Kings and Chronicles – The Mughal Courts – Questions and Answers | Plus Two History

Published by admin on

Plus Two History Theme 9 Kings and Chronicles Important Questions & Answers

Plus Two History Theme 9: Kings and Chronicles – The Mughal Courts for Higher Secondary History students. This study material includes multiple-choice questions, short-answer questions, 2-mark, 3-mark, 5-mark and 8-mark questions, matching questions, important facts, and detailed answers on Farmers, Zamindars and the Nation.

Multi choice questions

  1. The new capital city built by Akbar അക്ബർ നിർമ്മിച്ച പുതിയ തലസ്ഥാന നഗരം ?
    1. Shajahanabad ഷാജഹാനാ ബാദ്
    2. Fatehpursikri ഫത്തേപൂർ സിക്രി
    3. Chandni Chawk ചാന്ദ്‌നി ചൗക്
    4. Kabul കാബൂൾ

    Answer

    B. Fatehpursikri ഫത്തേപൂർ സിക്രി

  2. Who was the author of Humayun Nama? ഹുമയൂൺ നാമയുടെ കർത്താവ്?
    1. Gulbadan Begum ഗുൾബദൻ ബീഗം
    2. Abul Fazl അബുൾ ഫസൽ
    3. Sadullah Khan സാദുള്ള ഖാൻ
    4. Waris വാരിസ്

    Answer

    A. Gulbadan Begum ഗുൾബദൻ ബീഗം

  3. The officer in charge of a Sarkar? സർക്കാർമിന്റെ ചുമതലയുള്ള ഓഫീസർ
    1. Subadar സുബേദാർ
    2. Chaudhuri ചൗദരി
    3. Qanungo ക്വാനുംഗോ
    4. Faujdar ഫൗജ്ദാർ

    Answer

    D. Faujdar ഫൗജ്ദാർ

  4. Abdul Hamid Lahori was credited with the authorship of ……? അബ്‌ദുൾ ഹമീദ് ലഹോരി എഴുതിയത് ?
    1. Alamgir Nama ആലംഗിർ നാമ
    2. Humayun Nama ഹുമയൂൺ നാമ
    3. Badshah Nama ബാദ്ഷാ നാമ
    4. Akbar Nama അക്ബർ നാമ

    Answer

    C. Badshah Nama ബാദ്ഷാ നാമ

  5. അക്ബർ നാമ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്
    1. ഹെൻറി ബെവറിഡ്ജ്
    2. തോമസ്റോ
    3. വില്യം ജോൺസ്
    4. മിർ സയ്യിദ് അലി

    Answer

    A. ഹെൻറി ബെവറിഡ്ജ്

  6. തന്നിരിക്കുന്നതിൽ മുഗളന്മാരുമായി ബന്ധമില്ലാത്തത് ഏത്?
    1. സഹീറുദ്ദീൻ ബാബർ
    2. ഷെർഷ സൂർ
    3. നാസീറുദ്ദീൻ ഹുമയൂൺ
    4. ജലാലുദ്ദീൻ അക്ബർ

    Answer

    B. ഷെർഷ സൂർ

  7. ജരോഗ ദർശൻ നടപ്പിലാക്കിയത് :
    1. ഔറംഗസേബ്
    2. ഷാജഹാൻ
    3. ജഹാംഗീർ
    4. അക്ബർ

    Answer

    D. അക്ബർ

  8. മുഗൾ രാജധസദസിലെ വേതനവും നിയമനവും നൽകുന്ന ഉദ്യോഗസ്ഥൻ (Pay master general) ആര്?
    1. ദിവാൻ – ഇ- ആല
    2. മിർബക്ഷി
    3. സദർ-ഉസ്- സുദർ
    4. സുബദാർ

    Answer

    B. മിർബക്ഷി

Answer the following questions

  1. The founder of the Mughal Empire? മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആര്?
  2. Answer

    ബാബർ
  3. The last ruler of the Mughal Empire? മുഗൾ സാമ്രാജ്യത്തിലെ അവസാന ഭരണാധികാരി ആര്?
  4. Answer

    ബഹദൂർഷാ സഫർ രണ്ടാമൻ
  5. The administrative language of the Mughal Empire? മുഗൾ സാമ്രാജ്യത്തിലെ ഭരണഭാഷ ഏത്?
  6. Answer

    പേർഷ്യൻ
  7. The language that came from a mixture of Persian and Hindavi? പേർഷ്യനും ഹിന്ദാവിയും ചേർന്നുണ്ടായ ഭാഷ ഏത്?
  8. Answer

    ഉറുദു
  9. Those who opposed the Mughal art and painting? മുഗൾ ചിത്രകലയെ എതിർത്തവർ ആരാണ്?
  10. Answer

    ഉലമാമാർ
  11. The author of Badshahnama? ബാദ്ഷാ നാമയുടെ ഗ്രന്ഥകർത്താവ് ആര്?
  12. Answer

    അബ്‌ദുൾ ഹമീദ് ലഹോരി
  13. The ruler who reintroduced Jizya? ജിസിയ പുനഃസ്ഥാപിച്ച ഭരണകർത്താവ് ആരാണ്?
  14. Answer

    ഔറംഗസേബ്
  15. The first capital of the Mughals? മുഗൾമാരുടെ ആദ്യ തലസ്ഥാനം ഏത്?
  16. Answer

    ആഗ്ര
  17. Finance Minister (Head of Revenue Department) in the Mughal rule was called? മുഗൾ ഭരണകാലത്തെ ധനകാര്യ മന്ത്രി ആരായിരുന്നു?
  18. Answer

    ദിവാൻ – ഇ- ആലം
  19. The ruler who brought ‘jarokha darshan’ (public audience)? ജരോഗ ദർശൻ കൊണ്ടുവന്ന ഭരണാധികാരി ആര്?
  20. Answer

    അക്ബർ

Find out the relationship between the two parts of item ‘a’ and fill in the blanks of item ‘b’ accordingly.

  1. a. ബാദ്ഷ നാമാ : അബ്‌ദുൾ ഹമീദ് ലഹോരി
    b. അക്ബർ നാമാ: ……
  2. Answer

    അബ്‌ദുൾ ഫസൽ
  3. a. ബൂലന്ദ് ദർവാസ : അക്ബർ
    b. ചെങ്കോട്ട: ……
  4. Answer

    ഷാജഹാൻ
  5. a. സുബകൾ : സുബേദാർ
    b. സർക്കാറുകൾ: ……
  6. Answer

    ഫൗജുദാറുകൾ
  7. a. ലോകം കീഴടക്കിയവൻ : ജഹാംഗീർ
    b. ലോകത്തിലെ രാജാവ്: ……
  8. Answer

    ഷാജഹാൻ

2 MARK QUESTIONS & ANSWERS

  1. What are Chronicles? എന്താണ് ദിനവൃത്താന്തങ്ങൾ?
  2. Answer

    മുഗൾ ചക്രവർത്തിമാരുടെ കല്പന പ്രകാരം കൊട്ടാര ചരിത്രകാരന്മാരാണ് ദിനവൃത്താന്തങ്ങൾ എഴുതിയത്. ഈ ഗ്രന്ഥങ്ങൾ മുഗൾ ഭരണാധികാരികളുടെ നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. പ്രധാന സംഭവങ്ങളുടെ ക്രമാനുഗതമായ ഒരു രേഖ അവ അവതരിപ്പിക്കുകയും ചെയ്യുന്നു. മുഗൾ സാമ്രാജ്യത്തെക്കുറിച്ചും മുഗൾ രാജധാനിയെക്കുറിച്ചും പഠിക്കുന്നതിനുള്ള ഒരു പ്രധാന സ്രോതസ്സാണ് ദിനവൃത്താന്തങ്ങൾ.
  3. Why was Akbar especially interested in Abul Fazl? കാരണമെന്ത്? അബുൾ ഫസലിനോട് അക്ബറിന് താല്പര്യം തോന്നാനുള്ള കാരണം?
  4. Answer

    അക്ബർ നാമയുടെ രചയിതാവായ അബ്‌ദുൾ ഫസൽ മുഗൾ തലസ്ഥാനമായ ആഗ്രയിലാണ് വളർന്നുവന്നത്. അറബിക്, പേർഷ്യൻ, ഗ്രീക്ക് തത്വചിന്തയിലും, സൂഫിസത്തിലും അദ്ദേഹത്തിന് നല്ല പാണ്ഡിത്യം ഉണ്ടായിരുന്നു. അദ്ദേഹം ഊർജ്ജസ്വലനായ ഒരു താർക്കികനും ഒരു സ്വതന്ത്ര ചിന്തകനുമായിരുന്നു. യാഥാസ്ഥിതികരായ ഉലമമാരുടെ അഭിപ്രായങ്ങളെ അദ്ദേഹം നിശിതമായി എതിർത്തു പോന്നു. അബുൾ ഫസലിന്റെ ഈ യോഗ്യതകളിൽ ആകർഷകനായ അക്ബർ അദ്ദേഹത്തെ തന്റെ ഉപദേശകനും വക്താവുമായി നിയമിച്ചു. മത യാഥാസ്ഥിതികതയുടെ നിയന്ത്രണത്തിൽ നിന്നും സ്വാധീനത്തിൽ നിന്നും രാഷ്ട്രത്തെ സ്വതന്ത്രമാക്കുക എന്നതായിരുന്നു അക്ബറിന്റെ ഒരു പ്രധാന ലക്ഷ്യം. ഒരു കൊട്ടാര ചരിത്രകാരൻ എന്ന നിലയിൽ അബുൾ ഫസൽ അക്ബറിന്റെ ഭരണവുമായി ബന്ധപ്പെട്ട ആശയങ്ങൾക്ക് രൂപം നൽകുകയും വിനിമയം നടത്തുകയും ചെയ്തു.
  5. What were the aims of the Mughal rulers in getting the Chronicles written? മുഗൾ ഭരണാധികാരികൾ ദിനവൃത്താന്തങ്ങൾ തയ്യാറാക്കിയതിന്റെ പുറകിലുള്ള ലക്ഷ്യങ്ങൾ വിശദീകരിക്കുക.
  6. Answer

    • 👉 ദിനവൃത്താന്തങ്ങളിൽ രചനയ്ക്കു പുറകിലുള്ള ഒരു പ്രധാന ലക്ഷ്യം ഒരു പ്രബുദ്ധ രാജ്യത്തിന്റെ വീക്ഷണം അതിന്റെ കുടക്കീഴിൽ വരുന്നവർക്ക് എത്തിക്കുക എന്നതായിരുന്നു.
    • 👉 മുഗൾ ഭരണത്തിന്റെ പ്രതിയോഗികൾ അവരുടെ ചെറുത്തുനിൽപ്പുകൾ പരാജയപ്പെടാൻ വിധിക്കപ്പെട്ടവയാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നൂ ഇതിന്റെ മറ്റൊരു ലക്ഷ്യം.
    • 👉 മുഗൾ ചക്രവർത്തിമാരുടെ ഭരണത്തിന്റെ ഒരു വിവരണം ഭാവി തലമുറയ്ക്കായി കാത്തുസൂക്ഷിക്കുക എന്നതായിരുന്നൂ ദിനവൃത്താന്തങ്ങളുടെ മറ്റൊരു പ്രധാന ലക്ഷ്യം.
  7. What is special about nastaliq style of writing? നസ്റ്റാലിക് രീതിയിലുള്ള കയ്യെഴുത്തിന്റെ സവിശേഷതകൾ എന്തെല്ലാമാണ്?
  8. Answer

    നസ്റ്റാലിക് (nastaliq) ശൈലിയിലുള്ള കയ്യെഴുത്തിൽ അക്ബർ വലിയ താൽപ്പര്യം കാണിച്ചിരുന്നു. ദീർഘവും തിരശ്ചീനവുമായ രേഖകളുള്ള തരളമായ ഒരു ശൈലിയായിരുന്നു അത്. ഖലം (qalam) എന്നറിയപ്പെട്ടിരുന്ന ഒരു തരം പേനകൊണ്ട് കാർബൺ മഷിയിൽ മുകളിലാണ് അരെഴുതിയിരുന്നത്. ആ പേനയുടെ നിബ്ബിന്റെ മധ്യഭാഗത്ത് മഷി വലിച്ചെടുക്കാനുള്ള സൗകര്യത്തിനു വേണ്ടി ഒരു വിടവ് ഉണ്ടാക്കിയിരുന്നൂ.
  9. Who Introduced jarokha darshan? What was its purpose? ജരോഖ ദർശൻ കൊണ്ടുവന്ന ഭരണാധികാരി ആരാണ്? എന്തായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം?
  10. Answer

    മുഗൾ ചക്രവർത്തിയുടെ ഓരോ ദിവസവും പ്രഭാതത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ചു. പിന്നീടദ്ദേഹം കിഴക്കോട്ട് ദർശനമുള്ള ഒരു ചെറിയ ബാൽക്കണിയിൽ അഥവാ ജരോഗ (jharoka) യിൽ പ്രത്യക്ഷപെട്ടു. താഴെ പടയാളികളും, വ്യാപാരികളും കൈത്തൊഴിലുകാരും, കർഷകരും, രോഗബാധിതരായ കുട്ടി കളോടൊപ്പമുള്ള സ്ത്രീകളും അദ്ദേഹത്തിന്റെ ഒരു ദർശനത്തിനു (darshan) വേണ്ടി കാത്തു നിൽക്കും. ഈ ആചാരത്തെ ‘ജരോഗ ദർശൻ (Jharoka darshan)’ എന്നാണ് വിളിച്ചിരുന്നത്. അക്ബറാണ് ഈ ആചാരം കൊണ്ടുവന്നത്. ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചുകൊണ്ട് ചക്രവർത്തിയുടെ അധികാരത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
  11. Who was Jahanara? What were her contributions in the architectural field? ജഹനാര ആരായിരുന്നു? വാസ്തുശില്പ പദ്ധതികളിൽ അവരുടെ സംഭാവന വിലയിരുത്തുക.
  12. Answer

    ഷാജഹാന്റെ പുത്രിയായ ജഹനാരയ്ക്ക് വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം മന്ദിരങ്ങളും പൂന്തോട്ടങ്ങളും നിർമ്മിക്കുന്നതിന് മുഗൾ രാജഗൃഹത്തിലെ സ്ത്രീകളെ പ്രാപ്തരാക്കി. ഷാജഹാന്റെ പുതിയ തലസ്ഥാനമായ ഷാജഹാനാബാദിലെ പല കെട്ടിട നിർമ്മാണ പദ്ധതികളിലും ജഹനാര പങ്കെടുത്തു. ഇതിൽ ഒരു പൂമുഖത്തോടും പൂന്തോട്ടത്തോടും കൂടിയ രണ്ട് നിലകളുള്ള സത്രം പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഷാജഹാനാബാദിലെ മുഖ്യകേന്ദ്രമായ ചാന്ദ്നി ചൗക്കിലെ ബസാറിന് രൂപകൽപ്പന ചെയ്തത് ജഹനാരയാണ്.
  13. Who were successors of Akbar? അക്ബറിന്റെ പിൻഗാമികൾ ആരെല്ലാമായിരുന്നു?
  14. Answer

    അക്ബറിന് പ്രാപ്തരായ മൂന്ന് പിൻഗാമികൾ ഉണ്ടായിരുന്നൂ. ജഹാംഗീറും (1605-27), ഷാജഹാനും (1628-58) ഔറംഗസേബും (1658-1707).
  15. What were three special features of Mughal theory about kingship? രാജത്വത്തെകുറിച്ചുള്ള മുഗൾ സിദ്ധാന്തത്തിന്റെ മൂന്നു പ്രധാന സവിശേഷതകൾ എന്തെല്ലാമാണ്?
  16. Answer

    രാജഭരണത്തിന്റെ മുഗൾ സിദ്ധാന്തം സവിശേഷതകൾ:
    • 1. ദൈവദത്താധികാരം
    • 2. സുൾഹ് – ഇ കുൽ
    • 3. സാമൂഹ്യ ഉടമ്പടി
  17. What were the special features of the Mughal nobility? മുഗൾ പ്രഭുത്വത്തിന്റെ മുഖ്യ സവിശേഷതകൾ എന്തല്ലാമായിരുന്നൂ?
  18. Answer

    പ്രഭുവർഗ്ഗത്തിന് പല വിഭാഗങ്ങൾ ഉൾപെട്ടിരുന്നു. വ്യത്യസ്ത വാംശീയ-മത വിഭാഗങ്ങളിൽ നിന്നാണ് അവരെ തെരഞ്ഞെടുത്തിരുന്നത്.
    മുഗളന്മാർ, അഫ്ഗാനികൾ, തുർക്കികൾ, പേർഷ്യക്കാർ, ഇന്ത്യൻ മുസ്ലീങ്ങൾ, രജപുത്രമാർ തുടങ്ങിയ അനേകം വിഭാഗങ്ങൾ അതിൽ ഉൾപെടുന്നു.
  19. Who were the writers of the Mughal Chronicles? What were the things they stressed in their writing? മുഗൾ ദിനവൃത്താന്തങ്ങളുടെ രചയിതാക്കൾ ആരായിരുന്നു? അവർ ഏത് കാര്യങ്ങൾക്കാണ് ഊന്നൽ നൽകിയിരുന്നത്?
  20. Answer

    മുഗൾ ദിനവൃത്താന്തങ്ങളുടെ രചയിതാക്കൾ കൊട്ടാര ചരിത്രകാരന്മാരായിരുന്നൂ. ഭരണാധികാരി, അദ്ദേഹത്തിന്റെ കുടുംബം, രാജധാനി, പ്രഭുക്കന്മാർ, യുദ്ധങ്ങൾ, ഭരണപരമായ ക്രമീകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കാണ് അവരുടെ ചരിത്ര കൃതികൾ ഊന്നൽ നൽകിയത്. അക്ബർ നാമ (അക്ബറിന്റെ കഥ), ഷാജഹാൻ നാമ (ഷാജഹാന്റെ കഥ), ആലംഗീർ നാമ (ആലംഗീറിന്റെ കഥ, ഔറംഗസേബിന്റെ ഒരു സ്ഥാനപ്പേരാണ് ആലംഗീർ) എന്നിവയാണ് മുഗൾ കാലഘട്ടത്തിലെ പ്രധാന ദിനവൃത്താന്തങ്ങൾ.
  21. The centre of the Mughal Court was the king. Justify. മുഗൾ രാജധാനിയുടെ കേന്ദ്രം രാജാവായിരുന്നു. സമർത്ഥിക്കുക.
  22. Answer

    മുഗൾ സാമ്രാജ്യത്തിന്റെ ഭരണം പൂർണ്ണമായും ചക്രവർത്തിയിൽ അധിഷ്ഠിതമായിരുന്നുവെന്നു മുഗൾ ദിനവൃത്താന്തങ്ങൾ അഭിപ്രായപ്പെടുന്നു. മുഴുവൻ ഭരണത്തിന്റെയും അച്ചുതണ്ടും കേന്ദ്രബിന്ദുവും അദ്ദേഹമായിരുന്നു. ഭരണ നിർവ്വഹണം, നീതിന്യായം, സൈന്യം തുടങ്ങിയ എല്ലാ വിഷയങ്ങളിലും അദ്ദേഹത്തിന് പരമാധികാരമുണ്ടായിരുന്നു. രാജ്യത്തെ മറ്റുളളവരെല്ലാം അദ്ദേഹത്തിന്റെ കല്പനകൾ ചിന്തുടരുക മാത്രമാണ് ചെയ്തിരുന്നത്.
  23. The Mughal aristocrats were the pillars of the Empire. Do you agree? മുഗൾ പ്രഭുവർഗ്ഗം രാഷ്ട്രത്തിന്റെ നെടുംതൂണായിരുന്നു. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? സമർത്ഥിക്കുക.
  24. Answer

    മുഗൾ രാഷ്ട്രത്തിന്റെ മറ്റൊരു നെടുംതൂണായിരുന്നു അതിന്റെ ഉദ്യോഗസ്ഥ വിഭാഗം. ചരിത്രകാരന്മാർ അവരെ മൊത്തത്തിൽ പ്രഭുവർഗ്ഗം എന്നാണ് പരാമർശിക്കുന്നത്. പ്രഭുവർഗ്ഗം മുഗൾ കാലഘട്ടത്തിലെ ഭരണവർഗ്ഗമായിരുന്നു. ഭരണ രംഗത്ത് അവർക്കുണ്ടായിരുന്ന പ്രാധാന്യം വിലയിരുത്തിക്കൊണ്ട് ചില ചരിത്രകാരന്മാർ മുഗൾ ഭരണത്തെ ‘കൂലീന പ്രഭുക്കന്മാരുടെ ഭരണം’ എന്നു വിളിക്കുന്നു.
  25. Describe the important considerations that influenced Mughal relations with the Ottomans. ഒട്ടോമനുകളുമായുള്ള മുഗൾ ബന്ധത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ എന്തെല്ലാമായിരുന്നു?
  26. Answer

    ഒട്ടോമനുകളുമായുള്ള മുഗൾ ബന്ധത്തെ സ്വാധീനിച്ചത് സാമ്പത്തികവും മതപരമായുമാണ് പരിഗണനകളാണ്. ഒട്ടോമൻ തുർക്കികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ തങ്ങളുടെ വ്യാപരികൾക്കും തീർത്ഥാടകർക്കും സ്വതന്ത്രമായ സഞ്ചാരം ഉണ്ടാക്കാൻ മുഗളന്മാർ ആഗ്രഹിച്ചു. ഒട്ടോമൻ ഭരണകൂടത്തിന്റെ ഭാഗമായിരുന്ന ഹിജാസിൽ (Hijaz) പൂർണ്ണ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് അവർ പ്രത്യേക ശ്രദ്ധ ചെലുത്തി. കാരണം മക്കയും മദീനയും സ്ഥിതി ചെയ്തിരുന്നത് അവിടെയാണ്. മുഗൾ ചക്രവർത്തിമാർ ഈ പ്രദേശങ്ങളിലെല്ലാം മതത്തെയും വ്യാപാരത്തെയും സമന്വയിപ്പിച്ചു.
  27. How did Abdul Fazl define sovereignty? അബ്‌ദുൾ ഫസൽ പരമാധികാരത്തെ നിർവ്വചിച്ചിരിക്കുന്നത് എങ്ങനെ?
  28. Answer

    പരമാധികാരത്തെ സാമൂഹിക ഉടമ്പടിയായിട്ടാണ് അബ്‌ദുൾ ഫസൽ നിർവ്വചിച്ചിരിക്കുന്നത്. തന്റെ പ്രജകളുടെ നാല് പ്രധാനപ്പെട്ട കാര്യങ്ങളെ ചക്രവർത്തി സംരക്ഷിക്കും – ജീവൻ (ജാൻ), സ്വത്ത് (മാൽ) അഭിമാനം (നമസ്), വിശ്വാസം എന്നിവയാണ് ഇവ. പകരമായി അച്ചടക്കവും വിഭവത്തിന്റെ പങ്കുമാണ് ആവശ്യപ്പെടുന്നത്.

3 MARK QUESTIONS & ANSWERS

  1. Point out the information we get from the Mughal Chronicles. മുഗൾ ദിനവൃത്താന്തങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന പ്രധാന വിവരങ്ങൾ എന്തെല്ലാമാണെന്ന് ചൂണ്ടിക്കാണിക്കുക.
  2. Answer

    ഇംഗ്ലീഷിൽ ചരിത്രരചന നടത്തുന്ന ആധുനിക ചരിത്രകാരന്മാർ ഇത്തരം ഗ്രന്ഥങ്ങളെ ‘ദിനവൃത്താന്തങ്ങൾ’ (Chronicles) എന്ന് വിളിച്ചു. കാരണം അവ സംഭവങ്ങളുടെ തുടർച്ചയായ കാലാനുക്രമ വിവരണമാണ് നൽകുന്നത്. മുഗളരുടെ ചരിത്രമെഴുതുന്നതിന് ദിനവൃത്താന്തങ്ങൾ അനുപേക്ഷണീയമായ വിവര സ്രോതസ്സുകളാണ്.
    • 💥 മുഗൾ രാഷ്ട്രത്തിന്റെ സ്ഥാപനങ്ങളെക്കുറിച്ച് യഥാർത്ഥമായ വിവരങ്ങൾ നൽകുന്ന ഒരു കലവറയാണ് ദിനവൃത്താന്തങ്ങൾ.
    • 💥 മുഗൾ ചക്രവർത്തിമാർ അവരുടെ സാമ്രാജ്യത്തിൽ നടപ്പകാൻ ശ്രമിച്ച ആശയങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും അവ നമുക്ക് വിവരങ്ങൾ നൽകുന്നു.
    • 💥 സാമ്രാജ്യത്തിൽ പ്രത്യയശാസ്ത്രങ്ങൾ എങ്ങനെയാണ് രൂപീകരിച്ചതെന്നും ജനങ്ങളിലേക്ക് പ്രചരിച്ചതെന്നും അവ നമുക്ക് കാണിച്ചു തരുന്നു.
  3. Point out the importance of pictures in the manuscripts of the Mughal period. മുഗൾ കാലഘട്ടത്തിലെ കയ്യെഴുത്തു പ്രതികളിൽ ചിത്രങ്ങൾക്കുള്ള സ്ഥാനം വിശദീകരിക്കുക.
  4. Answer

    മുഗൾ കൈയെഴുത്തു പ്രതികളുടെ നിർമ്മാണത്തിൽ ചിത്രകാരന്മാർ ഒരു പ്രധാന പങ്കുവഹിച്ചിരുന്നു. മുഗൾ ചക്രവർത്തിമാരുടെ ഭരണകാലത്തെ സംഭവങ്ങൾ വിവരിക്കുന്ന ദിനവൃത്താന്തങ്ങളിൽ ലിഖിതമായ പുസ്തകത്തോടൊപ്പം ചിത്രങ്ങളും ആലേഖനം ചെയ്യപ്പെട്ടിരുന്നു. അവ സംഭവങ്ങളെ ദൃശ്യരൂപത്തിൽ വിവരിച്ചു. പകർത്തെഴുത്തുകാരൻ സംഭവങ്ങളുടെ പ്രമേയങ്ങളുടേയോ ദൃശ്യാവിഷ്കരണം നൽകുന്നതിനുവേണ്ടി പുസ്തകത്തിന്റെ തൊട്ടടുത്ത താളുകളിലെ സ്ഥലങ്ങൾ ഒഴിച്ചിട്ടിരുന്നു. ഈ സ്ഥലങ്ങളിൽ കലാകാരന്മാർ പ്രത്യേകമായി ചിത്രങ്ങൾ വരച്ചു ചേർക്കുകയാണ് ചെയ്തിരുന്നത്. ഈ ചിത്രങ്ങളെല്ലാം വലിപ്പം കുറവായിരുന്നു. അതിനാൽ ‘മിനിയേച്ചേഴ്സ്’ (Miniatures) എന്നാണ് അവ അറിയപ്പെട്ടിരുന്നത്.
    • 🔷 കയ്യെഴുത്തു പ്രതികളിലെ ചിത്രങ്ങൾ പുസ്തകങ്ങളുടെ ഭംഗി വർദ്ധിപ്പിച്ചു.
    • 🔷 ലിഖിത മാധ്യമങ്ങൾക്ക് കഴിയാത്ത മാർഗ്ഗങ്ങളിലൂടെ അവ രാജ്യത്തെക്കുറിച്ചും രാജാവിന്റെ അധികാരത്തെക്കുറിച്ചുള്ള ആശയങ്ങൾ വിനിമയം ചെയ്തു.
  5. From where did the Mughals get the idea of ‘divine light’ (Divine lights) ‘ദിവ്യപ്രകാശം’ എന്ന സങ്കല്പം മുഗളന്മാർ സ്വീകരിച്ചതുകൊണ്ട് ഈ ആശയം അവർക്ക് ലഭിച്ചത് എവിടിന്നാണ്?
  6. Answer

    മുഗളന്മാർ രാജാവിന്റെ ദൈവദത്താധികാരത്തിൽ വിശ്വസിച്ചിരുന്നു. തങ്ങളുടെ അധികാരം ദൈവത്തിൽ നിന്ന് പ്രത്യക്ഷമായി കൈവന്നതാണെന്നു അവർ വിശ്വസിച്ചു. മുഗൾ കാലഘട്ടത്തിലെ കൊട്ടാര ചരിത്രകാരന്മാർ മുഗൾ രാജാക്കന്മാരുടെ അധികാരം ദൈവമികമാണെന്ന് കാണിക്കുന്നതിനുവേണ്ടി മംഗോൾ രാജ്ഞിയായ ‘അലൻക്വായുടെ (Alanqua)’ ഐതിഹ്യം വിവരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഈ ഐതിഹ്യനുസരിച്ച്, അലൻക്വാ അവരുടെ താവളത്തിൽ വിശ്രമിക്കുമ്പോൾ സൂര്യരശ്മിയേറ്റ് ഗർഭിണിയായി, അവരുടെ സന്താനം ഈ ദിവ്യപ്രകാശം തലമുറ തലമുറയായി കൈമാറിപോന്നു. ഈ ‘ദിവ്യപ്രകാശം (Farr-Izadi)’ മുഗൾ രാജാവിനും ലഭിക്കുകയുണ്ടായി.
  7. What does Abul Fazl say about picture painting. Was it different from the opinion of the Ulamas? Explain. ചിത്രകത്തിൽ നിന്ന് ഇത് വ്യത്യസ്തമായിരുന്നോ? വിശകലനം ചെയ്യുക.
  8. Answer

    അബ്‌ദുൾ ഫസൽ ചിത്രകലലയെക്കുറിച്ച് അബ്‌ദുൾ ഫസലിന്റെ അഭിപ്രായമെന്ത്? ഉലമാക്കളുടെ അഭിപ്രായയെ ഒരു ‘മാന്ത്രിക കല’ എന്നാണ് വിശേഷിപ്പിച്ചത്, അചേതനമായ വസ്തുക്കൾക്ക് ജീവൻ പകരാനുള്ള ശക്തി ചിത്രങ്ങൾക്കുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ചക്രവർത്തിയെയും രാജധാനിയെയും ജനങ്ങളെയും വർണ്ണിക്കുന്ന ചിത്രങ്ങൾ ഭരണാധികാരികളും ഉലമാമാരും തമ്മിൽ തുടർചയായ സംഘർഷങ്ങൾ സൃഷ്ടിച്ചിരുന്നു. ഖുറാനിലും ഹദീസിലും (hadith) (പ്രവാചകനായ മുഹമ്മദിന്റെ ജീവിതക്രമം അത് വിശദീകരിക്കുന്നു.) മനുഷ്യരുടെ ചിത്രീകരണം ഇസ്ലാം മതം വിലക്കിയിട്ടുണ്ടെന്ന് യാഥാസ്ഥിതികരായ ഉലമാമാർ ചൂണ്ടിക്കാണിച്ചു. മനു ഷ്യരുടെ സ്വാഭാവികമായ രീതികൾ ചിത്രീകരിക്കുന്ന പ്രവാചകൻ വിലക്കിയിട്ടുണ്ടെന്നും അവർ വാദിച്ചു. കാരണം സൃഷ്ടി നടത്താനുള്ള ദൈവത്തിന്റെ അധികാരം കലാകാരൻ ഇതിലൂടെ കയ്യടക്കുകയാണ്. സൃഷ്ടിയുടെ അധികാരം പൂർണ്ണമായും ദൈവത്തിന് മാത്രമുള്ളതാണെന്ന് വിശ്വസിക്കപ്പെട്ടിരുന്നു.
  9. Describe the processes involved in preparing manuscripts. കയ്യെഴുത്തുപ്രതിയുടെ നിർമ്മാണത്തിലുള്ള പ്രക്രിയകൾ വിശദീകരിക്കുക.
  10. Answer

    ഒരു കയ്യെഴുത്തു പ്രതിയുടെ നിർമ്മാണത്തിൽ നിരവധി പേർക്ക് പങ്കാളിത്തമുണ്ടായിരുന്നു. കടലാസ്സു നിർമ്മാതാക്കൾ, പകർപ്പെഴുത്തുകാർ, പകിട്ടുവരുത്തുതുന്നവർ, ചിത്രകാരന്മാർ, പുസ്തകം കുത്തിക്കെട്ടുന്നവർ എല്ലാം അതിലുൾപ്പെട്ടിരുന്നു.
    • 🔵 കടലാസ്സു നിർമ്മാതാക്കൾ കയ്യെഴുത്തുപ്രതിയുടെ താളുകൾ തയ്യാറാക്കി.
    • 🔵 പകർപെഴുത്തുകാർ (Scribes or Calligraphers) ഗ്രന്ഥം പകർത്തിയെഴുതി.
    • 🔵 പകിടുവരുത്തുതുന്നവർ (Gilders) താളുകൾക്ക് ശോഭ പകർന്നു.
    • 🔵 ചിത്രകാരന്മാർ പുസ്തകത്തിലെ രംഗങ്ങൾക്ക് ചിത്രങ്ങൾ വരച്ചു.
    • 🔵 പുസ്തകം കുത്തിക്കെട്ടുന്നവർ താളുകളെല്ലാം ചേർത്ത് അലങ്കൃതമായ ചട്ടക്കുള്ളിൽ അവയെ കുത്തിക്കെട്ടി പുസ്തകമാക്കി.
    നിർമ്മാണം പൂർത്തിയായ കയ്യെഴുത്തുപ്രതി ഒരു അമൂല്യവസ്തുവായി, ധൈഷണിക സമ്പത്തും സൗന്ദര്യമുള്ള കൃതിയായി കണക്കാക്കപെട്ടു. കയ്യെഴുത്തുപ്രതികളുടെ ഈ ചാരുത അവയ്ക്ക് രൂപം നൽകാനുള്ള മുഗൾ ചക്രവർത്തിമാരുടെ കഴിവിനെ പ്രകടിപ്പിച്ചു.
  11. Who was Gulbadan Begum? What were her contributions? ഗുൽബദൻ ബീഗം ആരായിരുന്നു? അവരുടെ സംഭാവനകൾ വിലയിരുത്തുക.
  12. Answer

    അക്ബർ അദ്ദേഹത്തിന്റെ ഭരണ ചരിത്രം എഴുതാൻ അബുൾ ഫസലിനെ ചുമതലപെടുത്തിയപ്പോൾ അമ്മായിയായ ഗുൽബദന്റെയും സഹായം തേടുകയുണ്ടായി. ബാബറിന്റെയും ഹുമയൂണിന്റെയും കാലത്തെ സ്മരണകൾ രേഖപ്പെടുത്താൻ അക്ബർ അവരോടഭ്യർത്ഥിച്ചു. അവരുടെ സ്മരണകൾ അബുൾ ഫസലിന്റെ ചരിത്ര രചനയ്ക്ക് സഹായകരമാകുമെന്ന് അക്ബർ വിചാരിച്ചു. ഗുൽബദൻ ബീഗം ഈ വെല്ലുവിളി ഏറ്റെടുക്കുകയും ‘ഹുമയൂൺ നാമ’ എന്ന ശീർഷകത്തിൽ രസകരമായൊരു പുസ്തകം എഴുതുകയും ചെയ്തു. ഹുമയൂൺ നാമ മുഗളന്മാരുടെ ആദ്യന്തര ജീവിതത്തിലേക്ക് ഒരെത്തിനോട്ടം നടത്തുന്നു. അത് മുഗൾ ചക്രവർത്തിമാരുടെ ഒരു സ്തുതി ഗ്രന്ഥമല്ല. രാജകന്മാരുടെയും രാജകുമാരന്മാരുടെയും ഇടയിലുള്ള കലഹങ്ങളും സംഘർഷങ്ങളും അവർ ഈ ഗ്രന്ഥത്തിൽ വിശദമായി വിവരിച്ചിട്ടുണ്ട്. ഈ കലഹങ്ങൾ പരിഹരിക്കുന്നതിൽ കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ വഹിച്ച മധ്യസ്ഥ ശ്രമങ്ങളും ഗുൽബദൻ ബീഗം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
  13. Different kinds of greetings were in existence in the Mughal court. Describe them. മുഗൾ രാജധാനിയിൽ പലതരം അഭിവാദ്യരീതികൾ ഉപയോഗിച്ചിരുന്നു. അവ ഏതെല്ലാമാണെന്ന് കണ്ടെത്തുക.
  14. Answer

    രാജധാനിയിൽ ഭരണാധികാരിയോട് കാണിക്കേണ്ട പല തരത്തിലുള്ള അഭിവാദന രീതികൾ നിലനിന്നിരുന്നു. രാജധാനിയിലെ ശ്രേണിക്രമത്തിൽ ഓരോ വ്യക്തിയുടെ പദവിയെ അത് സൂചിപ്പിക്കുന്നു.
    • 🔶 അഗാധ പ്രണാമം (Deeper prostration) ഉയർന്ന പദവിയെ സൂചിപ്പിച്ചു.
    • 🔶 ഏറ്റവും ഉയർന്ന രൂപത്തിലുള്ള പ്രണാമമാണ് സിജ്ദ അഥവാ സാഷ്ടാംഗ പ്രണാമം. ഇതു പ്രകാരം ഒരു വ്യക്തി മുട്ടുകുത്തിനിന്ന് അയാളുടെ നെറ്റിത്തലം തറയിൽ ഉരസുന്നു.
    • 🔶 ഷാജഹാന്റെ കാലത്ത് ഈ ആചാരങ്ങൾക്കു പകരം ചാർ തസലീം (Char taslim), സമീൻ ബോസ് (തറയിൽ ചുംബിക്കുക) എന്നീ അഭിവാദന രീതികൾ നടപ്പിലാക്കപെട്ടു.
  15. How did the word ‘Mughal’ originate? Is it something the Mughals themselves chose? Explain. മുഗൾ എന്ന പത്തിന്റെ ഉത്ഭവം എവിടെ നിന്നാണ്? ഇത് മുഗളന്മാർ സ്വന്തം തെരഞ്ഞെടുത്ത പദമാണോ? വിശദീകരിക്കുക.
  16. Answer

    മുഗൾ എന്ന പേരിന്റെ ഉഭവം ‘മംഗോൾ’ എന്ന പദത്തിൽ നിന്നാണ്. ഇന്ന് ആ നാമം ഓർമ്മിപ്പിക്കുന്നത് ഒരു സാമ്രാജ്യത്തിന്റെ പ്രതാപത്തെയാണ്. ഈ നാമം ആ രാജവംശത്തിലെ ഭരണാധികാരികൾ സ്വന്തം തെരഞ്ഞെടുത്തതല്ല. മുഗളന്മാർ പിതാക്കന്മാർ വഴി തുർക്കി ഭരണാധികാരിയായ തിമൂറിന്റെ പിൻഗാമികളായിരുന്നു. അതിനാൽ ‘തിമുറിദുകൾ’ (Timurids) എന്നാണ് അവർ സ്വന്തം വിളിച്ചിരുന്നത്. ആദ്യത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബാബറിന് മാതാവു വഴി മംഗോൾ ഭരണാധികാരിയായിരുന്ന ചെങ്കിസ്ഖാനുമായി ബന്ധമുണ്ടായിരുന്നു. തുർക്കി ഭാഷ സംസാരിച്ചിരുന്ന അദ്ദേഹം മംഗോളിയരെ ‘അപരിഷ്കൃത കൂട്ടം’എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
  17. What was the administrative language of the Mughals? Why did they choose that language? മുഗളന്മാരുടെ ഭരണഭാഷ ഏതായിരുന്നു? അവർ ആ ഭാഷ സ്വീകരിക്കുന്നതിനുള്ള കാരണമെന്ത്?
  18. Answer

    സാമ്രാജ്യത്തിലെ ഒരു പ്രധാന ഭാഷയായി പേർഷ്യൻ ഉയർത്തെപെടു. ഈ ഭാഷയിൽ പ്രാവീണ്യമുളളവർക്ക് അത് അധികാരവും പദവികളും നേടിക്കൊടുത്തു. രാജാവും, രാജകീയ കുടുംബവും, രാജധാനിയിലെ വരേണ്യരും പേർഷ്യൻ ഭാഷയിലാണ് സംസാരിച്ചിരുന്നത്. താമസിയാതെ പേർഷ്യൻ ഭരണഭാഷയായി മാറുകയും ചെയ്തു. ഭരണത്തിന്റെ എല്ലാ തലങ്ങളിലും അതുപയോഗിക്കപെട്ടു. അതിനാൽ കണക്കെഴുത്തുകാരും ഗുമസ്തന്മാരും മറ്റു ഉദ്യോഗസ്ഥന്മാരും അത് അഭ്യസിച്ചു. ഉപഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വന്നിരുന്ന ജനങ്ങളും പേർഷ്യൻ ഭാഷ ഉപയോഗിച്ചു.
  19. Shah Jahan was very much interested in architecture. Evaluate this statement. കെട്ടിട നിർമ്മാണത്തോട് ഷാജഹാൻ അഭിനിവേശമുണ്ടായിരുന്നു. ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
  20. Answer

    അതിഗംഭീരമായ കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ട് ഷാജഹാൻ ഈ പാരമ്പര്യം പിന്തുടർന്നു. 1648-ൽ സാമ്രാജ്യത്തിന്റെ തലസ്ഥാനം അദ്ദേഹം ആഗ്രയിൽ നിന്ന് ഷാജഹാനാബാദിലേക്ക് മാറ്റി. പഴയ ദൽഹി നഗരത്തോടൊപ്പം ചെങ്കോട്ട, ജുമാ മസ്ജിദ്, ചാന്ദ്‌നി ചൗക്ക് (നിരയായി വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച്, ബസാറുകളോടു കൂടിയ വലിയ മൈതാനം). വിശാലമായ പ്രഭുമന്ദിരങ്ങൾ എന്നിവ പുതിയതായി കൂട്ടിചേർത്തുകൊണ്ടാന്ന് അദ്ദേഹം ഷാജഹാനാബാദ് നിർമ്മിച്ചത്. ഷാജഹാന്റെ ഈ പുതിയ തലസ്ഥാന നഗരം മുഗൾ രാജവാഴ്ച്ചയുടെ പ്രാഢി വിളിച്ചോതുന്ന ഒന്നായിരുന്നൂ.
  21. When did Mughal Rulers take titles? Did they give titles to others? മുഗൾ ഭരണാധികാരികൾ സ്ഥാനപേരുകൾ സ്വീകരിച്ചിരുന്നത് എപ്പോഴെല്ലാമാണ്? അവർ സ്ഥാനപേരുകൾ മറ്റുള്ളവർക്ക് നൽകിയിരുന്നുവോ എന്ന് പരിശോധിക്കുക.
  22. Answer

    മുഗൾ ചക്രവർത്തിമാർ ഉന്നതമായ പല സ്ഥാനപേരുകളും സ്വീകരിച്ചിരുന്നു. ഷഹൻഷാ (രാജാധിരാജൻ) പോലുള്ള പൊതു സ്ഥാനപേരുകളും ജഹാംഗീർ (ലോകം കീഴടക്കുന്നവൻ), ഷാജഹാൻ (ലോകരാജാവ്) എന്നിവ പോലുള്ള പ്രത്യേക സ്ഥാനപേരുകളും ഇതിൽ ഉൾപ്പെട്ടിരുന്നത്. സിംഹാസനാരോഹണത്തെ തുടർന്നാണ് രാജാക്കന്മാർ പ്രത്യേക സ്ഥാനപേരുകൾ സ്വീകരിച്ചിരുന്നത്. മുഗൾ ചക്രവർത്തിമാർ അവരുടെ രാജ്യത്തിന്റെ അതിർത്തികൾകപ്പുറം രാഷ്ട്രീയാവകാശങ്ങളും നിയന്ത്രണവും ഉണ്ടായിരുന്നൂ എന്ന് ഈ സ്ഥാനപേരുകൾ വ്യക്തമാക്കുന്നു.
    • 💠 മുഗൾ ചക്രവർത്തിമാരും അയൽ രാജ്യങ്ങളിലെ രാഷ്ട്രീയ ശക്തികളും തമ്മിൽ നിലനിന്നിരുന്ന നയതന്ത്രബന്ധങ്ങൾ, കലഹങ്ങൾ എന്നിവയെക്കുറിച്ച് സമകാലിക ചരിത്രങ്ങൾ വിവരിക്കുന്നുണ്ട്.
    • 💠 അവർക്കിടയിലെ സംഘർഷങ്ങളുടെയും രാഷ്ട്രീയ കിടമത്സരങ്ങളുടെയും മുഖ്യകാരണം പ്രാദേശിക താല്പര്യങ്ങളായിരുന്നു.
  23. Who were the inmates of the ‘Harem’ of the Mughal rulers? How many types of wives did the rulers have? മുഗൾ അന്തഃപുരത്തിലെ അംഗങ്ങൾ ആരെല്ലാമായിരുന്നു? മുഗൾ ഭരണാധികാരികൾക്ക് എത്ര തരത്തിലുള്ള ഭാര്യമാർ ഉണ്ടായിരുന്നൂ വിശദമാക്കുക.
  24. Answer

    മുഗളന്മാരുടെ ഗാർഹിക ലോകത്തെ അഥവാ ഗൃഹത്തെ സൂചിപ്പിക്കുന്നതിന് ‘ഹാരെം’ (harem) എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. ഒരു വിശുദ്ധ സ്ഥലം എന്നർത്ഥമുള്ള ഹാരം (haram) എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ഹാരെം എന്ന വാക്ക് ഉണ്ടായത്. ചക്രവർത്തിയുടെ ഭാര്യമാർ, വെപ്പാട്ടിമാർ, ഉറ്റ വിദൂര ബന്ധുക്കൾ (മാതാവ്, രണ്ടാമന്മാർ, പോറ്റമ്മമാർ, സഹോദരീമാർ, പെൺമക്കൾ, മരുമക്കൾ, അമ്മായിമാർ, കുട്ടികൾ തുടങ്ങിയവർ), വേലക്കാരികൾ, അടിമകൾ എന്നിവരാണ് മുഗൾ ഹാരെത്തിൽ അഥവാ അന്തഃപുരത്തിൽ ഉൾപെട്ടിരുന്നത്.
    മുഗൾ ഭരണാധികാരികൾക്ക് അന്തഃപുരത്തിൽ രണ്ടു തരത്തിലുള്ള ഭാര്യമാർ ഉണ്ടായിരുന്നൂ; ബീഗങ്ങളും (begams) ആഗമാരും (aghas).
    • 💠 ബീഗങ്ങൾ രാജകുടുംബത്തിൽ നിന്ന് വന്നവരാണ്. വൻതുകയും വിലപിടിപ്പുള്ള വസ്തുക്കളും സ്ത്രീധനമായി (മഹർ) അവർക്ക് ലഭിച്ചിരുന്നു. സ്വാഭാവികമായും അവർക്ക് ഭർതൃ ഗൃഹത്തിൽ മുൻതിയ പദവിയും പരിഗണനയും ലഭിച്ചു. അവരുടേ ഭർത്താക്കന്മാർ മറ്റു ഭാര്യമാരെക്കാൾ (ആഗമാർ) കൂടുതൽ ശ്രദ്ധ അവർക്കു നൽകി.
    • 💠 മുഗൾ ഭരണാധികാരികളുടെ മറ്റു ഭാര്യമാർ ‘ആഗമാർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. അവർ ഉന്നതകുല ജാതരായിരുന്നില്ല.
  25. Critically examine the relations between Akbar and the Jesuits. അക്ബറും ജെസ്യൂട്ടുകളും തമ്മിലുള്ള ബന്ധം വിമർശനാത്മകമായി വിലയിരുത്തുക.
  26. Answer

    അക്ബറിന് ക്രിസ്തുമതത്തെക്കുറിച്ചറിയാൻ ജിജ്ഞാസയുണ്ടായിരുന്നു. ജെസ്യൂട്ട് പുരോഹിതരെ മുഗൾ രാജധാനിലേക്കു ക്ഷണിക്കുന്നതിനു വേണ്ടി അദ്ദേഹം ഗോവയിലേക്ക് രാജാദുതന്മാരെ അയച്ചു.
    1580 – ൽ ആദ്യത്തെ ജെസ്യൂട്ട് സംഘം ഫത്തേപൂർ സിക്രിയിലെ മുഗൾ രാജധാനിലെത്തുകയും രണ്ടു വർഷത്തോളം അവിടെ ചെലവഴിക്കുകയും ചെയ്തു. ജെസ്യൂട്ടുകൾ അക്ബറോട് ക്രിസ്തുമതത്തെക്കുറിച്ച് സംസാരിച്ചു. ക്രിസ്തുമതത്തിന്റെ നന്മകൾ അവർ ഉലമമാരുമായി ചർച്ച ചെയ്തു.
    രണ്ടു ജെസ്യൂട്ടു സംഘങ്ങൾ കൂടി ഇന്ത്യയിലേക്ക് അയക്കപ്പെട്ടു. 1591 ലും 1595ലുമായി അവർ ലാഹോറിലെ മുഗൾ രാജധാനിയിലെത്തി.
    ജെസ്യൂട്ടുകളുടെ വിവരങ്ങൾ സ്വകാര്യ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചക്രവർത്തിയുടെ സ്വഭാവം, ചിന്ത എന്നിവയിലേക്ക് അവ വെളിച്ചം വീശുന്നു. പൊതുസഭകൾ കുടുമ്പോൾ അക്ബറിന്റെ സിംഹാസനത്തിനിരകെ തന്നെ ജെസ്യൂട്ടുകൾക്ക് സ്ഥാനം നൽകിയിരുന്നു. സൈനിക പര്യടനങ്ങളിൽ അവർ അദ്ദേഹത്തോടൊപ്പം സൗഹൃദം പങ്കിടുകയും ചെയ്തു.
  27. “Akbar the great is a symbol of religious tolerance” – Do you agree? Why? അക്ബർ ദ ഗ്രേറ്റ് മതസഹിഷ്ണുതയുടെ ഒരു പ്രതീകമായിരുന്നു. നിങ്ങൾ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട്?
  28. Answer

    ഈ അഭിപ്രായത്തോട് യോജിക്കുന്നു. അക്ബറിന്റെ ‘ദീൻ ഇലാഹി’ അല്ലെങ്കിൽ മതപരമായ സഹിഷ്ണുതയ്ക്ക് ഏറ്റവും നല്ല തെളിവാണ്.
    മുഗൾ സാമ്രാജ്യത്തിൽ ഹിന്ദുക്കൾ, ജൈനർ, സോറാസ്ട്രിൻമാർ , മുസ്ലീങ്ങൾ എന്നിങ്ങനെ വിവിധ വാംശീയ – മത സമുദായാങ്ങൾ ഉണ്ടായിരുന്നൂവെന്ന് മുഗൾ ദിനവൃത്താന്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എല്ലാ വാംശീയ-മത വിഭാഗങ്ങൾക്കും അതീതനായി ചക്രവർത്തി നിലകൊണ്ടു. സമാധാനാം, ഐക്യം, സുസ്ഥിരത എന്നിവയെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. നീതിയും സമാധാനവും ഉറപ്പുവരുത്തുന്നതിനുവേണ്ടി എല്ലാ സമുദായാങ്ങളുമായൂം സാമൂഹ്യ വിഭാഗങ്ങളുമായും അദ്ദേഹം യോജിച്ചു പ്രവർത്തിച്ചു. അങ്ങനെ സുൾഹ് – ഇ കുൾ (Sulh-i Kul) അഥവാ സമ്പൂർണ്ണ സമാധാനം മുഗൾ ഭരണത്തിന്റെ ഒരു പ്രധാന സവിശേഷതയായിതീർന്നു.
  29. “Abul Fazl defined sovereignty as a social contract”. Explain the concept of ‘Social Contract’ in the context of Mughal Empire. അബ്‌ദുൾ ഫസൽ പരമാധികാരത്തെ ഒരു സാമൂഹ്യ ഉടമ്പടിയാണ് നിർവ്വചിച്ചിട്ടുള്ളത്. മുഗൾ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ ഉടമ്പടി എന്ന ആശയം വിശദീകരിക്കുക.
  30. Answer

    രാജാവും അദ്ദേഹത്തിന്റെ പ്രജകളും തമ്മിലുള്ള ഒരു ഉടമ്പടിയാണ് അബ്‌ദുൾ ഫസൽ പരമാധികാരത്തെ നിർവ്വചിച്ചത്. ഈ ഉടമ്പടി പ്രകാരം ചക്രവർത്തി അദ്ദേഹത്തിന്റെ പ്രജകളുടെ ജീവൻ (Jan), സ്വത്ത് (Mal), അഭിമാനം (din) എന്നീ നാല് വസ്തുക്കൾ സംരക്ഷിക്കുന്നു. ഈ സംരക്ഷണത്തിനു പകരമായി പ്രജകളുടെ അനുസരണയും അവരുടെ വിഭവങ്ങളുടെ ഒരു പങ്കും അദ്ദേഹം ആവശ്യപ്പെടുന്നു. അധികാരവും ദൈവിക മാർഗ്ഗദർശനവുമുള്ള നീതിമാനായ പരമാധികാരിക്ക് മാത്രമേ ഈ ഉടമ്പടിയെ മാനിക്കാൻ കഴിയൂ.

4 MARK QUESTIONS & ANSWERS

  1. Arrange the following events in chronological order. തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനത്തിൽ തരംതിരിക്കുക.
    • 💠 മുഗൾ തലസ്ഥാനം ആഗ്രയിൽനിന്നും ഷാജഹാനാബാദിലേക്ക് മാറ്റി.
    • 💠 ബഹദൂർഷ സഫർ രണ്ടാമനെ ബ്രിട്ടീഷുകാർ പുറത്താക്കി.
    • 💠 ആദ്യത്തെ ജെസ്യൂട്സ് മിഷനറിമാർ മുഗൾ രാജസദസായ ഫത്തേപൂർ സിക്രിയിൽ എത്തി.
    • 💠 വില്യം ജോൺസ് ഏഷ്യ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചു.
  2. Answer

    • 💠 ആദ്യത്തെ ജെസ്യൂട്സ് മിഷനറിമാർ മുഗൾ രാജസദസായ ഫത്തേപൂർ സിക്രിയിൽ എത്തി. (1580)
    • 💠 മുഗൾ തലസ്ഥാനം ആഗ്രയിൽനിന്നും ഷാജഹാനാബാദിലേക്ക് മാറ്റി. (1648)
    • 💠 വില്യം ജോൺസ് ഏഷ്യ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചു. (1748)
    • 💠 ബഹദൂർഷ സഫർ രണ്ടാമനെ ബ്രിട്ടീഷുകാർ പുറത്താക്കി. (1857)
  3. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    Chandni Chawk ചാന്ദ്‌നി ചൗക് Kitab Khana കിതാബ് ഖാന
    Mahabharatha മഹാഭാരതം Sulh-I-Kul സുൾഹ് ഇ കുൽ
    Manuscripts കൈയെഴുത്തു പ്രതികൾ Jahanara ജഹാനാര
    Absolute peace സമ്പൂർണ്ണ സമാധാനം Razm Nama റാസം നാമ
  4. Answer
    Column A Column B
    Chandni Chawk ചാന്ദ്‌നി ചൗക് Jahanara ജഹാനാര
    Mahabharatha മഹാഭാരതം റാം നാമാ
    Manuscripts കൈയെഴുത്തു പ്രതികൾ Kitab Khana കിതാബ് ഖാന
    Absolute peace സമ്പൂർണ്ണ സമാധാനം Sulh-I-Kul സുൾഹ് ഇ കുൽ
  5. What does ‘sulh-e-kul’ mean? What were the steps taken by Akbar for this? സുൾഹ് – ഇ- കുൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്? ഇതിനുവേണ്ടി അക്ബർ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്?
  6. Answer

    മുഗൾ സാമ്രാജ്യത്തിൽ ഹിന്ദുക്കൾ, ജൈനർ, സോറാസ്ട്രീയന്മാർ, മുസ്ലീങ്ങൾ എന്നിങ്ങനെ വിവിധ വാംശീയ – മത സമുദായാങ്ങൾ ഉണ്ടായിരുന്നൂവെന്ന് മുഗൾ ദിനവൃത്താന്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എല്ലാ വാംശീയ – മത വിഭാഗങ്ങൾക്കും അതീതനായി ചക്രവർത്തി നിലകൊണ്ടു. സമാധാനാം, ഐക്യം, സുസ്ഥിരത എന്നിവയെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. നീതിയും സമാധാനവും ഉറപ്പുവരുത്തുന്നതിനുവേണ്ടി എല്ലാ സമുദായാങ്ങളുമായൂം സാമൂഹ്യ വിഭാഗങ്ങളുമായും അദ്ദേഹം യോജിച്ചു പ്രവർത്തിച്ചു. അങ്ങനെ സുൾഹ് – ഇ കുൽ (sulh-i kul) അഥവാ സമ്പൂർണ്ണ സമാധാനം മുഗൾ ഭരണത്തിന്റെ ഒരു പ്രധാന സവിശേഷതയായിതീർന്നു.
    • 👍 സുൾഹ് – ഇ കുൽ എന്ന ആശയം പ്രബുദ്ധ ഭരണത്തിന്റെ ആധാരശിലയായിരുന്നുവെന്നു അബ്‌ദുൾ ഫസൽ അഭിപ്രായപ്പെടുന്നു.
    • 👍 ഈ ആശയപ്രകാരം സാമ്രാജ്യത്തിലെ എല്ലാ മതങ്ങൾക്കും ചിന്താവിഭാഗങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടായിരുന്നൂ. എന്നാൽ രാഷ്ട്രത്തിന്റെ അധികാരത്തിനു തുരങ്കം വെയ്ക്കാനോ പരസ്പരം പോരാടാനോ അവരെ അനുവദിച്ചിരുന്നില്ല.
    • 👍 സുൾഹ് – ഇ കുൽ നടപ്പിലാക്കുന്നതിന് അക്ബർ പ്രത്യേക പരിഗണന നൽകുകയുണ്ടായി. രാഷ്ട്ര നയങ്ങളിലൂടെയാണ് അത് നടപ്പിലാക്കപെടുന്നത്.
    • 👍 1564-ൽ ജിസിയയും (അമുസ്ലീങ്ങൾക്കുമേൽ ചുമത്തിയിരുന്ന തലവരി) അക്ബർ നിർത്തലാക്കി. കാരണം ഈ രണ്ടു നികുതികളും മതവിവേചനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
  7. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    ദിവാൻ ഇ ആല അക്ബർ
    ഷാജഹാന ബാദ് ഫൗജുദാറുകൾ
    സർക്കാറുകൾ ധനകാര്യമന്ത്രി
    ഫത്തേപൂർ സിക്രി ഷാജഹാൻ
  8. Answer
    Column A Column B
    ദിവാൻ ഇ ആല ധനകാര്യമന്ത്രി
    ഷാജഹാന ബാദ് ഷാജഹാൻ
    സർക്കാറുകൾ ഫൗജുദാറുകൾ
    ഫത്തേപൂർ സിക്രി അക്ബർ
  9. Do you think there was a close relation between the aristocrats (officials) and the Mansabdari system? പ്രഭുവർഗ്ഗവും മാൻസബ്ദാരി സമ്പ്രദായവും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? വിശദമാക്കുക.
  10. Answer

    പ്രഭുവർഗ്ഗത്തിന് മാൻസബ്ദാരി സമ്പ്രദായവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മാൻസബ്ദാരി സമ്പ്രദായം അവതരിപ്പിച്ചത് അക്ബറാണ് ശക്തവും കാര്യക്ഷമവുമായ ഒരു സൈന്യത്തെ സംഘടിപ്പിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഈ സമ്പ്രദായം ആവിഷ്കരിച്ചത്. മാൻസബ്ദാരി സമ്പ്രദായത്തിൽ ഉദ്യോഗസ്ഥന്മാരുടെ സിവീൽ ചുമതലകളെ സൈനിക സേവനവുമായി ബന്ധിപ്പിച്ചിരുന്നു. മറ്റൊരർത്ഥത്തിൽ, സിവീൽ ഉദ്യോഗസ്ഥന്മാർ സൈനിക ചുമതലകളും നിർവ്വഹിക്കണമായിരുന്നു.
    • 👍 മാൻസബ്ദാരി സമ്പ്രദായത്തിൽ ഓരോ ഉദ്യോഗസ്ഥനും ഒരു പദവി അഥവാ മാൻസബ് നൽകിയിരുന്നു. ഈ പദവി ലഭിക്കുന്ന ഉദ്യോഗസ്ഥൻ മാൻസബ്ദാർ എന്നറിയപെട്ടു.
    • 👍 മാൻസബ്ദാരി പദവിയെ രണ്ടായിതരംതിരിച്ചിരുന്നു – സത്തും (zat) സവാറും (zawar) സത്ത് ഒരു സ്വകാര്യ പദവിയായിരുന്നു. ഉദ്യോഗസ്ഥന് (മാൻസബ്ദാരി) രാജകീയ ശ്രേണിയിലുള്ള സ്ഥാനത്തെയും അയാളുടെ ശമ്പളത്തെയുമാണ് അത് സൂചിപ്പിക്കുന്നത്. ഒരു മാൻസബ്ദാർ അയാളുടെ കീഴിൽ നിലനിറുത്തേണ്ട അശ്വസൈനികരുടെ എണ്ണത്തെയാണ് സവാർ സൂചിപ്പിക്കുന്നത്.
  11. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    Akbar അക്ബർ Humayun Nama ഹുമയൂൺ നാമ
    Shah Jahan ഷാജഹാൻ Alamgir ആലംഗീർ
    Aurangzeb ഔറംഗസേബ് Jarokha Darsan ജറോഗ ദർശൻ
    Gulbadan Begum ഗുൽബദൻ ബീഗം Red Fort, Delhi ചെങ്കോട്ട, ദൽഹി
  12. Answer
    Column A Column B
    Akbar അക്ബർ Jarokha Darsan ജറോഗ ദർശൻ
    Shah Jahan ഷാജഹാൻ Red Fort, Delhi ചെങ്കോട്ട, ദൽഹി
    Aurangzeb ഔറംഗസേബ് Alamgir ആലംഗീർ
    Gulbadan Begum ഗുൽബദൻ ബീഗം Humayun Nama ഹുമയൂൺ നാമ
  13. തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനത്തിലെഴുതുക.
    • 🌟 ഹുമയൂൺ സൂറുകളെ പരാജയപ്പെടുത്തി.
    • 🌟 ബാബർ മുഗൾ സാമ്രാജ്യം സ്ഥാപിച്ചു.
    • 🌟 ഔറംഗസേബിന്റെ മരണം
    • 🌟 ജഹാംഗീറിന്റെ കാലം
  14. Answer

    • 🌟 ബാബർ മുഗൾ സാമ്രാജ്യം സ്ഥാപിച്ചു. (1526)
    • 🌟 ഹുമയൂൺ സൂറുകളെ പരാജയപ്പെടുത്തി. (1555)
    • 🌟 ജഹാംഗീറിന്റെ കാലം (1628 – 58)
    • 🌟 ഔറംഗസേബിന്റെ മരണം (1707)
  15. The Mughal administration had adequate arrangement for keeping the records and exchange information. Evaluate this statement. വിവരങ്ങൾ സൂക്ഷിക്കുന്നതിനും കൈമാറുന്നതിനും മുഗൾ സാമ്രാജ്യത്തിൽ വേണ്ടത്ര സംവിധാനങ്ങൾ ഉണ്ടായിരുന്നൂ. ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
  16. Answer

    കൃത്യവും വിശദവുമായ രേഖകൾ സൂക്ഷിക്കുന്നതിന് മുഗൾ ഭരണ പ്രത്യേക പരിഗണന നൽകിയിരുന്നു. എല്ലാ രാജകീയ ഉത്തരവുകളും (Farman), രാജധാനിയിൽ ഹാജരാക്കപ്പെട്ടിരുന്നു. എല്ലാ അപേക്ഷകളും പ്രമാണങ്ങളും കൊട്ടാരമെഴുത്തു കാരുടെ ഒരു സംഘം രേഖപ്പെടുത്തിവെച്ചിരുന്നു. ഈ എഴുത്തുകാരെ വാക്യ നാവിസ് (waqia nawis) എന്നാണ് വിളിച്ചിരുന്നത്. മിർബക്ഷിയുടെ മേൽനോട്ടത്തിൻ കീഴിലാണ് അവർ പ്രവർത്തിച്ചിരുന്നത്. പ്രഭുക്കന്മാരുടെ ഏജന്റുമാരും (Waki) പ്രാദേശിക ഭരണാധികാരികളും രാജധാനിയിലെ എല്ലാ നടപടിക്രമങ്ങളും “ശ്രേഷ്ഠ രാജധാനിയിൽ നിന്നുള്ള വാർത്തകൾ” അഥവാ അക്ബരാത് (news from the Exalted court) എന്ന ശീർഷകത്തിൽ രേഖപ്പെടുത്തിയിരുന്നു. രാജസദസ്സ് സമ്മേളിച്ചിരുന്ന (pahar) തിയതിയും സമയവുമെല്ലാം ഇതിൽ കൃത്യമായി കുറിച്ചുവെച്ചിടുണ്ട്. രാജധാനിയിലെ ഹാജർ, ഉദ്യോഗസ്ഥരും സ്ഥാനപേരുകളും നൽകൽ, നയതന്ത്രപരമായ ദൗത്യങ്ങൾ, കൈപ്പറ്റിയ പാരിതോഷികങ്ങൾ, ഉദ്യോഗസ്ഥന്റെ ആരോഗ്യത്തെക്കുറിച്ച് ചക്രവർത്തി നടത്തിയ അന്വേഷണങ്ങൾ തുടങ്ങിയ എല്ലാ തരത്തിലുള്ള വിവരങ്ങളും അക്ബരാത്തതിൽ അടങ്ങിയിട്ടുണ്ട്. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും പൊതു – സ്വകാര്യ ജീവിതങ്ങളെ ചരിത്രമെഴുതുന്നതിന് ഈ വിവരങ്ങൾ വളരെ വിലപെട്ടവയാണ്.
    • 🌟 വിവരം കൈമാറുന്നതിൽ മുഗളന്മാരുടെ തപാൽ സമ്പ്രദായം പ്രധാന പങ്കുവഹിച്ചിരുന്നു. വാർത്താകുറിപ്പുകളും പ്രധാന ഔദ്യോഗിക പ്രമാണങ്ങളും സാമ്രാജ്യത്തിലുടനീളം അയച്ചിരുന്നത് ഔദ്യോഗിക തപാൽ മുഖേനയാണ്.
    • 🌟 കാൽനടയായി തപാൽ കൊണ്ടുപോകുന്നതിനും ചക്രവർത്തിക്ക് വിവരം കൈമാറുന്നതിനും ഓട്ടക്കാരെ (qasid or pathmar) നിയമിച്ചിരുന്നു. അക്ബറിന്റെ സാമ്രാജ്യത്തിൽ നാലായിത്തോളം ഓട്ടക്കാരുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മുളകൊണ്ടുള്ള പെട്ടികളിൽ കടലാസുകൾ ചുരുളുകളാക്കി വെച്ചാണ് അവർ കൊണ്ടുപോയിരുന്നത്. ഇരുപത്തിനാലു മണിക്കൂറും വിശ്രമില്ലാതെ അവർ പണി എടുത്തു. വിദൂരത്തുള്ള പ്രവിശ്യകളിലെ തലസ്ഥാനങ്ങളിൽ നിന്നൂപോലും ഏതാനും ദിവസങ്ങൾക്കുള്ളിൽ വിവരങ്ങൾ കൈപറ്റാൻ ചക്രവർത്തിയെ ഈ തപാൽ സമ്പ്രദായം സഹായിച്ചു.
  17. Describe the features of the Mughal Provincial Administration Do you think it was easy to control the Provinces? Justify. മുഗൾ പ്രവിശ്യാഭരണത്തിന്റെ സവിശേഷതകൾ വിവരിക്കുക. പ്രവിശ്യകളെ നിയന്ത്രിക്കുക എന്നത് എളുപ്പമായ ഒരു പ്രവർത്തിയായിരുന്നൂവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സമർത്ഥിക്കുക.
  18. Answer

    മുഗൾ സാമ്രാജ്യത്തെ അനേകം പ്രവിശ്യകളായി വിഭജിച്ചിരുന്നു. അവയെ സുബകൾ (subas) എന്നാണ് വിളിച്ചിരുന്നത്. പ്രവിശ്യാഭരണം കേന്ദ്രഭരണത്തിന്റെ ഒരു ചെറിയ മാതൃക ആയിരുന്നു. കേന്ദ്രത്തിലേതുപോലെ പ്രവിശ്യകളിലും മന്ത്രിമാരും അവരെ സഹായിക്കാനായി കീഴുദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നൂ. പ്രവിശ്യകളുടെ ഭരണതലവൻ സുബേദാർ (subadar, പ്രവിശ്യാ ഗവർണർ) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തെ നിയമിച്ചിരുന്നത് ചക്രവർത്തിയാണ്. ചക്രവർത്തിയുടെ മുമ്പിൽ അദ്ദേഹം നേരിട്ട് ഹാജരാകണമായിരുന്നു.
    • 🌟 ഓരോ സുബയും ജില്ലകളായി വിഭജിക്കപെട്ടു. ജില്ലകളെ സർക്കാറുകൾ (sirkars) എന്നാണ് വിളിച്ചിരുന്നത്. ഓരോ സർക്കാരും ഫൗജ്ദാർ (faujdar, Commandant) എന്ന ഭരണാധികാരികളുടെ കീഴിലായിരുന്നു. വലിയൊരു കാലാൾപടയും തോക്കുധാരികളായ പടയാളികളെയും ജില്ലകളിൽ വിന്യസിപ്പിച്ചിരുന്നു.
    • 🌟 സർക്കാർകളെ പർഗാനകളായി (ഉപജില്ലകൾ) വിഭജിച്ചിരുന്നു. പർഗാനകളുടെ ഭരണം കനുൻഗോ (qanungo), ചൗധരി (Chaudhuri), ഖാസി (qazi) എന്നീ മൂന്ന് അർദ്ധ-പരമ്പരാഗത ഉദ്യോഗസ്ഥരുടെ കൈകളിലായിരുന്നു. കനുൻഗോ റവന്യു രേഖകളുടെ സൂക്ഷിപ്പുകാരനായിരുന്നു. ചൗധരി റവന്യു പിരിവിന്റെ ചുമതല നിർവ്വഹിച്ചു. നീതിന്യായ ചുമതലയാണ് ഖാസിയ്ക്കുണ്ടായിരുന്നത്.
    • v പർഗാനകളെ ഗ്രാമങ്ങളായി വിഭജിച്ചിരുന്നു. ഗ്രാമങ്ങളുടെ ഭരണചുമതല ഗ്രാമസഭകൾക്കായിരുന്നൂ.
  19. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    Akbar Namah അക്ബർ നാമ Badshah Namah ബാദ്ഷ നാമ
    Shah Jahan ഷാജഹാൻ Humayun Namah ഹുമയൂൺ നാമ
    Alamgir Namah ആലംഗീർ നാമ Abul Fazl അബുൽ ഫസൽ
    Gulbadan Begum ഗുൽബദൻ ബീഗം Aurangazeb ഔറംഗസേബ്
  20. Answer
    Column A Column B
    Akbar Namah അക്ബർ നാമ Abul Fazl അബുൽ ഫസൽ
    Shah Jahan ഷാജഹാൻ Badshah Namah ബാദ്ഷ നാമ
    Alamgir Namah ആലംഗീർ നാമ Aurangazeb ഔറംഗസേബ്
    Gulbadan Begum ഗുൽബദൻ ബീഗം Humayun Namah ഹുമയൂൺ നാമ
  21. ‘Kandahar was a problem to the Mughal rulers’. Evaluate this statement. ‘കാണ്ഡഹാർ മുഗൾ ഭരണാധികാരികൾക്ക് ഒരു പ്രശ്നമായിരുന്നു’. ഈ പ്രസ്താവനയുടെ സാധുത വിലയിരുത്തുക.
  22. Answer

    കാണ്ഡഹാർ സൈനികവും വാണിജ്യപരവുമായ പ്രാധാന്യമുള്ള ഒരു നഗരമായിരുന്നു. ഈ കോട്ട നഗരത്തെ ചൊല്ലി മുഗളന്മാരും ഇറാവിലെ സഫാവിദുകളും തമ്മിൽ തർക്കം നിലനിന്നിരുന്നു. കാണ്ഡഹാർ തുടക്കത്തിൽ ഹുമയൂണിന്റെ കൈവശമായിരുന്നു. ഹുമയൂൺ മരിച്ച് രണ്ടു വർഷം കഴിഞ്ഞപ്പോൾ ഇറാൻ ആ നഗരം പിടിച്ചെടുത്തു. എന്നാൽ 1595-ൽ അക്ബർ അത് തിരിച്ചു പിടിച്ചു. സഫാവിദുകൾ മുഗളന്മാരുമായി നയതന്ത്ര ബന്ധങ്ങൾ നിലനിർത്തിയെങ്കിലും കാണ്ഡഹാറിന് മേലുള്ള അവകാശവാദം അവർ തുടർന്നുപോന്നു. 1613-ൽ ഇറാനിലെ ഷാഅബ്ബാസിന്റെ രാജധാനിയിലേക്ക് ഷാജഹാൻ ഒരു നയതന്ത്ര പ്രതിനിധിയെ അയച്ചു. കാണ്ഡഹാർ മുഗളന്മാരുടെ കീഴിൽ തന്നെ നിലനിർത്തുന്നതിന് ഇറാന്റെ സഹകരണം അഭ്യർത്ഥിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ ദൗത്യം ഒരു പരാജയമായിരുന്നു. 1622-ൽ പേർഷ്യൻ സൈന്യം കാണ്ഡഹാർ വളഞ്ഞു. പേർഷ്യൻ ആക്രമണത്തെ തടയാൻ മുഗൾ കാവൽ സൈന്യം സജ്ജമായിരുന്നില്ല. സ്വാഭാവികമായും മുഗൾ സൈന്യം പരാജയപെട്ടു. കാണ്ഡഹാർ നഗരവും കോട്ടകളും സഫാവിദുകൾക്ക് അടിയറവെയ്ക്കാൻ അവർ നിർബന്ധിതരായി. നഗരം തിരിച്ചുപിടിക്കാനുള്ള എല്ലാ മുഗൾ ശ്രമങ്ങളും പരാജയത്തിൽ കലാശിച്ചു.
  23. Prepare a short note on Akbar Nama. അക്ബർ നാമയെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
  24. Answer

    അക്ബർ നാമയുടെ രചയിതാവായ അബ്‌ദുൾ ഫസൽ മുഗൾ തലസ്ഥാനമായ ആഗ്രയിലാണ് വളർന്നുവന്നത്. അറബിക്, പേർഷ്യൻ, ഗ്രീക്ക് തത്വചിന്തയിലും, സൂഫിസത്തിലും അദ്ദേഹത്തിന് നല്ല പാണ്ഡിത്യം ഉണ്ടായിരുന്നു. അദ്ദേഹം ഊർജ്ജസ്വലനായ ഒരു താർക്കികനും ഒരു സ്വതന്ത്ര ചിന്തകനുമായിരുന്നു. യാഥാസ്ഥിതികരായ ഉലമമാരുടെ അഭിപ്രായങ്ങളെ അദ്ദേഹം നിശിതമായി എതിർത്തു പോന്നു. അബുൾ ഫസലിന്റെ ഈ യോഗ്യതകളിൽ ആകർഷകനായ അക്ബർ അദ്ദേഹത്തെ തന്റെ ഉപദേശകനും വക്താവുമായി നിയമിച്ചു. മത യാഥാസ്ഥിതികതയുടെ നിയന്ത്രണത്തിൽ നിന്നും സ്വാധീനത്തിൽ നിന്നും രാഷ്ട്രത്തെ സ്വതന്ത്രമാക്കുക എന്നതായിരുന്നു അക്ബറിന്റെ ഒരു പ്രധാന ലക്ഷ്യം. ഒരു കൊട്ടാര ചരിത്രകാരൻ എന്ന നിലയിൽ അബുൾ ഫസൽ അക്ബറിന്റെ ഭരണവുമായി ബന്ധപ്പെട്ട ആശയങ്ങൾക്ക് രൂപം നൽകുകയും വിനിമയം നടത്തുകയും ചെയ്തു.
    അക്ബർ നാമയെ മൂന്നു ഗ്രന്ഥങ്ങളായി വിഭജിച്ചിരിക്കുന്നു. അതിൽ ആദ്യത്തെ രണ്ടെണ്ണം ദിനവൃത്താന്തങ്ങളാണ്. മൂന്നാമത്തെ ഗ്രന്ഥം അയിൻ- ഇ-അക്ബാരിയാണ്. ആദ്യത്തെ രണ്ടുവാല്യങ്ങൾ മാനവരാശിയുടെ ചരിത്രം ആദം മുതൽ അക്ബറിന്റെ ജീവിതത്തിന്റെ 30 വർഷത്തെ ചരിത്രത്തെ വിവരിക്കുന്നു. രണ്ടാമത്തെ വാല്യം അക്ബറിന്റെ 46 വർഷത്തെ ചരിത്രത്തോടെ അവസാനിക്കുന്നു. അക്ബറിന്റെ കാലഘട്ടത്തെക്കുറിച്ച് വിശദമായ വിവരം നൽകുന്നതാണ് ഈ ഗ്രന്ഥം. അതേസമയം ഇത് അക്ബറിന്റെ സാമ്രാജ്യത്തിലെ എല്ലാ ഘടകങ്ങളെയും കുറിച്ച് വിശദമായ വിവരം നൽകുന്നുണ്ട്. കാലഗണത്തെ സൂചിപ്പിക്കാതെ ഭൂമിശാസ്ത്രവും, സാമൂഹികവും ഭരണപരവും സാംസ്കാരികവുമായ കാര്യങ്ങൾ ഇതിൽ വിവരിക്കുന്നുണ്ട്.
  25. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    Jangli ജംഗ്ലി Absolute peace പരിപൂർണ്ണ സമാധാനം
    Jizya ജിസിയ Abu’l Fazl അബുൽ ഫസൽ
    Sulh-i-kul സുൾഹ് – ഇ- കുൽ Forest dwellers വനവാസികൾ
    Akbar Nama അക്ബർനാമാ Religious tax മത നികുതി
  26. Answer
    Column A Column B
    Jangli ജംഗ്ലി Forest dwellers വനവാസികൾ
    Jizya ജിസിയ Religious tax മത നികുതി
    Sulh-i-kul സുൾഹ് – ഇ- കുൽ Absolute peace പരിപൂർണ്ണ സമാധാനം
    Akbar Nama അക്ബർനാമാ Abu’l Fazl അബുൽ ഫസൽ
  27. Examine the capital cities of the Mughals. മുഗളന്മാരുടെ തലസ്ഥാന നഗരങ്ങളെ പരിശോധിക്കുക.
  28. Answer

    സാമ്രാജ്യത്തിന്റെ ഹൃദയഭാഗത്താണ് തലസ്ഥാനം. അവിടേയാണ് രാജസദസ്സ് ചേരുന്നത്. 16-ാം നൂറ്റാണ്ടിൽ മുഗളന്മാർ തലസ്ഥാനം തുടർച്ചയായി മാറ്റികൊണ്ടിരുന്നു. ലോദി തലസ്ഥാനമായ ആഗ്രയായിരുന്നു ബാബറിന്റെ തലസ്ഥാനം. 1566-ൽ അക്ബർ ആഗ്രകോടു നിർമ്മിച്ചു. 1570-ൽ പുതിയ തലസ്ഥാനമായ ഫത്തേപൂർ സിക്രി നിർമ്മിക്കുവാൻ അക്ബർ തിരുമാനിച്ചു. സിക്രിയിലെ വെള്ളിയാഴ്ച പള്ളിക്കു സമീപം അക്ബർ ശെയ്ഖ് സലിം ചിസ്തിയുടെ തൂവെള്ള മാർബിൾ ശവകുടീരം നിർമ്മിച്ചു. ഇതു കൂടാതെ, ബൂലന്ദ് ദർവാസ എന്ന വലിയ പ്രവേശന കവാടം അദ്ദേഹം നിർമ്മിച്ചു. ഗുജറാത്തിലെ അക്ബറിന്റെ വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. വടക്ക് – പടിഞ്ഞാറൻ പ്രദേശങ്ങൾ ശക്തമായ നിയന്ത്രണത്തിൽ കൊണ്ടുവരാനായി 1585-ൽ തലസ്ഥാനം ലാഹോറിലേക്ക് മാറ്റി.
    ഷാജഹാന് നിർമ്മാണത്തോട് പ്രത്യേക അഭിനിവേശമായിരുന്നൂ. 1648-ൽ രാജസദസ്സ്, സൈന്യം, അന്തഃപുരം തുടങ്ങിയവ ആഗ്രയിൽ നിന്നും പുതുതായി പൂർത്തീകരിച്ച സാമ്രാജ്യ തലസ്ഥാനമായ ഷാജഹാനാബാദിലേക്ക് മാറ്റി. ചെങ്കോട്ട, ജുമാമസ്ജിദ് ചാന്ദ്നി ചൗക്ക്, പ്രഭുക്കന്മാരുടെ വാസസ്ഥലങ്ങൾ എന്ന പഴയനഗരമായ ദൽഹിലെ പുതിയ കൂട്ടിച്ചേർക്കലായിരുന്നു.

5 MARK QUESTIONS & ANSWERS

  1. Explain the process of manuscript production under the Mughals. മുഗൾ കാലഘട്ടത്തിലെ കൈയെഴുത്ത് നിർമ്മാണ പ്രക്രിയ വിശദമാക്കുക.
  2. Answer

    ഒരു കൈയെഴുത്തു പ്രതിയുടെ നിർമ്മാണത്തിൽ നിരവധി പേർക്ക് പങ്കാളിത്തമുണ്ടായിരുന്നു. കടലാസ്സു നിർമ്മാതാക്കൾ, പകർപ്പെഴുത്തുകാർ, പകിട്ടുവരുത്തുതുന്നവർ, ചിത്രകാരന്മാർ, പുസ്തകം കുത്തിക്കെട്ടുന്നവർ എല്ലാം അതിലുൾപ്പെട്ടിരുന്നു.
    • 🌀 കടലാസ്സു നിർമ്മാതാക്കൾ കയ്യെഴുത്തുപ്രതിയുടെ താളുകൾ തയ്യാറാക്കി.
    • 🌀 പകർപ്പെഴുത്തുകാർ (Scribes or Calligraphers) ഗ്രന്ഥം പകർത്തിയെഴുതി.
    • 🌀 പകിട്ടുവരുത്തുതുന്നവർ (Gilders) താളുകൾക്ക് ശോഭ പകർന്നു.
    • 🌀 ചിത്രകാരന്മാർ പുസ്തകത്തിലെ രംഗങ്ങൾക്ക് ചിത്രങ്ങൾ വരച്ചു.
    • 🌀 പുസ്തകം കുത്തിക്കെട്ടുന്നവർ താളുകളെല്ലാം ചേർത്ത് അലങ്കൃതമായ ചട്ടക്കുള്ളിൽ അവയെ കുത്തിക്കെട്ടി പുസ്തകമാക്കി.
    നിർമ്മാണം പൂർത്തിയായ കയ്യെഴുത്തുപ്രതി ഒരു അമൂല്യവസ്തുവായി, ധൈഷണിക സമ്പത്തും സൗന്ദര്യവുമുള്ള ഒരു കൃതിയായി കണക്കാക്കപെട്ടു. കയ്യെഴുത്തുപ്രതികളുടെ ഈ ചാരുത അവയ്ക്ക് രൂപം നൽകാനുള്ള മുഗൾ ചക്രവർത്തിമാരുടെ കഴിവിനെ പ്രകടിപ്പിച്ചു.
  3. Analyse the importance of Akbar Nama and Badshah Nama as source materials for the study of Mughal Empire. മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള പഠനത്തിൽ അക്ബർ നാമ, ബാദ്ഷാ നാമ എന്നീ ഉറവിടങ്ങളുടെ പ്രാധാന്യം പരിശോധിക്കുക.
  4. Answer

    അക്ബർ നാമ:

    1589-ൽ അബുൾ ഫസൽ അക്ബർ നാമ എഴുതാനാരംഭിച്ചു. 13 വർഷം അദ്ദേഹം ഈ പുസ്തകത്തിന്റെ രചനയ്ക്കായി ചെലവഴിച്ചു. ഇതിനിടെ പുസ്തകത്തിന്റെ കരട്‌രൂപം അദ്ദേഹം പലവട്ടം തിരുത്തുകയും പരിഷ്കരിക്കുകയും ചെയ്തു. അദ്ദേഹം പല തരത്തിലുള്ള സ്രോതസ്സുകൾ ഉപയോഗിച്ചു. സംഭവങ്ങളുടെ യഥാർത്ഥ രേഖകൾ (waqai), ഔദ്യോഗിക പ്രമാണങ്ങൾ, ജ്ഞാനികളായ വ്യക്തികളുടെ വാചികമായ സാക്ഷിപത്രങ്ങൾ എന്നിവയെല്ലാം അതിലുൾപ്പെടുന്നു. അക്ബർ നാമ മൂന്നു പുസ്തകങ്ങളായി വിഭചിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ രണ്ടു പുസ്തകങ്ങളും ദിനവൃത്താന്തങ്ങളാണ്. എയിൻ – ഇ അക്ബാരിയാണ് മൂന്നാമത്തെ പുസ്തകം.
    • 🌀 ആദ്യം മുതൽക്ക് അക്ബറുടെ ജീവിതത്തിന്റെ ആദ്യ 30 വർഷങ്ങൾ വരെയുള്ള മാനവരാശിയുടെ ചരിത്രമാണ് ആദ്യത്തെ പുസ്തകം വിവരിക്കുന്നത്.
    • 🌀 രണ്ടാമത്തെ പുസ്തകം അക്ബറിന്റെ 46 -ാമത്തെ ഭരണവർഷം (1601) വരെയുള്ള സംഭവങ്ങൾ വിവരിക്കുന്നു.
    അക്ബറിന്റെ ഭരണത്തെക്കുറിച്ച് വിശദമായൊരു വിവരണം നൽകുന്നതിനു വേണ്ടിയാണ് അക്ബർ നാമ രചിക്കപെട്ടത്. സാമ്രാജ്യത്തിലെ പ്രധാന രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചും സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചും അത് വിവരങ്ങൾ നൽകുന്നു. കാലഗണനയെ പരാമർശിക്കാതെ, അക്ബറിന്റെ സാമ്രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും, സാമൂഹികവും, ഭരണപരവും സാംസ്കാരികവുമായ എല്ലാ വശങ്ങളെയും അതു ചിത്രീകരിക്കുന്നു. മുഗൾ സാമ്രാജ്യത്തിൽ വൈവിധ്യമാർന്ന ഒരു ജനസംഖ്യയാണ് ഉണ്ടായിരുന്നതെന്ന് എയിൻ ചൂണ്ടിക്കാണിക്കുന്നു. ഹിന്ദുക്കളും, ജൈനമതക്കാരും, ബുദ്ധമതക്കാരും മുസ്ലീങ്ങളുമെല്ലാം അതിലുൾപ്പെട്ടിരുന്നു. ഒരു സങ്കര സംസ്കാരമാണ് അവിടെ നിലനിന്നിരുന്നത്.

    ബാദ്ഷാ നാമ:

    മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ ഭരണകാലത്താണ് ബാദ്ഷാ നാമ എഴുതപ്പെട്ടത്. അബുൾ ഫസലിന്റെ ശിഷ്യനായിരുന്ന അബ്‌ദുൾ ഹമീദ് ലഹോരിയാണ് അതിന്റെ രചയിതാവ്. ലഹോരിയുടെ കഴിവുകളിൽ മതിപ്പു തോന്നിയ ഷാജഹാൻ അക്ബർ നാമയുടെ മാതൃകയിൽ തന്റെ ഭരണചരിത്രം എഴുതാൻ അദ്ദേഹത്തെ അധികാരപ്പെടുത്തി. അക്ബർ നാമയെ പോലെ ബാദ്ഷാ നാമയും ഒരു ഔദ്യോഗിക ചരിത്രമാണ്. അതിന് മൂന്നു വാല്യങ്ങളുണ്ട് (daftars). ഓരോ വാല്യവും പത്ത് ചന്ദ്രവർഷങ്ങളുടെ കാലത്തെ ചരിത്രമാണ് അനാവരണം ചെയ്യുന്നത്. ഷാജഹാന്റെ ഭരണത്തിന്റെ ആദ്യത്തെ രണ്ടു പതിറ്റാണ്ടുകൾ (1627- 47) ഉൾപെടുത്തിയാണ് പുസ്തകത്തിന്റെ ഒന്നും രണ്ടും വാല്യങ്ങൾ ലഹോരി രചിച്ചത്. ഈ വാല്യങ്ങൾ പിൽക്കാലത്ത് ഷാജഹാന്റെ വാസിറായിരുന്ന സദുള്ള ഖാൻ പരിഷ്കരിക്കുകയുണ്ടായി. വാർദ്ധക്യത്തിന്റെ അവശതകൾ മൂലം മൂന്നാമത്തെ പതിറ്റാണ്ടിന്റെ ചരിത്രമെഴുതാൻ ലഹോരിക്ക് കഴിഞ്ഞില്ല.
    കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യയിലെ ജനങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും അറിവ് സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യാചരിത്രം പഠിക്കാൻ തുടങ്ങി. ഇന്ത്യയിലെ കൊളോണിയൽ വാഴ്ച നിലനിർത്തുന്നതിന് അത്തരം ജ്ഞാനം അനിവാര്യമായിരുന്നു. അതിനാൽ ഇന്ത്യാപഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ബ്രിട്ടീഷുകാർ രേഖാലയങ്ങളും (archives) മറ്റു സ്ഥാപനങ്ങളും ആരംഭിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബംഗാളിലെ ഏഷ്യാറ്റിക് സൊസൈറ്റിയാണ്. 1784 ൽ സർ വില്യം ജോൺസാണ് അത് സ്ഥാപിച്ചത്. അനേകം ഇന്ത്യൻ കയ്യെഴുത്തു പ്രതികളുടെ എഡിറ്റിങ്ങും അച്ചടിയും പരിഭാഷയും സൊസൈറ്റി ഏറ്റെടുത്തു.
  5. Sulh-I-Kul was a noble idea introduced by Akbar. Illustrate the statement with examples. ‘സുൾഹ് – ഇ- കുൽ അക്ബർ ആവിഷ്കരിച്ച ഒരു കുലീന ആശയമായിരുന്നു’ പരിശോധിക്കുക.
  6. Answer

    മുഗൾ സാമ്രാജ്യത്തിൽ ഹിന്ദുക്കൾ, ജൈനർ, സൊറാസ്ട്രിയൻമാർ, മുസ്ലീങ്ങൾ എന്നിങ്ങനെ വിവിധ വാംശീയ – മത സമുദായങ്ങൾ ഉണ്ടായിരുന്നൂവെന്ന് മുഗൾ ദിനവൃത്താന്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എല്ലാ വാംശീയ – മത വിഭാഗങ്ങൾക്കും അതീതനായി ചക്രവർത്തി നിലകൊണ്ടു. സമാധാനാം, ഐക്യം, സുസ്ഥിരത എന്നിവയെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. നീതിയും സമാധാനവും ഉറപ്പുവരുത്തുന്നതിനുവേണ്ടി എല്ലാ സമുദായാങ്ങളുമായൂം സാമൂഹ്യ വിഭാഗങ്ങളുമായും അദ്ദേഹം യോജിച്ചു പ്രവർത്തിച്ചു. അങ്ങനെ സുൾഹ് – ഇ കുൽ (sulh-i kul) അഥവാ സമ്പൂർണ്ണ സമാധാനം മുഗൾ ഭരണത്തിന്റെ ഒരു പ്രധാന സവിശേഷതയായിതീർന്നു.
    • 🍀 സുൾഹ്-ഇ കുൽ എന്ന ആശയം പ്രബുദ്ധ ഭരണത്തിന്റെ ആധാരശിലയായിരുന്നെന്ന് അബുൾ ഫസൽ അഭിപ്രായപ്പെടുന്നു.
    • 🍀 ഈ ആശയപ്രകാരം സാമ്രാജ്യത്തിലെ എല്ലാ മതങ്ങൾക്കും ചിന്താവിഭാഗങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടായിരുന്നൂ. എന്നാൽ രാഷ്ട്രത്തിന്റെ അധികാരത്തിനു തുരങ്കം വെയ്ക്കാനോ പരസ്പരം പോരാടാനോ അവരെ അനുവദിച്ചിരുന്നില്ല.
      സുൾഹ് – ഇ കുൽ നടപ്പിലാക്കുന്നതിന് അക്ബർ പ്രത്യേക പരിഗണന നൽകുകയുണ്ടായി. രാഷ്ട്ര നയങ്ങളിലൂടെയാണ് അത് നടപ്പിലാക്കപെടുന്നത്. ഭരണ രംഗത്ത് സുൾഹ് – ഇ കുൽ എന്ന ആശയം പിന്തുണരണമെന്ന് അക്ബർ എല്ലാ ഉദ്യോഗസ്ഥന്മാർക്കും നിർദ്ദേശം നൽകി. മാത്രമല്ല, ഈ ആശയം നടപ്പിലാക്കുന്നതിന് അദ്ദേഹം ചില സാമൂഹ്യ-മത പരിഷ്കാരങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
    • 🍀 1564-ൽ ജിസിയയും (അമുസ്ലീങ്ങൾക്കുമേൽ ചുമത്തിയിരുന്ന തലവരി) അക്ബർ നിർത്തലാക്കി. കാരണം ഈ രണ്ടു നികുതികളും മതവിവേചനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
  7. Write a diary note regarding the daily routine of the Mughal Emperor. മുഗൾ ചക്രവർത്തിയുടെ ദൈനംദിന പ്രവർത്തികളെക്കുറിച്ച് ഒരു ഡയറിക്കുറിപ്പ് തയ്യാറാക്കുക.
  8. Answer

    മുഗൾ ചക്രവർത്തിയുടെ ഓരോ ദിവസവും പ്രഭാതത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ചു പിന്നീട്‌ദേഹം കിഴക്കോട്ട് ദർശനമുള്ള ഒരു ചെറിയ ബാൽക്കണിയിൽ അഥവാ ജരോഗ (jharoka) യിൽ പ്രത്യക്ഷപെട്ടു. താഴെ പടയാളികളും, വ്യാപാരികളും കൈത്തൊഴിലാളുകാരും, കർഷകരും, രോഗബാധിതരായ കുട്ടികളോടൊപ്പമുള്ള സ്ത്രീകളും അദ്ദേഹത്തിന്റെ ഒരു ദർശനത്തിനു (darshan) വേണ്ടി കാത്തു നിൽക്കും. ഈ ആചാരത്തെ ‘ജരോഗ ദർശൻ (Jharoka darshan) എന്നാണ് വിളിച്ചിരുന്നത്. അക്ബർ ആണ് ഈ ആചാരം കൊണ്ടുവന്നത്. ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചുകൊണ്ട് ചക്രവർത്തിയുടെ അധികാരത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
    ജരോഗയിൽ ഒരു മണിക്കൂർ ചെലവഴിച്ചതിനുശേഷം ചക്രവർത്തി പൊതുഹാളായ ദിവാൻ – ഇ- ആമിലേക്ക് (diwan- i am) പോകും. ഗവൺമെന്റിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ അദ്ദേഹം നിർവ്വഹിക്കുന്നത് ഇവിടെയാണ്. രണ്ടു മണിക്കൂറിനു ശേഷം സ്വകാര്യ സദസ്സുമായി കൂടിക്കാഴ്ച നടത്തുന്നതിനും രഹസ്യ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ചക്രവർത്തി ദിവാൻ – ഇ ഖാസിൽ (diwan-i khas) എത്തിച്ചേരും. രാഷ്ട്രത്തിലെ ഉന്നതമായ മന്ത്രിമാർ അവരുടെ പരാതികളും നികുതി ഉദ്യോഗസ്ഥന്മാർ അവരുടെ കണക്കുകളും അദ്ദേഹത്തിന്റെ മുന്നിൽ സമർപ്പിക്കും. ചിലന്ദർഭങ്ങളിൽ ചക്രവർത്തി പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികളോ അല്ലെങ്കിൽ ശില്പികളുടെ കെട്ടിടനിർമ്മാണ രൂപരേഖകളോ (plans) വീക്ഷിക്കും.
    സിംഹാസനാരോഹണത്തിന്റെ വാർഷികം, ഈദ്, ശബ്-ഇ ബറാത്ത്, ഹോളി എന്നീപോലെയുള്ള വിശേഷവസരങ്ങളാണ് രാജധാനിയിൽ ആചരിക്കപെടുന്നത്. അതത് സന്ദർഭങ്ങളിൽ കൊട്ടാരത്തിന്റെ ചുമരുകൾ വർണ്ണങ്ങളായ തോരണങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നു. വിലയേറിയ സ്റ്റാന്റുകളിൽ ഉറപ്പിച്ച പരിമളമേക്കുന്ന മെഴുകുതിരികൾ ആഘോഷങ്ങളുടെ മാറ്റു കൂട്ടി. ഇതെല്ലാം സന്ദർശകരിൽ വലിയ മതിപ്പുളവാക്കി. മുഗൾ രാജാവിന്റെ ജന്മദിനങ്ങളും, ഇറാനിയൻ പുതുവർക്ഷമായ നൗറോസും (Nouroz) ആചരിച്ചിരുന്നു. ജന്മദിനങ്ങളുടെ അന്ന് പല സാധനങ്ങളുകൊണ്ട് രാജാവിന്റെ തുലാഭാരം നടത്തിയിരുന്നു. ഈ സാധനങ്ങൾ പിന്നീട് കാരുണ്യ പ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യപ്പെട്ടു.
  9. Analyse the main features of Mughal provincial administration. മുഗൾ പ്രവിശ്യാഭരണത്തിന്റെ പ്രധാന സവിശേഷതകൾ വിശകലനം ചെയ്യുക.
  10. Answer

    മുഗൾ സാമ്രാജ്യത്തെ അനേകം പ്രവിശ്യകളായി വിഭജിച്ചിരുന്നു. അവയെ സുബകൾ (subas) എന്നാണ് വിളിച്ചിരുന്നത്. പ്രവിശ്യാഭരണം കേന്ദ്രഭരണത്തിന്റെ ഒരു ചെറിയ മാതൃക ആയിരുന്നു. കേന്ദ്രത്തിലേതുപോലെ പ്രവിശ്യകളിലും മന്ത്രിമാരും അവരെ സഹായിക്കാനായി കീഴുദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നൂ. പ്രവിശ്യകളുടെ ഭരണതലവൻ സുബേദാർ (subadar, പ്രവിശ്യാ ഗവർണർ) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തെ നിയമിച്ചിരുന്നത് ചക്രവർത്തിയാണ്. ചക്രവർത്തിയുടെ മുമ്പിൽ അദ്ദേഹം നേരിട്ട് ഹാജരാകണമായിരുന്നു.
    • 🍁 ഓരോ സുബയും ജില്ലകളായി വിഭജിക്കപെട്ടു. ജില്ലകളെ സർക്കാരുകൾ (sirkars) എന്നാണ് വിളിച്ചിരുന്നത്. ഓരോ സർക്കാരും ഫൗജ്ദാർ (faujdar, Commandant) എന്ന ഭരണാധികാരികളുടെ കീഴിലായിരുന്നു. വലിയൊരു കാളാൾപടയും തോക്കുധാരികളായ പടയാളികളെയും ജില്ലകളിൽ വിന്യസിപ്പിച്ചിരുന്നു.
    • 🍁 സർക്കാരുകളെ പർഗാനകളായി (ഉപജില്ലകൾ) വിഭജിച്ചിരുന്നു. പർഗാനകളുടെ ഭരണം കനുൻഗോ (qanungo), ചൗധരി (Chaudhuri), ഖാസി (qazi) എന്നീ മൂന്ന് അർദ്ധ-പരമ്പരാഗത ഉദ്യോഗസ്ഥന്മാരുടെ കൈകളിലായിരുന്നു. കനുൻഗോ റവന്യു രേഖകളുടെ സൂക്ഷിപ്പുകാരനായിരുന്നു. ചൗധരി റവന്യു പിരിവിന്റെ ചുമതല നിർവ്വഹിച്ചു. നീതിന്യായ ചുമതലയാണ് ഖാസിയ്ക്കുണ്ടായിരുന്നത്.
    • 🍁 പർഗാനകളെ ഗ്രാമങ്ങളായി വിഭജിച്ചിരുന്നു. ഗ്രാമങ്ങളുടെ ഭരണചുമതല ഗ്രാമസഭകൾക്കായിരുന്നൂ.

8 MARK QUESTIONS & ANSWERS

  1. Prepare an essay on the concept of ideal kingdom developed by the Mughals. മുഗളന്മാരുടെ മാതൃകപരമായ രാഷ്ട്രം എന്ന കാഴ്ചപ്പാടിനെ വിവരിക്കുക.
  2. Answer

    മുഗളന്മാർ രാജാവിന്റെ ദൈവദത്താധികാരത്തിൽ വിശ്വസിച്ചിരുന്നു. തങ്ങളുടെ അധികാരം ദൈവത്തിൽ നിന്ന് പ്രത്യക്ഷമായി കൈവന്നതാണെന്ന് അവർ വിശ്വസിച്ചു. മുഗൾ കാലഘട്ടത്തിലെ കൊട്ടാര ചരിത്രകാരന്മാർ മുഗൾ രാജാക്കന്മാരുടെ അധികാരം ദൈവമികമാണെന്ന് കാണിക്കുന്നതിനുവേണ്ടി മംഗോൾ രാജ്ഞിയായ അലൻക്വായുടെ (Alanqua) ഐതിഹ്യം വിവരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഈ ഐതിഹ്യമനുസരിച്ച്, അലൻക്വാ അവരുടെ താവളത്തിൽ വിശ്രമിക്കുമ്പോൾ സൂര്യരശ്മിയേറ്റ് ഗർഭിണിയായി, അവരുടെ സന്താനം ഈ ദിവ്യപ്രകാശം തലമുറ തലമുറയായി കൈമാറിപ്പോന്നു. ഈ ദിവ്യപ്രകാശം (Farr-Izadi) മുഗൾ രാജാവിനും ലഭിക്കുകയുണ്ടായി.
    ദൈവത്തിൽ നിന്നും പ്രകാശം സ്വീകരിക്കുന്ന വസ്തുക്കളുടെ ശ്രേണിയിൽ ഏറ്റവും ഉയർന്ന സ്ഥാനങ്ങളാണ് അബ്‌ദുൾ ഫസൽ മുഗൾ രാജവംശത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ആശയത്തെ ആദ്യമായി പ്രചരിച്ച ഇറാനിയൻ സൂഫിയായ ശിഹാബുദ്ദീൻ സുഹ്രവാദിയിൽ നിന്നുമാണ് അദ്ദേഹത്തിന് പ്രചോദനം ലഭിച്ചത്. ഈ ആശയമനുസരിച്ച് ദിവ്യപ്രകാശം രാജാവിലേക്ക് പ്രസരിക്കുകയും അതിലൂടെ തന്റെ പ്രജകളുടെ ആത്മീയമായ വഴി കാട്ടിയായി ചക്രവർത്തി മാറുകയും ചെയ്യുന്നു. 17-ാം നൂറ്റാണ്ടു മുതൽ, മുഗൾ ചിത്രകാരന്മാർ വരച്ച മുഗൾ ചക്രവർത്തിമാരുടെ ചിത്രങ്ങളിൽ പ്രഭാവലയം സൂചിപ്പിക്കുന്ന ചിത്രീകരണങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയും യൂറോപ്യൻ ചിത്രങ്ങളെ അനുസരിച്ചാണ് അവർ ഇത്തരത്തിൽ തയ്യാറാക്കിയത്.
    സുൾഹ് – ഇ കുൽ (sulh-i kul) അഥവാ സമ്പൂർണ്ണ സമാധാനം മുഗൾ ഭരണത്തിന്റെ ഒരു പ്രധാന സവിശേഷതയായിതീർന്നു.
    • 🍁 സുൾഹ് – ഇ കുൽ എന്ന ആശയം പ്രബുദ്ധ ഭരണത്തിന്റെ ആധാരശിലയിരുന്നുവെന്നു അബുൾ ഫസൽ അഭിപ്രായപ്പെടുന്നു.
    • 🍁 ഈ ആശയപ്രകാരം സാമ്രാജ്യത്തിലെ എല്ലാ മതങ്ങൾക്കും ചിന്താവിഭാഗങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടായിരുന്നൂ. എന്നാൽ രാഷ്ട്രത്തിന്റെ അധികാരത്തിനു തുരങ്കം വെയ്ക്കാനോ പരസ്പരം പോരാടാനോ അവരെ അനുവദിച്ചിരുന്നില്ല.
      സുൾഹ് – ഇ കുൽ നടപ്പിലാക്കുന്നതിന് അക്ബർ പ്രത്യേക പരിഗണന നൽകുകയുണ്ടായി. രാഷ്ട്ര നയങ്ങളിലൂടെയാണ് അത് നടപ്പിലാക്കപെടുന്നത്. ഭരണ രംഗത്ത് സുൾഹ് – ഇ കുൽ എന്ന ആശയം പിന്തുണരണമെന്ന് അക്ബർ എല്ലാ ഉദ്യോഗസ്ഥന്മാർക്കും നിർദ്ദേശം നൽകി. മാത്രമല്ല, ഈ ആശയം നടപ്പിലാക്കുന്നതിന് അദ്ദേഹം ചില സാമൂഹ്യ – മത പരിഷ്കാരങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
    • * 1564-ൽ ജിസിയയും (അമുസ്ലീങ്ങൾക്കുമേൽ ചുമത്തിയിരുന്ന തലവരി) അക്ബർ നിർത്തലാക്കി. കാരണം ഈ രണ്ടു നികുതികളും മതവിവേചനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
    പരമാധികാരത്തെ സാമൂഹിക ഉടമ്പടിയായിട്ടാണ് അബ്‌ദുൾ ഫസൽ നിർവ്വചിച്ചിരിക്കുന്നത്. തന്റെ പ്രജകളുടെ നാല് മർമ പ്രധാനമായ കാര്യങ്ങളെ ചക്രവർത്തി സംരക്ഷിക്കും – ജീവൻ (ജാൻ), സ്വത്ത് (മാൽ) അഭിമാനം (നമസ്), വിശ്വാസം എന്നിവയാണ് ഇത്. പകരമായി അച്ചടക്കവും വിഭവത്തിന്റെ പങ്കുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
    നീതിന്യായ ആശയത്തെ ചിത്രീകരിക്കുന്നതിന് ധാരാളം അടയാളങ്ങൾ അവർ സൃഷ്ടിച്ചിട്ടുണ്ട്. സിംഹവും ആട്ടിൻകുട്ടിയും ചേർന്നുകിടക്കുന്നതാണ് ചിത്രകാരന്മാരുടെ ഏറ്റവും പ്രിയപ്പെട്ട അടയാളം. ശക്തനും ദുർബലനും സമാധാനത്തോടെ ജീവിക്കാൻ കഴിയുമെന്ന് ഇത് സൂചിപ്പിക്കുന്നു.
  3. Analyse the capitals and courts of the Mughals. Areas to be considered : മുഗളന്മാരുടെ തലസ്ഥാനത്തെയും രാജസദസ്സിനെയും വിശകലനം ചെയ്യുക.
  4. Answer

    സാമ്രാജ്യത്തിന്റെ ഹൃദയഭാഗത്താണ് തലസ്ഥാനം, അവിടേയാണ് രാജസദസ്സ് ചേരുന്നത്. 16-ാം നൂറ്റാണ്ടിൽ മുഗളന്മാർ തലസ്ഥാനത്തെ തുടർച്ചയായി മാറ്റിക്കൊണ്ടിരുന്നു. ലോദി തലസ്ഥാനമായ ആഗ്രയായിരുന്നു ബാബറിന്റെ തലസ്ഥാനം. 1566-ൽ അക്ബർ ആഗ്രകോടു നിർമ്മിച്ചു. 1570-ൽ പുതിയ തലസ്ഥാനമായ ഫത്തേപ്പൂർ സിക്രി നിർമ്മിക്കുവാൻ അക്ബർ തിരുമാനിച്ചു. സിക്രിയിലെ വെള്ളിയാഴ്ച പള്ളിക്കുസമീപം അക്ബർ ഷെയ്ക്ക് സലിം ചിസ്തിയുടെ തൂവെള്ള മാർബിൾ ശവകൂടീരം നിർമ്മിച്ചു. ഇതു കൂടാതെ, ബൂലന്ദ് ദർവാസ എന്ന വലിയ പ്രവേശന കവാടം അദ്ദേഹം നിർമ്മിച്ചു. ഗുജറാത്തിലെ അക്ബറിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. വടക്ക് – പടിഞ്ഞാറൻ പ്രദേശങ്ങൾ ശക്തമായ നിയന്ത്രണത്തിൽ കൊണ്ടുവരാനായി 1585-ൽ തലസ്ഥാനം ലാഹോറിലേക്ക് മാറ്റി.<> ഷാജഹാന് നിർമ്മാണങ്ങളോട് പ്രത്യേക അഭിനിവേശമായിരുന്നൂ. 1648-ൽ രാജസദസ്സ്, സൈന്യം, അന്തഃപുരം തുടങ്ങിയവ ആഗ്രയിൽ നിന്നും പുതുതായി പൂർത്തീകരിച്ച സാമ്രാജ്യ തലസ്ഥാനമായ ഷാജഹാനാബാദിലേക്ക് മാറ്റി. ചെങ്കോട്ട, ജുമാമസ്ജിദ് ചാന്ദ്നി ചൗക്ക്, പ്രഭുക്കന്മാരുടെ വാസസ്ഥലങ്ങൾ എന്ന പഴയനഗരമായ ദൽഹിയിലെ പുതിയ കൂട്ടിച്ചേർക്കലായിരുന്നു. രാജസദസ്സിന്റെ ഭൗതികമായ ക്രമീകരണം പരമാധികാരിയെ കേന്ദ്രീകരിക്കുന്നു. ഇത് സമൂഹത്തിൽ ചക്രവർത്തിയുടെ സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്നു. ഇതിന്റെ മധ്യഭാഗത്തായാണ് സിംഹാസനം (താക്ത് ). രാജാവിന്റെ എത്ര അടുത്താണ് ഇരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് സഭയിൽ ഓരോ വ്യക്തിയുടെയും പദവി നിർണ്ണയിച്ചിരുന്നത്. ചക്രവർത്തി, സിംഹാസനത്തിൽ ഇരുന്നുകഴിഞ്ഞാൽ ആരും അനങ്ങുകയോ അനുവാദമില്ലാതെ പുറത്തുപോകുകയോ ചെയ്യാൻ പാടില്ല. രാജസദസ്സിനുള്ളിലെ സാമൂഹിക നിയന്ത്രണങ്ങൾ നിലനിർത്തുന്നതിനായി കർശനമായ നിയമങ്ങൾ നിലനിന്നിരുന്നു. രാജസദസ്സിനെ അഭിസംബോദന ചെയ്യുനതിനും പ്രഭാഷണം നടത്തുന്നതിനും കർശനമായ വ്യവസ്ഥകൾ ഉണ്ടായിരുന്നൂ. രാജസദസ്സിലെ മര്യാദകളിൽ ചെറിയൊരു ലംഘനം കണ്ടത്തിയാൽ കടുത്ത ശിക്ഷ നൽകുമായിരുന്നു.
    രാജധാനിയിൽ ഭരണാധികാരിയോട് കാണിക്കേണ്ട പല തരത്തിലുള്ള അഭിവാദന രീതികൾ നിലനിന്നിരുന്നു. രാജധാനിയിലെ ശ്രേണിക്രമത്തിൽ ഓരോ വ്യക്തിയുടെ പദവിയെ അത് സൂചിപ്പിക്കുന്നു.
    • 🍁 അഗാധ പ്രണാമം (Deeper prostration) ഉയർന്ന പദവിയെ സൂചിപ്പിച്ചു.
    • 🍁 ഏറ്റവും ഉയർന്ന രൂപത്തിലുള്ള പ്രണാമമാണ് സിജ്ദ അഥവാ സാഷ്ടാംഗ പ്രണാമം. ഇതു പ്രകാരം ഒരു വ്യക്തി മുട്ടുകുത്തിനിന്ന് അയാളുടെ നെറ്റിത്തലം തറയിൽ ഉരസുന്നു.
    • 🍁 ഷാജഹാന്റെ കാലത്ത് ഈ ആചാരങ്ങൾക്കു പകരം ചാർ തസ്ലീം (Char taslim), സമീൻ ബോസ് (തറയിൽ ചുമ്പിക്കുക) എന്നീ അഭിവാദന രീതികൾ നടപ്പിലാക്കപെട്ടു.
    നയതന്ത്ര പ്രതിനിധികൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടത്തിന്റെ നിയതമായ വ്യവസ്ഥ ഉണ്ടായിരുന്നു.
    മുഗൾ ചക്രവർത്തിയുടെ ഓരോ ദിവസവും പ്രഭാതത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ചു. പിന്നീട്‌ അദ്ദേഹം കിഴക്കോട്ട് ദർശനമുള്ള ഒരു ചെറിയ ബാൽക്കണിയിൽ അഥവാ ജരോഗ (jharoka) യിൽ പ്രത്യക്ഷപെട്ടു. താഴെ പടയാളികളും, വ്യാപാരികളും കൈത്തൊഴിലാളുകാരും, കർഷകരും, രോഗബാധിതരായ കുട്ടികളോടൊപ്പമുള്ള സ്ത്രീകളും അദ്ദേഹത്തിന്റെ ഒരു ദർശനത്തിനു (darshan) വേണ്ടി കാത്തു നിൽക്കും. ഈ ആചാരത്തെ ‘ജരോഗ ദർശൻ’ (Jharoka darshan) എന്നാണ് വിളിച്ചിരുന്നത്. അക്ബറാണ് ഈ ആചാരം കൊണ്ടുവന്നത്. ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചുകൊണ്ട് ചക്രവർത്തിയുടെ അധികാരത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
    ഒരു മണിക്കൂർ ജരോഗയിൽ ചെലവഴിച്ചതിനുശേഷം, ചക്രവർത്തി തന്റെ ഗവൺമെന്റിന്റെ പ്രാഥമിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ദിവാൻ- ഇ- ആം (Public Hall of Audience)ലേക്ക് പോകുന്നു. രണ്ടു മണിക്കൂറുകൾക്കുമേശേഷം രഹസ്യസ്വഭാവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ദിവാൻ- ഇ- ഖാസിലേക്ക് എത്തിച്ചേരുന്നു.
    വിശേഷദിവസങ്ങളായ ചക്രവർത്തിയുടെ സിംഹാസനാരോഹണം, ഈദ്, ഷാബ്-ഇ- ബറാത്ത്, ഹോളി തുടങ്ങിയ രാജസദസ്സിൽ ആഘോഷിക്കുമായിരുന്നു. ഒരു വർഷം മുഴുവൻ ആഘോഷങ്ങൾ മുഗൾ ചക്രവർത്തിമാർ ആഘോഷിച്ചിരുന്നു. രാജാവിന്റെ സൂര്യനേയും ചന്ദ്രനേയും ആസ്പദമാക്കിയുള്ള ജന്മദിനങ്ങൾ, ഇറാനിയൻ പുതുവർത്സരമായ നൗറോസ് എന്നിവയായിരുന്നൂ ഇവ സ്ഥാനോരോഹണശേഷവും ശത്രുവിനെതിരെയുളള വിജയങ്ങൾക്കു ശേഷവും മുഗൾ ചക്രവർത്തിമാർ വലിയ നാമങ്ങൾ സ്വീകരിച്ചിരുന്നു. വ്യക്തികളുടെ ഗുണങ്ങൾ അനുസരിച്ച് സ്ഥാനമാനങ്ങൾ നൽകുന്നത് മുഗൾ രാഷ്ട്രത്തിന്റെ പ്രധാന സവിശേഷതയായിരുന്നൂ. ഒരു വ്യക്തിയുടെ രാജധാനിയിലെ സ്ഥാനമനുസരിച്ച് അദ്ദേഹത്തിന്റെ സ്ഥാനപേര് കണ്ടെത്താൻ കഴിയുമായിരുന്നു. മറ്റൊരു ബഹുമതിയാണ് സ്ഥാന വസ്ത്രം. വേറൊരു ബഹുമതിയാണ് സരാപയായിരുന്നൂ. ഇതിൽ ഒരു ട്യുണിക്കും തലപ്പാവും ഒരു പക്ടയും അടങ്ങിയിരിക്കുന്നു. ആഭരണങ്ങളും ബഹുമതിയായി ചക്രവർത്തി പലപ്പോഴും നൽകാറുണ്ട്. വെറുംകൈയായി രാജസേവകർ ചക്രവർത്തിയെ സമീപിക്കാൻ പാടില്ല. നയതന്ത്രബന്ധങ്ങളിലും സമ്മാനങ്ങൾ ബഹുമാനത്തിന്റെയും ആദരവിന്റെയും സൂചനയായി കരുതുന്നു.
  5. Analyse the features of the imperial household of the Mughals. മുഗളന്മാരുടെ രാജകീയ അന്തഃപുരത്തിന്റെ സവിശേഷതകൾ വിശകലനം ചെയ്യുക.
  6. Answer

    മുഗളന്മാരുടെ ഗാർഹിക ലോകത്തെ അഥവാ ഗൃഹത്തെ സൂചിപ്പിക്കുന്നതിന് ‘ഹാരെം’ (harem) എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. ഒരു വിശുദ്ധ സ്ഥലം എന്നർത്ഥമുള്ള ഹാരം (haram) എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ഹാരെം എന്ന വാക്ക് ഉണ്ടായത്. ചക്രവർത്തിയുടെ ഭാര്യമാർ, വെപ്പാട്ടിമാർ, ഉറ്റ വിദൂര ബന്ധുക്കൾ (മാതാവ്, രണ്ടാമന്മാർ, പോറ്റമ്മമാർ, സഹോദരീമാർ, പെൺമക്കൾ, മരുമകൾ, അമ്മായിമാർ, കുട്ടികൾ തുടങ്ങിയവർ), വേലക്കാരികൾ, അടിമകൾ എന്നിവരാണ് മുഗൾ ഹാരെത്തിൽ അഥവാ അന്തഃപുരത്തിൽ ഉൾപെട്ടിരുന്നത്.
    മുഗൾ ഭരണാധികാരികൾക്ക് അന്തഃപുരത്തിൽ രണ്ടു തരത്തിലുള്ള ഭാര്യമാർ ഉണ്ടായിരുന്നൂ; ബീഗങ്ങളും (begams) ആഗമാരും (aghas).
    • 🍁 ബീഗങ്ങൾ രാജകുടുംബത്തിൽ നിന്ന് വന്നവരാണ്. വൻതുകയും വിലപിടിപ്പുള്ള വസ്തുക്കളും സ്ത്രീധനമായി (മഹർ) അവർക്ക് ലഭിച്ചിരുന്നു. സ്വാഭാവികമായും അവർക്ക് ഭർതൃ ഗൃഹത്തിൽ മുന്തിയ പദവിയും പരിഗണനയും ലഭിച്ചു. അവരുടെ ഭർത്താക്കന്മാർ മറ്റു ഭാര്യമാരെക്കാൾ (ആഗമാർ) കൂടുതൽ ശ്രദ്ധ അവർക്കു നൽകി.
    • 🍁 മുഗൾ ഭരണാധികാരികളുടെ മറ്റു ഭാര്യമാർ ‘ആഗമാർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. അവർ ഉന്നതകുല ജാതരായിരുന്നില്ല.
    ആഗാച്ചമ്മാർക്ക് സ്ത്രീകളുടെ ശ്രേണിയിൽ താഴ്ന്ന സ്ഥാനമാണ് നൽകിയിരിക്കുന്നത്. അവർക്ക് എല്ലാമാസവും അലവൻസുകൾ പണമായി നൽകിയിരുന്നു. ഭർത്താവിന്റെ ആഗ്രഹമനുസരിച്ച് ആഗാച്ചയ്ക്കും ബീഗത്തിന്റെ സ്ഥാനത്തിലേക്ക് ഉയരുവാൻ കഴിയുമായിരുന്നൂ.
    ഇവ,
    • 1) അദ്ദേഹത്തിന് നാല് ഭാര്യമാർ ഉണ്ടായിരിക്കുവാൻ പാടില്ല.
    • 2) നിയമപരമായ ഭാര്യയുടെ സ്ഥാനത്തെത്തേക് ഇത്തരം സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരുവാനുള്ള മറ്റു കാരണങ്ങളാണ് സ്നേഹവും മാതൃത്വവും.
    ഇതു കൂടാതെ, ധാരാളം പുരുഷ- സ്ത്രീ അടിമകൾ രാജസദസ്സിൽ വസിച്ചിരുന്നു. രാജസദസ്സിനുള്ളിൽ കാവൽക്കാരായി ജോലിക്കാരായും അടിമകളായും ബാഹ്യ കാര്യങ്ങളിൽ സ്ത്രീകളെ സഹായിക്കുന്നവരായും ഇവർ പ്രവർത്തിക്കുന്നു.
    നൂർജഹാനുശേഷം, മുഗൾ രാജ്ഞിമാർ രാജകുമാരിമാരും ഗണ്യമായ രീതിയിൽ സാമ്പത്തിക വിഭവങ്ങൾ നിയന്ത്രിച്ചിരുന്നു. ഒരു മൻസബ്ദാറിനു തുല്യമായ വാർഷിക വരുമാനം, ഷാജഹാന്റെ പെൺകുട്ടികളായ ജഹ്ന്നാരക്കും റോഷ്നാരയ്ക്കും ലഭിച്ചിട്ടുണ്ട്. സുറാത്ത് തുറമുഖനഗരത്തിൽ നിന്നുള്ള നികുതിയും അവർ ശേഖരിച്ചിരുന്നു.
    ഷാജഹാന്റെ പുത്രിയായ ജഹനാരയ്ക്ക് വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം, മന്ദിരങ്ങളും പൂന്തോട്ടങ്ങളും നിർമ്മിക്കുന്നതിന് മുഗൾ രാജഗൃഹത്തിലെ സ്ത്രീകളെ പ്രാപ്തരാക്കി. ഷാജഹാന്റെ പുതിയ തലസ്ഥാനമായ ഷാജഹാനാബാദിലെ പല കെട്ടിട നിർമ്മാണ പദ്ധതികളിലും ജഹനാര പങ്കെടുത്തു. ഇതിൽ ഒരു പൂമുഖത്തോടും പൂന്തോട്ടത്തോടും കൂടിയ രണ്ട് നിലകളുള്ള സത്രം പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഷാജഹാനാബാദിലെ മുഖ്യകേന്ദ്രമായ ചാന്ദ്നി ചൗക്കിലെ ബസാറിന് രൂപകൽപ്പന ചെയ്തത് ജഹനാരയാണ്.
    അക്ബർ അദ്ദേഹത്തിന്റെ ഭരണ ചരിത്രം എഴുതാൻ അബുൾ ഫസലിനെ ചുമതലപെടുത്തിയപ്പോൾ അമ്മായിയായ ഗുൽബദൻ ബീഗത്തിന്റെയും സഹായം തേടുകയുണ്ടായി. ബാബറിന്റെയും ഹുമയൂണിന്റെയും കാലത്തെ സ്മരണകൾ രേഖപ്പെടുത്താൻ അക്ബർ അവരോടഭ്യർത്ഥിച്ചു. അവരുടെ സ്മരണകൾ അബുൾ ഫസലിന്റെ ചരിത്ര രചനയ്ക്ക് സഹായകമായിരിക്കുമെന്ന് അക്ബർ വിചാരിച്ചു. ഗുൽബദൻ ബീഗം ഈ വെല്ലുവിളി ഏറ്റെടുക്കുകയും ‘ഹുമയൂൺ നാമ’ എന്ന ശീർഷകത്തിൽ രസകരമായൊരു പുസ്തകം എഴുതുകയും ചെയ്തു. ഹുമയൂൺ നാമ മുഗളന്മാരുടെ ആഭ്യന്തര ജീവിതത്തിലേക്ക് ഒരെത്തിനോട്ടം നടത്തുന്നു. അത് മുഗൾ ചക്രവർത്തിമാരുടെ ഒരു സ്തുതി ഗ്രന്ഥമല്ല രാജാക്കന്മാരുടെയും രാജകുമാരന്മാരുടെയും ഇടയിലുള്ള കലഹങ്ങളും സംഘർഷങ്ങളും അവർ ഈ ഗ്രന്ഥത്തിൽ വിശദമായി വിവരിച്ചിട്ടുണ്ട്. ഈ കലഹങ്ങൾ പരിഹരിക്കുന്നതിൽ കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ വഹിച്ച മധ്യസ്ഥ ശ്രമങ്ങളും ഗുൽബദൻ ബീഗം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
  7. Prepare an essay on the imperial officials only the Mughal period. മുഗൾ കാലഘട്ടത്തിലെ സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥരെക്കുറിച്ച് ഒരു ഉപന്യാസം തയ്യാറാക്കുക.
  8. Answer

    പ്രഭുവർഗ്ഗത്തിന് പല വിഭാഗങ്ങൾ ഉൾപെട്ടിരുന്നു വ്യത്യസ്ത വാംശീയ – മത വിഭാഗങ്ങളിൽ നിന്നാണ് അവരെ തെരഞ്ഞെടുത്തിരുന്നത്.
    മുഗളന്മാർ, അഫ്ഗാനികൾ, തുർക്കികൾ, പേർഷ്യക്കാർ, ഇന്ത്യൻ മുസ്ലീങ്ങൾ, രജപുത്രമാർ തുടങ്ങിയ അനേകം വിഭാഗങ്ങൾ അതിൽ ഉൾപെടുന്നു.
    ജഹാംഗീറിന്റെ കീഴിൽ ഇറാനിയൻകാർ ഉയർന്ന പദവികൾ നേടി. അദ്ദേഹത്തെ രാഷ്ട്രിയമായി സ്വാധീനിച്ച നൂർജഹാൻ ഒരു ഇറാനിയനായിരുന്നു. ഔറംഗസീബ് രജപുത്രരെ ഉയർന്ന സ്ഥാനങ്ങളിൽ നിയമിച്ചു.<> മുഗൾ ഭരണകാലത്തെ എല്ലാ ഗവർമെന്റ് ഉദ്യോഗസ്ഥരും സംഖ്യാസൂചകമായ രണ്ടു റാങ്കുകൾ (സ്ഥാനങ്ങൾ) ഉള്ളവരായിരുന്നൂ. ഇതിൽ സാത്ത് സാമ്രാജ്യശ്രേണിയിലെ അദ്ദേഹത്തിന്റെ സ്ഥാനവും വേതനത്തെയും സൂചിപ്പിക്കുന്നു. സാവാർ, ആദേഹം, സർവ്വീസിൽ സംരക്ഷിച്ചു സജ്ജമാക്കി നിർത്തേണ്ട അശ്വഭടന്മാരുടെ സംഖ്യയെയും സൂചിപ്പിക്കുന്നു.
    പ്രഭുക്കന്മാർ സൈന്യവുമായി സൈനിക ആക്രമണങ്ങളിൽ പങ്കെടുക്കുകയും സാമ്രാജ്യത്തിലെ പ്രവിശ്യകളിലെ ഉദ്യോഗസ്ഥന്മാരായി സേവനമനുഷ്ഠിക്കുകയും വേണം. പ്രഭുക്കന്മാരെ സംബന്ധിച്ച്, സാമ്രാജ്യസേവനം അധികാരം, സമ്പത്ത് അംഗീകാരം നേടുവാനുള്ള മാർഗ്ഗമായിരുന്നു. ഒരു വ്യക്തിക്ക് സാമ്രാജ്യ സേവനത്തിൽ ചേരുവാൻ ആഗ്രഹമുണ്ടെങ്കിൽ, പ്രഭു വഴി അദ്ദേഹം അപേക്ഷ സമർപ്പിക്കണം. തുടർന്ന് പ്രഭു ചക്രവർത്തിക്ക് (താജി വിസ്) ശുപാർശ ചെയ്യും. അപേക്ഷകൻ അനുയോജ്യനാണെങ്കിൽ അദ്ദേഹത്തിന് മാൻസബ് അനുവദിക്കും. മിർബക്ഷി ഉദ്യോഗാർത്ഥികളുടെ നിയമത്തിന്റെയും സ്ഥാനക്കയറ്റത്തിന്റെയും ലിസ്റ്റുകൾ അവതരിപ്പിക്കുന്നു. കേന്ദ്രത്തിൽ ഇതു കൂടാതെ രണ്ടു മന്ത്രിമാർ കൂടിയുണ്ട്. ദിവാൻ- ഇ- അലയും സദർ-ഉസ് – സുദറും. ഉപദേശക സമിതി എന്ന നിലയിൽ മന്ത്രിമാരും വല്ലപ്പോഴും മാത്രമേ ഒരുമിച്ച് കൂടുകയുള്ളൂ എങ്കിലും അവർ സ്വതന്ത്രമായിരുന്നു.
    രാജസദസ്സിൽ സജ്ജരാക്കിയിരുന്ന പ്രഭുക്കന്മാരെ തെയ്‌നത്ത് – ഇ- റക്കാബ് എന്ന് അറിയപ്പെട്ടിരുന്നത്. പ്രവശ്യകളിലേക്കും സൈനിക ആക്രമണങ്ങളിലേക്കും നിയമിക്കുന്ന കരുതൽ സേനയാണ് ഇവർ. മുഴുവൻ സമയവും ചക്രവർത്തിക്കും അന്തഃപുരത്തിനും സംരക്ഷണം നൽകുക എന്നതാണ് ഇവരുടെ ഉത്തരവാദിത്വം.
    കൃത്യവും വിശദവുമായ രേഖകൾ സൂക്ഷിക്കുന്നതിന് മുഗൾ ഭരണം പ്രത്യേക പരിഗണന നൽകിയിരുന്നു. എല്ലാ രാജകീയ ഉത്തരവുകളും (Farman), രാജധാനിയിൽ ഹാജരാക്കപ്പെട്ടിരുന്നു. എല്ലാ അപേക്ഷകളും പ്രമാണങ്ങളും കൊട്ടാരമെഴുത്തുകാരുടെ ഒരു സംഘം രേഖപ്പെടുത്തിവെച്ചിരുന്നു. ഈ എഴുത്തുകാരെ വാക്യ നാവിസ് (waqia nawis) എന്നാണു വിളിച്ചിരുന്നത് മിർബക്ഷിയുടെ മേൽനോട്ടത്തിൽ കീഴിലാണ് അവർ പ്രവർത്തിച്ചിരുന്നത്. പ്രഭുക്കന്മാരുടെ ഏജന്റുമാരും (Waki) പ്രാദേശിക ഭരണാധികാരികളും രാജധാനിയിലെ എല്ലാ നടപടിക്രമങ്ങളും “ശ്രേഷ്ഠ രാജധാനിയിൽ നിന്നുള്ള വാർത്തകൾ” അഥവാ അക്ബരാത് (news from the Exalted court) എന്ന ശീർഷകത്തിൽ രേഖപ്പെടുത്തിയിരുന്നു. രാജസദസ്സ് സമ്മേളിച്ചിരുന്ന (pahar) തീയതിയും സമയവുമെല്ലാം ഇതിൽ കൃത്യമായി കുറിച്ചുവെച്ചിട്ടുണ്ട്. രാജധാനിയിലെ ഹാജർ, ഉദ്യോഗങ്ങളും സ്ഥാനപ്പേരുകളും നൽകൽ, നയതന്ത്രപരമായ ദൗത്യങ്ങൾ, കൈപ്പറ്റിയ പാരിതോഷികങ്ങൾ, ഉദ്യോഗസ്ഥന്റെ ആരോഗ്യത്തെക്കുറിച്ച് ചക്രവർത്തി നടത്തിയ അന്വേഷണങ്ങൾ തുടങ്ങിയ എല്ലാ തരത്തിലുള്ള വിവരങ്ങളും അക്ബരാത്തിൽ അടങ്ങിയിട്ടുണ്ട്. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും പൊതു – സ്വകാര്യ ജീവിതങ്ങളുടെ ചരിത്രമെഴുതുന്നതിന് ഈ വിവരങ്ങൾ വളരെ വിലപെട്ടവയാണ്.
    • 🔴 വിവരം കൈമാറുന്നതിൽ മുഗളന്മാരുടെ തപാൽ സമ്പ്രദായം പ്രധാന പങ്കുവഹിച്ചിരുന്നു. വാർത്താകുറിപ്പുകളും പ്രധാന ഔദ്യോഗിക പ്രമാണങ്ങളും സാമ്രാജ്യത്തിലുടനീളം അയച്ചിരുന്നത്രാജകീയ തപാൽ മുഖേനയാണ്.
    • 🔴 കാൽനടയായി തപാൽ കൊണ്ടുപോകുന്നതിനും ചക്രവർത്തിക്ക് വിവരം കൈമാറുന്നതിനും ഓട്ടക്കാരെ (qasid or pathmar) നിയമിച്ചിരുന്നു. അക്ബറിന്റെ സാമ്രാജ്യത്തിൽ നാലായിത്തോളം ഓട്ടക്കാരുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മുളകൊണ്ടുള്ള പെട്ടികളിൽ കടലാസുകൾ ചുരുളുകളാക്കി വെച്ചാണ് അവർ കൊണ്ടുപോയിരുന്നത്. ഇരുപത്തിനാലു മണിക്കൂറും വിശ്രമില്ലാതെ അവർ പണി എടുത്തു. വിദൂരത്തുള്ള പ്രവിശ്യയിലെ തലസ്ഥാനങ്ങളിൽ നിന്നൂപോലും ഏതാനം ദിവസങ്ങൾക്കുള്ളിൽ വിവരങ്ങൾ കൈമാറാൻ ചക്രവർത്തിയെ ഈ തപാൽ സമ്പ്രദായം സഹായിച്ചു.
      മുഗൾ സാമ്രാജ്യത്തെ അനേകം പ്രവിശ്യകളായി വിഭജിച്ചിരുന്നു. അവയെ സുബകൾ (subas) എന്നാണ് വിളിച്ചിരുന്നത്. പ്രവിശ്യാഭരണം കേന്ദ്രഭരണത്തിന്റെ ഒരു ചെറിയ മാതൃക ആയിരുന്നു. കേന്ദ്രത്തിലേതു പോലെ പ്രവിശ്യകളിലും മന്ത്രിമാരും അവരെ സഹായിക്കാനായി കീഴുദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നൂ. പ്രവിശ്യകളുടെ ഭരണത്തലവൻ സുബേദാർ (subadar, പ്രവിശ്യാ ഗവർണർ) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തെ നിയമിച്ചിരുന്നത് ചക്രവർത്തിയാണ്. ചക്രവർത്തിയുടെ മുമ്പിൽ അദ്ദേഹം നേരിട്ട് ഹാജരാകണമായിരുന്നു.
    • 🔴 ഓരോ സുബയും ജില്ലകളായി വിഭജിക്കപെട്ടു. ജില്ലകളെ സർക്കാരുകൾ (sirkars) എന്നാണ് വിളിച്ചിരുന്നത് ഓരോ സർക്കാരും ഫൗജ്ദാർ (faujdar, Commandant) എന്ന ഭരണാധികാരികളുടെ കീഴിലായിരുന്നു. വലിയൊരു കാലാൾപ്പടയും തോക്കുധാരികളായ പടയാളികളെയും ജില്ലകളിൽ വിന്യസിപ്പിച്ചിരുന്നു.
    • 🔴 സർക്കാരുകളെ പർഗാനകളായി (ഉപജില്ലകൾ) വിഭജിച്ചിരുന്നു. പർഗാനകളുടെ ഭരണം കനുൻഗോ (qanungo), ചൗധരി (Chaudhuri), ഖാസി (qazi) എന്നീ മൂന്ന് അർദ്ധ-പരമ്പരാഗത ഉദ്യോഗസ്ഥന്മാരുടെ കൈകളിലായിരുന്നു. കനുൻഗോ റവന്യു രേഖകളുടെ സൂക്ഷിപ്പുകാരനായിരുന്നു. ചൗധരി റവന്യു പിരിവിന്റെ ചുമതല നിർവ്വഹിച്ചു. നീതിനിർണ്ണയ ചുമതലയാണ് ഖാസിയ്ക്കുണ്ടായിരുന്നത്.
    • 🔴 പർഗാനകളെ ഗ്രാമങ്ങളായി വിഭജിച്ചിരുന്നു. ഗ്രാമങ്ങളുടെ ഭരണചുമതല ഗ്രാമസഭകൾക്കായിരുന്നൂ.

Loading

"There is no joy in possession without sharing". Share this page.
Categories: Notes

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *