ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
- ലിക്വിഡിറ്റി ട്രാപ്പിൽ പണത്തിന്റെ സ്പെകുലേറ്റീവ് ഡിമാന്റ് എത്രയായിരിക്കും ?
- അനന്തം
- പൂജ്യം
- ഒന്ന്
- നെഗറ്റീവ്
- RBI രൂപീകൃതമായതെന്ന്?
- 1945
- 1935
- 1932
- 1940
- പണ ഗുണകം = ___ ?
- M / H
- H/M
- M – H
- M × H
- ഹൈ പവേർഡ് മണി ഏതിന് തുല്യമാണ് ?
- DD + CU
- DD + R
- CU + R
- ഇവയൊന്നുമല്ല
- ഇന്ത്യയിൽ 1 രൂപ നോട്ട് അച്ചടിക്കാനുള്ള ഉത്തരവാദിത്വം ആർക്ക്?
- പ്ലാനിംഗ് കമ്മിഷൻ
- RBI
- ധനകാര്യ മന്ത്രാലയം
- വാണിജ്യ മന്ത്രാലയം
- പലിശ നിരക്ക് വളരെ കുറഞ്ഞ തോതിലായിരിക്കുമ്പോൾ പണത്തിന്റെ ഊഹക്കച്ചവട പ്രേരകം എത്രയായിരിക്കും?
- അനന്തം
- പൂജ്യം
- ഒന്ന്
- നെഗറ്റീവ്
- ഒരു കിലോ അരിയുടെ വില 50 രൂപയാണ്. മേൽ പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുള്ള പണത്തിന്റെ ധർമ്മം തിരിച്ചറിയുക.
- കൈമാറ്റ ഉപാധി
- അളവിന്റെ ഏകകം
- മൂല്യശേഖരം
- ഭാവിയിൽ കൊടുക്കൽ വാങ്ങലുകൾക്കുള്ള ഉപാധി
ഉത്തരം :
A. അനന്തം (Infinity).
ഉത്തരം :
B. 1935
ഉത്തരം :
A. M / H
ഉത്തരം :
C. CU + R
ഉത്തരം :
C. ധനകാര്യ മന്ത്രാലയം
ഉത്തരം :
A. അനന്തം
ഉത്തരം :
B. അളവിന്റെ ഏകകം
ചോദ്യങ്ങളും ഉത്തരങ്ങളും
- താഴെ തന്നിരിക്കുന്നവയെ സങ്കുചിത പണമെന്നും വിശാലപണമെന്നും തരംതിരിക്കുക.
M1 = CU + DD
M2 = M1 + പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്കുകളിലെ സേവിങ്സ് ഡിപ്പോസിറ്റുകൾ
M3 = M1 + ബാങ്കുകളിലെ അറ്റ ടൈം ഡിപ്പോസിറ്റുകൾ
M4 = M3 + പോസ്റ്റ് ഓഫീസ് സേവിങ്സ് സ്ഥാപനങ്ങളിലെ മൊത്തം ഡെപ്പോസിറ്റ് - RBI-യെ ‘ആപൽഘട്ടങ്ങളിൽ വായ്പ നൽകുന്നവൻ’ എന്ന് വിശേഷിപ്പിക്കാൻ കാരണമെന്ത്?
- ആവശ്യങ്ങളുടെ ഇരട്ടപ്പൊരുത്തം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ? ഇത് ഏത് സിസ്റ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
- ജോഡികളാക്കി എഴുതുക.
ക്രെഡിറ്റ് മണി, സ്വർണ്ണനാണയം, ഫുൾ ബോഡീഡ് മണി, ചെക്ക്, റെപ്രസെന്റേറ്റീവ് ഫുൾ ബോഡിഡ് മണി, പേപ്പർ മണി. - ഫിയറ്റ്മണി, ഫുൾ ബോഡീഡ് മണി, ലീഗൽ ടെന്റർ മണി എന്നിവയ്ക്ക് ഉദാഹരണമെഴുതുക.
- ‘ഊഹക്കച്ചവട ചോദന ധർമ്മം അനന്ത ഇലാസ്തികമാണ്’ ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ ?
- ശ്രീമാൻ രാമു തന്റെ കൈവശമുള്ള തേങ്ങ കൊടുത്ത് അയൽ ക്കാരനായ ഭാസ്കരനിൽനിന്നും അദ്ദേഹത്തിന്റെ പക്കലുള്ള കപ്പ വാങ്ങി.
- a. ഈ വിനിമയത്തിന് നൽകുന്ന പേരെന്ത് ?
- b. ആധുനിക സമ്പദ്വ്യവസ്ഥയിലെ മറ്റേതെങ്കിലും തരത്തിലുള്ള വിനിമയം നിങ്ങൾക്ക് നിർദ്ദേശിക്കാമോ?
- a. ചരക്ക് കൈമാറ്റ സമ്പ്രദായം (Barter System)
- b. പണ ഇടപാടുകൾ
- RBI-യെ ‘ആപൽഘട്ടങ്ങളിൽ വായ്പ നൽകുന്നവൻ’ എന്ന് വിശേഷിപ്പിക്കാൻ കാരണമെന്ത്?
- ‘ഒരു വ്യക്തി തേങ്ങ കൊടുത്ത് അരി വാങ്ങുന്നു’.
- a. മുകളിലെ പ്രസ്താവനയിൽ പറയുന്ന കൈമാറ്റവ്യവസ്ഥ ഏതെന്ന് കണ്ടെത്തുക.
- b. ഇതിന്റെ ഒരു പോരായ്മ എഴുതുക.
- a. ബാർട്ടർ സമ്പ്രദായം
- b. ആവശ്യങ്ങളുടെ പരസ്പര പൂരകത്തിന്റെ അഭാവം
- നോമിനൽ GDPയും പണത്തിന്റെ മൊത്ത കൈമാറ്റ ചോദനവും തമ്മിലുള്ള ബന്ധം വിശദീകരിക്കുക.
- കോളം B, C എന്നിവ കോളം Aയുമായി യോജിപ്പിക്കുക.
Table 9.1 A B C പ്രാഥമിക ധർമ്മങ്ങൾ മൂല്യശേഖരം മൂല്യത്തിന്റെ കൈമാറ്റം ദ്വിതീയ ധർമ്മങ്ങൾ കൈമാറ്റ ഉപാധി കടമെടുപ്പിന്റെ അടിസ്ഥാനം ത്രിതീയ ധർമ്മങ്ങൾ ലിക്വിഡിറ്റി മൂല്യത്തിന്റെ അളക്കൽ - താഴെ തന്നിരിക്കുന്നവയെ കേന്ദ്രബാങ്കിന്റേയും വാണിജ്യബാങ്കിന്റേയും ധർമ്മങ്ങളായി വർഗ്ഗീകരിക്കുക.
നോട്ടിറക്കൽ, ഡെപ്പോസിറ്റ് സ്വീകരിക്കൽ, ആപൽഘട്ടത്തിലെ വായ്പ നൽകുന്നവൻ, വായ്പ നൽകൽ, വായ്പ സൃഷ്ടിക്കൽ, വിനിമയ ബില്ലുകൾ കിഴിച്ചു കൊടുക്കൽ, ഗവൺമെന്റിന്റെ ഉപ ദേഷ്ടാവ്, റിപ്പോർട്ട് പ്രസിദ്ധീകരിക്കൽ. - ‘ഓരോ വായ്പയും ഒരു നിക്ഷേപം സൃഷ്ടിക്കുന്നു’. ഈ പ്രസ്താവനയെ വാണിജ്യബാങ്കുകളുടെ ധർമ്മവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുക.
- കരുതൽ ധനാനുപാതത്തിൽ വരുത്തുന്ന മാറ്റം ക്രെഡിറ്റിന്റെ ലഭ്യതയിൽ എങ്ങനെയുള്ള മാറ്റമാണ് വരുത്തുന്നത്? വിശദീകരിക്കുക.
- പണനയത്തിന്റെ ഉപകരണങ്ങൾ ഏതെല്ലാമെന്ന് ചൂണ്ടിക്കാട്ടുക.
- പണത്തിന്റെ കൈമാറ്റ പ്രേരകം സൂചിപ്പിക്കുന്ന സൂത്രവാക്യം, MdT എന്നാണ്. ഇവിടെ MdT, K, T എന്നിവ എന്തിനെ സൂചിപ്പിക്കുന്നു ?
- പണം എന്നാലെന്ത് ? പണത്തിന്റെ പ്രധാന ധർമ്മങ്ങളേവ ?
- a) പ്രാഥമിക ധർമ്മങ്ങൾ (Primary Functions)
പ്രാഥമിക ധർമ്മങ്ങൾ ഇനി പറയുംവിധം രണ്ടുതരത്തിലുണ്ട്.
- i. വിനിമയ മാദ്ധ്യമം
- ii. മൂല്യത്തിന്റെ മാനദണ്ഡം
- b) ദ്വിതീയ ധർമ്മങ്ങൾ (Secondary Functions)
പണത്തിന്റെ ദ്വിതീയ ധർമ്മങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം.
- i. വിളംബിത അടവുകൾക്ക് മാനദണ്ഡം (Standard of deffered payments)
- ii. മൂല്യശേഖരം (Store of Value)
- iii. മൂല്യം സ്ഥലംമാറ്റം ചെയ്യുന്നു (Transfer of Value)
- c). കണ്ടിജൻസി ധർമ്മങ്ങൾ (Contigent Functions)
മേൽപ്പറഞ്ഞ ധർമ്മങ്ങൾക്ക് പുറമെ ഓരോരോ സന്ദർഭങ്ങളിൽ വേറെയും ധർമ്മങ്ങൾ പണത്തിന് നിർവ്വഹിക്കേണ്ടതായി വരാറുണ്ട്. കിൻലി (Kinley) ഇവയ്ക്കിട്ട പേരാണ് യാദൃശ്ചിക ധർമ്മങ്ങൾ എന്ന കണ്ടിജൻസി ഫങ്ഷൻ. രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കും സമ്പദ്ഘടനയുടെ വൈവിധ്വവൽക്കരണത്തിനും അനുസ്വതമായി ഇത്തരം ധർമ്മങ്ങൾ ഏറിവരും. താഴെ പറയുന്നവയാണ് പണത്തിന്റെ പലവക ധർമ്മങ്ങളിൽ പെടുന്നവ.
- i. വായ്പയുടെ അടിസ്ഥാനം
- ii. ദേശീയ വരുമാനത്തിന്റെ വിതരണം
- iii. നഷ്ടപരിഹാര മാധ്യമം
- iv. ഉത്പാദന ഉപഭോഗങ്ങൾക്ക് വഴികാട്ടി.
- v. കടം വീട്ടാനുള്ള കഴിവിനുള്ള ഉറപ്പ്.
- vi. ദ്രവത്വം
- പണത്തിന്റെ ഊഹകച്ചവട പ്രേരക ചോദനത്തിന്റെ സമവാക്യം എഴുതുക. r = rmax ആകുമ്പോൾ പണത്തിന്റെ ഊഹകച്ചവട പ്രേരക ചോദനം പൂജ്യമാണെന്ന് തെളിയിക്കുക.
- K = \(\mathbf{{\frac {1}{2}}}\), GDP ഡിഫ്ളേറ്റർ = 1.2, യഥാർത്ഥ GDP = 1000 ആണെങ്കിൽ പണത്തിന്റെ കൈമാറ്റ പ്രേരകം എത്ര ?
- മണി സപ്നയുടെ അളവുകൾ പട്ടികരൂപത്തിൽ പ്രദർശിപ്പിക്കുക.
ഉത്തരം :
M1, M2 എന്നിവ സങ്കചിത പണമാണ്.
M3, M4 എന്നിവ വിശാല പണമാണ്.
ഉത്തരം :
വാണിജ്യബാങ്കുകൾക്ക് അത്യാവശ്യത്തിന് സഹായം വേണ്ടിവരുമ്പോൾ അവ സെൻട്രൽബാങ്കിനെയാണ് സമീപിക്കുന്നത്. സെൻട്രൽ ബാങ്ക് വാണിജ്യബാങ്കുകൾക്ക് ആവശ്യഘട്ടത്തിൽ വായ്പ നൽകുന്നതിനാൽ, അതിന് ‘ആപൽ ഘട്ടത്തിലെ വായ്പ നൽകി സഹായിക്കുന്നവൻ’ എന്ന് പേരു വിളിക്കുന്നു.
ഉത്തരം :
വാങ്ങുന്ന ആളുടേയും വില്ക്കുന്ന ആളുടേയും, ആവശ്യങ്ങൾ പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകതയെയാണ് ആവശ്യങ്ങളുടെ ഇരട്ട പൊരുത്തപ്പെടൽ എന്നു പറയുന്നത്. ഇത് രണ്ടും പൊരുത്തപ്പെട്ടാൽ മാത്രമേ കൈമാറ്റം നടക്കുകയുള്ളൂ. ഇതൊരു ന്യൂനതയാണ്. ചരക്ക് കൈമാറ്റ സമ്പ്രദായ (Barter System) വുമായി ബന്ധപ്പെട്ടതാണിത്.
ഉത്തരം :
ക്രെഡിറ്റ് പണം – ചെക്ക്
ഫുൾ ബോഡിംഗ് പണം – സ്വർണ്ണ നാണയം
റെപ്രസന്റേറ്റീവ് ഫുൾ ബോഡീഡ് പണം – പേപ്പർ പണം
ഉത്തരം :
ഫിയറ്റ് മണി :
ഇൻട്രിൻസിക് മൂല്യം ഇല്ലാത്ത പണം ഉദാ:- നാണയങ്ങൾ, നോട്ടുകൾ
ഫുൾ ബോഡീഡ് മണി :
പണത്തിന്റെ ആന്തരിക വില മുഖ വിലയ്ക്ക് തുല്യമാണെങ്കിൽ അതാണ് ഫുൾ ബോഡിഡ് മണി ഉദാ :- സ്വർണ്ണനാണയങ്ങൾ
ലീഗൽ ടെൻടർ മണി : ഗവൺമെന്റ് പുറത്തിറക്കുന്ന നിയമത്തിന്റെ പിൻബലമുള്ള പണം. ഉദാ :- കറൻസിനോട്ടുകൾ
ഉത്തരം :
യോജിക്കുന്നു. ഊഹക്കച്ചവട ചോദന ധർമ്മം അനന്ത ഇലാസ്തികത ഉള്ളതാണ്
ഉത്തരം :
ഉത്തരം :
വാണിജ്യബാങ്കുകൾക്ക് അത്യാവശ്യത്തിന് സഹായം വേണ്ടിവരുമ്പോൾ അവ സെൻട്രൽബാങ്കിനെയാണ് സമീപിക്കുന്നത്. സെൻട്രൽ ബാങ്ക് വാണിജ്യബാങ്കുകൾക്ക് ആവശ്യഘട്ടത്തിൽ വായ്പ നൽകുന്നതിനാൽ, അതിന് ‘ആപൽ ഘട്ടത്തിലെ വായ്പ നൽകി സഹായിക്കുന്നവൻ’ എന്ന് പേരു വിളിക്കുന്നു.
ഉത്തരം :
ഉത്തരം :
ക്രയവിക്രയങ്ങളുടെ മൂല്യവും നോമിനൽ GDP യും തമ്മിൽ പോസറ്റീവ് ബന്ധമാണുള്ളത്. നോമിനൽ GDP യിലെ വർധനവ് സൂചിപ്പിക്കുന്നത് മൊത്ത ക്രയവിക്രയങ്ങളുടെ മൂല്യത്തിലുണ്ടാകുന്ന വർധനവും പണത്തിന്റെ കൈമാറ്റ ചോദനത്തിന്റെ വർധനവുമാണ്.
ഉത്തരം :
Table 9.2 | |||
A | B | C | |
---|---|---|---|
പ്രാഥമിക ധർമ്മങ്ങൾ | കൈമാറ്റ ഉപാധി | മൂല്യത്തിന്റെ അളക്കൽ | |
ദ്വിതീയ ധർമ്മങ്ങൾ | മൂല്യശേഖരം | മൂല്യത്തിന്റെ കൈമാറ്റം | |
ത്രിതീയ ധർമ്മങ്ങൾ | ലിക്വിഡിറ്റി | കടമെടുപ്പിന്റെ അടിസ്ഥാനം |
ഉത്തരം :
Table 9.3 | |||
കേന്ദ്രബാങ്കിന്റെ ധർമ്മങ്ങൾ | വാണിജ്യബാങ്കുകളുടെ ധർമ്മങ്ങൾ | ||
---|---|---|---|
നോട്ട് ഇറക്കൽ | നിക്ഷേപം സ്വീകരിക്കൽ | ||
ആപൽഘട്ടത്തിലെ വായ്പ നൽകുന്നവൻ | വായ്പ നൽകൽ | ||
ഗവൺമെന്റിന്റെ ഉപദേഷ്ടാവ് | വായ്പ സൃഷ്ടിക്കൽ | ||
റിപ്പോർട്ട് പ്രസിദ്ധീകരിക്കൽ | ബിൽ ഓഫ് എക്സ്ചേഞ്ച് ഡിസ്കൗണ്ട് ചെയ്യൽ |
ഉത്തരം :
ബാങ്കുകൾക്ക് വായ്പ സൃഷ്ടിക്കാൻ കഴിയും. മൊൾ ബാങ്കിൽ നിന്ന് ലോൺ എടുക്കുമ്പോൾ പണം നേരിട്ട് നൽകുകയല്ല മറിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഓരോ ലോണും ഓരോ നിക്ഷേപം സൃഷ്ടിക്കും. വാണിജ്യബാങ്കുകളുടെ ഇത്തരം പ്രവർത്തനത്തെ വായ്പാസൃഷ്ടി എന്നുപറയുന്നു.
ഉത്തരം :
വാണിജ്യബാങ്കുകൾ തങ്ങളുടെ മൊത്തം നിക്ഷേപത്തിന്റെ ഒരു നിശ്ചിത അനുപാതം കേന്ദ്രബാങ്കിൽ കരുതൽ ധനമായി വയ്ക്കേണ്ടതുണ്ട്. ഈ കരുതൽ ധന അനുപാതം ഉയർത്തിയാൽ, ബാങ്കുകളുടെ കൈവശമുള്ള ലിക്വിഡ് മണിയിൽ കുറവുണ്ടാകും. ഇത് ബാങ്കുകളുടെ ക്രെഡിറ്റ് സൃഷ്ടിക്കാനുള്ള കഴിവിനെ ദോഷകരമായി ബാധിക്കും. സമ്പദ്വ്യവസ്ഥയിലെ പണപ്രദാനത്തിൽ തൽഫലമായി കുറവുവരികയും, അധിക ചോദനം ഇല്ലാതാക്കുകയും ചെയ്യും. നേരെ മറിച്ച്, കൂടുതൽ ചോദനം സൃഷ്ടിക്കേണ്ടതുണ്ടെങ്കിൽ, കരുതൽ ധന അനുപാതത്തിൽ കുറവ് വരുത്തിയാൽ മതിയാകും.
ഉത്തരം :
പണനയത്തിന്റെ പ്രധാന കരുക്കൾ;
• ബാങ്ക് നിരക്ക്
• പരസ്യ വിപണി പ്രവർത്തനം
• കരുതൽ അനുപാതം
• മാർജിൻ അവശ്യകത
• ധാർമ്മിക പ്രേരണ
• പ്രത്യക്ഷ നടപടി
ഉത്തരം :
MdT = പണത്തിനുള്ള ഇടപാടു ചോദനം
K = ഒരു വാസ്തവികമായ ധർമ്മം
T = സമ്പദ്വ്യവസ്ഥയിൽ ഇടപാടുകളുടെ ആകെ മൂല്യം
ഉത്തരം :
ഒരു വിനിമയ മാധ്യമമായി പൊതുവെ സ്വീകാര്യമായിട്ടുള്ളതും അതേസമയം മൂല്യത്തിന്റെ അളവും ശേഖരവുമായി പ്രവർത്തിക്കുന്നതുമായ എന്തിനേയും പണമെന്ന് പറയാം.
പണത്തിന്റെ ധർമ്മങ്ങൾ(Functions of Money)
പണത്തിന്റെ ധർമ്മങ്ങളെ മൂന്നായി തരംതിരിക്കാം. പ്രാഥമിക ധർമ്മങ്ങൾ, ദ്വിതീയ ധർമ്മങ്ങൾ, പലവക ധർമ്മങ്ങൾ എന്നിവയാണ്.
ഉത്തരം :
\(\mathbf{M_{s}^{d}\,=\,{\frac {r_{max}\,-\,r}{r\,-\,r_{max}}}}\)
r = rmax ആകുമ്പോൾ സമവാക്യം
= \(\mathbf{=\,{\frac {r_{max}\,-\,r_{max}}{r_{max}\,-\,r_{min}}}}\)
= \(\mathbf{{\frac {0}{r_{max}\,-\,r_{min}}}}\)
= 0
ഉത്തരം :
പണത്തിന്റെ കൈമാറ്റ പ്രേരകം = KPY
\(\mathbf{{\frac {1}{2}}}\) × 1.2 × 1000
= \(\mathbf{{\frac {1200}{2}}}\)
= 600
ഉത്തരം :
ഇന്ത്യയിൽ റിസവ്വ് ബാങ്ക് ഓഫ് ഇന്ത്യ, മണിസപ്ലൈയുടെ വ്യത്യസ്തങ്ങളായ നാലുതരം അളവുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവ M1, M2, M3, M1 എന്നീ സംജ്ഞകളാൽ അറിയപ്പെടുന്നു. ഈ അളവുകളും അവയുടെ ഘടകങ്ങളും പട്ടിക രൂപത്തിൽ താഴെ തന്നിരിക്കുന്നു.
Table 9.4 | |||
അളവുകൾ | ഘടകങ്ങൾ | ||
M1 | കറൻസി + ഡിമാന്റ് ഡെപ്പോസിറ്റ് + മറ്റ് നിക്ഷേപങ്ങൾ | ||
---|---|---|---|
M2 | M1 + പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്കുകളിലെ സേവിംഗ്സ് ഡെപ്പോസിറ്റുകൾ | ||
M3 | M1 + ബാങ്കുകളിലെ അറ്റ് ടൈം ഡെപ്പോസിറ്റുകൾ | ||
M4 | M3 + പോസ്റ്റ് ഓഫീസ് സേവിംഗ്സ് ഓർഗനൈസേഷനിലെ ആകെ ഡെപ്പോസിറ്റ് |