Plus Two Economics – Chapter 2 Online Exam in Malayalam
Plus Two Economics – Chapter 2 Online Exam in Malayalam

Plus Two Economics – Chapter 2 Online Exam in Malayalam

Test

Multi-choice

Question

1. ഒറ്റപ്പെട്ടത് തിരഞ്ഞെടുക്കുക

Answers

ചായയും കാപ്പിയും

ബ്രഡും ജാമും

കാറും പെട്രോളും

പഞ്ചസാരയും ചായപ്പൊടിയും

Feedback

Question

2.  താഴെ കൊടുത്തവയിൽ നിന്നും ഇലാസ്തികയുള്ളതിനെ മാത്രം തെരഞ്ഞെടുക്കുക.

Answers

തക്കാളി, മാങ്ങ, ഉടുപ്പുകൾ

ഉപ്പ്, ഉടുപ്പുകൾ, തക്കാളി

ഉപ്പ്, ഔഷധങ്ങൾ, തക്കാളി

ഉപ്പ്, ഔഷധങ്ങൾ, മെഴ്സിഡസ് ബെൻസ് കാർ

Feedback

Question

3. ഉദാസീനതാ വക്രം ആരുടെ സംഭാവനയാണ് ?

Answers

PA Samuelson

JR Hicks

Alfred Marshall

Lionel Robins

Feedback

Question

4. താഴേ നൽകിയിരിക്കുന്ന ബജറ്റ് രേഖയിൽ , AA രേഖയിൽ നിന്നും BB രേഖയായി മാറാനുള്ള കാരണം ?

Change in Budget Line

Answers

രണ്ടാമത്തെ വസ്തുവിന്റെ വിലയിലെ വർദ്ധനവ്

വരുമാനത്തിലെ കുറവ്

വരുമാനത്തിലെ വർദ്ധനവ്

ഒന്നാമത്തെ വസ്തുവിന്റെ വിലയിലുണ്ടായ കുറവ്

Feedback

Question

5. ഒറ്റപ്പെട്ടത് തിരഞ്ഞെടുക്കുക.

Answers

ഉപ്പ്

തീപ്പെട്ടി

ഷർട്ട്

മൊട്ടുസൂചി

Feedback

Question

6. താഴേ കൊടുത്തിരിക്കുന്നവയിൽ ഉദാസീനതാവക്രത്തിന്റെ സവിശേഷത ഏതാണ് ?

Answers

കേന്ദ്രത്തിന് കോൺവെക്സ്

രണ്ട് ഉദാസീനതാവക്രങ്ങൾ ഒരിക്കലും ചേദിക്കാറില്

ഉയർന്ന നിസംഗതാവക്രങ്ങൾ ഉയർന്ന സംതൃപ്തി നൽകുന്നു

ഇവയെല്ലാം

Feedback

Question

7. സാധനം 1 ന്റെ വില 10 ഉം സാധനം 2 ന്റെ വില 5 ഉം ആയാൽ ബജറ്റ് രേഖയുടെ ചെരിവ് ?

Answers

10

.5

-2

5

Feedback

Question

8. ചോദനത്തെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏതാണ് ?

Answers

പ്രതിസ്ഥാപന വസ്തുക്കളുടെ വില

വില

വരുമാനം

അഭിരുചിയും താത്പര്യവും

Feedback

Question

9. y = f (x) ആയാൽ y ഏത് ചരമാണ് ?

Answers

ആശ്രിത ചരം

എക്സോജീനിയസ്

സ്വതന്ത്ര ചരം

ഇവയൊന്നുമല്ല

Feedback

Question

10. AA രേഖയിൽ നിന്നും AC രേഖയിലേക്കുള്ള ബജറ്റ് രേഖയുടെ മാറ്റം സൂചിപ്പിക്കുന്നത് ?

Change in Budget Line

Answers

രണ്ടാമത്തെ വസ്തുവിന്റെ വില കൂടി

രണ്ടാമത്തെ വസ്തുവിന്റെ വില കുറഞ്ഞത്

ഉപഭോക്താവിന്റെ വരുമാനം കുറഞ്ഞത്

ഒന്നാമത്തെ വസ്തുവിന്റെ വില വർദ്ധിച്ചത്

Feedback

Question

11. വില വർധിക്കുമ്പോൾ ചെലവിൽ മാറ്റമില്ലങ്കിൽ ഇലാസ്തികത ?

Answers

ഏകാത്മകത

ഉയർന്നത്

കുറഞ്ഞത്

പൂജ്യം

Feedback

Question

12. മറ്റ് വസ്തുക്കൾ സ്ഥിരമായിരിക്കുമ്പോൾ ഒരു വസ്തുവിന്റെ വിലയിലുണ്ടാകുന്ന കുറവ് എന്തിന് കാരണമാകുന്നു ?

Answers

ചോദന വർധനവ്

ചോദന അളവിലെ വർധനവ്

ചോദന അളിവിലെ കുറവ്

ചോദന കുറവ്

Feedback

Question

13. താഴേ നൽകിയവയിൽ ഇലാസ്തികത കൂടിയ വസ്തു ?

Answers

അരി

വൈദ്യുതി

ജീവൻ രക്ഷാ മരുന്നുകൾ

കമ്പ്യൂട്ടർ

Feedback

Question

14. ഇലാസ്തികത ഒന്ന് ആയ ചോദന വക്രത്തിന്റെ രൂപം ?

Answers

റെക്റ്റാംഗുലർ ഹൈപ്പർബോള

പൂർണ ഇലാസ്തികത വക്രം

y അക്ഷത്തിന് സമാന്തരം

x അക്ഷത്തിന് സമാന്തരം

Feedback

Question

15. താഴേ നൽകിയ ബജറ്റ് രേഖ പരിഗണിക്കുക. AA രേഖ AB രേഖയായി മാറുന്നതിനുള്ള കാരണം ?

Shift in Budget Line

Answers

രണ്ടാമത്തെ വസതുവിന്റെ വില കുറഞ്ഞത്

ഒന്നാമത്തെ വസ്തുവിന്റെ വില വർദ്ധിച്ചത്

ഒന്നാമത്തെ വസ്തുവിന്റെ വില കുറഞ്ഞത്

രണ്ടാമത്തെ വസ്തുവിന്റെ വില വർദ്ധിച്ചത്

Feedback

Question

16. ഒരു ഉപഭോക്താവിന്റെ ചോദനവക്രം വരയ്ക്കുമ്പോൾ താഴേ നൽകിയവയിൽ ഒന്ന് ഒഴികെ മറ്റെല്ലാം സ്ഥിരമായിരിക്കും. അത് ഏതെന്ന് തിരഞ്ഞെടുക്കുക ?

Answers

വസ്തുവിന്റെ വില

മറ്റു വസ്തുക്കളുടെ വില

ഉപഭോക്താവിന്റെ വരുമാനം

അഭിരുചിയും താല്പര്യങ്ങളും

Feedback

Question

17. ഒരു ഉപഭോക്താവിന്റെ തിരഞ്ഞെടുപ്പ് മോണോടോണിക്ക് പ്രിഫറൻസ് ആണെങ്കിൽ താഴേ നൽകിയ ബണ്ടിലുകളിൽ ഏതാണ് അദ്ധേഹം തിരഞ്ഞെടുക്കുക ?

( 15, 15 ), ( 13, 14 ), ( 12, 12 ), ( 12, 11 )

Answers

( 12, 11 )

( 15, 15 )

( 13, 14 )

( 12, 12 )

Feedback

Question

18. ഒരു നിസംഗതാ വക്രത്തിന്റെ ചരിവ് സൂചിപ്പിക്കുന്നത് ?

Answers

വില അനുപാതം

DMU

DMRS

ഇവയൊന്നുമല്ല

Feedback

Question

19. താഴേ നൽകിയ ബജറ്റ് രേഖ ശ്രദ്ധിക്കുക. ഇവിടെ G എന്ന ബിന്ദു സൂചിപ്പിക്കുന്നത് ?

Shift in Budget Line

Answers

മേൻമ കുറഞ്ഞ ബണ്ടിൽ

മുൻഗണനയുള്ള ബണ്ടിൽ

വിഭവ ദൗർലഭ്യം

മേൻമ കൂടിയ ബണ്ടിൽ

Feedback

Question

20. x എന്ന വസ്തുവിന്റെ വില കുറയുന്നതിന്റെ ഫലമായി y എന്ന മറ്റൊരു വസ്തുവിന്റെ ചോദനം കൂടുന്നു എങ്കിൽ ഈ വസ്തുക്കളെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തും ?

Answers

പ്രതിസ്ഥാപന വസ്തു

സാധാരണ വസ്തു

മേന്മ കുറഞ്ഞ വസ്തു

പൂരക വസ്തു

Feedback

Question

21. q = a – bp എന്ന ചോദന വക്രത്തിന്റെ ചെരിവ് ആണ്

Answers

a

-bp

-b

q

Feedback

Question

22. മേന്മ കുറഞ്ഞ വസ്തുക്കളുടെ കാര്യത്തിൽ വരുമാനവും ചോദനവും തമ്മിലുള്ള ബന്ധം എപ്രകാരമാണ് ?

Answers

വിപരീത ബന്ധം

പോസിറ്റീവ്

സ്ഥിരബന്ധം

പ്രവചിക്കാൻ കഴിയാത്തത്

Feedback

Question

23. താഴേ നൽകിയ ഗ്രാഫ് ശ്രദ്ധിക്കുക. ബജറ്റ് രേഖ AA യിൽ നിന്ന് AB ആയി മാറുന്നതിനുള്ള കാരണം ?

Budget Line Shift

Answers

രണ്ടാമത്തെ വസ്തുവിന്റെ വില വർദ്ധിച്ചത്

ഒന്നാമത്തെ വസ്തുവിന്റെ വില വർദ്ധിച്ചത്

രണ്ടാമത്തെ വസ്തുവിന്റെ വില കുറഞ്ഞത് കൊണ്ട്

ഒന്നാമത്തെ വസ്തുവിന്റെ വില കുറഞ്ഞത് കൊണ്

Feedback

Question

24. ഒരു റെക്ടാംഗുലർ ഹൈപ്പർബോള ചോദന വക്രത്തിലെ ഇലാസ്തികത എത്രയായിരിക്കും ?

Answers

1

0

-1

>1

Feedback

Question

25. വില കുറയുമ്പോൾ ചോദനം വർധിക്കുന്നതിനെ വിളിക്കുന്നത് ?

Answers

ചോദാനത്തിന്റെ വികാസം

ചോദന ഏറ്റം

ചോദനത്തിന്റെ സങ്കോചം

ചോദനത്തിന്റെ മാറ്റം

Feedback

Question

26. വില 10 ൽ നിന്ന് 15 ആയതിന്റെ ഫലമായി ചോദനം 100 യൂണിറ്റിൽ നിന്ന് 75 യൂണിറ്റായി കുറഞ്ഞു. ഇലാസ്തികതയുടെ മൂല്യം എത്ര ?

Answers

5.5

5

.5

1.5

Feedback

Question

27. x എന്ന വസ്തുവിന്റെ വില വർദ്ധിക്കുമ്പോൾ y എന്ന വസ്തുവിന്റെ ചോദനം വർദ്ധിക്കുന്നു. ഇവിടെ x ഉം y ഉം ഏത് തരം വസ്തുക്കളായിരിക്കും ?

Answers

പ്രതിസ്താപന വസ്തുക്കൾ

പൂരക വസ്തുക്കൾ

മേന്മ കുറഞ്ഞ വസ്തുക്കൾ

ആഡംബര വസ്തുക്കൾ

Feedback

Question

28. ഒരു ഉപഭോക്താവിന്റെ മാസ വരുമാനം 500 രൂപയായിരുന്നപ്പോൾ y എന്ന വസ്തു 4 കിലോ വാങ്ങുന്നു. അദ്ദേഹത്തിന്റെ വരുമാനം 100 രൂപ കൂടിയപ്പോൾ y എന്ന വസ്തുവിന്റെ ഉപഭോഗം 2 യൂണിറ്റായി കുറച്ചു. y ഏത് തരം വസ്തുവായിരിക്കും ?

Answers

പൂരക വസ്തുക്കൾ

മേന്മ കുറഞ്ഞ വസ്തുക്കൾ

ആഡംബര വസ്തുക്കൾ

പ്രതിസ്താപന വസ്തുക്കൾ

Feedback

Question

29. മനുഷ്യന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഒരു വസ്തുവിന്റെ കഴിവിനെ പറയുന്നത് ?

Answers

ചോദനം

ഉപയുക്തത

വസ്തുവിന്റെ മൂല്യം

ബജറ്റ്

Feedback

Question

30. ഒരുമിച്ച് ഉപയോഗം നടത്തുന്ന വസ്തുക്കളെ വിളിക്കുന്ന പേര് ?

Answers

പൂരക വസ്തുക്കൾ

പ്രതിസ്താപന വസ്തുക്കൾ

മേന്മ കുറഞ്ഞ വസ്തുക്കൾ

ആഡംബര വസ്തുക്കൾ

Feedback

Question

31. തന്റെ ഇഷ്ടാനുസരണം ചെലവഴിക്കാൻ ഉപഭോക്താവ് കൈവശം സൂക്ഷിക്കുന്ന പണം

Answers

ഉപഭോഗ ബണ്ടിൽ

ബജറ്റ് സെറ്റ്

ബഡ്ജറ്റ് രേഖ

ഉപഭോക്താവിന്റെ ബജറ്റ്

Feedback

Question

32. നിലവിലുള്ള കമ്പോള വിലയുടെയും പണവരുമാനത്തിന്റെയും അടിസ്ഥാനത്തിൽ തനിക്ക് വാങ്ങുവാൻ സാധ്യമാകുന്ന എല്ലാ ബണ്ടിലുകളുടെയും കൂട്ടത്തെ ___വിളിക്കും

Answers

ഉപഭോക്താവിന്റെ ബജറ്റ് 

ബജറ്റ് സെറ്റ്

ഉപഭോക്താവിന്റെ വരുമാനം

ഉപഭോഗ ബണ്ടിൽ

Feedback

Question

33. P1X1 + P2X2 = M എന്ന സമവാക്യം ഒരു ____ആണ്

Answers

ബജറ്റ് അസമത

ഉപഭോക്താവിന്റെ വരുമാനം

ബജറ്റ് രേഖ സമവാക്യം

ബജറ്റ്

Feedback

Question

34. 10X1 + 5X2 = 50,  ഈ സമവാക്യത്തിലെ വെർട്ടിക്കൽ ഇന്റർസെപ്ഷൻ ?

Answers

10

5

15

2

Feedback

Question

35. 6X1 + 6X2 = 60 എന്ന സമവാക്യം പരിഗണിക്കുക. ഉപഭോക്താവിന് വരുമാനം മുഴുവൻ ഒന്നാമത്തെ വസ്തു വാങ്ങിക്കുവാൻ ഉപയോഗിക്കുകയാണങ്കിൽ എത്ര യൂണിറ്റ്, ഒന്നാമത്തെ വസ്തു അദ്ദേഹത്തിന് വാങ്ങിക്കുവാൻ കഴിയും ?

Answers

6

5

10

66

Feedback

Question

36. ഉപഭോക്താവിന്റെ വരുമാനം കുറയുകയാണങ്കിൽ , നിലവിലെ ബജറ്റ് ലൈനിന് സംഭവിക്കാവുന്ന മാറ്റം ?

Answers

സമാന്തരമായി ഇടത്തോട്ട് മാറുന്നു

X ആക്സിനെ കേന്ദ്രമാക്കി y ആക്സിസിൽ മാത്രം മാറുന്നു

സമാന്തരമായി വലത്തോട്ട് നീങ്ങുന്നു

മാറ്റമുണ്ടാകുന്നില്ല

Feedback

Question

37. ഒന്നാമത്തെയും രണ്ടാമത്തെയും വസ്തുക്കളുടെ വിലകൾ യഥാക്രമം 2, 5 എന്നിങ്ങനെയാണ്. രണ്ടാമത്തെ വസ്തുവിന്റെ വില 6 ആവുകയാണങ്കിൽ,ബജറ്റ് രേഖാ സമവാക്യം ?

Answers

2X1 + 5X2 = 20

6X1 + 6X2 = 20

6X1 + 5X2 = 20

2X1 + 6X2 = 20

Feedback

Question

38. 5X1 + 5X2 = 50 എന്ന സമവാക്യ പ്രകാരം , ഉപഭോക്താവിന് ഒന്നാമത്തെയും രണ്ടാമത്തെയും വസ്തുക്കളുടെ തുല്യ അളവുകൾ ലഭിക്കാവുന്ന ബണ്ടിൽ ആണ്

Answers

(5, 5)

(4, 5)

(10, 5)

(5, 10)

Feedback

Question

39. ഒരു ഉപഭോക്താവ് 6 യൂണിറ്റ് ഒന്നാമത്തെ വസ്തുവും ,8 യൂണിറ്റ് രണ്ടാമത്തെ വസ്തുവും വാങ്ങിക്കുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും വസ്തുക്കളുടെ വിലകൾ യഥാക്രമം 6 ഉം 8 ഉം ആണ്. ഉപഭോക്താവിന്റെ വരുമാനം ?

Answers

48

100

14

180

Feedback

Question

40. കാർഡിനൽ ഉപയുക്ത വിശകലനം മുന്നോട്ട് വച്ച വ്യക്തി ?

Answers

JR Hicks

Alfred Marshall

PA Samuelson

Robins

Feedback

Question

41. ഒന്നാമത്തെ വസ്തുവിന്റെ വിലയും രണ്ടാമത്തെ വസ്തുവിന്റെ വിലയും യഥാക്രമം 3 ഉം 5 ഉം ഉപഭോക്താവിന്റെ വരുമാനം 30 ഉം ആകുന്നു. രണ്ട് വസ്തുക്കളുടെയും വിലകൾ ഇരട്ടിയാവുകയാണങ്കിൽ , ബജറ്റ് രേഖ സമവാക്യം ?

Answers

6X1 + 10X2 = 30

3X1 + 5X2 = 60

6X1 + 10X2 = 60

10X1 + 6X2 = 30

Feedback

Question

42. ബജറ്റ് രേഖ താഴോട്ടു ചരിഞ്ഞ് താഴുന്നതിനുള്ള കാരണം ?

Answers

വരുമാനം സ്ഥിരമാക്കി നിലനിർത്തിക്കൊണ്ട്, ഉപഭോക്താവിന് ഒന്നാമത്തെ വസ്തുവിന്റെ അധിക യൂണിറ്റ് നേടിയെടുക്കണമെങ്കിൽ രണ്ടാമത്തെ വസ്തുവിന്റെ അളവിൽ കുറവ് വരുത്തേണ്ടി വരുന്നത് കൊണ്ട്.

ബജറ്റ് രേഖയുടെ ചരിവ് എപ്പോഴും നെഗറ്റീവ് മൂല്യം ആയത്കൊണ്ട് 

കോൺവെക്സ് മുൻഗണന

മുകളിൽ കൊടുത്തവയെല്ലാം കാരണം

Feedback

Question

43. ബജറ്റ് അസമതയെ കാണിക്കുന്ന സമവാക്യംതെരഞ്ഞെടുക്കുക ?

Answers

P1X1 + P2X2 = M

P1X1 + P2X2 ≤ M

P1X1 + P2X2 ≥ M

P1X1 + P2X2 ≠ M

Feedback

Question

44. ബജറ്റ് രേഖയിലുള്ള ഏതൊരു ബിന്ദുവും സൂചിപ്പിക്കുന്നത് 

Answers

വസ്തുക്കളുടെ വിലകളുടെ തുല്യതയെ

ഒന്നാമത്തെ വസ്തുവിന്റെ വിലകളെ

രണ്ടാമത്തെ വസ്തുക്കളുടെ വിലകൾക്ക് തുല്യം

ഉപഭോക്താവിന്റെ വരുമാനം പൂർണ്ണമായി ചിലവഴിക്കുന്നതിനെ

Feedback

Question

45. ചിത്രത്തിൽ E എന്ന ബിന്ദു സൂചിപ്പിക്കുന്നത് ?

Equilibrium Situation

Answers

സംതുലിതാവസ്ഥ

ബജറ്റ് രേഖ

നിസ്സംഗതാ വക്രം

ഉല്പാദന സാധ്യത 

Feedback

Question

46. A യെ B യുമായി യോജിപ്പിക്കുക.

A B
a. തക്കാളി  i. പൂരക വസ്തുക്കൾ
b. ബ്രഡും ജാമും  ii. ഇലാസ്തിക ചോദനം 
c. മെഡിസിൻ iii. പ്രതിസ്ഥാപന വസ്തുക്കൾ
d. കാപ്പിയും ചായയും iv. ഇലാസ്തികമല്ലാത്ത ചോദനം

Answers

a – ii, b – i, c – iv, d – iii

a – i, b – Ii, c – iv, d – iii

a – ii, b – iii, c – iv, d – i

a – iii, b – i, c – iv, d – ii

Feedback

Question

47. H എന്ന ബിന്ദു സൂചിപ്പിക്കുന്നത്  ?

Superior Bundle

Answers

മേൻമ കുറഞ്ഞ ബണ്ടിൽ

വിഭവ ദൗർലഭ്യം

പൂരക വസ്തു

മേൻമ കൂടിയ ബണ്ടിൽ

Feedback

Question

48. ഡയഗ്രം നിരീക്ഷിക്കുക. DD ൽ നിന്നും D1Dലേക്കുള്ള മാറ്റം സൂചിപ്പിക്കുന്നത് 

Increase in Demand

Answers

ചോദന വർദ്ധനവ്

ചോദന കുറവ് 

ചോദന വികാസം

ചോദനത്തിന്റെ സങ്കോചം 

Feedback

Question

49. P1X1 + P2X2 ≤ M എന്നത് ഒരു ഉപഭോക്താവിന്റെ ബജറ്റ് പരിമിതിയെ കാണിക്കുന്നു. ഇതിലെ പരിമിതിയെ തിരിച്ചറിയുക.

Answers

P1, P2, M

P1, P2

M

P1, M

Feedback

Question

50. ഡയഗ്രം നിരീക്ഷിക്കുക. A ൽ നിന്നും B ലേക്കുള്ള മാറ്റം സൂചിപ്പിക്കുന്നത്

Expansion in Demand

Answers

ചോദന വികാസം

ചോദനത്തിന്റെ സങ്കോചം 

ചോദന വർദ്ധനവ്

ചോദന കുറവ് 

Feedback

This practice exam is prepared by www.myeconomics.info

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *