India’s External Relations–Questions and Answers | Plus Two Political Science
Plus Two Political Science Chapter 4: India’s External Relations for Higher Secondary Political Science students. This study material includes multiple-choice questions, 1-mark questions, 2-mark, 3-mark, 4-mark, 5-mark and 8-mark questions, matching questions, important facts, and detailed answers on India’s External Relations.
Multi choice questions
- One Article in the Indian Constitution gives it an international character. It declares our commitment to protect international peace and security. Identify the Article.
ഇന്ത്യയുടെ ഭരണഘടനയിലെ ഒരു വകുപ്പ് അതിന് ഒരു അന്താരാഷ്ട്രസ്വഭാവം നൽകുന്നു. അത് അന്താരാഷ്ട്രസമാധാനത്തിനും സുരക്ഷക്കുമുള്ള നമ്മുടെ നിലപാട് വ്യക്തമാക്കുന്നു. ഏതാണ് ആ ആർട്ടിക്കിൾ? - Article 32
ആർട്ടിക്കിൾ 32 - Article 21(A)
ആർട്ടിക്കിൾ 21 (a) - Article 51
ആർട്ടിക്കിൾ 51 - Article 72
ആർട്ടിക്കിൾ 72 - The first summit of non-alighment nations was held in 1961 in …..
ആദ്യത്തെ ചേരിചേരാ ഉച്ചകോടി 1961 ൽ …….. വെച്ചാണ് നടന്നത്. - Bandung
ബാൻഡൂങ്ങ് - Belgrade
ബെൽഗ്രേയ്ഡ് - Beijing
ബീജിംഗ് - Belarus
ബെലാറസ് - The boundary line between India and Pakistan is ‘Radcliffe Line’. Identify the boundary line between India and China? ഇന്ത്യയും പാകിസ്ഥാനുമിടക്കുള്ള അതിർത്തിരേഖ ‘റാഡ്ക്ലിഫ് ലൈൻ’ എന്നറിയപ്പെടുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിരേഖ ഏതാണ്?
- Durand Line
ഡുറാന്റ് രേഖ - 17th Parallel
17 സമാന്തരരേഖ - Mac Mohan Line
മാക്മോഹൻ രേഖ - Demarcation Line
ഡിമാർക്കേഷൻ ലൈൻ
Answer
C. Article 51
ആർട്ടിക്കിൾ 51
Answer
B. Belgrade
ബെൽഗ്രേയ്ഡ്
Answer
D. Mac Mohan Line
മാക്മോഹൻ രേഖ
1 MARK QUESTIONS & ANSWERS
- In 1957 the Tibetan spiritual leader crossed the Chinese border and came to India. It was a landmark in the Indo-Sino relation. Identify the Person. 1957 – ൽ ടിബറ്റിന്റെ ഒരു ആത്മീയ നേതാവ് ചൈന അതിർത്തി കടന്ന് ഇന്ത്യയിലേക്ക് വന്നു. അത് ഇന്ത്യ – ചൈന ബന്ധത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ആരാണദ്ദേഹം?
- Two personalities are associated with the concept of cold war. One person is Bernard Baruch, and then who is the other person? ശീതസമരവുമായി ബന്ധപ്പെട്ട രണ്ട് വ്യക്തികളുണ്ട്. അവരിൽ ഒരാൾ ബെർണാഡ് ബറൂച്ച് ആണ്. രണ്ടാമൻ?
- India conducted first nuclear explosion in …..ഇന്ത്യ ആദ്യമായി അണുവായുധ പരീക്ഷണം നടത്തിയത് …… ലായിരുന്നു.
- Architect of India’s foreign policy. ഇന്ത്യയുടെ വിദേശനയത്തിന്റെ ശില്പി.
- India’s North Eastern provinces are known as ……ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് …..
- In which year Bangladesh came to be an independent country? ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാഷ്ട്രമായിത്തീർന്ന വർഷമേത്?
- Who was the first president of Bangladesh? ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റ് ആര്?
- The first Afro-Asian conference was held in ……ആദ്യ ആഫ്രോ- ഏഷ്യൻ സമ്മേളനം നടന്നത് ……..
- Panchaseel Principles was signed between …..പഞ്ചശീലക്കരാറിൽ ഒപ്പുവെച്ചത് …..
- India was not ready to sign in the nuclear agreements like CTBT and NPT, because അണുവായുധ നിർവ്യാപന കരാറിലും, അണുവായുധ പരീക്ഷണ നിരോധന കരാറിലും ഒപ്പുവയ്ക്കാൻ ഇന്ത്യ തയ്യാറാകാതിനു കാരണം ?
- The oil price hike due to Arab-Isrel crisis in 1973. 1973 -ലെ അറബ്- ഇസ്രായേൽ സംഘർഷത്തെത്തുടർന്നുണ്ടായ പെട്രോളിയം വിലവർധന.
Answer
ദലൈലാമ
Answer
വാൾട്ടർ ലിപ്മാൻ
Answer
മെയ് 1974
Answer
ജവഹർലാൽ നെഹ്റു
Answer
നേഫ (NEFA)
Answer
1971
Answer
ഷേക്ക് മുജീബുർ റഹ്മാൻ
Answer
ബന്ദുങ്ങ്
Answer
ഇന്ത്യയും ചൈനയും
Answer
അത് വിവേചനപരമാണ്
Answer
ഓയിൽ ഷോക്ക്
2 MARK QUESTIONS & ANSWERS
- Which are the two reasons for Chinese invasion in 1962? 1962 -ലെ ചൈനീസ് കടന്നുകയറ്റത്തിന്റെ രണ്ടു കാരണങ്ങൾ ഏതെല്ലാമാണ്?
- ദലൈലാമ പ്രശ്നം
- അതിർത്തി തർക്കം
- Identify the permanent members of the UN Security Council. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗങ്ങൾ ആരെല്ലാമാണ്?
- The friendship among three international personalities led to the formation of NAM. Identify them. ചേരിചേരാപ്രസ്ഥാനത്തിന്റെ തുടക്കത്തിന് മൂന്ന് പ്രമുഖ വ്യക്തികൾ പ്രവർത്തിച്ചു. അവരെ തിരിച്ചറിയുക.
- From the list given below identify the factors that influenced India to frame the foreign policy ideal “peaceful co-existance.” താഴെ കൊടുത്തിട്ടുള്ള പട്ടികയിൽനിന്നും ഭാരതം വിദേശനയത്തിൽ ‘സമാധാനപരമായ സഹവർത്തിത്വം’ എന്ന ആദർശം കരുപ്പിടിപ്പിക്കുവാൻ സഹായകരമായവ കണ്ടെത്തുക.
- 1) Influence of Buddhism ബുദ്ധമതത്തിന്റെ സ്വാധീനം
- 2) Fear of military strength of neighbouring countries. അയൽ രാജ്യങ്ങളിലെ സൈനിക ശക്തിയെ ഭയന്ന്
- 3) Not to join power blocs. ശക്തി ചേരികളിൽ ചേരാതിരിക്കാൻ വേണ്ടി
- 4) Influence of Gandhian non-violence. ഗാന്ധിജിയുടെ അഹിംസാവാദത്തിന്റെ സ്വാധീനം
- 1) ബുദ്ധമതത്തിന്റെ സ്വാധീനം
- 2) ഗാന്ധിജിയുടെ അഹിംസാവാദത്തിന്റെ സ്വാധീനം
- Complete columns. പട്ടിക ക്രമപ്പെടുത്തുക.
Year Code Name 1974 — 1998 —
Answer
Answer
അമേരിക്ക, റഷ്യ, ഫ്രാൻസ്, ബ്രിട്ടൺ, ചൈന.
Answer
ഈജിപ്ത് – ഗമാൽ അബ്ദുൾ നാസർ, യുഗോസ്ലാവിയ – മാർഷൽ ടിറ്റോട്
Answer
Answer
| Year | Code Name |
|---|---|
| 1974 | ‘ബുദ്ധൻ ചിരിക്കുന്നു’. |
| 1998 | ഓപ്പറേഷൻ ശക്തി |
3 MARK QUESTIONS & ANSWERS
- The five legs of the following star represent ‘Big Five’ countries. Try to fill the blanks. അഞ്ച് വൻശക്തികൾ ഏതൊക്കെയാണ്? നക്ഷത്രത്തിലെ വിട്ടുപോയ രാജ്യങ്ങൾ ചേർക്കുക.
- We had signed some important treaties with China and Pakistan. Arrange the data provided in the following table. താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ശരിയായ രീതിയിൽ ക്രമീകരിക്കുക.
Treaty
സന്ധിLeader of India
നേതാവ് (ഇന്ത്യ)Leader of Pakistan/China
നേതാവ് (പാക്കിസ്ഥാൻ/ചൈന)Panchseel
പഞ്ചശീലതത്വങ്ങൾIndira Gandhi
ഇന്ദിരാഗാന്ധിAyub Khan
അയൂബ്ഖാൻTashkent Agreement
താഷ്കെന്റ് കരാർJawaharlal Nehru
ജവഹർലാൽ നെഹ്റുZulphikar Ali Bhutto
സുൾഫിക്കർ അലിഭൂട്ടോShimla Agreement
സിംല കരാർLal Bahadur Sastri
ലാൽബഹദൂർ ശാസ്ത്രിChou en lai
ചൗ എൻ ലായ് - After colonial administration, India was divided in to India and Pakistan. In 1971 Pakistan was further divided into Pakistan and Bangladesh. These three countries consider three persons as the fathers of these countries. Identify them. കൊളോണിയൽ ഭരണത്തിനുശേഷം ഇന്ത്യ, ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ടു. 1971- ൽ പാകിസ്ഥാൻ പാകിസ്ഥാനും ബംഗ്ലാദേശുമായി വീണ്ടും വിഭജിക്കപ്പെട്ടു. ഈ മൂന്ന് രാജ്യങ്ങൾ മൂന്ന് പേരെ രാഷ്ട്രപിതാക്കന്മാരായി കാണുന്നു? അവർ ആരൊക്കെയാണ്?
- ഇന്ത്യ – മഹാത്മാഗാന്ധി
- പാകിസ്ഥാൻ – മുഹമ്മദ് അലി ജിന്ന
- ബംഗ്ലാദേശ് – മുജീബുർ റഹ്മാൻ
- Describe the difference between Neutrality and Non-Alignment. നിഷ്പക്ഷതയും ചേരിചേരാനയവും തമ്മിലുള്ള വ്യത്യാസമെന്ത്?
- a) നിഷ്പക്ഷത എന്ന ആശയം പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത് യുദ്ധം പോലെയുള്ള അവസ്ഥകളിലാണ്. എന്നാൽ ചേരിചേരാനയമാകട്ടെ യുദ്ധസമയത്തും അതുപോലെ സമാധാനസമയത്തും ഒന്നുപോലെ നിലനിൽക്കുന്ന സങ്കല്പമാണ്.
- b) അന്താരാഷ്ട്ര നിയമത്തിലാണ് നിഷ്പക്ഷത ഉപയോഗിക്കപ്പെടുന്നതെങ്കിൽ ചേരിചേരാനയം ഉപയോഗിക്കപ്പെടുന്നത് രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തിലാണ്.
- c) നിഷ്പക്ഷത എന്ന സങ്കല്പം, വിട്ടുനിൽക്കൽ എന്ന പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാൽ ചേരിചേരാനയം ഉൾച്ചെതിരിരിക്കൽ എന്ന തത്വമല്ല.
- Write a short note on India’s Nuclear Policy. ഇന്ത്യയുടെ അണുവായുധനയത്തെക്കുറിച്ച് ചുരുക്കി എഴുതുക.
- At the time of Indian independence, there were two power-blocs in the world, one led by USA and the other by former USSR. India adopted a policy of Non-Alignment in international relations. Write the main features of India’s policy of Non-Alignment. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് അമേരിക്കയുടെയും മുൻ സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തിലുള്ള രണ്ട് ശക്തിചേരികളാണ് ലോകത്ത് ഉണ്ടായിരുന്നത് അന്തർദേശീയ രംഗത്ത് ഇന്ത്യ സ്വീകരിച്ചത് ചേരിചേരാനയമാണ് ഇന്ത്യയുടെ ചേരിചേരാനയത്തിന്റെ പ്രധാന ലക്ഷണങ്ങൾ എഴുതുക.
- • കൊളോനിവൽക്കരണവും സാമ്രാജ്യത്വവും അവസാനിപ്പിക്കുക
- • സാർവ്വദേശീയ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും നിരായുധീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
- • വംശീയതയും വർണ്ണവിവേചനവും അവസാനിപ്പിക്കുക
- • ഒരു പുതിയ സാർവ്വദേശീയ സാമ്പത്തിക ക്രമം കെട്ടിപ്പടുക്കുക
- “The split in the communist party of India can be traced back to the ideological rift between two countries”. Do you agree with the statement? Identify those countries and substantiate your argument. “രണ്ട് ലോകരാഷ്ട്രങ്ങൾ തമ്മിലുണ്ടായ ആശയപരമായ ഭിന്നതയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിലേക്ക് നയിച്ചത്” നിങ്ങൾ ഈ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ? മുകളിൽ സൂചിപ്പിച്ചിട്ടുള്ള രാഷ്ട്രങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തുകയും നിങ്ങളുടെ വാദഗതികൾ സാധൂകരിക്കുകയും ചെയ്യുക.
- India’s Nuclear Policy aims at global disarmament. Do you think that the recent Indo-US nuclear deal is a deviation from these policies. Give your reasons. ലോകസമാധാനം മുൻനിർത്തിയുള്ള ആണവനയത്തിനാണ് ഇന്ത്യ രൂപം നൽകിയത്. ഈ സമീപ കാലത്ത് നടന്ന ഇന്ത്യാ- അമേരിക്ക ആണവ കരാറിന്റെ വെളിച്ചത്തിൽ ഇന്ത്യ തന്റെ തനതായ വിദേശ നയത്തിൽനിന്ന് വ്യതിചലിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സാധൂകരിക്കുക.
Answer
ചൈന, ഫ്രാൻസ്, ഇംഗ്ലണ്ട്
Answer
| Treaty സന്ധി |
Leader of India നേതാവ് (ഇന്ത്യ) |
Leader of Pakistan/China നേതാവ് (പാക്കിസ്ഥാൻ/ചൈന) |
|---|---|---|
| Panchseel പഞ്ചശീലതത്വങ്ങൾ |
Jawaharlal Nehru ജവഹർലാൽ നെഹ്റു |
Chou en lai ചൗ എൻ ലായ് |
| Tashkent Agreement താഷ്കെന്റ് കരാർ |
Lal Bahadur Sastri ലാൽബഹദൂർ ശാസ്ത്രി |
Ayub Khan അയൂബ്ഖാൻ |
| Shimla Agreement സിംല കരാർ |
Indira Gandhi ഇന്ദിരാഗാന്ധി |
Zulphikar Ali Bhutto സുൾഫിക്കർ അലിഭൂട്ടോ |
Answer
Answer
നിഷ്പക്ഷതയും ചേരിചേരാനയവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ചുവടെ ചേർക്കുന്നു.
Answer
ഇന്ത്യ അണുവായുധപരീക്ഷണങ്ങൾക്ക് എതിരാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുള്ള പരിപൂർണ്ണ നിരായുധീകരണത്തിന് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. എന്നിരുന്നാൽ തന്നെയും, അണുവായുധ നിർവ്യാപന കരാറിൽ ഒപ്പുവെക്കാൻ ഇന്ത്യ വിസമ്മതിക്കുന്നു. ഇന്ത്യയുടെ അഭിപ്രായത്തിൽ ഈ ഉടമ്പടി വിവേചന സ്വഭാവമുള്ളതാണ്. ഇത് അണുവായുധങ്ങളുള്ള രാജ്യങ്ങൾക്ക് വീണ്ടും പരീക്ഷണം നടത്താനുള്ള അവസരം നൽകുന്നു. എന്നാൽ അണുവായുധ ശേഷിയില്ലാത്ത രാജ്യങ്ങളെ ഇത് വികസിപ്പിക്കുന്നതിനെ തടയുന്നു.
Answer
ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷണങ്ങൾ: രാജ്യാന്തര ശക്തിചേരികളിലൊന്നും ഉൾപ്പെടുന്നില്ല എന്നു സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ചേരിചേരാ പ്രസ്ഥാനം. നൂറിലേറെ അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം ഐക്യരാഷ്ട്രസഭ കഴിഞ്ഞാൽ ഏറ്റവും അംഗസംഖ്യയുള്ള സാർവ്വദേശീയ പ്രസ്ഥാനമാണ്. 1979ലെ ഹവാന പ്രഖ്യാപനപ്രകാരം അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രാദേശിക സ്വത്വവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സാമ്രാജ്യത്വം, കൊളോനിവത്ക്കരണം, വർണ്ണവിവേചനം, വംശവിവേചനം, സിയോണിസം എന്നിവയ്ക്കെതിരായ നിലപാടുകളും പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽപ്പെടുന്നു.
ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു, യുഗോസ്ലാവ്യൻ പ്രസിഡന്റ് ജോസഫ് ടിറ്റോ, ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്ദുൾ നാസർ എന്നീ ത്രിമൂർത്തികളുടെ ശ്രമഫലമായാണ് ചേരിചേരാ പ്രസ്ഥാനം രൂപംകൊണ്ടത്. ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ്.
Answer
1964 – ൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന് ചൈനപക്ഷം, റഷ്യപക്ഷം എന്നിങ്ങനെ രണ്ടു പക്ഷമായി കോൺഗ്രസിനോട് ചായ്വുള്ള ഭാഗം CPI ആയി. ചൈനയോട് ചായ്വുള്ളത് CPI(M) ആയി.
Answer
ചേരിചേരാനയമാണ് ഇന്ത്യയുടെ വിദേശനയത്തിന്റെ ഒരു സവിശേഷത. ഒരു പക്ഷത്തും ചേരാത്ത നിഷ്പക്ഷ നിലപാടാണ് ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ സ്വീകരിച്ചുപോന്നിരുന്നത്. എന്നാൽ ഈ നിലപാടിൽ നിന്നുള്ള പിന്മാറ്റമായി ഇന്ത്യാ- അമേരിക്കൽ ആണവകരാറിനെ കാണാൻ കഴിയും. അമേരിക്കൻ ചേരിയിലേക്കുള്ള ഒരു കൂടുമാറ്റമായി ഈ കരാർ വിലയിരുത്തപ്പെടുന്നു.
4 MARK QUESTIONS & ANSWERS
- Write ‘True’ or ‘False’ against each of these statements. തന്നിരിക്കുന്ന പ്രസ്താവനയിൽ ശരിയേത് തെറ്റേതെന്ന് സൂചിപ്പിക്കുക.
- a) Non-alignment allowed India to gain assistance both from USA and USSR.
ചേരിചേരാനയം ഒരേസമയം ഇന്ത്യയ്ക്ക് അമേരിക്കയുടെയും റഷ്യയുടേയും സഹായം കിട്ടാൻ കാരണമായി. - b) India’s relationship with her neighbours has been strained from the beginning.
തുടക്കം മുതലേ അയൽരാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം നല്ലതായിരുന്നില്ല. - c) The cold war has affected the relationship between India and Pakistan.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തെ ശീതസമരം കാര്യമായി ബാധിച്ചു. - d) The treaty to peace and Friendship in 1971 was the result of India’s closeness to USA.
1971 -ലെ സൗഹൃദ-സമാധാന ഉടമ്പടി ഇന്ത്യ അമേരിക്കയുമായി അടുത്തത്തിന്റെ ഫലമായിരുന്നു.
- a) Non-alignment allowed India to gain assistance both from USA and USSR.
- a) ശരി
- b) തെറ്റ്
- c) ശരി
- d) തെറ്റ്
- Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Column A Column B The goal of India’s foreign policy in the period 1950-1964
1950-1964 കാലഘട്ടത്തിൽ വിദേശനയത്തിന്റെ ലക്ഷ്യം.Tibetan spiritual leader who crossed over to India
ഇന്ത്യയിലേക്കു വന്ന ടിബറ്റൻ ആത്മീയ നേതാവ്Panchsheel
പഞ്ചശീൽPreservation of territorial integrity, sovereignty and economic development
അതിർത്തിയുടെ സുരക്ഷ കാത്തുസൂക്ഷിക്കുക, സാമ്പത്തിക പുരോഗതി, പരമാധികാരംBandung Conference
ബാന്തുങ്ങ് സമ്മേളനംFive principles of peaceful coexistence
സമാധാനപരമായ സഹവർത്തിത്വത്തിനുള്ള അഞ്ചു പ്രമാണങ്ങൾDalai Lama
ദലൈലാമLed to the establishment of NAM
ചേരിചേരാനയത്തിന്റെ തുടക്കത്തിലേക്ക് വഴിതെളിച്ചു. - The Directive Principles of State Policy provided Indian Constitution an international character. As a student who learned Directive Principles of State Policy, can you mention the provisions of Directive Principles of State policies that gave our Constitution an international character. ‘നിർദ്ദേശക തത്വങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്ക് ഒരു അന്താരാഷ്ട്രസ്വഭാവം നേടിക്കൊടുത്തു. ഒരു വിദ്യാർത്ഥി എന്ന നിലയിൽ മേൽപ്പറഞ്ഞ കാര്യങ്ങളെ വ്യക്തമാക്കാമോ?
- • അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കും.
- • രാഷ്ട്രങ്ങൾ തമ്മിൽ നല്ല ബന്ധം നിലനിർത്തും.
- • അന്താരാഷ്ട്ര നിയമങ്ങൾ, സന്ധി, സംഘടന എന്നിവയെ മാനിക്കും.
- • അന്താരാഷ്ട്ര-തർക്കങ്ങൾക്ക് മധ്യസ്ഥതമൂലം ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കും.
- Jawaharlal Nehru is the architect of India’s foreign policy. He played a major role in fostering Afro Asian unity. Find out the important contributions of India to Afro-Asian Unity. ഇന്ത്യയുടെ വിദേശനയത്തിന്റെ ശില്പി ജവഹർലാൽ നെഹ്റുവാണ്. ആഫ്രോ, ഏഷ്യൻ ഐക്യത്തിന് മുഖ്യപങ്കുവഹിച്ചത് അദ്ദേഹമായിരുന്നു. ആഫ്രോ ഏഷ്യൻ ഐക്യത്തിനുവേണ്ടി ഇന്ത്യയുടെ പ്രധാന സംഭാവനകളെന്തെന്ന് കണ്ടെത്തുക.
- India is always against armament rise particularly nuclear armament rise. But at the very same time India refused to sign NPT or CTBT. Is it found contradictory? Mention your opinion about India’s Nuclear policy. ഇന്ത്യ ആണവ നിരായുധീകരണത്തെ അനുകൂലിക്കുന്നു. എങ്കിലും NPT യും CTBT യും (അണുവായുധ നിരോധനകരാർ) ഒപ്പുവെച്ചിട്ടില്ല. ഇതു വിരോധാഭാസമല്ലേ? ഇന്ത്യൻ ആണവനയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതുക.
- “Foreign policy means the policy which a nation follows while maintaining her relation with other nations”. So the foreign policy of any country is influenced by international environment. India’s foreign policy was also influenced by the international environment in which India got independence. Can you identify the international conditions in which we evolved our foreign policy? വിദേശനയം എന്നത് ഒരു രാജ്യം മറ്റൊരു രാജ്യവുമായുള്ള ബന്ധമാണ്. അതുകൊണ്ടു തന്നെ ഏതൊരു വിദേശനയവും അന്നത്തെ രാഷ്ട്രീയസാഹചര്യം അനുസരിച്ചായിരിക്കും രൂപപ്പെടുക. ഇന്ത്യക്കും അതുപോലെതന്നെയായിരുന്നു കാര്യങ്ങൾ. നമ്മുടെ വിദേശനയവുമായി ബന്ധപ്പെട്ട അന്നത്തെ അന്താരാഷ്ട്ര സാഹചര്യങ്ങൾ എന്തൊക്കെയായിരുന്നു?
- • ലോകമഹായുദ്ധവും അതിനുശേഷമുള്ള പുനർനിർമ്മാണവും.
- • ഒരു അന്താരാഷ്ട്ര സംഘടന രൂപീകരിക്കാനുള്ള ശ്രമം.
- • കോളനി വാഴ്ചയുടെ അധഃപതനശേഷം നിരവധി ചെറുരാഷ്ട്രങ്ങളുടെ ഉത്ഭവം.
- • പുതുരാഷ്ട്രങ്ങൾ ക്ഷേമത്തിനും ജനാധിപത്യത്തിനുംവേണ്ടി നേരിടുന്ന വെല്ലുവിളികൾ.
- • ആശയപരമായ വിയോജിപ്പുമൂലം രണ്ടു വൻശക്തികളായ അമേരിക്കയും റഷ്യയും തമ്മിലുണ്ടായ ശീതസമരം.
- Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Column A Column B Ghana
ഘാനNehru
നെഹ്റുIndia
ഭാരതംNassar
നാസ്സർEgypt
ഈജിപ്ത്Nkrumah
എൻക്രൂമാYugoslavia
യുഗോസ്ലാവിയTito
ടിറ്റോSukarno
സുകാർണോ - China launched a swift and massive invasion in October 1962. The China war dented India’s image at home and abroad. Write a note on the consequences of Chinese war in India. 1962 ഒക്ടോബർ മാസം ചൈന ഇന്ത്യയെ ദ്രുതഗതിയിൽ ശക്തമായി ആക്രമിച്ചു. ചൈനയുമായുണ്ടായ യുദ്ധം ആഭ്യന്തര രംഗത്തും അന്തർദേശീയ രംഗത്തും ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് പ്രഹരമേല്പിച്ചു. ഇന്ത്യയിൽ ചൈന യുദ്ധം ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
- India and China had very good neighbourly ties with each other during post-independence, based mainly on the principles of Panchasheel. But on the Tibetan issue the friends fell out and China invaded India. Do you think the invasion a failure of the Panchasheel diplomacy? How do you look at the issue in the context of the present relations between India and China. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുമായി വളരെ സൗഹാർദ്ദപരമായ (പഞ്ചശീലതത്വ) ബന്ധമാണ് ചൈന വച്ചുപുലർത്തിയിരുന്നത്. എന്നാൽ ടിബറ്റുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ബന്ധത്തിൽ വിള്ളൽ വീഴുകയും യുദ്ധത്തിൽ കലാശിക്കുകയും ചെയ്തു. ഇന്തോ-ചൈന യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഏതെല്ലാമാണ്? പഞ്ചശീലതത്വങ്ങളുടെ പരാജയമായി നിങ്ങൾ ഇതിനെ കാണുന്നുണ്ടോ? ഇന്തോ- ചൈന ബന്ധത്തിന്റെ വർത്തമാന സാഹചര്യത്തിൽ ഇത് പരിശോധിക്കുക.
- 1) ടിബറ്റൻ പ്രശ്നം
- 2) അതിർത്തി തർക്കങ്ങൾ
- During the Cold War period the super powers made alliances with comparatively weaker states. Identify the significance of such alliances. ശീതസമര കാലഘട്ടത്തിൽ വൻശക്തികൾ താരതമ്യേന ദുർബ്ബലരായ രാജ്യങ്ങളുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചു. ഇത്തരം സഖ്യങ്ങൾ ഉണ്ടാക്കെണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക.
- a) പ്രധാനമായും എണ്ണ, ധാതുക്കൾ എന്നിവ ലഭിക്കുന്നതിന്
- b) സൈനിക താവളങ്ങളുടെ ആവശ്യം
- c) ചാരവൃത്തി നടത്തുവാൻ
- d) സൈനിക ചെലവിനുവേണ്ട സാമ്പത്തികചെലവ് ചെറുരാജ്യങ്ങൾക്ക് നൽകാൻ കഴിയും
- The opposition parties in India criticize “our Prime Minister is a frequent visitor of America and is making friendship with America. It is a strong deviation of India’s independent foreign policy”. What do you feel about the criticism? Do you accept it or not? Express your views. ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെ വിമർശനം, നമ്മുടെ പ്രധാനമന്ത്രി സ്ഥിരമായി അമേരിക്ക സന്ദർശിക്കുകയും അമേരിക്കൻ പ്രസിഡന്റുമായി ചങ്ങാത്തം കൂടുകയും ചെയ്യുന്നു. ഇത് ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിൽ നിന്നുള്ള വ്യതിചലനമാണ്. ഈ വിമർശനത്തോട് നിങ്ങൾക്ക് എന്തു തോന്നുന്നു? നിങ്ങൾക്ക് ഇത് സ്വീകാര്യമാണോ അല്ലയോ? നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുക.
- Nehru has been treated as the ‘Architect of Modern India’. Examine his vision in the formation of India’s foreign policy. നെഹ്റുവിനെ ആധുനിക ഭാരതത്തിന്റെ ശില്പിയായിട്ടാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ വിദേശനയം രൂപീകരിക്കുന്നതിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വിലയിരുത്തുക. (4)
- • ലോകമഹായുദ്ധവും അതിനുശേഷമുള്ള പുനർനിർമ്മാണവും.
- • ഒരു അന്താരാഷ്ട്ര സംഘടന രൂപീകരിക്കാനുള്ള ശ്രമം.
- • കോളനിവാഴ്ചയുടെ അധഃപതനശേഷം നിരവധി ചെറുരാഷ്ട്രങ്ങളുടെ ഉത്ഭവം.
- • പുതുരാഷ്ട്രങ്ങൾ ക്ഷേമത്തിനും ജനാധിപത്യത്തിനുംവേണ്ടി നേരിടുന്ന വെല്ലുവിളികൾ.
- • ആശയപരമായ വിഭോജിപ്പുമൂലം രണ്ടു വൻശക്തികളായ അമേരിക്കയും റഷ്യയും തമ്മിലുണ്ടായ ശീതസമരം.
Answer
Answer
| Column A | Column B |
|---|---|
| The goal of India’s foreign policy in the period 1950-1964 1950-1964 കാലഘട്ടത്തിൽ വിദേശനയത്തിന്റെ ലക്ഷ്യം. |
Preservation of territorial integrity, sovereignty and economic development അതിർത്തിയുടെ സുരക്ഷ കാത്തുസൂക്ഷിക്കുക, സാമ്പത്തിക പുരോഗതി, പരമാധികാരം |
| Panchsheel പഞ്ചശീൽ |
Five principles of peaceful coexistence സമാധാനപരമായ സഹവർത്തിത്വത്തിനുള്ള അഞ്ചു പ്രമാണങ്ങൾ |
| Bandung Conference ബാന്തുങ്ങ് സമ്മേളനം |
Led to the establishment of NAM ചേരിചേരാനയത്തിന്റെ തുടക്കത്തിലേക്ക് വഴിതെളിച്ചു. |
| Dalai Lama ദലൈലാമ |
Tibetan spiritual leader who crossed over to India ഇന്ത്യയിലേക്കു വന്ന ടിബറ്റൻ ആത്മീയ നേതാവ് |
Answer
ഭരണഘടന 51-ാം വകുപ്പ് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും പ്രാധാന്യം നൽകുന്നു. അത് ഇങ്ങനെ പ്രസ്താവിക്കുന്നു. ഇന്ത്യാഗവൺമെന്റ് :
Answer
നെഹ്റു ആഫ്രോ ഏഷ്യൻ ഐക്യത്തിന്റെ ഒരു പ്രമുഖ വക്താവായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1947 മാർച്ചിൽ ഏഷ്യൻ റിലേഷൻസ് കോൺഫറൻസ് നടന്നു. ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യസമരത്തെ പിന്താങ്ങി. വളരെയധികം പണിപ്പെട്ട് ഡച്ച് കോളനികളുടെ കീഴിൽ നിന്ന് അവർക്ക് സ്വാതന്ത്ര്യം നേടാൻ മുൻകൈ എടുത്തത് ഇന്ത്യയായിരുന്നു. ഇതിനുവേണ്ടി 1949 -ൽ ഒരു അന്താരാഷ്ട്രസമ്മേളനം വിളിച്ചുചേർത്തു. ദക്ഷിണാഫ്രിക്കയിലെ വംശീയവിവേചനത്തിനും ഇന്ത്യ എതിരായിരുന്നു. 1955-ൽ ഇന്തോനേഷ്യൻ നഗരമായ ബാൻഡൂങ്ങിൽ നടന്ന സമ്മേളനത്തെ ബാൻഡൂങ്ങ് സമ്മേളനം എന്നു വിളിക്കുന്നു. ഇന്ത്യയുടെ ഇടപെടൽ പുതിയ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിന് വഴിതെളിച്ചു. ഈ സമ്മേളനം പിന്നീട് ചേരിചേരാ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തിന് കാരണമായി.
Answer
ഇന്ത്യ ആണവ നിരായുധീകരണത്തെ അനുകൂലിക്കുന്നു. ആണവശക്തി സമാധാനകരമായ കാര്യങ്ങൾക്കുമാത്രം ഉപയോഗിയ്ക്കാനുള്ളതാണെന്ന് വിശ്വസിക്കുന്നു. 1974-ൽ ഇന്ത്യ ആദ്യ അണുവായുധപരീക്ഷണം നടത്തി. ആധുനിക ഇന്ത്യക്കു വേണ്ടത് ശാസ്ത്ര സാങ്കേതിക വളർച്ചയാണെന്ന് നെഹ്റു വിശ്വസിച്ചു. 1940-ൽ ഹോമി ജെ. ഭാഭയുടെ കീഴിൽ ഒരു അണുപരീക്ഷണ പദ്ധതി ഉണ്ടായിരുന്നു. ഇന്ത്യ അണുശക്തി സമാധാനപരമായ കാര്യങ്ങൾക്കുപയോഗിക്കാനിഷ്ടപ്പെടുന്നു. നെഹ്റു ആണവായുധങ്ങൾക്കെതിരായിരുന്നു. അതുകൊണ്ടുതന്നെ വൻശക്തികളോട് അദ്ദേഹം നിരായുധീകരണത്തിനഭ്യർത്ഥിച്ചു. എന്നാൽ അണുശക്തി ഉപയോഗം കൂടുതലായിവരികയായിരുന്നു. 1968- ൽ അഞ്ച് വൻ ആണവശക്തികൾ അണുയായുധം പ്രയോഗിക്കില്ലെന്ന കരാർ കൊണ്ടുവരാൻ ശ്രമിച്ചു. ഇന്ത്യ എന്നാൽ NPT വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് ഒപ്പിടാൻ വിസമ്മതിച്ചു. ഇന്ത്യ ആദ്യമായി അണുശക്തി പരീക്ഷിച്ചപ്പോൾ ഉദ്ദേശം സമാധാനപരമായിരുന്നു. സമാധാനപരമായ കാര്യങ്ങൾക്ക് മാത്രമേ അണുശക്തി ഉപയോഗിക്കുകയുള്ളൂ എന്നാണ് ഇന്ത്യയുടെ നിലപാട്.
Answer
ലോകം കഠിനമായ ദുരിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സമയത്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്. നമ്മുടെ വിദേശനയത്തെയും ഇത് സ്വാധീനിച്ചിട്ടുണ്ട്. അഞ്ച് ഘടകങ്ങൾ കൂടുതലായി നമ്മളെ സ്വാധീനിച്ചിട്ടുണ്ട്.
Answer
| Column A | Column B |
|---|---|
| Ghana ഘാന |
Nkrumah എൻക്രൂമാ |
| India ഭാരതം |
Nehru നെഹ്റു |
| Egypt ഈജിപ്ത് |
Nassar നാസ്സർ |
| Yugoslavia യുഗോസ്ലാവിയ |
Tito ടിറ്റോ |
| Indonesia ഇന്തോനേഷ്യ |
Sukarno സുകാർണോ |
Answer
1962 ഒക്ടോബറിൽ ചൈന തർക്കവിഷയമായ പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റം നടത്തി. ആദ്യത്തെ ആക്രമണം ഒരാഴ്ച നീണ്ടുനിന്നു ചൈനയുടെ സൈന്യം അരുണാചൽപ്രദേശിലെ ചില പ്രധാന സ്ഥലങ്ങൾ പിടിച്ചെടുത്തു. രണ്ടാമത്തെ ആക്രമണം അടുത്ത മാസമായിരുന്നു. എന്നാൽ ചൈനയുടെ നീക്കം ലഡാക്കിന്റെ പടിഞ്ഞാറൻ ഭാഗത്തുവച്ചുതന്നെ ഇന്ത്യൻ സൈന്യം തടഞ്ഞു. എന്നാൽ കിഴക്കുഭാഗത്ത് ആസം സമതലം വരെയെത്താൻ അവർക്കു കഴിഞ്ഞു. എന്നാൽ ഏകപക്ഷീയമായിത്തന്നെ ചൈന വെടിനിർത്തൽ പ്രഖ്യാപിച്ച് നുഴഞ്ഞുകയറിയ സ്ഥലങ്ങളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.
യുദ്ധശേഷം ഉന്നതതലത്തിലുള്ള ചില സൈനികോദ്യോഗസ്ഥർ രാജിവച്ചു. നെഹ്റുവിന്റെ അടുത്ത അനുയായിയും പ്രതിരോധ മന്ത്രിയുമായ വി കെ കൃഷ്ണമേനോന് പുറത്തുപോകേണ്ടിവന്നു. നെഹ്റുവിനുതന്നെ ചൈനയെ അന്ധമായി വിശ്വസിച്ചതിനും മുൻപേ സൈനികതയ്യാറെടുപ്പ് നടത്താതിരുന്നതിനും വിമർശനം കേൾക്കേണ്ടിവന്നു. ഒരു അവിശ്വാസപ്രമേയം അദ്ദേഹത്തിന്റെ ഗവൺമെന്റിനെതിരെ കൊണ്ടുവന്നു. ലോകസഭയിൽ ധാരാളം ചർച്ചകൾ നടന്നു. മാത്രമല്ല പല ലോകസഭാ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് പരാജയം നേരിട്ടു.
ഈ തർക്കം പ്രതിപക്ഷത്തേയും ബാധിച്ചു. 1964 ൽ കമ്മ്യൂണിസ്റ്റുകൾ പിളർന്ന് ചൈനപക്ഷം റഷ്യപക്ഷം എന്നിങ്ങനെ രണ്ടു പക്ഷമായി കോൺഗ്രസിനോട് ചായ്വുള്ള ഭാഗം (CPI) ആയി ചൈനയോട് ചായ്വുള്ളത് CPI(M) ആയി.
യുദ്ധം നേതൃത്വത്തിൽ കൂടുതൽ ജാഗ്രതയുണർത്തി. വടക്കുകിഴക്കൻ പ്രദേശങ്ങൾ പിന്നോക്കമായിരുന്നു. രാഷ്ട്രത്തിന്റെ അവഗണന കാത്തുസൂക്ഷിക്കാനും പുരോഗതിക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങാനും ചൈന യുദ്ധം കാരണമായി.
Answer
ഇന്ത്യാ-ചൈന ബന്ധങ്ങൾ:
സ്വാതന്ത്ര്യത്തിനുശേഷം ആദ്യമൊക്കെ ഇന്ത്യാ-ചൈന ബന്ധങ്ങൾ വളരെ സൗഹൃദപരമായിരുന്നു. അതിന് ചരിത്രപരമായും സാംസ്കാരികപരമായുമുള്ള പശ്ചാത്തലമുണ്ട്. ഈ ബന്ധം വളർത്തിയെടുക്കുന്നതിൽ നെഹ്റു വഹിച്ച പങ്ക് നിർണ്ണായകമാണ്. ചൈന വിപ്ലവത്തിനുശേഷം ചൈനയെ അംഗീകരിച്ച ആദ്യരാജ്യമാണ് ഇന്ത്യ പടിഞ്ഞാറൻ ആധിപത്യത്തിന്റെ നിഴലിൽ നിന്ന് പുറത്തുവരാനും ചൈനയിലെ പുതിയ ഗവൺമെന്റിനെ അന്താരാഷ്ട്ര കാര്യങ്ങളിൽ സഹായിക്കാനും നെഹ്റു ഒരുപാട് ശ്രമിച്ചു. ഈ നല്ല ബന്ധങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ ചൈനയുമായുള്ള അതിർത്തിയിൽ കുറേക്കാലം സൈനികർക്ക് പകരം അർദ്ധസൈനികരെ മാത്രമാണ് വിന്യസിച്ചിരുന്നത്.
ഇന്ത്യാ-ചൈന ബന്ധത്തിലെ പ്രധാനമായ ഒരു സംഭവമാണ് നെഹ്റുവിന്റെയും ചൈന പ്രധാനമന്ത്രിയുടേയും പഞ്ചശീലകരാർ. (1954 -ഏപ്രിൽ 29). രണ്ടു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ പരസ്പരം സന്ദർശനം നടത്തുകയും ജനങ്ങളുടെ ആദരവ് നേടുകയും ചെയ്തിരുന്നു.
നെഹ്റുവിന് വളരെ സൗഹൃദപരമായ ഒരു സമീപനമാണ് ചൈനയോട് ഉണ്ടായിരുന്നത്. എന്നാൽ വല്ലഭ ഭായ് പട്ടേൽ മുതലായവർ ഭാവിയിൽ ചൈനയുടെ ആക്രമണത്തെ ഭയന്നിരുന്നു. പക്ഷേ നെഹ്റു ചൈനയിൽ നിന്ന് ഒരാക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ 1962-ലെ ചൈനയുടെ ആക്രമണത്തോടെ നെഹ്റുവിന്റെ ധാരണ തെറ്റാണെന്ന് തെളിഞ്ഞു.
1962-ലെ ചൈനയുടെ കടന്നുകയറ്റം:
വല്ലഭ്ഭായ് പട്ടേലിനെപോലെയുള്ള നെഹ്റുവിന്റെ സഹപ്രവർത്തകരുടെ പ്രവചനം ശരിവെക്കുന്ന തരത്തിൽ 1962-ൽ ചൈനയുടെ ആക്രമണമുണ്ടായി. രണ്ടു നീക്കങ്ങളാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ഉലച്ചത്.
1950 – ൽ ചൈനയോട് ടിബറ്റ് ചേർക്കപ്പെട്ടു. അത് ഒരു വിശ്വാസാലാതമായിരുന്നു. തുടക്കത്തിൽ ഇന്ത്യ അതിനെ എതിർത്തില്ല പക്ഷേ ഇങ്ങനെ തുടരാനായില്ല. കാരണം ടിബറ്റൻ സംസ്കാരം ചൈന അടിച്ചമർത്താൻ ശ്രമിക്കുകയായിരുന്നു. 1959 – ൽ ടിബറ്റിന്റെ ആത്മീയപരൻ ദലൈലാമ ഇന്ത്യയോട് രാഷ്ട്രീയ അഭയം അഭ്യർത്ഥിച്ചു. അതനുവദിക്കപ്പെട്ടു. അതോടെ ചൈന വിരുദ്ധനടപടികൾ ഇന്ത്യ സ്വീകരിക്കുന്നുവെന്നാരോപിച്ച് ചൈന ഇന്ത്യയെ വെല്ലുവിളിച്ചു.
ഈ കാരണങ്ങളുടെ വെളിച്ചത്തിൽ 1962 ഒക്ടോബറിൽ ചൈന തർക്കവിഷയമായ പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റം നടത്തി. ആദ്യത്തെ ആക്രമണം ഒരാഴ്ച നീണ്ടുനിന്നു. ചൈനയുടെ സൈന്യം അരുണാചൽപ്രദേശിലെ ചില പ്രധാന സ്ഥലങ്ങൾ പിടിച്ചെടുത്തു. രണ്ടാമത്തെ ആക്രമണം അടുത്തമാസമായിരുന്നു. എന്നാൽ ചൈനയുടെ നീക്കം ലഡാക്കിന്റെ പടിഞ്ഞാറൻ ഭാഗത്തു വച്ചുതന്നെ ഇന്ത്യൻ സൈന്യം തടഞ്ഞു. എന്നാൽ കിഴക്കുഭാഗത്ത് ആസം സമതലം വരെയെത്താൻ അവർക്കു കഴിഞ്ഞു. എന്നാൽ ഏകപക്ഷീയമായിത്തന്നെ ചൈന വെടിനിറുത്തൽ പ്രഖ്യാപിച്ച് നുഴഞ്ഞുകയറിയ സ്ഥലങ്ങളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.
Answer
ശീതസമരക്കാലത്ത് വൻശക്തികൾ തമ്മിൽ ചെറുരാജ്യങ്ങൾക്ക് സഹായം നൽകാൻ മത്സരിച്ചിരുന്നു കാരണം ചെറുരാജ്യങ്ങൾ രണ്ട് വൻശക്തികൾക്കും ആവശ്യമായിരുന്നു. എന്തെന്നാൽ:-
Answer
ഇന്ത്യ എക്കാലത്തും സ്വതന്ത്രമായതും നിഷ്പക്ഷമായതുമായ വിദേശനയമാണ് പിന്തുടർന്നിരുന്നത്. ചേരിചേരാനയത്തിന് നേതൃത്വം നൽകി നെഹ്റു തുടക്കമിട്ടത് അത്തരമൊരു നിഷ്പക്ഷ നിലപാടിനാണ്. എന്നാൽ കാലക്രമേണ ഈ കാഴ്ചപ്പാടിൽ മാറ്റം വരികയും അമേരിക്കയോടുള്ള ചായ്വ് പ്രകടമാവുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായി. ഇതിനെ വിമർശിക്കുന്ന സ്വരങ്ങളും ഉയർന്നുവന്നു. ഒരു ചേരിയോടുള്ള അതിരുകവിഞ്ഞ അടുപ്പം ഇന്ത്യയുടെ വിദേശനയത്തിൽ ഉണ്ടാകുന്നത് നിഷ്പക്ഷ നിലപാടിന് എതിരാണ്. എല്ലാ രാഷ്ട്രങ്ങളോടും തുല്യ അടുപ്പവും തുല്യ അകലവും പാലിക്കുകയാണ് ഏറ്റവും അഭികാമ്യം.
Answer
ലോകം കഠിനമായ ദുരിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സമയത്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്. നമ്മുടെ വിദേശനയത്തെയും ഇത് സ്വാധീനിച്ചിട്ടുണ്ട്. 5 ഘടകങ്ങൾ കൂടുതലായി നമ്മളെ സ്വാധീനിച്ചിട്ടുണ്ട്.
5 MARK QUESTIONS & ANSWERS
- What is Kargil war? What were its consequences? കാർഗിൽ യുദ്ധം എന്നാലെന്ത്? എന്തായിരുന്നു അതിന്റെ പരിണതഫലം?
- The following are the major revolutions that took place in different countries of the world. Chronologically arrange them. താഴെ കൊടുത്തിരിക്കുന്ന ലോകവിപ്ലവങ്ങളെ തിയതിയനുസരിച്ച് ക്രമപ്പെടുത്തുക.
a 1688 1 Chinese Revolution
ചൈന വിപ്ലവംb 1773 2 American Revolution
അമേരിക്കൻ വിപ്ലവംc 1789 3 Glorious Revolution
ഗ്ലോറിയസ് വിപ്ലവംd 1917 4 Russian Revolution
റഷ്യൻ വിപ്ലവംe 1949 5 French Revolution
ഫ്രഞ്ച് വിപ്ലവം - Since Independence India follows the policy of Non-Alignment as a principle of foreign policy. Write the features of this policy and evaluate its relevance in the contemporary international politics. വിദേശനയമായി ഇന്ത്യ സ്വീകരിക്കുന്നത് സ്വാതന്ത്ര്യം മുതലേ, ചേരിചേരാ നയമാണ്. ഈ നയത്തിന്റെ പ്രത്യേകതകൾ വിവരിക്കുക. ഇന്നത്തെ ലോകരാഷ്ട്രീയത്തിൽ അതിന്റെ സംഗത്യം വിലയിരുത്തുക.
- Jawaharlal Nehru played a key role for making the Foreign Policy of India. Examine the basic principles of Foreign Policy of India. ഇന്ത്യൻ വിദേശനയ രൂപീകരണത്തിൽ ഒരു പ്രധാന പങ്കുവഹിച്ചത് ജവഹർലാൽ നെഹ്റു ആണ്. ഇന്ത്യൻ വിദേശനയത്തിന്റെ അടിസ്ഥാന തത്വങ്ങൾ പരിശോധിക്കുക.
- 1. ചേരിചേരാനയം തുടരുക.
- 2. ശീതസമരത്തിന്റെ പിരിമുറുക്കം കുറക്കുക.
- 3. ഐക്യരാഷ്ട്രസഭയുടെ സമാധാനദൗത്യങ്ങൾക്ക് മാനവികശേഷി സംഭാവന ചെയ്യുക.
Answer
1990 കളുടെ ആദ്യഘട്ടത്തിൽ മുജാഹിദീൻ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഒരു വിഭാഗം, ഇന്ത്യൻവശത്തെ നിയന്ത്രണരേഖയുടെ പല സ്ഥലങ്ങളും – ദ്രാസ്സ്, കാക്സാർ, ബത്താലിക്- പിടിച്ചെടുക്കുകയുണ്ടായി. പാകിസ്ഥാൻ സൈന്യത്തിന്റെ ഇടപെടൽ ഇതിൽ ഉള്ളതായി സംശയിക്കുന്നു. ഇതിനെതിരെ ഇന്ത്യൻ സൈന്യം പ്രതികരിക്കുകയും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിൽ കലാശിക്കുകയും ചെയ്തു. ഇതിനെയാണ് കാർഗിൽ യുദ്ധം എന്ന് പറയുന്നത്. 1999 മെയ് -ജൂൺ മാസത്തിലായിരുന്നു ഇത് സംഭവിച്ചത്. ജൂലൈ 26, 1999 ഓടെ നഷ്ടപ്പെട്ട എല്ലാ മേഖലയിലും സൈന്യത്തിന് നിയന്ത്രണം സ്ഥാപിക്കാൻ കഴിഞ്ഞു. ഈ യുദ്ധത്തിന് ശേഷം പാക് സൈന്യത്തിന്റെ തലവനായ ജനറൽ പെർവേസ് മുഷാറഫ് പാകിസ്ഥാൻ ഗവൺമെന്റിന്റെ അധികാരം പിടിച്ചെടുത്തു.
Answer
| a | 1688 | 1 | Glorious Revolution ഗ്ലോറിയസ് വിപ്ലവം |
| b | 1773 | 2 | American Revolution അമേരിക്കൻ വിപ്ലവം |
| c | 1789 | 3 | French Revolution ഫ്രഞ്ച് വിപ്ലവം |
| d | 1917 | 4 | Russian Revolution റഷ്യൻ വിപ്ലവം |
| e | 1949 | 5 | Chinese Revolution ചൈന വിപ്ലവം |
Answer
രണ്ടാം ലോകമഹായുദ്ധശേഷം ലോകം പ്രത്യേകിച്ച് രണ്ട് ധ്രുവങ്ങളിലായ നിലയിലായി. ഓരോ ശക്തികളും അവരുടെ കക്ഷികളുമായി സൈനിക കൂട്ടുകെട്ടുകളിലേർപ്പെട്ടു. നാറ്റോ, സിയാറ്റോ, സെന്റോ, വാഴ്സോ സന്ധി മുതലായവ ഉദാഹരണങ്ങളാണ്. നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) പടിഞ്ഞാറൻ സഖ്യകക്ഷികളുടെ കൂട്ടുകെട്ടുവഴിയാണ് (1949 ഏപ്രിൽ) ഉണ്ടായത്. 12 രാജ്യങ്ങളുടെ ഒരു സഖ്യമാണത്. അതിൽ ഏതെങ്കിലും ഒരു രാജ്യത്തെ ആരെങ്കിലും ആക്രമിച്ചാൽ 12 രാജ്യങ്ങളേയും ആക്രമിച്ചതായി കണക്കാക്കുമെന്ന് അവർ പ്രഖ്യാപിച്ചു. അവർ പരസ്പരം സഹായിക്കാൻ ബാധ്യസ്ഥരാണ്. കിഴക്കൻ സഖ്യം അറിയുന്നത് വാഴ്സോ സന്ധി എന്ന പേരിലാണ്. ഇതിനെ റഷ്യ നയിക്കുന്നു. (1955) പ്രധാന കർത്തവ്യം നാറ്റോ ശക്തികളെ എതിരിടുക എന്നതാണ്.
ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ചില പുതിയ രാജ്യങ്ങൾ ഒരു പക്ഷത്തും ചേരുന്നില്ല എന്ന തീരുമാനമെടുത്തു. അത് ചേരിചേരാ പ്രസ്ഥാനത്തിന്റെ ആരംഭത്തിന് കാരണമായി. 1956 ൽ യൂഗോസ്ലാവിയായുടെ ജോസഫ് ബ്രോസ് ടിറ്റോ, ഇന്ത്യയുടെ ജവഹർലാൽ നെഹ്റു, ഈജിപ്ത് ലീഡർ ഗമാൽ അബ്ദുൾ നാസർ എന്നിവർ ഒരു യോഗം കൂടി. ഇന്തോനേഷ്യയുടെ സുകാർനോയും ഘാനയുടെ ക്വാമേ എൻക്രൂമായൂം ശക്തമായി ഇവരെ പിൻതുണച്ചു. ഈ അഞ്ച് നേതാക്കന്മാരാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപകർ. 1961 ൽ ബെൽഗ്രേഡിൽ ആണ് ആദ്യ ഉച്ചകോടി ഉണ്ടായത്.
Answer
1946 മുതൽ 1964 വരെ ഇന്ത്യൻ പ്രധാനമന്ത്രിയും വിദേശമന്ത്രിയും ആയിരുന്ന നെഹ്റു നമ്മുടെ വിദേശനയരൂപീകരണത്തിന് മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്. നമ്മുടെ പരമാധികാരസംരക്ഷണത്തിനും അതിർത്തി സുരക്ഷക്കും ഐക്യത്തിനും സാമ്പത്തികോന്നമനത്തിനും വേണ്ടി നിലകൊള്ളുന്ന വിധത്തിലുള്ള വിദേശനയമാണദ്ദേഹം സ്വീകരിച്ചത്. ഈ ഉദ്ദേശങ്ങളോടുകൂടിയാണ് അദ്ദേഹം ചേരിചേരാ പ്രസ്ഥാനം രൂപീകരിച്ചത്.
രണ്ടു സൈനിക ശക്തികളിൽനിന്നും അദ്ദേഹം സാമദൂരം പാലിച്ചു. രണ്ടു വൻശക്തികൾ തമ്മിൽ ശീതയുദ്ധം നടക്കുന്നതിനാൽ നാം ലോകസമാധാനമാണാഗ്രഹിച്ചത്. ഇതു നേടാൻ:
8 MARK QUESTIONS & ANSWERS
- “A country without material, men or money-the three means of power-is now fast coming to be recognized as the biggest moral power in the civilized world…. Her word is listened to with respect in the councils of the great’. So India is developed as a major power in international politics. Can you give a brief note about the development of India’s foreign policy? “പുരോഗതിക്ക് അത്യന്താപേക്ഷിതമായ വിഭവശേഷി, മാനവശേഷി, ധനം എന്നീ മൂന്ന് ഘടകങ്ങൾ ഇല്ലാത്ത ഒരു വികസ്വര രാജ്യം ഒരു മൂല്യാധിഷ്ഠിത ശക്തിയായി വളരെവേഗം വളർന്നുവരികയാണ്. അവളുടെ വാക്കുകൾ വളരെയേറെ ആദരവോടെ ലോക വേദികളിൽ ശ്രദ്ധിക്കപ്പെടുന്നു.” ലോകരാഷ്ട്രങ്ങൾക്കിടക്ക് ഒരു ശക്തിതന്നെയായിരിക്കുന്നു ഇന്ത്യ. ഇന്ത്യയുടെ വിദേശനയം എങ്ങിനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച് ചുരുക്കിയെഴുതുക.
- a) ചേരിചേരാനയം തുടരുക.
- b) ശീതസമരത്തിന്റെ പിരിമുറുക്കം കുറക്കുക
- c) ഐക്യരാഷ്ട്രസഭയുടെ സമാധാനദൗത്യങ്ങൾക്ക് മാനവികശേഷി സംഭാവന ചെയ്യുക.
- Write a note on Indo-Sino relations. ഇന്ത്യാ ചൈന ബന്ധത്തെക്കുറിച്ച് കുറിപ്പെഴുതുക.
- 1) ടിബറ്റൻ പ്രശ്നം
- 2) അതിർത്തി തർക്കങ്ങൾ
- Explain the different aspects of Indo-Pak relations. ഇന്ത്യാ – പാക് ബന്ധത്തിന്റെ വ്യത്യസ്തതലങ്ങൾ വിശദീകരിക്കുക.
- 1) വിഭജനസമയത്ത് തട്ടിക്കൊണ്ടുപോകപ്പെട്ട സ്ത്രീകളുടെ പുനരധിവാസത്തിനായി ഒരുമിച്ചു പ്രവർത്തിച്ചു.
- 2) ലോകബാങ്കിന്റെ മധ്യസ്ഥതയിൽ നദീജലം പങ്കുവയ്ക്കുന്ന കാര്യത്തിൽ ഒത്തുതീർപ്പുണ്ടായി. 1960 ൽ നെഹ്റുവും ജനറൽ അയൂബ്ഖാനും സിന്ധു നദീജലകരാർ ഒപ്പുവെച്ചു.
- 3) മൂന്നാമായി ഇന്ത്യാ, പാക് നേതാക്കന്മാർ പരസ്പരം തർക്കം പരിഹരിക്കുന്നതിനായി ആഗ്ര ഉച്ചകോടിയിൽ സഹകരിച്ചു. അത് പിന്നീട് ഒരു പരാജയമായിരുന്നെങ്കിലും ചില പ്രത്യാശകൾക്ക് വഴിതെളിച്ചു.
- 4) ക്രിക്കറ്റ് ഡിപ്ലോമസി രണ്ടു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം കുറക്കാൻ സഹായിച്ചു.
- 5) അടൽ ബിഹാരി വാജ്പേയിയുടെയും ജനറൽ മുഷറഫിന്റെയും കാലത്ത് രണ്ടു രാജ്യങ്ങൾക്കുമിടയിൽ ബസ്സ്, ട്രെയിൻ സർവ്വീസ് തുടങ്ങിയതെല്ലാം നല്ല വശങ്ങളാണ്.
- “….. Our general policy is to avoid entanglement in power politics and not to join any group of powers as against any other camp. The two leading blocs today are the Russian bloc and the anglo American bloc. We must be friendly to both and yet not join either….”
These are the words by Pandit Jawaharla Nehru, the architect of our foreign policy.
“നമ്മുടെ പൊതുനയം ശക്തി രാഷ്ട്രീയത്തിൽ കെടാതിരിക്കുകയും ഒരു ഗ്രൂപ്പിനെതിരായി വേറൊരു ഗ്രൂപ്പിൽ ചേരാതിരിക്കുകയുമാണ്. നിലവിലുള്ള രണ്ടു ഗ്രൂപ്പുകൾ റഷ്യൻ ഗ്രൂപ്പും ആംഗ്ലോ അമേരിക്കൻ ഗ്രൂപ്പും ആണ്. നമ്മൾ രണ്ടു കൂട്ടരോടും സൗഹൃദം പുലർത്തണം പക്ഷേ ഒരു ഗ്രൂപ്പിന്റെയും ഭാഗമാകാൻ പാടില്ല” നമ്മുടെ നയതന്ത്രത്തിന്റെ പ്രധാന ശില്പിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പറഞ്ഞ വാക്കുകളാണിത്. Enumerate the basic ideas of India’s foreign policy. Is there any shift in our foreign policy today? ഇന്ത്യൻ വിദേശ നയത്തിന്റെ പ്രധാന ആശയങ്ങൾ ചൂണ്ടിക്കാണിക്കുക. ഈ നയത്തിൽ ഈയിടെയായി ഏതെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
Hints: Non-aligned foreign policy, Afro – Asian unity, Panchasheel, Policy shifts താഴെ കൊടുത്തിരിക്കുന്ന സൂചനകൾ നോക്കുക.
ചേരിചേരാനയം, ആഫ്രോ ഏഷ്യൻ യൂണിറ്റി, പഞ്ചശീൽ, നയമാറ്റങ്ങൾ - 1) നയ രൂപീകരണത്തിൽ സ്വാതന്ത്ര്യം നിലനിർത്തുക.
- 2) അന്താരാഷ്ട്ര സമാധാനം നിലനിർത്തുക.
- 3) യു.എൻ.ഒ – യുമായി സഹകരിക്കുക.
- 4) നിരായുധീകരണം.
- 5) കൊളോണിയസത്തിനും, സാമ്രാജ്യത്വത്തിനും, വർണ്ണവിവേചനത്തിനും എതിരെ പോരാടുക.
- 6) വികസ്വര രാജ്യങ്ങളുമായി സഹകരിക്കുക.
- 1) ചേരിചേരാ നയം
- 2) പഞ്ചശീൽ
- 3) ആഫ്രോ- ഏഷ്യൻ യൂണിറ്റി
- 1) രണ്ടു ചേരിയിലെ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് മിലിട്ടറി അലയൻസ് ഇല്ല.
- 2) ഇന്ത്യയ്ക്ക് സ്വതന്ത്രമായ ഒരു വിദേശനയമുണ്ട്.
- 3) ഇന്ത്യ എല്ലാ രാജ്യങ്ങളുമായി സൗഹൃദം പുലർത്താൻ ആഗ്രഹിക്കുന്നു.
- 1. പരസ്പരം രാജ്യത്തിന്റെ അതിർത്തി സുരക്ഷയും പരമാധികാരവും ബഹുമാനിക്കുക
- 2. പരസ്പരം യുദ്ധം ചെയ്യുകൂടാ
- 3. മറ്റു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റു രാജ്യം ഇടപെടാൻ പാടില്ല
- 4. സമത്വവും പരസ്പര ധാരണയും
- 5. സമാധാനപരമായ സഹവർത്തിത്വം
- India and China maintained a better relation till the Chinese attack in 1962. 1962 -ലെ ചൈനീസ് ആക്രമണംവരെ ഇന്ത്യയും ചൈനയും തമ്മിൽ നല്ല ബന്ധം ഉണ്ടായിരുന്നു.
Explain the situation which led to the Sino-Indian war in 1962. 1962 -ലെ ഇന്ത്യ-ചൈന യുദ്ധത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ വിവരിക്കുക.
Analyse how the war affected India internally and externally. ഇന്ത്യയെ ഈ യുദ്ധം ആന്തരികവും ബാഹ്യവുമായി എങ്ങനെ ബാധിച്ചു? - 1) ടിബറ്റൻ പ്രശ്നം
- 2) അതിർത്തി തർക്കങ്ങൾ
- “Indo-China war of 1962 made many impacts in our domestic and in international politics”.On the light of the above statement briefly describe about India-China relations. “1962 ലെ ഇന്ത്യാ – ചൈന യുദ്ധം ദേശീയ, അന്തർദേശീയ രാഷ്ട്രീയത്തിൽ നിരവധി പ്രത്യാഘാതങ്ങളുണ്ടാക്കി” മേൽപ്പറഞ്ഞ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഇന്ത്യാ- ചൈന ബന്ധത്തെക്കുറിച്ച് വിശദീകരിക്കുക.
- 1) ടിബറ്റൻ പ്രശ്നം
- 2) അതിർത്തി തർക്കങ്ങൾ
- Write a brief note on Indo-China relations. How Indo-China War of 1962 affected India domestically and internationally? ഇന്തോ- ചൈന ബന്ധത്തെക്കുറിച്ച് ചുരുക്കി എഴുതുക. 1962 -ലെ ഇന്ത്യാ- ചൈനയുദ്ധം ആഭ്യന്തരരംഗത്തും അന്തർദേശീയരംഗത്തും ഇന്ത്യക്കുണ്ടാക്കിയ പ്രത്യാഘാതങ്ങൾ ഏതെല്ലാം?
- 1) ടിബറ്റൻ പ്രശ്നം
- 2) അതിർത്തി തർക്കങ്ങൾ
Answer
ഇന്ത്യൻ നാഷണൽ മൂവ്മെന്റ് കോളനിവാഴ്ചക്കും സാമ്രാജ്യത്വത്തിനും എതിരായുമുള്ള ഒരു സമരമായിരുന്നു. അത് മറ്റു ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളേയും കോളനിവാഴ്ചക്കും സാമ്രാജ്യത്വത്തിനെതിരായും പോരാടാൻ പ്രേരിപ്പിച്ചു. നമ്മുടെ നേതാക്കൾ അവരുമായി സമ്പർക്കം സ്ഥാപിക്കുകയും കോളനി വാഴ്ചക്കെതിരായി ഒരു പൊതുവായ സമരമാർഗ്ഗത്തിന് രൂപം കൊടുക്കുകയും ചെയ്തു.
ഒരു രാജ്യത്തിന്റെ വിദേശ നയം ആ രാജ്യത്തിന്റെ ആഭ്യന്തര, ബാഹ്യ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും നമ്മുടെ വിദേശനയത്തെ സ്വാധീനിച്ചിട്ടുണ്ട്. അമേരിക്കയും റഷ്യയും തമ്മിൽ രാഷ്ട്രീയ, സാമ്പത്തിക, സൈനിക തലങ്ങളിലുള്ള ശീത സമരം നടക്കുന്ന കാലത്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നത്. ഐക്യരാഷ്ട്രസഭ നിലവിൽവരുന്നതും ഈ കാലത്തുതന്നെയായിരുന്നു. അണുവായുധങ്ങൾ ഉപയോഗിക്കുന്നതും ഒക്കെ ഏതാണ്ട് ഈ കാലത്തിന് കുറച്ചുമുൻപാണ് തുടങ്ങിയത്. അതുകൊണ്ടുതന്നെ രാഷ്ട്രതാല്പര്യത്തിനു വേണ്ടുന്ന വിധത്തിൽ ഒരു വിദേശനയം രൂപീകരിക്കേണ്ടത് അത്യാവശ്യമായിരുന്നു. താഴെ പറയുന്ന മൂന്ന് ഘടകങ്ങൾ ആണ് ഇതിന് പ്രചോദനം നൽകിയത്.
1. നെഹ്റുവിന്റെ പങ്ക്
1946 മുതൽ 1964 വരെ ഇന്ത്യൻ പ്രധാനമന്ത്രിയും വിദേശമന്ത്രിയും ആയിരുന്ന നെഹ്റു നമ്മുടെ വിദേശനയരൂപീകരണത്തിന് മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്. നമ്മുടെ പരമാധികാരസംരക്ഷണത്തിനും അതിർത്തി സുരക്ഷക്കും ഐക്യത്തിനും സാമ്പത്തികോന്നമനത്തിനും വേണ്ടി നിലകൊള്ളുന്ന വിധത്തിലുള്ള വിദേശനയമാണദ്ദേഹം സ്വീകരിച്ചത്. ഈ ഉദ്ദേശങ്ങളോടുകൂടിയാണ് അദ്ദേഹം ചേരിചേരാപ്രസ്ഥാനം രൂപീകരിച്ചത്.
2. രണ്ടു സൈനിക ശക്തികളിൽനിന്നും സമദൂരം പാലിക്കുക:
രണ്ടു വൻശക്തികൾ തമ്മിൽ ശീതയുദ്ധം നടക്കുന്നതിനാൽ നാം ലോകസമാധാനമാണാഗ്രഹിച്ചത്. ഇതു നേടാൻ:
3. ആഫ്രോ-ഏഷ്യൻ ഐക്യം:
ഇന്ത്യൻ വിദേശനയത്തെ സ്വാധീനിച്ച മറ്റൊരു ഘടകമാണ് ആഫ്രോ ഏഷ്യൻ ഐക്യം. ഇക്കാലത്ത് നെഹ്റു ഏഷ്യയിലെയും ആഫ്രിക്കയിലെയും നേതാക്കളുമായി സമ്പർക്കം സ്ഥാപിച്ചു. 1947 മാർച്ചിൽ ഏഷ്യൻ റിലേഷൻ കോൺഫറൻസ് നടത്തി. ഈ ഐക്യത്തിലൂടെ ഇന്ത്യ കോളനിവാഴ്ചക്കെതിരെയും വംശീയവിവേചനത്തിനെതിരെയും ശബ്ദമുയർത്തി. ബാൻഡൂങ്ങിലെ ആഫ്രോ ഏഷ്യൻ കോൺഫറൻസ് ചേരിചേരാ പ്രസ്ഥാനരൂപീകരണത്തിന് വഴിയൊരുക്കി.
Answer
ഇന്ത്യാ-ചൈന ബന്ധങ്ങൾ:
സ്വാതന്ത്ര്യത്തിനുശേഷം ആദ്യമൊക്കെ ഇന്ത്യാ-ചൈന ബന്ധങ്ങൾ വളരെ സൗഹൃദപരമായിരുന്നു. അതിന് ചരിത്രപരമായും സാംസ്കാരികപരമായുമുള്ള പശ്ചാത്തലമുണ്ട്. ഈ ബന്ധം വളർത്തിയെടുക്കുന്നതിൽ നെഹ്റു വഹിച്ച പങ്ക് നിർണ്ണായകമാണ്. ചൈന വിപ്ലവത്തിനുശേഷം ചൈനയെ അംഗീകരിച്ച ആദ്യരാജ്യമാണ് ഇന്ത്യ പടിഞ്ഞാറൻ ആധിപത്യത്തിന്റെ നിഴലിൽ നിന്ന് പുറത്തുവരാനും ചൈനയിലെ പുതിയ ഗവൺമെന്റിനെ അന്താരാഷ്ട്ര കാര്യങ്ങളിൽ സഹായിക്കാനും നെഹ്റു ഒരുപാട് ശ്രമിച്ചു. ഈ നല്ല ബന്ധങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ ചൈനയുമായുള്ള അതിർത്തിയിൽ കുറേക്കാലം സൈനികർക്ക് പകരം അർദ്ധസൈനികരെ മാത്രമാണ് വിന്യസിച്ചിരുന്നത്.
ഇന്ത്യാ-ചൈന ബന്ധത്തിലെ പ്രധാനമായ ഒരു സംഭവമാണ് നെഹ്റുവിന്റെയും ചൈന പ്രധാനമന്ത്രിയുടേയും പഞ്ചശീലകരാർ. (1954 -ഏപ്രിൽ 29). രണ്ടു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ പരസ്പരം സന്ദർശനം നടത്തുകയും ജനങ്ങളുടെ ആദരവ് നേടുകയും ചെയ്തിരുന്നു.
നെഹ്റുവിന് വളരെ സൗഹൃദപരമായ ഒരു സമീപനമാണ് ചൈനയോട് ഉണ്ടായിരുന്നത്. എന്നാൽ വല്ലഭ ഭായ് പട്ടേൽ മുതലായവർ ഭാവിയിൽ ചൈനയുടെ ആക്രമണത്തെ ഭയന്നിരുന്നു. പക്ഷേ നെഹ്റു ചൈനയിൽ നിന്ന് ഒരാക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ 1962-ലെ ചൈനയുടെ ആക്രമണത്തോടെ നെഹ്റുവിന്റെ ധാരണ തെറ്റാണെന്ന് തെളിഞ്ഞു.
1962-ലെ ചൈനയുടെ കടന്നുകയറ്റം:
വല്ലഭ്ഭായ് പട്ടേലിനെപോലെയുള്ള നെഹ്റുവിന്റെ സഹപ്രവർത്തകരുടെ പ്രവചനം ശരിവെക്കുന്ന തരത്തിൽ 1962-ൽ ചൈനയുടെ ആക്രമണമുണ്ടായി. രണ്ടു നീക്കങ്ങളാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ഉലച്ചത്.
1950 – ൽ ചൈനയോട് ടിബറ്റ് ചേർക്കപ്പെട്ടു. അത് ഒരു വിശ്വാസാലാതമായിരുന്നു. തുടക്കത്തിൽ ഇന്ത്യ അതിനെ എതിർത്തില്ല പക്ഷേ ഇങ്ങനെ തുടരാനായില്ല. കാരണം ടിബറ്റൻ സംസ്കാരം ചൈന അടിച്ചമർത്താൻ ശ്രമിക്കുകയായിരുന്നു. 1959 – ൽ ടിബറ്റിന്റെ ആത്മീയപരൻ ദലൈലാമ ഇന്ത്യയോട് രാഷ്ട്രീയ അഭയം അഭ്യർത്ഥിച്ചു. അതനുവദിക്കപ്പെട്ടു. അതോടെ ചൈന വിരുദ്ധനടപടികൾ ഇന്ത്യ സ്വീകരിക്കുന്നുവെന്നാരോപിച്ച് ചൈന ഇന്ത്യയെ വെല്ലുവിളിച്ചു.
ഈ കാരണങ്ങളുടെ വെളിച്ചത്തിൽ 1962 ഒക്ടോബറിൽ ചൈന തർക്കവിഷയമായ പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റം നടത്തി. ആദ്യത്തെ ആക്രമണം ഒരാഴ്ച നീണ്ടുനിന്നു. ചൈനയുടെ സൈന്യം അരുണാചൽപ്രദേശിലെ ചില പ്രധാന സ്ഥലങ്ങൾ പിടിച്ചെടുത്തു. രണ്ടാമത്തെ ആക്രമണം അടുത്തമാസമായിരുന്നു. എന്നാൽ ചൈനയുടെ നീക്കം ലഡാക്കിന്റെ പടിഞ്ഞാറൻ ഭാഗത്തു വച്ചുതന്നെ ഇന്ത്യൻ സൈന്യം തടഞ്ഞു. എന്നാൽ കിഴക്കുഭാഗത്ത് ആസം സമതലം വരെയെത്താൻ അവർക്കു കഴിഞ്ഞു. എന്നാൽ ഏകപക്ഷീയമായിത്തന്നെ ചൈന വെടിനിറുത്തൽ പ്രഖ്യാപിച്ച് നുഴഞ്ഞുകയറിയ സ്ഥലങ്ങളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.
ഇന്തോ – ചൈന യുദ്ധത്തിന്റെ ഫലങ്ങൾ:
യുദ്ധകാലത്ത് റഷ്യ നിഷ്പക്ഷത പാലിച്ചു. അതിനാൽ ഇന്ത്യയ്ക്ക് സൈനികസഹായത്തിനുവേണ്ടി അമേരിക്കയേയും ബ്രിട്ടനേയും ആശ്രയിക്കേണ്ടിവന്നു. യുദ്ധം രാജ്യത്തിനെന്ന നാണക്കേടുണ്ടാക്കുന്ന സംഭവമായി. എന്നാൽ പെട്ടെന്നു അത് ദേശീയ ബോധം ശക്തിപ്പെടുത്തുകയും ചെയ്തു.
യുദ്ധശേഷം ഉന്നതതലത്തിലുള്ള ചില സൈനികോദ്യോഗസ്ഥർ രാജിവച്ചു. നെഹ്റുവിന്റെ അടുത്ത അനുയായിയും പ്രതിരോധ മന്ത്രിയുമായ വി. കെ. കൃഷ്ണ മേനോന് പുറത്തുപോകേണ്ടിവന്നു. നെഹ്റുവിനുതന്നെ ചൈനയെ അന്ധമായി വിശ്വസിച്ചതിനും, മുൻപേ സൈനികതയ്യാറെടുപ്പ് നടത്താതിരുന്നതിനും വിമർശനം കേൾക്കേണ്ടിവന്നു. ഒരു അവിശ്വാസപ്രമേയം അദ്ദേഹത്തിന്റെ ഗവൺമെന്റിനെതിരെ കൊണ്ടുവന്നു. ലോകസഭയിൽ ധാരാളം ചർച്ചകൾ നടന്നു. മാത്രമല്ല പല ലോകസഭാ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് പരാജയം നേരിട്ടു.
ഈ തർക്കം പ്രതിപക്ഷത്തേയും ബാധിച്ചു. 1964 – ൽ കമ്മ്യൂണിസ്റ്റുകൾ പിളർന്ന് ചൈനപക്ഷം, റഷ്യപക്ഷം എന്നിങ്ങനെ രണ്ടു പക്ഷമായി. കോൺഗ്രസിനോട് ചായ്വുള്ള ഭാഗം CPI ആയി. ചൈനയോട് ചായ്വുള്ളത് CPI(M) ആയി.
യുദ്ധം നേതൃത്വത്തിൽ കൂടുതൽ ജാഗ്രതയുണർത്തി. വടക്കുകിഴക്കൻ പ്രദേശങ്ങൾ പിന്നോക്കമായിരുന്നു. രാഷ്ട്രത്തിന്റെ അവഗണന കാത്തുസൂക്ഷിക്കാനും പുരോഗതിക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങാനും ചൈന യുദ്ധം കാരണമായി.
Answer
ഇന്ത്യാ – പാക് ബന്ധം:
ഇന്ത്യയുടെ ഏറ്റവും അടുത്തതും എന്നാൽ ഏറ്റവും അകന്നതും ആയ അയൽരാജ്യമാണ് പാകിസ്ഥാൻ. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും അടുത്തതാണ്. പക്ഷേ ജനാധിപത്യസ്വഭാവം, മതപരമായ വീക്ഷണം, പരസ്പര ധാരണ എന്നിവ വച്ചുനോക്കുമ്പോൾ പാകിസ്ഥാൻ ഏറ്റവും അകന്ന രാജ്യമാണ്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിന്റെ നല്ലവശങ്ങൾ.
1965-ൽ പാകിസ്ഥാൻ ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ സായുധ ആക്രമണം നടത്തി. തുടർന്ന് ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ കാശ്മീരിന്റെ നേരെയും ആക്രമണം നടത്തി. പാകിസ്ഥാൻ ഭരണാധികാരികൾ അവിടുത്തെ ജനങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചെങ്കിലും അങ്ങനെ സംഭവിച്ചില്ല. ശാസ്ത്രി ഇന്ത്യൻ സൈന്യത്തോട് പഞ്ചാബ് അതിർത്തിയിൽ ആക്രമണം നടത്താനുത്തരവിട്ടു. സൈന്യം ലാഹോറിനടുത്തു. പിന്നീട് ലാൽ ബഹദൂർ ശാസ്ത്രിയും ജനറൽ അയൂബ്ഖാനും താഷ്കെന്റ് കരാർ ഒപ്പുവെച്ചു. പാകിസ്ഥാന് ഇത് വൻ സൈനികനഷ്ടം വരുത്തി. ഒപ്പം നമ്മുടെ സാമ്പത്തികസ്ഥിതി മോശമാവുകയും ചെയ്തു. 1970 -ൽ പാകിസ്ഥാൻ ധാരാളം ആഭ്യന്തര പ്രശ്നങ്ങൾ നേരിട്ടു. ആദ്യതെരഞ്ഞെടുപ്പ് നടന്നപ്പോൾ പടിഞ്ഞാറൻ പാകിസ്ഥാൻ സുൾഫിക്കർ അലി ഭൂട്ടോയുടെ പാർട്ടിനേടിയപ്പോൾ കിഴക്കൻ പാകിസ്ഥാൻ മുജീബുർറഹ്മാൻ നയിക്കുന്ന അവാമി ലീഗ് നേടി. ഈ തെരഞ്ഞെടുപ്പിലൂടെ കിഴക്കൻ പാകിസ്ഥാനിലുള്ളവർ പടിഞ്ഞാറൻ പാകിസ്ഥാന്റെ നേരെ പ്രതിഷേധവുമായി രംഗത്തുവന്നു. തങ്ങളെ രണ്ടാംക്ലാസ് പൗരന്മാർ എന്ന രീതിയിൽ കാണുന്നു എന്നു പറഞ്ഞായിരുന്നു അത്. പാകിസ്ഥാൻ ഭരണാധികാരികൾ ജനവിധി മാനിക്കാനോ അവാമി ലീഗിനെ സ്വീകരിക്കാനോ തയ്യാറായില്ല.1971 -ൽ പാകിസ്ഥാൻ സൈന്യം മുജീബുർറഹ്മാനെ അറസ്റ്റുചെയ്യുകയും ജനങ്ങൾക്ക് ഭീതി വരുത്തുകയും ചെയ്തു. ഇതിന്റെ വെളിച്ചത്തിൽ അവിടുത്തെ ജനങ്ങൾ ബംഗ്ലാദേശിനുവേണ്ടി മുറവിളികൂട്ടി. ഇതിന്റെ ഫലമായി ഏതാണ്ട് 80 ലക്ഷത്തോളം അഭയാർത്ഥികളെ ഇന്ത്യയ്ക്ക് പരിരക്ഷിക്കേണ്ടി വന്നു. ഇന്ത്യ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനുവേണ്ട എല്ലാ പിന്തുണയും ചെയ്തു. പാകിസ്ഥാൻ ഈ കാരണത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചെയ്തു.
ഈ സാഹചര്യത്തിൽ അമേരിക്കയും ചൈനയും പാകിസ്ഥാനെ പിന്തുണക്കുകയും അവർ ത്രികോണശക്തിയായി ഇന്ത്യക്കെതിരായി നിൽക്കുകയും ചെയ്തു. 1971- ൽ ഇന്ത്യ സോവിയറ്റ് യൂണിയനുമായി 20 വർഷത്തേക്ക് സമാധാനസൗഹൃദ കരാറിൽ ഒപ്പുവെച്ചു. ഈ കരാറിൽ ഇന്ത്യ ആക്രമിക്കപ്പെടുന്നപക്ഷം സോവിയറ്റ് യൂണിയൻ സഹായത്തിനെത്തേണ്ടതുണ്ടായിരുന്നു.
1971- ൽ പാകിസ്ഥാൻ പഞ്ചാബ്, രാജസ്ഥാൻ, ജമ്മുകാശ്മീർ എന്നിവ ആക്രമിച്ചു. ഒരേസമയം പടിഞ്ഞാറും കിഴക്കും ആക്രമിച്ച് ഇന്ത്യ തിരിച്ചടിച്ചു. ജനപിന്തുണയോടെ ഇന്ത്യൻ സൈന്യം ധാക്കയുടെ മുന്നൂവശവും വളഞ്ഞു. 10 ദിവസത്തിനുള്ളിൽ പാകിസ്ഥാൻ സൈന്യം കീഴടങ്ങി. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തോടെ ഇന്ത്യ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു. യുദ്ധം അവസാനിച്ചു. ഇന്ദിരാഗാന്ധിയും സുൾഫിക്കർ അലിഭൂട്ടോയും 1972 ജൂലൈ 3- ന് സിംല കരാർ ഒപ്പുവെച്ചു. അവസാനത്തെ വലിയ പ്രശ്നം കാർഗിൽ ആയിരുന്നു. നിയന്ത്രണരേഖയുടെ പലഭാഗങ്ങളും മുജാഹിദീനുകൾ കയ്യടക്കുന്നതായി സൈന്യത്തിന്റെ റിപ്പോർട്ട് വന്നതോടെയായിരുന്നു ഇതിന്റെ തുടക്കം. പാകിസ്ഥാൻ സൈന്യത്തിന്റെ ഇടപെടലുണ്ടെന്ന് ഇന്ത്യക്കു സംശയം വന്നതോടെ ആ രീതിയിൽ പെരുമാറാൻ തുടങ്ങി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിൽ കലാശിച്ചു. 1999 ജൂലൈ 26 – ന് ഇന്ത്യ നഷ്ടപ്പെട്ട കുറേ ഭാഗങ്ങൾ തിരിച്ചുപടിച്ചു. രണ്ടു രാജ്യങ്ങൾക്കും ആണവശക്തി ഉള്ളതുകൊണ്ട് ഈ സംഭവം ലോകശ്രദ്ധയാകർഷിച്ചു. എന്നാൽ തർക്കം പിന്നീട് കാർഗിൽ ഭാഗത്തുമാത്രമായി ചുരുങ്ങി. പിന്നീട് ജനറൽ മുഷറഫ് പാകിസ്ഥാൻ സൈന്യത്തെ തിരിച്ചുവളിച്ചു.
കാർഗിൽ സംഭവത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ധാരാളം തർക്കങ്ങളുണ്ടായി. തീവ്രവാദത്തെച്ചൊല്ലിയായിരുന്നു അത്. പാർലമെന്റിലേയും മുംബൈയിലേയും തീവ്രവാദി ആക്രമണങ്ങൾ ഇന്ത്യ പാക് ബന്ധം മോശമാക്കി. അടുത്തകാലത്ത് പാകിസ്ഥാൻ അവരുടെ രാജ്യത്തെ തീവ്രവാദികൾക്കെതിരായി ചില നീക്കങ്ങൾ നടത്തി. ജനസമർദ്ദത്തെ തുടർന്നാണത്. ഇത് ഏഷ്യൻ വൻകരയുടെ സമാധാനം സാമ്പത്തികം എന്നിവയെ രക്ഷിക്കുമെന്നാശിക്കാം.
Answer
ഇന്ത്യൻ വിദേശ നയത്തിന്റെ ശില്പിയാണ് ജവഹർ ലാൽ നെഹ്റു. 1927 -ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വിദേശകാര്യ വ്യക്താവായി പ്രവർത്തിച്ചു. സ്വാതന്ത്ര്യത്തിനുശേഷം അദ്ദേഹം ഇന്ത്യയുടെ വിദേശനയത്തിന് രൂപംകൊടുത്തു. ഈ സമയത്ത് ഇന്ത്യൻ വിദേശനയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയായിരുന്നു.
ശീതസമരകാലഘട്ടത്തിലാണ് ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തിയത്. നിലവിലുണ്ടായിരുന്ന പരിസ്ഥിതികൾക്കനുസരിച്ച് നമ്മൾ ചേരി ചേരാനയമാണ് പിൻ തുടർന്നത്. ഈ നയത്തിന്റെ അർത്ഥം ഇതൊക്കെയാണ് :
പഞ്ചശീൽ:
29.04.54 ൽ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്റുവും, ചൈനീസ് പ്രധാനമന്ത്രി ചൗ- എൻ-ലായ്യും ആണ് പഞ്ചശീൽ ഒപ്പുവച്ചത്. പഞ്ചശീൽ എന്നാൽ സമാധാനപരമായ സഹവർത്തിത്വത്തിന്റെ അഞ്ച് ശിലകളാണവ. ഈ അഞ്ചു ശിലകൾ :
ആഫ്രോ – ഏഷ്യൻ യൂണിറ്റി:
ഇന്ത്യൻ വിദേശനയത്തെ നയിച്ച വേറൊരു സുപ്രധാന ആശയമായിരുന്നു ആഫ്രോ – ഏഷ്യൻ യൂണിറ്റി. നെഹ്റുവിന്റെ കാലത്ത് പുതിയതായി സ്വാതന്ത്ര്യം പ്രാപിച്ച ഏഷ്യയിലേയും ആഫ്രിക്കയിലേയും രാജ്യങ്ങളുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചു. മാർച്ച് 1947ൽ ഇന്ത്യ ഏഷ്യൻ റിലേഷൻ കോൺഫറൻസ് വിളിച്ചു ചേർത്തു. ഇതിൽകൂടി ഇന്ത്യ കോളനിവത്ക്കരണം അവസാനിപ്പിക്കാൻ വേണ്ട സഹായം നൽകുകയും ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന നയത്തെ ശക്തിയായി എതിർക്കുകയും ചെയ്തു. അതിനു പുറമേ, ബാന്തുങ്ങിൽ വച്ചുനടന്ന ആഫ്രോ ഏഷ്യൻ കോൺഫറൻസ് ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉത്ഭവത്തിനു കാരണമായി.
ശീതസമര കാലഘട്ടത്തിനുശേഷം വിദേശനയം കുറെയൊക്കെ മാറ്റങ്ങൾക്ക് അധീനമായി. ഇന്ത്യയുടെ വിദേശനയത്തിലും മാറ്റങ്ങൾ ഉണ്ടായി. ഇപ്പോഴത്തെ ലോക പരിസ്ഥിതിയിൽ എൽ.പി.ജിക്ക് ഇന്ത്യൻ വിദേശനയത്തിൽ കാര്യമായ മാറ്റംവരുത്താൻ കഴിഞ്ഞു. എൽ.പി.ജി എന്നാൽ ലിബറലൈസേഷൻ, പ്രൈവറ്റൈസേഷൻ, ഗ്ലോബലൈസേഷൻ. ഈയിടെ ഇന്ത്യ അമേരിക്കയുമായി അടുത്തുവാരികയാണ്. ഐ.എ.എ. എഗ്രിമെന്റിൽ ഇന്ത്യ ഇറാനെതിരായ നിലപാട് കൈക്കൊണ്ടു. ഇപ്പോൾ അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. അതുകൊണ്ട് മറ്റുരാജ്യങ്ങൾ, ഇന്ത്യ ഉൾപ്പെടെ, അവരുടെ വിദേശനയങ്ങളിൽ കുറച്ചൊക്കെ മാറ്റം വരുത്തിയേ മതിയാവൂ എന്ന അവസ്ഥയിലാണ്.
Answer
1962-ലെ ചൈനയുടെ കടന്നുകയറ്റം:
വല്ലഭ്ഭായ് പട്ടേലിനെപോലെയുള്ള നെഹ്റുവിന്റെ സഹപ്രവർത്തകരുടെ പ്രവചനം ശരിവെക്കുന്ന തരത്തിൽ 1962-ൽ ചൈനയുടെ ആക്രമണമുണ്ടായി. രണ്ടു നീക്കങ്ങളാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ഉലച്ചത്.
1950 – ൽ ചൈനയോട് ടിബറ്റ് ചേർക്കപ്പെട്ടു. അത് ഒരു വിശ്വാസാലാതമായിരുന്നു. തുടക്കത്തിൽ ഇന്ത്യ അതിനെ എതിർത്തില്ല പക്ഷേ ഇങ്ങനെ തുടരാനായില്ല. കാരണം ടിബറ്റൻ സംസ്കാരം ചൈന അടിച്ചമർത്താൻ ശ്രമിക്കുകയായിരുന്നു. 1959 – ൽ ടിബറ്റിന്റെ ആത്മീയപരൻ ദലൈലാമ ഇന്ത്യയോട് രാഷ്ട്രീയ അഭയം അഭ്യർത്ഥിച്ചു. അതനുവദിക്കപ്പെട്ടു. അതോടെ ചൈന വിരുദ്ധനടപടികൾ ഇന്ത്യ സ്വീകരിക്കുന്നുവെന്നാരോപിച്ച് ചൈന ഇന്ത്യയെ വെല്ലുവിളിച്ചു.
ഈ കാരണങ്ങളുടെ വെളിച്ചത്തിൽ 1962 ഒക്ടോബറിൽ ചൈന തർക്കവിഷയമായ പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റം നടത്തി. ആദ്യത്തെ ആക്രമണം ഒരാഴ്ച നീണ്ടുനിന്നു. ചൈനയുടെ സൈന്യം അരുണാചൽപ്രദേശിലെ ചില പ്രധാന സ്ഥലങ്ങൾ പിടിച്ചെടുത്തു. രണ്ടാമത്തെ ആക്രമണം അടുത്തമാസമായിരുന്നു. എന്നാൽ ചൈനയുടെ നീക്കം ലഡാക്കിന്റെ പടിഞ്ഞാറൻ ഭാഗത്തു വച്ചുതന്നെ ഇന്ത്യൻ സൈന്യം തടഞ്ഞു. എന്നാൽ കിഴക്കുഭാഗത്ത് ആസം സമതലം വരെയെത്താൻ അവർക്കു കഴിഞ്ഞു. എന്നാൽ ഏകപക്ഷീയമായിത്തന്നെ ചൈന വെടിനിറുത്തൽ പ്രഖ്യാപിച്ച് നുഴഞ്ഞുകയറിയ സ്ഥലങ്ങളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.
ഇന്തോ – ചൈന യുദ്ധത്തിന്റെ ഫലങ്ങൾ:
യുദ്ധകാലത്ത് റഷ്യ നിഷ്പക്ഷത പാലിച്ചു. അതിനാൽ ഇന്ത്യയ്ക്ക് സൈനികസഹായത്തിനുവേണ്ടി അമേരിക്കയേയും ബ്രിട്ടനേയും ആശ്രയിക്കേണ്ടിവന്നു. യുദ്ധം രാജ്യത്തിനെന്ന നാണക്കേടുണ്ടാക്കുന്ന സംഭവമായി. എന്നാൽ പെട്ടെന്നു അത് ദേശീയ ബോധം ശക്തിപ്പെടുത്തുകയും ചെയ്തു.
യുദ്ധശേഷം ഉന്നതതലത്തിലുള്ള ചില സൈനികോദ്യോഗസ്ഥർ രാജിവച്ചു. നെഹ്റുവിന്റെ അടുത്ത അനുയായിയും പ്രതിരോധ മന്ത്രിയുമായ വി. കെ. കൃഷ്ണ മേനോന് പുറത്തുപോകേണ്ടിവന്നു. നെഹ്റുവിനുതന്നെ ചൈനയെ അന്ധമായി വിശ്വസിച്ചതിനും, മുൻപേ സൈനികതയ്യാറെടുപ്പ് നടത്താതിരുന്നതിനും വിമർശനം കേൾക്കേണ്ടിവന്നു. ഒരു അവിശ്വാസപ്രമേയം അദ്ദേഹത്തിന്റെ ഗവൺമെന്റിനെതിരെ കൊണ്ടുവന്നു. ലോകസഭയിൽ ധാരാളം ചർച്ചകൾ നടന്നു. മാത്രമല്ല പല ലോകസഭാ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് പരാജയം നേരിട്ടു.
ഈ തർക്കം പ്രതിപക്ഷത്തേയും ബാധിച്ചു. 1964 – ൽ കമ്മ്യൂണിസ്റ്റുകൾ പിളർന്ന് ചൈനപക്ഷം, റഷ്യപക്ഷം എന്നിങ്ങനെ രണ്ടു പക്ഷമായി. കോൺഗ്രസിനോട് ചായ്വുള്ള ഭാഗം CPI ആയി. ചൈനയോട് ചായ്വുള്ളത് CPI(M) ആയി.
യുദ്ധം നേതൃത്വത്തിൽ കൂടുതൽ ജാഗ്രതയുണർത്തി. വടക്കുകിഴക്കൻ പ്രദേശങ്ങൾ പിന്നോക്കമായിരുന്നു. രാഷ്ട്രത്തിന്റെ അവഗണന കാത്തുസൂക്ഷിക്കാനും പുരോഗതിക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങാനും ചൈന യുദ്ധം കാരണമായി.
Answer
1962-ലെ ചൈനയുടെ കടന്നുകയറ്റം:
വല്ലഭ്ഭായ് പട്ടേലിനെപോലെയുള്ള നെഹ്റുവിന്റെ സഹപ്രവർത്തകരുടെ പ്രവചനം ശരിവെക്കുന്ന തരത്തിൽ 1962-ൽ ചൈനയുടെ ആക്രമണമുണ്ടായി. രണ്ടു നീക്കങ്ങളാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ഉലച്ചത്.
1950 – ൽ ചൈനയോട് ടിബറ്റ് ചേർക്കപ്പെട്ടു. അത് ഒരു വിശ്വാസാലാതമായിരുന്നു. തുടക്കത്തിൽ ഇന്ത്യ അതിനെ എതിർത്തില്ല പക്ഷേ ഇങ്ങനെ തുടരാനായില്ല. കാരണം ടിബറ്റൻ സംസ്കാരം ചൈന അടിച്ചമർത്താൻ ശ്രമിക്കുകയായിരുന്നു. 1959 – ൽ ടിബറ്റിന്റെ ആത്മീയപരൻ ദലൈലാമ ഇന്ത്യയോട് രാഷ്ട്രീയ അഭയം അഭ്യർത്ഥിച്ചു. അതനുവദിക്കപ്പെട്ടു. അതോടെ ചൈന വിരുദ്ധനടപടികൾ ഇന്ത്യ സ്വീകരിക്കുന്നുവെന്നാരോപിച്ച് ചൈന ഇന്ത്യയെ വെല്ലുവിളിച്ചു.
ഈ കാരണങ്ങളുടെ വെളിച്ചത്തിൽ 1962 ഒക്ടോബറിൽ ചൈന തർക്കവിഷയമായ പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റം നടത്തി. ആദ്യത്തെ ആക്രമണം ഒരാഴ്ച നീണ്ടുനിന്നു. ചൈനയുടെ സൈന്യം അരുണാചൽപ്രദേശിലെ ചില പ്രധാന സ്ഥലങ്ങൾ പിടിച്ചെടുത്തു. രണ്ടാമത്തെ ആക്രമണം അടുത്തമാസമായിരുന്നു. എന്നാൽ ചൈനയുടെ നീക്കം ലഡാക്കിന്റെ പടിഞ്ഞാറൻ ഭാഗത്തു വച്ചുതന്നെ ഇന്ത്യൻ സൈന്യം തടഞ്ഞു. എന്നാൽ കിഴക്കുഭാഗത്ത് ആസം സമതലം വരെയെത്താൻ അവർക്കു കഴിഞ്ഞു. എന്നാൽ ഏകപക്ഷീയമായിത്തന്നെ ചൈന വെടിനിറുത്തൽ പ്രഖ്യാപിച്ച് നുഴഞ്ഞുകയറിയ സ്ഥലങ്ങളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.
ഇന്തോ – ചൈന യുദ്ധത്തിന്റെ ഫലങ്ങൾ:
യുദ്ധകാലത്ത് റഷ്യ നിഷ്പക്ഷത പാലിച്ചു. അതിനാൽ ഇന്ത്യയ്ക്ക് സൈനികസഹായത്തിനുവേണ്ടി അമേരിക്കയേയും ബ്രിട്ടനേയും ആശ്രയിക്കേണ്ടിവന്നു. യുദ്ധം രാജ്യത്തിനെന്ന നാണക്കേടുണ്ടാക്കുന്ന സംഭവമായി. എന്നാൽ പെട്ടെന്നു അത് ദേശീയ ബോധം ശക്തിപ്പെടുത്തുകയും ചെയ്തു.
യുദ്ധശേഷം ഉന്നതതലത്തിലുള്ള ചില സൈനികോദ്യോഗസ്ഥർ രാജിവച്ചു. നെഹ്റുവിന്റെ അടുത്ത അനുയായിയും പ്രതിരോധ മന്ത്രിയുമായ വി. കെ. കൃഷ്ണ മേനോന് പുറത്തുപോകേണ്ടിവന്നു. നെഹ്റുവിനുതന്നെ ചൈനയെ അന്ധമായി വിശ്വസിച്ചതിനും, മുൻപേ സൈനികതയ്യാറെടുപ്പ് നടത്താതിരുന്നതിനും വിമർശനം കേൾക്കേണ്ടിവന്നു. ഒരു അവിശ്വാസപ്രമേയം അദ്ദേഹത്തിന്റെ ഗവൺമെന്റിനെതിരെ കൊണ്ടുവന്നു. ലോകസഭയിൽ ധാരാളം ചർച്ചകൾ നടന്നു. മാത്രമല്ല പല ലോകസഭാ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് പരാജയം നേരിട്ടു.
ഈ തർക്കം പ്രതിപക്ഷത്തേയും ബാധിച്ചു. 1964 – ൽ കമ്മ്യൂണിസ്റ്റുകൾ പിളർന്ന് ചൈനപക്ഷം, റഷ്യപക്ഷം എന്നിങ്ങനെ രണ്ടു പക്ഷമായി. കോൺഗ്രസിനോട് ചായ്വുള്ള ഭാഗം CPI ആയി. ചൈനയോട് ചായ്വുള്ളത് CPI(M) ആയി.
യുദ്ധം നേതൃത്വത്തിൽ കൂടുതൽ ജാഗ്രതയുണർത്തി. വടക്കുകിഴക്കൻ പ്രദേശങ്ങൾ പിന്നോക്കമായിരുന്നു. രാഷ്ട്രത്തിന്റെ അവഗണന കാത്തുസൂക്ഷിക്കാനും പുരോഗതിക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങാനും ചൈന യുദ്ധം കാരണമായി.
Answer
ഇന്ത്യാ-ചൈന ബന്ധങ്ങൾ:
സ്വാതന്ത്ര്യത്തിനുശേഷം ആദ്യമൊക്കെ ഇന്ത്യാ-ചൈന ബന്ധങ്ങൾ വളരെ സൗഹൃദപരമായിരുന്നു. അതിന് ചരിത്രപരമായും സാംസ്കാരികപരമായുമുള്ള പശ്ചാത്തലമുണ്ട്. ഈ ബന്ധം വളർത്തിയെടുക്കുന്നതിൽ നെഹ്റു വഹിച്ച പങ്ക് നിർണ്ണായകമാണ്. ചൈന വിപ്ലവത്തിനുശേഷം ചൈനയെ അംഗീകരിച്ച ആദ്യരാജ്യമാണ് ഇന്ത്യ പടിഞ്ഞാറൻ ആധിപത്യത്തിന്റെ നിഴലിൽ നിന്ന് പുറത്തുവരാനും ചൈനയിലെ പുതിയ ഗവൺമെന്റിനെ അന്താരാഷ്ട്ര കാര്യങ്ങളിൽ സഹായിക്കാനും നെഹ്റു ഒരുപാട് ശ്രമിച്ചു. ഈ നല്ല ബന്ധങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ ചൈനയുമായുള്ള അതിർത്തിയിൽ കുറേക്കാലം സൈനികർക്ക് പകരം അർദ്ധസൈനികരെ മാത്രമാണ് വിന്യസിച്ചിരുന്നത്.
ഇന്ത്യാ-ചൈന ബന്ധത്തിലെ പ്രധാനമായ ഒരു സംഭവമാണ് നെഹ്റുവിന്റെയും ചൈന പ്രധാനമന്ത്രിയുടേയും പഞ്ചശീലകരാർ. (1954 -ഏപ്രിൽ 29). രണ്ടു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ പരസ്പരം സന്ദർശനം നടത്തുകയും ജനങ്ങളുടെ ആദരവ് നേടുകയും ചെയ്തിരുന്നു.
നെഹ്റുവിന് വളരെ സൗഹൃദപരമായ ഒരു സമീപനമാണ് ചൈനയോട് ഉണ്ടായിരുന്നത്. എന്നാൽ വല്ലഭ ഭായ് പട്ടേൽ മുതലായവർ ഭാവിയിൽ ചൈനയുടെ ആക്രമണത്തെ ഭയന്നിരുന്നു. പക്ഷേ നെഹ്റു ചൈനയിൽ നിന്ന് ഒരാക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ 1962-ലെ ചൈനയുടെ ആക്രമണത്തോടെ നെഹ്റുവിന്റെ ധാരണ തെറ്റാണെന്ന് തെളിഞ്ഞു.
1962-ലെ ചൈനയുടെ കടന്നുകയറ്റം:
വല്ലഭ്ഭായ് പട്ടേലിനെപോലെയുള്ള നെഹ്റുവിന്റെ സഹപ്രവർത്തകരുടെ പ്രവചനം ശരിവെക്കുന്ന തരത്തിൽ 1962-ൽ ചൈനയുടെ ആക്രമണമുണ്ടായി. രണ്ടു നീക്കങ്ങളാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ഉലച്ചത്.
1950 – ൽ ചൈനയോട് ടിബറ്റ് ചേർക്കപ്പെട്ടു. അത് ഒരു വിശ്വാസാലാതമായിരുന്നു. തുടക്കത്തിൽ ഇന്ത്യ അതിനെ എതിർത്തില്ല പക്ഷേ ഇങ്ങനെ തുടരാനായില്ല. കാരണം ടിബറ്റൻ സംസ്കാരം ചൈന അടിച്ചമർത്താൻ ശ്രമിക്കുകയായിരുന്നു. 1959 – ൽ ടിബറ്റിന്റെ ആത്മീയപരൻ ദലൈലാമ ഇന്ത്യയോട് രാഷ്ട്രീയ അഭയം അഭ്യർത്ഥിച്ചു. അതനുവദിക്കപ്പെട്ടു. അതോടെ ചൈന വിരുദ്ധനടപടികൾ ഇന്ത്യ സ്വീകരിക്കുന്നുവെന്നാരോപിച്ച് ചൈന ഇന്ത്യയെ വെല്ലുവിളിച്ചു.
ഈ കാരണങ്ങളുടെ വെളിച്ചത്തിൽ 1962 ഒക്ടോബറിൽ ചൈന തർക്കവിഷയമായ പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റം നടത്തി. ആദ്യത്തെ ആക്രമണം ഒരാഴ്ച നീണ്ടുനിന്നു. ചൈനയുടെ സൈന്യം അരുണാചൽപ്രദേശിലെ ചില പ്രധാന സ്ഥലങ്ങൾ പിടിച്ചെടുത്തു. രണ്ടാമത്തെ ആക്രമണം അടുത്തമാസമായിരുന്നു. എന്നാൽ ചൈനയുടെ നീക്കം ലഡാക്കിന്റെ പടിഞ്ഞാറൻ ഭാഗത്തു വച്ചുതന്നെ ഇന്ത്യൻ സൈന്യം തടഞ്ഞു. എന്നാൽ കിഴക്കുഭാഗത്ത് ആസം സമതലം വരെയെത്താൻ അവർക്കു കഴിഞ്ഞു. എന്നാൽ ഏകപക്ഷീയമായിത്തന്നെ ചൈന വെടിനിറുത്തൽ പ്രഖ്യാപിച്ച് നുഴഞ്ഞുകയറിയ സ്ഥലങ്ങളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.
ഇന്തോ – ചൈന യുദ്ധത്തിന്റെ ഫലങ്ങൾ:
യുദ്ധകാലത്ത് റഷ്യ നിഷ്പക്ഷത പാലിച്ചു. അതിനാൽ ഇന്ത്യയ്ക്ക് സൈനികസഹായത്തിനുവേണ്ടി അമേരിക്കയേയും ബ്രിട്ടനേയും ആശ്രയിക്കേണ്ടിവന്നു. യുദ്ധം രാജ്യത്തിനെന്ന നാണക്കേടുണ്ടാക്കുന്ന സംഭവമായി. എന്നാൽ പെട്ടെന്നു അത് ദേശീയ ബോധം ശക്തിപ്പെടുത്തുകയും ചെയ്തു.
യുദ്ധശേഷം ഉന്നതതലത്തിലുള്ള ചില സൈനികോദ്യോഗസ്ഥർ രാജിവച്ചു. നെഹ്റുവിന്റെ അടുത്ത അനുയായിയും പ്രതിരോധ മന്ത്രിയുമായ വി. കെ. കൃഷ്ണ മേനോന് പുറത്തുപോകേണ്ടിവന്നു. നെഹ്റുവിനുതന്നെ ചൈനയെ അന്ധമായി വിശ്വസിച്ചതിനും, മുൻപേ സൈനികതയ്യാറെടുപ്പ് നടത്താതിരുന്നതിനും വിമർശനം കേൾക്കേണ്ടിവന്നു. ഒരു അവിശ്വാസപ്രമേയം അദ്ദേഹത്തിന്റെ ഗവൺമെന്റിനെതിരെ കൊണ്ടുവന്നു. ലോകസഭയിൽ ധാരാളം ചർച്ചകൾ നടന്നു. മാത്രമല്ല പല ലോകസഭാ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് പരാജയം നേരിട്ടു.
ഈ തർക്കം പ്രതിപക്ഷത്തേയും ബാധിച്ചു. 1964 – ൽ കമ്മ്യൂണിസ്റ്റുകൾ പിളർന്ന് ചൈനപക്ഷം, റഷ്യപക്ഷം എന്നിങ്ങനെ രണ്ടു പക്ഷമായി. കോൺഗ്രസിനോട് ചായ്വുള്ള ഭാഗം CPI ആയി. ചൈനയോട് ചായ്വുള്ളത് CPI(M) ആയി.
യുദ്ധം നേതൃത്വത്തിൽ കൂടുതൽ ജാഗ്രതയുണർത്തി. വടക്കുകിഴക്കൻ പ്രദേശങ്ങൾ പിന്നോക്കമായിരുന്നു. രാഷ്ട്രത്തിന്റെ അവഗണന കാത്തുസൂക്ഷിക്കാനും പുരോഗതിക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങാനും ചൈന യുദ്ധം കാരണമായി.
![]()
0 Comments