Challenges of Nation Building–Questions and Answers | Plus Two Political Science

Published by admin on

Plus Two Political Science Chapter 1: Challenges of Nation Building for Higher Secondary Political Science students. This study material includes multiple-choice questions, short-answer questions, 2-mark, 3-mark, 5-mark and 8-mark questions, matching questions, important facts, and detailed answers on Challenges of Nation Building.

Multi choice questions

  1. Identify the Indian territory in which election was held for the first time on the basis of Universal Abdul Franchise? പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടെറിട്ടറിയിൽ ആദ്യമായി ഇലക്ഷൻ നടന്ന സ്ഥലം?
    1. Gujarath
      ഗുജറാത്ത്‌
    2. Hyderabad
      ഹൈദരാബാദ്
    3. Manipur
      മണിപ്പൂർ
    4. Goa
      ഗോവ

    Answer

    C. Manipur മണിപ്പൂർ

  2. Political competition between the Congress and Muslim League forced the British rulers to create Pakistan. For this purpose the League made a proposal. Can you identify the proposal? കോൺഗ്രസും മുസ്ലീംലീഗുമായിയുള്ള രാഷ്ട്രീയ തർക്കം ബ്രിട്ടനെ ഇന്ത്യ വിഭജിക്കാൻ പ്രേരിപ്പിച്ചു. ഇതിനായി ലീഗ് ഒരു നിർദ്ദേശം വെച്ചു. എന്തായിരുന്നു ആ നിർദ്ദേശം?
    1. Radcliffe Commission Report റാഡ് ക്ലിഫ് റിപ്പോർട്ട്
    2. Two nation theory ടു നേഷൻ തിയറി (രണ്ടു രാജ്യ തത്വം)
    3. Cripps Mission Plan ക്രിപ്സ് മിഷൻ പ്ലാൻ
    4. Cabinet Mission Plan ക്യാബിനറ്റ് മിഷൻ പ്ലാൻ

    Answer

    B. Two nation theory ടു നേഷൻ തിയറി (രണ്ടു രാജ്യ തത്വം)

Answer the following questions

  1. Independent India faced so many challenges. Among them the three most prominent challenges are: സ്വാതന്ത്ര്യ ഇന്ത്യ പല പ്രശ്നങ്ങളെയും നേരിടേണ്ടിവന്നു. ഏറ്റവും പ്രധാനമായ വെല്ലുവിളികൾ :
    • 1. To shape a nation that was united and accommodative of the diversity in our society. നാനാത്വത്തിൽ നിലനിർത്തിക്കൊണ്ടുതന്നെ എല്ലാ ഘടകങ്ങളെയും സമന്വയിപ്പിച്ച് ഒരു രാഷ്ട്രനിർമ്മാണം.
    • 2. ……..
    • 3. To ensure the development and well-being of the entire society. മുഴുവൻ സമൂഹത്തിന്റെയും മൊത്തത്തിലുള്ള സാമൂഹികക്ഷേമ വികസനം.

    Fill up the second challenge. വിട്ടതു പൂരിപ്പിക്കുക.
  2. Answer

    ജനാധിപത്യ സ്ഥാപനം
  3. The political competition between the Congress and the Muslim League and the British led to the decision for the creation of Pakistan. For this purpose Muslim League made a proposal. – Can you identify the proposal? കോൺഗ്രസ്, മുസ്ലീംലീഗ് ബ്രിട്ടീഷ് എന്നിവരുടെ രാഷ്ട്രീയ കിടമത്സരങ്ങൾ പാകിസ്ഥാൻ രൂപീകരണത്തിന് കാരണമായി. മുസ്ലീം ലീഗാണ് ഈ ആശയം മുന്നോട്ടുവെച്ചത്. ഏതായിരുന്നു ആ ആശയമെന്ന് നിങ്ങൾക്ക് പറയാമോ?
    • 1. Radcliffe Commission Report. റാഡ്ക്ലിഫ് കമ്മീഷൻ റിപ്പോർട്ട്
    • 2. Two Nation Theory രണ്ട് രാഷ്ട്രങ്ങൾ എന്ന പ്രമേയം
    • 3. Cripps mission Report ക്രിപ്സ് മിഷൻ റിപ്പോർട്ട്
  4. Answer

    Two Nation Theory രണ്ട് രാഷ്ട്രങ്ങൾ എന്ന പ്രമേയം
  5. Identify the Gandhian who died by performing an indefinite fast for the creation of separate Andhra. ആന്ധ്രാസംസ്ഥാനത്തിനുവേണ്ടി നിരാഹാരമനുഷ്ഠിച്ച് മരണം വരിച്ചഗാന്ധിയൻ ആരാണ്?
    • 1. S. Nijalingappa എസ്. നിജലിംഗപ്പ
    • 2. N. Sanjeeva Reddy എൻ. സഞ്ജീവ റെഡ്ഡി
    • 3. Sriramulu ശ്രീരാമുലു
  6. Answer

    Sriramulu ശ്രീരാമുലു
  7. Can you fill up the following diagram showing the states that are formed on sub region basis during 2000. താഴെ കൊടുത്തിരിക്കുന്ന ഡയഗ്രം പൂർത്തിയാക്കാമോ? 2000 ൽ ചെറു സംസ്ഥാനങ്ങളായി രൂപീകരിക്കപ്പെട്ടത്?
    Question illustration
  8. Answer

    Utharaghand ഉത്തരാഖണ്ഡ്
  9. Name the two states that were affected by the partition of the country. വിഭജനത്തെ തുടർന്ന് കൂടുതൽ ബാധിക്കപ്പെടാനിട വന്ന രണ്ട് സംസ്ഥാനങ്ങൾ ഏവ?
    • 1) Bengal ബംഗാൾ
    • 2) ………
  10. Answer

    പഞ്ചാബ്
  11. Name the two states today that were once a Union Territory. ആദ്യകാലത്ത് കേന്ദ്രഭരണപ്രദേശമായിരുന്നും ഇപ്പോൾ സംസ്ഥാനങ്ങളുമായ രണ്ട് സ്ഥലങ്ങൾ ?
    • 1) Manipur മണിപ്പൂർ
    • 2) ………
  12. Answer

    ത്രിപുര
  13. Find the odd state out.ഒറ്റപ്പെട്ടത് ഏതു ?
    • A) Andra Pradesh ആന്ധ്രാപ്രദേശ്
    • B) Chhattisgarh ഛത്തീസ്ഗഢ്
    • C) Uttaranchal ഉത്തർഖണ്ഡ്
  14. Answer

    ആന്ധ്രാപ്രദേശ് (മറ്റു രണ്ടു സംസ്ഥാനങ്ങൾ 2000 ൽ രൂപികരിച്ചു , എന്നാൽ ആന്ധ്രാപ്രദേശ് 1956 ൽ ആണ് രൂപീകരിച്ചത് )
  15. Identify the first linguistic State in India. താഴെ പറയുന്നതിൽ ഏതാനാണ് ഭാഷാടിസ്ഥാനത്തിലുണ്ടായ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?
    • 1) Andhra Pradesh ആന്ധ്രപ്രദേശ്
    • 2) Tamil Nadu തമിഴ്നാട്
    • 3) Gujarat ഗുജറാത്ത്
  16. Answer

    Andhra Pradesh ആന്ധ്രപ്രദേശ്
  17. Potti Sriramulu led the movement for separate statehood for Andhra Pradesh. Identify the leader of the movement for Telungana State? ആന്ധ്രാപ്രദേശ് ഒരു പ്രത്യേക സംസ്ഥാനമാക്കി മാറ്റാനുള്ള നീക്കത്തിന് നേതൃത്വം നൽകിയത് പോറ്റി ശ്രീരാമുലു ആയിരുന്നു. തെലങ്കാന സംസ്ഥാനത്തിനുവേണ്ടി നീക്കം നടത്തിയ നേതാവിന്റെ പേരെന്ത്?
  18. Answer

    ചന്ദ്രശേഖര റാവു
  19. Identify the largest Princely State in British India ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു?
    • a) Manipur മണിപ്പൂർ
    • b) Hyderabad ഹൈദരാബാദ്
    • c) Mysore മൈസൂർ
  20. Answer

    Hyderabad ഹൈദരാബാദ്
  21. “Tryst with Destiny”. These were the words of a great Indian. Write his name. “ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി” മഹാനായ ഒരു ഇന്ത്യക്കാരൻ പറഞ്ഞ വാചകങ്ങളാണിത്. ആരായിരുന്നു അദ്ദേഹം?
  22. Answer

    ജവഹർലാൽ നെഹ്റു
  23. While addressing a special session of the Constituent Assembly of India at the hour of midnight on 14 August 1947, Jawaharlal Nehru made a famous speech. Point out the name by which the speech is known. ഓഗസ്റ്റ് 14 -ാം തിയ്യതി, 1947, അർദ്ധരാത്രിയിൽ നെഹ്റു കോൺസ്റ്റിറ്റുവന്റ് അസംബ്ലിയുടെ പ്രത്യേക മീറ്റിംഗിൽവെച്ച് ഒരു പ്രസിദ്ധമായ പ്രസംഗം നടത്തി. ഈ പ്രസംഗത്തിന്റെ പേരെന്ത്?
  24. Answer

    ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി
  25. Name the bill prepared by Sardar Patel and V.P. Menon for the integration of princely states. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സർദാർ പട്ടേലും വി.പി മേനോനും ചേർന്ന് തയ്യാറാക്കിയ ബിൽ ഏത്?
  26. Answer

    ലയനക്കരാർ
  27. In which year the Parliament of India passed the State Re-organistion Act. ഇന്ത്യൻ പാർലമെന്റ് സംസ്ഥാന പുനഃസംഘടന നിയമം പാസാക്കിയതെന്ത്?
  28. Answer

    1956
  29. Who are Razakars? രസാക്കൽമാർ ആരാണ്?
  30. Answer

    ഹൈദരാബാദിലെ നൈസാമിന്റെ അർദ്ധസൈനിക വിഭാഗമായിരുന്നു റസാക്കർമാർ.
  31. In which session of Indian National Congress adopted language as the basis of Re-organisation of States. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടന ആവശ്യമാണെന്ന കാഴ്ചപ്പാട് അവതരിപ്പിച്ച കോൺഗ്രസ് സമ്മേളനം ഏത്?
  32. Answer

    നാഗ്പൂർ സമ്മേളനം (1920)
  33. In 1956 ……. Act was passed. This led to the creation of 14 States and 6 Union Territories in India. 1956-ൽ …….. നിയമം പാസ്സാക്കപെട്ടു. ഇതുവഴി 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണപ്രദേശങ്ങളും രൂപീകരിക്കപെട്ടു.
  34. Answer

    സംസ്ഥാന പുനഃസംഘടന നിയമം.

2 MARK QUESTIONS & ANSWERS

  1. Examine the purpose for which the State Reorganisation Commission was constituted and its major recommendations. (2) എന്തിനാണ് സ്റ്റേറ്റ് റീ ഓർഗനൈസേഷൻ സ്ഥാപിച്ചത്? അതിന്റെ പ്രധാന നിർദ്ദേശങ്ങൾ എന്തായിരുന്നു?
  2. Answer

    14 സംസ്ഥാനങ്ങളുടെയും 6 കേന്ദ്രഭരണ പ്രദേശങ്ങളുടെയും അതിർത്തി നിർണ്ണയിക്കുന്നതിനാണ് സംസ്ഥാന പുനർ നിർമ്മാണ കമ്മീഷൻ നിലവിൽ വന്നത്.
    സ്വാതന്ത്ര്യത്തിനുശേഷം, ഭാഷയുടെ അടിസ്ഥാനത്തിൽ രാഷ്ട്രത്തെ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. 1953 ഡിസംബർ 22, പ്രസ്തുത കമ്മീഷന്റെ നിയമനത്തെക്കുറിച്ച്, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ലോക്സഭയിൽ അറിയിക്കുകയുണ്ടായി. ഫസൽ അലിയായിരുന്നു ഈ കമ്മീഷന്റെ തലവൻ. സംസ്കാരത്തിന്റെയും ഭാഷയുടേയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പുനഃസംഘടിപ്പിക്കണം എന്ന് പ്രസ്തുത കമ്മീഷൻ ഉപദേശിച്ചു.
  3. How many states and union territories are formed on the basis states Reorganisation Act of 1956. 1956-ലെ സംസ്ഥാന പുനഃസംഘടന നിയമ പ്രകാരം രൂപീകൃതമായ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എത്രയാണ്?
  4. Answer

    • സംസ്ഥാനങ്ങൾ – 14
    • കേന്ദ്രഭരണപ്രദേശങ്ങൾ – 6
  5. Name the original state from which the following states were carved out. താഴെ പറയുന്ന സംസ്ഥാനങ്ങൾ ഏതിൽ നിന്നെല്ലാം രൂപംകൊണ്ടവയാണ്?
    • a) Gujarat ഗുജറാത്ത് ….
    • b) Haryana ഹരിയാന ….
    • c) Meghalaya മേഘാലയ ….
    • d) Chhattisgarh ഛത്തീസ്ഗഢ്….

    Hints: Assam, Maharashtra, Punjab, Madhya Pradesh
  6. Answer

    • a) Gujarat ഗുജറാത്ത് – മഹാരാഷ്ട്ര
    • b) Haryana ഹരിയാന – പഞ്ചാബ്
    • c) Meghalaya മേഘാലയ – ആസ്സാം
    • d) Chhattisgarh ഛത്തീസ്ഗഢ് – മധ്യപ്രദേശ്
  7. Explain the meaning of Nation-building. ദേശനിർമ്മാണം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്?
  8. Answer

    ജനങ്ങൾക്ക് സ്വഗോത്രത്തോടും, ഗ്രാമത്തോടും, രാഷ്ട്രീയ പ്രക്രിയയോടും ഉണ്ടായിരിക്കുന്ന വിധേയത്വവും ബാധ്യതയും, തികച്ചും വ്യാപകമായ കേന്ദ്ര രാഷ്ട്രീയ വ്യവസ്ഥിതിയിലേക്ക് മാറ്റപ്പെടുന്ന അവസ്ഥയാണ് ദേശനിർമ്മാണം.
  9. What was announced by the British Governor-General Mountbatten on June 3, 1947? 1947 ജൂൺ 3-ാം തിയതി ബ്രിട്ടീഷ് ഗവർണർ ജനറലായ മാണ്ട് ബാറ്റന്റെ പ്രഖ്യാപനം എന്തായിരുന്നു?
  10. Answer

    1947 ജൂൺ 3-ാം തിയതി ബ്രിട്ടീഷ് ഗവർണർ ജനറലായ മാണ്ട് ബാറ്റൻ വിഭജനത്തെക്കുറിച്ചായിരുന്നു പ്രഖ്യാപിച്ചത്. ഇതനുസരിച്ച്, 1948 ജൂണിൽ അധികാര കൈമാറ്റം എന്ന മുൻ തീരുമാനത്തിന് പകരം 1947 ആഗസ്റ്റിൽ അധികാരം കൈമാറ്റം എന്ന് പ്രഖ്യാപിച്ചു.
  11. Do you think the problem of reorganization of states is solved? Give one example of such problem. രാഷ്ട്ര പുനർനിർമ്മാണത്തിന്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു എന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതരംത്തിൽ നിലനിൽക്കുന്ന ഒരു പ്രശ്നത്തെ ഉദാഹരിക്കുക.
  12. Answer

    രാഷ്ട്ര പുനർനിർമ്മാണത്തിന്റെ പ്രശ്നങ്ങൾ പരിപൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. വേറിട്ടതും ചെറുതുമായ സംസ്ഥാനത്തിന് വേണ്ടി രാജ്യത്തിന്റെ പല പ്രദേശങ്ങളിലും പല പ്രസ്ഥാനങ്ങളും ഇന്ന് നിലകൊള്ളുന്നു. പശ്ചിമബംഗാളിലെ ഗുർഖാലാന്റും ഉത്തർപ്രദേശിലെ ഹരിതപ്രദേശവും മഹാരാഷ്ട്രയിലെ വിദർഭയും ഇതിന് ഉദാഹരണമാണ്.
  13. Why did the leaders of the National Movement cherish the ideal of a secular nation? Give any one reason. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ നേതാക്കൾ മതേതരരാഷ്ട്രം എന്ന ആശയത്തെ നെഞ്ചിലേറ്റിയത് എന്തുകൊണ്ടാണ്? ഏതെങ്കിലും ഒരു കാരണം പറയുക.
  14. Answer

    ദേശീയ പ്രസ്ഥാനത്തിലെ നേതാക്കളുടെ അഭിപ്രായത്തിൽ, ഇന്ത്യ എല്ലാ മതവിഭാഗങ്ങളെയും ജനങ്ങളെ തുല്യമായി കാണണം, ഒരു മതം മറ്റൊര് മതത്തിന് ഉപരിയാകാൻ പാടില്ല.
  15. Name the Chairman and members of State Re-organisation Commission. സംസ്ഥാന പുനഃസംഘടന കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും പേരെഴുതുക.
  16. Answer

    • ചെയർമാൻ – ഫസൽ അലി
    • മെമ്പർമാർ – എച്ച്. എൻ. കുൻസ്രു, കെ. എം. പണിക്കർ
  17. Examine the term ‘trust with destiny’. ‘വിധിയുമായുള്ള കൂടിക്കാഴ്ച’ എന്നത് എന്തെന്ന് വ്യക്തമാക്കുക.
  18. Answer

    ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു 1947 ആഗസ്റ്റ് 14 അർദ്ധരാത്രിയിൽ ഭരണ-ഘടന നിർമ്മാണ സമിതിയുടെ പ്രത്യേക സെഷനിൽ നടത്തിയ പ്രസംഗം ‘വിധിയുമായുള്ള കൂടിക്കാഴ്ച’ എന്നറിയപ്പെടുന്നു.
  19. Who is Potti Sriramulu? What is Vishalandra movement? പോറ്റി ശ്രീരാമുലു ആരാണ്? വിശാലാന്ധ്രാ പ്രസ്ഥാനം എന്താണ്?
  20. Answer

    തെലുങ്ക് സംസാരിക്കുന്ന ജനവിഭാഗങ്ങൾക്കായി പ്രത്യേക സംസ്ഥാനം എന്ന ആവശ്യവുമായി 56 ദിവസം നിരാഹാരമനുഷ്ഠിച്ച് മരണമടഞ്ഞ മുതിർന്ന ഗാന്ധിയൻ നേതാവാണ് കോൺഗ്രസ് നേതാവുമായ മുഞ്ഞു പോറ്റി ശ്രീരാമുലു. ഒരു പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയുള്ള പ്രസ്ഥാനമായിരുന്നു വിശാലാന്ധ്രാപ്രസ്ഥാനം.
  21. Who described the partition of India as ‘division of hearts’? ഇന്ത്യയുടെ വിഭജനത്തെ ‘ഹൃദയങ്ങളുടെ വിഭജനം’ എന്ന് വിശേഷിപ്പിച്ചത്?
  22. Answer

    ഇന്ത്യയിലെയും പാകിസ്ഥാനിലെയും നോവലിസ്റ്റുകളും കവികളും ചലച്ചിത്രകാരന്മാരും വിഭജനത്തെതുടർന്നുള്ള ക്രൂരമായ കൊലപാതകങ്ങളെയും ആക്രമണങ്ങളെയും സ്ഥാനചലനത്തിന്റെ ദുരിതങ്ങളെയും നോവലുകളിലും, ചെറുകഥകളിലും, കവിതകളിലും ചലച്ചിത്രങ്ങളിലും വിശേഷിപ്പിച്ചത് ഹൃദയങ്ങളുടെ വിഭജനം എന്നാണ്.
  23. A list of nations in the cold war era is given below. Fill the following table appropriately. ശീതസമരകാലത്തെ കുറിച്ച് രാജ്യങ്ങളുടെ പേര് താഴെ കൊടുക്കുന്നു. അവയെ ശരിയായ കോളങ്ങളിൽ എടുത്തേഴുതുക. Hints : India, USA, Egypt, Poland, USSR, Britain, Cuba, France, Yugoslavia. സൂചനകൾ: ഇന്ത്യ, അമേരിക്ക, ഈജിപ്ത്, പോളണ്ട്, സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ, ക്യൂബ, ഫ്രാൻസ്, യൂഗോസ്ലാവിയ.
    Capitalist Bloc
    ക്യാപിറ്റലിസ്റ്റ് ബ്ലോക്
    Communist Bloc
    കമ്യൂണിസ്റ്റ് ബ്ലോക്
    Non-Aligned Bloc
    നോൺ അലൈൻഡ് ബ്ലോക്
    USA അമേരിക്ക USSR സോവിയറ്റ് യൂണിയൻ India ഇന്ത്യ
    — — —
    — — —
  24. Answer
    Capitalist Bloc
    ക്യാപിറ്റലിസ്റ്റ് ബ്ലോക്
    Communist Bloc
    കമ്യൂണിസ്റ്റ് ബ്ലോക്
    Non-Aligned Bloc
    നോൺ അലൈൻഡ് ബ്ലോക്
    USA അമേരിക്ക USSR സോവിയറ്റ് യൂണിയൻ India ഇന്ത്യ
    Britain ബ്രിട്ടൻ Poland പോളണ്ട് Egypt ഈജിപ്ത്
    France ഫ്രാൻസ് Cuba ക്യൂബ Yugoslavia യൂഗോസ്ലാവിയ

3 MARK QUESTIONS & ANSWERS

  1. From the table given below, name the States from which they were carved out. താഴെയുള്ള പട്ടികയിൽ കൊടുത്തിട്ടുള്ള സംസ്ഥാനങ്ങൾ ഏതൊക്കെ സംസ്ഥാനങ്ങളിൽ നിന്ന് അടർത്തി എടുത്തിട്ടുള്ളതാണ് ?
    Hint: Maharashtra മഹാരാഷ്ട്ര, Andhra Pradesh ആന്ധ്രാപ്രദേശ്, Bihar ബീഹാർ, Uttar Pradesh ഉത്തർ പ്രദേശ്, Madya Pradesh മധ്യപ്രദേശ്
    A B C
    Sardar Patel
    സർദാർ പട്ടേൽ
    Congress leader
    കോൺഗ്രസ് നേതാവ്
    Signed instrument of Accession with India
    ഇന്ത്യ ഗവൺമെന്റുമായി ലയനക്കരാറിൽ ഒപ്പുവെച്ചു
    Potti Sriramulu
    പോറ്റി ശ്രീരാമുലു
    Maharaja of Manipur
    മണിപ്പൂർ മഹാരാജാവ്
    Integration of Princely States
    നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ചു.
    Bodha Singh
    ബോദ്ധ ചന്ദ്ര സിങ്
    Iron Man of India
    ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ
    Telugu speaking State
    തെലുങ്കു സംസ്ഥാനം
  2. Answer
    A B C
    Sardar Patel
    സർദാർ പട്ടേൽ
    Iron Man of India
    ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ
    Integration of Princely States
    നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ചു.
    Potti Sriramulu
    പോറ്റി ശ്രീരാമുലു
    Congress leader
    കോൺഗ്രസ് നേതാവ്
    Telugu speaking State
    തെലുങ്കു സംസ്ഥാനം
    Bodha Singh
    ബോദ്ധ ചന്ദ്ര സിങ്
    Maharaja of Manipur
    മണിപ്പൂർ മഹാരാജാവ്
    Signed instrument of Accession with India
    ഇന്ത്യ ഗവൺമെന്റുമായി ലയനക്കരാറിൽ ഒപ്പുവെച്ചു
  3. During the discussion regarding the consequences of partition, Raju, a student in your class argued that, “British India was divided into, India and Pakistan, as per Two-Nation Theory recommended by Muslim League. Pakistan became the state for Muslims; Naturally India should be a state for Hindus.” Express your opinion about Raju’s argument. ഇന്ത്യയുടെ വിഭജനത്തെത്തുടർന്നുള്ള പരിണഫലങ്ങളുടെ ചർച്ച നടക്കുമ്പോൾ നിങ്ങളുടെ ക്ലാസ്സിലെ രാജുവിന്റെ വാദം ഇതായിരുന്നു. “രണ്ടു രാഷ്ട്രം എന്ന പ്രമേയപ്രകാരം ഇന്ത്യ ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെടുകയും പാകിസ്ഥാൻ മുസ്ലീം രാഷ്ട്രമാവുകയും ചെയ്തു അപ്പോൾ സ്വാഭാവികമായും ഇന്ത്യ ‘ഹിന്ദുരാഷ്ട്ര’മാകേണ്ടതല്ലേ?” രാജുവിന്റെ വാദത്തോട് നിങ്ങളുടെ പ്രതികരണം വ്യക്തമാക്കുക.
  4. Answer

    ഇല്ല. ഞാൻ രാജുവിന്റെ വാദത്തെ അനുകൂലിക്കുന്നില്ല അതിന് അനേകം കാരണങ്ങളുണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാക്കൾ തന്നെ രണ്ടു രാഷ്ട്ര നയം ഇഷ്ടപ്പെട്ടിരുന്നില്ല. ഹിന്ദുക്കൾ, മുസ്ലീങ്ങൾ എന്നീ രണ്ടു വിഭാഗമായി ജനങ്ങളെ തിരിക്കാനും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ നിർഭാഗ്യവശാൽ സംഭവിച്ചതായിരുന്നു. സ്വാതന്ത്ര്യം കഴിഞ്ഞിട്ടും ഇന്ത്യയുടെ ജനസംഖ്യയുടെ 12 ശതമാനത്തോളം വരുന്ന മുസ്ലീങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. കൂടാതെ മറ്റു ന്യൂനപക്ഷങ്ങളായ സിഖുകാർ, ക്രിസ്ത്യാനികൾ, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്സികൾ, ജുതന്മാർ എന്നിവർകൂടി ഇവിടെയുണ്ട് ഇന്ത്യ ഹിന്ദുരാഷ്ട്രമായാൽ മുസ്ലീങ്ങളെയും മറ്റു ന്യൂനപക്ഷങ്ങളെയും അത് പ്രതികൂലമായി ബാധിക്കും.
  5. Names of some countries are given below. Arrange them properly in the given table. ഏതാനും രാജ്യങ്ങളുടെ പേരുകൾ താഴെ തന്നീടുന്നു. തന്നിരിക്കുന്ന പട്ടികയിൽ അവയെ അനുയോജ്യമായി ക്രമീകരിക്കുക.
    • USA യു.എസ്.എ
    • Soviet Union സോവിയറ്റ് യൂണിയൻ
    • India ഇന്ത്യ
    • Britain ബ്രിട്ടൻ
    • China ചൈന
    • Bangladesh ബംഗ്ലാദേശ്
    Capitalist Bloc
    മുതലാളിത്ത ചേരി
    Communist Bloc
    കമ്യൂണിസ്റ്റ് ചേരി
    Non-Aligned Movement
    നോൺ അലൈൻമെന്റ് മൂവ്മെന്
    • • •
    • • •
  6. Answer
    Capitalist Bloc
    മുതലാളിത്ത ചേരി
    Communist Bloc
    കമ്യൂണിസ്റ്റ് ചേരി
    Non-Aligned Movement
    നോൺ അലൈൻമെന്റ് മൂവ്മെന്
    USA യു.എസ്.എ
    Soviet Union സോവിയറ്റ് യൂണിയൻ India ഇന്ത്യ
    Britain ബ്രിട്ടൻ China ചൈന Bangladesh ബംഗ്ലാദേശ്
  7. What was the task of the States Reorganisation Commission? What was its most salient recommendation? രാഷ്ട്ര പുനർനിർമ്മാണ കമ്മീഷന്റെ ഏറ്റവും പ്രധാനലക്ഷ്യം എന്തായിരുന്നു? ഇവരുടെ ഉപാധിയുടെ പ്രധാനപ്പെട്ട പ്രത്യേകത എന്തായിരുന്നു?
  8. Answer

    സ്വാതന്ത്ര്യത്തിനുശേഷം, ഭാഷയുടെ അടിസ്ഥാനത്തിൽ രാഷ്ട്രത്തെ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. 1953 ഡിസംബർ 22, പ്രസ്തുത കമ്മീഷന്റെ നിയമനത്തെക്കുറിച്ച്, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ലോക്സഭയിൽ അറിയിക്കുകയുണ്ടായി ഫസൽ അലിയായിരുന്നു ഈ കമ്മീഷന്റെ തലവൻ. സംസ്കാരത്തിന്റെയും ഭാഷയുടേയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പുനഃസംഘടിപ്പിക്കണം എന്ന് പ്രസ്തുത കമ്മീഷൻ ഉപദേശിച്ചു.
  9. From the table given below, name the States from which they were carved out. താഴെയുള്ള പട്ടികയിൽ കൊടുത്തിട്ടുള്ള സംസ്ഥാനങ്ങൾ ഏതൊക്കെ സംസ്ഥാനങ്ങളിൽ നിന്ന് അടർത്തി എടുത്തിട്ടുള്ളതാണ് ?
    Hint: Maharashtra മഹാരാഷ്ട്ര, Andhra Pradesh ആന്ധ്രാപ്രദേശ്, Bihar ബീഹാർ, Uttar Pradesh ഉത്തർ പ്രദേശ്, Madya Pradesh മധ്യപ്രദേശ്
    A B
    Chhattisgarh
    ഛത്തീസ്ഗഢ്
    –
    Uttaranchal
    ഉത്തരാഞ്ചൽ
    –
    Jharkhand
    ഝാർഖണ്
    –
  10. Answer
    A B
    Chhattisgarh
    ഛത്തീസ്ഗഢ്
    Madya Pradesh മധ്യപ്രദേശ്
    Uttaranchal
    ഉത്തരാഞ്ചൽ
    Uttar Pradesh
    ഉത്തർ പ്രദേശ്
    Jharkhand
    ഝാർഖണ്
    Bihar
    ബീഹാർ

4 MARK QUESTIONS & ANSWERS

  1. Sardar Vallabhbhai Patel is popularly known as the “Iron Man of India”. Give the reason by which he is famous by this name. Enumerate the role played by him in the integration of Indian Union. ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്ന പേരിലാണ് സർദാർ വല്ലഭായ് പട്ടേൽ അറിയപ്പെടുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം ഈ പേരിൽ പ്രസിദ്ധനായത്? ഇന്ത്യൻ യൂണിയന്റെ നിർമ്മാണത്തിൽ അദ്ദേഹത്തിന്റെ പങ്ക് വിശദമാക്കുക.
  2. Answer

    സ്വാതന്ത്ര്യത്തിനുശേഷം എല്ലാ നാട്ടുരാജ്യങ്ങളെയും ഉൾപ്പെടുത്തി ഇന്ത്യൻ യൂണിയൻ ഉണ്ടാകുന്നതിലുള്ള അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിനെ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നു വിളിക്കുന്നത്. ഇന്ത്യയുടെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ എന്ന നിലയിലും ആഭ്യന്തര മന്ത്രി എന്ന നിലയിലും നാട്ടുരാജ്യക്കാരുമായി ഒത്തു തീർപ്പുണ്ടാക്കാൻ വളരെ നയതന്ത്രപരമായും എന്നാൽ നിശ്ചയ ദാർഢ്യത്തോടുകൂടിയും അദ്ദേഹം പ്രവർത്തിച്ചു. ഇന്ത്യൻ നാട്ടുരാജാക്കന്മാരുടെ സെക്രട്ടറിയായിരുന്ന വി.പി. മേനോനും, ഗവർണർ ജനറലായിരുന്ന ലോഡ് മൗണ്ട് ബാറ്റനും സർദാർ പട്ടേലിനെ അദ്ദേഹത്തിന്റെ ചരിത്രപരമായ നിർണ്ണയം നടപ്പിലാക്കാൻ വളരെ സഹായിച്ചു.
  3. In 1952 a Veteran Congress leader Potti Sriramalu died during a 56 days long hunger strike. This led to the formation of a commission. Identify the commission and its salient recommendation. 56 ദിവസത്തെ നിരാഹാര സത്യഗ്രഹത്തിനൊടുവിൽ പോറ്റി ശ്രീരാമുലു എന്ന ഒരു മുതിർന്ന കോൺഗ്രസ് നേതാവ് 1952 ൽ മരിച്ചു. ഒരു കമ്മീഷന്റെ നിയമനത്തിന് ഇത് ഇടയാക്കി. ഈ കമ്മീഷൻ എന്തായിരുന്നു എന്നും അതിന്റെ നിർദ്ദേശങ്ങൾ എന്തൊക്കെയായിരുന്നു എന്നും പറയുക.
  4. Answer

    പോറ്റി ശ്രീരാമുലുവിന്റെ മരണം ആന്ധ്രാപ്രദേശത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു അവസാനം ഡിസംബർ 1952 ൽ പ്രധാന മന്ത്രി ഒരു പ്രത്യേക ആന്ധ്രാ സംസ്ഥാനം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം മറ്റുള്ള പ്രദേശങ്ങളും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണം എന്ന ആവശ്യത്തിന് ആക്കം കൂട്ടുകയും ജനങ്ങൾ അതിനുവേണ്ടി മുറവിളി കൂട്ടുകയും ചെയ്തു 1953 -ൽ സെൻട്രൽ ഗവൺമെന്റ് ഒരു സംസ്ഥാന പുനഃരൂപീകരണക്കമ്മീഷനെ നിയമിച്ചു. ഈ കമ്മീഷൻ സംസ്ഥാനങ്ങൾ ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കണം എന്ന് നിർദ്ദേശിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1956 -ൽ സ്റ്റേയ്റ്റ് റീ ഓർഗനൈസേഷൻ ആക്ട് പാസ്സാക്കി. അങ്ങനെ 14 സംസ്ഥാനങ്ങളും 6 യൂണിയൻ ടെറിട്ടറികളും നിലവിൽ വന്നു.
  5. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Principles
    ആശയങ്ങൾ
    Instance
    സന്ദർഭം
    Mapping of boundaries on religious mounds
    മതപരമായി അതിരുകൾ തിരിക്കുക.
    Pakistan and Bangladesh
    പാകിസ്ഥാനും ബംഗ്ലാദേശും
    Mapping of boundaries on grounds of different languages
    ഭാഷാടിസ്ഥാനത്തിൽ അതിരുകൾ തരംതിരിക്കുക.
    India and Pakistan
    ഇന്ത്യയും പാകിസ്ഥാനും
    Demarcating boundaries within a country by geographical zones
    ഭൂമിശാസ്ത്രപരമായി അതിരുകൾ തിരിക്കുക.
    Jharkhand and Chhattisgarh
    ഝാർഖണ്ഡും, ഛത്തീസ്ഗഢും.
    Demarcating boundaries within a country on administrative and political grounds
    ഭരണപരമായും രാഷ്ട്രീയപരമായും അതിരുകൾ ക്രമീകരിക്കുക.
    Himachal Pradesh and Uttarakhand
    ഹിമാചൽ പ്രദേശും ഉത്തരാഖണ്ഡും.
  6. Answer
    Principles
    ആശയങ്ങൾ
    Instance
    സന്ദർഭം
    Mapping of boundaries on religious mounds
    മതപരമായി അതിരുകൾ തിരിക്കുക.
    India and Pakistan
    ഇന്ത്യയും പാകിസ്ഥാനും
    Mapping of boundaries on grounds of different languages
    ഭാഷാടിസ്ഥാനത്തിൽ അതിരുകൾ തരംതിരിക്കുക.
    Himachal Pradesh and Uttarakhand
    ഹിമാചൽ പ്രദേശും ഉത്തരാഖണ്ഡും.
    Demarcating boundaries within a country by geographical zones
    ഭൂമിശാസ്ത്രപരമായി അതിരുകൾ തിരിക്കുക.
    Jharkhand and Chhattisgarh
    ഝാർഖണ്ഡും, ഛത്തീസ്ഗഢും.
    Demarcating boundaries within a country on administrative and political grounds
    ഭരണപരമായും രാഷ്ട്രീയപരമായും അതിരുകൾ ക്രമീകരിക്കുക.
    Pakistan and Bangladesh
    പാകിസ്ഥാനും ബംഗ്ലാദേശും
  7. Name the states and its capitals formed in India after 2000 on non-linguistic basis. ഭാഷാടിസ്ഥാനത്തിലല്ലാതെ രണ്ടായിരത്തിനുശേഷം രൂപംകൊണ്ട സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും എഴുതുക.
  8. Answer

    • ഛത്തീസ്ഗഢ് — റായ്പൂർ (2000)
    • ഉത്തരാഖണ്ഡ് — ഡെറാഡൂൺ (2000)
    • ഝാർഖണ്ഡ് — റാഞ്ചി (2000)
    • തെലങ്കാന — ഹൈദരാബാദ് (2014)
  9. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    A B
    Sardar Patel
    സർദാർ പട്ടേൽ
    Frontier Gandhi
    അതിർത്തിഗാന്ധി
    Khan Abdul Gaffar Khan
    ഖാൻ അബ്ദുൾ ഗഫാർഖാൻ
    Integration of Princely States
    ചെറുരാജ്യങ്ങളുടെ ലയനം
    Potti Sriramulu
    പോറ്റി ശ്രീരാമുലു
    Merger Agreement – September 1949
    1949 സെപ്റ്റംബറിലെ ലയന കരാർ
    Bodha Chandra
    ബോധചന്ദ്രസിംഗ്
    Creation of Andhra Pradesh
    ആന്ധ്രാപ്രദേശിന്റെ രൂപീകരണം
  10. Answer
    A B
    Sardar Patel
    സർദാർ പട്ടേൽ
    Integration of Princely States
    ചെറുരാജ്യങ്ങളുടെ ലയനം
    Khan Abdul Gaffar Khan
    ഖാൻ അബ്ദുൾ ഗഫാർഖാൻ
    Frontier Gandhi
    അതിർത്തിഗാന്ധി
    Potti Sriramulu
    പോറ്റി ശ്രീരാമുലു
    Creation of Andhra Pradesh
    ആന്ധ്രാപ്രദേശിന്റെ രൂപീകരണം
    Bodha Chandra
    ബോധചന്ദ്രസിംഗ്
    Merger Agreement – September 1949
    1949 സെപ്റ്റംബറിലെ ലയന കരാർ

5 MARK QUESTIONS & ANSWERS

  1. The Indian Independent Act in 1947 divided India into two nations, but the division was very difficult to implement. Try to find out the difficulties of partition. 1947- ലെ ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്ട് പ്രകാരം ഇന്ത്യ രണ്ട് രാജ്യങ്ങളായി വിഭജിച്ചുവെങ്കിലും, വിഭജനം നടപ്പിലാക്കുകയെന്നത് പ്രയാസകരമായിരുന്നു വിഭജനവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ കണ്ടെത്തുക.
  2. Answer

    മുസ്ലീംലീഗിന്റെ രണ്ട് രാഷ്ട്രങ്ങൾ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് വിഭജനം നടന്നത്. ആ സിദ്ധാന്തകാരം ഇന്ത്യയിൽ ഹിന്ദുക്കൾ എന്നും മുസ്ലീങ്ങൾ എന്നും രണ്ടു രാഷ്ട്രങ്ങൾ ഉണ്ടായിരുന്നൂ അതിനാൽത്തന്നെ മുസ്ലീങ്ങൾക്ക് വേറെ പാകിസ്ഥാൻ വേണമെന്ന ആവശ്യം വന്നു. മതപരമായി ഭൂരിപക്ഷമുള്ളവരെ കണക്കാക്കിയാണ് പാകിസ്ഥാൻ രൂപീകരണത്തിന് തീരുമാനം ആയത്. അതായത് ഭൂരിപക്ഷം മുസ്ലീങ്ങൾ താമസിക്കുന്ന സ്ഥലം പാകിസ്ഥാനായും ബാക്കിയുള്ളവ ഇന്ത്യയിൽ നിൽക്കാനും തീരുമാനമായി. ഇത് നടപ്പിലാക്കാനെളുപ്പമായിരുന്നില്ല. മൂന്നുകാരണങ്ങളാണ് അതിനുണ്ടായിരുന്നത്. ഒന്നാമത് ബ്രിട്ടീഷ്ഇന്ത്യയിൽ മുസ്ലീങ്ങൾ മാത്രമായ ഒരു പ്രദേശം ഉണ്ടായിരുന്നില്ല. മുസ്ലീങ്ങൾ അധികം ഉണ്ടായിരുന്ന രണ്ടു പ്രദേശങ്ങൾ ഉണ്ടായിരുന്നൂ. എന്നു പടിഞ്ഞാറും രണ്ടാമത് കിഴക്കും. രണ്ടും ഒന്നിച്ചുചേർക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ പടിഞ്ഞാറേ പാകിസ്ഥാൻ കിഴക്കെ പാകിസ്ഥാൻ എന്ന രീതിയിൽ പാകിസ്ഥാൻ രണ്ട് പ്രദേശത്തായി. അതിനിടയിൽ ഇന്ത്യയുടെ വലിയൊരു ഭൂവിഭാഗം ഉണ്ടായിരുന്നു. രണ്ടാമതായി എല്ലാ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളും പാകിസ്ഥാനിൽ ഉൾപെടാനാഗ്രഹിച്ചിരുന്നില്ല. വടക്കുപടിഞ്ഞാറൻ പ്രവിശ്യയുടെ പ്രമുഖ നേതാവായ ഖാൻ അബ്ദുൾ ഗഫാർ ഖാൻ രണ്ടു രാഷ്ട്ര പ്രമേയത്തെ എതിർഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ എതിർപ്പ് അവഗണിച്ച് വടക്കുപടിഞ്ഞാറൻ പ്രവിശ്യ പാകിസ്ഥാനിൽ ചേർന്നു.
    മൂന്നാമത്തെ പ്രശ്നം ബ്രിട്ടീഷ്ഇന്ത്യയിലെ പഞ്ചാബും ബംഗാളും മുസ്ലീംഭൂരിപക്ഷമുള്ള രണ്ടു പ്രദേശങ്ങളായിരുന്നു എന്നാൽ വളരെ വലിയ ഈ ഭൂഭാഗത്ത് തന്നെ മുസ്ലീങ്ങളല്ലാത്ത വളരെ അധികം ജനങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭൂരിപക്ഷമനുസരിച്ച് ഇവയെ ജില്ലകളോ പഞ്ചായത്തുകളോ ആയി തിരിച്ചു. പക്ഷേ സ്വാതന്ത്ര്യത്തിന്റെ ദിവസം വളരെയധികം പേർക്കും ഞങ്ങൾ ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്നറിയാൻ കഴിയാതെവന്നു എന്നായിരുന്നു അതിന്റെ ഫലം. അത് ജനങ്ങളെ ആഴത്തിൽ മുറിവേൽപിക്കുകയും ചെയ്തു. ഇരുപക്ഷത്തെയും ന്യൂനപക്ഷക്കാരുടെ പ്രശ്നമായിരുന്നു ഏറ്റവും വലുത്. ഇപ്പോഴത്തെ പാകിസ്ഥാനിലുള്ള പ്രവിശ്യകളിലെ ലക്ഷക്കണക്കിന് ഹിന്ദുക്കളും സിഖുകാരും അതേപോലെ പഞ്ചാബിലും ബംഗാളിലുമുള്ള ധാരാളം മുസ്ലീങ്ങളും ഈ വിഭജനത്തിന്റെ ഇരകളായി. വിഭജനം ഉണ്ടാക്കുമെന്ന് അറിവിനെ തുടർന്ന് ന്യൂനപക്ഷങ്ങൾ എല്ലായിടത്തും ആക്രമിക്കപ്പെടുകയുണ്ടായത്.
  3. “The scars of Indian partition still exist even after sixty years of independence.” From the above statement explain the consequences of Indian partition. “ഇന്ത്യാവിഭജനത്തിന്റെ പാടുകൾ സ്വാതന്ത്ര്യത്തിന് 60 വർഷങ്ങൾക്കുശേഷവും നിലനിൽക്കുന്നു.” മേൽപറഞ്ഞ പ്രസ്താവനയിൽ നിന്നും ഇന്ത്യാവിഭജനത്തിന്റെ പ്രത്യാഘാതങ്ങൾ വിവരിക്കുക.
  4. Answer

    1947 – ൽ ബ്രിട്ടീഷ്ഇന്ത്യയെ ഇന്ത്യയും പാകിസ്ഥാനുമായി വിഭജനം നടത്തിയത് ചരിത്രത്തിലെ തന്നെ ഒരു വലിയ ദുഃഖകരമായ സംഭവമാണ്. അതിർത്തിയിൽ ജാതി, മതം എന്നിവയുടെ പേരു പറഞ്ഞ് ഇതുവരെത്തന്നെ ആയിരക്കണക്കിന് ജനങ്ങളാണ് കൊല്ലപ്പെട്ടത്. വലിയ നഗരങ്ങളായ ലാഹോർ, അമൃതസർ, കൽക്കത്ത മുതലായവ ജാതിമേഖലകളായി മാറി. മുസ്ലീങ്ങൾ ഹിന്ദു, സിഖ് മുതലായവർ താമസിക്കുന്ന ഭാഗത്തേക്ക് പോകുന്നതൊഴിവാക്കി. അതുപോലെതന്നെ മുസ്ലീം ഭൂരിപക്ഷഭാത്ത് ഹിന്ദുക്കളും സിഖുകാരും പോകുന്നതൊഴിവാക്കി. ജനങ്ങൾ സ്വദേശവും വീടും വിട്ട് ദുരിതങ്ങൾ സഹിച്ച്കൊണ്ട് പലായനം ചെയ്യാൻ നിർബന്ധിതരായി. അതിർത്തിയിലുള്ള ന്യൂനപക്ഷക്കാർ പലരും അഭയാർത്തികളായി അഭയാർഥിക്യാമ്പുകളിൽ കഴിയേണ്ടിവന്നു. പോലീസും ഭരണാധികാരികളും സഹായത്തിനുണ്ടായിരുന്നില്ല. ജനങ്ങൾ നടന്നും വണ്ടിയിലുമായി ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് പോകേണ്ടിവന്നു. ആ യാത്രയിൽ അവർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും മാനഭംഗത്തിനിരയാവുകയും ചെയ്തു. നിർബന്ധിതമതമാറ്റത്തിനും വിവാഹത്തിനും സമ്മതിക്കേണ്ടതായും വന്നു. പല വീടുകളിലും സ്ത്രീകൾ അവരുടെ തന്നെ കുടുംബാംഗങ്ങളാൽ വധിക്കപ്പെട്ടു. കുടുംബത്തിന്റെ അന്തസ്സ്‌ നിലനിർത്താൻവേണ്ടിയായിരുന്നു അത്. കുട്ടികൾ രക്ഷിതാക്കളിൽ നിന്ന് വെർപെട്ട അവസ്ഥകളുമുണ്ടായി. അതിർത്തി കടന്നുവന്നവർക്ക് വീടില്ലാത്തതിനാൽ അഭയാർത്ഥി ക്യാമ്പുകളിൽ മാസങ്ങളും വർഷങ്ങളും കഴിയേണ്ടിവന്നു.
    ഭൂസ്വത്തുക്കൾ മാത്രമല്ല മേശ, കസേര, മുതലായ വസ്ത്തുക്കൾ വരെ ഭാഗിക്കപ്പെട്ടു. ഗവൺമെന്റിന്റെയും, റെയിൽവേയുടേയും ജോലികൾ വിഭജിക്കപ്പെട്ടു. സ്വസ്ഥമായി സൗഹൃദത്തിൽ കഴിഞ്ഞിരുന്ന ഒരു ജനതയാണ് ക്രൂരമായ വിഭജനത്തിനിരയായത്. 5 തൊട്ട് 10 ലക്ഷം വരെ ജനങ്ങൾ ഇതിൽ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നു കണക്കാക്കുന്നു.
  5. “The division of India into India and Pakistan was not only very painful but also very difficult to decide and to implement.” Try to find out the difficulties. ഇന്ത്യയുടെ ഇന്ത്യയും പാകിസ്ഥാനുമായുള്ള വിഭജനം വേദനാജനകം മാത്രമല്ല, കാര്യങ്ങൾ തീരുമാനിക്കാനും നടപ്പാക്കാനും ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. അവയേതെന്ന് കണ്ടെത്തുക.
  6. Answer

    മൂന്നു കാരണങ്ങളാണ് അതിനുണ്ടായിരുന്നത്. ഒന്നാമത് ബ്രിട്ടീഷ് ഇന്ത്യയിൽ മുസ്ലീങ്ങൾ മാത്രമായ ഒരു പ്രദേശം ഉണ്ടായിരുന്നില്ല. മുസ്ലീങ്ങൾ അധികം ഉണ്ടായിരുന്നു രണ്ടു പ്രദേശങ്ങൾ ഉണ്ടായിരുന്നത് ഒന്ന് പടിഞ്ഞാറും മറ്റൊന്ന് കിഴക്കും രണ്ടും ഒന്നിച്ചാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ പടിഞ്ഞാറ് പാകിസ്ഥാൻ കിഴക്കെ പാകിസ്ഥാൻ എന്ന രീതിയിൽ പാകിസ്ഥാൻ രണ്ടു പ്രദേശങ്ങളായി. അതിനിടയിൽ ഇന്ത്യയുടെ വലിയൊരു ഭൂവിഭാഗം ഉണ്ടായിരുന്നു.
    രണ്ടാമതായി എല്ലാ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളും പാകിസ്ഥാനിൽ ഉൾപെടാനാഗ്രഹിച്ചിരുന്നില്ല. വടക്കുപടിഞ്ഞാറൻ പ്രവിശ്യയുടെ പ്രമുഖ നേതാവായ ഖാൻ അബ്ദുൾ ഗഫാർ ഖാൻ രണ്ടു രാഷ്ട്ര പ്രമേയത്തെ എതിർത്തിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ എതിർപ്പ് അവഗണിച്ച് വടക്കുപടിഞ്ഞാറൻ പ്രവിശ്യ പാകിസ്ഥാനിൽ ചേർന്നു.
    മൂന്നാമത്തെ പ്രശ്നം ബ്രിട്ടിഷിന്ത്യയിലെ പഞ്ചാബും ബംഗാളും മുസ്ലീംഭൂരിപക്ഷമുള്ള രണ്ടു പ്രദേശങ്ങളായിരുന്നു എന്നാൽ വളരെ വലിയ ഈ ഭൂഭാഗത്ത് തന്നെ മുസ്ലീങ്ങളല്ലാത്ത വളരെ അധികം ജനങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭൂരിപക്ഷമനുസരിച്ച് ഇവയെ പഞ്ചായത്തുകളോ ആയി തിരിച്ചു. പക്ഷേ സ്വാതന്ത്ര്യത്തിന്റെ ദിവസം വളരെയധികം പേർക്കും തങ്ങൾ ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്നറിയാൻ കഴിയാതെവന്നു എന്നതായിരുന്നു അതിന്റെ ഫലം. അന്ന് ജനങ്ങളെ ആഴത്തിൽ മുറിവേൽപിക്കുകയും ചെയ്തു. ഇരുപക്ഷത്തെയും ന്യൂനപക്ഷക്കാരുടെയും പ്രശ്നമായിരുന്നു ഏറ്റവും വലുത്. ഇപ്പോഴത്തെ പാകിസ്ഥാനിലുള്ള പ്രവിശ്യകളിലെ ലക്ഷക്കണക്കിന് ഹിന്ദുക്കളും സിഖുകാരും അതുപോലെ പഞ്ചാബിലും ബംഗാളിലുമുള്ള ധാരാളം മുസ്ലീങ്ങളും ഈ വിഭജനത്തിന്റെ ഇരകളായി. വിഭജനം ഉണ്ടാക്കുമെന്ന് അറിവിനെ തുടർന്ന് ന്യൂനപക്ഷങ്ങൾ എല്ലായിടത്തും ആക്രമിക്കപ്പെടുകയാണുണ്ടായത്.
  7. The Partition of India is generally regarded as “Division of hearts”. Can you explain the tragic situation during the period of partition? ഇന്ത്യൻ വിഭജനം ശരിക്കും ഹൃദയങ്ങളുടെ വിഭജനമാണ്. വിഭജനസമയത്തുണ്ടായ ദുസ്ഥിതിയെ വിശദീകരിക്കാൻ കഴിയുമോ?
  8. Answer

    1947 – ൽ ബ്രിട്ടീഷ്ഇന്ത്യയെ ഇന്ത്യയും പാകിസ്ഥാനുമായി വിഭജിച്ചത് ചരിത്രത്തിലെ തന്നെ ഒരു വലിയ ദുഃഖകരമായ സംഭവമാണ്. അതിർത്തിയിൽ ജാതി, മതം എന്നിവയുടെ പേരു പറഞ്ഞ് ഇരുഭാഗത്തേയും ആയിരക്കണക്കിന് ജനങ്ങളാണ് കൊല്ലപ്പെട്ടത്. വലിയ നഗരങ്ങളായ ലാഹോർ, അമൃതസർ, കൽക്കത്ത മുതലായവ ജാതിമേഖലകളായി മാറി. മുസ്ലീങ്ങൾ ഹിന്ദു, സിഖ് മുതലായവർ വസിക്കുന്ന ഭാഗത്തേക്ക് പോകുന്നതൊഴിവാക്കി. അതുപോലെതന്നെ മുസ്ലീം ഭൂരിപക്ഷഭാഗത്ത് ഹിന്ദുക്കളും സിഖുകാരും പോകുന്നതൊഴിവാക്കി, ജനങ്ങൾ സ്വദേശവും വീടും വിട്ട് ദുരിതങ്ങൾ സഹിച്ച്കൊണ്ട് പലായനം ചെയ്യാൻ നിർബന്ധിതരായി. അതിർത്തിയിലുള്ള ന്യൂനപക്ഷക്കാർ പലരും അഭയാർത്തികളായി അഭയാർത്തിക്യാമ്പുകളിൽ കഴിയേണ്ടിവന്നു. പോലീസും ഭരണാധികാരികളും സഹായത്തിനുണ്ടായിരുന്നില്ല. ജനങ്ങൾ നടന്നും വണ്ടിയിലുമായി ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് പോകേണ്ടിവന്നു. ആ യാത്രയിൽ അവർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും മാനഭംഗത്തിനിരയാവുകയും ചെയ്തു. നിർബന്ധിതമതമാറ്റത്തിനും വിവാഹത്തിനും സമ്മതിക്കേണ്ടതായും വന്നു. പല വീടുകളിലും സ്ത്രീകൾ അവരുടെ തന്നെ കുടുംബാംഗങ്ങളാൽ വധിക്കപ്പെട്ടു. കുടുംബത്തിന്റെ അന്തസ്സ്‌ നിലനിർത്താൻ വേണ്ടിയായിരുന്നു അത്. കുട്ടികൾ രക്ഷിതാക്കളിൽ നിന്ന് വേർപെട്ട അവസ്ഥകളുമുണ്ടായി. അതിർത്തി കടന്നുവന്നവർക്ക് വീടില്ലാത്തതിനാൽ അഭയാർത്ഥി ക്യാമ്പുകളിൽ മാസങ്ങളും വർഷങ്ങളും കഴിയേണ്ടിവന്നു.
    ഭൂസ്വത്തുക്കൾ മാത്രമല്ല മേശ, കസേര, മുതലായ വസ്ത്തുക്കൾ വരെ ഭാഗിക്കപ്പെട്ടു. ഗവൺമെന്റിന്റെയും, റെയിൽവേയുടേയും ജോലികൾ വിഭജിക്കപ്പെട്ടു. സ്വസ്ഥമായി സൗഹൃദത്തിൽ കഴിഞ്ഞിരുന്ന ഒരു ജനതയാണ് ക്രൂരമായ വിഭജനത്തിനിരയായത്. 5 തൊട്ട് 10 ലക്ഷം വരെ ജനങ്ങൾ ഇതിൽ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നു കണക്കാക്കുന്നു.

8 MARK QUESTIONS & ANSWERS

  1. Here are two opinions :-
    Logesh: “The merger with Indian state was an extension of democracy to the people of the Princely States”.
    Kamal: “I am not so sure, there was force being used. Democracy comes by creating consensus.”
    What is your opinion in the light of accession of Princely States and the response of the people in these parts? ഇവിടെ രണ്ടു അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
    ലോഗേഷ്: ചെറുരാജ്യങ്ങളുടെ ലയനം വഴി നാട്ടുരാജ്യങ്ങളിലെ ജനങ്ങൾക്ക് ജനാധിപത്യം കൈവന്നു.
    കമൽ: എനിക്കുറപ്പില്ല. അതിനായി ബലപ്രയോഗം നടന്നിട്ടുണ്ട്. ജനാധിപത്യം വരേേണ്ടത് അനുനയത്തിലൂടെയാണ്.
    ചെറുകിട രാജ്യങ്ങളുടെ ലയനത്തിൽ ആ രാജ്യങ്ങളിലെ ജനങ്ങളുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്നാണ് നിങ്ങൾ അഭിപ്രായപ്പെടുന്നത്?
  2. Answer

    ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ ബ്രിട്ടീഷ്ഇന്ത്യൻ പ്രവിശ്യകൾ, നാട്ടുരാജ്യങ്ങൾ എന്നിവയായി വിഭജിക്കപ്പെട്ടിരുന്നു. ആദ്യംപറഞ്ഞവ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു. എന്നാൽ നാട്ടുരാജ്യങ്ങൾക്കധിപന്മാർ രാജാക്കന്മാരായിരുന്നൂ. ഇനി അഥവാ ബ്രിട്ടീഷുകാർ അവരുടെ അധികാരം രാജാക്കന്മാരെകൊണ്ട് അംഗീകരിപ്പിച്ചാൽത്തന്നെയും രാജാക്കന്മാർക്ക് അവരുടെ ആഭ്യന്തരകാര്യങ്ങൾ നടത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നു.
    ഇന്ത്യയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ബ്രിട്ടീഷുകാർ പ്രഖ്യാപിച്ചപ്രകാരം നാട്ടുരാജ്യങ്ങളുടെ മേലുള്ള അധികാരവും സ്വതന്ത്രലബ്ധിയോടെ അവസാനിക്കുമായിരുന്നു. അതിനാൽ, സ്വാതന്ത്ര്യത്തിനുശേഷം, ഓരോ നാട്ടുരാജ്യവും നിയമമനുസരിച്ച് സ്വതന്ത്രരായി. ആകെ ഇന്ത്യയിൽ 565 നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നൂ.
    ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ നാട്ടുരാജ്യങ്ങളോട് പറഞ്ഞത് അവർക്ക് ഇന്ത്യൻ യൂണിയനിലോ, പാകിസ്ഥാനിലോ ചേരുകയോ അല്ലെങ്കിൽ സ്വതന്ത്രമായി നിലകൊള്ളുകയോ ചെയ്യാമെന്നായിരുന്നു. ജനങ്ങളേക്കാൾ ഇക്കാര്യത്തിൽ രാജാക്കന്മാരായിരുന്നൂ അധികാരം. ഇതു വളരെ ഗൗരവമായ പ്രശ്നങ്ങൾ ലയനസമയത്തുണ്ടാക്കുകയും ചെയ്തു. ഇന്ത്യയുടെ അഖണ്ഡതയെ ബാധിക്കുന്നവിധത്തിൽ വളരുകയും ചെയ്തു.
    സ്വാതന്ത്ര്യം കിട്ടിയതിനുശേഷം തിരുവിതാംകൂർ രാജാവും ഹൈദരാബാദ് നൈസാമും സ്വതന്ത്രമായി നിലകൊള്ളാൻ താല്പര്യം കാണിച്ചു. ഭോപ്പാൽ നവാബ് മുതലായവർക്കും കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ ചേരുന്നതിന് താല്പര്യം ഉണ്ടായിരുന്നില്ല. അതായത് ഇന്ത്യ സ്വാതന്ത്ര്യത്തിനുശേഷവും പല ചെറുരാജ്യങ്ങളായി വിജയിക്കപെടാനുള്ള സാധ്യതകൾ ഉണ്ടായിരുന്നൂ. മാത്രമബ്ല ജനാധിപത്യം അവിടുത്തെ ജനങ്ങൾക്ക് കിട്ടുന്ന കാര്യവും പരുങ്ങലിൽ ആയിരുന്നു.
    എന്നാൽ സ്വാതന്ത്ര്യ ഇന്ത്യയുടെ ഭരണകൂടം ഒരുതരത്തിലുള്ള വിഭജനത്തെയും നടകാനനുവദിക്കില്ലെന്ന നിശ്ചയത്തിലായിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുടെ ചുമതലയുമുള്ള സർദാർ പട്ടേലായിരുന്നു നാട്ടുരാജ്യങ്ങളുടെ ലയനത്തിൽ പ്രധാന പങ്കുവഹിച്ചത്. അദ്ദേഹം നയതന്ത്രജ്ഞതയോടെതന്നെ ചെറുരാജ്യങ്ങളെ ഒന്നൊന്നായി ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു. 3 കാര്യങ്ങളായിരുന്നു ഇതിനായി ഗവർമെന്റിനെ സ്വാധീനിച്ചത്.
    • 1) മിക്കവാറും നാട്ടുരാജ്യങ്ങളിലെ ജനങ്ങൾക്ക് ഇന്ത്യൻ യൂണിയനിൽ ചേരാൻ താല്പര്യമുണ്ട്.
    • 2) ചില സ്ഥലങ്ങളിൽ സ്വയംഭരണവരെ നൽകാനായി ഗവർമെന്റ് തയ്യാറായിരുന്നു.
    • 3) രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുമാണ് അധിക പ്രാധാന്യം കൊടുത്തത്.
    സമാധാനപരമായ നീക്കങ്ങളാണ് സ്വാതന്ത്ര്യലഭിക്കു മുൻപെ തന്നെ ഗവർമെന്റിന്റെ ഭാഗത്തുനിന്നത്. പല നാട്ടുരാജ്യങ്ങളും, അതിനാൽത്തന്നെ ഇന്ത്യൻ യൂണിയനിൽ ചേരാൻ സമ്മതിച്ചു. ഇൻസ്ട്രുമെന്റ് ഓഫ് ആക്സഷൻ എന്ന കരാറിൽ നാട്ടുരാജാക്കന്മാർ ഒപ്പുവെക്കുകയും ചെയ്തു. എന്നാൽ ജുനഗഡ്, ഹൈദരാബാദ്, കാശ്മീർ, മണിപ്പൂർ എന്നിവയുടെ ലയനം പ്രയാസകരമായിരുന്നു.
    ജുനഗഡ് : ജുനഗഡിലെ ജനങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരാൻ ആഗ്രഹിക്കുന്നു എന്ന കാര്യം ഹിതപരിശോധനയിലൂടെ മനസ്സിലായി. അതിനെ മുറുകെപ്പിടിച്ച് ജുനഗഡ് പ്രശ്നം പരിഹരിച്ചു.
    ഹൈദരാബാദ് : ഹൈദരാബാദ് ആയിരുന്നു നാട്ടുരാജ്യങ്ങളിൽ ഏറ്റവും വലുത്. എന്നാൽ അത് കേന്ദ്രഭരണപ്രദേശങ്ങളാൽ വലയം ചെയ്യപ്പെട്ടിരുന്നു. ഹൈദരാബാദ് ഭരണാധികാരി നൈസാം എന്നാണറിയപ്പെട്ടിരുന്നത്. അദ്ദേഹം സ്വതന്ത്രമായി നിലനിൽക്കാനാണാഗ്രഹിച്ചത്.
    എന്നാൽ ഹൈദരാബാദ് നൈസാമിന്റെ ഭരണത്തിനെതിരെ കമ്മ്യൂണിസ്റ്റുകൾ, തെലുങ്കാനാ കർഷകർ, ഹൈദരാബാദ് കോൺഗ്രസ്, സ്ത്രീകൾ മുതലായവർ പ്രതികരിച്ചു. സ്ത്രീകൾ വളരെയധികം അടിച്ചമർത്തപ്പെട്ട നിലയിലായിരുന്നു. ഹൈദരാബാദ് നഗരം ഉപരോധത്തിന്റെ കേന്ദ്രമായിരുന്നു. നൈസാം തന്റെ സൈന്യത്തെ ഉപയോഗിച്ച് പലതരത്തിലും പിടിച്ചു നിൽക്കാൻ ശ്രമിച്ചു. മുസ്ലീങ്ങൾ അല്ലാത്തവരുടെ നേരെയുള്ള കൊള്ള, കൊല മുതലായവ നിർബാധം തുടർന്നു. എന്നാൽ പെട്ടെന്ന് കേന്ദ്രഗവർമെന്റ് പട്ടാളത്തെ ഇറക്കുകയും നൈസാം കീഴടങ്ങുകയും ഹൈദരാബാദ് ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കുകയയും ചെയ്തു.
    മണിപ്പൂർ : ജുനഗഡും ഹൈദരാബാദും ജനഹിതം മാനിച്ചാണ് തീരുമാനമായതെങ്കിൽ മണിപ്പൂരിലെ അവസ്ഥ വ്യത്യസ്തമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം സ്വയം ഭരണാവകാശം നൽകുമെന്ന് ബോധചന്ദ്രസിങ്ങിന് ഗവർമെന്റ് ഉറപ്പുനൽകിയിരുന്നു. 1948 ജൂണിൽ മണിപ്പൂരിൽ ഇലക്ഷൻ നടന്നു. തുടർന്ന് മണിപ്പൂർ ഒരു കോൺസ്റ്റിറ്റ്യൂഷണൽ മൊണാർക്കിയായി. മണിപ്പൂരിലാണ് ആദ്യമായി ഇന്ത്യയിൽ പ്രായപൂർത്തിവോട്ടവകാശം നടപ്പിലാക്കുന്നത്. അവിടത്തെ നിയമസഭയിൽ ഇന്ത്യൻയൂണിയനിൽ ചേരുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. കേന്ദ്രമർദ്ദത്തിന് വഴങ്ങി 1949- ൽ രാജാവിന് ലയനപ്രമാണത്തിൽ ഒപ്പുവെക്കേണ്ടതായിവന്നു. നിയമസഭയുടെ അംഗീകാരത്തോടെയാണ് ഇത് ചെയ്തത്. ചുരുക്കത്തിൽ രാജ്യങ്ങളുടെ ലയനം ജനാധിപത്യവ്യാപനം തന്നെ ആയിരുന്നു എന്നു പറയാം.
  3. State re-organization was a major challenge after independence. For the reorganization of state we faced so many hurdles. Can you briefly explain the process of state reorganization? സ്വാതന്ത്ര്യലബ്ദിക്കുശേഷം സംസ്ഥാനങ്ങളുടെ പുനർനിർണ്ണയം ഒരു വലിയ വെല്ലുവിളിതന്നെയായിരുന്നു. ധാരാളം തടസങ്ങൾ അതിനായി കടക്കേണ്ടിവന്നു. നിങ്ങൾക്ക് ഈ കാര്യങ്ങൾ ചുരുക്കി വിവരിക്കാമോ?
  4. Answer

    ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യന്തര അതിർത്തികൾ ഭരണസൗകര്യത്തിനായി തിരിക്കപ്പെട്ടവയായിരുന്നു. എന്നാൽ സ്വാതന്ത്ര്യലബ്ദിക്ക്ശേഷം, സംസ്ഥാനാതിർത്തികൾ നിർണ്ണയിക്കുന്നത് ഒരു വലിയ പ്രശ്നമായി. ബ്രിട്ടീഷ്യന്ത്യയിലെ പ്രവിശ്യകളുടെ അതിർത്തി നിർണ്ണയങ്ങൾ മാറ്റി പുതിയ സംസ്ഥാനങ്ങൾ ഭാഷാടിസ്ഥാനത്തിലാക്കുക എന്ന ഒരു ആശയമായിരുന്നു ഗവർമെന്റിന്റെയുണ്ടായിരുന്നത്. 1920- ലെ നാഗ്പ്പൂർ കോൺഗ്രസ്സിൽത്തന്നെ ഇതിന് അംഗീകാരം ഉണ്ടായിരുന്നു. എന്നാൽ സ്വാതന്ത്ര്യശേഷം ഭാഷാടിസ്ഥാനത്തിലുള്ള ഈ തിരിവ് രാജ്യത്തിന്റെ ഐക്യത്തിനെ ബാധിക്കുമെന്ന് നേതാക്കൾ ഭയന്നു. അതിനാൽ കേന്ദ്രഗവർമെന്റ് ക്രമീകരണം നീട്ടിവെക്കുകയാണ് ചെയ്തത്.
    കാരണങ്ങൾ:
    • 1. പുനർനിർണ്ണയം സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളിലേക്കുള്ള ശ്രദ്ധ തിരിച്ചുവിടാനിടയാക്കും.
    • 2. നാട്ടുരാജ്യങ്ങളുടെ ഭാവി നിർണ്ണയിക്കപ്പെട്ടിട്ടില്ലായിരുന്നു.
    • 3. വിഭജനത്തിന്റെ നടുക്കുന്ന ഓർമ്മ മാഞ്ഞിട്ടില്ലായിരുന്നു. എന്നാൽ പ്രാദേശിക നേതാക്കളും ജനങ്ങളും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി.
    തെലുങ്കുഭാഷ സംസാരിക്കുന്ന ഭാഗത്തായിരുന്നു പ്രതിഷേധം ആദ്യം പ്രകടമായത്. കേന്ദ്രത്തിന്റെ ചാഞ്ചാട്ടം കാരണം ഇത് വളരെ വലിയ മൂവ്മെന്റ് ആയിമാറി. പോറ്റി ശ്രീരാമുലു എന്ന പ്രസിദ്ധ ഗാന്ധിയൻ ഇതിനുവേണ്ടിയുള്ള നിരാഹാരസമരത്തിൽ 56 ദിവസത്തിനുശേഷം മരണമടഞ്ഞു. ഇത് ആന്ധ്രയിൽ അങ്ങിങ്ങ് പ്രക്ഷോഭങ്ങൾക്കും ആക്രമങ്ങൾക്കും കാരണമായി. അങ്ങനെ പ്രധാന മന്ത്രി 1952- ൽ ആന്ധ്രാസംസ്ഥാനത്തിന് അനുമതി നൽകി.
    ആന്ധ്രാസംസ്ഥാനത്തിന്റെ രൂപീകരണം ഭാഷാടിസ്ഥാനത്തിൽ മറ്റുപല സംസ്ഥാനങ്ങളുടെയും രൂപീകരണത്തിന് വഴിയൊരുക്കി. 1953- ൽ ഇതിനായി ഒരു കമ്മീഷൻ നിയമിക്കപെട്ടു. കമ്മീഷൻ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കാൻ ശുപാർശ ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1956- ൽ പാസ്സായ നിയമപ്രകാരം സംസ്ഥാനങ്ങൾ രൂപീകരിക്കുകയും 6 കേന്ദ്രഭരണപ്രദേശങ്ങൾ ഉണ്ടാവുകയും ചെയ്തു.
  5. Independent India faced many challenges in nation building process. Do you think that we have overcome all these challenges? You can use the following hints to develop your answer. സ്വാതന്ത്ര്യാരംഭം രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ധാരാളം വെല്ലുവിളികൾ നേരിടേണ്ടി വന്നു. ഈ വെല്ലുവിളികൾ തരണം ചെയ്തതായി നിങ്ങൾ കരുതുന്നുണ്ടോ? താഴെ കൊടുത്തിട്ടുള്ള സൂചനകൾ ഉപയോഗിച്ച് നിങ്ങളുടെ ഉത്തരം വികസിപ്പിക്കുക.
    • 1) Ensure the accommodation of Diversity വൈവിധ്യങ്ങളുടെ സങ്കലനം ഉറപ്പാക്കുക
    • 2) Ensure Democracy ജനാധിപത്യം ഉറപ്പാക്കുക
    • 3) Ensure Equality തുല്യത ഉറപ്പാക്കുക
    • 4) Ensure Developement വികസനം ഉറപ്പാക്കുക
  6. Answer

    സ്വതന്ത്ര ഭാരതത്തിൽ പ്രധാനമായും മൂന്നുതരം വെല്ലുവിളികളെ നേരിടേണ്ടിവന്നു.
    • a. ഏകീകൃത രാഷ്ട്രത്തിന് രൂപം നൽകൽ
    • b. സമൂഹത്തിന്റെയൊക്കെ ക്ഷേമവും വികസനവും ഉറപ്പുവരൂത്തൽ
    • c. ജനാധിപത്യ സംവിധാനം സ്ഥാപിക്കൽ
    മേൽ സൂചിപ്പിച്ച ഓരോ വെല്ലുവിളിയെയും നമ്മുടെരാജ്യം എങ്ങനെയൊക്കെ തരണം ചെയ്തെന്ന് പരിശോധിക്കാം.
    1. ഏകീകൃത രാഷ്ട്രത്തിന് രൂപം നൽകൽ : ഇന്ത്യ സ്വതന്ത്രമാവുമ്പോൾ, രാജ്യത്ത് 500ൽപരം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. (ബ്രിട്ടീഷുകാർ രാജ്യം വിടുമ്പോൾ തങ്ങളുടെ മേൽക്കോയ്മയും അധികാരവും തിരികെ പിടിക്കാൻ ആഗ്രഹിച്ചവരായിരുന്നു ഈ നാട്ടുരാജോകന്മാർ. നാട്ടുരാജ്യങ്ങളോടുള്ള ഗവൺമെന്റിന്റെ സമീപനം മൂന്നു പരിഗണനകളിലധിഷ്ഠിതമായിരുന്നു.
    • a) നാട്ടുരാജ്യങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും ഇന്ത്യൻ യൂണിയന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരായിരുന്നൂ.
    • b) ചില നാട്ടുരാജ്യങ്ങൾക്ക് സ്വയംഭരണാധികാരം നൽകുന്ന രീതിയിലുള്ള ഒരു അയഞ്ഞ സമീപനമാണ് സർക്കാർ സ്വീകരിച്ചത്.
    • c) വിഭജനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കൃത്യതയുള്ള സംസ്ഥാനങ്ങൾ നമുക്ക് ആവശ്യമാണ്.
    നാട്ടുരാജ്യങ്ങൾ, ജുനഗഡ്, ഹൈദരാബാദ്, കാശ്മീർ, മണിപ്പൂർ എന്നിവ ഒഴികെ, ഇന്ത്യൻ യൂണിയനുമായി ലയനകാരർ ഒപ്പുവച്ചു. പിന്നീട് ജനഹിത പരിശോധനയിലൂടെ ജുനഗഡ് ഇന്ത്യൻ യൂണിയനിൽ അംഗമായി. ഹൈദരാബാദിലെ നൈസാം തത്സ്ഥിതി നിലനിർത്തിക്കൊണ്ടുള്ള കരാറിൽ ഒപ്പു വച്ചെങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻസൈന്യം നൈസാമിന്റെ അധികാരം ഇല്ലാതാക്കി. കോൺഗ്രസ്സിലെ മണിപ്പൂരിലെ ഘടകം ഇന്ത്യൻ യൂണിയനിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചു. മറ്റുപാർട്ടികൾ എതിർത്തപ്പോൾ മണിപ്പൂർരാജാവിനെ സ്വാധീനിച്ച് മണിപ്പൂരിനെ ഇന്ത്യൻ യൂണിയനിൽ ചേർത്തു. കാശ്മീരിലും രാജാവ് പാകിസ്ഥാന്റെ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാൻ ഇന്ത്യൻ യൂണിയനിൽ ചേർന്നുകൊണ്ട് കരാർ ഒപ്പുവച്ചു.
    2. സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കൽ : ഇന്ത്യൻ ഒരു ദരിദ്ര രാജ്യമായിരുന്നു. സാമൂഹ്യമായി അവശതയനുഭവിക്കുന്ന വിഭാഗങ്ങൾക്കും, മത, സാംസ്കാരിക ന്യൂനപക്ഷങ്ങൾക്കും സംരക്ഷണവും സമത്വവും നൽകുന്നതിനായി പ്രത്യേക വ്യവസ്ഥകൾ രാജ്യം ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും, പാർശ്വവൽക്കരിക്കപ്പെടുന്ന വരെ മുഖ്യധാരയിലെത്തിക്കുന്നതിനും നമ്മുടെ ഭരണഘടന നിർദ്ദേശ തത്വങ്ങളിലൂടെ വഴികാട്ടിതരുന്നുണ്ട്. പഞ്ചവത്സര പദ്ധതികളുടെ നടപ്പിലാക്കൽ രാജ്യം ഒരു സോഷ്യലിസ്റ്റ് ആശയത്തിലൂന്നിയ വികസന മാതൃകയാണ് ആഗ്രഹിക്കുന്നത് എന്ന കാര്യം വ്യക്തമാകുന്നു. എല്ലാ സ്വകാര്യമേഖലയ്ക്കും പൊതുമേഖലയ്ക്കും അവസരം നൽകിക്കൊണ്ട് ഒരു മിശ്രസമ്പദ്‌വ്യവസ്ഥക്കാണ് രാജ്യം ഊന്നൽ കൊടുത്തത്.
    3. ജനാധിപത്യസംവിധാനം സ്ഥാപിക്കൽ : വിദേശികളുടെ കണ്ടുടിടിത്തമായിരുന്ന ജനാധിപത്യ ഭരണക്രമം, നിരക്ഷരരും, ദാരിദ്ര്യനുഭവിക്കുന്നവരുമായ ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി തിരഞ്ഞെടുത്തു എന്നതാണു മൂന്നാമത്തെ വെല്ലുവിളി. രാജ്യത്തെ ആദ്യത്തെ തിരഞ്ഞെടുപ്പിനെ ചരിത്രത്തിലെ ചൂതാട്ടെന്നാണ് വിദേശമാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഇന്ത്യൻ സിവിൽ സർവീസിലെ ഒരു ബ്രിട്ടീഷ് അംഗം പറഞ്ഞത് കൂടുതൽ ബോധമുള്ള ഭാവിതലമുറ ഈ ജനാധിപത്യ പ്രക്രിയയെ അബദ്ധജടിലമെന്നു വിശേഷിപ്പിക്കുമെന്നാണ്. ഡോ. സുകുമാർ സെന്നിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാക്കികൊണ്ട് ആദ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു. ജാതി- മത വിശ്വാസത്തിനനുസരിച്ച് ചിന്തിക്കുകയും, വോട്ടുചെയ്യുകയും ചെയ്ത് ശീലിച്ച നിരക്ഷരരായ ഇന്ത്യയിലെ സാധാരണ വോട്ടർമാരെ തികച്ചും മതനിരപേക്ഷതയിലും, സമത്വത്തിലും ഊന്നിയ വോട്ടർ പട്ടികയിൽ ഉൾപെടുത്തികൊണ്ട് ആദ്യ ഇലക്ഷൻ നടത്തി വിജയിച്ചു എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയപാഠം.
    അറുപത് വർഷങ്ങൾക്കശേഷവും ഇന്ത്യൻ യൂണിയൻ മേൽപറഞ്ഞ വെല്ലുവിളികൾ നേരിടുന്നുണ്ട്. പുതിയ രീതിയിലുള്ള പ്രാദേശിക വാദങ്ങളും, ജനാധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ട് മാവോവാദികളും, മണിപ്പൂരിന്റെ ഏകീകരണത്തെ തുടർന്ന് ഇന്നും നിലനിൽക്കുന്ന അസഹിഷ്ണുതയും, കാശ്മീർ പ്രശ്നവും, എല്ലാം ഇന്ത്യൻ ജനാധിപത്യത്തിന് വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. എങ്കിലും ഇന്ത്യൻ ജനാധിപത്യം തുടർച്ച നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാൻ നമുക്ക് കഴിയുന്നുണ്ട്. 1975- ലെ അടിയന്തരാവസ്ഥക്കുശേഷവും ജനാധിപത്യത്തിന്റെ നാളം കെടാതെ സൂക്ഷിക്കാൻ നമ്മുടെ ഭരണകർത്താക്കൾക്ക് സാധിച്ചുവെന്നത് സ്വാതന്ത്ര്യഭാരതത്തിന്റെ നേട്ടങ്ങളിലൊന്നായി പരിഗണിക്കണം.

Loading

"There is no joy in possession without sharing". Share this page.
Categories: Notes

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *