Politics of Planned Development–Questions and Answers | Plus Two Political Science

Published by admin on

Plus Two Political Science Chapter 3: Politics of Planned Development for Higher Secondary Political Science students. This study material includes multiple-choice questions, short-answer questions, 2-mark, 3-mark, 4-mark, 5-mark and 8-mark questions, matching questions, important facts, and detailed answers on Politics of Planned Development.

Multi choice questions

  1. Which of these statements about the Bombay Plan is incorrect? ബോംബെപ്ലാനിന്റെ ഏത് സ്റ്റേറ്റ്മെന്റാണ് തെറ്റിയിട്ടുള്ളത്?
    1. It was a blueprint for India’s economic future.
      ഇന്ത്യയുടെ സാമ്പത്തിക ഭാവിയുടെ കരടുരേഖയായിരുന്നു അത്.
    2. It supported state-ownership of industry.
      പൊതുമേഖല വ്യവസായങ്ങൾക്ക് പിന്തുണ നൽകി.
    3. It was made by some leading industrialists.
      വൻവ്യവസായികളാണ് അത് രൂപകല്പന ചെയ്തത്.
    4. It supported strongly the idea of planning.
      ആസൂത്രണത്തിന് സാർത്ഥമായ പിന്തുണ നൽകി.
    Answer

    A. It was a blueprint for India’s economic future.
    ഇന്ത്യയുടെ സാമ്പത്തിക ഭാവിയുടെ കരടുരേഖയായിരുന്നു അത്.
  2. Which of the following ideas did not form part of the early phase of India’s development policy? ഇന്ത്യയുടെ വികസനത്തിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമല്ലാത്ത ആശയമേത്?
    1. Planning
      പ്ലാനിങ്
    2. Liberalisation
      ഉദാരവത്ക്കരണം
    3. Cooperative Farming
      കൂട്ടുകൃഷി
    4. Self sufficiency
      സ്വയംപര്യാപ്തത
    Answer

    B. Liberalisation
    ഉദാരവത്ക്കരണം
  3. The idea of planning in India was drawn from ഇന്ത്യയിൽ ആസൂത്രണം എന്ന ആശയം സ്വീകരിച്ചത്.
    • a) The Bombay Plan ബോംബെ പ്ലാനിൽ നിന്ന്
    • b) Experiences of the Soviet Union സോവിയറ്റ് യൂണിയന്റെ അനുഭവങ്ങളിൽ നിന്ന്
    • c) Gandhian vision of society ഗാന്ധിയൻ ദർശനങ്ങളിൽ നിന്ന്
    • d) Demand by peasant bloc union organizations. കാർഷിക സംഘടനകളുടെ ആവശ്യങ്ങളിൽ നിന്ന്.
    1. b and d only
      bയും dയും
    2. d and c only
      dയും cയും
    3. a and b only
      aയും bയും
    4. all the above
      ഇവയെല്ലാം
    Answer

    C. a and b only
    aയും bയും
  4. Identify the Milkman of India ഇന്ത്യയുടെ ‘പാൽക്കാരൻ’ ആരാണ്?
    1. M.S. Swaminathan
      എം.എസ്. സ്വാമിനാഥൻ
    2. Varghese Kurian
      വർഗ്ഗീസ് കുരിയൻ
    3. K.N. Raj
      കെ.എൻ. രാജ്
    4. P.C. Mahalanobis
      പി.സി. മഹാലാനോബിസ്
    Answer

    B. Varghese Kurian
    വർഗ്ഗീസ് കുരിയൻ
  5. Find out the odd one from the 2nd Five Year Plan.രണ്ടാം പഞ്ചവത്സരപദ്ധതിയുമായി ബന്ധമില്ലാത്തത്?
    1. More importance to agriculture
      കൃഷിക്ക് മുൻഗണന
    2. More importance to industry
      വ്യവസായങ്ങൾക്ക് മുൻഗണന
    3. More importance to education
      വിദ്യാഭ്യാസത്തിന് മുൻഗണന
    4. More importance of science and technology
      സയൻസിനും ടെക്നോളജിക്കും മുൻഗണന
    Answer

    A. More importance to agriculture
    കൃഷിക്ക് മുൻഗണന
  6. Identify the architect of second Five Year Plan. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ് ആരാണ്?
    1. P.C. Mahalanobis
      പി.സി. മഹാലാനോബിസ്
    2. K.N. Raj
      കെ.എൻ. രാജ്
    3. Varghese Kurian
      വർഗ്ഗീസ് കുര്യൻ
    4. M.S. Aluvaliya
      എം.എസ്. ആലുവാലിയ
    Answer

    A. P.C. Mahalanobis
    പി.സി. മഹാലാനോബിസ്

Answer the following questions

  1. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    Gree Revolution
    ഗ്രീൻ റെവലൂഷൻ
    Dr. M.S. Swaminathan
    ഡോ. എം.എസ്. സ്വാമിനാഥൻ
    White Revolution
    വൈറ്റ് റെവലൂഷൻ
    —
  2. Answer
    Column A Column B
    Gree Revolution
    ഗ്രീൻ റെവലൂഷൻ
    Dr. M.S. Swaminathan
    ഡോ. എം.എസ്. സ്വാമിനാഥൻ
    White Revolution
    വൈറ്റ് റെവലൂഷൻ
    വർഗ്ഗീസ് കുര്യൻ
  3. Name the economist behind the Firts Five Year Plan of India. ഇന്ത്യയുടെ ഒന്നാം പഞ്ചവത്സരപദ്ധതിക്കു പിന്നിൽ പ്രവർത്തിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാര്?
  4. Answer

    ഡോ. കെ.എൻ. രാജ്
  5. Which are the two components of a Budget? ഒരു ബജറ്റിലെ രണ്ടു പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?
  6. Answer

    പ്ലാൻ ബജറ്റ്, നോൺ പ്ലാൻ ബജറ്റ്
  7. Name the new system which replaced planning commission. പ്ലാനിംഗ് കമ്മീഷനുപകരം നിലവിൽ വന്ന പുതിയ സംവിധാനമേത്?
  8. Answer

    നീതി ആയോഗ്
  9. The session of Indian National Congress passed a resolution which adopted a socialistic pattern of society as its aim. സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹമാണ് ലക്ഷ്യമെന്ന ഉദ്ദേശ്യത്തോടെ പ്രമേയം പാസാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം.
  10. Answer

    ആവഡി സമ്മേളനം (1955)
  11. The congress leader who proposed agriculture as the centre of Indian planning? ഇന്ത്യൻ പ്ലാനിംഗിന്റെ കേന്ദ്രസ്ഥാനത്ത് കൃഷിയായിരിക്കണമെന്ന് നിർദ്ദേശിച്ച കോൺഗ്രസ് നേതാവാര്?
  12. Answer

    ചൗധരി ചരൺസിംഗ്
  13. The emphasis of First Five Year Plan was ഒന്നാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യലക്ഷ്യം ഏതായിരുന്നു?
  14. Answer

    കൃഷി
  15. ‘Urban Bias’ is a criticism levelled against …..’നഗരചായ്‌വ്’ എന്ന വിമർശനത്തിനു കാരണമായത് ……
  16. Answer

    മൂന്നാം പഞ്ചവത്സര പദ്ധതി
  17. ‘Operation Flood’ is a term associated with ‘ഓപ്പറേഷൻ ഫ്ലഡ്’ എന്ന പ്രയോഗം ബന്ധപ്പെട്ടിരിക്കുന്നത്
  18. Answer

    ഹരിതവിപ്ലവം
  19. Identify the person who is known as the ‘milk man’ of India. ‘ഇന്ത്യയുടെ പാൽക്കാരൻ’ എന്ന് അറിയപ്പെടുന്നത് ആര്?
  20. Answer

    വർഗ്ഗീസ് കുര്യൻ
  21. Famous economist P.C. Mahalanobis assisted the planning process in India. Give the name of the Five Year Plan drafted under his leadership. പ്രശസ്ത ധനതത്വ ശാസ്ത്രജ്ഞനായ പി.സി. മഹാലനോബിസ് ഇന്ത്യയിലെ പ്ലാനിംഗ് പ്രക്രിയയെ സഹായിച്ചു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ പഞ്ചവത്സരപദ്ധതിയുടെ പേര് എഴുതുക.
  22. Answer

    രണ്ടാം പഞ്ചവത്സരപദ്ധതി

2 MARK QUESTIONS & ANSWERS

  1. Which are the two major controversies during the second Five Year Plan period? രണ്ടാം പഞ്ചവത്സര പദ്ധതികാലത്തുണ്ടായ രണ്ട് അടിസ്ഥാന വിവാദങ്ങൾ ഏതെല്ലാം?
  2. Answer

    • കൃഷിയും വ്യവസായവും
    • പൊതുമേഖലയും സ്വകാര്യമേഖലയും
  3. Identify the two models of development in the post independent period of India. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ നിലനിന്നിരുന്ന രണ്ട് വികസന മാതൃകകൾ ഏതെല്ലാമാണ്?
  4. Answer

    • മുതലാളിത്ത മാതൃക
    • സോഷ്യലിസ്റ്റ് മാതൃക
  5. Which are the four important objectives of Land Reforms introduced in India? ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനിയമ പരിഷ്ക്കാരണങ്ങളുടെ നാല് പ്രധാന ലക്ഷ്യങ്ങൾ ഏതെല്ലാമായിരുന്നു?
  6. Answer

    • 1) ജമീന്ദാരി സമ്പ്രദായത്തിന്റെ അവസാനം
    • 2) കൃഷിഭൂമിയുടെ സംയോജനം
    • 3) ഭൂപരിധി നിർണ്ണയം
    • 4) കുടിയാൻ നിയമസംരക്ഷണം
  7. What is Planning? ആസൂത്രണം എന്നാലെന്ത്?
  8. Answer

    വിഭവങ്ങളുടെ വിലയിരുത്തലും പൂർണ്ണമായും ഉള്ള ചൂഷണവുമാണ് ആസൂത്രണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ ആസൂത്രണ കമ്മീഷന്റെ അഭിപ്രായത്തിൽ, ആസൂത്രണം എന്നത് സാമൂഹിക ലക്ഷ്യങ്ങൾ നേടുന്നതിനായി വിഭവങ്ങളെ ഏകോപിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗം ആണ്.
  9. On which sector, main emphasis was made in the First Five Year Plan? ഒന്നാം പഞ്ചവത്സര പദ്ധതി ഏത് മേഖലയ്ക്കാണ് ഊന്നൽ നൽകിയത്?
  10. Answer

    Ans ഡാമുകൾക്കും ജലസേചന പദ്ധതികൾക്കും നിക്ഷേപം നടത്തിക്കൊണ്ട് കാർഷികമേഖലയ്ക്ക് ഊന്നൽ നൽകിയാണ് ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്.
  11. Write a short note on the ‘Operation Flood.’ ‘ഓപ്പറേഷൻ ഫ്ലഡി’നെക്കുറിച്ച് ഒരു ചെറു കുറിപ്പെഴുതുക.
  12. Answer

    1970 ൽ ഗ്രാമീണ വികസന പദ്ധതിയായ ക്ഷീരവിപ്ലവം നിലവിൽ വരികയുണ്ടായി. ഇതിലൂടെ ക്ഷീരോത്പാദന കർഷക സഹകരണസംഘങ്ങൾ നിലവിൽ വരികയും, ദേശവ്യാപകമായി പാൽ ഉല്പാദനം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് ഉല്പാദകരെയും ഉപഭോക്താക്കളെയും തമ്മിൽ ഒന്നിപ്പിക്കുകയും വർഷത്തിലുടനീളം, ഉല്പാദകർക്ക് തുടർച്ചയായ വരുമാനം ഉറപ്പാക്കുകയും ചെയ്തു. ഇത് ക്ഷീരോത്പാദനത്തെ വികസനത്തിന്റെ പാതയായി കാണുകയും ഗ്രാമീണർക്ക് തൊഴിലും വരുമാനവും പ്രദാനം ചെയ്ത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ശ്രമിക്കുകയും ചെയ്തു.
  13. The First Five Year Plan (1951-56) sought to get the country’s economy out of the cycle of poverty. Explain the priorities of First Five Year Plam. ഒന്നാം പഞ്ചവത്സര പദ്ധതി (1951-56) രാഷ്ട്രത്തെ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്നും മോചിപ്പിക്കുന്നതിനാണ് ശ്രമിച്ചത്. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ മുൻഗണനാ വിഷയങ്ങൾ വിവരിക്കുക.
  14. Answer

    ആദ്യ പഞ്ചവത്സരപദ്ധതി രാജ്യത്തെ ദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കുന്നതിനുവേണ്ടിയായിരുന്നു ശ്രമിച്ചത്. ശ്രീ. കെ.എൻ. രാജിന്റെ അഭിപ്രായത്തിൽ ഇന്ത്യക്ക് തിടുക്കത്തിലും എന്നാൽ മന്ദഗതിയിലുമായ ഒരു വികസനം വേണ്ടിയിരുന്നു. അതിവേഗ പ്രവർത്തനം ജനാധിപത്യത്തെത്തന്നെ അപകടപ്പെടുത്തിയേനെ. അതിനാൽ ആദ്യപദ്ധതി കാർഷികവൃത്തിയിലുള്ള പുരോഗതി ഉദ്ദേശിച്ചുള്ളതായിരുന്നു. അണക്കെട്ടുകൾ, ജലസേചനം എന്നിവയ്ക്കാണ് ഇവിടെ പ്രാധാന്യം കൊടുത്തത്. ഭൂവിതരണത്തിലുള്ള അപാകതകൾ കാർഷിക പുരോഗതിക്ക് തടസ്സങ്ങളായിരിക്കുന്നു എന്ന് കണ്ടെത്തിയതുകൊണ്ട് ആദ്യംതന്നെ ഭൂപരിഷ്ക്കരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ആദ്യപദ്ധതി പ്രവർത്തിച്ചത്.
  15. “The First Five Year Plan concentrated on the agrarian sector of our country” whether this step made any benefit on our economy? Express your view on this. “ഒന്നാം പഞ്ചവത്സരപദ്ധതി നമ്മുടെ രാജ്യത്തിന്റെ കാർഷിക രംഗത്ത് വളരെ ശ്രദ്ധ ചെലുത്തി”. ഈ നടപടി നമ്മുടെ സാമ്പത്തിക രംഗത്ത് ഏതെങ്കിലും ഗുണങ്ങൾ വരുത്തിയിട്ടുണ്ടോ? നിങ്ങളുടെ അഭിപ്രായം വിശദമാക്കുക.
  16. Answer

    ഉണ്ട്, ആദ്യ പദ്ധതി കാർഷികവൃത്തിയിലുള്ള പുരോഗതി ഉദ്ദേശിച്ചുള്ളതായിരുന്നു. അണക്കെട്ടുകൾ, ജലസേചനം എന്നിവയ്ക്കാണ് ഇവിടെ പ്രാധാന്യം കൊടുത്തത്. ഭൂവിതരണത്തിലുള്ള അപാകതകൾ കാർഷിക പുരോഗതിക്ക് തടസ്സങ്ങളായിരിക്കുന്നു എന്ന് കണ്ടെത്തിയതുകൊണ്ട് ആദ്യംതന്നെ ഭൂപരിഷ്ക്കരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ആദ്യപദ്ധതി പ്രവർത്തിച്ചത്.
  17. Name the following: താഴെ തന്നിട്ടുള്ളവയുടെ പേര് നിർദ്ദേശിക്കുക :
    • a) The new name of Planning Commission in India. ആസൂത്രണ കമ്മീഷന്റെ പുതിയ പേര്.
    • b) The strategy adopted by the Government of India to ensure food sufficiency. ആഹാര സമൃദ്ധി ഉറപ്പുവരുത്താൻ ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയ പദ്ധതി.
  18. Answer

    • a) നിതി ആയോഗ്
    • b) ഭക്ഷ്യ സുരക്ഷാപദ്ധതി
  19. “Milkman of India passed away…….” was an important news of recent national dailies. Can you identify the Milkman of India? Write a short note an White Revolution. “ഇന്ത്യയിലെ മിൽക്ക് മാൻ അന്തരിച്ചു….” സമീപകാല ദേശീയ ദിനപത്രങ്ങളുടെ ഒരു പ്രധാന വാർത്തയായിരുന്നു. ഇന്ത്യയിലെ മിൽക്ക് മാനിനെ തിരിച്ചറിയുവാൻ നിങ്ങൾക്ക് കഴിയുമോ? ധവള വിപ്ലവത്തെക്കുറിച്ച് ഒരു ചെറു കുറിപ്പെഴുതുക.
  20. Answer

    വർഗ്ഗീസ് കുര്യൻ
    ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവാണ് വർഗ്ഗീസ് കുര്യൻ. പാലുല്പാദനത്തിൽ വിപ്ലവകരമായ പുരോഗതി കൈവരിക്കാൻ 1970 -ൽ ആരംഭിച്ച പദ്ധതിയാണ് ഇത്.

3 MARK QUESTIONS & ANSWERS

  1. Do you think that land reforms are essential in Indian conditions? Why or why not? Express your views. ഇന്ത്യൻ സാഹചര്യത്തിൽ ഭൂപരിഷ്ക്കരണം അനിവാര്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്തുകൊണ്ട് അല്ലെങ്കിൽ എന്തുകൊണ്ടല്ല? നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുക.
  2. Answer

    ഞാൻ അപ്രകാരം കരുതുന്നു. ഭൂപരിഷ്ക്കരണം ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിച്ചുവെങ്കിലും കേരളംപോലുള്ള അപൂർവ്വം ചില സംസ്ഥാനങ്ങളിൽ മാത്രമേ അത് വിജയിച്ചിട്ടുള്ളൂ. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും ഭൂമി സമ്പന്നവർഗ്ഗത്തിന്റെ അധീനതയിലാണ്. ഈ അവസ്ഥ മാറണം. കർഷകനും, മണ്ണിൽ പണിയെടുക്കുന്നവനും ഭൂമി കിട്ടണം. ജന്മി – കുടിയാൻ വ്യവസ്ഥിതി തുടച്ചുമാറ്റപ്പെടണം. ഒരു പരിധിയിൽ കൂടുതൽ ഭൂമി കൈവശം വെച്ച് അനുഭവിക്കുന്ന സമ്പന്നരുടെ കൈയിൽ നിന്ന് അധിക ഭൂമി പിടിച്ചെടുത്ത് പാവങ്ങൾക്ക് കൃഷിക്കായി നൽകണം. ഇത് നടക്കണമെങ്കിൽ ഭൂപരിഷ്ക്കരണം ഊർജ്ജിതമായ നടപ്പിലാക്കണം.
  3. Give a brief note on the Green Revolution and its contribution to the food security of our country. ‘ഹരിതവിപ്ലവത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക. ഇത് നമ്മുടെ ഭക്ഷ്യസുരക്ഷയിൽ എന്തു സംഭാവനയാണ് നൽകിയിട്ടുള്ളത്?
  4. Answer

    ഹരിതവിപ്ലവം – ചുരുങ്ങിയ കാലയളവിൽ കൂടുതൽ കാർഷികോല്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ നയങ്ങളാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്നത്. 1960 -കളിൽ കാർഷികമേഖല വളരെ ദയനീയമായ അവസ്ഥയിലായിരുന്നു. 1965-67ന് ഇടയ്ക്ക് ഇന്ത്യയുടെ പലഭാഗത്തും കഠിനമായ വരൾച്ച ഉണ്ടായി. ഇതിനാൽത്തന്നെ രാജ്യത്ത് ഭക്ഷ്യോല്പാദനം കുറയുകയും പലയിടങ്ങളിലും ക്ഷാമത്തിന് സമാനമായ അവസ്ഥ ഉണ്ടാവുകയും ചെയ്തു.
    ഈ ദുരവസ്ഥയെ നേരിടുന്നതിന് അമേരിക്കപോലുള്ള രാജ്യങ്ങളിൽ നിന്ന് ഭക്ഷ്യസഹായം തേടുന്നതിനും രാജ്യം നിർബന്ധിതമായി. അമേരിക്കൻ നയങ്ങളുടെ ചുവടുപിടിച്ച് ചില സാമ്പത്തിക നയങ്ങൾ ആവിഷ്ക്കരിച്ചു. ഇത്തരമൊരവസ്ഥ നേരിടാൻ ഭക്ഷ്യപര്യാപ്തത നേടുന്നതിനാവശ്യമായ ഒരു നയംതന്നെ കാർഷികമേഖലയ്ക്കുവേണ്ടി ആവിഷ്ക്കരിച്ചു. ജലസേചനമുള്ള സ്ഥലങ്ങളിൽ കൂടുതൽ കൃഷിയിറക്കുക നല്ലതരം വിത്തുകൾ, വളങ്ങൾ മുതലായവ വിതരണം ചെയ്യുക, കീടനാശിനി പ്രയോഗത്തിനും ജലസേചനത്തിനും സബ്സിഡി നൽകുക ഇവയൊക്കെ കൂടാതെ ഉല്പന്നങ്ങൾ നിശ്ചയിക്കുന്ന വിലയിൽ ഗവൺമെന്റ് തന്നെ വാങ്ങുന്നതിനും ഉറപ്പുനൽകി. ഇതാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്നതിന്റെ തുടക്കം. ചുരുക്കത്തിൽ ഹരിതവിപ്ലവം ഇന്ത്യയിൽ ഭക്ഷ്യസുരക്ഷ കൈവരിക്കുവാനുള്ള മികച്ച നടപടിയായിരുന്നു.
    ഹരിതവിപ്ലവത്താൽ കാർഷികവളർച്ചയിൽ കാര്യമായ മാറ്റം വന്നു. ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയുണ്ടായി. ഇതുകൊണ്ട് ധനികരായ കർഷകർക്കും ഭൂവുടമകൾക്കുമാണ് കൂടുതൽ ലാഭം കിട്ടിയത്. അതുകൊണ്ടുതന്നെ പണമുള്ളവർ, പാവപ്പെട്ടവർ എന്നീ ക്ലാസ്സുകളുടെ ധ്രുവീകരണം ദൃശ്യമായി. ഇത് ഇടതുപാർട്ടിക്ക് സാധാരണക്കാരെയും പാവപ്പെട്ട കർഷകരെയും സംഘടിപ്പിക്കാനുള്ള ഒരു അവസരമായി. അതിന്റെ ഫലമായി രാഷ്ട്രീയസ്വാധീനമുള്ള ഇടത്തരം കർഷകവിഭാഗം രൂപംകൊള്ളുകയുണ്ടായി.
  5. Write a short note on Green Revolution. How this contributed to the food security in India? ഹരിത വിപ്ലവത്തെക്കുറിച്ച് ചെറു കുറിപ്പ് എഴുതുക. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് ഇത് എന്തു സംഭാവനയാണ് നൽകിയത്?
  6. Answer

    ഹരിതവിപ്ലവം – ചുരുങ്ങിയ കാലയളവിൽ കൂടുതൽ കാർഷികോല്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ നയങ്ങളാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്നത്. 1960 -കളിൽ കാർഷികമേഖല വളരെ ദയനീയമായ അവസ്ഥയിലായിരുന്നു. 1965-67ന് ഇടയ്ക്ക് ഇന്ത്യയുടെ പലഭാഗത്തും കഠിനമായ വരൾച്ച ഉണ്ടായി. ഇതിനാൽത്തന്നെ രാജ്യത്ത് ഭക്ഷ്യോല്പാദനം കുറയുകയും പലയിടങ്ങളിലും ക്ഷാമത്തിന് സമാനമായ അവസ്ഥ ഉണ്ടാവുകയും ചെയ്തു.
    ഈ ദുരവസ്ഥയെ നേരിടുന്നതിന് അമേരിക്കപോലുള്ള രാജ്യങ്ങളിൽ നിന്ന് ഭക്ഷ്യസഹായം തേടുന്നതിനും രാജ്യം നിർബന്ധിതമായി. അമേരിക്കൻ നയങ്ങളുടെ ചുവടുപിടിച്ച് ചില സാമ്പത്തിക നയങ്ങൾ ആവിഷ്ക്കരിച്ചു. ഇത്തരമൊരവസ്ഥ നേരിടാൻ ഭക്ഷ്യപര്യാപ്തത നേടുന്നതിനാവശ്യമായ ഒരു നയംതന്നെ കാർഷികമേഖലയ്ക്കുവേണ്ടി ആവിഷ്ക്കരിച്ചു. ജലസേചനമുള്ള സ്ഥലങ്ങളിൽ കൂടുതൽ കൃഷിയിറക്കുക നല്ലതരം വിത്തുകൾ, വളങ്ങൾ മുതലായവ വിതരണം ചെയ്യുക, കീടനാശിനി പ്രയോഗത്തിനും ജലസേചനത്തിനും സബ്സിഡി നൽകുക ഇവയൊക്കെ കൂടാതെ ഉല്പന്നങ്ങൾ നിശ്ചയിക്കുന്ന വിലയിൽ ഗവൺമെന്റ് തന്നെ വാങ്ങുന്നതിനും ഉറപ്പുനൽകി. ഇതാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്നതിന്റെ തുടക്കം. ചുരുക്കത്തിൽ ഹരിതവിപ്ലവം ഇന്ത്യയിൽ ഭക്ഷ്യസുരക്ഷ കൈവരിക്കുവാനുള്ള മികച്ച നടപടിയായിരുന്നു. ഹരിതവിപ്ലവത്താൽ കാർഷികവളർച്ചയിൽ കാര്യമായ മാറ്റം വന്നു. ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയുണ്ടായി. ഇതുകൊണ്ട് ധനികരായ കർഷകർക്കും ഭൂവുടമകൾക്കുമാണ് കൂടുതൽ ലാഭം കിട്ടിയത്. അതുകൊണ്ടുതന്നെ പണമുള്ളവർ, പാവപ്പെട്ടവർ എന്നീ ക്ലാസ്സുകളുടെ ധ്രുവീകരണം ദൃശ്യമായി. ഇത് ഇടതുപാർട്ടിക്ക് സാധാരണക്കാരെയും പാവപ്പെട്ട കർഷകരെയും സംഘടിപ്പിക്കാനുള്ള ഒരു അവസരമായി. അതിന്റെ ഫലമായി രാഷ്ട്രീയസ്വാധീനമുള്ള ഇടത്തരം കർഷകവിഭാഗം രൂപംകൊള്ളുകയുണ്ടായി.
  7. In a democratic state efforts of development involve the problems of displacement, the livelihood of the people, pollution of environment, etc. Can you suggest some measures for implementing developmental activities along with solving the above-mentioned problems? ഒരു ജനാധിപത്യരാഷ്ട്രത്തിൽ വികസനത്തെ ബാധിക്കുന്ന ധാരാളം പ്രശ്നങ്ങൾ ഉണ്ട്. ജനങ്ങളെ പാർപ്പിക്കൽ, അവരുടെ സംരക്ഷണം, പരിസ്ഥിതി മലിനീകരണം മുതലായവ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടുതന്നെ വികസനം നടപ്പാക്കാനുള്ള മാർഗ്ഗങ്ങൾ നിങ്ങൾക്ക് നിർദ്ദേശിക്കാമോ?
  8. Answer

    മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക് ഉത്തരം കാണുക അത്ര എളുപ്പമല്ല. എന്നാൽ വികസനത്തിന് വേണ്ടിയെടുക്കുന്ന തീരുമാനങ്ങൾ ഒരു ഗ്രൂപ്പിനോ ഈ തലമുറയിലേക്കോ വരുംതലമുറയിലേയോ ജന താല്പര്യങ്ങൾക്കോ വിരുദ്ധമാകരുത്. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഇത് വളരെ പ്രധാനമാണ്. ജനതാല്പര്യങ്ങൾക്കാണ് മുൻതൂക്കം നൽകേണ്ടത്. ഉദാഹരണത്തിന് പരിസ്ഥിതി പ്രവർത്തകന്റെയും സാമ്പത്തിക വിഭാഗത്തിന്റേയും ഉപദേശങ്ങൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ അന്തിമ തീരുമാനം ജനഹിതമറിയുന്ന ജനപ്രതിനിധികളുടെ കൂട്ടായ്മയിൽ നിന്നായിരിക്കണം.
    • 1. ഇന്ത്യയിൽ അങ്ങനെ തീരുമാനങ്ങളെടുത്തിട്ടുണ്ട്. രണ്ടു കാര്യങ്ങളെ ആധാരമാക്കിയാണത്.
      ഓരോ തീരുമാനവും മറ്റൊന്നിനെ ആശ്രയിച്ചായിരിക്കരുത്.
    • 2. തീരുമാനങ്ങളെടുക്കുമ്പോൾ വിശാല വീക്ഷണത്തോടെയും എല്ലാവരുടേയും ക്ഷേമത്തിനും ആയിരിക്കണം. ഇന്ത്യയുടെ വികസനം സാമ്പത്തിക വളർച്ച മാത്രമല്ല സാമൂഹികവും സാമ്പത്തികവുമായി നീതിയുക്തമായിരിക്കണമെന്ന് എല്ലാവരും സമ്മതിച്ചു. വ്യവസായികളോ, ബിസിനസ്സുകാരോ, കർഷകരോ അല്ല മറിച്ച് ഗവൺമെന്റാണ് ഇതിൽ പ്രധാന പങ്കുവഹിക്കേണ്ടത്.
  9. The Planning Commission of India was set up in March 1950 by a simple resolution of the government of India. Identify the three major goals of this advisory body. ഇന്ത്യൻ ഗവൺമെന്റ് 1950 മാർച്ചിൽ ഒരു പ്ലാനിങ് കമ്മീഷൻ രൂപീകരിച്ചു. ഇതിന്റെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ ഏതൊക്കെയായിരുന്നു?
  10. Answer

    പ്ലാനിങ് കമ്മീഷന്റെ പ്രധാന ലക്ഷ്യം ജനങ്ങൾക്ക് സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ നീതി ഉറപ്പാക്കുകയാണ്. മൗലികാവകാശങ്ങളിലൂടെയും ഡയറക്ടീവ് പ്രിൻസിപ്പിൾസിൽ കൂടിയും ഭരണം ഇതിന് ഉറപ്പു നൽകുന്നു. പ്ലാനിങ് കമ്മീഷൻ അതിന്റെ നയങ്ങളിലൂടെ താഴെ പറയുന്ന ചില ലക്ഷ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നു.
    • 1 ഒരു പൗരന് പുരുഷനോ/സ്ത്രീയോ ജീവിക്കാനാവശ്യമായ കാര്യങ്ങൾ ലഭിക്കാൻ അവകാശമുണ്ട്.
    • 2. പൊതുനന്മക്കായി രാജ്യത്തിന്റെ വിഭവങ്ങൾ നിയന്ത്രണത്തിൽ വെക്കുകയും ജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യുക.
    • 3. സാമ്പത്തിക നയം ധനവും ഉൽപ്പാദനോപകരണങ്ങളും ചിലരുടെ കയ്യിൽ മാത്രം കുമിഞ്ഞുകൂടാൻ പറ്റിയതാകരുത്.
  11. The following are the concepts developed during the implementation of Five Year Plans in India. Expand the concepts. പഞ്ചവത്സരപദ്ധതി നടപ്പാക്കിയപ്പോൾ താഴെ പറയുന്ന ആശയങ്ങളായിരുന്നു വികസിപ്പിച്ചെടുത്തത്. അവ ഏവയെന്ന് വിശദീകരിക്കാമോ?
    • 1. Plan and Non-Plan ആസൂത്രണം – ആസൂത്രണരഹിതം
    • 2. Plan Holiday പ്ലാൻ ഹോളിഡേ
  12. Answer

    • 1) ആസൂത്രണം – ആസൂത്രണരഹിതം
      ഇന്ത്യാഗവൺമെന്റ് പ്ലാനിംഗിൽകൂടി അടുത്ത രണ്ടു വർഷത്തേക്കുള്ള വരവ് ചെലവ് കണക്കുകൾ ആസൂത്രണം ചെയ്തു സാധാരണയായി കേന്ദ്രബജറ്റും സംസ്ഥാനബജറ്റും രണ്ടു ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ്. ആസൂത്രണ പ്രകാരമല്ലാതെയുള്ളതും ആസൂത്രണപ്രകാരമായും. എല്ലാവർഷവും വരുന്ന സാധാരണ ചെലവുകൾ ആദ്യവിഭാഗത്തിൽപ്പെടുന്നു. മുൻഗണനാക്രമത്തിൽ അടുത്ത 5 വർഷത്തേക്ക് ചെലവാക്കുവാൻ ഉദ്ദേശിക്കുന്ന തുകകൾ രണ്ടാമത്തെ ഗ്രൂപ്പിൽവരും.
    • 2) പ്ലാൻ ഹോളിഡേ
      1951-ലെ പ്ലാൻ തുടങ്ങിയ സമയത്ത് രാജ്യത്ത് വളരെ ആകാംക്ഷകളും ആശങ്കകളും ഉണ്ടായിരുന്നു. 1956-ലെ രണ്ടാംപഞ്ചവവത്സരപദ്ധതി കാലത്ത് ഇവ ഒന്നുകൂടി വർദ്ധിച്ചു. ഈ ആകാംക്ഷകളും ആശങ്കകളും 1961 -ൽ മൂന്നാം പഞ്ചവത്സരപദ്ധതിവരെ നിലനിൽക്കുകയും ചെയ്തു. എന്നാൽ പിന്നീട് പ്ലാനിങ്ങിന് അതിന്റെ പുതുമ നഷ്ടപ്പെടുകയും ഒരു ഇടവേള ഉണ്ടാക്കുകയും ചെയ്തു. ഈ ഇടവേളയെ പ്ലാൻ ഹോളിഡേ എന്നു പറയുന്നു.
  13. “After the implementation of the two Five Year Plans it was assumed that in this period the foundations of India’s future economic growth were laid”. List the major developments that took place during this period. രണ്ടു പഞ്ചവത്സരപദ്ധതികളാണ് ഇന്ത്യയുടെ ഭാവി സാമ്പത്തിക നയത്തിന് അടിത്തറയിട്ടത്. ഈ കാലത്ത് നടന്ന പ്രധാന വികസനങ്ങളുടെ പട്ടിക തയ്യാറാക്കുക.
  14. Answer

    1) ചില വലിയ വികസന പദ്ധതികൾ നടപ്പിലായത് ഈ കാലയളവിലായിരുന്നു. ഉദാ: ഭക്രാനംഗൽ, ഹിരാക്കുഡ് ഡാം നിർമ്മാണം, ജലസേചനത്തിനും വൈദ്യുതിക്കും.
    2) പൊതുമേഖലയുടെ കീഴിൽ വൻകിട വ്യവസായങ്ങൾ ആരംഭിച്ചു. ഉദാ: സ്റ്റീൽപ്ലാന്റ്, എണ്ണ ശുദ്ധീകരണശാലകൾ, നിർമ്മാണ പ്രവർത്തനയൂണിറ്റുകൾ, പ്രതിരോധസാമ്പഗ്രികൾ മുതലായവ.ങ്
    3) ഗതാഗതം വാർത്താവിനിമയം എന്നിവയുടെ പ്രവർത്തനം വളരെയധികം പുരോഗമിച്ചു. ഇതെല്ലാംതന്നെ ഇന്ത്യയുടെ ഭാവിയിലെ സാമ്പത്തികവളർച്ചക്ക് ഉപകാരപ്രദമായവയാണ്.
  15. Write a short note on Mixed economy. സമ്മിശ്ര സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ചുരുക്കി എഴുതുക?
  16. Answer

    ലോക സാമ്പത്തിക വ്യവസ്ഥികളെ പൊതുവെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഒന്ന് മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയും മറ്റൊന്ന് സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥിതിയും. സമ്മിശ്ര സമ്പദ്‌വ്യവസ്ഥിതിയിൽ, ഉല്പാദന ഉപകരണങ്ങളുടെ മേൽ പൊതു-സ്വകാര്യ ഉടമസ്ഥാവകാശം നിലനിൽക്കുന്നു. സ്വകാര്യമേഖലയിലെ ഉല്പാദനത്തിന്റെ ലക്ഷ്യം ലാഭവും, പൊതു മേഖലയുടെ ലക്ഷ്യം ക്ഷേമവുമാണ്. ചുരുക്കത്തിൽ സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പൊതു-സ്വകാര്യമേഖലകൾ ഒന്നുചേർന്ന് നിലകൊള്ളുന്നു.
  17. The Five Year Plans in India laid the foundation stone of the nation’s development. Distinguish between the first and Second Five Year plans in India. രാജ്യത്തിന്റെ വികസനത്തിന് പഞ്ചവത്സര പദ്ധതികൾ അടിത്തറയിട്ടു. ഇന്ത്യയിലെ ഒന്നാമത്തെയും രണ്ടാമത്തെയും പഞ്ചവത്സര പദ്ധതികളെ വേർതിരിച്ചെഴുതുക.
  18. Answer

    പദ്ധതിയുടെ രീതിയിലായിരുന്നു പ്രധാന വ്യത്യാസം. ആദ്യപദ്ധതി മന്ദഗതിയിലുള്ള വികസനമാണ് വിഭാവനം ചെയ്തതെങ്കിൽ രണ്ടാംപദ്ധതി വളരെ വേഗതയിലുള്ള വികസനമാണ് നടപ്പിലാക്കിയത്. മാത്രമല്ല ആദ്യപദ്ധതി കാർഷികകാര്യങ്ങൾക്കാണ് മുൻതൂക്കം കൊടുത്തിരുന്നതെങ്കിൽ രണ്ടാംപദ്ധതി വൻകിട വ്യവസായങ്ങൾക്കാണ് മുൻതൂക്കം നൽകിയത്.
    ആദ്യപഞ്ചവത്സരപദ്ധതി രാജ്യത്തെ ദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കുന്നതിനുവേണ്ടിയായിരുന്നു ശ്രമിച്ചത്. ശ്രീ. കെ.എൻ. രാജിന്റെ അഭിപ്രായത്തിൽ ഇന്ത്യക്ക് തിടുക്കത്തിലും എന്നാൽ മന്ദഗതിയിലുമായ ഒരു വികസനം വേണ്ടിയിരുന്നു. അതിവേഗ പ്രവർത്തനം ജനാധിപത്യത്തെത്തന്നെ അപകടപ്പെടുത്തിയേനെ. അതിനാൽ ആദ്യപദ്ധതി കാർഷികവൃത്തിയിലുള്ള പുരോഗതി ഉദ്ദേശിച്ചുള്ളതായിരുന്നു. അണക്കെട്ടുകൾ, ജലസേചനം എന്നിവയ്ക്കാണ് ഇവിടെ പ്രാധാന്യം കൊടുത്തത്. ഭൂവിതരണത്തിലുള്ള അപാകതകൾ കാർഷിക പുരോഗതിക്ക് തടസ്സങ്ങളായിരിക്കുന്നു എന്ന് കണ്ടെത്തിയതുകൊണ്ട് ആദ്യംതന്നെ ഭൂപരിഷ്ക്കരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ആദ്യ പദ്ധതി പ്രവർത്തിച്ചത്.
    രണ്ടാംപദ്ധതി വ്യവസായത്തിന് പ്രാധാന്യം കൊടുത്തു. ശ്രീ.പി.സി. മഹാലാനോബിസിന്റെ നേതൃത്വത്തിലായിരുന്നു അത്. രണ്ടാംപദ്ധതി വ്യവസായ വികസനങ്ങൾ അതിവേഗം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. കോൺഗ്രസ്സിന്റെ ആവഡി (Avadi) സമ്മേളനത്തിൽ പാസ്സാക്കിയ പ്രമേയം സാമൂഹികനീതിയെ ലക്ഷ്യമാക്കുന്നതായിരുന്നു. രണ്ടാംപദ്ധതിയിൽ ഇത് നിഴലിക്കുന്നുണ്ട്. ഇറക്കുമതി തീരുവകൾ ഏർപ്പെടുത്തുകവഴി രാജ്യത്തെ വ്യവസായങ്ങളെ രക്ഷിക്കാനുള്ള ശ്രമം നടന്നു. ജനങ്ങളുടെ സേവിംഗ്സും ഇൻവെസ്റ്റ്മെന്റുകളും വർദ്ധിച്ചു. ഇതുമൂലം പൊതുമേഖലയിൽ വൈദ്യുതി, റെയിൽവേ, സ്റ്റീൽ, യന്ത്രസാമഗ്രികൾ, വാർത്താവിനിമയം മുതലായവയുടെ വികസനം സാദ്ധ്യമായി.
  19. AIndia adopted the pattern of ‘Mixed Economy’ combining capitalism and socialism. Examine the features of mixed economy existing in India. മുതലാളിത്ത വ്യവസ്ഥിതിയും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയും സംയോജിപ്പിച്ചുള്ള സമ്മിശ്ര സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ സ്വീകരിച്ചത്.
    ഇന്ത്യയിലെ സമ്മിശ്ര സമ്പദ് വ്യവസ്ഥിതിയുടെ മുഖ്യലക്ഷണങ്ങൾ പരിശോധിക്കുക.
  20. Answer

    • 1. സമ്പദ്ഘടനയിൽ സ്വകാര്യമേഖലയും പൊതുമേഖലയും ഒരുപോലെ പ്രവർത്തിക്കുന്നു.
    • 2. സ്വകാര്യമേഖല ലാഭവും പൊതുമേഖല ക്ഷേമവും ആണ് ലക്ഷ്യമിടുന്നത്.
    • 3. തന്ത്രപ്രധാന വ്യവസായങ്ങളായ ബാങ്കിംഗ്, എനർജി, ഗതാഗതം, റെയിൽവേ, പ്രതിരോധം എന്നിവ പൊതുമേഖലയുടെ നിയന്ത്രണത്തിലും മറ്റുള്ള വ്യവസായസംരംഭങ്ങൾ സ്വകാര്യമേഖലയുടെ നിയന്ത്രണത്തിലുമാണ്.

4 MARK QUESTIONS & ANSWERS

  1. What was the thrust area of Second Five Year Plan? Narendra Modi Government also follows this thrust area but with some differences. Write these differences and similarities. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രാധാന്യം എന്തായിരുന്നു? നരേന്ദ്രമോദി ഗവൺമെന്റും ഈ പ്രാധാന്യത്തെതന്നെ കുറച്ചു വ്യത്യസ്തതകളോടെ പിൻതുടരുന്നു. ഇവ തമ്മിലുള്ള വ്യത്യാസങ്ങളും യോജിപ്പുകളും വിവരിക്കുക.
  2. Answer

    മുൻഗണനകൾ (രണ്ടാം പദ്ധതി)
    • • വ്യവസായ വൽക്കരണം
    • • പൊതുമേഖലയ്ക്ക് ഊന്നൽ
    • • പി.സി മഹാലനോബിസിന്റെ ആശയങ്ങൾ
    • • വൻകിട വ്യവസായങ്ങൾ
    • • 1956-61 കാലഘട്ടത്തിൽ നടപ്പാക്കി.
    വ്യത്യാസം
    • • സ്വകാര്യമേഖലയ്ക്ക് കൂടുതൽ മുൻഗണന നൽകി വരുന്നു.
    സാദൃശ്യം
    • • വ്യവസായ വൽക്കരണത്തിന് ഊന്നൽ നൽകിയിരിക്കുന്നു.
  3. ‘Second Five Year Plan was the turning point in the industrial history of India.’ Discuss the above statement. “രണ്ടാം പഞ്ചവത്സര പദ്ധതി ഇന്ത്യയുടെ വ്യവസായ ചരിത്രത്തിന്റെ വഴിത്തിരിവായിരുന്നു.” മേൽപ്പറഞ്ഞ പ്രസ്താവന ചർച്ച ചെയ്യുക.
  4. Answer

    സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് ഇന്ത്യ സോവിയറ്റ് മാതൃകയിലുള്ള പഞ്ചവത്സര പദ്ധതികൾക്ക് തുടക്കമിട്ടു. 1950 ൽ പ്ലാനിംഗ് കമ്മീഷൻ സ്ഥാപിക്കപ്പെട്ടു. 1951 ൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചു. കാർഷികമേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു പദ്ധതിയായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതി.
    എന്നാൽ രണ്ടാം പഞ്ചവത്സര പദ്ധതി വ്യവസായ മേഖലയ്ക്ക് ഊന്നൽ നൽകി. 1956 മുതൽ 1961 വരെയായിരുന്നു രണ്ടാം പദ്ധതിയുടെ കാലയളവ്. ഈ കാലഘട്ടത്തിൽ നിരവധി വ്യവസായ സംരംഭങ്ങൾ രാജ്യത്ത് ഉടലെടുത്തു. വൈദ്യുതി, റെയിൽവേ, ഉരുക്ക് വ്യവസായങ്ങൾ, വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയ വ്യവസായരംഗത്തെ കുതിച്ചുചാട്ടത്തിന് തുടക്കമിടുന്നതായിരുന്നു രണ്ടാം പദ്ധതി. പി.സി. മഹാലനോബിസിന്റെ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി പുരോഗമിച്ചത്.
  5. Unlike the other two challenges, the economic development to ensure well-being of all was tougher and more enduring. Explain the difficulties and the decisions. മറ്റു രണ്ടു വെല്ലുവിളികളേക്കാൾ കൂടുതലായി വികസനപ്രവർത്തനങ്ങൾ ക്ലേശകരമാണ്. അവ നേരിട്ട ബുദ്ധിമുട്ടുകളേയും, അവയിലുണ്ടായ തീരുമാനങ്ങളേയും പറ്റി വിശദീകരിക്കാമോ?
  6. Answer

    വികസനാശയങ്ങൾ എല്ലായ്പ്പോഴും ചർച്ച, തർക്കം, വിരുദ്ധനിലപാടുകൾ ഇവ നിറഞ്ഞതാണ്. വികസനത്തെക്കുറിച്ച് വിവിധ തരക്കാരായ ജനങ്ങളിൽ നിന്ന് വിവിധ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. ഒരു സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഒരു വ്യവസായിയുടേയും ആ ഭാഗത്തു ജീവിക്കുന്ന ഒരു ആദിവാസിയുടേയും ആശയങ്ങൾ ഒന്നായിരിക്കുകയില്ലല്ലോ. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെ ആദ്യ ഇരുപതു വർഷങ്ങളിൽ വളരെയധികം ചർച്ചകൾ ഇതിനെക്കുറിച്ചു നടന്നു. ഈ കാലത്ത് വിദഗ്ധരും സാധാരണക്കാരും പടിഞ്ഞാറൻ രാജ്യങ്ങളിലെ വികസനത്തെയാണ് അവരുടെ വികസനത്തിന്റെ അളവുകോലായി കണ്ടത്. പടിഞ്ഞാറൻ രാജ്യങ്ങളിലെ വികസനത്തെപ്പോലെ ഓരോ രാജ്യവും നവീകരണത്തിന്റെ പാതയിൽ മുന്നോട്ടുപോകേണ്ടത് ആവശ്യമാണെന്ന് അവർ കണ്ടു. അതിനായി ചിലപ്പോൾ നിലവിലുള്ള സംസ്കാരിക, സാമൂഹിക കാര്യങ്ങൾക്കൊക്കെ മാറ്റം വരുത്താവുന്നതാണ്. മുതലാളിത്വത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും ആവിർഭാവം ഉണ്ടാകാം. വളർച്ച, അഭിവൃദ്ധി, ശാസ്ത്രസാങ്കേതികത എന്നിവയെല്ലാം ഇതിനോടു ബന്ധപ്പെട്ടിരിക്കുന്നു. ഈ മാനദണ്ഡങ്ങൾക്കനുസൃതമായി രാജ്യങ്ങൾ വികസിത രാജ്യങ്ങൾ, വികസിച്ചുകൊണ്ടിരിക്കുന്നവ, അവികസിത രാജ്യങ്ങൾ എന്നീ പട്ടികയിൽ വരുന്നു. കൊളോണിയൽ ഗവൺമെന്റിന്റെ കാഴ്ചപ്പാടിൽനിന്നും സ്വതന്ത്രമായിരിക്കണം നമ്മുടെ സാമ്പത്തിക നയങ്ങളെന്ന് നേതാക്കന്മാർക്ക് അഭിപ്രായമുണ്ടായിരുന്നു. ദാരിദ്ര്യനിർമ്മാർജ്ജനവും സാമൂഹികസാമ്പത്തികസുരക്ഷയും ആയിരുന്നു ഗവൺമെന്റിന്റെ മുൻഗണന. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് നമ്മുടെ മനസ്സിൽ രണ്ടുതരത്തിലുള്ള വികസനമാതൃകകളാണ് ഉണ്ടായിരുന്നത്. മുതലാളിത്തമാതൃകയും സോഷ്യലിസ്റ്റ് മാതൃകയും. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസ്സിലെ നെഹ്റു മുതലായവർ റഷ്യൻ മാതൃകയിലുള്ള വികസനത്തെയാണ് ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ ചിലർക്ക് അമേരിക്കൻ മുതലാളിത്തവ്യവസ്ഥിതിയിൽ താല്പര്യമുണ്ടായിരുന്നു. അതിനാൽ രണ്ടു മാർഗ്ഗങ്ങളുടെയും ഒരു മിശ്രിത മാതൃകയാണ് നാം കൈക്കൊണ്ടത്.
  7. Match the following columns കോളത്തിന് അനുയോജ്യമായവ കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B Column C
    Election Commission ഇലക്ഷൻ കമ്മീഷൻ Second five year Dial രണ്ടാം പഞ്ചവത്സര പദ്ധതി Varghese Kurian വർഗ്ഗീസ് കുര്യൻ
    Rapid വേഗത്തിലുള്ള വ്യവസായവൽക്കരണം Bihar ബീഹാർ Green Revolution ഗ്രീൻ റവലൂഷൻ
    Food Crisis Chairman ഭക്ഷ്യക്ഷാമം Chief Election Commissioner ചീഫ് ഇലക്ഷൻ കമ്മീഷണർ Om Prakash Rawat ഓം പ്രകാശ് റാവത്ത്
    White Revolution ധവള വിപ്ലവം Gujarat ഗുജറാത്ത് P.C. Mahalanobis പി.സി. മഹാലാനോബീസ്
  8. Answer
    Column A Column B Column C
    Election Commission ഇലക്ഷൻ കമ്മീഷൻ Chief Election Commissioner ചീഫ് ഇലക്ഷൻ കമ്മീഷണർ Om Prakash Rawat ഓം പ്രകാശ് റാവത്ത്
    Rapid വേഗത്തിലുള്ള വ്യവസായവൽക്കരണം Second five year Dial രണ്ടാം പഞ്ചവത്സര പദ്ധതി P.C. Mahalanobis പി.സി. മഹാലാനോബീസ്
    Food Crisis Chairman ഭക്ഷ്യക്ഷാമം Bihar ബീഹാർ Green Revolution ഗ്രീൻ റവലൂഷൻ
    White Revolution ധവള വിപ്ലവം Gujarat ഗുജറാത്ത് Varghese Kurian വർഗ്ഗീസ് കുര്യൻ
  9. ‘Bombay Plan’ was the first initiative for planning in India. Explain the importance of Bombay Plan. or Normally private investors are against planning because they seek an open economy without any state control in the flow of capital. But in India the private investors proposed planning. Identify the proposal and give details. ‘ബോംബെപ്ലാൻ’ ആയിരുന്നു ഇന്ത്യയിലെ വികസനാസൂത്രണത്തിന്റെ ആരംഭം. ബോംബെപ്ലാനിന്റെ പ്രാധാന്യം വിവരിക്കുക. അഥവാ സാധാരണയായി സ്വകാര്യമേഖല ഗവൺമെന്റ് നിയന്ത്രണത്തിലുള്ള വികസനത്തിന് എതിരായിരിക്കും. എന്നാൽ ഇന്ത്യയിൽ സ്വകാര്യമേഖലയും ഗവൺമെന്റ് നിയന്ത്രണത്തിലുള്ള വികസനത്തിന് അനുകൂലമായിരുന്നു. എന്തൊക്കെയായിരുന്നു നിർദ്ദേശങ്ങൾ? വിശദീകരിക്കുക.
  10. Answer

    ഇന്ത്യയിലെ പ്ലാനിങ്ങ് വളരെ വ്യത്യസ്തമായിരുന്നു. സ്വാഭാവികമായും സ്വകാര്യമേഖല ആസൂത്രണത്തിനെതിരായിരിക്കും. ഗവൺമെന്റ് നിയന്ത്രണമില്ലാത്ത തുറന്ന വ്യവസ്ഥിതിയെയാണ് അവർ സ്വാഗതം ചെയ്യുക. എന്നാൽ ഇന്ത്യയിൽ 1944 -ൽ വൻവ്യവസായികളൊരുമിച്ച് രാജ്യത്തിന് ഒരു സാമ്പത്തിക വികസനാസൂത്രണം എന്ന ആശയം നിർദ്ദേശിക്കുകയാണുണ്ടായത്. ഈ പ്ലാനാണ് ‘ബോംബെ പ്ലാൻ’ എന്ന പേരിൽ അറിയപ്പെടുന്നത്. അത് നിർദ്ദേശിക്കുന്നത് വൻവ്യവസായിക സംരംഭങ്ങൾ, സാമ്പത്തിക സംരംഭങ്ങൾ എല്ലാം ഗവൺമെന്റിന്റെ കീഴിൽത്തന്നെ തുടങ്ങണമെന്നാണ്. എല്ലാവർക്കും അംഗീകരിക്കാവുന്ന ഒന്നായിരുന്നു അത്. പിന്നീട് പ്രധാനമന്ത്രി ചെയർമാനായി ഒരു സ്വതന്ത്രപ്ലാനിങ്ങ് കമ്മീഷൻ നിലവിൽവന്നു. അത് ഇന്ത്യയുടെ വ്യവസായ വികസന നയത്തെത്തന്നെ തീരുമാനിക്കുന്ന ഒരു ഏജൻസിയായി മാറി.
  11. Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B
    Charan Singh
    ചരൺസിങ്ങ്
    Industrialisation
    വ്യവസായവൽക്കരണം
    P.C. Mahalanobis
    പി.സി. മഹാലാനോബിസ്
    Zoning
    മേഖലാവൽക്കരണം
    Bihar Famine
    ബീഹാർ ക്ഷാമം
    Farmers
    കർഷകർ
    Verghese Kurien
    വർഗീസ് കുര്യൻ
    Milk Cooperation
    ക്ഷീര സഹകരണസംഘം
  12. Answer
    Column A Column B
    Charan Singh
    ചരൺസിങ്ങ്
    Farmers
    കർഷകർ
    P.C. Mahalanobis
    പി.സി. മഹാലാനോബിസ്
    Industrialisation
    വ്യവസായവൽക്കരണം
    Bihar Famine
    ബീഹാർ ക്ഷാമം
    Zoning
    മേഖലാവൽക്കരണം
    Verghese Kurien
    വർഗീസ് കുര്യൻ
    Milk Cooperation
    ക്ഷീര സഹകരണസംഘം
  13. In most of the countries political parties are mainly classified as Left or Right. Identify the reason and find out some examples for these types of parties in India during 1960s. ഒട്ടുമിക്ക രാജ്യങ്ങളിലും രാഷ്ട്രീയ പാർട്ടികൾ പ്രധാനമായും ഇടത്, വലത്, എന്ന രീതിയിൽ തരംതിരിച്ചിട്ടുണ്ട്. അതിന്റെ കാരണങ്ങളേവ? ഇന്ത്യയിൽ 1960കളിൽ ഉണ്ടായിരുന്ന അത്തരം പാർട്ടികൾ ഏതൊക്കെയായിരുന്നു എന്നു കണ്ടെത്തുക.
  14. Answer

    ഒരു രാജ്യത്തിന്റെ സാമൂഹിക മാറ്റങ്ങളേയും സാമ്പത്തിക സമത്വത്തേയും എങ്ങിനെ വീക്ഷിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടികളെ ഇടത്, വലത് എന്നൊക്കെ തരംതിരിക്കുന്നത്. ഇടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അധഃകൃത വർഗ്ഗത്തിന്റെയും താല്പര്യങ്ങളേയും പുരോഗതിയേയും പ്രതിനിധാനം ചെയ്യുന്നു. വലത് സ്വതന്ത്രവിപണന നയത്തിൽ വിശ്വസിക്കുന്നു. മാത്രമല്ല അനാവശ്യ ഗവൺമെന്റിടപെടലുകൾ ഒഴിവാക്കിയാൽ മാത്രമേ രാജ്യപുരോഗതി കൈവരിക്കൂ എന്ന് അവർ കരുതുന്നു.
    ഇന്ത്യയിൽ 1960കളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും ഇടതുപാർട്ടികളും സ്വതന്ത്രപാർട്ടി വലതുപാർട്ടിയുമായിരുന്നു. ഈ കാലത്ത് കോൺഗ്രസ് ഇടതിനോടൊരു ചായ്‌വ് കാണിക്കുകയുണ്ടായി.
  15. The First Year Plan stressed agriculture and the Second Five Year Plan stressed rapid industrialization. There is always heated controversy over agriculture and industry for nation’s development. Examine different dimensions of this controversy. ഒന്നാം പഞ്ചവത്സരപദ്ധതി കൃഷിക്കും രണ്ടാംപദ്ധതി ത്വരിതഗതിയിലുള്ള വ്യവസായവൽക്കരണത്തിനും ഊന്നൽ നൽകി. രാജ്യത്തിന്റെ വികസനത്തിന് കൃഷി, വ്യവസായം ഇതിൽ ഏതിനാണ് പ്രാധാന്യം നൽകേണ്ടത് എന്നത് സംബന്ധിച്ച് എന്നും വിവാദങ്ങൾ ഉണ്ടാകാറുണ്ട്. ഈ വിവാദത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കുക.
  16. Answer

    ഒന്നാം പദ്ധതി കാർഷികമേഖലയ്ക്കാണ് പ്രാധാന്യം നൽകിയത്. എന്നാൽ രണ്ടാം പഞ്ചവത്സരപദ്ധതി കൃഷിയിൽനിന്ന് വ്യവസായത്തിലേക്കാണ് ലക്ഷ്യമിട്ടത്. ഇന്ത്യയേപോലൊരു വികസ്വരരാജ്യത്തിന് കൃഷിയാണോ വ്യവസായമാണോ കൂടുതൽ ആവശ്യം എന്ന ഒരു ചോദ്യം ഉയർന്നുവന്നു.
    കാർഷികമേഖലയെ പിന്താങ്ങുന്നവർ രണ്ടാംവത്സരപദ്ധതിക്ക് കാർഷികമേഖലയെപ്പറ്റി വ്യക്തമായ ഒരു നയമില്ലെന്നും വ്യവസായം വന്നാൽ അത് ഗ്രാമീണർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വാദിച്ചു. ഗാന്ധിയൻ സാമ്പത്തികശാസ്ത്രജ്ഞനായ ജെ.സി. കുമരപ്പ ഗ്രാമീണമേഖലയിലെ വ്യവസായവൽക്കരണത്തെപ്പറ്റി ഒരു കരടുരേഖ തയ്യാറാക്കി. ശ്രീ ചൗധരി ചരൺസിംഗ് ഇന്ത്യയുടെ ആസൂത്രണപ്രവൃത്തികളിൽ കാർഷികവൃത്തിക്ക് കൂടുതൽ ഊന്നൽ നൽകണമെന്നാവശ്യപ്പെട്ടു. കർഷകരുടെയും ഗ്രാമീണരുടെയും പുരോഗതിക്കു തടസ്സം സൃഷ്ടിച്ചാണ് വ്യവസായത്തെയും നഗരങ്ങളേയും അഭിവൃദ്ധിയിലെത്തിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
    എന്നാൽ വ്യവസായവൽക്കരണത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം തിരിച്ചായിരുന്നു. വ്യവസായം, കൂടുതൽ ഉല്പാദനം എന്നിവ വഴി മാത്രമേ രാജ്യത്തെ ദാരിദ്ര്യത്തിൽനിന്ന് രക്ഷിക്കാൻ കഴിയൂ എന്നവർ അവകാശപ്പെട്ടു. ധാന്യവിളകളുടെ സമൃദ്ധിക്ക് ഒരു വ്യക്തമായ കാർഷികനയമുണ്ടെന്നും അവർ അവകാശപ്പെട്ടു. ഭൂപരിഷ്ക്കരണം വഴി സാധുക്കളായ ഗ്രാമീണർക്ക് ഭൂമി കിട്ടുന്നതിനുള്ള അവസരമുണ്ടാക്കി ജലസേചനത്തിനും, സാമൂഹ്യക്ഷേമത്തിനും തുക മാറ്റിവച്ചു. എന്നാൽ ഈ നയങ്ങൾ അതേപടി നടപ്പിലാക്കാൻ സാധിച്ചില്ല. സാമൂഹികമായും രാഷ്ട്രീയപരമായും അധികാരമുള്ള ഭൂവുടമകളുടെ എതിർപ്പായിരുന്നു പ്രധാന കാരണം. അതിനാൽ അവരുടെ അഭിപ്രായത്തിൽ കൃഷിയിൽ ധാരാളം തുക ചെലവഴിച്ചാലും അത് ഗ്രാമീണരുടെ ദാരിദ്ര്യം മാറ്റുകയില്ല എന്നതായിരുന്നു.
  17. Match the following columns കോളത്തിന് അനുയോജ്യമായവ കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
    Column A Column B Column C
    1st Five year plan
    ആദ്യ പഞ്ചവത്സര പദ്ധതി
    P.C. Mahalanobis
    പി.സി. മഹാലാനോബിസ്
    Industrial development
    ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ്
    2nd Five year plan
    രണ്ടാം പഞ്ചവത്സര പദ്ധതി
    White revolution
    ധവള വിപ്ലവം
    Agriculture and Irrigation
    കൃഷിയും ജലസേചനവും
    Varghese Kurien
    വർഗീസ് കുര്യൻ
    K.N. Raj
    കെ.എൻ. രാജ്
    Anand
    ആനന്ദ്
  18. Answer
    Column A Column B Column C
    1st Five year plan
    ആദ്യ പഞ്ചവത്സര പദ്ധതി
    K.N. Raj
    കെ.എൻ. രാജ്
    Industrial development
    ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ്
    2nd Five year plan
    രണ്ടാം പഞ്ചവത്സര പദ്ധതി
    P.C. Mahalanobis
    പി.സി. മഹാലാനോബിസ്
    Agriculture and Irrigation
    കൃഷിയും ജലസേചനവും
    Varghese Kurien
    വർഗീസ് കുര്യൻ
    White revolution
    ധവള വിപ്ലവം
    Anand
    ആനന്ദ്
  19. Implementation of Five Year Plan had contributed much to the economic development of the country. In implementing developmental policies, there emerged disputes between agriculture and industry. Examine this controversy in the light of first and second Five Year Plans. For sustainable development which one is essential? Substantiate. പഞ്ചവത്സര പദ്ധതി നടപ്പിലാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. വികസന നയങ്ങൾ നടപ്പിലാക്കിയപ്പോൾ കൃഷിയും വ്യവസായവും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തു. ഒന്നാം രണ്ടാം പഞ്ചവത്സര പദ്ധതികളുടെ വെളിച്ചത്തിൽ ഈ വിവാദം പരിശോധിക്കുക. സുസ്ഥിര വികസനത്തിന് അത്യന്താപേക്ഷിതമായത് ഏതാണ്? സമർത്ഥിക്കുക.
  20. Answer

    ഒന്നാം പദ്ധതി കാർഷികമേഖലയ്ക്കാണ് പ്രാധാന്യം നൽകിയത്. എന്നാൽ രണ്ടാം പഞ്ചവത്സരപദ്ധതി കൃഷിയിൽനിന്ന് വ്യവസായത്തിലേക്കാണ് ലക്ഷ്യമിട്ടത്. ഇന്ത്യയേപോലൊരു വികസ്വരരാജ്യത്തിന് കൃഷിയാണോ വ്യവസായമാണോ കൂടുതൽ ആവശ്യം എന്ന ഒരു ചോദ്യം ഉയർന്നുവന്നു.
    കാർഷികമേഖലയെ പിന്താങ്ങുന്നവർ രണ്ടാംവത്സരപദ്ധതിക്ക് കാർഷികമേഖലയെപ്പറ്റി വ്യക്തമായ ഒരു നയമില്ലെന്നും വ്യവസായം വന്നാൽ അത് ഗ്രാമീണർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വാദിച്ചു ഗാന്ധിയൻ സാമ്പത്തികശാസ്ത്രജ്ഞനായ ജെ.സി. കുമരപ്പ ഗ്രാമീണമേഖലയിലെ വ്യവസായവൽക്കരണത്തെപ്പറ്റി ഒരു കരടുരേഖ തയ്യാറാക്കി. ശ്രീ ചൗധരി ചരൺസിംഗ് ഇന്ത്യയുടെ ആസൂത്രണപ്രവൃത്തികളിൽ കാർഷികവൃത്തിക്ക് കൂടുതൽ ഊന്നൽ നൽകണമെന്നാവശ്യപ്പെട്ടു. കർഷകരുടെയും ഗ്രാമീണരുടെയും പുരോഗതിക്കു തടസ്സം സൃഷ്ടിച്ചാണ് വ്യവസായത്തെയും നഗരങ്ങളേയും അഭിവൃദ്ധിയിലെത്തിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ വ്യവസായവൽക്കരണത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം തിരിച്ചായിരുന്നു. വ്യവസായം, കൂടുതൽ ഉല്പാദനം എന്നിവ വഴി മാത്രമേ രാജ്യത്തെ ദാരിദ്ര്യത്തിൽനിന്ന് രക്ഷിക്കാൻ കഴിയൂ എന്നവർ അവകാശപ്പെട്ടു. ധാന്യവിളകളുടെ സമൃദ്ധിക്ക് ഒരു വ്യക്തമായ കാർഷികനയമുണ്ടെന്നും അവർ അവകാശപ്പെട്ടു. ഭൂപരിഷ്ക്കരണം വഴി സാധുക്കളായ ഗ്രാമീണർക്ക് ഭൂമി കിട്ടുന്നതിനുള്ള അവസരമുണ്ടാക്കി ജലസേചനത്തിനും, സാമൂഹ്യക്ഷേമത്തിനും തുക മാറ്റിവച്ചു. എന്നാൽ ഈ നയങ്ങൾ അതേപടി നടപ്പിലാക്കാൻ സാധിച്ചില്ല. സാമൂഹികമായും രാഷ്ട്രീയപരമായും അധികാരമുള്ള ഭൂവുടമകളുടെ എതിർപ്പായിരുന്നു പ്രധാന കാരണം. അതിനാൽ അവരുടെ അഭിപ്രായത്തിൽ കൃഷിയിൽ ധാരാളം തുക ചെലവഴിച്ചാലും അത് ഗ്രാമീണരുടെ ദാരിദ്ര്യം മാറ്റുകയില്ല എന്നതായിരുന്നു.
  21. ‘Land Reforms’ was a major development that happened during the early phase of development. Evaluate the merit and demerits of land reforms. ഭൂപരിഷ്ക്കരണമായിരുന്നു ആദ്യഘട്ടത്തിലെ ഏറ്റവും പ്രധാന വികസനപ്രവർത്തനം. അതിന്റെ ഗുണങ്ങളും ദോഷങ്ങളും വിവരിക്കുക.
  22. Answer

    ഭൂപരിഷ്ക്കരണത്തിലെ ഏറ്റവും പ്രധാന ഗുണങ്ങളിലൊന്ന് ജമീന്ദാരി സമ്പ്രദായം ഇല്ലാതായി എന്നതാണ്. കൃഷിയിൽ താല്പര്യമില്ലാത്ത ഒരു കൂട്ടം ആളുകളിൽ നിന്ന് ഭൂമി വിട്ടുകിട്ടി എന്നതാണ് ഇതിന്റെ മെച്ചം. ഓരോരുത്തർക്കുള്ള ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാനും ഇതിനാൽ സാധിച്ചു.
    എന്നാൽ രണ്ടുകാര്യങ്ങൾ വിജയകമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഒന്നാമതായി ഒരാൾക്ക് എത്രത്തോളം ഭൂമി ആകാം എന്ന ഭൂപരിധി നിയമം ഉണ്ടായിരുന്നെങ്കിലും അതിൽ കൂടുതൽ ഭൂമി ഉള്ളവർ നിയമത്തെ പലവിധത്തിൽ മറികടന്നിരുന്നു. രണ്ടാമതായി മറ്റൊരാളുടെ ഭൂമിയിൽ വാടകയ്ക്ക് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്ക് എല്ലാ നിയമപരമായ സുരക്ഷയും ഉണ്ടായിരുന്നെങ്കിലും അതു മുഴുവൻ ഫലവത്തായില്ല. ചില നിയമങ്ങളെല്ലാം പേപ്പറിൽതന്നെ ഒതുങ്ങി.
  23. Listen to the following conversation. താഴെകൊടുത്തിരിക്കുന്ന സംഭാഷണം ശ്രദ്ധിക്കുക.
    • a) “Recent recession in the global economy did not much affect India like the rest of the world”. ഈയിടെയുണ്ടായ സാമ്പത്തിക മാന്ദ്യം മറ്റുള്ള ലോകരാഷ്ട്രങ്ങളെപ്പോലെ ഇന്ത്യയെ കാര്യമായി ബാധിച്ചില്ല.
    • b) This is because of the influence of public sector in Indian Economy.
    Discuss how public sector and private sector go hand in hand in India. Is there any shift in this policy? പൊതുമേഖലാ സ്ഥാപനങ്ങളുടെ ശക്തിമൂലമാണ് ഇങ്ങിനെ സംഭവിച്ചത്. പൊതുമേഖലയും, സ്വകാര്യമേഖലയും ഇന്ത്യയിൽ എങ്ങിനെ കൈകോർത്തു മുന്നോട്ടു പോകുന്നു എന്നത് വിവരിക്കുക. ഈ മേഖലയിൽ വല്ല നയമാറ്റങ്ങളും വരുന്നുണ്ടോ?
  24. Answer

    പുതിയതായി സ്വാതന്ത്ര്യം കിട്ടിയ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ മുൻപിൽ രണ്ടു മാതൃകകൾ ഉണ്ടായിരുന്നു. കാപ്പിറ്റലിസ്റ്റ് മാതൃകയും സോഷ്യലിസ്റ്റ് മാതൃകയും. വളരെയധികം ചിന്തകൾക്കുശേഷം നമ്മുടെ ലീഡേഴ്സ് ഒരു മിക്സഡ് ഇക്കണോമിയാണ് ഇന്ത്യക്ക് അഭികാമ്യം എന്ന തീരുമാനത്തിലെത്തി. ഇതുകൊണ്ട് രണ്ടു മാതൃകയിൽ നിന്നുമുള്ള ഗുണങ്ങൾ നമുക്ക് കിട്ടി. അതുകൊണ്ട് അവശ്യവ്യവസായങ്ങൾ പൊതുമേഖലയിൽ സ്ഥാപിച്ചുകൊണ്ടും, സ്വകാര്യമൂലധനത്തിന് മറ്റു മേഖലകളിൽ ഊന്നൽ നൽകിക്കൊണ്ടുമാണ് ഇന്ത്യൻ സാമ്പത്തിക സ്ഥിതി രൂപകല്പന ചെയ്തത്.
    രണ്ടു മേഖലകളേയും -പൊതുമേഖലയും സ്വകാര്യമേഖലയും – സമന്വയിപ്പിച്ചുകൊണ്ട് വികസനം നമുക്ക് സാധ്യമായി. അതു കാരണം സാമ്പത്തികമാന്ദ്യം സ്വകാര്യ മൂലധനത്തിന് പ്രാധാന്യം കൽപ്പിക്കുന്ന രാജ്യങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെങ്കിലും ഇന്ത്യയെ അത്ര കാര്യമായി ബാധിച്ചില്ല. പൊതുമേഖലയുടെ നിലനിൽപ്പും ഗവൺമെന്റിന്റെ സാമ്പത്തിക നിയന്ത്രണവുമാണ് ഈ നല്ല സ്ഥിതിയിൽ നിൽക്കാൻ നമ്മളെ സഹായിച്ചത്.
    ഇപ്പോൾ ഇന്ത്യയുടെ നയത്തെ എൽ.പി.ജി എന്ന ചുരുക്കപ്പേരിൽ വിളിക്കാം. എൽ.പി.ജി എന്നാൽ ലിബറലൈസേഷൻ, പ്രൈവറ്റൈസേഷൻ, ഗ്ലോബലൈസേഷൻ എന്നാണ്. ഈ നയം കാരണം സ്വകാര്യമേഖലക്ക് കൂടുതൽ പ്രാധാന്യം കൈവന്നു. പക്ഷേ ഇന്നും അവശ്യ വ്യവസായങ്ങൾ പൊതുമേഖലയിൽ തന്നെയാണ് നില നിർത്തിയിരിക്കുന്നത്.
  25. ‘The Green Revolution delivered only a moderate agricultural growth; but increased polarisation between classes and regions’. In the light of the above statement mention two negative and positive consequences of Green Revolution. ‘ഹരിതവിപ്ലവം വളരെ പരിമിതമായ കാർഷിക വികസനം പ്രദാനം ചെയ്തു, പക്ഷേ പ്രദേശങ്ങളെയും, വർഗ്ഗങ്ങളെയും ഹരിതവിപ്ലവം വിരുദ്ധ വിഭാഗങ്ങളാക്കി’ മുകളിൽ തന്നിരിക്കുന്ന നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ ഹരിതവിപ്ലവത്തിന്റെ അനുകൂല, പ്രതികൂല പരിണിതഫലങ്ങൾ വിവരിക്കുക.
  26. Answer

    ഹരിതവിപ്ലവം- ചുരുങ്ങിയ കാലയളവിൽ കൂടുതൽ കാർഷികോല്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ നയങ്ങളാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്നത്. 1960 -കളിൽ കാർഷികമേഖല വളരെ ദയനീയമായ അവസ്ഥയിലായിരുന്നു. 1965-67ന് ഇടയ്ക്ക് ഇന്ത്യയുടെ പലഭാഗത്തും കഠിനമായ വരൾച്ച ഉണ്ടായി. ഇതിനാൽത്തന്നെ രാജ്യത്ത് ഭക്ഷ്യോല്പാദനം കുറയുകയും പലയിടങ്ങളിലും ക്ഷാമത്തിന് സമാനമായ അവസ്ഥ ഉണ്ടാവുകയും ചെയ്തു.
    ഈ ദുരവസ്ഥയെ നേരിടുന്നതിന് അമേരിക്കപോലുള്ള രാജ്യങ്ങളിൽ നിന്ന് ഭക്ഷ്യസഹായം തേടുന്നതിനും രാജ്യം നിർബന്ധിതമായി. അമേരിക്കൻ നയങ്ങളുടെ ചുവടുപിടിച്ച് ചില സാമ്പത്തിക നയങ്ങൾ ആവിഷ്ക്കരിച്ചു. ഇത്തരമൊരവസ്ഥ നേരിടാൻ ഭക്ഷ്യപര്യാപ്തത നേടുന്നതിനാവശ്യമായ ഒരു നയംതന്നെ കാർഷികമേഖലയ്ക്കുവേണ്ടി ആവിഷ്ക്കരിച്ചു. ജലസേചനമുള്ള സ്ഥലങ്ങളിൽ കൂടുതൽ കൃഷിയിറക്കുക നല്ലതരം വിത്തുകൾ, വളങ്ങൾ മുതലായവ വിതരണം ചെയ്യുക, കീടനാശിനി പ്രയോഗത്തിനും ജലസേചനത്തിനും സബ്സിഡി നൽകുക, ഇവയൊക്കെ കൂടാതെ ഉല്പന്നങ്ങൾ നിശ്ചയിക്കുന്ന വിലയിൽ ഗവൺമെന്റ് തന്നെ വാങ്ങുന്നതിനും ഉറപ്പുനൽകി. ഇതാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്നതിന്റെ തുടക്കം. ചുരുക്കത്തിൽ ഹരിതവിപ്ലവം ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷ കൈവരിക്കുവാനുള്ള മികച്ച നടപടിയായിരുന്നു.
    ഹരിതവിപ്ലവത്താൽ കാർഷികവളർച്ചയിൽ ചെറിയൊരു മാറ്റം വന്നു. ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയുണ്ടായി. ഇതുകൊണ്ട് ധനികരായ കർഷകർക്കും ഭൂവുടമകൾക്കുമാണ് കൂടുതൽ ലാഭം കിട്ടിയത്. അതുകൊണ്ടുതന്നെ പണമുള്ളവർ, പാവപ്പെട്ടവർ എന്നീ ക്ലാസ്സുകളുടെ ധ്രുവീകരണം ദൃശ്യമായി. ഇത് ഇടതുപാർട്ടിക്ക് സാധാരണക്കാരെയും പാവപ്പെട്ട കർഷകരെയും സംഘടിപ്പിക്കാനുള്ള ഒരു അവസരമായി. അതിന്റെ ഫലമായി രാഷ്ട്രീയ സ്വാധീനമുള്ള ഇടത്തരം കർഷകവിഭാഗം രൂപംകൊള്ളുകയുണ്ടായി.
  27. A discussion on “goals of I and II Five Year Plans” has taken place in the class. The student omitted the following points in his discussion note.
    “ഒന്നാം പഞ്ചവത്സരപദ്ധതിയുടെയും രണ്ടാം പഞ്ചവത്സര പദ്ധതിയുടെയും ലക്ഷ്യം” എന്ന വിഷയത്തിൽ ഒരു ചർച്ച ക്ലാസിൽ നടക്കുകയുണ്ടായി. കുട്ടി തന്റെ ചർച്ചയിൽ താഴെപ്പറയുന്ന ആശയങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല.
    • • Focused on land reforms ഭൂപരിഷ്ക്കരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു
    • • Targeted socialistic pattern of society സോഷ്യലിസ്റ്റ് സമ്പ്രദായത്തിലുള്ള ഒരു സമൂഹം
    Consider the above given hints and complete the discussion note. മുകളിൽ തന്നിരിക്കുന്ന സൂചനകൾ ഉൾപ്പെടുത്തി ചർച്ചാകുറിപ്പ് പൂർത്തിയാക്കുക.
  28. Answer

    ഒന്നാം പദ്ധതി കാർഷികമേഖലയ്ക്കാണ് പ്രാധാന്യം നൽകിയത്. എന്നാൽ രണ്ടാം പഞ്ചവത്സരപദ്ധതി കൃഷിയിൽനിന്ന് വ്യവസായത്തിലേക്കാണ് ലക്ഷ്യമിട്ടത്. ഇന്ത്യയേപോലൊരു വികസ്വരരാജ്യത്തിന് കൃഷിയാണോ വ്യവസായമാണോ കൂടുതൽ ആവശ്യം എന്ന ഒരു ചോദ്യം ഉയർന്നുവന്നു.
    കാർഷികമേഖലയെ പിന്താങ്ങുന്നവർ രണ്ടാംവത്സരപദ്ധതിക്ക് കാർഷികമേഖലയെപ്പറ്റി വ്യക്തമായ ഒരു നയമില്ലെന്നും വ്യവസായം വന്നാൽ അത് ഗ്രാമീണർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വാദിച്ചു. ഗാന്ധിയൻ സാമ്പത്തികശാസ്ത്രജ്ഞനായ ജെ.സി. കുമരപ്പ ഗ്രാമീണമേഖലയിലെ വ്യവസായവൽക്കരണത്തെപ്പറ്റി ഒരു കരടുരേഖ തയ്യാറാക്കി. ശ്രീ ചൗധരി ചരൺസിംഗ് ഇന്ത്യയുടെ ആസൂത്രണപ്രവൃത്തികളിൽ കാർഷികവൃത്തിക്ക് കൂടുതൽ ഊന്നൽ നൽകണമെന്നാവശ്യപ്പെട്ടു. കർഷകരുടെയും ഗ്രാമീണരുടെയും പുരോഗതിക്കു തടസ്സം സൃഷ്ടിച്ചാണ് വ്യവസായത്തെയും നഗരങ്ങളേയും അഭിവൃദ്ധിയിലെത്തിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
    എന്നാൽ വ്യവസായവൽക്കരണത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം തിരിച്ചായിരുന്നു. വ്യവസായം, കൂടുതൽ ഉല്പാദനം എന്നിവ വഴി മാത്രമേ രാജ്യത്തെ ദാരിദ്ര്യത്തിൽനിന്ന് രക്ഷിക്കാൻ കഴിയൂ എന്നവർ അവകാശപ്പെട്ടു. ധാന്യവിളകളുടെ സമൃദ്ധിക്ക് ഒരു വ്യക്തമായ കാർഷികനയമുണ്ടെന്നും അവർ അവകാശപ്പെട്ടു. ഭൂപരിഷ്ക്കരണം വഴി സാധുക്കളായ ഗ്രാമീണർക്ക് ഭൂമി കിട്ടുന്നതിനുള്ള അവസരമുണ്ടാക്കി ജലസേചനത്തിനും, സാമൂഹ്യക്ഷേമത്തിനും തുക മാറ്റിവച്ചു. എന്നാൽ ഈ നയങ്ങൾ അതേപടി നടപ്പിലാക്കാൻ സാധിച്ചില്ല. സാമൂഹികമായും രാഷ്ട്രീയപരമായും അധികാരമുള്ള ഭൂവുടമകളുടെ എതിർപ്പായിരുന്നു പ്രധാന കാരണം. അതിനാൽ അവരുടെ അഭിപ്രായത്തിൽ കൃഷിയിൽ ധാരാളം തുക ചെലവഴിച്ചാലും അത് ഗ്രാമീണരുടെ ദാരിദ്ര്യം മാറ്റുകയില്ല എന്നതായിരുന്നു.

5 MARK QUESTIONS & ANSWERS

  1. The First and Second Five Year Plans are basically different. Can you find out the basic differences between the two plans? ഒന്നാം പഞ്ചവത്സരപദ്ധതിയും രണ്ടാം പഞ്ചവത്സരപദ്ധതിയും അടിസ്ഥാനപരമായി വ്യത്യസ്തമാണ്. നിങ്ങൾക്ക് വ്യത്യാസങ്ങൾ എന്തെന്ന് പറയാമോ?
  2. Answer

    പദ്ധതിയുടെ രീതിയിലായിരുന്നു പ്രധാന വ്യത്യാസം. ആദ്യപദ്ധതി മന്ദഗതിയിലുള്ള വികസനമാണ് വിഭാവനം ചെയ്തതെങ്കിൽ രണ്ടാം പദ്ധതി വളരെ വേഗതയിലുള്ള വികസനമാണ് നടപ്പിലാക്കിയത്. മാത്രമല്ല ആദ്യപദ്ധതി കാർഷികകാര്യങ്ങൾക്കാണ് മുൻതൂക്കം കൊടുത്തിരുന്നതെങ്കിൽ രണ്ടാംപദ്ധതി വൻകിടവ്യവസായങ്ങൾക്കാണ് മുൻതൂക്കം നൽകിയത്.
    ആദ്യപഞ്ചവത്സരപദ്ധതി രാജ്യത്തെ ദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കുന്നതിനുവേണ്ടിയായിരുന്നു ശ്രമിച്ചത്. ശ്രീ കെ.എൻ. രാജിന്റെ അഭിപ്രായത്തിൽ ഇന്ത്യക്ക് തിടുക്കത്തിലും എന്നാൽ മന്ദഗതിയിലുമായ ഒരു വികസനം വേണ്ടിയിരുന്നു. അതിവേഗ പ്രവർത്തനം ജനാധിപത്യത്തെത്തന്നെ അപകടപ്പെടുത്തിയേനെ. അതിനാൽ ആദ്യപദ്ധതി കാർഷികവൃത്തിയിലുള്ള പുരോഗതി ഉദ്ദേശിച്ചുള്ളതായിരുന്നു. അണക്കെട്ടുകൾ, ജലസേചനം എന്നിവയ്ക്കാണ് ഇവിടെ പ്രാധാന്യം കൊടുത്തത്. ഭൂവിതരണത്തിലുള്ള അപാകതകൾ കാർഷിക പുരോഗതിക്ക് തടസ്സങ്ങളായിരിക്കുന്നു എന്ന് കണ്ടെത്തിയതുകൊണ്ട് ആദ്യംതന്നെ ഭൂപരിഷ്ക്കരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ആദ്യ പദ്ധതി പ്രവർത്തിച്ചത്.
    രണ്ടാംപദ്ധതി വ്യവസായത്തിന് പ്രാധാന്യം കൊടുത്തു. ശ്രീ. പി.സി. മഹാലാനോബിസിന്റെ നേതൃത്വത്തിലായിരുന്നു അത്. രണ്ടാംപദ്ധതി വ്യവസായ വികസനങ്ങൾ അതിവേഗം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. കോൺഗ്രസ്സിന്റെ ആവാഡി (Avadi) സമ്മേളനത്തിൽ പാസ്സാക്കിയ പ്രമേയം സാമൂഹിക നീതിയെ ലക്ഷ്യമാക്കുന്നതായിരുന്നു. രണ്ടാംപദ്ധതിയിൽ ഇത് നിഴലിക്കുന്നുണ്ട്. ഇറക്കുമതി തീരുവകൾ ഏർപ്പെടുത്തുക വഴി രാജ്യത്തെ വ്യവസായങ്ങളെ രക്ഷിക്കാനുള്ള ശ്രമം നടന്നു. ജനങ്ങളുടെ സേവിംഗ്സും ഇൻവെസ്റ്റ്മെന്റുകളും വർദ്ധിച്ചു. ഇതുമൂലം പൊതുമേഖലയിൽ വൈദ്യുതി, റെയിൽവേ, സ്റ്റീൽ, യന്ത്രസാമഗ്രികൾ, വാർത്താവിനിമയം മുതലായവയുടെ വികസനം സാദ്ധ്യമായി.
  3. State the main arguments in the debate between industrialization and agricultural development at the time of second Five Year Plan? രണ്ടാം പഞ്ചവത്സരപദ്ധതികാലത്തെ കാർഷികവൽക്കരണത്തിന്റെയും വ്യവസായവൽക്കരണത്തേയുംകുറിച്ചുള്ള പ്രധാന വാദങ്ങൾ ഏതെല്ലാമാണെന്ന് വിശദീകരിക്കുക.
  4. Answer

    ഒന്നാം പദ്ധതി കാർഷികമേഖലയ്ക്കാണ് പ്രാധാന്യം നൽകിയത്. എന്നാൽ രണ്ടാം പഞ്ചവത്സരപദ്ധതി കൃഷിയിൽ നിന്ന് വ്യവസായത്തിലേക്കാണ് ലക്ഷ്യമിട്ടത്. ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യത്തിന് കൃഷിയാണോ വ്യവസായമാണോ കൂടുതൽ ആവശ്യം എന്ന ഒരു ചോദ്യം ഉയർന്നുവന്നു.
    കാർഷികമേഖലയെ പിന്താങ്ങുന്നവർ രണ്ടാംവത്സരപദ്ധതിക്ക് കാർഷികമേഖലയെപ്പറ്റി വ്യക്തമായ ഒരു നയമില്ലെന്നും വ്യവസായം വന്നാൽ അത് ഗ്രാമീണർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വാദിച്ചു. ഗാന്ധിയൻ സാമ്പത്തികശാസ്ത്രജ്ഞനായ ജെ.സി. കുമരപ്പ ഗ്രാമീണമേഖലയിലെ വ്യവസായവൽക്കരണത്തെപ്പറ്റി ഒരു കരടുരേഖ തയ്യാറാക്കി. ശ്രീ ചൗധരി ചരൺസിംഗ് ഇന്ത്യയുടെ ആസൂത്രണപ്രവൃത്തികളിൽ കാർഷികവൃത്തിക്ക് കൂടുതൽ ഊന്നൽ നൽകണമെന്നാവശ്യപ്പെട്ടു. കർഷകരുടെയും ഗ്രാമീണരുടെയും പുരോഗതിക്കു തടസ്സം സൃഷ്ടിച്ചാണ് വ്യവസായത്തെയും നഗരങ്ങളേയും അഭിവൃദ്ധിയിലെത്തിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
    എന്നാൽ വ്യവസായവൽക്കരണത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം തിരിച്ചായിരുന്നു. വ്യവസായം, കൂടുതൽ ഉല്പാദനം എന്നിവ വഴി മാത്രമേ രാജ്യത്തെ ദാരിദ്ര്യത്തിൽനിന്ന് രക്ഷിക്കാൻ കഴിയൂ എന്നവർ അവകാശപ്പെട്ടു. ധാന്യവിളകളുടെ സമൃദ്ധിക്ക് ഒരു വ്യക്തമായ കാർഷികനയമുണ്ടെന്നും അവർ അവകാശപ്പെട്ടു. ഭൂപരിഷ്ക്കരണം വഴി സാധുക്കളായ ഗ്രാമീണർക്ക് ഭൂമി കിട്ടുന്നതിനുള്ള അവസരമുണ്ടാക്കി ജലസേചനത്തിനും, സാമൂഹ്യക്ഷേമത്തിനും തുക മാറ്റിവച്ചു. എന്നാൽ ഈ നയങ്ങൾ അതേപടി നടപ്പിലാക്കാൻ സാധിച്ചില്ല. സാമൂഹികമായും രാഷ്ട്രീയപരമായും അധികാരമുള്ള ഭൂവുടമകളുടെ എതിർപ്പായിരുന്നു പ്രധാന കാരണം. അതിനാൽ അവരുടെ അഭിപ്രായത്തിൽ കൃഷിയിൽ ധാരാളം തുക ചെലവഴിച്ചാലും അത് ഗ്രാമീണരുടെ ദാരിദ്ര്യം മാറ്റുകയില്ല എന്നതായിരുന്നു.
  5. ‘Indian policy makers made a mistake by emphasizing the role of state in the economy. India could have developed much better if private sector was allowed a free play right from the beginning’. Give arguments for and against this proposition. “സാമ്പത്തിക രംഗത്ത് ഗവൺമെന്റിന് നിയന്ത്രണാധികാരം കൊടുത്തത് സാമ്പത്തികനയങ്ങൾ ആവിഷ്ക്കരിച്ചവർക്ക് പറ്റിയ ഒരു തെറ്റാണ്. സ്വകാര്യമേഖലയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം കൊടുത്തിരുന്നുവെങ്കിൽ ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ പുരോഗതി ഇന്ത്യ കൈവരിച്ചേനെ” ഈ വാദത്തിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങൾ എഴുതുക.
  6. Answer

    സ്വാതന്ത്ര്യസമയത്ത് ഇന്ത്യയിലെ വികസനത്തിന് രണ്ടു മാതൃകകൾ ഉണ്ടായിരുന്നു.
    • (1) മുതലാളിത്ത വ്യവസ്ഥിതി സ്വകാര്യമേഖലയ്ക്ക് കൂടുതൽ പ്രാധാന്യം
    • (2) സോഷ്യലിസ്റ്റ് മാതൃക പൊതുമേഖലക്ക് കൂടുതൽ പ്രാധാന്യം നൽകുക
    എന്നാൽ നാം ഈ രണ്ടു മാതൃകകളും പിന്തുടരുകയല്ല ചെയ്തത് മറിച്ച് പൊതുമേഖലയേയും സ്വകാര്യമേഖലയേയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു നയമാണ് സ്വീകരിച്ചത്.
    പൊതുമേഖലക്കെതിരായ ആരോപണങ്ങൾ:
    • 1) സ്വകാര്യമേഖലക്ക് വളർച്ചക്കുള്ള സാഹചര്യമില്ലായിരുന്നു.
    • 2) വലിയ പൊതുമേഖലാവിഭാഗം സ്വകാര്യമൂലധനത്തെ നിരുത്സാഹപ്പെടുത്തി. വ്യവസായസംരംഭങ്ങൾ തുടങ്ങുന്നതിന് പെർമിറ്റും ലൈസൻസും മറ്റും വേണ്ടിയിരുന്നു ഇവ കിട്ടാൻ എളുപ്പമല്ലായിരുന്നു.
    • 3) സാധനങ്ങളുടെ ഇറക്കുമതി നിയന്ത്രണം കാരണം മാർക്കറ്റിൽ പൊതുമേഖലക്ക് നല്ല ഉൽപ്പന്നങ്ങൾ നിർമ്മിക്കാനോ വിലകുറച്ച് വിപണനം നടത്താനോ ഉള്ള യാതൊരു വെല്ലുവിളികളും ഇല്ലായിരുന്നു.
    • 4) ഗവൺമെന്റിന്റെ ആവശ്യത്തിൽ കൂടുതലുള്ള നിയന്ത്രണം നടത്തിപ്പിനെ മോശമായി ബാധിക്കുകയും അഴിമതിക്കിടയാക്കുകയും ചെയ്തു.
    സ്വകാര്യമേഖലക്കെതിരായ ആരോപണങ്ങൾ:
    • 1) പൊതുവിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടത്ര തുക ഗവൺമെന്റ് ചെലവഴിച്ചില്ല.
    • 2) സ്വകാര്യമേഖല കടന്നുപോകാൻ മടിക്കുന്നിടത്ത് മാത്രമേ ഗവൺമെന്റ് ഇടപെടുന്നുള്ളൂ.
    • 3) ഗവൺമെന്റ് സ്വകാര്യമേഖലക്ക് ലാഭം നേടിക്കൊടുത്തു.
    • 4) ഉയർന്ന ശമ്പളം വാങ്ങുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന ഇടത്തരക്കാരെ സൃഷ്ടിക്കലായിരുന്നു ഗവൺമെന്റിന്റെ ഇടപെടൽകൊണ്ടുണ്ടായ ഫലം. പാവങ്ങളെ സഹായിക്കാൻ ഈ നയത്തിനു കഴിഞ്ഞതുമില്ല.

8 MARK QUESTIONS & ANSWERS

  1. After independence India faced grave food shortage. The Green Revolution and the White Revolution are two major developments to overcome this crisis. Give a brief explanation about these two revolutions. (Prepare short notes about the two revolutions.) സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ കഠിനമായ ഭക്ഷ്യക്ഷാമം നേരിട്ടു ഹരിതവിപ്ലവവും ധവള വിപ്ലവവുമാണ് ഒരളവുവരെ ഇതിനെ മറികടക്കാൻ സഹായിച്ചത്. ഈ രണ്ടു വിപ്ലവങ്ങളെക്കുറിച്ച് ചുരുക്കി വിവരിക്കുക.
  2. Answer

    1) ഹരിത വിപ്ലവം –
    ചുരുങ്ങിയ കാലയളവിൽ കൂടുതൽ കാർഷികോല്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ നയങ്ങളാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്നത് 1960കളിൽ കാർഷികമേഖല വളരെ ദയനീയമായ അവസ്ഥയിലായിരുന്നു. 1965-67ന് ഇടയ്ക്ക് ഇന്ത്യയുടെ പല ഭാഗത്തും കഠിനമായ വരൾച്ച ഉണ്ടായി. ഇതിനാൽത്തന്നെ രാജ്യത്ത് ഭക്ഷ്യോല്പാദനം കുറയുകയും പലയിടങ്ങളിലും ക്ഷാമത്തിന് സമാനമായ അവസ്ഥ ഉണ്ടാവുകയും ചെയ്തു.
    ഈ ദുരവസ്ഥയെ നേരിടുന്നതിന് അമേരിക്കപോലുള്ള രാജ്യങ്ങളിൽനിന്ന് ഭക്ഷ്യസഹായം തേടുന്നതിനും രാജ്യം നിർബന്ധിതമായി അമേരിക്കൻ നയങ്ങളുടെ ചുവടുപിടിച്ച് ചില സാമ്പത്തിക നയങ്ങൾ ആവിഷ്ക്കരിച്ചു. ഇത്തരമൊരവസ്ഥ നേരിടാൻ ഭക്ഷ്യപര്യാപ്തത നേടുന്നതിനാവശ്യമായ ഒരു നയംതന്നെ കാർഷികമേഖലക്കുവേണ്ടി ആവിഷ്ക്കരിച്ചു. ജലസേചനമുള്ള സ്ഥലങ്ങളിൽ കൂടുതൽ കൃഷിയിറക്കുക നല്ലതരം വിത്തുകൾ, വളങ്ങൾ മുതലായവ വിതരണം ചെയ്യുക, കീടനാശിനി പ്രയോഗത്തിനും ജലസേചനത്തിനും സബ്സിഡി നൽകുക ഇവയൊക്കെ കൂടാതെ ഉല്പന്നങ്ങൾ നിശ്ചയിക്കുന്ന വിലയിൽ ഗവൺമെന്റ് തന്നെ വാങ്ങുന്നതിനും ഉറപ്പുനൽകി ഇതാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്നതിന്റെ തുടക്കം
    ഹരിതവിപ്ലവത്താൽ കാർഷിക വളർച്ചയിൽ ചെറിയൊരു മാറ്റം വന്നു. ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയുണ്ടായി. ഇതുകൊണ്ട് ധനികരായ കർഷകർക്കും ഭൂവുടമകൾക്കുമാണ് കൂടുതൽ ലാഭം കിട്ടിയത്. അതുകൊണ്ടുതന്നെ പണമുള്ളവർ, പാവപ്പെട്ടവർ എന്നീ ക്ലാസ്സുകളുടെ ധ്രുവീകരണം ദൃശ്യമായി. ഇത് ഇടതുപാർട്ടിക്ക് സാധാരണക്കാരെയും പാവപ്പെട്ട കർഷകരെയും സംഘടിപ്പിക്കാനുള്ള ഒരു അവസരമായി. അതിന്റെ ഫലമായി രാഷ്ട്രീയസ്വാധീനമുള്ള ഇടത്തരം കർഷകവിഭാഗം രൂപംകൊള്ളുകയുണ്ടായി.
    2) ധവള വിപ്ലവം –
    ക്ഷീരോല്പാദനം കൂട്ടുക എന്നതാണ് ധവളവിപ്ലവം കൊണ്ടർത്ഥമാക്കുന്നത്. ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് ആന്റ് മാർക്കറ്റിങ്ങ് ഫെഡറേഷൻ ലിമിറ്റഡ് ‘അമുൽ’ രൂപീകരിച്ചു. 2 1/2 (രണ്ടര) ദശലക്ഷം ക്ഷീരോല്പാദകരുടെ സംഘടിത സഹകരണ പ്രസ്ഥാനമാണ് അമുൽ. ദാരിദ്ര്യരേഖയിൽ ഉള്ളവർക്ക് രക്ഷപ്പെടാൻ സഹായിക്കുന്ന ഉത്തമ മാതൃകയാണിത്. ഇത് ധവളവിപ്ലവം എന്ന പേരിലറിയപ്പെടുന്നു 1970 -ൽ ഗ്രാമീണ വികസനപദ്ധതി ‘ഓപ്പറേഷൻ ഫ്ലഡ്’ പ്രവർത്തനം തുടങ്ങി. ഇടത്തട്ടുകാരെ ഒഴിവാക്കി ഉല്പാദകരേയും ഉപഭോക്താവിനേയും അടുപ്പിക്കുന്നതും പാലുല്പാദനം കൂട്ടുന്നതും ഉല്പാദകർക്ക് സ്ഥിരവരുമാനത്തിന് സാധ്യമാകുന്നതുമാണ് ഈ പദ്ധതി. ക്ഷീരോല്പാദനം വികസനത്തിനുള്ള ഒരു മാർഗ്ഗംകൂടിയാണെന്ന് ഇതു തെളിയിച്ചു. ഇത് തൊഴിലും വരുമാനവും ഗ്രാമീണർക്ക് നൽകുന്നു. വർഗ്ഗീസ് കുര്യനാണ് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് ആന്റ് മാർക്കറ്റിങ്ങ് ഫെഡറേഷൻ ലിമിറ്റഡിന്റെ രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ചത്. അതിനാൽ അദ്ദേഹം ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നു.

Loading

"There is no joy in possession without sharing". Share this page.
Categories: Notes

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *