Thinking, Beliefs and Building – Cultural developments–Questions and Answers | Plus Two History
Chapter 4 Thinking, Beliefs and Building – Cultural developments questions and answers for Higher Secondary History students. This study material includes multiple-choice questions, short-answer questions, 2-mark, 3-mark, 5-mark and 8 mark questions, matching questions, important facts, and detailed answers based on the Kerala Higher Secondary curriculum.
Multi choice questions
- The term ‘tirthankaras’ is associated with ‘തീർത്ഥങ്കരന്മാർ’ എന്ന പദം ബന്ധപ്പെട്ടിരിക്കുന്നത്:-
- Buddhism ബുദ്ധമതം
- Jainism ജൈനമതം
- Hinduism ഹിന്ദുമതം
- Ajivikas അജീവികർ
- Which among the following is not associated with stupas? തന്നിരിക്കുന്നതിൽ സ്തൂപവുമായി ബന്ധമില്ലാത്തത് ?
- Harmika ഹർമിക
- Yashti യഷ്ടി
- Chhatri ഛത്രങ്ങൾ
- Shikhara ശിഖരങ്ങൾ
- Sachi stup was protected by സാഞ്ചി സ്തൂപത്തെ സംരക്ഷിച്ചത് ആര്?-
- Shajahen Begun ഷാജഹാൻ ബീഗം
- H.H Cole എച്ച്.എച്ച്. കോൾ
- Colin Macken zie കോലിൻ മക്കെൻസി
- Walter Elliot വാൾട്ടർ ഇലിയട്ട്
- Mahabalipuram sculptures is situated at മഹാബലിപുരം ശിൽപങ്ങൾ സ്ഥിതിചെയ്യുന്നത്:
- Bhopal ഭോപാൽ
- Ellora എല്ലൊറ
- Tamilnadu തമിഴ്നാട്
- Amaravati അമരാവതി
Answer
B. Jainism ജൈനമതം
Answer
D. Shikhara ശിഖരങ്ങൾ
Answer
A. Shajahen Begun ഷാജഹാൻ ബീഗം
Answer
C. Tamilnadu തമിഴ്നാട്
Answer the following questions
- From which language does the word Stupa come? സ്തൂപം ഏത് ഭാഷയിലെ പദമാണ്?
- Who got the Sanchi Stupa built? സാഞ്ചി സ്തൂപത്തിന്റെ നിർമ്മാതാവ് ആര്?
- Who used to organize the Ashwamedha Yagas? അശ്വമേധ യാഗം സംഘടിപ്പിച്ചിരുന്നത് ആര്?
- In which language were the Vedas written? വേദഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ ഏത്?
- Where was Buddha born? ബുദ്ധന്റെ ജന്മസ്ഥലം ഏത്?
- Which was the first venue where Buddha delivered his first sermon? ബുദ്ധൻ ആദ്യത്തെ ധർമ്മോപദേശം നടത്തിയ സ്ഥലം ഏത്?
- With which religion are the Arya Satyas connected? ആര്യ സത്യങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടതാണ്?
- Which is the book that contains the laws of Buddha Sangha? ബുദ്ധസംഘത്തിന്റെ നിയമങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥം ഏത്?
- Who was the first woman who admitted to Buddhism? ബുദ്ധ സംഘത്തിൽ പ്രവേശനം ലഭിച്ച ആദ്യത്തെ വനിത ആര്?
- Which were the caves that were carved out in rocks for Buddha Bikshus to live? ബുദ്ധഭിക്ഷുക്കൾ താമസിച്ചിരുന്ന പാറതുറന്നുണ്ടാക്കിയ ഗുഹകൾ ഏത്?
- In which year was Buddha born? ബുദ്ധൻ ജനിച്ച വർഷം ഏത്?
Answer
സംസ്കൃതം
Answer
അശോകൻ
Answer
രാജാക്കന്മാർ
Answer
സംസ്കൃതം
Answer
ലുംബിനി
Answer
സാരനാഥ്
Answer
ബുദ്ധമതം
Answer
സുത്ത പിടക
Answer
മഹാപ്രജപതി ഗൗതമി
Answer
വിഹാരങ്ങൾ
Answer
563 ബി.സി.ഇ
Find out the relationship between the two parts of item ‘a’ and fill in the blanks of item ‘b’ accordingly.
- a. Mahayana Greater vehicle മഹായനം : വലിയ വാഹനം
b) Hinayana ഹീനയാനം : …… - a. Garbhaghria : Temples ഗർഭഗൃഹ : ക്ഷേത്രങ്ങൾ
b) Yasthti യഷ്ടി : …… - a. Mahavira : India മഹാവീരൻ : ഇന്ത്യ
b) Plato പ്ലേറ്റോ : …… - a. Buddhist Nun : Bhikkhuni ബുദ്ധമതസന്യാസിമാർ : ഭിക്ഷുണ്ണി
b) Buddhist monles ബുദ്ധമതസന്യാസിമാർ : ……
Answer
ചെറിയ വാഹനം
Answer
സ്തൂപങ്ങൾ
Answer
ഗ്രീസ്
Answer
ബിക്കുകൾ (ബിക്കുനി)
2 MARK QUESTIONS & ANSWERS
- Where is Sanchi Stupa located? What are its special features? സാഞ്ചിസ്തൂപം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? അതിന്റെ സവിശേഷതകൾ എന്തെല്ലാമാണ്?
- Who are the ones who tried to take away the eastern gate of Sanchi? Why? സാഞ്ചിയുടെ കിഴക്കൻ കവാടം കടത്തികൊണ്ടു പോകാൻ ശ്രമിച്ചതാര്? എന്തിനുവേണ്ടി?
- Who protected the Sanchi Stupa? Write the names of two Patrons. സാഞ്ചി സ്തൂപം സംരക്ഷിച്ചതാര്? രണ്ട് രക്ഷാധികാരികളുടെ പേരെഴുതുക.
- Make a list of the famous thinkers who lived in the 6th century BCE. ബി.സി.ഇ. 6-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകരുടെ ഒരു പട്ടിക തയ്യാറാക്കുക.
- What are Chaityas? ചൈത്യങ്ങൾ എന്നാൽ എന്താണ്?
- Explain hagiography. Analyse its role in recreating history? ഹേഗിയോഗ്രാഫി എന്താണെന്ന് വിശദീകരിച്ച് ചരിത്ര പുനർ നിർമ്മാണത്തിൽ അതിനുള്ള പങ്ക് വിശകലനം ചെയ്യുക.
- Were women allowed into the Buddhist Sangha? Clarify. ബുദ്ധസംഘത്തിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടായിരുന്നോ? വ്യക്തമാക്കുക.
- Describe the main features of Jainism. ജെയ്‌നിസത്തിന്റെ പ്രധാന സവിശേഷതകൾ വിവരിക്കുക.
- ★ ലോകം മുഴുവൻ സചേതനമാണെന്ന് ജൈനമതം വിശ്വസിച്ചു. കല്ലുകൾ, പാറകൾ, ജലം തുടങ്ങിയ എല്ലാ വസ്തുക്കൾക്കും ജീവനും ആത്മാവുമെമുണ്ടെന്ന് അത് പ്രചരിപ്പിച്ചു.
- ★ അഹിംസയാണ് ജൈനമതത്തിന്റെ കേന്ദ്രആശയം. മനുഷ്യർ, മൃഗങ്ങൾ, കീടങ്ങൾ, സസ്യങ്ങൾ തുടങ്ങിയ ജീവനുള്ള വസ്തുക്കളെയൊന്നും ഉപദ്രവിക്കരുതെന്നാണ് ജൈനമതം അനുശാസിച്ചത്.
- ★ ജൈനമത സിദ്ധാന്തമനുസരിച്ച് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം നിർവ്വാണം അല്ലെങ്കിൽ മോക്ഷം കൈവരിക്കുകയെന്നാണ്.
- ★ ജനനം, പുനർജന്മം എന്നിവയിൽ നിന്നുള്ള മോചനമാണ് നിർവ്വാണം.
- ★ ജനനത്തിന്റെയും പുനർജന്മത്തിന്റെയും കാരണം കർമ്മമാണ്. മോക്ഷം സിദ്ധിക്കണമെങ്കിൽ കർമ്മം ശുദ്ധമാകണം. ശരിയായ അറിവ്, ശരിയായ പ്രവൃത്തി, ശരിയായ വിശ്വാസം എന്നീ ത്രിരത്നങ്ങളിലൂടെ മാത്രമേ അത് നേടാനാകൂ.
- * കർമ്മവൃത്തത്തിൽ നിന്ന് മോചനം നേടാൻ സന്യാസജീവിതവും തപസ്യയും ആവശ്യമാണ്. ഇതിനായി ലൗകിക ജീവിതം പരിത്യജിക്കണം, മോക്ഷപ്രാപ്തിക്ക് സന്യാസജീവിതം ഒരു പ്രധാന ഉപാധിയാണെന്ന് ജൈനമതം പറയുന്നു.
- What all should be taken into consideration while accepting the Mahabharata as a source to write history? ‘മഹാഭാരതം’ ത്തെ ചരിത്രമെഴുതാനുള്ള ഒരു ഉപാദാനമായി സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
- ♦ ഭാഷ
- ♦ എഴുത്തുകാരനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും
- ♦ കാലഘട്ടവും സ്ഥലങ്ങളും
- ♦ ഉള്ളടക്കം
- Analyse the circumstances that led to the emergence of new religions. പുതിയ മതങ്ങളുടെ ആവിർഭാവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഏതെല്ലാം?
- ☘ യാഗങ്ങളും സംവാദങ്ങളും
- ☘ യാഗപാമ്പര്യം
- ☘ പുത്തൻ ചോദ്യങ്ങൾ
- ☘ പുത്തൻ സമ്പദ് വ്യവസ്ഥ
- ☘ ചർച്ചകൾ
- Findout the following places and locate them on the outline map provided. താഴെ പറയുന്ന സ്ഥലങ്ങളുടെ പേരെഴുതുക.
- a) The place where Buddha was born. ബുദ്ധന്റെ ജന്മസ്ഥലം
- b) The place where Buddha got enlightenment.ബുദ്ധന് ബോധോദയമുണ്ടായ സ്ഥലം
- c) The place where Buddha gave his first sermon.ബുദ്ധൻ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം
- d) The place where Buddha attained nirvana.ബുദ്ധന്റെ നിർവ്വാണ സ്ഥലം
- a) ലുമ്പിനി
- b) ബോധ് ഗയ
- c) സാരനാഥ്
- d) കുശീ നഗരം
Answer
സാഞ്ചി കാനഖേര (Sanchi Kanakera) എന്ന കൊച്ചുഗ്രാമത്തിലെ ഒരു കുന്നിന്റെ മുകളിലാണ് പ്രശസ്തമായ സാഞ്ചിസ്തൂപം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ നിന്ന് 20 മൈൽ വടക്കു കിഴക്കായാണ് കിടക്കുന്നത്. അനവധി നിർമ്മിതിയോടു കൂടിയ സാഞ്ചി സ്തൂപം കാഴ്ചയ്ക്കൊരു കിരീടം പോലെ തോന്നിപ്പിക്കും. 5-ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഒരു ക്ഷേത്രമടക്കം ധാരോളം സ്മാരകങ്ങളും വലിയൊരു മൺമേടും (Mound) ഇവിടെയുണ്ട്.
Answer
സാഞ്ചിസ്തൂപം കണ്ടെത്തിയത് 1818ലാണു്. 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്മാർ ഈ സ്തൂപത്തിൽ അതിവ താൽപര്യം പ്രകടിപ്പിച്ചു. സാഞ്ചിയുടെ കിഴക്കു ഭാഗത്തുള്ള പ്രവേശന കവാടം ഫ്രാൻസിലെ ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ ഫ്രഞ്ചുകാർ ആഗ്രഹിച്ചു. ഇതിനായി അവർ ഭോപാലിലെ ഭരണാധികാരിയായിരുന്ന ഷാജഹാൻ ബീഗത്തിന്റെ അനുവാദം തേടിയെങ്കിലും പ്രയോജനമുണ്ടായില്ല. ചില ഇംഗ്ലീഷുകാരും ഇത്തരത്തിലുള്ള ശ്രമം നടത്തുകയുണ്ടായി. ഒടുവിൽ സ്തൂപത്തിന്റെ പ്ലാസ്റ്റർ കാസ്റ്റ് (Plaster cast) മാതൃക കൊണ്ട് ഇരു കൂട്ടർക്കും തൃപ്തിപ്പെടേണ്ടി വന്നു.
Answer
ഷാജഹാൻ ബീഗവും അവരുടെ പിന്തുടർച്ചക്കാരിയായ സുൽത്താൻ ജഹാൻ ബീഗവും സ്തൂപത്തെ സംരക്ഷിച്ചുപോന്നു. ഈ പുരാതന സ്മാരകത്തിന്റെ സംരക്ഷണത്തിനായി ധാരാളം പണം അവർ ചെലവഴിച്ചു. സുൽത്താൻ ജഹാൻ ബീഗമാകട്ടെ (1901-1926, ഇവിടെ സുൽത്താനെന്നത് പേരാണ്, (പദവിയല്ല) സാഞ്ചിയുടെ കാര്യത്തിൽ പ്രത്യേക താൽപര്യമെടുത്തു. അവിടെ ഒരു മ്യൂസിയവും അതിഥി മന്ദിരവും നിർമ്മിക്കുന്നതിന് അവർ ധനസഹായം നൽകുകയും ചെയ്തു. ഈ മന്ദിരത്തിൽ താമസിച്ചാണ് ജോൺ മാർക്ഷൽ സാഞ്ചിയെപ്പറ്റി പഠനം നടത്തിയിയത്. അതിന്റെ പ്രസാധനത്തിനായി ജഹാൻ ബീഗം ഫണ്ട് അനുവദിച്ചു. സാഞ്ചിയെപ്പറ്റിയുള്ള തന്റെ ഗ്രന്ഥങ്ങളുടെ പ്രധാന വാല്യങ്ങൾ ജോൺ മാർക്ഷൽ സമർപ്പിച്ചത് സുൽത്താൻ ജഹാൻ ബീഗത്തിനാണ്.* സാഞ്ചിയിലെ സ്തൂപ സമുച്ചയത്തിന്റെ സംരക്ഷണവും അതിജീവനുവും സാധ്യമായത് ഭോപാലിലെ ഭരണാധികാരികളുടെ വിവേകപൂർണമായ തീരുമാനത്തിന്റെ ഫലമായിട്ടായിരുന്നു.
Answer
ബി.സി.ഇ. 6-ാം നൂറ്റാണ്ട് ലോകചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ദാർശനികർ ഇക്കാലത്ത് ഉയർന്നു വന്നു. ഇറാനിലെ സരതുഷ്ട്ര, ചൈനയിലെ കൺഫ്യൂഷ്യസ്, ഗ്രീസിലെ സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ, ഇന്ത്യയിലെ മഹാവീരൻ, ഗൗതമബുദ്ധൻ എന്നീ ചിന്തകളെല്ലാം ഇക്കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്.
Answer
ആദ്യം കാലം മുതൽക്കു തന്നെ ജനങ്ങൾ ചില പ്രദേശങ്ങളെ പരിപാവനങ്ങളായി കണക്കാക്കിയിരുന്നൂ. ഈ സ്ഥലങ്ങൾക്ക് ചില സവിശേഷതകൾ ഉണ്ടായിരുന്നു. അവിടെ വിശേഷപ്പെട്ട മരങ്ങളോ, അപൂർവ്വ പാറകളോ ഉണ്ടായിരുന്നു. അവയാകട്ടെ വിസ്മയകരമായ പ്രകൃതി ഭംഗിയാൽ ശ്രദ്ധേയമായിരുന്നു. അവയോടടുത്ത് കൊച്ചു കോവിലുകളും ഉണ്ടായിരുന്നു. ഈ സ്ഥലങ്ങളെ ‘ചൈത്യങ്ങൾ’ (Chaityas) എന്നാണ് വിളിച്ചിരുന്നത്.
Answer
ബുദ്ധശില്പങ്ങളെപ്പറ്റി അറിയുന്നതിനായി കലാ ചരിത്രകാരന്മാർക്ക് ബുദ്ധന്റെ ജീവചരിത്രവുമായി (Hagiography) പരിചയമുണ്ടായിരിക്കണം. മതനേതാവിന്റയോ, സന്യാസിയുടേയോ ജീവചരിത്രത്തെയാണ് ‘ഹോഗിയോഗ്രാഫി’ എന്നു പറയുന്നത്. സന്യാസിയുടെ നേട്ടങ്ങളെ വാഴ്ത്തുകയാണ് ഇത് പൊതുവിൽ ചെയ്യുന്നത്. അവ അക്ഷരാർത്ഥത്തിൽ ശരിയായക്കൊള്ളണമെന്നില്ല. എങ്കിലും അവ വളരെ പ്രധാനമാണ്. കാരണം ഒരു പ്രത്യേക പാരമ്പര്യത്തിന്റെ അനുയായികളുടെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ അവ നമുക്ക് മുമ്പിൽ വെളിപ്പെടുത്തുന്നു.
Answer
തുടക്കത്തിൽ സംഘാംഗങ്ങളായി പുരുഷന്മാരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. പിന്നീട് സ്ത്രീകളെ കൂടി സംഘത്തിൽ ചേർക്കാൻ തുടങ്ങി. ബുദ്ധന്റെ പ്രിയ ശിഷ്യരിൽ ഒരാളായിരുന്ന ആനന്ദന്റെ പ്രേരണമൂലമാണ് ബുദ്ധൻ സ്ത്രീകൾക്ക് സംഘത്തിൽ അംഗത്വം നൽകിയെന്ന് ബുദ്ധഗ്രന്ഥങ്ങൾ പറയുന്നു. ഇവരെ ഭിക്ഷുണികളെന്നു വിളിച്ചു പോന്നു.ഭിക്ഷുണിയായി സംഘത്തിൽ ചേർന്ന ആദ്യവനിത ബുദ്ധന്റെ വളർത്തമ്മയായിരുന്ന മഹാപ്രജപതി ഗോമതിയായിരുന്നു. ഭിക്ഷുണികളെല്ലാം ധർമ്മ പ്രചാരകരായിരുന്നൂ. അവർ ‘തേരി’ (theri) കളാവാൻ അഥവാ മോക്ഷം ലഭിച്ച ആദരണീയ വനിതകളാവാൻ പ്രവർത്തിച്ചു.
Answer
വർദ്ധമാന മഹാവീരനാണ് ജൈനമതം സ്ഥാപിച്ചത്.ജൈന മതത്തത്വങ്ങൾ
Answer
Answer
മഹാഭാരതത്തിന്റെ ഉൾക്കടത്തെ ചരിത്രകാരന്മാർ സാധാരണയായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കാറുണ്ട്. ആഖ്യാനവും അനുശാസനവും.Answer
3 MARK QUESTIONS & ANSWERS
- What are the basic principles of Buddhism? ബുദ്ധമതത്തിന്റെ അടിസ്ഥാന തത്വങ്ങൾ എന്തെല്ലാമാണ്?
- 1) ലോകം ദുഃഖമയമാണ്.
- 2) ദുഃഖത്തിന്റെ കാരണം ആഗ്രഹങ്ങളാണ്.
- 3) ആഗ്രഹങ്ങൾ ഇല്ലാതാക്കിയാൽ ദുഃഖങ്ങളെ നീക്കണം.
- 4) അഷ്ടാംഗമാർഗം അനുഷ്ഠിച്ചുകൊണ്ട് ദുഃഖങ്ങളെ ഇല്ലാതാക്കാം. ശരിയായ വാക്ക്, ശരിയായ പ്രവൃത്തി, ശരിയായ ജീവിതം, ശരിയായ പരിശ്രമം, ശരിയായ ധർമ്മം, ശരിയായ വീക്ഷണം, ശരിയായ തീരുമാനം, ശരിയായ ധ്യാനം എന്നിവയാണ് അഷ്ടാംഗ മാർഗങ്ങൾ.
- Explain the structural functioning of Buddhism. Do you think that the Buddhist Sangha worked in a democratic manner? Justify. ബുദ്ധമതത്തിന്റെ ഘടനാപരമായ പ്രവർത്തനങ്ങൾ വിശദീകരിക്കുക. ബുദ്ധമതം സംഘം ജനാധിപത്യപരമായാണ് പ്രവർത്തിച്ചിരുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സമർത്ഥിക്കുക.
- Do you think the stupas were built from the donations received from people? Justify. ജനങ്ങളുടെ സംഭാവന കൊണ്ടാണ് സ്തൂപങ്ങൾ നിർമ്മിച്ചിരുന്നതെന്നത് നിങ്ങൾ കരുതുന്നുണ്ടോ? സമർത്ഥിക്കുക.
- ♥ ചില സംഭാവനകൾ നൽകിയത് ശതവാഹനന്മാരെ പോലുള്ള രാജാക്കന്മാരായിരുന്നു.
- ♥ തൊഴിൽ സംഘങ്ങളും (ഗിൽഡുകൾ) സംഭാവനകൾ നൽകിയിരുന്നു. ഉദാഹരണത്തിന്, സാഞ്ചിയിലെ ഒരു കവാടം പണി കഴിപ്പിക്കാനാവശ്യമായ സാമ്പത്തിക സഹായം നൽകിയത് ആനക്കൊമ്പുകൊണ്ട് ശിൽപങ്ങൾ നിർമ്മിച്ചിരുന്ന കരകൗശല തൊഴിലാളികളായിരുന്നു.
- ♥ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ സാധാരണക്കാർ നൂറുകണക്കിന് സംഭാവനകൾ നൽകുകയുണ്ടായി. ചിലപ്പോഴെല്ലാം അവരുടെ പേരുകൾ, തൊഴിൽ, ജന്മദേശം, ബന്ധുക്കൾ എന്നിവയെപ്പറ്റിയുള്ള ശിലാശാസനങ്ങളിൽ രേഖപ്പെടുത്താറുണ്ട്.
- ♥ ഭിക്ഷുക്കളും ഭിക്ഷുണികളും സ്തൂപനിർമ്മാണത്തിന് സംഭാവനകളേകിയിരുന്നു.
- Discuss the structure of the temples? ക്ഷേത്രങ്ങളുടെ ഘടന ചർച്ച ചെയ്യുക.
- “Sanchi is very important in the history of art and architecture of India” – Examine the validity of the statement. ഇന്ത്യയുടെ കലാചരിത്രത്തിലും ആർക്കിടെക്ചറിലും സാഞ്ചിക്ക് വലിയ പ്രാധാന്യം ഉണ്ട്. ഈ പ്രസ്താവന പരിശോധിക്കുക.
- Give your reasons for the survival of Sanchi and the collapse of Amaravati. സാഞ്ചി സംരക്ഷിക്കപ്പെട്ടതിനും അമരാവതി തകർക്കപ്പെട്ടതിനും കാരണങ്ങൾ കണ്ടെത്തുക.
- “Sanchi is very important in the history of art and architecture of India” – Examine the validity of the statement. ഇന്ത്യയുടെ കലാചരിത്രത്തിലും ആർക്കിടെക്ചറിലും സാഞ്ചിക്ക് വലിയ പ്രാധാന്യം ഉണ്ട്. ഈ പ്രസ്താവന പരിശോധിക്കുക.
Answer
‘നാലുആര്യസത്യങ്ങൾ, അഷ്ടാംഗമാർഗ’ എന്നിവയാണ് ബുദ്ധമത തത്വങ്ങളുടെ അടിസ്ഥാണം.മൗലികമായ നാലു സത്യങ്ങൾ ബുദ്ധൻ പഠിപ്പിച്ചു. ഇവ ആര്യസത്യങ്ങളെന്നറിയപ്പെടുന്നു (Four noble truths). അവ താഴെ പറയുന്നവയാണ്.
Answer
സാഞ്ചിയേക്കാൾ മുമ്പ് കണ്ടെത്തിയത് അമരാവതിയായിരുന്നു. അക്കാലത്ത്, ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി പണ്ഡിന്മാർക്ക് വേണ്ടത്ര ബോധമുണ്ടായിരുന്നില്ല. 1818ലാണ് സാഞ്ചി കണ്ടെത്തിയത്. അതിന്റെ നാല് കവാടങ്ങളിൽ മൂന്നണ്ണം അപ്പോഴും നിൽക്കുന്നുണ്ടായിരുന്നു. നാലാമത്തേത് താഴെ വീണു കിടക്കുകയായിരുന്നു. മൺമേടിന് തകരാറൊന്നും ഉണ്ടായിരുന്നില്ല. സാഞ്ചിയിലെ കവാടങ്ങൾ ലണ്ടനിലേക്കോ അല്ലെങ്കിൽ പാരീസിലേക്കോ കടത്തിക്കൊണ്ടുപോകാൻ യൂറോപ്യന്മാർ ശ്രമിച്ചെങ്കിലും ഭോപാലിലെ ഭരണാധികാരികളുടെ ഇടപെടൽ മൂലം അവ സംരക്ഷിക്കപ്പെട്ടു. എന്നാൽ അമരാവതിയിലെ ‘മഹാചൈത്യ’മാകട്ടെ ഇപ്പോഴും അപ്രധാനമായൊരു ചെറു മൺമേടായി നിലകൊള്ളുന്നു. അതിന്റെ പൂർവ പ്രതാപമെല്ലാം പൂർണ്ണമായും നഷ്ടപ്പെട്ടു കഴിഞ്ഞു.
Answer
സ്തൂപങ്ങളുടെ തൂണുകളിലും അഴിവേലികളിലും ധാരാളം ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളുടെ സംഭാവനകൊണ്ടാണ് സ്തൂപങ്ങൾ നിർമ്മിച്ചിട്ടുള്ളതെന്ന് ഈ ലിഖിതങ്ങൾ രേഖപ്പെടുത്തുന്നു. സ്തൂപങ്ങൾ പണിയാനും അലങ്കരിക്കാനുമുള്ള പണം സംഭാവനയായി എത്തിച്ചേർന്നത് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നായിരുന്നു.Answer
ഗർഭഗൃഹം എന്നു വിളിക്കുന്ന സമചതുരാകൃതിയിലുള്ള ചെറിയ മുറികളാണ് ആദ്യകാല ക്ഷേത്രങ്ങൾ. വിശ്വാസികൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കുവാനും ദൈവത്തിന് അർപ്പണം നടത്തുവാനും ഒരു പ്രവേശന കവാടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്രമേണ ശ്രീകോവിലിന് മുകളിലായി ഉയരം കൂടിയ നിർമ്മിതികൾ നിർമ്മിച്ചു. ഇവ ‘ശിഖരങ്ങൾ’ എന്ന് അറിയപ്പെടുന്നു. ക്ഷേത്ര മതിലുകൾ പലപ്പോഴും ശിൽപങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നു. പിൽക്കാലത്ത്, ക്ഷേത്രങ്ങൾ കൂടുതൽ വിശാലമാവുകയും അസംബ്ലി ഹാളും വലിയ ചുമരുകളുും പ്രവേശനകവാടവും ജലവിതരണത്തിനായുള്ള സംവിധാനം നിലവിൽ വന്നു. കൂറ്റൻ പാറകൾ തുരന്നാണ് ആദ്യകാല ക്ഷേത്രങ്ങൾ നിർമ്മിച്ചത് എന്നത് ഇതിന്റെ മറ്റൊരു സവിശേഷതയായിരുന്നു.
Answer
സാഞ്ചി കാനഖേര (Sanchi Kanakera) എന്ന കൊച്ചുഗ്രാമത്തിലെ ഒരു കുന്നിന്റെ മുകളിലാണ് പ്രശസ്തമായ സാഞ്ചിസ്തൂപം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ നിന്ന് 20 മൈൽ വടക്കു കിഴക്കായാണ് കിടക്കുന്നത്. അനവധി നിർമ്മിതിയോടു കൂടിയ സാഞ്ചി സ്തൂപം കാഴ്ചയ്ക്കൊരു കിരീടം പോലെ തോന്നിപ്പിക്കും 5-ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഒരു ക്ഷേത്രമടക്കം ധാരാളം സ്മാരകങ്ങളും വലിയൊരു മൺമേടും (Mound) ഇവിടെയുണ്ട്. ബി.സി.ഇ. 3-ാം നൂറ്റാണ്ടിൽ അശോക ചക്രവർത്തിയാണ് സാഞ്ചി സ്തൂപം പണിതീർപ്പിച്ചത്. സുംഗന്മാരുടെ കാലഘട്ടത്തിൽ (183-72) ഇതു വികസിപ്പിക്കപ്പെട്ടു.
Answer
സാഞ്ചിയേക്കാൾ മുമ്പ് കണ്ടെത്തിയത് അമരാവതിയായിരുന്നു. അക്കാലത്ത്, ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി പണ്ഡിന്മാർക്ക് വേണ്ടത്ര ബോധമുണ്ടായിരുന്നില്ല. 1818ലാണ് സാഞ്ചി കണ്ടെത്തിയത്. അതിന്റെ നാല് കവാടങ്ങളിൽ മൂന്നണ്ണം അപ്പോഴും നിൽക്കുന്നുണ്ടായിരുന്നു. നാലാമത്തേത് താഴെ വീണു കിടക്കുകയായിരുന്നു. മൺമേടിന് തകരാറൊന്നും ഉണ്ടായിരുന്നില്ല. സാഞ്ചിയിലെ കവാടങ്ങൾ ലണ്ടനിലേക്കോ അല്ലെങ്കിൽ പാരീസിലേക്കോ കടത്തിക്കൊണ്ടുപോകാൻ യൂറോപ്യന്മാർ ശ്രമിച്ചെങ്കിലും ഭോപാലിലെ ഭരണാധികാരികളുടെ ഇടപെടൽ മൂലം അവ സംരക്ഷിക്കപ്പെട്ടു. എന്നാൽ അമരാവതിയിലെ ‘മഹാചൈത്യ’മാകട്ടെ ഇപ്പോഴും അപ്രധാനമായൊരു ചെറു മൺമേടായി നിലകൊള്ളുന്നു. അതിന്റെ പൂർവ പ്രതാപമെല്ലാം പൂർണ്ണമായും നഷ്ടപ്പെട്ടു കഴിഞ്ഞു.
Answer
സാഞ്ചി കാനഖേര (Sanchi Kanakera) എന്ന കൊച്ചുഗ്രാമത്തിലെ ഒരു കുന്നിന്റെ മുകളിലാണ് പ്രശസ്തമായ സാഞ്ചിസ്തൂപം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ നിന്ന് 20 മൈൽ വടക്കു കിഴക്കായാണ് കിടക്കുന്നത്. അനവധി നിർമ്മിതിയോടു കൂടിയ സാഞ്ചി സ്തൂപം കാഴ്ചയ്ക്കൊരു കിരീടം പോലെ തോന്നിപ്പിക്കും. 5-ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഒരു ക്ഷേത്രമടക്കം ധാരാളം സ്മാരകങ്ങളും വലിയൊരു മൺമേടും (Mound) ഇവിടെയുണ്ട്. ബി.സി.ഇ. 3-ാം നൂറ്റാണ്ടിൽ അശോക ചക്രവർത്തിയാണ് സാഞ്ചി സ്തൂപം പണിതീർപ്പിച്ചത്. സുംഗന്മാരുടെ കാലഘട്ടത്തിൽ (183-72) ഇതു വികസിപ്പിക്കപ്പെട്ടു.
4 MARK QUESTIONS & ANSWERS
- Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Column A Column B Iran ഇറാൻ Socrates സോക്രട്ടീസ് China ചൈന Buddha ബുദ്ധൻ Greece ഗ്രീസ് Kongzi കോങ്സി India ഇന്ത്യ Zarathurashtra സരതുരാഷ്ട്ര - Explain the principles of Jainism. ജൈന മതത്തത്വങ്ങൾ വിവരിക്കുക.
- ♥ ലോകം മുഴുവൻ സചേതനമാണെന്ന് ജൈനമതം വിശ്വസിച്ചു. കല്ലുകൾ, പാറകൾ, ജലം തുടങ്ങിയ എല്ലാ വസ്തുക്കൾക്കും ജീവനും ആത്മാവുമെമുണ്ടെന്ന് അത് പ്രചരിപ്പിച്ചു.
- ♥ അഹിംസയാണ് ജൈനമതത്തിന്റെ കേന്ദ്രആശയം. മനുഷ്യർ, മൃഗങ്ങൾ, കീടങ്ങൾ, സസ്യങ്ങൾ തുടങ്ങിയ ജീവനുള്ള വസ്തുക്കളെയൊന്നും ഉപദ്രവിക്കരുതെന്നാണ് ജൈനമതം അനുശാസിച്ചത്.
- ♥ ജൈനമത സിദ്ധാന്തമനുസരിച്ച് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം നിർവ്വാണം അല്ലെങ്കിൽ മോക്ഷം കൈവരിക്കുകയെന്നാണ്.
- ♥ ജനനം, പുനർജന്മം എന്നിവയിൽ നിന്നുള്ള മോചനമാണ് നിർവ്വാണം.
- ♥ ജനനത്തിന്റെയും പുനർജന്മത്തിന്റെയും കാരണം കർമ്മമാണ്. മോക്ഷം സിദ്ധിക്കണമെങ്കിൽ കർമ്മം ശുദ്ധമാകണം.
- ♥ കർമ്മവൃത്തത്തിൽ നിന്ന് മോചനം നേടാൻ സന്യാസജീവിതവും തപശ്ചര്യയും ആവശ്യമാണ്. ഇതിനായി ലൗകിക ജീവിതം പരിത്യജിക്കണം, മോക്ഷപ്രാപ്തിക്ക് സന്യാസജീവിതം ഒരു പ്രധാന ഉപാധിയാണെന്ന് ജൈനമതം പറയുന്നു.
- 1) ഹിംസിക്കരുത്.
- 2) മോഷ്ടിക്കരുത്.
- 3) നുണ പറയരുത്.
- 4) സ്വത്ത് കൈവശം വെക്കരുത്.
- 5) ബ്രഹ്മചര്യം അനുഷ്ഠിക്കണം.
- Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Column A Column B The birth place of Buddha ബുദ്ധന്റെ ജന്മസ്ഥലം Sarnath സാരനാഥ് The place of Buddha’s Enlightenment ബുദ്ധന് ബോധോദയമുണ്ടായ സ്ഥലം Lumbini ലുമ്പിനി The place where Buddha preached first sermon ബുദ്ധൻ ആദ്യപ്രഭാഷണം നടത്തിയ സ്ഥലം Kusinagara കുശീനഗരം The place where Buddha achieved Nirvana ബുദ്ധന്റെ നിർവ്വാന സ്ഥലം Budhgaya ബോധ്ഗയ - Bring out the basic differences between Mahayana and Hinayana. മഹായനവും ഹീനയാനവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങൾ വിശകലനം ചെയ്യുക.
- ♦ ഹീനയാനം എന്ന വാക്കിന്റെ അർത്ഥം “ചെറിയ വാഹനം” (Lesser vehicle) അഥവാ ചെറിയ ചക്രം എന്നാണ്. ഹീനയാനക്കാർ ബുദ്ധമതത്തിന്റെ മൗലിക തത്വങ്ങൾ പിന്തുടർന്നു. പഴയ പാരമ്പര്യത്തിലുള്ള വിശ്വാസങ്ങളെയാണ് അവർ സ്വീകരിച്ചത്. ബുദ്ധമത തത്വങ്ങൾ പ്രചരിപ്പിക്കുന്നതിന് പാലി ഭാഷ ഉപയോഗിക്കുന്നത് അവർ തുടർന്നുപോന്നു.
- ♦ മഹായനമെന്ന പറഞ്ഞിന്റെ അർത്ഥം “വലിയ വാഹനം” (Great vehicle) എന്നാണ്. മഹായനക്കാർ പുതിയ തത്വങ്ങളും സദാചാര സംഹിതയും ആവിഷ്കരിച്ചു. ബുദ്ധന്റേയും ബോധിസത്വന്മാരുടേയും വിഗ്രഹങ്ങളുടെ ആരാധന ഈ പാരമ്പര്യത്തിന്റെ ഒരു പ്രധാന ഭാഗമായിത്തീർന്നു.
- ♦ മഹായനക്കാർ ബുദ്ധനെ ഒരു രക്ഷകനായി കാണുകയും അദ്ദേഹത്തെ ദൈവത്തെപ്പോലെ ആരാധിക്കാൻ തുടങ്ങുകയും ചെയ്തു. മോക്ഷത്തിനും മാർഗ്ഗദർശനത്തിനും വേണ്ടി അവർ ബുദ്ധ വിഗ്രഹത്തെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. അങ്ങനെ ഭക്തിചിന്ത മഹായാന ബുദ്ധമതത്തിന്റെ മുഖ്യ സവിശേഷതയായിത്തീർന്നു.
- ♦ ബോധിസത്വ സങ്കൽപ്പത്തിൽ മഹായനക്കാർ വിശ്വസിച്ചു.
- ♦ ബുദ്ധമതത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുവേണ്ടി മഹായനക്കാർ സംസ്കൃത ഭാഷ ഉപയോഗിച്ചു.
- Why were the stupas built? What is their importance? സ്തൂപങ്ങൾ നിർമ്മിച്ചിരുന്നത് എന്തിനാണ്? അവയുടെ പ്രാധാന്യമെന്താണ്?
- ★ സ്തൂപങ്ങൾ വിശുദ്ധ സ്ഥലങ്ങളാണ്. ബുദ്ധന്റെ ശരീരാവശിഷ്ടങ്ങളോ, അദ്ദേഹം ഉപയോഗിച്ച വസ്തുക്കളോ അടക്കം ചെയ്തിട്ടുള്ള മേടുകളാണിത്. കല്ലുകൾകൊണ്ടോ, ഇഷ്‌ടികകൾ കൊണ്ടോ ആണ് അവ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അവയ്ക്ക് വലിയ കലാ മൂല്യവുമുണ്ട്.
- ★ ബുദ്ധമതത്തിന്റെ ആവിർഭവത്തിനു മുമ്പുതന്നെ സ്തൂപങ്ങൾ നിർമ്മിക്കുന്ന പാരമ്പര്യം നിലനിന്നിരുന്നു. പിന്നീട് ബുദ്ധമതവുമായി ബന്ധപ്പെട്ടതുമായി.
- ★ ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ സംസ്കരിച്ചതിനു മുകളിലാണ് സ്തൂപങ്ങൾ പണിയുയർത്തിയിട്ടുള്ളത്. അതിനാൽ ബുദ്ധന്റെയും ബുദ്ധമതത്തിന്റെയും ഒരു അടയാളം എന്ന നിലയിൽ അവ ആരാധിക്കപ്പെടാൻ തുടങ്ങി.
- ★ ബുദ്ധമതാനുയായികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അനവധി സ്തൂപങ്ങൾ നിർമ്മിച്ചു. അശോക ചക്രവർത്തി തന്റെ സാമ്രാജ്യത്തിലെ പ്രധാന പട്ടണങ്ങളിലെല്ലാം ബുദ്ധന്റെ ഭൗതികാവശിഷ്ട ഭാഗങ്ങൾ എത്തിച്ചിരുന്നുവെന്ന് ബുദ്ധകൃതിയായ ‘അശോകവദന’ (Ashokavadana) പരാമർശിക്കുന്നു. അവ സംസ്കരിച്ച സ്ഥലത്തിനു മുകളിൽ സ്തൂപങ്ങൾ നിർമ്മിക്കാൻ അദ്ദേഹം കല്പിക്കുകയും ചെയ്തു. ബി.സി.ഇ രണ്ടാം നൂറ്റാണ്ടോട് ധാരാളം സ്തൂപങ്ങൾ പണിതീർക്കപ്പെട്ടു. അവയിൽ ഏറ്റവും പ്രശസ്തമായത് ബർഹട്ട്, സാഞ്ചി, സാരനാഥ് എന്നീവിടങ്ങളിലെ സ്തൂപങ്ങളാണ്.
- Why did Buddhism become popular? To which all countries did it spread? എന്തുകൊണ്ടാണ് ബുദ്ധമതം പ്രചാരം നേടിയത്? ബുദ്ധമതം ഏതെല്ലാം രാജ്യങ്ങളിലേക്ക് പ്രചരിച്ചു?
- ☘ ജനനത്തെ അടിസ്ഥാനമാക്കിയുള്ള മേന്മയെക്കാൾ ബുദ്ധമതം മുൻതൂക്കം കല്പിച്ചത് പെരുമാറ്റത്തിനും മൂല്യങ്ങൾക്കുമായിരുന്നു. അത് ജാതി വിവേചനത്തെ നിരാകരിച്ചു.
- ☘ ബുദ്ധമതം വില കല്പിച്ചത് സഹാനുഭൂതിക്കും കാരുണ്യത്തിനുമായിരുന്നു, പ്രത്യേകിച്ച് യുവാക്കളോടും അവശരോടും.
- ☘ ഏതു സാധാരണക്കാർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതും ലളിതവുമായിരുന്നു ബുദ്ധപ്രമാണങ്ങൾ.
- ☘ സാധാരണക്കാരുടെ ഭാഷയായിരുന്ന പാലിയിലാണ് ബുദ്ധൻ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. അത് ബുദ്ധമതത്തിന്റെ ജനസമ്മിതി വർദ്ധിപ്പിച്ചു.
- ☘ അശോകൻ, കനിഷ്‌കൻ, ഹർഷൻ എന്നീ രാജാക്കന്മാരുടെ മഹത്തായ സേവനവും പ്രോത്സാഹനവും ബുദ്ധമതത്തിന്റെ പ്രചാരണത്തിന് ആക്കം കൂട്ടി.
- ☘ ബുദ്ധ സംഘത്തിന്റെ പ്രവർത്തനവും ബുദ്ധമതത്തിന്റെ പ്രചാരണത്തിൽ സുപ്രധാന പങ്ക് വഹിച്ചു.
- Do you think that Mahayana Buddhism was a divertion from original Buddhist Principles? മഹായന ബുദ്ധമതം പഴയ ബുദ്ധമതസിദ്ധാന്തങ്ങളിൽ നിന്നുള്ള ഒരു വ്യതിചലനമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
Answer
| Column A | Column B |
|---|---|
| Iran ഇറാൻ | Zarathurashtra സരതുരാഷ്ട്ര |
| China ചൈന | Kongzi കോങ്സി |
| Greece ഗ്രീസ് | Socrates സോക്രട്ടീസ് |
| India ഇന്ത്യ | Buddha ബുദ്ധൻ |
Answer
ജൈനസന്യാസികളും സന്യാസിനിമാരും അഞ്ചു പ്രതിജ്ഞകൾ എടുക്കേണ്ടിയിരുന്നു.
Answer
| Column A | Column B |
|---|---|
| The birth place of Buddha ബുദ്ധന്റെ ജന്മസ്ഥലം | Lumbini ലുമ്പിനി |
| The place of Buddha’s Enlightenment ബുദ്ധന് ബോധോദയമുണ്ടായ സ്ഥലം | Budhgaya ബോധ്ഗയ |
| The place where Buddha preached first sermon ബുദ്ധൻ ആദ്യപ്രഭാഷണം നടത്തിയ സ്ഥലം | Sarnath സാരനാഥ് |
| The place where Buddha achieved Nirvana ബുദ്ധന്റെ നിർവ്വാന സ്ഥലം | Kusinagara കുശീനഗരം |
Answer
ബുദ്ധമതം ഹീനയാനം, മഹായനം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.Answer
Answer
ബുദ്ധൻ ജീവച്ചിരുന്ന കാലത്തും അദ്ദേഹത്തിന്റെ മരണത്തിനു ശേഷവും ബുദ്ധമതം വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. ചൈന, ജപ്പാൻ, ബർമ്മ, സിലോൺ, മംഗോളിയ, തിബത്ത് എന്നീ വിദേശ രാജ്യങ്ങളിലേക്കും ബുദ്ധമതം വ്യാപിച്ചു. അതിവേഗം സാമൂഹ്യ ചുറ്റുപാടുകൾ സൃഷ്ടിച്ച ആശയക്കുഴപ്പവും, നിലനിന്നിരുന്ന മതസമ്പ്രദായങ്ങളോടുള്ള അസംതൃപ്തിയും ജനങ്ങളെ ബുദ്ധമതത്തിൽ ആകർഷകമാക്കി. ബുദ്ധമതത്തിന്റെ വ്യാപനത്തിനും പ്രശസ്തിക്കുള്ള കാരണങ്ങൾ താഴെ പറയുന്നവയാണ്.Answer
മഹായനമെന്ന പദത്തിനർത്ഥം “വലിയ വാഹനം” (Great Vehicle) എന്നാണ്. മഹായനക്കാർ പുതിയ തത്വങ്ങളും സദാചാര സംഹിതയും ആവിഷ്കരിച്ചു. ബുദ്ധന്റേയും ബോധിസത്വന്മാരുടേയും വിഗ്രഹങ്ങളുടെ ആരാധന ഈ പാരമ്പര്യത്തിന്റെ ഒരു പ്രധാന ഭാഗമായിത്തീർന്നു.മഹായനക്കാർ ബുദ്ധനെ ഒരു രക്ഷകനായി കാണുകയും അദ്ദേഹത്തെ ദൈവത്തെപ്പോലെ ആരാധിക്കാൻ തുടങ്ങുകയും ചെയ്തു. മോക്ഷത്തിനും മാർഗ്ഗദർശനത്തിനുവേണ്ടി അവർ ബുദ്ധവിഗ്രഹത്തെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. അങ്ങനെ ഭക്തിചിന്ത മഹായാന ബുദ്ധമതത്തിന്റെ മുഖ്യ സവിശേഷതയായിത്തീർന്നു.
ബോധിസത്വ സങ്കൽപ്പത്തിൽ മഹായനക്കാർ വിശ്വസിച്ചു. മഹായനത്തിലെ ഓരോ അനുയായിയും ബോധിസത്വനാവാനാണ് ശ്രമിക്കേണ്ടത്. മറ്റുള്ളവർക്കുവേണ്ടി സേവനങ്ങൾ ചെയ്തും വിലയേറിയ കർമ്മങ്ങൾ അനുഷ്ഠിച്ചും പോന്നാൽ ഏതൊരാൾക്കും ബോധിസത്വനാവാം. ഒരു ബോധിസത്വന് ബുദ്ധത്വത്തെ കാംക്ഷിക്കാനാകും. ബോധിസത്വരിൽ ചിലരുടെ വിഗ്രഹങ്ങളെ മഹായനക്കാർ ആരാധിച്ചിരുന്നു.
ബുദ്ധമതത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുവേണ്ടി മഹായനക്കാർ സംസ്കൃത ഭാഷ ഉപയോഗിച്ചു.
5 MARK QUESTIONS & ANSWERS
- Evaluate how do stupas help in the recreation of history? സ്തൂപങ്ങൾ, ചരിത്രനിർമ്മിതിയെ എങ്ങനെ സഹായിക്കുന്നുവെന്ന് വിലയിരുത്തുക.
- ☘ ബുദ്ധമതത്തിന്റെ ആവിർഭവത്തിനു മുമ്പുതന്നെ സ്തൂപങ്ങൾ നിർമ്മിക്കുന്ന പാരമ്പര്യം നിലനിന്നിരുന്നു. പിന്നീട് ബുദ്ധമതവുമായി ബന്ധപ്പെട്ടതു ഒന്നായി മാറി.
- ☘ ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ സംസ്കരിച്ചതിനു മുകളിലാണ് സ്തൂപങ്ങൾ പണിയുയർത്തിയിട്ടുള്ളത്. അതിനാൽ ബുദ്ധന്റെയും ബുദ്ധമതത്തിന്റെയും ഒരു അടയാളം എന്ന നിലയിൽ അവ ആരാധിക്കപ്പെടാൻ തുടങ്ങി.
- Discuss how and why Stupas were built? Analyse the structure of a Stupa. സ്തൂപങ്ങൾ എങ്ങനെയാണ് നിർമ്മിചിരുന്നത്? സ്തൂപങ്ങളുടെ നിർമ്മാണ രീതി വിവരിക്കുക.
- 🌼 ബുദ്ധമതത്തിന്റെ ആവിർഭവത്തിനു മുമ്പുതന്നെ സ്തൂപങ്ങൾ നിർമ്മിക്കുന്ന പാരമ്പര്യം നിലനിന്നിരുന്നു. പിന്നീട് ബുദ്ധമതവുമായി ബന്ധപ്പെട്ടതു ഒന്നായി മാറി.
- 🌼 ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ സംസ്കരിച്ചതിനു മുകളിലാണ് സ്തൂപങ്ങൾ പണിയുയർത്തിയിട്ടുള്ളത്. അതിനാൽ ബുദ്ധന്റെയും ബുദ്ധമതത്തിന്റെയും ഒരു അടയാളം എന്ന നിലയിൽ അവ ആരാധിക്കപ്പെടാൻ തുടങ്ങി.
Answer
സ്തൂപങ്ങൾ വിശുദ്ധ സ്ഥലങ്ങളാണ്. ബുദ്ധന്റെ ശരീരാവശിഷ്ടങ്ങളോ, അദ്ദേഹം ഉപയോഗിച്ച വസ്തുക്കളോ അടക്കം ചെയ്തിട്ടുള്ള മേടുകളാണിത്. കല്ലുകൾകൊണ്ടോ, ഇഷ്‌ടികകൾ കൊണ്ടോ ആണ് അവ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അവയ്ക്ക് വലിയ കലാമൂല്യവുമുണ്ട്.‘സ്തൂപം’ എന്നത് ഒരു സംസ്കൃത പദമാണ്. കൂമ്പാരം അഥവാ മൺമേട് എന്നാണ് ഇതിന്റെയർത്ഥം. ആദ്യകാലത്ത് സ്തൂപങ്ങൾ അർധവൃത്താകൃതിയിലുള്ള ലളിതമായ മൺമേടുകൾ ആയിരുന്നു. ഇത് പിൽക്കാലത്ത് ‘അണ്ഡ’ (anda) എന്ന പേരിൽ അറിയപ്പെട്ടു. ക്രമേണ സ്തൂപങ്ങളുടെ ഘടന സങ്കീർണ്ണമായിത്തീർന്നു. സമചതുരതാമായ വൃത്താകൃതിയിലും, സമചതുരാകൃതിയിലും അവ നിർമ്മിക്കപ്പെടാൻ തുടങ്ങി. അണ്ഡയുടെ മുകളിലിായി ബാൽകോണിപോലെയുള്ള നിർമ്മിതിയുണ്ടാക്കി. ശ്രീകോവിൽ എന്നർത്ഥം വരുന്ന ‘ഹർമിക് ‘ (Harmika) എന്നാണിതിനെ വിളിച്ചിരുന്നത്. ദൈവത്തിന്റെ വാസസ്ഥലത്തെയാണ് ഇതു പ്രതിനിധാനം ചെയ്യുന്നത്. ഹർമികയിൽ നിന്ന് ഒരു കൊടിമരം ഉയർന്നു നിന്നിരുന്നു. ഇതിനെ ‘യഷ്ടി’ (Yashti) എന്നാണ് പറഞ്ഞിരുന്നത്. ഇതിനു ചുറ്റുമായി ‘ഛത്രങ്ങൾ’ (chhatris) അഥവാ കുടകൾ കാണാം. മേടിനുചുറ്റും കൽവേലി കെട്ടി ഈ വിശുദ്ധ സ്ഥലത്തെ ഭൗതികലോകത്തുനിന്ന് വേർതിരിച്ചിരുന്നു.
സാഞ്ചിയിലെയും ബർഹട്ടിലെയും ആദ്യകാല സ്തൂപങ്ങൾ വളരെ ലളിതമായിരുന്നു. കവാടങ്ങളും കൽവേലികൾ മുളകൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയതു പോലെ തോന്നിച്ചിരുന്നു. സ്തൂപങ്ങളിലേക്ക് നാലു പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നു. നാലു പ്രധാന സ്ഥാനങ്ങളിലായി സ്ഥാപിക്കപ്പെട്ട ഈ കവാടങ്ങൾ കൊത്തുപണികളാൽ അലങ്കൃതമായിരുന്നു. ദക്ഷിണ കിഴക്കേ കവാടത്തിലൂടെ അകത്തു പ്രവേശിക്കുകയും മേടിനെ വലംവെക്കുകയും ചെയ്തിരുന്നു. പിൽക്കാലത്ത് മേടിലുള്ള സ്തൂപങ്ങളെ കൊത്തുപണികളാലും ഭിത്തിമാടങ്ങളാലും (അമരാവതിയിലും പെഷ്‌വാറിലെ (പാകിസ്ഥാൻ) ഷഹ്ജി – കി – ദഹിറിയിലും ഉള്ളതുപോലെ) ആകർഷകമാക്കിത്തീർത്തു.
Answer
സ്തൂപങ്ങൾ വിശുദ്ധ സ്ഥലങ്ങളാണ്. ബുദ്ധന്റെ ശരീരാവശിഷ്ടങ്ങളോ, അദ്ദേഹം ഉപയോഗിച്ച വസ്തുക്കളോ അടക്കം ചെയ്തിട്ടുള്ള മേടുകളാണിത്. കല്ലുകൾകൊണ്ടോ, ഇഷ്‌ടികകൾ കൊണ്ടോ ആണ് അവ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അവയ്ക്ക് വലിയ കലാമൂല്യവുമുണ്ട്.‘സ്തൂപം’ എന്നത് ഒരു സംസ്കൃത പദമാണ്. കൂമ്പാരം അഥവാ മൺമേട് എന്നാണ് ഇതിന്റെയർത്ഥം. ആദ്യകാലത്ത് സ്തൂപങ്ങൾ അർധവൃത്താകൃതിയിലുള്ള ലളിതമായ മൺമേടുകൾ ആയിരുന്നു. ഇത് പിൽക്കാലത്ത് ‘അണ്ഡ’ (anda) എന്ന പേരിൽ അറിയപ്പെട്ടു. ക്രമേണ സ്തൂപങ്ങളുടെ ഘടന സങ്കീർണ്ണമായിത്തീർന്നു. സമചതുരതാമായ വൃത്താകൃതിയിലും, സമചതുരാകൃതിയിലും അവ നിർമ്മിക്കപ്പെടാൻ തുടങ്ങി. അണ്ഡയുടെ മുകളിലിായി ബാൽകോണിപോലെയുള്ള നിർമ്മിതിയുണ്ടാക്കി. ശ്രീകോവിൽ എന്നർത്ഥം വരുന്ന ‘ഹർമിക് ‘ (Harmika) എന്നാണിതിനെ വിളിച്ചിരുന്നത്. ദൈവത്തിന്റെ വാസസ്ഥലത്തെയാണ് ഇതു പ്രതിനിധാനം ചെയ്യുന്നത്. ഹർമികയിൽ നിന്ന് ഒരു കൊടിമരം ഉയർന്നു നിന്നിരുന്നു. ഇതിനെ ‘യഷ്ടി’ (Yashti) എന്നാണ് പറഞ്ഞിരുന്നത്. ഇതിനു ചുറ്റുമായി ‘ഛത്രങ്ങൾ’ (chhatris) അഥവാ കുടകൾ കാണാം. മേടിനുചുറ്റും കൽവേലി കെട്ടി ഈ വിശുദ്ധ സ്ഥലത്തെ ഭൗതികലോകത്തുനിന്ന് വേർതിരിച്ചിരുന്നു.
സാഞ്ചിയിലെയും ബർഹട്ടിലെയും ആദ്യകാല സ്തൂപങ്ങൾ വളരെ ലളിതമായിരുന്നു. കവാടങ്ങളും കൽവേലികൾ മുളകൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയതു പോലെ തോന്നിച്ചിരുന്നു. സ്തൂപങ്ങളിലേക്ക് നാലു പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നു. നാലു പ്രധാന സ്ഥാനങ്ങളിലായി സ്ഥാപിക്കപ്പെട്ട ഈ കവാടങ്ങൾ കൊത്തുപണികളാൽ അലങ്കൃതമായിരുന്നു. ദക്ഷിണ കിഴക്കേ കവാടത്തിലൂടെ അകത്തു പ്രവേശിക്കുകയും മേടിനെ വലംവെക്കുകയും ചെയ്തിരുന്നു. പിൽക്കാലത്ത് മേടിലുള്ള സ്തൂപങ്ങളെ കൊത്തുപണികളാലും ഭിത്തിമാടങ്ങളാലും (അമരാവതിയിലും പെഷ്‌വാറിലെ (പാകിസ്ഥാൻ) ഷഹ്ജി – കി – ദഹിറിയിലും ഉള്ളതുപോലെ) ആകർഷകമാക്കിത്തീർത്തു.
8 MARK QUESTIONS & ANSWERS
- The 6th century BCE was a period of social revolutions in India. On the basis of this statement, explain the origin of Buddhism and Jainism. ബി.സി.ഇ 6-ാം നൂറ്റാണ്ട് ഇന്ത്യയിൽ ഒരു സാമൂഹ്യ വിപ്ലവത്തിന്റെ കാലഘട്ടമായിരുന്നു. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ജൈന- ബുദ്ധ മതങ്ങളുടെ ഉത്ഭവത്തിനുള്ള പശ്ചാത്തലം വിശദീകരിക്കുക.
- ☘ അസ്തിത്വത്തിന്റെ നിഗൂഢതകളെ അറിയാനും കണ്ടെത്താനും ഈ ചിന്തകൾ പരിശ്രമിച്ചു.
- ☘ പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കണ്ടെത്താനും അവർ പരിശ്രമിച്ചു.
- ☘ ഇതിനുപുറമെ, അക്കാലഘട്ടത്തിലെ സാമൂഹ്യവും, രാഷ്ട്രീയവും സാമ്പത്തികവുമായ സംഭവവികാസങ്ങളെ അന്വേഷിച്ചറിയാനും അവർ ശ്രമിച്ചു.
- 🍁 യാഗങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഇക്കാലത്ത് അവയുടെ മുൻ ലാളിത്യം നഷ്ടപ്പെട്ടു. അവ വിപുലവും ചെലവേറിയതും ഹിംസാത്മകവുമായി. ഇത്തരം യാഗങ്ങൾ സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായി തീർന്നു.
- 🍁 യാഗങ്ങളും അനുഷ്ഠാനങ്ങളും പെരുകാൻ തുടങ്ങിയതോടെ ബ്രാഹ്മണരുടെ പ്രാധാന്യവും അധീശത്വവും വളരാൻ തുടങ്ങി. യാഗാതി കർമ്മങ്ങളുടെ അനുഷ്ഠാനം ബ്രാഹ്മണരുടെ കുത്തകയായിതീർന്നു. ജനങ്ങളെ ചൂഷണം ചെയ്യുന്നതിനുവേണ്ടി ഈ സ്ഥാനം അവർ ദുരുപയോഗപ്പെടുത്തി.
- 🍀 ബ്രാഹ്മണർ ഉയർന്ന പദവി അവകാശപ്പെട്ടു. അവർക്ക് വിശേഷാധികാരങ്ങൾ ഉണ്ടായിരുന്നു. നികുതികളിൽ നിന്നും ഭിക്ഷകളിൽ നിന്നും അവർ ഒഴിവാക്കപ്പെട്ടിരുന്നു. ബ്രാഹ്മണർക്ക് ലഭിച്ചിരുന്ന ഈ മേധാവിത്വത്തെ ക്ഷത്രിയന്മാർ ശക്തമായി എതിർത്തു. മഹാവീരനും ബുദ്ധനും ക്ഷത്രിയ കുലജാതരായിതിനാൽ ബ്രാഹ്മണർ അനുഭവിച്ചിരുന്ന ആധിപത്യത്തെ അവർ എതിർത്തു പോന്നു.
- 🍀 ഉന്നത വർണ്ണക്കാരുടെ മേധാവിത്വത്തെ വൈശ്യരും ശൂദ്രരും ശക്തമായെതിർത്തു. ധനവും സമൃദ്ധിയും ഉണ്ടായിരുന്നിട്ടും സമൂഹത്തിൽ വൈശ്യരുടെ സ്ഥാനം കീഴെ തന്നെയായിരുന്നു. സ്വാഭാവികമായും തങ്ങളുടെ സാമൂഹ്യപദവിക്ക് ഉയർച്ച കിട്ടുമെന്ന പ്രത്യാശയോടെ പുതിയ മതങ്ങളോട് അവർ അനുഭാവം പ്രകടിപ്പിച്ചു.
- 🌱 യാഗങ്ങൾക്കു വേണ്ടി ബ്രാഹ്മണർ വിവേചനമില്ലാതെ കന്നുകാലികളെ കൊല്ലുന്നതു നിമിത്തം കാലി സമ്പത്ത് വലിയ തോതിൽ ക്ഷയിക്കാൻ തുടങ്ങി. വൈദികാചാരമായ മൃഗബലികൾ കാർഷിക പുരോഗതിക്ക് തടസ്സമായി തീർന്നു.
- 🌱 അഹിംസ സിദ്ധാന്തത്തെ ഉയർത്തിപിടിക്കുന്ന മതങ്ങളെ ജനങ്ങൾ സ്വാഭാവികമായും അന്വേഷിക്കാൻ തുടങ്ങി. ജൈന- ബുദ്ധമതങ്ങൾ ഈ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുകയും ചെയ്തു.
- 💮 വേദ പാരമ്പര്യത്തിനു പുറത്തു നിന്നിരുന്ന ചില ചിന്തകർ പരമമായ സത്യം നിലനിൽക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യവും ഉയർത്തുകയുണ്ടായി.
- 💮 വേദ പാരമ്പര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ജനങ്ങൾ ആലോചിക്കാൻ തുടങ്ങി.
- 🌱 മഹാവീരനും ബുദ്ധനും ഉൾപ്പെടെയുള്ള ആചാര്യന്മാരിൽ പലരും വേദങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്തു.
- 🌱 അവർ വ്യക്തിഗത കർമ്മങ്ങൾക്ക് പ്രാധാന്യം നൽകി. ഇഹലോകജീവിതത്തിന്റെ ആധികളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും മോചനം നേടാൻ ആൺപെൺ ഭേദമന്യേ എല്ലാവരും ശ്രമിക്കണമെന്ന് അവർ നിർദ്ദേശിച്ചു. ഒരു വ്യക്തിയുടെ അസ്തിത്വം നിർണ്ണയിക്കുന്നത് അയാൾ/അവൾ ജനിച്ച വീഴുന്ന ജാതിയോ ലിംഗമോ ആണെന്ന ബ്രാഹ്മണ ചിന്തയിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഈ സമീപനം.
- Write an essay defining the principles of Buddhism, Buddha Sangha and the Spread of Buddhism. ബുദ്ധമതത്തിന്റെ തത്വങ്ങൾ, ബുദ്ധ സംഘം, ബുദ്ധമതത്തിന്റെ വ്യാപനം എന്നിവ വിവരിച്ചുകൊണ്ട് ഒരു പ്രബന്ധം തയ്യാറാക്കുക.
- 1) ലോകം ദുഃഖമയമാണ്.
- 2) ദുഃഖത്തിന്റെ കാരണം ആഗ്രഹങ്ങളാണ്.
- 3) ആഗ്രഹങ്ങൾ ഇല്ലാതാക്കിയാൽ ദുഃഖങ്ങളെ നീക്കണം.
- 4) അഷ്ടാംഗമാർഗം അനുഷ്ഠിച്ചുകൊണ്ട് ദുഃഖങ്ങളെ ഇല്ലാതാക്കാം. ശരിയായ വാക്ക്, ശരിയായ പ്രവൃത്തി, ശരിയായ ജീവിതം, ശരിയായ പരിശ്രമം, ശരിയായ ധർമ്മം, ശരിയായ വീക്ഷണം, ശരിയായ തീരുമാനം, ശരിയായ ധ്യാനം എന്നിവയാണ് അഷ്ടാംഗ മാർഗങ്ങൾ.
- ☘ ജനനത്തെ അടിസ്ഥാനമാക്കിയുള്ള മേന്മയെക്കാൾ ബുദ്ധമതം മുൻതൂക്കം കല്പിച്ചത് പെരുമാറ്റത്തിനും മൂല്യങ്ങൾക്കുമായിരുന്നു. അത് ജാതി വിവേചനത്തെ നിരാകരിച്ചു.
- ☘ ബുദ്ധമതം വില കല്പിച്ചത് സഹാനുഭൂതിക്കും, കാരുണ്യത്തിനുമായിരുന്നു, പ്രത്യേകിച്ച് യുവാക്കളോടും അവശരോടും.
- ☘ ഏതു സാധാരണക്കാർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതും ലളിതവുമായുള്ള ബുദ്ധപ്രമാണങ്ങൾ.
- ☘ സാധാരണക്കാരുടെ ഭാഷയായിരുന്ന പാലിയിലാണ് ബുദ്ധൻ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. അത് ബുദ്ധമതത്തിന്റെ ജനസമ്മിതി വർദ്ധിപ്പിച്ചു.
- ☘ അശോകൻ, കനിഷ്‌കൻ, ഹർഷൻ എന്നീ രാജാക്കന്മാരുടെ മഹത്തായ സേവനവും പ്രോത്സാഹനവും ബുദ്ധമതത്തിന്റെ പ്രചാരണത്തിന് ആക്കം കൂട്ടി.
- ☘ ബുദ്ധ സംഘത്തിന്റെ പ്രവർത്തനവും ബുദ്ധമതത്തിന്റെ പ്രചാരണത്തിൽ സുപ്രധാന പങ്കു വഹിച്ചു.
- Explain how did the historians interpret the sculpture found in sanchi? സാഞ്ചി ശില്പങ്ങളെ ചരിത്രകാരന്മാർ വ്യാഖ്യാനിക്കുന്നത് എങ്ങനെയാണ്? വിശദമാക്കുക.
- ★ ശില്പങ്ങളിലെ ഒഴിഞ്ഞ ഇരിപീടം ബുദ്ധന്റെ ധ്യാനത്തെയാണ് സൂചിപ്പിക്കുന്നത്.
- ★ ബുദ്ധന്റെ മഹാപരിനിർവ്വാണത്തെയാണ് (ബുദ്ധന്റെ അന്ത്യദിനങ്ങൾ) സ്തൂപങ്ങൾ പ്രതിനിധീകരിക്കുന്നത്.
- ★ ആവർത്തിച്ചു പ്രയോഗിക്കുന്ന മറ്റൊരു പ്രതീകം ചക്രമാണ്. സാരനാഥിൽ ബുദ്ധൻ നടത്തിയ ആദ്യ പ്രഭാഷണത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
- ★ ബുദ്ധമതത്തിലേക്ക് വന്ന പലരും അവർ മുൻപ് വെച്ച് പുലർത്തിയിരുന്ന വിശ്വാസങ്ങളും, ആചാരങ്ങളും, ആശയങ്ങളും ബുദ്ധമതവുമായി കോർത്തിണക്കികൊണ്ട് അതിനെ സമ്പന്നമാക്കിക്കൊണ്ട് അതിനെ സമ്പന്നമാക്കിയെന്നു സാലഭഞ്ജികയുടെ ശില്പം സൂചിപ്പിക്കുന്നു. സാഞ്ചിയിലെ സ്തൂപങ്ങളിൽ വരുന്ന വിഷയങ്ങളിൽ ചിലത് ഈ പാരമ്പര്യത്തിൽ നിന്നും ഉത്ഭവിച്ചതാണ്.
- ★ ബുദ്ധമതവുമായി ബന്ധമില്ലാത്ത മറ്റുചില ശില്പങ്ങളും സാഞ്ചിയിലുണ്ട്. ഉദാഹരണത്തിന് ചില മൃഗങ്ങളുടെ മനോഹരമായ ശില്പങ്ങൾ അവിടെ കാണാം. ഇതിൽ ആനകൾ, കുതിരകൾ, കന്നുകാലികൾ, കുരങ്ങുകൾ എന്നിവയും ഉൾപ്പെടുന്നു ഇവയെല്ലാം ജനങ്ങളെ ആകർഷിക്കുന്നതിന് വേണ്ടി ചിത്രീകരിച്ചിരുന്നെന്ന് കരുതപ്പെടുന്നു.
- ★ മനുഷ്യഗുണങ്ങളുടെ പ്രതികങ്ങളായും മൃഗങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ആനയെ ചിത്രീകരിച്ചിരിക്കുന്നത് ശക്തിയുടെയും ബുദ്ധിയുടെയും പ്രതികമായാണ്.
Answer
യാഗങ്ങളും സംവാദങ്ങളും (Sacrifices and Debates)ബി.സി.ഇ. 6-ാം നൂറ്റാണ്ട് ലോകചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ദാർശനികർ ഇക്കാലത്ത് ഉയർന്നു വന്നു. ഇറാനിലെ സരതുഷ്ട്ര, ചൈനയിലെ കൺഫ്യൂഷ്യസ്, ഗ്രീസിലെ സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ, ഇന്ത്യയിലെ മഹാവീരൻ, ഗൗതമബുദ്ധൻ എന്നീ ചിന്തകളെല്ലാം ഇക്കാലഘട്ടത്തിലാണ് ജീവിക്കുന്നത്.
യാഗപാരമ്പര്യം (Sacrificial Tradition)
ജൈന- ബുദ്ധമതങ്ങളുടെ പിറവിക്കു മുമ്പുതന്നെ ഒട്ടേറെ തത്വചിന്താ പാരമ്പര്യങ്ങളും, മതവിശ്വാസങ്ങളും ഇന്ത്യയിൽ നിലനിന്നിരുന്നു. അവയിലൊന്നായിരുന്നു ആദ്യകാല വേദ പാരമ്പര്യം. ബി.സി.ഇ 1500നും 1000 നുമിടയിൽ സമാഹരിക്കപ്പെട്ട ഋഗ്വേദത്തിൽ നിന്നാണ് ആ കാലഘട്ടത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുന്നത്.
വേദാനന്തരകാലഘട്ടത്തിൽ സമൂഹം നാലു വർണ്ണങ്ങളായി വിഭജിക്കപ്പെട്ടു. വർണ്ണങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വിഭജനം നിരവധി സംഘർഷങ്ങൾക്ക് വഴിയൊരുക്കി.
പുതിയ കാർഷിക സമ്പദ്വ്യവസ്ഥയുടെ വികാസം ജൈന- ബുദ്ധ മതങ്ങളുടെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകി. ഇരുമ്പായുധങ്ങളുടെ വ്യാപകമായ ഉപയോഗം കാടുകൾ വെട്ടി തെളിച്ച് വലിയ തോതിൽ പുതിയ കൃഷിയിടങ്ങൾ ഉണ്ടാക്കുന്നതിന് വഴിയൊരുക്കി. ഒപ്പം കാർഷിക സാങ്കേതികവിദ്യയും മെച്ചപ്പെട്ടു. ഈ മാറ്റങ്ങൾ കാർഷിക സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് കരുത്തേകി. കൃഷിയുടെ വികാസം കന്നുകാലി സമ്പത്തിന്റെ ആവശ്യകത വർധിപ്പിച്ചു. ഉഴുതുന്നതിനും മറ്റും കാളകളുടെ ആവശ്യവും കൂടികൂടി വന്നു.
ഇതിനെല്ലാം പുറമെ, ഉപനിഷത്തുകളിൽ ചർച്ച ചെയ്തിരുന്ന ദാർശനിക ചോദ്യങ്ങളും ജനങ്ങളെ അസ്വസ്ഥമാക്കിയിരുന്നു. ജീവിതത്തിന്റെ പൊരുൾ, മരണന്തര ജീവിതത്തിന്റെ സാധ്യത, പുനർജന്മം എന്നിവയെ തിരിച്ചറിയാൻ ജനങ്ങൾ ജിജ്ഞാസുക്കളായിരുന്നുവെന്നു ഉപനിഷത്തുകൾ പറയുന്നു. പുനർജന്മവും ഭൂതകാല കർമ്മങ്ങളും തമ്മിലുള്ള ബന്ധം എന്തായിരിക്കാം എന്നതുപോലുള്ള വിഷയങ്ങൾ ചൂടേറിയ സംവാദങ്ങൾക്ക് വഴിതുടന്നു.
പരമമായ സത്യത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതിനും ആവിഷ്കരിക്കുന്നതിനും ചിന്തകർ ഉത്സുകരായിരുന്നൂ.
സജീവമായ ചർച്ചകളുടെയും സംവാദങ്ങളുടെയും ഒരു ഹൃസ്വരൂപം നമുക്ക് ബുദ്ധഗ്രന്ഥങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. 64-ൽപരം വിഭാഗങ്ങളുടെ അഥവാ ചിന്താസരണികളുടെ ആവിർഭവത്തിന് ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. ഇതിനെക്കുറിച്ചുള്ള പരാമർശങ്ങൾ ബുദ്ധഗ്രന്ഥങ്ങളിൽ കാണാം. ഇക്കാലത്ത് നിരവധി ആചാര്യന്മാർ നാടുകളിൽ സഞ്ചരിക്കുകയും സാധാരണക്കാരുമായി ചർച്ചകളിലേർപ്പെടുകയും ചെയ്തു. തങ്ങളുടെ തത്വചിന്തയുടെ അല്ലെങ്കിൽ ലോകവീക്ഷണത്തിന്റെ പ്രാധാന്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താനും അവർ ശ്രമിച്ചു പോന്നു. ഒപ്പം ഈ ചോദ്യങ്ങളെക്കുറിച്ച് അവർ തമ്മിൽ തമ്മിൽ സംവാദങ്ങളിൽ ഏർപ്പെട്ടു. ഈ സംവാദങ്ങൾ പൊതുവിൽ നടന്നിരുന്നത് ‘കൂടഗാരശാല’ (കുർത്ത മേൽക്കൂരയോടുകൂടിയ കുടിലിൽ) ലോ അല്ലെങ്കിൽ സഞ്ചാരികളായ ഭിക്ഷുക്കൾ യാത്രയ്ക്കിടെ താമസിക്കുന്ന വൃക്ഷത്തോപ്പുകളിലോ ആയിരുന്നു. ഇതു തത്വചിന്തകൻ തന്റെ എതിരാളികളിൽ ഒരാളെ തോൽപ്പിച്ച് ആ എതിരാളിയുടെ അനുയായികളെല്ലാം അദ്ദേഹത്തിന്റെ ശിഷ്യരായിത്തീരും. അതിനാൽ ഏതെങ്കിലും ഒരു വിഭാഗത്തിനുള്ള പിന്തുണ ഓരോ കാലത്തും കൂടുകയോ കുറയുകയോ ചെയ്തിരുന്നു.
Answer
ബുദ്ധന്റെ തത്വങ്ങൾബുദ്ധന്റെ തത്വങ്ങളെക്കുറിച്ച് നാം മനസ്സിലാക്കുന്നത് കഥകളിൽ നിന്നാണ് പ്രത്യേകിച്ച് ‘സുത്തപിടക’ത്തിലെ കഥകളിൽ നിന്ന്. ഇതിലെ ചില കഥകൾ അദ്ദേഹത്തിന്റെ ശക്തിയെ വിവരിക്കുന്നു. അതേ സമയം ബുദ്ധന്റെ യുക്തിപൂർവ്വവും യാഥാർത്ഥ്യ ബോധവും വിവരിക്കുന്ന കഥകളുണ്ട്. ദിവ്യാത്ഭുതങ്ങൾ കാണിക്കുന്ന ജനങ്ങളെ യുക്തിപൂർവ്വം കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാനാണ് ബുദ്ധൻ ശ്രമിക്കുന്നത് ഈ കഥകൾ പറയുന്നു. ഉദാഹരണത്തിന്, മരിച്ച പോയ മകന്റെ ജീവൻ തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ദുഃഖിതയായ ഒരു സ്ത്രീ ബുദ്ധനെ സമീപിച്ചു. കുഞ്ഞിന്റെ ജീവൻ തിരിച്ചു കൊടുക്കാനുള്ള അത്ഭുത പ്രകടനമൊന്നും അദ്ദേഹം നടത്തിയില്ല പകരം മരണത്തിന്റെ അനിവാര്യതയെ പറ്റി ആ അമ്മയെ സൗമ്യമായി ബോധ്യപ്പെടുത്താൻ ബുദ്ധനു കഴിഞ്ഞു. സാധാരണ ജനങ്ങളുടെ സംസാരഭാഷയായ പാലിയിലാണ് ഈ കഥകളെല്ലാം ചിത്രീകരിച്ചിരിക്കുന്നത്. അതിനാൽ ജനങ്ങൾക്ക് അവ എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. സാമാധിയിൽവെച്ച് ബുദ്ധൻ നടത്തിയ ആദ്യപ്രഭാഷണത്തിൽ അദ്ദേഹത്തിന്റെ അടിസ്ഥാന തത്വങ്ങൾ നമുക്ക് കാണാം. ബുദ്ധദർശനമനുസരിച്ച് ലോകം നിരന്തരം മാറി കൊണ്ടിരിക്കുന്ന ഒന്നാണ്. അതിൽ ശാശ്വതമോ അനശ്വരമോ ആയി യാതൊന്നുമില്ല. അതിൽ ആത്മാവുമില്ല. ചുരുക്കത്തിൽ ലോകം അനിത്യവും അനാത്മാകവുമാണ്.
‘നാലുആര്യസത്യങ്ങൾ, അഷ്ടാംഗമാർഗ’ എന്നിവയാണ് ബുദ്ധമത തത്വങ്ങളുടെ അടിസ്ഥാണം.
മൗലികമായ നാലു സത്യങ്ങൾ ബുദ്ധൻ പഠിപ്പിച്ചു. ഇവ ആര്യസത്യങ്ങളെന്നറിയപ്പെടുന്നു (Four noble truths). അവ താഴെ പറയുന്നവയാണ്.
സന്യാസിമാർക്കായി ബുദ്ധൻ ‘സംഘം’ എന്ന സംഘടനയുണ്ടാക്കി. ഇവരുടെ പ്രധാന ജോലി ധർമ്മോപദേശമായിരുന്നു. അതിജീവനത്തിനാവശ്യമായ അടിസ്ഥാന വസ്തുക്കൾ മാത്രം കൈവശം വെച്ചുകൊണ്ടുള്ള ലളിത ജീവിതമായിരുന്നു ഇവരുടേത്. ഉദാഹരണത്തിന്, ഭിക്ഷ വാങ്ങാനുള്ള ഒരു ചെറിയ പാത്രമേ അവർ സൂക്ഷിച്ചിരുന്നുള്ളൂ. ഭിക്ഷാവാങ്ങി ജീവിച്ചതുകൊണ്ട് അവർ ഭിക്ഷുക്കൾ എന്നറിയപ്പെട്ടു.
തുടക്കത്തിൽ സംഘാംഗങ്ങളായി പുരുഷന്മാരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. പിന്നീട് സ്ത്രീകളെ കൂടി സംഘത്തിൽ ചേർക്കാൻ തുടങ്ങി. ബുദ്ധന്റെ പ്രിയ ശിഷ്യരിൽ ഒരാളായിരുന്ന ആനന്ദന്റെ പ്രേരണ മൂലമാണ് ബുദ്ധൻ സ്ത്രീകൾക്ക് സംഘത്തിൽ അംഗത്വം നൽകിയെന്ന് ബുദ്ധഗ്രന്ഥങ്ങൾ പറയുന്നു. ഇവരെ ഭിക്ഷുണികളെന്നു വിളിച്ചു പോന്നു.
ഭിക്ഷുണിയായി സംഘത്തിൽ ചേർന്ന ആദ്യ വനിത ബുദ്ധന്റെ വളർത്തമ്മയായിരുന്ന മഹാപജപതി ഗോമതിയായിരുന്നു. ഭിക്ഷുണികളെല്ലാം ധർമ്മ പ്രചാരകരായിരുന്നൂ. അവർ ‘തേരി’ (theri) കളാവാൻ അഥവാ മോക്ഷം ലഭിച്ച ആദരണീയ വനിതകളാവാൻ പ്രവർത്തിച്ചു.
ബുദ്ധന്റെ അനുയായികളിൽ പല സാമൂഹ്യ വിഭാഗത്തിൽപെട്ട ആളുകളും ഉണ്ടായിരുന്നു. അതിൽ രാജാക്കന്മാരും, പണക്കാരും ഗൃഹപതികളും ഉൾപ്പെട്ടിരുന്നു. തൊഴിലാളികൾ, അടിമകൾ, കൈവേലക്കാർ തുടങ്ങിയ സാധാരണക്കാരും അദ്ദേഹത്തിന്റെ അനുയായികളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ സംഘത്തിനകത്ത് എല്ലാവരും തുല്യരായിരുന്നു. ഭിക്ഷുക്കളോ ഭിക്ഷുണികളോ ആയിക്കഴിഞ്ഞാൽ അവരുടെ പൂർവ്വകാല വ്യക്തിത്വവും പദവികളുമെല്ലാം താനെ ഇല്ലാതാകുകയുമുണ്ടായിരുന്നു.
ഭിക്ഷുക്കളും ഭിക്ഷുണികളും സംഘ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരായിരിന്നു. ‘വിനയപിടക’ത്തിൽ ഈ നിയമങ്ങൾ വിശദീകരിക്കുന്നുണ്ട്. ആഡംബര ജീവിതത്തിൽ നിന്നും അകന്നു മാറി അച്ചടക്കമുള്ള ജീവിതം നയിക്കാൻ സംഘങ്ങളെ സഹായിക്കുന്ന തരത്തിലായിരുന്നു നിയമങ്ങൾ രൂപപ്പെടുത്തിയിരുന്നത്. ജനാധിപത്യ രീതിയിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഗണങ്ങളുടെയും സംഘങ്ങളുടെയും (മഹാജനപദങ്ങളിലെ) പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് സംഘത്തിനതിനുള്ളിലെ പ്രവർത്തനം നടന്നത്. പ്രശ്നങ്ങളെല്ലാം ചർച്ചകളിലൂടെ സമാധാനത്തിലെത്തിക്കുന്ന രീതിയാണ് സംഘം പിന്തുടർന്നിരുന്നത്. എന്തെങ്കിലും കാരണത്താൽ വിരുദ്ധാഭിപ്രായമുണ്ടെങ്കിൽ വോട്ടെടുപ്പിലൂടെയാണ് തീരുമാനമെടുത്തിരുന്നത്.
ബുദ്ധമതത്തിന്റെ വ്യാപനം
ബുദ്ധൻ ജീവിക്കുന്ന കാലത്തും അദ്ദേഹത്തിന്റെ മരണത്തിനു ശേഷവും ബുദ്ധമതം വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. ചൈന, ജപ്പാൻ, ബർമ്മ, സിലോൺ, മംഗോളിയ, തിബത്ത് എന്നീ വിദേശ രാജ്യങ്ങളിലേക്കും ബുദ്ധമതം വ്യാപിച്ചു. അതിവേഗം മാറി കൊണ്ടിരിക്കുന്ന സാമൂഹ്യ ചുറ്റുപാടുകൾ സൃഷ്ടിച്ച ആശയക്കുഴപ്പവും, നിലനിന്നിരുന്ന മത്സരസ്വഭാവത്തോടുള്ള അസംതൃപ്തിയും ജനങ്ങളെ ബുദ്ധമതത്തിൽ ആകർഷകമാക്കി. ബുദ്ധമതത്തിന്റെ വ്യാപനത്തിനും പ്രശസ്തിക്കുള്ള കാരണങ്ങൾ താഴെ പറയുന്നവയാണ്.
Answer
കല്ലിലെ കഥകൾ (Stories in Stone)സാഞ്ചിയിലെ ഒരു ശില്പം ആദ്യം പരിശോധിച്ചാൽ പുല്ലുമേഞ്ഞ കുടിലുകളും മരങ്ങളുമുള്ള ഒരു ഗ്രാമീണ ദൃശ്യത്തെയാണ് അത് ചിത്രീകരിക്കുന്നതെന്ന് തോന്നിച്ചിരുന്നു. എന്നാൽ കലാചരിത്രകാരന്മാർ ആ ശില്പത്തെ ഗ്രന്ഥങ്ങളുമായി താരതമ്യംപെടുത്തുകയും ‘വേശാന്താര ജാതക’ത്തിലെ ഒരു ദൃശ്യമാണ് അതെന്ന് തിരിച്ചറിയുകയും ചെയ്തു. തന്റെ സമ്പാദ്യങ്ങളെല്ലാം ഒരു ബ്രാഹ്മണന് ദാനം ചെയ്തതിനു ശേഷം ഭാര്യയെയും മക്കളെയും കൂട്ടി വനത്തിൽ പോയി ജീവിച്ച ഉദാരനായ ഒരു രാജകുമാരന്റെ കഥയാണിത്. അങ്ങനെ ഗ്രന്ഥങ്ങളിലെ തെളിവുകളുമായി താരതമ്യംപെടുത്തി സാഞ്ചിയിലെ ശില്പങ്ങളുടെ അർത്ഥം മനസ്സിലാക്കികൊടുക്കാൻ ചരിത്രകാരന്മാർക്ക് കഴിഞ്ഞു. ശില്പങ്ങളുടെ അർത്ഥം മനസ്സിലാക്കുന്നതിന് ഈ രീതിയാണ് പലപ്പോഴും ചരിത്രകാരന്മാർ ഉപയോഗിക്കുന്നത്. ആരാധനയുടെ പ്രതീകം(Symbols of Worship)
ബുദ്ധശില്പങ്ങളെപ്പറ്റി അറിയുന്നതിനായി കലാ ചരിത്രകാരന്മാർക്ക് ബുദ്ധന്റെ ജീവചരിത്രവുമായി (Hagiography) പരിചയമുണ്ടായിരിക്കണം. മതനേതാവിന്റെയോ സന്യാസിയുടേയോ ജീവചരിത്രത്തെയാണ് ‘ഹേഗിയോഗ്രാഫി’ എന്നു പറയുന്നത്. സന്യാസിയുടെ നേട്ടങ്ങളെ വാഴ്ത്തുകയാണ് ഇത് പൊതുവിൽ ചെയ്യുന്നത്. അവ അക്ഷരാർത്ഥത്തിൽ ശരിയായക്കൊള്ളണമെന്നില്ല. എങ്കിലും അവ വളരെ പ്രധാനമാണ്. കാരണം ഒരു പ്രത്യേക പാരമ്പര്യത്തിന്റെ അനുയായികളുടെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ അവ നമുക്ക് മുമ്പിൽ വെളിപ്പെടുത്തുന്നു.
ബോധിമരച്ചോട്ടിൽ ധ്യാനനിരതനായിരിക്കുന്ന സമയത്താണ് ബുദ്ധന് ബോധോദയമുണ്ടായതെന്ന് ബുദ്ധന്റെ ജീവചരിത്ര രേഖകൾ വ്യക്തമാക്കുന്നു. പല ആദ്യകാല ശില്പങ്ങളിലും ബുദ്ധനെ മനുഷ്യരൂപത്തിലല്ല ചിത്രീകരിച്ചിരിക്കുന്നത്. പകരം, ഒഴിഞ്ഞ ഇരിപീടം, സ്തൂപം, ചക്രം എന്നീ ചിഹ്നങ്ങളിലൂടെയാണ് അവർ ബുദ്ധനെ ആവിഷ്കരിച്ചത്.
സാഞ്ചിയിലെ പല ശില്പങ്ങളിലും ബുദ്ധമതാശയങ്ങളുടെ സ്വാധീനമില്ല. കവാടത്തിന്റെ ആഗ്രഭാഗത്ത് മരത്തിൽ തൂങ്ങി ഊഞ്ഞാലാടുന്ന സുന്ദരിയായ ഒരു സ്ത്രീയുടെ രൂപമുണ്ട്. ഈ ശില്പത്തിന് ബുദ്ധമതവുമായി യാതൊരു ബന്ധവുമില്ല. ഈ ശില്പത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നൂ. എന്നാൽ മറ്റു സാഹിത്യപാരമ്പര്യങ്ങൾ കൂടി പരിശോധിച്ചു കഴിഞ്ഞപ്പോൾ ഈ ശില്പം ഒരു സാലഭഞ്ജികയുടേതാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞു, സാലഭഞ്ജികയുടെ സ്പർശനമേൽക്കുമ്പോൾമരങ്ങൾ പൂക്കുകയും കായ്ക്കുകയും ചെയ്യുമെന്നാണ് ജനവിശ്വാസം സാലഭഞ്ജികയെ ഒരു മംഗള ചിഹ്നഹ്‌മായി കണാക്കുകയും നിർമ്മാണത്തെ അലങ്കരിക്കു പതിന്റെ ഒരു ഭാഗമാക്കുകയും ചെയ്തിരുന്നു.
![]()
0 Comments