An Imperial Capital : Vijayanagara–Questions and Answers | Plus Two History

Published by admin on

Plus Two History Chapter : An Imperial Capital : Vijayanagara for Higher Secondary History students. This study material includes multiple-choice questions, short-answer questions, 2-mark, 3-mark and 5-mark questions, matching questions, important facts, and detailed answers on An Imperial Capital : Vijayanagara.

Multi choice questions

  1. Hampi was discovered by ഹംപി കണ്ടുപിടിച്ചത് :
    1. John M. Fritz ജോൺ എം. ഫ്രീറ്റ്സ്
    2. George Michell ജോർജ് മൈക്കൽ
    3. M.S. Nagaraja Rao എം. എസ്. നാഗരാജ റാവു
    4. Colin Mackenzie കോളിൻ മകെൻസി

    Answer

    D. Colin Mackenzie കോളിൻ മകെൻസി

  2. Who founded the Vijayanagara empire? വിജയനഗരസാമ്രാജ്യം സ്ഥാപിച്ചത് ആര്?
    1. Krishnadevaraya കൃഷ്ണദേവരായർ
    2. Harihara and Bukka ഹരിഹരൻ – ബുക്കൻ
    3. Rama Raya രാമ റായ്യ
    4. Abdur Razzaq അബ്ദുർറസാഖ്

    Answer

    B. Harihara and Bukka ഹരിഹരൻ – ബുക്കൻ

  3. Gajapati rulers related to ഗജപതി ഭരണാധികാരികൾ ബന്ധപ്പെട്ടിരിക്കുന്നത്:
    1. Karnataka കർണാടക
    2. Tamil Nadu തമിഴ്നാട്
    3. Orissa ഒറീസ
    4. Andhrapradesh ആന്ധ്രപ്രദേശ്

    Answer

    C. Orissa ഒറീസ

  4. Krishnadevaraya belonged to കൃഷ്ണ ദേവരായ ഉൾപ്പെട്ടിരിക്കുന്നത്:
    1. Sangama സംഗമ
    2. Saluva സാലുവ
    3. Tuluva തുളുവ
    4. Aravidu അരവിഡു

    Answer

    C. Tuluva തുളുവ

Answer the following questions

  1. The official who discovered the ruined remains of Vijayanagara? വിജയനഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഉദ്യോഗസ്ഥൻ ആര്?
  2. Answer

    കൊളിൻ മകെൻസി
  3. Krishnadevaraya – which dynasty did he belong to? കൃഷ്ണദേവരായർ ഏതു വംശത്തിലെ രാജാവായിരുന്നൂ?
  4. Answer

    തുളുുവ
  5. Where are most of the temples of Vijayanagara seen? വിജയനഗരത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളും കാണപ്പെടുന്നത് എവിടെയാണ്?
  6. Answer

    വിശുദ്ധ കേന്ദ്രം

Find out the relationship between the two parts of item ‘a’ and fill in the blanks of item ‘b’ accordingly.

  1. a. Cholas : Tamil Nadu ചോളന്മാർ : തമിഴ്നാട്
    b. Hoyasalas ഹോയ്സാലന്മാർ: ……
  2. Answer
    കർണാടക
  3. a. Brihadeswara Temple : Thanjavur ബൃഹധേശ്വരക്ഷേത്രം : തഞ്ചാവൂർ
    b. Chennakesava Temple ചെന്നകേശവക്ഷേത്രം : ……
  4. Answer
    ബേലൂർ
  5. a. Lota Mahal : Royal Centre ലോട്ടസ്മഹൽ : രാജകീയ കേന്ദ്രം
    b. Virupaksha Temple വിരൂപാക്ഷക്ഷേത്രം: ……
  6. Answer
    വിശുദ്ധകേന്ദ്രേം
  7. a. Abdur Razzak : Persia അബ്‌ദുർ റസാക്ക് : പേർഷ്യ
    b. Durate Barbose ഡ്യൂററ്റ് ബാർബോസ് : ……
  8. Answer
    പോർച്ചുഗീസ്

2 MARK QUESTIONS & ANSWERS

  1. Who discovered the ruins of Hampi? How were they brought to light? ഹംപിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതാര്? എങ്ങനെയാണ് അവയെ വെളിച്ചത്തുകൊണ്ടുവന്നത്?
  2. Answer
    ഹംപിയുടെ തകർന്ന അവശിഷ്ടങ്ങൾ 1800ലാണ് കണ്ടെത്തിയത്. അവ കണ്ടെത്തിയും വെളിച്ചത്തു കൊണ്ടുവന്നതും കേണൽ കോളിൻ മെകൻസിയാണ് (Colonel Colin Mackenzie). അദ്ദേഹം ഹംപി സന്ദർശിക്കുകയും ഈ സൈറ്റിന്റെ ആദ്യത്തെ സർവ്വെ രൂപം തയ്യാറാക്കുകയും ചെയ്തു. വിരൂപാക്ഷ ക്ഷേത്രത്തിലേയും പമ്പാനദി ക്ഷേത്രത്തിലേയും പുരോഹിതന്മാരിൽ നിന്നാണ് ഹംപിയെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ അദ്ദേഹത്തിന് ലഭിച്ചത്.
    1836 – മുതൽ പുരാലിഖിത ശാസ്ത്രജ്ഞന്മാർ ഹംപിയിൽ ഗവേഷണമാരംഭിക്കാൻ തുടങ്ങി ഹംപിയിൽ നിന്നും അവിടത്തെ ക്ഷേത്രങ്ങളിൽനിന്നും അവർ ധാരാളം കൊത്തുലിഖിതങ്ങൾ ശേഖരിച്ചു.
  3. Cavalry was the most important feature of the army of Vijayanagara Empire. On the basis of this statement, discuss the horse-trade that existed at that time. വിജയനഗര സാമ്രാജ്യത്തിലെ സൈന്യത്തിന്റെ ഒരു പ്രധാന ഘടകമായിരുന്നു കുതിര. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ അക്കാലത്ത് നിലനിന്നിരുന്ന കുതിര വ്യാപാരത്തെ വിശകലനം ചെയ്യുക.
  4. Answer
    കുതിരപ്പടയായിരുന്നു സൈന്യത്തിന്റെ ഏറ്റവും പ്രധാന ഘടകം. കരുത്തുറ്റൊരു കുതിരപ്പട യുദ്ധങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. അതിനാൽ നല്ലയിനം കുതിരകളെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനുവേണ്ടി ശത്രു രാജ്യങ്ങൾ പരസ്പരം മത്സരിച്ചു. അറേബ്യ, മധ്യേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് കുതിരകളെ ഇറക്കുമതി ചെയ്തിരുന്നത്. കുതിര വ്യാപാരത്തിന്റെ നിയന്ത്രണം തുടക്കത്തിൽ അറബ് വ്യാപാരികൾക്കായിരുന്നു. പ്രാദേശിക കച്ചവട സമൂഹങ്ങളായ കുതിര ചെട്ടികളും (Kudirai Chettis) കുതിര വ്യാപാരത്തിൽ പങ്കെടുത്തിരുന്നു.
  5. Who were Nayakas നായകന്മാർ ആരായിരുന്നു?
  6. Answer
    സൈനിക മേധാവികൾ ആയിരുന്നു നായകന്മാർ. രാജ്യത്തെ കോട്ടകൾ നിയന്ത്രിച്ചിരുന്നത് അവരാണ്. ആയുധധാരികളായ അനുചരന്മാരെ അവർ നിലനിർത്തിയിരുന്നു. ഈ സൈനിക മേധാവികൾ പലപ്പോഴും ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് മാറിതാമസിച്ചിരുന്നു. ഫലഭൂയിഷ്ഠമായ ഭൂമികൾ തേടിക്കൊണ്ടിരുന്ന കർഷകരും അവരെ അനുഗമിച്ചിരുന്നു.
  7. Point out the features of audience hall found in the Vijayanagara empire. വിജയനഗര സാമ്രാജ്യത്തിൽ കാണപ്പെടുന്ന ശ്രോതാക്കളുടെ ഹാളിന്റെ സവിശേഷതകൾ ചൂണ്ടിക്കാണിക്കുക.
  8. Answer
    ശ്രോതാക്കളുടെ ഹാളിന് ഉയർന്ന പ്ലാറ്റ് ഫോമുന്നു്, തടികൾ കൊണ്ടുള്ള തൂണുകൾക്ക് വേണ്ടി സ്ഥാനവും ഇവിടെ നൽകിയിട്ടുണ്ട്. രണ്ടാം നിലയിലേക്ക് പോകുന്നതിന് ഗോവണികളുണ്ടായിരുന്നു. അവ തൂണുകളിൽ ഘടിപ്പിച്ചിരിക്കുന്നു. തൂണുകൾ വളരെ അടുത്തായിരുന്നു. ഹാൾ എന്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിട്ടില്ല.
  9. Why did agriculture tracts were incorporated within the fortified area along the Vijayanagara age? വിജയനഗര കാലഘട്ടത്തിൽ കൃഷി ഭൂമികളെ കോട്ടകൾക്കുള്ളിൽ സംയോജിപ്പിച്ച് നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ട്?
  10. Answer
    പട്ടിണികിട്ട് പ്രതിരോധിക്കുന്നവരെ കീഴടക്കുക എന്നതാണ് മധ്യകാല ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം. ഈ ആക്രമണങ്ങൾ ചിലപ്പോൾ മാസങ്ങളും വർഷങ്ങളും നീണ്ടുനിൽക്കാം. സ്വാഭാവികമായും ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഭരണാധികാരികൾ സജ്ജരായിരുന്നൂ. അതുകൊണ്ടാണ് അവർ കോട്ടയ്ക്കുള്ളിൽ വലിയ ധാന്യപ്പുരകൾ നിർമ്മിച്ചത്.
  11. What were the features of roads built in the Vijayanagara empire? വിജയനഗര സാമ്രാജ്യത്തിൽ നിർമ്മിച്ച റോഡുകളുടെ സവിശേഷതകൾ എന്തെല്ലാമാണ്?
  12. Answer
    നഗരത്തിനുള്ളിലേയും അവിടെ നിന്നും പുറത്തേക്ക്പോകുന്ന റോഡുകളെക്കുറിച്ച് പുരാവസ്തുഗവേഷകർ പഠനം നടത്തിയിട്ടുണ്ട്. പാറകളുള്ള പ്രദേശങ്ങളെ ഒഴിവാക്കി താഴ്വരകളിലൂടെയാണ് പൊതുവെ റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളുടെ പ്രവേശന കവാടങ്ങളിൽ നിന്നാണ് ചില പ്രധാന റോഡുകൾ വ്യാപിക്കുകയും അവയ്ക്ക് ഇരുവശത്തും അങ്ങാടികളും ഉണ്ടായിരുന്നൂ.
  13. Write any two features of Mahanavami dibba. മഹാനവമി ദിബ്ബയുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
  14. Answer
    11000 ചതുരശ്ര അടി അടിത്തട്ട് വിസ്തീർണ്ണവും 40 അടി ഉയരവുമുള്ള ഒരു കൂറ്റൻ പ്ലാറ്റ് ഫോമാണിത്. ഒരു തടി കൊണ്ടുള്ള ഘടന ഇതിനെ താങ്ങിനിർത്തുന്നതായി തെളിവുണ്ട്. പ്ലാറ്റ്‌ഫോമിന്റെ അടിത്തട്ട് കൊത്തുപണികൾകൊണ്ട് ആവരണം ചെയ്തിരിക്കുന്നു.
  15. Find out the relation of Col. Mackenzie with the historical city of Hampi. ചരിത്ര നഗരമായ ഹംപിയും കേണൽ മക്കെൻസിയും തമ്മിലുള്ള ബന്ധം കണ്ടെത്തുക.
  16. Answer
    ഹംപിയുടെ തകർന്ന അവശിഷ്ടങ്ങൾ 1800ലാണ് കണ്ടെത്തിയത്. അവ കണ്ടെത്തിയും വെളിച്ചത്തു കൊണ്ടുവന്നതും കേണൽ കോളിൻ മെകൻസിയാണ് (Colonel Colin Mackenzie). അദ്ദേഹം ഹംപി സന്ദർശിക്കുകയും ഈ സൈറ്റിന്റെ ആദ്യത്തെ സർവ്വെ രൂപം തയ്യാറാക്കുകയും ചെയ്തു. വിരൂപാക്ഷ ക്ഷേത്രത്തിലേയും പമ്പാനദി ക്ഷേത്രത്തിലേയും പുരോഹിതന്മാരിൽ നിന്നാണ് ഹംപിയെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ അദ്ദേഹത്തിന് ലഭിച്ചത്.
    1836 – മുതൽ പുരാലിഖിത ശാസ്ത്രജ്ഞന്മാർ ഹംപിയിൽ ഗവേഷണമാരംഭിക്കാൻ തുടങ്ങി ഹാംപിയിൽ നിന്നും അവിടത്തെ ക്ഷേത്രങ്ങളിൽനിന്നും അവർ ധാരാളം കൊത്തുലിഖിതങ്ങൾ ശേഖരിച്ചു.
  17. Write a brief note on the architectural marvels under Vijayanagara. വിജയനഗരത്തിലെ വാസ്തുശില്പ വിസ്മയങ്ങളെക്കുറിച്ച് ഒരു ചെറുകുറിപ്പ് തയ്യാറാക്കുക.
  18. Answer
    വിജയനഗരം വാസ്തുശില്പ വിസ്മയം തീർത്ത ഒന്നായിരുന്നു. അവിടത്തെ ക്ഷേത്രങ്ങളും നഗരക്കാഴ്ചകളും മനോഹരമായ വാസ്തുശില്പ ഭംഗി നിറഞ്ഞവയായിരുന്നു. ‘ഇൻഡോ- ഇസ്ലാമിക്’ ശൈലി അക്കാലത്ത് നിലനിന്നിരുന്നു. ഹാംപിയിലെക്ഷേത്രം വാസ്തുശില്പവിസ്‍മയത്തിന് ഏറ്റവും നല്ല ഉദാഹരണമാണ്. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ചേർന്ന രാജകീയ കേന്ദ്രം മറ്റൊരു കലാവിരുന്നാണ്. ‘മഹാനവമി ദിബ്ബ’ മനോഹരമായ മറ്റൊരു വാസ്തുശില്പ വിരുന്നാണ്. വിജയനഗരത്തിലെ വാസ്തുശില്പ ഭംഗി വെളിപ്പെടുത്തുന്ന ക്ഷേത്ര ദൃശ്യങ്ങളിൽ പ്രധാനമാണ് ലോട്ടസ് ടെംപ്ളും, ഹസാര രാമ ക്ഷേത്രവും.
  19. How were the water requirements of Vijayanagara Met? വിജയനഗരത്തിലെ ജലത്തിന്റെ ആവശ്യം എപ്രകാരമാണ് നിറവേറ്റിയിരുന്നത്?
  20. Answer
    • * തുംഗഭദ്ര നദിയിലെ ജലം ഉപയോഗിച്ചിരുന്നു
    • * അണക്കെട്ടുകൾ നിർമ്മിച്ചിരുന്നു
  21. Elucidate the merits and demerits of enclosing agricultural land within the fortified area of the city. കാർഷിക ഭൂമി കോട്ടകെട്ടിയ നഗരത്തോട് ബന്ധിപ്പിച്ചതു മൂലം ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും കണ്ടെത്തുക.
  22. Answer
    നേട്ടങ്ങൾ
    • * കനാൽ സംവിധാനം ഉപയോഗിക്കാൻ സാധിച്ചു.
    • * കൃഷിഭൂമിയെ സംരക്ഷിക്കാൻ എളുപ്പത്തിൽ സാധിച്ചു.
    • * വലിയ ധാന്യപുരകൾ നിർമ്മിച്ചു.
    • * സംരക്ഷിക്കപ്പെട്ട ധാന്യപുരകൾ മൂലം ദീർഘകാലത്തെ ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞിരുന്നു.
    കോട്ടങ്ങൾ
    • * ചെലവേറിയതായിരുന്നു.
    • * കൃഷിക്കാർക്ക് അസൗകര്യമുണ്ടാക്കി.

3 MARK QUESTIONS & ANSWERS

  1. Krishnadevaraya was the most important ruler in the Vijayanagara Empire. Do you agree with this statement? Explain. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായിരുന്നു കൃഷ്ണദേവരായർ. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? ഉത്തരം വിശദീകരിക്കുക.
  2. Answer
    വിജയനഗര സാമ്രാജ്യയിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായിരുന്നു കൃഷ്ണദേവരായർ (1509-29). അദ്ദേഹത്തിന്റെ ഭരണകാലം സാമ്രാജ്യത്തിന്റെ വ്യാപനത്തിന്റെയും ഏകീകരണത്തിന്റെയും കാലമായിരുന്നു. വിജയനഗരം കണ്ട ഏറ്റവും മികച്ചൊരു പോരാളിയായിരുന്നു അദ്ദേഹം. തുംഗഭദ്ര – കൃഷ്ണ നദികൾക്കിടയിലുള്ള റെയ്ച്ചൂർ തടം അദ്ദേഹം പിടിച്ചെടുത്തു. (1512). ഒറീസ്സയിലെ ഭരണാധികാരികളെയും അദ്ദേഹം കീഴടക്കി (1514) ബിജാപൂർ സുൽത്താനെയ്യം അദ്ദേഹം പരാജയപ്പെടുത്തുകയുണ്ടായി. സൈനികമായ തയ്യാറെടുപ്പുകളും യുദ്ധങ്ങളും സാമ്രാജ്യത്തിൽ ഏക്കാലവും നിലനിന്നിരുന്നു. എന്നിരുന്നാലും സമാധാനവും ഐശ്വര്യവും രാജ്യത്ത് നിലനിർത്താൻ കൃഷ്ണദേവരയാരെ പോലെഴുള്ള ഭരണാധികാരിക്ക് സാധിച്ചു.
    കൃഷ്ണദേവരായർ സമർത്ഥനായ ഒരു ഭരണാധികാരിയും കലാകാരനുമായിരുന്നു. രാജകീയ പ്രാധാന്യമുള്ള കോട്ടാരങ്ങളും ക്ഷേത്രങ്ങളും അദ്ദേഹം പണികഴിപ്പിക്കുകയുണ്ടായി. വിജയനഗരത്തിനടുത്ത് തന്റെ മാതാവായ നഗലദേവിയുടെ സ്മരണയ്ക്കായി ‘നഗലപുരം’ എന്നൊരു ചെറുപട്ടണവും (township) അദ്ദേഹം സ്ഥാപിച്ചു.
  3. Identify the following places and mark them on the outline map of India provided. തന്നിരിക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തുക.
    • a) Which river flows on the North-Eastern direction of Vijayanagara empire? വിജയനഗര സാമ്രാജ്യത്തിലെ വടക്ക് കിഴക്കൻ ദിശയിൽ ലേക്ക് ഒഴുകുന്ന നദി ഏത്?
    • b) The place where Brihadeswara temple situated at? ബൃഹധേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം
    • c) Identify the places of any two Deccan Sultanates which sacked the city of Vijayanagara empire. വിജയനഗര സാമ്രാജ്യത്തിലെ നഗരത്തെ നശിപ്പിച്ച ഏതെങ്കിലും രണ്ട് ഡക്കാൻ സുൽത്താന്മാരുടെ സ്ഥലങ്ങൾ കണ്ടെത്തുക.
  4. Answer
    • a) തുംഗഭദ്ര
    • b) തഞ്ചാവൂർ
    • c) ബിജാപ്പൂർ, അഹമ്മദ് നഗർ, ഗോൾകൊണ്ട (ഏതെങ്കിലും രണ്ട്)
  5. How were the water resources protected in Vijayanagara? What arrangements were made to ensure that people got sufficient water for their use? വിജയനഗരത്തിലെ ജലസമ്പത്ത് എങ്ങനെയാണ് സംരക്ഷിക്കപ്പെട്ടിരുന്നത്? ജനങ്ങൾക്ക്ആവശ്യമായ ജലം ലഭ്യമാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു?
  6. Answer
    വിജയനഗരം ഒരു വരണ്ട മേഖലയായിരുന്നു. അതിനാൽ ജലസമ്പത്ത് സംരക്ഷിക്കുന്നതിനും സംഭരിച്ചുവെക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഭരണാധികാരികൾ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. തുംഗഭദ്ര നദീതീരത്താണ് വിജയനഗരം സ്ഥിതിചെയ്യുന്നത്. ഈ നദി വടക്കു- കിഴക്കാണ് ദിശയിലാണ് ഒഴുകുന്നത്. മനോഹരമായ പാറക്കുന്നുകൾ അതിനെ വലയം ചെയ്തിരുന്നു. ഈ കുന്നുകൾ നഗരത്തിന് ചുറ്റിലും ഒരു വലയം തീർക്കുന്നു. ഈ കുന്നുകളിൽ നിന്ന് അനേകം അരുവികൾ തുംഗഭദ്രയിലേക്ക് ഒഴുകിയെത്തുന്നു.
    വിജയനഗരത്തിലെ ഭരണാധികാരികൾ ഈ അരുവികളിൽ വലിയ ചിറകൾ കെട്ടി ജലം സംഭരിച്ചു നിർത്തി. മഴവെള്ളം സംഭരിച്ച് നഗരത്തിലേക്കെത്തിക്കുന്നതിനുള്ള സംവിധാനങ്ങളും അവർ ഏർപ്പെടുത്തി. ജലം സംഭരിക്കുന്നതിനായി ധാരാളം കുളങ്ങളും നിർമ്മിച്ചു.
    ജലശേഖരണത്തിനായി നിർമ്മിച്ച കുളങ്ങളിൽ ഏറ്റവും പ്രധാനപെട്ടത് ‘കമലാപുരം കുള’മാണ്. 15-ാം നൂറ്റാണ്ടിലാണ് ഇതു നിർമ്മിച്ചത്. ഈ കുളത്തിലുള്ള ജലം സമീപ പ്രദേശങ്ങളിലെ വയലുകളിൽ ജലേസചനത്തിനായി ഉപയോഗിച്ചിരുന്നു. കൂടാതെ നീർച്ചാലുകൾ വഴി രാജകീയ കേന്ദ്രത്തിലേക്ക് ജലമെത്തിച്ചിരുന്നതും ഈ കുളത്തിൽ നിന്നാണ്.
    വിജയനഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലേസചന പ്രവർത്തനം ഹിരിയ കനാലിന്റെ നിർമ്മാണമാണ്. ഈ കനാൽ തുംഗഭദ്രയ്ക്ക് കുറുകെ നിർമ്മിച്ച ഒരു അണക്കെട്ടിൽ നിന്നുള്ള ജലം വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചു. ‘വിശുദ്ധ കേന്ദ്ര’ത്തേയും ‘നഗരകേന്ദ്ര’ത്തേയും വേർതിരിച്ച താഴ്വരയിലെ കൃഷിയിടങ്ങളിലേക്ക് ജലേസചനം നടത്തിയിയത് ഈ കനാൽ ആണ്. സംഗമ രാജവംശത്തിലെ രാജാക്കന്മാരാണ് ഈ കനാൽ നിർമ്മിച്ചത്.
  7. Do you think the rituals connected with Mahanavami Dibba are important? Explain. മഹാനവമി ദിബ്ബയുമായി ബന്ധപ്പെട്ട ആചാരങ്ങൾക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? വിശദീകരിക്കുക.
  8. Answer
    മഹാനവമി പോലെയുള്ള ഉത്സവങ്ങൾ മഹാനവമി ദിബ്ബയുമായി ബന്ധപ്പെട്ടതാണ്. ഉത്തരേന്ത്യയിൽ ‘ദസറ’, ബംഗാളിൽ ‘ദുർഗ്ഗാപൂജ’, ദക്ഷിണേന്ത്യയിൽ ‘നവരാത്രി’ എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഈ ഉത്സവം അറിയപ്പെടുന്നു. വിജയ നഗര രാജാക്കന്മാർ അവരുടെ പ്രൗഢിയും അധികാരവും മേധാവിത്വവും ഈ ഉത്സവവേളയിൽ പ്രദർശിപ്പിച്ചിരുന്നു.
    മഹാനവമി ആഘോഷിക്കുമ്പോൾ ധാരാളം ചടങ്ങുകൾ അനുഷ്ഠിച്ചിരുന്നു. വിഗ്രഹാരാധന, രാജകീയ കുതിരയെ ആരാധിക്കൽ, മൃഗബലി എന്നിവ അതിലുൾപ്പെടുന്നു. നൃത്തനൃത്യങ്ങൾ, ഗുസ്തിമത്സരങ്ങൾ, ചമയമണിഞ്ഞ കുതിരകളുടെയും ആനകളുടെയും രഥങ്ങളുടെയും ഭടന്മാരുടെയും ഘോഷയാത്ര തുടങ്ങിയവ മഹാനവമി ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടുന്നു. പ്രധാന ‘നായകന്മാരും’ (Nayakas) സാമന്ത രാജാക്കന്മാരും, രാജാവിനും അദ്ദേഹത്തിന്റെ അതിഥികൾക്കും സമ്മാനങ്ങൾ കാഴ്ചവെക്കുന്നതും ഈ ഉത്സവത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നൂ. ഈ ആചാരങ്ങളെല്ലാം വലിയ പ്രതീകാത്മക അർത്ഥങ്ങൾ ഉണ്ടായിരുന്നൂ.
    ഉത്സവത്തിന്റെ അവസാന ദിവസം ഒരു തുറന്ന സ്ഥലത്തുവെച്ച് അതിഗംഭീരമായ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ വെച്ച് രാജാവ് അദ്ദേഹത്തിന്റെയും നായകന്മാരുടെയും സൈന്യത്തെ നേരിട്ട് പരിശോധിക്കും.<> നായകന്മാർ രാജാവിനും കപ്പം നൽകുന്നത് ഈ സന്ദർഭത്തിലാണ്. നിശ്ചിതമായ കപ്പത്തോടൊപ്പം വിലപിടിപ്പുള്ള ധാരാളം ഉപഹാരങ്ങളും അവർ രാജാവിന് സമ്മാനിച്ചിരുന്നു.
  9. Distinguish between Gopuram and mandapas. ഗോപുരവും മണ്ഡപങ്ങളും തമ്മിലുള്ള വ്യത്യാസം എഴുതുക.
  10. Answer
    ക്ഷേത്ര നിർമ്മാണവിധിയിൽ ഇക്കാലത്ത് ചില പുതിയ സവിശേഷതകൾ പ്രത്യക്ഷപെട്ടു. പടുകൂറ്റൻ ഗോപുരങ്ങളുടെയും മണ്ഡപങ്ങളുടെയും നിർമ്മാണമാണ് ഇതിൽ ഏറ്റവും പ്രധാനപെട്ടവ. ഈ നിർമ്മിതികൾ രാജകീയ അധികാരത്തിന്റെ അടയാളങ്ങളായിരുന്നു. ക്ഷേത്ര കവാടങ്ങളാണ് ഗോപുരങ്ങൾ. ഇവ നിർമ്മിച്ചത് രാജാക്കന്മാരാണ്. അതിനാൽ ഈ രാജകീയ കവാടങ്ങൾ ‘രായഗോപുരങ്ങൾ’ എന്നറിയപ്പെടുന്നു. ആകാശംമുട്ടെ ഉയർന്നുനിന്നിരുന്ന ഈ ഗോപുരങ്ങൾ പലപ്പോഴും പ്രധാന ക്ഷേത്രത്തെക്കാൾ വലുതായിരിക്കും. ക്ഷേത്രങ്ങളുടെ സാന്നിധ്യം വളരെ ദൂരത്തുനിന്നുതന്നെ അവ വിളിച്ചറിയിച്ചു. വിജയനഗരത്തിലെ രാജാക്കന്മാർ മണ്ഡപങ്ങളും നീളമുള്ള തൂണുകളോടു കൂടിയ ഇടനാഴികളും നിർമ്മിച്ചിരുന്നു. ക്ഷേത്ര സമുച്ചയത്തിലെ ദേവാലയത്തെ വലംവെയ്ക്കുന്ന രീതിയിലാണ് ഇടനാഴികൾ നിർമ്മിച്ചിരുന്നത്. മണ്ഡപങ്ങൾക്ക് കൊത്തുപണികളോട് കൂടിയ ധാരാളം തൂണുകളുണ്ട്. അവയുടെ നാലുവശങ്ങളും പൊതുവെ തുറന്നാണ് കിടന്നിരുന്നത്.
  11. What were the informations given by Abdur Razak about the fortifications in the Vijayanagara empire? വിജയനഗര സാമ്രാജ്യത്തിലെ കോട്ടകളെക്കുറിച്ച് അബ്ദുർ റസാക്ക് എന്തെല്ലാം വിവരങ്ങളാണ് നൽകുന്നത്?
  12. Answer
    അബ്ദുർ റസാക്കിനെ വിജയനഗരത്തിലെ കോട്ടകൾ വളരെധികം സ്വാധീനിക്കുകയും ഏഴു നിരകളുള്ള കോട്ടകൾ ഉണ്ടായിരുന്നതായി സൂചിപ്പിക്കുകയും ചെയ്തു. ഇത് നഗരത്തെ മാത്രമല്ല മറിച്ച് കാർഷിക കേന്ദ്രങ്ങളെയും വനങ്ങളെയും ചുറ്റപെട്ടിരിക്കുന്നു. പുറമെയുള്ള മതിലുകൾ നഗരത്തെ ചുറ്റപെട്ടിരിക്കുന്ന കുന്നുകളുമായി ബന്ധിപ്പിക്കുന്നു. കുമ്മായമോ സിമന്റോ ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ല. ചതുരത്തിലോ ദീർഘചതുരത്തിലോ ഉള്ള കൊത്തളങ്ങൾ പുറത്തേക്ക് തള്ളിനിൽക്കുന്നു. കോട്ടകളുടെ പ്രധാനപെട്ട സവിശേഷത കാർഷിക ഭൂമിയേയും വലയം ചെയ്തിട്ടുണ്ട് എന്നതാണ്. ഒന്നും രണ്ടും മൂന്നും മതിലുകൾക്കിടയിൽ കൃഷിയിടങ്ങളും പൂന്തോട്ടവും വീടുകളും ഉണ്ടായിരുന്നതായി അബ്ദുർ റസാക്ക് രേഖപ്പെടുത്തുന്നു.
  13. Prepare a short note on urban core in the Vijayanagara. വിജയനഗരത്തിലെ നഗര അന്തർഭാഗത്തെക്കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കുക.
  14. Answer
    നഗരപ്രദേശങ്ങളിലേക്കുള്ള റോഡുകൾക്ക് സമീപം സാധാരണക്കാരുടെ വീടുകൾ ഉണ്ടായിരുന്നതിന്റെ യാതൊരു പുരാവസ്തു തെളിവുകൾ ലഭിച്ചിട്ടില്ല. ചില പ്രദേശങ്ങളിൽ നിന്നും ചീന കളിമൺ പിഞ്ഞാണങ്ങൾ അവർ കണ്ടെത്തിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഈ പ്രദേശം സമ്പന്നരായ വ്യാപാരികൾ വസിച്ചിരുന്നതായി കരുതപ്പെടുന്നു. ഇവ മുസ്ലീം വാസസ്ഥലങ്ങളായിരുന്നു. ഇവിടെ സ്ഥിതിചെയ്യുന്ന പള്ളികൾക്കും ശവകൂടരങ്ങൾക്കും വ്യത്യസ്തമായ പ്രവർത്തനങ്ങളാണുള്ളത്. പോർച്ചുഗീസ് സഞ്ചാരിയായ ബാർബോസ് സാധാരണ ജനങ്ങളുടെ വീടുകളെക്കുറിച്ച് സൂചിപ്പിക്കുന്നു. എന്നാൽ അവ അതിജീവിക്കുന്നില്ല. പ്രദേശം ആകമാനം ധാരാളമായി ആരാധനാലയങ്ങളും ക്ഷേത്രങ്ങളും ഉണ്ടായിരുന്നതായി ഫീൽഡ് സർവ്വെ സൂചിപ്പിക്കുന്നു. വ്യത്യസ്ത സമുദായങ്ങളെ പിന്തുണയ്ക്കുന്ന വ്യത്യസ്തങ്ങളായ ആരാധനകൾ നിലനിന്നതായി ഇത് സൂചിപ്പിക്കുന്നു. കിണർ, മഴ ജലസംഭരണികൾ, ക്ഷേത്രക്കുളങ്ങൾ എന്നിവയെ ജലസ്രോതസായി നഗരവാസികളായ സാധാരണക്കാരെ സഹായിച്ചിരുന്നതായി സൂചിപ്പിക്കുന്നു.
  15. “Krishnadevaraya was the greatest Vijayanagara ruler” Examine the validity of the statement. “കൃഷ്ണദേവരായർ ഏറ്റവും പ്രശസ്തനായ വിജയനഗര രാജാവായിരുന്നൂ” – ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
  16. Answer
    വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായിരുന്നു കൃഷ്ണദേവരായർ (1509-29). അദ്ദേഹത്തിന്റെ ഭരണകാലം സാമ്രാജ്യത്തിന്റെ വ്യാപനത്തിന്റെയും ഏകീകരണത്തിന്റെയും കാലമായിരുന്നു. വിജയനഗരം കണ്ട ഏറ്റവും മികച്ചൊരു പോരാളിയായിരുന്നു അദ്ദേഹം. തുംഗഭദ്ര – കൃഷ്ണ നദികൾക്കിടയിലുള്ള റെയ്ച്ചൂർ തടം അദ്ദേഹം പിടിച്ചെടുത്തു. (1512). ഒറീസ്സയിലെ ഭരണാധികാരികളെയും അദ്ദേഹം കീഴടക്കി (1514) ബിജാപൂർ സുൽത്താനെയ്യം അദ്ദേഹം പരാജയപ്പെടുത്തുകയുണ്ടായി. സൈനികമായ തയ്യാറെടുപ്പുകളും യുദ്ധങ്ങളും സാമ്രാജ്യത്തിൽ ഏക്കാലവും നിലനിന്നിരുന്നു. എന്നിരുന്നാലും സമാധാനവും ഐശ്വര്യവും രാജ്യത്ത് നിലനിർത്താൻ കൃഷ്ണദേവരയാരെ പോലെഴുള്ള ഭരണാധികാരിക്ക് സാധിച്ചു.
    കൃഷ്ണദേവരായർ സമർത്ഥനായ ഒരു ഭരണാധികാരിയും കലാകാരനുമായിരുന്നു. രാജകീയ പ്രാധാന്യമുള്ള കോട്ടാരങ്ങളും ക്ഷേത്രങ്ങളും അദ്ദേഹം പണികഴിപ്പിക്കുകയുണ്ടായി. വിജയനഗരത്തിനടുത്ത് തന്റെ മാതാവായ നഗലദേവിയുടെ സ്മരണയ്ക്കായി ‘നഗലപുരം’ എന്നൊരു ചെറുപട്ടണവും (township) അദ്ദേഹം സ്ഥാപിച്ചു.
  17. Describe the importance of Hampi in South Indian history. ദക്ഷിണേന്ത്യൻ ചരിത്രത്തിലെ ഹംപിയുടെ പ്രാധാന്യം വിവരിക്കുക.
  18. Answer
    1800 -ൽ കോളിൻ മൈകൻസി എന്ന ഒരു എഞ്ചിനീയറാണ് ഹംപിയിൽ നിന്ന് വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. വിരൂപാക്ഷ ക്ഷേത്രത്തിലേയും പമ്പാദേവി ക്ഷേത്രത്തിലേയും പുരോഹിതന്മാർ നൽകിയ വിവരങ്ങളായിരുന്നു മെകൻസിയുടെ ഹംപിയെക്കുറിച്ചുള്ള അറിവിന് ആധാരം. 1836 മുതൽ തന്നെ ശിലാലേഖനങ്ങൾ ഹംപിയിലുള്ള ക്ഷേത്രങ്ങളിലെ നിരവധി ശിലാശാസനങ്ങൾ ശേഖരിച്ചിരുന്നു. വിദേശസഞ്ചാരികൾ ഹംപിയെക്കുറിച്ച് നൽകിയ വിവരങ്ങളും തെലുങ്ക്, കന്നഡ, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിൽ എഴുതിയ ഗ്രന്ഥങ്ങളിലുള്ള പരാമർശങ്ങളും ചരിത്രകാരന്മാർ പഠനത്തിന് വിധേയമാക്കി. ഇവയെല്ലാം താരതമ്യപ്പെടുത്തി പരിശോധിച്ചതിനുശേഷമാണ് വിജയനഗരത്തിന്റെ ചരിത്രം പുനർനിർമ്മിക്കുവാൻ അവർക്ക് കഴിഞ്ഞത്.

4 MARK QUESTIONS & ANSWERS

  1. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    Col.Colin Mackenzie കോളിൻ മകെൻസി Council Chamber കൗൺസിൽ ചേമ്പർ
    Brihadeshwara temple ബൃഹധേശ്വര ക്ഷേത്രം Tuluva dynasty തുളുുവ വംശം
    Lotus Mahal ലോട്ടസ് മഹൽ Thanjavoor തഞ്ചാവൂർ
    Krishnadevaraya കൃഷ്ണദേവരായർ Hampi ഹംപി
  2. Answer
    Column A Column B
    Col.Colin Mackenzie കോളിൻ മകെൻസി Hampi ഹംപി
    Brihadeshwara temple ബൃഹധേശ്വര ക്ഷേത്രം Thanjavoor തഞ്ചാവൂർ
    Lotus Mahal ലോട്ടസ് മഹൽ Council Chamber കൗൺസിൽ ചേമ്പർ
    Krishnadevaraya കൃഷ്ണദേവരായർ Tuluva dynasty തുളുുവ വംശം
  3. Assess the position the military commanders had in Vijayanagara. വിജയനഗരത്തിൽ സൈനിക മേധാവികൾക്കുണ്ടായിരുന്ന സ്ഥാനം വിലയിരുത്തുക.
  4. Answer
    സൈനിക മേധാവികൾക്ക് വിജയനഗര സാമ്രാജ്യത്തിൽ വിപുലമായ അധികാരങ്ങളുണ്ടായിരുന്നു. രാജ്യത്തെ കോട്ടകൾ നിയന്ത്രിച്ചിരുന്നത് അവരാണ്. ആയുധധാരികളായ അനുചരന്മാരെ അവർ നിലനിർത്തിയിരുന്നു. ഈ സൈനിക മേധാവികൾ പലപ്പോഴും ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് മാറിതാമസിച്ചിരുന്നു. ഫലഭൂയിഷ്ഠമായ ഭൂമികൾ തേടിക്കൊണ്ടിരുന്ന കർഷകരും അവരെ അനുഗമിച്ചിരുന്നു. ഈ സൈനിക മേധാവികൾ ‘നായകന്മാർ’ എന്നറിയപ്പെട്ടു. അവരിൽ പലരും വിജയനഗര രാജാക്കന്മാരുടെ അധികാരത്തിനു വഴങ്ങിയാണ് ജീവിച്ചിരുന്നത്. എങ്കിലും രാജാവിതിരെ അവർ പലപ്പോഴും കലാപം ചെയ്തിരുന്നു. നായകന്മാരുടെ കലാപങ്ങളെ രാജാവ് സൈന്യത്തെ ഉപയോഗിച്ച് അടിച്ചമർത്തി വിജയനഗര സാമ്രാജ്യത്തിന്റെ ‘അമര നായക’ സമ്പ്രദായം നിലനിന്നിരുന്നു. ഡെൽഹി സുൽത്താന്മാരുടെ ‘ഇക്താ’ സമ്പ്രദായത്തിന്റെ പല സവിശേഷതകളും അമരനായക സമ്പ്രദായത്തിന് ഉണ്ടായിരുന്നൂ. അമരനായകന്മാർ സൈനിക മേധാവികളായിരുന്നു. വിജയനഗര രാജാക്കന്മാർ അവർക്ക് ഭരിക്കരിക്കുന്ന ചില പ്രദേശങ്ങൾ നൽകിയിരുന്നു. ഈ പ്രദേശങ്ങളെ ‘അമര’ എന്നാണ് വിളിച്ചിരുന്നത്.
    ഈ പ്രദേശങ്ങളുടെ അഥവാ അമരത്തിന്റെ ഭരണം നിർവഹിച്ചിരുന്നത് നായകന്മാരാണ്. അതുകൊണ്ടാണ് അവരെ അമരനായകന്മാർ എന്നു വിളിച്ചിരുന്നത്. ഈ പ്രദേശത്തെ കർഷകർ, കൈവേലക്കാർ, കച്ചവടക്കാർ എന്നിവരിൽ നിന്ന് നികുതികളും മറ്റു കരങ്ങളും അവർ പിരിച്ചെടുത്തു. വരുമാനത്തിൽ ഒരു ഭാഗം സ്വകാര്യ ആവശ്യങ്ങൾക്കുവേണ്ടി അവർ ഉപയോഗിച്ചു. മറ്റൊര മാർഗ്ഗം ഒരു നിശ്ചിത എണ്ണം കുതിരകളെയും ആനകളെയും നിലനിർത്തുന്നതിനുവേണ്ടി ചെലവഴിച്ചു. വരുമാനത്തിന്റെ ചെറിയൊരു ഭാഗം ക്ഷേത്രപരിപാലനത്തിനും ജലസേചന പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചിരുന്നു.
    അമരനായകന്മാർ വിജയനഗര രാജാക്കന്മാർക്ക് സൈനിക സഹായം നൽകിയിരുന്നു. ഈ സൈനിക ശക്തി ഉപയോഗിച്ചാണ് രാജാക്കന്മാർ ദക്ഷിണ ഉപദ്വീപ് പൂർണ്ണമായും അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നത്. അമരനായകർ രാജാവിന് വർഷതോറും കപ്പം നൽകണമായിരുന്നു. മാത്രവുമല്ല രാജകൊട്ടാരത്തിൽ ചെന്ന് രാജാവിന് സമ്മാനം നൽകികൊണ്ട് അദ്ദേഹം തങ്ങളുടെ കൂറ് പ്രകടിപ്പിക്കണമായിരുന്നു. അമരനായകന്മാരുടെ മേലുള്ള നിയന്ത്രണം കാണിക്കുന്നതിനുവേണ്ടി രാജാക്കന്മാർ അവരെ ഇടയ്ക്കിടെ സ്ഥലം മാറ്റിയിരുന്നു. എങ്കിലും 17-ാം നൂറ്റാണ്ടോടെ അമരനായകന്മാർ ശക്തരായിത്തീർന്നു. രാജാവിന്റെ അധികാരത്തെപോലും അവർ വെല്ലുവിളിക്കാൻ തുടങ്ങി.
  5. In the Royal Centre there were many buildings. What were the most important? What are their special features? രാജകീയ കേന്ദ്രത്തിൽ ധാരാളം കെട്ടിടങ്ങൾ ഉണ്ടായിരുന്നു. അവയിൽ പ്രധാനപെട്ട ഏതെല്ലാമാണ്? എന്തൊക്കെയാണ് അവയുടെ സവിശേഷതകൾ?
  6. Answer
    രാജകീയ കേന്ദ്രത്തിലെ മനോഹരമായ മറ്റോരു കെട്ടിടമാണ് ‘ലോട്ടസ് മഹൽ’ 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് സഞ്ചാരികളാണ് ഈ പേര് നൽകിയത്. കെട്ടിടത്തിന്റെ പേര് കാല്പനികമാണെങ്കിലും അത് എന്തിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്ന് ചരിത്രകാരന്മാർക്ക് തീർച്ചയില്ല. രാജാവ് അദ്ദേഹത്തിന്റെ ഉപദേശകരെ സന്ധിച്ചിരുന്ന ഒരു ‘കൗൺസിൽ ചേംബർ’ ആയിരുന്നു ഇതെന്ന് മെകൻസി സൂചിപ്പിക്കുന്നു.
    രാജകീയ കേന്ദ്രത്തിൽ ചില ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. രാജകീയ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപെട്ട ഒന്ന് ‘ഹസാരാ രാമക്ഷേത്ര’മാണ്’. രാജാവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാത്രമാണ് ഈ ക്ഷേത്രം ഉപയോഗിച്ചിരുന്നെന്ന് കരുതപ്പെടുന്നു.
    ഹസാരാ രാമസ്വാമി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും ക്ഷേത്രചുമരുകളിലെ ശില്പകലകളും കൊത്തുപണികളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. രാമായണത്തിൽ നിന്നുള്ള രംഗങ്ങളും ഇതിലുൾപ്പെടുന്നു. ക്ഷേത്രത്തിന്റെ ഉൾചുമരുകളിലാണ് ഇത് കൊത്തിവെച്ചിട്ടുള്ളത്. വിജയനഗരം തകർക്കപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്ന മിക്ക നിർമ്മിതികളും നശിപ്പിക്കപ്പെടുകയുണ്ടായി. എങ്കിലും കൊട്ടാരതുല്യമായ കെട്ടിടങ്ങൾ നിർമ്മിക്കുന്ന പാരമ്പര്യം നായകന്മാർ തുടർന്നുപോന്നു. അവരുടെ കീഴിൽ നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾ പലതും ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
  7. There was much importance for the temples in the history of Vijayanagara. Do you agree with this statement? Explain. വിജയനഗരത്തിന്റെ ചരിത്രത്തിൽ ക്ഷേത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? വിശദമാക്കുക.
  8. Answer
    ക്ഷേത്രങ്ങൾ വിജ്ഞാനകേന്ദ്രങ്ങൾ കൂടിയായിരുന്നു. ക്ഷേത്ര സംരക്ഷണത്തിനായി രാജാക്കന്മാരും മറ്റുള്ളവരും ഭൂമിയും മറ്റു വിഭവങ്ങളും ദാനമായി നൽകിയിരുന്നു. തൽഫലമായി ക്ഷേത്രങ്ങൾ മത – സാംസ്കാരിക – സാമൂഹിക – സാമ്പത്തിക കേന്ദ്രങ്ങളായി വളർന്നുവന്നു. ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതും കേടുപാടുകൾ തീർക്കുന്നതും സംരക്ഷിക്കുന്നതും ജനപിന്തുണ ആർജ്ജിക്കാനുള്ള മാർഗ്ഗങ്ങളാണെന്ന് രാജാക്കന്മാർ വിശ്വസിച്ചു. തങ്ങളുടെ അധികാരത്തിനും സമ്പത്തിനും ഉദാരതയ്ക്കും അംഗീകാരം നേടിവെടുക്കാനുള്ള ഒരു മാർഗ്ഗമായി അവരതിനെ കണ്ടു.
    വിജയനഗരത്തെ തലസ്ഥാനമായി തെരഞ്ഞെടുക്കാനുള്ള ഒരു പ്രധാന പ്രചോദനം വിരൂപാക്ഷന്റെയും പമ്പാദേവിയുടേയും ക്ഷേത്രങ്ങളുടെ സാന്നിധ്യമാണ് വിരൂപാക്ഷദേവന്റെ പേരിലാണ് തങ്ങൾ ഭരണം നടത്തിയതെന്ന് വിജയനഗര രാജാക്കന്മാർ അവകാശപ്പെട്ടിരുന്നു. എല്ലാ രാജകല്പനകളും കന്നഡ ഭാഷയിൽ ‘ശ്രീ വിരൂപാക്ഷ’ എന്ന് കയ്യൊപ്പോടെയാണ് പുറത്തിറക്കിരുന്നത്. ‘ഹിന്ദു സുരത്രാന’ എന്ന പട്ടം സ്വീകരിച്ചു കൊണ്ട് രാജാക്കന്മാർ ദൈവങ്ങളുമായി അവർക്കുള്ള അടുത്ത ബന്ധം സൂചിപ്പിച്ചു. സുൽത്താൻ എന്ന അറബി പദത്തിന്റ സംസ്കൃത രൂപമാണ് സുരത്രാന. അതിനാൽ ഹിന്ദു സുരത്രാന എന്നു പറഞ്ഞാൽ ഹിന്ദു സുൽത്താൻ വാച്യാർത്ഥം. വിജയനഗരത്തിലെ രാജാക്കന്മാർ ക്ഷേത്രങ്ങളുമായി മുൻ പാരമ്പര്യങ്ങൾ പിന്തുടരുകയും വളർത്തിയെടുക്കുകയും ചെയ്തു.
    വിജയനഗര രാജാക്കന്മാർ പുതിയ പാരമ്പര്യങ്ങളും സൃഷ്ടിച്ചു. രാജാക്കന്മാരുടെ പ്രതിമകൾ ക്ഷേത്രത്തിൽ പ്രദർശിപ്പിക്കാൻ തുടങ്ങി, രാജാവിന്റെ ക്ഷേത്ര സന്ദർശനങ്ങൾ ഒരു ഔദ്യോഗിക സന്ദർഭമായി കണക്കാക്കപ്പെട്ടു. ഈ സന്ദർഭങ്ങളിൽ സാമ്രാജ്യത്തിലെ പ്രധാന നായകന്മാരെല്ലാം രാജാവിനെ അനുഗമിച്ചിരുന്നു.
  9. Arrange the following events in chronological order. തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനത്തിൽ തരം തിരിക്കുക.
    • * Battle of Rakshasi Tangadi രക്ഷാസി തകാടി യുദ്ധം
    • * Krishnadevaraya captured the land between the Thungabhadra and Krishna river തുംഗഭദ്രയ്ക്കും കൃഷ്ണ നദിക്കുമിയിലുള്ള പ്രദേശം കൃഷ്ണ ദേവരായ പിടിച്ചെടുത്തു.
    • * Harihara and Bukka founded the Vijayanagara empire. ഹരിഹരനും ബുക്കയും വിജയനഗര സാമ്രാജ്യം സ്ഥാപിച്ചു.
    • * The arival of Portuguese on the west coast. പടിഞ്ഞാറൻ തീരത്ത് പോർച്ചുഗീസുകാർ എത്തിച്ചേർന്നു.
  10. Answer
    • * ഹരിഹരനും ബുക്കയും വിജയനഗര സാമ്രാജ്യം സ്ഥാപിച്ചു. (1336)
    • * പടിഞ്ഞാറൻ തീരത്ത് പോർച്ചുഗീസുകാർ എത്തിച്ചേർന്നു. (1498)
    • * തുംഗഭദ്രയ്ക്കും കൃഷ്ണ നദിക്കുമിയിലുള്ള പ്രദേശം കൃഷ്ണ ദേവരായ പിടിച്ചെടുത്തു. (1512)
    • * രക്ഷാസി തകാടി യുദ്ധം (1565)
  11. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    Kudirai Shettis കുതിരെ ചെട്ടിസ് Military Chiefs സൈനിക തലവൻമാർ
    Golconda ഗോൾക്കൊണ്ട Hindu Sultan ഹിന്ദുസുൽത്താൻ
    Hindu Suratrana ഹിന്ദു – സുരത്രാണ Horse Merchant കുതിര കച്ചവടക്കാർ
    Nayakas നായകന്മാർ Decan Sultante ഡക്കാൻ സുൽത്താന്മാർ
  12. Answer
    Column A Column B
    Kudirai Shettis കുതിരെ ചെട്ടിസ് Horse Merchant കുതിര കച്ചവടക്കാർ
    Golconda ഗോൾക്കൊണ്ട Decan Sultante ഡക്കാൻ സുൽത്താന്മാർ
    Hindu Suratrana ഹിന്ദു – സുരത്രാണ Hindu Sultan ഹിന്ദുസുൽത്താൻ
    Nayakas നായകന്മാർ Military Chiefs സൈനിക തലവൻമാർ
  13. The Amara Nayaka system was major political innovation of the Vijayanagra Empire. Evaluvate. വിജയനഗര സാമ്രാജ്യത്തിലെ ഒരു പ്രധാന രാഷ്ട്രീയ കണ്ടെത്തലായിരുന്നു. അമരനായക വ്യവസ്ഥ : വിലയിരുത്തുക.
  14. Answer
    വിജയനഗര സാമ്രാജ്യത്തിൽ ‘അമര നായക’ സമ്പ്രദായം നിലനിന്നിരുന്നു. ഡെൽഹി സുൽത്താന്മാരുടെ ‘ഇക്താ’ സമ്പ്രദായത്തിന്റെ പല സവിശേഷതകളും അമരനായക സമ്പ്രദായത്തിന് ഉണ്ടായിരുന്നൂ. അമരനായകന്മാർ സൈനിക മേധാവികളായിരുന്നു. വിജയനഗര രാജാക്കന്മാർ അവർക്ക് ഭരിക്കുന്നതിനു വേണ്ടി ചില പ്രദേശങ്ങൾ നൽകിയിരുന്നു. ഈ പ്രദേശങ്ങളെ ‘അമര’ എന്നാണ് വിളിച്ചിരുന്നത്.
    ഈ പ്രദേശങ്ങളുടെ അഥവാ അമരത്തിന്റെ ഭരണം നിർവഹിച്ചിരുന്നത് നായകന്മാരാണ്. അതുകൊണ്ടാണ് അവരെ അമരനായകന്മാർ എന്നു വിളിച്ചിരുന്നത്. ഈ പ്രദേശത്തെ കർഷകർ, കൈവേലക്കാർ, കച്ചവടക്കാർ എന്നിവരിൽ നിന്ന് നികുതികളും മറ്റു കരങ്ങളും അവർ പിരിച്ചെടുത്തു. വരുമാനത്തിൽ ഒരു ഭാഗം സ്വകാര്യ ആവശ്യങ്ങൾക്കുവേണ്ടി അവർ ഉപയോഗിച്ചു. മറ്റൊരു മാർഗ്ഗം ഒരു നിശ്ചിത എണ്ണം കുതിരകളെയും ആനകളെയും നിലനിർത്തുന്നതിനുവേണ്ടി ചെലവഴിച്ചു വരുമാനത്തിന്റെ ചെറിയൊരു ഭാഗം ക്ഷേത്രപരിപാലനത്തിനും ജലസേചന പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചിരുന്നു.
    അമരനായകന്മാർ വിജയനഗര രാജാക്കന്മാർക്ക് സൈനിക സഹായം നൽകിയിരുന്നു. ഈ സൈനിക ശക്തി ഉപയോഗിച്ചാണ് രാജാക്കന്മാർ ദക്ഷിണ ഉപദ്വീപ് പൂർണ്ണമായും അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നത്. അമരനായകർ രാജാവിന് വർഷതോറും കപ്പം നൽകണമായിരുന്നു. മാത്രവുമല്ല രാജകൊട്ടാരത്തിൽ ചെന്ന് രാജാവിന് സമ്മാനം നൽകികൊണ്ട് അദ്ദേഹത്തോടുള്ള അവരുടെ കൂറ് പ്രകടിപ്പിക്കണമായിരുന്നു. അമരനായകരുടെ മേലുള്ള നിയന്ത്രണം കാണിക്കുന്നതിനുവേണ്ടി രാജാക്കന്മാർ അവരെ ഇടയ്ക്കിടെ സ്ഥലം മാറ്റിയിരുന്നു. എങ്കിലും 17-ാം നൂറ്റാണ്ടോടെ അമരനായകന്മാർ ശക്തരായിത്തീർന്നു. രാജാവിന്റെ അധികാരത്തെപോലും അവർ വെല്ലുവിളിക്കാൻ തുടങ്ങി.
  15. Examine the features of the fortifications found in the Vijayanagara. വിജയ നഗരത്തിൽ കാണപ്പെടുന്ന കോട്ടകളുടെ സവിശേഷതകൾ പരിശോധിക്കുക.
  16. Answer
    അബ്ദുർ റസാക്കിനെ വിജയനഗരത്തിലെ കോട്ടകൾ വളരെധികം സ്വാധീനിക്കുകയും ഏഴു നിലകളുള്ള കോട്ടകൾ ഉണ്ടായിരുന്നതായി സൂചിപ്പിക്കുകയും ചെയ്തു. ഇത് നഗരത്തെ മാത്രമല്ല മറിച്ച് കാർഷിക കേന്ദ്രങ്ങളെയും വനങ്ങളെയും ചുറ്റപെട്ടിരിക്കുന്നു. പുറമെയുള്ള മതിലുകൾ നഗരത്തെ ചുറ്റപെട്ടിരിക്കുന്ന കുന്നുകളുമായി ബന്ധിപ്പിക്കുന്നു. കുമ്മായമോ സിമന്റോ ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ല. ചതുരത്തിലോ ദീർഘചതുരത്തിലോ ഉള്ള കൊത്തളങ്ങൾ പുറത്തേക്ക് തള്ളിനിൽക്കുന്നു. കോട്ടകളുടെ പ്രധാനപെട്ട സവിശേഷത കാർഷിക ഭൂമിയേയും ഇത് വലയം ചെയ്തിട്ടുണ്ട് എന്നതാണ്. ഒന്നും രണ്ടും മൂന്നും മതിലുകൾക്കിടയിൽ കൃഷിസ്ഥലങ്ങളും പൂന്തോട്ടങ്ങളും വീടുകളും ഉണ്ടായിരുന്നതായി അബ്ദുർ റസാക്ക് രേഖപ്പെടുത്തുന്നുണ്ട്. “ഒന്നാമത്തെ വൃത്തപഥത്തിൽ നിന്നും നിങ്ങൾ പട്ടണത്തിൽ കടക്കുന്നത് വരെയും അവിടേക്ക് വലിയ ദൂരം ഉണ്ട്. ഇതിനിടയിലുഉള്ള സ്ഥലത്ത് നെല്ല് വിതയ്ക്കുകയും കൂടാതെ ധാരാളം പൂന്തോട്ടങ്ങളും കാണപ്പെടുകയും ചെയ്യുന്നു. ഇവയ്ക്ക് ആവശ്യമായ ജലം രണ്ടു തടാകങ്ങളിൽ നിന്നും വരുന്നുണ്ട്.” ഇത് പയസീന്റെ നിരീക്ഷണങ്ങളാണെന്ന്. സഞ്ചാരികളുടെ ഈ നിരീക്ഷണങ്ങളെ ആധുനിക പുരാവസ്തു ഗവേഷകർ അംഗീകരിക്കുന്നു. നഗര അന്തർഭാഗത്തിനും വിശുദ്ധകേന്ദ്രത്തിനിടയിലായി കൃഷിഭൂമിയുടെ തെളിവുകൾ അവർ കണ്ടെത്തിയിട്ടുണ്ട്.
    വിജയനഗരത്തിലെ രാജാക്കന്മാർ കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനായി വിപുലവും വലിയ ചെലവുള്ള തന്ത്രങ്ങൾ സ്വീകരിച്ചിട്ടുണ്ട്. നഗരകേന്ദ്രത്തിനുള്ളിൽ ഒരു രണ്ടാം നിര കോട്ടകൾ വലയം ചെയ്യുന്നു. രാജകീയ കേന്ദ്രത്തെ വലയം ചെയ്യുന്ന മൂന്നാം നിര കോട്ടകളും ഉണ്ടായിരുന്നു. കോട്ടകൾക്കുള്ളിലേക്ക് പ്രവേശിക്കുന്നതിനായി സുരക്ഷിതമായ പ്രവേശന കവാടമുണ്ടായിരുന്നു. പ്രവേശന കവാടത്തിലെ ആർച്ച് കോട്ടയ്ക്കുള്ളിലെ വാസസ്ഥലത്തേയ്ക്ക് നയിക്കുന്നു. കൂടാതെ പ്രവേശന കവാടത്തിനു മുകളിലെ താഴികകുടം തുർക്കി സുൽത്താന്മാർ അവതരിപ്പിച്ച വ്യത്യസ്തമായ വാസ്തുവിദ്യാ രീതിയാണെന്ന് കരുതപ്പെടുന്നു.
  17. Give a description of fortification in Vijayanagara that even impressed Abdur Razzak, the traveller. സഞ്ചാരിയായ അബ്‌ദുർറസാക്കിനെപോലും മതിപ്പുളവാക്കിയ വിജയനഗരത്തിലെ കോട്ട സംവിധാനത്തെക്കുറിച്ച് ഒരു വിവരണം നൽകുക.
  18. Answer
    വിജയനഗരത്തിലെ നഗരത്തിൽ ഭീമാകാരവും കരുത്തുറ്റതുമായ കോട്ടക്കൊത്തളങ്ങൾ ഉണ്ടായിരുന്നൂ. ഇത് നഗരത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. കോട്ടമതിലുകൾ നഗരത്തെ മൊത്തമായി വലയം ചെയ്തിരുന്നു. പേർഷ്യൻ ചക്രവർത്തി സ്ഥാനപതിയായി ഇന്ത്യയിലെത്തിയ അബ്‌ദുർ റസാക്കിനെ ഈ കോട്ടമതിലുകൾ വല്ലാതെ സ്വാധീനിച്ചു. ഏഴു നിരകളുള്ള കോട്ടകളെക്കുറിച്ച് അബ്‌ദുർ റസാക്ക് തന്റെ വിവരണങ്ങളിൽ സൂചിപ്പിക്കുന്നു. ഈ കോട്ടകൾ നഗരത്തെ മാത്രമല്ല വലയം ചെയ്തിരുന്നത്, ഉൾപ്രദേശത്തുള്ള കാർഷിക ഭൂമികളെയോ വനങ്ങളെയോ അവ വലയം ചെയ്തിരുന്നു. നഗരത്തിനു ചുറ്റുമുള്ള കുന്നുകളെയോ കോട്ടമതിൽ ബന്ധിപ്പിച്ചു.
    • ♦ കോട്ടമതിലുകളുടെ നിർമ്മാണത്തിന് കുമ്മായമോ സിമന്റോ ഉപയോഗിച്ചിരുന്നില്ല. ആപ്പിന്റെ ആകൃതിയിലുള്ള ശിലാവണ്ഡം ഉപയോഗിച്ചാണ് അവ നിർമ്മിച്ചിട്ടുള്ളത്. അതിനാൽ കുമ്മായമോ സിമന്റോ ഇല്ലാതെതന്നെ അവ ഉറപ്പിക്കപെട്ടു.
    • ♦ മതിലുകളുടെ ഉൾഭാഗത്ത് മണ്ണും ചരലും നിറച്ചിരുന്നു. സമചതുരത്തിലോ ദീർഘചതുരത്തിലോ ഉള്ള ഈ കോട്ടകൾ പുറത്തേക്ക് തള്ളിനിന്നിരുന്നു.
    കോട്ടക്കൊത്തളങ്ങളുടെ ഏറ്റവും പ്രധാന സവിശേഷത അവ കാർഷിക പ്രദേശങ്ങളെ അടച്ചുകെട്ടിയിരുന്നു എന്നതാണ്. ഒന്നാമത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും മതിലുകൾക്കിടയിൽ കൃഷിഭൂമിയും ഉദ്യാനങ്ങളും, വീടുകളും ഉണ്ടായിരുന്നവെന്ന് അബ്ദുർ റസാക്ക് ചൂണ്ടിക്കാണിക്കുന്നു.
    കോട്ടകൾക്ക് കാവലോടുകൂടിയ പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നൂ. നഗരത്തെ പ്രധാന റോഡുകളുമായി ബന്ധിപ്പിച്ച് ഈ കവാടങ്ങളാണ്. കവാടങ്ങൾക്ക് സവിശേഷമായ വാസ്തുശില്പ ശൈലികൾ ഉണ്ടായിരുന്നൂ. ജനങ്ങളുടെ പ്രവേശനത്തെ നിയന്ത്രിക്കുന്ന രീതിയിലാണ് അവ രൂപകൽപ്പന ചെയ്യപ്പെട്ടിരുന്നത്. കവാടത്തിൽ ഒരു കമാനവും അതിനു മുകളിലായി ഒരു താളികക്കുടവും നിർമ്മിക്കപ്പെട്ടിരുന്നു. ഇവ രണ്ടൂ തുർക്കി സുൽത്താൻ കൊണ്ടുവന്ന വാസ്തുശില്പ സവിശേഷതയായിരുന്നു.

5 MARK QUESTIONS & ANSWERS

  1. Describe the architectural styles (Vastu) of the Vijayanagara temples. What were the special features that appeared at that time? വിജയനഗരത്തിലെ ക്ഷേത്രങ്ങളുടെ വാസ്തുശില്പ ശൈലികൾ വിശദീകരിക്കുക. ക്ഷേത്രനിർമ്മാണ വിധിയിൽ ഇക്കാലത്ത് പ്രത്യേകപെട്ട സവിശേഷതകൾ എന്തെല്ലാമാണ്?
  2. Answer
    ക്ഷേത്ര നിർമ്മാണവിധിയിൽ ഇക്കാലത്ത് ചില പുതിയ സവിശേഷതകൾ പ്രത്യക്ഷപെട്ടു. പടുകൂറ്റൻ ഗോപുരങ്ങളുടെയും മണ്ഡപങ്ങളുടെയും നിർമ്മാണമാണ് ഇതിൽ ഏറ്റവും പ്രധാനപെട്ട. ഈ നിർമ്മിതികൾ രാജകീയ അധികാരത്തിന്റെ അടയാളങ്ങളായിരുന്നു. ക്ഷേത്ര കവാടങ്ങളാണ് ഗോപുരങ്ങൾ. ഇവ നിർമ്മിച്ചത് രാജാക്കന്മാരാണ്. അതിനാൽ ഈ രാജകീയ കവാടങ്ങൾ ‘രായഗോപുരങ്ങൾ’ എന്നറിയപ്പെടുന്നു. ആകാശംമുട്ടെ ഉയർന്നുനിന്നിരുന്ന ഈ ഗോപുരങ്ങൾ പലപ്പോഴും പ്രധാന ക്ഷേത്രത്തെക്കാൾ വലുതായിരിക്കും. ക്ഷേത്രങ്ങളുടെ സാന്നിധ്യം വളരെ ദൂരത്തുനിന്നുതന്നെ അവ വിളിച്ചറിയിച്ചു. ഗോപുരങ്ങളും മണ്ഡപങ്ങളും നിർമ്മിക്കപെട്ടത് രാജാവിന്റെ അധികാരത്തെ ഓർമ്മപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു. വിഭവങ്ങളുടെമേലും ഗോപുരങ്ങൾ നിർമ്മിക്കാനാവശ്യമായ സാങ്കേതികവിദ്യ, വൈദഗ്‌ദ്യം എന്നിവയുടെ മേലും രാജാവിനുള്ള അധികാരം അതു കാണിക്കുന്നു.
    വിജയനഗരത്തിലെ രാജാക്കന്മാർ മണ്ഡപങ്ങളും നീളമുള്ള തൂണുകളോടു കൂടിയ ഇടനാഴികളും നിർമ്മിച്ചിരുന്നു. ക്ഷേത്ര സമുച്ചയത്തിലെ ദേവാലയത്തെ വലംവെക്കുന്ന രീതിയിലാണ് ഇടനാഴികൾ നിർമ്മിച്ചിരുന്നത്. മണ്ഡപങ്ങൾക്ക് കൊത്തുപണികളോട് കൂടിയ ധാരാളം തൂണുകളുണ്ട്. അവയുടെ നാലുവശങ്ങളും പൊതുവെ തുറന്നാണ് കിടന്നിരുന്നത്‌. വിശുദ്ധ കേന്ദ്രത്തിലെ ക്ഷേത്രങ്ങളിൽ രണ്ടെണ്ണം വളരെ പ്രധാനപെട്ടതാണ്. വിരൂപാക്ഷക്ഷേത്രവും വിട്ടലക്ഷേത്രവും.
    വിരൂപാക്ഷ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ നിർമ്മാണ പാരമ്പര്യമുണ്ട്. ക്ഷേത്രത്തിന്റെ ആദ്യരൂപം നിർമ്മിച്ചത് 9-10 നൂറ്റാണ്ടുകളിലാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. വിജയനഗര സാമ്രാജ്യം സ്ഥാപിക്കപെട്ടതോടെ ക്ഷേത്രം വിപുലീകരിക്കപെട്ടു.
    പ്രധാന ദേവലയത്തിന്റെ മുൻവശത്ത് ഒരു ഹാൾ നിർമ്മിച്ചിട്ടുണ്ട്. കൃഷ്ണദേവരായരാണ് അത് പണിശേഷിപ്പിച്ചത്. തന്റെ സിംഹാസനാരോഹണത്തിന്റെ അടയാളമായാണ് അദ്ദേഹം ഈ ഹാൾ നിർമ്മിച്ചത്. ഈ മണ്ഡപം കൊത്തുപണികളോടുകൂടിയ തൂണുകളാൽ അലങ്കൃതമാണ്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരങ്ങളും നിർമ്മിച്ചത് കൃഷ്ണദേവരായരാണ്. ഹാളുകളും മണ്ഡപങ്ങളും ഗോപുരങ്ങളും കൂട്ടിചേർത്തതിനാൽ പ്രധാന ക്ഷേത്രം. ക്ഷേത്രസമുച്ചയത്തിലെ ഒരു ചെറിയ ഭാഗത്തായി ഒതുങ്ങിപോയി.
    ക്ഷേത്ര സമുച്ചയത്തിൽ ധാരാളം ഹാളുകൾ നിർമ്മിച്ചിരുന്നു. അവ വിവിധ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കപെട്ടു. ചില ഹാളുകളിൽ ദൈവങ്ങളുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരുന്നു. സംഗീതം, നൃത്യങ്ങൾ നാടകം തുടങ്ങിയ പ്രത്യേക പരിപാടികൾക്ക് സാക്ഷ്യം വഹിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ചില ഹാളുകൾ ദേവീദേവന്മാരുടെ വിവാഹങ്ങൾ ആഘോഷിക്കുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. മറ്റു ചിലത് ദേവീദേവന്മാർക്ക് ഊഞ്ഞലാടുന്നതിനുള്ളവയായിരുന്നു. ഈ സന്ദർഭങ്ങളിലെല്ലാം ദൈവങ്ങളുടെ പ്രത്യേക വിഗ്രഹങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്. കേന്ദ്ര ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ നിന്ന് അവ വ്യത്യസ്തമായിരുന്നു.
    വിജയനഗരത്തിലെ ശ്രദ്ധേയമായ മറ്റോരു ക്ഷേത്രമാണ് വിട്ടലക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവന്റെ രൂപമായ വിട്ടലയാണ്, മഹാരാഷ്ട്രയിൽ പൊതുവായി ആരാധിക്കപ്പെടുന്ന ഒരു ദൈവമാണ് വിട്ടല.<> വിജയനഗര രാജാക്കന്മാർ ഒരു സാമ്രാജ്യ സംസ്കാരം സൃഷ്ടിക്കുന്നതിനു വേണ്ടി വ്യത്യാസ്ത പാരമ്പര്യങ്ങൾ സ്വീകരിച്ചിരുന്നു. ഈ ഉദ്ദേശ്യത്തോടൊണ് വിട്ടല ദൈവത്തിന്റെ ആരാധന അവർ കർണ്ണാടകത്തിൽ കൊണ്ടു വന്നത്.
    മറ്റു ക്ഷേത്രങ്ങളെപോലെ വിട്ടലക്ഷേത്രത്തിലും ധാരാളം ഹാളുകളുണ്ട്. ഒരു രഥത്തിന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ക്ഷേത്രം ഇവിടെയുണ്ട്. ഈ രഥക്ഷേത്രം അതുല്യവും അസാധാരണവുമായ ഒരു നിർമ്മിതിയാണ്. ക്ഷേത്ര സമുച്ചയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ് ‘രഥ തെരുവുകൾ’ ക്ഷേത്രഗോപുരം മുതൽ ഒരു നേർപാതായി ഇവ നീണ്ടുകിടക്കുന്നു. ഈ തെരുവുകൾ കൽപ്പാളികൾ പതിപ്പിച്ചവയാണ്. അവയിൽ തൂണുകളോടു കൂടിയ മണ്ഡപങ്ങളുമുണ്ട്. ഈ മണ്ഡപങ്ങളിൽ കച്ചവടക്കാർ കടകൾ സ്ഥാപിച്ചിരുന്നു. ക്ഷേത്രനിർമ്മാണ പാരമ്പര്യം നായകന്മാരും തുടർന്നുപോന്നു. ഏറ്റവും കമനീയമായ ചില ഗോപുരങ്ങൾ നിർമ്മിച്ചത് പ്രാദേശിക നായകന്മാരാണ്.
  3. Explain the features of sacred centres found in the Vijayanagara empire. വിജയനഗരസാമ്രാജ്യത്തിൽ കാണപ്പെടുന്ന വിശുദ്ധ കേന്ദ്രത്തിന്റെ സവിശേഷതകൾ വിവരിക്കുക.
  4. Answer
    ക്ഷേത്ര നിർമ്മാണവിധിയിൽ ഇക്കാലത്ത് ചില പുതിയ സവിശേഷതകൾ പ്രത്യക്ഷപെട്ടു. പടുകൂറ്റൻ ഗോപുരങ്ങളുടെയും മണ്ഡപങ്ങളുടെയും നിർമ്മാണമാണ് ഇതിൽ ഏറ്റവും പ്രധാനപെട്ടവ. ഈ നിർമ്മിതികൾ രാജകീയ അധികാരത്തിന്റെ അടയാളങ്ങളായിരുന്നു. ക്ഷേത്ര കവാടങ്ങളാണ് ഗോപുരങ്ങൾ. ഇവ നിർമ്മിച്ചത് രാജാക്കന്മാരാണ്. അതിനാൽ ഈ രാജകീയ കവാടങ്ങൾ ‘രായഗോപുരങ്ങൾ’ എന്നറിയപ്പെടുന്നു. ആകാശുമുട്ടെ ഉയർന്നുനിന്നിരുന്ന ഈ ഗോപുരങ്ങൾ പലപ്പോഴും പ്രധാന ക്ഷേത്രത്തെക്കാൾ വലുതായിരിക്കും. ക്ഷേത്രങ്ങളുടെ സാന്നിധ്യം വളരെ ദൂരത്തുനിന്നുതന്നെ അവ വിളിച്ചറിയിച്ചു. ഗോപുരങ്ങളും മണ്ഡപങ്ങളും നിർമ്മിക്കപെട്ടത് രാജാവിന്റെ അധികാരത്തെ ഓർമ്മപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു. വിഭവങ്ങളുടെ മേലും, ഗോപുരങ്ങൾ നിർമ്മിക്കാനാവശ്യമായ സാങ്കേതികവിദ്യ, വൈദഗദ്യം എന്നിവയുടെ മേലും രാജാവിനുള്ള അധികാരം അതു കാണിക്കുന്നു.
    വിജയനഗരത്തിലെ രാജാക്കന്മാർ മണ്ഡപങ്ങളും നീളമുള്ള തൂണുകളോടു കൂടിയ ഇടനാഴികളും നിർമ്മിച്ചിരുന്നു. ക്ഷേത്ര സമുച്ചയത്തിലെ ദേവാലയത്തെ വലംവെയ്ക്കുന്ന രീതിയിലാണ് ഇടനാഴികൾ നിർമ്മിച്ചിരുന്നത്. മണ്ഡപങ്ങൾക്ക് കൊത്തുപണികളോട് കൂടിയ ധാരാളം തൂണുകളുണ്ട് . അവയുടെ നാലുവശങ്ങളും പൊതുവെ തുറന്നാണ് കിടന്നിരുന്നത്. വിശുദ്ധ കേന്ദ്രത്തിലെ ക്ഷേത്രങ്ങളിൽ രണ്ടെണ്ണം വളരെ പ്രധാനപെട്ടതാണ്. വിരൂപാക്ഷക്ഷേത്രവും വിട്ടലക്ഷേത്രവും.
    വിരൂപാക്ഷ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ നിർമ്മാണ പാരമ്പര്യമുണ്ട്. ക്ഷേത്രത്തിന്റെ ആദ്യരൂപം നിർമ്മിച്ചത് 9-10 നൂറ്റാണ്ടുകളിലാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. വിജയനഗര സാമ്രാജ്യം സ്ഥാപിക്കപെട്ടതോടെ ക്ഷേത്രം വിപുലീകരിക്കപെട്ടു.
    പ്രധാന ദേവലയത്തിന്റെ മുൻവശത്ത് ഒരു ഹാൾ നിർമ്മിച്ചിട്ടുണ്ട്. കൃഷ്ണദേവരായരാണ് അത് പണികഴിപ്പിച്ചത്. തന്റെ സിംഹാസനാരോഹണത്തിന്റെ അടയാളമായാണ് അദ്ദേഹം ഈ ഹാൾ നിർമ്മിച്ചത്. ഈ മണ്ഡപം കൊത്തുപണികളോടുകൂടിയ തൂണുകളാൽ അലങ്കൃതമാണ്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരങ്ങളും നിർമ്മിച്ചത് കൃഷ്ണദേവരായരാണ്. ഹാളുകളും മണ്ഡപങ്ങളും ഗോപുരങ്ങളും കൂട്ടിചേർത്തതിനാൽ പ്രധാന ക്ഷേത്രം. ക്ഷേത്രസമുച്ചയത്തിലെ ഒരു ചെറിയ ഭാഗത്തായി ഒതുങ്ങിപോയി.
    ക്ഷേത്ര സമുച്ചയത്തിൽ ധാരാളം ഹാളുകൾ നിർമ്മിച്ചിരുന്നു. അവ വിവിധ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കപെട്ടു. ചില ഹാളുകളിൽ ദൈവങ്ങളുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരുന്നു. സംഗീതം, നൃത്തനൃത്യങ്ങൾ നാടകം തുടങ്ങിയ പ്രത്യേക പരിപാടികൾക്ക് സാക്ഷ്യം വഹിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ചില ഹാളുകൾ ദേവീദേവന്മാരുടെ വിവാഹങ്ങൾ ആഘോഷിക്കുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്‌. മറ്റു ചിലത് ദേവീദേവന്മാർക്ക് ഊഞ്ഞലാടുന്നതിനുമുള്ളവയായിരുന്നു. ഈ സന്ദർഭങ്ങളിലെല്ലാം ദൈവങ്ങളുടെ പ്രത്യേക വിഗ്രഹങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്. കേന്ദ്ര ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ നിന്ന് അവ വ്യത്യസ്തമായിരുന്നു.
    വിജയനഗരത്തിലെ ശ്രദ്ധേയമായ മറ്റോരു ക്ഷേത്രമാണ് വിട്ടലക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവന്റെ രൂപമായ വിട്ടലയാണ്, മഹാരാഷ്ട്രയിൽ പൊതുവായി ആരാധിക്കപ്പെടുന്ന ഒരു ദൈവമാണ് വിട്ടല.<> വിജയനഗര രാജാക്കന്മാർ ഒരു സാമ്രാജ്യ സംസ്കാരം സൃഷ്ടിക്കുന്നതിനു വേണ്ടി വ്യത്യാസ്ത പാരമ്പര്യങ്ങൾ സ്വീകരിച്ചിരുന്നു. ഈ ഉദ്ദേശ്യത്തോടൊണ് വിട്ടല ദേവന്റെ ആരാധന അവർ കർണ്ണാടകത്തിൽ കൊണ്ടു വന്നത്.<> മറ്റു ക്ഷേത്രങ്ങളെപോലെ വിട്ടലക്ഷേത്രത്തിലും ധാരാളം ഹാളുകളുണ്ട്. ഒരു രഥത്തിന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ക്ഷേത്രം ഇവിടെയുണ്ട്. ഈ രഥക്ഷേത്രം അതുല്യവും അസാധാരണവുമായ ഒരു നിർമ്മിതിയാണ്. ക്ഷേത്ര സമുച്ചയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ് ‘രഥ തെരുവുകൾ’ ക്ഷേത്രഗോപുരം മുതൽ ഒരു നേർപാതായി ഇവ നീണ്ടുകിടക്കുന്നു. ഈ തെരുവുകൾ കൽപ്പാളികൾ പതിപ്പിച്ചവയാണ്. അവയിൽ തൂണുകളോടു കൂടിയ മണ്ഡപങ്ങളുമുണ്ട്. ഈ മണ്ഡപങ്ങളിൽ കച്ചവടക്കാർ കടകൾ സ്ഥാപിച്ചിരുന്നു. ക്ഷേത്രനിർമ്മാണ പാരമ്പര്യം നായകന്മാരും തുടർന്നുപോന്നു. ഏറ്റവും കമനീയമായ ചില ഗോപുരങ്ങൾ നിർമ്മിച്ചത് പ്രാദേശിക നായകന്മാരാണ്.

8 MARK QUESTIONS & ANSWERS

  1. Analyse the royal centre in the Vijayanagara empire. വിജയനഗര സാമ്രാജ്യത്തിലെ രാജകീയ കേന്ദ്രത്തെ വിശകലനം ചെയ്യുക.
  2. Answer
    ഉപഭൂഖണ്ഡത്തിന്റെ തെക്ക്- പടിഞ്ഞാറൻ ഭാഗത്താണ് രാജകീയ കേന്ദ്രം സ്ഥിതിചെയ്യുന്നത്. രാജകീയ കേന്ദ്രമെന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും, 60ഓളം ക്ഷേത്രങ്ങൾ ഇവിടെ ഉൾപ്പെടുന്നു. ഈ പ്രദേശത്ത് വളരെ വ്യത്യാസ്തമായ നിർമ്മാണങ്ങൾ കാണപ്പെടുന്നു. ഏറ്റവും വലുത് രാജാവിന്റെ കൊട്ടാരമാണ്. ഇവിടെ ആകർഷകമായ രണ്ട് പ്ലാറ്റ് ഫോമുകൾ ഉണ്ട്. ‘ശ്രോതാക്കളുടെ ഹാളും മഹാനവമി ദിബ്ബയും എന്ന് ഇവയെ വിളിക്കപ്പെടുന്നു. ശ്രോതാക്കളുടെ ഹാളിന് ഉയർന്ന പ്ലാറ്റ് ഫോമുണ്ട്. തടികൾ കൊണ്ടുള്ള തൂണുകൾക്ക് വേണ്ടി സ്ഥാനവും ഇവിടെ നൽകിയിട്ടുണ്ട്. രണ്ടാം നിലയിലേക്ക് പോകുന്നതിന് ഗോവണികളുണ്ടായിരുന്നു. അവ തൂണുകളിൽ ഘടിപ്പിച്ചിരിക്കുന്നു. തൂണുകൾ വളരെ അടുത്തായിരുന്നു. ഹാൾ എന്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിട്ടില്ല.
    11000 ചതുരശ്ര അടി അടിത്തട്ട് വിസ്തീർണ്ണവും 40 അടി ഉയരവുമുള്ള ഒരു കൂറ്റൻ പ്ലാറ്റ് ഫോമാണിത്. ഒരു തടി കൊണ്ടുള്ള ഘടന ഇതിനെ താങ്ങിനിർത്തുന്നതായി തെളിവുണ്ട്. പ്ലാറ്റ്‌ഫോമിന്റെ അടിത്തട്ട് കൊത്തുപണികൾകൊണ്ട് ആവരണം ചെയ്തിരിക്കുന്നു. മഹാനവമി പോലെയുള്ള ഉത്സവങ്ങൾ മഹാനവമി ദിബ്ബയുമായി ബന്ധപ്പെട്ടതാണ്.
    ഉത്തരേന്ത്യയിൽ ‘ദസറ’, ബംഗാളിൽ ‘ദുർഗ്ഗാപൂജ’, ദക്ഷിണേന്ത്യയിൽ ‘നവരാത്രി’ എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഈ ഉത്സവം അറിയപ്പെടുന്നു. വിജയ നഗര രാജാക്കന്മാർ അവരുടെ പ്രാഢിയും അധികാരവും മേധാവിത്വവും ഈ ഉത്സവവേളയിൽ പ്രദർശിപ്പിച്ചിരുന്നു. മഹാനവമി ആഘോഷിക്കുമ്പോൾ ധാരാളം ചടങ്ങുകൾ അനുഷ്ഠിച്ചിരുന്നു. വിഗ്രഹാരാധന, രാജകീയ കുതിരയെ ആരാധിക്കൽ, മൃഗബലി എന്നിവ അതിലുൾപ്പെടുന്നു. നൃത്തനൃത്യങ്ങൾ, ഗുസ്തിമത്സരങ്ങൾ, ചമയമണിഞ്ഞ കുതിരകളുടെയും ആനകളുടെയും രഥങ്ങളുടെയും പടയാളികളുടെയും ഘോഷയാത്ര തുടങ്ങിയവ മഹാനവമി ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടുന്നു. പ്രധാന ‘നായകന്മാരും’ (Nayakas) സാമന്ത രാജാക്കന്മാരും, രാജാവിനും അദ്ദേഹത്തിന്റെ അതിഥികൾക്കും സമ്മാനങ്ങൾ കാഴ്ചവെക്കുന്നതും ഈ ഉത്സവത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നൂ. ഈ ആചാരങ്ങളെല്ലാം വലിയ പ്രതീകാത്മകമായ അർത്ഥതലങ്ങൾ ഉണ്ടായിരുന്നൂ.
    ഉത്സവത്തിന്റെ അവസാന ദിവസം ഒരു തുറന്ന സ്ഥലത്തുവെച്ച് അതിഗംഭീരമായ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ വെച്ച് രാജാവ് അദ്ദേഹത്തിന്റെയും നായകന്മാരുടെയും സൈന്യത്തെ നേരിട്ട് പരിശോധിക്കും.<> നായകന്മാർ രാജാവിനും കപ്പം നൽകുന്നത് ഈ സന്ദർഭത്തിലാണ്. നിശ്ചിതമായ കപ്പത്തോടൊപ്പം വിലപിടിപ്പുള്ള ധാരാളം ഉപഹാരങ്ങളും അവർ രാജാവിന് സമ്മാനിച്ചിരുന്നു. രാജകീയ കേന്ദ്രത്തിലെ മനോഹരമായ മറ്റോരു കെട്ടിടമാണ് ‘ലോട്ടസ് മഹൽ’ 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് സഞ്ചാരികളാണ് ഈ പേര് നൽകിയത്. കെട്ടിടത്തിന്റെ പേര് കാല്പനികമാണെങ്കിലും അത് എന്തിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്ന് ചരിത്രകാരന്മാർക്ക് തീർച്ചയില്ല. രാജാവ് അദ്ദേഹത്തിന്റെ ഉപദേശകരെ സന്നിധീരുന്ന ഒരു ‘കൗൺസിൽ ചേംബർ’ ആയിരുന്നു ഇതെന്ന് മെകൻസി സൂചിപ്പിക്കുന്നു.
    രാജകീയ കേന്ദ്രത്തിൽ ചില ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. രാജകീയ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപെട്ട ഒന്ന് ‘ഹസാരാ രാമക്ഷേത്രമാണ്’.
    രാജാവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാത്രമാണ് ഈ ക്ഷേത്രം ഉപയോഗിച്ചിരുന്നെന്ന് കരുതപ്പെടുന്നു.
    ഹസാരാ രാമസ്വാമി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും ക്ഷേത്രചുമരുകളിലെ ശില്പകലകളും കൊത്തുപണികളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. രാമായണത്തിൽ നിന്നുള്ള രംഗങ്ങളും ഇതിലുൾപ്പെടുന്നു. ക്ഷേത്രത്തിന്റെ ഉൾചുമരുകളിലാണ് ഇത് കൊത്തിവെച്ചിട്ടുള്ളത്. വിജയനഗരം തകർക്കപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്ന മിക നിർമ്മിതികളും നശിപ്പിക്കപ്പെടുകയുണ്ടായി. എങ്കിലും കൊട്ടാരതുല്യമായ കെട്ടിടങ്ങൾ നിർമ്മിക്കുന്ന പാരമ്പര്യം നായകന്മാർ തുടർന്നുപോന്നു. അവരുടെ കീഴിൽ നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾ പലതും ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

Loading

"There is no joy in possession without sharing". Share this page.
Categories: Notes

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *