Bhakti -Sufi Traditions: Changes in religious beliefs and devotional texts–Questions and Answers | Plus Two History

Published by admin on

Plus Two History Chapter 6 Bhakti -Sufi Traditions: Changes in religious beliefs and devotional texts for Higher Secondary History students. This study material includes multiple-choice questions, short-answer questions, 2-mark, 3-mark and 5-mark questions, matching questions, important facts, and detailed answers on Bhakti -Sufi Traditions.

Multi choice questions

  1. Which among the following is a Women Alvar. തന്നിരിക്കുന്നതിൽ സ്ത്രീ ആഴ്വാർ ആര്?
    1. Andal ആണ്ടാൾ
    2. Karaikkal Ammaiyar കാരക്കൽ അമ്മയാർ
    3. Mirabai മീരാബായി
    4. Sambandar സംബന്ദാർ

    Answer
    A. Andal ആണ്ടാൾ

  2. Name the ruler who visited fourteen times to the dargah of khwaja Moinuddin. ഖാജാ മുയ്നുദ്ദീന്റെ ദർഗ പതിനാൽ പ്രാവശ്യം സന്ദർശിച്ച ഭരണാധികാരിയുടെ പേരെഴുതുക.
    1. Muhammed bin Tughlaq മുഹമ്മദ് ബിൻ തുഗ്ലക്ക്
    2. Akbar അക്ബർ
    3. Giyasuddin Khilji ഗിയാസുദ്ദീൻ ഖൽജിക്
    4. Aurangzeb ഔറംഗസീബ്

    Answer
    B. Akbar അക്ബർ

  3. Padnavat was composed by: പത്മാവത്’ രചിച്ചത്:
    1. Kabir കബീർ
    2. Amir Hasan Sijzi അമീർ ഹസൻ സിജ്‌സി
    3. Malik Muhammed Jayasi മാലിക് മുഹമ്മദ് ജയ്സീ
    4. Amir Khusrau അമീർഖുസ്റൂ

    Answer
    C. Malik Muhammed Jayasi മാലിക് മുഹമ്മദ് ജയ്സീ

  4. Khalsa panth related to : ‘ഖൽസാപാൻഥ്’ ബന്ധപ്പെട്ടിരിക്കുന്നത് :
    1. Guru Govind Singh ഗുരുഗോവിന്ദ് സിംഗ്
    2. Guru Tegh Bahadur ഗുരു തേജ് ബഹാദൂർ
    3. Guru Nanak ഗുരുനാനാക്
    4. Guru Arjan ഗുരു അർജൻ

    Answer
    A. Guru Govind Singh ഗുരുഗോവിന്ദ് സിംഗ്

Answer the following questions

  1. Jagannath is the form of which god? ജഗന്നാഥൻ ഏതു ദൈവത്തിന്റെ രൂപമാണ്?
  2. Answer
    വിഷ്ണു
  3. The Collection of Saiva hymns by Appar, Sambandhar and Sundarar: അപ്പർ, സംഭവന്ദാർ, സുന്ദരർ എന്നിവരുടെ ശൈവ കീർത്തനങ്ങളുടെ സമാഹാരം.
  4. Answer
    തേവാരം
  5. The book known as Tamil Veda is ________.തമിഴ് വേദമായി അറിയപ്പെടുന്ന ഗ്രന്ഥം ഏത്?
  6. Answer
    നാലായിര ദിവ്യ പ്രബന്ധം
  7. Who is the founder of the Virasaiva Movement:വീരശൈവ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?
  8. Answer
    ബാസവണ്ണ
  9. Under whose leadership did the Arabs attack Sindh? അറബികൾ സിന്ധ് ആക്രമിച്ചത് ആരുടെ നേതൃത്വത്തിൽ?
  10. Answer
    മുഹമ്മദ് കാസിം.
  11. The common name given to the emigrants in the Middle Ages. മധ്യകാലഘട്ടത്തിൽ കുടിയേറ്റ സമൂഹങ്ങളെ പൊതുവെ വിളിചിരുന്ന പേര്?
  12. Answer
    മ്ലേച്ഛന്മാർ
  13. The Founder of Chishti Silsila. ചിശ്തി സിൽസിലയുടെ സ്ഥാപകൻ.
  14. Answer
    കാജാ മുയ്നുദ്ദീൻ ചിഷ്തി
  15. The place where Khawjamuiddin’s tomb is located: കാജാ മുയ്നുദ്ദീൻ ചിഷ്തിയുടെ കബറിടം സ്ഥിതി ചെയ്യുന്ന സ്ഥലം.
  16. Answer
    അജ്മീർ
  17. What are Lurinamas? ലോറിനാമ എന്നാൽ എന്താണ്?
  18. Answer
    താരാട്ടുപാട്ടുകൾ
  19. Who is the author of the hymns called ‘Shabab’? ഷബാബ് എന്ന കീർത്തനങ്ങളുടെ രചയിതാവ്.
  20. Answer
    ഗുരുനാനാക്ക്
  21. Who authored the Adi Grantha Sahib? ആദി ഗ്രന്ഥ സാഹിബ് രചിച്ചത്?
  22. Answer
    ഗുരു അർജ്ജുൻസിങ്

Find out the relationship between the two parts of item ‘a’ and fill in the blanks of item ‘b’ accordingly.

  1. a. Worship of deities – Saguna ദേവിരൂപങ്ങളുടെ ആരാധന – സഗുണ
    b. Worship of an abstract form of God അരൂപിയായ ദൈവത്തിന്റെ ആരാധന : ……
  2. Answer
    നിർഗുണ
  3. a. Andal – Alvar ആണ്ടാൾ – ആഴ്വാർ
    b. Karaikkal Ammaiyar കാറെക്കൽ അമ്മയാർ : ……
  4. Answer
    നായനാർ
  5. a. Murshid – Guru മൂർഷിദ് – ഗുരു
    b. Murids മുരീദ് : ……
  6. Answer
    ശിഷ്യർ
  7. a. Defying Sharia – Be-sharia ഷെരിയ എതിർക്കൽ – ബി – ഷാരിയ
    b. Obeying sharia ഷെരിയ അനുസരിക്കൽ : ……
  8. Answer
    ബാ-ഷാരിയ
  9. a. Wedding songs – Shadinama വിവാഹ ഗാനങ്ങൾ – ശാദിനാമ
    b. Lullabies ലുല്ലാബി : ……
  10. Answer
    ലുരി-നാമ
  11. a. Alvar ആഴ്വർ : Vishnu വിഷ്ണു
    b. Nayanar നയനാർ : ……
  12. Answer
    ശിവൻ
  13. a. Tajika തജിക: Tajikistan തജിക്കിസ്ഥാൻ
    b. Parashika പരാഷിക : …….
  14. Answer
    പേർഷ്യ
  15. a. Lurinama ലൂരിനാമ : Lullabies താരാട്ടുപാട്ടുകൾ
    b. Shadinama ഷാദിനാമ : ……
  16. Answer
    വിവാഹഗാനങ്ങൾ
  17. a. Vachans വചനങ്ങൾ: Kannada കന്നഡ
    b. Abhangs അഭാംഗുകൾ : …….
  18. Answer
    മറാത്തി

2 MARK QUESTIONS & ANSWERS

  1. What are the different forms of piety? ഭക്തിയുടെ വ്യത്യസ്ത രൂപങ്ങൾ ഏതെല്ലാം?
  2. Answer
    • 1. ക്ഷേത്രങ്ങളിലെ പതിവായ ദൈവരാധന
    • 2. ഹർഷോത്മത്തമായ ആരാധന
    • 3. ഭക്തിപരമായ രചനകളുടെ ആലാപനവും ജപവും.
  3. How did the pilgrimage centres develop from the travels of Alvars and Nayanars? ആഴ് വാർമാരുടെയും നായനാർമാരുടെയും സഞ്ചാരങ്ങളിൽ നിന്ന് എങ്ങനെയാണ് തീർത്ഥാടനകേന്ദ്രങ്ങൾ ഉണ്ടായത്? വിശദീകരിക്കുക.
  4. Answer
    ആഴ്വാർമാരും നയനാർമാരും അവരുടെ യാത്രകൾക്കിടയിൽ ചില പുണ്യ സങ്കേതങ്ങളെ അവരുടെ ഇഷ്‌ടദൈവങ്ങളുടെ ആരാധനാകേന്ദ്രമായി തിരിച്ചറിഞ്ഞു. ഈ വിശുദ്ധ സ്ഥലങ്ങളിൽ പിന്നീട് അവർ വലിയ ക്ഷേത്രങ്ങൾ പണിതുയർത്തി. ഈ ക്ഷേത്രങ്ങൾ തീർത്ഥാടന കേന്ദ്രങ്ങളായിതീർന്നു.
    ഭക്തികവികളായ സന്യാസിമാരുടെയും രചനകളുടെ ആലാപനവും, അവരുടെ വിഗ്രഹങ്ങളുടെ ആരാധനയും ഈ പുണ്യ സങ്കേതങ്ങളിലെ ക്ഷേത്രാചരണങ്ങളുടെ ഭാഗമായിതീർന്നു.
  5. Who were Virasaivas? What is the relation of Basavanna with this Movement? വീരശൈവന്മാർ ആരായിരുന്നു? ബാസവണ്ണന് ഈ പ്രസ്ഥാനവുമായുള്ള ബന്ധമെന്ത്?
  6. Answer
    12-ാം നൂറ്റാണ്ടിൽ കർണാടകത്തിൽ ഒരു പുതിയ ഭക്തി പ്രസ്ഥാനം ഉയർന്നുവന്നു. ബാസവണ്ണ (1106-1168) എന്ന പേരുള്ള ഒരു ബ്രാഹ്മണനാണ് ഇതിനു നേതൃത്വം നൽകിയത്. വീരശൈവ പ്രസ്ഥാനം അഥവാ ലിംഗായത എന്ന പേരിൽ ഇത അറിയപ്പെടുന്നു. ബാസവണ്ണ തുടക്കത്തിൽ ഒരു ജൈനമത വിശ്വാസിയായിരുന്നു. ഒരു ചാലൂക്യ രാജാവിന്റെ (ബിജാല കാളാപൂരി രാജാവ്) സദസ്സിൽ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ജൈനമതവുമായി തെറ്റിപ്പിരിഞ്ഞത് ബാസവണ്ണ അദ്ദേഹത്തിന്റെ മരുമകനുമായിച്ചേർന്ന് വീരശൈവ പ്രസ്ഥാനത്തിന് രൂപം നൽകി. അദ്ദേഹത്തിന്റെ അനുയായികൾ വീരശൈവന്മാർ (ശിവന്റെ നായകന്മാർ )അഥവാ ലിംഗായതർ (ലിംഗധാരികൾ) എന്നറിയപ്പെട്ടു.
  7. What is meant by Zimmi? Explain. സിമ്മി എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്? വിശദീകരിക്കുക.
  8. Answer
    സിമ്മ (Zimma) എന്ന അറബ് പദത്തിൽ നിന്നാണ് സിമ്മി എന്ന വാക്കിന്റെ ഉത്ഭവം. സംരക്ഷണം എന്നാണ് പദത്തിന്റെ അർത്ഥം. മുസ്ലീം ഭരണത്തിൻ കീഴിൽ ജീവിച്ചിരുന്ന ജനങ്ങളെയാണ് സിമ്മികൾ എന്നു വിളിക്കുന്നത്. ജുതന്മാർ ക്രിസ്ത്യാനികൾ തുടങ്ങി അമുസ്ലീങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. അവർ ജിസിയ (Jizya) എന്നൊരു നികുതി നൽകിയിരുന്നു.
  9. What are the Five Pillars of Islam? ഇസ്‌ലാം മതത്തിന്റെ അഞ്ച് നെടുംതൂണുകൾ ഏതെല്ലാമാണ്?
  10. Answer
    ഇസ്ലാംമതം സ്വീകരിച്ചവരെല്ലാം ഇസ്ലാമിക വിശ്വാസത്തിന്റെ അഞ്ച് നെടുംതൂണുകളെയും (five pillars) അംഗീകരിക്കുകയുണ്ടായി. അവ താഴെ പറയുന്നവയാണ്.
    • 1) അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല. പ്രവാചകനായ മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നുള്ള (shahada)
    • 2) ദിവസത്തിൽ അഞ്ചുനേരം നിസ്കാരം (namaz / salat)
    • 3) സക്കാത്ത് (Zakat ദാനം)
    • 4) റമാൻ മാസത്തിലെ നോമ്പ് (sawm)
    • 5) മക്കയിലേക്കുള്ള തീർത്ഥാടനം (Hajj)
  11. There were among the Sufis who followed the Islamic laws and those who breached them. By what names are they known? സൂഫികളിൽ ഇസ്ലാമിക നിയമങ്ങൾ അനുസരിക്കുന്നവരും ലംഘിക്കുന്നവരും ഉണ്ടായിരുന്നു. അവർ ഏത് പേരുകളിലാണ് അറിയപ്പെട്ടിരുന്നത്?
  12. Answer
    ഖലന്തർസ് (Qalandars) മദരികൾ (Madaris) മലകുകൾ (Malanga) ഹൈദരികൾ (Haidaris) ഇങ്ങനെ വ്യത്യസ്ത പേരുകളിൽ ഇവർ അറിയപ്പെടുന്നു.
  13. Name the two poets who visited Nizamuddin Awlia? ഷെയ്‌ക്ക് നിസ്സാമുദ്ദീൻ ഔലിയയെ സന്ദർശിച്ച രണ്ടു കവികൾ ആരൊക്കെയായിരുന്നു.
  14. Answer
    കവികളായ അമീർ ഹസ്സൻ സിജ്‌സി (Amir Hasan Sijzi) അമീർ ഖുസ്റോയും.
  15. What are Maznavis? മസ്നാവി എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്താണ്?
  16. Answer
    ചില സൂഫികൾ ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി മാനവ സ്നേഹത്തെ ഒരു പ്രതികമായി ഉപയോഗിച്ചുകൊണ്ട് ദീർഘമായ കാവ്യങ്ങൾ രചിക്കുകയുണ്ടായി. അത്തരം കാവ്യങ്ങളാണ് മസ്‌നാവിസ്.
  17. Who formed the basis for the Khalsa Panth? What are its 5 symbols? ഖൽസാ പാന്ഥ്ന് അടിത്തറയിട്ടതാരാണ്? ഇതിന്റെ അഞ്ച് ചിഹ്നംങ്ങൾ ഏതെല്ലാമാണ്?
  18. Answer
    ഗുരു ഗോവിന്ദ് സിങ്ങ് ഖൽസാ പാന്ഥ്ന് (വിശുദ്ധ സൈന്യം) അടിത്തറയിട്ടു. അതിലെ അംഗങ്ങൾ അഞ്ച് പ്രതിരൂപങ്ങൾ ധരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയു ചെയ്തു. (1) കേശം (നീണ്ടമുടി) (2) കൃപാൻ (കഠാര) (3) കംഘാ (ചീർപ്പ്) (4) കച്ച (ഒരു ജോടി അടിവസ്ത്രം) (5) കരാ (ഉരുക്കുവള).
  19. Who was Mirabai? Evaluate her contributions. മീരാബായി ആരായിരുന്നു? അവരുടെ സംഭാവനകൾ വിലയിരുത്തുക.
  20. Answer
    മീരാബായിക്ക് അനുയായികളുടെ ഒരു വിഭാഗമോ സംഘമോ ഉണ്ടായിരുന്നില്ല. എങ്കിലും നൂറ്റാണ്ടുകളോളം പ്രചോദനത്തിന്റെ ഒരു ഉറവിടമായി അവർ അംഗീകരിക്കപ്പെട്ടു.<> മീരാബായി ധാരാളം ഭജനകൾ രചിച്ചിരുന്നു. കൃഷ്ണനെ സംബോധന ചെയ്തുകൊണ്ടുള്ള ഭക്തി ഗാനങ്ങളായിരുന്നു അവയെല്ലാം. അവരുടെ ഗാനങ്ങൾ ഗുജറാത്തിലും രാജസ്ഥാനിലെയും സ്ത്രീ – പുരുഷന്മാർ പ്രത്യേകിച്ച് ദരിദ്രരും താഴ്ന്ന ജാതികളിൽപെട്ടവരുമായ ജനങ്ങൾ, ഇപ്പോഴും ആലപിക്കുന്നുണ്ട്.
  21. Examine the role of women in the early Bhakti Movement. ആദ്യകാല ഭക്തി പ്രസ്ഥാനത്തിലെ സ്ത്രീകളുടെ പങ്ക് പരിശോധിക്കുക.
  22. Answer
    സ്ത്രീകളുടെ സാന്നിധ്യമായിരുന്നു ആദ്യകാല ഭക്തി പ്രസ്ഥാനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഉദാഹരണമായി, സ്ത്രീ ആഴ്വാരായ ആണ്ടാളുടെ രചനകൾ വ്യാപകമായി ആലപിച്ചിരുന്നു. വിഷ്ണു ഭക്തയായാണ് ആണ്ടാളെ കണ്ടിരുന്നത്. അവരുടെ രചനകൾ ഒരു ദൈവത്തോടുള്ള അവരുടെ സ്നേഹത്തെ സൂചിപ്പിക്കുന്നു. മറ്റൊരു സ്ത്രീയായ കാരയ്ക്കൽ അമ്മയ്യാർ ശിവഭക്തയാണ്. ലക്ഷ്യം നേടുന്നതിനായി തീവ്രമായ സന്യാസത്തിന്റെ പാത അവർ സ്വീകരിച്ചു. അവരുടെ രചനകൾ നയനാർ പാരമ്പര്യത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
  23. Why did the composition like Alvars and Nayanars not find in North India till the 14th century? 14-ാം നൂറ്റാണ്ടിന്റെ അവസാനം വരെ ആഴ്വാർമാരുടെയും നയനാൻമാരുടെയും പോലുള്ള രചനകൾ വടക്കെ ഇന്ത്യയിൽ കാണാത്തത് എന്തുകൊണ്ട്?
  24. Answer
    വടക്കെ ഇന്ത്യയിൽ ഈ കാലഘട്ടത്തിൽ ധാരാളം രജ്പുത്രരാജ്യങ്ങൾ ഉദയം ചെയ്തതായി ചില ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. മതപരമായ ആചാരങ്ങളും മതേതരമായ ചുമതലകളും അനുഷ്ടിച്ചുകൊണ്ട് മിക്കരാജ്യങ്ങളിലും ബ്രാഹ്മണർക്ക് പ്രാധാനപ്പെട്ട സ്ഥാനങ്ങൾ ഉണ്ടായിരുന്നൂ. അതുകൊണ്ട് അവരുടെ സ്ഥാനത്തെ വെല്ലുവിളിക്കാനുള്ള പ്രേത്യകമായ യാതോരുശ്രമങ്ങളും അവിടെ ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല.
  25. “Bhakti Movement was a revolt against caste rigidity” – Comment. ഭക്തി പ്രസ്ഥാനം കാസ്റ്റ് നിബന്ധനകൾക്ക് എതിരായ ഒരു വിപ്ലവമായിരുന്നു. അഭിപ്രായം പറയുക.
  26. Answer
    • • ബ്രാഹ്മണ സാഹചര്യം ഉള്ളിലെ മോചനം
    • • സ്ത്രീകളും താഴ്ന്ന സമുദായാങ്ങളും
  27. Differentiate Saguna and Nirguna traditions of Bhakti. ഭക്തിയുടെ സഗുണ, നിർഗുണ രൂപങ്ങൾ തമ്മിലുള്ള വ്യത്യാസം എഴുതുക.
  28. Answer
    രൂപമുള്ള പ്രത്യേക ദൈവങ്ങളുടെ ആരാധനയാണ് സഗുണ ഭക്തി എന്നു പറയുന്നത്. എന്നാൽ അരൂപിയായ ഒരു ദൈവത്തിന്റെ ആരാധനയാണ് നിർഗുണ ഭക്തി എന്ന് പറയുന്നത്.
  29. Distinguish between be-sharia and ba-sharia. ബി-ഷറ, ബാ-ഷറ എന്നിവ തമ്മിലുള്ള വ്യത്യാസമെഴുതുക.
  30. Answer
    ഇസ്ലാമിക നിയമങ്ങൾ ബോധപൂർവ്വം ലംഘിച്ച് ജീവിച്ചിരുന്ന സൂഫികളെയാണ് ബി- ഷറ എന്ന് വിളിക്കുന്നത്. എന്നാൽ ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് ജീവിച്ചിരുന്ന സൂഫികളെ ബാ- ഷറ എന്ന് വിളിക്കുന്നു.
  31. Define Ziyarat and Qawwali. സിയാറത്ത്, ഖവാലി എന്നിവ നിർവചിക്കുക.
  32. Answer
  33. Define Ziyarat and Qawwali. സിയാറത്ത്, ഖവാലി എന്നിവ നിർവചിക്കുക.
  34. Answer
    സൂഫി സന്യാസിമാരുടെ ശവകൂടീരങ്ങളിലേക്കുള്ള തീർത്ഥാടനത്തെയാണ് സിയാറത്ത് എന്ന് പറയുന്നത്.
    സിയാറത്തിന്റെ ഭാഗമായി മിസ്റ്റിക്കൽ കീർത്തനങ്ങൾ ആലപിച്ചിരുന്ന പ്രത്യേക പരിശീലനം നേടിയ സംഗീതജ്ഞരെയാണ് ഖവാലികൾ എന്ന് വിളിക്കുന്നത്.

3 MARK QUESTIONS & ANSWERS

  1. Khanqahs were centres of social life. Justify this statement. ഖ്വാൻകകൾ സാമൂഹ്യ ജീവിതത്തിന്റെ ഒരു കേന്ദ്രമായിരുന്നു. ഈ പ്രസ്താവനയെ സമർത്ഥിക്കുക.
  2. Answer
    ഖ്വാൻകകൾ എന്നു വിളിച്ചിരുന്ന ഒരു സ്ഥാപനത്തിന് ചുറ്റുമായി സൂഫികൾ സമുദായങ്ങളായി സംഘടിക്കാൻ തുടങ്ങി. സൂഫികളും അവരുടെ ശിഷ്യന്മാരും താമസിച്ചിരുന്നത് ദീനാശ്രമങ്ങളിലാണ്.<> ഖ്വാൻകകൾ സൂഫിമാരുടെയും അവരുടെ ശിഷ്യന്മാരുടെയും ഒരു ആശ്രമം മാത്രമായിരുന്നൂ. സൂഫി അധ്യാപനത്തിന്റെയും പ്രവർത്തനങ്ങളുടെയും ഒരു കേന്ദ്രം കൂടിയായിരുന്നു അത്. ഖ്വാൻകകൾ നിയന്ത്രിച്ചിരുന്നത് ഷെയ്ക്ക് (അറബിയിൽ), പീർ, മുർshid (പേർഷ്യൻ) എന്നെല്ലാം അറിയപ്പെട്ടിരുന്ന ഒരു അധ്യാപകനാണ്. അദ്ദേഹം ശിഷ്യന്മാരെ ദീനാശ്രമങ്ങളിൽ അംഗങ്ങളാഴ്ചെയ്തു. ശിഷ്യന്മാർ മുരീദുകൾ (murids) എന്നാണ് അറിയപ്പെട്ടിരുന്നത്. അധ്യാപകനും ശിഷ്യന്മാരും തമ്മിലുള്ള ബന്ധം സൂഫി വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമായിരുന്നു.
    ഓരോ പീറും അദ്ദേഹത്തിന്റെ പിൻഗാമിയെ (ഖലീഫ) നാമനിർദ്ദേശം ചെയ്തിരുന്നു. അയ്തിയമായ പെരുമാറ്റം അന്വേഷികളും, അധ്യാപകനും തമ്മിലുള്ള പ്രവർത്തനത്തെ സാധാരണ വ്യക്തികളും അധ്യാപകനും തമ്മിലുള്ള പരസ്പരബന്ധം എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങളും അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.
  3. Point out the religious faiths of the Lingayats and show their importance. ലിംഗായതരുടെ മതവിശ്വാസങ്ങൾ ചൂണ്ടിക്കാണിച്ചു അവയുടെ പ്രാധാന്യം വിലയിരുത്തുക.
  4. Answer
    12-ാം നൂറ്റാണ്ടിൽ കർണാടകത്തിൽ ഒരു പുതിയ ഭക്തി പ്രസ്ഥാനം ഉയർന്നുവന്നു. ബാസവണ്ണ (1106-1168) എന്ന പേരുള്ള ഒരു ബ്രാഹ്മണനാണ് ഇതിനു നേതൃത്വം നൽകിയത്. വീര ശൈവ പ്രസ്ഥാനം അഥവാ ലിംഗായത എന്ന പേരിൽ അറിയപ്പെടുന്നു. ബാസവണ്ണ തുടക്കത്തിൽ ഒരു ജൈനമത വിശ്വാസിയായിരുന്നു. ഒരു ചാലൂക്യ രാജാവിന്റെ (ബിജ്ജല കാലാചൂരി രാജാവ്) സദസ്സിൽ മന്ത്രിയായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ജൈനമതവുമായി തെറ്റിപ്പിരിഞ്ഞ ബാസവണ്ണ അദ്ദേഹത്തിന്റെ മരുമകനുമായി ചേർന്ന് വീരശൈവ പ്രസ്ഥാനത്തിന് രൂപം നൽകി. അദ്ദേഹത്തിന്റെ അനുയായികൾ വീരശൈവന്മാർ (ശിവന്റെ നായകന്മാർ ) അഥവാ ലിംഗായതർ (ലിംഗധാരികൾ) എന്നറിയപ്പെട്ടു. ലിംഗായതർ ഒരു പ്രധാന സമുദായമായി ഇപ്പോൾപോലും ഈ പ്രദേശത്ത് നിലനിൽക്കുന്നു. ശങ്കരന്റെയും രാമാനുജന്റെയും പ്രബോധനങ്ങളാണ് അവരുടെ തത്വചിന്തയെ രൂപപ്പെടുത്തിയത്.
    • 1) വീരശൈവർ ശിവഭക്തരായിരുന്നൂ. ലിംഗരൂപത്തിലുള്ള ശിവനെയാണ് അവർ ആരാധിച്ചത്. വീരശൈവർ പതിവായി ഒരു ചെറു ശിവലിംഗത്തെ ധരിച്ചിരുന്നു. ഇടത്തെ തോളിൽ ഒരു ചരടിൽ ഉറപ്പിച്ച വെള്ളിചെല്ലത്തിലാണ് ശിവലിംഗം സൂക്ഷിച്ചിരുന്നത്. ജഗ്ഗമ്മയെ (jangamma) അഥവാ നാടോടികളായ സന്യാസിമാരെയും അവർ ആരാധിച്ചിരുന്നു.
    • 2) ഭക്തന്മാർ അവരുടെ മരണശേഷം ശിവനിൽ ലയിക്കുമെന്നും ലോകത്തിലേക്ക് തിരിച്ചുവരുമെന്നും ലിംഗായതർ വിശ്വസിക്കുന്നു. അതിനാൽ ധർമ്മശാസ്ത്രങ്ങൾ അനുശാസിക്കുന്ന ശവദാഹം പോലെയുള്ള ശവശംസ്കാര ചടങ്ങുകൾ അവർ അനുഷ്ടിക്കാറില്ല. പകരം മൃതശരീരത്തെ ആചരാനുഷ്ഠാനങ്ങളോടെ അവർ കുഴിച്ചുമൂടാറാണ് പതിവ്.
    • 3) ലിംഗായതർ ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചു. ബ്രാഹ്മണർ ചില വിഭാഗങ്ങളിൽ ആരോപിക്കുന്ന തീണ്ടലിനേയും (Pollution) അവർ ശക്തമായി എതിർത്തു. പുനർജന്മ സിദ്ധാന്തെയും അവർ ചോദ്യം ചെയ്തു. ഇതിന്റെ ഫലമായി ബ്രാഹ്മണ സാമൂഹ്യക്രമത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്ന് ധാരാളും അനുയായികളെ അവർക്കു ലഭിച്ചു.
    • 4) ധർമ്മശാസ്ത്രങ്ങൾ നിരാകരിച്ച പ്രായപൂർത്തി വിവാഹത്തെയും വിധവാ വിവാഹത്തെയും ലിംഗായതർ പ്രോത്സാഹിപ്പിച്ചു. അതേ സമയം ഉപവാസം, സദ്യ, തീർത്ഥാടനം, ബലി ദാനം എന്നിവയെ അവർ നിഷേധിക്കുകയും ചെയ്തു.
  5. What is tantrik? Give two of its special features. താന്ത്രിക് എന്നാൽ എന്താണ്? അതിന്റെ രണ്ടു സവിശേഷതകൾ വിവരിക്കുക.
  6. Answer
    താന്ത്രിക് ദേവന്മാരുടെ ആരാധനയുമായി ബന്ധപ്പെട്ടതാണ്. താന്ത്രിക് അനുഷ്ഠാനങ്ങൾ ഉപഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായി നിലനിന്നിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അവയിൽ പങ്കെടുക്കാമായിരുന്നു. ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ ജാതിവ്യത്യാസങ്ങളും വർഗ്ഗ വ്യത്യാസങ്ങളും അവഗണിക്കപ്പെട്ടിരുന്നു. ചുരുക്കത്തിൽ, ലിംഗം, ജാതി, വർഗ്ഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങൾക്ക് താന്ത്രിക് ആരാധനയിൽ പ്രാധാന്യമുണ്ടായിരുന്നില്ല. താന്ത്രിക ആശയങ്ങൾ ശൈവമതത്തേയും ബുദ്ധമതത്തേയും സ്വാധീനിച്ചിരുന്നു. താന്ത്രിക് അനുഷ്ഠാനങ്ങളുടെ അനുയായികൾ വേദങ്ങളുടെ ആധികാരികതയെ അവഗണിച്ചു. തങ്ങളുടെ ഇഷ്ടദൈവത്തെ, ശിവനേയോ വിഷ്ണുവിനേയോ, പരമോന്നതമായി ഉയർത്തിപിടിക്കാൻ അവർ ശ്രമിച്ചു. ബുദ്ധമത, ജൈനമതം എന്നിങ്ങനെയുള്ള മറ്റു പാരമ്പര്യങ്ങളുമായുള്ള അവരുടെ ബന്ധവും പ്രക്ഷുബ്ധമായിരുന്നു.
  7. Write a note about the regional traditions in the construction of mosques. മുസ്ലീം പള്ളികളിലെ നിർമ്മാണത്തിലെ പ്രാദേശിക പാരമ്പര്യങ്ങൾ വിലയിരുത്തുക.
  8. Answer
    മുസ്ലീങ്ങളുടെ ആഗോള വിശ്വാസപ്രമാണവും പ്രാദേശിക പാരമ്പര്യങ്ങളും തമ്മിലുള്ള ഈ സമന്വയം ഏറ്റവും മികച്ച രീതിയിൽ പ്രകടിപ്പിക്കപെട്ടത് മുസ്ലീംപള്ളികളുടെ വാസ്തുവിദ്യയിലാണ്. മുസ്ലീംപള്ളികളുടെ വാസ്തുവിദ്യയിലെ ചില സവിശേഷതകൾ സാർവ്വദേശീയമാണ്. ഉദാ.മക്കയിലേക്ക്മുള്ള ദിശ (ഇന്ത്യയിൽ പടിഞ്ഞാറോട്ട് ), മെക്ക എത് ഭാഗത്താണെന്ന് സൂചിപ്പിക്കുന്ന കൽത്തളിമം (Mihrab) പ്രസംഗവേദി (Minbar) എന്നിവ പടിഞ്ഞാറോട്ട്. എന്നാൽ സാർവ്വദേശീയ പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് ഉള്ള പല സവിശേഷതകളും മുസ്ലീം പള്ളികളിൽ കാണുന്നുണ്ട്. മേൽപുരകൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ എന്നിവയെല്ലാം ഈ വ്യതിചലനങ്ങൾ കാണാം. ഉദാഹരണത്തിന് മൈമൻസിങ്ങ് ജില്ലയിലെ (ഇപ്പോൾ ബംഗ്ലാദേശിൽ) അതിയ (atiya) മുസ്ലീംപള്ളി ഇഷ്ട്ടികകൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. (1609). അതുപോലെ 1935 ൽ കാശ്മീരിലെ ശ്രീനഗറിൽ നിർമ്മിച്ച ഷാ ഹമാദാൻ (shah hamadan) മുസ്ലീംപള്ളി തടികൊണ്ടുള്ള വാസ്തുശില്പകലയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ്.
  9. Describe the structure and activities of the Khanqahs. ഖ്വാൻകകളുടെ ഘടന, പ്രവർത്തനം എന്നിവ വിവരിക്കുക?
  10. Answer
    ഖ്വാൻകകൾ എന്നു വിളിച്ചിരുന്ന ഒരു സ്ഥാപനത്തിന് ചുറ്റുമായി സൂഫികൾ സമുദായങ്ങളായി സംഘടിക്കാൻ തുടങ്ങി. സൂഫികളും അവരുടെ ശിഷ്യന്മാരും താമസിച്ചിരുന്നത് ഖ്വാൻകകളിലാണ്.
    • 1) ഖ്വാൻകകകൾ സൂഫിമാരുടെയും അവരുടെ ശിഷ്യന്മാരുടെയും ഒരു ആശ്രമം മാത്രമായിരുന്നൂ. സൂഫി അധ്യാപനത്തിന്റെയും പ്രവർത്തനങ്ങളുടെയും ഒരു കേന്ദ്രം കൂടിയായിരുന്നു അത്.
    • 2) ഖ്വാൻകകകൾ നിയന്ത്രിച്ചിരുന്നത് ഷെയ്ക്ക് (അറബിയിൽ), പീർ, മൂർഷിദ് (പേർഷ്യൻ) എന്നെല്ലാം അറിയപ്പെട്ടിരുന്ന ഒരു അധ്യാപകനാണ്. അദ്ദേഹം ശിഷ്യന്മാരെ ഖ്വാൻകകൾ അംഗങ്ങളായി ചേർത്തു. ശിഷ്യന്മാർ മുരീദുകൾ (murids) എന്നാണ് അറിയപ്പെട്ടിരുന്നത്. അധ്യാപകനും ശിഷ്യന്മാരും തമ്മിലുള്ള ബന്ധം സൂഫിവ്യവസ്ഥയുടെ ഒരു പ്രധാന ഘടകമായിരുന്നു.
    • 3) ഓരോ പീറും അദ്ദേഹത്തിന്റെ പിൻഗാമിയെ (ഖലീഫ) നാമനിർദ്ദേശം ചെയ്തിരുന്നു. ആത്മീയമായ പെരുമാറ്റം, അന്തേവാസികളും അധ്യാപകനും തമ്മിലുള്ള പ്രവർത്തനം, സാധാരണ വ്യക്തികളും അധ്യാപകനും തമ്മിലുള്ള പരസ്പര ബന്ധം എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങളും അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.
  11. Distinguish between Ziyarat and Khawali. സിയാറത്ത്, ഖവാലി തമ്മിലുള്ള വ്യത്യാസം എഴുതുക.
  12. Answer
    ചിഷ്തികളുടെ ആരാധന രീതിയിൽ സിയാറത്ത്, ഖവാലി എന്നിവക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. സൂഫി സന്യാസിമാരുടെ ശവകൂടീരങ്ങളിലേക്കുള്ള തീർത്ഥാടനത്തെയാണ് സിയാറത്ത് (Ziyarat) എന്നു പറയുന്നത്. മുസ്ലീം ലോകത്തൊക്കെ ഇതു നിലനിൽക്കുന്നുണ്ട്. ശവകൂടീരത്തിലേക്കുള്ള തീർത്ഥാടനം അഥവാ സിയാറത്ത് സൂഫികളുടെ ആത്മീയാനുഗ്രഹം തേടുന്നതിനുള്ള ഒരവസരമാണ്. ഏഴു നൂറ്റാണ്ടിലേഷമായി വ്യത്യസ്ത വിശ്വാസ പ്രമാണങ്ങളിലും വർണ്ണങ്ങളിലും സാമൂഹ്യ പശ്ചാത്തലങ്ങളിലുമുള്ള ജനങ്ങൾ മഹാചാര്യനായ അഞ്ചു ചിഷ്ത്തി സന്യാസിമാരുടെ കബറിടങ്ങളിൽ അവരുടെ ഭക്തിയും ആരാധനയും പ്രകടിപ്പിച്ചിരുന്നു. ഇതിൽ ഏറ്റവും ആരാധനീയമായ കബറിടം ഗരീബ് നവാസ് (garib nawaz ദരിദ്രർക്ക് ആശ്വാസമേകുന്നവൻ) എന്നറിയപ്പെട്ടിരുന്ന ഖാജാ മുയ്‌നുദ്ദീന്റെതാണു (Khwaja Muinuddin). സംഗീതവും നൃത്തവും സിയാറത്തിന്റെ ഒരു ഭാഗമായിരുന്നു. മിസ്റ്റിക്കൽ കീർത്തനങ്ങൾ ഇതിലുൾപ്പെട്ടിരുന്നു. ഇത് ആലപിച്ചിരുന്നത് പ്രത്യേക പരിശീലനം സിദ്ധിച്ച ഖവാലികൾ എന്ന സംഗീതജ്ഞരാണ്. ദിവ്യനിർവൃതി ഉണർത്താൻ അവരുടെ സംഗീതത്തിന് കഴിഞ്ഞിരുന്നു.
  13. What is Sufism? What are its salient features? സൂഫിസം എന്നാൽ എന്താണ്? എന്തൊക്കെയാണ് അതിന്റെ സവിശേഷതകൾ?
  14. Answer
    ഇസ്ലാം മതത്തിനകത്ത് രൂപംകൊണ്ട ഒരു മിസ്റ്റിക് (mystic) പ്രസ്ഥാനത്തെയാണ് സൂഫിസം എന്നു പറയുന്നത്. സൂഫിസം ഒരു പരിഷ്കരണ പ്രസ്ഥാനമായിരുന്നു. ഇസ്ലാം മതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ സൂഫികൾ എന്നറിയപ്പെട്ട മതചിന്തകരായ ഒരു വിഭാഗം ജനങ്ങളാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ഖുറാനിൽ നിന്നും മുഹമ്മദ് നബിയുടെ ജീവിതത്തിൽ നിന്നും അവർ പ്രചോദനമുൾക്കൊണ്ടു. ഖലീഫാഭരണ കാലത്ത് ധാർമിക തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഭൗതിക ജീവിതത്തോടും ആർഭാടത്തോടും അതു കാണിച്ച ആസക്തി നല്ലൊരു വിഭാഗം ജനങ്ങളിൽ എതിർപ്പും വിരക്തിയും സൃഷ്ടിച്ചു. അവർ സന്യാസത്തിലേക്കും മിസ്റ്റിസിസത്തിലേക്കും (അജ്ഞേയവാദം) തിരിഞ്ഞു. ഇവർ സൂഫികൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
  15. In the relations between Chishtis and the nation, there were cordiality and also confrontations. Do you agree ? Justify. ചിഷ്തികളും രാഷ്ട്രവും തമ്മിലുള്ള ബന്ധങ്ങളിൽ സൗഹാർദ്ദവും സംഘട്ടനവും നിലനിന്നിരുന്നു. ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? സമർത്ഥിക്കുക.
  16. Answer
    ചിഷ്തി പാരമ്പര്യത്തിന്റെ ഒരു പ്രധാന സവിശേഷത അതിന്റെ തപോനിഷ്ഠയാണ്. ചിഷ്തികൾ ലൗകികമായ അധികാരങ്ങളിൽ നിന്ന് അകന്നു നിന്നു. എന്നാൽ രാഷ്ട്രീയധികാരത്തിൽ നിന്ന് അവർ പൂർണ്ണമായും വേർപെട്ടു നിന്നിരുന്നില്ല. ഭരണാധികാരികളിൽനിന്നും കുലീനരിൽനിന്നും അവർ ദാനങ്ങളും സംഭാവനകളും കൈപ്പറ്റിയിരുന്നു. സുൽത്താന്മാർ ഖ്വാനകൾക്ക് ദാനങ്ങളും കരമൊഴിവായ ഭൂമിയും (inam) നൽകി. ഇതിനായി അവർ ട്രസ്റ്റുകൾ സ്ഥാപിച്ചു.
    രാജാക്കന്മാർ അവരുടെ അധികാരത്തെ നിയമനുസൃതമാക്കുന്നതിനും സൂഫിമാരുടെ പിന്തുണ ആവശ്യമായിരുന്നു. തുർക്കികൾ ഡൽഹി സുൽത്താനേറ്റ് സ്ഥാപിച്ചപ്പോൾ ഷരിയ രാഷ്ട്രീയനിയമമാക്കണമെന്ന ഉലമമാരുടെ ആവശ്യം അവർ അംഗീകരിച്ചില്ല. അവരുടെ പ്രജകളിൽ ഭൂരിഭാഗവും അമുസ്ലീങ്ങളായിരുന്നതിനാൽ അത്തരമൊരു നടപടി എതിർപ്പുണ്ടാക്കുമെന്ന് അവൻ മുൻകൂട്ടി കണ്ടു. ഈ സാഹചര്യത്തിൽ ദൈവത്തിൽ നിന്ന് നേരിട്ട് അധികാരം ലഭിച്ചവർ എന്ന നിലയിൽ സൂഫികളുടെ പിന്തുണ സുൽത്താന്മാർ ആഗ്രഹിച്ചു. സാധാരണ മനുഷ്യരുടെ ഭൗതികവും ആത്മീയവുമായ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ദൈവവുമായി സംസാരിക്കാൻ ഒലിയക്ക് കഴിയുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. അതുകൊണ്ട് രാജാക്കന്മാർ അവരുടെ ശവകൂടീരങ്ങൾ ദീനാശ്രമങ്ങളുടെയും സൂഫികളുടെ പുണ്യസ്ഥലങ്ങളുടെയും പരിസരത്ത് സ്ഥാപിക്കാൻ ആഗ്രഹിച്ചത്.
    ചുരുക്കത്തിൽ സൂഫിമാർ രാഷ്ട്രവുമായി മെച്ചപ്പെട്ട ബന്ധങ്ങൾ നിലനിർത്തുകയും രാജാക്കന്മാരുടെ ഭൗതിക സഹായം കൈപ്പറ്റുകയും ചെയ്തിരുന്ന സൂഫികളുടെ ജനസമ്മതിയും അവരുടെ ദിവ്യാധികാരവും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ രാജാക്കന്മാരും ശ്രമിച്ചിരുന്നു. എന്നിരുന്നാലും സുൽത്താന്മാരും സൂഫികളും തമ്മിൽ ഇടഞ്ഞ അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ഇരു കൂട്ടരും തങ്ങളുടെ അധികാരം ഉയർത്തിക്കാട്ടാൻ ശ്രമിച്ചിരുന്നു. സാഷ്ടാംഗ പ്രണാമം നടത്തുക, കാൽപ്പാദം ചുംബിക്കുക, തുടങ്ങിയ ചടങ്ങുകൾ ഇരുകൂട്ടരും ഏർപ്പെടുത്തിയിരുന്നു. സൂഫി ഷെയ്ക്കിനെ സംബോധന ചെയ്യുമ്പോൾ പലപ്പോഴും ഉയർന്ന സ്ഥാനപേരുകൾ ഉപയോഗിക്കാറുണ്ടായിരുന്നു. നിസ്സാമുദ്ദീൻ ഔലിയയുടെ ശിഷ്യന്മാർ അദ്ദേഹത്തെ സുൽത്താൻ – ഉൾ – മഷെയ്ക്ക് (Sultan-ul-mashaik, ഷെയ്‌ക്കുമാരിലെ സുൽത്താൻ) എന്നാണ് സംബോധന ചെയ്തിരുന്നത്. അധികാരം പ്രകടിപ്പിക്കുന്നതിനുള്ള ഇത്തരം ശ്രമങ്ങൾ സുൽത്താന്മാരും സൂഫികളും തമ്മിൽ ഏറ്റുമുട്ടലുകൾക്കിടവരുത്തി.
  17. Do you think that the Alvars and Nayanars initiated a movement of protest against the caste system and the dominance of Brahmins ? Substantiate. ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണ മേധാവിത്വത്തിനുമെതിരെയുള്ള പ്രതിഷേധ പ്രസ്ഥാനങ്ങൾക്ക് ആഴ്വാർമാരും നയനാൻമാരും തുടക്കം കുറിച്ചുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സമർത്ഥിക്കുക.
  18. Answer
    ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണ മേധാവിത്വത്തിനുമെതിരെയുള്ള പ്രതിഷേധ പ്രസ്ഥാനങ്ങൾ ആഴ്വാർമാരും നയനാൻമാരും തുടക്കം കുറിച്ചു. ഇവരുടെ ഭക്തന്മാർ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുള്ളവരാണെന്ന് തെളിവുണ്ട്. കൃഷിക്കാർ, കൈത്തൊഴിലുകാർ, ബ്രാഹ്മണർ പോലുള്ള വ്യത്യസ്തവിഭാഗങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ആഴ്വാർമാരുടെയും നയനാൻമാരുടെയും പാരമ്പര്യം പ്രധാനപ്പെട്ടതാണ്. അവരുടെ രചനകൾ വേദങ്ങളെ പോലെ പ്രാധാന്യം ഉള്ളതായി പലരും അവകാശപ്പെട്ടു. ഉദാഹരണമായി, ആഴ്വാർമാരുടെ രചന സമാഹാരമായ നാലായിരം ദിവ്യ പ്രബന്ധം തമിഴ് വേദമെന്നാണ് അറിയപ്പെടുന്നത്. സംസ്കൃതത്തിലെ നാല് വേദങ്ങളെപ്പോലെ ഈ ഗ്രന്ഥത്തിന് പ്രാധാന്യമുള്ളതായി കരുതപ്പെടുന്നു.
  19. Distinguish between Khanqahs and Silsilas. ഖ്വാൻകകളും സിൽസിലകളും തമ്മിലുള്ള വ്യത്യാസം എഴുതുക.
  20. Answer
    ഖ്വാൻകകൾ എന്നു വിളിച്ചിരുന്ന ഒരു കേന്ദ്രത്തിന് ചുറ്റുമായിയാണ് സൂഫികൾ സംഘടിച്ചത്. സൂഫികളും അവരുടെ ശിഷ്യന്മാരും താമസിച്ചിരുന്നത് ഖ്വാൻകകളിലാണ്. ഖ്വാൻകകൾ സൂഫിമാരുടെയും അവരുടെ ശിഷ്യന്മാരുടെയും ഒരു ആശ്രമം മാത്രമായിരുന്നൂ. സൂഫി ആത്മീയതയുടെയും പ്രവർത്തനങ്ങളുടെയും ഒരു കേന്ദ്രം കൂടിയായിരുന്നു ഇത്. ഖ്വാൻകകൾ നിയന്ത്രിച്ചിരുന്നത് ഷെയ്ക്ക് (അറബിയിൽ), പീർ, മുർഷിദ് (പേർഷ്യൻ) എന്നെല്ലാം അറിയപ്പെടുന്ന ഗുരുവാണ്. അദ്ദേഹം ശിഷ്യന്മാരെ ദീനാശ്രമങ്ങളിൽ അംഗങ്ങളായിച്ചേർത്തു. ശിഷ്യന്മാർ മുരീദുകൾ (murids) എന്നാണ് അറിയപ്പെട്ടിരുന്നത്. ഗുരുവും ശിഷ്യന്മാരും തമ്മിലുള്ള ബന്ധം സൂഫിവ്യവസ്ഥയുടെ ഒരു പ്രധാന ഘടകമായിരുന്നു. ഓരോ പീറും അദ്ദേഹത്തിന്റെ പിൻഗാമിയെ (ഖലീഫ) നാമനിർദ്ദേശം ചെയ്തിരുന്നു. ആത്മീയമായ പെരുമാറ്റം അന്തേവാസികളും, ഗുരുവും തമ്മിലുള്ള പ്രവർത്തനം സാധാരണ വ്യക്തികളും ഗുരുവും തമ്മിലുള്ള പരസ്പരബന്ധം എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങളും അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. സിൽസില എന്ന പദത്തിന്റെ അർത്ഥം ചങ്ങലയെന്നാണ്. ഗുരുവും ശിഷ്യനും തമ്മിലുള്ള തുടർച്ചയായ ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു. ഇടമുറിയാത്ത ആത്മീയ വംശപരമ്പരയായി പ്രവാചകനായ മുഹമ്മദു നബിയുമായി അതു നീണ്ടുകിടക്കുന്നു. ഈ ആത്മീയ ശക്തിയും അനുഗ്രഹവും ഭക്തയിലേക്ക് കൈമാറുന്നത് ഈ വഴിയിലൂടെയാണ്. li>Write a short note on life in the Chisti Khanqah. ചിസ്തി ഖ്വാൻകകളിലെ ജീവിതത്തെക്കുറിച്ച് ഒരു ലഘു കുറിപ്പ് എഴുതുക.
    Answer
    ഖ്വാൻകകൾ എന്നു വിളിച്ചിരുന്ന ഒരു സ്ഥാപനത്തിന് ചുറ്റുമായി സൂഫികൾ സമുദായങ്ങളായി സംഘടിക്കാൻ തുടങ്ങി. സൂഫികളും അവരുടെ ശിഷ്യന്മാരും താമസിച്ചിരുന്നത് ഖ്വാൻകകളിലാണ്. ഖ്വാൻകകൾ സൂഫിമാരുടെയും അവരുടെ ശിഷ്യന്മാരുടെയും ഒരു ആശ്രമം മാത്രമായിരുന്നൂ. സൂഫി ആത്മീയത പ്രവർത്തനങ്ങളുടെയും ഒരു കേന്ദ്രം കൂടിയായിരുന്നു ഇത്. ഖ്വാൻകകൾ നിയന്ത്രിച്ചിരുന്നത് ഷെയ്ക്ക് (അറബിയിൽ), പീർ, മുർഷിദ് (പേർഷ്യൻ) എന്നെല്ലാം അറിയപ്പെട്ടിരുന്ന ഒരു ഗുരുവാണ്. അദ്ദേഹം ശിഷ്യന്മാരെ ദീനാശ്രമങ്ങളിൽ അംഗങ്ങളായി ചേർത്തു. ശിഷ്യന്മാർ മുരീദുകൾ (murids) എന്നാണ് അറിയപ്പെട്ടിരുന്നത്. ഗുരുവും ശിഷ്യന്മാരും തമ്മിലുള്ള ബന്ധം സൂഫിവ്യവസ്ഥയുടെ ഒരു പ്രധാന ഘടകമായിരുന്നു.
    ഓരോ പീറും അദ്ദേഹത്തിന്റെ പിൻഗാമിയെ (ഖലീഫ) നാമനിർദ്ദേശം ചെയ്തിരുന്നു. ആത്മീയമായ പെരുമാറ്റംഅന്തേവാസികളും, ഗുരുവും തമ്മിലുള്ള പ്രവർത്തനം സാധാരണ വ്യക്തികളും ഗുരുവും തമ്മിലുള്ള പരസ്പരബന്ധം എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങളും അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. li>Explain the contribution given Gurunanak to the Bhakti Movement. ഭക്തിപ്രസ്ഥാനത്തിന് ഗുരുനാനാക്ക് നൽകിയ സംഭാവനകൾ വിശദമാക്കുക.
    Answer
    പഞ്ചാബിലെ നാൻകന സാഹിബ് എന്നൊരു ഗ്രാമത്തിലെ ഒരു ഹൈന്ദവ വ്യാപാരകുടുംബത്തിലാണ് ബാബഗുരു നാനാക്ക് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അദ്ദേഹം വിവാഹിതനാവുകയും സൂഫികൾക്കും ഭക്തർക്കുമിടയിലാണ് അദ്ദേഹം തന്റെ മിക്ക സമയവും ചെലവഴിച്ചത്. ബാബ ഗുരു നാനാക്കിന്റെ സന്ദേശങ്ങൾ അദ്ദേഹത്തിന്റെ കീർത്തനങ്ങളിലും പ്രഭാഷണങ്ങളിലും കാണാൻ കഴിയും. നിർഗുണ ഭക്തിയെയാണ് അദ്ദേഹം പ്രചരിപ്പിച്ചത്. തന്റെ ചുറ്റും കണ്ട പല മതാചാരങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. ബാബ ഗുരുനാനാക്കിന്റെ കാഴ്ചപാടിൽ പരമാത്മാവിനു അഥവാ റബ്ബിന് ലിംഗമോ രൂപമോ ഇല്ല. പഞ്ചാബിലെ ‘ഷബാദ്’ എന്ന് വിളിക്കപ്പെടുന്ന ശ്ലോകങ്ങളിലൂടെ തന്റെ ആശയങ്ങൾ അദ്ദേഹം പ്രകടിപ്പിച്ചു. ഗുരുനാനാക് പുതിയൊരു മതം സ്ഥാപിച്ചില്ല. എന്നാൽ അദ്ദേഹത്തിന്റെ ആശയങ്ങൾ പിൽക്കാലത്ത് പുതിയൊരു മതത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചു. li>List out the five principles of Islam. ഇസ്ലാം മതത്തിന്റെ 5 തത്വങ്ങൾ ഏതെല്ലാം?
    Answer
    ഇസ്ലാംമതം സ്വീകരിച്ചവരും ഇസ്ലാമിക വിശ്വാസത്തിന്റെ അഞ്ച് നെടുംതൂണുകളെയും (five pillars) അംഗീകരിക്കുകയുണ്ടായി. അവ താഴെ പറയുന്നവയാണ്.
    • 1) അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല. പ്രവാചകനായ അല്ലാഹുവിന്റെ സന്ദേശവാഹകനാണ് (shahada)
    • 2) ദിവസത്തിൽ അഞ്ചുനേരം നിസ്കാരം (namaz / salat)
    • 3) സക്കാത്ത് (Zakat ദാനം)
    • 4) റമാൻ മാസത്തിലെ നോമ്പ് (sawm)
    • 5) മക്കയിലേക്കുള്ള തീർത്ഥാടനം (Hajj)

4 MARK QUESTIONS & ANSWERS

  1. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    Zimmi സിമ്മി Gharib Nawaz ഖരീബ് നവാസ്
    Khwaja Muinuddin ക്വാജ മുയ്നുദ്ദീൻ Basavanna ബാസവണ്ണ
    Nalayira Divya Prabandham നാലയിര ദിവ്യ പ്രബന്ധം Jizya (Jaziya) ജിസിയ
    Lingayats ലിംഗായത്തുകൾ Tamil Veda തമിഴ് വേദ
  2. Answer
    Column A Column B
    Zimmi സിമ്മി Jizya (Jaziya) ജിസിയ
    Khwaja Muinuddin ക്വാജ മുയ്നുദ്ദീൻ Gharib Nawaz ഖരീബ് നവാസ്
    Nalayira Divya Prabandham നാലയിര ദിവ്യ പ്രബന്ധം Tamil Veda തമിഴ് വേദ
    Lingayats ലിംഗായത്തുകൾ Basavanna ബാസവണ്ണ
  3. The Chola Kings encouraged Brahmin-Piety traditions. Explain with examples. ചോള രാജാക്കന്മാർ ബ്രാഹ്മണ – ഭക്തി പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. ഉദാഹരണ സഹിതം വ്യക്തമാക്കുക.
  4. Answer
    കരുത്തരായ ചോള രാജാക്കന്മാർ (9 മുതൽ 13-ാം നൂറ്റാണ്ടുവരെ) ബ്രാഹ്മണ പാരമ്പര്യങ്ങളെയും ഭക്തി പാരമ്പര്യങ്ങളെയും പിന്തുണച്ചു. അവർ ഭൂദാനങ്ങൾ നൽകി. വിഷ്ണുവിന്റെയും ശിവന്റെയും ക്ഷേത്രങ്ങൾ പണികഴിപ്പിച്ചു. ചിദംബരം, തഞ്ചാവൂർ, ഗംഗൈകൊണ്ടചോളപുരം എന്നിവിടങ്ങളിലേതുൾപ്പെടെയുള്ള ഏറ്റവും പ്രൗഢിയേറിയ ചില ശിവക്ഷേത്രങ്ങൾ പണി കഴിപ്പിച്ചത് ചോള രാജാക്കന്മാരാണ്. ശിവന്റെ കമനീയമായ ധാരാളം വെെങ്കല പ്രതിമകളും ഇക്കാലത്ത് നിർമ്മിക്കപെട്ടു. അവയുടെ കലാകാരന്മാർക്ക് പ്രോത്സാഹനമേകിയത് നയനാൻമാരുടെ വീക്ഷണങ്ങളാണ്. ചോള ഭരണാധികാരികൾ നയനാൻമാരെയും ആഴ്വാർമാരെയും പ്രോത്സാഹിപ്പിക്കുകയും അവരുടെ പിന്തുണയർജ്ജിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനു പുറകിൽ സാമ്പത്തികമായ ചില കാരണങ്ങൾ ഉണ്ടായിരുന്നു. ചോള ഭരണത്തിന് സാമ്പത്തിക അടിത്തറയേകിയത് വെള്ളാള കർഷകരാണ്. അവരായിരുന്നൂ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്. സ്വാഭാവികമായും വെള്ളാള കർഷകരുടെ പ്രീതി പിടിച്ചുപറ്റാൻ ചോള ഭരണാധികാരികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വെള്ളാള കർഷകർ നയനാൻമാരെയും ആഴ്വാർമാരെയും ആദരിച്ചിരുന്നു. ഈ പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു വഴി വെള്ളാള കർഷകരുടെ പിന്തുണയാർജ്ജിക്കാൻ കഴിയുമെന്ന് ചോള ഭരണാധികാരികൾ കണക്കുകൂട്ടി. അതുകൊണ്ടാണ് നയനാൻമാർക്കും ആഴ്വാർമാർക്കും അവർ നിർലോഭമായ പ്രോത്സാഹനം നൽകിയത്. ചോള രാജാക്കന്മാർ പലപ്പോഴും ദൈവീക പിന്തുണ അവകാശപ്പെട്ടിരുന്നു. അതിവിശിഷ്ടവും മനോഹരവുമായ ക്ഷേത്രങ്ങൾ പണിതുയർത്തികൊണ്ട് തങ്ങളുടെ അധികാരവും പദവിയും പ്രഖ്യാപിക്കാൻ അവർ പരിശ്രമിച്ചു. ഈ ക്ഷേത്രങ്ങൾ ശിലകൾകൊണ്ടും ലോഹങ്ങൾകൊണ്ടുള്ള ശില്പങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. ജനങ്ങളുടെ ഭാഷയിൽ കീർത്തനങ്ങൾ ആലപിച്ചിരുന്ന ജനകീയ സന്യാസിമാരുടെ വീക്ഷണങ്ങൾ പുനർനിർമ്മിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. രാജകീയ രക്ഷാധികാരത്തിലുള്ള ക്ഷേത്രങ്ങളിൽ തമിഴിലുള്ള ശൈവ കീർത്തനങ്ങളുടെ ആലാപനവും ഈ രാജാക്കന്മാർ അവതരിപ്പിച്ചു. ഈ കീർത്തനങ്ങൾ ശേഖരിച്ച് അവയുടെ ഒരു സമാഹാരം (തേവാരം) തയ്യാറാക്കാനും അവർ മുൻകൈയെടുത്തു. ചോളരാജാവായ പരാന്തകൻ ഒന്നാമൻ അപ്പാരക്, സംബന്ദാർ, സുന്ദരാർ എന്നിവരുടെ ലോഹ വിഗ്ര ഹങ്ങൾ ഒരു ശിവക്ഷേത്രത്തിൽ സമർപ്പിച്ചിരുന്നുവെന്നു 945 ലെ കൊത്തുലേഖനങ്ങൾ സൂചിപ്പിക്കുന്നു. ഉത്സവകാലത്ത് ഈ വിഗ്രഹങ്ങളെ ഘോഷയാത്രയായി കൊണ്ടുപോയിരുന്നു.
  5. Arrange the following events in chronological order. തന്നിരിക്കുന്നവയെ കാലഗണനത്തിൽ തരംതിരിക്കുക.
    • ♦ Muhammad bin Tughlaq visited the dargah of Ajmer മുഹമ്മദ് ബിൻ തുഗ്ലക്ക് അജ്മീറിലെ ദർഹ സന്ദർശിച്ചു.
    • ♦ Akbar offered a huge cauldron (degh) to Ajmer dargah അജ്മീർ ദർഹയിൽ അക്ബർ വലിയൊരു കുടകം (degh) നൽകി.
    • ♦ Muhammad Qasim conquered Sind മുഹമ്മദ് കാസിം സിന്ധ് പിടിച്ചെടുത്തു.
    • ♦ Age of Basavanna ബസവണ്ണയുടെ കാലം.
  6. Answer
    • ♦ മുഹമ്മദ് കാസിം സിന്ധ് പിടിച്ചെടുത്തു. (711)
    • ♦ ബസവണ്ണയുടെ കാലം (1106-68)
    • ♦ മുഹമ്മദ് ബിൻ തുഗ്ലക്ക് അജ്മീറിലെ ദർഹ സന്ദർശിച്ചു. (1324-51)
    • ♦ അജ്മീർ ദർഹയിൽ അക്ബർ വലിയൊരു കുടകം (degh) നൽകി. (1568)
  7. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    Mirabai മീരാബായി Khwaja Moinuddin ഖാജ മുയ്നുദ്ദീൻ
    Gharib Nawaz ഗരീബ് നവാസ് Rabb റബ്ബ്
    Mardana മർദാന Nizamuddin Auliya നിസാമുദ്ദീൻ ഔലിയ
    Sultan-ul-Mashaik സുൽത്താൻ-ഉൽ-മശെയ്ക്ക് Bhajans ഭജനകൾ
  8. Answer
    Column A Column B
    Mirabai മീരാബായി Bhajans ഭജനകൾ
    Gharib Nawaz ഗരീബ് നവാസ് Khwaja Moinuddin ഖാജ മുയ്നുദ്ദീൻ ചിഷ്തി
    Mardana മർദാന Rabb റബ്ബ്
    Sultan-ul-Mashaik സുൽത്താൻ-ഉൽ-മശെയ്ക്ക് Nizamuddin Auliya നിസാമുദ്ദീൻ ഔലിയ
  9. കബീറിനെയും ഭക്തി പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ചും ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
  10. Answer
    കവികളായ സന്യാസിമാർക്കിടയിൽ കബീറിന് ഉയർന്ന ഒരു സ്ഥാനമുണ്ട്. കബീറിന്റേതാണെന്ന് കരുതപ്പെടുന്ന ശ്ലോകങ്ങൾ മൂന്ന് വ്യത്യസ്ത പാരമ്പര്യങ്ങളിലാണ് സമാഹരിക്കപ്പെട്ടിട്ടുള്ളത്. കബീർ, ബീജക്, കബീർ ഗ്രന്ഥാവലി, ആദിഗ്രന്ഥ സാഹിബ്. കബീറിന്റെ കവിതകൾ പല ഭാഷകളിലും ഉപഭാഷകളിലും ലഭ്യമാണ്. അവയിൽ ചിലത് സന്തോഷത്തിലും ഉലത്ബൻസിയിലുമാണ് രചിക്കപ്പെട്ടിട്ടുള്ളത്. പരമമായ സത്യത്തെ വിശദ്കരിക്കുന്നതിന് അദ്ദേഹം വ്യത്യസ്ത പാരമ്പര്യങ്ങൾ ഉപയോഗിച്ചു.അല്ലാഹു, ഖുദ, ഹസ്റത്ത്, പീർ എന്നിവയാണ് ഇസ്ലാമിലെ പരമമായ സത്യമെന്ന് കബീർ വിവരിക്കുന്നു. വേദപാരമ്പര്യത്തിലെ അലക്, നിരാകർ, ബ്രഹ്മൻ, ആത്മൻ തുടങ്ങിയ പദങ്ങളെ ഉപയോഗിച്ചു. യോഗ പാരമ്പര്യങ്ങളിൽ നിന്നും ശബ്‌ദം, ശൂന്യ തുടങ്ങിയ പദങ്ങളും സ്വീകരിച്ചു. വ്യവസ്ഥയും ചിലപ്പോൾ പരസ്പര വിരുദ്ധമായ ആശയങ്ങൾ ഈ കവിതകളിൽ പ്രകടിപ്പിച്ചിട്ടുണ്ട്. ഹിന്ദുത്വത്തിന്റെ ബഹുദൈവരാധനയെയും വിഗ്രഹാരാധനയെയും ആക്രമിക്കുന്നതിനായി അദ്ദേഹത്തിന്റെ ചില കാവ്യങ്ങൾ ഇസ്ലാമിക ആശയങ്ങളായ ഏക ദൈവവിശ്വാസവും വിഗ്രഹവിരോധവും ഉപയോഗിക്കുകയുണ്ടായി. കബീറിന്റെ പൈതൃകം പല വിഭാഗങ്ങളും അവകാശപ്പെടുന്നുണ്ട്. വൈഷ്ണവ പാരമ്പര്യത്തിലുള്ള ജീവ ചരിത്രങ്ങൾ അദ്ദേഹം ഒരു ഹൈന്ദവ കുടുംബത്തിലാണ് ജനിച്ചതെന്ന് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പുതുതായി ഇസ്ലാം മതം സ്വീകരിച്ച നെയ്ത്തുകാരുടെ സമുദായത്തിൽപെട്ട ഒരു ദരിദ്ര കുടുംബമാണ് വളർത്തിയതെന്നും ഇതിൽ സൂചിപ്പിക്കുന്നു.
  11. Illustrate the special features of Chisti devotionalism. ചിസ്തി ആരാധന സമ്പ്രദായത്തിന്റെ സവിശേഷതകൾ വിവരിക്കുക.
  12. Answer
    ചിഷ്തികളുടെ ആരാധന രീതിയിൽ സിയാറത്ത്, ഖവാലി എന്നിവയ്ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. സൂഫി സന്യാസിമാരുടെ ശവകൂടീരങ്ങളിലേക്കുള്ള തീർത്ഥാടനത്തെയാണ് സിയാറത്ത് (Ziyarat) എന്നു പറയുന്നത്. മുസ്ലീം ലോകത്തൊക്കെ ഇതു നിലനിൽക്കുന്നുണ്ട്. ശവകൂടീരത്തിലേക്കുള്ള തീർത്ഥാടനം അഥവാ സിയാറത്ത് സൂഫികളുടെ ആത്മീയാനുഗ്രഹം തേടുന്നതിനുള്ള ഒരുവസരമാണ്. ഏഴു നൂറ്റാണ്ടിലേഷമായി വ്യത്യസ്ത വിശ്വാസ പ്രമാണങ്ങളിലും വർഗ്ഗങളിലും സാമൂഹ്യ പശ്ചാത്തലങ്ങളിലുമുള്ള ജനങ്ങൾ മഹാന്മാരായ അഞ്ചു ചിഷ്തി സന്യാസിമാരുടെ കബറിടങ്ങളിൽ അവരുടെ ഭക്തിയും ആരാധനയും പ്രകടിപ്പിച്ചിരുന്നു. ഇതിൽ ഏറ്റവും ആദരണീയമായ കബറിടം ഗരീബ് നവാസ് (garib nawaz ദരിദ്രർക്ക് ആശ്വാസമേകുന്നവൻ) എന്നറിയപ്പെട്ടിരുന്ന ഖാജാ മുയ്നുദ്ദീന്റെതാണ് (Khwaja Muinuddin). സംഗീതവും നൃത്തവും സിയാറത്തിന്റെ ഒരു ഭാഗമായിരുന്നു. മിസ്റ്റിക്കൽ കീർത്തനങ്ങൾ ഇതിലുൾപ്പെട്ടിരുന്നു. ഇത് ആലപിച്ചിരുന്നത് പ്രത്യേക പരിശീലനം സിദ്ധിച്ച ഖവാലികൾ എന്ന സംഗീതജ്ഞരാണ്. ദിവ്യനിർവൃതി ഉണർത്താൻ അവരുടെ സംഗീതത്തിന് കഴിഞ്ഞിരുന്നു.
  13. Who were the Sufis? Name at least two different Sufi orders. ആരെയാണ് സൂഫികൾ എന്നു വിളിക്കുന്നത്? രണ്ട് സൂഫി വിഭാഗങ്ങളുടെ പേരെഴുതുക.
  14. Answer
    ഇസ്ലാം മതത്തിനകത്ത് രൂപംകൊണ്ട ഒരു മിസ്റ്റിക് (mystic) പ്രസ്ഥാനത്തെയാണ് സൂഫിസം എന്നു പറയുന്നത്. സൂഫിസം ഒരു പരിഷ്കരണ പ്രസ്ഥാനമായിരുന്നു. ഇസ്ലാം മതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ സൂഫികൾ എന്നറിയപ്പെട്ട മതചിന്തകരായ ഒരു വിഭാഗം ജനങ്ങളാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ഖുറാനിൽ നിന്നും മുഹമ്മദ് നബിയുടെ ജീവിതത്തിൽ നിന്നും അവർ പ്രചോദനമുൾക്കൊണ്ടു. ഖലീഫാഭരണ കാലത്ത് ധാർമിക തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഭൗതിക ജീവിതത്തോടും ആർഭാടത്തോടും അതു കാണിച്ച ആസക്തി നല്ലൊരു വിഭാഗം ജനങ്ങളിൽ എതിർപ്പും വിരക്തിയും സൃഷ്ടിച്ചു. അവർ സന്യാസത്തിലേക്കും മിസ്റ്റിസിസത്തിലേക്കും (അജ്ഞേയ വാദം) തിരിഞ്ഞു. ഇവർ സൂഫികൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
  15. Analyse the attitude of the Alvars, Nayanars and Virashaivas towards caste system. ആഴ്വാർമാരുടെയും, നായനാർമാരുടെയും വീരശൈവരുടെടുയും ജാതിയോടുള്ള മനോഭാവം എങ്ങനെയായിരുന്നു എന്ന് വിശകലനം ചെയ്യുക.
  16. Answer
    ആഴ്വാർമാരും നായനാർമാരും ജാതിവ്യവസ്ഥയെ പിന്തുണച്ചില്ലെന്നതിന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. ജാതിവ്യവസ്ഥക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമാണ് അവർ ശബ്ദമുയർത്തി. ജാതിവ്യവസ്ഥക്കെതിരെ ഒരു പ്രതിഷേധ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു അവർ അതിനെ പരിഷ്കരിക്കാനും ശ്രമിച്ചു. ആഴ്വാർമാരും നായനാർമാരും വ്യത്യസ്ത സാമൂഹ്യ പശ്ചാത്തലങ്ങളിൽ നിന്ന് വന്നവരായിരുന്നൂ. ബ്രാഹ്മണർ, കൈത്തൊഴിൽക്കാർ, കർഷകർ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങൾ അവർക്കിടയിലുണ്ടായിരുന്നു. അവരിൽ ചിലർ ‘അസ്പൃശ്യരായി മുദ്രകുത്തപ്പെട്ട ജാതികളിൽനിന്നുള്ളവരായിരുന്നു.
    • 1. ആഴ്വാർമാരുടെയും നായനാർമാരുടെയും പാരമ്പര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. അവരുടെ പല രചനകൾക്കും വേദങ്ങളുടെ അതേ പ്രാധാന്യമുണ്ടെന്ന് പലരും അവകാശപ്പെടുന്നു.
    • 2. ഉദാഹരണത്തിന്, ആഴ്വാർമാരുടെ രചനകളുടെ സമാഹാരമായ ‘നാലായിര പ്രബന്ധം’, ‘തമിഴ് വേദമായാണ്’ അറിയപ്പെടുന്നത്, സംസ്കൃതത്തിൽ ചമയ്ക്കപെടുകയയും ബ്രാഹ്മണർ പരിപോഷിപ്പിച്ചുപോരുകയും ചെയ്തിരുന്ന നാലു വേദങ്ങളുടെ അതേ പ്രാധാന്യം ഈ ഗ്രന്ഥത്തിനുമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
  17. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    Alvars ആഴ്വാർമാർ Persia പേർഷ്യ
    Ulamas ഉലമമാർ Devotees of Vishnu വിഷ്ണുഭക്തർ
    Parashika പരാഷിക Sufism സൂഫിസം
    Tasawwuf തസാവുഫ് Islamic scholars ഇസ്ലാമിക പണ്ഡിതന്മാർ
  18. Answer
    Column A Column B
    Alvars ആഴ്വാർമാർ Devotees of Vishnu വിഷ്ണുഭക്തർ
    Ulamas ഉലമമാർ Islamic scholars ഇസ്ലാമിക പണ്ഡിതന്മാർ
    Parashika പരാഷിക Persia പേർഷ്യ
    Tasawwuf തസാവുഫ് Sufism സൂഫിസം
  19. What do you mean by integration of Cults? Explain with examples. മതവിശ്വാസങ്ങളുടെ ഏകീകരണം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ഉദാഹരണം സഹിതം വിശദീകരിക്കുക?
  20. Answer
    ഇന്ത്യയിൽ പല തരത്തിലുള്ള മതവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും നിലനിന്നിരുന്നു. 8-ാം നൂറ്റാണ്ടിനും 18-ാം നൂറ്റാണ്ടിനും മധ്യേയുള്ള കാലഘട്ടത്തിൽ ഈ മതവിശ്വാസങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഒരു സമന്വയം അഥവാ സംയോജനം നടക്കുകയുണ്ടായി. ഈ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതയാണ് ഈ സമന്വയം. ശില്പകലയിലും ഗ്രന്ഥങ്ങളിലും കാണുന്ന പലതരം ദൈവങ്ങളും ദേവന്മാരും ഈ സമന്വയത്തിന്റെ ആവിഷ്കാരങ്ങളാണ്. പ്രധാന മൂർത്തികളായ വിഷ്ണു, ശിവൻ, ദേവി (ശക്തി) എന്നിവരുടെ ആരാധന തുടരുകയും വ്യാപിക്കുകയും ചെയ്തുവെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ മൂർത്തികളെല്ലാം പല രൂപങ്ങളിൽ ചിത്രീകരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്തു.
    • • ഇക്കാലത്തെ ഏറ്റവും പ്രധാന സവിശേഷത വിവിധ മതവിശ്വാസങ്ങളുടെ സമന്വയമാണെന്ന് സൂചിപ്പിച്ചുല്ലോ. ഈ സമന്വയം സംഭവിച്ചത് മുഖ്യമായും രണ്ടു പ്രക്രിയകളിലൂടെയായിരുന്നുവെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
    • • ബ്രാഹ്മണാശയങ്ങളുടെ പ്രചരണമാണ് ഒന്നാമത്തെ പ്രക്രിയ. ലളിതമായ സംസ്കൃത ശ്ലോകങ്ങളിൽ പുരാണഗ്രന്ഥങ്ങൾ രചിക്കുകയും സമാഹരിക്കുകയും സംരക്ഷിക്കുകയും ചെയ്തു കൊണ്ട് ബ്രാഹ്മണരായങ്ങൾ പ്രചരിപ്പിക്കപെട്ടു. വൈദിക ജ്ഞാനത്തിൽ നിന്ന് പൊതുവെ ഒഴിവാക്കപ്പെട്ടിരുന്ന സ്ത്രീകളും ശുദ്രന്മാർക്കും ഈ പുരാണഗ്രന്ഥങ്ങൾ പ്രാപ്യമായിരുന്നു.
    • • സ്ത്രീകൾ, ശൂദ്രർ, മറ്റു സാമൂഹ്യവിഭാഗങ്ങൾ എന്നിവരുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ബ്രാഹ്മണമാരും സ്വീകരിക്കുകയുണ്ടായി. ഇതായിരുന്നു രണ്ടാമത്തെ പ്രക്രിയ.
    • • ആദ്യത്തെ പ്രക്രിയയിലൂടെ ബ്രാഹ്മണരുടെ ആശയങ്ങൾ സ്ത്രീകൾ, ശൂദ്രർ തുടങ്ങി വിഭാഗങ്ങളിൽ എത്തിച്ചേർന്നു. രണ്ടാമത്തെ പ്രക്രിയയിലൂടെ സ്ത്രീകൾ, ശൂദ്രർ തുടങ്ങിയവരുടെ ആശയങ്ങൾ ബ്രാഹ്മണരും സ്വീകരിച്ചു. ഇങ്ങനെയാണ് മതവിശ്വാസങ്ങളുടെ സമന്വയം നടന്നത്.
  21. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    Zimmi സിമ്മി Chain ചങ്ങല
    Silsila സിൽസില Protection സംരക്ഷണം
    Ziyarat സിയാറത്ത് Paramatma പരമാത്മാവ്
    Rubb റബ്ബ് Pilgrimage തീർത്ഥാടനം
  22. Answer
    Column A Column B
    Zimmi സിമ്മി Protection സംരക്ഷണം
    Silsila സിൽസില Chain ചങ്ങല
    Ziyarat സിയാറത്ത് Pilgrimage തീർത്ഥാടനം
    Rubb റബ്ബ് Paramatma പരമാത്മാവ്

5 MARK QUESTIONS & ANSWERS

  1. Bhakti-Sufi thinkers used different languages to propagate their views. Explain. ഭക്തി – സൂഫി ചിന്തകർ തങ്ങളുടെ ആശയങ്ങൾ ആവിഷ്കരിക്കുന്നതിനുവേണ്ടി ധാരാളം ഭാഷകൾ ഉപയോഗിച്ചിരുന്നു. വിശദീകരിക്കുക.
  2. Answer
    ഭക്തി സൂഫി പാരമ്പര്യങ്ങളുടെ ചരിത്രം പുനർനിർമ്മിക്കാൻ നമ്മെ സഹായിക്കുന്ന അനേകം സ്രോതസ്സുകളുണ്ട്. പുരാതനതത്വശാസ്ത്രപരമായ ഉറവിടങ്ങൾ, ഗ്രന്ഥ പാരമ്പര്യങ്ങൾ, പുതിയ ഗ്രന്ഥ ഉറവിടങ്ങൾ, ഹെഗിയോഗ്രാഫികൾ (hagiographies) അഥവാ ജീവചരിത്രങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനപെട്ടവ സന്യാസിമാരായ കവികളുടെ രചനകളാണ് പുതിയ ഗ്രന്ഥ ഉറവിടങ്ങളിൽ ഉൾപ്പെടുന്നത്. സാധാരണ ജനങ്ങൾ ഉപയോഗിച്ചിരുന്ന പ്രാദേശിക ഭാഷകളിൽ വാമൊഴിയായാണ് അവയിൽ ഭൂരിഭാഗവും പ്രകാശിപ്പിക്കപ്പെട്ടത്. ഈ രചനകൾ സംഗീതാത്മകമായിരുന്നു. ഇവ സമാഹരിക്കപെട്ടത് കവി-സന്യാസിമാരുടെ മരണശേഷമാണ്. അവരുടെ ശിഷ്യന്മാരോ ആരാധകരോ ആണ് അവ സമാഹരിച്ചത്. തമിഴ്നാട്ടിലെ ഭക്തിപ്രസ്ഥാനത്തിന്റെ നേതാക്കന്മാർ ആഴ്വാർമാർ – വിഷ്ണു ഭക്തർ, നായനാർമാർ – ശിവഭക്തർ, 12 ആഴ്വാർമാരേയും 63 നായനാർമാരേയും സാഹിത്യ കൃതികൾ പരാമർശിക്കുന്നു. സാധാരണക്കാരുടെ ഭാഷയായിരുന്ന തമിഴിലാണിത് ( ചിലതു തെലുങ്കിലുമാണ്) അവർ കീർത്തനങ്ങൾ രചിച്ചത്. ചിഷ്തികൾ വിനിമയത്തിനും രചനകൾക്കുമായി പ്രാദേശിക ഭാഷകളും ഭക്തി പാരമ്പര്യങ്ങളും സ്വീകരിച്ചിരുന്നു. സാമയിൻ പ്രാദേശിക ഭാഷയാണ് അവർ ഉപയോഗിച്ചത്. ഡൽഹിയിലെ ചിഷ്തി സിൽസിലയുമായി ബന്ധപ്പെട്ടിരുന്നവർ ജനങ്ങളുടെ ഭാഷയായിരുന്നഹിന്ദാവി (Hindavi) യിലാണ് വിനിമയം നടത്തിയിരുന്നത്. ബാബാ ഫരീദിനെപോലെയുളള മറ്റു സൂഫികൾ പ്രാദേശിക ഭാഷയിലാണ് കീർത്തനങ്ങൾ രചിച്ചത്.
    കർണ്ണാടകത്തിലെ ബിജപ്പൂർ പട്ടണത്തിലും ചുറ്റുമായി ഒരു പ്രത്യേക സൂഫി കവിത രചിക്കപ്പെട്ടിരുന്നു. ഉർദ്ദുഭാഷയുടെ ഒരു രൂപന്തരമായ ദക്കാനി (Dakhani) യിൽ രചിക്കപെട്ട മിനികവിതകളാണ് ഇവ. 17-18 നൂറ്റാണ്ടുകളിൽ ഈ പ്രദേശത്ത് താമസിച്ചിരുന്ന ചിഷ്തി സൂഫിമാരാണ് ഈ കവിതകളുടെ രചയിതാക്കൾ. ധാന്യം പൊടിക്കുമ്പോഴും നൂൽനൽക്കുമ്പോഴും സ്ത്രീകൾ ഈ കവിതകൾ ചൊല്ലിയിരുന്നു. കബീറിന്റെ കവിതകൾ പല ഭാഷകളിലും ഉപഭാഷകളിലും ലഭ്യമാണ്. അവയിൽ ചിലത് നിർഗുണ കവികളുടെ പ്രത്യേക ഭാഷയായ സന്ത് ഭാഷ (sant bhasha) യിലാണ് രചിക്കപെട്ടത്. അദ്ദേഹത്തിന്റെ ഏതാനും ചില രചനകൾ ഉലത്ബൻസി (Ulatbansi) എന്ന പേരിലാണ് അറിയപ്പെടുന്നത് (തല കീഴായ വചനങ്ങൾ) എല്ലാ അർത്ഥങ്ങളും തലകീഴായ മട്ടിലാണ് ഈ കവിതകളിൽ എഴുതപ്പെട്ടിട്ടുള്ളത്. പരമമായ സത്യ (ultimate reality) ത്തിന്റെ പ്രകൃതത്തെ വാക്കുകളിലൂടെ മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ട് ഇത് സൂചിപ്പിക്കുന്നു. പൂക്കില്ലാതെ വിടരുന്ന താമര, സമുദ്രത്തിൽ രുദ്രമായി പടരുന്ന അഗ്നി എന്നിങ്ങനെയുള്ള ആവിഷ്കരണങ്ങൾ കബീറിന്റെ മിസ്റ്റിക്കൽ അനുഭവങ്ങൾ പകർന്നു തരുന്നു.
    പരമമായ സത്യത്തെ വിശദീകരിക്കുന്നതിന് കബീർ വ്യത്യസ്ത പാരമ്പര്യങ്ങൾ ഉപയോഗിച്ചു. ഇസ്ലാമിക – വേദാന്ത – യോഗ പാരമ്പര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
    • 1) ഇസ്ലാമിക പാരമ്പര്യങ്ങൾ ഉപയോഗിച്ച് കബീർ പരമയാഥാർത്ഥ്യത്തെ അല്ലാഹു, ഖൂദ (Khuda) ഹസ്റത്ത്, പീർ എന്നിങ്ങനെ വിശേഷിപ്പിച്ചു.
    • 2) വേദാന്ത പാരമ്പര്യത്തിൽ നിന്ന് അലക് (അദൃശ്യൻ), നിരാകാർ (അരൂപി), ബ്രഹ്മം, ആത്മാവ് തുടങ്ങിയ പദങ്ങൾ അദ്ദേഹം ഉപയോഗിച്ചു.
    • 3) യോഗ പാരമ്പര്യങ്ങളിൽ നിന്ന് ശബ്‌ദം (Shabda) ശൂന്യ൦, (emptiness) തുടങ്ങിയ പദങ്ങളും അദ്ദേഹം സ്വീകരിക്കുകയുണ്ടായി.
    മതവിശ്വാസങ്ങളെക്കുറിച്ചുള്ള ഗ്രന്ഥപാരമ്പര്യങ്ങളിൽ പല ഭാഷകളിലും ശൈലികളിലും എഴുതപ്പെട്ടിട്ടുള്ള പല തരത്തിലുള്ള കൃതികൾ ഉൾപ്പെടുന്നു. ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതിയിട്ടുള്ള ബാസവണ്ണയുടെ വചനങ്ങൾ മുതൽ അലങ്കാരിക്കമായ പേർഷ്യൻ ഭാഷയിൽ എഴുതിയിട്ടുള്ള മുഗൾ ചക്രവർത്തി മാരുടെ ഫർമാൻ (farman) വരെ ഇതിൽ ഉൾപ്പെടുന്നു.
  3. Describe the coming of Sufism in India, the founding of the Silsilas and their activities. ഇന്ത്യയിൽ സൂഫിസത്തിന്റെ വരവ്, സിൽസിലകളുടെ സ്ഥാപനം, പ്രവർത്തനങ്ങൾ, എന്നിവ വിശകലനം ചെയ്യുക.
  4. Answer
    ഇസ്ലാം മതത്തിനകത്ത് രൂപംകൊണ്ട ഒരു മിസ്റ്റിക് (mystic) പ്രസ്ഥാനത്തെയാണ് സൂഫിസം എന്നു പറയുന്നത്. സൂഫിസം ഒരു പരിഷ്കരണ പ്രസ്ഥാനമായിരുന്നു. ഇസ്ലാം മതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ സൂഫികൾ എന്നറിയപ്പെട്ട മതചിന്തകരായ ഒരു വിഭാഗം ജനങ്ങളാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ഖുറാനിൽ നിന്നും മുഹമ്മദ് നബിയുടെ ജീവിതത്തിൽ നിന്നും അവർ പ്രചോദനമുൾക്കൊണ്ടു. ഖലീഫാഭരണ കാലത്ത് ധാർമിക തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഭൗതിക ജീവിതത്തോടും ആർഭാടത്തോടും അതു കാണിച്ച ആസക്തി നല്ലൊരു വിഭാഗം ജനങ്ങളിൽ എതിർപ്പും വിരക്തിയും സൃഷ്ടിച്ചു. അവർ സന്യാസത്തിലേക്കും മിസ്റ്റിസിസത്തിലേക്കും (അജ്ഞേയവാദം) തിരിഞ്ഞു. ഇവർ സൂഫികൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
    11-ാം നൂറ്റാണ്ടോടെ സൂഫിസം ഖുറാൻ പഠന സാഹിത്യം, സൂഫി ആചാരങ്ങൾ എന്നിവയോടുകൂടിയ ഒരു സംഘടിത പ്രസ്ഥാനമായിതീർന്നു. ഖ്വാൻകകൾ എന്നു വിളിച്ചിരുന്ന ഒരു സ്ഥാപനത്തിന് ചുറ്റുമായി സൂഫികൾ സമുദായങ്ങളായി സംഘടിക്കാൻ തുടങ്ങി. സൂഫികളും അവരുടെ ശിഷ്യന്മാരും താമസിച്ചിരുന്നത് ഖ്വാൻകകളിലാണ്.
    ഖ്വാൻകകൾ സൂഫിമാരുടെയും അവരുടെ ശിഷ്യന്മാരുടെയും ഒരു ആശ്രമം മാത്രമായിരുന്നൂ. സൂഫി ആത്മീയതത്തിന്റെയും പ്രവർത്തനങ്ങളുടെയും ഒരു കേന്ദ്രം കൂടിയായിരുന്നു അത്. ദീനാശ്രമങ്ങൾ നിയന്ത്രിച്ചിരുന്നത് ഷെയ്ക്ക് (അറബിയിൽ), പീർ, മൂർഷിദ് (പേർഷ്യൻ) എന്നെല്ലാം അറിയപ്പെട്ടിരുന്ന ഒരു അധ്യാപകനാണ്. അദ്ദേഹം ശിഷ്യന്മാരെ ദീനാശ്രമങ്ങളിൽ അംഗങ്ങളായി ചേർത്തു. ശിഷ്യന്മാർ മുരീദുകൾ (murids) എന്നാണ് അറിയപ്പെട്ടിരുന്നത്. അധ്യാപകനും ശിഷ്യന്മാരും തമ്മിലുള്ള ബന്ധം സൂഫിവ്യവസ്ഥയുടെ ഒരു പ്രധാന ഘടകമായിരുന്നു.
    ഓരോ പീറും അദ്ദേഹത്തിന്റെ പിൻഗാമിയെ (ഖലീഫ) നാമനിർദ്ദേശം ചെയ്തിരുന്നു. ആത്മീയമായ പെരുമാറ്റം, അന്തേവാസികളും, അധ്യാപകനും തമ്മിലുള്ള പ്രവർത്തനം, സാധാരണ വ്യക്തികളും അധ്യാപകനും തമ്മിലുള്ള പരസ്പരബന്ധം എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങളും അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.
    ഖലന്തർസ് (Qalandars) മദരികൾ (Madaris) മലങ്കുകൾ (Malanga) ഹൈദരികൾ (Haidaris) എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഇവർ അറിയപ്പെടുന്നു.
  5. Prepare a note on early Bhakti Movement in South India. തെക്കേ ഇന്ത്യയിലെ ആദ്യകാല ഭക്തിപ്രസ്ഥാനങ്ങളെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
  6. Answer
    ആദ്യകാല ഭക്തി പ്രസ്ഥാനത്തിന്റെ നേതാക്കന്മാർ ഭക്ത കവികളായ സന്യാസിമാരായിരുന്നൂ. അവർ യാഥാസ്ഥിതിക ബ്രാഹ്മണ പാരമ്പര്യത്തെ വെല്ലുവിളിച്ചു. ഈ പാരമ്പര്യത്തിൽ സ്ത്രീകളെയും പിന്നാക്ക ജാതിക്കാരെയും ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്തു. ആദ്യകാല ഭക്തി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആഴ്വാർമാരും നായനാർമാരുമാണ്.
    ആഴ്വാർമാരും നായനാർമാരും അവരുടെ യാത്രകൾക്കിടയിൽ ചില പുണ്യ സങ്കേതങ്ങളെ അവരുടെ ഇഷ്ടദൈവങ്ങളുടെ ആരാധനാകേന്ദ്രമായി തിരിച്ചറിഞ്ഞു. ഈ വിശുദ്ധ സ്ഥലങ്ങളിൽ പിന്നീട് അവർ വലിയ ക്ഷേത്രങ്ങൾ പണിതുയർത്തു. ഈ ക്ഷേത്രങ്ങൾ തീർത്ഥാടന കേന്ദ്രങ്ങളായിതീർന്നു.
    ഭക്തകവികളായ സന്യാസിമാരുടെയും രചനകളുടെ ആലാപനവും, അവരുടെ വിഗ്രഹങ്ങളുടെ ആരാധനയും ഈ പുണ്യ സങ്കേതങ്ങളിലെ ക്ഷേത്രാചരണങ്ങളുടെ ഭാഗമായിതീർന്നു.
    ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണ മേധാവിത്വത്തിനുമെതിരെയുള്ള പ്രതിഷേധ പ്രസ്ഥാനങ്ങൾക്ക് ആഴ്വാർമാരും നായനാർമാരും തുടക്കം കുറിച്ചു. ഭക്തന്മാർ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുള്ളവരാണെന്ന് തെളിവുണ്ട്. കൃഷിക്കാർ, കൈത്തൊഴിലുകാർ, ബ്രാഹ്മണർ പോലുള്ള വ്യത്യസ്തവിഭാഗങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ആഴ്വാർമാരുടെയും നായനാർമാരുടെയും പാരമ്പര്യം പ്രധാനപ്പെട്ടതാണ്. അവരുടെ രചനകൾ വേദങ്ങളെപോലെ പ്രാധാന്യം ഉള്ളതായി പലരും അവകാശപ്പെട്ടു. ഉദാഹരണമായി, ആഴ്വാർമാരുടെ രചന സമാഹാരമായ നാലായിരം ദിവ്യ പ്രബന്ധത്തെ തമിഴ് വേദമെന്നാണ് അറിയപ്പെടുന്നത്. സംസ്കൃതത്തിലെ നാല് വേദങ്ങളെപ്പോലെ ഈ ഗ്രന്ഥത്തിന് പ്രാധാന്യമുള്ളതായി കരുതപ്പെടുന്നു.
  7. Explain the importance of Virashaiva Movement in Karnataka. കർണ്ണാടകത്തിലെ വീരശൈവ പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കുക.
  8. Answer
    12-ാം നൂറ്റാണ്ടിൽ കർണാടകത്തിൽ ഒരു പുതിയ ഭക്തി പ്രസ്ഥാനം ഉയർന്നുവന്നു. ബാസവണ്ണ (1106 – 1168) എന്ന പേരുള്ള ഒരു ബ്രാഹ്മണനാണ് ഇതിനു നേതൃത്വം നൽകിയത്. വീര ശൈവ പ്രസ്ഥാനം അഥവാ ലിംഗായത എന്ന പേരിൽ അറിയപ്പെടുന്നു. ബാസവണ്ണ തുടക്കത്തിൽ ഒരു ജൈനമത വിശ്വാസിയായിരുന്നു. ഒരു ചാലൂക്യ രാജാവിന്റെ (ബിജാല കാളാപൂരി രാജാവ്) സദസ്സിൽ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ചിച്ചിരുന്നു. കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ജൈനമതവുമായി തെറ്റിപ്പിരിഞ്ഞ് ബാസവണ്ണ അദ്ദേഹത്തിന്റെ മരുമകനുമായി ചേർന്ന് വീരശൈവ പ്രസ്ഥാനത്തിന് രൂപം നൽകി. അദ്ദേഹത്തിന്റെ അനുയായികൾ വീരശൈവന്മാർ (ശിവന്റെ നായകന്മാർ) അഥവാ ലിംഗായതർ (ലിംഗധാരികൾ) എന്നറിയപ്പെട്ടു. ലിംഗായതർ ഒരു പ്രധാന സമുദായമായി ഇപ്പോൾപോലും ഈ പ്രദേശത്ത് നിലനിൽക്കുന്നു.
    • 1) വീരശൈവർ ശിവഭക്തരായിരുന്നൂ. ലിംഗരൂപത്തിലുള്ള ശിവനെയാണ് അവർ ആരാധിച്ചത്. വീരശൈവർ പതിവായി ഒരു ചെറു ശിവലിംഗത്തെ ധരിച്ചിരുന്നു. ഇടത്തെ തോളിൽ ഒരു ചരടിൽ ഉറപ്പിച്ച വെള്ളി ചെല്ലത്തിലാണ് ശിവലിംഗം സൂക്ഷിച്ചിരുന്നത്. ജഗ്ഗമ്മയെ (jangamma) അഥവാ നാടോടികളായ സന്യാസിമാരെയും അവർ ആരാധിച്ചിരുന്നു.
    • 2) ഭക്തന്മാർ അവരുടെ മരണശേഷം ശിവനിൽ ലയിക്കുമെന്നും ലോകത്തിലേക്ക് തിരിച്ചുവരുമെന്നും ലിംഗായതർ വിശ്വസിക്കുന്നു. അതിനാൽ ധർമ്മശാസ്ത്രങ്ങൾ അനുശാസിക്കുന്ന ശവദാഹം പോലെയുള്ള ശവശംസ്കാര ചടങ്ങുകൾ അവർ അനുഷ്ഠിക്കാറില്ല. പകരം മൃതശരീരത്തെ ആചരാനുഷ്ഠാനങ്ങളോടെ അവർ കുഴിച്ചുമൂടാറാണ് പതിവ്.
    • 3) ലിംഗായതർ ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചു. ബ്രാഹ്മണർ ചില വിഭാഗങ്ങളിൽ ആരോപിക്കുന്ന തീണ്ടലിനേയും (Pollution) അവർ ശക്തമായി എതിർത്തു. പുനർജന്മ സിദ്ധാന്തത്തെയും അവർ ചോദ്യം ചെയ്തു. ഇതിന്റെ ഫലമായി ബ്രാഹ്മണ സാമൂഹ്യക്രമത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്ന് ധാരാളം അനുയായികളെ അവർക്കു ലഭിച്ചു.
    • 4) ധർമ്മശാസ്ത്രങ്ങൾ നിരാകരിച്ച് പ്രായപൂർത്തി വിവാഹത്തെയും വിധവാ വിവാഹത്തെയും ലിംഗായതർ പ്രോത്സാഹിപ്പിച്ചു. അതേ സമയം ഉപവാസം, സദ്യ, തീർത്ഥാടനം, ബലി ദാനം എന്നിവയെ അവർ നിഷേധിക്കുകയും ചെയ്തു.
  9. Analyse the features of the chishtis int he subcontinent. ഉപഭൂഖണ്ഡത്തിലെ ചിസ്തിമാരുടെ സവിശേഷതയെക്കുറിച്ച് വിശകലനം ചെയ്യുക.
  10. Answer
    ഖ്വാൻകകൾ എന്നു വിളിച്ചിരുന്ന ഒരു സ്ഥാപനത്തിന് ചുറ്റുമായി സൂഫികൾ സമുദായങ്ങളായി സംഘടിക്കാൻ തുടങ്ങി. സൂഫികളും അവരുടെ ശിഷ്യന്മാരും താമസിച്ചിരുന്നത് ഖ്വാൻകകളിലാണ്.<> ഖ്വാൻകകൾ സൂഫിമാരുടെയും അവരുടെ ശിഷ്യന്മാരുടെയും ഒരു ആശ്രമം മാത്രമായിരുന്നൂ. സൂഫി അധ്യാപനത്തിന്റെയും പ്രവർത്തനങ്ങളുടെയും ഒരു കേന്ദ്രം കൂടിയായിരുന്നു അത്. ഖ്വാൻകകൾ നിയന്ത്രിച്ചിരുന്നത് ഷെയ്ക്ക് (അറബിയിൽ), പീർ, മൂർഷിദ് (പേർഷ്യൻ) എന്നെല്ലാം അറിയപ്പെട്ടിരുന്ന ഒരു അധ്യാപകനാണ്. അദ്ദേഹം ശിഷ്യന്മാരെ ഖാൻകകളിൽ അംഗങ്ങളായി ചേർത്തു. ശിഷ്യന്മാർ മുരീദുകൾ (murids) എന്നാണ് അറിയപ്പെട്ടിരുന്നത്. അധ്യാപകനും ശിഷ്യന്മാരും തമ്മിലുള്ള ബന്ധം സൂഫിവ്യവസ്ഥയുടെ ഒരു പ്രധാന ഘടകമായിരുന്നു.
    ഓരോ പീറും അദ്ദേഹത്തിന്റെ പിൻഗാമിയെ (ഖലീഫ) നാമനിർദ്ദേശം ചെയ്തിരുന്നു. ആത്മീയമായ പെരുമാറ്റം അന്തേവാസികളും അധ്യാപകനും തമ്മിലുള്ള പ്രവർത്തനം സാധാരണ വ്യക്തികളും അധ്യാപകനും തമ്മിലുള്ള പരസ്പരബന്ധം എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങളും അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.
    ചിഷ്തികളുടെ ആരാധന രീതിയിൽ സിയാറത്ത്, ഖവാലി എന്നീവയ്ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. സൂഫി സന്യാസിമാരുടെ ശവകൂടീരങ്ങളിലേക്കുള്ള തീർത്ഥാടനത്തെയാണ് സിയാറത്ത് (Ziyarat) എന്നു പറയുന്നത്. മുസ്ലീം ലോകത്തൊക്കെ ഇതു നിലനിൽക്കുന്നുണ്ട്. ശവകൂടീരത്തിലേക്കുള്ള തീർത്ഥാടനം അഥവാ സിയാറത്ത് സൂഫികളുടെ ആത്മീയാനുഗ്രഹം തേടുന്നതിനുള്ള ഒരുവസരമാണ്. ഏഴു നൂറ്റാണ്ടിലേറെയായി വ്യത്യസ്ത വിശ്വാസ പ്രമാണങ്ങളിലും വർഗ്ഗങളിലും സാമൂഹ്യ പശ്ചാത്തലങ്ങളിലുമുള്ള ജനങ്ങൾ മഹാന്മാരായ അഞ്ചു ചിഷ്തി സന്യാസിമാരുടെ കബറിടങ്ങളിൽ അവരുടെ ഭക്തിയും ആരാധനയും പ്രകടിപ്പിച്ചിരുന്നു. ഇതിൽ ഏറ്റവും ആദരണീയമായ കബറിടം ഗരീബ് നവാസ് (garib nawaz ദരിദ്രർക്ക് ആശ്വാസമേകുന്നവൻ) എന്നറിയപ്പെട്ടിരുന്ന ഖ്വാജാ മുയ്നുദ്ദീന്റെതാണ് (Khwaja Muinuddin).
    • 1) ഖാജാ മുയ്നുദ്ദീന്റെ അജ്മീറിലുള്ള കബറിടം പ്രസിദ്ധമാകാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ ലളിത്വവും ധർമ്മനിഷായും അദ്ദേഹത്തിന്റെ ആത്മീയ പിൻഗാമികളുടെ മഹത്വവും രാജകീയ സന്ദർശകരുടെ പ്രോത്സാഹനവുമാണ്.
    • 2) ഈ കബറിടം സന്ദർശിച്ച ആദ്യത്തെ സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്കാണ് (1324-51). എന്നാൽ ഈ കബറിടത്തെ ഉൾപെടുത്തിക്കൊണ്ടുള്ള സ്മാരകം നിർമ്മിക്കുന്നതിന് ധനസഹായം നൽകിയത് മാൾവയിലെ സുൽത്താൻ ഗിയാസുദ്ദീൻ ഖിൽജിയാണ് (15-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ).
    • 3) ഡൽഹിയെയും ഗുജറാത്തിനെയും ബന്ധപ്പിക്കുന്ന വാണിജ്യ പാതയിലാണ് ഈ കബറിടം സ്ഥിതി ചെയ്തിരുന്നത്. അതിനാൽ ധാരാളം സഞ്ചാരികളെ അത് ആകർഷിച്ചു.
    16-ാം നൂറ്റാണ്ടോടെ ഈ കബറിടം വളരെധികം പ്രസിദ്ധമായിതീർന്നു. അജ്മീറിലേക്ക് പോയിരുന്ന തീർത്ഥാകരുടെ ആവേശപൂർവ്വമായ ഗാനാലാപനം കബറിടം സന്ദർശിക്കാൻ അക്ബർനുപോലും പ്രജോദനമേകുകയുണ്ടായി. പുതിയ ആക്രമണങ്ങൾക്ക് അനുഗ്രഹാശിസ്സുകൾ തേടിയും, പ്രതിജ്ഞകൾ പാലിക്കുന്നതിനും സന്താനങ്ങളുടെ ജനനത്തിനു വേണ്ടിയും അദ്ദേഹം 14 പ്രാവശ്യം ഈ കബറിടം സന്ദർശിച്ചിരുന്നു. 1580 വരെ അദ്ദേഹം ഈ പാരമ്പര്യം തുടർന്നു പോന്നു, ഓരോ സന്ദർശന വേളയിലും അദ്ദേഹം ഉദാരമായ പാരിതോഷികങ്ങൾ നൽകിയിരുന്നു. രാജകീയ പ്രമാണങ്ങളിൽ ഇത് രേഖപ്പെടുത്തിവെച്ചിട്ടുണ്ടു്. 1568-ൽ, തീർത്ഥാടകൾക്കുള്ള പാചകം സുഗമമാക്കുന്നതിനു വേണ്ടി അദ്ദേഹം വലിയൊരു കുട്ടകം (degh) നൽകുകയുണ്ടായി. കബറിടത്തിന്റെ പരമ്പിനകത്തു ഒരു മുസ്ലീം പള്ളിയും അദ്ദേഹം പണികഴിപ്പിച്ചു.
    സംഗീതവും നൃത്തവും സിയാറത്തിന്റെ ഒരു ഭാഗമായിരുന്നു. മിസ്റ്റിക്കൽ കീർത്തനങ്ങൾ ഇതിലുൾപ്പെട്ടിരുന്നു. ഇത് ആലപിച്ചിരുന്നത് പ്രത്യേക പരിശീലനം സിദ്ധിച്ച ഖവാലികൾ എന്ന സംഗീതജ്ഞരാണ്. ദിവ്യനിർവൃതി ഉണർത്താൻ അവരുടെ സംഗീതത്തിന് കഴിഞ്ഞിരുന്നു.
  11. Sketch the life in a Chishti Khanqah. ചിഷ്തി ദീനാശ്രമത്തിലെ ജീവിതം വരച്ചുകാട്ടുക.
  12. Answer
    ഖാജാ മുയ്നുദ്ദീൻ ചിഷ്തിയാണ് ഇന്ത്യയിലെ ചിഷ്തി സിൽസിലയുടെ സ്ഥാപകൻ. 12-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇന്ത്യയിലേക്ക് വന്ന അദ്ദേഹം അജ്മീറിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ദീനാശ്രമം പ്രസിദ്ധമായ ഒരു പുണ്യകേന്ദ്രമായി തീർന്നു. ചിഷ്തി സൽകത്തിൽ ഏറ്റവുമധികം ജനപ്രീതി ലഭിച്ചത് ഷെയ്ക്ക് നിസ്സാമുദ്ദീൻ ഔലിയയുടെ ജീവിത കാലത്താണ് (14-ാം നൂറ്റാണ്ടിൽ). അദ്ദേഹത്തിന്റെ ദീനാശ്രമം ഡൽഹി നഗറുടെ പ്രാന്തപ്രദേശത്ത് യമുനാനദിയുടെ തീരത്തുള്ള ഗിയാസ്പൂരിലാണ് സ്ഥിതി ചെയ്തിരുന്നത്. അതിൽ ധാരാളം ചെറിയ മുറികളും ‘ജമാ അത്ത് ഖാന’ എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു വലിയ വിശാലമായ മുറിയും (ഹാൾ) ഉണ്ടായിരുന്നു. അന്തേവാസികളും സന്ദർശകരും താമസിച്ചിരുന്നതും പ്രാർത്ഥനകൾ നടത്തിയിരുന്നതും ഇവിടെയാണ്. ഷെയ്ക്കിന്റെ കുടുംബാംഗങ്ങൾ, പരിചാരകന്മാർ, ശിഷ്യന്മാർ എന്നിവരാണ് അന്തേവാസികളിൽ ഉൾപ്പെട്ടിരുന്നത്. ഹാളിന്റെ മേൽപുരയിലുള്ള ഒരു ചെറിയ മുറിയിലാണ് ഷെയ്ക്ക് താമസിക്കുന്നത്. ഇവിടെവെച്ച് രാവിലെയോ വൈകുന്നേരമോ അദ്ദേഹം സന്ദർശകരെ കണ്ടിരുന്നു. ദീനാശ്രമത്തിന്റെ പൂമുഖത്തിനു ചുറ്റുമായി ഒരു വരാന്തയുണ്ടായിരുന്നു. സമൂച്ചയതിനു ചുറ്റുമായി അതിർത്തിമതിലും നിർമ്മിക്കപ്പെട്ടിരുന്നു.
    ഒരിക്കൽ അയൽപ്രദേശത്തുള്ള ജനങ്ങൾ മംഗോളിയരുടെ ആക്രമണത്തെ ഭയന്ന് ദീനാശ്രമത്തിൽ അഭയം പ്രാപിക്കുകയുണ്ടായി.
    • • ദീനാശ്രമത്തിൽ ഒരു പൊതു അടുക്കള (langar) ഉണ്ടായിരുന്നു. അത് പാവങ്ങൾക്കുവേണ്ടിയാണ് (futuh) നടത്തിയിരുന്നത്. പടയാളികൾ, അടിമകൾ, ഗായകർ, വ്യാപാരികൾ, കവികൾ, സഞ്ചാരികൾ, ദരിദ്രർ, സമ്പന്നർ, ഹൈന്ദവ യോഗികൾ (yogis) ഖലന്തർമാർ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ജനങ്ങളും പ്രഭാതം മുതൽ പാതിരാത്രിവരെ ദീനാശ്രമത്തിൽ വന്നിരുന്നു.
    • • ഷെയ്ക്കിനു മുന്നിൽ തലകുനിക്കുക, സന്ദർശകർക്ക് വെള്ളം കൊടുക്കുക, പുതിയ അംഗങ്ങളുടെ ശിരസ്റ്റ് മുണ്ഡനം ചെയ്യുക, യോഗാഭ്യാസങ്ങൾ നടത്തുക എന്നിവയായിരുന്നു. ദീനാശ്രമത്തിലെ ആചാരങ്ങൾ. ഇവയിൽ പലതും പ്രാദേശിക പാരമ്പര്യങ്ങളിൽ നിന്ന് സ്വീകരിച്ചിട്ടുള്ളവയാണ്.

Loading

"There is no joy in possession without sharing". Share this page.
Categories: Notes

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *