Plus Two Economics-Chapter-8: Questions and Answers in Malayalam
Plus Two Economics-Chapter-8: Questions and Answers in Malayalam

Plus Two Economics-Chapter-8: Questions and Answers in Malayalam

Chapter 8 – ദേശീയ വരുമാനം കണക്കാക്കൽ

ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
  1. GNP – തേയ്മാനം എന്നത് ?
    1. GDP
    2. NNP
    3. PCI
    4. PI

    ഉത്തരം :

    B. NNP.

  2. GDP -ഡിഫ്‌ളേറ്റർ എന്തിനു തുല്യമാണ് ?
    1. യഥാർത്ഥ GDP – നാമമാത്ര GDP
    2. (യഥാർത്ഥ GDP / നാമമാത്ര GDP) × 100
    3. (നാമമാത്ര GDP / യഥാർത്ഥ GDP) × 100
    4. പ്രതിശീർഷ വരുമാനം / യഥാർത്ഥ GDP

    ഉത്തരം :

    C.നാമമാത്ര GDP / യഥാർത്ഥ GDP × 100

  3. NFIA ഉൾപെടുന്നത്
    1. NNPFC
    2. NDPFC
    3. GDPFC
    4. മേൽ പറഞ്ഞവയൊന്നുമല്ല

    ഉത്തരം :

    A. NNPFC

  4. താഴെ പറയുന്നവയിൽ പ്രവാഹമേത് ?
    1. കയറ്റുമതി
    2. സമ്പത്ത്
    3. മൂലധനം
    4. വിദേശനാണ്യ ശേഖരം

    ഉത്തരം :

    A. കയറ്റുമതി

  5. വിദേശത്തു നിന്നുള്ള അറ്റ ഘടകവരുമാനം നെഗറ്റീവ് ആകുന്നതെപ്പോൾ ?
    1. NDP < NNP
    2. NNP < NDP
    3. NDP = NNP
    4. ഇവയൊന്നുമല്ല

    ഉത്തരം :

    B. NNP < NDP

  6. ഒരു സമ്പദ്ഘടനയിലെ GDPയും GNPയും തുല്യമാകുന്നതെപ്പോൾ ?
    1. വിദേശത്തുനിന്നുള്ള അറ്റഘടകവരുമാനം പോസീറ്റീവ് ആകുമ്പോൾ
    2. വിദേശത്തുനിന്നുള്ള അറ്റഘടകവരുമാനം നെഗറ്റീവ് ആകുമ്പോൾ
    3. വിദേശത്തുനിന്നുള്ള അഘടകവരുമാനം പൂജ്യം ആകുമ്പോൾ
    4. ഇവയൊന്നുമല്ല

    ഉത്തരം :

    C. വിദേശത്തുനിന്നുള്ള അറ്റ് ഘടകവരുമാനം പൂജ്യം ആകുമ്പോൾ

  7. ശരിയായ സമവാക്യം തെരഞ്ഞെടുക്കുക.
    1. GDP = GNP + വിദേശത്തുനിന്നുള്ള അറ്റഘടക വരുമാനം
    2. NNP = GNP – തേയ്മാനം
    3. NDP = GDP – അറ്റ പരോക്ഷ നികുതി മൂല്യം
    4. NNP = GNP – അറ്റ പരോക്ഷ നികുതി മൂല്യം

    ഉത്തരം :

    B. NNP = GNP – തേയ്മാനം

  8. ഒരു വ്യക്തിക്കോ ഉല്പാദന യൂണിറ്റിനോ മറ്റൊരു വ്യക്തി യിൽനിന്നോ ഉല്പാദന യൂണിറ്റിൽ നിന്നോ യാതൊരു ചെലവും കൂടാതെ ഉണ്ടാകുന്ന ഗുണത്തെ (ദോഷത്തെ) ഏതു പേരിൽ അറിയപ്പെടുന്നു?
    1. വെൽഫെയർ
    2. എക്സ്റ്റേണാലിറ്റീസ്
    3. ട്രാൻസ്ഫർ പേയ്മെന്റ്സ്
    4. ഇന്റേണൽ ഇക്കോണമീസ്

    ഉത്തരം :

    B. എക്സ്റ്റേണാലിറ്റീസ്

ഒറ്റപ്പെട്ടത് വേർതിരിച്ചെടുക്കുക. അതിന്റെ കാരണം പറയുകയും ചെയ്യുക.
    1. GDP
    2. NNP
    3. GNP
    4. UGC

    ഉത്തരം :

    D. UGC, മറ്റുള്ളവ ദേശീയവരുമാനം സംബന്ധിച്ച ആശയങ്ങളാണ്.

    1. ശമ്പളം
    2. നീക്കിയിരിപ്പ് സമ്പാദ്യം
    3. പ്രോവിഡന്റ് ഫണ്ട്
    4. ബോണസ്

    ഉത്തരം :

    B.നീക്കിയിരിപ്പ് സമ്പാദ്യം, മറ്റുള്ളവ ജീവനക്കാർക്കുള്ള പ്രതിഫലം എന്നതിൽപെടും.

    1. കള്ളക്കടത്ത്
    2. സെക്കന്റ്ഹാന്റ് സാധനങ്ങളുടെ വിൽപ്പന
    3. വീട്ടമ്മമാരുടെ സേവനം
    4. ഗോതമ്പിന്റെ ഉല്പാദനം

    ഉത്തരം :

    D. ഗോതമ്പിന്റെ ഉല്പാദനം, ദേശീയ വരുമാനം കണക്കാക്കുന്നതിൽ ഇത് ഉൾപ്പെടും

    1. ഒരു അധ്യാപകന്റെ സേവനം
    2. വീട്ടമ്മയുടെ സേവനം
    3. അഭി ഭാഷകന്റെ സേവനം
    4. എഞ്ചിനീയറുടെ സേവനം

    ഉത്തരം :

    B. വീട്ടമ്മയുടെ സേവനം, മറ്റുള്ളവ ദേശീയ വരുമാനം കണക്കാക്കുന്നതിൽ പെടും.

    1. തൊഴിലില്ലായ്മ വേതനം
    2. താങ്ങുവില
    3. വാർധക്യകാല പെൻഷൻ
    4. സ്കോളർഷിപ്പ്

    ഉത്തരം :

    B. താങ്ങുവില, മറ്റുള്ളവ മാറ്റ അടവുകളാണ്.

    1. വരുമാന രീതി
    2. ഡിഡക്ടീവ് രീതി
    3. ചെലവ് രീതി
    4. ഉല്പന്ന രീതി

    ഉത്തരം :

    B. ഡിഡക്ടീവ് രീതി. മറ്റെല്ലാം ദേശീയവരുമാനം അളക്കുന്നതി നുള്ള രീതികളാണ്.

വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
  1. GNPMP – …. = NNPMP
  2. ഉത്തരം :

    GNPMP – തേയ്മാനം = NNPMP

  3. NNPMP – …. = NNPFC
  4. ഉത്തരം :

    GNPMP – അറ്റ പരോക്ഷ നികുതി = NNPFC

  5. GDPFC + …. = GDPMP
  6. ഉത്തരം :

    GDPFC + അറ്റ പരോക്ഷ നികുതി = GDPMP

  7. GDP + …. = GNP
  8. ഉത്തരം :

    GDP + വിദേശത്തുനിന്നുള്ള അറ്റ ഘടകവരുമാനം = GNP

  9. സംതുലിത ബജറ്റ് മൾട്ടിപ്ലയർ ഒന്നായിരിക്കുമ്പോൾ ‘G’ യിൽ 100 രൂപയുടെ വർദ്ധനവുണ്ടായാൽ ദേശീയ വരുമാനത്തിലെ വർദ്ധനവ് ____ ആയിരിക്കും.
  10. ഉത്തരം :

    100

  11. മൊത്ത പ്രാഥമിക കമ്മി = ____
  12. ഉത്തരം :

    പ്രാഥമിക കമ്മി – ധനകമ്മി – അറ്റ പലിശ അടവ്

  13. GDP + ____ = GNP
  14. ഉത്തരം :

    വിദേശത്തുനിന്നുള്ള അറ്റ് ഘടക വരുമാനം (NFIA)

  15. GNP – മൂലധന വ്യയം (Depreciation) =
  16. ഉത്തരം :

    NNP

  17. ____ – അറ്റ പരോക്ഷ നികുതി = NNPFC
  18. ഉത്തരം :

    NNPMP

ചോദ്യങ്ങളും ഉത്തരങ്ങളും
  1. താഴെ പറയുന്ന പ്രസ്താവനകൾക്ക് ഒറ്റവാക്യമെഴുതുക.
    • a) ദേശീയ വരുമാനം / ജനസംഖ്യ
    • b) സമ്പത്ത് വ്യവസ്ഥയിലെ പ്രധാന മേഖലകളും അവയുടെ സാമ്പത്തിക പ്രവർത്തനങ്ങളും തമ്മിലുള്ള പരസ്പര ആശ്രയത്വം കാണിക്കുന്ന ചിത്രം.
    • c) വ്യക്തി വരുമാനം – പ്രത്യക്ഷ നികുതി
    • d) ജി.എൻ.പി. – തേയ്മാനം
  2. ഉത്തരം :

    • a) ആളോഹരി വരുമാനം
    • b) ചാക്രിക പ്രവാഹം
    • c) വിനിമയയോഗ്യ വരുമാനം
    • d) NNP
  3. ഒരേ ജോലി വേലക്കാരിയും വീട്ടമ്മയും ചെയ്യുന്നുവെങ്കിൽ ആരുടെ സേവനമായിരിക്കും ദേശീയവരുമാനത്തിൽ ഉൾപ്പെടുത്തുന്നത് ? എന്തുകൊണ്ട് ?
  4. ഉത്തരം :

    വീട്ടമ്മയുടെ സേവനം ദേശീയ വരുമാനത്തിൽ ഉൾപ്പെടുത്തില്ല. കാരണം വീട്ടമ്മയുടെ സേവനത്തിന് പ്രതിഫലം നൽകുന്നില്ല. എന്നാൽ വേലക്കാരിക്ക് പ്രതിഫലം നൽകുന്നതിനാൽ അവരുടെ സേവനം ദേശീയ വരുമാനം കണക്കാക്കുന്നതിൽ ഉൾപ്പെടുത്തും.

  5. താഴെ തന്നിരിക്കുന്ന വസ്തുക്കളെ അന്തിമ ഉപഭോഗവസ്തുക്കൾ എന്നും, ഇന്റർമീഡിയറി വസ്തുക്കൾ എന്നും രണ്ടായി തരംതിരിക്കുക.
    ഗോതമ്പ്, ബഞ്ച്, ബ്രഡ്, തടി, റബർ, ടയർ.
  6. ഉത്തരം :

    Table 8.1
    അന്തിമ ഉപഭോഗ വസ്തുക്കൾ ഇന്റർമീഡിയറി വസ്തുക്കൾ
    ബഞ്ച് ഗോതമ്പ്
    ബ്രഡ് തടി
    ടയർ റബർ

  7. യഥാർത്ഥ പ്രവാഹം, പണപ്രവാഹം എന്നിവ തമ്മിലുള്ള വ്യത്യാസമെഴുതുക.
  8. ഉത്തരം :

    പണത്തിന്റെ രൂപത്തിലുള്ള പ്രവാഹമാണ് പണപ്രവാഹം. ഘടക വരുമാന പ്രവാഹവും സാധനത്തിന്റെ വില പ്രവാഹവും പണ പ്രവാഹങ്ങളാണ്. സാധന സേവന രൂപത്തിലുള്ള പ്രവാഹമാണ് യഥാർത്ഥ പ്രവാഹം, ഘടക സേവന പ്രവാഹവും, സാധന സേവനങ്ങളുടെ പ്രവാഹവും യഥാർത്ഥ പ്രവാഹങ്ങളാണ്.

  9. കുറച്ച് ചരങ്ങൾ ചുവടെ തന്നിരിക്കുന്നു. അവയെ ശേഖരം, പ്രവാഹം എന്നിങ്ങനെ തരംതിരിക്കുക.
    സമ്പത്ത്, കുടുംബ വരുമാനം, മൂലധനം, പണപ്രദാനം, മൂലധന സ്വരൂപണം, കുടുംബത്തിന്റെ സമ്പാദ്യം, ഉപഭോഗം, ഇൻവെന്ററി.
  10. ഉത്തരം :

    Table 8.2
    ശേഖരം പ്രവാഹം
    സമ്പത്ത് കുടുംബ വരുമാനം
    മൂലധനം ഉപഭോഗം
    പണപ്രദാനം മൂലധന സ്വരൂപണം
    ഇൻവെന്ററി കുടുംബത്തിന്റെ സമ്പാദ്യം

  11. താഴെ കൊടുത്ത ഐഡന്റിറ്റിയിൽ നിന്ന് ബജറ്റ് കമ്മി, വ്യാപാര കമ്മി എന്നിവ കണ്ടുപിടിക്കുക.
    GDP = C + I + G + (X – M) = C + S + T
  12. ഉത്തരം :

    ബജറ്റ് കമ്മി = G – T
    വ്യാപാര കമ്മി = M – X

  13. ദേശീയവരുമാനം കണക്കാക്കുമ്പോൾ മാറ്റക്കെടുതികൾ ഒഴിവാക്കപ്പെടുന്നു. ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? കാരണം വിശദമാക്കുക.
  14. ഉത്തരം :

    യോജിക്കുന്നു.
    ദേശീയവരുമാനം കണക്കാക്കുമ്പോൾ തൊഴിലില്ലായ്മാ വേതനം, വിധവാ പെൻഷൻ, എന്നിവപോലുള്ള മാറ്റ അടവുകൾ ഒഴിവാക്കപ്പെടുന്നു. ഇത് എന്തെങ്കിലും സാമ്പത്തിക പ്രവർത്തനത്തിൽ നിന്ന് ഉളവാകുന്നതല്ല. മാറ്റവരുമാനം മാത്രമാണ് എന്നതാണിതിന് കാരണം. സാമ്പത്തിക പ്രവർത്തനത്തിൽ നിന്നുള്ള വരുമാനത്തിന് ചുമത്തുന്ന നികുതിയിലൂടെ ശേഖരിക്കുന്ന നികുതി വരുമാനത്തിൽനിന്നാണ് സർക്കാർ ഇത്തരം കൊടുക്കലുകൾ നടത്തുന്നത്. സാമ്പത്തിക പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം ദേശീയ വരുമാനത്തിൽ ഉൾപ്പെടുത്തി കഴിയുന്നതിനാൽ, മാറ്റ അടവുകൾ വീണ്ടും ഉൾപ്പെടുത്തേണ്ടതില്ല. അതിനാൽ ഇവ ഒഴിവാക്കപ്പെടുന്നു.

  15. താഴെ പറയുന്നവ ദേശീയവരുമാനത്തിൽ ഉൾപ്പെടുത്തുമോ ഇല്ലയോ എന്ന് പ്രസ്താവിക്കുക.
    • a. സെക്കന്റ് ഹാന്റ് യന്ത്രങ്ങൾ വാങ്ങൽ
    • b. പ്രവർത്തന മിച്ചം
    • c. വാർധക്വകാല പെൻഷൻ
    • d. സ്വന്തം ഉപഭോഗത്തിനുള്ള ഉല്പാദനം
    • e. പലിശ
    • f. അപ്രതീക്ഷിത ലാഭനഷ്ടങ്ങൾ
  16. ഉത്തരം :

    Table 8.3
    a. സെക്കന്റ് ഹാന്റ് യന്ത്രങ്ങൾ വാങ്ങൽ ഉൾപ്പെടുത്തില്ല
    b. പ്രവർത്തന മിച്ചം ഉൾപ്പെടുത്തും
    c. വാർധക്വകാല പെൻഷൻ ഉൾപ്പെടുത്തില്ല
    d. സ്വന്തം ഉപഭോഗത്തിനുള്ള ഉല്പാദനം ഉൾപ്പെടുത്തില്ല
    e. പലിശ ഉൾപ്പെടുത്തും
    f. അപ്രതീക്ഷിത ലാഭനഷ്ടങ്ങൾ ഉൾപ്പെടുത്തില്ല

  17. യോജിച്ച പദങ്ങൾ നല്കുക.
    Table 8.4
    ഉല്പന്ന മൂല്യം – മദ്ധ്യവർത്തി ഉപയോഗം
    GDP + വിദേശ ഘടക വരുമാനം
    GNP – തേയ്മാനം
    NNPMP – അറ്റ പരോക്ഷ നികുതി

  18. ഉത്തരം :

    Table 8.5
    ഉല്പന്ന മൂല്യം – മദ്ധ്യവർത്തി ഉപയോഗം വർദ്ധിതമൂലം
    GDP + വിദേശ ഘടക വരുമാനം GNP
    GNP – തേയ്മാനം NNP
    NNPMP – അറ്റ പരോക്ഷ നികുതി NNPFC

  19. ദേശീയ വരുമാനം കണക്കാക്കുന്നതുകൊണ്ടുള്ള ഏതെങ്കിലും മൂന്ന് ഉപയോഗങ്ങൾ ചൂണ്ടിക്കാട്ടുക.
  20. ഉത്തരം :

    ദേശീയ വരുമാനം കണക്കാക്കുന്നതുകൊണ്ടുള്ള 3 ഉപയോഗങ്ങൾ താഴെ പറയുന്നവയാണ്.

    • i) ദേശീയ വരുമാനം വിവിധ ഉല്പാദന ഘടകങ്ങൾക്കായി എങ്ങനെ വിതരണം ചെയ്തിരിക്കുന്നു എന്ന് മനസ്സിലാക്കു വാൻ സഹായിക്കുന്നു.
    • ii) ദേശീയ വരുമാന കണക്കുകൾ, സമ്പദ്വ്യവസ്ഥയിലെ ഓരോ മേഖലയുടേയും ദേശീയ വരുമാനത്തിലേക്കുള്ള സംഭാവന എത്രമാത്രമാണെന്ന് മനസ്സിലാക്കുവാൻ സഹായിക്കുന്നു.
    • iii) സമ്പദ് വ്യവസ്ഥയുടെ ഘടനാപരമായ മാറ്റം മനസ്സിലാക്കുവാൻ സഹായിക്കുന്നു.

  21. തന്നിരിക്കുന്ന പ്രവാഹങ്ങളെ ഉചിതമായി വർഗ്ഗീകരിക്കുക.
    അദ്ധ്യാപകന്റെ സേവനം, സബ്സിഡികളും നികുതികളും, ഘട കവരുമാനങ്ങൾ, അന്തിമ ഉപഭോഗ വസ്തുക്കൾ, ഉപഭോഗ ചെലവ്, ഇറക്കുമതി വസ്തുക്കൾ.
  22. ഉത്തരം :

    Table 8.6
    യഥാർത്ഥ പ്രവാഹം പണപ്രവാഹം
    അദ്ധ്യാപകന്റെ സേവനം സബ്സിഡികളും നികുതികളും
    അന്തിമ ഉപഭോഗ വസ്തുക്കൾ ഘട കവരുമാനങ്ങൾ
    ഇറക്കുമതി വസ്തുക്കൾ ഉപഭോഗ ചെലവ്

  23. താഴെ തന്നിരിക്കുന്നവയെ ഉപഭോക്ത്യ വില സൂചിക, GDP ഡിഫ്ളേറ്റർ എന്നിങ്ങനെ തരംതിരിക്കുക.
    • a) ഇറക്കുമതി ചെയ്ത വസ്തുക്കളുടെ വില ഉൾപ്പെടുന്നില്ല.
    • b) വെയ്റ്റ് വ്യത്യസ്തമാണ്.
    • c) എല്ലാ സാധനങ്ങളും സേവനങ്ങളും ഉൾപ്പെടുന്നു.
    • d) ഇറക്കുമതി ചെയ്ത വസ്തുക്കളുടെ വില ഉൾപ്പെടുന്നു.
    • e) വെയ്റ്റ് സ്ഥിരമാണ്.
    • f) എല്ലാ സാധനങ്ങളും സേവനങ്ങളും ഉൾപ്പെടുന്നില്ല.
  24. ഉത്തരം :

    Table 8.7
    ഉപഭോക്തൃ വില സൂചിക GDP ഡിഫ്ളേറ്റർ
    ഇറക്കുമതി ചെയ്ത വസ്തുക്കളുടെ വില ഉൾപ്പെടുന്നു. ഇറക്കുമതി ചെയ്ത വസ്തുക്കളുടെ വില ഉൾപ്പെടുന്നില്ല.
    വെയ്റ്റ് സ്ഥിരമാണ്. വെയ്റ്റ് വ്യത്യസ്തമാണ്.
    എല്ലാ സാധനങ്ങളും സേവനങ്ങളും ഉൾപ്പെടുന്നില്ല എല്ലാ സാധനങ്ങളും സേവനങ്ങളും ഉൾപ്പെടുന്നു.

  25. ഒരു സമ്പദ് വ്യവസ്ഥയിൽ 3 വസ്തുക്കൾ ഉൽപ്പാദിപ്പിക്കപ്പെടുന്നുവെന്നും അവ വിവിധ വർഷങ്ങളിൽ വിത്യസ്ത വിലയ്ക്ക് വിൽക്കുന്നുവെന്നും സങ്കല്പ്പിക്കുക. എങ്കിൽ GDP ഡിഫ്ളേറ്റർ കണ്ടുപിടിക്കുക.
    Table 8.8
    Cloth Rice Oil
    Year Price Quantity Price Quantity Price Quantity
    2014 160 10 25 20 80 5
    2015 190 10 30 20 100 5

  26. ഉത്തരം :

    GDP Deflator = \( \mathbf{{\frac {Nominal GDP}{Real gdp}×100}}\)

    = \( \mathbf{{\frac {3000}{2500}×100}}\) = 120

  27. തേയ്മാനം, അറ്റപരോക്ഷനികുതി, NNPFC എന്നിവ കണ്ടുപിടിക്കുക
    GDPMP 11300
    NDPMP = 10300
    NDPFC = 10000
    NFIA = 1500
  28. ഉത്തരം :

    • i. തേയ്മാനം = GDPMP – NDPMP
      = 11300 – 10300
      = 1000.
    • ii. അറ്റപരോക്ഷനികുതി = NDPMP – NDPFC
      = 10300 – 10000
      = 300.
    • ii. NNPFC = NDPFC + NFIA
      = 10300 + 1500
      = 11500.

  29. ചേരുംപടി ചേർക്കുക.
    Table 8.9
    A B
    NNP GDP – വിദേശത്തുനിന്നുള്ള അറ്റഘടക വരുമാനം
    GNP വ്യക്തിഗത വരുമാനം – പ്രത്യക്ഷ നികുതികൾ
    കൂട്ടിച്ചേർത്ത മൂല്യം GNP – തേയ്മാനം
    കമ്പോളവിലയിലുള്ള GDP ഉല്പന്ന മൂല്യം – അന്തരാള ഉപഭോഗം
    വിനിയോഗ യോഗ്യ വരുമാനം ഘടകവിലയിലുള്ള GDP – അറ്റ പരോക്ഷ നികുതി

  30. ഉത്തരം :

    Table 8.10
    A B
    NNP GNP – തേയ്മാനം
    GNP GDP – വിദേശത്തുനിന്നുള്ള അറ്റഘടക വരുമാനം
    കൂട്ടിച്ചേർത്ത മൂല്യം ഉല്പന്ന മൂല്യം – അന്തരാള ഉപഭോഗം
    കമ്പോളവിലയിലുള്ള GDP ഘടകവിലയിലുള്ള GDP – അറ്റ പരോക്ഷ നികുതി
    വിനിയോഗ യോഗ്യ വരുമാനം വ്യക്തിഗത വരുമാനം – പ്രത്യക്ഷ നികുതികൾ

  31. താഴെ പറയുന്നവയെ ശേഖരങ്ങളും പ്രവാഹങ്ങളുമായി തരംതിരിക്കുക.
    സമ്പത്ത്, ശമ്പളം, ഭക്ഷ്യധാന്യശേഖരം, വിദേശനാണ്യ കരുതൽ ശേഖരം, മൊത്തം ആഭ്യന്തര സമ്പാദ്യം, മൂലധനം, പണപ്രദാനത്തിലെ മാറ്റം, പണത്തിന്റെ അളവ്, കയറ്റുമതി, മുലധന സ്വരൂപണം.
  32. ഉത്തരം :

    Table 8.11
    ശേഖരം പ്രവാഹം
    സമ്പത്ത് കയറ്റുമതി
    വിദേശനാണ്യ കരുതൽ ശേഖരം ശമ്പളം
    ഭക്ഷ്യധാന്യശേഖരം മൊത്തം ആഭ്യന്തര സമ്പാദ്യം
    മൂലധനം പണപ്രദാനത്തിലെ മാറ്റം
    പണത്തിന്റെ അളവ് മുലധന സ്വരൂപണം

  33. ഒരു ദ്വിമേഖലാ സമ്പദ്വ്യവസ്ഥയിലെ വരുമാനത്തിന്റെയും ചെലവിന്റെയും ചാക്രിക പ്രവാഹം ചിത്രീകരിച്ചിരിക്കുന്നു.
    Circular Flow Question
    • i. ചിത്രം പൂർത്തിയാക്കുക.
    • ii. ചാക്രിക പ്രവാഹം വിശദീകരിക്കുക.
  34. ഉത്തരം :

    • i. Circular Flow Answer
    • ii. സമ്പദ്വ്യവസ്ഥയിലെ വിവിധ മേഖലകൾ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെയും പരസ്പരാശ്രയത്വത്തിന്റേയും ചിത്രരൂപമാണ് വരുമാനത്തിന്റേയും ചെലവിന്റേയും ചാക്രിക പ്രവാഹം. ദ്വിമേഖലാ ചാക്രിക പ്രവാഹത്തിൽ കുടുംബങ്ങൾ, സ്ഥാപനങ്ങൾ എന്നീ രണ്ട് മേഖലകൾ മാത്രമേയുള്ളൂ. കുടുംബങ്ങളിൽ നിന്ന് സ്ഥാപനത്തിലേക്കുള്ള സേവന ഘടകങ്ങളുടെ ഒഴുക്കോടുകൂടി സാമ്പത്തിക പ്രവർത്തനം ആരംഭിക്കുന്നു. ഉല്പാദനം നടക്കുന്നത് സ്ഥാപനങ്ങളിലാണ്. തൊഴിലാളിയുടെ സേവനത്തിന്, ആ സേവനം പ്രദാനം ചെയ്ത കുടുംബങ്ങൾക്ക്, സ്ഥാപനം, വേതനം നൽകുന്നു. ഇവിടെ ഒരു പ്രവാഹവും എതിർ പ്രവാഹവും കാണാം. കുടുംബങ്ങളിൽ നിന്ന് സ്ഥാപനത്തിലേക്കുള്ള (തൊഴിൽ) ഘടക പ്രവാഹമാണ് ആദ്യത്തേത്. സ്ഥാപനത്തിൽനിന്ന് കുടുംബങ്ങളിലേക്കുള്ള വരുമാന (വേതന) പ്രവാഹമാണ് എതിർ പ്രവാഹം. കുടുംബങ്ങൾക്ക് വരുമാനം കിട്ടുമ്പോൾ, അവരത് സാധനങ്ങൾ വാങ്ങാൻ ചെലവഴിക്കുന്നു. അങ്ങനെ പണം കുടുംബങ്ങളിൽ നിന്ന് സ്ഥാപനത്തിലേക്ക് പ്രവഹിക്കുന്നു. ഈ പ്രവാഹം സ്ഥാപനത്തിൽ നിന്ന് വിടുകളിലേക്കുള്ള സാധന സേവനങ്ങളുടെ എതിർ പ്രവാഹത്തിന് ഇടയാക്കുന്നു. അങ്ങനെ ചാക്രിക പ്രവാഹം പൂർത്തിയാകും.

  35. “ഒരു ദ്വിമേഖലാ സമ്പദ്വ്യവസ്ഥയിലെ അന്തിമ ഉപഭോഗവസ്തുക്കളുടെ മൊത്തം മൂല്യം 100 കോടി രൂപയും ഘടകവരുമാനം 100 കോടി രൂപയും ആണ്. മൊത്തം ഉപഭോഗ ചെലവ് 80 കോടി രൂപ മാത്രമാണ് എന്നും സങ്കൽപ്പിക്കുക.
    • a. എങ്കിൽ ചാക്രിക പ്രവാഹത്തിന് എന്ത് സംഭവിക്കുന്നു?
    • b. ചാക്രിക പ്രവാഹത്തിൽ തെറ്റുതിരുത്താൻ എന്ത് സംവിധാന മാണ് കുട്ടിച്ചേർക്കുന്നത്?
    • c. ചാക്രിക പ്രവാഹത്തിലെ ലീക്കേജസും ഇൻജക്ഷൻസും എന്തൊക്കെ?
  36. ഉത്തരം :

    • a. ചാക്രിക പ്രവാഹത്തിലെ യഥാർത്ഥ പ്രവാഹങ്ങളും പണപ്രവാഹങ്ങളും തമ്മിൽ ചേർച്ചയില്ലാതെ വരും. അഥവാ ചാക്രിക പ്രവാഹത്തിന് തടസം നേരിടുന്നു.
    • b. ഇതിനൊരു പരിഹാരമെന്ന നിലയിൽ ഫിനാൻഷ്യൽ സിസ്റ്റം കൂട്ടിച്ചേർക്കാവുന്നതാണ്.
    • c. ലീക്കേജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സൃഷ്ടിക്ക പെടുന്ന ആകെ വരുമാനവും കുടുംബങ്ങളുടെ ചെലവും തമ്മിലുള്ള അന്തരമാണ്. സമ്പാദ്യം ഒരു ലിക്കേജ് ആണ്. ഇൻജക്ഷൻ എന്നാൽ ചാക്രിക പ്രവാഹത്തിലേക്കുള്ള കൂട്ടിച്ചേർക്കലാണ് അതായത് ഫിനാൻഷ്യൽ സിസ്റ്റത്തിൽ നിന്നുള്ള വായ്പയെടുക്കൽ ഒരു ഇൻജക്ഷനാണ്.

    • a. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ദേശീയ വരുമാനം കണ്ടുപിടിക്കുക.
      Table 8.12
      ഇനം ഇന്ത്യ പാക്കിസ്ഥാൻ
      പ്രാഥമിക മേഖലയിൽ കൂട്ടിച്ചേർത്ത മൂലം 600 കോടി 350 കോടി
      ദ്വിതീയ മേഖലയിൽ കൂട്ടിച്ചേർത്ത മൂല്യം 750 കോടി 540 കോടി
      ത്രിതീയ മേഖലയിൽ കൂട്ടിച്ചേർത്ത മൂല്യം 940 കോടി 630 കോടി
      വിദേശത്തുനിന്നുള്ള അഘടക വരുമാനം 595 കോടി 340 കോടി

    • b. എത് രീതിയാണ് ദേശീയവരുമാനം കണക്കാക്കുന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്?
    • c. ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള മറ്റ് രീതികൾ ഏതെല്ലാം?
    .
  37. ഉത്തരം :

    • a. ഇന്ത്യയുടേ ദേശീയ വരുമാനം = 2885 കോടി,
      പാക്കിസ്ഥാന്റേ ദേശീയ വരുമാനം = 1860 കോടി.
    • b. ദേശീയ വരുമാനം കണ്ടെത്താൻ ഉപയോഗിച്ചിരിക്കുന്ന രീതി ഉല്പന്ന രീതിയാണ്.
    • c. വരുമാന രീതിയും ചെലവ് രീതിയുമാണ് മറ്റു രണ്ടു രീതികൾ.

  38. ജനക്ഷേമത്തിന്റെ സൂചികയായി GDP ഉപയോഗിക്കുന്നതിലെ പോരായ്മകൾ എന്തെല്ലാം ?
  39. ഉത്തരം :

    ഒരു രാജ്യത്തിന്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഉല്പാദിപ്പിക്കുന്ന എല്ലാ സാധനങ്ങളുടേയും സേവനങ്ങളുടേയും ധന മൂല്യമാണ് ജിഡിപി. ജിഡിപിയുടെ വളർച്ചാനിരക്ക് സമ്പദ് വ്യവസ്ഥയുടെ വളർച്ചാനിരക്കാണ്. ഉയർന്ന ജിഡിപി സാമ്പത്തിക വളർച്ചയെ സൂചിപ്പിക്കുന്നു. എന്നാൽ ഉയർന്ന ജിഡിപിയും അതിന്റെ വളർച്ചാനിരക്കും മാത്രമായാൽ വികസന സൂചികയായി കണക്കാക്കാനാവില്ല. ജിഡിപി വളർച്ച ഉണ്ടായാലും ജനക്ഷേമമുണ്ടാകാത്ത സാഹചര്യമുണ്ടാകാം. അത്തരം സാഹചര്യങ്ങൾ താഴെ പറയുന്നു.

    • a. വരുമാനത്തിന്റെ സന്തുലിതമല്ലാത്ത വിതരണം: ചിലപ്പോൾ ജിഡിപി വർദ്ധിച്ചെന്ന് വരാം. പക്ഷേ, അതോടൊപ്പം വരുമാനത്തിലെ അസമത്വവും വർധിച്ചേക്കാം. വരുമാനത്തിന്റെ അസന്തുലിതമായ വിതരണംമൂലം ദരിദ്രർ കൂടുതൽ ദരിദ്രരായി മാറാം. ഈ സാഹചര്യത്തിൽ ജിഡിപി, ക്ഷേമത്തിന്റെ നല്ലൊരു സൂചികയല്ല.
    • b. ജിഡിപിയും ധനേതര ഇടപാടുകളും: ധനേതര ഇടപാടുകളിൽ പലതും ജിഡിപിയിൽ പെടുത്താറില്ല. ഇത്തരം ധനേതര ഇടപാടുകൾ ഉൾപ്പെടുത്താതെ വന്നാൽ ജിഡിപി ഒരപൂർണ്ണ കണക്കാണു്. അതുകൊണ്ട് ജിഡിപിയെ ക്ഷേമത്തിന്റെ സൂചകമായി എടുക്കാനാവില്ല.
    • c. ജിഡിപിയും ഹാനികരമായ വസ്തുക്കളും:ജിഡിപി കണക്കാക്കുമ്പോൾ എല്ലാ സാധന സേവനങ്ങളും ഉൾപ്പെടുത്തും. അവ ജനങ്ങൾക്ക് ഹാനികരമാണോ അല്ലയോ എന്ന് നോക്കാറില്ല. പുകയിലയുടേയും മദ്യത്തിന്റേയും ഉല്പാദനം കൂടിയാൽ ജിഡിപിയും കൂടും. പക്ഷേ, അതുകൊണ്ട് ക്ഷേമം ഉണ്ടാകണമെന്നില്ല.
    • d. ജിഡിപിയും ആകസ്മികങ്ങളും: ആകസ്മികങ്ങൾ നല്ലതും ചീത്തയുമാകാം. ജിഡിപി കണക്കാക്കുമ്പോൾ ക്ഷേമം വളർത്തുന്ന ആകസ്മികങ്ങളും ക്ഷേമം നശിപ്പിക്കുന്ന ആകസ്മികങ്ങളും കണക്കാക്കാറില്ല.

  40. താഴെ കോളം എ യിലും ബി യിലും തന്നിരിക്കുന്ന സമവാക്യങ്ങളെ ബന്ധിപ്പിച്ച് പൂർണ്ണമാക്കുക.
    Table 8.13
    A B
    അറ്റ് നിക്ഷേപം \( \sum_{i=1}^N \) = GVAi
    GDP GNP – തേയ്മാനം
    NDP \( \sum_{i=1}^N \) = NVAi
    NNP മൊത്തം നിക്ഷേപം – തേയ്മാനം
  41. ഉത്തരം :

    Table 8.14
    A B
    അറ്റ് നിക്ഷേപം മൊത്തം നിക്ഷേപം – തേയ്മാനം
    GDP \( \sum_{i=1}^N \) = GVAi
    NDP \( \sum_{i=1}^N \) = NVAi
    NNP GNP – തേയ്മാനം

  42. താഴെ കൊടുത്തിരിക്കുന്ന ദത്തങ്ങളിൽ നിന്ന് ചെലവ് രീതി ഉപയോഗിച്ച്, കമ്പോളവിലയിലും, ഘടകചെലവിലുമുള്ള ദേശീയവരുമാനം കണ്ടുപിടിക്കുക.
    Table 8.15
    ഇനം തുക (കോടി)
    ഇൻവെന്ററി നിക്ഷേപം 15
    വിദേശത്തുനിന്നുള്ള അറ്റഘടക വരുമാനം 10
    സ്വകാര്യ ഉപഭോഗ ചെലവ് 475
    മൊത്തം നിർമ്മാണ നിക്ഷേപം 48
    കയറ്റുമതി 25
    സർക്കാർ ആത്യന്തിക ഉപഭോഗ ചെലവ് 175
    മൊത്തം പൊതുമേഖലാ നിക്ഷേപം 15
    മൊത്തം സ്ഥിര നിക്ഷേപം 38
    ഇറക്കുമതി 12
    അറ്റ പരോക്ഷ നികുതി 8

    .
  43. ഉത്തരം :

    GNPMP = സ്വകാര്യ അന്തിമ ഉപഭോഗ വയം + സർക്കാർ അന്തിമ ഉപഭോഗ വ്യയം + മൂലധന സ്വരൂപണം + വിദേശത്തുനിന്നുള്ള അറ്റ ഘടക വരുമാനം
    = 475 + 175 + 101 (i.e., 48 + 15 + 38) + 15 + 13
    = RS. 779 കോടി
    GNPFC = GNPMP – അറ്റ പരോക്ഷ നികുതി
    = 779 – 8
    = RS. 771 കോടി

  44. ഒരു ദ്വിമേഖലാ സമ്പദ്വ്യവസ്ഥയിൽ, അന്തിമോപയോഗ വസ്തുക്കളും മൂല്യവും, ഘടകവരുമാനമായി ലഭിക്കുന്ന തുകയും 200 കോടി എന്ന തുല്യാവസ്ഥയിലാണ്. ഗാർഹിക മേഖല പക്ഷേ, 180 കോടി രൂപ മാത്രമേ ചെലവഴിക്കുന്നുള്ളു.
    • a) 20 കോടി സമ്പാദ്യമാണെങ്കിൽ, 20 കോടി (സമ്പാദ്യം) ചാക്രിക പ്രവാഹത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ ?
    • b) ചാക്രിക പ്രവാഹം നേരെയാക്കാൻ എന്ത് സംവിധാനമാണ് കൂട്ടിച്ചേർക്കുന്നത് ?
    • c) സമ്പാദ്യം എന്നത് ലീക്കേജാണോ, ഇൻജക്ഷൻ ആണോ ?
  45. ഉത്തരം :

    • a) ദ്വിമേഖലാ ചാക്രിക പ്രവാഹത്തിൽ നിന്നും 20 കോടി (സമ്പാദ്യം) ഒഴിവാക്കിയിരിക്കുന്നു
    • b) സാമ്പത്തിക സംവിധാനം
    • c) അതേ

  46. ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള മൂന്ന് രീതികൾ വിശദീകരിക്കുക. മൂന്ന് രീതിയിലും കണക്കാക്കുമ്പോൾ ഒരേ മൂല്യം ലഭിക്കുന്നതിനേക്കുറിച്ച് വിവരിക്കുക.
  47. ഉത്തരം :

    മൂന്ന് രീതികളുടേയും അനുരജ്ഞനം (Reconcillation of the three methods) ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള മൂന്ന് രീതികളും ദേശീയ വരുമാനത്തിന്റെ മൂന്ന് ഭാവങ്ങളിലുള്ള അളവുമാണ് ലഭ്യമാക്കുന്നത്. ഇവ കൂട്ടിച്ചേർത്ത മൂല്യരീതി അഥവാ ഉൽപ്പന്ന രീതിയിൽ ലഭ്യമാകുന്ന മൊത്ത ദേശീയ ഉൽപ്പന്നം (GNP), വരുമാന രീതി വഴി ലഭ്യമാകുന്ന മൊത്ത ദേശീയവരുമാനം (GNI), ചെലവുരീതിയിൽ ലഭ്യമാകുന്ന മൊത്ത ദേശീയ ചെലവ് (GNE) എന്നിവയാണ്. ഏതു രീതി അവലംബിച്ചാലും ലഭിക്കുന്ന ഫലം ഒന്നുതന്നെ ആയിരിക്കും. അതായത് GNP = GNI = GNE.

    Table 8.16
    ഉൽപ്പന്നരീതി വരുമാന രീതി ചെലവുരീതി
    അറ്റ പരോക്ഷ നികുതി
    +
    സ്ഥിരമൂലധന ഉപഭോഗം
    +
    ഘടകവരുമാനത്തിൽ പ്രാഥമിക മേഖലയിൽ കുട്ടിച്ചേർത്ത അറ്റമൂല്യം
    +
    ഘടകവരുമാനത്തിൽ ദ്വിദീയ മേഖലയിൽ കുട്ടിച്ചേർത്ത അറ്റമൂല്യം
    +
    ഘടകവരുമാനത്തിൽ ത്രിതീയ മേഖലയിൽ കുട്ടിച്ചേർത്ത അറ്റമൂല്യം
    +
    കമ്പോള വിലകളിലുള്ള GDP
    +
    വിദേശത്തുനിന്നുള്ള അറ്റ ഘടക വരുമാനം
    +
    കമ്പോള വിലയിലുള്ള GNP.
    അറ്റ പരോക്ഷ നികുതി
    +
    സ്ഥിരമൂലധന ഉപഭോഗം
    +
    തൊഴിൽ ചെയ്യുന്നവരുടെ പ്രതിഫലം
    +
    പ്രവർത്തനമിച്ചം
    +
    സ്വയംതൊഴിൽ ചെയ്യുന്നവരുടെ സമ്മിശ്ര വരുമാനം
    +
    കമ്പോള വിലകളിലുള്ള GDP
    +
    വിദേശത്തുനിന്നുള്ള അറ്റ ഘടക വരുമാനം
    +
    കമ്പോള വിലയിലുള്ള GNP.
    സ്വകാര്യ അന്തിമ ഉപഭോഗച്ചെലവ്
    +
    ഗവണ്മെന്റിന്റെ അന്തിമ ഉപഭോഗച്ചെലവ്
    +
    മൊത്ത ആഭ്യന്തര സ്ഥിര മൂലധന സ്വരൂപണം
    +
    സാധന സേവനങ്ങളുടെ അറ്റ കയറ്റുമതി
    +
    കമ്പോള വിലകളിലുള്ള GDP
    +
    വിദേശത്തുനിന്നുള്ള അറ്റ ഘടക വരുമാനം
    +
    കമ്പോള വിലയിലുള്ള GNP.

  48. 2008 ലെ സാമ്പത്തിക മാന്ദ്യം കമ്പോള സമ്പദ് വ്യവസ്ഥകളെ പൊതുവെയും US നെ പ്രത്യേകിച്ചും ബാധിച്ചു. IT, ബാങ്കിംഗ് മേഖലകളിലെ ഇന്ത്യക്കാരായ തൊഴിലാളികൾ ആയിരക്കണക്കിന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരികയുണ്ടായി. താഴെ പറയുന്ന സ്ഥൂല സാമ്പത്തിക ശാസ്ത്രചരങ്ങളെ മാനദണ്ഡമാക്കി മാന്ദ്യത്തിന്റെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലുള്ള പ്രത്യാഘാദങ്ങൾ വിലയിരുത്തുക.
    • a) GNP യുടെ മൂല്യം
    • b) പൊതുവായ തൊഴിലില്ലായ്മ നിരക്ക്
    • c) വിദേശ വിനിമയ നിരക്ക്
  49. ഉത്തരം :

    • a) GNP യുടെ മൂല്യം കുറയുന്നു. കാരണം വിദേശത്തു നിന്നുള്ള അറ്റ ഘടക വരുമാനം കുറയുന്നു.
    • b) തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുന്നു.
    • c) വിദേശ വിനിമയ നിരക്ക് കൂടുന്നു.

  50. ഏതാനും സ്ഥൂല സാമ്പത്തികശാസ്ത്ര പദങ്ങൾ തന്നിരിക്കുന്നു. ഈ പദങ്ങളിൽനിന്നും താഴെ പറയുന്നവയുടെ സമവാക്യം എഴുതുക.
    • a) GNP
    • b) NNP
    • c) ഘടകവിലയിലുള്ള NNP
    • d) വ്യക്തിഗത വരുമാനം
    • e) വ്യക്തിഗത വിനിയോഗയോഗ്യ വരുമാനം
    • f) സ്വകാര്യ വരുമാനം
    • g) ദേശീയ വിനിയോഗയോഗ്യ വരുമാനം
  51. ഉത്തരം :

    • a) GNP = GDP + വിദേശത്തുനിന്നുള്ള അറ്റ ഘടക വരുമാനം
    • b) NNP = GNP – തേയ്മാനം
    • c) NNPFC = NI = NNPMP – അറ്റപരോക്ഷ നികുതി
    • d) വ്യക്തിഗത വരുമാനം = ദേശീയ വരുമാനം – വിതരണം ചെയ്യപ്പെടാത്ത ലാഭം – കോർപ്പറേറ്റ് ലാഭം – അറ്റ പലിശ കൊടുക്കലുകൾ + മാറ്റക്കെടുതികൾ
    • e) വ്യക്തിഗത വിനിയോഗവരുമാനം = വ്യക്തിഗത വരുമാനം – പ്രത്യക്ഷ നികുതി
    • f) സ്വകാര്യ വരുമാനം = സ്വകാര്യമേഖലക്ക് കിട്ടുന്ന ഘടക വരുമാനം + ദേശീയ കടപ്പലിശ + വിദേശത്തു നിന്നുള്ള അറ്റ ഘടകവരുമാനം + വിദേശത്തു നിന്നുള്ള അടവുകൾ + ഗവൺമെന്റിൽ നിന്നുള്ള കറന്റ് ട്രാൻസ്ഫറുകൾ
    • g) ദേശീയ വിനിയോഗയോഗ്യ വരുമാനം = കമ്പോള വിലയിലുള്ള NNP + വിദേശത്തുനിന്നുള്ള കറന്റ് ട്രാൻസ്ഫറുകൾ

  52. ‘ദേശീയവരുമാനം അളക്കൽ’ എന്ന വിഷയത്തിൽ ഒരു സെമിനാർ റിപ്പോർട്ട് തയ്യാറാക്കുക.
  53. ഉത്തരം :

    ബഹുമാനപ്പെട്ട ടീച്ചർ, പ്രിയ സുഹൃത്തുക്കളേ,
    ഞാനവതരിപ്പിക്കുന്ന സെമിനാറിന്റെ വിഷയം ‘ദേശീയ വരുമാനം അളക്കൽ’ എന്നതാണ്. ഈ സെമിനാറിന് മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. ആമുഖമാണ് ആദ്യഭാഗം. രണ്ടാം ഭാഗത്തിൽ പ്രധാന രീതികളെ സംബന്ധിച്ച വിശദീകരണം നൽകുന്നു. ഉപസംഹാരമാണ് മൂന്നാമത്തെ ഭാഗം.
    സമ്പദ്വ്യവസ്ഥയുടെ പ്രകടനം വിലയിരുത്തുന്നതിന് ദേശീയ വരുമാനം കണക്കാക്കുന്നത് അത്യാവശ്യമാണ്. ദേശീയ വരുമാനം കണക്കാക്കുന്നതിന് പ്രധാനമായും മൂന്ന് രീതികളാണ് ഉള്ളത്. അവ താഴെ പറയുന്നവയാണ്.
    – ഉല്പന്ന സമ്പ്രദായം/കൂട്ടിച്ചേർത്ത മുല സമ്പ്രദായം
    – വരുമാന സമ്പ്രദായം
    – വ്യയമാന സമ്പ്രദായം
    കണ്ടന്റ് പ്രധാനായ അവതരണം

    • 1. ഉല്പന്ന സമ്പ്രദായം കൂട്ടിച്ചേർത്ത മൂല്യ സമ്പ്രദായം
    • 2. വരുമാന സമ്പ്രദായം
    • 3. വ്യയമാന സമ്പ്രദായം / ചെലവ് രീതി
    ഉപസംഹാരം
    ചുരുക്കത്തിൽ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള 3 സമ്പ്രദായങ്ങളും ദേശീയ വരുമാനം മതിപ്പാക്കലിന്റെ മൂന്ന് സമീപന രീതികളെ കാണിക്കുന്നു. ഈ മൂന്ന് രീതികളും സാമ്പത്തിക പ്രവർത്തനത്തിന്റെ മുന്ന് ഘട്ടങ്ങളിൽ, അതായത്, ഉല്പന്നത്തിന്റെ സൃഷ്ടി, വരുമാനത്തിന്റെ ഉല്പാദനം, വ്യയം എന്നിവയിൽ നടക്കുന്നു. സമ്പ്രദായം ഏതുതന്നെ ആയാലും അന്തിമ ഫലം ഒരേ അക്കങ്ങളായിരിക്കും.
  54. താഴെ തന്നിരിക്കുന്ന ദത്തങ്ങളിൽ നിന്ന് വ്യക്തിഗത വരുമാനവും, വ്യക്തിഗത വിനിയോഗയോ വരുമാനവും കണ്ടുപിടിക്കുക.
    Table 8.17
    എൻഡിപിഎഫ്സി 8000
    വിദേശത്തുനിന്നുള്ള അറ്റഘടക വരുമാനം 200
    വിതരണം ചെയ്യാത്ത ലാഭം 1000
    കോർപ്പറേറ്റ് നികുതി 500
    ഗാർഹിക മേഖല സ്വീകരിച്ച പലിശ 1500
    ഗാർഹിക മേഖല നൽകിയ പലിശ 1200
    ട്രാൻസ്ഫർ വരുമാനം 300
    പ്രത്യക്ഷ നികുതി 500

    .
  55. ഉത്തരം :

    വ്യക്തിഗത വരുമാനം = എൻഡിപിഎഫ്സി + വിദേശത്തുനിന്നുള്ള അറ്റഘടക വരുമാനം – വിതരണം ചെയ്യാത്ത ലാഭം – കോർപ്പറേറ്റ് നികുതി + മാറ്റക്കെടുതികൾ + അറ്റ പലിശ സ്വീകരിക്കൽ
    = 8000 + 200 – 1000 – 500 + 300 (1500 – 1200)
    = 7300 കോടി
    വ്യക്തിഗത വിനിയോഗ വരുമാനം = വ്യക്തിഗത വരുമാനം – പ്രത്യക്ഷ നികുതി
    = 7300 – 500
    = 6800 കോടി

  56. ഉല്പാദനം വരുമാനത്തെ സൃഷ്ടിക്കുന്നു. ഈ പ്രസ്താവന 2 മേഖ ലകളുടെ സമ്പദ്വ്യവസ്ഥയിലെ ചാക്രിക പ്രവാഹത്തിന്റെ സഹയത്തോടെ തെളിയിക്കുക.
  57. ഉത്തരം :

    സമ്പദ് വ്യവസ്ഥയിലെ വരുമാനത്തിന്റെ ചാക്രിക പ്രവാഹം : ഒരു സമ്പദ്വ്യവസ്ഥയിലെ വിവിധ മേഖലകൾ തമ്മിലുള്ള പരസ്പര ബന്ധത്തിന്റേയും പരസ്പരാശ്രയത്തിന്റേയും ചിത്രരൂപത്തെയാണ് വരുമാനത്തിന്റെ ചാക്രിക പ്രവാഹം എന്ന് പറയുന്നത്.
    വരുമാനത്തിന്റെ ചാക്രിക പ്രവാഹമെന്നത് വരുമാനത്തിന്റെ വ്യയത്തെയും സൃഷ്ടിയെയും സംബന്ധിച്ച ഒരു നൂതന ആശയമാണ്. ഒരു ലളിത സമ്പദ്വ്യവസ്ഥയിലെ വരുമാനത്തിന്റെ ചാക്രിക പ്രവാഹം താഴെപ്പറയുന്ന ചില സങ്കല്പങ്ങളുടെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്.

    • 1. സമ്പദ് വ്യവസ്ഥയിൽ ഗാർഹികമേഖല, ഉല്പാദന മേഖല എന്നീ രണ്ട് മേഖലകൾ മാത്രമേയുള്ളു.
    • 2. ഗാർഹിക മേഖല ഉല്പാദന ഘടകങ്ങളുടെ ഉടമകളാണ്.
    • 3. ഉല്പാദനഘടകങ്ങൾ ഗാർഹികമേഖലയിൽനിന്നും സ്ഥാപനങ്ങൾ വാങ്ങുന്നു.
    • 4. ഗാർഹികമേഖല അവരുടെ വരുമാനമത്രയും ഉപഭോഗത്തി നായി ചെലവാക്കുന്നതിനാൽ സമ്പാദ്യമില്ല.
    • 5. ഉല്പാദനമേഖല അവരുടെ ഉല്പന്നം മുഴുവൻ ഗാർഹിക മേഖലയ്ക്ക് വില്ക്കുന്നു.
    • 6. ഗവൺമെന്റ് എന്ന സംവിധാനമില്ല.
    • 7. മറ്റ് സമ്പദ് വ്യവസ്ഥകളുമായി ബന്ധമില്ല. അഥവാ ഒരു അടഞ്ഞ സമ്പദ്വ്യവസ്ഥയാണ്. തന്മൂലം കയറ്റുമതിയും ഇറക്കുമതിയും ഇല്ല.

    ഇത്തരമൊരു സമ്പദ്വ്യവസ്ഥയിൽ രണ്ടു വിപണികളുണ്ടാകും.
    • 1. സാധന – സേവനങ്ങൾക്കുള്ള ഉല്പന്ന വിപണി
    • 2. ഉല്പാദനഘടകങ്ങൾക്കുള്ള ഘടക വിപണി
    തന്നിരിക്കുന്ന രേഖാചിത്രത്തിന്റെ സഹായത്തോടെ നമുക്ക് വരുമാനത്തിന്റെ ചാക്രികപ്രവാഹത്തെക്കുറിച്ച് മനസ്സിലാക്കാം.
    Circular Flow Answer
    കുടുംബങ്ങൾ ഉല്പാദന ഘടകങ്ങളുടെ ഉടമസ്ഥരാണ്. ഭൂമി (Land), തൊഴിൽ (Labour), മൂലധനം (Capital), സംഘാടനം (Organisation)എന്നിവയാണ് ഉല്പാദനഘടകങ്ങൾ. ഈ ഉല്പാദന ഘടകങ്ങൾ ഗാർഹിക മേഖല ഉല്പാദനമേഖലയ്ക്ക് സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കുന്നതിനുവേണ്ടി നൽകുന്നു. ഇത് ഒരു യഥാർത്ഥ പ്രവാഹമാണ് (real flow), ഉല്പാദനഘടകങ്ങൾക്കുള്ള പ്രതിഫലം ഭൂമിയ്ക്ക് വാടക (rent), തൊഴിൽ ശക്തിക്ക് വേതനം (wage) മൂലധനത്തിന് പലിശ (interest), സംഘാടകന് ലാഭം (profit) എന്ന രീതിയിൽ ലഭിക്കുന്നു. ഇത് ഒരു പണപ്രവാഹമാണ്.
  58. ദേശീയ ഉൽപാദനം, എക്സ്പെന്റിച്ചർ മെതേഡ്, ഇൻകം മെതേഡ്, വാല്യു ആഡഡ് മെതേഡ് എന്നീ മാർഗ്ഗങ്ങൾ ഉപയോഗിച്ച് കണ്ടു പിടിക്കാം. ഈ മൂന്ന് മാർഗ്ഗങ്ങളുപയോഗിച്ച് ദേശീയ ഉൽപാദനം കണ്ടുപിടിക്കാനുള്ള സൂത്രവാക്യങ്ങൾ തരംതിരിച്ച് എഴുതുക.
  59. ഉത്തരം :

    ദേശീയ വരുമാനം
    ഒരു രാജ്യം ഒരു കൊല്ലത്തിൽ ഉല്പാദിപ്പിച്ച എല്ലാ ആത്യന്തിക സാധനങ്ങളുടേയും സേവനങ്ങളുടേയും മൊത്തം പണമുലമാണ് ദേശീയ വരുമാനം.
    ദേശീയ വരുമാനം അളക്കുന്നതിന് പ്രധാനമായും മൂന്ന് രീതികകളുണ്ട്.

    • i) ഉല്പന്ന സമ്പ്രദായം/കൂട്ടിച്ചേർത്ത മൂല്യ സമ്പ്രദായം (Product Method/ Value added method)
    • ii) വരുമാന സമ്പ്രദായം (Income Method)
    • iii) വയമാന സമ്പ്രദായം (Expenditure Method)
    i) ഉല്പന്ന സമ്പ്രദായം
    ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള കൂട്ടിച്ചേർത്ത മൂല സമ്പ്രദായത്തിന് താഴെ കാണുന്ന 3 പടികളുണ്ട്.
    • a. ഉത്പാദന യൂണിറ്റുകളെ മേഖലകളായി വർഗ്ഗീകരിക്കുക.
    • b. ഓരോ യൂണിറ്റുകളാലും, ഓരോ മേഖലകളാലും കുട്ടിച്ചേർക്കപെടുന്ന അറ്റമൂലം കണക്കാക്കി, അവസാന മായി എല്ലാം ചേർത്ത് കൂട്ടി ആഭ്യന്തര ഉല്പന്നത്തിന്റെ മൂല്യം കാണുക.
    • c. വിദേശത്തുനിന്നുള്ള അറ്റ് ഘടകവരുമാനം കണക്കാക്കി, ആഭ്യന്തര ഉല്പന്നത്തിന്റെ മൂല്യവുമായി കൂട്ടി ദേശീയ വരുമാനം കാണുക.
      GNP = പ്രാഥമിക മേഖലയിൽ കൂട്ടിച്ചേർത്ത അറ്റമൂലം ദ്വിതീയ മേഖലയിൽ കുട്ടിച്ചേർത്ത അറ്റമൂലം മേഖലയിൽ കൂട്ടിച്ചേർത്ത അറ്റമൂല്യം. അറ്റ് പരോക്ഷ നികുതികൾ + തേയ്മാനം + വിദേശത്തു നിന്നുള്ള അറ്റ ഘടകവരുമാനം.
    ii) വരുമാന സമ്പ്രദായം
    ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള വരുമാന സമ്പ്രദായ ത്തിൽ താഴെ കാണുന്ന 4 പടികൾ അടങ്ങിയിരിക്കുന്നു.
    • a. ഉല്പാദന യൂണിറ്റുകളെ മേഖലകളാക്കി വർഗ്ഗീകരിക്കൽ.
    • b. ഘടകവരുമാനങ്ങളുടെ വർഗ്ഗീകരണം.
    • c. ഘടക വരുമാനം കണക്കാക്കൽ.
    • d. വിദേശത്തുനിന്നുള്ള അറ്റഘടകവരുമാനം കാണൽ GNP = തൊഴിലാളികൾക്ക് പ്രതിഫലം + പ്രവർത്തന മിച്ചം + സ്വയം തൊഴിലെടുന്നുവരുടെ മിശ്രിത വരുമാനം + തേയ്മാനം + അറ്റ പരോക്ഷ നികുതികൾ + വിദേശത്തിനിന്നുള്ള അറ്റ ഘടക വരുമാനം.
    iii) വ്യയമാന സമ്പ്രദായം
    ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള വ്യയമാന സമ്പ്രദായ ത്തിന് താഴെ കാണുന്ന 3 പടികളുണ്ട്.
    • a. അന്തിമ വയമാനത്തിന്റെ ഘടകങ്ങൾ തിരിച്ചറിയുക.
    • b. മൊത്തം വ്യയമാനം കണക്കാക്കുക.
    • c. വിദേശത്തുനിന്നുള്ള അറ്റഘടകവരുമാനം കാണുക.
      GNP = സ്വകാര്യ അന്തിമ ഉപഭോഗവ്യയം + സർക്കാർ അന്തിമ ഉപഭോഗവ്യയം + മൊത്തം മൂലധന രൂ+പീകരണം + അറ്റ കയറ്റുമതികൾ + വിദേശത്തുനിന്നുള്ള അറ്റ ഘടക വരുമാനം.

  60. ദേശീയ വരുമാനവുമായി ബന്ധപ്പെട്ട ചില കൺസെപ്റ്റുകൾ തന്നിരിക്കുന്നു. സ്വയം വിശദീകരണ സ്വഭാവമുള്ള ചാർട്ടുകൾ നിർമ്മിക്കുക.
    a) GDP, b) PCI, c) NNP, d) PDI
  61. ഉത്തരം :

    a) GDP → GNP – അറ്റ വിദേശ ഘടക വരുമാനം
    b) PCI → (ദേശീയ വരുമാനം / ജനസംഖ്യ)
    c) NNP → GNP – തേയ്മാനം
    d) PDI → വ്യക്തിഗത വരുമാനം – പ്രത്യക്ഷ നികുതികൾ

  62. മലേഷ്യൻ സമ്പദ്വ്യവസ്ഥയുടെ ആഭ്യന്തര ഘടക വരുമാനത്തിന്റെ ഘടകങ്ങളാണ് താഴെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്. പട്ടികയിൽ വിട്ടുപോയിട്ടുള്ള കോളങ്ങൾ പൂരിപ്പിക്കുക.
    Table 8.18
    ആഭ്യന്തര ഘടക വരുമാനം തൊഴിലാളിക്കുള്ള കോമ്പൻസേഷൻ മിക്‌സഡ് ഇൻകം ഓഫ് ദി എംപ്ലോയീസ് ഓപ്പറേറ്റിംഗ് സർപ്ലസ്
    600 കോടി 200 കോടി 150 കോടി a
    900 കോടി b 200 കോടി 250 കോടി
    200 കോടി 450 കോടി c 500 കോടി
    d 550 കോടി 400 കോടി 450 കോടി

    .
  63. ഉത്തരം :

    ആഭ്യന്തര ഘടക വരുമാനം = തൊഴിലാളികൾക്കുള്ള കോമ്പൻസേഷൻ + ഓപ്പറേറ്റിംഗ് സർപ്പസ് + മിക്സഡ് ഇൻകം ഓഫ് സെൽഫ് എംപ്ലോയിഡ്
    a. 250 കോടി
    b. 450 കോടി
    c.-750 കോടി
    d. 1400 കോടി

  64. വരുമാനത്തിന്റെ ചാക്രിക പ്രവാഹത്തിൽ റിയൽ ഫ്ളോ, നോമിനൽ ഫ്ളോ ഇവ കണ്ടെത്തുക.
    Circular Flow Answer
  65. ഉത്തരം :

    റിയൽ ഫ്ളോ

    • i. ഘടക സേവനങ്ങൾ
    • ii. അന്തിമ സാധനങ്ങളും സേവനങ്ങളും

    നോമിനൽ ഫ്ളോ
    • i. ഘടക വരുമാനങ്ങൾ
    • ii. അന്തിമ ഉപഭോഗ ചെലവ്
  66. താഴെ കൊടുത്തിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ,
    • a) GDPMP (കമ്പോള വിലകളിലുള്ള GDP)
    • b) ഫാക്ടർ കോസ്റ്റിലുള്ള നെറ്റ് നാഷണൽ ഇൻകം
    • c) വ്യക്തിയെ വരുമാനം (പേർസണൽ ഇൻകം)
    എന്നിവ കണക്കാക്കുക.
    Table 8.18
    1) കമ്പോള വിലകളിലുള്ള NDP 74905
    2) നെറ്റ് ഇൻഡയറക്ട് ടാക്സസ് 8344
    3) ആഭ്യന്തര ഉല്പാദനത്തിലൂടെ ഗവൺമെന്റിന് ലഭിക്കുന്ന വരുമാനം 1972
    4) വിദേശത്തുനിന്നുള്ള അറ്റ ഘടക വരുമാനം (-)232
    5) കറണ്ട് ട്രാൻസ്ഫേർസ് റ്റു ഹൗസ്ഹോൾഡ്സ് 2305
    6) ഡിപ്രീസിയേഷൻ (തേയ്മാന ചിലവുകൾ) 4486

  67. ഉത്തരം :

    a) GDP at market price
    GDPMP = NDPMP + Depreciation
    = 74905 + 4486 = 79,391
    b) Net National Income at factor cost
    NNPFC = = NDPMP – Net indirect tax + Net factor income from abroad
    = 74,905 – 8344 + (-) 232
    = 66,329
    c) Personal income
    = NNP FC + Current transfers to households
    = 66329 + 2305
    = 68,634

  68. ചില ചരങ്ങളെ പട്ടിക താഴെ കൊടുത്തിരിക്കുന്നു. അവ സ്റ്റോക്ക്‌കളിലും ഫ്ലോകളിലും തരംതിരിച്ച് ഒരു പട്ടികയിൽ രേഖപ്പെടുത്തുക.
    • i. സമ്പത്ത്
    • ii. ചെലവ്
    • iii. മൂലധന ശേഖരം
    • iv. നിക്ഷേപം
    • v. ഉപഭോഗം
    • vi വരുമാനം
  69. ഉത്തരം :

    Table 8.20
    സ്റ്റോക് ചരങ്ങൾ ഫ്ലോ ചരങ്ങൾ
    സമ്പത്ത് വരുമാനം
    മൂലധന ശേഖരം ഉപഭോഗം
    നിക്ഷേപം
    ചെലവ്

  70. ക്ഷേമത്തിന്റെ (welfare) സൂചകമായി മൊത്ത ആഭ്യന്തര ഉല്പാദനം (GDP) പൊതുവെ ഉപയോഗിക്കാറുണ്ട്. എങ്കിലും GDP ക്ഷേമത്തിന്റെ ഉത്തമ സൂചകമല്ല. വിശദമാക്കുക.
  71. ഉത്തരം :

    ഒരു രാജ്യത്തിന്റെ ആദ്യന്തര അതിർത്തിക്കുള്ളിൽ ഉല്പാദിപ്പിക്കുന്ന എല്ലാ സാധനങ്ങളുടേയും സേവനങ്ങളുടേയും ധനമൂല്യമാണ് ജിഡിപി. ജിഡിപിയുടെ വളർച്ചാനിരക്ക് സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്കാണ്. ഉയർന്ന ജിഡിപി സാമ്പത്തിക വളർച്ചയെ സൂചിപ്പിക്കുന്നു. എന്നാൽ ഉയർന്ന ജിഡിപിയും അതിന്റെ വളർച്ചാ നിരക്കും മാത്രമായാൽ വികസന സൂചികയായി കണക്കാക്കാനാവില്ല. ജിഡിപി വളർച്ച ഉണ്ടായാലും ജനക്ഷേമമുണ്ടാകാത്ത സാഹചര്യമുണ്ടാകാം. അത്തരം സാഹചര്യങ്ങൾ താഴെ പറയുന്നു.

    • a. വരുമാനത്തിന്റെ സന്തുലിതമല്ലാത്ത വിതരണം.
      ചിലപ്പോൾ ജിഡിപി വർദ്ധിച്ചെന്ന് വരാം. പക്ഷേ, അതോടൊപ്പം വരുമാനത്തിലെ അസമത്വവും വർധിച്ചേക്കാം. വരുമാനത്തിന്റെ അസന്തുലിതമായ വിതരണം മൂലം ദരിദ്രർ കൂടുതൽ ദരിദ്രരായി മാറാം. ഈ സാഹചര്യത്തിൽ ജിഡിപി, ക്ഷേമത്തിന്റെ നല്ലൊരു സൂചികയല്ല.
    • b. ജിഡിപിയും ധനേതര ഇടപാടുകളും
      ധനേതര ഇടപാടുകളിൽ പലതും ജിഡിപിയിൽപെടുത്താറില്ല. ഇത്തരം ധനേതര ഇടപാടുകൾ ഉൾപ്പെടുത്താതെ വന്നാൽ ജിഡിപി ഒരപൂർണ്ണ കണക്കാണ്. അതു കൊണ്ട് ജിഡിപിയെ ക്ഷേമത്തിന്റെ സൂചകമായി എടുക്കാനാവില്ല.
    • c.ജിഡിപിയും ഹാനികരമായ വസ്തുക്കളും
      ജിഡിപി കണക്കാക്കുമ്പോൾ എല്ലാ സാധന സേവനങ്ങളും ഉൾപ്പെടുത്തും. അവ ജനങ്ങൾക്ക് ഹാനികരമാണോ അല്ലയോ എന്ന് നോക്കാറില്ല. പുകയിലയുടേയും മദ്യത്തിന്റേയും ഉല്പാദനം കൂടിയാൽ ജിഡിപിയും കൂടും. പക്ഷേ, അതുകൊണ്ട് ക്ഷേമം ഉണ്ടാകണമെന്നില്ല.
    • d. ജിഡിപിയും ആകസ്മികങ്ങളും.
      ആകസ്മികങ്ങൾ നല്ലതും ചീത്തയുമാകാം. ജിഡിപി കണക്കാക്കുമ്പോൾ ക്ഷേമം വളർത്തുന്ന ആകസ്മികങ്ങളും ക്ഷേമം നശിപ്പിക്കുന്ന ആകസ്മികങ്ങളും കണക്കാക്കാറില്ല.
  72. ശേഖര ചരങ്ങൾ, പ്രവാഹചരങ്ങൾ എന്നിവ തമ്മിലുള്ള വ്യത്യാസം ഉദാഹരണസഹിതം വ്യക്തമാക്കുക.
  73. ഉത്തരം :

    ശേഖരങ്ങളും പ്രവാഹങ്ങളും (Stocks and flows) ഏതൊരു നിശ്ചിത സമയഘട്ടത്തിലും അളന്നു തിട്ടപ്പെടുത്താവുന്ന ഒരു വിഭേദകമാണ് ശേഖരം. എന്നാൽ ഒരു നീണ്ട സമയ പരിധിയിൽ അളന്നു തിട്ടപ്പെടുത്താവുന്ന വിഭേദകമാണു് പ്രവാഹം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ശേഖരം ഒരു സുസ്ഥിരാവസ്ഥയെ സൂചിപ്പിക്കുന്ന ആശയമാണ്. എന്നാൽ പ്രവാഹമെന്നത് ചലനാത്മകമായ ഒരു ആശയമാണ്. പണ പ്രദാനം, ബാങ്ക് നിക്ഷേപം, വിദേശ നാണയ കരുതൽ ശേഖരം എന്നിവയെല്ലാം ശേഖരത്തിന് ഉദാഹരണങ്ങളാണ്. ദേശീയ വരുമാനം, മൂലധന സ്വരൂപണം, കയറ്റുമതി, ഇറക്കുമതി, വായ്പകൾ എന്നിവയെല്ലാം പ്രവാഹത്തിന് ഉദാഹരണങ്ങളാണ്.
    അറ്റനിക്ഷേപം → പ്രവാഹം
    മൂലധനം → ശേഖരം

    "There is no joy in possession without sharing". Share this page.

    Loading

Leave a Reply

Your email address will not be published. Required fields are marked *