Production and Cost

Objective Type Exam.

Question

1) തുല്യവും പരമാവധി ഉല്പന്നം ലഭിക്കുന്നതുമായ രണ്ട് നിവേശ ഘടകങ്ങളുടെ വ്യത്യസ്ത സംയോഗ ബിന്ദുക്കൾ യോജിപ്പിച്ച് നിർമിക്കുന്ന വക്രത്തെ വിളിക്കുന്ന പേരാണ് ?

Answers

തുല്യചെലവ് രേഖ

ഐസോകോണ്ട്

PPC

നിസംഗതാവക്രം

Question

2) വിഭേദക നിവേശത്തിന്റെ അളവ് ഒരു യൂണിറ്റ് ഉപയോഗപ്പെടുത്തുമ്പോൾ മൊത്തം ഉല്പന്നത്തിലുണ്ടാകുന്ന മാറ്റത്തെ വിളിക്കുന്നത് ?

Answers

AP (ശരാശരി ഉല്പന്നം)

TP (മൊത്തം ഉല്പന്നം)

MP (സീമന്ത ഉല്പന്നം)

ഇവയൊന്നുമല്ല

Question

3) ശരാശരി ചെലവ് (AC) എന്നത് AFC യുടെയും ___ യുടെയും തുകയാണ്

Answers

TVC

AVC

TC

MC

Question

4) AFC വക്രത്തിന്റെ ആകൃതിയാണ്

Answers

" U " ആകൃതി.

തലം തിരിഞ്ഞ " U " ആകൃതി

റെക്ടാംഗുലർ ഹൈപ്പർബോള

" L " ആകൃതി

Question

5) എല്ലാ നിവേശങ്ങളിലും മാറ്റം വരുത്താൻ കഴിയുന്ന കാലഘട്ടം അറിയപ്പെടുന്നത് ?

Answers

ഹൃസ്വകാലം

ദീർഘകാലം

ദീർഘകാലവും ഹൃസ്വകാലവും

ഇവയൊന്നുമല്ല

Question

6) ഉല്പാദനം നിർത്തുമ്പോൾ പൂജ്യം ആകുന്ന ചെലവേതാണ് ?

Answers

AFC (ശരാശരി സ്ഥിരച്ചെലവ്)

Fixed Cost (സ്ഥിരച്ചെലവ്)

Variable Cost (വിഭേദക ചെലവ്)

Total Cost(മൊത്തച്ചെലവ്)

Question

7) നിവേശങ്ങൾ ഇരട്ടിയാക്കി വർധിപ്പിച്ചപ്പോൾ ഉല്പന്നവും ഇരട്ടിയായി വർധിച്ചു, ഇത് ഏത് തരം ഉല്പാദന ധർമ്മം ആയിരിക്കും ?

Answers

CRS (തോതനുസരിച്ചുള്ള സ്ഥിര പ്രത്യയം)

IRS (തോതനുസരിച്ചുള്ള വർധമാന പ്രത്യയം)

DRS (തോതനുസരിച്ചുള്ള അപചയ പ്രത്യയം)

ഇവയൊന്നുമല്ല

Question

8) ഉല്പന്ന വിഭവങ്ങളുടെ അളവും ഉല്പന്നത്തിന്റെ അളവും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നത് ഏതാണ് ?

Answers

ഉപയുക്തതാ ധർമ്മം

ഉപഭോഗ ധർമ്മം

ചോദന ധർമ്മം

ഉല്പാദന ധർമ്മം

Question

9) 5 മത്തെ യൂണിറ്റ് തൊഴിൽ ശക്തി ഉപയോഗപ്പെടുത്തിയപ്പോൾ മൊത്തം ഉല്പന്നം 10 ഉം 6 മത്തെ യൂണിറ്റ് തൊഴിൽ ശക്തി ഉപയോഗപ്പെടുത്തിയപ്പോൾ ലഭിച്ച മൊത്തം ഉല്പന്നം 12 ഉം ആണ്. എങ്കിൽ സീമാന്ത ഉല്പന്നം കണ്ടെത്തുക

Answers

22

2

11

1

Question

10) α + β = 1 എന്ന കോബ് ഡഗ്ലസ് ഉല്പാദനം കാണിക്കുന്നത്.

Answers

CRS

IRS

DRS

ഇവയൊന്നുമല്ല

Question

11) താഴേ നൽകിയ AFC കർവ്വിന്റെ ആകൃതി തിരിച്ചറിയുക.

Answers

' U ' ആകൃതി

' L ' ആകൃതി

റെക്ടാംഗുലർ ഹൈപ്പർബോള

ഇവയൊന്നുമല്ല

Question

12) താഴേ നൽകിയവയിൽ ഐസോകോണ്ടിന്റെ ചരിവിനെ സൂചിപ്പിക്കുന്നത്?

Answers

സീമാന്ത ചെലവ്

DMRS (കുറഞ്ഞ് വരുന്ന സീമാന്തപ്രതി സ്ഥാപന നിരക്ക്)

DMRTS (കുറഞ്ഞ് വരുന്ന സീമാന്ത സാങ്കേതിക പ്രതിസ്ഥാപന നിരക്ക്)

സീമാന്തപ്രതി സ്ഥാപന നിരക്ക്

Question

13) ΔTC / ΔQ എന്ന സമവാക്യം ഉപയോഗിച്ച് എന്ത് കണ്ടെത്താം ?

Answers

AC (ശരാശരിച്ചെലവ്)

MC (സീമാന്ത ച്ചെലവ്)

FC (സ്ഥിരച്ചെലവ്)

AVC (ശരാശരി വിഭേദകച്ചെലവ്)

Question

14) സീമാന്തച്ചെലവ് പൂജ്യമാകുമ്പോൾ മൊത്ത ചെലവിൽ എന്ത് മാറ്റമുണ്ടാകുന്നു ?

Answers

കുറയുന്നു

വർധിക്കുന്നു

ഏറവും ഉയർന്ന നിലയിൽ എത്തുന്നു.

ഋണാത്മകമാകുന്നു.

Question

15) താഴേ നൽകിയ ചെലവ് വക്രങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാം "U" ആകൃതിയിലായിരിക്കും. ഏതാണന്ന് കണ്ടെത്തുക

Answers

AFC വക്രം

AVC വക്രം

TVC വക്രം

TFC വക്രം

Question

16) TFC = AFC x

Answers

TVC

AVC

TFC

Q

Question

17) ഒരു സ്ഥാപനം അതിലെ മൂലധനം സ്ഥിരമാക്കി നിർത്തി കൊണ്ട്, വിഭേദക നിവേശമായ തൊഴിലാളികളുടെ എണ്ണം 10 ൽ നിന്ന് 11 ആയി വർധിപ്പിച്ചപ്പോൾ ,മൊത്തം ഉല്പന്നം 120 ൽ നിന്ന് 130 ആയി വർധിച്ചു .അങ്ങനെയെങ്കിൽ താഴേ നൽകിയവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

Answers

മൊത്തം ഉല്പന്നം ഇടിഞ്ഞു

ഇതൊരു ദീർഘകാല ഉല്പാദന ധർമ്മമാണ്.

അധികരിപ്പിച്ച തൊഴിലാളിയുടെ സീമാന്ത ഉല്പന്നം 10 ആണ്

ശരാശരിച്ചെലവ് വർധിക്കുന്നു.

Question

18) α + β > 1 എന്ന ഉല്പാദന ധർമ്മം സൂചിപ്പിക്കുന്നത് ?

Answers

IRS

CRS

DRS

ഇവയൊന്നുമല്ല

Question

19) q =  L.3 K.6 സമവാക്യം സൂചിപ്പിക്കുന്നത് ?

Answers

CRS

DRS

IRS

ഇവയൊന്നുമല്ല

Question

20) തോതനുസരിച്ചുള്ള പ്രത്യായം/ആദായം ഒരു

Answers

ഹൃസ്വകാല ഉല്പാദന ധർമ്മമാണ്

ദീർഘകാല ഉല്പാദന ധർമ്മമാണ്

രണ്ടു പ്രസ്ഥാവനയും ശരിയാണ്

ഇവയൊന്നുമല്ല

Question

21) തലതിരിഞ്ഞ " S " വക്രം താഴേ നൽകിയവയിൽ ഏതിനെയാണ് സൂചിപ്പിക്കുന്നത് ?

Answers

TC

TVC

രണ്ടു പ്രസ്ഥാവനയും ശരിയാണ്

ഇവയൊന്നുമല്ല

Question

22) ശരാശരി ചെലവ് (AC)വർധിക്കുമ്പോൾ സീമാന്ത ചെലവ് (MC) ഏതിനെക്കാൾ കൂടുതലായിരിക്കും ?

Answers

TC

MC

AC

TVC

Question

23)ചുവടെ നൽകിയവയിൽ ശരിയായ സമവാക്യം ഏത്?

Answers

TC = SAC × q

SAC = AFC + AVC

TFC = q × AFC

മുകളിലുള്ളവയെല്ലാം ശരിയാണ്

Question

24) ശരാശരി ഉല്പന്നം കുറയുമ്പോൾ സീമാന്ത ഉല്പന്നം ഏതിനെക്കാൾ കുറവായിരിക്കും ? 

Answers

MP

AP

AC

MC

Question

25) ഒരു ഉല്പാദകനൊ സ്ഥാപനത്തിനൊ എല്ലാ നിവേശങ്ങളിലും മാറ്റം വരുത്താൻ കഴിയുന്ന കാലഘട്ടം അറിയപ്പെടുന്നത് ? 

Answers

ഹൃസ്വകാലം

ദീർഘകാലം

ഉല്പാദനം

ഉല്പാദനച്ചെലവ്

Enable JavaScript

This test is prepared by UAH