HST Social Science: Online Study Materials-World Renaissance
ലോക നവോത്ഥാനം
✓
നവോത്ഥാനം
- ✸മനുഷ്യജീവിതത്തിന്റെ നാനാമേഖലകളിലും സൃഷ്ടിക്കപ്പെട്ട പുത്തൻ ഉണർവ് അറിയപ്പെടുന്നത് . നവോത്ഥാനം
- ✸ആദ്യകാല വിപ്ലവങ്ങൾക്ക് പ്രേരകമായ പ്രധാന ഘടകം – നവോത്ഥാനം (Renaissance)
- ✸നവോത്ഥാനം എന്ന വാക്കിനർത്ഥം – പുനർജന്മം
- ✸നവോത്ഥാനത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം – ഇറ്റലി
- ✸ഇറ്റലിയിൽ നവോത്ഥാനം ഉടലെടുക്കാനുള്ള പ്രധാന കാരണം – ഇറ്റലിയുടെ സാമ്പത്തികവും വിദ്യാഭ്യാപരവുമായ പുരോഗതി
- നവോത്ഥാനത്തിന്റെ പിതാവ് – പെട്രാർക്ക്
- പെട്രാർക്കിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി – സീക്രട്ടം
- നവോത്ഥാനത്തിന് തുടക്കം കുറിച്ച രാജ്യം – ഇറ്റലി
- നവോത്ഥാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത – മാനവതാവാദം
നവോത്ഥാനത്തിന്റെ സവിശേഷതകൾ
മാനവികത | മതകേന്ദ്രീകൃതമായിരുന്ന സാഹിത്യ കൃതികളുടെയും കലാസൃഷ്ടികളുടെയും സ്ഥാനത്ത് മനുഷ്യനെ സംബന്ധിക്കുന്ന കാര്യങ്ങൾ പ്രമേയമായ കൃതികളും കലാസൃഷ്ടികളും രൂപം കൊണ്ടു. |
യുക്തിചിന്ത | സംഭവങ്ങളുടെയും പ്രതിഭാസങ്ങളുടെയും കാര്യകാരണങ്ങൾ അന്വേഷിക്കാൻ തുടങ്ങി |
അന്വേഷണത്വര | അറിയപ്പെടുന്ന കാര്യങ്ങളും പ്രപഞ്ച നിയമങ്ങളും അന്വേഷിച്ച് കണ്ടെത്തണമെന്ന് താൽപര്യമുണ്ടായി. |
പ്രാദേശിക ഭാഷകളുടെ വളർച്ച | ഗ്രീക്ക്, ലാറ്റിൻ ഭാഷകൾക്കു പകരം സാധാരണ ജനങ്ങളുടെ ഭാഷയിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് കൃതികൾ രചിക്കാൻ തുടങ്ങി. |
- മാനവികതാവാദകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് (The prince among the humanists) – ഇറാസ്മസ്
- ദി പ്രെയ്സ് ഓഫ് ഫോളി എന്ന പ്രശസ്ത വിമർശനാത്മകകൃതിയുടെ രചയിതാവ് – ഇറാസ്മസ്
നവോത്ഥാന രചനകൾ
- ✸ പോർച്ചുഗലിൽ നവോത്ഥാനത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് – കമീൻ
- ✸ കമീനിന്റെ പ്രസിദ്ധമായ കൃതി – ലൂസിയാർഡ്സ്
- ✸ ഇംഗ്ലീഷ് നവോത്ഥാന സാഹിത്യത്തിന് തുടക്കം കുറിച്ച ജെഫ്രി ചോസറുടെ കൃതി – കാന്റർബറി കഥകൾ
- ✸ നവോത്ഥാന കാലഘട്ടത്തിലെ ഫ്യൂഡൽ പ്രഭുക്കന്മാരുടെ അസാന്മാർഗിക ജീവിതത്തെ പരിഹസിക്കുന്ന “ഡെക്കാമറൺ” എന്ന കൃതി രചിച്ചത് – ബൊക്കാച്ചിയോ
- ✸ നവോത്ഥാന കാലത്തെ പ്രമുഖ കൃതിയായ “ഡിവൈൻ കോമഡി” രചിച്ചത് – ഡാന്റെ
- ✸ നവോത്ഥാന കാലത്ത് രചിക്കപ്പെട്ട പ്രശസ്തമായ സ്പാനിഷ് കൃതി – ഡോൺ ക്വിക്സോട്ട് (രചന : സെർവാന്തെ)
- ✸ നവോത്ഥാന രാഷ്ട്രീയ ചിന്തകന്മാരിൽ പ്രശസ്തൻ – നിക്കോളോ മാക്യവല്ലി
- ✸ ആധുനിക രാഷ്ട്രീയ ചിന്താധാരകകൾക്ക് തുടക്കം കുറിച്ച നിക്കോളോ മാക്യവല്ലിയുടെ കൃതി – ദി പ്രിൻസ്
- ✸ പിൽക്കാല സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രചോദനം നൽകിയ തോമസ് മൂറിന്റെ കൃതി – ഉട്ടോപ്യ
- ✸ നവോത്ഥാന കാലഘട്ടത്തിലെ പ്രസിദ്ധമായ അന്ധകവി – ജോൺ മിൽട്ടൺ
- എവാനിലെ കവി എന്നറിയപ്പെടുന്നത് – വില്യം ഷേക്സ്പിയർ
- വില്യം ഷേക്സ്പിയറിന്റെ പ്രസിദ്ധമായ നാടകങ്ങൾ – മാക്ബത്ത്, ജൂലിയസ് സീസർ, ഒഥല്ലോ, കിങ് ലിയർ, ദി ടെംപസ്റ്റ്, മർച്ചന്റ് ഓഫ് വെനീസ്
- ✸ “മൊണാലിസ” സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം – പാരീസിലെ —ലൈവ് മ്യൂസിയം
- ✸ആവിയന്ത്രവും, അന്തർവാഹിനിയും, വിമാനവും ഭാവനയിലൂടെ ആദ്യമായി വരച്ച ചിത്രകാരൻ – ലിയനാർഡോ ഡാവിഞ്ചി
- ✸അവസാനമായി കണ്ടെത്തിയ ഡാവിഞ്ചിയുടെ ചിത്രം Young girl profile in renaissance dress (ഈ ചിത്രം 2009-ൽ പാരീസിൽ നിന്നാണ് കണ്ടെത്തിയത്)
- ✸അന്ത്യവിധിയുടെ ചിത്രം വരച്ചത് (സിസൈറ്റൻ ചാപ്പലിന്റെ ചുവരിൽ) – മൈക്കൽ ആഞ്ചലോ
- ✸ഏറ്റവും മഹാനും ഏറ്റവും ശോകാകുലനുമായ കലാകാരൻ എന്ന് വിൽഡ്യൂറന്റ് വിശേഷിപ്പിച്ച ചിത്രകാരൻ – മൈക്കൽ ആഞ്ചലോ (1475 – 1564)
- ✸മൈക്കൽ ആഞ്ചലോയുടെ പ്രസിദ്ധമായ ശിൽപ്പങ്ങൾ – പിയാത്ത, ദാവീദ്, മോസസ്
- ✸റാഫേലിന്റെ പ്രസിദ്ധ ചിത്രങ്ങൾ – ജോർജ് പുണ്യവാളനും ഡ്രാഗണും, ഡിസ്പിയുട്ട, ഏഥൻസിലെ വിദ്യാലയം
- ✸ടിറ്റ്സ്യൻ-ന്റെ പ്രധാന രചനകൾ – ഇസബെല്ല, ചാൾസ് V, വീനസ്
- ✸ഡൊണത്തല്ലൊയുടെ പ്രസിദ്ധ ശില്പങ്ങൾ – ഗട്ടാമെലത്ത, പീറ്റർ പുണ്യവാളൻ, മാർക്ക് പുണ്യവാളൻ
- ✸ഇറ്റലിയിലെ ഫ്ളോറൻസിൽ “പെർദിയസ്” എന്ന ശില്പം നിർമ്മിച്ചത് – ബെൻ വെനുറ്റോ ചെല്ലിനി
- ✸ഫ്ളോറൻസിലെ ബാപ്റ്റിസ്റ്റ് പള്ളിയുടെ വാതിൽ രൂപകൽപ്പന ചെയ്തത് – ലോറൻസൊ ഗിബർട്ടി
നവോത്ഥാന ശാസ്ത്രം
- ✸പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്ന ആശയം തെറ്റാണെന്ന് തെളിയിക്കപ്പെട്ട കാലഘട്ടം – നവോത്ഥാന കാലഘട്ടം
- ✸സൗരകേന്ദ്ര സിദ്ധാന്തം ആവിഷ്കരിക്കപ്പെട്ട കാലഘട്ടം – നവോത്ഥാന കാലഘട്ടം
- ✸പ്രകൃതി ചരിതം (Natural History) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് – പ്ലിനി (1496)
- ✸ദൂരദർശിനിയുടെ രൂപരേഖ ആദ്യമായി തയ്യാറാക്കിയത് – ഹാൻസ് ലിപ്പർഷെ
- ✸ലോഗരിതം ടേബിൾ കണ്ടെത്തിയത് – ജോൺ നേപ്പിയർ
- ഹാർമണീസ് ഓഫ് ദി വേൾഡ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ് – കെപ്ലർ
- ആകാശത്തിന്റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത് – കെപ്ലർ
- ജൊഹാൻസ് ഗുട്ടൻബർഗ് അച്ചടിയന്ത്രം കണ്ടുപിടിച്ച വർഷം – 1439 (ജർമ്മനി)
- വിജ്ഞാനത്തിന്റെ വ്യാപനത്തിന് വലിയ സംഭാവന നൽകിയ കണ്ടുപിടിത്തം – അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തം
- ഗുട്ടൻബർഗ് ബൈബിൾ പുറത്തിറക്കിയത് – 1454-1455
- ജ്യോതി ശാസ്ത്രനിരീക്ഷണത്തിനായി ദൂരദർശിനി ആദ്യമായി ഉപയോഗിച്ചത് – ഗലീലിയോ ഗലീലി
- “പെൻഡുലത്തിന്റെ തത്ത്വം” കണ്ടെത്തിയ ശാസ്ത്രജ്ഞൻ – ഗലീലിയോ
- ഗലീലിയോയുടെ പ്രശസ്ത ഗ്രന്ഥങ്ങൾ – ” രണ്ടു പുതിയ ശാസ്ത്രങ്ങളെക്കുറിച്ചുള്ള പ്രശ്നോത്തരം, സന്ദേശവാഹകർ “
മതനവീകരണം
- ✸15, 16 നൂറ്റാണ്ടുകളിൽ ക്രിസ്തുമതത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഉയർന്നു വന്ന പ്രസ്ഥാനം – മതനവീകരണം
- ✸മതനവീകരണത്തിന് തുടക്കം കുറിച്ച രാജ്യം – ജർമ്മനി
- ✸മതനവീകരണ പ്രസ്ഥാനത്തിന്റെ പിതാവ് – മാർട്ടിൻ ലൂഥർ
- ✸മാർട്ടിൻ ലൂഥറിന്റെ മതനവീകരണ പ്രവർത്തനങ്ങൾ ഏത് പേരിലറിയപ്പെടുന്നു – പ്രൊട്ടസ്റ്റന്റ് നവീകരണം
- ✸പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിലെ സഭ നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സ്വീകരിച്ച ധനാഗമ മാർഗം – പാപമുക്തി പത്രം
- ✸ധനസമാഹരണത്തിനായി പാപമുക്തി പത്രം വിൽക്കുന്നതിനെ ചോദ്യം ചെയ്ത മതപണ്ഡിതൻ – മാർട്ടിൻ ലൂഥർ
- ✸പോപ്പിന്റെ അഴിമതിക്കെതിരെ 95 നിബന്ധനകൾ തയ്യാറാക്കിയ പരിഷ്കർത്താവ് – മാർട്ടിൻ ലൂഥർ
- ✸1517 ഒക്ടോബർ 31 ന് 95 നിബന്ധനകൾ തയ്യാറാക്കി പതിച്ച പള്ളി – വിറ്റൻബർഗ് പള്ളി
- ✸കത്തോലിക്ക സഭയ്ക്കു നേരെ എതിർപ്പുകൾ ഉന്നയിച്ചവർ – ജോൺ വൈക്ലിഫ് (ഓക്സ്ഫഡ്), ജോൺ ഹസ്സ് (പ്രാഗ്)
- ✸മതനവീകരണ പ്രസ്ഥാനത്തിന്റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത് – ജോൺ വൈക്ലിഫ്
- ✸മതനവീകരണ പ്രസ്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി – ജോൺ ഹസ്സ്
- ✸സ്വിറ്റ്സർലാന്റിൽ മതനവീകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് – ഉൾറിച്ച് സ്വിംഗ്ലി
- ✸ഇംഗ്ലണ്ടിൽ മതനവീകരണത്തിന് നേതൃത്വം നൽകിയ രാജാവ് – ഹെൻറി VIII
- ✸ആർക്കെതിരെയായിരുന്നു ഹെൻറി VII മതനവീകരണത്തിന് തുടക്കമിട്ടത് – പോപ്പ് ക്ലമന്റ് VI
- ✸എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് ഇംഗ്ലണ്ടിനുമാത്രം ബാധകമായി നിലവിൽ വന്ന സഭ – ആംഗ്ലിക്കൽ സഭ
- ✸മതനവീകരണത്തിന് ഫ്രാൻസിൽ നേതൃത്വം കൊടുത്തത് – ജോൺ കാൽവിൻ
- ✸ജോൺ കാൽവിന്റെ അനുയായികൾ അറിയപ്പെട്ടത് – ഹ്യുഗ്നോട്ടുകൾ
- ✸പ്രതിമത നവീകരണ പ്രസ്ഥാനത്തി (യേശുവിന്റെ സംഘം) ന്റെ സ്ഥാപകൻ – ഇഗ്നേഷ്യസ് ലയോള (1540)
- ✸സ്പെയിനിൽ “ജസ്യൂട്ട് സന്യാസി സംഘങ്ങൾ”ക്ക് രൂപം നൽകിയത് – ഇഗ്നേഷ്യസ് ലയോള
- ✸ദൈവനിന്ദ വിചാരണ ചെയ്യുവാനായി പ്രതി നവീകരണ കാലഘട്ടത്തിൽ നിലവിൽ വന്ന കോടതികൾ അറിയപ്പെട്ടിരുന്നത് – ഇൻക്വസിഷൻ
- “ക്രിസ്തുമതത്തിന്റെ തത്ത്വങ്ങൾ” എന്ന ഗ്രന്ഥത്തിന്റെ കർത്താവ് – ജോൺ കാൽവിൻ
- “വിജ്ഞാനത്തിന്റെ പുരോഗതി” എന്ന ഗ്രന്ഥം രചിച്ചത് – ഫ്രാൻസിസ് ബേക്കൺ
ജ്ഞാനോദയം
- ✸നവോത്ഥാനഫലമായി യൂറോപ്പിൽ ശാസ്ത്ര രംഗത്തുണ്ടായ കണ്ടുപിടിത്തങ്ങളെത്തുടർന്ന് രൂപം കൊണ്ട് ബൗദ്ധികവും സാംസ്കാരിവുമായ പ്രസ്ഥാനം – ജ്ഞാനോദയം
- ✸ലോകത്തിൽ നിലവിലുണ്ടായിരുന്ന ഏകാധിപത്യ വ്യവസ്ഥകളെ എതിർക്കാൻ ജനങ്ങൾക്ക് പ്രചോദനം നൽകിയ പ്രസ്ഥാനം
- ✸ജ്ഞാനോദയകാലത്തെ പ്രശസ്തരായ ചിന്തകർ – ദൈനി ദിദാ, മൊണ്ട്, വോൾക്കർ, റൂസ്സോ, തോമസ് പെയിൻ, തോമസ് ജഫേഴ്സൺ, ഇമ്മാനുവൽ കാന്ത്
- ✸ജ്ഞാനോദയ ചിന്തകർ പ്രാധാന്യം നൽകിയ മേഖല – യുക്തിചിന്ത
- ✸ജ്ഞാനോദയ ചിന്തകർ പ്രചരിപ്പിച്ച ആശയങ്ങൾ – ജനാധിപത്യം, ദേശീയത, സ്വാതന്ത്ര്യം, സമത്വം,