Kings, Farmers and Towns – Questions and Answers | Plus Two History
Kings, Farmers and Towns: Early States and Economies – Questions and Answers for Plus Two History students. This chapter-wise study material includes multiple-choice questions (MCQs), short-answer questions, 2-mark, 3-mark, 4-mark, 5-mark and 8-mark questions, matching exercises, timelines, and detailed answers in English and Malayalam.
Multi choice questions
- Founder of the Mauryan empire. മൗര്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകൻ
- Ashoka
- Chandragupta Maurya
- Bindusara
- Bimbisara
- The Girnar inscription was related to the Shaka king …………ഗിർനാർ എഴുത്തുകൾ ശാക രാജാവായ ………. മായി ബന്ധപ്പെട്ടതാണ്.
- Rudradaman
- Kanishka
- Gautamiputra Satakarni
- Harshavardhana
- The concept of ‘devaputra’ was developed by : (Kushanas, Mauryans, Guptas, Cholans) ‘ദേവപുത്ര’ എന്ന കാഴ്ച്ചപാട് വളർത്തിയത് :
- Kushanas കുഷാണന്മാർ
- Mauryans മൗര്യന്മാർ
- Guptas ഗുപ്തന്മാർ
- Cholans ചോളന്മാർ
- Which among the following is a tribal republic? താഴെപ്പറയുന്നവയിൽ ഏതാണ് ഒരു ഗോത്ര റിപ്പബ്ലിക്?
- Cheras ചേരന്മാർ
- Pandyas പാണ്ഡ്യന്മാർ
- Yaudheyas യുധേയർ
- Shakas ശാകന്മാർ
- The term Masattuvan means.മസ്തുവൻ എന്ന പദം സൂചിപ്പിക്കുന്നത്?
- Land owner ഭൂ ഉടമ
- Village headman ഗ്രാമതലവൻ
- Forest dmellers വനവാസികൾ
- Merchants കച്ചവടക്കാർ
- Which among the following town is situated on sea route? തന്നിരിക്കുന്നതിൽ സമുദ്രപാതയിൽ സ്ഥിതിചെയ്യുന്ന നഗരം ഏത്?
- Pataliputra പാടലീപുത്
- Puhar പൂഹർ
- Ujjaini ഉജ്ജയിനി
- Mathura മഥുര
Answer
B. ചന്ദ്രഗുപ്ത മൗര്യൻ
Answer
A. രുദ്രദാമൻ
Answer
A. Kushanas കുഷാണന്മാർ
Answer
C. Yaudheyas യുധേയർ
Answer
D. merchants കച്ചവടക്കാർ
Answer
B. Puhar പുഹർ
Answer the following questions
- Who deciphered the Brahmi script? ബ്രാഹ്മി ലിപി വായിച്ചെടുത്തതാരാണ്?
- Who was the first ruler of Magadha? മഗധയിലെ ആദ്യ ഭരണാധികാരി ആരായിരുന്നു?
- Which was the second capital of Magadha? മഗധയുടെ രണ്ടാമത്തെ തലസ്ഥാനം.
- Who is the author of ‘Indica’? ‘ഇൻഡിക്ക്’യൂടെ കർത്താവ് ആര്?
- Who were the rulers that took the name ‘Devaputhra’? ‘ദേവപുത്ര’ എന്ന സ്ഥാനപേര് സ്വീകരിച്ച ഭരണാധികാരികൾ ആരെല്ലാം?
- Who composed ‘Prayag-Prasashti’? പ്രയാഗ പ്രശസ്തിയുടെ രചയിതാവ് ആര്?
- To which group did the Vellalars belong? ‘വെള്ളാളർ’ ഏതു വിഭാഗമാണ്?
- Who was the first person to bring out coins with the name and picture of the ruler? ഭരണാധികാരികളുടെ പേരും ചിത്രവുമുള്ള നാണയങ്ങൾ ആദ്യമായി പുറത്തിറക്കിയത് ആരാണ്?
- Who were the rulers that brought out the first gold coins? ആദ്യ സ്വർണ്ണനാണയങ്ങൾ പുറത്തിറക്കിയ ഭരണാധികാരികൾ ആര്?
- Who deciphered the Kharoshti script? ഖരോഷ്ഠി ലിപി വായിച്ചത് ആരാണ്?
Answer
ജെയിംസ് പ്രിൻസെപ്
Answer
ബിംബിസാരൻ
Answer
പാടലീപുത്രം
Answer
മെഗസ്തനീസ്
Answer
കുഷാണന്മാർ
Answer
ഹരിസേനൻ
Answer
വലിയ ഭൂഉടമകൾ
Answer
ഇൻഡോ- ഗ്രീക്കുകാർ
Answer
കുഷാണന്മാർ
Answer
ജെയിംസ് പ്രിൻസെപ്
Find out the relationship between the two parts of item ‘a’ and fill in the blanks of item ‘b’ accordingly.
- a. Indica : Megasthenes ഇൻഡിക : മെഗസ്തനീസ് b. Arthashastra : ……. അർത്ഥശാസ്ത്രം : ……
- a. Magadha : Bimbisara മഗധ : ബിംബിസാരൻ b. Maurya Empire : …… മൗര്യസാമ്രാജ്യം : …….
- a. Shanika : Head of the district സ്ഥാനിക : ജില്ലാതലവൻ b. Gramika : …….ഗ്രാമിക : ……
- a. Pataliputra : River bank പാടലീപുത്രം : നദീതീരം b. Puhar : …… പുഹാർ : …….
- a. Devaputra ദേവപുത്ര : Kanishka കനിഷ്ക b. Priyadassi പ്രിയദർശി : ……..
- a. Kautilya കൗടില്യ: Arthasasthra അർത്ഥശാസ്ത്ര b. Harisena ഹരിസേന : ………
- a. Chandragupta Mauryan ചന്ദ്രഗുപ്ത മൗര്യൻ : Maurya Empire മൗര്യ സാമ്രാജ്യം b. Samudra Gupta സമുദ്രഗുപ്തൻ : …..
- a. Masattuvan മസാട്ടുവൻ : Merchants കച്ചവടക്കാർ b. Vellalar വെള്ളാളർ : ……..
Answer
കൗടില്യൻ
Answer
ചന്ദ്രഗുപ്ത മൗര്യൻ
Answer
ഗ്രാമ തലവൻ
Answer
സമുദ്ര തീരം
Answer
അശോകൻ
Answer
പ്രയാഗ പ്രശസ്തി
Answer
ഗുപ്ത സാമ്രാജ്യം
Answer
ഭൂപ്രഭുക്കൾ
2 MARK QUESTIONS & ANSWERS
- Who was James Prinsep? What were the two ancient scripts deciphered by him? ജെയിംസ് പ്രിൻസെപ് ആരായിരുന്നു? അദ്ദേഹം കണ്ടെത്തിയ രണ്ട്പ്രാചീന ലിപികൾ ഏതെല്ലാം?
- Discuss the responsibilities of the Second Sub-Committee in the Mauryan Empire. മൗര്യൻ സാമ്രാജ്യത്തിലെ രണ്ടാം ഉപസമിതിയുടെ ചുമതലകൾ വിവരിക്കുക.
- Name the three sources that helped in recreating the history of the Guptas. ഗുപ്തന്മാരുടെ ചരിത്രം പുനർനിർമ്മിക്കാൻ സഹായകമായ മൂന്ന് സ്രോതസുകളുടെ പേരെഴുതുക.
- Who was Prabhavati Gupta? What is her relevance in history? പ്രഭാവതി ഗുപ്ത ആരായിരുന്നു? ചരിത്രത്തിൽ അവർക്കുള്ള പ്രസക്തി എന്തെന്ന് വിലയിരുത്തുക.
- Who was Grihapati? ആരായിരുന്നു ഗൃഹപതി ?
- What were the two strategies used to increase agricultural production after the 6th century BCE? ബി.സി.ഇ 6-ാം നൂറ്റാണ്ടിനു ശേഷം കാർഷികോൽപാദനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിച്ചിരുന്ന രണ്ട് തന്ത്രങ്ങൾ ഏതെല്ലാം ?
- Assess the historical importance of the stone edicts of Asoka. അശോകന്റെ ശിലാശാസനങ്ങളുടെ ചരിത്ര പ്രാധാന്യം വിലയിരുത്തുക.
- How is the Kharoshti script deciphered? ഖരോഷ്ഠി ലിപി വായിച്ചെടുക്കുന്നത് എങ്ങനെയാണ്?
- * ഖരോഷ്ഠി ലിപിയിലെ ഭാഷ പ്രാകൃതം ആണെന്ന് ജെയിംസ് പ്രിൻസെപ് തിരിച്ചറിഞ്ഞു. ഇതോടെ ദീർഘ ലിഖിതങ്ങളുടെ വായനയും സാധ്യമായിത്തീർന്നു.
- What is the hint we get about the lineage of the dynasty from the name Gautamiputra Satakarni? ഗൗതമിപുത്ര ശതകർണി എന്ന പേരിൽ നിന്നും രാജവംശത്തിന്റെ പരമ്പര കാണുന്നതിനുള്ള എന്ത് സൂചനയാണ് നമുക്ക് കിട്ടുന്നത്?
- 1) സ്ത്രീകൾ വിവാഹശേഷം അവരുടെ പിതാവിന്റെ ഗോത്രം ഉപേക്ഷിക്കുകയും ഭർത്താക്കന്മാരുടെ ഗോത്രം സ്വീകരിക്കുകയും ചെയ്യണം
- 2) ഒരേ ഗോത്രത്തിലെ അംഗങ്ങൾ തമ്മിൽ വിവാഹം പാടില്ല. ഗോത്രത്തെ സംബന്ധിക്കുന്ന ബ്രാഹ്മണ നിയമങ്ങൾ എല്ലാ ജനങ്ങളും അനുസരിച്ചിരുന്നില്ല. ശതവാഹനന്മാരെപോലുള്ള (പശ്ചിമ ഇന്ത്യയുടെ ഭാഗങ്ങളും ഡാക്കാനും ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിനും സി.ഇ. രണ്ടാം നൂറ്റാണ്ടിനും ഇടയിൽ ഭരിച്ചിരുന്നവർ) ശതരായ ഭരണാധികാരികൾ ബ്രാഹ്മണ സമ്പ്രദായങ്ങളെ പിൻതുടർന്നവരായിരുന്നില്ല. ശതവാഹന രാജാക്കന്മാരുടെ ഭാര്യമാരുടെ പേരുകൾ അവരുടെ പിതാക്കന്മാരുടെ ഗോത്രങ്ങളിൽ നിന്ന് ഉണ്ടായതാണ്. അവരുടെ പേരിനോടാപ്പമുള്ള ഗൗതമ, വസിഷ്ഠ എന്നീ ഗോത്രനാമങ്ങൾ അവരുടെ പിതാക്കന്മാരുടെതാണ്.
- Locate the following Mahajanapadas on the outline map of India താഴെപറയുന്നവ ഇന്ത്യാ ഭൂപടത്തിൽ രേഖപ്പെടുത്തുക (പേരെഴുതുക)
- a) The Mahajanapada which became the first empire in India ഇന്ത്യയിലെ ആദ്യ സാമ്രാജ്യമായി മാറിയ മഹാജനപദം
- b) One Mahajanapada in western India പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു മഹാജനപദം
- c) One Mahajanapada in central India മധ്യ ഇന്ത്യയിലെ മഹാജനപദം
- d) One Mahajanapada in middle Ganga valley മധ്യ ഗംഗാ താഴവരയിലെ ഒരു മഹാജനപദം
- a) മഗധ
- b) ഗാന്ധാര
- c) അവന്തി
- d) വാംജി
Answer
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു ജെയിംസ് പ്രിൻസെപ്. ഇദ്ദേഹമാണ് ബ്രാഹ്മി ലിപിയും ഖരോഷ്ഠി ലിപിയും വായിച്ചത്.
Answer
രണ്ടാമത്തെ ഉപസമിതിക്ക് വളരെ വിപുലമായ പ്രവർത്തനങ്ങളാണ് ഉണ്ടായിരുന്നത്. ചരക്ക് ഗതാഗതത്തിനായി കാളവണ്ടികൾ ഒരുക്കുക, സൈനികർക്കും മൃഗങ്ങൾക്കും ഭക്ഷണം എത്തിക്കുക, സൈനികരെ പരിപാലിക്കാൻ സേവകരെയും കൈവെലക്കാരെയയും നിയമിക്കുക എന്നിവയെല്ലാം അതിന്റെ ചുമതലകളായിരുന്നു.
Answer
നാണയങ്ങൾ, ശിലാശാസനങ്ങൾ, സാഹിത്യം ‘പ്രശസ്തികൾ’ (Prashastis) എന്നിവയിൽ നിന്നെല്ലാം ഗുപ്തരാജാക്കന്മാരുടെ ചരിത്രം വായിച്ചെടുക്കാവുന്നതാണ്.
Answer
ചന്ദ്രഗുപ്തൻ രണ്ടാമന്റെ മകളാണ് പ്രഭാവതി ഗുപ്ത. ഡക്കാനിലെ ഭരണാധികാരിയായിരുന്ന വാകാടക രാജകുടുംബത്തിലേക്കാണ് അവരെ വിവാഹം കഴിച്ചത്. സംസ്കൃത നിയമഗ്രന്ഥങ്ങൾ പ്രകാരം സ്ത്രീകൾക്ക് ഭൂമിയിലോ മറ്റു സ്വത്തുക്കളിലോ അവകാശമുണ്ടായിരുന്നില്ല. എന്നാൽ പ്രഭാവതി രാജ്ഞിയായിരുന്നതുകൊണ്ടാവാം ദാനം നൽകാൻ അവർക്കു കഴിഞ്ഞിരുന്നു. അല്ലെങ്കിൽ ധർമ്മശാസ്ത്ര നിയമങ്ങൾ എല്ലാ ഘട്ടവും ഒരു പോലെ നടപ്പാക്കിയിരുന്നില്ല എന്ന് വേണം കരുതാൻ.
Answer
ഒരു വീടിന്റെ ഉടമയും യജമാനനുമാണ് ഗൃഹപതി അല്ലെങ്കിൽ ഗൃഹനാഥൻ. ഇദ്ദേഹത്തിനാണ് വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും അടിമകളുടെയും ജോലിക്കാരുടെയും മേലുള്ള സർവ്വ നിയന്ത്രണവും. ഭൂമിയുടെയും മൃഗങ്ങളുടെയും മറ്റ് വസ്തുക്കളുടെയുമെല്ലാം ഉടമസ്ഥാവകാശം ഇദ്ദേഹത്തിനാണ്. നഗരങ്ങളിൽ സമ്പന്ന വ്യാപാരികൾ ഉൾപ്പെടെയുള്ള ഉപരിവർഗ്ഗത്തിന്റെ പദവിയുടെ അടയാളമായും ഈ പദം ഉപയോഗിക്കാറുണ്ട്.
Answer
ഉത്പാദന വർദ്ധനവിനായി പലതന്ത്രങ്ങളും ഗ്രാമീണർ ആവിഷ്കരിച്ചു. കലപ്പയുടെ ഉപയോഗം, ഞാറു നടീൽ, ജലസേചനം എന്നിവയായിരുന്നു അതിൽ പ്രധാനപ്പെട്ടവ. ബി.സി.ഇ. ആറാം നൂറ്റാണ്ട് മുതൽ തന്നെ കർഷകർ നിലം ഉഴുുന്നതിനായി കലപ്പ ഉപയോഗിച്ചിരുന്നു. ഗംഗ, കാവേരി മുതലായ നദീതടങ്ങളിൽ കലപ്പ ഉപയോഗിച്ചുള്ള കൃഷിരീതി അതിവേഗം പ്രചാരം നേടി. അവിടെത്തേയും, മഴ നന്നായി ലഭിക്കുന്ന മറ്റു പ്രദേശങ്ങളിലേക്കും ഫലഭൂയിഷ്ഠമായ എക്കൽമണ്ണ് ഉഴുതുമറിക്കാൻ ഇരുമ്പുകൊണ്ടു കൊഴു ഉപയോഗിച്ചിരുന്നു. ഉപഭൂഖണ്ഡത്തിന്റെ മധ്യഭാഗത്തും വടക്കു കിഴക്കൻ മലനിരവിലും കഴിഞ്ഞിരുന്നവർ മൺവെട്ടികൊണ്ട് മണ്ണളിക്കിയുള്ള കൃഷിരീതിയാണ് പിൻതുടർന്നിരുന്നത്. ആ പ്രദേശത്തിന് അനുയോജ്യമായത് ഈ കൃഷിരീതി തന്നെയായിരുന്നു.കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള മറ്റൊരു വഴിയാണ് ജലസേചന മാർഗ്ഗങ്ങളുടെ ഉപയോഗം. കുളങ്ങളും കിണറുകളും ജലസംഭരണികളും കാനലുകളും ഇതിനായി ഉപയോഗപ്പെടുത്തി. ജലസേചന പ്രവർത്തനങ്ങൾ സമൂഹവും വ്യക്തികളും ഒന്നു ചേർന്ന് സംഘടിപ്പിച്ചു. രാജാവുംപെടെയുള്ള ശക്തരായ വ്യക്തികൾ ഈ പ്രവർത്തനങ്ങളിൽ പങ്കുചേർന്നിരുന്നു.
Answer
അശോകന്റെ ശിലാലിഖിതങ്ങൾ ഭൂരിഭാഗവും പ്രാകൃത ഭാഷയാണ് എഴുതപ്പെട്ടത്. എന്നാൽ ഉപഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ അറാമെയക്, ഗ്രീക്ക് എന്നിവ ഉപയോഗിച്ചിട്ടുണ്ട്. പ്രാകൃത ഭാഷയിലുള്ള ശിലാലിഖിതങ്ങൾ മികവും ബ്രാഹ്മി ലിപിയാണ്. എന്നാൽ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഖരോഷ്ഠി ആണ് ഉപയോഗിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ശിലാലിഖിതങ്ങളിൽ അറാമെയക്, ഗ്രീക്ക് ലിപികൾ ഉപയോഗിക്കുന്നു.
Answer
ഖരോഷ്ഠി ലിപി വായിച്ചെടുത്തകഥ വ്യത്യാസമാണ്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള കൊത്തുലിഖിതങ്ങളെല്ലാം ഖരോഷ്ഠി ലിപിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ഈ പ്രദേശം ഇന്തോ-ഗ്രീക്ക് രാജാക്കന്മാരാണ് (ബി.സി.ഇ 2-ാം നൂറ്റാണ്ട്) ഭരിച്ചിരുന്നത്. അവർ ഉപയോഗിച്ചിരുന്ന നാണയങ്ങളിൽ രാജാക്കന്മാരുടെ പേരുകൾ എഴുതിയിട്ടുള്ളത് ഗ്രീക്ക്, ഖരോഷ്ഠി ലിപികളിലാണ്. അതിനാൽ ഖരോഷ്ഠി ലിപി വായിച്ചെടുക്കാൻ ഈ പരിചയം സഹായകമായി.Answer
ബി.സി.ഇ. 1000 മുതൽക്ക് തന്നെ ബ്രാഹ്മണർ ജനങ്ങളെ ഗോത്രങ്ങളായി തരം തിരിക്കാൻ തുടങ്ങി. ഒരു വേദാചാര്യന്റെ പേരാണ് ഓരോ ഗോത്രത്തിനും നൽകിയിരുന്നത്. ഒരേ ഗോത്രത്തിൽപെട്ടവരെല്ലാം അദ്ദേഹത്തിന്റെ പിൻഗാമികളായി കണക്കാക്കപ്പെട്ടു. ഗോത്രത്തെ കുറിച്ച് രണ്ട് പ്രധാനപ്പെട്ട നിയമങ്ങളുണ്ട്.നിരവധി തലമുറകളിൽ ശതവാഹന രാജാക്കന്മാരുടെ പേരുകൾ ശിലാശാസനങ്ങളിൽ നിന്നും കണ്ടുഎടുത്തിട്ടുണ്ട്. ശതവാഹന രാജാക്കന്മാർ ‘രാജ’ എന്ന ഏകീകൃതമായ സ്ഥാനപേരും പേരിന്റെ അവസാനിത്തിൽ ‘പുത’ എന്ന പദവും ഉപയോഗിച്ചിരുന്നു. പുത എന്നത് പ്രാകൃത് ഭാഷയിലുള്ള ഒരു പദമാണ്. പുത്രൻ എന്നാണ് ഇതിന്റെർത്ഥം. ‘ഗൗതമി-പുത’ എന്ന വാക്കിന്റെ ‘ഗൗതമിയുടെ പുത്രൻ’ എന്നാണ് അർത്ഥം. ‘ഗൗതമി’, ‘വസിതി’ എന്നിങ്ങനെയുള്ള പേരുകൾ വേദാചാര്യന്മാർ നാമകരണം ചെയ്ത ഗോത്രങ്ങളായ ഗോതമ, വസിഷ്ഠ എന്നിവയുടെ സ്ത്രീലിംഗ രൂപങ്ങളാണ്.
Answer
3 MARK QUESTIONS & ANSWERS
- “Which was the first capital of Magadha? What are its special features? മഗധയുടെ ആദ്യ തലസ്ഥാനം ഏതായിരുന്നു? അതിന്റെ പ്രത്യേകതകൾ വിവരിക്കുക.
- “Explain the strategies the Kushans used to acquire higher social status. ഉയർന്ന സാമൂഹ്യ പദവി നേടിയെടുക്കാൻ കുഷാണന്മാർ സ്വീകരിച്ച തന്ത്രങ്ങൾ വിവരിക്കുക.
- * ഉത്തർപ്രദേശിലെ മഥുരയ്ക്കടുത്തുള്ള മാട്ടി (Mat) ദേവാലയത്തിലും അഫ്ഗാനിസ്ഥാനിലും കുഷാണരാജാക്കന്മാരുടെ ഭീമാകാരമായ പ്രതിമകൾ കണ്ടെത്തിയിട്ടുണ്ട്.
- * തങ്ങൾ ദൈവതുല്യാനെന്ന് കുഷാണന്മാർ സ്വയം കരുതിയിരുന്നുവെന്നതിന്റെ തെളിവുകളായാണ് ഈ പ്രതിമകളെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. കുഷാണ രാജാക്കന്മാരിൽ ഭൂരിപക്ഷവും ‘ദേവപുത്ര’ എന്ന സ്ഥാനപേര് സ്വീകരിച്ചവരാണ്. ദൈവമക്കളാണ് തങ്ങളെന്ന് കരുതിയിരുന്ന ചൈനീസ് രാജാക്കന്മാരിൽ നിന്നായിരിക്കാം ഇതിനുള്ള പ്രചോദനം അവർക്ക് കിട്ടിയിട്ടുണ്ടാകുക.
- “The relations between the kings and the village people were often bad. Comment. രാജാക്കന്മാരും ഗ്രാമീണ ജനങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും വളരെ മോശമായിരുന്നു. സമർത്ഥിക്കുക.
- 1. വനങ്ങളിലേക്ക് രക്ഷപ്പെടുക
- 2. വർദ്ധിച്ചു വരുന്ന നികുതി അടയ്ക്കാനായി ഉല്പാദനം വർദ്ധിപ്പിക്കുക.
- “In the 6th century BCE, cities were coming up mainly along trade routes. Explain with examples. ബി.സി.ഇ ആറാം നൂറ്റാണ്ടിൽ ഉയർന്നു വന്ന നഗരങ്ങൾ വിനിമയ പാതകളിലാണ് സ്ഥിതി ചെയ്തിരുന്നത്. ഉദാഹരണം സഹിതം വ്യക്തമാക്കുക.
- What are Guilds? What were their responsibilities? ഗിൽഡ് എന്നാൽ എന്താണ്? അവയുടെ ചുമതലകൾ എന്തെല്ലാമായിരുന്നു?
- What are the sources of the history of Mauryas? മൗര്യന്മാരുടെ ചരിത്രത്തിന്റെ സ്രോതസ്സുകൾ ഏതെല്ലാം?
- * മൗര്യ കാലഘട്ടത്തെക്കുറിച്ചുള്ള ഒരു പ്രധാന സ്രോതസ്സ് മെഗസ്തസിന്റെ വിവരങ്ങൾ പോലുള്ള സമകാലിക കൃതികളാണ്.
- * കൗടില്യന്റെ അർത്ഥശാസ്ത്രമാണ് മൗര്യ ചരിത്രത്തിന്റെ മറ്റൊരു പ്രധാന സ്രോതസ്സ്.
- * ബുദ്ധ, ജൈന, പുരാണ സാഹിത്യങ്ങളും മൗര്യന്മാരുടെ ചരിത്രത്തിലേക്ക് വെളിച്ചം വിതറുന്നു.
- * ശിൽപങ്ങൾ, നാണയങ്ങൾ, കൊത്തുലിഖിതങ്ങൾ മുതലായ പുരാവസ്തുക്കളും മൗര്യന്മാരെക്കുറിച്ചുള്ള പഠനത്തിന് ഉപയോഗപ്രദമാണ്. ഇതിൽ അശോകന്റെ കാലത്ത് കല്ലുകളിലും തൂണുകളിലും എഴുതപ്പെട്ട ലിഖിതങ്ങളാണ് വിലപിടിപ്പുള്ള സ്രോതസ്സുകളാണ്.
- Explain the main features of the Mahajanapadas. മഹാജനപദങ്ങളുടെ മുഖ്യ സവിശേഷതകൾ വിശദീകരിക്കുക.
- What are the special features of the inscriptions? കൊത്തു ലിഖിതങ്ങളുടെ സവിശേഷതകൾ എന്തെല്ലാമാണ്?
- * സ്തംഭങ്ങൾ, ഗുഹാഭിത്തികൾ, ചെമ്പുതകിടുകൾ, ശീലകൾ എന്നിവയിൽ പല ഭാഷകളായി ലിഖിതങ്ങൾ കൊത്തി വെക്കുന്നു.
- * കൊത്തുലിഖിതങ്ങൾ പുറത്തിറക്കുന്നവരുടെ നേട്ടങ്ങൾ, പ്രവൃത്തികൾ, ആശയങ്ങൾ എന്നിവയെല്ലാം അവ രേഖപ്പെടുത്തുന്നു. രാജാക്കന്മാരുടെ വിജയം, ജനങ്ങൾ മതസ്ഥാപനങ്ങൾക്ക് കൊടുത്ത സംഭാവനകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
- * സാധാരണക്കാർ ഉപയോഗിച്ചിരുന്ന പ്രാകൃത ഭാഷയിലാണ് ആദ്യകാല കൊത്തുലിഖിതങ്ങൾ രചിച്ചിട്ടുള്ളത്. പാലി, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലും കൊത്തുലിഖിതങ്ങൾ എഴുതിയിരുന്നു. കൊത്തുലിഖിതങ്ങളിൽ എഴുതിയിട്ടുള്ളത് എന്താണെന്ന് വായിച്ചെടുക്കാൻ പണ്ഡിതന്മാർ ശ്രമിച്ചിട്ടുണ്ട്.
- Explain with examples how far numismatics (study of coins) can be helpful in the recreation of the Indian history. നാണയ പഠനങ്ങൾ ഇന്ത്യാചരിത്രത്തിന്റെ പുനർ നിർമ്മിതിയെ എത്രകണ്ട് സഹായിക്കുന്നുവെന്ന് ഉദാഹരണം സഹിതം വ്യക്തമാക്കുക.
- * ഗോത്ര റിപ്പബ്ലിക്കുകളും നാണയങ്ങൾ പുറത്തിറക്കിയിരുന്നൂ. സി.ഇ. ഒന്നാം നൂറ്റാണ്ടിൽ പഞ്ചാബിലേയും ഹരിയാനയിലേയും യുധേയർ പുറത്തിറക്കിയ ആയിരക്കണക്ക് ചെമ്പ് നാணயങ്ങൾ ഇതിനുദാഹരണമാണ്. സാമ്പത്തിക ഇടപാടുകളിലും വിനിമയത്തിലും അവർക്കു ഉള്ള താല്പര്യവും പങ്കാലിത്വവും ഇത് വ്യക്തമാക്കുന്നു.
- * ഏറ്റവും ആകർഷകമായ സ്വർണ്ണനാണയങ്ങൾ പുറത്തിറക്കിയത് ഗുപ്ത രാജാക്കന്മാരാണ്. ഗുപ്തന്മാരുടെ സ്വർണ്ണനാണയങ്ങൾ അവയുടെ പരിശുദ്ധിക്ക് പേരു കേട്ടവയാണ്. വിദൂരരാജ്യങ്ങളുമായുള്ള കച്ചവടം സുഗമമാക്കാൻ ഈ നാണയങ്ങൾ സഹായകമായി.
- “Indian feudalism developed from the land grand system that emerged in post Mauryan period. Examine the validity of this statement. “ഇന്ത്യയിലെ ഫ്യൂഡലിസത്തിന്റെ വികസനം മൗര്യന്തര കാലത്ത് ഉരുത്തിരിഞ്ഞു വന്ന ദാന സമ്പ്രദായത്തിലൂടെയാണ്”. ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
Answer
മഗധയുടെ ആദ്യ തലസ്ഥാനം രാജഗഹമായിരുന്നു (Rajgaha). രാജഗഹം എന്നാൽ രാജാവിന്റെ വീട് എന്നാണ് അർത്ഥം.അഞ്ചു കുന്നുകൾക്കിടയിലാണ് അത് സ്ഥിതി ചെയ്തിരുന്നത്. രാജഗ്രഹത്തെ കോട്ട കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. ബി.സി.ഇ. 4-ാം നൂറ്റാണ്ടിൽ തലസ്ഥാനം പാടലീപുത്രത്തിലേക്ക് (ഇന്നത്തെ പാട്ന) മാറ്റിസ്ഥാപിച്ചു.
Answer
രാജാക്കന്മാരും മുഖ്യന്മാരും ഉന്നതപദവി കൈവരിക്കാൻ കണ്ടെത്തിയ ഏറ്റവും നല്ല വഴി ഏതെങ്കിലുമൊരു ദൈവത്തിന്റെ പ്രതിപുരുഷനാവുക എന്നതായിരുന്നു. ഈ തന്ത്രം നന്നായിപയറ്റിയത് കുഷാണരായിരുന്നൂ (ബി.സി.ഇ. ഒന്നാം നൂറ്റാണ്ട് – സി.ഇ. ഒന്നാം നൂറ്റാണ്ട്). ഇവർ മധ്യഷ്യൻ ഗോത്രത്തിലെ ഒരു വിഭാഗമായിരുന്നു. മധ്യഷ്യ മുതൽ വടക്കുപടിഞ്ഞാറൻ ഇന്ത്യ വരെ നീണ്ടു കിടന്നിരുന്ന വിപുലമായൊരു സാമ്രാജ്യത്തിന്റെ ഭരണം അവർ നിർവ്വഹിച്ചു. ശിലാശാസനങ്ങളിൽ നിന്നും, ഗ്രന്ഥപാഠങ്ങളിൽ നിന്നുമാണ് അവരുടെ ചരിത്രം പുനർ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തെക്കുറിച്ചുള്ള കുഷാണന്മാരുടെ സങ്കൽപ്പങ്ങൾ അവരുടെ നാണയങ്ങളിലും ശില്പങ്ങളിലും ആവിഷ്കരിച്ചിട്ടുണ്ട്.Answer
രാജാവും പ്രജകളും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ച് ഗ്രാമീണരുമായുള്ള ബന്ധം, അത്ര മെച്ചപ്പെട്ടതായിരുന്നില്ല. രാജാക്കന്മാർ പലപ്പോഴും അവരുടെ ഭണ്ഡാരം നിറക്കുന്നതിന് കനത്ത നികുതിയാണ് ജനങ്ങളുടെ മേൽ ചുമത്തിയിരുന്നത്. ഇത് ഏറ്റവുമധികം ബാധിച്ചത് കൃഷിക്കാരെയായിരുന്നു. ഈയവസ്ഥയിൽ നിന്ന് രക്ഷനേടാനായി അവർ രണ്ടു തന്ത്രങ്ങൾ കണ്ടെത്തി.Answer
ബി.സി.ഇ ആറാം നൂറ്റാണ്ടിൽ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി നഗര കേന്ദ്രങ്ങൾ ഉയർന്നു വന്നിരുന്നു. ഇതിലെ മിക്ക പട്ടണങ്ങളും മഹാജനപദങ്ങളുടെ തലസ്ഥാനങ്ങളായിരുന്നു. വാണിജ്യപാതകളുടെ അരികിലാണ് മിക്കവാറും എല്ലാ പട്ടണങ്ങളും സ്ഥിതിചെയ്തിരുന്നത്. ജലഗതഗത സൗകര്യമുള്ള നദിയോരത്തായിരുന്നു പാടലീപുത്രം നിലകൊണ്ടത്. ഉജ്ജയനി കരമാർഗ്ഗത്തിനടുത്തും. പുഹാർ സമുദ്ര തീരത്തുമായിരുന്നു സ്ഥിതിചെയ്തിരുന്നത്. മഥുര പോലുള്ള നിരവധി നഗരങ്ങൾ വാണിജ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സജീവ കേന്ദ്രങ്ങളായിരുന്നു.
Answer
കച്ചവടക്കാർ, കരകൗശല വിദഗ്ധർ എന്നിവരുടെ സംഘടനയാണ് ഗിൽഡുകൾ അഥവാ ശ്രേണികൾ. അസംസ്കൃത വസ്തുക്കൾ ശേഖരിച്ച് ഉല്പാദനം നടത്തിയും നിർമ്മിത വസ്തുക്കൾ വിപണിയിലെത്തിച്ചും ഗിൽഡുകളുമാണ്. ആധുനിക ബാങ്കുകളെപോലെ പ്രവർത്തിച്ചിരുന്ന ശ്രേണികൾ. അതിലെ അംഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിച്ചു പോന്നിരുന്നു. അംഗങ്ങൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കുക, സ്വന്തം നാണയങ്ങളിറക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുക എന്നീ കാര്യങ്ങളും അവർ ചെയ്തിരുന്നു. രാജാക്കന്മാർക്ക് പോലും അവഗണിക്കാനാവാത്ത വിധം ചില ഗിൽഡുകൾ അതിശക്തരായി വളർന്നു കഴിഞ്ഞിരുന്നു.
Answer
മൗര്യ സാമ്രാജ്യത്തിന്റെ ചരിത്രം പുനർ നിർമ്മിക്കാൻ ചരിത്രകാരന്മാർ വിവിധ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തീട്ടുണ്ട്. പുരാവസ്തുശാസ്ത്രപരമായ തെളിവുകൾ, സാഹിത്യ ഗ്രന്ഥങ്ങൾ, ശില്പങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.Answer
മിക്ക ജനപദങ്ങളിലും രാജവാഴ്ചയാണ് നില നിന്നിരുന്നത്. ചില മഹാജനപദങ്ങളിൽ സംഗരണം അഥവാ ജനപ്രതിനിധികളുടെ ഭരണമാണ് നിലനിന്നിരുന്നത്. അവയെ ഗണങ്ങൾ അഥവാ സംഘങ്ങൾ എന്നു വിളിക്കുന്നു. ഗണാരാഷ്ട്രങ്ങളിൽ ഭരണം നടത്തിയിരുന്നത് ജനപ്രതിനിധികൾ തെരഞ്ഞെടുത്ത ഒരു വ്യക്തിയോ, അല്ലെങ്കിൽ ഒരു സംഘമോ ആയിരുന്നു. രാജാക്കന്മാർ എന്നാണ് അവരെ പൊതുവെ വിളിച്ചിരുന്നത്. മഹാവീരനും ബുദ്ധനും അത്തരം ഗണാരാഷ്ട്രങ്ങളിൽപെട്ടവയായിരുന്നു. ചില രാജ്യങ്ങളിൽ ഭൂമിപോലെയുള്ള വിഭവങ്ങൾ രാജാക്കന്മാർ പൊതുവെയാണ് കൈവശം വെച്ചിരുന്നത് (കുട്ടാവകാശം). ഇതിൽ ചില രാജ്യങ്ങൾ ആയിരം വർഷത്തോളം നിലനിന്നിരുന്നു. ഓരോ മഹാജനപദത്തിനും ഒരു തലസ്ഥാന നഗരം ഉണ്ടായിരുന്നു. അവയെ കോട്ടകെട്ടി സുരക്ഷിതമാക്കിയിരുന്നു. മഹാജനപദങ്ങൾ ഒരു സൈന്യ തെയ്യും ഉദ്യോഗസ്ഥവൃന്ദത്തെയും നിലനിർത്തിയിരുന്നു.
Answer
കല്ലുകൾ, ലോഹങ്ങൾ, പാത്രങ്ങൾ എന്നിവയുടെു പേരുകൺ പ്രതലത്തിൽ കൊത്തിയെടുത്തിട്ടുള്ള ലിഖിതങ്ങളാണ് കൊത്തു ലിഖിതങ്ങൾ. രാജാക്കന്മാരോ, അധികാരികളോ പുറത്തിറക്കുന്ന ഔദ്യോഗിക രേഖകളാവാം അവ. സ്വകാര്യ വ്യക്തികളും വിവിധ ആവശ്യങ്ങൾക്കായി കൊത്തുലിഖിതങ്ങൾ പുറത്തിറക്കാറുണ്ട്.Answer
നാണയങ്ങൾ നിലവിൽ വന്നതോടെ കൈമാറ്റം എളുപ്പമായിത്തീർന്നു. നാணயങ്ങളെക്കുറിച്ചുള്ള പഠനത്തെ നാணய ശാസ്ത്രം (numismatics) എന്ന് പറയുന്നു. ആദ്യകാല നാണയങ്ങളിൽ ലിഖിതങ്ങളൊന്നുമില്ല. അവയിൽ ചില ചിഹ്നങ്ങൾ മാത്രമെയുള്ളൂ. അത്തരം നാണയങ്ങളെ മുദ്രാങ്കിത നാണയങ്ങൾ (punch-marked coins) എന്നു പറയുന്നു. ഉപഭൂഖണ്ഡത്തിന്റെ നിരവധി സൈറ്റുകളിൽ നിന്ന് അവ കണ്ടെത്തിയിട്ടുണ്ട്. പ്രാചീന ലോകത്തിലെ വ്യാപാര ശൃംഖലളെപ്പറ്റി മനസ്സിലാക്കാൻ നാണയശാസ്ത്രജ്ഞർ ഈ നാണയങ്ങൾ ഉപയോഗപ്പെടുത്തുന്നു.സ്വർണ്ണനാണയങ്ങളുടെ വ്യാപക ഉപയോഗം ഇടപാടുകളുടെയും കൈമാറ്റങ്ങളുടെയും ഉയർന്ന മൂല്യത്തെ സൂചിപ്പിക്കുന്നു. വ്യാപാരബന്ധങ്ങൾ രാജ്യാർത്തിതക്കുള്ളിൽ മാത്രം ഒതുങ്ങി നിന്നവയായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. ദക്ഷിണേന്ത്യ റോമാ സാമ്രാജത്തിന്റെ ഭാഗമായിരുന്നില്ലെങ്കിലും അവർ തമ്മിൽ അടുത്ത വ്യാപാര ബന്ധമുണ്ടായിരുന്നു.
Answer
ശരിയാണ്. പൊതുവർഷത്തിന്റെ ആദ്യ നൂറ്റാണ്ടുകൾ മുതൽക്കാണ് ഭൂമി ദാനമായി നൽകുന്ന സമ്പ്രദായം ആരംഭിച്ചത്. മതസ്ഥാപനങ്ങൾക്കോ ബ്രാഹ്മണർക്കോ ആയിരുന്നു ദാനം നടത്തിയിരുന്നത്. ബുദ്ധസന്യാസിമാർക്കും, ബ്രാഹ്മണർക്കും നികുതിരഹിത ഗ്രാമങ്ങൾ ദാനം ചെയ്യുന്ന സമ്പ്രദായം ആരംഭിച്ചു. ബ്രാഹ്മണർക്ക് ദാനമായി ലഭിച്ച ഭൂമിയെ അഗ്രഹാരം എന്ന് വിളിച്ചിരുന്നു. ചുരുക്കത്തിൽ ഇന്ത്യയിലെ ഫ്യൂഡൽ സമ്പ്രദായത്തിന്റെ തുടക്കം ഭൂദാനത്തിലൂടെ ആരംഭിച്ചു എന്ന് കരുതാം.
4 MARK QUESTIONS & ANSWERS
- “What is Mahajanapada? Which were the most important of them? മഹാജനപദങ്ങൾ എന്നാലെന്ത്? അവയിൽ പ്രധാനപ്പെട്ടവ ഏതെല്ലാമായിരുന്നു?
- 1. അംഗം
- 2. മഗധം
- 3. വൃജി അഥവാ വജ്ജി
- 4. കാശി
- 5. മല്ലം
- 6. കോസലം
- 7. അശ്മകം അഥവാ അസ്സക
- 8. അവന്തി
- 9. വത്സം
- 10. ചേദി
- 11. പാഞ്ചാലം
- 12. ശൂരസേനം
- 13. മത്സ്യം
- 14. കുരു
- 15. ഗാന്ധാരം
- 16. കംബോജം
- Complete the time line by using appropriate years or events. ടൈം ലൈൻ പൂർത്തിയാക്കുക.
(a)മൗര്യസാമ്രാജ്യത്തിന്റെ സ്ഥാപനം
CE 78(b)
(c)ഗുപ്തസാമ്രാജ്യ സ്ഥാപനം
1838(d)
- Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Column A Column B Prinsep പ്രിൻസെപ് Mahajanapada മഹാജനപദം Chanakya ചാണക്യൻ Asoka അശോകൻ Piyadassi പിയദർശി Arthashastra അർത്ഥശാസ്ത്രം Magadha മഗധം Brahmi Script ബ്രാഹ്മി ലിപി AnswerColumn A Column B Prinsep പ്രിൻസെപ് Brahmi Script ബ്രാഹ്മി ലിപി Chanakya ചാണക്യൻ Arthashastra അർത്ഥശാസ്ത്രം Piyadassi പിയദർശി Asoka അശോകൻ Magadha മഗധം Mahajanapada മഹാജനപദം - The 6^{th} century BC was a turning point in the history of India. Describe the most important events that took place at this period. ബി.സി.ഇ. 6-ാം നൂറ്റാണ്ട് ഇന്ത്യാചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇക്കാലത്തുണ്ടായ പ്രധാനപ്പെട്ട സംഭവവികാസങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കുക.
Answerബി.സി.ഇ. ആറാം നൂറ്റാണ്ടിനെ പ്രാചീന ഇന്ത്യാചരിത്രത്തിലെ ഒരു വഴിത്തിരിവായിട്ടാണ് കണക്കാക്കുന്നത്. ഈ കാലഘട്ടം താഴെ പറയുന്ന പരിണാമങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
ആദ്യകാല രാഷ്ട്രങ്ങളുടെ ഉദയം :
മഹാജനപദങ്ങൾ എന്നറിയപ്പെടുന്ന മഹാരാജ്യങ്ങളുടെ രൂപീകരണം ഇക്കാലത്താണ് നടന്നത്.
നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഉദയം :
ഇന്ത്യാ ചരിത്രത്തിലെ രണ്ടാം നഗരവൽക്കരണത്തിന്റെ കാലമാണിത്.
ഇരുമ്പിന്റെ വർദ്ധിച്ച ഉപയോഗം :
ഇരുമ്പിന്റെ ഉപയോഗം വർദ്ധിച്ചതോടെ വനങ്ങൾ വെട്ടിത്തെളിക്കപ്പെട്ടു. കൃഷിയുടെ വ്യാപനത്തിലേക്കും ഇത് നയിച്ചു. ഇരുമ്പായുധങ്ങൾ യോദ്ധാക്കളുടെ പ്രാധാന്യം വർദ്ധിപ്പിച്ചു.
നാണയ വ്യവസ്ഥയുടെ വികസനം :
ലോഹനിർമ്മിതമായ നാണയങ്ങളുടെ ഉപയോഗം വാണിജ്യത്തിന്റെ വികസനത്തിന് സഹായകമായി.
ബുദ്ധമതം, ജൈനമതം എന്നിവ ഉൾപ്പെടെയുള്ള വിവിധ ചിന്തകളുടെ വളർച്ച.
- Magadha was the foremost among the Mahajanapadas. Give reasons for the rise of Magadha. മഹാജനപദങ്ങളിൽ ഒന്നാമതായിരുന്ന മഗധ. മഗധയുടെ ഉയർച്ചയ്ക്കുള്ള കാരണങ്ങൾ വിലയിരുത്തുക.
Answerഎതിരാളികളെ കീഴ്പടുത്തി ഒരു വൻ ശക്തിയായി ഉയർന്നു വരാൻ മഗധയെ സഹായിച്ച നിരവധി കാരണങ്ങളുണ്ട്. അവ താഴെ പറയുന്നവയാണ്.
- ♥ മഗധ ഫലഭൂയിഷ്ഠമായ ഒരു പ്രദേശമായിരുന്നു. അവിടുത്തെ സമ്പുഷ്ടമായ എക്കൽ മണ്ണ് കൃഷിയുടെ വളർച്ചയെ സഹായിക്കുകയും ഉല്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്തു. ഇത് മിച്ചോല്പാദനം നടത്താൻ കർഷകരെ പ്രാപ്തമാക്കി.
- ♥ തലസ്ഥാന നഗരത്തോടു ചേർന്നിട്ടുള്ള ഇരുമ്പ് ഖനികൾ മഗധയുടെ കൈപിടിയിലായിരുന്നു. അതിനാൽ ഇരുമ്പുപയോഗിച്ച് മേൽത്തരം ആയുധങ്ങളും ഉപകരണങ്ങളും നിർമ്മിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.
- ♥ മഗധൻ സൈന്യത്തിന്റെ ഒരു പ്രധാന ഘടകമായിരുന്ന ആനകൾ അവിടുത്തെ വനങ്ങളിൽ സുലഭമായിരുന്നു. യുദ്ധങ്ങളിൽ ആനകളെ വൻതോതിൽ ഉപയോഗിച്ചിരുന്ന ആദ്യത്തെ രാജ്യം മഗധയാണ്.
- ♥ ഗംഗയും അതിന്റെ പോഷക നദികളും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനും വിനിമയം സൗകര്യപ്രദമാക്കാനും ജനങ്ങളെ സഹായിച്ചു.
- ♥ മഗധയുടെ ആദ്യ തലസ്ഥാനമായിരുന്ന രാജഗൃഹവും പിന്നത്തെ തലസ്ഥാനമായ പാടലീപുത്രവും തന്ത്രപ്രധാനമായ സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്തിരുന്നത്. ഇത് പുറമെ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് രാജ്യത്തിന് സംരക്ഷണമേകി.
- The evidences in the inscriptions have some limitations. Comment. കൊത്തുലിഖിതങ്ങളിലെ തെളിവുകൾക്ക് ചില പോരായ്മകൾ ഉണ്ട്. സമർത്ഥിക്കുക.
Answerഇന്ത്യാചരിത്രത്തിന് കൊത്തുലിഖിത തെളിവുകൾ ഏറെ പ്രധാനമാണ്. പക്ഷേ അതിന് ചില പരിമിതികളുണ്ട്.
- ♦ കൊത്തുലിഖിതങ്ങൾക്ക് ചില സാങ്കേതിക പരിമിതികളുണ്ട്. അതിലെ ചില അക്ഷരങ്ങൾ മങ്ങിയ നിലയിലാണുള്ളത്. അവയെ പുനഃസൃഷ്ടിക്കുക എളുപ്പമല്ല.
- ♦ ചിലതിലെ അക്ഷരങ്ങൾ മാഞ്ഞു പോകുകയോ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.
- ♦ ലിഖിതങ്ങളിലെ വാക്കുകളിലെ ശരിയായ അർത്ഥം സന്ദർഭത്തിനൊത്ത് മനസ്സിലാക്കുക പലപ്പോഴും പ്രയാസമാണ്.
- ♦ ആയിരക്കണക്കിന് കൊത്തുലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവയെ വായിച്ചെടുക്കാനോ, വിവര്ത്തനം ചെയ്യാനോ, പ്രസിദ്ധീകരിക്കാനോ കഴിഞ്ഞിട്ടില്ല.
- ♦ കാലത്തെ അതിജീവിക്കാൻ കഴിയാത്ത അനവധി കൊത്തുലിഖിതങ്ങളുണ്ട്. അവയിൽ പലതും നശിിച്ചു പോയിരിക്കാം. എഴുതപ്പെട്ടതിൽ കുറച്ചുമാത്രമേ ഇന്നു ലഭ്യമായിട്ടുള്ളൂ.
- ♦ പ്രധാനമെന്ന് നാം കരുതുന്ന സാമ്പത്തിക – രാഷ്ട്രീയ കാരണങ്ങളൊന്നും കൊത്തുലിഖിതങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ഇതിന്റെ മറ്റൊരു പോരായ്മ. ഉദാഹരണത്തിന്, കാർഷിക സമ്പ്രദായങ്ങൾ, സാധാരണ ജീവിതത്തിലെ സുഖ ദുഃഖങ്ങൾ എന്നിവയൊന്നും ഇവയിൽ പരാമർശിക്കുന്നില്ല.പ്രൗഢവും അതുല്യവുമായ സംഭവങ്ങൾക്കാണ് അവ ഊന്നൽ നൽകുന്നത്.
- ♦ കൊത്തുലിഖിതങ്ങൾ സ്ഥാപിച്ച വ്യക്തികളുടെ താല്പര്യങ്ങളാണ് ശാസനങ്ങളിൽ പൊതുവിൽ കാണുന്നത്. അതുകൊണ്ട് യഥാർത്ഥമറിയാൻ അവയെ വിമർശനാത്മകമായി വിലയിരുത്തണം.
- Identify any locate the following places on the outline map of India. ചുവടെ തന്നിരിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ഇന്ത്യയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തുക.
- a) Which is the capital of the Mauryan empier. മൗര്യസാമ്രാജ്യത്തിന്റെ തലസ്ഥാനം.
- b) Name any two provisional centres of the Mauryans. മൗര്യൻമാരുടെ ഏതെങ്കിലും രണ്ട് പ്രവിശ്യാ കേന്ദ്രങ്ങളുടെ പേരെഴുതുക.
- c) Which is the first capital of Magadha. മഗധയുടെ ആദ്യത്തെ തലസ്ഥാനം.
Answer- a) പാടലീപുത്രം
- b) തോസാലി, സുവർണഗിരി, ഉജ്ജയിനി, തക്ഷശില (ഏതെങ്കിലും രണ്ട്)
- c) രാജഗ്രഹ
- Explain the notions of kingship that developed by the post Mauryan rulers for attaining higher privileges? ഉന്നത നേട്ടങ്ങൾ കൈവരിക്കാൻ മൗര്യാനന്തര കാലത്ത് രാജത്വത്തെക്കുറിച്ച് ഉയർന്നു വന്ന സങ്കല്പങ്ങൾ എന്തെല്ലാമാണ്?
Answerരാജാക്കന്മാരും മുഖ്യന്മാരും ഉന്നതപദവി കൈവരിക്കാൻ കണ്ടെത്തിയ ഏറ്റവും നല്ല വഴി ഏതെങ്കിലുമൊരു ദൈവത്തിന്റെ പ്രതിപുരുഷനാവുക എന്നതായിരുന്നു. ഈ തന്ത്രം നന്നായി പയറ്റിയത് കുഷാണരായിരുന്നൂ (ബി.സി.ഇ. ഒന്നാം നൂറ്റാണ്ട് – സി.ഇ. ഒന്നാം നൂറ്റാണ്ട്). ഇവർ മധ്യേഷ്യൻ ഗോത്രത്തിലെ ഒരു വിഭാഗമായിരുന്നു. മധ്യേഷ്യ മുതൽ വടക്കുപടിഞ്ഞാറൻ ഇന്ത്യ വരെ നീണ്ടു കിടന്നിരുന്ന വിപുലമായൊരു സാമ്രാജ്യത്തിന്റെ ഭരണം അവർ നിർവ്വഹിച്ചു. ശിലാശാസനങ്ങളിൽ നിന്നും, ഗ്രന്ഥപാഠങ്ങളിൽ നിന്നുമാണ് അവരുടെ ചരിത്രം പുനർ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തെക്കുറിച്ചുള്ള കുഷാണന്മാരുടെ സങ്കൽപ്പങ്ങൾ അവരുടെ നാണയങ്ങളിലും ശില്പങ്ങളിലും ആവിഷ്കരിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ മഥുരയ്ക്കടുത്തുള്ള മാട്ടി (Mat) ദേവാലയത്തിലും അഫ്ഗാനിസ്ഥാനിലും കുഷാണരാജാക്കന്മാരുടെ ഭീമാകാരമായ പ്രതിമകൾ കണ്ടെത്തിയിട്ടുണ്ട്. തങ്ങൾ ദൈവതുല്യാനെന്ന് കുഷാണന്മാർ സ്വയം കരുതിയിരുന്നുവെന്നതിന്റെ തെളിവുകളായാണ് ഈ പ്രതിമകളെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. കുഷാണ രാജാക്കന്മാരിൽ ഭൂരിപക്ഷവും ‘ദേവപുത്ര’ എന്ന സ്ഥാനപേര് സ്വീകരിച്ചപാടലീപുത്രംവരാണ്. ദൈവമക്കളാണ് തങ്ങളെന്ന് കരുതിയിരുന്ന ചൈനീസ് രാജാക്കന്മാരിൽ നിന്നായിരിക്കാം ഇതിനുള്ള പ്രചോദനം അവർക്ക് കിട്ടിയിട്ടുണ്ടാകുക. ഗുപ്തകാലത്തെ സാമന്തന്മാരും ഇതിൽ ഉൾപ്പെടുന്നു.- Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Answer
ബി.സി.ഇ ആറാം നൂറ്റാണ്ടിൽ ഉത്തരേന്ത്യയിൽ അനേകം സ്വതന്ത്ര രാജ്യങ്ങൾ ഉയർന്നുവന്നുന്നു. ഇക്കൂട്ടത്തിൽ ‘മഹാജനപദങ്ങൾ’ എന്നു വിളിച്ചിരുന്ന 16 രാജ്യങ്ങൾ ഉണ്ടായിരുന്നു. വജ്ജി, മഗധ, കോസലം, കുരു, പാഞ്ചാലം, ഗാന്ധാരം, അവന്തി എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ. ബുദ്ധ-ജൈന ഗ്രന്ഥങ്ങൾ തുടർച്ചയായി പരാമർശിക്കുന്നുണ്ട്. പതിനാറ് മഹാജനപദങ്ങളെ ചുവടെ നൽകിയിരിക്കുന്നു.Answer
(a) BCE 321
മൗര്യസാമ്രാജ്യത്തിന്റെ സ്ഥാപനം
CE 78
(b) കനിഷ്കൻ അധികാരത്തിൽ
(c) CE 320
ഗുപ്തസാമ്രാജ്യ സ്ഥാപനം
1838
(d) അശോകന്റെ ശിലാലിഖിതങ്ങളിലെ ബ്രാഹ്മി ഭാഷ ജെയിംസ് പ്രിൻസെപ് വായിച്ചു.
5 MARK QUESTIONS & ANSWERS
- Point out the features of trade beyond the subcontinent by land routes, in the 6^{th} century BCE. ബി.സി.ഇ 6-ാം നൂറ്റാണ്ടിൽ ഉപഭൂഖണ്ഡത്തിനപ്പുറമായി നടന്ന വ്യാപാരത്തിന്റെ സവിശേഷതകൾ ചൂണ്ടിക്കാണിക്കുക.
- * കരമാർഗ്ഗമുള്ള കച്ചവടം മധ്യേഷ്യയിലേക്കും അതിനുപുറത്തേക്കും വികസിച്ചു.
- * കടൽവഴിയുള്ള വ്യാപാരം അറബിക്കടൽ കടന്ന് ആഫ്രിക്കയിലേക്കും പടിഞ്ഞാറേ ഏഷ്യയിലേക്കും വ്യാപിചു. അതുപോലെ ബംഗാൾ വഴിയുള്ള കച്ചവടം തെക്കുകിഴക്കേ ഏഷ്യയിലേക്കും ചൈനയിലേക്കും വളർന്നുവന്നു.
- * ഉപ്പ്, തുണി, ധാന്യം, ലോഹ അയിരുകൾ, മരം, ഔഷധചെടികൾ, രത്നക്കല്ലുകൾ എന്നിവയെല്ലാം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോയി വിറ്റിരുന്നു.
- * കുരുമുളക്, മറ്റു സുഗന്ധദ്രവ്യങ്ങൾ, തുണിത്തരങ്ങൾ, ഔഷധചെടികൾ എന്നിവയ്ക്ക് റോമാസാമ്രാജ്യത്തിൽ വലിയ ആവശ്യമുണ്ടായിരുന്നു. ഈ ചരക്കുകളെല്ലാം അറബിക്കടൽ വഴിയാണ് മധ്യധരണ്യാഴിയിലെത്തിച്ചത്.
- Was Asoka and his policy of Dhamma responsible for the unity of Mauryan empire? Prepare an enquiry report by analysing and Dhamma policy. അശോകനും അദ്ദേഹത്തിന്റെ ‘ധമ്മ നയ’വും മൗര്യസാമ്രാജ്യത്തിന്റെ ഐക്യത്തിന് കാരണമായോ? ധമ്മ നയം വിശകലനം ചെയ്ത് വിശദീകരിക്കുക.
- ☘ മാതാപിതാക്കളെയും അധ്യാപകരെയും മുതിർന്നവരെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുക.
- ☘ ബ്രാഹ്മണർ, തപസ്വികൾ, പാവങ്ങൾ എന്നിവരോട് ഉദാരത കാണിക്കുക.
- ☘ അടിമകളോടും പരിചാരകരോടും ദയാപൂർവ്വം പെരുമാറുക.
- ☘ മറ്റുള്ളവരുടെ മതങ്ങളെയും പാരമ്പര്യങ്ങളെയും ആദരിക്കുക (സഹിഷ്ണുത).
- ☘ ജീവനുള്ള ഒന്നിനെയും കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്യരുത് (അഹിംസ).
- ☘ സത്യസന്ധതയും വിശ്വാസ്യതയും നിർമ്മലതയും കാത്തുസൂക്ഷിക്കുക.
- The 6th century BCE is considered as a turning point in Indian history. Do you think so? Substantiate your arguments. “ബി.സി. 6-ാം നൂറ്റാണ്ട് ഇന്ത്യാ ചരിത്രത്തിലെ ഒരു വഴിതിരിവായിരുന്നു.” ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ വാദഗതികൾ അവതരിപ്പിക്കുക.
- ★ ആദ്യകാല രാഷ്ട്രങ്ങളുടെ ഉദയം : മഹാജനപദങ്ങൾ എന്നറിയപ്പെടുന്ന മഹാരാജ്യങ്ങളുടെ രൂപീകരണം ഇക്കാലത്താണ് നടന്നത്.
- ★ നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഉദയം : ഇന്ത്യാ ചരിത്രത്തിലെ രണ്ടാം നഗരവൽക്കരണത്തിന്റെ കാലമാണിത്.
- ★ ഇരുമ്പിന്റെ വർദ്ധിച്ച ഉപയോഗം : ഇരുമ്പിന്റെ ഉപയോഗം വർദ്ധിച്ചതോടെ വനങ്ങൾ വെട്ടിത്തെളിക്കപ്പെട്ടു. കൃഷിയുടെ വ്യാപനത്തിലേക്കും ഇത് നയിച്ചു. ഇരുമ്പായുധങ്ങൾ യോദ്ധാക്കളുടെ പ്രാധാന്യം വർദ്ധിപ്പിച്ചു.
- ★ നാണയ വ്യവസ്ഥയുടെ വികസനം : ലോഹനിർമ്മിതമായ നാണയങ്ങളുടെ ഉപയോഗം വാണിജ്യത്തിന്റെ വികസനത്തിന് സഹായകമായി.
- ★ ബുദ്ധമതം, ജൈനമതം എന്നിവ ഉൾപ്പെടെയുള്ള വിവിധ ചിന്തകളുടെ വളർച്ച.
Answer
ബി.സി.ഇ. 6-ാം നൂറ്റാണ്ടിൽ വാണിജ്യ – വ്യാപാര രംഗത്ത് ഗണ്യമായ പുരോഗതിയുണ്ടായി. കരമാർഗ്ഗവും, നദിമാർഗ്ഗവും കടൽമാർഗ്ഗവുമുള്ള വാണിജ്യ – വ്യാപാര ബന്ധങ്ങൾ വൻ തോതിൽ പുരോഗതി നേടി. വിവിധ ദേശങ്ങളിലേക്ക് അത് വ്യാപിക്കുകയും ചെയ്തു.Answer
കലിംഗയുദ്ധത്തിനുശേഷം അശോകൻ ‘ധമ്മ’ അഥവാ ധർമ്മം എന്ന നയം സ്വീകരിച്ചു. രാജ്യത്തെ സാമൂഹികവും മതപരവുമായ സംഘർഷങ്ങൾ ഇല്ലാതാക്കികൊണ്ട് ഐക്യവും സൗഹൃദവും വളർത്തിയെടുക്കുക എന്നതായിരുന്നു ഈ നയത്തിന്റെ ലക്ഷ്യം. ധർമ്മം എന്ന സംസ്കൃത വാക്കിന്റെ പ്രകൃത രൂപമാണ് ‘ധമ്മ’. അശോക ധർമ്മം ഒരു മതവിശ്വാസമോ അനുഷ്ഠാനമോ അല്ല. അത് ബുദ്ധമത തത്വത്തിലധിഷ്ഠിതമായ ഒരു ജീവിതശൈലിയാണ്. ധാർമ്മികവും സതാചാരപരവുമായുമായ സംഹിതയാണ്. അശോക ധർമ്മം ചില തത്വങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകിയിരുന്നു. അവയിൽ ചിലവ താഴെ പറയുന്നവയാണ്.Answer
തീർച്ചയായും ഈ അഭിപ്രായത്തോട് യോജിക്കുന്നു. ബി.സി.ഇ. ആറാം നൂറ്റാണ്ട് ഇന്ത്യാചരിത്രത്തിലെ ഒരു വഴിതിരിവായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ കാലഘട്ടം താഴെ പറയുന്ന പരിണാമങ്ങൾക്ക് സാക്ഷ്യം വഹിച്ചു.8 MARK QUESTIONS & ANSWERS
- What were the steps taken by the Mauryas in the administration of the Empire? Explain the important features of the Maurya rule. സാമ്രാജ്യ ഭരണത്തിനായി മൗര്യന്മാർ സ്വീകരിച്ചിരുന്ന നടപടികൾ എന്തെല്ലാമാണ്? മൗര്യ ഭരണത്തിന്റെ മുഖ്യ സവിശേഷതകൾ വിവരിക്കുക.
- ✔ സാമ്രാജ്യത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങൾ
- ✔ പ്രവിശ്യാഭരണം
- ✔ നഗരഭരണം
- ✔ സൈനിക ഭരണം
- ✔ റവന്യൂ സമ്പ്രദായം
- ✔ നീതിന്യായ വ്യവസ്ഥ
- ⬮ മൗര്യന്മാരുടെ ഭരണസംവിധാനം അത്യന്തം കേന്ദ്രീകൃതമായിരിന്നു. രാജാവായിരുന്നു രാജ്യത്തിന്റെയും ഭരണസംവിധാനത്തിന്റെയും പരമാധികാരി. കാര്യനിർവ്വഹണത്തിന്റെയും സൈന്യത്തിന്റെയും നിയമവ്യവസ്ഥയുടെയും അധികാരവും അദ്ദേഹത്തിൽ നിക്ഷിപ്തമായിരുന്നു.
- ⬮ ഭരണ നടത്തിപ്പായി മൗര്യന്മാർ വിശാലമായ ഒരു ഉദ്യോഗസ്ഥവൃന്ദത്തെ രൂപീകരിച്ചു.
- ⬮ മികച്ചൊരു ചാരസമ്പ്രദായെയും മൗര്യന്മാർ നിലനിർത്തിയിരിന്നു. സാമ്രാജ്യത്തിലെ എല്ലാ പ്രധാന സംഭവങ്ങളും ചാരന്മാർ രാജാവിനെ അറിയിച്ചു പോന്നു.
- ⬮ ഒന്നാം സമിതി പൊതുശുചിത്വ നിലവാരം പരിശോധിച്ചു.
- ⬮ രണ്ടാം സമിതി വിദേശികളെ ശ്രദ്ധിച്ചുപോന്നു.
- ⬮ മൂന്നാം സമിതി ജനനമരണങ്ങൾ കണക്കുകൾ രേഖപ്പെടുത്തി.
- ⬮ നാലാം സമിതി അളവ്, തൂക്കം തുടങ്ങിയവ നിയന്ത്രിച്ചു.
- ⬮ അഞ്ചാം സമിതി ഉൽപാദിപ്പിക്കപ്പെട്ട സാധനങ്ങൾ പരിശോധിച്ചു.
- ⬮ ആറാം സമിതി നികുതി പിരിച്ചു.
- ★ ആദ്യ ഉപസമിതി നാവികസേനയുടെ പ്രവർത്തനങ്ങൾ നോക്കിക്കണ്ടിരുന്നു.
- ★ രണ്ടാമത് ഉപസമിതി ഗതാഗതത്തിന്റെയും ഭക്ഷണ സാമഗ്രികളുടെയും മേൽനോട്ടം വഹിച്ചു.
- ★ മൂന്നാം ഉപസമിതി കാലൽപ്പടയുടെ ചുമതല നിർവഹിച്ചു.
- ★ നാലാം ഉപസമിതി അശ്വസൈന്യത്തെ നിയന്ത്രിച്ചു.
- ★ അഞ്ചാം ഉപസമിതിക്കായിരുന്ന തേരുകളുടെ ചുമതല.
- ★ ആറാം ഉപസമിതി ആനകളുടെ പരിപാലനവും നിയന്ത്രണവും നിർവഹിച്ചു.
- What you mean by Mahajanapadas? Examine how Magadha became most powerful among them. മഹാജനപദങ്ങൾ എന്നതുകൊണ്ട് താങ്കൾ എന്താണ് അർത്ഥമാക്കുന്നത്? അവയക്കിടയിൽ മഗധ ഒരു മഹാശക്തിയായി ഉയർന്നു വരാനായുള്ള കാരണങ്ങൾ പരിശോധിക്കുക.
- ★ ആദ്യകാല രാഷ്ട്രങ്ങളുടെ ഉദയം : മഹാജനപദങ്ങൾ എന്നറിയപ്പെടുന്ന മഹാരാജ്യങ്ങളുടെ രൂപീകരണം ഇക്കാലത്താണ് നടന്നത്.
- ★ നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഉദയം : ഇന്ത്യ ചരിത്രത്തിലെ രണ്ടാം നഗരവൽക്കരണത്തിന്റെ കാലമാണിത്.
- ★ ഇരുമ്പിന്റെ വർദ്ധിച്ച ഉപയോഗം: ഇരുമ്പിന്റെ ഉപയോഗം വർദ്ധിച്ചതോടെ വനങ്ങൾ വെട്ടിത്തെളിക്കപ്പെട്ടു. കൃഷിയുടെ വ്യാപനത്തിലേക്കും ഇത് നയിച്ചു. ഇരുമ്പായുധങ്ങൾ യോദ്ധാക്കളുടെ പ്രാധാന്യം വർദ്ധിപ്പിച്ചു.
- ★ നാണയവ്യവസ്ഥയുടെ വികസനം: ലോഹനിർമ്മിതമായ നാണയങ്ങളുടെ ഉപയോഗം വാണിജ്യത്തിന്റെ വികസനത്തിന് സഹായകമായി.
- ★ ബുദ്ധമതം, ജൈനമതം എന്നിവ ഉൾപ്പെടെയുള്ള വിവിധ ചിന്തകളുടെ വളർച്ച.
- ★ മഗധ ഫലഭൂയിഷ്ഠമായ ഒരു പ്രദേശമായിരുന്നു. അവിടുത്തെ സമ്പുഷ്ടമായ എക്കൽ മണ്ണ് കൃഷിയുടെ വളർച്ചയെ സഹായിക്കുകയും ഉല്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്തു. ഇത് മിച്ചോല്പാദനം നടത്താൻ കർഷകരെ പ്രാപ്തമാക്കി.
- ★ തലസ്ഥാന നഗരത്തോടു ചേർന്നിട്ടുള്ള ഇരുമ്പ് ഖനിുകൾ മഗധയുടെ കൈപിടിയിലായിരുന്നു. അതിനാൽ ഇരുമ്പുപയോഗിച്ച് മേൽത്തരം ആയുധങ്ങളും ഉപകരണങ്ങളും നിർമ്മിച്ച് അവർക്കു കഴിഞ്ഞു.
- ★ മഗധൻ സൈന്യത്തിന്റെ ഒരു പ്രധാന ഘടകമായിരുന്ന ആനകൾ അവിടുത്തെ വനങ്ങളിൽ സുലഭമായിരുന്നു. യുദ്ധങ്ങളിൽ ആനകളെ വൻതോതിൽ ഉപയോഗിച്ചിരുന്ന ആദ്യത്തെ രാജ്യം മഗധയാണ്. കോട്ടകൾ തകർക്കുന്നതിനും ചതുപ്പുനിലങ്ങളിലൂടെ മുന്നേറുന്നതിനും ആനകൾ ഉപയോഗിക്കപ്പെട്ടു.
- ★ ഗംഗയും അതിന്റെ പോഷക നദികളും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനും വിനിമയം സൗകര്യപ്രദമാക്കാനും ജനങ്ങളെ സഹായിച്ചു.
- ★ മഗധയുടെ ആദ്യ തലസ്ഥാനമായിരുന്ന രാജഗൃഹവും പിന്നത്തെ തലസ്ഥാനമായ പാടലീപുത്രവും തന്ത്രപ്രധാനമായ സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്തിരുന്നത്. ഇത് പുറമേ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് രാജ്യത്തിന് സംരക്ഷണമേകി.
Answer
മൗര്യന്മാർ വിപുലമായൊരു ഭരണസമ്പ്രദായം ആവിഷ്കരിച്ചു. മൗര്യൻ സാമ്രാജ്യം വളരെ വിസ്തൃതവും വലുതുമായിരുന്നു. പർവ്വത പ്രദേശങ്ങൾ, മരുഭൂമികൾ, സമതലങ്ങൾ, അതിർത്തി പ്രദേശങ്ങൾ, തീരപ്രദേശങ്ങൾ എന്നിങ്ങനെ തികച്ചും വൈവിധ്യമാർന്ന പ്രദേശങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു. ഇത്തരം വൈവിധ്യങ്ങൾ നിറഞ്ഞ ഒരു സാമ്രാജ്യത്തിൽ ഐക്യമായൊരു ഭരണ സമ്പ്രദായം സ്ഥാപിക്കാൻ സാധിക്കുമായാരുന്നില്ല. അതിനാൽ സാമ്രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ വിവിധ തരത്തിലുള്ള ഭരണസമ്പ്രദായങ്ങളാണ് മൗര്യന്മാർ കൊണ്ട് വന്നത്.
സാമ്രാജ്യത്തിൽ അഞ്ച് പ്രധാന രാഷ്ട്രീയ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. തലസ്ഥാനമായ പാടലീപുത്രം, പ്രവിശ്യാ കേന്ദ്രങ്ങളായ തോശാലി, തക്ഷശില, ഉജ്ജയൈനി, സുവർണ്ണഗിരി എന്നിവയയായിരുന്നു അവ. ഇവയെല്ലാം അശോകന്റെ ശാസനങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. തലസ്ഥാന നഗരമായ പാടലീപുത്രം ചക്രവർത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. തലസ്ഥാനത്തിലും മറ്റു പ്രവിശ്യാ കേന്ദ്രങ്ങളിലെ കേന്ദ്രഗവൺമെന്റിന്റെ ഭരണ നിയന്ത്രണം അതിശക്തമായിരുന്നു. ഈ രാഷ്ട്രീയ കേന്ദ്രങ്ങളെ വളരെ ശ്രദ്ധാപൂർവ്വമാണ് ഗവൺമെന്റ് തെരഞ്ഞെടുത്തത്. അവയെല്ലാം വലിയ സാമ്പത്തിക പ്രാധാന്യം ഉണ്ടായിരുന്നു. ഉദാഹരണത്തിന്, തക്ഷശിലയും, ഉജ്ജയനിയും ദൂരദേശ വ്യാപാരം നടത്തിയിരുന്ന പാതകളിലാണ് സ്ഥിതിചെയ്തിരുന്നത്. അതുപോലെ, കർണ്ണാടകത്തിലെ സ്വർണ്ണഖനികൾ ചൂഷണം ചെയ്യുന്നതിന് സുവർണ്ണഗിരി വളരെ പ്രധാനമായിരുന്നു.
സാമ്രാജ്യത്തെ നാല് പ്രവിശകളായി തരംതിരിച്ചിരുന്നു. ഓരോ പ്രവിശ്യയും ഒരു ഗവർണ്ണറുടെയോ വൈസ്രോയിയുടെയോ കീഴിലായിരുന്നു. മിക്കപ്പോഴും രാജകുമാരനാണ് വൈസ്രോയിയായി പ്രവർത്തിച്ചിരുന്നത്. പ്രവിശ്യകൾ ജില്ലകളായി തരംതിരിക്കപ്പെട്ടിരുന്നു. ജില്ലയുടെ തലവൻ സ്ഥാനിക എന്നറിയപ്പെട്ടു. ഭരണസംവിധാനത്തിലെ ഏറ്റവും ചെറിയ ഘടകം ഗ്രാമങ്ങളായിരിന്നു. ഗ്രാമത്തലവനെ ഗ്രാമിക എന്നാണ് വിളിച്ചിരുന്നത്. നഗരങ്ങളുടെ ഭരണത്തിനായി പ്രത്യേക സംവിധാനമുണ്ടായിരുന്നു. നഗരഭരണം വിപുലവും ആസൂത്രണവുമായിരുന്നു. മുപ്പത് അംഗങ്ങളുള്ള ഒരു കൗൺസിലാണ് തലസ്ഥാന നഗരിയായ പാടലീപുത്രത്തിന്റെ ഭരണമേൽനോട്ടം വഹിച്ചത്. അഞ്ച് അംഗങ്ങൾ വീതമുള്ള ആറ് കമ്മിറ്റികളായി ഈ കൗൺസിലിനെ തരംതിരിച്ചിരുന്നു. ഓരോരുത്തർക്കും വിവിധ ചുമതലകൾ ഉണ്ടായിരുന്നതു.
സാമ്രാജ്യത്തിന്റെ ഭദ്രതയും ജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തിയിരുന്ന പ്രധാന ഘടകം സൈന്യമായിരുന്നു. സൈന്യത്തിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായാണ് സംഘടിപ്പിച്ചിരുന്നത്. മൗര്യസൈന്യ സംവിധാനത്തിൽ ആറ് വിഭാഗങ്ങളാണ് ഉണ്ടായിരുന്നത് – കരസേന, അശ്വസൈന്യം, ഗജസേന, തേര്, നാവിക സേന, ഗതാഗതം. ഗ്രീക്ക് സ്രോതസ്സുകൾ പറയുന്നതനുസരിച്ച് മൗര്യൻ സൈന്യത്തിൽ അറുപതിനായിരത്തിലേറെ കാലാൾ പയാളികളും മുപ്പതിനായിരത്തിലേറെ കുതിരകളും ഒമ്പതിനായിരം ആനകളുമുണ്ടായിരുന്നു. അതേ സമയം ചില ചരിത്രകാരന്മാർ പറയുന്നത് ഈ കണക്കുകൾ അതിശയോക്തി കലർന്നതാണെന്നാണ്.
സൈനിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ആറ് ഉപസമിതികളുള്ള ഒരു കമ്മിറ്റി ഉണ്ടായിരുന്നെന്ന് മെഗസ്തനീസ് സൂചിപ്പിക്കുന്നു. ഓരോ ഉപസമിതിയും താഴെ പറയുന്ന ചുമതലകൾ നിർവഹിച്ചിരുന്നു.
നീതിന്യായ ഭരണം
മൗര്യന്മാർ ഒരു നിയമവ്യവസ്ഥ നിലനിർത്തിയിരുന്നു. നീതിന്യായ വിഷയങ്ങളിൽ പരമാധികാരി രാജാവായിരുന്നു. അദ്ദേഹത്തുണെയുണ്ടായിരുന്നു പരമോന്നത കോടതി. സിവില് – ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യാൻ രാജ്യത്തുനീളം ഔദ്യോഗിക കോടതികൾ സ്ഥാപിച്ചിരുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് ശിക്ഷയും വ്യത്യാസപ്പെട്ടിരുന്നു. ചെറിയ കുറ്റകൃത്യങ്ങൾക്ക് പിഴ ശിക്ഷയും ഗുരുതരമായ കുറ്റങ്ങൾക്ക് വധ ശിക്ഷയും വരെ നൽകി പോന്നിരുന്നു.
നികുതി വ്യവസ്ഥ
വിപുലമായൊരു സൈന്യത്തെയും ഉദ്യോഗസ്ഥ വൃന്ദത്തെയും നിലനിർത്താൻ രാഷ്ട്രത്തിന് വലിയ തോതിലുള്ള വരുമാനം ആവശ്യമായിരുന്നു. അതിനാൽ സർക്കാർ ധാരാളം നികുതികൾ ഈടാക്കിയിരുന്നു. കൂടാതെ രാജ്യത്തെ പലതരത്തിലുള്ള സാമ്പത്തിക പ്രവർത്തനങ്ങളും സർക്കാർ നിയന്ത്രിച്ചു. ഭൂനികുതിയായിരുന്നു പ്രധാന വരുമാന മാർഗ്ഗം. ഖനനം, ലൈസൻസുകൾ, ഇറക്കുമതി – കയറ്റുമതി ചുങ്കങ്ങൾ എന്നിവയും രാജ്യത്തിന് വരുമാനമുണ്ടാക്കിക്കൊടുത്തു. എങ്കിലും ഖനനം, മദ്യ വ്യാപാരം, ആയുധ നിർമ്മാണം തുടങ്ങിയവയുടെ കുത്തക സർക്കാറിനായിരുന്നു. ഇത് രാജഭണ്ഡാരത്തിലേക്ക് വൻ തോതിൽ പണമെത്തിച്ചു.
കര-ജല ഗതാഗതങ്ങൾ സാമ്രാജ്യത്തിന്റെ നിലനിൽപ്പിൽ വളരെ പ്രധാനപ്പെട്ടവയായിരുന്നു. വ്യാപാരത്തിന്റെ വളർച്ച ഈ ഗതാഗതമാർഗ്ഗങ്ങളുടെ വളർച്ചയെ ആശ്രയിച്ചിരുന്നു. കേന്ദ്രത്തിൽ നിന്ന് പ്രവിശികളിലേക്കുള്ള യാത്രകൾ ദർഘകാലമെടുത്തരുന്നതിനാൽ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താനും രാജ്യം നടപടികൾ കൈക്കൊണ്ടിരുന്നു.
Answer
ബി.സി.ഇ. ആറാം നൂറ്റാണ്ട് ഇന്ത്യാചരിത്രത്തിലെ ഒരു വഴിതിരിവായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ കാലഘട്ടം താഴെ പറയുന്ന പരിണാമങ്ങൾക്ക് സാക്ഷ്യം വഹിച്ചു.ബി.സി.ഇ. 6-ാം നൂറ്റാണ്ട് മുതൽക്കെയുള്ള ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പരമാധികാരത്തിനുവേണ്ടി മഹാജനപദങ്ങൾ തമ്മിൽ നടന്ന പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്. ഈ മത്സരത്തിൽ അന്തിമ വിജയം കൈവരിച്ചത് മഗധയാണ്. 16 മഹാജനപദങ്ങളിൽ ഒന്നാമതായി മഗധ ഉയർന്നു വന്നു. ഇന്നത്തെ ബിഹാറിലെ, പാട്ന, ഗയ എന്നീ ജില്ലകൾ ഉൾപെട്ട പ്രദേശമായിരുന്നു മഗധ. പ്രതിയോഗികളെ കീഴ്പടുത്തി ഒരു വൻശക്തിയായി ഉയർന്നുവരാൻ മഗധയെ സഹായിച്ച നിരവധി കാരണങ്ങളുണ്ട്. അവ താഴെ പറയുന്നവയാണ്.
![]()
0 Comments