Plus Two Economics – Chapter 4: Questions and Answers in Malayalam
Plus Two Economics – Chapter 4: Questions and Answers in Malayalam

Plus Two Economics – Chapter 4: Questions and Answers in Malayalam

Plus Two Economics – Chapter 4

പൂർണ്ണമത്സര കമ്പോളത്തിലെ ഉല്പാദക യൂണിറ്റിനെ കുറിച്ചുള്ള സിദ്ധാന്തം
ഒറ്റപ്പെട്ടതിനെ തെരഞ്ഞെടുക്കുക, നിങ്ങളുടെ ഉത്തരത്തിന്റെ കാരണം വിശദീകരിക്കുക.
    1. ഏകരൂപമായ ഉല്പന്നം
    2. പ്രവേശന നിഷ്ക്രമണ സ്വാതന്ത്യ്രം
    3. വില സൃഷ്ടാവ്
    4. വില സ്വീകരിക്കുന്നവൻ

    Answer:

    C. വില സൃഷ്ടാവ്

    1. ഏകരൂപമായ ഉല്പന്നം
    2. പ്രവേശന – നിഷ്ക്രമണ സ്വാതന്ത്ര്യം
    3. വാങ്ങുന്നവരും വിൽക്കുന്നവരും ധാരാളം/li>

    4. വ്യത്യസ്തതയുള്ള ഉല്പന്നം

    Answer:

    D. വ്യത്യസ്തതയുള്ള ഉല്പന്നം

    1. MC = MR
    2. MR = AFC
    3. MCവക്രം MR വക്രത്തെ താഴെ നിന്ന് ഖണ്ഡിക്കുന്നു
    4. P = AC

    Answer:

    B. MR = AFC. മറ്റുള്ളവ പൂർണ്ണ കിടമത്സരത്തിലെ ഫേമിന്റെ സന്തുലിതാവസ്ഥക്കു വേണ്ട സ്ഥിതികളാണ്

    1. ലാഭം വർദ്ധിപ്പിക്കൽ
    2. പ്രവേശന സ്വാതന്ത്ര്യം
    3. പൂർണമായ അറിവ്
    4. വില വിവേചനം

    Answer:

    D, വില വിവേചനം, മറ്റുള്ളവ പൂർണ്ണ കിടമത്സരത്തിന്റെ സവിശേഷതകളാണ്

മൾട്ടിപിൾ ചോയ്സ് ചോദ്യങ്ങൾ.
  1. താഴെ പറയുന്നവയിൽ ഏത് കമ്പോളത്തിലാണ് ഫേമിന്റെ ഉല്പന്നത്തിന്റെ ചോദനം പൂർണ ഇലാസ്തികമായിട്ടുള്ളത് ?
    1. കുത്തുക
    2. കുത്തുക മത്സരം
    3. പൂർണ മത്സരം
    4. ഒലിഗോപോളി

    Answer:

    C. പൂർണ മത്സരം

  2. പൂർണ മത്സര കമ്പോളത്തിലെ മിന്റെ സംതുലിതാവസ്ഥയുടെ കണ്ടീഷൻ ഏത് ?
    1. AC = MR, & AC വക്രം MR വക്രത്തെ മുകളിൽ നിന്ന് ഛേദിക്കുന്നു.
    2. MC = MR, & AC വക്രം MR വക്രത്തെ താഴെ നിന്ന് ഛേദിക്കുന്നു.
    3. AC = MR, & MC വക്രം MR വക്രത്തെ താഴെ നിന്ന് ഛേദിക്കുന്നു.
    4. MC = MR, & MC വക്രം MR വക്രത്തെ താഴെ നിന്ന് ഛേദിക്കുന്നു.

    Answer:

    D. MC = MR, & MC വക്രം MR വക്രത്തെ താഴെ നിന്ന് ഛേദിക്കുന്നു.

  3. സാധാരണ ലാഭത്തെ കാണിക്കുന്നത് ഏത് ?
    1. MR = MC
    2. TR>TC
    3. AR=AC
    4. AR < AC

    Answer:

    C. AR=AC

  4. ഫേം ഒരു വില സ്വീകർത്താവ് ആയത് എവിടെ ?
    1. പൂർണ്ണ മത്സരത്തിൽ
    2. കുത്തകയിൽ
    3. കുത്തക മത്സരത്തിൽ
    4. ഡ്യുയോ പോളിയിൽ

    Answer:

    A. പൂർണ്ണ മത്സരത്തിൽ

  5. “അടച്ചുപൂട്ടൽ ബിന്ദു” സംഭവിക്കുന്നത് എവിടെയാണ് ?
    1. AVC കൂടുന്ന ഭാഗത്ത്
    2. AVC മിനിമം ആകുന്നിടത്ത്
    3. AVC കുറയുന്ന ഭാഗത്ത്
    4. ഇവയൊന്നുമല്ല

    Answer:

    B. AVC മിനിമം ആകുന്നിടത്ത്

  6. ഫേമിനു നിശ്ചിത വിലയിൽ എത്ര യൂണിറ്റ് വേണമെങ്കിലും വില്ക്കാൻ കഴിയുമെങ്കിൽ സീമാന്ത വരുമാനം എത്രയായിരിക്കും ?
    1. AR നേക്കാൾ കൂടുതൽ
    2. AR നേക്കാൾ കുറവ്
    3. AR നു തുല്യം
    4. പൂജ്യം

    Answer:

    C. AR നു തുല്യം

  7. പൂർണ മത്സര കമ്പോളത്തിലെ ഫേമിന്റെ ഹൃസ്വകാല അടച്ചു പൂട്ടൽ ബിന്ദു ഏതു ?
    1. P = AVC
    2. P = AC
    3. P > AVC
    4. P < AVC

    Answer:

    A. P = AVC

  8. വില AVC-യേക്കാൾ കൂടുതലും ACയക്കാർ കുറവുമാണങ്കിൽ പൂർണ മത്സര കമ്പോളത്തിലെ ഫേം ,
    1. ലാഭമുണ്ടാക്കുന്നു
    2. ഹൃസ്വകാല നഷ്ടം കുറയ്ക്കുന്നു
    3. നഷ്ടം നേരിടുകയും അടച്ചുപൂട്ടൽ അഭിമുഖീകരിക്കുകയും ചെയ്യുന്നു.
    4. ബ്രേക്ക് ഈവൻ ആകുന്നു

    Answer:

    B. ഹൃസ്വകാല നഷ്ടം കുറയ്ക്കുന്നു

താഴെക്കാണുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
  1. ദീർഘകാലയളവിൽ അമിതലാഭം ഉണ്ടാക്കുവാൻ കഴിയില്ല. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുവോ ? വിശദമാക്കുക.
  2. Answer:

    യോജിക്കുന്നു. പൂർണ്ണ കിടമത്സരത്തിൽ കീഴിലുള്ള ഒരു സ്ഥാപനതിന് ദീർഘകാലത്തിൽ അസാധാരണമായ ലാഭം ഉണ്ടാക്കുവാൻ കഴിയില്ല. കാരണം പ്രവേശന സ്വാതന്ത്യം ഉള്ളതിനാൽ അസാധാരണ ലാഭം ഉണ്ടാക്കുന്നതിനെ അത് തടയും.

  3. ലാഭനഷ്ട മഹിത ബിന്ദു (Break even point) എന്നാലെന്ത് ?
  4. Answer:

    ഒരു സ്ഥാപനത്തിന്റെ ലാഭനഷ്ടരഹിത ബിന്ദുവെന്ന് പറയുന്നത് സ്ഥാപനത്തിന്റെ ആകെ വരുമാനം ആകെ ചെലവിനോട് തുല്യമാകുമ്പോഴാണ്. മറ്റൊരു തലത്തിൽ പറഞ്ഞാൽ ലാഭമോ നഷ്ടമോ ഇല്ലാത്ത ബിന്ദു. നിർഘകാലയളവിൽ ഈ ബിന്ദു നിർണ്ണയിക്കപ്പെടുന്നത് LARC യുടെ മിനിമം ബിന്ദുവിൽ LRMC ഖണ്ഡിക്കുന്ന ബിന്ദുവിൽ ആണ്.

  5. സാങ്കേതിക വിദ്യയിലുണ്ടാകുന്ന പുരോഗതി ഒരു ഫേമിന്റെ പ്രദാന വക്രത്തിൽ വരുത്തുന്ന മാറ്റം എപ്രകാരമെന്ന് വ്യക്തമാക്കുക.
  6. Answer:

    ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങൾ, പുതുമകൾ, സാങ്കേതിക പുരോഗതി എന്നിവയുടെ ഫലമായി മിക്കപ്പോഴും ഉല്പാദന ചെലവ് കൂടാറുണ്ട്. അപ്പോൾ പ്രദാനവക്രം (MC വക്രം) വലതോട്ട് മാറുന്നു. ഒരു നിശ്ചിത വിലയ്ക്ക് പ്രദാനം വർദ്ധിപ്പിക്കാൻ അപ്പോൾ സ്ഥാപനത്തിന് കഴിവുണ്ടാകുന്നു.

  7. സാങ്കേതിക വിദ്യയിലുണ്ടാകുന്ന പുരോഗതി ഒരു ഫേമിന്റെ പ്രദാന വക്രത്തിൽ വരുത്തുന്ന മാറ്റം എപ്രകാരമെന്ന് വ്യക്തമാക്കുക.
  8. Answer:

    ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങൾ, പുതുമകൾ, സാങ്കേതിക പുരോഗതി എന്നിവയുടെ ഫലമായി മിക്കപ്പോഴും ഉല്പാദന ചെലവ് കൂടാറുണ്ട്. അപ്പോൾ പ്രഥാനവക്രം (MC വക്രം) വലതോട്ട് മാറുന്നു. ഒരു നിശ്ചിത വിലയ്ക്ക് പ്രദാനം വർദ്ധിപ്പിക്കാൻ അപ്പോൾ സ്ഥാപനത്തിന് കഴിവുണ്ടാകുന്നു.

  9. കമ്പോളത്തിലെ ഉല്പാദകരുടെ എണ്ണത്തിലുള്ള വർദ്ധനവ്, കമ്പോള പ്രദാന വക്രത്തെ എപ്രകാരം ബാധിക്കും ?
  10. Answer:

    കമ്പോളത്തിലെ ഫേമിന്റെ എണ്ണം കൂടുന്നതനുസരിച്ച് സാധനത്തിന്റെ പ്രദാനവും കൂടും. ആയതിനാൽ പ്രദാന വക്രം വലത്തേക്ക് മാറും. നേരേമറിച്ച്, ഫേമുകളുടെ എണ്ണം കുറയുമ്പോൾ പ്രദാനം കുറയുകയും പ്രദാനവക്രത്തിന് ഇടത്തേക്ക് സ്ഥാനം മാറ്റം സംഭവിക്കുകയും ചെയ്യും.

  11. ജോഡികളാക്കുക.

    പൂർണ്ണമത്സരം , വില സൃഷ്ടാവ്, ഒലിഗോപോളി, കോർനോട്ട് മാത്യക, വില സ്വീകർത്താവ്, കുത്തക.
  12. Answer:

    Table 4.1
    പൂർണ്ണമത്സരം വില സ്വീകർത്താവ്
    കുത്തക വില സൃഷ്ടാവ്
    ഒലിഗോപോളി കോർനോട്ട് മാത്യക

  13. പൂർണ്ണ കിടമത്സരത്തിലെ ഒരു ഉല്പാദന യൂണിറ്റ് അഭിമുഖീകരിക്കുന്ന രണ്ട് വക്രങ്ങളാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. അവയെ തിരിച്ചറിയുക.

    Total and Average Rvenue Curve

  14. Answer:

    A. Total revenue curve

    B. Average / Marginal revenue curve

  15. ചേരുംപടി ചേർക്കുക.

    Table 4.2
    A B
    പൂർണ മത്സരം TR – TC
    TR AVC യുടെ താഴ്ന്ന ബിന്ദു
    ലാഭം വില സ്വീകർത്താവ്
    അടച്ചുപൂട്ടൽ അവസ്ഥ വില × അളവ്
    ഫേമിന്റെ പ്രദാനവക്രം നികുതിയിലെ വർദ്ധനവ്
    പ്രദാനവക്രത്തിന്റെ ഉയർച്ച SMC-യുടെ ഉയരുന്ന ഭാഗം

  16. Answer:

    Table 4.3
    A B
    പൂർണ മത്സരം വില സ്വീകർത്താവ്
    TR വില × അളവ്
    ലാഭം TR – TC
    അടച്ചുപൂട്ടൽ അവസ്ഥ AVC യുടെ താഴ്ന്ന ബിന്ദു
    ഫേമിന്റെ പ്രദാനവക്രം SMC-യുടെ ഉയരുന്ന ഭാഗം
    പ്രദാനവക്രത്തിന്റെ ഉയർച്ച നികുതിയിലെ വർദ്ധനവ്

  17. മൊത്തം വരുമാനവും മൊത്തം ചെലവും തമ്മിലുള്ള വ്യത്യാസം കുടുമ്പോഴാണ് ഒരു ഫേം കൂടുതൽ ലാഭം ഉണ്ടാക്കുന്നത്. ലാഭം പരമാവധിയിൽ എത്തിക്കുന്നതിന് ഏതാനും സ്ഥിതികൾ (conditions) പാലിക്കപ്പെടേണ്ടതുണ്ട്. ഇതിനോട് നിങ്ങൾ യോജിക്കുന്നുവോ? വിശദമാക്കുക.
  18. Answer:

    പൂർണ്ണ മത്സരാവസ്ഥയിൽ ഒരു മിന് സന്തുലിതാവസ്ഥയിൽ എത്തണമെങ്കിൽ മൂന്ന് ഉപാധികളുണ്ട്. അവ താഴെ പറയുന്നവയാണ്.

    • i ) സീമന്ത ചെലവ് സീമന്ത വരുമാനത്തിന് തുല്യമാകണം i.e, MC = MR.
    • ii ) MC വക്രം MR വക്രത്തെ കീഴെ നിന്ന് ചോദിക്കണം.
    • iii ) a) ഹ്രസ്വകാലയളവിൽ വില ശരാശരി വിഭേദക ചെലവിന് തുല്യമോ അതിനേക്കാൾ കൂടുതലോ ആയിരിക്കണം. i.e, (P ≥ AVC)

      b) ദീർഘകാലയളവിൽ വില ശരാശരി ചെലവിനോട് തുല്യമോ ശരി ചെലവിനേക്കാൾ കൂടുതലോ ആയിരിക്കണം i.e, (P ≥ AC)
  19. താഴെ തന്നിരിക്കുന്നവയുടെ സാമ്പത്തിക ശാസ്ത്രപദങ്ങൾഎഴുതുക.

    • a ) ഉല്പാദനത്തിന്റെ മാറ്റത്തിനനുസരിച്ച് മാറ്റം സംഭവിക്കുന്ന ചെലവ്
    • b ) മൊത്തം ചെലവിനെ ഉല്പാദനത്തിന്റെ അളവ് കൊണ്ട് ഹരിച്ചാൽ കിട്ടുന്നത്
    • c ) TRn – TRn-1
    • d ) TR = TC എന്ന ബിന്ദുവിന്റെ പേര്
    • e ) എല്ലാ ഉല്പാകെ ഘടകങ്ങളും വർദ്ധിക്കുമ്പോൾ അതേ അനുപാതത്തിൽ ഉല്പന്നവും വർദ്ധിക്കുന്നു.
  20. Answer:

    • a ) വിഭേദക ചെലവ്
    • b ) ശരാശരി ചെലവ്
    • c ) സീമാന്ത വരുമാനം
    • d ) ബ്രേക്ക് ഈവൻ പോയിന്റ്
    • e ) സ്ഥിര പ്രത്യയം
  21. പൂർണ്ണസരം യഥാർത്ഥ ലോകത്തിൽ നിലനിൽക്കുന്നില്ല. ഇതിനോട് നിങ്ങൾ യോജിക്കുന്നുവോ? നിങ്ങളുടെ അഭിപ്രായം എഴുതുക.
  22. Answer:

    യോജിക്കുന്നു. യഥാർത്ഥ ലോകത്തിൽ പൂർണ്ണ കിടമത്സരം നിലനിൽക്കുന്നില്ല.കാരണം പൂർണ്ണകിടമത്സരത്തിന്റെ സവിശേഷതകളായ കമ്പോള സ്ഥിതിയെക്കുറിച്ചുള്ള തികഞ്ഞ ജ്ഞാനം, ട്രാൻസ്പോർട്ട് ചെലവിന്റെ അഭാവം എന്നിവ യഥാർത്ഥ ലോകത്തിൽ നിലനിൽക്കുന്നവയല്ല. മറിച്ച് നമുക്ക് ചുറ്റും കാണപ്പെടുന്നത് കുത്തക മത്സരമാണെന്ന് പറയാം.

  23. സ്ഥാപനത്തിന്റെ ഹ്രസ്വകാല പ്രധാന വക്രം SMC വക്രത്തിന്റെ ഉയർന്നുവരുന്ന ഭാഗമാണ് എന്തുകൊണ്ട് ?
  24. Answer:

    തികഞ്ഞ മത്സരത്തിൽ കീഴിലുള്ള ഒരു സ്ഥാപനം, ഹ്രസ്വകാലയളവിൽ പ്രദാനമാരംഭിക്കുന്നത് വില ഹ്രസ്വകാല ശരാശരി വിഭേദക ചെലവിന് തുല്യമോ അതിലധികമോ ആകുമ്പോൾ മാത്രമാണ്. അതുകൊണ്ട് മിനിമം SAVC യിൽ നിന്നാരംഭിക്കുന്ന ഹ്രസ്വകാല സീമാന്ത ചെലവിന്റെ ഉയരുന്ന ഭാഗമാണ് ഹ്രസ്വകാലത്തിൽ സ്ഥാപനത്തിന്റെ പ്രദാന വക്രം.

  25. ഫേമിന്റെ ആദ്യത്തെ പ്രദാനവകം Sº ആണെന്ന് സങ്കൽപ്പി ക്കുക. സർക്കാർ ഒരു നികുതി ഈടാക്കുകയാണെങ്കിൽ ഈ പ്രദാനവികത്തിന് എന്ത് മാറ്റം സംഭവിക്കും ? ചിത്രത്തിന്റെ സഹായത്തോടെ വിശദീകരിക്കുക.
  26. Answer:

    ഈ നികുതി ചുമത്തുന്നതുമൂലം, സ്ഥാപനത്തിന്റെ ദീർഘകാലയളവിലെ പ്രദാനവക്രം ഇടതുവശത്തേക്ക് ഉയരുന്നു. ഈ മാറ്റം ചിത്രത്തിൽ കാണിച്ചിരിക്കുന്നു.

    Supply Curve after Unit Tax Imposed

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *