HST Social Science: Online Study Materials-American Civilisation
HST Social Science: Online Study Materials-American Civilisation

HST Social Science: Online Study Materials-American Civilisation

  • ചരിത്രം കുറിച്ച് പല സംസ്കാരങ്ങളുടെയും വിളനിലമാണ് അമേരിക്കൻ ഭൂഖണ്ഡങ്ങൾ. റെഡ് ഇന്ത്യൻ, മായൻ, ആസ്ടെക്, ഇൻക എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്.
  • വടക്കേ അമേരിക്കയിലും, മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലുമാണ് ഈ സംസ്കാരങ്ങൾ
  • വികസിച്ചത്. വടക്കേ അമേരിക്കയിൽ ജീവിച്ചിരുന്നവരാണ് ‘റെഡ് ഇന്ത്യക്കാർ’.
  • ഇവർ പലപ്പോഴും നാടോടികളായിരുന്നു. എന്നാൽ മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും വളർന്ന മായൻ, ആസ്ടെക്, ഇൻക സംസ്കാരങ്ങളിലെ ജനങ്ങളിൽ ഭൂരിഭാഗവും ഒരിടത്ത് സ്ഥിരതാമസമാക്കി.
  • കൃഷിചെയ്തും പട്ടണങ്ങളുണ്ടാക്കിയും പണ്ട് പരിഷ്കാരികളായിട്ടായിരുന്നു അവരുടെ ജീവിതം. പിന്നീടുണ്ടായ സംസ്കാരങ്ങൾ പലകാര്യങ്ങളും ഇവരിൽ നിന്ന് കടമെടുത്തിട്ടുണ്ട്. തൊഴിലനുസരിച്ചുള്ള സാമൂഹിക വിഭജനവും ഭരണക്രമീകരണവും നികുതി പിരിക്കലുമൊക്കെ അവയിൽ ചിലതാണ്.
വടക്കേ അമേരിക്കയിൽ നിലനിന്നിരുന്ന സംസ്കാരങ്ങൾ:
  • മിസിസ്സിപ്പ്
  • കരീബിയൻ
  • മൊഗല്ലോൻ
  • പടയൻ
തെക്കേ അമേരിക്കയിൽ നിലനിന്നിരുന്ന സംസ്കാരങ്ങൾ:
  • മായൻ
  • ഇൻക
  • ആസ്ടെക്
  • ടോൾടെക്
മായൻ സംസ്കാരം
  • മായൻ സംസ്കാരം പ്രധാനമായും നിലനിന്നിരുന്നത് മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ.
  • ഫുട്ബോൾ കളിക്കു സമാനമായ പന്തുകളി നിലനിന്നിരുന്ന സംസ്കാരം – മായൻ സംസ്കാരം.
  • ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്നതായി കരുതപ്പെടുന്ന ജനവിഭാഗം – മായന്മാർ.
  • ചോളത്തിന്റെ ദേവനായി അറിയപ്പെട്ടിരുന്നത് – ഹുൻഹുനാപ്പു.
  • മഴയുടേയും ഇടിമിന്നലിന്റെയും ദേവനായി അറിയപ്പെട്ടിരുന്നത് – ചാക്.
  • മായന്മാരുടെ പിരമിഡുകൾ നിർമ്മിച്ചിരുന്നത് – ഗ്വാട്ടിമാലയിൽ.
  • മായന്മാർ പിരമിഡുകളെ വിളിച്ചിരുന്നത് – വിറ്റ്സ്.
  • മായന്മാരുടെ ശവസംസ്കാര ദ്വീപ് – ജാദ്വീപ്.
  • പ്രസിദ്ധവും, പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നുമായ മായൻ നഗരം – ചിച്ചൻ ഇറ്റ്സ.

മായൻ കലണ്ടർ

  • മധ്യകാല അമേരിക്കയിൽ ഉപയോഗിച്ചിരുന്ന കലണ്ടർ മായൻ കലണ്ടർ.
  • മായൻ കലണ്ടറിലെ ദിവസങ്ങളുടെ എണ്ണം – 365.
  • മായൻ കലണ്ടറിലെ ഒരു വർഷം – 20 ദിവസം വീതമുള്ള 18 മാസങ്ങൾ.
  • ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കുമായി മാറ്റി വച്ച ദിവസങ്ങൾ – 5.
  • മായൻ കലണ്ടർ അനുസരിച്ച് ലോകം അവസാനിക്കും എന്ന് കരുതിയിരുന്നത് – 2012 ഡിസംബർ 21 ന്.

ആസ്ടെക് സംസ്കാരം
  • ആസ്ടെക് സംസ്കാരം ഉടലെടുത്തത് – മെക്സിക്കോ.
  • ആസ്ടെക് സംസ്കാരത്തിന് മുമ്പ് മെക്സിക്കോയിൽ നിലനിന്നിരുന്ന സംസ്കാരം – ഓൽയെക്ക് സംസ്കാരം.
  • ആസ്ടെക് സാമ്രാജ്യത്തിന്റെ പിതാവ് – മൊട്ടെകുഹു സോമാ ക.
  • 16-ാം നൂറ്റാണ്ടോടെ ആസ്ടെക് സാമ്രാജ്യത്തിന്റെ പതനത്തിന് കാരണക്കാരനായ സ്പാനിഷ് സേനാനായകൻ – ഹെർനൻ കോർട്ടസ്.
  • ആസ്ടെക്കുകളുടെ യുദ്ധ ദേവൻ – ഹുയിട്ട്സിലൊ പോക്ക്ടിലി.
  • ആസ്ടെക്ക് ജനത ഉപയോഗിച്ചിരുന്ന കലണ്ടർ – ടോനാൽ പോഹു അലി കലണ്ടർ (260 ദിവസം), സിഹു പോഹു അലി കലണ്ടർ (365 ദിവസം).
  • ആസ്ടെക്ക് സംസ്കാരത്തിന്റെ കേന്ദ്രം എന്നറിയപ്പെടുന്ന നഗരം – ടെനോക്ക്ടിലാൻ നഗരം.
  • ആസ്ടെക്കുകളുടെ പിരമിഡും ഇരട്ട ദേവാലയവും സ്ഥിതി ചെയ്യുന്ന നഗരം – ടെനോക്ക്ടിലാൻ നഗരം.
  • ലോകത്തിലാദ്യമായി നാഗാരാധന നടത്തിയിരുന്ന ജനവിഭാഗം – ആസ്ടെക്കുകൾ.
  • ലോകത്തിലാദ്യമായി നരബലി നടത്തിയിരുന്ന വിഭാഗം – ആസ്ടെക്കുകൾ.
  • ആസ്ടെക്കുകളുടെ ഭാഷ – നഹ്വാട്ടിൽ.
  • തെക്കേ അമേരിക്കൻ ഗോത്രവർഗമായ ആസ്ടെക്കുകൾ പച്ചിലകൾ കൂട്ടികെട്ടി ചെറിയ തുരുത്തുകൾ നിർമ്മിക്കുകയും ഫലഭൂയിഷ്ഠമായ പ്രദേശത്ത് മരങ്ങൾ പിടിപ്പിക്കുകയും വിളവിറക്കുകയും ചെയ്ത പ്രദേശങ്ങൾ അറിയപ്പെട്ടത് – ഒഴുകുന്ന പൂന്തോട്ടം (ചിനമ്പ്).

ഇൻക സംസ്കാരം
  • ഇൻക സംസ്കാരം പ്രധാനമായും നിലനിന്നിരുന്നത് – പെറു (തെക്കേ അമേരിക്ക).
  • ഇൻക സംസ്കാരം നിലനിന്നിരുന്ന നദീതീരം – ഉറുംബാബ.
  • “ഇൻക” എന്ന വാക്കിനർത്ഥം – രാജാവ്.
  • ഇൻക വംശ സ്ഥാപകൻ – മാൻകോ കംപാക്.
  • ഇൻകയുടെ തലസ്ഥാനം – കുസ്‌ക്കോ.
  • പ്രസിദ്ധമായ ഇൻക സംസ്കാരങ്ങൾ – നസ്ക, പാരക്കാസ്, ചാവിൻഡിഹു അണ്ടാർ.
  • എഴുത്തുവിദ്യ വശമില്ലാതിരുന്ന പ്രാചീന അമേരിക്കൻ സംസ്കാരം – ഇൻക.
  • ഇൻക രാജാക്കന്മാർ ആരുടെ പിൻഗാമികളാണെന്നാണ് സ്വയം കരുതിയിരുന്നത് – സൂര്യൻ.
  • ഇൻക വംശജരുടെ പ്രധാന ആഘോഷം – സൂര്യോത്സവം (ഇന്റിറെയ്മി).
  • അമേരിക്കയിലെ ആദിമ ജനത പൊതുവെ അറിയപ്പെടുന്നത് – റെഡ് ഇന്ത്യക്കാർ.
  • മായൻ, ഇൻക ആസ്ടെക് സംസ്കാരങ്ങൾ നശിപ്പിച്ചത് – സ്പെയിൻകാർ.
  • ഇൻക സംസ്കാരത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരം – മാച്ചുപിച്ചു (പെറു.
  • “മാച്ചുപിച്ചു നഗരം” കണ്ടെത്തിയ അമേരിക്കൻ പര്യവേഷകൻ – ഹിറം ബിൻഘാം (1911-ൽ.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *