Farmers, Zamindars and the Nation – Mughal Empire and Agricultural Community–Questions and Answers | Plus Two History

Published by admin on

Plus Two History Chapter 8: Farmers, Zamindars and the Nation – Mughal Empire and Agricultural Community for Higher Secondary History students. This study material includes multiple-choice questions, short-answer questions, 2-mark, 3-mark, 5-mark and 8-mark questions, matching questions, important facts, and detailed answers on Farmers, Zamindars and the Nation.

Multi choice questions

  1. ‘പേഷ് കാഷ് ‘ ശേഖരിച്ചിരുന്നത് :
    1. കച്ചവടക്കാർ
    2. കർഷകർ
    3. വനവാസികൾ
    4. വ്യാപാരികൾ

    Answer

    C. വനവാസികൾ

  2. മഹാരാഷ്ട്രയിലെ കൈത്തൊഴിലുകാരുടെ പാരമ്പര്യ അവകാശ ഭൂമി ഏത്?
    1. മിറാസ്
    2. റയറ്റ്
    3. ഖർബന്ദി
    4. മവാസ്

    Answer

    A. മിറാസ്

  3. കർഷകരുമായി ബന്ധപ്പെടാത്ത പദം ഏത് ?
    1. കിസാൻ
    2. അസാമി
    3. മുസാരിർ
    4. നഹർ

    Answer

    D. നഹർ

  4. 17-ാം നൂറ്റാണ്ടിലെ ഏഷ്യയിലെ ഏറ്റവും വലിയ പ്രദേശങ്ങൾ ഉൾപ്പെട്ട സാമ്രാജ്യം :
    1. മിങ്
    2. സഫാവിസ്
    3. മുഗൾ
    4. ഒട്ടോമാൻ

    Answer

    C. മുഗൾ

Answer the following questions

  1. Writer of Ain-i-Akbari. ഐയിൻ-ഇ അക്ബാരിയുടെ രചയിതാവ്.
  2. Answer

    അബുൾ ഫസൽ
  3. What does ‘Muzarian’ mean? മുസാരിയൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
  4. Answer

    കർഷകർ
  5. Name the king who banned tobacco? പുകയിലയുടെ ഉപയോഗം നിരോധിച്ച മുഗൾ ചക്രവർത്തി ആര്?
  6. Answer

    ജഹാംഗീർ
  7. What does ‘mandal’ mean? മണ്ഡൽ എന്ന പദം സൂചിപ്പിക്കുന്നത്?
  8. Answer

    ഗ്രാമതലവൻ
  9. What does ‘jungli’ mean? ജംഗ്ലി എന്ന പദം സൂചിപ്പിക്കുന്നത് ആരെയാണ്?
  10. Answer

    വനവാസികൾ
  11. A forest produce that was exported to foreign countries in the 17th century. 17-ാം നൂറ്റാണ്ടിൽ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഒരു വനവിഭവം.
  12. Answer

    മരക്കറ
  13. Private lands of zamindars. സമീന്ദാർമാരുടെ സ്വകാര്യ ഭൂമികളുടെ പേര് ?
  14. Answer

    മിൽക്കിയത്ത്
  15. Head of the revenue department during the Mughal period. മുഗൾ കാലഘട്ടത്തിലെ റവന്യു വകുപ്പിന്റെ തലവൻ.
  16. Answer

    ദിവാൻ

Find out the relationship between the two parts of item ‘a’ and fill in the blanks of item ‘b’ accordingly.

  1. a. സഫാവിസ് : ഇറാൻ
    b. ഒട്ടോമാൻ: ……
  2. Answer

    തുർക്കി
  3. a. ഹലാൽ ഖോറാൻ : തോട്ടിപണിക്കാർ
    b. മല്ലസദാസ് : ……
  4. Answer

    വഞ്ചിക്കാരുടെ മക്കൾ
  5. a. രജപുത്രന്മാർ : മാർവാർ
    b. ഗൗരവർ : ……
  6. Answer

    വൃന്ദാവൻ
  7. a. ശേഖരിച്ച നികുതി : ഹസിൽ
    b. നിർണ്ണയിച്ച നികുതി : ……
  8. Answer

    ജമ

2 MARK QUESTIONS & ANSWERS

  1. What are the four names used in the Indo-Persian sources to indicate farmers? ഇൻഡോ- പേർഷ്യൻ സ്രോതസ്സുകളിൽ കർഷകരെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നാലു പദങ്ങൾ ഏതെല്ലാമാണ്?
  2. Answer

    റയ്റ്റ് (Raiyat) (റയ – Raiya- എന്ന പദത്തിന്റെ ബഹുവചനം), മുസാരിയൻ (Muzarian) എന്നീ പദങ്ങളാണ് ഉപയോഗിക്കുന്നത്. മുഗൾ കാലഘട്ടത്തിൽ രണ്ടുതരത്തിലുള്ള കർഷകർ ഉണ്ടായിയിരുന്നു. ഖുദ് – കഷ്ത (Khud Kashta)യും പാഹി – കഷ്ത (Pahi – Kashta)യും.
  3. Distinguish between Khud Kashta and Pahi Kashta? ഖുദ് – കഷ്ത, പാഹി കഷ്ത തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതുക.
  4. Answer

    • 📌 ഖുദ് – കഷ്ത – ഈ വിഭാഗത്തിൽപെട്ട കർഷകർ ഗ്രാമങ്ങളിൽ സ്വന്തമായി കൃഷിഭൂമിയുണ്ടായിരുന്നു. അവരവിടെ സ്ഥിരമായി താമസിച്ചു കൃഷി ചെയ്തു. ചുരുക്കത്തിൽ, ഗ്രാമങ്ങളിലെ സ്ഥിര താമസക്കാരായ കൃഷിക്കാരാണ് ഖുദ് – കഷ്ത.
    • 📌 പാഹി – കഷ്ത – പാഹി കഷ്ത എന്നറിയപ്പെട്ട കർഷകർക്ക് സ്വന്തമായി കൃഷിഭൂമി ഉണ്ടായിരുന്നില്ല. അതിനാൽ മറ്റു ഗ്രാമങ്ങളിൽ കരാർ അടിസ്ഥാനത്തിലാണ് അവർ കൃഷി ചെയ്തിരുന്നത്. പാഹികൾ സ്ഥിരാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയോ, കൃിയിടങ്ങളിൽ സ്ഥിരമായി താമസിക്കുകയോ ചെയ്തിരുന്നില്ല.
  5. Describe two reasons which brought the Zamindars high status. സമൂഹത്തിൽ സമീന്ദാർമാർക്ക് ഉന്നത പദവി ലഭിക്കാനുള്ള രണ്ടു കാരണങ്ങൾ വിശദീകരിക്കുക.
  6. Answer

    സമീന്ദാർമാർക്ക് ഉയർന്ന സ്ഥാനം ലഭിച്ചതിനു പുറകിൽ രണ്ടു ഘടകങ്ങൾ ഉണ്ടായിരുന്നൂ. ഇതിൽ ആദ്യത്തെ ഘടകം ജാതിയാണ്. സമീന്ദാർമാരെല്ലാം ഉയർന്ന ജാതികളിൽപെട്ടവരായിരുന്നൂ. അവർ രാഷ്ട്രത്തിനു നൽകിയ ചില സേവനങ്ങളാണ് (Khidmat) രണ്ടാമത്തെ ഘടകം.
  7. Mention the two important responsibilities the Mandal (Head of the Village) had. Were the Mandals corrupt? മണ്ഡലുകളുടെ രണ്ടു പ്രധാനപ്പെട്ട ചുമതലകൾ സൂചിപ്പിക്കുക.
  8. Answer

    ഗ്രാമത്തിലെ വരവുചെലവു കണക്കുകൾ തയ്യാറാക്കുന്നതിന് മേൽനോട്ടം വഹിക്കുകയാണ് അദ്ദേഹത്തിന്റെ മുഖ്യ ചുമതല. പഞ്ചായത്തിലെ ഒരു കണക്കെഴുത്തുകാരൻ അഥവാ പട്വാരി (Patwari) ഈ കർമ്മം നിർവ്വഹിക്കുന്നതിൽ അദ്ദേഹത്തെ സഹായിച്ചു.
    കിഴക്കേ ഇന്ത്യയിൽ എല്ലാ വിവാഹങ്ങളും പഞ്ചായത്ത് തലവന്റെ (Mandal) സാനിദ്യത്തിലാണ് നടന്നിരുന്നത്. മറ്റൊർത്ഥത്തിൽ ജാതി നിയമങ്ങളുടെ ലംഘനം തടയുന്നതിന് വേണ്ടി ഗ്രാമസമൂഹത്തിലെ അംഗങ്ങളുടെ പെരുമാറ്റത്തെ സസൂഷ്മം നിരീക്ഷിക്കാനുള്ള ചുമതല ഗ്രാമതലവന് ഉണ്ടായിരുന്നൂ.
  9. What is meant by ‘jins-i-kamil’? Why did the Mughal rulers encourage it? ജിൻസ്-ഇ-കമിൽ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? മുഗൾ ഭരണാധികാരികൾ അതിനെ പ്രോത്സാഹിപ്പിക്കാനുള്ള കാരണം?
  10. Answer

    മുഗൾ കാലഘട്ടത്തെക്കുറിച്ചുള്ള സ്രോതസ്സുകളിൽ ‘ജിൻസ്-ഇ കമിൽ’ (Jins-Kamil) എന്ന പദം പലപ്പോഴും കണ്ടവരുന്നുണ്ട്. ‘സമ്പൂർണ്ണ വിളകൾ’ (Perfect crops) എന്നാണ് അതിന്റെ അർത്ഥം. നാണ്യവിളകളെയാണ് ഇതു സൂചിപ്പിക്കുന്നത്. രാഷ്ട്രത്തിന് കൂടുതൽ വരുമാനം കൊണ്ടുവരുന്ന വിളകൾ ഉൽപാദിപ്പിക്കാൻ മുഗൾ ഭരണാധികാരികൾ കർഷകരെ പ്രോത്സാഹിപ്പിച്ചിരുന്നു. പരുത്തി, കരീമ്പ് എന്നിവയായിരുന്നു ഏറ്റവും പ്രധാനമായ സമ്പൂർണ്ണ വിളകൾ (ജിൻസ്- ഇ കമിൽ), മധ്യേന്ത്യയിലേയും ഡക്കാൻ പീഠഭൂമിയിലെയും വിശാലമായ പ്രദേശങ്ങളിലാണ് പരുത്തി കൃഷി ചെയ്തിരുന്നത്. ബംഗാൾ പഞ്ചസാരയുടെ ഉൽപാദനത്തിന് പ്രസിദ്ധിയായിരുന്നു. പയറുവർഗ്ഗങ്ങൾ, കടുക് പോലുള്ള എണ്ണക്കുരുക്കൾ എന്നിവയും നാണ്യവിളകളിൽ ഉൾപ്പെട്ടിരുന്നു.
  11. What is Jajmani system? What are its main features? ജജ്മാനി സമ്പ്രദായം എന്നാൽ എന്താണ്? അതിന്റെ മുഖ്യ സവിശേഷതകൾ എന്തെല്ലാം?
  12. Answer

    കൈത്തൊഴിലുകാരുടെ സേവനത്തിന് മറ്റൊരു രീതിയിലുള്ള പ്രതിഫലവും നൽകപ്പെട്ടിരുന്നു. ഈ വ്യവസ്ഥയനുസരിച്ച് കൈത്തൊഴിലുകാരും കർഷകന്റെ കുടുംബവും തമ്മിൽ പ്രതിഫലത്തെ സംബന്ധിച്ച് പരസ്പരം കൂടിയാലോചിച്ച് ഒരു ധാരണയിലെത്തുന്നു. ഉദാഹരണത്തിന്, ബംഗാളിലെ സമീന്ദാർമാർ കരുവാന്മാർക്കും ആശാരിമാർക്കും സ്വർണ്ണപണിക്കാർക്കും അവരുടെ സേവനത്തിന് പ്രതിഫലമായി “ഒരു ചെറിയ പ്രതിദിന ബത്തയും ഭക്ഷണത്തിനുള്ള പണവും” നൽകിയിരുന്നു. ഈ സമ്പ്രദായം പിൽക്കാലത്ത് ‘ജജ്മാനി സമ്പ്രദായം’ (Jajmani System) എന്നറിയപ്പെട്ടു. പ്രതിഫലം റോക്കം പണമായി നൽകുന്ന സമ്പ്രദായവും നിലനിന്നിരുന്നു.
  13. Name two crops that were related to the seasons. ഋതുക്കളുമായി ബന്ധപ്പെട്ട രണ്ടു വിളകളുടെ പേരെഴുതുക.
  14. Answer

    രണ്ട് പ്രധാന ഋതുക്കളിലാണ് കൃഷിയിറക്കിയിരുന്നത്, ശരത്തിലും വസന്തത്തിലും. ശരത്കാലത്ത് ഖാരിഫ് വിളകളും വസന്തത്തിൽ റാബി വിളകളും കൃഷി ചെയ്തു.
  15. The weaker sections of the society had some ways to acquire the status of Zamindars. What were they? സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സമീന്ദാർമാരുടെ പദവി കൈവരിക്കാൻ ചില മാർഗ്ഗങ്ങളുണ്ടായിരുന്നു. അവ ഏതെല്ലാമാണെന്ന് ചൂണ്ടിക്കാണിക്കുക.
  16. Answer

    വ്യത്യസ്തമായ ചില മാർഗ്ഗങ്ങളിലൂടെയാണ് സമീന്ദാരികൾ ഏകീകരിക്കപ്പെട്ടത്. പുതിയ ഭൂമികളുടെ കോളനീകരണം, അവകാശങ്ങളുടെ കൈമാറ്റം, രാഷ്ട്രത്തിന്റെ ഉത്തരവ്, വിലയ്ക്കുവാങ്ങൽ എന്നിവ അതിലുൾപ്പെട്ടിരുന്നു. താരതമ്യേന ‘താഴ്ന്ന’ ജാതിയിൽപെട്ടവരെ സമീന്ദാർമാരുടെ പദവിയിലേക്ക് ഉയരാൻ ഈ പ്രക്രിയകൾ അനുവദിച്ചു. കാരണം ഇക്കാലത്ത് സമീന്ദാരികൾ ഇടയ്ക്കിടെ വാങ്ങപ്പെടുകയും വിൽക്കപ്പെടുകയും ചെയ്തിരുന്നു. കുലത്തെയോ വംശപരമ്പരയോ അടിസ്ഥാനമാക്കിയുള്ള സമീന്ദാരികളുടെ ഏകീകരണത്തിന് ഈ ഘടകങ്ങൾ വഴിയൊരുക്കി.
  17. What were the features of the average peasant of North India during the Mughal period? മുഗൾ കാലഘട്ടത്തിലെ വടക്കെ ഇന്ത്യയിലെ ശരാശരി കർഷകന്റെ സവിശേഷതകൾ എന്തല്ലാമായിരുന്നു?
  18. Answer

    രണ്ട് ജോഡി കാളയും കലപ്പയും സ്വന്തമായി ഉണ്ടായിരുന്നവരാണ് വടക്കെ ഇന്ത്യയിലെ ശരാശരി കർഷകൻ. ഗുജറാത്തിൽ ആറ് ഏക്കർ ഭൂമി കൈവശമുള്ള കർഷകനാണ് സമ്പന്നനായി കരുതിയിരുന്നത്. എന്നാൽ ബംഗാളിൽ അഞ്ച് ഏക്കർ ഭൂമിയുള്ളവനാണ് ശരാശരി കർഷകൻ. പത്ത് ഏക്കർ ഭൂമി ഉള്ളവൻ ഒരു സമ്പന്നനായ അസാമിയായി കരുതപ്പെട്ടിരുന്നു.
  19. Do you think the villages of Mughal period as a little republic? Evaluate. മുഗൾ കാലത്തിലെ ഗ്രാമങ്ങൾ ഒരു ചെറുറിപ്പблиകുകളാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? വിലയിരുത്തുക.
  20. Answer

    19-ാം നൂറ്റാണ്ടിലെ ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഗ്രാമങ്ങളെ ചെറിയ റിപ്പബ്ലിക്കുകളായാണ് കാണുന്നത്. അധ്വാനവും വിഭവവും കൂട്ടമായി പങ്കിടുന്ന കേന്ദ്രമായി ഈ ചെറു റിപ്പബ്ലിക്ക്കൾ നിലനിന്നിരുന്നത്. എന്നാൽ, ഇത് ഗ്രാമീണ സമത്വത്തിന്റെ സൂചനയല്ല. സമ്പത്തിന്റെ വ്യക്തിഗത ഉടമസ്ഥാവകാശവും ജാതിയൂടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ നിലനിന്നിരുന്നു. ഒരു വിഭാഗം ശക്തരായ വ്യക്തികളായിരുന്നു ഗ്രാമത്തിന്റെ കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. ദുർബല വിഭാഗത്തെ ഇവർ ചൂഷണം ചെയ്യുന്നു. നീതി നടത്തുനുള്ള അധികാരവും ഇവർക്ക് ഉണ്ടായിരുന്നൂ.
  21. Mention the importance of hunting in the political ideology of Mughals. മുഗളന്മാരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ വേട്ടയാടലിന്റെ പ്രാധാന്യമെന്തെന്ന് സൂചിപ്പിക്കുക.
  22. Answer

    എല്ലാവിഭാഗം ജനങ്ങൾക്കും നീതി ഉറപ്പുനൽകുവാൻ രാഷ്ട്രം വർധിച്ച രീതിയിലൂള്ള പരിഗണനയാണ് നൽകുന്നത്, ഇത് വേട്ടയിലൂടെ സൂചിപ്പിക്കുന്നുണ്ട്. തുടർച്ചയായ വേട്ടയാടലുകൾ ചക്രവർത്തിക്ക് സാമ്രാജ്യത്തിന്റെ വിശാലമായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുവാനും തന്റെ ജനവിഭാഗങ്ങളുടെ ദുരിതങ്ങൾ നേരിട്ട് അറിയുവാനും സഹായിക്കുന്നു.
  23. What are the limitation of Ain – I – Akbari? അയിൻ- ഇ- അക്ബാരിയുടെ പോരായ്മകൾ എന്തെല്ലാമാണ്?
  24. Answer

    • 📌 സംഖ്യകൾ കൂട്ടിയെഴുതുന്നതിലുണ്ടായ ധാരാളം തെറ്റുകൾ ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്.
    • 📌 അളവുകളെ സംബന്ധിച്ച വിവരങ്ങളാണ് അയിൻ അക്ബാരിയുടെ മറ്റൊരു പോരായ്മ. എല്ലാ പ്രവശ്യകളിൽ നിന്നും ഒരുപോലെയുുള്ള വിവരങ്ങൾ ശേഖരിച്ചിട്ടില്ല.
    • 📌 കൂലി, വില തുടങ്ങിയ സംഖ്യയിലെ വിവരങ്ങൾ നല്ല രീതിയിൽ ഇതിൽ രേഖപ്പെടുത്തിയിട്ടില്ല.
  25. What do the words ‘Jama’ and ‘Hasil’ show? ‘ജമ’, ‘ഹസിൽ’ എന്നീ പദങ്ങൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്? കണ്ടെത്തുക?
  26. Answer

    ഭൂനികുതി വ്യവസ്ഥയിലെ ആദ്യഘട്ടം കർഷകർ നൽകേണ്ട ഭൂ നികുതിയുടെ സംഖ്യ നിർണ്ണയിക്കലാണ്. ഇങ്ങനെ നിർണ്ണയിക്കപെട്ട സംഖ്യയെ ‘ജമ’ (Jama) എന്നു വിളിച്ചു. നികുതി സംഖ്യയുടെ യഥാർത്ഥ പിരിവാണ് രണ്ടാംഘട്ടം. ഇങ്ങനെ പിരിച്ചെടുത്ത സംഖ്യയെ ‘ഹസിൽ’ (hasil) എന്നു വിളിക്കുന്നു.
  27. When was the writing of “Akbar-nama” by Abul Fasal completed? How many books are there? Explain. അബുൾ ഫസലിന്റെ അക്ബർ നാമ പൂർത്തീകരിച്ചതെങ്ങനെ? അതിൽ എത്ര പുസ്തകങ്ങളുണ്ട്? വിശദീകരിക്കുക.
  28. Answer

    1598 -ൽ അക്ബർ ചക്രവർത്തിയുടെ 42-ാം ഭരണവർഷത്തിൽ, അക്ബർ നാമയുടെ രചന പൂർത്തിയായി. അക്ബർ നാമയുടെ ഒരു ഭാഗമാണ് ഐയിൻ – ഇ അക്ബാരി. അക്ബർ നാമയിൽ മൂന്ന് പുസ്തകങ്ങളുണ്ട്. ആദ്യത്തെ രണ്ടു പുസ്തകങ്ങളും ചരിത്രവ്യാഖ്യാനങ്ങളാണ്. ഒന്നാമത്തെ പുസ്തകം അക്ബറിനു മുമ്പുള്ള മുഗളരുടെ രാഷ്ട്രീയ ചരിത്രവും രണ്ടാമത്തെ പുസ്തകം 1602 വരെയുള്ള അക്ബറിന്റെ ഭരണവും വിവരിക്കുന്നു. മൂന്നാമത്തെ പുസ്തകമാണ് ഐയിൻ-ഇ അക്ബാരി. രാജകീയ നിയമങ്ങളുടെ ഒരു ശേഖരമായും സാമ്രാജ്യത്തിന്റെ ഒരു ഭുവിവരണ ഗ്രന്ഥമായുമാണ് ഈ പുസ്തകം രൂപകൽപന ചെയ്തിരുന്നത്.

3 MARK QUESTIONS & ANSWERS

  1. Mention the factors that helped agricultural growth in the Mughal period. മുഗൾ കാലഘട്ടത്തിൽ കാർഷിക വളർച്ചയെ സഹായിച്ച ഘടകങ്ങൾ എഴുതുക.
  2. Answer

    കൃഷിയുടെ സുസ്ഥിരമായ വ്യാപനവും വളർച്ചയും പ്രധാനമായും നാലു ഘടകങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
    • 1) അളവറ്റ ഭൂമി
    • 2) തൊഴിലാളികളുടെ ലഭ്യത
    • 3) കർഷകരുടെ ചലനക്ഷമത
    • 4) ജലസേചന സൗകര്യങ്ങൾ.
  3. There were Jati Panchayats during the Mughal period. What were the things they did? മുഗൾ കാലഘട്ടത്തിൽ ജാതി പഞ്ചായത്തുകൾ നിലനിന്നിരുന്നു. അവ നിർവ്വഹിച്ച ചുമതലകൾ വിലയിരുത്തുക.
  4. Answer

    ഗ്രാമപഞ്ചായത്തിനു പുറമെ, ഗ്രാമത്തിലെ ഓരോ ജാതിക്കും സ്വന്തം ‘ജാതി പഞ്ചായത്തുകൾ’ ഉണ്ടായിരുന്നു. ഈ പഞ്ചായത്തുകൾ ഗ്രാമസമൂഹത്തിൽ ഗണ്യമായ അധികാരം വിനിയോഗിച്ചിരുന്നു. ജാതി പഞ്ചായത്തുകൾ പല തരത്തിലുള്ള ചുമതലകൾ നിർവ്വഹിച്ചിരുന്നു. അവ താഴെ പറയുന്നവയാണ്.
    • 👉 രാജസ്ഥാനിലെ ജാതിപഞ്ചായത്തുകൾ വ്യത്യസ്ത ജാതികളിയിലെ സിവിൽ തർക്കങ്ങൾ ഒത്തുതീർത്തിരുന്നു.
    • 👉 ഭൂമിയുടെ മേലുള്ള തർക്കങ്ങൾക്ക് അവ മധ്യസ്ഥത വഹിച്ചു.
    • 👉 വിവാഹങ്ങൾ നടന്നിരുന്നത് അതാതു ജാതി വിഭാഗങ്ങളുടെ നിയമങ്ങൾക്കനുസരിച്ചാണോ എന്ന് തീർപ്പ് കൽപ്പിച്ചിരുന്നത് ജാതിപഞ്ചായത്തുകളാണ്.
    • 👉 ഗ്രാമങ്ങളിലെ ചടങ്ങുകളിൽ ഓരോ വ്യക്തിക്കും ആചാരപരമായി നൽകുന്ന മുൻഗണന നിർണ്ണയിച്ചത് ജാതി പഞ്ചായത്തുകളാണ്. ക്രിമിനൽ നീതിയിലൊഴികെയുള്ള മിക്ക കേസുകളിലും ജാതി പഞ്ചായത്തുകളുടെ തീരുമാനങ്ങളെ രാഷ്ട്രം അംഗീകരിച്ചിരുന്നു.
  5. Going away from the village (Abandoning) was a way of protest in the Mughal period. Explain. ഗ്രാമം ഉപേക്ഷിച്ചു പോവുക എന്നത് മുഗൾ കാലഘട്ടത്തിലെ ഒരു സമരമാർഗ്ഗമായിരുന്നു. വിശകലനം ചെയ്യുക.
  6. Answer

    രാജ്യത്തിലെ ഉദ്യോഗസ്ഥന്മാർക്കെതിരേയും പ്രദേശിക സമീന്ദാർമാർക്കെതിരേയും താഴ്ന്നജാതിക്കാരായ കർഷകർ നൽകിയ പരാതികളിൽ പഞ്ചായത്തിന്റെ തീർപ്പുകൾ കേസനുരിച്ച് വ്യത്യാസപെട്ടിരിക്കുന്നു. അമിതമായ നികുതി ഡിമാന്റുകളുടെ കേസുകളിൽ പഞ്ചായത്ത് പലപ്പോഴും ഒത്തുതീർപ്പാണു നിർദ്ദേശിച്ചു. ഒത്തുതീർപ്പ് ഉണ്ടായില്ലെങ്കിൽ കർഷകർ കടുത്ത രീതിയിലുള്ള ചെറുത്തുനിൽപ്പുകൾ നടത്തിയിരുന്നു. പലപ്പോഴും അവർ ഗ്രാമങ്ങൾ തന്നെ ഉപേക്ഷിച്ചുപോയി. കൃഷി ചെയ്യാതെ കിടക്കുന്ന തരിശുഭൂമികൾ അക്കാലത്ത് എളുപ്പത്തിൽ ലഭ്യമായിരുന്നൂ. കൂടാതെ തൊഴിലാളികൾക്ക് വലിയ ഡിമാന്റും ഉണ്ടായിരുന്നൂ. ഈ സാഹചര്യത്തിൽ, ഗ്രാമം വിട്ടുപോവുക എന്ന സമരമാർഗ്ഗം കർഷകരുടെ നല്ലൊരു ആയുധമായിരുന്നൂ.
  7. The agriculturists of the Mughal period were also artisans. Comment. മുഗൾ കാലഘട്ടത്തിലെ കർഷകർ കൈത്തൊഴിലാളികളും ആയിരുന്നു. ഉദാഹരണം സഹിതം സമർത്ഥിക്കുക.
  8. Answer

    ഗ്രാമസമൂഹത്തിലെ കൈത്തൊഴിലാളുകാരെയോ കർഷകരേയും വേർതിരിക്കുക എളുപ്പമായിരുന്നില്ല. ഇവരിൽ പല വിഭാഗങ്ങളും ഇരുകൂട്ടരുടേയും ജോലികൾ നിർവ്വഹിച്ചിരുന്നു. കർഷകരും അവരുടെ കുടുംബാംഗങ്ങളും ചായം മുക്കൽ, വസ്ത്രങ്ങളിലെ ചിത്രപണി, മൺപാത്ര നിർമ്മാണം, കാർഷികോപകരണങ്ങളുടെ നിർമ്മാണം, അവയുടെ കേടുപാടുകൾ തീർക്കൽ തുടങ്ങിയ കരകൗശല ഉൽപാദന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. കാർഷിക പ്രവർത്തനങ്ങളിൽ നിന്നുള്ള ഒഴിവുസമയം (വിതയ്കലതിനും കള പറിക്കലിനും ഇടയ്ക്കുളള സമയം അല്ലെങ്കിൽ കളപറിയ്ക്കലിനും കൊയ്ത്തിനും ഇടയ്ക്കുള്ള സമയം) അവർ കരകൗശല വസ്തുക്കളുടെ ഉൽപാദനത്തിനു വേണ്ടി ഉപയോഗിച്ചു.
  9. The activities of the forest dwellers for their livelihood were connected with the seasons. Do you agree with this statement? Do these activities are connected with their mobility? വനവാസികളുടെ ഉപജീവന പ്രവർത്തനങ്ങൾ ഋതുക്കളുമായി ബന്ധപ്പെട്ടതായിരുന്നു. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? ഈ പ്രവർത്തനങ്ങൾ ചലനാത്മകതയുമായി വല്ല ബന്ധവുമുണ്ടോ?
  10. Answer

    വനോൽപന്നങ്ങൾ ശേഖരിച്ചും, നായാടിയും മാറ്റകൃഷി നടത്തിയും ജീവിച്ചിരുന്ന വനവാസികളെയാണ് ജംഗ്ലി എന്നു പറയുന്നത്.
    ജംഗ്ലിയുടെ ഈ പ്രവർത്തനങ്ങളെല്ലാം പ്രത്യേക ഋതുക്കളെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ഉദാഹരണത്തിന്, ഉത്തർപ്രദേശിലെ ഗോത്രവർഗ്ഗക്കാരായ ബില്ലുകൾ (Bhills) വസന്തകാലത്ത് വനോൽപന്നങ്ങൾ ശേഖരിക്കുന്നതിനും വേനൽ മത്സബന്ധനത്തിനും, മഴക്കാലം കൃഷിക്കും, ശരത്- ശൈത്യകാലങ്ങൾ നായാട്ടിനുമാണ്‌ നീക്കിവെച്ചിരുന്നത്. സ്വാഭാവികമായും ഒടിച്ചിത്ത് സ്ഥിരമായി താമസിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. വർഷത്തിലുടനീളം പല സ്ഥലങ്ങളിലേക്കും മാറി മാറി സഞ്ചരിച്ചുകൊണ്ടാണ് അവർ ഈ പ്രവർത്തനങ്ങൾ ചെയ്തിരുന്നത്. അതിനാൽ ചലനാത്മകത ഗോത്രങ്ങളുടെ ഒരു പ്രധാന സവിശേഷതയായിരുന്നൂ.
  11. Although Zamindars were generally exploiters, their relations with the agriculturists were those of mutuality, paternal affection and patronage. Examine the truth of this statement. സമീന്ദാർമാർ ഒരു ചൂഷകവർഗ്ഗമായിരുന്നെങ്കിലും കർഷകരോടുള്ള അവരുടെ ബന്ധങ്ങൾ അന്യോന്യം, പിതൃസ്നേഹം, രക്ഷാകർതൃത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
  12. Answer

    സമീന്ദാർമാർ ഒരു ചൂഷക വർഗ്ഗമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വിവിധ മാർഗ്ഗങ്ങളിലൂടെ അവർ കർഷകരെ ചൂഷണം ചെയ്തു. എന്നാൽ കർഷകരുമായുള്ള അവരുടെ ബന്ധം അന്യോന്യത, പിതൃനിർവ്വശേഷത, രക്ഷാകർതൃത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. രണ്ടു വസ്തുതകൾ ഈ വീക്ഷണത്തെ ഉറപ്പിക്കുന്നു.
    • 👉 ഒന്നാമതായി, ജാതിടിസ്ഥാനത്തിലുമുള്ള പീഡനങ്ങളേടേയും മറ്റെല്ലാ തരത്തിലുള്ള അടിച്ചമർത്തലുകളെയുമലപലിക്കുന്ന ഭക്തി സന്യാസിമാർ സമീന്ദാർമാരെ കർഷകരുടെ ചൂഷകരായോ പീഡകരായോ ചിത്രീകരിച്ചിരുന്നില്ല. രാഷ്ട്രത്തിന്റെ റവന്യു ഉദ്യോഗസ്ഥന്മാരെയാണ് അവർ പൊതുവെ വിമർശിച്ചിട്ടുള്ളത്. സമീന്ദാർമാരും കർഷകരും തമ്മിൽ നല്ല ബന്ധം നിലനിന്നിരുന്നെന്ന് അത് കാണിക്കുന്നു.
    • 👉 രണ്ടാമതായി, 17-ാം നൂറ്റാണ്ടിൽ ഉത്തരേന്ത്യയിൽ ധാരാളം കാർഷിക കലാപങ്ങളുണ്ടായി. ഈ കലാപങ്ങളിൽ ഭൂരിഭാഗവും രാഷ്ട്രത്തിനെതിരെയുള്ളവയായിരുന്നു. അല്ലാതെ സമീന്ദാർമാർക്കെതിരായിരുന്നില്ല. കൂടാതെ രാഷ്ട്രത്തിനെതിരെയുള്ള സമരങ്ങളിൽ സമീന്ദാർമാർക്ക് പലപ്പോഴും കർഷക പിന്തുണ ലഭിച്ചിരുന്നു.
  13. How did the coming of external powers influence village life? ബാഹ്യശക്തികളുടെ കടന്നുവരവ് ഗ്രാജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് വിലയിരുത്തുക.
  14. Answer

    ഗ്രാമീണ ലോകത്തേക്ക് ബാഹ്യശക്തികളും കടന്നുവന്നിരുന്നു. ഇവയിൽ പ്രധാനപ്പെട്ട മുഗൾ രാഷ്ട്രമാണ്. മുഗൾ രാഷ്ട്രത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും കാർഷികോൽപാദനത്തിൽ നിന്നാണ് ലഭിച്ചിരുന്നത്. അതിനാൽ രാഷ്ട്രത്തിന്റെ ഏജന്റുമാരായ നികുതി നിർണ്ണായകരും, നികുതി പിരിവുകാരും, രേഖ സൂക്ഷിപ്പുകാരും ഗ്രാമ സമൂഹത്തെ നിയന്ത്രിക്കാൻ ശ്രമിച്ചു. കുലിപണി കൃത്യമായി നടക്കുന്നുണ്ടെന്ന് രാഷ്ട്രത്തിന് ഉൽപന്നങ്ങളുടെ ഒരു പങ്ക് നികുതിയായി മുറപ്രകാരം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ അവർ പ്രത്യേകം ശ്രദ്ധിച്ചു.
    • 👉 കാർഷിക സമൂഹം നഗരങ്ങളുമായും ബന്ധിപ്പിക്കപ്പെട്ടിരുന്നു.
    • 👉 കർഷകർ വിൽപ്പനയ്ക്കായി ധാരാളം വിളകൾ ഉൽപാദിപ്പിച്ചിരുന്നു. സ്വാഭാവികമായും വ്യാപാരവും പണവും വിപണികളും ഗ്രാമങ്ങളിലേക്ക് കടന്നുവരികയും ഗ്രാമപ്രദേശങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്തു.
  15. Describe the agricultural technologies and irrigation methods used during the Mughal period. മുഗൾ കാലഘട്ടത്തിൽ കാർഷികരംഗത്ത് ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ, ജലസേചന മാർഗ്ഗങ്ങൾ എന്നിവ വിശദീകരിക്കുക.
  16. Answer

    ജലസേചന പദ്ധതികൾക്ക് രാഷ്ട്രം പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്നു. ഉദാഹരണത്തിന്, ഉത്തരേന്ത്യയിൽ പുതിയ കനാലുകൾ (നഹർ, നല) കുഴിക്കാനുള്ള ചുമതല രാഷ്ട്രം ഏറ്റെടുത്തു, ധാരാളം പഴയ കനാലുകളുടെ കേടുപാടുകൾ തീർത്തു. പഞ്ചാബിലെ ഷാനഹർ കനാൽ കേടുപാടുകൾ തീർത്തത് ഷാജഹാന്റെ ഭരണകാലത്താണ്. കിണർവെള്ളം ഉപയോഗിച്ചും ജല സേചനം നടത്തിയിരുന്നു. ചക്രവും കാളശക്തിയും ഉപയോഗിച്ചാണ് കിണറുകളിൽ നിന്ന് വെള്ളമെടുത്തിരുന്നത്. മധ്യകാല ഇന്ത്യയിൽ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെക്കുറിച്ച് ബാബർ തന്റെ സ്മരണകളിൽ (ബാബർ നാമ) വിശദീകരിക്കുന്നു. കിണുകളിൽ നിന്ന് വെള്ളമെടുക്കുന്നതിനായി പേർഷ്യൻ ചക്രം, തൊട്ടി, കയർ, തുടി തുടങ്ങിയ പലതരം ഉപകരണങ്ങൾ ജനങ്ങൾ ഉപയോഗിച്ചിരുന്നവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
    മനുഷ്യന്റെ അദ്ധ്വാനത്തെ ആശ്രയിച്ചാണ് കൃഷി നിലനിന്നിരുന്നത്. എങ്കിലും കന്നുകാലികളുടെ ഊർജ്ജത്തെ കൃഷിക്കായി ഉപയോഗപ്പെടുത്താനുള്ള സാങ്കേതികവിദ്യകൾ കർഷകർ വളർത്തിയെടുത്തിരുന്നു. മരകലപ്പ ഇതിനൊരു ഉദാഹരണമാണ്. ഇരുമ്പ്കൊണ്ടുള്ള ഒരു കൊഴു – ഘടിപ്പിച്ച മരകലപ്പയ്ക്ക് ഭാരം കുറവായിരുന്നു. ആഴത്തിലുള്ള ഉഴവ്ചാലുകൾ ഉണ്ടാക്കാൻ അതിനു കഴിഞ്ഞിരുന്നില്ല. അതിനാൽ ഉഷ്ണമാസങ്ങളിൽ മണ്ണിലെ ഈർപ്പം നല്ല രീതിയിൽ നിലനിർത്താൻ കഴിഞ്ഞിരുന്നു. കരുത്തരായ ഒരു ജോഡി കാളകൾ വലിയ്ക്കുന്ന ഡ്രിൽ (Drill) എന്നൊരു ഉപകരണം വിത്തുകൾ നടുന്നതിനുവേണ്ടി ഉപയോഗിച്ചിരുന്നു. എന്നാൽ വിത്തു വിതറലായിരുന്നു ഏറ്റവും പ്രചരത്തിലുള്ള രീതി. മരം കൊണ്ടുള്ള ഒരു ചെറിയ കൈപ്പിടിയോടുകൂടിയ ഒരു ഇരുമ്പ് വായ്ത്തല (Iron blade) കിളയ്ക്കുന്നതിനും കള പറിക്കുന്നതിനും ഉപയോഗിച്ചിരുന്നു.
  17. Ain-i-Akbar gave a detailed picture of the Sarkar of the Mughals. Substantiate. മുഗൾ കാലഘട്ടത്തിലെ സർക്കാരുകളെകുറിച്ച് വിശദമായ ചിത്രം ഐയിൻ-ഇ-അക്ബാരി നൽകുന്നുണ്ട്. സമർത്ഥിക്കുക.
  18. Answer

    സുബകൾക്ക് താഴെയുള്ള സർക്കാരുകളെകുറിച്ച് വിശദമായ ചിത്രം അയിനി നൽകുന്നുണ്ട്. ഈ പട്ടികയിൽ എട്ട് കോളങ്ങളിലായിയാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്.
    • 1) ഫർഗാന/മഹൽ
    • 2) ക്വില കോട്ടകൾ
    • 3) അരാംസിയും സമീൻ – ഇ- പൈമുഡയും (അളന്ന പ്രദേശം)
    • 4) നക്ദി (പണമായി കണക്കാക്കീയിട്ടുള്ള നികുതി)
    • 5) സുയൂർഗാൾ (ധർമ്മങ്ങൾക്കുള്ള നികുതി ഗ്രാന്റ്)
    • 6) സമീന്ദാർമാർ, ഏഴും എട്ടും കോളംങ്ങളിൽ സമീന്ദാരുടെ ജാതിയും അവരുടെ സൈന്യത്തെ (കുതിരപ്പട, കാലാൾപ്പട, ആനകൾ) കുറിച്ചുള്ള വിശദാംശങ്ങൾ കാണപ്പെടുന്നു.
  19. Point out the major technologies used by the peasant during the Mughal period. മുഗൾ കാലഘട്ടത്തിൽ കർഷകർ ഉപയോഗിച്ചിരുന്ന പ്രധാന സാങ്കേതിക വിദ്യകൾ ചൂണ്ടിക്കാണിക്കുക.
  20. Answer

    • 👉 തടികൊണ്ടുള്ള കലപ്പ – ഇത് ഭാരം കുറവും ഇരുമ്പ് കൊണ്ടുള്ള അഗ്രം കുട്ടി ചേർക്കാൻ എളുപ്പമാണ്.
    • 👉 ഒരു ജോഡി കാളകളെ ഉപയോഗിച്ചുള്ള ഡ్రిൽ വിത്തുനടാൻ ഉപയോഗിച്ചിരുന്നു.
    • 👉 തടിയുടെ പിടിടയോകൂടിയ ചെറിയ ജ്ഞേഡുകൾ ഉപയോഗിച്ച് ഒരേ സമയം കിളയ്ക്കലും കളപറിക്കലും നടന്നു.
  21. Do you think that there was no direct correlation between caste, poverty and social status at the intermediate levels of medieval society. Substantiate. ജാതി, ദാരിദ്ര്യം, സാമൂഹിക പദവി എന്നിവയയ്ക്ക് മധ്യകാല സമൂഹത്തിലെ മധ്യവിഭാഗളുമായി നേരിട്ട് യാതൊരു ബന്ധവുമില്ലായിരുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ? സമർത്ഥിക്കുക.
  22. Answer

    മധ്യവിഭാഗങ്ങളിൽ ഇത്തരത്തിലുള്ള ബന്ധങ്ങൾ കാണാൻ കഴിയില്ല. മാൾവാറിലെ പതിനേഴാം നൂറ്റാണ്ടിലെ മാനുവലിൽ രജപുത്രന്മാരെ കർഷകരായി സൂചിപ്പിച്ചിട്ടുണ്ട്. അവർക്ക് ജാട്ടുകൾകൾക്കുള്ള അതേ സ്ഥാനമാണ് പങ്കിട്ടിരുന്നത്. എന്നാൽ ജാതി ശ്രേണിയിൽ ജാട്ടുകൾക്ക് താഴെ സ്ഥാനമാണ് നൽകിയിരിക്കുന്നത്. വൃന്ദാവനത്തിനുചുറ്റുമുള്ള ഭൂമിയിൽ കൃഷി ചെയ്തിരുന്ന വരാണ് ഗൗരവർ. അവർക്ക് രജപുത്രന്മാരുടെ സ്ഥാനമാണ് പതിനേഴാം നൂറ്റാണ്ടിൽ ലഭിച്ചു. കാലിവളർത്തൽ ഉദ്യാനനിർമ്മാണം ഇവയിൽ നിന്നും ലാഭം ഉണ്ടാക്കിയിരുന്ന ആഫിസ്, ഗുജ്ജാർസ്, മാലിസ് തുടങ്ങിയ വിഭാഗങ്ങൾക്ക് ജാതി ശ്രേണിയിൽ ഉയർന്ന സ്ഥാനം പിൽകാലത്ത് ലഭിക്കുകയുണ്ടായി. കിഴക്ക് പ്രദേശങ്ങളിൽ ആടുവളർത്തലും മീൻ പിടുത്തവും തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റു വിഭാഗങ്ങളായ സദഗോപരും കൈവർത്തരും കർഷകരുടെ സ്ഥാനം കരസ്തമാക്കി.
  23. What were the three components of village community during the Mughal period? മുഗൾ കാലഘട്ടത്തിലെ ഗ്രാമ സമൂഹത്തിലെ 3 വിഭാഗങ്ങൾ ഏതെല്ലാമായിരുന്നു?
  24. Answer

    • 1. കൃഷിക്കാർ
    • 2. പഞ്ചായത്ത്
    • 3. ഗ്രാമതലവൻ
  25. Prepare a short note on village artisans found in the Mughal period. മുഗൾ കാലഘട്ടത്തിൽ കാണപ്പെടുന്ന ഗ്രാമീണ കൈത്തൊഴിലാളികളെക്കുറിച്ച് ഒരുലഘുകുറിപ്പ് തയ്യാറാക്കുക.
  26. Answer

    രാമങ്ങളിൽ ഗണ്യമായ രീതിയിൽ കൈത്തൊഴിലാളികളുണ്ടായിരുന്നു. ഗ്രാമങ്ങളിൽ 25% കൈത്തൊഴിലുകാരുണ്ടായിരുന്നു. ഗ്രാമസമൂഹത്തിലെ കൈത്തൊഴിലുകാരെയും കർഷകരെയും വേർതിരിക്കുക എളുപ്പമായിരുന്നില്ല. ഇവരിൽ പല വിഭാഗങ്ങളും ഇരുകൂട്ടരുടേയും ജോലികൾ നിർവ്വഹിച്ചിരുന്നു. കർഷകരും അവരുടെ കുടുംബാംഗങ്ങളും ചായം പൂശൽ, വസ്ത്രങ്ങളിലെ ചിത്രപണി, മൺപാത്ര നിർമ്മാണം, കാർഷികോപകരണങ്ങളുടെ നിർമ്മാണം, അവയുടെ കേടുപാടുകൾ തീർക്കൽ തുടങ്ങിയ കരകൗശല ഉൽപാദന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. കാർഷിക പ്രവർത്തനങ്ങളിൽ നിന്നുള്ള ഒഴിവുസമയം (വിതയ്ക്കലിനും കള പറിക്കലിനും ഇടയ്ക്കുളള സമയം അല്ലെങ്കിൽ കളപറിക്കലിനും കൊയ്ത്തിനും ഇടയ്ക്കുള്ള സമയം) അവർ കരകൗശല വസ്തുക്കളുടെ ഉൽപാദനത്തിനു വേണ്ടി ഉപയോഗിച്ചു.
    ഗ്രാമത്തിലെ കൈത്തൊഴിലാളുകാർ കുശവൻമാർ, ഇരുമ്പ്പണിക്കാർ, തടിപ്പണിക്കാർ, ക്ഷുരകർ, സ്വർണ്ണപണിക്കാർ എന്നിവർ വൈദഗ്ധ്യ സേവനം നൽകുന്നു. പകരമായി ഗ്രാമീണർ വിളവിന്റെ ഒരു ഭാഗം അവർക്ക് നൽകുന്നു. ചിലപ്പോൾ ഒരു തുണ്ട് ഭൂമിയും നൽകാറുണ്ട്. മഹാരാഷ്ട്രയിൽ ഇത്തരത്തിലുള്ള ഭൂമിയെ മിറാസ് അല്ലെങ്കിൽ വാടൻ എന്ന് അറിയപ്പെടുന്നു. ഇത് കൈത്തൊഴിലാളുകട പരമ്പരാഗത അവകാശഭൂമിയാണ്.<> കൈത്തൊഴിലുകാരുടെ സേവനത്തിന് മറ്റൊരു രീതിയിലുള്ള പ്രതിഫലവും നൽകപ്പെട്ടിരുന്നൂ. ഈ വ്യവസ്ഥയനുസരിച്ച് കൈത്തൊഴിലുകാരും കർഷകന്റെ കുടുംബവും തമ്മിൽ പ്രതിഫലത്തെ സംബന്ധിച്ച് പരസ്പരം കൂടിയാലോചിച്ച് ഒരു ധാരണയിലെത്തുന്നു. ഉദാഹരണത്തിന്, ബംഗാളിലെ സമീന്ദാർമാർ കരുവാന്മാർക്കും ആശാരിമാർക്കും സ്വർണ്ണപണിക്കാർക്കും അവരുടെ സേവനത്തിന് പ്രതിഫലമായി “ഒരു ചെറിയ പ്രതിദിന ബത്തയും ഭക്ഷണതിനുള്ള പണവും” നൽകിയിരുന്നു. ഈ സമ്പ്രദായം പിൽക്കാലത്ത് ‘ജജ്മാനി സമ്പ്രദായം’ (Jajmani System) എന്നറിയപെട്ടു. പ്രതിഫലം റോക്കം പണമായി നൽകുന്ന സമ്പ്രദായവും നിലനിന്നിരുന്നു.
  27. Why the Britishers called the villagers of India as “little republics”? ബ്രിട്ടീഷുകാർ ഇന്ത്യയിലെ ഗ്രാമങ്ങളെ ‘ചെറിയ റിപ്പബ്ലിക്കുകൾ’ എന്ന് വിളിക്കാൻ കാരണമെന്ത്?
  28. Answer

    19-ാം നൂറ്റാണ്ടിൽ ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥധാർ ഗ്രാമങ്ങളെ “ചെറിയ റിപ്പബ്ലിക്കുക”ളായണ് കണ്ടത്. ഈ ചെറിയ റിപ്പബ്ലിക്കുകളിലെ ജനങ്ങൾ അവരുടെ വിഭവങ്ങളും അദ്ധ്വാനവും കൂട്ടായി സാഹോദര്യത്തോടെ പങ്കുവെച്ചിരുന്നവെന്ന് അവർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതൊന്നും ഗ്രാമസത്വത്തിന്റെ അടയാളമായിരുന്നില്ല. ഗ്രാമങ്ങളിൽ വ്യക്തിപരമായ സ്വത്തുസ്ഥാവകാശവും ഉണ്ടായിരുന്നു. ജാതി, ലിംഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ളു കടുത്ത വിവേചനങ്ങളും അസമത്വങ്ങളും നിലനിന്നിരുന്നു. ഗ്രാമങ്ങളുടെ കാര്യങ്ങൾ നിർണ്ണയിച്ചിരുന്നത് കരുത്തരായ ഒരു വിഭാഗം വ്യക്തികളാണ്. അവർ ദുർബല വിഭാഗങ്ങളെ ചൂഷണം ചെയ്തു. നീതി നിർവ്വഹണത്തിനുള്ള അധികാരവും അവർക്കുണ്ടായിരുന്നു.
  29. “Distinction between artisans and peasants in village society was difficult”. Evaluate the validity of this statement. “ഗ്രാമസമൂഹത്തിലെ കൈത്തൊഴിലുകാരും കർഷകരും വേർതിരിക്കുക എളുപ്പമായിരുന്നില്ല” ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
  30. Answer

    ഗ്രാമസമൂഹത്തിലെ കൈത്തൊഴിലാളുകാരും കർഷകരെയും വേർതിരിക്കുക എളുപ്പമായിരുന്നില്ല. ഇവരിൽ പല വിഭാഗങ്ങളും ഇരുകൂട്ടരുടേയും ജോലികൾ നിർവ്വഹിച്ചിരുന്നു. കർഷകനും അവരുടെ കുടുംബാംഗങ്ങളും ചായം പൂശൽ, വസ്ത്രങ്ങളിലെ ചിത്രപണി, മൺപാത്ര നിർമ്മാണം, കാർഷികോപകരണങ്ങളുടെ നിർമ്മാണം, അവയുടെ കേടുപാടുകൾ തീർക്കൽ തുടങ്ങിയ കരകൗശല ഉൽപാദന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. കാർഷിക പ്രവർത്തനങ്ങളിൽ നിന്നുള്ള ഒഴിവുസമയം (വിതയ്ക്കലിനും കള പറിക്കലിനും ഇടയ്ക്കുളള സമയം അല്ലെങ്കിൽ കളപറിക്കലിനും കൊയ്ത്തിനും ഇടയ്ക്കുള്ള സമയം) അവർ കരകൗശല വസ്തുക്കളുടെ ഉൽപാദനത്തിനു വേണ്ടി ഉപയോഗിച്ചു.
  31. Assess the role of women in agrarian society. കാർഷിക സമൂഹത്തിൽ സ്ത്രീകളുടെ പങ്ക് വിലയിരുത്തുക.
  32. Answer

    മധ്യകാലഘട്ടത്തിലെ കാർഷിക സമൂഹത്തിൽ സ്ത്രീകൾ സുപ്രധാനമായൊരു പങ്കുവഹിച്ചിരുന്നു. സ്ത്രീകൾ പുരുഷന്മാരോടൊപ്പം തോളോട് തോൾ ചേർന്ന് വയലുകളിൽ പണിയടുത്തു. പുരുഷന്മാർ നിലമൊരുക്കുകയും ഉഴുതുമറിക്കുകയും ചെയ്തപ്പോൾ സ്ത്രീകൾ വിത്തു വിതയ്ക്കുകയും കള പറിക്കുകയും വിളവു മെതിച്ച് പതിരുകൾ നീക്കുകയും ചെയ്തു.
    • 👉 മധ്യകാല കാർഷിക സമൂഹത്തിൽ കുടുംബത്തിന്റെ മുഴുവൻ അദ്ധ്വാനവും വിഭവങ്ങളും ഉൽപാദനത്തിനായി ഉപയോഗിച്ചിരുന്നു. സ്വാഭാവികമായും കുടുംബവും (സ്ത്രീകൾക്കും വേണ്ടി) ലോകവും (പുരുഷന്മാർക്ക് വേണ്ടി) തമ്മിലുള്ള ലിംഗപരമായ ഒരു വേർതിരിവ് സാധ്യമായിരുന്നില്ല.
    • 👉 എന്നിരുന്നാലും സ്ത്രീകളുടെ ജീവനശാസ്ത്രപരമായ ധർമ്മങ്ങളുമായി ബന്ധപ്പെട്ട മുൻവിധികളും നിലനിന്നുപോന്നു. ഉദാഹരണത്തിന്, പശ്ചിമേന്ത്യയിൽ ആർത്തവമതികളായ സ്ത്രീകളെ കലപ്പയോ കുംഭാരന്റെ ചക്രമോ സ്പർശിക്കുവാൻ അനുവദിച്ചിരുന്നില്ല. അതുപോലെ ബംഗാളിൽ സ്ത്രീകളുടെ അവരുടെ ആർത്തവകാലത്ത് വെറ്റിലപാടങ്ങളിൽ പ്രവേശിക്കാൻ സമ്മതിച്ചിരുന്നില്ല.
    • 👉 കൈത്തൊഴിലാളുകാരായ നൂൽനൂൽപ്പ്, മൺപാത്ര നിർമ്മാണത്തിനായിട്ടുള്ള കളിമണ്ണ് കുഴയ്ക്കൽ, തുന്നൽ പണി എന്നിവ മുഖ്യമായും സ്ത്രീകളുടെ അദ്ധ്വാനത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ഉൽപന്നങ്ങളുടെ വാണിജ്യവൽക്കരണത്തോടെ (കമ്പോളത്തെ ലക്ഷ്യമാക്കിയുള്ള വിൽപനയ്ക്കുവേണ്ടിയുള്ള നിർമ്മാണം) സ്ത്രീകളുടെ അദ്ധ്വാനത്തിലുള്ള ഡിമാന്റ് വർദ്ധിക്കാൻ തുടങ്ങി. കർഷക സ്ത്രീകളും കൈത്തൊഴിലുകാരായ സ്ത്രീകളും വയലുകളിൽ മാത്രമല്ല പണിയെടുത്തിരുന്നത്. തങ്ങളുടെ തൊഴിൽദായകരുടെ വീട്ടിലും അവർ ജോലിക്കു പോയിരുന്നു. ആവശ്യവന്നാൽ വിപണികളിൽ പോലും അവർ പോയിരുന്നു.
  33. Land tax was very important in the economic system of the Mughals. Justify the relevance in this statement. ഭൂനികുതി മുഗൾ ധനകാര്യ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരുന്നു. ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
  34. Answer

    മുഗൾ സാമ്രാജ്യത്തിന്റെ സാമ്പത്തികാടിത്തറ ഭൂമിയായിരുന്നു. ഭൂനികുതിയായിരുന്നു രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാന വരുമാന മാർഗ്ഗം. അതിനാൽ, കാർഷികോൽപാദനത്തിനു മേൽ നിയന്ത്രണം ഏർപ്പെടുത്താനും, സാമ്രാജ്യത്തിന്റെ സർവ്വഭാഗങ്ങളിൽ നിന്നും ഭൂനികുതി നിർണ്ണയിച്ച് പിരിച്ചെടുക്കാനും ആവശ്യമായ ഒരു ഭരണ സംവിധാനത്തിന് മുഗൾ രാഷ്ട്രം രൂപം നൽകി. റവന്യു വകുപ്പിന്റെ (dafter) തലവനെ ‘ദിവാൻ’ (diwan) എന്നാണ് വിളിച്ചിരുന്നത്. സാമ്രാജ്യത്തിലെ ധനവിനിയോഗ വ്യവസ്ഥയുടെ മേൽനോട്ട ചുമതല അദ്ദേഹത്തിനായിരുന്നൂ. ദിവാനെ സഹായിക്കുന്നതിന് അമീൽ – ഗുസാർ (Amil-guzar) എന്ന റവന്യു കളക്ടറും ധാരാളം മറ്റു ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നു. റവന്യു ഉദ്യോഗസ്ഥന്മാരും രേഖ സൂക്ഷിപ്പുകാരും രാഷ്ട്രത്തിന്റെ റവന്യു നയം നടപ്പിലാക്കുന്നതിന് വേണ്ടി കാർഷിക മേഖലയ്ക്ക് പ്രവേശിച്ചു. കാർഷിക ബന്ധങ്ങൾ രൂപപെടുത്തുയതിൽ അവർ ഒരു നിർണ്ണായക ശക്തിയായി തീരുകയും ചെയ്തു.
    ജനങ്ങളുടെമേൽ നികുതിഭാരം ഉറപ്പിക്കുന്നതിനു മുമ്പ് സാമ്രാജ്യത്തിലെ കൃഷിഭൂമികളുടെ വ്യാപ്തിയും അവയിലെ യഥാർത്ഥ ഉൽപന്നവും സംബന്ധിച്ച വിവരങ്ങൾ മുഗൾ രാഷ്ട്രം ആദ്യമേ തന്നെ ശേഖരിച്ചു. മുഗളരുടെ ഭൂനികുതി വ്യവസ്ഥയിൽ രണ്ടു ഘട്ടങ്ങൾ ഉൾപ്പെട്ടിരുന്നു.
    • 1) നികുതി നിർണ്ണയം
    • 2) യഥാർത്ഥ പിരിവ്.
    ഭൂനികുതി വ്യവസ്ഥയിലെ ആദ്യഘട്ടം കർഷകർ നൽകേണ്ട ഭൂമി നികുതിയുടെ സംഖ്യ നിർണ്ണയിക്കലാണ്. ഇങ്ങനെ നിർണ്ണയിക്കപെട്ട സംഖ്യയെ ‘ജമ’ (Jama) എന്നു വിളിച്ചു.
    നികുതി സംഖ്യയുടെ യഥാർത്ഥ പിരിവാണ് രണ്ടാംഘട്ടം. ഇങ്ങനെ പിരിച്ചെടുത്ത സംഖ്യയെ ഹസിൽ (hasil) എന്നു വിളിക്കുന്നു.
    കർഷകർക്ക് ഭൂനികുതി പണമായോ സാധനങ്ങളോയോ അടയ്ക്കാമായിരുന്നു. എങ്കിലും പണമായി അടയ്ക്കുന്നതിനാണ് രാഷ്ട്രം മുൻഗണന നൽകിയിരുന്നത്. ഭൂനികുതി നിർണ്ണയിച്ചപ്പോൾ നികുതി സംഖ്യ പരമാവധിയാക്കാൻ രാഷ്ട്രം ശ്രമിച്ചിരുന്നു. എന്നാൽ നിശ്ചിത തുക പിരിച്ചെടുക്കാൻ രാഷ്ട്രത്തിനു പലപ്പോഴും കഴിഞ്ഞിരുന്നില്ല നികുതി പിരിച്ചെടുക്കാനുള്ള ശ്രമങ്ങളെ പ്രാദേശിക സാഹചര്യങ്ങൾ പലപ്പോഴും തടസ്സപ്പെടുത്തി.

4 MARK QUESTIONS & ANSWERS

  1. The spread of commercial agriculture and social factors brought many changes in the life of forest dwellers. Explain. വാണിജ്യ കൃഷിയുടെ വ്യാപനവും സാമൂഹിക ഘടകങ്ങളും വനവാസികളുടെ ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാക്കി. വിവരിക്കുക.
  2. Answer

    വനോൽപന്നങ്ങൾ ശേഖരിച്ചും, വേട്ടയാടിയും മാറ്റകകൃഷി നടത്തിയും ജീവിച്ചിരുന്ന വനവാസികളെയാണ് “ജംഗ്ലി” എന്നു പറയുന്നത്. ജംഗ്ലിയുടെ ഈ പ്രവർത്തികളെല്ലാം പ്രത്യേക ഋതുക്കളെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ഉദാഹരണത്തിന്, ഉത്തർപ്രദേശിലെ ഗോത്രവർഗ്ഗക്കാരായ ‘ഭില്ലുകൾ (Bhills)’ വസന്തകാലത്ത് വനോൽപന്നങ്ങൾ ശേഖരിക്കുന്നതിനും വേനൽ മത്സ്യബന്ധനത്തിനും, മഴക്കാലം കൃഷിക്കും, ശരത്- ശൈത്യകാലങ്ങളാണ് നായാട്ടിനുമാണ് നീക്കിവെച്ചിരുന്നത്. സ്വാഭാവികമായും ഒരിടത്ത് സ്ഥിരമായി താമസിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. വർഷത്തിലുടനീളം പല സ്ഥലങ്ങളിലേക്കും മാറി മാറി സഞ്ചരിച്ചുകൊണ്ടാണ് അവർ ഈ പ്രവർത്തനങ്ങൾ ചെയ്തിരുന്നത്. അതിനാൽ ചലനാത്മകത ഗോത്രങ്ങളുടെ ഒരു പ്രധാന സവിശേഷതയായിരുന്നൂ.
    ഗ്രാമീണ സമൂഹങ്ങളിലെ വലിയ വ്യക്തികളെപോലെ, ഗോത്രങ്ങളിലും തലവന്മാർ ഉണ്ടായിരുന്നൂ. ധാരാളം ഗോത്രതലവൻമാർ സമീന്ദാർമാരാവുകയും മറ്റു ചിലർ രാജാക്കന്മാരാവുകയും ചെയ്തു. ഇവർ സൈന്യത്തെ രൂപീകരിച്ചു. തങ്ങളുടെ വംശങ്ങളിൽ നിന്നും ജനങ്ങളെ സൈനികരായി തെരഞ്ഞെടുത്തു. ഗോത്രങ്ങളിൽ നിന്നും രാജസമ്പ്രദായത്തിലേക്ക് ഉള്ള വളർച്ച വളരെ നേരത്തെയായിരുന്നു. പക്ഷെ ഈ പുരോഗതി സംഭവിക്കുന്നത് 16-ാം നൂറ്റാണ്ടിൽ മാത്രമാണ്. ഇതോടുകൂടി പുതിയ സാംസ്കാരിക സ്വാധീനങ്ങൾ വനമേഖലയിലേക്ക് വ്യാപിക്കുവാനും തുടങ്ങുകയും ചെയ്തു.
  3. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    ജിൻസ് – ഇ- കാമിൽ സെമിന്ദാർമാർ
    പട്ട് വാരി ആടുവളർത്തലും മീൻപിടുത്തവും
    കൈവർതർ Autumn ഓട്ടം
    മിൽക്കിയത്ത് ഗ്രാമത്തിലെ കണക്കെഴുത്തുകാരൻ
  4. Answer
    Column A Column B
    ജിൻസ് – ഇ- കാമിൽ സെമിന്ദാർമാർ
    പട്ട് വാരി ആടുവളർത്തലും മീൻപിടുത്തവും
    കൈവർതർ Autumn ഓട്ടം
    മിൽക്കിയത്ത് ഗ്രാമത്തിലെ കണക്കെഴുത്തുകാരൻ
  5. Examine the land revenue system existed in the Mughal Period. മുഗൾ കാലഘട്ടത്തിലെ ഭൂനികുതി സമ്പ്രദായത്തെക്കുറിച്ച് പരിശോധിക്കുക.
  6. Answer

    മുഗൾ സാമ്രാജ്യത്തിന്റെ സാമ്പത്തികാടിത്തറ ഭൂമിയായിരുന്നു. ഭൂനികുതിയായിരുന്നു രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാന വരുമാന മാർഗ്ഗം. അതിനാൽ, കാർഷികോൽപാദനത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്താനും, സാമ്രാജ്യത്തിന്റെ സർവ്വഭാഗങ്ങളിൽ നിന്നും ഭൂനികുതി നിർണ്ണയിച്ച് പിരിച്ചെടുക്കാനും ആവശ്യമായ ഒരു ഭരണ സംവിധാനത്തിന് മുഗൾ രാഷ്ട്രം രൂപം നൽകി. റവന്യു വകുപ്പിന്റെ (daftar) തലവനെ ‘ദിവാൻ’ (diwan) എന്നാണ് വിളിച്ചിരുന്നത്. സാമ്രാജ്യത്തിലെ ധനവിനിയോഗവ്യവസ്ഥയുടെ മേൽനോട്ട ചുമതല അദ്ദേഹത്തിനായിരുന്നൂ. ദിവാനെ സഹായിക്കുന്നതിന് അമീൽ – ഗുസാർ (Amil-guzar) എന്ന റവന്യു കളക്ടറും ധാരാളം മറ്റു ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നൂ. റവന്യു ഉദ്യോഗസ്ഥന്മാരും രേഖാ സൂക്ഷിപ്പുകാരും രാഷ്ട്രത്തിന്റെ റവന്യു നടപ്പിലാക്കുന്നതിനു വേണ്ടി കാർഷിക മേഖലയ്ക്ക് പ്രവേശിച്ചു. കാർഷിക ബന്ധങ്ങൾ രൂപപെടുത്തുന്നതിൽ അവർ ഒരു നിർണ്ണായക ശക്തിയായി തീരുകയും ചെയ്തു.
    ജനങ്ങളുടെമേൽ നികുതിഭാരം ഉറപ്പിക്കുന്നതിനു മുമ്പ് സാമ്രാജ്യത്തിലെ കൃഷിഭൂമികളുടെ വ്യാപ്തിയും അവയിലെ യഥാർത്ഥ ഉൽപന്നവും സംബന്ധിച്ച വിവരങ്ങൾ മുഗൾ രാഷ്ട്രം ആദ്യമേ തന്നെ ശേഖരിച്ചു. മുഗളരുടെ ഭൂനികുതി വ്യവസ്ഥയിൽ രണ്ടു ഘട്ടങ്ങൾ ഉൾപ്പെട്ടിരുന്നു.
    • 1) നികുതി നിർണ്ണയം
    • 2) യഥാർത്ഥ പിരിവ്.
    ഭൂനികുതി വ്യവസ്ഥയിലെ ആദ്യഘട്ടം കർഷകർ നൽകേണ്ട ഭൂനികുതിയുടെ സംഖ്യ നിർണ്ണയിക്കലാണ്. ഇങ്ങനെ നിർണ്ണയിക്കപെട്ട സംഖ്യയെ ‘ജമ’ (Jama) എന്നു വിളിച്ചു.
    നികുതി സംഖ്യയുടെ യഥാർത്ഥ പിരിവാണ് രണ്ടാംഘട്ടം. ഇങ്ങനെ പിരിച്ചെടുത്ത സംഖ്യയെ ഹസിൽ (hasil) എന്നു വിളിക്കുന്നു.
    കർഷകർക്ക് ഭൂനികുതി പണമായോ സാധനങ്ങളോയോ അടയ്ക്കാമായിരുന്നു. എങ്കിലും പണമായി അടയ്ക്കുന്നതിനാണ് രാഷ്ട്രം മുൻഗണന നൽകിയിരുന്നത്. ഭൂനികുതി നിർണ്ണയിച്ചപ്പോൾ നികുതി സംഖ്യ പരമാവധിയാക്കാൻ രാഷ്ട്രം ശ്രമിച്ചിരുന്നു. എന്നാൽ നിശ്ചിത തുക പിരിച്ചെടുക്കാൻ രാഷ്ട്രത്തിനു പലപ്പോഴും കഴിഞ്ഞിരുന്നില്ല. നികുതി പിരിച്ചെടുക്കാനുള്ള ശ്രമങ്ങളെ പ്രാദേശിക സാഹചര്യങ്ങൾ പലപ്പോഴും തടസ്സപ്പെടുത്തി.
  7. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    അഹോം രാജാക്കന്മാർ വേതനമില്ലാത്ത തൊഴിൽ
    മണ്ഡൽ ആടുവളർത്തലും മീൻപിടുത്തവും
    ബെഹർ ഗ്രാമത്തലവൻ
    സദഗോപർ ആസ്സാം
  8. Answer
    Column A Column B
    അഹോം രാജാക്കന്മാർ ആസ്സാം
    മണ്ഡൽ ഗ്രാമത്തലവൻ
    ബെഹർ വേതനമില്ലാത്ത തൊഴിൽ
    സദഗോപർ ആടുവളർത്തലും മീൻപിടുത്തവും
  9. Write a short note on Mulk Aabadi. മുൾക്ക് അബാദിയെക്കുറിച്ച് ഒരു ലഘുകുറിപ്പ് എഴുതുക.
  10. Answer

    അയിനിയിലെ മൂന്നാമത്തെ പുസ്തകമാണ് മുൾക്ക് അബാദി. സാമ്രാജ്യത്തിന്റെ ധനസംബന്ധമായ ഭാഗത്തെ ഇത് വിവരിക്കുന്നു. നികുതിയുടെ തോതിനെക്കുറിച്ച് ഗുണപരമായ വിവരങ്ങൾ ഇത് നൽകുന്നു. ഓരോ സുബയുടെയും സ്ഥലപരവും ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ സ്ഥിതിവിവരക്കണക്കിന്റെ വിശദമായ വിവരവും ഇത് നൽകുന്നു. കൂടാതെ അവയുടെ ഭരണപരവും ധനപരമായ വിഭജനവും കണക്കാക്കിയ നികുതിയും നിർണ്ണയിച്ച നികുതിയുടെ വിവരവും ഇതിൽ കാണപ്പെടുന്നു. സുബകൾക്ക് താഴെയുള്ള സർക്കാരുകളെകുറിച്ച് വിശദമായ ചിത്രം അയിനി നൽകുന്നുണ്ട്. ഈ പട്ടികയിൽ എട്ട് കോളങ്ങളിലായാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്.
    • 1) ഫർഗാന/മഹൽ
    • 2) ക്വില കോട്ടകൾ
    • 3) അരാസിയും സമീൻ – ഇ- പൈമുഡയും (അളന്ന പ്രദേശം)
    • 4) നക്ദി (പണമായി കണക്കാക്കീയിട്ടുള്ള നികുതി)
    • 5) സുയൂർഗാൾ (ധർമ്മങ്ങൾക്കുള്ള നികുതി ഗ്രാന്റ്)
    • 6) സമീന്ദാർമാർ, ഏഴും എട്ടും കോളംങ്ങളിൽ സമീന്ദാരുടെ ജാതിയും അവരുടെ സൈന്യത്തെ (കുതിരപ്പട, കാലാൾപ്പട, ആനകൾ) കുറിച്ചുള്ള വിശദാംശങ്ങൾ കാണപ്പെടുന്നു.
    വടക്കെ ഇന്ത്യയിലെ സങ്കീർണ്ണമായ ഗ്രാമീണ സമൂഹത്തിന്റെ രസകരമായ ചിത്രം മുൾക്ക് അബാദി നൽകുന്നുണ്ട്.
  11. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    അമിൽ ഗുസാർ ഗ്രാമത്തലവൻ
    നാല നിബിഡ വനം
    മുക്ക്വാദം കനാലുകൾ
    ഖർബന്ദി നികുതി ശേഖരിക്കുന്ന വ്യക്തി
  12. Answer
    Column A Column B
    അമിൽ ഗുസാർ നികുതി ശേഖരിക്കുന്ന വ്യക്തി
    നാല കനാലുകൾ
    മുക്ക്വാദം ഗ്രാമത്തലവൻ
    ഖർബന്ദി നിബിഡ വനം
  13. Describe the status of Zamindars under Mughal agrarian order. മുഗൾ കാർഷിക വ്യവസ്ഥയിൽ സമീന്ദാർമാർക്കുണ്ടായിരുന്ന സ്ഥാനം പരിശോധിക്കുക.
  14. Answer

    സമീന്ദാർമാർക്ക് കാർഷിക സമൂഹത്തിൽ സുപ്രധാനമായ ഒരു സ്ഥാനമുണ്ടായിരുന്നു. അവർ ഭൂമിയുടെ യജമാനന്മാരായിരുന്നൂ. കൃഷിയായിരുന്നു അവരുടെ ജീവിത മാർഗ്ഗം. എന്നാൽ കാർഷികോൽപാദനത്തിൽ അവർ നേരിട്ട് പങ്കെടുക്കുന്നില്ല. സമീന്ദാർമാർക്ക് ഗ്രാമ സമൂഹത്തിൽ പരമോന്നത പദവിയും സാമൂഹ്യ – സാമ്പത്തിക ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. സമീന്ദാർമാർക്ക് ഉയർന്ന സ്ഥാനം ലഭിച്ചതിനു പുറകിൽ രണ്ടു ഘടകങ്ങൾ ഉണ്ടായിരുന്നൂ. ഇതിൽ ആദ്യത്തെ ഘടകം ജാതിയാണ്. സമീന്ദാർമാരെല്ലാം ഉയർന്ന ജാതികളിൽപെട്ടവരായിരുന്നൂ. അവർ രാഷ്ട്രത്തിനു നൽകിയ ചില സേവനങ്ങളാണ് (Khidmat) രണ്ടാമത്തെ ഘടകം.
    • 👉 സമീന്ദാർമാർക്ക് വിപുലമായ സ്വകാര്യ ഭൂമികൾ ഉണ്ടായിരുന്നൂ. മിൽക്കിയത്ത് (Milkiyat ഭൂസ്വത്ത് എന്നർത്ഥം) എന്നാണ് ഇവയെ വിളിക്കുന്നത്. സമീന്ദാർമാരുടെ അധികാരത്തിനും അഭിവൃദ്ധിക്കും സംഭാവനയേകിയ ഒരു പ്രധാന ഘടകം ഈ ഭൂമികളായിരുന്നു. മിൽക്കിയത്ത് ഭൂമികൾ കൃഷി ചെയ്തിരുന്നത് സമീന്ദാർമാരുടെ സ്വകാര്യ ഉപയോഗത്തിനു വേണ്ടിയാണ്. കൂലിവേലയോ ദാസ്യവേലയോ ഉപയോഗിച്ചാണ് ഈ ഭൂമികളിൽ കൃഷി ചെയ്തിരുന്നത്. ഈ ഭൂമികൾ സ്വന്തം ഇഷ്ടപ്രകാരം വിൽക്കാനും ഇഷ്ടദാനം നൽകാനും പണയപ്പെടുത്താനുമുള്ള അവകാശം സമീന്ദർമാർക്ക് ഉണ്ടായിരുന്നൂ.
    • 👉 രാഷ്ട്രത്തിനു വേണ്ടി നികുതി പിരിക്കാനുള്ള അവകാശവും സമീന്ദാർ ആസ്വീച്ചിരുന്നു. ഇത് അവരുടെ അധികാരത്തിന്റെ ഒരു പ്രധാന സ്രോതസ്സായിരുന്നു. സമീന്ദാർമാർ കർഷകരിൽ നിന്ന് ഭൂനികുതി പിരിച്ച് രാഷ്ട്രത്തിന് കൈമാറി. ഈ സേവനത്തിന് പ്രതിഫലമായി നികുതിയുടെ ഒരു ഒഹരി അവർക്ക് ലഭിച്ചു.
    • 👉 സമീന്ദാർമാരുടെ അധികാരത്തിന്റെ മറ്റൊരു പ്രധാന ഉറവിടം സൈനിക വിഭവങ്ങൾക്കു മേലുള്ള അവരുടെ നിയന്ത്രണമാണ്.
    സമീന്ദാർമാർ ഒരു ചൂഷക വർഗ്ഗമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വിവിധ മാർഗ്ഗങ്ങളിലൂടെ അവർ കർഷകരെ ചൂഷണം ചെയ്തു. എന്നാൽ കർഷകരുമായുള്ള അവരുടെ ബന്ധം അന്യോന്യത, പിതൃനിർവ്വിശേഷത, രക്ഷാകർത്തൃത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. രണ്ടു വസ്തുതകൾ ഈ വീക്ഷണത്തെ ഉറപ്പിക്കുന്നുണ്ട്.
    • 👉 ഒന്നാമതായി, ജാതിടിസ്ഥാനത്തിലുമുള്ള പീഡനങ്ങളേയും മറ്റെല്ലാ തരത്തിലുള്ള അടിച്ചമർത്തലുകളെയും അപലപിക്കുന്ന ഭക്തി സന്യാസിമാർ സമീന്ദാർമാരെ കർഷകരുടെ ചൂഷകരായോ പീഡകരായോ ചിത്രീകരിക്കുന്നില്ല. രാഷ്ട്രത്തിന്റെ റവന്യു ഉദ്യോഗസ്ഥന്മാരെയാണ് അവർ പൊതുവെ വിമർശിച്ചിട്ടുള്ളത്. സമീന്ദാർമാരും കർഷകരും തമ്മിൽ നല്ല ബന്ധം നിലനിന്നിരുന്നുവെന്നു അത് കാണിക്കുന്നു.
    • * രണ്ടാമതായി, 17-ാം നൂറ്റാണ്ടിൽ ഉത്തരേന്ത്യയിൽ ധാരാളം കാർഷിക കലാപങ്ങളുണ്ടായി. ഈ കലാപങ്ങളിൽ ഭൂരിഭാഗവും രാഷ്ട്രത്തിനെതിരെയുള്ളവയായിരുന്നു. അല്ലാതെ സമീന്ദാർമാർക്കെതിരായിരുന്നില്ല. കൂടാതെ രാഷ്ട്രത്തിനെതിരെയുള്ള സമരങ്ങളിൽ സമീന്ദാർമാർക്ക് പലപ്പോഴും കർഷക പിന്തുണ ലഭിച്ചിരുന്നു.

5 MARK QUESTIONS & ANSWERS

  1. Explain the role of village Panchayats existed in the medieval society. മുഗൾ സമൂഹത്തിൽ നിലനിന്നിരുന്ന ഗ്രാമപഞ്ചായത്തുകളുടെ പങ്ക് വിവരിക്കുക.
  2. Answer

    മൂതിർന്നവരുടെ സഭയായിരുന്നു ഗ്രാമപഞ്ചായത്തുകൾ. ഇവർ ഗ്രാമത്തിലെ പ്രധാന വ്യക്തികളാണ്. അവർക്ക് സാമ്പത്തിന്മേൽ പരമ്പരാഗതമായി അവകാശം ഉണ്ടായിരുന്നു. വ്യത്യസ്ത ജാതിക്കാർ താമസിക്കുന്ന ഗ്രാമങ്ങളിലെ പഞ്ചായത്തുകൾ ഭിന്നജാതിയരായിരിക്കും. ഗ്രാമത്തിലെ വ്യത്യസ്ത ജാതികളും സമുദായങ്ങളും പഞ്ചായത്തിനെ പ്രതിനിധീകരിക്കുന്നു. എന്നാൽ ഹീനർക്കും കാർഷിക തൊഴിലാളിക്കും ഇതിൽ പ്രാതിനിധ്യമില്ലായിരുന്നു. പഞ്ചായത്തിന്റെ തീരുമാനങ്ങൾ അന്തിമമാണ്. അത് അനുസരിക്കാൻ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണ്.
    പഞ്ചായത്തിന്റെ തലവനെ മുഖ്വാദം അഥവാ മണ്ഡൽ എന്ന് അറിയപ്പെടുന്നു. ഇദ്ദേഹത്തെ ഗ്രാമത്തിലെ മൂതിർന്നവരുടെ അഭിപ്രായ സമന്വയത്തിലൂടെ തെരഞ്ഞെടുക്കുന്നതായി ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ തീരുമാനത്തെ അംഗീകരിക്കുന്നത് സമീന്ദാരാണ്. ഗ്രാമത്തിലെ മുതിർന്നവരുടെ വിശ്വാസമുള്ളിടത്തോളം കാലം ഗ്രാമതലവൻ ആ സ്ഥാനത്ത് തുടരും. എന്നാൽ അതിൽ പരാജയപ്പെടുകയാണെങ്കിൽ പുറത്താക്കുകയും ചെയ്യും. ഗ്രാമത്തിലെ വരവ്-ചെലവ് കണക്കുകൾ തയ്യാറാക്കുന്നതിന് മേൽനോട്ടം വഹിക്കുകയും കണക്കെഴുത്തുകാരൻ അഥവാ പട്ട് വാരിയെ സഹായിക്കുകയുമാണ് ഗ്രാമത്തലവന്റെ പ്രധാന കർത്തവ്യങ്ങൾ.
    വ്യക്തികൾ നൽകുന്ന സംഭാവനയിലൂടെയാണ് പഞ്ചായത്തിന് പ്രധാനമായും ഫണ്ടുകൾ ലഭിക്കുന്നത്. ഗ്രാമങ്ങളിൽ തുടർച്ചയായി സഞ്ചരിക്കുന്ന റവന്യു ഉദ്യോഗസ്ഥരുടെ ചെലവിനും പ്രകൃതി ദുരന്തങ്ങൾപോലുള്ള ക്ഷേമപ്രവർത്തനങ്ങൾക്കും ഇവ പ്രധാനമായും ഉപയോഗിക്കുന്നു. കൂടാതെ കർഷകർക്ക് വ്യക്തിപരമായി ചെയ്യാൻ കഴിയാത്ത ബന്ദുക്കളുടെയും കനാലുകളുടെയും നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു.<> ഗ്രാമത്തിലെ വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ ജാതിയുടെ അതിർവരമ്പ് ലംഘിച്ചില്ല എന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തിനാണ്. കിഴക്കൻ ഇന്ത്യയിൽ എല്ലാവിവാഹങ്ങളും നടക്കുന്നത് മണ്ഡലുകളുടെ സാനിധ്യത്തിലാണ്. ജനങ്ങൾ ചെയ്യുന്ന കുറ്റമനുസരിച്ച് പിഴ ഈടാക്കുന്നതിനും സമുദായത്തിൽ നിന്നും പുറത്താക്കുന്ന കർശനമായ രീതിയിലുള്ള ശിക്ഷകൾ നൽകുവാനുള്ള അധികാരം പഞ്ചായത്തിനുണ്ടായിരുന്നു. പുറത്താക്കൽ കടുത്ത നടപടിയായിരുന്നു. എന്നാൽ ഭൂരിഭാഗം കേസുകളിലും ഈ ശിക്ഷാ കാലാവധി ഹൃസ്വമായിരുന്നു. ഇത്തരം ശിക്ഷയിലൂടെ ഒരു വ്യക്തി തന്റെ ഗ്രാമത്തിൽ നിന്നും വിട്ടുപോകുവൻ നിർബന്ധിതനാവുകയും സമുദായ ഭൃഷ്ട് കലപിക്കപ്പെടുകയും താൻ ചെയ്യുന്ന ജോലിക്ക് അനർഹാനാവുകയും ചെയ്തു.
  3. Explain the role of Zamindars in the medieval agrarian society. മധ്യകാല കാർഷിക സമൂഹത്തിൽ സമീന്ദാർമാരുടെ പങ്ക് വിവരിക്കുക.
  4. Answer

    സമീന്ദാർ ഭൂമിയുടെ ഉടമസ്ഥനായിരുന്നു. ഗ്രാമീണ സമൂഹത്തിലെ ഉയർന്ന സ്ഥാനത്തിലൂടെ അവർ ചില സാമ്പത്തിക സാമൂഹിക അവകാശങ്ങൾ അനുഭവിച്ചിരുന്നു. സമീന്ദാർമാരുടെ ഉയർന്ന സ്ഥാനത്തിന് രണ്ട് കാരണങ്ങളാണ്.
    സമീന്ദാർമാർക്ക് ഉയർന്ന സ്ഥാനം ലഭിച്ചതിനു പുറകിൽ രണ്ടു ഘടകങ്ങൾ ഉണ്ടായിരുന്നൂ. ഇതിൽ ആദ്യത്തെ ഘടകം ജാതിയാണ്. സമീന്ദാർമാരെല്ലാം ഉയർന്ന ജാതികളിൽപെട്ടവരായിരുന്നൂ. അവർ രാഷ്ട്രത്തിനു നൽകിയ ചില സേവനങ്ങളാണ് (Khidmat) രണ്ടാമത്തെ ഘടകം.
    സമീന്ദാർമാരുടെ കൈവശം വെച്ചിരുന്ന സ്വകാര്യ ഭൂമിയെ ‘മിൽക്കിയത്ത്’ എന്നാണ് അറിയപ്പെടുന്നത്. സമീന്ദാർമാരുടെ സ്വകാര്യ ആവശ്യത്തിന് മാത്രമാണ് മിൽക്കിയത്ത് ഭൂമി കൃഷിചെയ്യുന്നത്. കൂലി തൊഴിലാളികളുടെ സഹായത്തോടുകൂടിയാണ് ഈ ഭൂമി കൃഷി ചെയ്യുന്നത്. ഈ ഭൂമികൾ വില്‍ക്കുവാനും പണയം വെക്കുവാനുമുള്ള പൂർണ്ണ അധികാരം സമീന്ദാറിനുണ്ട്. രാഷ്ട്രത്തിനുവേണ്ടി നികുതി പിരിക്കാനുള്ള അവകാശം സമീന്ദാറിനുണ്ട്. ഈ സേവനത്തിന്, അവർക്ക് പ്രതിഫലം ലഭിച്ചു. സൈനിക വിഭാഗങ്ങളുടെ നിയന്ത്രണം അവരുടെ മറ്റൊരു അധികാരമായിരുന്നു. ഭൂരിഭാഗം സമീന്ദാർമാർക്കും കോട്ടകളും കൂടാതെ കുതിരയും പീരങ്കിയും കാലാളും അടങ്ങുന്ന സൈന്യവും ഉണ്ടായിരുന്നൂ.
    വ്യത്യസ്തമായ ചില മാർഗ്ഗങ്ങളിലൂടെയാണ് സമീന്ദാരികൾ ഏകീകരിക്കപ്പെട്ടത്. പുതിയ ഭൂമികളുടെ കോളനീകരണം, അവകാശങ്ങളുടെ കൈമാറ്റം, രാഷ്ട്രത്തിന്റെ ഉത്തരവ്, വിലയ്ക്കുവാങ്ങൽ എന്നിവ അതിലുൾപ്പെട്ടിരുന്നു. താരതമ്യേന ‘താഴ്ന്ന’ ജാതിയിൽപെട്ടവരെ സമീന്ദാർമാരുടെ പദവിയിലേക്ക് ഉയരാൻ ഈ പ്രക്രിയകൾ അനുവദിച്ചു. കാരണം ഇക്കാലത്ത് സമീന്ദാരികൾ ഇടയ്ക്കിടെ വാങ്ങപ്പെടുകയും വിൽക്കപ്പെടുകയും ചെയ്തിരുന്നു. കുലത്തെയോ വംശപരമ്പരയേയോ അടിസ്ഥാനമാക്കിയുള്ള സമീന്ദാരികളുടെ ഏകീകരണത്തിന് ഈ ഘടകങ്ങൾ വഴിയൊരുക്കി.
    കാർഷിക ഭൂമിയെ ഏകീകരിക്കുന്നതിൽ സമീന്ദാർമാർ മുൻകൈ എടുത്തിട്ടുണ്ട്. കൃഷിക്കാർക്ക് പണം വായ്പയായി അവർ നൽകുന്നുണ്ട്. സമീന്ദാരിയുടെ നിരന്തരമായ ക്രയ-വിക്രയം പണം രൂപീകരണ പ്രക്രിയയെ രാജ്യത്തെ മുഴുവനും ത്വരിതപ്പെടുത്തി.
    സമീന്ദാർമാർ ഒരു ചൂഷക വർഗ്ഗമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വിവിധ മാർഗ്ഗങ്ങളിലൂടെ അവർ കർഷകരെ ചൂഷണം ചെയ്തു. എന്നാൽ കർഷകരുമായുള്ള അവരുടെ ബന്ധം അന്യോന്യത, പിതൃനിർവ്വിശേഷത, രക്ഷാകർത്തൃത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. രണ്ടു വസ്തുതകൾ ഈ വീക്ഷണത്തെ ഉറപ്പിക്കുന്നുണ്ട്.
    • 👉 ഒന്നാമതായി, ജാതിയടിസ്ഥാനത്തിലുള്ള പീഡനങ്ങളുടേയും മറ്റെല്ലാ തരത്തിലുള്ള അടിച്ചമർത്തലുകളെയുമപലപിക്കുന്ന ഭക്തി സന്യാസിമാർ സമീന്ദാർമാരെ കർഷകരുടെ ചൂഷകരായോ പീഡകരായോ ചിത്രീകരിച്ചിരുന്നില്ല. രാഷ്ട്രത്തിന്റെ റവന്യു ഉദ്യോഗസ്ഥന്മാരായാണ് അവർ പൊതുവെ വിമർശിച്ചിട്ടുള്ളത്. സമീന്ദാർമാരും കർഷകരും തമ്മിൽ നല്ല ബന്ധം നിലനിന്നിരുന്നെന്ന് അത് കാണിക്കുന്നു.
    • 👉 രണ്ടാമതായി, 17-ാം നൂറ്റാണ്ടിൽ ഉത്തരേന്ത്യയിൽ ധാരാളം കാർഷിക കലാപങ്ങളുണ്ടായി. ഈ കലാപങ്ങളിൽ ഭൂരിഭാഗവും രാഷ്ട്രത്തിനെതിരെയുള്ളവയായിരുന്നു. അല്ലാതെ സമീന്ദാർമാർക്കെതിരായിരുന്നില്ല. കൂടാതെ രാഷ്ട്രത്തിനെതിരെയുള്ള സമരങ്ങളിൽ സമീന്ദാർമാർക്ക് പലപ്പോഴും കർഷക പിന്തുണ ലഭിച്ചിരുന്നു.
  5. Write an essay assessing the position women had in the agricultural sector and in the society during the Mughal period. മുഗൾ കാലഘട്ടത്തിലെ കാർഷിക മേഖലയിലും സമൂഹത്തിലും സ്ത്രീകൾക്കുണ്ടായിരുന്ന സ്ഥാനത്തെ വിലയിരുത്തിക്കൊണ്ട് ഒരു പ്രബന്ധം തയ്യാറാക്കുക.
  6. Answer

    വ്യത്യസ്തമായ പല സമൂഹങ്ങളിലും ഉൽപാദന പ്രക്രിയയിൽ സ്ത്രീകളും പുരുഷന്മാരും ചില പ്രത്യേക പങ്കുകൾ വഹിച്ചിരുന്നു. മധ്യകാലഘട്ടത്തിലെ കാർഷിക സമൂഹത്തിൽ സ്ത്രീകൾ സുപ്രധാനമായൊരു പങ്കുവഹിച്ചിരുന്നു. സ്ത്രീകൾ പുരുഷന്മാരോടൊപ്പം തോളോട് തോൾ ചേർന്ന് വയലുകളിൽ പണിയടുത്തു. പുരുഷന്മാർ നിലമൊരുക്കുകയും ഉഴുതുമറിക്കുകയും ചെയ്തപ്പോൾ സ്ത്രീകൾ വിത്തു വിതയ്ക്കുകയും കള പറിക്കുകയും വിളവു മെതിച്ച് പതിരുകൾ നീക്കുകയും ചെയ്തു.
    • 👉 മധ്യകാല കാർഷിക സമൂഹത്തിൽ കുടുംബത്തിന്റെ മുഴുവൻ അദ്ധ്വാനവും വിഭവങ്ങളും ഉൽപാദനത്തിനായി ഉപയോഗിച്ചിരുന്നു. സ്വാഭാവികമായും കുടുംബവും (സ്ത്രീകൾക്കും വേണ്ടി) ലോകവും (പുരുഷന്മാർക്ക് വേണ്ടി) തമ്മിലുള്ള ലിംഗപരമായ ഒരു വേർതിരിവ് സാധ്യമായിരുന്നില്ല.
    • 👉 എന്നിരുന്നാലും സ്ത്രീകളുടെ ജീവശാസ്ത്രപരമായ ധർമ്മങ്ങളുമായി ബന്ധപ്പെട്ട മുൻവിധികളും നിലനിന്നുപോന്നു. ഉദാഹരണത്തിന്, പശ്ചിമേന്ത്യയിൽ ആർത്തവമതികളായ സ്ത്രീകളെ കലപ്പയോ കുംഭാരന്റെ ചക്രമോ സ്പർശിക്കുവാൻ അനുവദിച്ചിരുന്നില്ല. അതുപോലെ ബംഗാളിൽ സ്ത്രീകളുടെ അവരുടെ ആർത്തവകാലത്ത് വെറ്റിലപാടങ്ങളിൽ പ്രവേശിക്കാൻ സമ്മതിച്ചിരുന്നില്ല.
    • 👉 കൈത്തൊഴിലുകളായ നൂൽനൂൽപ്പ്, മൺപാത്ര നിർമ്മാണത്തിനായിട്ടുള്ള കളിമണ്ണ് കുഴയ്ക്കൽ, തുന്നൽപണി എന്നിവ മുഖ്യമായും സ്ത്രീകളുടെ അദ്ധ്വാനത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ഉൽപന്നങ്ങളുടെ വാണിജ്യവൽക്കരണത്തോടെ (കമ്പോളത്തെ ലക്ഷ്യമാക്കിയുള്ള വിൽപനയ്ക്കുവേണ്ടിയുള്ള നിർമ്മാണം). സ്ത്രീകളുടെ അദ്ധ്വാനത്തിനുള്ള ഡിമാന്റ് വർദ്ധിക്കാൻ തുടങ്ങി. കർഷക സ്ത്രീകളും കൈത്തൊഴിലുകാരായ സ്ത്രീകളും വയലുകളിൽ മാത്രമല്ല പണിയെടുത്തിരുന്നതു. തങ്ങളുടെ തൊഴിൽദായകരുടെ വീട്ടിലും അവർ ജോലിക്കു പോയിരുന്നു. ആവശ്യവന്നാൽ വിപണികളിൽ പോലും അവർ പോയിരുന്നു.
        ഗ്രാമസമൂഹം അദ്ധ്വാനത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. വയലുകളിലും മറ്റും പണിയെടുക്കാൻ കൂടുതൽ കരങ്ങൾ ആവശ്യമായിരുന്നു. അതിനാൽ കുട്ടികളെ പ്രസവിക്കുന്നവർ എന്ന നിലയിൽ സ്ത്രീകളെ ഒരു പ്രധാന വിഭാഗമായി കാർഷിക സമൂഹം കണ്ടിരുന്നത്. അതേസമയം സ്ത്രീകളിൽ മരണ നിരക്ക് വളരെ കൂടുതലായിരുന്നു. പോഷകാഹാരക്കുറവ്, തുടർച്ചയായ ഗർഭധാരണം, പ്രസവസമയത്തുള്ള മരണം എന്നിവയായിരുന്നു ഇതിനു കാരണം. ഇതിന്റെ ഫലമായി വിവാഹിതരായ സ്ത്രീകളുടെ അഥവാ ഭാര്യമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. കർഷക – കൈത്തൊഴിലാളി സമൂഹങ്ങളിൽ ചില പ്രത്യേക സാമൂഹ്യാചാരങ്ങളുടെ ആവിർഭാവത്തിനു ഇതു വഴിയൊരുക്കി. ഈ ആചാരങ്ങൾ വരേണ്യ വിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന ആചരണങ്ങളിൽ നിന്ന് തികച്ചും വ്യത്യാസ്തമായിരുന്നു. ഉദാഹരണത്തിന്, പല ഗ്രാമീണ സമുദായങ്ങളും വധുവിന്റെ വീട്ടിൽ നിന്ന് സ്ത്രീധനം വാങ്ങുന്നതിനു പകരം വധു-ധനം നൽകുന്ന സമ്പ്രദായം ആരംഭിച്ചു. വിവാഹമോചിതരായ സ്ത്രീകളെയും വിധവകളെയും പുനർ വിവാഹം ചെയ്യാൻ നിയമപരമായി അനുവദിക്കുകയും ചെയ്തു. ഒരു പുനർഉല്പാദ ശക്തിയെന്ന നിലയിൽ സ്ത്രീകൾക്ക് ലഭിച്ച പ്രാധാന്യം അവരുടെമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുപോകുമെന്ന ഭയവും സമൂഹത്തിൽ സൃഷ്ടിക്കുകയുണ്ടായി. സ്ഥാപിതമായ സാമൂഹ്യ നിയമപ്രകാരം പുരുഷനായിരുന്നു കുടുംബത്തലവൻ. കുടുംബത്തിലെ പുരുഷംഗങ്ങളും സമുദായവും സ്ത്രീകളുടെ മേൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിശ്വാസവഞ്ചന കാണിക്കുന്നെന്ന് സംശയിക്കപ്പെട്ട സ്ത്രീകളുടെമേൽ അവർ കടുത്ത ശിക്ഷാനടപടികൾ എടുത്തിരുന്നു.
        സ്ത്രീകൾക്ക് അവരുടെ ഭർത്താക്കന്മാരുടെ ദുഷ്പെരുമാറ്റത്തിനെതിരെ പഞ്ചായത്തിൽ പരാതിപ്പെടാമായിരുന്നു. നീതി തേടിക്കൊണ്ട് സ്ത്രീകൾ ഗ്രാമപഞ്ചായത്തുകൾക്കയച്ച പരാതികൾ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നു ലഭിച്ച പ്രമാണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ വിശ്വാസവഞ്ചനക്കെതിരെ അല്ലെങ്കിൽ കുടുംബ നാഥൻ (Grahasthi) ഭാര്യയോടും മക്കളോടും കാണിച്ചിരുന്ന അവഗണനക്കെതിരെ പ്രതിഷേധിപ്പിച്ചിരുന്നു. എന്നാൽ പുരുഷന്മാരുടെ അവിശ്വസ്തയ്ക്ക് പലപ്പോഴും ശിക്ഷകൾ നൽകിയിരുന്നില്ല. എന്നിരുന്നാലും രാഷ്ട്രവും ‘മേലാള’ ജാതിവിഭാഗങ്ങളും കുടുംബത്തിന് നേരിയ തോതിലെങ്കിലും ആശ്വാസമെത്തിക്കാനളള നടപടികൾ സ്വീകരിച്ചിരുന്നു. കുടുംബത്തിന് ചെലവുകൾ നടതാനുളള വക ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അവർ പരിശ്രമിച്ചു. സാധാരണയായി പരാതിക്കാരായ സ്ത്രീകളുടെ പേരുകൾ, പഞ്ചായത്ത് രേഖകളിൽ ഉൾപ്പെടുത്തിയിരുന്നില്ല. പകരം, കുടുംബനാഥന്റെ മാതാവ്, സഹോദരി, ഭാര്യ എന്നീങ്ങനെയാണ് പരാതിക്കാർ പരാമർശിക്കപെടാറുള്ളത്.
        ദുഃപ്രഭുക്കന്മാരുടെ കുടുംബങ്ങളിലെ സ്ത്രീകളുടെ അവസ്ഥ വളരെ മെച്ചപെട്ടതായിരുന്നു. പൈതൃകമായ സ്വത്ത് ലഭിക്കാനുള്ള അവകാശം അവർക്കുണ്ടായിരുന്നു. പഞ്ചാബിൽ വിധവകൾ ഉൾപെടേയുള്ള സ്ത്രീകൾ അവർക്കു പൈതൃകമായി ലഭിച്ച ഭൂമി വിറ്റഴിക്കുന്നതിന് ഗ്രാമീണ ഭൂവിപണികളിൽ സജീവമായി പങ്കെടുത്തിരുന്നു. ഹിന്ദു-മുസ്ലീം സ്ത്രീകൾക്ക് പൈതൃകമായി സമീന്ദാരികൾ ലഭിച്ചിരുന്നു. അവ വിറ്റഴിക്കാനോ പണയപ്പെടുത്താനോ ഉള്ള സ്വാതന്ത്ര്യം അവർക്കുണ്ടായിരുന്നു. 18-ാം നൂറ്റാണ്ടിലെ ബംഗാളിൽ സ്ത്രീകളുടെ അധീനതയിൽ ധാരാളം അറിയപെടൂന്ന സമീന്ദാരികൾ ഉണ്ടായിരുന്നൂ. 18-ാം നൂറ്റാണ്ടിലെ ഏറ്റവും വലുതും പ്രശസ്തവുമായ സമീന്ദാരികളിലൊന്നായ രാജ്ഷാഹി ഒരു സ്ത്രീയുടെ നിയന്ത്രണത്തിലായിരുന്നു.
      • How did Ain-i-Akbari help as a source for writing Mughal history? Explain. മുഗൾ ചരിത്രത്തെ രചിക്കുന്നതിന് അയിൻ- ഇ- അക്ബാരി ഒരു സ്രോതസായി സഹായിക്കുന്നത് എങ്ങനെ? വിവരിക്കുക.
      • Answer

        അക്ബർ ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം അബുൽ ഫസൽ നടപ്പിലാക്കിയ ഒരു വലിയ ചരിത്ര-ഭരണ പദ്ധതിയുടെ കൂടിചേരലാണ് അയിൻ-ഇ-അക്ബാരി. രാജസദസ്സിന്റെ ഘടന, ഭരണം, സൈന്യം, വരുമാനസ്രോതസ്സുകൾ, അക്ബറിന്റെ കാലഘട്ടത്തിലെ പ്രവശ്യകളുടെ രൂപഘടന, ജനങ്ങളുടെ സാഹിത്യവും സംസ്കാരവും മതപരമായ പാരമ്പര്യത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇത് നൽകുന്നുണ്ട്.<> അഞ്ച് ഗ്രന്ഥങ്ങളാൽ അയിൻ നിർമ്മിച്ചിരിക്കുന്നു. ആദ്യത്തെ മൂന്നു ഗ്രന്ഥങ്ങൾ ഭരണസംവിധാനത്തെക്കുറിച്ച് വിവരിക്കുന്നു. ഒന്നാമത്തെ ഗ്രന്ഥം, മൻസിൽ അബാദി സാമ്രാജ്യ അന്തഃപുരത്തെയും അതിന്റെ നടത്തിപ്പും വിവരിക്കുന്നു. രണ്ടാമത്തെ ഗ്രന്ഥമായ സിപാ അബാദി സൈന്യവും ഭരണത്തെയും തൊഴിലാളികളുടെ രൂപീകരണത്തെയും സൂചിപ്പിക്കുന്നു.
        ആയിനിയിലെ മൂന്നാമത്തെ പുസ്തകമാണ് മുൾക്ക് അബാദി. സാമ്രാജ്യത്തിന്റെ ധനസംബന്ധമായ ഭാഗത്തെ ഇത് വിവരിക്കുന്നു. നികുതിയുടെ തോതിനെക്കുറിച്ച് ഗുണപരമായ വിവരം ഇത് നൽകുന്നു. ഓരോ സുബയുടെയും സ്ഥലപരവും ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ സ്ഥിതിവിവരക്കണക്കിന്റെ വിശദമായ വിവരവും ഇത് നൽകുന്നു. കൂടാതെ അവയുടെ ഭരണപരവും ധനപരമായ വിജ്ഞനവും കണക്കാക്കിയ നികുതിയും നിർണ്ണയിച്ച നികുതിയുടെ വിവരവും ഇതിൽ കാണപ്പെടുന്നു. സുബകൾക്ക് താഴെയുള്ള സർക്കാരുകളെകുറിച്ച് വിശദമായ ചിത്രം ആയിനി നൽകുന്നുണ്ട്. ഈ പട്ടികയിൽ എട്ട് കോളങ്ങളിലായാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്.
        • 1) ഫർഗാന/മഹൽ
        • 2) ക്വില കോട്ടകൾ
        • 3) അരാസിയും സമീൻ – ഇ- പൈമുസയും (അളന്ന പ്രദേശം)
        • 4) നക്ദി (പണമായി കണക്കാക്കീയിട്ടുള്ള നികുതി)
        • 5) സുഖുർഗാൾ (ധർമ്മങ്ങൾക്കുള്ള നികുതി ഗ്രാന്റ്)
        • 6) സമീന്ദാർമാർ, ഏഴും എട്ടും കോളംങ്ങളിൽ സമീന്ദാർമാരുടെ ജാതിയും അവരുടെ സൈന്യത്തെ (കുതിരപ്പട, കാലാൾപ്പട, ആനകൾ) കുറിച്ചുള്ള വിശദാംശങ്ങൾ കാണപ്പെടുന്നു.
        വടക്കെ ഇന്ത്യയിലെ സങ്കീർണ്ണമായ ഗ്രാമീണ സമൂഹത്തിന്റെ അടിസ്ഥാനപരമായ ചിത്രം മുൾക്ക് അബാദി നൽകുന്നുണ്ട്.
        നാലാമത്തെയും അഞ്ചാമത്തെയും ഗ്രന്ഥങ്ങളിൽ ഇന്ത്യയിലെ ജനങ്ങളുടെ മതവും സാഹിത്യവും സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചും അക്ബറിന്റെ മഹത്‌വചനങ്ങളുടെ ശേഖരങ്ങളുമാണ് വിവരിക്കുന്നത്.<> ആയിനി അബാരി പോരായ്മകളിൽ നിന്നും സ്വതന്ത്രമല്ല. അവ ചുവടെ നൽകിയിരിക്കുന്നു.
        • 👉 സംഖ്യകൾ കൂട്ടിയെഴുതുന്നതിലുണ്ടായ ധാരാളം തെറ്റുകൾ ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്.
        • 👉 അളവുകളെ സംബന്ധിച്ച വിവരങ്ങളാണ് അയ്നി അക്ബാരിയുടെ മറ്റൊരു പോരായ്മ എല്ലാ പ്രവശ്യകളിൽ നിന്നും ഒരുപോലെയുുള്ള വിവരങ്ങൾ ശേഖരിച്ചിട്ടില്ല.
        • 👉 കൂലി, വില തുടങ്ങിയ സംഖ്യയിലെ വിവരങ്ങൾ നല്ല രീതിയിൽ ഇതിൽ രേഖപ്പെടുത്തിയിട്ടില്ല.
      • Explain the importance of land revenue in the Mughal fiscal system. മുഗൾ ധനവ്യവസ്ഥയിലെ ലാൻഡ് റവന്യുവിന്റെ പ്രാധാന്യം വിശദമാക്കുക.
      • Answer

        മുഗൾ സാമ്രാജ്യത്തിന്റെ സാമ്പത്തികാടിത്തറ ഭൂമിയായിരുന്നു. ഭൂനികുതിയായിരുന്നു രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാന വരുമാന മാർഗ്ഗം. അതിനാൽ, കാർഷികോൽപാദനത്തിനു മേൽ നിയന്ത്രണം ഏർപ്പെടുത്താനും, സാമ്രാജ്യത്തിന്റെ സർവ്വഭാഗങ്ങളിൽ നിന്നും ഭൂനികുതി നിർണ്ണയിച്ച് പിരിച്ചെടുക്കാനും ആവശ്യമായ ഒരു ഭരണ സംവിധാനത്തിന് മുഗൾ രാഷ്ട്രം രൂപം നൽകി. റവന്യു വകുപ്പിന്റെ (Daftar) തലവനെ ‘ദിവാൻ’ (Diwan) എന്നാണ് വിളിച്ചിരുന്നത്. സാമ്രാജ്യത്തിലെ ധനവിനിയോഗവ്യവസ്ഥയുടെ മേൽനോട്ട ചുമതല അദ്ദേഹത്തിനായിരുന്നൂ. ദിവാനെ സഹായിക്കുന്നതിന് അമിൽ- ഗുസാർ (Amil-guzar) എന്ന റവന്യു കളക്ടറും ധാരാളം മറ്റു ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നൂ. റവന്യു ഉദ്യോഗസ്ഥന്മാരും രേഖാ സൂക്ഷിപ്പുകാരും രാഷ്ട്രത്തിന്റെ റവന്യു നടപ്പിലാക്കുന്നതിനു വേണ്ടി കാർഷിക മേഖലയിലേക്ക് പ്രവേശിച്ചു. കാർഷിക ബന്ധങ്ങൾ രൂപപെടുത്തുയതിൽ അവർ ഒരു നിർണ്ണായക ശക്തിയായി തീരുകയും ചെയ്തു.
        ജനങ്ങളുടെമേൽ നികുതിഭാരം ഉറപ്പിക്കുന്നതിനു മുമ്പ് സാമ്രാജ്യത്തിലെ കൃഷിഭൂമികളുടെ വ്യാപ്തിയും അവയിലെ യഥാർത്ഥ ഉൽപന്നവും സംബന്ധിച്ച വിവരങ്ങൾ മുഗൾ രാഷ്ട്രം ആദ്യമേ തന്നെ ശേഖരിച്ചു. മുഗളരുടെ ഭൂനികുതി വ്യവസ്ഥയിൽ രണ്ടു ഘട്ടങ്ങൾ ഉൾപ്പെട്ടിരുന്നു.
        • 1. നികുതി നിർണ്ണയം
        • 2. യഥാർത്ഥ പിരിവ്.
        ഭൂനികുതി വ്യവസ്ഥയിലെ ആദ്യഘട്ടം കർഷകർ നൽകേണ്ട ഭൂമി കൃതിയുടെ സംഖ്യ നിർണ്ണയിക്കലാണ്. ഇങ്ങനെ നിർണ്ണയിക്കപെട്ട സംഖ്യയെ ‘ജമ’ (Jama) എന്നു വിളിച്ചു.
        നികുതി സംഖ്യയുടെ യഥാർത്ഥ പിരിവാണ് രണ്ടാംഘട്ടം. ഇങ്ങനെ പിരിച്ചെടുത്ത സംഖ്യയെ ‘ഹസിൽ’ (Hasil) എന്നു വിളിക്കുന്നു.
        കർഷകർക്ക് ഭൂനികുതി പണമായോ സാധനങ്ങളോയോ അടയ്ക്കാമായിരുന്നു. എങ്കിലും പണമായി അടയ്ക്കുന്നതിനാണ് രാഷ്ട്രം മുൻഗണന നൽകിയിരുന്നത്. ഭൂനികുതി നിർണ്ണയിച്ചപ്പോൾ നികുതി സംഖ്യ പരമാവധിയാക്കാൻ രാഷ്ട്രം ശ്രമിച്ചിരുന്നു. എന്നാൽ നിശ്ചിത തുക പിരിച്ചെടുക്കാൻ രാഷ്ട്രത്തിനു പലപ്പോഴും കഴിഞ്ഞിരുന്നില്ല. നികുതി പിരിച്ചെടുക്കാനുള്ള ക്രമങ്ങളെ പ്രാദേശിക സാഹചര്യങ്ങൾ പലപ്പോഴും തടസ്സപ്പെടുത്തി.

8 MARK QUESTIONS & ANSWERS

  1. Illustrate the changes took place in the lives of the forest dwellers due to the entry of external forces. വനങ്ങളിലേക്കുള്ള കടന്നുകയറ്റങ്ങൾ വനവാസികളുടെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ വിവരിക്കുക.
  2. Answer

    പുറമേ നിന്നുള്ളവർ വനങ്ങളിലേക്ക് പല മാർഗ്ഗങ്ങളിലൂടെ പ്രവേശിച്ചിരുന്നു. ഉദാഹരണത്തിന്, രാഷ്ട്രത്തിന് സൈന്യത്തിലേക്ക് ആനകളെ ആവശ്യമായിരുന്നു. അതുകൊണ്ട് വനവാസികളിൽ നിന്ന് പിരിച്ചെടുത്തിരുന്ന നികുതികളിൽ (Peshkash) ഒരു നിശ്ചിത എണ്ണം ആനകളും ഉൾപ്പെട്ടിരുന്നു.
    മുഗളരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രകാരം നായാട്ട് എല്ലാ പ്രജകൾക്കും നീതി ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗമായിരുന്നു. പതിവായ നായാട്ടു പര്യടനങ്ങൾ സാമ്രാജ്യത്തിലുടനീളം സഞ്ചരിക്കാനും പ്രജകളുടെ ആവലാതികൾ നേരിട്ടു കേൾക്കാനും ചക്രവർത്തിക്ക് അവസരമേകി. കൊട്ടാരത്തിലെ കലാകാരന്മാരുടെ ചിത്രചനകളിൽ നായാട്ട് ഒരു പ്രധാന വിഷയമായിരുന്നു. ചിത്രകാരന്മാർ അവരുടെ ചിത്രചനകളിൽ എവിടെയെകിലും നായാട്ടിന്റെ ഒരു ചെറുദൃശ്യമെങ്കിലും ഉൾപെടുത്തുമായിരുന്നു. സൗഹൃദ ഭരണത്തിന്റെ ഒരു ചിഹ്നമായി അത് നിലകൊണ്ടു.
    • 👉 വനവാസികളുടെ ജീവിതത്തെ ബാധിച്ച ഒരു പ്രധാന ബാഹ്യ ഘടകം കൃഷിയുടെ വാണിജ്യ വൽക്കരണമാണ്. വനോൽപന്നങ്ങളായ തേൻ, തേൻമെഴുകു, മരക്കറ എന്നിവയ്ക്ക് ഇന്ത്യയിലെ വിപണികളിൽ വലിയ ഡിമാന്റ് ഉണ്ടായിരുന്നൂ. പശ, അരക്ക് പോലെയുള്ള വന ഉൽപ്പനങ്ങൾ 17-ാം നൂറ്റാണ്ടിൽ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ആനകളെയും പിടികൂടി വില്പന നടത്തിയിരുന്നു.
    • 👉 കച്ചവടത്തിന്റെ ഭാഗമായി സാധനങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. അതിനാൽ കൈമാറ്റ വ്യവസ്ഥയും അക്കാലത്ത് നിലനിന്നിരുന്നു.
    • 👉 പഞ്ചാബിലെ ലോഹാനികളെ (Lohars) പോലെയുള്ള ഗോത്രങ്ങൾ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ നിലനിന്നിരുന്ന കരമാർഗ്ഗമുള്ള കച്ചവടത്തിൽ ഏർപ്പെട്ടിരുന്നു. പഞ്ചാബിലെ തന്നെ നഗര – നാട്ടിൻപുറ വ്യാപാരത്തിലും അവർ സജീവ പങ്കുവഹിച്ചിരുന്നു.
    ചില സാമൂഹ്യ ഘടകങ്ങളും വനവാസികളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നു. ഗ്രാമസമുദായങ്ങളിലെ ‘പ്രമാണി’ (Bigmen, മുഖ്യന്മാർ) മാരേപോലെ ഗോത്രങ്ങൾക്ക് അവരുടെ മുഖ്യന്മാർ (മൂപ്പന്മാർ) ഉണ്ടായിരുന്നൂ. ഗോത്രമുഖ്യന്മാരിൽ പലരും പിൽക്കാലത്ത് സമീന്ദാർമാരായിതീർന്നു. അവരിൽ ചിലർ രാജപദവിയിൽപോലും എത്തിച്ചേർന്നു. ഇതോടുകൂടി ഒരു സൈന്യത്തെ രൂപീകരിക്കാൻ അവർ നിർബ്ബന്ധിതരായി. അവർ തങ്ങളുടെ വംശപരമ്പരയിൽപെട്ട ജനങ്ങളെ സൈന്യത്തിലേക്ക് തെരഞ്ഞെടുത്തു. ഈ വംശപരമ്പര വിഭാഗങ്ങളുടെ ബന്ധുക്കളും ഗോത്ര രാജാക്കന്മാർക്ക് സൈനിക സേവനമർപ്പിച്ചു. സിന്ധ് പ്രദേശത്തെ ഗോത്രങ്ങൾക്ക് 6000 കുതിരപ്പടയാളികളും 7000 കാലാൾപടയാളികളുമുള്ള സൈന്യങ്ങൾ ഉണ്ടായിരുന്നൂ. ആസ്സാമിലെ അഹോം ഗോത്ര രാജാക്കന്മാർക്ക് അവരുടെ പൈക്കുകൾ (Paikes) ഉണ്ടായിരുന്നൂ. ഭൂമിക്കുവേണ്ടി സൈനിക സേവനം നൽകിയിരുന്ന ജനങ്ങളെയാണ് പൈക്കുകൾ എന്ന് വിളിച്ചിരുന്നത്.
    ഗോത്ര വ്യവസ്ഥയിൽ നിന്ന് രാജവാഴ്ചയിലേക്കുള്ള മാറ്റം വളരെ മുൻപുതന്നെ ആരംഭിച്ചിരുന്നു. ഈ പ്രക്രിയ പൂർണ്ണമായും വികാസം പ്രാപിച്ചത് 16-ാം നൂറ്റാണ്ടാണ്. ഇന്ത്യയുടെ വടക്കു- കിഴക്കൻ ഭാഗത്ത് നിലനിന്നിരുന്ന ഗോത്രരാജ്യങ്ങളെക്കുറിച്ച് അയിൻ- ഇ- അക്ബാരിയിൽ പരാമർശങ്ങളുണ്ട്. ഇക്കാലത്ത് യുദ്ധം ഒരു സാധാരണ സംഭവമായിരുന്നു. ഉദാഹരണത്തിന്, 16 ഉം 17 ഉം നൂറ്റാണ്ടുകളിൽ കൊച്ച് (Koch) രാജാക്കന്മാർ ധാരാളം ആയൽ ഗോത്രങ്ങളെ ആക്രമിക്കുകയും ദീർഘമായ പോരാട്ട പരമ്പരകളിലൂടെ അവരെ കീഴടക്കുകയു ചെയ്തു.
    • 👉 പുതിയ സാംസ്കാരിക സ്വാധീനങ്ങളും വന മേഖലകളിലേക്ക് പ്രവേശിക്കാൻ തുടങ്ങി.
    • 👉 സൂഫി സന്യാസിമാർ (Pirs) വനമേഖലകളിലേക്ക് കടന്നുചെല്ലുകയും ഗോത്ര സമൂഹങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും ചെയ്തുവെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. ഗ്രാമസമുദായങ്ങൾ ഇസ്ലാം മതം സ്വീകരിച്ചതിന് പുറരിൽ സൂഫി സന്യാസിമാരുടെ പങ്ക് പ്രധാനമായിരുന്നു.

Loading

"There is no joy in possession without sharing". Share this page.
Categories: Notes

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *