Kinship, Caste and Class–Early Societies–Questions and Answers | Plus Two History
Kinship, Caste and Class Early Societies- Questions and Answers for Higher Secondary History students. This study material includes multiple-choice questions, short-answer questions, 2-mark, 3-mark and 5-mark questions, matching questions, important facts, and detailed answers on the King, Farmers and Towns Early State and Economies.
Multi choice questions
- ഏകബ്രാഹ്മണ എന്ന് അറിയപ്പെടുന്നത് ആര്?
- പ്രഭാവതി ഗുപ്ത
- ചന്ദ്രഗുപ്ത II
- ഗൗതമി-പുത്ര സിരി-ശതകർണ്ണി
- ബിന്ദുസാരൻ
AnswerC. ഗൗതമി-പുത്ര സിരി-ശതകർണ്ണി - ‘സുവർണകര’ എന്ന പദം സൂചിപ്പിക്കുന്നത്
- സ്വർണപ്പണിക്കാർ
- കൊല്ലുപണിക്കാർ
- വനവാസികൾ
- കച്ചവടക്കാർ
AnswerA. സ്വർണപ്പണിക്കാർ - മാൻഡ്സോർ സ്ഥിതിചെയ്യുന്നത് :
- മധ്യപ്രദേശ്
- ഗുജറാത്ത്
- ഉത്തർപ്രദേശ്
- മീററ്റ്
AnswerA. മധ്യപ്രദേശ് - സുദർശനതടാഗം പുനർനിർമ്മിച്ചത് :
- ചന്ദ്രഗുപ്തൻ രണ്ടാമൻ
- രുദ്രദാമൻ
- പ്രഭാവതി ഗുപ്ത
- ഗൗതമി -പുത്ര സിരി- ശതകർണ്ണി
AnswerD. ഗൗതമി -പുത്ര സിരി- ശതകർണ്ണി
Answer the following questions
- Who prepared the critical edition of Mahabharata? മഹാഭാരതത്തിന്റെ വിമർശനാത്മക പതിപ്പ് തയ്യാറാക്കിയത് ആര്?
- Which is the most important book in Dharmasutra (Dharmasastra)? ധർമ്മസൂത്രത്തിലെ – ധർമ്മശാസ്ത്രങ്ങളിലെ ഏറ്റവും പ്രധാന ഗ്രന്ഥം ഏത്?
- What is the mode of traditional love marriage? പാരമ്പര്യഗത പ്രണയ വിവാഹത്തിന്റെ രൂപം ഏതാണ്?
- Name the archaeologist who made excavations based on Mahabharata? മഹാഭാരതത്തെ അടിസ്ഥാനമാക്കി ഖനനങ്ങൾ നടത്തിയ പുരാവസ്തു ശാസ്ത്രജ്ഞൻ ആര്?
- Who is the author of “Kunti O Nishadi”? ‘കുന്തി ഓ നിഷാദിയുടെ കർത്താവ്?
- What does ‘Kulam’ indicate? കുളം എന്തിനെ സൂചിപ്പിക്കുന്നു?
- Who is the god of war and rain? യുദ്ധത്തിന്റെയും മഴയുടെയും ദേവൻ?
- Marriage in the same unit is called: ഒരു യൂണിറ്റിനകത്തുള്ള വിവാഹം
- From where did the Sakas come to India? ശാകന്മാർ എവിടെ നിന്നാണ് ഇന്ത്യയിലേക്ക് വന്നത്?
Answer
വി.എസ്. സുക്തങ്കർ
Answer
മനുസ്മൃതി
Answer
ഗാന്ധർവ്വവിവാഹം
Answer
ബി.ബി.ലാൽ
Answer
മഹേശ്വത ദേവി
Answer
കുടുംബങ്ങൾ
Answer
ഇന്ദ്രൻ
Answer
സ്വഗണ വിവാഹം
Answer
മധ്യേഷ്യ
2 MARK QUESTIONS & ANSWERS
- What is Mahabharata? Write a note. എന്താണ് മഹാഭാരതം? ഒരു കുറിപ്പെഴുതുക.
- What are the differences between ‘endogamy’ marriage and ‘exogamy’ marriage? സ്വഗണ വിവാഹം, അന്യഗണ വിവാഹം എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണ്?
- Elucidate the patriarchal order. പിതൃദായ ക്രമം വ്യക്തമാക്കുക.
- Why did Brahmins compose Dharmasutras and Dharmasastras? ധർമ്മസൂത്രങ്ങളും, ധർമ്മശാസ്ത്രങ്ങളും എന്തുകൊണ്ടാണ് ബ്രാഹ്മണർ രചിച്ചത്?
- What are the exceptions of the patriarchal system? പിതൃദായ വ്യവസ്ഥയുടെ അപവാദങ്ങൾ എന്തെല്ലാം?
- ♥ പിതൃദായ വ്യവസ്ഥ ഭരണകുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല.
- ♥ ബ്രാഹ്മണരടക്കമുള്ള സമ്പന്നവർഗ്ഗങ്ങളും, ഉന്നതപദവി അവകാശപ്പെട്ടിരുന്ന ജനങ്ങളും ഈ വ്യവസ്ഥ പിന്തുടർന്നു പോന്നു.
- What were the duties of Chandalas? ചണ്ഡാലന്മാരുടെ ചുമതലകൾ എന്തെല്ലാമായിരുന്നു?
- Explain the relation between the Satavahana rulers and the status of women. ശതവാഹന ഭരണാധികാരികളും സ്ത്രീകളുടെ പദവിയും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുക.
- What is the meaning of word ‘Vanik’ mentioned in Sanskrit books? Were they merely Vaisyas? സംസ്കൃത ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കപ്പെടുന്ന ‘വനിക’ എന്ന പദത്തിന്റെ അർത്ഥം എന്താണ്? വണിക്കുകൾ വൈശ്യർ മാത്രമായിരുന്നോ?
- Who are called Chandalas by the Brahmins? ബ്രാഹ്മണർ ചണ്ഡാലർ എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
- The stories of Mahabharata are divided into two groups by historians. Was the division very strict? Explain. മഹാഭാരതത്തിലെ കഥകളെ ചരിത്രകാരന്മാർ രണ്ടു ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. വിശദീകരിക്കുക. ഈ വിഭജനം കർശനമായിരുന്നോ?
- ♦ ആഖ്യാന (narrative) വിഭാഗത്തിൽ കഥകളാണുള്ളത്
- ♦ അനുശാസനക (didactive) വിഭാഗത്തിൽ സാമൂഹ്യ നിയമങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളാണ് അടങ്ങിയിട്ടുള്ളത്.
- How will you distinguish between the concepts ‘Varna’ and ‘Jati’? വർണ്ണം, ജാതി എന്നീ ആശയങ്ങളെ നിങ്ങൾ എങ്ങനെയാണ് വേർതിരിച്ചു വ്യക്തമാക്കുക.
- Do you think that the Sathavahana rulers gave importance to their mother? Substantiate. ശതവാഹന ഭരണാധികാരികൾ അമ്മമാർക്ക് പ്രാധാന്യം നൽകിയിരുന്നതായി നിങ്ങൾ കരുതുന്നുണ്ടോ? സമർത്ഥിക്കുക.
- Explain the two criteria which determine the property right in ancient India? പുരാതന ഇന്ത്യയിലെ സ്വത്തവകാശത്തിനുള്ള രണ്ട് മാനദണ്ഡങ്ങൾ ഏതെല്ലാമായിരുന്നു?
- 1. ലിംഗഭേദം
- 2. വർണ്ണം
- What are the rules about gotra? ഗോത്രങ്ങളെക്കുറിച്ചുള്ള രണ്ട് നിയമങ്ങൾ എന്തെല്ലാം?
- ☘ സ്ത്രീകൾ വിവാഹശേഷം അച്ചന്റെ ഗോത്രം ഉപേക്ഷിക്കുകയും ഭർത്താവിന്റെ ഗോത്രം സ്വീകരിക്കുകയും ചെയ്യും.
- ☘ ഒരേ ഗോത്രത്തിലുള്ള അംഗങ്ങൾ തമ്മിൽ വിവാഹം പാടില്ല.
- What do you meant by Inscription? Name the scripts in which the earliest inscriptions were written in India. ലിഖിതങ്ങൾ എന്നതുകൊണ്ട് നിങ്ങൾ അർത്ഥമാക്കുന്നത്? ഇന്ത്യയിലെ ആദ്യകാല ലിഖിതങ്ങളിൽ ഉപയോഗിച്ച ലിപികൾ ഏവ?
- Varna and Jati system created many social differences in ancient India. Do you think so? Substantiate your arguments. വർണ്ണ-ജാതി സമ്പ്രദായങ്ങൾ പുരാതന ഇന്ത്യയിൽ പലതരം സാമൂഹ്യ അന്തരംഗൾ സൃഷ്ടിച്ചിരുന്നു. ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം വിശദമാക്കുക.
- “Not all families are alike.” Evaluate this statement. “എല്ലാ കുടുംബങ്ങളും ഒരു പോലെയല്ല.” ഈ പ്രസ്താവനയുടെ സാധുത വിശകലനം ചെയ്യുക.
Answer
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇതിഹാസ കാവ്യമാണ് മഹാഭാരതം. ഇതിൽ ഒരു ലക്ഷത്തിൽപരം ശ്ലോകങ്ങളുണ്ട്. ഏകദേശം ആയിരം വർഷംക്കൊണ്ടാണ് (500 ബി.സി.ഇ മുതൽ) ഇത് രചിക്കപ്പെട്ടിട്ടുള്ളത്.
മഹാഭാരതത്തിന്റെ കേന്ദ്രകഥ കൗരവ – പാണ്ഡവ സംഘട്ടനമാണ്. അനേകം സാമൂഹ്യ വിഭാഗങ്ങളെക്കുറിച്ചും അവരുടെ ചട്ടങ്ങളെക്കുറിച്ചും ഈ ഗ്രന്ഥങ്ങൾ പറയുന്നുണ്ട്.
Answer
സ്വഗണ വിവാഹം:ഒരു ഗണത്തിനകത്തുള്ള വിവാഹത്തെ സൂചിപ്പിക്കുന്നു. ഇത് ബന്ധുക്കളോ, ജാതികളോ, ഒരേ പ്രദേശത്ത് ജീവിക്കുന്നവരോ തമ്മിലാകാം.
അന്യഗണ വിവാഹം:
ഗണത്തിനു പുറത്തുളളവരുമായുള്ള വിവാഹത്തെ സൂചിപ്പിക്കുന്നു.
Answer
ബി.സി.ഇ. 6-ാം നൂറ്റാണ്ട് മുതൽ മിക്ക ഭരണ കുടുംബങ്ങളും പിതൃദായക്രമമാണ് പിൻതുടർന്നിരുന്നത്. ഇതൊരു പുരുഷാധിപത്യ വ്യവസ്ഥയായിരുന്നു. പിതാവിന്റെ മരണശേഷം കുടുംബ സമ്പത്തിൽ അവകാശമുണ്ടായിരുന്നത് ആൺമക്കൾക്കായിരുന്നു. പിതാവ് രാജാവാണെങ്കിൽ കിരീടാവകാശം ആൺമക്കൾക്കാണ് ലഭിക്കുക. ചുരുക്കത്തിൽ, പിതൃദായ ക്രമം ബന്ധുത്വത്തിന്റെ ഒരു പ്രധാന ഘടകമായിരുന്നു.
Answer
പുതിയ പട്ടണങ്ങളുടെ ആവിർഭാവത്തോടുകൂടി സാമൂഹ്യ ജീവിതം കൂടുതൽ സങ്കീർണ്ണമായിതീർന്നു. അടുത്തുള്ളവരും അകലെയുള്ളതുമായ ആളുകൾ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമായി പട്ടണങ്ങളിലേക്ക് വന്നുതുടങ്ങി. ഇത് ആശയങ്ങൾ പരസ്പരം പങ്കുവെക്കാനുള്ള അവസരം അവർക്ക് നൽകി. ഇതോടെ പഴയ വിശ്വാസങ്ങളും ആചാരങ്ങളെയും അവർ ചോദ്യം ചെയ്യാൻ തുടങ്ങി. ഈ വെല്ലുവിളികളെ നേരിടുന്നതിന് ഒരു പെരുമാറ്റ സംഹിതയ്ക്കു ബ്രാഹ്മണർ രൂപം നൽകി. ജനങ്ങൾ സാമൂഹ്യജീവിതത്തിൽ നിർബന്ധമായും പാലിക്കേണ്ട നിയമങ്ങൾ ഈ സംഹിതയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ നിയമങ്ങൾ ബ്രാഹ്മണർ പ്രത്യേകിച്ചും, ബാക്കിയുള്ളവർ പൊതുവിലും, പാലിക്കണമെന്ന് നിർബന്ധിക്കപ്പെട്ടു. ബി.സി.ഇ 500 മുതൽ ഈ നിയമങ്ങൾ സംസ്കൃത ഗ്രന്ഥങ്ങളായി സമാഹരിക്കപ്പെട്ടു. അവ ധർമ്മസൂത്രങ്ങൾ, ധർമ്മശാസ്ത്രങ്ങൾ എന്നീ പേരുകളിൽ അറിയപ്പെട്ടു.
Answer
പിതൃദായ വ്യവസ്ഥയ്ക്ക് ചില അപവാദങ്ങളും വ്യത്യാസങ്ങളും ഉണ്ടായിരുന്നത്. കുടുംബത്തിനകത്ത് ആൺമക്കളില്ലാതെ വന്നാൽ അത്തരം സന്ദർഭങ്ങളിൽ മരിച്ച വ്യക്തിയുടെ സഹോദരന്മാർക്ക് കിരീടാവകാശം ലഭിക്കുമായിരുന്നു. ചില സാഹചര്യങ്ങളിൽ മറ്റു ബന്ധുക്കളും കിരീടാവകാശം ഉന്നയിച്ചിരുന്നു. അപൂർവ്വ സന്ദർഭങ്ങളിൽ, സ്ത്രീകളും സമ്പത്തിലും അധികാരവും അവകാശപ്പെട്ടിരുന്നു. ഉദാ: പ്രഭാവതി ഗുപ്ത.Answer
ചണ്ഡാലന്മാരുടെ ചുമതലകളെപ്പറ്റി മനുസ്മൃതിയിൽ പ്രസ്താവിച്ചിട്ടുണ്ട്. അവർ ഗ്രാമത്തിനു പുറത്താണ് താമസിക്കുന്നത്, ഉപേക്ഷിക്കപ്പെട്ട പാത്രങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇരുമ്പാഭരണങ്ങളും മരിച്ചവരുടെ വസ്ത്രങ്ങളുമാണ് അവർ ധരിക്കുന്നത്. രാത്രിയിൽ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നടക്കാൻ അവരെ അനുവദിച്ചിരുന്നില്ല. ബന്ധുക്കളാരുമില്ലാത്തവരുടെ മൃതദേഹം നീക്കം ചെയ്യേണ്ടത് അവരുടെ ചുമതലയായിരുന്നു. അവർ ആരാച്ചാർമാരായും പ്രവർത്തിക്കണമായിരുന്നു.
Answer
നിരവധി തലമുറകളിൽപെട്ട ശതവാഹന രാജാക്കന്മാരുടെ പേരുകൾ ശിലാശാസനങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ശതവാഹന രാജാക്കന്മാർ ‘രാജ്’ എന്ന ഏകീകൃതമായ സ്ഥാനപേരും പേരിന്റെ അവസ്യത്തിൽ ‘പുത’ എന്ന പദവും ഉപയോഗിച്ചിരുന്നു. ‘പുത’ എന്നത് പ്രാകൃത് ഭാഷയിലുള്ള ഒരു പദമാണ്. പുത്രൻ എന്നാണ് ഇതിന്റെർത്ഥം. ‘ഗൗതമി-പുത’ എന്ന വാക്കിന് ‘ഗൗതമിയുടെ പുത്രൻ’ എന്നാണ് അർത്ഥം. ‘ഗൗതമി’, ‘വസിഷ്ഠ’ എന്നിങ്ങനെയുള്ള പേരുകൾ വേദാചാര്യന്മാർ നാമകരണം ചെയ്ത ഗോത്രങ്ങളായ ഗോതമ, വസിഷ്ഠ എന്നിവയുടെ സ്ത്രീലിംഗ രൂപങ്ങളാണ്.
Answer
വ്യാപാരികളെ സൂചിപ്പിക്കാൻ സംസ്കൃത ഗ്രന്ഥങ്ങളിലും കൊത്തുലിഖിതങ്ങളിലും ഉപയോഗിച്ചിരുന്നത് ‘വണിക്’ എന്ന വാക്കാണ്. ശാസ്ത്രങ്ങളനുസരിച്ച് വൈശ്യരുടെ തൊഴിലാണ് വ്യാപാരം. എന്നാൽ ശൂദ്രകൻ എഴുതിയ മൃച്ഛഘടികം (സി.ഇ. നാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ടത്) പോലുള്ള നാടകങ്ങളിൽ ചില സങ്കീർണ്ണ സാഹചര്യങ്ങൾ പ്രകടമാകുന്നു. നാടകത്തിലെ നായകനായ ചാരുദത്തനെ ഒരു ബ്രാഹ്മണനായും അതേസമയം വ്യാപാരിയായിമണ് വിവരിക്കുന്നത്. ക്ഷത്രിയ – വണികർ എന്ന നിലയിൽ രണ്ട് സഹോദരന്മാർ ഒരു ക്ഷേത്രം നിർമ്മിക്കുന്നതിനായി സംഭാവന നൽകിയതായി അഞ്ചാം നൂറ്റാണ്ടിലെ ഒരു കൊത്തുലിഖിതത്തിൽ പറയുന്നുണ്ട്.
Answer
ചില പ്രവർത്തനങ്ങൾ അശുദ്ധമാണെന്ന് ബ്രാഹ്മണർ കരുതിപോന്നു. ചത്ത മൃഗങ്ങളെയും മൃതദേഹങ്ങളും സംസ്കരിക്കുന്നത് അത്തരമൊരു പ്രവർത്തനമായിരുന്നു. ഈ ജോലികൾ ചെയ്തിരുന്ന വരെ ‘ചണ്ഡാലരെന്നു’ വിളിച്ചു പോന്നു. ജാതിശ്രേണിയുടെ ഏറ്റവും താഴെത്തട്ടിലായിരുന്നു ഇവരുടെ സ്ഥാനം. ഇവരെ സ്പർശിക്കുക പോയിട്ട്, ദൃഷ്ടിയിൽപെടുന്നത് പോലും തങ്ങളെ അശുദ്ധമാക്കുമെന്ന് മേൽവർണ്ണക്കാർ വിശ്വസിച്ചു.
Answer
മഹാഭാരതത്തിന്റെ ഉൾക്കടത്തെ ചരിത്രകാരന്മാർ സാധാരണയായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കാറുണ്ട്. ആഖ്യാനവും അനുശാസനവും.Answer
ജാതി എന്ന സാമൂഹ്യ വിഭാഗങ്ങളെക്കുറിച്ചും ബ്രാഹ്മണ ഗ്രന്ഥങ്ങൾ പരാമർശിക്കുന്നുണ്ട്. ബ്രാഹ്മണസിദ്ധാന്തമനുസരിച്ച് വർണ്ണവ്യവസ്ഥപോലത്തെന്ന ജാടിയുടെ അടിസഥാനം ജനനമാണ്. എന്നാൽ വർണ്ണം നാലെണ്ണം മാത്രമേയുള്ളൂ. ജാതിയുടെ എണ്ണത്തിനകട്ടെ പരിധിയുമില്ല.
Answer
ശതവാഹന ഭരണാധികാരികൾ അമ്മമാരുടെ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇത് സൂചിപ്പിക്കുന്നത് അവരുടെ കുടുംബത്തിനുള്ളിൽ അമ്മമാർക്കുള്ള പ്രാധാന്യത്തെയാണ്. അതേസമയം, ശതവാഹനരാജാക്കന്മാരുടെ പിന്തുടർച്ചാവകാശം പിതൃദായ ക്രമത്തിലാണ് പൊതുവെ നിലനിന്നിരുന്നത്. അതുകൊണ്ട് ഒരു നിഗമനത്തിൽ എത്താൻ വളരെ പ്രയാസമാണ്.
Answer
Answer
Answer
ശിലകളിലും തൂണുകളിലെ ഉള്ള എഴുത്തുകളെയാണ് ലിഖിതങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ആദ്യകാല ലിഖിതങ്ങളിൽ ഉപയോഗിച്ച ലിപികൾ ബ്രാഹ്മി, ഖരോഷ്ഠി എന്നിവയാണ്.
Answer
ഈ അഭിപ്രായത്തോട് യോജിക്കുന്നു. വർണ്ണവ്യവസ്ഥ സമൂഹംത്തെ 4 ആയി തരംതിരിച്ചിരുന്നു – ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ. ഇവരിൽ ബ്രാഹ്മണരും ക്ഷത്രിയരും ഉന്നത സ്ഥാനം കൈലാക്കിയപ്പോൾ ശൂദ്രരും വൈശ്യരും സമൂഹത്തിന്റെ താഴെത്തട്ടിൽ കഴിഞ്ഞു. ജാതി വ്യവസ്ഥയും അതിശക്തമായിരുന്നു പുരാതന ഇന്ത്യയിൽ.
Answer
സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. എന്നാൽ എല്ലാ കുടുംബങ്ങളും ഒരുപോലെയല്ല. അംഗസംഖ്യ, പരസ്പരമുള്ള ബന്ധം, അവർ പങ്കുവെക്കുന്ന പലതരം പ്രവർത്തനങ്ങൾ എന്നിവയിലെയെല്ലാം അവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരേ കുടുംബത്തിലെ അംഗങ്ങൾ ഭക്ഷണവും മറ്റ് വിഭവങ്ങളും പങ്കുവെക്കുന്നു. അവർ ഒരുമിച്ചു ജോലി ചെയ്യുകയും ജീവിക്കുകയും ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നു. ബന്ധുക്കൾ അഥവാ ബന്ധു ജനക്കൂട്ടം (Kinfolk) എന്നു വിശേഷിപ്പിക്കുന്ന വിശാലമായ ഒരു ശൃംഖലയുടെ ഭാഗമാണ് കുടുംബങ്ങൾ. കുടുംബബന്ധങ്ങൾ സഹജവും രക്തബന്ധാധികീതവുമാണ്. ചില സമൂഹങ്ങൾ മാതാപിതാക്കളുടെ സഹോദരി – സഹോദര സന്തതികളെ (cousins) രക്തബന്ധമുള്ളവരായി കാണുന്നു. മറ്റു ചിലരാകട്ടെ അങ്ങനെ കാണുന്നില്ല.
3 MARK QUESTIONS & ANSWERS
- How did gotra come into existence? ഗോത്രം നിലവിൽ വന്നതെങ്ങനെ?
- 1) സ്ത്രീകൾ വിവാഹശേഷം അവരുടെ പിതാവിന്റെ ഗോത്രം ഉപേക്ഷിക്കുകയും ഭർത്താക്കന്മാരുടെ ഗോത്രം സ്വീകരിക്കുകയും ചെയ്യും.
- 2) ഒരേ ഗോത്രത്തിലെ അംഗങ്ങൾ തമ്മിൽ വിവാഹം പാടില്ല.
- Discuss the differences between Varna and Jati. വർണ്ണവും ജാതിയും തമ്മിലുള്ള വ്യത്യാസങ്ങൾ വിലയിരുത്തുക.
- Property rights were decided by gender. Explain. സ്വത്തവകാശത്തെ നിയന്ത്രിച്ചിരുന്നത് ലിംഗഭേദമായിരുന്നു. വിശദമാക്കുക.
- According to the Sastras only Kshatriyas could become kings. Do you think this rule was always kept? Justify your answer. “ശാസ്ത്രങ്ങൾ പ്രകാരം ക്ഷത്രിയർമാത്രമേ രാജാക്കന്മാരാകാൻ പാടുള്ളൂ” ഈ നിയമം പാലിക്കപ്പെട്ടിരുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം സമർത്ഥിക്കുക.
- * മൗര്യന്മാർ ക്ഷത്രിയരായിരുന്നില്ല. ബ്രാഹ്മണഗ്രന്ഥങ്ങൾ താഴ്ന്ന കുലത്തിൽപ്പെട്ടവരാണ് അവരെ കണക്കാക്കുന്നത്. മൗര്യന്മാർ വൈശ്യരായിരുന്നുവെന്ന് ആധുനിക ചരിത്രകാരന്മാർ വിശ്വസിക്കുന്നു.
- * സുംഗന്മാരും കണ്വന്മാരും ബ്രാഹ്മണരായിരുന്നു.
- * മധ്യേഷ്യയിൽ നിന്ന് വന്ന ശാകന്മാരെ മ്ലേച്ഛാന്മാരായാണ് (അപരിഷ്കൃതർ) ബ്രാഹ്മണർ കണക്കാക്കിയിരുന്നത്.
- * ശതവാഹന രാജാക്കന്മാർ ബ്രാഹ്മണരാണെന്ന് അവകാശപ്പെട്ടിരുന്നു. ശതവാഹന രാജാക്കന്മാരിൽ പ്രശസ്തനായിരുന്ന ഗൗതമി-പുത്ര-ശതകർണ്ണി ഏക ബ്രാഹ്മണൻ എന്നാണ് സ്വയം വിശേഷിപ്പിച്ചത്. ക്ഷത്രിയരുടെ അഹന്ത നശിപ്പിച്ചവനാണ് താനെന്നും അദ്ദേഹം അവകാശപ്പെടുന്നു.
- People who did not accept the ideas of the Brahmins were branded as uncultured and equal to animals. Critically evaluate this statement. “ബ്രാഹ്മണരുടെ ആശയങ്ങൾ സ്വീകരിക്കാത്ത ജനങ്ങളെ മൃഗതുല്യരും അപരിഷ്കൃതരുമായി മുദ്രകുത്തപ്പെട്ടിരുന്നു.” ഈ പ്രസ്താവനയെ വിമർശനാത്മകമായി വിലയിരുത്തുക.
- * വനവാസികൾ, വേട്ടക്കാർ, നിഷാദർ, അലഞ്ഞു നടക്കുന്ന ആട്ടിടയന്മാർ എന്നിവരെപോലുള്ള ജനങ്ങളാണ് ഈ വിഭാഗത്തിൽപെടുന്നത്.
- * സംസ്കൃതഭാഷ സംസാരിക്കാറാത്ത ആളുകൾ മ്ലേച്ഛാരായി മുദ്രകുത്തപ്പെട്ടിരുന്നു. ഇവരെ അവജ്ഞയോടെയായിരുന്നു കണ്ടിരുന്നത്.
- Do you heard about Chandalas? Critically analyse the conditions of Chandalas in ancient India? ചണ്ഡാലന്മാർ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? പുരാതന ഭാരതത്തിലെ ചണ്ഡാലരുടെ ജീവിതസാഹചര്യങ്ങൾ വിമർശനാത്മകമായി വിശകലനം ചെയ്യുക.
- Evaluate the problems faced by the historians while analysing the historical importance of Mahabharata. മഹാഭാരതത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിശകലനം ചെയ്യുന്നതിൽ ചരിത്രകാരന്മാർ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാം?
- ★ ഭാഷയും ഉള്ളടക്കവും
- ★ ഗ്രന്ഥകർത്താവ്, കാലം
- ★ ഗ്രന്ഥകർത്താവിന്റെ വീക്ഷണം
Answer
ബി.സി.ഇ 1000 മുതൽക്ക് തന്നെ ബ്രാഹ്മണർ ജനങ്ങളെ ഗോത്രങ്ങളായി തരം തിരിക്കാൻ തുടങ്ങി. ഒരു വേദാചാര്യന്റെ പേരാണ് ഗോത്രത്തിനും നൽകിയിരുന്നത്. ഒരേ ഗോത്രത്തിൽപെട്ടവരെല്ലാം അദ്ദേഹത്തിന്റെ പിൻഗാമികളായി കണക്കാക്കപ്പെട്ടു. ഗോത്രത്തെ കുറിച്ച് രണ്ട് പ്രധാനപ്പെട്ട നിയമങ്ങളുണ്ട്.Answer
ജാതി എന്ന സാമൂഹ്യ വിഭാഗങ്ങളെക്കുറിച്ചും ബ്രാഹ്മണ ഗ്രന്ഥങ്ങൾ പരാമർശിക്കുന്നുണ്ട്. ബ്രാഹ്മണസിദ്ധാന്തമനുസരിച്ച് വർണ്ണവ്യവസ്ഥപോലത്തെന്ന ജാതിയുടെ അടിസഥാനം ജനനമാണ്. എന്നാൽ വർണ്ണം നാലെണ്ണം മാത്രമേയുള്ളൂ. ജാടിയുടെ എണ്ണത്തിനകട്ടെ പരിധിയുമില്ല. ബ്രാഹ്മണ പ്രമാണിമാർ ചാതുർ വർണ്ണവ്യവസ്ഥയ്ക്ക് ചേരാത്ത പുതിയ വിഭാഗങ്ങളെ നേരിട്ടപ്പോഴെല്ലാം അവരെ ജാതികളായി കണക്കാക്കി. ഉദാഹരണത്തിന്, വനവാസികളായ നിഷാദരേയും തൊഴിലാളികളായ സ്വർണ്ണപ്പണിക്കാരെയും (സുവർണ്ണകാരർ) അവർ ജാതികളായി തരംതിരിച്ചു. കാരണം ഇവർ വർണ്ണവ്യവസ്ഥയ്ക്ക് ചേർന്നവരായിരുന്നില്ല.
Answer
സ്വത്തവകാശത്തെ നിയന്ത്രിച്ചിരുന്ന മാനദണ്ഡം ലിംഗഭേദമായിരുന്നു. മഹാഭാരതത്തിലെ ഒരു ഉപകഥയിൽ നിന്ന് ഇതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. പാണ്ഡവരും കൗരവരും തമ്മിൽ നിരന്തര ശത്രുത നിലനിന്നിരുന്നു. പാണ്ഡവരെ വഞ്ചിക്കുകയെന്ന ഉദ്ദേശത്തോടെ ദുര്യോധനൻ യുധിഷ്ഠിരനെ ചൂതുകളിക്കാനായി ക്ഷണിച്ചു. കളിയിൽ ധർമ്മ പുത്രൻ സ്വർണ്ണം, ആനകൾ, രഥങ്ങൾ, അടിമകൾ, സൈന്യം, ഖജനാവ്, രാജ്യം, പ്രജകളുടെ സമ്പത്ത്, സഹോദരന്മാർ, ഒടുവിൽ തന്നെത്തന്നെയും പണയപ്പെടുത്തി. സർവ്വസ്വവും നഷ്ടപെടുത്തിയ ധർമ്മപുത്രൻ ഒടുവിൽ ധർമ്മപത്നിയായ പാഞ്ചാലിയെ കൂടി പണയപ്പെടുത്തി ചൂതു കളിച്ചു. ഈ കഥാഖ്യാനം വ്യക്തമാക്കുന്നത് സമ്പത്തിന്റെ ലിംഗവ്യഭാവത്തെയാണ്.
Answer
ശാസ്ത്രങ്ങളനുസരിച്ച് ക്ഷത്രിയർ മാത്രമേ രാജാക്കന്മാരാകാൻ പാടുള്ളൂ. പക്ഷേ, പല പ്രധാന രാജവംശങ്ങളും ക്ഷത്രിയ വിഭാഗത്തിൽപെട്ടവരായിരുന്നില്ല.Answer
ബ്രാഹ്മണരുടെ വർണ്ണാശയങ്ങൾ സ്വാധീനിക്കാത്ത ധാരാളം ജനങ്ങൾ സമൂഹത്തിലുണ്ടായിരുന്നു. ബ്രാഹ്മണാശയങ്ങളുടെ സ്വാധീനവലയത്തിനു പുറത്തുള്ള ഈ ജനങ്ങളെ അപരിഷ്കൃതരും മൃഗതുല്യരുമായാണ് സംസ്കൃതഗ്രന്ഥങ്ങൾ വിശേഷിപ്പിക്കുന്നത്.Answer
ഉണ്ട്. ചണ്ഡാലന്മാർ ഗ്രാമത്തിനു പുറത്താണ് താമസിക്കേണ്ടത്. ഉപേക്ഷിക്കപ്പെട്ട പാത്രങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇരുമ്പാഭരണങ്ങളും മരിച്ചവരുടെ വസ്ത്രങ്ങളുമാണ് അവർ ധരിക്കേണ്ടത്. രാത്രിയിൽ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നടക്കാൻ അവരെ അനുവദിച്ചിരുന്നില്ല. ബന്ധുക്കളാരുമില്ലാത്തവരുടെ മൃതദേഹം നീക്കം ചെയ്യേണ്ടത് അവരുടെ ചുമതലയായിരുന്നു. അവർ ആരാച്ചാർമാരായും പ്രവർത്തിക്കണമായിരുന്നു.
Answer
4 MARK QUESTIONS & ANSWERS
- Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Column A Column B ക്രിറ്റിക്കൽ എഡിഷൻ ഓഫ് മഹാഭാരത ബി.ബി. ലാൽ ആർക്കിയോളജിക്കൽ എസ്കവേഷൻ അറ്റ് ഹസ്തിനപുരം മഹേശ്വേത ദേവി കുന്തി ഓ നിഷാദി ഭരത നാട്യശാസ്ത്രം വി.എസ്. സുക്തങ്കർ - To enforce the Caste system the Brahmins used some strategies. Explain. വർണ്ണവ്യവസ്ഥ നടപ്പിലാക്കുന്നതിനു വേണ്ടി ബ്രാഹ്മണർ ചില തന്ത്രങ്ങൾ രൂപീകരിച്ചു. വിശകലനം ചെയ്യുക.
- ♥ വർണ്ണവ്യവസ്ഥയിലെ ശ്രേണിക്രമത്തിൽ ഏറ്റവും ഉയർന്ന സ്ഥാനം ധർമ്മശാസ്ത്രങ്ങളും ധർമ്മസൂതങ്ങളും ബ്രാഹ്മണർക്കു നൽകി. അയിത്ത ജാതിക്കാരെ സാമൂഹ്യക്രമത്തിന്റെ ഏറ്റവും താഴെയുള്ള തട്ടിൽ പ്രതിഷ്ഠിച്ചു.
- ♥ ജനനത്തിന്റെ അടിസ്ഥാനത്തിലാണ് വർണ്ണവ്യവസ്ഥയിൽ സ്ഥാനങ്ങൾ നിർണ്ണയിച്ചിരുന്നത്.
- 1) വർണ്ണവ്യവസ്ഥ ഈശ്വരസൃഷ്ടിയാണെന്ന് അവർ പ്രചരിപ്പിച്ചു.
- 2) ഈ നിയമങ്ങൾ തങ്ങളുടെ രാജ്യത്തിനകത്ത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അവർ രാജാക്കന്മാരോട് ആവശ്യപ്പെട്ടു.
- 3) വ്യക്തികളുടെ ജാതിയും പദവിയും നിർണ്ണയിക്കപ്പെടുന്നത് ജനനംകൊണ്ടാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അവർ ശ്രമിച്ചു.
- How did the scholars prepare the critical edition of Mahabharata? മഹാഭാരതത്തിന്റെ വിമർശനാത്മകമായ പതിപ്പ് പണ്ഡിതന്മാർ തയ്യാറാക്കിയത് എങ്ങനെ?
- Through one legend in Sutta Pitaka, the social contract theory is explained. Describe the essence of this theory and evaluate its importance. സൂത്തപിടകത്തിൽ ഒരു ഐതീഹ്യത്തിലൂടെ സാമൂഹ്യ കരാർ സിദ്ധാന്തം വിശദീകരിക്കുന്നു. ഈ സിദ്ധാന്തത്തിന്റെ ഉള്ളടക്കം വിശദീകരിച്ച് അതിന്റെ പ്രാധാന്യം വ്യക്തമാക്കുക.
- ♦ രാജത്വം (Kingship) എന്ന സ്ഥാപനം മനുഷ്യരുടെ ഇച്ഛാനുസരണം രൂപീകരിച്ചതാണെന്ന് അത് സൂചിപ്പിക്കുന്നു. ഒരു സാമൂഹ്യകരാറിൽ നിന്നാണ് അത് ആവിർഭവിച്ചത്. അതുപ്രകാരം രാജാവ് ജനങ്ങളെ സേവിക്കാമെന്നു സമ്മതിച്ചു. രാജാവിന്റെ സേവനത്തിന് പകരമായി അദ്ദേഹത്തിന് നികുതി നൽകാമെന്ന് ജനങ്ങളും സമ്മതിച്ചു.
- ♦ സാമ്പത്തികവും സാമൂഹികവുമായ ബന്ധങ്ങളെ സൃഷ്ടിക്കുന്നതിലും സ്ഥാപനവൽക്കരിക്കുന്നതിലും മനുഷ്യർക്ക് പങ്കുണ്ടെന്ന് അത് അംഗീകരിക്കുന്നു.
- ♦ ഒരു വ്യവസ്ഥ സൃഷ്ടിക്കുന്ന മനുഷ്യർക്ക് ഭാവിയിൽ അതിനെ മാറ്റാനുള്ള അവകാശമുണ്ടെന്ന് അത് സൂചിപ്പിക്കുന്നു.
- Why is Mahabharata considered as a dynamic text? മഹാഭാരതത്തെ ഒരു ചലനാത്മക ഗ്രന്ഥമായി കരുതുന്നത് എന്ത് കൊണ്ട്?
- Eight types of marriages are mentioned in the Dharmasutras and Dharmasastras. Which are they and what are their special features? ധർമ്മസൂത്രങ്ങളിലും ധർമ്മശാസ്ത്രങ്ങളിലും എട്ടുതരത്തിലുള്ള വിവാഹങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അവ ഏതെല്ലാമാണ്? എന്തെല്ലാമാണ് അവയുടെ സവിശേഷതകൾ?
- There are rules regarding the four Varnas (Classes) and about their work in the Dharmasutras and Dharmasastras. Explain. നാലു വർണ്ണങ്ങളും അവരുടെ തൊഴിലുകളേയുംകുറിച്ച് ധർമ്മസൂത്രങ്ങളിലും ധർമ്മശാസ്ത്രങ്ങളിലും നിയമങ്ങളുണ്ട്. അവ പുരുഷസൂക്തത്തെ അടിസ്ഥാനമാക്കി വിശദീകരിക്കുക.
- ♦ വേദങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക, യാഗങ്ങൾ നടത്തുക, ദാനം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നിവയാണ് ബ്രാഹ്മണർ ചെയ്യേണ്ടത്.
- ♦ യുദ്ധം ചെയ്യുക, ജനങ്ങളെ സംരക്ഷിക്കുക, നീതി നടപ്പാക്കുക, വേദങ്ങൾ പഠിക്കുക, യാഗങ്ങൾ ചെയ്യിപ്പിക്കുക, ദാനം നൽകുക എന്നിവയാണ് ക്ഷത്രിയർ ചെയ്യേണ്ടത്.
- ♦ ക്ഷത്രിയമാർ ചെയ്യേണ്ട അവസാനത്തെ “മൂന്ന് തൊഴിലുകൾ” വൈശ്യർക്കും നൽകിയിരുന്നു. കാർഷിക വൃത്തിയിലേർപെടുക, കച്ചവടം ചെയ്യുക, ആടുകളെ മേയ്ക്കുക എന്നിവയാണ് വൈശ്യരുടെ മറ്റുതൊഴിലുകൾ.
- ♦ മൂന്ന് ഉയർന്ന വർണ്ണങ്ങളെയും സേവിക്കുകയെന്ന ഒരേ ഒരു തൊഴിലാണ് ശൂദ്രർക്കു നൽകിയിരുന്നത്.
- Elucidate the ideal occupation of the four varnas mentioned in the Dharmashastras and Dharmasutras. ധർമ്മശാസ്ത്രങ്ങളിലും ധർമ്മസൂത്രങ്ങളിലും നാല് വർണ്ണങ്ങൾക്കും സൂചിപ്പിച്ചിരിക്കുന്ന മാതൃകാപരമായ തൊഴിലിനെകുറിച്ച് വ്യക്തമാക്കുക.
- ☘ വേദങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക, യാഗങ്ങൾ നടത്തുക, ദാനം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നിവയാണ് ബ്രാഹ്മണർ ചെയ്യേണ്ടത്.
- ☘ യുദ്ധം ചെയ്യുക, ജനങ്ങളെ സംരക്ഷിക്കുക, നീതി നടപ്പാക്കുക, വേദങ്ങൾ പഠിക്കുക, യാഗങ്ങൾ ചെയ്യിപ്പിക്കുക, ദാനം നൽകുക എന്നിവയാണ് ക്ഷത്രിയർ ചെയ്യേണ്ടത്.
- ☘ ക്ഷത്രിയമാർ ചെയ്യേണ്ട അവസാനത്തെ “മൂന്ന് തൊഴിലുകൾ” വൈശ്യർക്കും നൽകിയിരുന്നു. കാർഷിക വൃത്തിയിൽ ലേർപെടുക, കച്ചവടം ചെയ്യുക, ആടുകളെ മേയ്ക്കുക എന്നിവയാണ് വൈശ്യരുടെ മറ്റുതൊഴിലുകൾ
- ☘ മൂന്ന് ഉയർന്ന വർണ്ണങ്ങളെയും സേവിക്കുകയെന്ന ഒരേ ഒരു തൊഴിലാണ് ശൂദ്രർക്കു നൽകിയിരുന്നത്.
- How did gender and varna determine the access to property? ലിംഗവും വർണ്ണവും സ്വത്തവകാശത്തെ തീരുമാനിക്കുന്നത് എങ്ങനെ?
- List out different kinds of marriages existed in ancient India. പ്രാചീന ഭാരതത്തിൽ നിലനിന്നിരുന്ന വിവിധതരം വിവാഹ രീതികളുടെ ഒരു പട്ടിക തയ്യാറാക്കുക.
- Point out the features of trade beyond the subcontinent by land routes, in the 6^{th} century BCE. ബി.സി.ഇ 6-ാം നൂറ്റാണ്ടിൽ ഉപഭൂഖണ്ഡത്തിനപ്പുറമായി നടന്ന വ്യാപാരത്തിന്റെ സവിശേഷതകൾ ചൂണ്ടിക്കാണിക്കുക.
Answer
| Column A | Column B |
|---|---|
| ക്രിറ്റിക്കൽ എഡിഷൻ ഓഫ് മഹാഭാരത | വി.എസ്. സുക്തങ്കർ |
| ആർക്കിയോളജിക്കൽ എസ്കവേഷൻ അറ്റ് ഹസ്തിനപുരം | ബി.ബി. ലാൽ |
| കുന്തി ഓ നിഷാദി | മഹേശ്വേത ദേവി |
| നാട്യശാസ്ത്രം | ഭരത |
Answer
വേദ കാലത്തിന്റെ അവസാനമായപ്പോഴേക്കും വർണ്ണവ്യവസ്ഥ കൂടുതൽ കർശനമായിതീർന്നു. ബ്രാഹ്മണർ വർണ്ണവ്യവസ്ഥയെ സമൂഹത്തിൽ തങ്ങളുടെ ആധിപത്യമുറപ്പിക്കുന്നതിനായി ഉപയോഗിച്ചു തുടങ്ങി. ഈ വ്യവസ്ഥ ദൈവദത്തമായ ഒന്നാണെന്ന് അവർ അവകാശപ്പെട്ടു. വർണ്ണവ്യവസ്ഥയുടെ ദൈവീകമായ ഉത്പത്തിയെ ധർമ്മശാസ്ത്രങ്ങളും ഊന്നിപ്പറഞ്ഞു.Answer
മഹാഭാരതത്തിന്റെ ഒരു വിമർശനാത്മക പതിപ്പ് തയ്യാറാക്കുക എന്നതായിരുന്നു പണ്ഡിതന്മാരുടെ മുഖ്യ ചുമതലകളിൽ ഒന്ന്. ഈ പദ്ധതി ഏറ്റെടുത്തത് ദണ്ഡർകർ ഒറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു. സംസ്കൃത പണ്ഡിതനായിരുന്ന വി.എസ്. സൂക്താങ്കറുടെ നേതൃത്വത്തിൽ 1919 ലാണ് ഈ പദ്ധതി ആരംഭിച്ചത്. ഡസൻ കണക്കിനു പണ്ഡിതന്മാരുടെ ഒരു സംഘം തന്നെ ഈ മഹായത്നത്തിൽ പങ്കെടുത്തു. ചിട്ടയായും, ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിച്ചുമാണ് ഇതിന്റെ പണി മുന്നോട്ടു നീങ്ങിയിരുന്നത്.രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും മഹാഭാരതത്തിന്റെ കിട്ടാവുന്നത്ര കൈയെഴുത്തു പ്രതികൾ ശേഖരിച്ചുകൊണ്ടാണ് സുക്തങ്കറുടെ നേതൃത്വത്തിലുള്ള പണ്ഡിതസംഘം ഈ മഹായത്നത്തിനു തുടക്കം കുറിച്ചത്. അതിനുശേഷം ഓരോ കൈയെഴുത്തുപ്രതിയിലുമുള്ള ശ്ലോകങ്ങൾ ഒത്തുനോക്കി. മിക്ക ഭാഷ്യങ്ങളിലും പൊതുവായി കാണുന്ന ശ്ലോകങ്ങളെ അവസാനമായി അവർ തെരഞ്ഞെടുത്തു. അവയെ 13,000ത്തിലേറെ പേജുകളുള്ള നിരവധി വാല്യങ്ങളിലായി അവർ പ്രസിദ്ധീകരിച്ചു. ഈ മഹാസംരംഭം പൂർത്തിയാക്കാൻ 47 വർഷം എടുത്തു. രണ്ടുകാര്യങ്ങളാണ് ഈ സംരംഭത്തിൽ നിന്ന് വ്യക്തമായത്. ഒന്നാമതായി, കഥയുടെ സംസ്കൃതഭാഷ്യത്തിൽ ധാരാളം പൊതു ഘടകങ്ങൾ ഉണ്ടായിരുന്നു. വടക്ക് കാശ്മീരിനും നേപ്പാളിനും മുതൽ തെക്ക് കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള ഉപഭൂഖണ്ഡത്തിന്റെ മുഴുവൻ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ കൈയെഴുത്തു പ്രതികളിൽ ഇതിനുള്ള തെളിവുകളുണ്ട്. രണ്ടാമതായി, ഗ്രന്ഥങ്ങളിൽ ധാരാളം പ്രാദേശികമായ വ്യത്യാസങ്ങളുണ്ട്. ഇത് സംഭവിച്ചത് നൂറ്റാണ്ടുകൾക്കുമുമ്പ് കൃതികളുടെ പ്രചാരണ സമയത്താണ്. ഈ പാഠാന്തരങ്ങളെല്ലാം തന്നെ മുഖ്യഗ്രന്ഥത്തിൽ അടികുറിപ്പുകളായും, അനുബന്ധങ്ങളായും ചേർത്തിട്ടുണ്ട്. പുസ്തകത്തിന്റെ പകുതിയിലേറെ പേജുകൾ നീക്കി വെച്ചിട്ടുള്ളത് ഈ പാഠഭേദങ്ങൾക്കായാണ്.
Answer
ബുദ്ധമത ഗ്രന്ഥമായ സൂത്ത പിടകയിൽ ഒരു ഐതീഹ്യമുണ്ട്. മനുഷ്യർക്ക് തുടക്കത്തിൽ പൂർണ്ണരൂപം പ്രാപിച്ച ശരീരം ഉണ്ടായിരുന്നില്ല എന്ന് പറയുന്നു. അതുപോലെ സസ്യലോകവും പൂർണ്ണമായി വികസിപ്പിച്ചിരുന്നില്ല. എല്ലാ മനുഷ്യരും സമാധാനത്തോടെയാണ് ജീവിച്ചിരുന്നത്. അവർ സന്തോഷവന്മാരും തൃപ്തരുമായിരുന്നു. തങ്ങൾക്ക് ജീവിക്കാനാവശ്യമായതുമാത്രം അവർ പ്രകൃതിയിൽ നിന്നെടുത്തു. ചുരുക്കത്തിൽ അതൊരു ആദർശ സമൂഹമായിരുന്നു. എന്നാൽ ഈ അവസ്ഥ അധികകാലം നീണ്ടു നിന്നില്ല. ക്രമേണ അതു തകരാൻ തുടങ്ങി. ജനങ്ങൾ ആർത്തി പൂണ്ടവരും പ്രതികാരികളും ചതിയന്മാരായിത്തീർന്നു.ഇത് സമൂഹത്തിൽ സംഘർഷങ്ങൾ സൃഷ്ടിച്ചു. ഈ സാഹചര്യത്തിൽ കുറ്റക്കാരെ പുറത്താക്കുന്നതിനും സമൂഹത്തിൽ സമാധാനം സ്ഥാപിക്കുന്നതിനും പ്രാപ്തനായ ഒരു വ്യക്തിയെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ജനങ്ങൾ ആലോചിച്ചു. എല്ലാ ജനങ്ങളും കൂടി തെരഞ്ഞെടുത്തതതിനാൽ അദ്ദേഹം മഹാസാമന്തൻ (Mahasamanta) എന്നറിയപ്പെട്ടു. ഈ സിദ്ധാന്തത്തിന് ധാരാളം അർത്ഥതലങ്ങളുണ്ട്.
Answer
മഹാഭാരതത്തിന്റെ മുഖ്യ സവിശേഷത അതിന്റെ ഊർജ്ജസ്വലതയാണ് സംസ്കൃത പതിപ്പിന്റെ രചനയോടെ അതിന്റെ വളർച്ച അവസാനിച്ചില്ല. ഇതിഹാസത്തിന്റെ വിവിധ പതിപ്പുകൾ പല ഭാഷകളിൽ നൂറ്റാണ്ടുകളായി എഴുതപ്പെടുന്നു. ചില പ്രത്യേക പ്രദേശങ്ങളിൽ ഉത്ഭവിച്ച അല്ലെങ്കിൽ ചില ജനവിഭാഗങ്ങൾക്കിടയിൽ പ്രചരിച്ചിരുന്ന ധാരാളം കഥകൾ ക്രമേണ ഇതിഹാസത്തിന്റെ ഭാഗമായിതീർന്നു. ഇതിഹാസത്തിന്റെ കേന്ദ്രകഥപോലും പല വിധത്തിൽ പുനർവായിക്കപ്പെട്ടു. ഇതിഹാസത്തിലെ പല സംഭവങ്ങളും ശില്പങ്ങളിലും ചിത്രങ്ങളിലും ആവിഷ്കരിക്കപ്പെട്ടു. നാടകങ്ങൾ, നൃത്തം തുടങ്ങി ധാരാളം അനുഷ്ഠാന കലകൾ അത് പ്രമേയങ്ങൾ നൽകി. മഹാഭാരതത്തിലെ കേന്ദ്രകഥയെ ഒട്ടേറെ എഴുത്തുകാരൻ അവരുടെ സർഗ്ഗശക്തിയിലൂടെ പുനരാവിഷ്കരിക്കുകയുണ്ടായി വി.എസ്. ഖണ്ഡേക്കറുടെ യയാത, എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴം, മഹേശ്വേത ദേവിയുടെ കുന്തി ദാ നിഷാദി എന്നിവയാണ് ഇതിൽ പ്രധാനപെട്ടവ.
Answer
ബ്രഹ്മ വിവാഹം:ജ്ഞാനിയും മാന്യനുമായ വരന് ആഭരണങ്ങളോടെളള പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കുന്നു.
പ്രജാപത്യ വിവാഹം:
സ്ത്രീധനമില്ലാതെ അച്ഛൻ മകളെ വിവാഹം ചെയ്തു കൊടുക്കുന്നു. ഈ സമ്പ്രദായം ബ്രഹ്മ വിവാഹത്തിന്റെ പരിഷ്കരിച്ച രൂപമാണ്.
ആർഷവിവാഹം:
വരന്റെ വശത്തു നിന്ന് ഒരു ജോടി കാളകളെയോ പശുകളെയോ സ്വീകരിച്ചിനു ശേഷം വധുവിന്റെ അച്ഛൻ മകളെ വരനു വിവാഹം കഴിച്ചു കൊടുത്തിരുന്ന സമ്പ്രദായമായിരുന്നു ഇത്.
ദൈവ വിവാഹം:
പുരോഹിതനായ വരന് പെൺ കുട്ടിയെ വിവാഹം കഴിച്ചു കൊടുക്കുന്ന സമ്പ്രദായം.
അസുര വിവാഹം:
വരൻ വധുവിന്റെ അച്ഛന് പെൺ പണം നൽകി പെൺകുട്ടിയെ വിവാഹം കഴിക്കുന്ന രീതി.
ഗാന്ധർവ്വ വിവാഹം:
പാരമ്പര്യീതിയിലുള്ള പ്രണയ വിവാഹം.
രാക്ഷസ വിവാഹം:
വധുവിനെ അവളുടെ വീട്ടിൽ നിന്ന് തട്ടി കൊണ്ടുവന്ന് വരന് വിവാഹം കഴിച്ചു കൊടുക്കുന്ന രീതി.
പൈശാച വിവാഹം:
അത്യാപൂർവ്വമായി നിലനിന്നിരുന്ന വിവാഹ രീതിയാണ്. പുരുഷൻ പെൺകുട്ടിയെ ചതിച്ചുകെട്ടുന്ന രീതിയാണിത്. ചാരിത്ര്യം നഷ്ടമായ സ്ത്രീക്ക് അവനെ വിവാഹം കഴിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നുമുണ്ടായിരുന്നില്ല.
Answer
വർണ്ണവ്യവസ്ഥയിലെ നാലു വിഭാഗങ്ങളും ചെയ്യേണ്ട ശരിയായ ജോലികൾ എന്തെല്ലാമാണെന്ന് ധർമ്മശാസ്ത്രങ്ങളിലും, ധർമ്മ സൂത്രങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുണ്ട്.Answer
വർണ്ണവ്യവസ്ഥയിലെ നാലു വിഭാഗങ്ങളും ചെയ്യേണ്ട ശരിയായ ജോലികൾ എന്തെല്ലാമാണെന്ന് ധർമ്മശാസ്ത്രങ്ങളിലും, ധർമ്മ സൂത്രങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുണ്ട്.Answer
സ്വത്തവകാശത്തെ നിയന്ത്രിച്ചിരുന്ന മാനദണ്ഡം ലിംഗഭേദമായിരുന്നു. മഹാഭാരതത്തിലെ ഒരു ഉപകഥയിൽ നിന്ന് ഇതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. പാണ്ഡവരും കൗരവരും തമ്മിൽ നിരന്തര ശത്രുത നിലനിന്നിരുന്നു. പാണ്ഡവരെ വഞ്ചിക്കുകയെന്ന ഉദ്ദേശത്തോടെ ദുര്യോധനൻ യുധിഷ്ഠിരനെ ചൂതുകളി കാണായി ക്ഷണിചു. കളിയിൽ ധർമ്മ പുത്രൻ സ്വർണ്ണം, ആനകൾ, രഥങ്ങൾ, അടിമകൾ, സൈന്യം, ഖജനാവ്, രാജ്യം, പ്രജകളുടെ സമ്പത്ത്, സഹോദരന്മാർ, ഒടുവിൽ തന്നെത്തെയുമാണ് പണയപ്പെടുത്തിയത്. സർവ്വസ്വവും നഷ്ടപെടുത്തിയ ധർമ്മപുത്രൻ ഒടുവിൽ ധർമ്മപത്നിയായ പാഞ്ചാലിയെ കൂടി പണയപ്പെടുത്തി ചൂതു കളിച്ചു.
ഈ കഥാഖ്യാനം വ്യക്തമാക്കുന്നത് സമ്പത്തിന്റെ ലിംഗസ്വഭാവതെത്തയാണ്.ധർമ്മശാസ്ത്രത്തിലും ധർമ്മസൂത്രത്തിലും ഉടമസ്ഥാപ്രശ്നങ്ങൾ കാണാൻ കഴിയും. മാതാപിതാക്കളുടെ മരണശേഷം പിതൃസ്വത്ത് ആൺമക്കൾ തുല്യമായി വിഭജിക്കുകയും മൂത്തമകന് പ്രത്യേക പങ്ക് നൽകണമെന്ന് മനുസ്മൃതി പറയുന്നു. ഈ വിവരങ്ങളിൽ സ്ത്രീകൾക്ക് യാതൊരു അവകാശവുമണ്ടായിരുന്നില്ല സ്വത്ത വകാശത്തെ നിയന്ത്രിക്കുന്ന മറ്റൊരു ഘടകമാണ് വർണ്ണം.
Answer
ബ്രഹ്മ വിവാഹം:ജ്ഞാനിയും മാന്യനുമായ വരന് ആഭരണങ്ങളോടെളള പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കുന്നു.
പ്രജാപത്യ വിവാഹം:
സ്ത്രീധനമില്ലാതെ അച്ഛൻ മകളെ വിവാഹം ചെയ്തു കൊടുക്കുന്നു. ഈ സമ്പ്രദായം ബ്രഹ്മ വിവാഹത്തിന്റെ പരിഷ്കരിച്ച രൂപമാണ്.
ആർഷവിവാഹം:
വരന്റെ വശത്തു നിന്ന് ഒരു ജോടി കാളകളെയോ പശുകളെയോ സ്വീകരിച്ചിനു ശേഷം വധുവിന്റെ അച്ഛൻ മകളെ വരനു വിവാഹം കഴിച്ചു കൊടുത്തിരുന്ന സമ്പ്രദായമായിരുന്നു ഇത്.
ദൈവ വിവാഹം:
പുരോഹിതനായ വരന് പെൺ കുട്ടിയെ വിവാഹം കഴിച്ചു കൊടുക്കുന്ന സമ്പ്രദായം.
അസുര വിവാഹം:
വരൻ വധുവിന്റെ അച്ഛന് പെൺ പണം നൽകി പെൺകുട്ടിയെ വിവാഹം കഴിക്കുന്ന രീതി.
ഗാന്ധർവ്വ വിവാഹം:
പാരമ്പര്യീതിയിലുള്ള പ്രണയ വിവാഹം.
രാക്ഷസ വിവാഹം:
വധുവിനെ അവളുടെ വീട്ടിൽ നിന്ന് തട്ടി കൊണ്ടുവന്ന് വരന് വിവാഹം കഴിച്ചു കൊടുക്കുന്ന രീതി.
പൈശാച വിവാഹം:
അത്യാപൂർവ്വമായി നിലനിന്നിരുന്ന വിവാഹ രീതിയാണ്. പുരുഷൻ പെൺകുട്ടിയെ ചതിച്ചുകെട്ടുന്ന രീതിയാണിത്. ചാരിത്ര്യം നഷ്ടമായ സ്ത്രീക്ക് അവനെ വിവാഹം കഴിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നുമുണ്ടായിരുന്നില്ല.
Answer
5 MARK QUESTIONS & ANSWERS
- Archaeologist B.B. Lal made extensive researches to find out the convergence between Mahabharata and real history. Give your views on the researches. മഹാഭാരതവും യഥാർത്ഥ ചരിത്രവും തമ്മിലുള്ള പൊരുത്തം (convergence) കണ്ടെത്തുന്നതിന് പുരാവസ്തു ശാസ്ത്രജ്ഞനായ ബി.ബി. ലാൽ നടത്തിയ അന്വേഷണങ്ങൾ വിശകലനം ചെയ്യുക.
- Explain the features of the gotra of women narrated in Mahabharata. മഹാഭാരതത്തിൽ വിവരിച്ചിട്ടുള്ള ‘സ്ത്രീകളുടെ ഗോത്രത്തിന്റെ സവിശേഷതകൾ വിശദീകരിക്കുക.
- * വർണ്ണവ്യവസ്ഥയിലെ ശ്രേണിക്രമത്തിൽ ഏറ്റവും ഉയർന്ന സ്ഥാനം ധർമ്മശാസ്ത്രങ്ങളും ധർമ്മസൂത്രങ്ങളും ബ്രാഹ്മണർക്കു നൽകി. അയിത്ത ജാതിക്കാരെ സാമൂഹ്യക്രമത്തിന്റെ ഏറ്റവും താഴെയുള്ള തട്ടിൽ പ്രതിഷ്ഠിച്ചു.
- * ജനനത്തിന്റെ അടിസ്ഥാനത്തിലാണ് വർണ്ണവ്യവസ്ഥയിൽ സ്ഥാനങ്ങൾ നിർണ്ണയിച്ചിരുന്നത്. വർണ്ണ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ബ്രാഹ്മണർ ശ്രമിച്ചു.
- 1. വർണ്ണവ്യവസ്ഥ ഈശ്വരസൃഷ്ടിയാണെന്ന് അവർ പ്രചരിപ്പിച്ചു.
- 2. ഈ നിയമങ്ങൾ തങ്ങളുടെ രാജ്യത്തിനകത്ത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അവർ രാജാക്കന്മാരോട് ആവശ്യപ്പെട്ടു.
- 3. വ്യക്തികളുടെ ജാതിയും പദവിയും നിർണ്ണയിക്കപ്പെടുന്നത് ജനനംകൊണ്ടാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അവർ ശ്രമിച്ചു.
Answer
മഹാഭാരതത്തിൽ യുദ്ധങ്ങൾ, വനങ്ങൾ, കൊട്ടാരങ്ങൾ, അധിവാസ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉജ്ജ്വലമായ വിവരങ്ങളുണ്ട് പല ചരിത്രകാരന്മാരും ഈ വിവരങ്ങളുടെ ചരിത്രസത്യഭാവം (historicity) പരിശോധിക്കാൻ ശ്രമിച്ചിട്ടുണ്ട്. മഹാഭാരതത്തിൽ വർണ്ണിച്ചിട്ടുള്ള കാര്യങ്ങൾക്ക് പൊരുത്തം അന്വേഷിച്ച് നിജസ്ഥിതി കണ്ടെത്താൻ അവർ ശ്രമിക്കുന്നത്. 1951-52 ൽ പുരാവസ്തു ശാസ്ത്രജ്ഞനായ ബി.ബി. ലാൽ ഉത്തർ പ്രദേശിലെ മീററ്റിലെ ഹസ്തീനപുരം എന്ന ഗ്രാമത്തിൽ ഉത്ഖനനങ്ങൾ നടത്തുകയുണ്ടായി. മഹാഭാരതത്തിൽ പറയുന്ന ഹസ്തീനപുരം തന്നെയാണ് ഈ ഗ്രാമം എന്ന് അദ്ദേഹം അന്വേഷിച്ചു. പേരുകളിൽ സാദ്യതയുണ്ട്. കുരുരാജ്യം നിലനിന്നിരുന്ന ഗംഗാ തടത്തിന്റെ ഉപരിഭാഗത്താണ് ലാൽ ഖനനം നടത്തിയത്ത്. മഹാഭാരതത്തിൽ സൂചിപ്പിക്കപ്പെട്ടിട്ടുള്ള ഹസ്തീന പുരം കുരുക്കളുടെ (Kurus) തലസ്ഥാനം ആയിരിക്കാനാണ് സാധ്യമെന്ന് ഈ അന്വേഷണം സൂചിപ്പിക്കുന്നു.കുടിപാർപ്പുകളുടെ അഞ്ചു തട്ടുകളെക്കുറിച്ചുള്ള തെളിവുകൾ ബി.ബി.ലാൽ കണ്ടെത്തുകയുണ്ടായി. ഇതിലെ രണ്ടും മൂന്നും തട്ടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ബി.സി.ഇ.12-ാം നൂറ്റാണ്ടു മുതൽ 7-ാം നൂറ്റാണ്ടുവരെയുള്ള രണ്ടാം തട്ടിലുള്ള കുടിപാർപ്പുകളുടെ കാലം. ഭിത്തികൾ മുളകൊണ്ട് നിർമ്മിച്ച് ചളിപൂശി മിനുക്കിയ വീടുകളുടെ അവശേഷിപ്പുകൾ ഈ തട്ടിൽ നിന്ന് കണ്ടെത്തു ട്ടുണ്ട്. ബി.സി ഇ 6-ാം നൂറ്റാണ്ടു മുതൽ 3-ാം നൂറ്റാണ്ടു വരെയുള്ള മൂന്നാം തട്ടിലുള്ള കുടിപാർപ്പുകളുടെ കാലഘട്ടം. ഇക്കാലത്തെ വീടുകൾ മണ്ണിഷ്ടിക കൊണ്ടും ചുടുകട്ടകൾ കൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ലാൽ കണ്ടെത്തി. ഓവുചാലുകളുടെ കുഴികളുടെ അവശേഷിപ്പുകളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു.
ലാലിന്റെ കണ്ടെത്തലുകൾ ഇതിഹാസത്തിലെ ഹസ്തീന പുരത്തെ സംബന്ധിച്ച വിവരങ്ങളുമായി യോജിക്കുന്നില്ല. നൂറുകണക്കിന് മാളികകളുള്ള ഒരു ഉജ്ജ്വല നഗരമായാണ് ഹസ്തീനപുരം ഇതിഹാസത്തിൽ വർണ്ണിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിഹാസത്തിന്റെ കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന കുടിപാർപ്പുകളുടെ രണ്ടാം തട്ടിൽ നഗരങ്ങളുടെ യാതൊരു സൂചനയുമില്ല. മഹാഭാരതത്തിലെ ഹസ്തീനപുരത്തെക്കുറിച്ചുള്ള വിവരണം ബി.സി.ഇ 6-ാം നൂറ്റാണ്ടിലെ നഗരവൽക്കരണത്തിനുശേഷ്ം എഴുതിച്ചേർത്തതാകാം എന്നാണ് ചരിത്രകാരന്മാർ കരുതുന്നത്. ഹസ്തീനപുരത്തിന്റെ വിവരങ്ങൾ വെറും കവി ഭാവനയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ആ വിവരങ്ങളെ ശരിവെക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
Answer
വേദകാലത്തിന്റെ അവസാനമായപ്പോഴേക്കും വർണ്ണവ്യവസ്ഥ കൂടുതൽ കർശനമായിതീർന്നു. ബ്രാഹ്മണർ വർണ്ണവ്യവസ്ഥയെ സമൂഹത്തിൽ തങ്ങളുടെ ആധിപത്യമുറപ്പിക്കുന്നതിനായി ഉപയോഗിച്ചു തുടങ്ങി. ഈ വ്യവസ്ഥ ദൈവദത്തമായ ഒന്നാണെന്ന് അവർ അവകാശപ്പെട്ടു. വർണ്ണവ്യവസ്ഥയുടെ ദൈവീകമായ ഉത്പത്തിയെ ധർമ്മശാസ്ത്രങ്ങളും ഊന്നിപ്പറഞ്ഞു.8 MARK QUESTIONS & ANSWERS
- “The Mahabharata is a highly dynamic book.” Based on this statement, prepare an essay about Mahabharata. ‘മഹാഭാരതം ഊർജ്ജസ്വലമായ ഒരു ഗ്രന്ഥമാണ്.’ ഈ പ്രസ്താവനയെ അടിസ്ഥാനമാക്കി മഹാ ഭാരതത്തെക്കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കുക.
- ★ അവർ ഗ്രന്ഥത്തിന്റെ ഭാഷ പരിശോധിക്കുന്നു. അവ എഴുതിയിട്ടുള്ളത് പാലിയിലാണോ, പ്രാകൃതത്തിലാണോ, തമിഴിലാണോ, അല്ലെങ്കിൽ സംസ്കൃതത്തിലാണോ എന്ന് അവർ പരിശോധിക്കും.
- ★ ഗ്രന്ഥങ്ങൾ ഏതു തരത്തിൽപെട്ടതാണെന്നും അവർ പരിശോധിക്കുന്നു. അവ മന്ത്രങ്ങളാണോ, കഥകളാണോ എന്നെല്ലാം അവർ പരിശോധിച്ചു നോക്കും.
- ★ ഗ്രന്ഥകർത്താക്കൾ, അവരുടെ വീക്ഷണങ്ങൾ, കൃതികളെ രൂപപ്പെടുത്തുന്ന ആശയങ്ങൾ എന്നിവയെല്ലാം ചരിത്രകാരന്മാർ കണ്ടെത്താൻ ശ്രമിക്കുന്നു.
- ★ ഏതുതരം വായനക്കാരെ അല്ലെങ്കിൽ ശ്രോതാക്കളെ ഉദ്ദേശിച്ചാണ് ഈ ഗ്രന്ഥങ്ങൾ എഴുതപ്പെട്ടതെന്നും അവർ പരിശോധിക്കുന്നു. കാരണം ഗ്രന്ഥകർത്താക്കൾ വായനക്കാരുടെയും ശ്രോതാക്കളുടെയും താല്പര്യങ്ങൾ മനസ്സിൽവെച്ചുകൊണ്ടായിരിക്കും ഗ്രന്ഥരചന നടത്തുക.
- ★ അവസാനമായി, ഗ്രന്ഥം രചിക്കപ്പെട്ട കാലം, സ്ഥലം എന്നിവ കണ്ടെത്താനും ചരിത്രകാരന്മാർ ശ്രമിക്കുന്നു.
- ★ ആഖ്യാന (narrative) വിഭാഗത്തിൽ കഥകളാണുള്ളത്.
- ★ അനുശാസക (didactive) വിഭാഗത്തിൽ സാമൂഹ്യനിയമങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളാണ് അടങ്ങിയിട്ടുള്ളത്.
- ★ മഹാഭാരതത്തിന്റെ യഥാർത്ഥ രചന ആരംഭിച്ചത് ബി.സി.ഇ 5-ാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. ബ്രാഹ്മണരാണ് ഇതിനു മുൻകൈയെടുത്തത്. വാമൊഴിയായി പ്രചരിക്കപ്പെട്ടിരുന്ന മഹാഭാരത കഥയെ അവർ ശേഖരിക്കുകയും എഴുതിവെക്കുകയും ചെയ്തു.
- ★ കുരു, പാഞ്ചാലം (മഹാഭാരതത്തിന്റെ കഥ ഇവരെ ചുറ്റിപ്പറ്റിയുള്ളതാണ്) എന്നീ മുഖ്യന്മാരുടെ വാഴ്ച്ചകൾ (chiefdoms) രാജ്യങ്ങളായി പരിവർത്തനം ചെയ്തുകൊണ്ടിരുന്ന ഒരു കാലമാണിത്. തങ്ങളെപ്പറ്റിയുള്ള ഇതിഹാസം ചിട്ടയോടെ രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന് പുതിയ രാജാക്കന്മാർ ആഗ്രഹിച്ചിട്ടുണ്ടാകാം. ഈ പുതിയ രാജ്യങ്ങൾ അനേകം കലാപങ്ങളെ നേരിട്ടിരുന്നു. ഈ കലാപങ്ങളും കഥയുടെ ചില ഭാഗങ്ങൾ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടാകാം.
Answer
ചരിത്രകാരന്മാരും മഹാഭാരതവും ഗ്രന്ഥങ്ങൾ വിശകലനം ചെയ്യുമ്പോൾ ചരിത്രകാരന്മാർ നിരവധി ഘടകങ്ങൾ കണക്കിലെടുക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.മഹാഭാരതത്തിന്റെ ഭാഷയും ഉള്ളടക്കവും (Language and Content)
മഹാഭാരതത്തിന്റെ ഭാഷ എന്താണെന്ന് നമുക്ക് പരിശോധിച്ചു നോക്കാം. മഹാഭാരതം പല ഭാഷകളിൽ ലഭ്യമാണ്. മഹാഭാരതം വേദങ്ങളെ അല്ലെങ്കിൽ പ്രശസ്തികളെ (Prashastis) (ഉദാ-അലഹബാദ് പ്രശസ്തി) അപേക്ഷിച്ച് വളരെ ലളിതമാണ്. അതുകൊണ്ട് കൂടുതൽ പേർക്ക് അതു മനസ്സിലാക്കാൻ കഴിഞ്ഞത്. മഹാഭാരതത്തിന്റെ വ്യാപകമായ ജനസമ്മതിക്കുള്ള ഒരു പ്രധാന കാരണം അതിന്റെ ഭാഷാപരമായ ലാളിത്യം തന്നെയാണ്.
മഹാഭാരതത്തിന്റെ ഉള്ളടക്കത്തെ ചരിത്രകാരന്മാർ സാധാരണയായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കാറുണ്ട്. ആഖ്യാനവും അനുശാസനവും.
ആദ്യകാല സംസ്കൃത സാഹിത്യത്തിലെ ഒരു ‘ഇതിഹാസ’മായാണ് മഹാഭാരതം വിശേഷിപ്പിക്കപ്പെടുന്നത്. ഇതിഹാസം എന്ന പദത്തിന്റെ വാചാർത്ഥം ‘അത് ഇപ്രകാരമായിരുന്നു’ (thus it was) എന്നാണ്. അതിനാൽ ‘ചരിത്ര’മായാണ് അതിനെ കണക്കാക്കുന്നത്. മഹാഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം കുരുക്ഷേത്ര യുദ്ധമാണ്. എന്നാൽ കുരുക്ഷേത്രയുദ്ധത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ബന്ധുക്കൾ തമ്മിലുണ്ടായ ഒരു യഥാർത്ഥ പോരാട്ടത്തിന്റെ സ്മരണയാണ് മഹാഭാരതത്തിന്റെ ആഖ്യാനവിഭാഗത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ചില ചരിത്രകാരന്മാർ കരുതുന്നു. എന്നാൽ ഇങ്ങനെയൊരു യുദ്ധം നടന്നിട്ടില്ലെന്ന് കരുതുന്നവരുമുണ്ട്. യുദ്ധത്തെക്കുറിച്ചുള്ള യാതൊരു തെളിവും ലഭ്യവല്ലെന്ന് അവർ വാദിക്കുന്നു.
ഗ്രന്ഥകർത്താവും (കർത്താക്കളും) കാലവും (Author(s) and Dates) മഹാഭാരതത്തിന്റെ ഗ്രന്ഥകർത്താവ്, കാലം എന്നിവയെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏക അഭിപ്രായമില്ല. മഹാഭാരതം രചിച്ചത് വ്യാസമഹർഷിയാണെന്ന് പരമ്പരാഗതമായി വിശ്വസിച്ചുപോന്നു. എന്നാൽ ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ മഹാഭാരതം ഒരു ഏക വ്യക്തിയുടെ രചനയല്ല. ഈ മഹാഗ്രന്ഥത്തിന്റെ നിർമ്മിതിക്ക് പുറങ്കിൽ ഒന്നിലേറെ ഗ്രന്ഥകർതാക്കൾ ഉണ്ടായിരുന്നെന്ന് അവർ വാദിക്കുന്നു. മഹാഭാരതത്തിൽ 10,000 നു താഴെ ശ്ലോകങ്ങളാണ് യഥാർത്ഥത്തിൽ ഉണ്ടായിരുന്നത്. പിന്നീട് ഒരു ലക്ഷം ശ്ലോകങ്ങളുള്ള ഒരു ഗ്രന്ഥമായി അത് വളർന്നുവന്നു. ഇത്രയധികം ശ്ലോകങ്ങളുള്ള ഒരു ഗ്രന്ഥം രചിക്കാൻ ഒരു വ്യക്തിക്കൊണ്ട് സാധിക്കുകയില്ല. അതുപോലെ ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത് ഒരു പ്രത്യേക കാലഘട്ടത്തിലല്ലെന്നും അവർ വാദിക്കുന്നു. അത് യഥാർത്ഥത്തിൽ രചിക്കപ്പെട്ടത് പല കാലഘട്ടങ്ങളിലാണ്.
മഹാഭാരതത്തിന്റെ യഥാർത്ഥ കഥ (Original story) രചിച്ചത് സുതന്മാർ (Sutas) എന്നറിയപ്പെട്ടിരുന്ന തേരാളികളായ ഗായകകവികളാണ്. സുതന്മാർ ക്ഷത്രിയ യോദ്ധാക്കളെ യുദ്ധക്കളത്തിലേക്ക് അനുഗമിക്കുകയും അവരുടെ വിജയങ്ങളുടേയും നേട്ടങ്ങളുടെയും വീരഗാഥകൾ രചിക്കുകയും ചെയ്തിരുന്നു. ഈ രചനകൾ വാമൊഴിയായി തലമുറകളിൽ നിന്ന് തലമുറയിലേക്ക് പ്രചരിച്ചു പോന്നു.
സി.ഇ.200 നും 400 നും മധ്യേയുള്ള കാലഘട്ടത്തിൽ മനുസ്മൃതിയോട് സദൃശമായ അനുശാസക വിഭാഗങ്ങൾ (didactive sections) മഹാഭാരതത്തോട് കൂട്ടിചേർക്കപ്പെട്ടു. ഇതോടെ മഹാഭാരതം ഒരു ലക്ഷത്തോളം ശ്ലോകങ്ങളുള്ള ഒരു ബൃഹത് ഗ്രന്ഥമായി വളർന്നുവന്നു.
പൊരുത്തം തേടിയുള്ള അന്വേഷണങ്ങൾ (The search for convergence)
മഹാഭാരതത്തിൽ യുദ്ധങ്ങൾ, വനങ്ങൾ, കൊട്ടാരങ്ങൾ, അധിവാസകേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉജ്ജ്വലമായ വിവരങ്ങളുണ്ട്. പല ചരിത്രകാരന്മാരും ഈ വിവരങ്ങളുടെ ചരിത്ര സ്വഭാവ (historicity) പരിശോധിക്കാൻ ശ്രമിച്ചിട്ടുണ്ട്. മഹാഭാരതത്തിൽ വർണ്ണിച്ചിട്ടുള്ള കാര്യങ്ങൾക്ക് പൊരുത്തം അന്വേഷിച്ച് നിജസ്ഥിതി കണ്ടെത്താൻ അവർ ശ്രമിക്കുന്നത്. 1951-52 ൽ പുരാവസ്തു ശാസ്ത്രജ്ഞനായ ബി.ബി. ലാൽ ഉത്തർപ്രദേശിലെ മീററ്റിലെ ഹസ്തീനപുരം എന്ന ഗ്രാമത്തിൽ ഉത്ഖനനങ്ങൾ നടത്തുകയുണ്ടായി. മഹാഭാരതത്തിൽ പറയുന്ന ഹസ്തീനപുരം തന്നെയാണ് ഈ ഗ്രാമം എന്ന് അദ്ദേഹം അന്വേഷിച്ചു. പേരുകളിൽ സാദ്യതയുണ്ട്. കുരുരാജ്യം നിലനിന്നിരുന്ന ഗംഗാ തടത്തിന്റെ ഉപരിഭാഗത്താണ് ലാൽ ഖനനം നടത്തിയത്. മഹാഭാരതത്തിൽ സൂചിപ്പിക്കപ്പെട്ടിട്ടുള്ള ഹസ്തീനപുരം കുരുക്കളുടെ (Kurus) തലസ്ഥാനം ആയിരിക്കാനാണ് സാധ്യമെന്ന് ഈ അന്വേഷണം സൂചിപ്പിക്കുന്നു. ലാലിന്റെ കണ്ടെത്തലുകൾ ഇതിഹാസത്തിലെ ഹസ്തീനപുരത്തെ സംബന്ധിച്ച വിവരങ്ങളുമായി യോജിക്കുന്നില്ല. നൂറുകണക്കിന് മാളികകളുള്ള ഒരു ഉജ്ജ്വല നഗരമായാണ് ഹസ്തീനപുരം ഇതിഹാസത്തിൽ വർണ്ണിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിഹാസത്തിന്റെ കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന കുടിപാർപ്പുകളുടെ രണ്ടാം തട്ടിൽ നഗരങ്ങളുടെ യാതൊരു സൂചനയുമില്ല. മഹാഭാരതത്തിലെ ഹസ്തീനപുരത്തെക്കുറിച്ചുള്ള വിവരണം ബി.സി 6-ാം നൂറ്റാണ്ടിലെ നഗരവൽക്കരണത്തിനു ശേഷം എഴുതിച്ചേർത്തതാകാം എന്നാണ് ചരിത്രകാരന്മാർ കരുതുന്നത്. ഹസ്തീനപുരത്തിന്റെ വിവരങ്ങൾ വെറും കവി ഭാവനയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ആ വിവരങ്ങളെ ശരിവെക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
![]()
0 Comments