ്യാപിച്ചത് – അമേരിക്ക.
- ● 1947 ൽ ട്രൂമാൻ നയം പ്രഖ്യാപിച്ചത് – ഹാരി എസ്. ട്രൂമാൻ.
ഓർത്തുവെക്കാം
- ● ജർമ്മനിയുടെ ബ്രിട്ടൻ ആക്രമണ പദ്ധതിക്ക് ഹിറ്റ്ലർ നൽകിയ രഹസ്യനാമം – ഓപ്പറേഷൻ സീ ലയൺ.
- ● സോവിയറ്റ് യൂണിയനും ജർമ്മനിയും പരസ്പരം ആക്രമിക്കുകയില്ലെന്നും പോളണ്ട് പങ്കു വയ്ക്കാമെന്നും വ്യവസ്ഥ ചെയ്ത സന്ധി – അനാക്രമണ സന്ധി (1939).
- ● അനാക്രമണ സന്ധി അവസാനിക്കാനുണ്ടായ കാരണം – ഹിറ്റ്ലർ റഷ്യയെ ആക്രമിച്ചത്.
- ● സോവിയറ്റ് യൂണിയനെ ആക്രമിക്കാൻ ജർമ്മനി തയ്യാറാക്കിയ പദ്ധതിയുടെ രഹസ്യ നാമം – ഓപ്പറേഷൻ ബാർബറോസ.
- ● ജർമ്മനി റഷ്യയെ ആക്രമിച്ച വർഷം – 1941
- ● ജർമ്മനിയെ വിഭജിക്കാൻ തീരുമാനിച്ച സമ്മേളനം – യാൾട്ടാ സമ്മേളനം.
- ● രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി രൂപീകൃതമായ പശ്ചിമ ജർമ്മനിയേയും പൂർവ്വ ജർമ്മനിയേയും വേർതിരിച്ചിരുന്ന മതിൽ – ബർലിൻ മതിൽ (1961).
- ● ബർലിൻ മതിൽ പൊളിച്ചു നീക്കിയ വർഷം – 1989.
- ● പശ്ചിമ ജർമ്മനിയുടേയും പൂർവ്വ ജർമ്മനിയുടേയും ഏകീകരണത്തിന് നേതൃത്വം നൽകിയ വ്യക്തി – ഹെൽമൂട് കോൾ.
- ● ജർമ്മനി റഷ്യയോട് പരാജയപ്പെട്ട വർഷം – 1943.
- ● അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിലേക്ക് കടന്നു വരാനുണ്ടായ കാരണം – ജപ്പാന്റെ പേൾ ഹാർബർ ആക്രമണം.
- ● ജപ്പാൻ പേൾ ഹാർബർ തുറമുഖം ആക്രമിച്ച വർഷം – 1941 ഡിസംബർ 7.
- ● പേൾ ഹാർബർ ആക്രമണത്തിൽ ജപ്പാൻ ആക്രമിച്ച അമേരിക്കയുടെ കപ്പൽ – യു.എസ്.എസ്. അരിസോണ.
- ● രണ്ടാം ലോകമഹായുദ്ധത്തിന് തിരശ്ശീല വീണത് – 1945 ആഗസ്റ്റ് 14.
കൺഫ്യൂഷ്യൻ മാറ്റാം
- ● 1945-ൽ ഹിറ്റ്ലർ പരാജയം സമ്മതിക്കുകയും 1945 ഏപ്രിൽ 30 ന് ഹിറ്റ്ലർ ആത്മഹത്യ ചെയ്യുകയും ചെയ്തു.
- ● ഔദ്യോഗികമായി ജപ്പാൻ പരാജയം സമ്മതിച്ച വർഷം – 1945 സെപ്തംബർ 2.
- ● ജപ്പാൻ തകർത്ത ഇംഗ്ലണ്ടിന്റെ കപ്പൽ – പ്രിൻസ് ഓഫ് വെയിൽസ്.
- ● 1945 ൽ സോവിയറ്റ് സേന ഉപരോധിച്ച ജർമ്മൻ തലസ്ഥാനം – ബെർലിൻ.
- ● രണ്ടാം ലോകമഹായുദ്ധത്തിൽ പിടിക്കപ്പെട്ട നാസി നേതാക്കളെ വിസ്തരിച്ച സ്ഥലം – ന്യൂറംബർഗ്.
- ● ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം – രണ്ടാം ലോകമഹായുദ്ധം.
- ● ആദ്യമായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം – ഹിരോഷിമ.
- ● ഹിരോഷിമയിൽ അണുബോംബാക്രമണം നടന്നത് – 1945 ആഗസ്റ്റ് 6.
- ● ഹിരോഷിമയിൽ ഉപയോഗിച്ച അണു ബോംബിന്റെ പേര് – ലിറ്റിൽ ബോയ് (യുറേനിയം).
- ● ഹിരോഷിമയിൽ ബോംബിട്ട് അമേരിക്കൻ വൈമാനികൻ – പോൾ ടിബറ്റ്സ്.
- ● ഹിരോഷിമയിൽ ബോംബിടാൻ ഉപയോഗിച്ച വിമാനം – എനൊലാ ഗെ.
- ● രണ്ടാമതായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം – നാഗസാക്കി.
- ● നാഗസാക്കിയിൽ ബോംബാക്രമണം നടന്നത് – 1945 ആഗസ്റ്റ് 9.
- ● നാഗസാക്കിയിൽ ബോംബ് വർഷിച്ച അമേരിക്കൻ വൈമാനികൻ – ചാൾസ് സ്വീനി.
- ● നാഗസാക്കിയിൽ അണുബോംബ് വർഷിച്ച അമേരിക്കൻ വിമാനം – ബോക്സാർ.
- ● നാഗസാക്കിയിൽ ഉപയോഗിച്ച ബോംബിന്റെ പേര് – ഫാറ്റ്മാൻ (പ്ലൂട്ടോണിയം).
- ● ഹിരോഷിമ-നാഗസാക്കി ദുരന്തം പേറി ജീവിക്കുന്ന മനുഷ്യർ – ഹിബാകുഷകൾ.
- ● ഹിരോഷിമയിലെ ബോംബ് വർഷിച്ചതിന്റെ ഫലമായുണ്ടായ അണുവികിരണത്തിന് ഇരയായ ബാലിക – സഡാക്കോ സസൂക്കി
- ● യുദ്ധ വിരുദ്ധതയുടെ പ്രതീകമായി ഉപയോഗിക്കുന്ന സഡാക്കോ സസുക്കിയുടെ നിർമ്മിതി – സഡാക്കോ കൊക്കുകൾ
- ● രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി ഉയർന്നു വന്ന രണ്ട് ലോകശക്തികൾ – അമേരിക്ക, റഷ്യ (USSR).
- ● രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായ രാജ്യം – റഷ്യ
- ● രണ്ടാം ലോകമഹായുദ്ധത്തിൽ ആയുധക്കച്ചവടത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം – അമേരിക്ക.
- ● “ജനാധിപത്യത്തിന്റെ ആയുധപ്പുര” എന്നറിയപ്പെട്ടത് – അമേരിക്ക.
- ● ലോകസമാധാനം സംരക്ഷിക്കുന്നതിനുവേണ്ടി രണ്ടാം ലോകമഹായുദ്ധകാലത്ത് രൂപീകൃതമായ സംഘടന – ഐക്യരാഷ്ട്ര സംഘടന.
ജോസിപ് ബ്രോസ് ടിറ്റോ
- രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മനിതിരെ യുദ്ധം നയിക്കുകയും 1953-1980 കാലഘട്ടത്തിൽ യുഗോസ്ലാവിയയിലെ പ്രസിഡന്റ് പദവി വഹിക്കുകയും ചെയ്ത വ്യക്തി – ജോസിപ് ബ്രോസ് ടിറ്റോ.
അറ്റ്ലാന്റിക് ചാർട്ടർ
രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങൾ
- ● രണ്ടാം ലോകയുദ്ധവുമായി ബന്ധമില്ലാത്ത ചലച്ചിത്രം ഏത് – ഗ്രാൻഡ് ഇല്യൂഷൻ
- ● രണ്ടാം ലോകമഹായുദ്ധം പ്രമേയമാക്കി രചിക്കപ്പെട്ട കലാസൃഷ്ടികൾ: പിക്കാസോയുടെ വിഖ്യാത ചിത്രം ഗൂർണിക്ക, ഏണസ്റ്റ് ഹമ്മിങ്വേയുടെ നോവൽ “മണിമുഴങ്ങുന്നത് ആർക്കു വേണ്ടി”.
ശീതസമരം/ശീതയുദ്ധം
- ▸ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകരാജ്യങ്ങൾ ദർശിച്ച “യുദ്ധമില്ലാത്ത യുദ്ധം” എന്നറിയപ്പെടുന്നത് – ശീതയുദ്ധം.
- ▸ പരസ്പരം ശത്രുത പുലർത്തിയ രണ്ടു ചേരികൾ തമ്മിലുണ്ടായ ആശയപരമായ സംഘർഷങ്ങളും നയതന്ത്രങ്ങളുമാണ് – ശീതയുദ്ധം.
- ▸ ശീതയുദ്ധത്തിൽ പോരടിച്ച രണ്ട് പ്രധാന രാഷ്ട്രങ്ങൾ – USSR, USA.
- ▸ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായ ആശയപരമായ ചേരിതിരിവിനെ “ഇരുധ്രുവ രാഷ്ട്രീയം” എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ – അർനോൾഡ് ടോയൻബി.
- ▸ കമ്മ്യൂണിസത്തെ സോവിയറ്റ് യൂണിയന്റെ അതിർത്തിക്കുള്ളിൽ ഒതുക്കി നിർത്താൻ അമേരിക്ക മുന്നോട്ടുവച്ച നയം – ഒതുക്കൽ നയം (Policy of Containment).
- ▸ സോവിയറ്റ് യൂണിയൻ നേതൃത്വം കൊടുത്ത ചേരി – സോഷ്യലിസ്റ്റ് ചേരി.
- ▸ അമേരിക്ക നേതൃത്വം കൊടുത്ത ചേരി – മുതലാളിത്ത ചേരി.
- ▸ ശീതസമരത്തിന്റെ ഭാഗമായി സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന – വാഴ്സ് പാക്ട്.
- ▸ ശീതസമരത്തിന്റെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനകൾ – NATO (North Atlantic Treaty Organisation), SEATO (South East Asian Treaty Organisation), CENTO (Central Treaty Organisation).
- ▸ ശീത യുദ്ധത്തെക്കുറിച്ച് സംസാരിച്ച ആദ്യ ലോക നേതാവ് – വിൻസ്റ്റൻ ചർച്ചിൽ.
- ▸ “Iron curtain speech” നടത്തിയ നേതാവ് – വിൻസ്റ്റൻ ചർച്ചിൽ
- ▸ “ശീതസമരം” എന്ന പദം ആദ്യമായിഉപയോഗിച്ചത് – ബർണാഡ് ബറൂച്ച്.
- ▸ ശീതസമരം എന്ന ഗ്രന്ഥത്തിന്റെ ഉപജ്ഞാതാവ് – വാൾട്ടർ ലിപ്മാൻ.
- ▸ ശീതസമരത്തിലെ കമ്മ്യൂണിസ്റ്റ് ചേരിയിലെ അംഗങ്ങൾ – USSR, ചെക്കോസ്ലോവാക്യ, പോളണ്ട്, ഹംഗറി, റുമേനിയ, ബൾഗേറിയ.
- ▸ ശീതസമരകാലത്തെ മുതലാളിത്ത ചേരിയിലെ രാജ്യങ്ങൾ – USA, UK, ഹോളണ്ട്, ഡെൻമാർക്ക്, നോർവെ, ഫ്രാൻസ്, കാനഡ.
- ▸ മുതലാളിത്ത ചേരിക്കും സോഷ്യലിസ്റ്റ് ചേരിക്കും ബദലായി രൂപം നൽകപ്പെട്ട ആശയം – ചേരിചേരായ്മ (Non Alignment Movement).
- ▸ ശീത യുദ്ധത്തിന്റെ ഭാഗമായി മിസൈൽ പ്രതിസന്ധി അരങ്ങേറിയ രാജ്യം – ക്യൂബ.
- ▸ ക്യൂബയിൽ മിസൈൽ വിന്യസിച്ച രാജ്യം – USSR.
- ▸ ക്യൂബക്കെതിരെ സൈനിക നടപടി സ്വീകരിക്കാൻ തീരുമാനിച്ച അമേരിക്കൻ പ്രസിഡന്റ് – കെന്നഡി.
- ▸ ശീത സമരം അവസാനിക്കാനുണ്ടായ പ്രധാന കാരണം – USSRന്റെ തകർച്ച