HST Social Science: Online Study Materials-American War of Independence
അമേരിക്കൻ സ്വാതന്ത്ര്യ സമരം
- ● സ്പാനിഷ് ഗവൺമെന്റിന്റെ നാവികനായി വടക്കേ അമേരിക്കയിൽ ക്രിസ്റ്റഫർ കൊളം ബസ് എത്തിയ വർഷം – 1492
- ● ക്രിസ്റ്റഫർ കൊളംബസ് വടക്കേ അമേരിക്കയിലെ ജനങ്ങളെ വിളിച്ച പേര് – റെഡ് ഇന്ത്യൻസ്
- ● ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റുകാരനായ ജോൺ രാജാവിനെ ഭയന്ന് അമേരിക്കയുടെ കിഴക്കേ തീരത്ത് കുടിയേറിപ്പാർത്ത കത്തോലിക്കക്കാരായ ഇംഗ്ലീഷ് ജനത – തീർത്ഥാടക പിതാക്കൾ
- ● തീർത്ഥാടക പിതാക്കൾ അമേരിക്കയിൽ കുടിയേറിപ്പാർത്തത് – 1620
- ● തീർത്ഥാടക പിതാക്കളുമായി ബന്ധപ്പെട്ട കപ്പൽ – മേയ് ഫ്ളവർ
- ● ഭരണപരമായും സാമ്പത്തികമായും സൈനികമായും ഒരു രാജ്യം നിയന്ത്രണം സ്ഥാപിച്ച പ്രദേശം അറിയപ്പെടുന്നത് – കോളനി
വടക്കേ അമേരിക്കയിലെ കിഴക്കൻ തീരങ്ങളിൽ സ്ഥാപിക്കപ്പെട്ട 13 ഇംഗ്ലീഷ് കോളനികൾ
- ● നിയന്ത്രണം സ്ഥാപിക്കുന്ന രാഷ്ട്രം അറിയപ്പെടുന്നത് – കൊളോണിയൽ മേധാവി
- ● അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിലെ പ്രസിദ്ധമായ മുദ്രാവാക്യം – ‘പ്രാതിനിധ്യമില്ലാതെ നികുതിയില്ല”.
- ● “പ്രാതിനിധ്യമില്ലാതെ നികുതിയില്ല” ഈ മുദ്രാ വാക്യത്തിന് രൂപം നൽകിയത് – ജെയിംസ് ഓട്ടിസ്
- ● അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് “കോമൺസെൻസ്” എന്ന ലഘുലേഖനം അവതരിപ്പിച്ച വ്യക്തി – തോമസ് പെയിൻ”.
- ● ഏതെങ്കിലും ഒരു വിദേശ ശക്തിക്ക് (ഇംഗ്ലണ്ട്) ഈ വൻകര (വടക്കേ അമേരിക്ക) ദീർഘകാലം കീഴടങ്ങി കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല” എന്ന് അഭിപ്രായപ്പെട്ടത് – തോമസ് പെയിൻ.
- ● “മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല” എന്ന് അഭിപ്രായപ്പെട്ടത് – ജോൺ ലോക്ക്.
- ● റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടുവച്ച സ്വാതന്ത്ര്യ സമരം – അമേരിക്കൻ സ്വാതന്ത്ര്യ സമരം.
- ● 1764 -ൽ ഇംഗ്ലീഷ് പാർലമെന്റ് അമേരിക്കയിലെ 13 കോളനികളുടെ മേൽ ചുമത്തിയ നികുതി – പഞ്ചസാര നികുതി
- ● സ്റ്റാമ്പ് നിയമം പാസാക്കിയ വർഷം – 1765ടൗൺഷെന്റ് നിയമം പാസാക്കിയ വർഷം – 1767
ബോസ്റ്റൺ ടീ പാർട്ടി
- ● ‘കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു – അമേരിക്കൻ വിപ്ലവം
- ● ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം നടന്ന വർഷം – 1774
- ● ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം – ഫിലാഡൽഫിയ
- ● ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസിൽ പങ്കെടുക്കാതിരുന്ന ഏക കോളനി – ജോർജിയ
- ● വ്യവസായങ്ങൾക്കും വ്യാപാരത്തിനും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും തങ്ങളുടെ അംഗീകാരമില്ലാതെ നികുതി ചുമത്തരുതെന്നും ആവശ്യപ്പെട്ട് കോളനി ജനത നിവേദനം നൽകിയത് – ഇംഗ്ലണ്ട് രാജാവിന്
- ● രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം നടന്ന വർഷം – 1775
- ● സൈന്യത്തിന്റെ തലവനായി രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ്സ് തിരഞ്ഞെടുത്തത് – ജോർജ്ജ് വാഷിങ്ടൺ
മെർക്കന്റലിസം
വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കാനുള്ള കേന്ദ്രമായും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള കമ്പോളമായും കോളനികളെ കണക്കാക്കിയ ബ്രിട്ടീഷുകാർ അമേരിക്കയിൽ നടപ്പിലാക്കിയ നിയമം അറിയപ്പെടുന്നത് – മെർക്കന്റലിസം
മെർക്കന്റലിസ്റ്റ് നിയമങ്ങൾ
- ● കോണ്ടിനെന്റൽ കോൺഗ്രസ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ വർഷം – 1776 ജൂലായ് 04
- ● അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന രേഖ തയ്യാറാക്കിയത് – തോമസ് ജെഫേഴ്സൺ, ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ
- ● 1781-ൽ ന്യൂയോർക്ക് ടൗണിൽ വച്ച് ബ്രിട്ടനെ പരാജയപ്പെടുത്തിയ അമേരിക്കൻ സേനാനായകൻ – ജോർജ്ജ് വാഷിങ്ടൺ
- ● ജോർജ് വാഷിങ്ടനോട് പരാജയപ്പെട്ട ഇംഗ്ലീഷ് സേനാനായകൻ – ചാൾസ് കോൺവാലിസ്
- ● ഇംഗ്ലണ്ടും വടക്കേ അമേരിക്കൻ കോളനികളും തമ്മിലുള്ള യുദ്ധം അവസാനിച്ച വർഷം – 1781
- ● അമേരിക്കയ്ക്ക് സ്വാതന്ത്യമനുവദിച്ചു കൊണ്ട് അമേരിക്കയും ഇംഗ്ലണ്ടും ഒപ്പുവെച്ച സന്ധി – പാരീസ് ഉടമ്പടി (1783).
- അമേരിക്കൻ കോളനികൾ ഇംഗ്ലണ്ടിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് കാരണമായ ഉടമ്പടി – പാരിസ് ഉടമ്പടി
- ● അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്ര പിതാവ് – ജോർജ്ജ് വാഷിങ്ടൺ
- ● അമേരിക്കയുടെ ആദ്യ പ്രസിഡന്റ് – ജോർജ്ജ് വാഷിങ്ടൺ
- ● അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റ് – ജോൺ ആഡംസ്
- ● അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റ് – തോമസ് ജെഫേഴ്സൺ
അമേരിക്കൻ ഭരണഘടന
- ● ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്റ് – തിയോഡോർ റൂസ്വെൽറ്റ്
- ● ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡന്റായിരുന്നത് – ഫ്രാങ്ക്ളിൻ ഡി. റൂസ് വെൽറ്റ്
- ● രണ്ടുതവണയിൽ കൂടുതൽ അമേരിക്കൻ പ്രസിഡന്റായ വ്യക്തി – ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ് (4 തവണ)
- ● പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് – വില്യം ഹെൻറി ഹാരിസൺ
- ● അധികാരത്തിലിരിക്കെ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റുമാർ – എബ്രഹാം ലിങ്കൺ, ജെയിംസ് ഗാർഫീൽഡ്, വില്യം മക്കിൻലി, ജോൺ എഫ്. കെന്നഡി
ജോ ബൈഡൻ
- ● അമേരിക്കയുടെ 46 മത് പ്രസിഡന്റ് – ജോ ബൈഡൻ.
- ● അമേരിക്കയുടെ വൈസ് പ്രസിഡന്റായ ഇന്ത്യൻ വംശജ – കമല ഹാരിസ്.
- ● അമേരിക്കയുടെ വൈസ് പ്രസിഡന്റായ ആദ്യ വനിത – കമല ഹാരിസ്.
- ● അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റ് – ജോൺ ആഡംസ്.
- ● ടൈം മാഗസിൻ 2020 ലെ ‘ പേഴ്സൺ ഓഫ് ദി ഇയർ ‘ ആയി തിരഞ്ഞെടുക്കപ്പെട്ടവർ – അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, കമല ഹാരിസ്.
- ● അമേരിക്കയുടെ 46 മത് പ്രസിഡന്റ് – ജോ ബൈഡൻ
- ● അമേരിക്കയുടെ വൈസ് പ്രസിഡന്റായ ഇന്ത്യൻ വംശജ – കമല ഹാരിസ്
- ● അമേരിക്കയുടെ വൈസ് പ്രസിഡന്റായ ആദ്യ വനിത – കമല ഹാരിസ്
- ● അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റ് – ജോൺ ആഡംസ്
- ● ടൈം മാഗസിൻ 2020 ലെ ‘ പേഴ്സൺ ഓഫ് ദി ഇയർ ‘ ആയി തിരഞ്ഞെടുക്കപ്പെട്ടവർ – അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, കമല ഹാരിസ്
- ● ഏറ്റവും ഒടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് – ജോൺ എഫ്. കെന്നഡി (1963നവംബർ 22)
- ● കെന്നഡിയുടെ ഘാതകൻ – ലി ഹാർവെ ഓസ്വാൾഡ്
- ● ആദ്യമായി മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോൾ അമേരിക്കൻ പ്രസിഡന്റ് – റിച്ചാർഡ് എം. നിക്സൺ
- ● വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡന്റ് – റിച്ചാർഡ് .എം. നിക്സൺ
- ● സിനിമാ താരമായിരുന്ന അമേരിക്കൻ പ്രസിഡന്റ് – റൊണാൾഡ് റീഗൺ
- ● അമേരിക്കയുടെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റ് – ബരാക് ഒബാമ
- ● ലോകത്തിലെ ആദ്യ അണുബോംബ് സ്ഫോടനം നടന്ന ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് – ബരാക് ഒബാമ
- ● അമേരിക്കയിൽ നിലനിന്നിരുന്ന വർണവിവേചനം അവസാനിപ്പിക്കാനായി പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകൻ – മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
- ● “എനിക്ക് ഒരു സ്വപ്നമുണ്ട് ” എന്ന് തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം ആരുടേതാണ് – മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
- ● അമേരിക്കൻ ആഭ്യന്തര കലാപത്തിന്റെ കാലഘട്ടം – 1861 – 1865
- ● ആഭ്യന്തര കലാപം പ്രധാനമായും പൊട്ടിപ്പുറപ്പെട്ട തെക്കൻ സംസ്ഥാനങ്ങൾ അറിയപ്പെടുന്നത് – അടിമത്ത മണ്ണ്
- ● വടക്കൻ സംസ്ഥാനങ്ങൾ അറിയപ്പെടുന്നത് – സ്വതന്ത്ര മണ്ണ്
- ● അമേരിക്കൻ അടിമത്തത്തെകുറിച്ച് പരാമർശിക്കുന്ന ഹാരിയറ്റ് ബീച്ചർ സ്റ്റവ്‌സിന്റെ നോവൽ – അങ്കിൾ ടോംസ് കാബിൻ
- ● നീഗ്രോകളെ നിഷ്കാസനം ചെയ്യുന്നതിനായി അമേരിക്കയിൽ രൂപം കൊണ്ട് സംഘടന – കൂ ക്ലുക്സ് ക്ലാൻ (KKK)
- ● അമേരിക്കൻ ദേശീയ പതാകയിലെ 50 നക്ഷത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നത് – അമേരിക്കയിലെ 50 സംസ്ഥാനങ്ങളെ
- ● റഷ്യയിൽ നിന്നും അമേരിക്ക വിലയ്ക്ക വാങ്ങിയ പ്രദേശം – അലാസ്ക
ഗ്രേറ്റ് ഇമാൻസിപ്പേറ്റർ
- അമേരിക്കയുടെ 16-ാം പ്രസിഡന്റ് – എബ്രഹാം ലിങ്കൺ.
- ‘ഗെറ്റിസ്ബർഗ് പ്രസംഗം’ നടത്തിയ അമേരിക്കൻ പ്രസിഡന്റ് – എബ്രഹാം ലിങ്കൺ.
- “ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നതാണ് ജനാധിപത്യം” എന്ന് അഭിപ്രായപ്പെട്ടത് – എബ്രഹാം ലിങ്കൺ.
- അമേരിക്കയിൽ ആഭ്യന്തരയുദ്ധം നടന്നപ്പോൾ അമേരിക്കൻ പ്രസിഡന്റ് – എബഹാം ലിങ്കൺ.
- അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്റ് – എബഹാം ലിങ്കൺ.
- അടിമത്ത നിരോധന നിയമം പ്രാബല്യ ത്തിൽ വന്നത് – 1863 ജനുവരി 1.
- വധിക്കപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ് – എബ്രഹാം ലിങ്കൺ.
- എബ്രഹാം ലിങ്കൺ വധിക്കപ്പെട്ട വർഷം – 1865 ഏപ്രിൽ 14.
- എബ്രഹാം ലിങ്കൺ വധിക്കപ്പെട്ട തിയേറ്റർ – ഫോർഡ് തിയേറ്റർ.
- വധിക്കപ്പെടുമ്പോൾ എബ്രഹാം ലിങ്കൺ കണ്ടുകൊണ്ടിരുന്ന നാടകം – ഔവർ അമേരിക്കൻ കസിൻ.
- എബ്രഹാം ലിങ്കനെ വധിച്ചത് – ജോൺ വിൽക്കിൻസ് ബൂത്ത്.
- “ഗ്രേറ്റ് ഇമാൻസിപ്പേറ്റർ ” എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് – എബ്രഹാം ലിങ്കൺ.
- ● അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം – 35 വയസ്സ്
- ● അമേരിക്കൻ പ്രസിഡന്റ് ഭരണമേൽക്കുന്ന ദിവസം – ജനുവരി 20
- ● അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി – 4 വർഷം
- ● അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി – വൈറ്റ് ഹൗസ്
- ● വൈറ്റ് ഹൗസിലെ പ്രസിഡന്റിന്റെ ഔദ്യോഗിക മുറി അറിയപ്പെടുന്നത് – ഓവൽ ഓഫീസ്
- ● വൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്നത് – വാഷിങ്ടൺ ഡി.സി.
Keep in mind
- ● വൈറ്റ് ഹൗസിൽ’ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്റ് – ജോൺ ആഡംസ്
- ● വൈറ്റ് ഹൗസിന്റെ രൂപരേഖ തയ്യാറാക്കിയ ശില്പി – ജെയിംസ് ഹോബർ
- ● വൈറ്റ് ഹൗസ് മുമ്പ് അറിയപ്പെട്ടിരുന്ന പേരുകൾ – പ്രസിഡന്റ് ഹൗസ്, എക്സിക്യൂട്ടീവ് മാൻഷൻ
- ● 1901 – ൽ വൈറ്റ് ഹൗസിന് ആ പേരു ലഭിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് – തിയോഡോർ റൂസ് വെൽറ്റ്
- ● അമേരിക്കൻ പ്രസിഡന്റിന്റെ വേനൽക്കാല വിശ്രമ മന്ദിരം – ക്യാമ്പ് ഡേവിഡ്
സ്റ്റാച്യു ഓഫ് ലിബർട്ടി
- ● സ്റ്റാച്യു ഓഫ് ലിബർട്ടി (സ്വാതന്ത്ര്യത്തിന്റെ പ്രതിമ) സ്ഥിതിചെയ്യുന്ന രാജ്യം – അമേരിക്ക
- ● സ്റ്റാച്യു ഓഫ് ലിബർട്ടി നിർമ്മിച്ച ശില്പി – ഫ്രഡറിക് ബർത്തോൾഡി
- ● സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്ക് സമ്മാനമായി നൽകിയ രാജ്യം – ഫ്രാൻസ് (1886)
- ● എന്തിന്റെ സ്മരണാർത്ഥമാണ് ഫ്രാൻസ് സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനിച്ചത് – അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന ത്തിന്റെ 100-ാം വാർഷികം
- ● സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥാപിച്ചിരിക്കുന്ന തുറമുഖം – ന്യൂയോർക്ക് തുറമുഖം
- ● സ്റ്റാച്യു ഓഫ് ലിബർട്ടി തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് – ലിബർട്ടി എൻലൈറ്റനിംഗ് ദി വേൾഡ്
- അമേരിക്കയിലെ ആകെ സംസ്ഥാനങ്ങൾ – 50
- അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം – അലാസ്ക
- അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം – റോഡ് ഐലന്റ്
- ദ്വീപസമൂഹമായ ഏക അമേരിക്കൻ സംസ്ഥാനം – ഹവായ്
- അമേരിക്കയുടെ അൻപതാമത്തെ സംസ്ഥാനം – ഹവായ്