HST Social Science: Online Study Materials-Russian Revolution
HST Social Science: Online Study Materials-Russian Revolution

HST Social Science: Online Study Materials-Russian Revolution

  • ● ലോകത്തിൽ “സോഷ്യലിസം” എന്ന ആശയം വ്യാപിക്കാൻ കാരണമായ വിപ്ലവം – റഷ്യൻ വിപ്ലവം
  • ● അഖില സ്ലാവ് പ്രസ്ഥാനത്തിന്റെ വക്താവ് – റഷ്യ
  • ● റഷ്യയിലെ ആദിമ നിവാസികൾ അറിയപ്പെടുന്നത്  – സ്ലാവുകൾ
  • ● റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത് – സാർ
  • ● സാർ ചക്രവർത്തിമാരുടെ കൊട്ടാരം – ക്രമിലിൻ പാലസ്
  • ● സാർ ചക്രവർത്തിമാരുടെ വംശം അറിയപ്പെട്ടിരുന്നത് – റൊമാനോവ് വംശം
  • ● റൊമാനോവ് വംശ സ്ഥാപകൻ – മൈക്കൽ റൊമാനോവ്

വാം വാട്ടർ പോളിസി

  • “ആധുനിക റഷ്യയുടെ ശില്പി’ എന്ന റിയപ്പെടുന്നത് – പീറ്റർ ചക്രവർത്തി
  • പീറ്റർ ചക്രവർത്തി വധിച്ച അദ്ദേഹത്തിന്റെ പുത്രൻ – അലക്സ് രാജകുമാരൻ
  • റഷ്യയുടെ പാശ്ചാത്യവത്കരണത്തിന് തുടക്കം കുറിച്ചത് – പീറ്റർ ചക്രവർത്തി
  • സെന്റ് പീറ്റേഴ്സ് ബർഗ് നഗരം സ്ഥാപിച്ചത് – പീറ്റർ ചക്രവർത്തി
  • “വാം വാട്ടർ പോളിസി” എന്നറിയപ്പെടുന്നത് – പീറ്റർ ചക്രവർത്തിയുടെ വിദേശ നയം

  • ● “സാർ പദവി സ്വീകരിച്ച ആദ്യ റഷ്യൻ ചക്രവർത്തി – ഇവാൻ IV
  • ● “The terror” എന്നറിയപ്പെട്ടിരുന്ന റഷ്യൻ ഭരണാധികാരി – ഇവാൻ IV (1533 – 1584)
  • ● റഷ്യ ഭരിച്ച ആദ്യ വനിതാ ഭരണാധികാരി – കാതറിൻ II (1762 – 1796)
  • ● തുർക്കിയെ ‘യൂറോപ്പിലെ രോഗി’ എന്ന് ആദ്യമായി വിളിച്ച് റഷ്യൻ ചക്രവർത്തി – സാർ നിക്കോളസ് I (1825 – 1855)
  • ● റഷ്യക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ് ,ആസ്ട്രിയ എന്നീ രാജ്യങ്ങൾ നടത്തിയ യുദ്ധം – ക്രിമിയൻ യുദ്ധം
  • ● ചരിത്രത്തിലെ ഏറ്റവും അനാവശ്യ യുദ്ധം എന്നറിയപ്പെടുന്നത് – ക്രിമിയൻ യുദ്ധം
  • ● ക്രിമിയൻ യുദ്ധകാലഘട്ടം – 1854 – 56
  • ● ക്രിമിയൻ യുദ്ധത്തിന് കാരണമായ റഷ്യൻ നയം –  ബാൾക്കൻ നയം
  • ● ക്രിമിയൻ യുദ്ധം അവസാനിക്കാൻ കാരണ മായ ഉടമ്പടി – പാരീസ് ഉടമ്പടി, 1856
  • ● റഷ്യയും ജപ്പാനും തമ്മിൽ യുദ്ധം നടന്ന വർഷം – 1905
  • ● ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയിലെ കർഷകരുടെ അവസ്ഥ വിവരിക്കുന്ന ലോകപ്രസിദ്ധ റഷ്യൻ കൃതി – ‘അമ്മ’ (മാക്സിം ഗോർക്കി)
  • ● റഷ്യൻ വിപ്ലവം നടന്ന വർഷം – 1917
  • ● റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ് – വ്ളാഡിമർ ലെനിൻ
  • ● ടോൾസ്റ്റോയി കൃതികളെ “റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി” എന്ന് വിശേഷിപ്പിച്ചത് – ലെനിൻ
  • ● റഷ്യൻ വിപ്ലവത്തിന്റെ പ്രവാചകൻ – ലിയോ ടോൾസ്റ്റോയി
  • ● ലെനിൻ സ്ഥാപിച്ച പത്രം – ഇസ്കര
  • ● സോവിയറ്റ് യൂണിയന്റെ ശില്പിയായി അറിയപ്പെടുന്നത് – ലെനിൻ
  • ● മാർക്സിസ്റ്റ് ആശയങ്ങൾ കൊണ്ട് തൊഴിലാളികൾക്ക് ആവേശം പകർന്ന സാമൂഹ്യ പരിഷ്കർത്താക്കൾ – കാൾ മാർക്സ്, ഫ്രഡറിക് എംഗൽസ്

ഫ്ളോറൻസ് നൈറ്റിംഗേൽ

  • ക്രിമിയൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത – ഫ്ളോറൻസ് നൈറ്റിംഗേൽ
  • “വിളക്കേന്തിയ വനിത” എന്നറിയപ്പെടുന്നത് – ഫ്ളോറൻസ് നൈറ്റിംഗേൽ
  • നേഴ്സിംഗ് പ്രസ്ഥാനത്തിന്റെ അമരക്കാരിയായി അറിയപ്പെടുന്നത് – ഫ്ളോറൻസ് നൈറ്റിംഗേൽ

മാർക്സിസത്തിന്റെ ആശയം:

ഒരു സമൂഹത്തിൽ നില നിൽക്കുന്ന ഉൽപാദന രീതിയാണ് സമൂഹത്തിന്റെ അടിസ്ഥാനം.
ഉൽപാദനത്തിന്റെ അടിസ്ഥാനം തൊഴിലാളികളാണെന്നും അതിനാൽ തൊഴിലാളി വർഗത്തിന്റെ സർവാധിപത്യത്തിനായി പ്രവർത്തിക്കണം
.

  • ✸ മാർക്സിസ്റ്റ് ആശയങ്ങളിൽ അധിഷ്ഠിതമായി രൂപംകൊണ്ട പാർട്ടി – സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ്
  • ✸ ലെനിൻ പ്രവർത്തിച്ചിരുന്ന രാഷ്ട്രീയ പാർട്ടി – സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി
  • ✸ സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടിയിലെ രണ്ട് വിഭാഗങ്ങൾ – ബോൾഷെവിക്, മെൻഷെവിക്
  • ✸ ലെനിൻ പ്രവർത്തിച്ചിരുന്ന പാർട്ടിയിലെ വിഭാഗം – ബോൾഷെവിക്
  • ✸ ബോൾഷെവിക് പാർട്ടിക്ക് നേതൃത്വം നൽകി യവർ – ലെനിൻ, ട്രോട്സ്കി
  • ✸ മെൻഷവക്ക് പാർട്ടിക്ക് നേതൃത്വം നൽകിയത്-അലക്സാണ്ടർ കെരൻസ്കി

ഇന്റർ നാഷണൽ

  • ✸ ലോകത്താദ്യമായി അന്താരാഷ്ട്രതലത്തിൽ തൊഴിലാളികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടന – ഇന്റർ നാഷണൽ വർക്കിങ് മെൻസ് അസോസിയേഷൻ (1864 സെപ്തംബർ 28)
  • ✸ ഇന്റർനാഷണൽ വർക്കിങ് മെൻസ് അസോസിയേഷൻ അറിയപ്പെടുന്നത് – ഒന്നാം ഇന്റർനാഷണൽ
  • ✸ ഒന്നാം ഇന്റർനാഷണൽ രൂപീകൃതമായ സ്ഥലം – ലണ്ടൻ
  • ✸ ഒന്നാം ഇന്റർനാഷണലിന്റെ ആദ്യ പൊതു സമ്മേളനം നടന്ന സ്ഥലം – ജനീവ (1866)
  • ✸ ഒന്നാം ഇന്റർനാഷണൽ ഔദ്യോഗികമായി പിരിച്ചുവിടപ്പെട്ട വർഷം – 1876
  • ✸ രണ്ടാം ഇന്റർനാഷണൽ രൂപീകൃതമായ വർഷം – 1889
  • ✸ 1889 ലെ രണ്ടാം ഇന്റർനാഷണലിന്റെ രൂപീകരണ സമ്മേളനം നടന്ന സ്ഥലം – പാരീസ്
  • ✸ രണ്ടാം ഇന്റർനാഷണലിൽ നടന്ന പ്രഖ്യാപനം – മേയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചു
  • ✸ മൂന്നാം ഇന്റർനാഷണൽ നടന്നത് – 1919, മോസ്കോ
  • ✸ കമ്മ്യൂണിസ്റ്റ് ഇന്റർ നാഷണൽ (കൊമിൻന്റൺ)” എന്ന പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ – മൂന്നാം ഇന്റർനാഷണൽ
  • ✸ മൂന്നാം ഇന്റർനാഷണൽ വിളിച്ചുകൂട്ടിയത് – ലെനിൻ
  • ✸ മൂന്നാം ഇന്റർനാഷണൽ പിരിച്ചുവിട്ടത്  – സ്റ്റാലിൻ (1943ൽ)
  • ✸ റഷ്യൻ ഭരണാധികാരിയായ സ്റ്റാലിന് ആധിപത്യമുള്ള മൂന്നാം ഇന്റർനാഷണലിനെതിരായി രൂപം കൊണ്ട അന്താരാഷ്ട്ര സംഘടന – നാലാം ഇന്റർനാഷണൽ (1938)
  • ✸ നാലാം ഇന്റർനാഷണലിന് നേതൃത്വം നൽകിയത് – ലിയോൺ ട്രോട്സ്കി

  • ✸ റഷ്യൻ വിപ്ലവത്തിന്റെ മുദ്രാവാക്യം – കൃഷിഭൂമി കർഷകന്, പട്ടിണിക്കാർക്ക് ഭക്ഷണം, അധികാരം തൊഴിലാളികൾക്ക്, സമാധാനം എല്ലാപേർക്കും
  • ✸ തൊഴിലാളികളുടെ സമരം ശക്തമായതിനെ തുടർന്ന് റഷ്യൻ ചക്രവർത്തി രൂപീകരിച്ച നിയമ നിർമ്മാണസഭ – ദ്യൂമ (Dume)
  • ✸ രാഷ്ട്രീയ അവകാശങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികൾ പ്രകടനം നടത്തിയ റഷ്യൻ പ്രദേശം – പെട്രോഗാഡ് (1905 ജനുവരി 9)
  • ✸ പെട്രോഗാഡിൽ പ്രകടനം നടത്തിയ നൂറു കണക്കിന് തൊഴിലാളികൾക്കുനേരെ പട്ടാളം വെടിവച്ചതിനെ തുടർന്ന് തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവം അറിയപ്പെടുന്നത് – രക്തരൂഷിതമായ ഞായറാഴ്ച (Bloody Sunday)
  • ✸ “രക്തരൂഷിതമായ ഞായറാഴ്ച” ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ് – റഷ്യൻ വിപ്ലവം
  • ✸ രക്തരൂഷിതമായ ഞായറാഴ്ചയ്ക്കുശേഷം റഷ്യയിൽ രൂപം കൊണ്ട തൊഴിലാളി സംഘങ്ങൾ അറിയപ്പെട്ടത് – സോവിയേറ്റുകൾ
  • ✸ റഷ്യൻ വിപ്ലവസമയത്തെ റഷ്യൻ ഭരണാധികാരി – നിക്കോളാസ് II
  • ✸ 1914 -ൽ ഒന്നാം ലോകയുദ്ധം ആരംഭിച്ചതോടെ ദ്യുമയുടെ എതിർപ്പിനെ അവഗണിച്ച് യുദ്ധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ച സാർ ചക്രവർത്തി – നിക്കോളാസ് II
  • ✸ പെട്രോഗാഡ് പട്ടണം തൊഴിലാളികൾ പിടിച്ചെടുത്തതിനെതുടർന്ന് സ്ഥാനമൊഴിഞ്ഞ റഷ്യൻ ചക്രവർത്തി – നിക്കോളാസ് II
  • ✸ നിക്കോളാസിനെ അധികാരത്തിൽ നിന്നും പുറത്താക്കിയ വിപ്ലവം – ഫെബ്രുവരി വിപ്ലവം

Extra Note

  • സാർ ചക്രവർത്തിമാരുടെ ഭരണകാലഘട്ടത്തിലെ ഒരു യഥാർത്ഥ സംഭവത്തെ അധികരിച്ച് സംവിധാനം ചെയ്യപ്പെട്ട നിശബ്ദ സിനിമ – ബാറ്റിൽഷിപ്പ് പൊട്ടംകിൻ (സംവിധായകൻ: സെർഗി ഐൻസ്റ്റീൻ)
  • 1917 ലെ ഒക്ടോബർ വിപ്ലവത്തെക്കുറിച്ചുള്ള “ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസം” എന്ന പുസ്തകം എഴുതിയത് – ജോൺ റീഡ്
  • ജോൺ റീഡിന്റെ ലോകത്തെ പിടിച്ചു കുലുക്കിയ പത്തുദിവസം എന്ന പുസ്കത്ത* ആധാരമാക്കിയുള്ള ചലച്ചിത്രം സംവിധാനം ചെയ്തത് – സെർഗി ഐസൻസ്റ്റീൻ

  • ▸ ഫെബ്രുവരി വിപ്ലവം നടന്ന വർഷം – 1917 മാർച്ച്
  • ▸ ഫെബ്രുവരി വിപ്ലവത്തെ തുടർന്ന് അധികാരത്തിൽ വന്ന ഗവൺമെന്റിന്റെ തലവൻ – അലക്സാണ്ടർ കെരൻസ്കി
  • ▸ റഷ്യയിൽ താൽക്കാലിക ഗവൺമെന്റിന് നേതൃത്വം നൽകിയ മെൻഷെവിക് നേതാവ് – അലക്സാണ്ടർ കെരൻസ്കി
  • ▸ കലാപത്തെത്തുടർന്ന് രാജ്യം വിട്ടു പോയ മെൻഷെവിക് നേതാവ് – കെരൻസ്കി
  • ▸ കെരൻസ്കി ഗവൺമെന്റിന് അധികാരം നഷ്ടപ്പെട്ട വിപ്ലവം – ഒക്ടോബർ വിപ്ലവം (1917 നവംബർ 7)
  • ▸ ഒക്ടോബർ വിപ്ലവത്തിന്റെ മറ്റൊരു പേര് – ബോൾഷെവിക് വിപ്ലവം
  • ▸ വർഷങ്ങളായി പിന്നാക്കവസ്ഥയിലായിരുന്ന റഷ്യയെ സാമ്പത്തിക-ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പുരോഗതി കൈവരിക്കാൻ സഹായിച്ച വിപ്ലവം – ഒക്ടോബർ വിപ്ലവം
  • ▸ ബോൾഷെവിക് വിപ്ലവത്തെ തുടർന്ന് അധി കാരത്തിൽ വന്ന ശക്തനായ നേതാവ് – ലെനിൻ
  • ▸ ചുവപ്പ് കാവൽ സേന രൂപീകരിച്ച നേതാവ് – ലെനിൻ
  • ▸ സോവിയറ്റ് യൂണിയന്റെ ആദ്യ പ്രീമിയർ – ലെനിൻ
  • ▸ റഷ്യയിൽ യുദ്ധകാല കമ്മ്യൂണിസം, പുത്തൻ സാമ്പത്തികനയം മുതലായവ നടപ്പിലാക്കിയത് – ലെനിൻ
  • ▸ ലെനിന്റെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന സ്ഥലം – റെഡ് സ്ക്വയർ
  • ▸ ലെനിൻ അന്തരിച്ച വർഷം – 1924 ജനുവരി 21
  • ▸ റഷ്യൻ വിപ്ലവത്തിന് കാരണക്കാരനായ കപട സന്ന്യാസി – റാസ്പുട്ടിൻ
  • ▸ “തെമ്മാടിയായ സന്ന്യാസി” എന്നറിയപ്പെടുന്നത് – റാസ്പുട്ടിൻ
  • ▸ ഇന്ത്യൻ റാസ്പുട്ടിൻ എന്നറിയപ്പെടുന്നത് – വി.കെ. കൃഷ്ണമേനോൻ
  • ▸ സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം – 1922
  • ▸ 1924 -ൽ USSR-ൽ ഭരണത്തിൽ വന്ന ശക്തനായ ഭരണാധികാരി – സ്റ്റാലിൻ
  • ▸ ലെനിന്റെ പിൻഗാമി എന്നറിയപ്പെടുന്ന സോവിയറ്റ് യൂണിയനിലെ നേതാവ് – സ്റ്റാലിൻ
  • ▸ സോവിയറ്റ് യൂണിയനിൽ 1930 കളിലെ കടുത്ത ഭീകരതയ്ക്ക് (Great Terror of the 1930’s) ഉത്തരവാദിയായ നേതാവ് – സ്റ്റാലിൻ
  • ▸ റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ഭരണാധികാരി – സ്റ്റാലിൻ
  • ▸ സോവിയറ്റ് യൂണിയൻ (USSR) പിരിച്ചുവിട്ട വർഷം – 1991

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *