HST Social Science: Online Study Materials-Mesopotamian Civilisation
മെസോപ്പൊട്ടേമിയൻ സംസ്കാരം (Mesopotamian Civilization)
✓
- ✸ ഏതാണ്ട് ബി.സി.4000 ഓടെ നദീതടങ്ങളിലാണ് ആദ്യകാല സംസ്കാരങ്ങൾ ഉടലെടുത്തത്. അവയിൽ മെസോപ്പൊട്ടേമിയൻ സംസ്കാരം ആദ്യത്തേതെന്ന് കരുതപ്പെടുന്നു.
- ✸ മെസോപ്പൊട്ടേമിയൻ സംസ്കാരം ഇറാഖിലും കുവൈത്തിലും സ്ഥിതിചെയ്യുന്ന ടൈഗ്രിസ്, യൂഫ്രട്ടീസ് നദീതടങ്ങളിൽ ബിസി 4000 ൽ രൂപംകൊണ്ടതായി പറയപ്പെടുന്നു.
- ✸ “നദികൾക്കിടയിലെ രാജ്യം” എന്നതാണ് ‘മെസോപ്പൊട്ടേമിയ’ എന്ന വാക്കിനർഥം.
- ✸ ബി.സി 3500 ൽ മെസൊപ്പൊട്ടേമിയയിലാണ് കുശവന്റെ ചക്രം കണ്ടുപിടിച്ചത്.
- ✸ മെസൊപ്പൊട്ടേമിയയിലെ പ്രധാന പട്ടണമാണ് ഉർ.
- ✸ ചാന്ദ്രദേവനായ നന്നാർ ആയിരുന്നു ഉർ പട്ടണത്തിന്റെ പ്രധാന ദേവൻ. നന്നാറിന്റെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന കുന്ന് “സ്വർഗീയകുന്ന് ” എന്നറിയപ്പെട്ടു.
- ✸ മെസോപ്പൊട്ടേമിയയിൽ നിലനിന്നിരുന്ന ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രമുഖ രാജാവായിരുന്നു ഹമ്മുറാബി. ബിസി 1792 മുതൽ ബിസി 1750 വരെ അദ്ദേഹം സാമ്രാജ്യം ഭരിച്ചു.
- ✸ ബാബിലോണിയയിലെ പ്രമുഖ നിയമദാതാവായി അറിയപ്പെടുന്നത് ഹമ്മുറാബിയാണ്. അദ്ദേഹം തയ്യാറാക്കിയ നിയമസംഹിതയാണ് “The Code of Hammurabi”.
- ✸ പുരാതന ലോകത്തിലെ അത്ഭുതങ്ങളിലൊന്നായ “ആടുന്ന പൂന്തോട്ടം” ബാബിലോണിയയിലാണ് സ്ഥിതി ചെയ്തിരുന്നത്.
- ✸ നെബുക്കദ് നെസ്സാർ രാജാവാണ് ആടുന്ന പൂന്തോട്ടം പണികഴിപ്പിച്ചത്.
- ✸ മെസോപ്പൊട്ടേമിയക്കാർ രാജാവിനെ ദൈവത്തിന്റെ പ്രതി പുരുഷനായാണ് കണ്ടിരുന്നത്.
- ✸ ക്യൂണിഫോം ലിപി മെസൊപ്പൊട്ടേമിയയിലെ സുമേറിയൻ ജനത വികസിപ്പിച്ചെടുത്ത ലിപിയാണ്.
- ✸ വസ്തുക്കളെ സൂചിപ്പിക്കാൻ ചിത്രങ്ങളും/ചിഹ്നങ്ങളും ഉപയോഗിക്കുന്നതാണ് ക്യൂണിഫോം ലിപി.
- ✸ ലോകത്ത് കലണ്ടർ ആദ്യമായി കണ്ടുപിടിച്ചത് മെസൊപ്പൊട്ടേമിയൻ ജനതയാണ്.
- ✸ ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടറായിരുന്നു മെസോപ്പൊട്ടേമിയക്കാരുടേത്.
- ✸ അവർ ഒരു ദിവസത്തെ ആദ്യമായി 24 മണിക്കൂറായി വിഭജിച്ചു. മെസോപ്പൊട്ടേമിയക്കാർ കമ്പിളിയുടുപ്പാണ് ധരിച്ചിരുന്നത്
പ്രധാനപ്പെട്ട ചോദ്യങ്ങൾ
✓
- ചാന്ദ്രപഞ്ചാംഗം ആദ്യമായി വികസിപ്പിച്ചത് – മെസോപ്പൊട്ടേമിയക്കാർ
- യൂഫ്രട്ടീസ്, ടൈഗ്രിസ് നദികൾക്കിടയിൽ വികാസം പ്രാപിച്ച സംസ്കാരം – മെസോപ്പൊട്ടേമിയൻ സംസ്കാരം
- “മെസോപ്പൊട്ടേമിയ” ഏതു രാജ്യത്തിൻറെ പഴയ പേരാണ് – ഇറാക്ക്
- ലോകത്തിലെ ഏറ്റവും പഴയ നാഗരികത – സുമേറിയൻ
- സുമേറിയൻ സംസ്കാരത്തിന്റെ മറ്റൊരു പേര് – ഉർ സംസ്കാരം
- എഴുത്തുവിദ്യ ആദ്യമായി ഉപയോഗിച്ച നാഗരികത – സുമേറിയൻ
- ക്യൂണിഫോം ലിപി വികസിപ്പിച്ചെടുത്ത സംസ്കാരം – സുമേറിയൻ
- മെസപ്പൊട്ടോമിയയെ “ചന്ദ്രകലാതടം ‘ (Land of fertile Cresent) എന്ന് വിശേഷിപ്പിച്ച പുരാവസ്തു ഗവേഷകൻ – പ്രൊഫ. ബ്രസ്റ്റഡ്