Through the Eyes of Travellers – Perceptions of Society–Questions and Answers | Plus Two History
Plus Two History Chapter 5: Through the Eyes of Travellers – Perceptions of Society – Questions and Answers for Higher Secondary History students. This study material includes multiple-choice questions, short-answer questions, 2-mark, 3-mark and 5-mark questions, matching questions, important facts, and detailed answers on Through the Eyes of Travellers: Perceptions of Society.
Multi choice questions
- Which among the following is a Portuguese traveller തന്നിരിക്കുന്നതിൽ പോർച്ചുഗീസ് സഞ്ചാരി ആര്?
- A. ഡ്യൂറട്ട് ബാർബോസ
- B. ജീൻ ബാപ്റ്റിസ്റ്റെ ടവെർണിയർ
- C. ഫ്രാങ്കോസ് ബർണിയർ
- D. മന്നുചി
- Ibn Battuta related to : ഇബ്ൻ ബത്തൂത ബന്ധപ്പെട്ടിരിക്കുന്നത് :
- A. സുൽത്താൻ മഹമൂദ്
- B. ഷാജഹാൻ
- C. മുഹമ്മദ് ബിൻ തുഗ്ലക്ക്
- D. ദാരാഷുക്കോഹ്
- American noble at the Mughal Court: മുഗൾ രാജസദസ്സിലെ അമേരിക്കൻ പ്രഭു:
- A. റോബർർട്ടോ നോബിലി
- B. ഡാനിഷ് മൺഖാൻ
- C. മോണ്ടെസ്ക്യൂ
- D. ബാർബോസ
- ‘The Asiatic mode of production’ was developed by ‘ഏഷ്യാറ്റിക് ഉൽപ്പാദന രീതി’വികസിപ്പിച്ചത് ആരാണ്?
- A. മോണ്ടെസ്ക്യൂ
- B. റോബർട്ടോ ഡി നൊബിലി
- C. ജീൻ ബാപ്റ്റിസ്റ്റ് ടാവേർണിയർ
- D. കാറൽ മാർക്സ്
Answer
A. ഡ്യൂറട്ട് ബാർബോസ
Answer
C. മുഹമ്മദ് ബിൻ തുഗ്ലക്ക്
Answer
B. ഡാനിഷ് മൺഖാൻ
Answer
D. കാറൽ മാക്സ്
Answer the following questions
- The book of Al-Biruni. അൽബറൂണിയുടെ ഗ്രന്ഥം ഏത്?
Answer
കിതാബ്-ഉൽ-ഹിന്ദ്/span>
- Ibn Battuta’s home country.ഇബ്ൻ ബത്തൂതയുടെ സ്വന്തം രാജ്യം?
Answer
മൊറോക്കോ
- The traveler who argued that in India there was no private land ownership. ഇന്ത്യയിൽ സ്വകാര്യ ഭൂഉടമസ്ഥത ഉണ്ടായിരുന്നുവെന്ന് വാദിച്ച സഞ്ചാരി?
Answer
ബർണിയർ
- The person who talked about Oriental Despotism.പൗരസ്ത്യ സ്വേച്ഛാധിപത്യം എന്ന ആശയം അവതരിപ്പിച്ചത്?
Answer
ബർണിയർ
- The language in which Bernier wrote his book.ബർണിയറുടെ ഗ്രന്ഥം എഴുതപ്പെട്ട ഭാഷ?
Answer
ഫ്രഞ്ച്
Find out the relationship between the two parts of item ‘a’ and fill in the blanks of item ‘b’ accordingly.
- a. Montesquieu മോണ്ടെസ്ക്യു : Oriental despotism പൗരസ്ത്യ സ്വേച്ഛാധിപത്യം b. Karl Marx : ……
Answer
ഏഷ്യറ്റിക് ഉത്പാദന രീതി
- a. Al Biruni അൽ ബറൂണി : Khwarazm ഖ്വാരിസം b. Ibn Battuta ഇബ്നു ബത്തൂത : …….
Answer
ടാഞ്ചിയർ
- a. Tavernier ടവർണിയർ : French Traveler ഫ്രഞ്ച് സഞ്ചാരി b. Duarte Barbosa ഡുവർട് ബർബോസ : ……
Answer
പോർച്ചുഗീസ് സഞ്ചാരി
- a. Ulaq ഉലൂക്ക് : Horse Post ഹോഴ്സ് പോസ്റ്റ് b. Dawa ദാവാ : …….
Answer
ഫൂട്ട് പോസ്റ്റ്
- a. ഹക്കീം : ഭിഷഗ്വരന്മാർ b. മുല്ല : …….
Answer
അധ്യാപകർ

2 MARK QUESTIONS & ANSWERS
- Travellers had different aims. Mention any four. സഞ്ചാരികൾക്ക് പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. ഏതെങ്കിലും നാല് ലക്ഷ്യങ്ങൾ എഴുതുക.
Answer
- ★ ജോലി തേടുക
- ★ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുക
- ★ കച്ചവടം മന്ത്രപ്രചാരണം
- ★ സാഹസിക മനോഭാവം
- Mention the names of three travellers who visited India between the 11th and 17th centuries. 10-17 നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച മൂന്ന് സഞ്ചാരികളുടെ പേരുകൾ എഴുതുക.
Answer
- 1) അൽ ബിറൂണി : 11-ാം നൂറ്റാണ്ടിൽ ഉസ്ബെക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വന്നു.
- 2) ഇബ്നു ബത്തൂത : വടക്കു – പടിഞ്ഞാറാൻ ആഫ്രിക്കയിലെ മൊറോക്കോയിൽ നിന്ന് 14-ാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് വന്നു.
- 3) ഫ്രാങ്കോയിസ് ബർണിയർ : ഫ്രഞ്ചുകാരനായ ഇദ്ദേഹം 17-ാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ചു.
- What were the special features of Al-Biruni’s writing? അൽ ബിറൂണിയുടെ രചനകളുടെ സവിശേഷതകൾ എഴുതുക.
Answer
- 1) അൽബിറൂണി അനേകം ഭാഷകളിൽ വിദഗ്ധനായിരുന്നു. അതിനാൽ നാല് ഭാഷകളെ താരതമ്യപ്പെടുത്താനും ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്താനും അദ്ദേഹത്തിനു സാധിച്ചു. ധാരാളം സംസ്കൃതഗ്രന്ഥങ്ങൾ അദ്ദേഹം പരിഭാഷപ്പെടുത്തുകയുണ്ടായി.
- 2) സംസ്കൃത വ്യാകരണത്തെക്കുറിച്ചുള്ള പതഞ്ജലിയുടെ കൃതി അദ്ദേഹം അറബിയിലേക്ക് പരിഭാഷപ്പെടുത്തി.
- 3) ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ യൂക്ലിഡിന്റെ (Euclid) കൃതികൾ തന്റെ ബ്രാഹ്മണ സുഹൃത്തുക്കൾക്കുവേണ്ടി അദ്ദേഹം സംസ്കൃത്തിലേക്ക് പരിഭാഷപ്പെടുത്തി.
- Al-Biruni himself has specified the reasons behind his writing. What are they? തന്റെ ഗ്രന്ഥരചനക്കു പുറകിലുള്ള ലക്ഷ്യങ്ങൾ അൽബിറൂണി തന്നെ വിശദീകരിച്ചിട്ടുണ്ട്. അവ ഏതെല്ലാമാണെന്ന് ചൂണ്ടിക്കാണിക്കുക.
Answer
തന്റെ ഗ്രന്ഥം രചിക്കുന്നതിനുള്ള ലക്ഷ്യങ്ങൾ അൽ ബിറൂണി തന്നെ വിശദീകരിച്ചിട്ടുണ്ട്.
- 1) ഹിന്ദുക്കളുമായി മത്രപ്രനങ്ങൾ ചർച്ചചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സഹായമെന്ന നിലയിൽ.
- 2) ഹിന്ദുക്കളുമായി സഹവസിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങളുടെ ഒരു കലവറ എന്ന നിലയിൽ.
- How do you look at the observation of Bernier who thought that the Oriental world is inferior and worse than the Western world? Justify your answer with examples. പൗരസ്ത്യ ലോകം താഴ്ന്നതും അധിപതിച്ചുതുമാണെന്ന ബർണിയറുടെ വീക്ഷണത്തെ നിങ്ങൾ എങ്ങനെ നോക്കികാണുന്നു. നിങ്ങളുടെ വാദഗതിയെ ഉദാഹരണസഹിതം എഴുതുക.
Answer
ഇന്ത്യയെ Binary opposition എന്ന സിദ്ധാന്തത്തിന്റെ മാതൃകയിലാണ് ബർണിയർ അവതരിപ്പിച്ചത്. ഇതുപ്രകാരം ഇന്ത്യ യൂറോപ്പിന്റെ നേർവിപരീതമായി അവതരിപ്പിച്ചു. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യത്യാസങ്ങളെ ശ്രേണീബദ്ധമായും അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യയെ ഏറ്റവും താഴ്ന്ന തട്ടിലാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്. അങ്ങനെ പാശ്ചാത്യലോകം അപേക്ഷിച്ച് ഇന്ത്യ താഴ്ന്നതായി ചിത്രീകരിക്കപ്പെട്ടു. ചുരുക്കത്തിൽ പൗരസ്ത്യ ലോകത്തെ താഴ്ന്നതും അധിപതിച്ചുതുമാണെന്ന വീക്ഷണമാണ് ബർണിയർ വെച്ചു പുലർത്തിയിരുന്നത്.
- Name the four social categories noted by Al-Biruni in Ancient Persia. അൽബറൂണി പുരാതന പേർഷ്യയിൽ ശ്രദ്ധിച്ച നാലു സാമൂഹിക വിഭാഗങ്ങളുടെ പേരെഴുതുക.
Answer
- ★ നൈട്ടുകളും രാജകുമാരന്മാരും
- ★ സന്യാസികൾ, അഗ്നി പുരോഹിതർ, നിയമജ്ഞർ
- ★ വൈദ്യന്മാർ, ജോതിശാസ്ത്രജ്ഞർ, മറ്റു ശാസ്ത്രജ്ഞർ
- ★ കർഷകരും കൈത്തൊഴിലാളികളും
- Write a short note on Kitab-Ul-Hind ‘കിത്താബ്-ഉൽ-ഹിന്ദ്’ നെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer
അൽബിറൂണിയുടെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് കിത്താബ് – ഉൽ-ഹിന്ദ്. ഇന്ത്യയെക്കുറിച്ച് ധാരാളം വിവരങ്ങൾ അദ്ദേഹം ഈ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. കിത്താബ് – ഉൽ-ഹിന്ദ് അറബിയിലാണ് എഴുതിയിട്ടുള്ളത്. അനേകം വാല്യങ്ങളും 80 അധ്യായങ്ങളുമുള്ള ഈ പുസ്തകം ലളിതവും സ്പഷ്ടവുമായ ശൈലിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. മതം, തത്ത്വചിന്ത, ഉത്സവങ്ങൾ, രാസായനവിദ്യ (Alchemy) ശീലങ്ങൾ, ആചാരങ്ങൾ, സാമൂഹ്യജീവിതം, അളവുതൂക്കങ്ങൾ, വിഗ്രഹപഠനം (Iconography), നിയമങ്ങൾ, മാപനാശാസ്ത്രം (Metrology) തുടങ്ങിയ നിരവധി വിഷയങ്ങളെ അതു പ്രതിപാദിക്കുന്നുണ്ട്.
- How did Bernier compare east and west? കിഴക്കിനെയും പടിഞ്ഞാറിനെയും ബർണിയർ താരതമ്യം ചെയ്തത് എങ്ങനെ?
Answer
ബർണിയർ ഇന്ത്യയിൽ എന്താണോ കണ്ടത് അതിനെ യൂറോപ്യൻ സാഹചരര്യവുമായി അദ്ദേഹം തുടർജ്യയായി താരതമ്യം ചെയ്തു. യൂറോപ്പിലെ പുരോഗതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ അദ്ദേഹം കണ്ടത് ഇരുണ്ടും നിരാശജനകവുമായുമാണ് എന്ന് ബർണിയർ വിവരിക്കുന്നു. എന്നാൽ ഈ വിലയിരുത്തലുകൾ എപ്പോഴും കൃത്യമായിരുന്നില്ല.
- Write a short note on Francis Buchanan. ഫ്രാൻസീസ് ബുക്കാനനെപ്പറ്റി ഒരു ചെറിയ കുറിപ്പ് തയ്യാറാക്കുക.
Answer
- ഇംഗ്ലീഷ് ഫിസിഷ്യൻ
- വെല്ലസ്ലി പ്രഭുവിന്റെ കാലത്തെ സർജൻ ആയിരുന്നു.
- “Al-Biruni opted a distinctive structure in each chapter” – Write the peculiarities of that distinctive structure. “അൽ ബിറൂണി ഓരോ അധ്യായത്തിലും വ്യത്യസ്തമായ ഒരു ഘടനയാണ് സ്വീകരിച്ചിട്ടുള്ളത്.” വ്യത്സ്തമായ ഘടനയുടെ സവിശേഷത എഴുതുക.
Answer
അൽ ബിറൂണി തന്റെ പുസ്തകത്തിന്റെ ഓരോ അധ്യായത്തിലും ജ്യാമിതിയായ ഒരു ഘടന സ്വീകരിച്ചിട്ടുണ്ട്. ഓരോ അധ്യായവും അദ്ദേഹം ആരംഭിക്കുന്നത് ഒരു ചോദ്യത്തോടെയാണ്. തുടർന്ന് സംസ്കൃത പാരമ്പര്യങ്ങളെ അടിസ്ഥാനത്തിൽ ഒരു വിശദീകരണം നൽകുന്നു. മറ്റു സംസ്കാരങ്ങളുമായുള്ള ഒരു താരതമ്യത്തോടെ അധ്യായം ഉപസംഹരിക്കുന്നു.
ഈ ജ്യാമിതീയ ഘടന അതിന്റെ കൃത്യത, പ്രവചനാത്മകത എന്നിവകൊണ്ട് വളരെ ശ്രദ്ധേയമാണന്ന് ചില സമകാലിക പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഗണിതശാസ്ത്രത്തോടുള്ള അൽബിറൂണിയുടെ ആഭിമുഖ്യത്തയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
3 MARK QUESTIONS & ANSWERS
- Where did Al-Biruni live? How did he reach Gazni? അൽ ബിറൂണി എവിടെയാണ് താമസിച്ചിരുന്നത്? അദ്ദേഹം എങ്ങനെ ഗസ്നിയിൽ എത്തിച്ചേർന്നു?
Answer
അൽ ബിറൂണി (973-1050) ഉസ്ബെക്കിസ്ഥാനിലെ ഖ്വാരിസം (Khwarizm) എന്ന പ്രദേശത്താണ് ജനിച്ചത്. ഖ്വാരിസം ഒരു പ്രധാന വിജ്ഞാനകേന്ദ്രമായിരുന്നു. അക്കാലത്ത് കിട്ടാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം അൽബിറൂണിക്ക് ലഭിച്ചു. അദ്ദേഹം ഒരു ബഹുഭാഷാപണ്ഡിതനായിരുന്നു. സിറിയക്, അറബിക്, പേർഷ്യൻ, ഹീബ്രു, സംസ്കൃതം തുടങ്ങിയ അനേകം ഭാഷകളിൽ അദ്ദേഹം നിപുണനായിരുന്നു. എന്നാൽ ഗ്രീക്ക് ഭാഷ അദ്ദേഹത്തിന് അത്ര വശമുണ്ടായിരുന്നില്ല. എങ്കിലും പ്ലേറ്റോയുടെയും മറ്റ് ഗ്രീക്ക് തത്വചിന്തകരുടെയും കൃതികൾ അവരുടെ അറബിക് പരിഭാഷകളിലൂടെ അദ്ദേഹത്തിന് സുപരിചിതമായിരുന്നൂ. 1017 -ൽ സുൽത്താൻ മുഹമ്മദ് ഗസ്നി ഖ്വാരിസം ആക്രമിച്ചു. അൽ ബിറൂണി ഉൾപ്പെടെയുള്ള അനേകം പണ്ഡിതന്മാരേയും കവികളേയും അദ്ദേഹം തടവുകാരായി പിടിക്കുകയും ഗസ്നിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അങ്ങനെ ഒരു തടവുകാരനായാണ് അൽബിറൂണി ഗസ്നിയിലെത്തിയിത്. എന്നാൽ ക്രമേണ അദ്ദേഹം ആ നഗരത്തെ ഇഷ്ടപ്പെടാൻ തുടങ്ങി. മഹമൂദ് ഗസ്നിയുടെ സേവനത്തിൽ പ്രവേശിച്ച് അദ്ദേഹം ശേഷജീവിതം ഗസ്നിയിൽ തന്നെ ചെലവഴിച്ചു. 70-ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.
- Ibn Battuta was a fearless traveller. Do you agree with this statement? Justify your answer.ഇബ്നു ബത്തൂത നിർഭയനായ ഒരു സഞ്ചാരിയായിരുന്നു. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ ഉത്തരം സമർത്ഥിക്കുക.
Answer
യാത്ര ഒട്ടും സുരക്ഷിതമായിരുന്നില്ല. പോകുന്ന വഴിയെല്ലാം കൊള്ളക്കാരുടെ ശല്യം കൂടുതലായിരുന്നു. ഇബ്നു ബത്തൂതയെ പലവട്ടം കൊള്ളക്കാരുടെ സംഘങ്ങൾ ആക്രമിച്ചിട്ടുണ്ട്. അതിനാൽ കൂട്ടുകാരോടൊപ്പം സ്വാർത്ഥ വാഹക സംഘമായി (Caravan) യാത്ര ചെയ്യാനാണ് അദ്ദേഹം മുൻഗണന നൽകിയിരുന്നത്. ഇതുകൊണ്ടൊന്നും ഹൈവേ കൊള്ളക്കാരുടെ ആക്രമണങ്ങളിൽ നിന്ന് അദ്ദേഹത്തിന് രക്ഷകിട്ടിയില്ല. മുൽട്ടാനിൽ നിന്ന് ദൽഹിയിലേക്ക് സഞ്ചരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വാർത്ഥവാഹക സംഘത്തെ കൊള്ളക്കാർ ആക്രമിച്ചു. ഇബ്നു ബത്തൂതയുടെ സഹയാത്രികരിൽ പലർക്കും ജീവൻ നഷ്ടപെട്ടു. ഇബ്നു ബത്തൂത ഉൾപ്പെടെയുള്ള ഉള്ളവർക്കെല്ലാം മാരകമായി മുറിവേറ്റു.
ഇബ്നു ബത്തൂത ദൃഡനിശ്ചയവും സ്ഥിരോത്സാഹവുമുള്ള ഒരു സഞ്ചാരിയായിരുന്നു. യാത്രകളേയും തസ്കരന്മാരുടെ ആക്രമണങ്ങളും അദ്ദേഹത്തെ തളർത്തിയില്ല. ജന്മനാടായ മൊറോക്കോവിലേക്ക് മടങ്ങുന്നതിനുമുമ്പ് അദ്ദേഹം വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ, മദ്ധ്യേഷ്യയുടെ ഭാഗങ്ങൾ, ഇന്ത്യൻ ഉപഭൂഖണ്ഡം, ചൈന എന്നിവിടങ്ങളിലെല്ലാം അനേകം വർഷം നീണ്ടു നിന്ന യാത്രകൾ നടത്തുകയുണ്ടായി. അദ്ദേഹം റഷ്യയിലും എത്തിയിരുന്നൂ എന്ന് കരുതപ്പെടുന്നു.
- Why did Bernier think that the royal ownership of land is highly destructive? ഭൂമിയുടെ രാജകീയ ഉടമസ്ഥാവകാശം വിനാശകരമായ ഒന്നായിരുന്നുവെന്ന് ബർണിയർ കരുതിയതെന്തുകൊണ്ട്?
Answer
- 1) ഭൃവുടമകൾക്ക് അവരുടെ കൈവശമുള്ള ഭൂമി സന്താനങ്ങൾക് കേമാറാൻ കഴിഞ്ഞില്ല.
- 2) ഭൂമിയെ പരിപാലിക്കാനോ ഭൂമിയിൽ നിക്ഷേപം നടത്താനോ അവർക്ക് താല്പര്യമുണ്ടായിരുന്നില്ല.
- 3) ഭൂമിയുടെ അഭിവൃദ്ധിയിൽ താല്പര്യമുള്ള ഭൃവുടമകളുടെ ഉയർച്ചയെ അത് തടസ്സപ്പെടുത്തി.
- 4) കൃഷിയുടെ നാശത്തിനു കാരണമായി.
- 5) കർഷകരുടെ അടിച്ചമർത്തലിനു വഴിയൊരുക്കി.
- 6) ജനങ്ങളുടെ ജീവിതനിലവാരത്തെ തകർത്തു.
- Al-Biruni faced some problems in understanding and writing about India. Point them out. ഇന്ത്യയെക്കുറിച്ച് മനസ്സിലാക്കുന്നതിലും എഴുതുന്നതിലും അൽബിറൂണി ചില പ്രശ്നങ്ങൾ നേരിടുകയുണ്ടായി. അവ ഏതെല്ലാമാണെന്ന് ചൂണ്ടിക്കാണിക്കുക.
Answer
- 1) ഭാഷയാണ് ഒന്നാമത്തെ പ്രതിബന്ധം. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന സംസ്കൃതഭാഷ അറബി-പേർഷ്യൻ ഭാഷകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് – അൽ ബിറൂണി ചൂണ്ടിക്കാട്ടി. അതിനാൽ, ഒരു ഭാഷയിലെ ആശയങ്ങളും, സങ്കൽപ്പങ്ങളും മറ്റൊറു ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ എളുപ്പമായിരുന്നില്ല.
- 2) മതവിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള വ്യത്യാസമായി രുന്നു രണ്ടാമത്തെ പ്രതിബന്ധം.
- 3) സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകി മുളളവരിൽ നിന്ന് ഒറ്റപെട്ടു കഴിയുന്ന പ്രാദേശിക ജനതയായിരുന്നു മൂന്നാമത്തെ പ്രതിബന്ധം. വിദേശികളെ സംശയദൃഷ്ടിയോടെ നോക്കിയ നാട്ടുകാർ അവരുമായി സ്വതന്ത്രമായി ഇടപഴകാൻ കൂട്ടാക്കിയിട്ടില്ല.
- There were serious differences between the observations of Ibn Battuta and Bernier. What are they? ഇബ്നു ബത്തൂതയുടെയും ബർണിയറുടെയും വീക്ഷണങ്ങളിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അവ എന്തെല്ലാമാണെന്ന് വിലയിരുത്തുക.
Answer
ഇബ്നു ബത്തൂതയും ബർണിയറും വീക്ഷണങ്ങളിലെ വ്യത്യാസം
ഇബ്നു ബത്തൂത
ബർണിയർ
1. കാര്യങ്ങളുടെ പുതുമ, അപരിചിത്വം എന്നിവ ആകർഷിച്ചു.
1. നിരാശാജനകമായ സാഹചര്യങ്ങൾക്ക് ഊന്നൽ കൊടുത്തു.
2. താല്പര്യവും മതിപ്പും ഉളവാക്കിയ എല്ലാറ്റി നെക്കുറിച്ചും വിവരങ്ങൾ എഴുതി
2. ഇന്ത്യയിൽ കണ്ടതിനെ എല്ലാം യൂറോപ്പിലെ, പ്രത്യേകിച്ച് ഫ്രാൻസിലെ കാര്യങ്ങളുമായി താരതമ്യപ്പെടുത്താൻ ശ്രമിച്ചു.
- What is the opinion of Bernier about the Middle Class? Can you agree with his argument? മധ്യവർഗ്ഗത്തെക്കുറിച്ച് ബർണിയറുടെ അഭിപ്രായമെന്താണ്? അദ്ദേഹത്തിന്റെ വാദഗതിയോട് യോജിക്കാൻ കഴിയുമോ?
Answer
ഇന്ത്യയിൽ ഒരു മധ്യവർഗ്ഗം ഉണ്ടായിരുന്നില്ലെന്ന് ബർണിയർ ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിൽ സമൂഹത്തിൽ രണ്ടു വർഗ്ഗങ്ങളാണ് ഉണ്ടായിരുന്നത്. ദരിദ്രരും സമ്പന്നരും ഭൂരിഭാഗം വരുന്ന ദരിദ്രരെ സമ്പന്നരും കരുത്തരുമായ ഒരു ചെറിയ ഭരണവർഗ്ഗ ന്യൂനപക്ഷം കീഴ്പെടുത്തിരിക്കുകയായിരുന്നൂ. ദരിദ്രരിൽ ദരിദ്രരും സമ്പന്നരിൽ സമ്പന്നരുമായ രണ്ടു വിഭാഗങ്ങൾക്കിടയിൽ മറ്റൊരു സാമൂഹ്യ വിഭാഗമോ വർഗ്ഗമോ ഉണ്ടായിരുന്നില്ല. അങ്ങനെ ഇന്ത്യയിൽ ഒരു മധ്യവർഗ്ഗം (Middle state) ഉണ്ടായിരുന്നില്ലെന്ന് ബർണിയർ സമർത്ഥിക്കുന്നു. ബർണിയർക്ക് മുഗൾ സാമ്രാജ്യത്തെക്കുറിച്ച് ഒട്ടും മതിപ്പുണ്ടായിരുന്നില്ല. അദ്ദേഹം മുഗൾ സാമ്രാജ്യത്തെ വിലയിരുത്തിയത് താഴെ പറയും പ്രകാരമാണ്.
- 1. മുഗൾ രാജാവ് ഭിക്ഷാടകരുടെയും അപരിഷ്കൃതരുടെയും രാജാവായിരുന്നു.
- 2. മുഗൾ നഗരങ്ങളും പട്ടണങ്ങളും തകർടഞ്ഞിത്തതും ദുഷിച്ച വായുവാൽ മലിനസവുമായിരുന്നു.
- 3. സാമ്രാജ്യത്തിലെ പാടശേഖരങ്ങൾ കുറ്റിക്കാടുകളും പരന്നുകിടക്കുന്നവയും രോഗജന്യമായ ചതുപ്പുകളും നിറഞ്ഞവയായിരുന്നു.
- How did Bernier assess the Mughal Empire? മുഗൾ സാമ്രാജ്യത്തെ ബർണിയർ വിലയിരുത്തിയത് എങ്ങനെയാണ്?
Answer
മുഗൾ സാമ്രാജ്യത്തിന്റെ ഈ അയോധികുള്ള ഒരേയൊരു കാരണം ഭൂമിയുടെ രാജകീയ ഉടമസ്ഥാവകാശമാണെന്ന് ബർണിയർ വാദിച്ചു. എന്നാൽ ആധുനിക ചരിത്രകാരന്മാർ അദ്ദേഹത്തിന്റെ ഈ വാദഗതിയെ അംഗീകരിക്കുന്നില്ല. മുഗൾ സാമ്രാജ്യത്തിലെ ഔദ്യോഗിക പ്രമാണങ്ങളിലൊന്നും തന്നെ ഭൂമിയുടെ ഉടമസ്ഥത രാഷ്ട്രത്തിന് മാത്രമാണെന്ന് സൂചനയില്ല. ഉദാഹരണത്തിന്, അക്ബറിന്റെ ഭരണകാലത്തെ ചരിത്രകാരനും പണ്ഡിതനുമായിരുന്ന അബുൽ ഫസൽ ഭൂനികുതിയ വിശേഷിപ്പിച്ചിട്ടുള്ളത് പരമാധികാരത്തിനുള്ള പ്രതിഫലമാണ്. ഭരണാധികാരി തന്റെ പ്രജകൾക്ക് നൽകിയ സംരക്ഷണതിനുള്ള പ്രതിഫലമാണ് ഭൂനികുതി ഈടാക്കിയിരുന്നത്. അത് ഭരണാധികാരിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ കരം ആയിരുന്നില്ല. ഭൂനികുതി പലപ്പോഴും വളരെ ഉയർന്നതായിരുന്നു. അതുകൊണ്ടായിരിക്കാം യൂറോപ്യൻ സഞ്ചാരികൾ, അത്തരം അവകാശങ്ങളെ കരമായി കണക്കാക്കിയത്. യഥാർത്ഥത്തിൽ അതൊരു കരമോ ഭൂനികുതിയോ ആയിരുന്നില്ല. മറിച്ച് വിളവിവിന്മേലുള്ള ഒരു നികുതി ആയിരുന്നൂ.
- Prepare a short.note on Al-Biruni’s Kitab -ul-Hindi. അൽബറൂണിയുടെ കിതാബ് – ഉൾ-ഹിന്ദിനെക്കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കുക.
Answer
അറബി ഭാഷയിൽ എഴുതിയ അൽബറൂണിയുടെ കിതാബ് – ഉൾ-ഹിന്ദ് ലളിതവും സ്പഷ്ടവുമാണ്. അനേകം വാല്യങ്ങളുള്ള ഈ ഗ്രന്ഥത്തെ 80 അധ്യായങ്ങളായി വിഭജിക്കുകയും മതം, തത്ത്വചിന്ത, ഉത്സവങ്ങൾ, ജ്യോതിശാസ്ത്രം, രാസായനവിദ്യ, ശീലങ്ങൾ, ആചാരങ്ങൾ, സാമൂഹിക ജീവിതം, അളവുതൂക്കങ്ങൾ, വിഗ്രഹപഠനം, നിയമങ്ങൾ, മാപശാസനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു. ഓരോ അധ്യായത്തിനും വ്യത്യസ്തമായ ഘടനയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഓരോ അധ്യായവും അദ്ദേഹം ആരംഭിക്കുന്നത് ഒരു ചോദ്യത്തോടെയാണ്. തുടർന്ന് സംസ്കൃത പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിശദീകരണം നൽകുന്നു. മറ്റു സംസ്കാരങ്ങളുമായുള്ള താരതമ്യത്തോടെ അധ്യായം അവസാനിക്കുന്നു. കൃത്യത, പ്രവചനാത്മകതകൊണ്ട് ഇത് ഒരു ജ്യാമിതിയ ഘടനയെന്ന് ചില പണ്ഡിതർ വാദിക്കുന്നു. ഗണിത ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം ഇത് പ്രതിഫലിപ്പിക്കുന്നു.
- List out the three barriers discussed by Al-Biruni that obstructed his understanding about India. ഇന്ത്യയെ മനസ്സിലാക്കുന്നതിൽ അൽ ബിറൂണിക്ക് മുന്നിൽ തടസ്സമായി നിന്ന 3 കാര്യങ്ങൾ ഏതെല്ലാമായിരുന്നു?
Answer
- 1) ഭാഷയാണ് ഒന്നാമത്തെ പ്രതിബന്ധം. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന സംസ്കൃതഭാഷ അറബി-പേർഷ്യൻ ഭാഷകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് അൽ – ബിറൂണി ചൂണ്ടിക്കാട്ടി. അതിനാൽ, ഒരു ഭാഷയിലെ ആശയങ്ങളും, സങ്കൽപ്പങ്ങളും മറ്റൊറു ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ എളുപ്പമായിരുന്നില്ല.

- 3) സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകി മറ്റുള്ളവരിൽ നിന്ന് ഒറ്റപെട്ടു കഴിയുന്ന പ്രാദേശിക ജനതയായിരുന്നു മൂന്നാമത്തെ പ്രതിബന്ധം. വിദേശികളെ സംശയദൃഷ്ടിയോടെ നോക്കിയ നാട്ടുകാർ അവരുമായി സ്വതന്ത്രമായി ഇടപഴകാൻ കൂട്ടാക്കിയിട്ടില്ല.
- How did Al-Biruni develop an interest in India. അൽബറൂണിക്ക് ഇന്ത്യയോട് താൽപര്യം വളർന്നുവന്നത് എങ്ങനെ?
Answer
ഗസ്നിയിലായിപ്പോഴാണ് അൽബറൂണിക്ക് ഇന്ത്യയോട് താൽപര്യം വളർന്നു വന്നത്. എട്ടാം നൂറ്റാണ്ടു മുതൽ ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ സംസ്കൃത ഭാഷയിലുള്ള ഗ്രന്ഥങ്ങൾ അറബിയിലേക്ക് പരിഭാഷപെടുത്തി. ഇതിനിടെ പഞ്ചാബ് ഗസ്നാവിഡ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ പ്രാദേശിക ജനതയോട് അടുപ്പം സ്ഥാപിക്കുവാനും അതിലൂടെ പരസ്പരവിശ്വാസത്തിന്റെയും മനസ്സിലാക്കലിന്റെയും ഒരു സാഹചര്യം സൃഷ്ടിക്കുവാനും കഴിഞ്ഞു. ബ്രാഹ്മണപുരോഹിതന്മാരുമായും പണ്ഡിതന്മാരുമായും അനേക കവർഷം അദ്ദേഹം ചെലവഴിക്കുകയും അവരിൽ നിന്നും സംസ്കൃതവും മത – തത്ത്വചിന്ത ഗ്രന്ഥങ്ങൾ പഠിക്കുകയും ചെയ്തു.
- Write a short note on Bernier’s Travels in the Mughal empire. ബർണിയറുടെ ‘മുഗൾ സാമ്രാജ്യത്തിലെ സഞ്ചാരങ്ങൾ’ ളെ കുറിച്ച് ഒരു ലഘുകുറിപ്പ് എഴുതുക.
Answer
ബർണിയറുടെ മുഗൾ സാമ്രാജ്യത്തിലെ സഞ്ചാരങ്ങൾ എന്ന ഗ്രന്ഥം വിശദമായ നിരീക്ഷണങ്ങൾ, വിമർശനാത്മകമായ ഉൾക്കാഴ്ചകൾ, വിചിന്തനം എന്നിവ കൊണ്ട് ശ്രദ്ധേയമാണ്. മുഗൾന്മാരുടെ ചരിത്രത്തെ സർവ്വത്രിക ചട്ടക്കൂടിനുള്ളിൽ ഉൾപ്പെടുത്താൻ ഇതിലൂടെ ശ്രമിച്ചു. മുഗൾ ഇന്ത്യയെ സമകാലിക യൂറോപ്പുമായി നിരന്തരം അദ്ദേഹം താരതമ്യം ചെയ്തു. ഇന്ത്യയെ ‘Binary Opposition’ മാതൃകയിലാണ് അദ്ദേഹം അവതരിപ്പിച്ചത്.
- Write short note on the communication system described by Ibn Battuta. ഇബ്നു ബത്തൂത വിവരിച്ചിട്ടുള്ള വിനിമയ സമ്പ്രദായത്തെക്കുറിച്ച് ലഘു കുറിപ്പ് തയ്യാറാക്കുക.
Answer
ഇന്ത്യയിലെ തപാൽ സമ്പ്രദായത്തിന്റെ കാര്യക്ഷമത ഇബ്നു ബത്തൂതയെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു. ദൂരദേശങ്ങളിലേക്ക് വിവരങ്ങൾ അയക്കാനും വായ്പ്പ അടയ്ക്കാൻ ഇത് വ്യാപാരികളെ സഹായിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ എത്തിച്ചുകൊടുക്കേണ്ട സാധനങ്ങൾ അയക്കാൻ ഇതവരെ സഹായിക്കുകയുണ്ടായി. തപാൽ സമ്പ്രദായം കാര്യക്ഷമമായിരുന്നു. സിന്ധിയിൽ നിന്ന് സാധനങ്ങളോ വിവരങ്ങളോ ദൽഹിയിൽ എത്തിക്കുന്നതിന് 50 ദിവസങ്ങൾ മാത്രമേ വേണ്ടിവന്നിരുന്നുള്ളൂ. ചാരന്മാർ അയച്ചിരുന്ന വാർത്താക്കുറിപ്പുകൾ കേവലം അഞ്ചു ദിവസങ്ങൾക്കുള്ളിൽ സുൽത്താന് എത്തിക്കാൻ തപാൽ സമ്പ്രദായത്തിന് കഴിഞ്ഞിരുന്നു.
4 MARK QUESTIONS & ANSWERS
- What was the attitude of Al-Biruni to the Caste System? Give his arguments against untouchability. ജാതി വ്യവസ്ഥയോടുള്ള അൽബിറൂണിയുടെ സമീപനം എന്തായിരുന്നു? അയിത്തത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ വാദഗതികൾ വിശകലനം ചെയ്യുക.
Answer
ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ബ്രാഹ്മണരുടെ വർണ്ണന അൽ – ബിറൂണി സ്വീകരിച്ചു. എന്നാൽ അശുദ്ധരെക്കുറിച്ചുള്ള ബ്രാഹ്മണ സങ്കൽപ്പത്തെ അദ്ദേഹം അംഗീകരിച്ചില്ല. അശുദ്ധമായിതീരുന്നതെല്ലാം അതിന്റെ യഥാർത്ഥ ശുദ്ധി വീണ്ടെടുക്കാൻ ശ്രമിക്കുകയും വിജയിക്കുകയയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന്, സൂര്യൻ വായുവിനെ ശുദ്ധമാക്കുന്നു, കടലിലെ ഉപ്പ് വെള്ളത്തിന്റെ മലനീക്കരത്തെ തടയുന്നു. പ്രകൃതിരത്തമായ ഈ ക്രമീകരണമില്ലെങ്കിൽ ഭൂമിയിലെ ജീവിതം അസാധ്യമാകുമെന്ന് അൽ ബിറൂണി വിശ്വസിച്ചു. അതിനാൽ ജാതിവ്യവസ്ഥയുടെ അടിസ്ഥാനമായ തൊട്ടുകൂടായ്മ അഥവാ സാമൂഹ്യശുദ്ധി പ്രകൃതി നിയമങ്ങൾക്കെതിരാണെന്ന് അദ്ദേഹം വാദിച്ചു. ജാതി വ്യവസ്ഥയെക്കുറിച്ചുള്ള അൽ – ബിറൂണിയുടെ വിശദീകരണത്തെ സംസ്കൃത ഗ്രന്ഥങ്ങളുടെ പഠനം ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. ഈ ഗ്രന്ഥങ്ങൾ ജാതിവ്യവസ്ഥയെ നിയന്ത്രിക്കുന്ന നിയമങ്ങൾ രൂപീകരിച്ചത് ബ്രാഹ്മണരുടെ കാഴ്ചപ്പാടിലാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ജാതി വ്യവസ്ഥ അത്ര കർക്കശമൊന്നുമതായിരുന്നില്ല. ഉദാഹരണത്തിന്, അന്ത്യജ (antyaja, ജാതിവ്യവസ്ഥയ്ക്ക് വെളിയിൽ ജനിച്ചവർ) മേൽപോലെയുള്ള സാമൂഹ്യവിഭാഗങ്ങൾ കർഷകർക്കും സമീന്ദാർമാർക്കും കുറഞ്ഞ വേതനത്തിന് പണിചെയ്തുകൊടുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. സാമൂഹ്യമായി അടിച്ചമർത്തപ്പെട്ടവരായിരുന്നെങ്കിലും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളിലും അവരെ ഉൾപെടുത്തിയിരുന്നു.
- Ibn Battuta says there was distinction even among slaves. Based on this statement, assess the situation of the women slaves in the country. അടിമകൾക്കിടയിൽ വേർതിരിവുകൾ ഉണ്ടായിരുന്നുവെന്ന് ഇബ്നു ബത്തൂത പറയുന്നു. ഈ പ്രസ്താവനയെ അടിസ്ഥാനമാക്കി സ്ത്രീ അടിമകളുടെ അവസ്ഥ വിശകലനം ചെയ്യുക.
Answer
- 1) അടിമകൾക്കിടയിൽ കാര്യമായ വേർതിരിവുകൾ ഉണ്ടായിരുന്നുവെന്ന് ഇബ്നു ബത്തൂതയുടെ വിവരങ്ങൾ വ്യക്തമാക്കുന്നു. സുൽത്താന്റെ കീഴിൽ ധാരാളം അടിമസ്ത്രീകൾ സേവനമനുഷ്ടിച്ചിരുന്നു. അവരിൽ ചിലർ സംഗീതത്തിലും നൃത്തത്തിലും വിദഗ്ധരായിരുന്നൂ. സുൽത്താന്റെ സഹോദരിയുടെ വിവാഹത്തിന് അവരുടെ കലാപ്രകടനം ആസ്വദിക്കാനുള്ള അവസരം ബത്തൂതയ്ക്ക് ലഭിക്കുകയുണ്ടായി.
- 2) അടിമസ്ത്രീകൾ സുൽത്താന്റെ ചാരന്മാരായും പ്രവർത്തിച്ചു. തന്റെ പ്രഭുക്കന്മാരുടെ പ്രവർത്തനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് സുൽത്താൻ അവരെ നിയമിച്ചത്. അടിമകളെ (സ്ത്രീകളെയും പുരുഷന്മാരെയും) വീട്ടുജോലികൾക്കാണ് പൊതുവെ ഉപയോഗിച്ചിരുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും പല്ലക്കുകളിൽ കൊണ്ടുപോകുന്നതിന് അവരുടെ സേവനം അത്യാന്തപേക്ഷിതമായിരുന്നൂ എന്ന് ഇബ്നു ബത്തൂത എഴുതുന്നു. അടിമകൾക്ക്, പ്രത്യേ കിച്ച് വീട്ടുജോലിക്കായി വാങ്ങുന്ന അടിമസ്ത്രീകൾക്ക് വില വളരെ കുറവായിരുന്നു. അതിനാൽ, മിക്ക കുടുംബങ്ങൾക്കും അവരെ വിലയ്ക്കുവാങ്ങാൻ കഴിഞ്ഞിരുന്നു. ചുരുങ്ങിയത് ഒന്നോ രണ്ടോ അടിമകളെയെങ്കിലും അവർ നിലനിർത്തിയിരുന്നു. യൂറോപ്യൻ സഞ്ചാരികളും എഴുത്തുകാരും സ്ത്രീകളോടുള്ള പെരുമാറ്റത്തെ പലപ്പോഴും ഉയർത്തിക്കാട്ടിയിരുന്നു. പാശ്ചാത്യ – പൗരസ്ത്യ സമൂഹങ്ങൾ തമ്മിലുള്ള വ്യത്യാസം എടുത്തുകാണിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അതിനാൽ ബർണിയർ സതിയാചരണത്തെ കുറിച്ച് വിശദമായ വിവരണം നടത്തിയതിൽ തെറ്റും അതിശയമില്ല. എല്ലാ സ്ത്രീകളും സതിയാചാരം അനുഷ്ചിച്ചത് ഒരുപോലെയല്ലെന്ന് ബർണിയർ എഴുതുന്നു. ചിലർ സന്തോഷം ചിതയിൽ ചാടി മരണം വരിച്ചു. മറ്റുളളവർ മരിക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നൂ. അവരുടെ ചിതയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോവുകയും ജീവനോടെ ദഹിപ്പിക്കുകയും ചെയ്തു.
- Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Column A
Column B
Al-Biruni Physician to അൽ ബറൂണി വൈദ്യശാസ്ത്രജ്ഞൻ
Darashukoh ദാരാഷുക്കോയുമായി ബന്ധപ്പെട്ടയാൾ
Ibn Battuta ഇബ്നു ബത്തൂത
Kitab – Ul- Hind കിതാബ് ഉൽ-ഹിന്ദ്
Manucci മന്നുചി
Rihla റിഹ്‌ല
Francois Bernier ഫ്രാൻസ്വ ബർണിയർ
Italian doctor ഇറ്റാലിയൻ ഡോക്ടർ

കിതാബ് ഉൽ-ഹിന്ദ്
Ibn Battuta ഇബ്നു ബത്തൂത
റിഹ്‌ല
Manucci മന്നുചി
ഇറ്റാലിയൻ ഡോക്ടർ
Francois Bernier ഫ്രാൻസ്വ ബർണിയർ
ദാരാഷുക്കോയുമായി ബന്ധപ്പെട്ടയാൾ
- “The descriptions of Bernier influenced Western theorists.” Examine the validity of this statement. ബർണിയറുടെ വിവരണങ്ങൾ പാശ്ചാത്യ സൈദ്ധാന്തികരെ സ്വാധീനിക്കുകയുണ്ടായി. ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
Answer
ബർണിയറുടെ വിവരങ്ങൾ 18-ാം നൂറ്റാണ്ട് മുതൽക്കത്തെന്ന പാശ്ചാത്യ സൈദ്ധാന്തികരെ സ്വാധീനിച്ചു. ഉദാഹരണത്തിന്, ഫ്രഞ്ച് തത്വചിന്തകനായ മോണ്ടെസ്ക്യു ബർണിയറുടെ വിവരങ്ങൾ പൗരസ്ത്യ സ്വേച്ഛാധിപത്യം എന്ന ആശയം വികസിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തി.ഏഷ്യയിലെ ( പൗരസ്ത്യ അഥവാ കിഴക്ക് ) ഭരണാധികാരികൾ അവരുടെ പ്രജകളുടെമേൽ സമ്പൂർണ്ണമായ അധികാരം ഉണ്ടായിരുന്നവെന്ന് ഈ സിദ്ധാന്തം വാദിക്കുന്നു. പ്രജകൾ ഭരണാധികാരികൾക്ക് അടിപെട്ട് ദാരിദ്ര്യത്തിലാണ് കഴിഞ്ഞു കൂടിയിരുന്നത്. എല്ലാ ഭൂമിയും രാജാവിന്റെ ഉടമസ്ഥതയിലായിരുന്നു. സ്വകാര്യസ്വത്ത് നിലനിന്നിരുന്നില്ല. ചക്രവർത്തിയും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും ഒഴികെയുള്ള എല്ലാ വരും വളരെ പണിപെട്ടാണ് ജീവിച്ചിപോന്നത്.
ഈ ആശയത്തെ 19-ാം നൂറ്റാണ്ടിൽ കാറൽ മാർക്സ് വികസിപ്പിക്കുകയുണ്ടായി. അദ്ദേഹം വികസിപ്പിച്ചെടുത്ത സങ്കല്പത്തെ ‘ഏഷ്യറ്റിക് ഉത്പാദനരീതി’ എന്നു വിളിക്കുന്നു. കൊളോണിയൽ കാലഘട്ടത്തിന് മുമ്പുള്ള ഇന്ത്യയിലും മറ്റു ഏഷ്യൻ രാജ്യങ്ങളിലും ഉത്പാദനവും കൈയടക്കിയിരുന്നത് രാഷ്ട്രമാണെന്ന് മാർക്സ് വാദിച്ചു. ഇത് സ്വയം ഭരണാധികാരി തുല്യതയുമുള്ള അനേകം ഗ്രാമസമുദായങ്ങളടങ്ങിയ ഒരു സമൂഹത്തിന്റെ ആവിർഭവത്തിനു കാരണമായിതീർന്നു. ഗ്രാമസമുദായങ്ങൾക്ക് സ്വയം ഭരണാധികാരുണ്ടെങ്കിലും അവ രാജധാനിയുടെ നിയന്ത്രണത്തിലാണ് നിലകൊണ്ടിരുന്നത്. ഗ്രാമസമുദായങ്ങളിൽ നിന്നുള്ള ഉത്പാദനത്തിന്റെ ഒഴുക്ക് നിർബന്ധം നിലനിന്നിടത്തോളം കാലം രാഷ്ട്രം അവയുടെ സ്വയം ഭരണാധികാരത്തെ മാനിച്ചുപോന്നു. ‘ഏഷ്യറ്റിക് ഉത്പാദനരീതിയെ നിശ്ചലവും മുരടിച്ചുതുമായ ഒരു വ്യവസ്ഥയായാണ് മാർക്സ് കണക്കാക്കിയത്.
- Arrange the following events in chronological order. തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനത്തിൽ എഴുതുക.
- * ഇബ്ൻ ബത്തൂത മൊറോക്കോയിലേയ്ക്ക് തിരിച്ചുപോയി.
- * ബർണിയറുടെ ഇന്ത്യയിലെ താമസം
- * ഇബ്ൻ ബത്തൂത സിന്ധിൽ എത്തി.
- * സുൽത്താൻ മഹമൂദ് ഖ്വാരിസം ആക്രമിച്ചു.
Answer
- ♦ സുൽത്താൻ മഹമൂദ് ഖ്വാരിസം ആക്രമിച്ചു (1017)
- ♦ ഇബ്ൻ ബത്തൂത സിന്ധിൽ എത്തി. (1333)
- ♦ ഇബ്ൻ ബത്തൂത മൊറോക്കോയിലേയ്ക്ക് തിരിച്ചുപോയി. (1347)
- ♦ ബർണിയറുടെ ഇന്ത്യയിലെ താമസം (1656 – 1666)
- Explain the contribution of Al-Biruni and Francois Bernier to reconstruct our history. നമ്മുടെ ചരിത്രം പുനർനിർമ്മിക്കുന്നതിൽ അൽബിറൂണിയുടെയും ഫ്രാങ്കോയിസ് ബർണിയറുടെയും സംഭാവനകൾ വിവരിക്കുക.
Answer
അൽ ബിറൂണി (973-1050) ഉസ്ബെക്കിസ്ഥാനിലെ ഖ്വാരിസം (Khwarizm) എന്ന പ്രദേശത്താണ് ജനിച്ചത്. ഖ്വാരിസം ഒരു പ്രധാന വിജ്ഞാനകേന്ദ്രമായിരുന്നു. അതിനാൽ അക്കാലത്ത് കിട്ടാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം അൽബിറൂണിക്ക് ലഭിച്ചു. അദ്ദേഹം ഒരു ബഹുഭാഷാപണ്ഡിതനായിരുന്നു. സിറിയക്, അറബിക്, പേർഷ്യൻ, ഹീബ്രു, സംസ്കൃതം തുടങ്ങിയ അനേകം ഭാഷകളിൽ അദ്ദേഹം നിപുണനായിരുന്നു. എന്നാൽ ഗ്രീക്ക് ഭാഷ അദ്ദേഹത്തിന് അത്ര വശമുണ്ടായിരുന്നില്ല. എങ്കിലും പ്ലേറ്റോയുടെയും മറ്റ് ഗ്രീക്ക് തത്വചിന്തകരുടെയും കൃതികൾ അവരുടെ അറബിക് പരിഭാഷകളിലൂടെ അദ്ദേഹത്തിന് സുപരിചിതമായിരുന്നൂ.

ഇന്ത്യയെ Binary Opposition എന്ന സിദ്ധാന്തത്തിന്റെ മാതൃകയിലാണ് ബർണിയർ അവതരിപ്പിച്ചത്. ഇതുപ്രകാരം ഇന്ത്യ യൂറോപ്പിന്റെ നേർവിപരീതമായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യത്യാസങ്ങളെ ശ്രേണീബദ്ധമായും അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യയെ ഏറ്റവും താഴ്ന്ന തട്ടിലാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്. അങ്ങനെ പാശ്ചാത്യലോകത്തെ അപേക്ഷിച്ച് ഇന്ത്യ താഴ്ന്നതായി ചിത്രീകരിക്കപ്പെട്ടു. ചുരുക്കത്തിൽ പൗരസ്ത്യലോകത്തെ താഴ്ന്നതും അധിപതിച്ചുതുമാണെന്ന വീക്ഷണമാണ് ബർണിയർ വെച്ചുപുലർത്തിയിരുന്നത്.
- Examine the descriptions of Ibn Battuta on Indian cities. ഇന്ത്യൻ നഗരങ്ങളെക്കുറിച്ചുള്ള ഇബ്നുബത്തൂതയുടെ വിവരങ്ങൾ പരിശോധിക്കുക.
Answer
സമ്പത്തും, അഭിലാഷങ്ങളും വൈദഗ്‌ദ്യമുള്ളവർക്ക് ഇന്ത്യൻ നഗരങ്ങളിൽ വേണ്ടത്ര മികച്ച അവസരങ്ങൾ ഉണ്ടായിരുന്നുവെന്ന് ഇബ്നുബത്തൂത രേഖപ്പെടുത്തുന്നു. അവ ജനസാന്ദ്രവും സമ്പന്നുമായിരുന്നു. ഭൂരിഭാഗം നഗരങ്ങളിലും തിരക്കേറിയ തെരുവുകളും പലതരത്തിലുള്ള സാധനങ്ങളുള്ള പ്രകാശപൂരിതവും വർണ്ണാഭവുമായ കമ്പോളങ്ങളുമായിരുന്നു ഇവ. ദൽഹി വൻ ജനസംഖ്യയുള്ള വിശാലമായൊരു നഗരമായിരുന്നേവെന്നും അത് ഇന്ത്യയിലെ ഏറ്റവും വലിയ നഗരവും. ദൗലത്താബാദാണ് ഇന്ത്യയിലെ മറ്റൊരു വലിയ നഗരം. കമ്പോളങ്ങൾ സാമ്പത്തിക ഇടപാടുകക്കുള്ള സ്ഥലങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് അവ സാമൂഹിക – സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ കൂടിയായിരുന്നു. ഭൂരിഭാഗം കമ്പോളങ്ങളിലും മുസ്ലീം പള്ളിയും ക്ഷേത്രവും ഉണ്ടായിരുന്നു. ചിലതിൽ നർത്തകർ, സംഗീതജ്ഞർ, ഗായകർ തുടങ്ങിയവർക്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള പൊതുവേദികൾ ഉണ്ടായിരുന്നു. ഇന്ത്യയിലെ കൃഷി വളരെ ഫല സമൃദ്ധമാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠതയാണ് ഇതിന്റെ കാരണം. ഇത് കർഷകരെ വർഷത്തിൽ രണ്ടുവട്ടം കൃഷി ചെയ്യാൻ സഹായിച്ചു. ഉപഭൂഖണ്ഡത്തെ കൂട്ടിയണിയിക്കുന്ന ഒരു ഏഷ്യൻ വ്യാപാരിത്തിന്റെയും വാണിജ്യത്തിന്റെയും ശൃംഖല ഇവിടെ നിലനിന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറാൻ ഏഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വളരെ ആവശ്യക്കാർ ഉണ്ടായിരുന്നു. ചിലതരത്തിലുള്ള മസ്ലിൻ തുണികൾക്ക് വളരെ വിലപിടിപ്പുള്ളതുകൊണ്ട് സമ്പന്നരും പ്രഭുക്കന്മാർക്കും മാത്രമേ ഇത് ധരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ എന്നും ഇബ്നു ബത്തൂത സൂചിപ്പിക്കുന്നു.
- What information can be drawn from the writings of travellers regarding the state of women and slaves during the medieval period? സഞ്ചാരികളുടെ കുറിപ്പുകളിൽ നിന്നും മധ്യകാലഘട്ടത്തിലെ സ്ത്രീകളുടെയും അടിമകളുടെയും അവസ്ഥയെക്കുറിച്ച് എന്തെല്ലാം വിവരങ്ങളാണ് നമുക്ക് ലഭ്യമാകുന്നത്?
Answer
- 1) അടിമകൾക്കിടയിൽ കാര്യമായ വേർതിരിവുകൾ ഉണ്ടായിരുന്നു എന്ന് ഇബ്നു ബത്തൂതയുടെ വിവരങ്ങൾ വ്യക്തമാക്കുന്നു. സുൽത്താന്റെ കീഴിൽ ധാരാളം അടിമസ്ത്രീകൾ സേവനമനുഷ്ഠിച്ചിരുന്നു. അവരിൽ ചിലർ സംഗീതത്തിലും നൃത്തത്തിലും വിദഗ്ധരായിരുന്നൂ. സുൽത്താന്റെ സഹോദരിയുടെ വിവാഹത്തിന് അവരുടെ കലാപ്രകടനം ആസ്വദിക്കാനുള്ള അവസരം ബത്തൂതയ്ക്ക് ലഭിക്കുകയുണ്ടായി.
- 2) അടിമസ്ത്രീകൾ സുൽത്താന്റെ ചാരന്മാരായി പ്രവർത്തിച്ചിരുന്നു. തന്റെ പ്രഭുക്കന്മാരുടെ പ്രവർത്തനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് സുൽത്താൻ അവരെ നിയമിച്ചത്. അടിമകളെ (സ്ത്രീകളെയും പുരുഷന്മാരെയും) വീട്ടു ജോലിക്കാണ് പൊതുവെ ഉപയോഗിച്ചിരുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും പല്ലക്കുകളിൽ കൊണ്ടുപോകുന്നതിന് അവരുടെ സേവനം അത്യാന്തപേക്ഷിതമായിരുന്നൂവെന്ന് ഇബ്നു ബത്തൂത എഴുതുന്നു. അടിമകൾ, പ്രത്യേകിച്ച് വീട്ടുജോലിക്കായി വാങ്ങുന്ന അടിമസ്ത്രീകൾക്ക് വില വളരെ കുറവായിരുന്നു. അതിനാൽ, മിക്ക കുടുംബങ്ങൾക്കും അവരെ വിലയ്ക്കുവാങ്ങാൻ കഴിഞ്ഞിരുന്നു. ചുരുങ്ങിയത് ഒന്നോ രണ്ടോ അടിമകളെെയങ്കിലും അവർ നിലനിർത്തിയിരുന്നു. യൂറോപ്യൻ സഞ്ചാരികളും എഴുത്തുകാരും സ്ത്രീകളോടുള്ള പെരുമാറ്റത്തെ പലപ്പോഴും ഉയർത്തിക്കാട്ടിയിരുന്നു. പാശ്ചാത്യ – പൗരസ്ത്യ സമൂഹങ്ങൾ തമ്മിലുള്ള വ്യത്യാസം എടുത്തുകാണിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. അതിനാൽ ബർണിയർ സതിയാചരണത്തെക്കുറിച്ച് വിശദമായ വിവരണം നടത്തിയതിൽ തെല്ലും അതിശയമില്ല. എല്ലാ സ്ത്രീകളും സതിയാചാരം അനുഷ്ഠിച്ചത് ഒരുപോലെയുമായിരുന്നില്ലെന്ന് ബർണിയർ എഴുതുന്നു. ചിലർ സസന്തോഷം ചിതയിൽ ചാടി മരണം വരിച്ചു. മറ്റുള്ളവർ മരിക്കാൻ നിർബന്ധിക്കപ്പെടുകയുമായിരുന്നു. അവരെ ചിതയിൽ ലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകുകയും ജീവാനോടെ ദഹിപ്പിക്കുകയും ചെയ്തു.
- Name the book of Al-Biruni and detail how it represents medieval Indian Society. അൽ ബിറൂണിയുടെ പുസ്തകത്തിന്റെ പേരന്ത്? അത് മധ്യകാല ഇന്ത്യൻ സമൂഹത്തെ ചിത്രീകരിക്കുന്നതെങ്ങനെ?
Answer
‘കിത്താബ് – ഉൽ – ഹിന്ദ്’.
അപരിചിതമായ നാടുകളെ മനസ്സിലാക്കുന്നതിലുള്ള പ്രശ്നങ്ങളെക്കുറിച്ച് അൽ – ബിറൂണി ബോധവാനായിരുന്നു. തന്റെ ഗ്രന്ഥരചനയെ തടസ്സപ്പെടുത്തിയ മൂന്ന് പ്രതിബന്ധങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. അതിലൂടെ മധ്യകാല ഇന്ത്യൻ സമൂഹത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നമുക്ക് ലഭിക്കുന്നു.
- 1. ഭാഷയാണ് ഒന്നാമത്തെ പ്രതിബന്ധം. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന സംസ്കൃത ഭാഷ അറബി – പേർഷ്യൻ ഭാഷകളിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് അൽ – ബിറൂണി ചൂണ്ടിക്കാട്ടി. അതിനാൽ, ഒരു ഭാഷയിലെ ആശയങ്ങളും, സങ്കൽപ്പങ്ങളും മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ എളുപ്പമായിരുന്നില്ല.
- 2. മതവിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള വ്യത്യാസമായിരുന്നു രണ്ടാമത്തെ പ്രതിബന്ധം.
- 3. സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകി മറ്റുള്ളവരിൽ നിന്ന് ഒറ്റപെട്ടു കഴിയുന്ന പ്രാദേശിക ജനതയായിരുന്നു മൂന്നാമത്തെ പ്രതിബന്ധം. വിദേശികളെ സംശയദൃഷ്ടിയോടെ നോക്കിയ നാട്ടുകാർ അവരുമായി സ്വതന്ത്രമായി ഇടപഴകാൻ കൂട്ടാക്കിയിട്ടില്ല.
ജാതിവ്യവസ്ഥയെക്കുറിച്ച് ബ്രാഹ്മണരുടെ വർണ്ണന അൽ-ബിറൂണി സ്വീകരിച്ചു. എന്നാൽ അശുദ്ധരെക്കുറിച്ചുള്ള ബ്രാഹ്മണ സങ്കല്പത്തെ അദ്ദേഹം അംഗീകരിച്ചില്ല. അശുദ്ധമായിത്തീരുന്നതെല്ലാം അതിന്റെ യഥാർത്ഥ ശുദ്ധി വീണ്ടെടുക്കാൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന്, സൂര്യൻ വായുവിനെ ശുദ്ധമാക്കുന്നു. കടലിലെ ഉപ്പ് വെള്ളത്തിന്റെ മാലിീകരണത്തെ തടയുന്നു. പ്രകൃതിത്തതായ ഈ ക്രമീകരണമില്ലെങ്കിൽ ഭൂമിയിലെ ജീവിതം അസാധ്യമാകുമെന്ന് അൽ – ബിറൂണി വിശ്വസിച്ചു. അതിനാൽ ജാതിവ്യവസ്ഥയുടെ അടിസ്ഥാനമായ തൊട്ടുകൂടായ്മ അഥവാ സാമൂഹ്യ അശുദ്ധി പ്രകൃതി നിയമങ്ങൾക്കെതിരാണെന്ന് അദ്ദേഹം വാദിച്ചു.
ജാതി വ്യവസ്ഥയെക്കുറിച്ചുള്ള അൽ – ബിറൂണിയുടെ വിശദീകരണത്തെ സംസ്കൃത ഗ്രന്ഥങ്ങളുടെ പഠനം ആഴത്തിൽ സ്വാധീനിക്കയുണ്ടായി. ഈ ഗ്രന്ഥങ്ങൾ ജാതിവ്യവസ്ഥയെ നിയന്ത്രിക്കുന്ന നിയമങ്ങൾ രൂപീകരിച്ചത് ബ്രാഹ്മണരുടെ കാഴ്ചപ്പാടിലാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ജാതിവ്യവസ്ഥ അത്ര കർശനൊന്നുമുണ്ടായിരുന്നില്ല.
5 MARK QUESTIONS & ANSWERS
- Do you think the description of the cities by Bernier was an oversimplification of things? Why? നഗരങ്ങളെക്കുറിച്ചുള്ള ബർണിയറുടെ വിവരണം സാമൂഹ്യ യാഥാർത്ഥ്യത്തിന്റെ അമിത ലളിതവൽക്കരണമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്തുകൊണ്ട്?
Answer
17-ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ജനസംഖ്യയിൽ 15 ശതമാനത്തോളം പേർ നഗരങ്ങളിലാണ് ജീവിച്ചിരുന്നത്. ഇത് കാലഘട്ടത്തിൽ പശ്ചിമ യൂറോപിലെ നഗര ജനസംഖ്യയുടെ അനുപാതത്തേക്കാൾ കൂടുതലായിരുന്നു ഇത്. എന്നിട്ടും മുഗൾ നഗരങ്ങളെ പാളയ നഗരങ്ങൾ (Camp towns) എന്നാണ് ബർണിയർ വിശേഷിപ്പിക്കുന്നത്. നിലനിൽപിനായി രാജധാനിയെ ആശ്രയിക്കുന്ന നഗരങ്ങളാണ് പാളയ നഗരങ്ങൾ. മുഗൾ കാലഘട്ടത്തിൽ പലപ്പോഴും തലസ്ഥാനമാറ്റം നടത്തിയിരുന്നു. രാജധാനി ഒരിടത്ത് സ്ഥാപിക്കപ്പെട്ടാൽ അവിടെ നഗരങ്ങൾ ആവിർഭവിച്ചു വെന്നും പിന്നീട് മറ്റൊരിടത്തേക്ക് മാറിയപ്പോൾ ഈ നഗരങ്ങൾ അതിവേഗം അധഃപതിക്കുകയും ചെയ്തുവെന്ന് ബർണിയർ അഭിപ്രായപ്പെടുന്നു. നഗരങ്ങൾക്ക് ഫലപ്രദമായി സാമൂഹ്യ – സാമ്പത്തിക അടിത്തറകൾ ഉണ്ടായിരുന്നില്ല. രാജകീയ സംരക്ഷണത്തെ ആശ്രയിച്ചാണ് അവ നിലകൊണ്ടിരുന്നത്.
നഗരങ്ങളെക്കുറിച്ചുള്ള ബർണിയറുടെ വിവരങ്ങളിലെ വൈരുദ്ധ്യവും ശ്രദ്ധേയമാണ്. നിർമ്മാണ മേഖല തകർചയിലാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഉല്പന്നങ്ങൾ വന്തോതിൽ കയറ്റുമതി ചെയ്തിരുന്നവെന്നും അദ്ദേഹം സമ്മതിക്കുന്നു. ബർണിയറുടെ വിവരണം സാമൂഹ്യ യാഥാർത്ഥ്യത്തിന്റെ അമിത ലളിതവൽക്കരണമാണ്. നിർമ്മാണ നഗരങ്ങൾ, വ്യാപാര നഗരങ്ങൾ, തുറമുഖ നഗരങ്ങൾ, വിശുദ്ധ കേന്ദ്രങ്ങൾ, തീർത്ഥാടന നഗരങ്ങൾ, എന്നിങ്ങനെ പല തരത്തിലുള്ള നഗരങ്ങളും അക്കാലത്ത് നിലനിന്നിരുന്നു. അവയുടെ നിലനിൽപ് വാണിജ്യ സമുദായങ്ങളുടെയും തൊഴിൽവിഭാഗ വർഗ്ഗങ്ങളുടെയും പുരോഗതിയെ സൂചിപ്പിക്കുന്നു.
കച്ചവടക്കാർക്കിടയിൽ സാമുദായികവും രക്തബന്ധാധിഷ്ഠിതവുമായ ശക്തമായ കെട്ടുപാടുകൾ നിലനിന്നിരുന്നു. സ്വന്തം ജാതിയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തിലുള്ള സംഘങ്ങളായി അവർ സംഘടിച്ചിരുന്നു. പടിഞ്ഞാറൻ ഇന്ത്യയിൽ ഈ വാണിജ്യ സമുദായങ്ങൾ മഹാജന്മാർ എന്ന പേരിലും അവരുടെ മേധാവി സേട് (Sheth) എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്. ഏറ്റവും വലിയ സേട് നഗർസേട് (Nagarseth) എന്നറിയപ്പെട്ടു. ഭിഷഗ്വരന്മാർ (ഹക്കീം, വൈദ്യർ), അധ്യാപകർ (പണ്ഡിറ്റ്, മുല്ല) അഭിഭാഷകർ (വക്കീൽ), ചിത്രകാരന്മാർ, സംഗീതജ്ഞർ, കയ്യെഴുത്തുക്കാർ തുടങ്ങിവർ നഗര വിഭാഗങ്ങളിൽ ഉൾപ്പെട്ടിരുന്നു. അവരിൽ ചിലർ രാജകീയ സംരക്ഷണത്തെ ആശ്രയിച്ച് കഴിയുന്നവരായിരുന്നൂ. മറ്റ് രക്ഷാധികാരികളെ ആശ്രയിച്ചു ജീവിക്കുന്ന ധാരാളം പേർ അവർക്കിടയിലുണ്ടായിരുന്നു. മറ്റു ചിലർ ജനത്തിരക്കേറിയ കമ്പോളങ്ങളിലും ബസ്സാറുകളിലും സാധാരണ ജനങ്ങൾക്കുവേണ്ടി സേവനമനുഷ്ഠിച്ചു.
- Analyse the description of Al-Biruni regarding the caste system of India. ഇന്ത്യയിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയെക്കുറിച്ച് അൽ ബിറൂണിയുടെ വിവരങ്ങൾ എന്തെല്ലാം?
Answer
ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ബ്രാഹ്മണരുടെ വർണ്ണവ്യവസ്ഥയെ അൽ – ബിറൂണി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അശുദ്ധി എന്ന ബ്രാഹ്മണ സങ്കല്പത്തെ അദ്ദേഹം അംഗീകരിച്ചില്ല. അശുദ്ധമായിതീരുന്നതെല്ലാം ശുദ്ധി വീണ്ടെടുക്കാൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന്, സൂര്യൻ വായുവിനെ ശുദ്ധമാക്കുന്നു. കടലിലെ ഉപ്പ് വെള്ളത്തിന്റെ മാലിീകരണത്തെ തടയുന്നു. പ്രകൃതിത്തതായ ഈ ക്രമീകരണമില്ലെങ്കിൽ ഭൂമിയിലെ ജീവിതം അസാധ്യമാകുമെന്ന് അൽ ബിറൂണി വിശ്വസിച്ചു. അതിനാൽ ജാതിവ്യവസ്ഥയുടെ അടിസ്ഥാനമായ തൊട്ടുകൂടായ്മ അഥവാ സാമൂഹ്യഅശുദ്ധി പ്രകൃതി നിയമങ്ങൾക്കെതിരാണെന്ന് അദ്ദേഹം വാദിച്ചു.
ജാതി വ്യവസ്ഥയെക്കുറിച്ചുള്ള അൽ – ബിറൂണിയുടെ വിശദീകരണത്തെ സംസ്കൃത ഗ്രന്ഥങ്ങളുടെ പഠനം ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. ഈ ഗ്രന്ഥങ്ങൾ ജാതിവ്യവസ്ഥയെ നിയന്ത്രിക്കുന്ന നിയമങ്ങൾ രൂപീകരിച്ചത് ബ്രാഹ്മണരുടെ കാഴ്ചപ്പാടിലാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ജാതി വ്യവസ്ഥ അത്ര കർശനമായിരുന്നില്ല. ഉദാഹരണത്തിന്, അന്ത്യജ (antyaja, ജാതിവ്യവസ്ഥയ്ക്ക് വെളിയിൽ ജനിച്ചവർ) ഒരേപോലെയുള്ള സാമൂഹ്യ വിഭാഗങ്ങൾ കർഷകർക്കും സമീന്ദാർമാർക്കും കുറഞ്ഞ വേതനത്തിൽ പണിയെടുത്തുകൊടുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. സാമൂഹ്യമായി അടിച്ചമർത്തപ്പെട്ടവരായിരുന്നെങ്കിലും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളിലും അവരെ ഉൾപ്പെടുത്തിയിരുന്നു.
8 MARK QUESTIONS & ANSWERS
- Bernier’s attitude was a comparison between the East and the West. Prepare an essay containing his views and descriptions about India. ബർണിയർ കിഴക്കിനെയും പടിഞ്ഞാറിനെയും താരതമ്യപ്പെടുത്തിക്കൊണ്ടു ഒരു സമീപാനാണ് സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ, ഇന്ത്യയെപ്പറ്റിയുള്ള വിവരങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു പ്രബന്ധം തയ്യാറാക്കുക.
Answer
പരിഗണിക്കേണ്ട മേഖലകൾ
- 1) ക്ഷയോന്മുഖമായ കിഴക്ക്
- 2) ഭൂവുടമസ്ഥതയുടെ പ്രശ്നങ്ങൾ
- 3) മധ്യവർഗ്ഗം
- 4) ഗ്രാമസമുദായം
- 5) മുഗൾ രാഷ്ട്രം
- 6) നഗരങ്ങൾ
- 7) സതി
ബർണിയറും കയയോന്മുഖമായ പൗരസ്ത്യ ലോകവും
ഇബ്നു ബത്തൂതയും ബർണിയറും അവരുടെ സഞ്ചാരക്കുറിപ്പുകൾ എഴുതിയത് വ്യവസ്ഥ വീക്ഷണങ്ങളോടയാണ്. ഇബ്നു ബത്തൂതയെ ആകർഷിച്ചത് ഓരോന്നിന്റെയും പുതുമയാണ്. പുതുമ തോന്നിയ എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിവരങ്ങൾ എഴുതുകയുണ്ടായി. എന്നാൽ ബർണിയറുടെ തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ത്യയിൽ കണ്ടതിനെയെല്ലാം യൂറോപ്പിലെ, പ്രത്യേകിച്ച് ഫ്രാൻസിലെ, സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാനും വൈരുദ്ധ്യങ്ങൾ കണ്ടെത്താനുമാണ് അദ്ദേഹം കൂടുതൽ താല്പര്യം പ്രകടിപ്പിച്ചത്. ബർണിയർക്ക് നിരാശാജനകമായി തോന്നിയ സാഹചര്യങ്ങൾക്കാണ് അദ്ദേഹം ഊന്നൽ നൽകിയത്. നീതിയുക്തമായ തീരുമാനങ്ങളെടുക്കുന്നതിന് നയകർത്താക്കളെയും (policy makers) ബുദ്ധിജീവികളെയും സ്വാധീനാനും അദ്ദേഹം ആഗ്രഹിച്ചു. ഇബ്നു ബത്തൂതയും ബർണിയറും വീക്ഷണങ്ങളിലെ വ്യത്യാസം.
ഇബ്നു ബത്തൂത
- 1. കാര്യങ്ങളുടെ പുതുമ, അപരിചിത്വം എന്നിവ ആകർഷിച്ചു.
- 2. താല്പര്യവും മതിപ്പും ഉളവാക്കിയ എല്ലാറ്റി നെക്കുറിച്ചും വിവരങ്ങൾ എഴുതി
ബർണിയർ
- 1. നിരാശാജനകമായ സാഹചര്യങ്ങൾ ഊന്നൽ കൊടുത്തു.
- 2. ഇന്ത്യയിൽ കണ്ടതിനെ എല്ലാം യൂറോപ്പിലെ, പ്രത്യേകിച്ച് ഫ്രാൻസിലെ കാര്യങ്ങളുമായി താരതമ്യപ്പെടുത്താൻ ശ്രമിച്ചു.
ഇന്ത്യയെ Binary opposition എന്ന സിദ്ധാന്തത്തിന്റെ മാതൃകയിലാണ് ബർണിയർ അവതരിപ്പിച്ചത്. ഇതുപ്രകാരം ഇന്ത്യ യൂറോപ്പിന്റെ നേർവിപരീതമായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യത്യാസങ്ങളെ ശ്രേണീബദ്ധമായും അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യയെ ഏറ്റവും താഴ്ന്ന തട്ടിലാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്. അങ്ങനെ പാശ്ചാത്യലോകത്തെ അപേക്ഷിച്ച് ഇന്ത്യ താഴ്ന്നതായി ചിത്രീകരിക്കപ്പെട്ടു. ചുരുക്കത്തിൽ പൗരസ്ത്യലോകത്തെ താഴ്ന്നതും അധിപതിച്ചുതുമാണെന്ന വീക്ഷണമാണ് ബർണിയർ വെച്ചുപുലർത്തിയിരുന്നത്.
ഭൂവുടമസ്ഥതയുടെ പ്രശ്നം (The question of land ownership)
മുഗൾ ഇന്ത്യയും യൂറോപ്പും തമ്മിൽ അടിസ്ഥാനപരമായമായാരോ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് ബർണിയർ അഭിപ്രായപ്പെടുന്നു. ഭൂമിയിലുള്ള സ്വകാര്യസ്വത്തിന്റെ കാര്യത്തിലാണ് ഈ വ്യത്യാസം നിലനിന്നിരുന്നത്. മുഗൾ ഇന്ത്യയിൽ സ്വകാര്യ ഭൂവുടമസ്ഥാവകാശം ഉണ്ടായിരുന്നില്ല. ബർണിയർ സ്വകാര്യസ്വത്തിന്റെ മൂല്യങ്ങളിൽ ഉറച്ചുവിശ്വസിച്ചിരുന്നു. ഭൂമിയുടെ മേലുള്ള രാജാവിന്റെ ഉടമസ്ഥാവകാശം രാഷ്ട്രത്തിനും ജനങ്ങൾക്കും ഹാനികരമാണെന്ന് അദ്ദേഹം വിശ്വസിച്ചു. മുഗൾസാമ്രാജ്യത്തിൽ എല്ലാ ഭൂമിയുടെയും ഉടമസ്ഥാവകാശം ചക്രവർത്തിക്കാണെന്ന് ബർണിയർ കരുതി. ചക്രവർത്തി ഈ ഭൂമിെയല്ലാം പ്രഭുക്കന്മാർക്കിടയിൽ വിതരണം ചെയ്തു. ഇത് സമ്പ്രദായത്തിലും സമൂഹത്തിലും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. ഈ വീക്ഷണം ബർണിയർ മാത്രമല്ല വച്ചു പുലർത്തിയിരുന്നത്. 16-ഉം 17-ഉം നൂറ്റാണ്ടുകളിൽ ഇന്ത്യ സന്ദർശിച്ച ഒട്ടുമിക്ക സഞ്ചാരികളുടെ വിവരങ്ങളിലും ഇതേ വീക്ഷണം തന്നെ കാണാം.
ഭൂമിയുടെ മേലുള്ള രാജകീയ ഉടമസ്ഥാവകാശത്തിന്റെ പോരായ്മകളും ബർണിയർ വിശദീകരിക്കുന്നു. ഭൂമി രാജാവിന്റെ ഉടമസ്ഥതയിലായിരുന്നതിനാൽ ഭൂവുടമകൾക്ക് അവരുടെ കൈവശമുള്ള ഭൂമി അവരുടെ മക്കൾക്ക് കൈമാറാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഭൂമിയെ പരിപാലിക്കാനോ ഉല്പാദനം വർദ്ധിപ്പിക്കാനുമായി ദീർഘകാല നിക്ഷേപങ്ങൾ നടത്താൻ അവർക്കും താല്പര്യമുണ്ടായിരുന്നില്ല. സ്വാഭാവികമായും ഭൂമിയിലെ സ്വകാര്യ സ്വത്തിന്റെ അഭാവം ഭൂമിയുടെ അഭിവൃദ്ധിക്കായി പ്രവർത്തിക്കാൻ താല്പര്യമുള്ള ഒരു ഭൂവുടമ വർഗ്ഗത്തിന്റെ ഉയർച്ചയെ തടസ്സപ്പെടുത്തി. കൃഷിയുടെ നാശത്തിനും കർഷകരുടെ അടിച്ചമർത്തലിനും അത് വഴിയൊരുക്കി. ഭരണകുലീനരായ വർഗ്ഗത്തിന്റെയൊഴികെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിത നിലവാരത്തെ അത് തകർക്കുകയും ചെയ്തു. അതിനാൽ ഭൂമിയുടെ രാജകീയ ഉടമസ്ഥാവകാശം തികച്ചും വിനാശകരമായാണെന്ന് ബർണിയർ വാദിച്ചു.
ബാലികാ സതി
സതിഅനുഷ്ഠിക്കാൻ നിർബന്ധിതമായ ഒരു ബാലികയുടെ വിവരണങ്ങളിലെ ഏറ്റവും ദാരുണമായ ഒന്നായിരിക്കും ഇത്. ലാഹോറിൽ ഏകദേശം പന്ത്രണ്ട് വയസ്സ് മാത്രം തോന്നിക്കുന്ന വിധവയായ ഒരു പെൺകുട്ടി ജീവത്യാഗം ചെയ്യുന്നത് ഞാൻ കണ്ടു. ഒരു ജീവച്ഛവം കണക്കെയാണ് അവൾ മരണക്കുഴിക്ക് സമീപത്തേക്ക് വന്നത്. മരണഭയം മൂലം വിറയ്ക്കുകയായിരുന്ന അവൾ ദയനീയമായി കരഞ്ഞുകൊണ്ടിരുന്നു. അവൾ ആ സമയത്ത് അനുഭവിച്ച മനോവേദന വിവരിക്കാൻ സാധ്യമല്ല. ഒരു വിധവയുടെ സഹായത്തോടെ നാല് ബ്രാഹ്മണർ പൂജാ കർമ്മങ്ങൾ നിർവഹിച്ചു. ആ സ്ത്രീ അവളെ ബലമായി അടുക്കിവച്ചിരുന്ന വിറകുകൾക്ക് മുകളിൽ ഇരുത്തി ഒടിപോകാതിരിക്കാനായി അവളുടെ കൈകാലുകൾ കെട്ടിയിട്ടു. ആ പാവം കുട്ടി ജീവനോടെ കത്തിയെരിഞ്ഞു.
- അൽബറൂണിയെക്കുറിച്ച് ഒരു ഉപന്യാസം തയ്യാറാക്കുക.
Answer
അൽ ബിറൂണി (973-1050) ഉസ്ബെക്കിസ്ഥാനിലെ ഖ്വാരിസം (Khwarezm) എന്ന പ്രദേശത്താണ് ജനിച്ചത്. ഖ്വാരിസം ഒരു പ്രധാന വിജ്ഞാനകേന്ദ്രമായിരുന്നു. അതിനാൽ അക്കാലത്ത് കിട്ടാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം അൽബിറൂണിക്ക് ലഭിച്ചു. അദ്ദേഹം ഒരു ബഹുഭാഷാപണ്ഡിതനായിരുന്നു. സിറിയക്, അറബിക്, പേർഷ്യൻ, ഹീബ്രു, സംസ്കൃതം തുടങ്ങിയ അനേകം ഭാഷകളിൽ അദ്ദേഹം നിപുണനായിരുന്നു. എന്നാൽ ഗ്രീക്ക് ഭാഷ അദ്ദേഹത്തിന് അത്ര വശമുണ്ടായിരുന്നില്ല. എങ്കിലും പ്ലേറ്റോയുടെയും മറ്റ് ഗ്രീക്ക് തത്വചിന്തകരുടെയും കൃതികൾ അവരുടെ അറബിക് പരിഭാഷകളിലൂടെ അദ്ദേഹത്തിന് സുപരിചിതമായിരുന്നൂ. 1017 -ൽ സുൽത്താൻ മുഹമ്മദ് ഗസ്നി ഖ്വാരിസം ആക്രമിച്ചു. അൽ ബിറൂണി ഉൾപ്പെടെയുള്ള അനേകം പണ്ഡിതന്മാരേയും കവികളേയും അദ്ദേഹം തടുകാരായി പിടിക്കുകയും ഗസ്നിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അങ്ങനെ ഒരു തടവുകാരനായി അൽബിറൂണി ഗസ്നിയിലെത്തിയിത്. എന്നാൽ ക്രമേണ അദ്ദേഹം ആ നഗരത്തെ ഇഷ്ടപ്പെടാൻ തുടങ്ങി. മഹമൂദ് ഗസ്നിയുടെ സേവനത്തിൽ പ്രവേശിച്ച് അദ്ദേഹം ശേഷജീവിതം ഗസ്നിയിൽ തന്നെ ചെലവഴിച്ചു. 70-ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.
ഗസ്നിയിലായിപ്പോഴാണ് അൽബറൂണിക്ക് ഇന്ത്യയോട് താൽപര്യം വളർന്നു വന്നത്. എട്ടാം നൂറ്റാ മുതൽ ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ സംസ്കൃത ഭാഷയിലുള്ള ഗ്രന്ഥങ്ങൾ അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഇതിനിടെ പഞ്ചാബ് ഗസ്നാവിഡ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ പ്രദേശിക ജനങ്ങളോട് അടുപ്പം സ്ഥാപിക്കുവാനും അതിലൂടെ പരസ്പരവിശ്വാസത്തിന്റെയും മനസ്സിലാക്കലിന്റെയും ഒരു സാഹചര്യം സൃഷ്ടിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ബ്രാഹ്മണപുരോഹിതന്മാരുമായും പണ്ഡിതന്മാരുമായും അനേകവർഷം അദ്ദേഹം ചെലവഴിക്കുകയും അവരിൽ നിന്നും സംസ്കൃത മത-തത്ത്വചിന്ത ഗ്രന്ഥങ്ങളും പഠിക്കുകയും ചെയ്തു.
അറബി ഭാഷയിൽ എഴുതിയ അൽബറൂണിയുടെ കിതാബ്- ഉൾ- ഹിന്ദ് ലളിതവും സ്പഷ്ടവുമാണ്. അനേകം വാല്യങ്ങളുള്ള ഈ ഗ്രന്ഥത്തെ 80 അധ്യായങ്ങളായി വിഭജിക്കുകയും മതം, തത്ത്വചിന്ത, ഉത്സവങ്ങൾ, ജ്യോതിശാസ്ത്രം, രസായനവിദ്യ, ശീലങ്ങൾ, ആചാരങ്ങൾ, സാമൂഹിക ജീവിതം, അളവുതൂക്കങ്ങൾ, വിഗ്രഹപഠനം, നിയമങ്ങൾ, മാപശാസനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു. ഓരോ അധ്യായത്തിനും വ്യത്യസ്തമായ ഘടനയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഓരോ അധ്യായവും അദ്ദേഹം ആരംഭിക്കുന്നത് ഒരു ചോദ്യത്തോടെയാണ്. തുടർന്ന് സംസ്കൃത പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിശദീകരണം നൽകുന്നു. മറ്റു സംസ്കാരങ്ങളുമായുള്ള താരതമ്യത്തോടെ അധ്യായം അവസാനിക്കുന്നു. കൃത്യത, പ്രവചനാത്മകതകൊണ്ട് ഇത് ഒരു ജ്യാമിതിയ ഘടനയെന്ന് ചില പണ്ഡിതർ വാദിക്കുന്നു. ഗണിത ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
അപരിചിതമായ നാടുകളെ മനസ്സിലാക്കുന്നതിലുള്ള പ്രശ്നങ്ങളെക്കുറിച്ച് അൽ-ബിറൂണി ബോധവാനായിരുന്നു. തന്റെ ഗ്രന്ഥരചനയെ തടസ്സപ്പെടുത്തിയ മൂന്ന് പ്രതിബന്ധങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
- 1) ഭാഷയാണ് ഒന്നാമത്തെ പ്രതിബന്ധം. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന സംസ്കൃതഭാഷ അറബി-പേർഷ്യൻ ഭാഷകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് അൽ-ബിറൂണി ചൂണ്ടിക്കാട്ടി. അതിനാൽ, ഒരു ഭാഷയിലെ ആശയങ്ങളും, സങ്കൽപ്പങ്ങളും മറ്റൊറു ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ എളുപ്പമായിരുന്നില്ല.

ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ബ്രാഹ്മണരുടെ വർണ്ണന അൽ-ബിറൂണി സ്വീകരിച്ചു. എന്നാൽ അശുദ്ധരെക്കുറിച്ചുള്ള ബ്രാഹ്മണ സങ്കല്പത്തെ അദ്ദേഹം അംഗീകരിച്ചില്ല. അശുദ്ധമായിതീരുന്നതെല്ലാം ശുദ്ധി വീണ്ടെടുക്കാൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന്, സൂര്യൻ വായുവിനെ ശുദ്ധമാക്കുന്നു. കടലിലെ ഉപ്പ് വെള്ളത്തിന്റെ മാലിീകരണത്തെ തടയുന്നു. പ്രകൃതിത്തതായ ഈ ക്രമീകരണമില്ലെങ്കിൽ ഭൂമിയിലെ ജീവിതം അസാധ്യമാകുമെന്ന് അൽ ബിറൂണി വിശ്വസിച്ചു. അതിനാൽ ജാതിവ്യവസ്ഥയുടെ അടിസ്ഥാനമായ തൊട്ടുകൂടായ്മ അഥവാ സാമൂഹ്യഅശുദ്ധി പ്രകൃതി നിയമങ്ങൾക്കെതിരാണെന്ന് അദ്ദേഹം വാദിച്ചു. ജാതി വ്യവസ്ഥയെക്കുറിച്ചുള്ള അൽ-ബിറൂണിയുടെ വിശദീകരണത്തെ സംസ്കൃത ഗ്രന്ഥങ്ങളുടെ പഠനം ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. ഈ ഗ്രന്ഥങ്ങൾ ജാതിവ്യവസ്ഥയെ നിയന്ത്രിക്കുന്ന നിയമങ്ങൾ രൂപീകരിച്ചത് ബ്രാഹ്മണരുടെ കാഴ്ചപ്പാടിലാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ജാതി വ്യവസ്ഥ അത്ര കർശനൊന്നുമുണ്ടായിരുന്നില്ല. ഉദാഹരണത്തിന്, അന്ത്യജ (antyaja, ജാതിവ്യവസ്ഥയ്ക്ക് വെളിയിൽ ജനിച്ചവർ) രെപോലെയുള്ള സാമൂഹ്യ വിഭാഗങ്ങൾ കർഷകർക്കും സമീന്ദാർമാർക്കും കുറഞ്ഞ വേതനത്തിൽ പണിയെടുത്തുകൊടുക്കെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. സാമൂഹ്യമായി അടിച്ചമർത്തപ്പെട്ടവരായിരുന്നെങ്കിലും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളിലും അവരെ ഉൾപ്പെടുത്തിയിരുന്നു.
- Explain the accounts of Ibn Battuta on India. ഇന്ത്യയെക്കുറിച്ചുള്ള ഇബ്നു ബത്തൂതയുടെ വിവരങ്ങൾ വിവരിക്കുക.
Answer
മൊറോക്കോയിലുള്ള ടാൻജിയറിലാണ് ഇബ്നുബത്തൂത ജനിച്ചത്. ടാൻജിയറിയിലെ ഏറ്റവും ആദരണീയവും വിദ്യാഭ്യാസമുള്ള കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. ഗ്രന്ഥങ്ങളിലൂടെയുള്ള അറിവിന്റെ സ്രോതസ്സിനേക്കാൾ വളരെ പ്രധാനമാണ് സഞ്ചാരങ്ങളിലൂടെ ലഭിക്കുന്ന അറിവുകളെന്ന് അദ്ദേഹം കരുതി. അതുകൊണ്ട് അദ്ദേഹം സഞ്ചാരത്തെ ഇഷ്ടപ്പെടുകയും വിദൂരപ്രദേശങ്ങൾ സഞ്ചരിക്കുകയും പുതിയ ലോകത്തെയും ജനങ്ങളെയും പഠിക്കുകയും ചെയ്തു.
1333-ൽ ഇബ്നു ബത്തൂത സിന്ധിൽ എത്തി. ദൽഹിയുടെ സുൽത്താനായ മുഹമ്മദ് ബിൻ തുഗ്ലക്കിനെക്കുറിച്ച് കേട്ടു. കലയുടെയും സാഹിത്യത്തിന്റെയും പ്രോത്സാഹകൻ എന്ന നിലയിൽ സുൽത്താനുണ്ടായിരുന്ന പ്രശസ്തി ഇബ്നു ബത്തൂതയെ ആകർഷിച്ചു. – അങ്ങനെ അദ്ദേഹം ദൽഹിയിലേക്ക് വന്നു. അദ്ദേഹത്തിന്റെ പണ്ഡിതത്വത്തിൽ ആകർഷനായ സുൽത്താൻ, ദൽഹിയുടെ ഖാസി (ന്യായാധിപൻ)യായി അദ്ദേഹത്തെ നിയമിച്ചു. അനേകം വർഷം ആ സ്ഥാനത്ത് അദ്ദേഹം തുടർന്നു. 1347-ൽ അദ്ദേഹം മൊറോക്കോയിലേക്ക് തിരിച്ചുപോയി.
ഇബ്നു ബത്തൂതയുടെ സഞ്ചാരകൃതിയായ ‘റിഹ്‌ല’ അറബിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. 14-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന സാമൂഹിക – സാംസ്കാരിക ജീവിതത്തെക്കുറിച്ച് സമ്പന്നവും രസകരവുമായ വിവരങ്ങൾ ഇത് നൽകുന്നു. പുതിയ സംസ്കാരങ്ങളെയും ജനങ്ങളെയും വിശ്വാസങ്ങളെയും മൂല്യങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധയോടുകൂടി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
സമ്പത്തും, അഭിലാഷങ്ങളും വൈദഗ്‌ദ്യമുള്ളവർക്ക് ഇന്ത്യൻ നഗരങ്ങളിൽ വേണ്ടത്ര മികച്ച അവസരങ്ങൾ ഉണ്ടായിരുന്നുവെന്ന് ഇബ്നുബത്തൂത രേഖപ്പെടുത്തുന്നു. അവ ജനസാന്ദ്രവും സമ്പന്നുമായിരുന്നു. ഭൂരിഭാഗം നഗരങ്ങളിലും തിരക്കേറിയ തെരുവുകളും പലതരത്തിലുള്ള സാധനങ്ങളുള്ള പ്രകാശപൂരിതവും വർണ്ണാവുമായ കമ്പോളങ്ങളുമായിരുന്നു ഇവ. ദൽഹി വൻ ജനസംഖ്യയുള്ള വിശാലമായൊരു നഗരമായിരുന്നേവെന്നും അത് ഇന്ത്യയിലെ ഏറ്റവും വലിയ നഗരവും. ദൗലത്താബാദാണ് ഇന്ത്യയിലെ മറ്റൊരു വലിയ നഗരം. കമ്പോളങ്ങൾ സാമ്പത്തിക ഇടപാടുകക്കുള്ള സ്ഥലങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് അവ സാമൂഹിക – സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ കൂടിയായിരുന്നു. ഭൂരിഭാഗം കമ്പോളങ്ങളിലും മുസ്ലീം പള്ളിയും ക്ഷേത്രവും ഉണ്ടായിരുന്നു. ചിലതിൽ നർത്തകർ, സംഗീതജ്ഞർ, ഗായകർ തുടങ്ങിയവർക്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള പൊതുവേദികൾ ഉണ്ടായിരുന്നു. ഇന്ത്യയിലെ കൃഷി വളരെ ഫലസൂയവാനാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠതയാണ് ഇതിന്റെ കാരണം. ഇത് കർഷകരെ വർഷത്തിൽ രണ്ടുവട്ടം കൃഷി ചെയ്യാൻ സഹായിച്ചു. ഉപഭൂഖണ്ഡത്തെ കൂട്ടിയണിയിക്കുന്ന ഒരു ഏഷ്യൻ വ്യാപാരിത്തിന്റെയും വാണിജ്യത്തിന്റെയും ശൃംഖല ഇവിടെ നിലനിന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറാൻ ഏഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വളരെ ആവശ്യക്കാർ ഉണ്ടായിരുന്നു.
ഇന്ത്യയിലെ തപാൽ സമ്പ്രദായത്തിന്റെ കാര്യക്ഷമത ഇബ്നു ബത്തൂതയെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു. ദൂരദേശങ്ങളിലേക്ക് വിവരങ്ങൾ അയക്കാനും വ്യാപ്ത അടയ്ക്കാൻ ഇത് വ്യാപാരികളെ സഹായിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ എത്തിച്ചുകൊടുക്കേണ്ട സാധനങ്ങൾ അയക്കാൻ ഇതുവരെ സഹായിക്കുകയുണ്ടായി. തപാൽ സമ്പ്രദായം കാര്യക്ഷമമായിരുന്നു. സിന്ധിയിൽ നിന്ന് സാധനങ്ങളോ വിവരങ്ങളോ ദൽഹിയിൽ എത്തിക്കുന്നതിന് 50 ദിവസങ്ങൾ മാത്രമേ വേണ്ടിവരുന്നുണ്ടായിരുന്നു. ചാരന്മാർ അയച്ചിരുന്ന വാർത്താക്കുറിപ്പുകൾ കേവലം അഞ്ചു ദിവസങ്ങൾക്കുള്ളിൽ സുൽത്താന് എത്തിക്കാൻ തപാൽ സമ്പ്രദായത്തിന് കഴിഞ്ഞിരുന്നു.
- Analyse Bernier’s accounts on land ownership in Mughal India. മുഗൾ ഇന്ത്യയിലെ ഭൂ ഉടമസമ്പ്രദായത്തെക്കുറിച്ചുള്ള ബർണിയറുടെ വിവരങ്ങൾ വിശകലനം ചെയ്യുക.
Answer
മുഗൾ ഇന്ത്യ യൂറോപ്പുമായി അടിസ്ഥാനപരമായൊരു വ്യത്യാസം ഉണ്ടായിരുന്നുവെന്ന് ബർണിയർ അഭിപ്രായപ്പെടുന്നു. മുഗൾ ഇന്ത്യയിൽ സ്വകാര്യ ഭൂ ഉടമസ്ഥാവകാശത്തിന്റെ അഭാവം ഉണ്ടായിരുന്നൂ. സ്വകാര്യ ഭൂ ഉടമസ്ഥതയുടെ നേട്ടത്തിൽ അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ഭൂമിയുടെ മേലുള്ള രാജാവിന്റെ ഉടമസ്ഥാവകാശം രാഷ്ട്രത്തിനും ജനങ്ങൾക്കും ഹാനികരമാണെന്ന് അദ്ദേഹം വാദിക്കുന്നു. മുഗൾ സാമ്രാജ്യത്തിൽ എല്ലാ ഭൂമിയുടെയും ഉടമസ്ഥാവകാശം ചക്രവർത്തിക്കാണെന്നും അദ്ദേഹം ഭൂമി തന്റെ പ്രഭുക്കന്മാർക്ക് വിതരണം ചെയ്തു എന്ന് ബർണിയർ അഭിപ്രായപ്പെടുന്നു. ഇത് സമ്പദ് വ്യവസ്ഥയിലും സമൂഹത്തിലും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു.
ഭൂമി രാജാവിന്റെ ഉടമസ്ഥതയിലായിരുന്നതിനാൽ ഭൃവുടമകൾക്ക് അവരുടെ കൈവശമുള്ള ഭൂമി അവരുടെ മക്കൾക്ക് കൈമാറാൻ കഴിയുമായിരുന്നില്ല എന്ന് അദ്ദേഹം വാദിക്കുന്നു. അതുകൊണ്ട് ഭൂമിയെ പരിപാലിക്കാനോ ഉല്പാദനം വർദ്ധിപ്പിക്കാനുമായി ഭൂമിയിൽ ദീർഘകാല നിക്ഷേപങ്ങൾ നടത്താൻ അവർക്ക് താല്പര്യമുണ്ടായിരുന്നില്ല. കൃഷിയുടെ തകർച്ചയ്ക്കും കർഷകരുടെ അടിച്ചമർത്തലേയ്ക്കും ഇത് നയിച്ചു. കൂടാതെ ഭരണ പ്രഭുവർഗ്ഗമൊഴികെ ഇത് സമൂഹത്തിലെ എല്ലാവിഭാഗങ്ങളുടെയും ജീവിത നിലവാരത്തെ തകർക്കുകയും ചെയ്തു.
ഇന്ത്യയിൽ ഒരു മധ്യവർഗ്ഗം ഉണ്ടായിരുന്നില്ലെന്ന് ബർണിയർ ഉറപ്പിച്ചു പറഞ്ഞു. ഇന്ത്യയിൽ സമൂഹത്തിൽ രണ്ടു വർഗ്ഗങ്ങളാണ് ഉണ്ടായിരുന്നത്. ദരിദ്രരും സമ്പന്നരും ഭൂരിഭാഗം വരുന്ന ദരിദ്രരെ സമ്പന്നരും കരുത്തരുമായ ഒരു ചെറിയ ഭരണവർഗ്ഗ ന്യൂനപക്ഷം കീഴ്പെടുത്തിരിക്കുകയായിരുന്നൂ. ദരിദ്രരിൽ ദരിദ്രരും സമ്പന്നരിൽ സമ്പന്നരുമായ രണ്ടു വിഭാഗങ്ങൾക്കിടയിൽ മറ്റൊരു സാമൂഹ്യ വിഭാഗമോ വർഗ്ഗമോ ഉണ്ടായിരുന്നില്ല. അങ്ങനെ ഇന്ത്യയിൽ ഒരു മധ്യവർഗ്ഗം (Middle state) ഉണ്ടായിരുന്നില്ലെന്ന് ബർണിയർ സമർത്ഥിക്കുന്നു. ബർണിയർക്ക് മുഗൾ സാമ്രാജ്യത്തെക്കുറിച്ച് ഒട്ടും മതിപ്പുണ്ടായിരുന്നില്ല. അദ്ദേഹം മുഗൾ സാമ്രാജ്യത്തെ വിലയിരുത്തിയത് താഴെ പറയും പ്രകാരമാണ്.

മുഗൾ സാമ്രാജ്യത്തിന്റെ ഈ അധോഗതിക്കുള്ള ഒരേയൊരു കാരണം ഭൂമിയുടെ രാജകീയ ഉടമസ്ഥാവകാശമാണെന്ന് ബർണിയർ വാദിച്ചു. എന്നാൽ ആധുനിക ചരിത്രകാരന്മാർ അദ്ദേഹത്തിന്റെ ഈ വാദഗതിയെ അംഗീകരിക്കുന്നില്ല. മുഗൾ സാമ്രാജ്യത്തിലെ ഔദ്യോഗിക പ്രമാണങ്ങളിലൊന്നുമുള്ള ഭൂമിയുടെ ഉടമസ്ഥത രാഷ്ട്രത്തിന് മാത്രമാണെന്ന് സൂചനയില്ല. ഉദാഹരണത്തിന്, അക്ബറിന്റെ ഭരണകാലത്തെ ചരിത്രകാരനും പണ്ഡിതനുമായിരുന്ന അബുൽ ഫസൽ ഭൂനികുതിയ വിശേഷിപ്പിച്ചിട്ടുള്ളത് പരമാധികാരത്തിനുള്ള പ്രതിഫലമാണ്. ഭരണാധികാരി തന്റെ പ്രജകൾക്ക് നൽകിയ സംരക്ഷണതിനുള്ള പ്രതിഫലമായാണ് ഭൂനികുതി ഈടാക്കിയിരുന്നത്. അത് ഭരണാധികാരിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ കരം ആയിരുന്നില്ല. ഭൂനികുതി പലപ്പോഴും വളരെ ഉയർന്നതായിരുന്നു. അതുകൊണ്ടായിരിക്കാം യൂറോപ്യൻ സഞ്ചാരികൾ, അത്തരം അവകാശങ്ങളെ കരമായി കണക്കാക്കിയത്. യഥാർത്ഥത്തിൽ അതൊരു കരമോ ഭൂനികുതിയൊ ആയിരുന്നില്ല. മറിച്ച് വിളവിന്മേലുള്ള ഒരു നികുതി ആയിരുന്നൂ.
ബർണിയറുടെ വിവരങ്ങൾ 18-ാം നൂറ്റാണ്ടു മുതൽക്കുതന്നെ പാശ്ചാത്യ സൈദ്ധാന്തികരെ സ്വാധീനിച്ചു. ഉദാഹരണത്തിന്, ഫ്രഞ്ച് തത്വചിന്തകനായ മോണ്ടെസ്ക്യൂ ബർണിയറുടെ വിവരങ്ങൾ പൗരസ്ത്യ സ്വേച്ഛാധിപത്യം എന്ന ആശയം വികസിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തി. ഏഷ്യയിലെ ( പൗരസ്ത്യം അഥവാ കിഴക്കൻ ) ഭരണാധികാരികൾ അവരുടെ പ്രജകളുടെമേൽ സമ്പൂർണ്ണമായ അധികാരം ഉണ്ടായിരുന്നവെന്ന് ഈ വാദം വാദിക്കുന്നു. പ്രജകൾ ഭരണാധികാരികൾ അടിപെട്ട് ദാരിദ്ര്യത്തിലാണ് കഴിഞ്ഞു കൂടിയിരുന്നത്. എല്ലാ ഭൂമിയും രാജാവിന്റെ ഉടമസ്ഥതയിലായിരുന്നു. സ്വകാര്യസ്വത്ത് നിലനിന്നിരുന്നില്ല. ചക്രവർത്തിയും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും ഒഴികെയുള്ള എല്ലാ വർഗവും വളരെ പണിപെട്ടാണ് ജീവിച്ചുപോന്നത്.
ഈ ആശയത്തെ 19-ാം നൂറ്റാണ്ടിൽ കാറൽ മാർക്സ് വികസിപ്പിക്കുകയുണ്ടായി. അദ്ദേഹം വികസിപ്പിച്ചെടുത്ത സങ്കല്പത്തെ ‘ഏഷ്യറ്റിക് ഉത്പാദനരീതി’ എന്നു വിളിക്കുന്നു. കൊളോണിയൻ കാലഘട്ടത്തിനു മുമ്പുള്ള ഇന്ത്യയിലും മറ്റു ഏഷ്യൻ രാജ്യങ്ങളിലും ഉത്പാദന മിച്ചം കയ്യടക്കിയിരുന്നത് രാഷ്ട്രമാണെന്ന് മാർക്സ് വാദിച്ചു. ഇത് സ്വയം ഭരണാധികാരിയും തുല്യതയുമുള്ള അനേകം ഗ്രാമസമുദാങ്ങളടങ്ങിയ ഒരു സമൂഹത്തിന്റെ ആവിർഭവത്തിനു കാരണമായിത്തീരുന്നു. ഗ്രാമസമുദായങ്ങൾക്ക് സ്വയം ഭരണാധികാരുണ്ടായിരുന്നവെങ്കിലും അവ രാജധാനിയുടെ നിയന്ത്രണത്തിലാണ് നിലകൊണ്ടിരുന്നത്. ഗ്രാമസമുദായങ്ങളിൽ നിന്നുള്ള ഉല്പാദനത്തിൻ്റ് ഒഴുക്ക് നിർബാധം നിലനിന്നിത്തോളം കാലം രാഷ്ട്രം അവരുടെ സ്വയം ഭരണാധികാരത്തെ മാനിച്ചുപോന്നു. ‘ഏഷ്യറ്റിക് ഉത്പാദനരീതി’യെ നിശ്ചലവും മുരടിച്ചുതുമായ ഒരു വ്യവസ്ഥയായാണ് മാർക്സ് കണക്കാക്കിയത്.
- How did the travelogues help in understanding the social conditions of medieval India? മധ്യകാല ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിൽ യാത്രാവിവരണങ്ങൾ എത്രത്തോളം സഹായകരമാണെന്ന് വ്യക്തമാക്കുക.
Answer
17-ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ജനസംഖ്യയിൽ 15 ശതമാനത്തോളം പേർ നഗരങ്ങളിലാണ് ജീവിച്ചിരുന്നത്. ഇത് കാലഘട്ടത്തിൽ പശ്ചിമ യൂറോപിലെ നഗര ജനസംഖ്യയുടെ അനുപാതത്തേക്കാൾ കൂടുതലായിരുന്നു ഇത്. എന്നിട്ടും മുഗൾ നഗരങ്ങളെ പാളയ നഗരങ്ങൾ (camp towns) എന്നാണ് ബർണിയർ വിശേഷിപ്പിക്കുന്നത്. നിലനിൽപിനായി രാജാവിനെ ആശ്രയിക്കുന്ന നഗരങ്ങളാണ് പാളയ നഗരങ്ങൾ. മുഗൾ കാലഘട്ടത്തിൽ പലപ്പോഴും തലസ്ഥാനവും നടത്തിയിരുന്നു. രാജധാനി ഒരിടത്ത് സ്ഥാപിക്കപ്പെടുമ്പോൾ അവിടെ നഗരങ്ങൾ ആവിർഭവിച്ചു വെന്നും പിന്നീട് മറ്റൊരിടത്തേക്ക് മാറിയപ്പോൾ ഈ നഗരങ്ങൾ അതിവേഗം അഥപതിക്കുകയും ചെയ്തുവെന്ന് ബർണിയർ അഭിപ്രായപ്പെടുന്നു. നഗരങ്ങൾക്ക് ഫലപ്രദമായി സാമൂഹ്യ – സാമ്പത്തിക അടിത്തറകൾ ഉണ്ടായിരുന്നില്ല, രാജകീയ സംരക്ഷണത്തെ ആശ്രയിച്ചാണ് അവ നിലകൊണ്ടിരുന്നത്.
നഗരങ്ങളെക്കുറിച്ചുള്ള ബർണിയറുടെ വിവരങ്ങളിലെ വൈരുധ്യവും ശ്രദ്ധിക്കേണ്ടതാണ്. നിർമ്മാണ മേഖല തകർഴ്ചയിലാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഉല്പന്നങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തുവെന്നും അദ്ദേഹം സമ്മതിക്കുന്നു. ബർണിയറുടെ വിവരണം സാമൂഹ്യ യാഥാർത്ഥ്യത്തിന്റെ അമിത ലളിതവൽക്കരണമാണ്. നിർമ്മാണ നഗരങ്ങൾ, വ്യാപാര നഗരങ്ങൾ, തുറമുഖ നഗരങ്ങൾ, വിശുദ്ധ കേന്ദ്രങ്ങൾ, തീർത്ഥാടന നഗരങ്ങൾ, എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള നഗരങ്ങളും ഇക്കാലത്ത് നിലനിന്നിരുന്നു. അവയുടെ നിലനിൽപ്പ് വാണിജ്യ സമൂഹങ്ങളുടെയും തൊഴിൽ വിഭാഗങ്ങളുടെയും പുരോഗതിയെ സൂചിപ്പിക്കുന്നു.
കച്ചവടക്കാർക്കിടയിൽ സാമൂഹികവും രക്തബന്ധാധിഷ്ഠിതവുമായ ശക്തമായ കെട്ടുപാടുകൾ നിലനിന്നിരുന്നു. സ്വന്തം ജാതിയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തിലുള്ള സംഘങ്ങളെ അവർ സംഘടിപ്പിച്ചിരുന്നു. പടിഞ്ഞാറ് ഇന്ത്യയിൽ ഈ വാണിജ്യ സമുദാങ്ങൾ മഹാജന്മാർ എന്നും അവരുടെ മേധാവി സേട്ട് (Sheth) എന്നും അറിയപ്പെട്ടിരുന്നു. ഏറ്റവും വലിയ സേട്ട് നഗർസേട്ട് (Nagarsheth) എന്നറിയപ്പെട്ടു. ഭിഷഗ്വരന്മാർ (ഹാക്കിം, വൈദ്യർ), അധ്യാപകർ (പണ്ഡിറ്റ്, മുല്ല) അഭിഭാഷകർ (വക്കീൽ), ചിത്രകാരന്മാർ, സംഗീതജ്ഞർ, കയ്യെഴുത്തുകാർ തുടങ്ങിയവർ നഗര വിഭാഗങ്ങളിൽ ഉൾപ്പെട്ടിരുന്നു. അവരിൽ ചിലർ രാജകീയ സംരക്ഷണത്തെ ആശ്രയിച്ച് കഴിയുന്നവരായിരുന്നു. മറ്റ് രക്ഷാധികാരികളെ ആശ്രയിച്ചു ജീവിക്കുന്ന ധാരാളം പേർ അവർക്കിടയിലുണ്ടായിരുന്നു. മറ്റു ചിലർ ജനത്തിരക്കേറിയ കമ്പോളങ്ങളിലും ബസ്സാർകളിലും സാധാരണ ജനങ്ങൾ വേണ്ടി സേവനമനുഷ്ഠിച്ചു.
- 1) അടിമകൾക്കിടയിൽ കാര്യമായ വേർതിരിവുകൾ ഉണ്ടായിരുന്നുവെന്ന് ഇബ്നു ബത്തൂത്തയുടെ വിവരങ്ങൾ വ്യക്തമാക്കുന്നു. സുൽത്താനേറ്റിന്റെ കീഴിൽ ധാരാളം അടിമസ്ത്രീകൾ സേവനമനുഷ്ഠിച്ചിരുന്നു. അവരിൽ ചിലർ സംഗീതത്തിലും നൃത്തത്തിലും വിദഗ്ദ്ധരായിയിരുന്നു. സുൽത്താന്റെ സഹോദരിയുടെ വിവാഹത്തിന് അവരുടെ കലാപ്രകടനം ആസ്വദിക്കാനുള്ള അവസരം ബത്തൂത്തയ്ക്ക് ലഭിക്കുകയുണ്ടായി.
- 2) അടിമസ്ത്രീകൾ സുൽത്താന്റെ ചാരന്മാരായി പ്രവർത്തിച്ചു. തന്റെ പ്രഭുക്കന്മാരുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് സുൽത്താൻ അവരെ നിയമിച്ചത്. അടിമകളെ (സ്ത്രീകളെയും പുരുഷന്മാരെയും) വീട്ടുവേലയ്ക്ക് പൊതുവെ ഉപയോഗിച്ചിരുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും പല്ലക്കുകളിൽ കൊണ്ടുപോകുന്നതിന് അവരുടെ സേവനം അത്യന്താപേഷിതമായിരുന്നവെന്ന് ഇബ്നു ബത്തൂത്ത എഴുതുന്നു. അടിമകൾ, പ്രത്യേകിച്ച് വീട്ടുവേലയ്ക്കായി വാങ്ങുന്ന അടിമസ്ത്രീകൾക്ക് വില വളരെ കുറവായിരുന്നു. അതിനാൽ, മിക്ക കുടുംബങ്ങൾക്കും അവരെ വിലയ്ക്കുവാങ്ങാൻ കഴിഞ്ഞിരുന്നു. ചുരുങ്ങിയത് ഒന്നോ രണ്ടോ അടികളെയെങ്കിലും അവർ നിലനിർത്തിയിരുന്നു. യൂറോപ്യൻ സഞ്ചാരികളും എഴുത്തുകാരും സ്ത്രീകൾക്കുള്ള പെരുമാറ്റത്തെ പലപ്പോഴും ഉയർത്തിക്കാട്ടിയിരുന്നു. പാശ്ചാത്യ – പൗരസ്ത്യ സമൂഹങ്ങൾ തമ്മിലുള്ള വ്യത്യാസം എടുത്തുകാണിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. അതിനാൽ ബർണിയർ സതീയാചരണത്തെക്കുറിച്ച് വിശദമായ വിവരണം നടത്തിയതിൽ തെറ്റും അതിശയമില്ല. എല്ലാ സ്ത്രീകളും സതീയാചരണം അനുഷ്ചിച്ചത് ഒരുപോലെയല്ലായിരുന്നെന്ന് ബർണിയർ എഴുതുന്നു. ചിലർ സന്തോഷം ചിതായിൽ ചാടി മരണം വരിച്ചു. മറ്റുള്ളവർ മരിക്കാൻ നിർബന്ധിതപ്പെടുകയുമായിരുന്നു. അവരെ ചിതയിലേക്ക് ബലം പ്രയോഗിച്ചു കൊണ്ടുപോകുകയും ജീവനോടെ ദഹിപ്പിക്കുകയും ചെയ്തു.
പരിഗണിക്കേണ മേഖലകൾ
- 1) ക്ഷയോന്മുഖമായ കിഴക്ക്
- 2) ഭൂവുടമസ്ഥതയുടെ പ്രശ്നങ്ങൾ
- 3) മധ്യവർഗ്ഗം
- 4) ഗ്രാമസമുദായം
- 5) മുഗൾ രാഷ്ട്രം
- 6) നഗരങ്ങൾ
- 7) സതി
ബർണിയറും ക്ഷയോന്മുഖമായ പൗരസ്ത്യ ലോകവും
ഇബ്നു ബത്തൂത്തയും ബർണിയറും അവരുടെ സഞ്ചാരക്കുറിപ്പുകൾ എഴുതിയത് വ്യത്യസ്ത വീക്ഷണങ്ങളോടെയാണ്. ഇബ്നു ബത്തൂത്തയെ ആകാർഷിച്ചത് ഓരോന്നിന്റെയും പുതുമയാണ്. പുതുമ തോന്നിയ എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിവരങ്ങൾ എഴുതുകയുണ്ടായി എന്നാൽ ബർണിയറുടെ തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ത്യയിൽ കണ്ടതിനെയെല്ലാം യൂറോപ്പിലെ, പ്രത്യേകിച്ച് ഫ്രാൻസിലെ, സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാനും വൈരുദ്ധ്യങ്ങൾ കണ്ടെത്താനുമാണ് അദ്ദേഹം കൂടുതൽ താല്പര്യം പ്രകടിപ്പിച്ചത്. ബർണിയർക്ക് നിരാശാജനകമായി തോന്നിയ സാഹചര്യങ്ങൾക്കാണ് അദ്ദേഹം ഊന്നൽ നൽകിയത്. നീതിയുക്തമായ തീരുമാനങ്ങളെടുക്കുന്നതിന് നയകർത്താക്കളെയോ (policy makers) ബുദ്ധിജീവികളെയോ സ്വാധീനാനും അദ്ദേഹം ആഗ്രഹിച്ചു.
ഇബ്നു ബത്തൂത്തയും ബർണിയറും വീക്ഷണങ്ങളിലെ വ്യത്യാസം:
ഇബ്നു ബത്തൂത്ത

2. താല്പര്യവും മതിപ്പും ഉളവാക്കിയ എല്ലാറ്റിനെക്കുറിച്ചും വിവരങ്ങൾ എഴുതി
ബർണിയർ
1. നിരാശാജനകമായ സാഹചര്യങ്ങൾ ഊന്നൽ കൊടുത്തു.
2. ഇന്ത്യയിൽ കണ്ടതിനെയെല്ലാം യൂറോപ്പിലെ, പ്രത്യേകിച്ച് ഫ്രാൻസിലെ കാര്യങ്ങളുമായി താരതമ്യ പെടുത്താൻ ശ്രമിച്ചു.
ഇന്ത്യയെ Binary opposition എന്ന സിദ്ധാന്തത്തിന്റെ മാതൃകയിലാണ് ബർണിയർ അവതരിപ്പിച്ചത്. ഇതുപ്രകാരം ഇന്ത്യ യൂറോപ്പിന്റെ നേർവിപരീതമായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യത്യാസങ്ങളെ ശ്രേണീബദ്ധമായാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്. ഇന്ത്യയെ ഏറ്റവും താഴുന്ന തട്ടിലാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്. അങ്ങനെ പാശ്ചാത്യലോകത്തെ അപേക്ഷിച്ച് ഇന്ത്യ താഴ്ന്നതായി ചിത്രീകരിക്കപ്പെട്ടു. ചുരുക്കത്തിൽ പൗരസ്ത്യലോകം താഴ്ന്നതും അധഃപ്പതിച്ചതുമാണെന്ന വീക്ഷണമാണ് ബർണിയർ വെച്ചുപുലർത്തിയിരുന്നത്.

മുഗൾ ഇന്ത്യയും യൂറോപ്പും തമ്മിൽ അടിസ്ഥാനപരമായൊരു വ്യത്യാസം ഉണ്ടായിരുന്നുവെന്ന് ബർണിയർ അഭിപ്രായപ്പെടുന്നു. ഭൂമിയിലുള്ള സ്വകാര്യസ്വത്തിന്റെ കാര്യത്തിലാണ് ഈ വ്യത്യാസം നിലനിന്നിരുന്നത്. മുഗൾ ഇന്ത്യയിൽ സ്വകാര്യ ഭൂവുടമസ്ഥാവകാശം ഉണ്ടായിരുന്നില്ല. ബർണിയർ സ്വകാര്യസ്വത്തിന്റെ മൂല്യത്തിൽ ഉറച്ചുവിശ്വസിച്ചിരുന്നു. ഭൂമിയുടെ മേലുള്ള രാജാവിന്റെ ഉടമസ്ഥാവകാശം രാഷ്ട്രത്തിനും ജനങ്ങൾക്കും ഹാനികരമാണെന്ന് അദ്ദേഹം വിശ്വസിച്ചു. മുഗൾസാമ്രാജ്യത്തിൽ എല്ലാ ഭൂമിയുടെയും ഉടമസ്ഥാവകാശം ചക്രവർത്തിക്കാണെന്ന് ബർണിയർ കരുതി. ചക്രവർത്തി ഈ ഭൂമിെയല്ലാം പ്രഭുക്കന്മാർക്കിടയിൽ വിതരണം ചെയ്തു. ഇത് സമ്പദ്വ്യവസ്ഥയെയും സമൂഹത്തിലുമുള്ള വിനാശകരമായ പ്രത്യാഘാതം സൃഷ്ടിച്ചു. ഈ വീക്ഷണം ബർണിയർ മാത്രമല്ല വച്ചുപുലർത്തിയിരുന്നത്. 16-ഉം 17-ഉം നൂറ്റാണ്ടുകളിൽ ഇന്ത്യ സന്ദർശിച്ച ഒട്ടുമിക്ക സഞ്ചാരികളുടെ വിവരണങ്ങളിലും ഇതേ വീക്ഷണം തന്നെ കാണാം.
ഭൂമിയുടെ മേലുള്ള രാജകീയ ഉടമസ്ഥാവകാശത്തിന്റെ പോരായ്മകളും ബർണിയർ വിശദീകരിക്കുന്നു. ഭൂമി രാജാവിന്റെ ഉടമസ്ഥതയിലായിരുന്നതിനാൽ ഭൂവുടമകൾക്ക് അവരുടെ കൈവശമുള്ള ഭൂമി അവരുടെ മക്കൾക്ക് കൈമാറാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഭൂമിയെ പരിപാലിക്കാനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതുമായി ദീർഘകാല നിക്ഷേപങ്ങൾ നടത്താൻ അവർക്കും താത്പര്യമുണ്ടായിരുന്നില്ല. സ്വാഭാവികമായും ഭൂമിയിലെ സ്വകാര്യ സ്വത്തിന്റെ അഭാവം ഭൂമിയുടെ അഭിവൃദ്ധിക്കായി പ്രവർത്തിക്കാൻ തയ്യാറുള്ള ഒരു ഭൂവുടമ വർഗ്ഗത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തി. കൃഷിയുടെ നാശത്തിനും കർഷകരുടെ അടിച്ചമർത്തലിനും അത് വഴിയൊരുക്കി. ഭരണകൂലീനരായ വർഗ്ഗത്തിന്റെയൊഴികെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിത നിലവാരത്തെ അത് തകർക്കുകയും ചെയ്തു. അതിനാൽ ഭൂമിയുടെ രാജകീയ ഉടമസ്ഥാവകാശം തികച്ചും വിനാശകരമായിയെന്നു ബർണിയർ വാദിച്ചു.
ബാലികാ സതി
സതിയനുഷ്ഠിക്കാൻ നിർബന്ധിതമായ ഒരു ബാലികയുടെ വിവരണങ്ങളിലെ ഏറ്റവും ദാരുണമായ ഒന്നായിരിക്കും ഇത്. ലാഹോറിൽ ഏകദേശം പന്ത്രണ്ട് വയസ്സ് മാത്രം തോന്നിക്കുന്ന വിധവയായ ഒരു പെൺകുട്ടി ജീവത്യാഗം ചെയ്യുന്നത് ഞാൻ കണ്ടു. ഒരു ജീവച്ഛവം കണക്കെയാണ് അവൾ മരണകുഴിക്ക് സമീപത്തേക്ക് വന്നത്. മരണഭയം മൂലം വിറയ്ക്കുകയായിരുന്ന അവൾ ദയനീയമായി കരഞ്ഞുകൊണ്ടിരുന്നു. അവൾ ആ സമയത്ത് അനുഭവിച്ച മനോവേദന വിവരിക്കാൻ സാധ്യമല്ല. ഒരു വൃദ്ധയുടെ സഹായത്തോടെ നാല് ബ്രാഹ്മണരാണ് പൂജാ കർമ്മങ്ങൾ നിർവ്വഹിച്ചത്. ആ സ്ത്രീ അവളെ ബലമായി അടുക്കിചിവരുന്ന വിറകുകൾക്ക് മുകളിൽ ഇരുത്തി ഓടിപ്പോകാതിരിക്കാനായി അവളുടെ കൈകാലുകൾ കെട്ടിയിട്ടു. ആ പാവം കുട്ടി ജീവനോടെ കത്തിയെരിഞ്ഞു.

തന്റെ ഗ്രന്ഥം രചിക്കുന്നതിനുള്ള ലക്ഷ്യങ്ങൾ അൽ ബിറൂണി തന്നെ വിശദീകരിച്ചിട്ടുണ്ട്.Answer

അൽ ബിറൂണി തന്റെ പുസ്തകത്തിന്റെ ഓരോ അധ്യായത്തിലും ജ്യാമിതിയായ ഒരു ഘടന സ്വീകരിച്ചിട്ടുണ്ട്. ഓരോ അധ്യായവും അദ്ദേഹം ആരംഭിക്കുന്നത് ഒരു ചോദ്യത്തോടെയാണ്. തുടർന്ന് സംസ്കൃത പാരമ്പര്യങ്ങളെ അടിസ്ഥാനത്തിൽ ഒരു വിശദീകരണം നൽകുന്നു. മറ്റു സംസ്കാരങ്ങളുമായുള്ള ഒരു താരതമ്യത്തോടെ അധ്യായം ഉപസംഹരിക്കുന്നു.ഈ ജ്യാമിതീയ ഘടന അതിന്റെ കൃത്യത, പ്രവചനാത്മകത എന്നിവകൊണ്ട് വളരെ ശ്രദ്ധേയമാണന്ന് ചില സമകാലിക പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഗണിതശാസ്ത്രത്തോടുള്ള അൽബിറൂണിയുടെ ആഭിമുഖ്യത്തയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
Answer
അൽ ബിറൂണി (973-1050) ഉസ്ബെക്കിസ്ഥാനിലെ ഖ്വാരിസം (Khwarizm) എന്ന പ്രദേശത്താണ് ജനിച്ചത്. ഖ്വാരിസം ഒരു പ്രധാന വിജ്ഞാനകേന്ദ്രമായിരുന്നു. അക്കാലത്ത് കിട്ടാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം അൽബിറൂണിക്ക് ലഭിച്ചു. അദ്ദേഹം ഒരു ബഹുഭാഷാപണ്ഡിതനായിരുന്നു. സിറിയക്, അറബിക്, പേർഷ്യൻ, ഹീബ്രു, സംസ്കൃതം തുടങ്ങിയ അനേകം ഭാഷകളിൽ അദ്ദേഹം നിപുണനായിരുന്നു. എന്നാൽ ഗ്രീക്ക് ഭാഷ അദ്ദേഹത്തിന് അത്ര വശമുണ്ടായിരുന്നില്ല. എങ്കിലും പ്ലേറ്റോയുടെയും മറ്റ് ഗ്രീക്ക് തത്വചിന്തകരുടെയും കൃതികൾ അവരുടെ അറബിക് പരിഭാഷകളിലൂടെ അദ്ദേഹത്തിന് സുപരിചിതമായിരുന്നൂ. 1017 -ൽ സുൽത്താൻ മുഹമ്മദ് ഗസ്നി ഖ്വാരിസം ആക്രമിച്ചു. അൽ ബിറൂണി ഉൾപ്പെടെയുള്ള അനേകം പണ്ഡിതന്മാരേയും കവികളേയും അദ്ദേഹം തടവുകാരായി പിടിക്കുകയും ഗസ്നിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അങ്ങനെ ഒരു തടവുകാരനായാണ് അൽബിറൂണി ഗസ്നിയിലെത്തിയിത്. എന്നാൽ ക്രമേണ അദ്ദേഹം ആ നഗരത്തെ ഇഷ്ടപ്പെടാൻ തുടങ്ങി. മഹമൂദ് ഗസ്നിയുടെ സേവനത്തിൽ പ്രവേശിച്ച് അദ്ദേഹം ശേഷജീവിതം ഗസ്നിയിൽ തന്നെ ചെലവഴിച്ചു. 70-ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.
Answer
യാത്ര ഒട്ടും സുരക്ഷിതമായിരുന്നില്ല. പോകുന്ന വഴിയെല്ലാം കൊള്ളക്കാരുടെ ശല്യം കൂടുതലായിരുന്നു. ഇബ്നു ബത്തൂതയെ പലവട്ടം കൊള്ളക്കാരുടെ സംഘങ്ങൾ ആക്രമിച്ചിട്ടുണ്ട്. അതിനാൽ കൂട്ടുകാരോടൊപ്പം സ്വാർത്ഥ വാഹക സംഘമായി (Caravan) യാത്ര ചെയ്യാനാണ് അദ്ദേഹം മുൻഗണന നൽകിയിരുന്നത്. ഇതുകൊണ്ടൊന്നും ഹൈവേ കൊള്ളക്കാരുടെ ആക്രമണങ്ങളിൽ നിന്ന് അദ്ദേഹത്തിന് രക്ഷകിട്ടിയില്ല. മുൽട്ടാനിൽ നിന്ന് ദൽഹിയിലേക്ക് സഞ്ചരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വാർത്ഥവാഹക സംഘത്തെ കൊള്ളക്കാർ ആക്രമിച്ചു. ഇബ്നു ബത്തൂതയുടെ സഹയാത്രികരിൽ പലർക്കും ജീവൻ നഷ്ടപെട്ടു. ഇബ്നു ബത്തൂത ഉൾപ്പെടെയുള്ള ഉള്ളവർക്കെല്ലാം മാരകമായി മുറിവേറ്റു.ഇബ്നു ബത്തൂത ദൃഡനിശ്ചയവും സ്ഥിരോത്സാഹവുമുള്ള ഒരു സഞ്ചാരിയായിരുന്നു. യാത്രകളേയും തസ്കരന്മാരുടെ ആക്രമണങ്ങളും അദ്ദേഹത്തെ തളർത്തിയില്ല. ജന്മനാടായ മൊറോക്കോവിലേക്ക് മടങ്ങുന്നതിനുമുമ്പ് അദ്ദേഹം വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ, മദ്ധ്യേഷ്യയുടെ ഭാഗങ്ങൾ, ഇന്ത്യൻ ഉപഭൂഖണ്ഡം, ചൈന എന്നിവിടങ്ങളിലെല്ലാം അനേകം വർഷം നീണ്ടു നിന്ന യാത്രകൾ നടത്തുകയുണ്ടായി. അദ്ദേഹം റഷ്യയിലും എത്തിയിരുന്നൂ എന്ന് കരുതപ്പെടുന്നു.
Answer
- 1) ഭൃവുടമകൾക്ക് അവരുടെ കൈവശമുള്ള ഭൂമി സന്താനങ്ങൾക് കേമാറാൻ കഴിഞ്ഞില്ല.
- 2) ഭൂമിയെ പരിപാലിക്കാനോ ഭൂമിയിൽ നിക്ഷേപം നടത്താനോ അവർക്ക് താല്പര്യമുണ്ടായിരുന്നില്ല.
- 3) ഭൂമിയുടെ അഭിവൃദ്ധിയിൽ താല്പര്യമുള്ള ഭൃവുടമകളുടെ ഉയർച്ചയെ അത് തടസ്സപ്പെടുത്തി.
- 4) കൃഷിയുടെ നാശത്തിനു കാരണമായി.
- 5) കർഷകരുടെ അടിച്ചമർത്തലിനു വഴിയൊരുക്കി.
- 6) ജനങ്ങളുടെ ജീവിതനിലവാരത്തെ തകർത്തു.
Answer
- 1) ഭാഷയാണ് ഒന്നാമത്തെ പ്രതിബന്ധം. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന സംസ്കൃതഭാഷ അറബി-പേർഷ്യൻ ഭാഷകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് – അൽ ബിറൂണി ചൂണ്ടിക്കാട്ടി. അതിനാൽ, ഒരു ഭാഷയിലെ ആശയങ്ങളും, സങ്കൽപ്പങ്ങളും മറ്റൊറു ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ എളുപ്പമായിരുന്നില്ല.
- 2) മതവിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള വ്യത്യാസമായി രുന്നു രണ്ടാമത്തെ പ്രതിബന്ധം.
- 3) സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകി മുളളവരിൽ നിന്ന് ഒറ്റപെട്ടു കഴിയുന്ന പ്രാദേശിക ജനതയായിരുന്നു മൂന്നാമത്തെ പ്രതിബന്ധം. വിദേശികളെ സംശയദൃഷ്ടിയോടെ നോക്കിയ നാട്ടുകാർ അവരുമായി സ്വതന്ത്രമായി ഇടപഴകാൻ കൂട്ടാക്കിയിട്ടില്ല.
Answer
ഇബ്നു ബത്തൂതയും ബർണിയറും വീക്ഷണങ്ങളിലെ വ്യത്യാസം| ഇബ്നു ബത്തൂത | ബർണിയർ |
|---|---|
| 1. കാര്യങ്ങളുടെ പുതുമ, അപരിചിത്വം എന്നിവ ആകർഷിച്ചു. | 1. നിരാശാജനകമായ സാഹചര്യങ്ങൾക്ക് ഊന്നൽ കൊടുത്തു. |
| 2. താല്പര്യവും മതിപ്പും ഉളവാക്കിയ എല്ലാറ്റി നെക്കുറിച്ചും വിവരങ്ങൾ എഴുതി | 2. ഇന്ത്യയിൽ കണ്ടതിനെ എല്ലാം യൂറോപ്പിലെ, പ്രത്യേകിച്ച് ഫ്രാൻസിലെ കാര്യങ്ങളുമായി താരതമ്യപ്പെടുത്താൻ ശ്രമിച്ചു. |
Answer
ഇന്ത്യയിൽ ഒരു മധ്യവർഗ്ഗം ഉണ്ടായിരുന്നില്ലെന്ന് ബർണിയർ ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിൽ സമൂഹത്തിൽ രണ്ടു വർഗ്ഗങ്ങളാണ് ഉണ്ടായിരുന്നത്. ദരിദ്രരും സമ്പന്നരും ഭൂരിഭാഗം വരുന്ന ദരിദ്രരെ സമ്പന്നരും കരുത്തരുമായ ഒരു ചെറിയ ഭരണവർഗ്ഗ ന്യൂനപക്ഷം കീഴ്പെടുത്തിരിക്കുകയായിരുന്നൂ. ദരിദ്രരിൽ ദരിദ്രരും സമ്പന്നരിൽ സമ്പന്നരുമായ രണ്ടു വിഭാഗങ്ങൾക്കിടയിൽ മറ്റൊരു സാമൂഹ്യ വിഭാഗമോ വർഗ്ഗമോ ഉണ്ടായിരുന്നില്ല. അങ്ങനെ ഇന്ത്യയിൽ ഒരു മധ്യവർഗ്ഗം (Middle state) ഉണ്ടായിരുന്നില്ലെന്ന് ബർണിയർ സമർത്ഥിക്കുന്നു. ബർണിയർക്ക് മുഗൾ സാമ്രാജ്യത്തെക്കുറിച്ച് ഒട്ടും മതിപ്പുണ്ടായിരുന്നില്ല. അദ്ദേഹം മുഗൾ സാമ്രാജ്യത്തെ വിലയിരുത്തിയത് താഴെ പറയും പ്രകാരമാണ്.- 1. മുഗൾ രാജാവ് ഭിക്ഷാടകരുടെയും അപരിഷ്കൃതരുടെയും രാജാവായിരുന്നു.
- 2. മുഗൾ നഗരങ്ങളും പട്ടണങ്ങളും തകർടഞ്ഞിത്തതും ദുഷിച്ച വായുവാൽ മലിനസവുമായിരുന്നു.
- 3. സാമ്രാജ്യത്തിലെ പാടശേഖരങ്ങൾ കുറ്റിക്കാടുകളും പരന്നുകിടക്കുന്നവയും രോഗജന്യമായ ചതുപ്പുകളും നിറഞ്ഞവയായിരുന്നു.
Answer
മുഗൾ സാമ്രാജ്യത്തിന്റെ ഈ അയോധികുള്ള ഒരേയൊരു കാരണം ഭൂമിയുടെ രാജകീയ ഉടമസ്ഥാവകാശമാണെന്ന് ബർണിയർ വാദിച്ചു. എന്നാൽ ആധുനിക ചരിത്രകാരന്മാർ അദ്ദേഹത്തിന്റെ ഈ വാദഗതിയെ അംഗീകരിക്കുന്നില്ല. മുഗൾ സാമ്രാജ്യത്തിലെ ഔദ്യോഗിക പ്രമാണങ്ങളിലൊന്നും തന്നെ ഭൂമിയുടെ ഉടമസ്ഥത രാഷ്ട്രത്തിന് മാത്രമാണെന്ന് സൂചനയില്ല. ഉദാഹരണത്തിന്, അക്ബറിന്റെ ഭരണകാലത്തെ ചരിത്രകാരനും പണ്ഡിതനുമായിരുന്ന അബുൽ ഫസൽ ഭൂനികുതിയ വിശേഷിപ്പിച്ചിട്ടുള്ളത് പരമാധികാരത്തിനുള്ള പ്രതിഫലമാണ്. ഭരണാധികാരി തന്റെ പ്രജകൾക്ക് നൽകിയ സംരക്ഷണതിനുള്ള പ്രതിഫലമാണ് ഭൂനികുതി ഈടാക്കിയിരുന്നത്. അത് ഭരണാധികാരിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ കരം ആയിരുന്നില്ല. ഭൂനികുതി പലപ്പോഴും വളരെ ഉയർന്നതായിരുന്നു. അതുകൊണ്ടായിരിക്കാം യൂറോപ്യൻ സഞ്ചാരികൾ, അത്തരം അവകാശങ്ങളെ കരമായി കണക്കാക്കിയത്. യഥാർത്ഥത്തിൽ അതൊരു കരമോ ഭൂനികുതിയോ ആയിരുന്നില്ല. മറിച്ച് വിളവിവിന്മേലുള്ള ഒരു നികുതി ആയിരുന്നൂ.
Answer
അറബി ഭാഷയിൽ എഴുതിയ അൽബറൂണിയുടെ കിതാബ് – ഉൾ-ഹിന്ദ് ലളിതവും സ്പഷ്ടവുമാണ്. അനേകം വാല്യങ്ങളുള്ള ഈ ഗ്രന്ഥത്തെ 80 അധ്യായങ്ങളായി വിഭജിക്കുകയും മതം, തത്ത്വചിന്ത, ഉത്സവങ്ങൾ, ജ്യോതിശാസ്ത്രം, രാസായനവിദ്യ, ശീലങ്ങൾ, ആചാരങ്ങൾ, സാമൂഹിക ജീവിതം, അളവുതൂക്കങ്ങൾ, വിഗ്രഹപഠനം, നിയമങ്ങൾ, മാപശാസനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു. ഓരോ അധ്യായത്തിനും വ്യത്യസ്തമായ ഘടനയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഓരോ അധ്യായവും അദ്ദേഹം ആരംഭിക്കുന്നത് ഒരു ചോദ്യത്തോടെയാണ്. തുടർന്ന് സംസ്കൃത പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിശദീകരണം നൽകുന്നു. മറ്റു സംസ്കാരങ്ങളുമായുള്ള താരതമ്യത്തോടെ അധ്യായം അവസാനിക്കുന്നു. കൃത്യത, പ്രവചനാത്മകതകൊണ്ട് ഇത് ഒരു ജ്യാമിതിയ ഘടനയെന്ന് ചില പണ്ഡിതർ വാദിക്കുന്നു. ഗണിത ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം ഇത് പ്രതിഫലിപ്പിക്കുന്നു.
Answer
- 1) ഭാഷയാണ് ഒന്നാമത്തെ പ്രതിബന്ധം. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന സംസ്കൃതഭാഷ അറബി-പേർഷ്യൻ ഭാഷകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് അൽ – ബിറൂണി ചൂണ്ടിക്കാട്ടി. അതിനാൽ, ഒരു ഭാഷയിലെ ആശയങ്ങളും, സങ്കൽപ്പങ്ങളും മറ്റൊറു ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ എളുപ്പമായിരുന്നില്ല.
- 2) മതവിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള വ്യത്യാസമായി രുന്നു രണ്ടാമത്തെ പ്രതിബന്ധം.
- 3) സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകി മറ്റുള്ളവരിൽ നിന്ന് ഒറ്റപെട്ടു കഴിയുന്ന പ്രാദേശിക ജനതയായിരുന്നു മൂന്നാമത്തെ പ്രതിബന്ധം. വിദേശികളെ സംശയദൃഷ്ടിയോടെ നോക്കിയ നാട്ടുകാർ അവരുമായി സ്വതന്ത്രമായി ഇടപഴകാൻ കൂട്ടാക്കിയിട്ടില്ല.
Answer
ഗസ്നിയിലായിപ്പോഴാണ് അൽബറൂണിക്ക് ഇന്ത്യയോട് താൽപര്യം വളർന്നു വന്നത്. എട്ടാം നൂറ്റാണ്ടു മുതൽ ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ സംസ്കൃത ഭാഷയിലുള്ള ഗ്രന്ഥങ്ങൾ അറബിയിലേക്ക് പരിഭാഷപെടുത്തി. ഇതിനിടെ പഞ്ചാബ് ഗസ്നാവിഡ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ പ്രാദേശിക ജനതയോട് അടുപ്പം സ്ഥാപിക്കുവാനും അതിലൂടെ പരസ്പരവിശ്വാസത്തിന്റെയും മനസ്സിലാക്കലിന്റെയും ഒരു സാഹചര്യം സൃഷ്ടിക്കുവാനും കഴിഞ്ഞു. ബ്രാഹ്മണപുരോഹിതന്മാരുമായും പണ്ഡിതന്മാരുമായും അനേക കവർഷം അദ്ദേഹം ചെലവഴിക്കുകയും അവരിൽ നിന്നും സംസ്കൃതവും മത – തത്ത്വചിന്ത ഗ്രന്ഥങ്ങൾ പഠിക്കുകയും ചെയ്തു.
Answer
ബർണിയറുടെ മുഗൾ സാമ്രാജ്യത്തിലെ സഞ്ചാരങ്ങൾ എന്ന ഗ്രന്ഥം വിശദമായ നിരീക്ഷണങ്ങൾ, വിമർശനാത്മകമായ ഉൾക്കാഴ്ചകൾ, വിചിന്തനം എന്നിവ കൊണ്ട് ശ്രദ്ധേയമാണ്. മുഗൾന്മാരുടെ ചരിത്രത്തെ സർവ്വത്രിക ചട്ടക്കൂടിനുള്ളിൽ ഉൾപ്പെടുത്താൻ ഇതിലൂടെ ശ്രമിച്ചു. മുഗൾ ഇന്ത്യയെ സമകാലിക യൂറോപ്പുമായി നിരന്തരം അദ്ദേഹം താരതമ്യം ചെയ്തു. ഇന്ത്യയെ ‘Binary Opposition’ മാതൃകയിലാണ് അദ്ദേഹം അവതരിപ്പിച്ചത്.
Answer
ഇന്ത്യയിലെ തപാൽ സമ്പ്രദായത്തിന്റെ കാര്യക്ഷമത ഇബ്നു ബത്തൂതയെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു. ദൂരദേശങ്ങളിലേക്ക് വിവരങ്ങൾ അയക്കാനും വായ്പ്പ അടയ്ക്കാൻ ഇത് വ്യാപാരികളെ സഹായിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ എത്തിച്ചുകൊടുക്കേണ്ട സാധനങ്ങൾ അയക്കാൻ ഇതവരെ സഹായിക്കുകയുണ്ടായി. തപാൽ സമ്പ്രദായം കാര്യക്ഷമമായിരുന്നു. സിന്ധിയിൽ നിന്ന് സാധനങ്ങളോ വിവരങ്ങളോ ദൽഹിയിൽ എത്തിക്കുന്നതിന് 50 ദിവസങ്ങൾ മാത്രമേ വേണ്ടിവന്നിരുന്നുള്ളൂ. ചാരന്മാർ അയച്ചിരുന്ന വാർത്താക്കുറിപ്പുകൾ കേവലം അഞ്ചു ദിവസങ്ങൾക്കുള്ളിൽ സുൽത്താന് എത്തിക്കാൻ തപാൽ സമ്പ്രദായത്തിന് കഴിഞ്ഞിരുന്നു.
Answer
ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ബ്രാഹ്മണരുടെ വർണ്ണന അൽ – ബിറൂണി സ്വീകരിച്ചു. എന്നാൽ അശുദ്ധരെക്കുറിച്ചുള്ള ബ്രാഹ്മണ സങ്കൽപ്പത്തെ അദ്ദേഹം അംഗീകരിച്ചില്ല. അശുദ്ധമായിതീരുന്നതെല്ലാം അതിന്റെ യഥാർത്ഥ ശുദ്ധി വീണ്ടെടുക്കാൻ ശ്രമിക്കുകയും വിജയിക്കുകയയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന്, സൂര്യൻ വായുവിനെ ശുദ്ധമാക്കുന്നു, കടലിലെ ഉപ്പ് വെള്ളത്തിന്റെ മലനീക്കരത്തെ തടയുന്നു. പ്രകൃതിരത്തമായ ഈ ക്രമീകരണമില്ലെങ്കിൽ ഭൂമിയിലെ ജീവിതം അസാധ്യമാകുമെന്ന് അൽ ബിറൂണി വിശ്വസിച്ചു. അതിനാൽ ജാതിവ്യവസ്ഥയുടെ അടിസ്ഥാനമായ തൊട്ടുകൂടായ്മ അഥവാ സാമൂഹ്യശുദ്ധി പ്രകൃതി നിയമങ്ങൾക്കെതിരാണെന്ന് അദ്ദേഹം വാദിച്ചു. ജാതി വ്യവസ്ഥയെക്കുറിച്ചുള്ള അൽ – ബിറൂണിയുടെ വിശദീകരണത്തെ സംസ്കൃത ഗ്രന്ഥങ്ങളുടെ പഠനം ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. ഈ ഗ്രന്ഥങ്ങൾ ജാതിവ്യവസ്ഥയെ നിയന്ത്രിക്കുന്ന നിയമങ്ങൾ രൂപീകരിച്ചത് ബ്രാഹ്മണരുടെ കാഴ്ചപ്പാടിലാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ജാതി വ്യവസ്ഥ അത്ര കർക്കശമൊന്നുമതായിരുന്നില്ല. ഉദാഹരണത്തിന്, അന്ത്യജ (antyaja, ജാതിവ്യവസ്ഥയ്ക്ക് വെളിയിൽ ജനിച്ചവർ) മേൽപോലെയുള്ള സാമൂഹ്യവിഭാഗങ്ങൾ കർഷകർക്കും സമീന്ദാർമാർക്കും കുറഞ്ഞ വേതനത്തിന് പണിചെയ്തുകൊടുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. സാമൂഹ്യമായി അടിച്ചമർത്തപ്പെട്ടവരായിരുന്നെങ്കിലും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളിലും അവരെ ഉൾപെടുത്തിയിരുന്നു.
Answer
- 1) അടിമകൾക്കിടയിൽ കാര്യമായ വേർതിരിവുകൾ ഉണ്ടായിരുന്നുവെന്ന് ഇബ്നു ബത്തൂതയുടെ വിവരങ്ങൾ വ്യക്തമാക്കുന്നു. സുൽത്താന്റെ കീഴിൽ ധാരാളം അടിമസ്ത്രീകൾ സേവനമനുഷ്ടിച്ചിരുന്നു. അവരിൽ ചിലർ സംഗീതത്തിലും നൃത്തത്തിലും വിദഗ്ധരായിരുന്നൂ. സുൽത്താന്റെ സഹോദരിയുടെ വിവാഹത്തിന് അവരുടെ കലാപ്രകടനം ആസ്വദിക്കാനുള്ള അവസരം ബത്തൂതയ്ക്ക് ലഭിക്കുകയുണ്ടായി.
- 2) അടിമസ്ത്രീകൾ സുൽത്താന്റെ ചാരന്മാരായും പ്രവർത്തിച്ചു. തന്റെ പ്രഭുക്കന്മാരുടെ പ്രവർത്തനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് സുൽത്താൻ അവരെ നിയമിച്ചത്. അടിമകളെ (സ്ത്രീകളെയും പുരുഷന്മാരെയും) വീട്ടുജോലികൾക്കാണ് പൊതുവെ ഉപയോഗിച്ചിരുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും പല്ലക്കുകളിൽ കൊണ്ടുപോകുന്നതിന് അവരുടെ സേവനം അത്യാന്തപേക്ഷിതമായിരുന്നൂ എന്ന് ഇബ്നു ബത്തൂത എഴുതുന്നു. അടിമകൾക്ക്, പ്രത്യേ കിച്ച് വീട്ടുജോലിക്കായി വാങ്ങുന്ന അടിമസ്ത്രീകൾക്ക് വില വളരെ കുറവായിരുന്നു. അതിനാൽ, മിക്ക കുടുംബങ്ങൾക്കും അവരെ വിലയ്ക്കുവാങ്ങാൻ കഴിഞ്ഞിരുന്നു. ചുരുങ്ങിയത് ഒന്നോ രണ്ടോ അടിമകളെയെങ്കിലും അവർ നിലനിർത്തിയിരുന്നു. യൂറോപ്യൻ സഞ്ചാരികളും എഴുത്തുകാരും സ്ത്രീകളോടുള്ള പെരുമാറ്റത്തെ പലപ്പോഴും ഉയർത്തിക്കാട്ടിയിരുന്നു. പാശ്ചാത്യ – പൗരസ്ത്യ സമൂഹങ്ങൾ തമ്മിലുള്ള വ്യത്യാസം എടുത്തുകാണിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അതിനാൽ ബർണിയർ സതിയാചരണത്തെ കുറിച്ച് വിശദമായ വിവരണം നടത്തിയതിൽ തെറ്റും അതിശയമില്ല. എല്ലാ സ്ത്രീകളും സതിയാചാരം അനുഷ്ചിച്ചത് ഒരുപോലെയല്ലെന്ന് ബർണിയർ എഴുതുന്നു. ചിലർ സന്തോഷം ചിതയിൽ ചാടി മരണം വരിച്ചു. മറ്റുളളവർ മരിക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നൂ. അവരുടെ ചിതയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോവുകയും ജീവനോടെ ദഹിപ്പിക്കുകയും ചെയ്തു.
| Column A | Column B |
|---|---|
| Al-Biruni Physician to അൽ ബറൂണി വൈദ്യശാസ്ത്രജ്ഞൻ | Darashukoh ദാരാഷുക്കോയുമായി ബന്ധപ്പെട്ടയാൾ |
| Ibn Battuta ഇബ്നു ബത്തൂത | Kitab – Ul- Hind കിതാബ് ഉൽ-ഹിന്ദ് |
| Manucci മന്നുചി | Rihla റിഹ്‌ല |
| Francois Bernier ഫ്രാൻസ്വ ബർണിയർ | Italian doctor ഇറ്റാലിയൻ ഡോക്ടർ |
Answer
| Column A | Column B |
|---|---|
| Al-Biruni Physician to അൽ ബറൂണി വൈദ്യശാസ്ത്രജ്ഞൻ | കിതാബ് ഉൽ-ഹിന്ദ് |
| Ibn Battuta ഇബ്നു ബത്തൂത | റിഹ്‌ല |
| Manucci മന്നുചി | ഇറ്റാലിയൻ ഡോക്ടർ |
| Francois Bernier ഫ്രാൻസ്വ ബർണിയർ | ദാരാഷുക്കോയുമായി ബന്ധപ്പെട്ടയാൾ |
Answer
ബർണിയറുടെ വിവരങ്ങൾ 18-ാം നൂറ്റാണ്ട് മുതൽക്കത്തെന്ന പാശ്ചാത്യ സൈദ്ധാന്തികരെ സ്വാധീനിച്ചു. ഉദാഹരണത്തിന്, ഫ്രഞ്ച് തത്വചിന്തകനായ മോണ്ടെസ്ക്യു ബർണിയറുടെ വിവരങ്ങൾ പൗരസ്ത്യ സ്വേച്ഛാധിപത്യം എന്ന ആശയം വികസിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തി.ഏഷ്യയിലെ ( പൗരസ്ത്യ അഥവാ കിഴക്ക് ) ഭരണാധികാരികൾ അവരുടെ പ്രജകളുടെമേൽ സമ്പൂർണ്ണമായ അധികാരം ഉണ്ടായിരുന്നവെന്ന് ഈ സിദ്ധാന്തം വാദിക്കുന്നു. പ്രജകൾ ഭരണാധികാരികൾക്ക് അടിപെട്ട് ദാരിദ്ര്യത്തിലാണ് കഴിഞ്ഞു കൂടിയിരുന്നത്. എല്ലാ ഭൂമിയും രാജാവിന്റെ ഉടമസ്ഥതയിലായിരുന്നു. സ്വകാര്യസ്വത്ത് നിലനിന്നിരുന്നില്ല. ചക്രവർത്തിയും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും ഒഴികെയുള്ള എല്ലാ വരും വളരെ പണിപെട്ടാണ് ജീവിച്ചിപോന്നത്.ഈ ആശയത്തെ 19-ാം നൂറ്റാണ്ടിൽ കാറൽ മാർക്സ് വികസിപ്പിക്കുകയുണ്ടായി. അദ്ദേഹം വികസിപ്പിച്ചെടുത്ത സങ്കല്പത്തെ ‘ഏഷ്യറ്റിക് ഉത്പാദനരീതി’ എന്നു വിളിക്കുന്നു. കൊളോണിയൽ കാലഘട്ടത്തിന് മുമ്പുള്ള ഇന്ത്യയിലും മറ്റു ഏഷ്യൻ രാജ്യങ്ങളിലും ഉത്പാദനവും കൈയടക്കിയിരുന്നത് രാഷ്ട്രമാണെന്ന് മാർക്സ് വാദിച്ചു. ഇത് സ്വയം ഭരണാധികാരി തുല്യതയുമുള്ള അനേകം ഗ്രാമസമുദായങ്ങളടങ്ങിയ ഒരു സമൂഹത്തിന്റെ ആവിർഭവത്തിനു കാരണമായിതീർന്നു. ഗ്രാമസമുദായങ്ങൾക്ക് സ്വയം ഭരണാധികാരുണ്ടെങ്കിലും അവ രാജധാനിയുടെ നിയന്ത്രണത്തിലാണ് നിലകൊണ്ടിരുന്നത്. ഗ്രാമസമുദായങ്ങളിൽ നിന്നുള്ള ഉത്പാദനത്തിന്റെ ഒഴുക്ക് നിർബന്ധം നിലനിന്നിടത്തോളം കാലം രാഷ്ട്രം അവയുടെ സ്വയം ഭരണാധികാരത്തെ മാനിച്ചുപോന്നു. ‘ഏഷ്യറ്റിക് ഉത്പാദനരീതിയെ നിശ്ചലവും മുരടിച്ചുതുമായ ഒരു വ്യവസ്ഥയായാണ് മാർക്സ് കണക്കാക്കിയത്.
- * ഇബ്ൻ ബത്തൂത മൊറോക്കോയിലേയ്ക്ക് തിരിച്ചുപോയി.
- * ബർണിയറുടെ ഇന്ത്യയിലെ താമസം
- * ഇബ്ൻ ബത്തൂത സിന്ധിൽ എത്തി.
- * സുൽത്താൻ മഹമൂദ് ഖ്വാരിസം ആക്രമിച്ചു.
Answer
- ♦ സുൽത്താൻ മഹമൂദ് ഖ്വാരിസം ആക്രമിച്ചു (1017)
- ♦ ഇബ്ൻ ബത്തൂത സിന്ധിൽ എത്തി. (1333)
- ♦ ഇബ്ൻ ബത്തൂത മൊറോക്കോയിലേയ്ക്ക് തിരിച്ചുപോയി. (1347)
- ♦ ബർണിയറുടെ ഇന്ത്യയിലെ താമസം (1656 – 1666)
Answer
അൽ ബിറൂണി (973-1050) ഉസ്ബെക്കിസ്ഥാനിലെ ഖ്വാരിസം (Khwarizm) എന്ന പ്രദേശത്താണ് ജനിച്ചത്. ഖ്വാരിസം ഒരു പ്രധാന വിജ്ഞാനകേന്ദ്രമായിരുന്നു. അതിനാൽ അക്കാലത്ത് കിട്ടാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം അൽബിറൂണിക്ക് ലഭിച്ചു. അദ്ദേഹം ഒരു ബഹുഭാഷാപണ്ഡിതനായിരുന്നു. സിറിയക്, അറബിക്, പേർഷ്യൻ, ഹീബ്രു, സംസ്കൃതം തുടങ്ങിയ അനേകം ഭാഷകളിൽ അദ്ദേഹം നിപുണനായിരുന്നു. എന്നാൽ ഗ്രീക്ക് ഭാഷ അദ്ദേഹത്തിന് അത്ര വശമുണ്ടായിരുന്നില്ല. എങ്കിലും പ്ലേറ്റോയുടെയും മറ്റ് ഗ്രീക്ക് തത്വചിന്തകരുടെയും കൃതികൾ അവരുടെ അറബിക് പരിഭാഷകളിലൂടെ അദ്ദേഹത്തിന് സുപരിചിതമായിരുന്നൂ.
- 1) അൽബിറൂണി അനേകം ഭാഷകളിൽ വിദഗ്ധനായിരുന്നു. അതിനാൽ നാല് ഭാഷകളെ താരതമ്യപ്പെടുത്താനും ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്താനും അദ്ദേഹത്തിനു സാധിച്ചു. ധാരാളം സംസ്കൃതഗ്രന്ഥങ്ങൾ അദ്ദേഹം പരിഭാഷപ്പെടുത്തുകയുണ്ടായി.
- 2) സംസ്കൃത വ്യാകരണത്തെക്കുറിച്ചുള്ള പതഞ്ജലിയുടെ കൃതി അദ്ദേഹം അറബിയിലേക്ക് പരിഭാഷപ്പെടുത്തി.
- 3) ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ യൂക്ലിഡിന്റെ (Euclid) കൃതികൾ തന്റെ ബ്രാഹ്മണ സുഹൃത്തുക്കൾക്കുവേണ്ടി അദ്ദേഹം സംസ്കൃത്തിലേക്ക് പരിഭാഷപ്പെടുത്തി.
Answer
സമ്പത്തും, അഭിലാഷങ്ങളും വൈദഗ്‌ദ്യമുള്ളവർക്ക് ഇന്ത്യൻ നഗരങ്ങളിൽ വേണ്ടത്ര മികച്ച അവസരങ്ങൾ ഉണ്ടായിരുന്നുവെന്ന് ഇബ്നുബത്തൂത രേഖപ്പെടുത്തുന്നു. അവ ജനസാന്ദ്രവും സമ്പന്നുമായിരുന്നു. ഭൂരിഭാഗം നഗരങ്ങളിലും തിരക്കേറിയ തെരുവുകളും പലതരത്തിലുള്ള സാധനങ്ങളുള്ള പ്രകാശപൂരിതവും വർണ്ണാഭവുമായ കമ്പോളങ്ങളുമായിരുന്നു ഇവ. ദൽഹി വൻ ജനസംഖ്യയുള്ള വിശാലമായൊരു നഗരമായിരുന്നേവെന്നും അത് ഇന്ത്യയിലെ ഏറ്റവും വലിയ നഗരവും. ദൗലത്താബാദാണ് ഇന്ത്യയിലെ മറ്റൊരു വലിയ നഗരം. കമ്പോളങ്ങൾ സാമ്പത്തിക ഇടപാടുകക്കുള്ള സ്ഥലങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് അവ സാമൂഹിക – സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ കൂടിയായിരുന്നു. ഭൂരിഭാഗം കമ്പോളങ്ങളിലും മുസ്ലീം പള്ളിയും ക്ഷേത്രവും ഉണ്ടായിരുന്നു. ചിലതിൽ നർത്തകർ, സംഗീതജ്ഞർ, ഗായകർ തുടങ്ങിയവർക്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള പൊതുവേദികൾ ഉണ്ടായിരുന്നു. ഇന്ത്യയിലെ കൃഷി വളരെ ഫല സമൃദ്ധമാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠതയാണ് ഇതിന്റെ കാരണം. ഇത് കർഷകരെ വർഷത്തിൽ രണ്ടുവട്ടം കൃഷി ചെയ്യാൻ സഹായിച്ചു. ഉപഭൂഖണ്ഡത്തെ കൂട്ടിയണിയിക്കുന്ന ഒരു ഏഷ്യൻ വ്യാപാരിത്തിന്റെയും വാണിജ്യത്തിന്റെയും ശൃംഖല ഇവിടെ നിലനിന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറാൻ ഏഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വളരെ ആവശ്യക്കാർ ഉണ്ടായിരുന്നു. ചിലതരത്തിലുള്ള മസ്ലിൻ തുണികൾക്ക് വളരെ വിലപിടിപ്പുള്ളതുകൊണ്ട് സമ്പന്നരും പ്രഭുക്കന്മാർക്കും മാത്രമേ ഇത് ധരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ എന്നും ഇബ്നു ബത്തൂത സൂചിപ്പിക്കുന്നു.
Answer
- 1) അടിമകൾക്കിടയിൽ കാര്യമായ വേർതിരിവുകൾ ഉണ്ടായിരുന്നു എന്ന് ഇബ്നു ബത്തൂതയുടെ വിവരങ്ങൾ വ്യക്തമാക്കുന്നു. സുൽത്താന്റെ കീഴിൽ ധാരാളം അടിമസ്ത്രീകൾ സേവനമനുഷ്ഠിച്ചിരുന്നു. അവരിൽ ചിലർ സംഗീതത്തിലും നൃത്തത്തിലും വിദഗ്ധരായിരുന്നൂ. സുൽത്താന്റെ സഹോദരിയുടെ വിവാഹത്തിന് അവരുടെ കലാപ്രകടനം ആസ്വദിക്കാനുള്ള അവസരം ബത്തൂതയ്ക്ക് ലഭിക്കുകയുണ്ടായി.
- 2) അടിമസ്ത്രീകൾ സുൽത്താന്റെ ചാരന്മാരായി പ്രവർത്തിച്ചിരുന്നു. തന്റെ പ്രഭുക്കന്മാരുടെ പ്രവർത്തനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് സുൽത്താൻ അവരെ നിയമിച്ചത്. അടിമകളെ (സ്ത്രീകളെയും പുരുഷന്മാരെയും) വീട്ടു ജോലിക്കാണ് പൊതുവെ ഉപയോഗിച്ചിരുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും പല്ലക്കുകളിൽ കൊണ്ടുപോകുന്നതിന് അവരുടെ സേവനം അത്യാന്തപേക്ഷിതമായിരുന്നൂവെന്ന് ഇബ്നു ബത്തൂത എഴുതുന്നു. അടിമകൾ, പ്രത്യേകിച്ച് വീട്ടുജോലിക്കായി വാങ്ങുന്ന അടിമസ്ത്രീകൾക്ക് വില വളരെ കുറവായിരുന്നു. അതിനാൽ, മിക്ക കുടുംബങ്ങൾക്കും അവരെ വിലയ്ക്കുവാങ്ങാൻ കഴിഞ്ഞിരുന്നു. ചുരുങ്ങിയത് ഒന്നോ രണ്ടോ അടിമകളെെയങ്കിലും അവർ നിലനിർത്തിയിരുന്നു. യൂറോപ്യൻ സഞ്ചാരികളും എഴുത്തുകാരും സ്ത്രീകളോടുള്ള പെരുമാറ്റത്തെ പലപ്പോഴും ഉയർത്തിക്കാട്ടിയിരുന്നു. പാശ്ചാത്യ – പൗരസ്ത്യ സമൂഹങ്ങൾ തമ്മിലുള്ള വ്യത്യാസം എടുത്തുകാണിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. അതിനാൽ ബർണിയർ സതിയാചരണത്തെക്കുറിച്ച് വിശദമായ വിവരണം നടത്തിയതിൽ തെല്ലും അതിശയമില്ല. എല്ലാ സ്ത്രീകളും സതിയാചാരം അനുഷ്ഠിച്ചത് ഒരുപോലെയുമായിരുന്നില്ലെന്ന് ബർണിയർ എഴുതുന്നു. ചിലർ സസന്തോഷം ചിതയിൽ ചാടി മരണം വരിച്ചു. മറ്റുള്ളവർ മരിക്കാൻ നിർബന്ധിക്കപ്പെടുകയുമായിരുന്നു. അവരെ ചിതയിൽ ലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകുകയും ജീവാനോടെ ദഹിപ്പിക്കുകയും ചെയ്തു.
Answer
‘കിത്താബ് – ഉൽ – ഹിന്ദ്’.അപരിചിതമായ നാടുകളെ മനസ്സിലാക്കുന്നതിലുള്ള പ്രശ്നങ്ങളെക്കുറിച്ച് അൽ – ബിറൂണി ബോധവാനായിരുന്നു. തന്റെ ഗ്രന്ഥരചനയെ തടസ്സപ്പെടുത്തിയ മൂന്ന് പ്രതിബന്ധങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. അതിലൂടെ മധ്യകാല ഇന്ത്യൻ സമൂഹത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നമുക്ക് ലഭിക്കുന്നു.
- 1. ഭാഷയാണ് ഒന്നാമത്തെ പ്രതിബന്ധം. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന സംസ്കൃത ഭാഷ അറബി – പേർഷ്യൻ ഭാഷകളിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് അൽ – ബിറൂണി ചൂണ്ടിക്കാട്ടി. അതിനാൽ, ഒരു ഭാഷയിലെ ആശയങ്ങളും, സങ്കൽപ്പങ്ങളും മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ എളുപ്പമായിരുന്നില്ല.
- 2. മതവിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള വ്യത്യാസമായിരുന്നു രണ്ടാമത്തെ പ്രതിബന്ധം.
- 3. സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകി മറ്റുള്ളവരിൽ നിന്ന് ഒറ്റപെട്ടു കഴിയുന്ന പ്രാദേശിക ജനതയായിരുന്നു മൂന്നാമത്തെ പ്രതിബന്ധം. വിദേശികളെ സംശയദൃഷ്ടിയോടെ നോക്കിയ നാട്ടുകാർ അവരുമായി സ്വതന്ത്രമായി ഇടപഴകാൻ കൂട്ടാക്കിയിട്ടില്ല.
ജാതി വ്യവസ്ഥയെക്കുറിച്ചുള്ള അൽ – ബിറൂണിയുടെ വിശദീകരണത്തെ സംസ്കൃത ഗ്രന്ഥങ്ങളുടെ പഠനം ആഴത്തിൽ സ്വാധീനിക്കയുണ്ടായി. ഈ ഗ്രന്ഥങ്ങൾ ജാതിവ്യവസ്ഥയെ നിയന്ത്രിക്കുന്ന നിയമങ്ങൾ രൂപീകരിച്ചത് ബ്രാഹ്മണരുടെ കാഴ്ചപ്പാടിലാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ജാതിവ്യവസ്ഥ അത്ര കർശനൊന്നുമുണ്ടായിരുന്നില്ല.
Answer
17-ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ജനസംഖ്യയിൽ 15 ശതമാനത്തോളം പേർ നഗരങ്ങളിലാണ് ജീവിച്ചിരുന്നത്. ഇത് കാലഘട്ടത്തിൽ പശ്ചിമ യൂറോപിലെ നഗര ജനസംഖ്യയുടെ അനുപാതത്തേക്കാൾ കൂടുതലായിരുന്നു ഇത്. എന്നിട്ടും മുഗൾ നഗരങ്ങളെ പാളയ നഗരങ്ങൾ (Camp towns) എന്നാണ് ബർണിയർ വിശേഷിപ്പിക്കുന്നത്. നിലനിൽപിനായി രാജധാനിയെ ആശ്രയിക്കുന്ന നഗരങ്ങളാണ് പാളയ നഗരങ്ങൾ. മുഗൾ കാലഘട്ടത്തിൽ പലപ്പോഴും തലസ്ഥാനമാറ്റം നടത്തിയിരുന്നു. രാജധാനി ഒരിടത്ത് സ്ഥാപിക്കപ്പെട്ടാൽ അവിടെ നഗരങ്ങൾ ആവിർഭവിച്ചു വെന്നും പിന്നീട് മറ്റൊരിടത്തേക്ക് മാറിയപ്പോൾ ഈ നഗരങ്ങൾ അതിവേഗം അധഃപതിക്കുകയും ചെയ്തുവെന്ന് ബർണിയർ അഭിപ്രായപ്പെടുന്നു. നഗരങ്ങൾക്ക് ഫലപ്രദമായി സാമൂഹ്യ – സാമ്പത്തിക അടിത്തറകൾ ഉണ്ടായിരുന്നില്ല. രാജകീയ സംരക്ഷണത്തെ ആശ്രയിച്ചാണ് അവ നിലകൊണ്ടിരുന്നത്.നഗരങ്ങളെക്കുറിച്ചുള്ള ബർണിയറുടെ വിവരങ്ങളിലെ വൈരുദ്ധ്യവും ശ്രദ്ധേയമാണ്. നിർമ്മാണ മേഖല തകർചയിലാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഉല്പന്നങ്ങൾ വന്തോതിൽ കയറ്റുമതി ചെയ്തിരുന്നവെന്നും അദ്ദേഹം സമ്മതിക്കുന്നു. ബർണിയറുടെ വിവരണം സാമൂഹ്യ യാഥാർത്ഥ്യത്തിന്റെ അമിത ലളിതവൽക്കരണമാണ്. നിർമ്മാണ നഗരങ്ങൾ, വ്യാപാര നഗരങ്ങൾ, തുറമുഖ നഗരങ്ങൾ, വിശുദ്ധ കേന്ദ്രങ്ങൾ, തീർത്ഥാടന നഗരങ്ങൾ, എന്നിങ്ങനെ പല തരത്തിലുള്ള നഗരങ്ങളും അക്കാലത്ത് നിലനിന്നിരുന്നു. അവയുടെ നിലനിൽപ് വാണിജ്യ സമുദായങ്ങളുടെയും തൊഴിൽവിഭാഗ വർഗ്ഗങ്ങളുടെയും പുരോഗതിയെ സൂചിപ്പിക്കുന്നു.
കച്ചവടക്കാർക്കിടയിൽ സാമുദായികവും രക്തബന്ധാധിഷ്ഠിതവുമായ ശക്തമായ കെട്ടുപാടുകൾ നിലനിന്നിരുന്നു. സ്വന്തം ജാതിയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തിലുള്ള സംഘങ്ങളായി അവർ സംഘടിച്ചിരുന്നു. പടിഞ്ഞാറൻ ഇന്ത്യയിൽ ഈ വാണിജ്യ സമുദായങ്ങൾ മഹാജന്മാർ എന്ന പേരിലും അവരുടെ മേധാവി സേട് (Sheth) എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്. ഏറ്റവും വലിയ സേട് നഗർസേട് (Nagarseth) എന്നറിയപ്പെട്ടു. ഭിഷഗ്വരന്മാർ (ഹക്കീം, വൈദ്യർ), അധ്യാപകർ (പണ്ഡിറ്റ്, മുല്ല) അഭിഭാഷകർ (വക്കീൽ), ചിത്രകാരന്മാർ, സംഗീതജ്ഞർ, കയ്യെഴുത്തുക്കാർ തുടങ്ങിവർ നഗര വിഭാഗങ്ങളിൽ ഉൾപ്പെട്ടിരുന്നു. അവരിൽ ചിലർ രാജകീയ സംരക്ഷണത്തെ ആശ്രയിച്ച് കഴിയുന്നവരായിരുന്നൂ. മറ്റ് രക്ഷാധികാരികളെ ആശ്രയിച്ചു ജീവിക്കുന്ന ധാരാളം പേർ അവർക്കിടയിലുണ്ടായിരുന്നു. മറ്റു ചിലർ ജനത്തിരക്കേറിയ കമ്പോളങ്ങളിലും ബസ്സാറുകളിലും സാധാരണ ജനങ്ങൾക്കുവേണ്ടി സേവനമനുഷ്ഠിച്ചു.
Answer
ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ബ്രാഹ്മണരുടെ വർണ്ണവ്യവസ്ഥയെ അൽ – ബിറൂണി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അശുദ്ധി എന്ന ബ്രാഹ്മണ സങ്കല്പത്തെ അദ്ദേഹം അംഗീകരിച്ചില്ല. അശുദ്ധമായിതീരുന്നതെല്ലാം ശുദ്ധി വീണ്ടെടുക്കാൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന്, സൂര്യൻ വായുവിനെ ശുദ്ധമാക്കുന്നു. കടലിലെ ഉപ്പ് വെള്ളത്തിന്റെ മാലിീകരണത്തെ തടയുന്നു. പ്രകൃതിത്തതായ ഈ ക്രമീകരണമില്ലെങ്കിൽ ഭൂമിയിലെ ജീവിതം അസാധ്യമാകുമെന്ന് അൽ ബിറൂണി വിശ്വസിച്ചു. അതിനാൽ ജാതിവ്യവസ്ഥയുടെ അടിസ്ഥാനമായ തൊട്ടുകൂടായ്മ അഥവാ സാമൂഹ്യഅശുദ്ധി പ്രകൃതി നിയമങ്ങൾക്കെതിരാണെന്ന് അദ്ദേഹം വാദിച്ചു.ജാതി വ്യവസ്ഥയെക്കുറിച്ചുള്ള അൽ – ബിറൂണിയുടെ വിശദീകരണത്തെ സംസ്കൃത ഗ്രന്ഥങ്ങളുടെ പഠനം ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. ഈ ഗ്രന്ഥങ്ങൾ ജാതിവ്യവസ്ഥയെ നിയന്ത്രിക്കുന്ന നിയമങ്ങൾ രൂപീകരിച്ചത് ബ്രാഹ്മണരുടെ കാഴ്ചപ്പാടിലാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ജാതി വ്യവസ്ഥ അത്ര കർശനമായിരുന്നില്ല. ഉദാഹരണത്തിന്, അന്ത്യജ (antyaja, ജാതിവ്യവസ്ഥയ്ക്ക് വെളിയിൽ ജനിച്ചവർ) ഒരേപോലെയുള്ള സാമൂഹ്യ വിഭാഗങ്ങൾ കർഷകർക്കും സമീന്ദാർമാർക്കും കുറഞ്ഞ വേതനത്തിൽ പണിയെടുത്തുകൊടുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. സാമൂഹ്യമായി അടിച്ചമർത്തപ്പെട്ടവരായിരുന്നെങ്കിലും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളിലും അവരെ ഉൾപ്പെടുത്തിയിരുന്നു.
Answer
പരിഗണിക്കേണ്ട മേഖലകൾ- 1) ക്ഷയോന്മുഖമായ കിഴക്ക്
- 2) ഭൂവുടമസ്ഥതയുടെ പ്രശ്നങ്ങൾ
- 3) മധ്യവർഗ്ഗം
- 4) ഗ്രാമസമുദായം
- 5) മുഗൾ രാഷ്ട്രം
- 6) നഗരങ്ങൾ
- 7) സതി
ഇബ്നു ബത്തൂതയും ബർണിയറും അവരുടെ സഞ്ചാരക്കുറിപ്പുകൾ എഴുതിയത് വ്യവസ്ഥ വീക്ഷണങ്ങളോടയാണ്. ഇബ്നു ബത്തൂതയെ ആകർഷിച്ചത് ഓരോന്നിന്റെയും പുതുമയാണ്. പുതുമ തോന്നിയ എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിവരങ്ങൾ എഴുതുകയുണ്ടായി. എന്നാൽ ബർണിയറുടെ തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ത്യയിൽ കണ്ടതിനെയെല്ലാം യൂറോപ്പിലെ, പ്രത്യേകിച്ച് ഫ്രാൻസിലെ, സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാനും വൈരുദ്ധ്യങ്ങൾ കണ്ടെത്താനുമാണ് അദ്ദേഹം കൂടുതൽ താല്പര്യം പ്രകടിപ്പിച്ചത്. ബർണിയർക്ക് നിരാശാജനകമായി തോന്നിയ സാഹചര്യങ്ങൾക്കാണ് അദ്ദേഹം ഊന്നൽ നൽകിയത്. നീതിയുക്തമായ തീരുമാനങ്ങളെടുക്കുന്നതിന് നയകർത്താക്കളെയും (policy makers) ബുദ്ധിജീവികളെയും സ്വാധീനാനും അദ്ദേഹം ആഗ്രഹിച്ചു. ഇബ്നു ബത്തൂതയും ബർണിയറും വീക്ഷണങ്ങളിലെ വ്യത്യാസം.
ഇബ്നു ബത്തൂത
- 1. കാര്യങ്ങളുടെ പുതുമ, അപരിചിത്വം എന്നിവ ആകർഷിച്ചു.
- 2. താല്പര്യവും മതിപ്പും ഉളവാക്കിയ എല്ലാറ്റി നെക്കുറിച്ചും വിവരങ്ങൾ എഴുതി
- 1. നിരാശാജനകമായ സാഹചര്യങ്ങൾ ഊന്നൽ കൊടുത്തു.
- 2. ഇന്ത്യയിൽ കണ്ടതിനെ എല്ലാം യൂറോപ്പിലെ, പ്രത്യേകിച്ച് ഫ്രാൻസിലെ കാര്യങ്ങളുമായി താരതമ്യപ്പെടുത്താൻ ശ്രമിച്ചു.
ഭൂവുടമസ്ഥതയുടെ പ്രശ്നം (The question of land ownership)
മുഗൾ ഇന്ത്യയും യൂറോപ്പും തമ്മിൽ അടിസ്ഥാനപരമായമായാരോ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് ബർണിയർ അഭിപ്രായപ്പെടുന്നു. ഭൂമിയിലുള്ള സ്വകാര്യസ്വത്തിന്റെ കാര്യത്തിലാണ് ഈ വ്യത്യാസം നിലനിന്നിരുന്നത്. മുഗൾ ഇന്ത്യയിൽ സ്വകാര്യ ഭൂവുടമസ്ഥാവകാശം ഉണ്ടായിരുന്നില്ല. ബർണിയർ സ്വകാര്യസ്വത്തിന്റെ മൂല്യങ്ങളിൽ ഉറച്ചുവിശ്വസിച്ചിരുന്നു. ഭൂമിയുടെ മേലുള്ള രാജാവിന്റെ ഉടമസ്ഥാവകാശം രാഷ്ട്രത്തിനും ജനങ്ങൾക്കും ഹാനികരമാണെന്ന് അദ്ദേഹം വിശ്വസിച്ചു. മുഗൾസാമ്രാജ്യത്തിൽ എല്ലാ ഭൂമിയുടെയും ഉടമസ്ഥാവകാശം ചക്രവർത്തിക്കാണെന്ന് ബർണിയർ കരുതി. ചക്രവർത്തി ഈ ഭൂമിെയല്ലാം പ്രഭുക്കന്മാർക്കിടയിൽ വിതരണം ചെയ്തു. ഇത് സമ്പ്രദായത്തിലും സമൂഹത്തിലും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. ഈ വീക്ഷണം ബർണിയർ മാത്രമല്ല വച്ചു പുലർത്തിയിരുന്നത്. 16-ഉം 17-ഉം നൂറ്റാണ്ടുകളിൽ ഇന്ത്യ സന്ദർശിച്ച ഒട്ടുമിക്ക സഞ്ചാരികളുടെ വിവരങ്ങളിലും ഇതേ വീക്ഷണം തന്നെ കാണാം.
ഭൂമിയുടെ മേലുള്ള രാജകീയ ഉടമസ്ഥാവകാശത്തിന്റെ പോരായ്മകളും ബർണിയർ വിശദീകരിക്കുന്നു. ഭൂമി രാജാവിന്റെ ഉടമസ്ഥതയിലായിരുന്നതിനാൽ ഭൂവുടമകൾക്ക് അവരുടെ കൈവശമുള്ള ഭൂമി അവരുടെ മക്കൾക്ക് കൈമാറാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഭൂമിയെ പരിപാലിക്കാനോ ഉല്പാദനം വർദ്ധിപ്പിക്കാനുമായി ദീർഘകാല നിക്ഷേപങ്ങൾ നടത്താൻ അവർക്കും താല്പര്യമുണ്ടായിരുന്നില്ല. സ്വാഭാവികമായും ഭൂമിയിലെ സ്വകാര്യ സ്വത്തിന്റെ അഭാവം ഭൂമിയുടെ അഭിവൃദ്ധിക്കായി പ്രവർത്തിക്കാൻ താല്പര്യമുള്ള ഒരു ഭൂവുടമ വർഗ്ഗത്തിന്റെ ഉയർച്ചയെ തടസ്സപ്പെടുത്തി. കൃഷിയുടെ നാശത്തിനും കർഷകരുടെ അടിച്ചമർത്തലിനും അത് വഴിയൊരുക്കി. ഭരണകുലീനരായ വർഗ്ഗത്തിന്റെയൊഴികെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിത നിലവാരത്തെ അത് തകർക്കുകയും ചെയ്തു. അതിനാൽ ഭൂമിയുടെ രാജകീയ ഉടമസ്ഥാവകാശം തികച്ചും വിനാശകരമായാണെന്ന് ബർണിയർ വാദിച്ചു.
ബാലികാ സതി
സതിഅനുഷ്ഠിക്കാൻ നിർബന്ധിതമായ ഒരു ബാലികയുടെ വിവരണങ്ങളിലെ ഏറ്റവും ദാരുണമായ ഒന്നായിരിക്കും ഇത്. ലാഹോറിൽ ഏകദേശം പന്ത്രണ്ട് വയസ്സ് മാത്രം തോന്നിക്കുന്ന വിധവയായ ഒരു പെൺകുട്ടി ജീവത്യാഗം ചെയ്യുന്നത് ഞാൻ കണ്ടു. ഒരു ജീവച്ഛവം കണക്കെയാണ് അവൾ മരണക്കുഴിക്ക് സമീപത്തേക്ക് വന്നത്. മരണഭയം മൂലം വിറയ്ക്കുകയായിരുന്ന അവൾ ദയനീയമായി കരഞ്ഞുകൊണ്ടിരുന്നു. അവൾ ആ സമയത്ത് അനുഭവിച്ച മനോവേദന വിവരിക്കാൻ സാധ്യമല്ല. ഒരു വിധവയുടെ സഹായത്തോടെ നാല് ബ്രാഹ്മണർ പൂജാ കർമ്മങ്ങൾ നിർവഹിച്ചു. ആ സ്ത്രീ അവളെ ബലമായി അടുക്കിവച്ചിരുന്ന വിറകുകൾക്ക് മുകളിൽ ഇരുത്തി ഒടിപോകാതിരിക്കാനായി അവളുടെ കൈകാലുകൾ കെട്ടിയിട്ടു. ആ പാവം കുട്ടി ജീവനോടെ കത്തിയെരിഞ്ഞു.
Answer
അൽ ബിറൂണി (973-1050) ഉസ്ബെക്കിസ്ഥാനിലെ ഖ്വാരിസം (Khwarezm) എന്ന പ്രദേശത്താണ് ജനിച്ചത്. ഖ്വാരിസം ഒരു പ്രധാന വിജ്ഞാനകേന്ദ്രമായിരുന്നു. അതിനാൽ അക്കാലത്ത് കിട്ടാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം അൽബിറൂണിക്ക് ലഭിച്ചു. അദ്ദേഹം ഒരു ബഹുഭാഷാപണ്ഡിതനായിരുന്നു. സിറിയക്, അറബിക്, പേർഷ്യൻ, ഹീബ്രു, സംസ്കൃതം തുടങ്ങിയ അനേകം ഭാഷകളിൽ അദ്ദേഹം നിപുണനായിരുന്നു. എന്നാൽ ഗ്രീക്ക് ഭാഷ അദ്ദേഹത്തിന് അത്ര വശമുണ്ടായിരുന്നില്ല. എങ്കിലും പ്ലേറ്റോയുടെയും മറ്റ് ഗ്രീക്ക് തത്വചിന്തകരുടെയും കൃതികൾ അവരുടെ അറബിക് പരിഭാഷകളിലൂടെ അദ്ദേഹത്തിന് സുപരിചിതമായിരുന്നൂ. 1017 -ൽ സുൽത്താൻ മുഹമ്മദ് ഗസ്നി ഖ്വാരിസം ആക്രമിച്ചു. അൽ ബിറൂണി ഉൾപ്പെടെയുള്ള അനേകം പണ്ഡിതന്മാരേയും കവികളേയും അദ്ദേഹം തടുകാരായി പിടിക്കുകയും ഗസ്നിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അങ്ങനെ ഒരു തടവുകാരനായി അൽബിറൂണി ഗസ്നിയിലെത്തിയിത്. എന്നാൽ ക്രമേണ അദ്ദേഹം ആ നഗരത്തെ ഇഷ്ടപ്പെടാൻ തുടങ്ങി. മഹമൂദ് ഗസ്നിയുടെ സേവനത്തിൽ പ്രവേശിച്ച് അദ്ദേഹം ശേഷജീവിതം ഗസ്നിയിൽ തന്നെ ചെലവഴിച്ചു. 70-ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.ഗസ്നിയിലായിപ്പോഴാണ് അൽബറൂണിക്ക് ഇന്ത്യയോട് താൽപര്യം വളർന്നു വന്നത്. എട്ടാം നൂറ്റാ മുതൽ ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ സംസ്കൃത ഭാഷയിലുള്ള ഗ്രന്ഥങ്ങൾ അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഇതിനിടെ പഞ്ചാബ് ഗസ്നാവിഡ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ പ്രദേശിക ജനങ്ങളോട് അടുപ്പം സ്ഥാപിക്കുവാനും അതിലൂടെ പരസ്പരവിശ്വാസത്തിന്റെയും മനസ്സിലാക്കലിന്റെയും ഒരു സാഹചര്യം സൃഷ്ടിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ബ്രാഹ്മണപുരോഹിതന്മാരുമായും പണ്ഡിതന്മാരുമായും അനേകവർഷം അദ്ദേഹം ചെലവഴിക്കുകയും അവരിൽ നിന്നും സംസ്കൃത മത-തത്ത്വചിന്ത ഗ്രന്ഥങ്ങളും പഠിക്കുകയും ചെയ്തു.
അറബി ഭാഷയിൽ എഴുതിയ അൽബറൂണിയുടെ കിതാബ്- ഉൾ- ഹിന്ദ് ലളിതവും സ്പഷ്ടവുമാണ്. അനേകം വാല്യങ്ങളുള്ള ഈ ഗ്രന്ഥത്തെ 80 അധ്യായങ്ങളായി വിഭജിക്കുകയും മതം, തത്ത്വചിന്ത, ഉത്സവങ്ങൾ, ജ്യോതിശാസ്ത്രം, രസായനവിദ്യ, ശീലങ്ങൾ, ആചാരങ്ങൾ, സാമൂഹിക ജീവിതം, അളവുതൂക്കങ്ങൾ, വിഗ്രഹപഠനം, നിയമങ്ങൾ, മാപശാസനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു. ഓരോ അധ്യായത്തിനും വ്യത്യസ്തമായ ഘടനയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഓരോ അധ്യായവും അദ്ദേഹം ആരംഭിക്കുന്നത് ഒരു ചോദ്യത്തോടെയാണ്. തുടർന്ന് സംസ്കൃത പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിശദീകരണം നൽകുന്നു. മറ്റു സംസ്കാരങ്ങളുമായുള്ള താരതമ്യത്തോടെ അധ്യായം അവസാനിക്കുന്നു. കൃത്യത, പ്രവചനാത്മകതകൊണ്ട് ഇത് ഒരു ജ്യാമിതിയ ഘടനയെന്ന് ചില പണ്ഡിതർ വാദിക്കുന്നു. ഗണിത ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
അപരിചിതമായ നാടുകളെ മനസ്സിലാക്കുന്നതിലുള്ള പ്രശ്നങ്ങളെക്കുറിച്ച് അൽ-ബിറൂണി ബോധവാനായിരുന്നു. തന്റെ ഗ്രന്ഥരചനയെ തടസ്സപ്പെടുത്തിയ മൂന്ന് പ്രതിബന്ധങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
- 1) ഭാഷയാണ് ഒന്നാമത്തെ പ്രതിബന്ധം. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന സംസ്കൃതഭാഷ അറബി-പേർഷ്യൻ ഭാഷകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് അൽ-ബിറൂണി ചൂണ്ടിക്കാട്ടി. അതിനാൽ, ഒരു ഭാഷയിലെ ആശയങ്ങളും, സങ്കൽപ്പങ്ങളും മറ്റൊറു ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ എളുപ്പമായിരുന്നില്ല.
- 2) മതവിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള വ്യത്യാസമായി രുന്നു രണ്ടാമത്തെ പ്രതിബന്ധം.
- 3) സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകി മറ്റുള്ളവരിൽ നിന്ന് ഒറ്റപെട്ടു കഴിയുന്ന പ്രാദേശിക ജനതയായിരുന്നു മൂന്നാമത്തെ പ്രതിബന്ധം. വിദേശികളെ സംശയദൃഷ്ടിയോടെ നോക്കിയ നാട്ടുകാർ അവരുമായി സ്വതന്ത്രമായി ഇടപഴകാൻ കൂട്ടാക്കിയിട്ടില്ല.
Answer
മൊറോക്കോയിലുള്ള ടാൻജിയറിലാണ് ഇബ്നുബത്തൂത ജനിച്ചത്. ടാൻജിയറിയിലെ ഏറ്റവും ആദരണീയവും വിദ്യാഭ്യാസമുള്ള കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. ഗ്രന്ഥങ്ങളിലൂടെയുള്ള അറിവിന്റെ സ്രോതസ്സിനേക്കാൾ വളരെ പ്രധാനമാണ് സഞ്ചാരങ്ങളിലൂടെ ലഭിക്കുന്ന അറിവുകളെന്ന് അദ്ദേഹം കരുതി. അതുകൊണ്ട് അദ്ദേഹം സഞ്ചാരത്തെ ഇഷ്ടപ്പെടുകയും വിദൂരപ്രദേശങ്ങൾ സഞ്ചരിക്കുകയും പുതിയ ലോകത്തെയും ജനങ്ങളെയും പഠിക്കുകയും ചെയ്തു.1333-ൽ ഇബ്നു ബത്തൂത സിന്ധിൽ എത്തി. ദൽഹിയുടെ സുൽത്താനായ മുഹമ്മദ് ബിൻ തുഗ്ലക്കിനെക്കുറിച്ച് കേട്ടു. കലയുടെയും സാഹിത്യത്തിന്റെയും പ്രോത്സാഹകൻ എന്ന നിലയിൽ സുൽത്താനുണ്ടായിരുന്ന പ്രശസ്തി ഇബ്നു ബത്തൂതയെ ആകർഷിച്ചു. – അങ്ങനെ അദ്ദേഹം ദൽഹിയിലേക്ക് വന്നു. അദ്ദേഹത്തിന്റെ പണ്ഡിതത്വത്തിൽ ആകർഷനായ സുൽത്താൻ, ദൽഹിയുടെ ഖാസി (ന്യായാധിപൻ)യായി അദ്ദേഹത്തെ നിയമിച്ചു. അനേകം വർഷം ആ സ്ഥാനത്ത് അദ്ദേഹം തുടർന്നു. 1347-ൽ അദ്ദേഹം മൊറോക്കോയിലേക്ക് തിരിച്ചുപോയി.
ഇബ്നു ബത്തൂതയുടെ സഞ്ചാരകൃതിയായ ‘റിഹ്‌ല’ അറബിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. 14-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന സാമൂഹിക – സാംസ്കാരിക ജീവിതത്തെക്കുറിച്ച് സമ്പന്നവും രസകരവുമായ വിവരങ്ങൾ ഇത് നൽകുന്നു. പുതിയ സംസ്കാരങ്ങളെയും ജനങ്ങളെയും വിശ്വാസങ്ങളെയും മൂല്യങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധയോടുകൂടി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
സമ്പത്തും, അഭിലാഷങ്ങളും വൈദഗ്‌ദ്യമുള്ളവർക്ക് ഇന്ത്യൻ നഗരങ്ങളിൽ വേണ്ടത്ര മികച്ച അവസരങ്ങൾ ഉണ്ടായിരുന്നുവെന്ന് ഇബ്നുബത്തൂത രേഖപ്പെടുത്തുന്നു. അവ ജനസാന്ദ്രവും സമ്പന്നുമായിരുന്നു. ഭൂരിഭാഗം നഗരങ്ങളിലും തിരക്കേറിയ തെരുവുകളും പലതരത്തിലുള്ള സാധനങ്ങളുള്ള പ്രകാശപൂരിതവും വർണ്ണാവുമായ കമ്പോളങ്ങളുമായിരുന്നു ഇവ. ദൽഹി വൻ ജനസംഖ്യയുള്ള വിശാലമായൊരു നഗരമായിരുന്നേവെന്നും അത് ഇന്ത്യയിലെ ഏറ്റവും വലിയ നഗരവും. ദൗലത്താബാദാണ് ഇന്ത്യയിലെ മറ്റൊരു വലിയ നഗരം. കമ്പോളങ്ങൾ സാമ്പത്തിക ഇടപാടുകക്കുള്ള സ്ഥലങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് അവ സാമൂഹിക – സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ കൂടിയായിരുന്നു. ഭൂരിഭാഗം കമ്പോളങ്ങളിലും മുസ്ലീം പള്ളിയും ക്ഷേത്രവും ഉണ്ടായിരുന്നു. ചിലതിൽ നർത്തകർ, സംഗീതജ്ഞർ, ഗായകർ തുടങ്ങിയവർക്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള പൊതുവേദികൾ ഉണ്ടായിരുന്നു. ഇന്ത്യയിലെ കൃഷി വളരെ ഫലസൂയവാനാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠതയാണ് ഇതിന്റെ കാരണം. ഇത് കർഷകരെ വർഷത്തിൽ രണ്ടുവട്ടം കൃഷി ചെയ്യാൻ സഹായിച്ചു. ഉപഭൂഖണ്ഡത്തെ കൂട്ടിയണിയിക്കുന്ന ഒരു ഏഷ്യൻ വ്യാപാരിത്തിന്റെയും വാണിജ്യത്തിന്റെയും ശൃംഖല ഇവിടെ നിലനിന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറാൻ ഏഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വളരെ ആവശ്യക്കാർ ഉണ്ടായിരുന്നു.
ഇന്ത്യയിലെ തപാൽ സമ്പ്രദായത്തിന്റെ കാര്യക്ഷമത ഇബ്നു ബത്തൂതയെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു. ദൂരദേശങ്ങളിലേക്ക് വിവരങ്ങൾ അയക്കാനും വ്യാപ്ത അടയ്ക്കാൻ ഇത് വ്യാപാരികളെ സഹായിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ എത്തിച്ചുകൊടുക്കേണ്ട സാധനങ്ങൾ അയക്കാൻ ഇതുവരെ സഹായിക്കുകയുണ്ടായി. തപാൽ സമ്പ്രദായം കാര്യക്ഷമമായിരുന്നു. സിന്ധിയിൽ നിന്ന് സാധനങ്ങളോ വിവരങ്ങളോ ദൽഹിയിൽ എത്തിക്കുന്നതിന് 50 ദിവസങ്ങൾ മാത്രമേ വേണ്ടിവരുന്നുണ്ടായിരുന്നു. ചാരന്മാർ അയച്ചിരുന്ന വാർത്താക്കുറിപ്പുകൾ കേവലം അഞ്ചു ദിവസങ്ങൾക്കുള്ളിൽ സുൽത്താന് എത്തിക്കാൻ തപാൽ സമ്പ്രദായത്തിന് കഴിഞ്ഞിരുന്നു.
Answer
മുഗൾ ഇന്ത്യ യൂറോപ്പുമായി അടിസ്ഥാനപരമായൊരു വ്യത്യാസം ഉണ്ടായിരുന്നുവെന്ന് ബർണിയർ അഭിപ്രായപ്പെടുന്നു. മുഗൾ ഇന്ത്യയിൽ സ്വകാര്യ ഭൂ ഉടമസ്ഥാവകാശത്തിന്റെ അഭാവം ഉണ്ടായിരുന്നൂ. സ്വകാര്യ ഭൂ ഉടമസ്ഥതയുടെ നേട്ടത്തിൽ അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ഭൂമിയുടെ മേലുള്ള രാജാവിന്റെ ഉടമസ്ഥാവകാശം രാഷ്ട്രത്തിനും ജനങ്ങൾക്കും ഹാനികരമാണെന്ന് അദ്ദേഹം വാദിക്കുന്നു. മുഗൾ സാമ്രാജ്യത്തിൽ എല്ലാ ഭൂമിയുടെയും ഉടമസ്ഥാവകാശം ചക്രവർത്തിക്കാണെന്നും അദ്ദേഹം ഭൂമി തന്റെ പ്രഭുക്കന്മാർക്ക് വിതരണം ചെയ്തു എന്ന് ബർണിയർ അഭിപ്രായപ്പെടുന്നു. ഇത് സമ്പദ് വ്യവസ്ഥയിലും സമൂഹത്തിലും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു.ഭൂമി രാജാവിന്റെ ഉടമസ്ഥതയിലായിരുന്നതിനാൽ ഭൃവുടമകൾക്ക് അവരുടെ കൈവശമുള്ള ഭൂമി അവരുടെ മക്കൾക്ക് കൈമാറാൻ കഴിയുമായിരുന്നില്ല എന്ന് അദ്ദേഹം വാദിക്കുന്നു. അതുകൊണ്ട് ഭൂമിയെ പരിപാലിക്കാനോ ഉല്പാദനം വർദ്ധിപ്പിക്കാനുമായി ഭൂമിയിൽ ദീർഘകാല നിക്ഷേപങ്ങൾ നടത്താൻ അവർക്ക് താല്പര്യമുണ്ടായിരുന്നില്ല. കൃഷിയുടെ തകർച്ചയ്ക്കും കർഷകരുടെ അടിച്ചമർത്തലേയ്ക്കും ഇത് നയിച്ചു. കൂടാതെ ഭരണ പ്രഭുവർഗ്ഗമൊഴികെ ഇത് സമൂഹത്തിലെ എല്ലാവിഭാഗങ്ങളുടെയും ജീവിത നിലവാരത്തെ തകർക്കുകയും ചെയ്തു.
ഇന്ത്യയിൽ ഒരു മധ്യവർഗ്ഗം ഉണ്ടായിരുന്നില്ലെന്ന് ബർണിയർ ഉറപ്പിച്ചു പറഞ്ഞു. ഇന്ത്യയിൽ സമൂഹത്തിൽ രണ്ടു വർഗ്ഗങ്ങളാണ് ഉണ്ടായിരുന്നത്. ദരിദ്രരും സമ്പന്നരും ഭൂരിഭാഗം വരുന്ന ദരിദ്രരെ സമ്പന്നരും കരുത്തരുമായ ഒരു ചെറിയ ഭരണവർഗ്ഗ ന്യൂനപക്ഷം കീഴ്പെടുത്തിരിക്കുകയായിരുന്നൂ. ദരിദ്രരിൽ ദരിദ്രരും സമ്പന്നരിൽ സമ്പന്നരുമായ രണ്ടു വിഭാഗങ്ങൾക്കിടയിൽ മറ്റൊരു സാമൂഹ്യ വിഭാഗമോ വർഗ്ഗമോ ഉണ്ടായിരുന്നില്ല. അങ്ങനെ ഇന്ത്യയിൽ ഒരു മധ്യവർഗ്ഗം (Middle state) ഉണ്ടായിരുന്നില്ലെന്ന് ബർണിയർ സമർത്ഥിക്കുന്നു. ബർണിയർക്ക് മുഗൾ സാമ്രാജ്യത്തെക്കുറിച്ച് ഒട്ടും മതിപ്പുണ്ടായിരുന്നില്ല. അദ്ദേഹം മുഗൾ സാമ്രാജ്യത്തെ വിലയിരുത്തിയത് താഴെ പറയും പ്രകാരമാണ്.
- 1. മുഗൾ രാജാവ് ഭിക്ഷാടകരുടെയും അപരിഷ്കൃതരുടെയും രാജാവായിരുന്നു.
- 2. മുഗൾ നഗരങ്ങളും പട്ടണങ്ങളും തകർടഞ്ഞിത്തതും ദുഷിച്ച വായുവാൽ മലിനസവുമായിരുന്നു.
- 3. സാമ്രാജ്യത്തിലെ പാടശേഖരങ്ങൾ കുറ്റിക്കാടുകളും പരന്നുകിടക്കുന്നവയും രോഗജന്യമായ ചതുപ്പുകളും നിറഞ്ഞവയായിരുന്നു.
ബർണിയറുടെ വിവരങ്ങൾ 18-ാം നൂറ്റാണ്ടു മുതൽക്കുതന്നെ പാശ്ചാത്യ സൈദ്ധാന്തികരെ സ്വാധീനിച്ചു. ഉദാഹരണത്തിന്, ഫ്രഞ്ച് തത്വചിന്തകനായ മോണ്ടെസ്ക്യൂ ബർണിയറുടെ വിവരങ്ങൾ പൗരസ്ത്യ സ്വേച്ഛാധിപത്യം എന്ന ആശയം വികസിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തി. ഏഷ്യയിലെ ( പൗരസ്ത്യം അഥവാ കിഴക്കൻ ) ഭരണാധികാരികൾ അവരുടെ പ്രജകളുടെമേൽ സമ്പൂർണ്ണമായ അധികാരം ഉണ്ടായിരുന്നവെന്ന് ഈ വാദം വാദിക്കുന്നു. പ്രജകൾ ഭരണാധികാരികൾ അടിപെട്ട് ദാരിദ്ര്യത്തിലാണ് കഴിഞ്ഞു കൂടിയിരുന്നത്. എല്ലാ ഭൂമിയും രാജാവിന്റെ ഉടമസ്ഥതയിലായിരുന്നു. സ്വകാര്യസ്വത്ത് നിലനിന്നിരുന്നില്ല. ചക്രവർത്തിയും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും ഒഴികെയുള്ള എല്ലാ വർഗവും വളരെ പണിപെട്ടാണ് ജീവിച്ചുപോന്നത്.
ഈ ആശയത്തെ 19-ാം നൂറ്റാണ്ടിൽ കാറൽ മാർക്സ് വികസിപ്പിക്കുകയുണ്ടായി. അദ്ദേഹം വികസിപ്പിച്ചെടുത്ത സങ്കല്പത്തെ ‘ഏഷ്യറ്റിക് ഉത്പാദനരീതി’ എന്നു വിളിക്കുന്നു. കൊളോണിയൻ കാലഘട്ടത്തിനു മുമ്പുള്ള ഇന്ത്യയിലും മറ്റു ഏഷ്യൻ രാജ്യങ്ങളിലും ഉത്പാദന മിച്ചം കയ്യടക്കിയിരുന്നത് രാഷ്ട്രമാണെന്ന് മാർക്സ് വാദിച്ചു. ഇത് സ്വയം ഭരണാധികാരിയും തുല്യതയുമുള്ള അനേകം ഗ്രാമസമുദാങ്ങളടങ്ങിയ ഒരു സമൂഹത്തിന്റെ ആവിർഭവത്തിനു കാരണമായിത്തീരുന്നു. ഗ്രാമസമുദായങ്ങൾക്ക് സ്വയം ഭരണാധികാരുണ്ടായിരുന്നവെങ്കിലും അവ രാജധാനിയുടെ നിയന്ത്രണത്തിലാണ് നിലകൊണ്ടിരുന്നത്. ഗ്രാമസമുദായങ്ങളിൽ നിന്നുള്ള ഉല്പാദനത്തിൻ്റ് ഒഴുക്ക് നിർബാധം നിലനിന്നിത്തോളം കാലം രാഷ്ട്രം അവരുടെ സ്വയം ഭരണാധികാരത്തെ മാനിച്ചുപോന്നു. ‘ഏഷ്യറ്റിക് ഉത്പാദനരീതി’യെ നിശ്ചലവും മുരടിച്ചുതുമായ ഒരു വ്യവസ്ഥയായാണ് മാർക്സ് കണക്കാക്കിയത്.
Answer
17-ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ജനസംഖ്യയിൽ 15 ശതമാനത്തോളം പേർ നഗരങ്ങളിലാണ് ജീവിച്ചിരുന്നത്. ഇത് കാലഘട്ടത്തിൽ പശ്ചിമ യൂറോപിലെ നഗര ജനസംഖ്യയുടെ അനുപാതത്തേക്കാൾ കൂടുതലായിരുന്നു ഇത്. എന്നിട്ടും മുഗൾ നഗരങ്ങളെ പാളയ നഗരങ്ങൾ (camp towns) എന്നാണ് ബർണിയർ വിശേഷിപ്പിക്കുന്നത്. നിലനിൽപിനായി രാജാവിനെ ആശ്രയിക്കുന്ന നഗരങ്ങളാണ് പാളയ നഗരങ്ങൾ. മുഗൾ കാലഘട്ടത്തിൽ പലപ്പോഴും തലസ്ഥാനവും നടത്തിയിരുന്നു. രാജധാനി ഒരിടത്ത് സ്ഥാപിക്കപ്പെടുമ്പോൾ അവിടെ നഗരങ്ങൾ ആവിർഭവിച്ചു വെന്നും പിന്നീട് മറ്റൊരിടത്തേക്ക് മാറിയപ്പോൾ ഈ നഗരങ്ങൾ അതിവേഗം അഥപതിക്കുകയും ചെയ്തുവെന്ന് ബർണിയർ അഭിപ്രായപ്പെടുന്നു. നഗരങ്ങൾക്ക് ഫലപ്രദമായി സാമൂഹ്യ – സാമ്പത്തിക അടിത്തറകൾ ഉണ്ടായിരുന്നില്ല, രാജകീയ സംരക്ഷണത്തെ ആശ്രയിച്ചാണ് അവ നിലകൊണ്ടിരുന്നത്.നഗരങ്ങളെക്കുറിച്ചുള്ള ബർണിയറുടെ വിവരങ്ങളിലെ വൈരുധ്യവും ശ്രദ്ധിക്കേണ്ടതാണ്. നിർമ്മാണ മേഖല തകർഴ്ചയിലാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഉല്പന്നങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തുവെന്നും അദ്ദേഹം സമ്മതിക്കുന്നു. ബർണിയറുടെ വിവരണം സാമൂഹ്യ യാഥാർത്ഥ്യത്തിന്റെ അമിത ലളിതവൽക്കരണമാണ്. നിർമ്മാണ നഗരങ്ങൾ, വ്യാപാര നഗരങ്ങൾ, തുറമുഖ നഗരങ്ങൾ, വിശുദ്ധ കേന്ദ്രങ്ങൾ, തീർത്ഥാടന നഗരങ്ങൾ, എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള നഗരങ്ങളും ഇക്കാലത്ത് നിലനിന്നിരുന്നു. അവയുടെ നിലനിൽപ്പ് വാണിജ്യ സമൂഹങ്ങളുടെയും തൊഴിൽ വിഭാഗങ്ങളുടെയും പുരോഗതിയെ സൂചിപ്പിക്കുന്നു.
കച്ചവടക്കാർക്കിടയിൽ സാമൂഹികവും രക്തബന്ധാധിഷ്ഠിതവുമായ ശക്തമായ കെട്ടുപാടുകൾ നിലനിന്നിരുന്നു. സ്വന്തം ജാതിയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തിലുള്ള സംഘങ്ങളെ അവർ സംഘടിപ്പിച്ചിരുന്നു. പടിഞ്ഞാറ് ഇന്ത്യയിൽ ഈ വാണിജ്യ സമുദാങ്ങൾ മഹാജന്മാർ എന്നും അവരുടെ മേധാവി സേട്ട് (Sheth) എന്നും അറിയപ്പെട്ടിരുന്നു. ഏറ്റവും വലിയ സേട്ട് നഗർസേട്ട് (Nagarsheth) എന്നറിയപ്പെട്ടു. ഭിഷഗ്വരന്മാർ (ഹാക്കിം, വൈദ്യർ), അധ്യാപകർ (പണ്ഡിറ്റ്, മുല്ല) അഭിഭാഷകർ (വക്കീൽ), ചിത്രകാരന്മാർ, സംഗീതജ്ഞർ, കയ്യെഴുത്തുകാർ തുടങ്ങിയവർ നഗര വിഭാഗങ്ങളിൽ ഉൾപ്പെട്ടിരുന്നു. അവരിൽ ചിലർ രാജകീയ സംരക്ഷണത്തെ ആശ്രയിച്ച് കഴിയുന്നവരായിരുന്നു. മറ്റ് രക്ഷാധികാരികളെ ആശ്രയിച്ചു ജീവിക്കുന്ന ധാരാളം പേർ അവർക്കിടയിലുണ്ടായിരുന്നു. മറ്റു ചിലർ ജനത്തിരക്കേറിയ കമ്പോളങ്ങളിലും ബസ്സാർകളിലും സാധാരണ ജനങ്ങൾ വേണ്ടി സേവനമനുഷ്ഠിച്ചു.
- 1) അടിമകൾക്കിടയിൽ കാര്യമായ വേർതിരിവുകൾ ഉണ്ടായിരുന്നുവെന്ന് ഇബ്നു ബത്തൂത്തയുടെ വിവരങ്ങൾ വ്യക്തമാക്കുന്നു. സുൽത്താനേറ്റിന്റെ കീഴിൽ ധാരാളം അടിമസ്ത്രീകൾ സേവനമനുഷ്ഠിച്ചിരുന്നു. അവരിൽ ചിലർ സംഗീതത്തിലും നൃത്തത്തിലും വിദഗ്ദ്ധരായിയിരുന്നു. സുൽത്താന്റെ സഹോദരിയുടെ വിവാഹത്തിന് അവരുടെ കലാപ്രകടനം ആസ്വദിക്കാനുള്ള അവസരം ബത്തൂത്തയ്ക്ക് ലഭിക്കുകയുണ്ടായി.
- 2) അടിമസ്ത്രീകൾ സുൽത്താന്റെ ചാരന്മാരായി പ്രവർത്തിച്ചു. തന്റെ പ്രഭുക്കന്മാരുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് സുൽത്താൻ അവരെ നിയമിച്ചത്. അടിമകളെ (സ്ത്രീകളെയും പുരുഷന്മാരെയും) വീട്ടുവേലയ്ക്ക് പൊതുവെ ഉപയോഗിച്ചിരുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും പല്ലക്കുകളിൽ കൊണ്ടുപോകുന്നതിന് അവരുടെ സേവനം അത്യന്താപേഷിതമായിരുന്നവെന്ന് ഇബ്നു ബത്തൂത്ത എഴുതുന്നു. അടിമകൾ, പ്രത്യേകിച്ച് വീട്ടുവേലയ്ക്കായി വാങ്ങുന്ന അടിമസ്ത്രീകൾക്ക് വില വളരെ കുറവായിരുന്നു. അതിനാൽ, മിക്ക കുടുംബങ്ങൾക്കും അവരെ വിലയ്ക്കുവാങ്ങാൻ കഴിഞ്ഞിരുന്നു. ചുരുങ്ങിയത് ഒന്നോ രണ്ടോ അടികളെയെങ്കിലും അവർ നിലനിർത്തിയിരുന്നു. യൂറോപ്യൻ സഞ്ചാരികളും എഴുത്തുകാരും സ്ത്രീകൾക്കുള്ള പെരുമാറ്റത്തെ പലപ്പോഴും ഉയർത്തിക്കാട്ടിയിരുന്നു. പാശ്ചാത്യ – പൗരസ്ത്യ സമൂഹങ്ങൾ തമ്മിലുള്ള വ്യത്യാസം എടുത്തുകാണിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. അതിനാൽ ബർണിയർ സതീയാചരണത്തെക്കുറിച്ച് വിശദമായ വിവരണം നടത്തിയതിൽ തെറ്റും അതിശയമില്ല. എല്ലാ സ്ത്രീകളും സതീയാചരണം അനുഷ്ചിച്ചത് ഒരുപോലെയല്ലായിരുന്നെന്ന് ബർണിയർ എഴുതുന്നു. ചിലർ സന്തോഷം ചിതായിൽ ചാടി മരണം വരിച്ചു. മറ്റുള്ളവർ മരിക്കാൻ നിർബന്ധിതപ്പെടുകയുമായിരുന്നു. അവരെ ചിതയിലേക്ക് ബലം പ്രയോഗിച്ചു കൊണ്ടുപോകുകയും ജീവനോടെ ദഹിപ്പിക്കുകയും ചെയ്തു.
- 1) ക്ഷയോന്മുഖമായ കിഴക്ക്
- 2) ഭൂവുടമസ്ഥതയുടെ പ്രശ്നങ്ങൾ
- 3) മധ്യവർഗ്ഗം
- 4) ഗ്രാമസമുദായം
- 5) മുഗൾ രാഷ്ട്രം
- 6) നഗരങ്ങൾ
- 7) സതി
ഇബ്നു ബത്തൂത്തയും ബർണിയറും അവരുടെ സഞ്ചാരക്കുറിപ്പുകൾ എഴുതിയത് വ്യത്യസ്ത വീക്ഷണങ്ങളോടെയാണ്. ഇബ്നു ബത്തൂത്തയെ ആകാർഷിച്ചത് ഓരോന്നിന്റെയും പുതുമയാണ്. പുതുമ തോന്നിയ എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിവരങ്ങൾ എഴുതുകയുണ്ടായി എന്നാൽ ബർണിയറുടെ തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ത്യയിൽ കണ്ടതിനെയെല്ലാം യൂറോപ്പിലെ, പ്രത്യേകിച്ച് ഫ്രാൻസിലെ, സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാനും വൈരുദ്ധ്യങ്ങൾ കണ്ടെത്താനുമാണ് അദ്ദേഹം കൂടുതൽ താല്പര്യം പ്രകടിപ്പിച്ചത്. ബർണിയർക്ക് നിരാശാജനകമായി തോന്നിയ സാഹചര്യങ്ങൾക്കാണ് അദ്ദേഹം ഊന്നൽ നൽകിയത്. നീതിയുക്തമായ തീരുമാനങ്ങളെടുക്കുന്നതിന് നയകർത്താക്കളെയോ (policy makers) ബുദ്ധിജീവികളെയോ സ്വാധീനാനും അദ്ദേഹം ആഗ്രഹിച്ചു.
ഇബ്നു ബത്തൂത്തയും ബർണിയറും വീക്ഷണങ്ങളിലെ വ്യത്യാസം:
ഇബ്നു ബത്തൂത്ത
1. കാര്യങ്ങളുടെ പുതുമ, അപരിചിത്വം എന്നിവ ആകർഷിച്ചു.
2. താല്പര്യവും മതിപ്പും ഉളവാക്കിയ എല്ലാറ്റിനെക്കുറിച്ചും വിവരങ്ങൾ എഴുതി
ബർണിയർ
1. നിരാശാജനകമായ സാഹചര്യങ്ങൾ ഊന്നൽ കൊടുത്തു.
2. ഇന്ത്യയിൽ കണ്ടതിനെയെല്ലാം യൂറോപ്പിലെ, പ്രത്യേകിച്ച് ഫ്രാൻസിലെ കാര്യങ്ങളുമായി താരതമ്യ പെടുത്താൻ ശ്രമിച്ചു.
ഇന്ത്യയെ Binary opposition എന്ന സിദ്ധാന്തത്തിന്റെ മാതൃകയിലാണ് ബർണിയർ അവതരിപ്പിച്ചത്. ഇതുപ്രകാരം ഇന്ത്യ യൂറോപ്പിന്റെ നേർവിപരീതമായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യത്യാസങ്ങളെ ശ്രേണീബദ്ധമായാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്. ഇന്ത്യയെ ഏറ്റവും താഴുന്ന തട്ടിലാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്. അങ്ങനെ പാശ്ചാത്യലോകത്തെ അപേക്ഷിച്ച് ഇന്ത്യ താഴ്ന്നതായി ചിത്രീകരിക്കപ്പെട്ടു. ചുരുക്കത്തിൽ പൗരസ്ത്യലോകം താഴ്ന്നതും അധഃപ്പതിച്ചതുമാണെന്ന വീക്ഷണമാണ് ബർണിയർ വെച്ചുപുലർത്തിയിരുന്നത്.
ഭൂവുടമസ്ഥതയുടെ പ്രശ്നം (The question of land ownership)
മുഗൾ ഇന്ത്യയും യൂറോപ്പും തമ്മിൽ അടിസ്ഥാനപരമായൊരു വ്യത്യാസം ഉണ്ടായിരുന്നുവെന്ന് ബർണിയർ അഭിപ്രായപ്പെടുന്നു. ഭൂമിയിലുള്ള സ്വകാര്യസ്വത്തിന്റെ കാര്യത്തിലാണ് ഈ വ്യത്യാസം നിലനിന്നിരുന്നത്. മുഗൾ ഇന്ത്യയിൽ സ്വകാര്യ ഭൂവുടമസ്ഥാവകാശം ഉണ്ടായിരുന്നില്ല. ബർണിയർ സ്വകാര്യസ്വത്തിന്റെ മൂല്യത്തിൽ ഉറച്ചുവിശ്വസിച്ചിരുന്നു. ഭൂമിയുടെ മേലുള്ള രാജാവിന്റെ ഉടമസ്ഥാവകാശം രാഷ്ട്രത്തിനും ജനങ്ങൾക്കും ഹാനികരമാണെന്ന് അദ്ദേഹം വിശ്വസിച്ചു. മുഗൾസാമ്രാജ്യത്തിൽ എല്ലാ ഭൂമിയുടെയും ഉടമസ്ഥാവകാശം ചക്രവർത്തിക്കാണെന്ന് ബർണിയർ കരുതി. ചക്രവർത്തി ഈ ഭൂമിെയല്ലാം പ്രഭുക്കന്മാർക്കിടയിൽ വിതരണം ചെയ്തു. ഇത് സമ്പദ്വ്യവസ്ഥയെയും സമൂഹത്തിലുമുള്ള വിനാശകരമായ പ്രത്യാഘാതം സൃഷ്ടിച്ചു. ഈ വീക്ഷണം ബർണിയർ മാത്രമല്ല വച്ചുപുലർത്തിയിരുന്നത്. 16-ഉം 17-ഉം നൂറ്റാണ്ടുകളിൽ ഇന്ത്യ സന്ദർശിച്ച ഒട്ടുമിക്ക സഞ്ചാരികളുടെ വിവരണങ്ങളിലും ഇതേ വീക്ഷണം തന്നെ കാണാം.
ഭൂമിയുടെ മേലുള്ള രാജകീയ ഉടമസ്ഥാവകാശത്തിന്റെ പോരായ്മകളും ബർണിയർ വിശദീകരിക്കുന്നു. ഭൂമി രാജാവിന്റെ ഉടമസ്ഥതയിലായിരുന്നതിനാൽ ഭൂവുടമകൾക്ക് അവരുടെ കൈവശമുള്ള ഭൂമി അവരുടെ മക്കൾക്ക് കൈമാറാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഭൂമിയെ പരിപാലിക്കാനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതുമായി ദീർഘകാല നിക്ഷേപങ്ങൾ നടത്താൻ അവർക്കും താത്പര്യമുണ്ടായിരുന്നില്ല. സ്വാഭാവികമായും ഭൂമിയിലെ സ്വകാര്യ സ്വത്തിന്റെ അഭാവം ഭൂമിയുടെ അഭിവൃദ്ധിക്കായി പ്രവർത്തിക്കാൻ തയ്യാറുള്ള ഒരു ഭൂവുടമ വർഗ്ഗത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തി. കൃഷിയുടെ നാശത്തിനും കർഷകരുടെ അടിച്ചമർത്തലിനും അത് വഴിയൊരുക്കി. ഭരണകൂലീനരായ വർഗ്ഗത്തിന്റെയൊഴികെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിത നിലവാരത്തെ അത് തകർക്കുകയും ചെയ്തു. അതിനാൽ ഭൂമിയുടെ രാജകീയ ഉടമസ്ഥാവകാശം തികച്ചും വിനാശകരമായിയെന്നു ബർണിയർ വാദിച്ചു.
ബാലികാ സതി
സതിയനുഷ്ഠിക്കാൻ നിർബന്ധിതമായ ഒരു ബാലികയുടെ വിവരണങ്ങളിലെ ഏറ്റവും ദാരുണമായ ഒന്നായിരിക്കും ഇത്. ലാഹോറിൽ ഏകദേശം പന്ത്രണ്ട് വയസ്സ് മാത്രം തോന്നിക്കുന്ന വിധവയായ ഒരു പെൺകുട്ടി ജീവത്യാഗം ചെയ്യുന്നത് ഞാൻ കണ്ടു. ഒരു ജീവച്ഛവം കണക്കെയാണ് അവൾ മരണകുഴിക്ക് സമീപത്തേക്ക് വന്നത്. മരണഭയം മൂലം വിറയ്ക്കുകയായിരുന്ന അവൾ ദയനീയമായി കരഞ്ഞുകൊണ്ടിരുന്നു. അവൾ ആ സമയത്ത് അനുഭവിച്ച മനോവേദന വിവരിക്കാൻ സാധ്യമല്ല. ഒരു വൃദ്ധയുടെ സഹായത്തോടെ നാല് ബ്രാഹ്മണരാണ് പൂജാ കർമ്മങ്ങൾ നിർവ്വഹിച്ചത്. ആ സ്ത്രീ അവളെ ബലമായി അടുക്കിചിവരുന്ന വിറകുകൾക്ക് മുകളിൽ ഇരുത്തി ഓടിപ്പോകാതിരിക്കാനായി അവളുടെ കൈകാലുകൾ കെട്ടിയിട്ടു. ആ പാവം കുട്ടി ജീവനോടെ കത്തിയെരിഞ്ഞു.
![]()
0 Comments