Plus Two Economics-Chapter-2: Questions and Answers in Malayalam
Plus Two Economics-Chapter-2: Questions and Answers in Malayalam

Plus Two Economics-Chapter-2: Questions and Answers in Malayalam

അദ്ധ്യായം 2

ഉപഭോക്തൃ പെരുമാറ്റ സിദ്ധാന്തം

ചോദ്യങ്ങളും ഉത്തരങ്ങളും

    ഒറ്റപ്പെട്ടത് തിരഞ്ഞെടുക്കുക
  1. ചായയും കാപ്പിയും, ബ്രഡും ജാമും, കാറും പെട്രോളും, പഞ്ചസാരയും ചായപ്പൊടിയും.
  2. ഉത്തരം :

    ചായയും കാപ്പിയും. മറ്റുള്ളവ പൂരക വസ്തുക്കളാണ്.

  3. ഉപ്പ്, തീപ്പെട്ടി, ഷർട്ട്, മൊട്ടുസൂചി
  4. ഉത്തരം

    ഷർട്ട്, മറ്റുള്ളവ വില കുറഞ്ഞ വസ്തുക്കളാണ്.

  5. P 1 / P 2 , MOC, -X 1 / -X2 , MRS
  6. ഉത്തരം :

    MOC മറ്റുള്ളവ ചെരിവിനെ സൂചിപ്പിക്കുന്നു.

  7. താഴേ പറയുന്ന വസ്തുക്കളെ ഇലാസ്തിക ചോദനം എന്നും ഇലാസ്തികമല്ലാത്തത് എന്നും രണ്ടായി തരംതിരിക്കുമല്ലൊ ?
  8. തക്കാളി, മാങ്ങ, ഔഷധങ്ങൾ, മെഴ്സിഡസ് ബെൻസ് കാർ, ഉടുപ്പുകൾ, ഉപ്പ്.

    ഉത്തരം

    Table 2.1
    ഇലാസ്തികതയുള്ളവ ഇലാസ്തികത ഇല്ലാത്തവ.
    തക്കാളി ഔഷധങ്ങൾ
    മാങ്ങ മെഴ്സിഡസ് ബെൻസ് കാർ
    ഉടുപ്പുകൾ ഉപ്പ്
    ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
  9. ഉദാസീനതാ വക്രം ആരുടെ സംഭാവനയാണ് ?
    1. JR.Hicks .
    2. PA Samuelson.
    3. Alfred Marshall.
    4. Lionel Robins .

    ഉത്തരം :

    A. JR Hicks

  10. താഴേ കൊടുത്തിരിക്കുന്നവയിൽ ഉദാസീനതാവക്രത്തിന്റെ സവിശേഷത ഏതാണ് ?
    1. കേന്ദ്രത്തിന് കോൺവെക്സ്
    2. നെഗറ്റീവ് ചെരിവ്
    3. രണ്ട് ഉദാസീനതാവക്രങ്ങൾ ഒരിക്കലും ചേദിക്കാറില്ല
    4. ഉയർന്ന നിസംഗതാവക്രങ്ങൾ ഉയർന്ന സംതൃപ്തി നൽകുന്നു.
    5. ഇവയെല്ലാം.

    ഉത്തരം :

    E.ഇവയെല്ലാം

  11. സാധനം 1 ന്റെ വില 10 ഉം സാധനം 2 ന്റെ വില 5 ഉം ആയാൽ ബജറ്റ് രേഖയുടെ ചെരിവ് ?
    1. 10
    2. 0.5
    3. -2
    4. 5

    ഉത്തരം :

    C. -2.

  12. ചോദനത്തെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏതാണ് ?
    1. വില
    2. പ്രതിസ്ഥാപന വസ്തുക്കളുടെ വില
    3. വരുമാനം
    4. അഭിരുചിയും താത്പര്യവും

    ഉത്തരം :

    A. വില

  13. y = f (x) ആയാൽ y ഏത് ചരമാണ് ?.
    1. എക്സോജീനിയസ്
    2. സ്വതന്ത്ര ചരം
    3. ആശ്രിത ചരം
    4. ഇവയൊന്നുമല്ല

    ഉത്തരം :

    C. ആശ്രിത ചരം.

  14. വില വർധിക്കുമ്പോൾ ചെലവിൽ മാറ്റമില്ലങ്കിൽ ഇലാസ്തികത ?
    1. ഏകാത്മകത
    2. ഉയർന്നത്
    3. കുറഞ്ഞത്
    4. പൂജ്യം

    ഉത്തരം :

    A. ഏകാത്മകത

  15. മറ്റ് വസ്തുക്കൾ സ്ഥിരമായിരിക്കുമ്പോൾ ഒരു വസ്തുവിന്റെ വിലയിലുണ്ടാകുന്ന കുറവ് എന്തിന് കാരണമാകുന്നു ?
    1. ചോദന വർധനവ്
    2. ചോദന കുറവ്
    3. ചോദന അളിവിലെ കുറവ്
    4. ചോദന അളവിലെ വർധനവ്

    ഉത്തരം :

    D. ചോദന അളവിലെ വർധനവ്

  16. താഴേ നൽകിയവയിൽ ഇലാസ്തികത കൂടിയ വസ്തു ?
    1. അരി
    2. കമ്പ്യൂട്ടർ
    3. വൈദ്യുതി
    4. ജീവൻ രക്ഷാ മരുന്നുകൾ

    ഉത്തരം :

    B. കമ്പ്യൂട്ടർ

  17. ഇലാസ്തികത ഒന്ന് ആയ ചോദന വക്രത്തിന്റെ രൂപം ?
    1. പൂർണ ഇലാസ്തികത വക്രം
    2. റെക്റ്റാംഗുലർ ഹൈപ്പർബോള
    3. y അക്ഷത്തിന് സമാന്തരം
    4. x അക്ഷത്തിന് സമാന്തരം

    ഉത്തരം :

    B. റെക്റ്റാംഗുലർ ഹൈപ്പർബോള

  18. ഒരു ഉപഭോക്താവിന്റെ ചോദനവക്രം വരയ്ക്കുമ്പോൾ താഴേ നൽകിയവയിൽ ഒന്ന് ഒഴികെ മറ്റെല്ലാം സ്ഥിരമായിരിക്കും. അത് ഏതെന്ന് തിരഞ്ഞെടുക്കുക.?
    1. വസ്തുവിന്റെ വില
    2. മറ്റു വസ്തുക്കളുടെ വില
    3. ഉപഭോക്താവിന്റെ വരുമാനം
    4. അഭിരുചിയും താല്പര്യങ്ങളും

    ഉത്തരം :

    A. വസ്തുവിന്റെ വില

  19. ഒരു ഉപഭോക്താവിന്റെ തിരഞ്ഞെടുപ്പ് മോണോടോണിക്ക് പ്രിഫറൻസ് ആണെങ്കിൽ താഴേ നൽകിയ ബണ്ടിലുകളിൽ ഏതാണ് അദ്ധേഹം തിരഞ്ഞെടുക്കുക ?
  20. ( 15, 15 ), ( 13, 14 ), ( 12, 12 ), ( 12, 11 )

    1. ( 12, 11 )
    2. ( 15, 15 )
    3. ( 13, 14 )
    4. ( 12, 12 )

    ഉത്തരം :

    B. ( 15, 15 )

  21. ഒരു നിസംഗതാ വക്രത്തിന്റെ ചരിവ് സൂചിപ്പിക്കുന്നത് ?
    1. വില അനുപാതം
    2. DMU
    3. DMRS
    4. ഇവയൊന്നുമല്ല.

    ഉത്തരം :

    C. DMRS

  22. x എന്ന വസ്തുവിന്റെ വില കുറയുന്നതിന്റെ ഫലമായി y എന്ന മറ്റൊരു വസ്തുവിന്റെ ചോദനം കൂടുന്നു എങ്കിൽ ഈ വസ്തുക്കളെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തും ?
    1. പ്രതിസ്ഥാപന വസ്തു
    2. സാധാരണ വസ്തു
    3. മേന്മ കുറഞ്ഞ വസ്തു
    4. പൂരക വസ്തു

    ഉത്തരം :

    D. പൂരക വസ്തു

  23. q= a-bp എന്ന ചോദന വക്രത്തിന്റെ ചെരിവ് ആണ്
    1. a
    2. -bp
    3. -b
    4. q

    ഉത്തരം :

    C. -b

  24. മേന്മ കുറഞ്ഞ വസ്തുക്കളുടെ കാര്യത്തിൽ വരുമാനവും ചോദനവും തമ്മിലുള്ള ബന്ധം എപ്രകാരമാണ് ?
    1. വിപരീത ബന്ധം
    2. പോസിറ്റീവ്
    3. സ്ഥിരബന്ധം
    4. പ്രവചിക്കാൻ കഴിയാത്തത്

    ഉത്തരം :

    A. വിപരീത ബന്ധം

  25. ഒരു റെക്ടാംഗുലർ ഹൈപ്പർബോള ചോദന വക്രത്തിലെ ഇലാസ്തികത എത്രയായിരിക്കും ?
    1. 1
    2. -1
    3. 0
    4. >1

    ഉത്തരം :

    A. 1

  26. വില കുറയുമ്പോൾ ചോദനം വർധിക്കുന്നതിനെ വിളിക്കുന്നത് ?
    1. ചോദന ഏറ്റം
    2. ചോദനത്തിന്റെ സങ്കോചം
    3. ചോദാനത്തിന്റെ വികാസം
    4. ചോദനത്തിന്റെ മാറ്റം

    ഉത്തരം :

    A. ചോദാനത്തിന്റെ വികാസം

  27. വില 10 ൽ നിന്ന് 15 ആയതിന്റെ ഫലമായി ചോദനം 100 യൂണിറ്റിൽ നിന്ന് 75 യൂണിറ്റായി കുറഞ്ഞു. ഇലാസ്തികതയുടെ മൂല്യം എത്ര ?
    1. 0.5
    2. 5
    3. 1
    4. 5.5

    ഉത്തരം :

    A. 0.5

  28. x എന്ന വസ്തുവിന്റെ വില വർദ്ധിക്കുമ്പോൾ y എന്ന വസ്തുവിന്റെ ചോദനം വർദ്ധിക്കുന്നു. ഇവിടെ x ഉം y ഉം ഏത് തരം വസ്തുക്കളായിരിക്കും?
    1. പൂരക വസ്തുക്കൾ
    2. പ്രതിസ്താപന വസ്തുക്കൾ
    3. മേന്മ കുറഞ്ഞ വസ്തുക്കൾ
    4. ആഡംബര വസ്തുക്കൾ

    ഉത്തരം :

    A. പ്രതിസ്താപന വസ്തുക്കൾ

  29. ഒരു ഉപഭോക്താവിന്റെ മാസ വരുമാനം 500 രൂപയായിരുന്നപ്പോൾ y എന്ന വസ്തു 4 കിലോ വാങ്ങുന്നു. അദ്ദേഹത്തിന്റെ വരുമാനം 100 രൂപ കൂടിയപ്പോൾ y എന്ന വസ്തുവിന്റെ ഉപഭോഗം 2 യൂണിറ്റായി കുറച്ചു. y ഏത് തരം വസ്തുവായിരിക്കും ?
    1. പൂരക വസ്തുക്കൾ
    2. പ്രതിസ്താപന വസ്തുക്കൾ
    3. മേന്മ കുറഞ്ഞ വസ്തുക്കൾ
    4. ആഡംബര വസ്തുക്കൾ

    ഉത്തരം :

    C. മേന്മ കുറഞ്ഞ വസ്തുക്കൾ

  30. മനുഷ്യന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഒരു വസ്തുവിന്റെ കഴിവിനെ പറയുന്നത് ?
    1. ചോദനം
    2. ഉപയുക്തത
    3. വസ്തുവിന്റെ മൂല്യം
    4. ബജറ്റ്

    ഉത്തരം :

    A. ഉപയുക്തത

  31. ഒരുമിച്ച് ഉപയോഗം നടത്തുന്ന വസ്തുക്കളെ വിളിക്കുന്ന പേര് ?
    1. പൂരക വസ്തുക്കൾ
    2. പ്രതിസ്താപന വസ്തുക്കൾ
    3. മേന്മ കുറഞ്ഞ വസ്തുക്കൾ
    4. ആഡംബര വസ്തുക്കൾ

    ഉത്തരം :

    A. പൂരക വസ്തുക്കൾ

  32. താഴേ നൽകിയ വസ്തുക്കളെ പൂരക വസ്തുക്കളെന്നും പ്രതി സ്ഥാപന വസ്തുക്കളെന്നും രണ്ടായി തരം തിരിക്കുക.
  33. പേനയും മഷിയും, കാറും പെട്രോളും, കാപ്പിയും ചായയും, വിമാനവും തീവണ്ടിയും, ഷൂസും ചെരിപ്പും, ബ്രഡും ജാമും

    ഉത്തരം

    Table 2.2
    പൂരക വസ്തുക്കൾ പ്രതിസ്ഥാപന വസ്തുക്കൾ
    പേനയും മഷിയും കാപ്പിയും ചായയും
    കാറും പെട്രോളും വിമാനവും തീവണ്ടിയും
    ബ്രഡും ജാമും ഷൂസും ചെരിപ്പും
  34. ചായപ്പൊടിയും പഞ്ചസാരയും വാങ്ങുവാൻ രാജുവിന്റെ കൈവശം ₹ 100 ഉം രവിയുടെ കൈവശം ₹ 75 ഉം ഉണ്ട്. രാജുവിന്റെയും രവിയുടെയും ബജറ്റ് കണ്ടെത്തുക.
  35. ഉത്തരം :

    രാജുവിന്റെ ബജറ്റ് ₹ 100 ഉം രവിയുടെ ബജറ്റ് ₹ 75 ഉം ആണ്.

  36. അനുയോജ്യമായ സാമ്പത്തിക പദങ്ങൾ എഴുതുമല്ലോ ?
    1. നിസംഗതാവക്രങ്ങളുടെ സമാഹാരം
    2. ഉത്തരം :

      നിസംഗതാ ഭൂപടം

    3. മനുഷ്യന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഒരു വസ്തുവിന്റെ കഴിവ്
    4. ഉത്തരം :

      ഉപയുക്തത

  37. q = 20 – 2P എന്ന ഒരു ചോദന വക്ര സമവാക്യത്തിൽ വില ₹ 3 ആയാൽ ഇലാസ്തികത എത്രയെന്ന് കണ്ടെത്തി നോക്കാം.
  38. ഉത്തരം :

    തന്നിട്ടുള്ളത് q = 20 – 2P

    ഇവിടെ, $$ {ed =\frac{-bp}{a-bp}} $$ എന്ന സമവാക്യം നമുക്ക് ഇലാസ്തികത കണ്ടെത്താൻ ഉപയോഗിക്കണം.

    തന്നിട്ടുള്ളതിൽ നിന്നും, b = 2, a = 20, P = 3

    $$ {ed =\frac{-2 × 3}{20-(2 × 3) } = \frac{-6}{20-6}} $$ $$ { =\frac{-6}{14}} $$ $$ { = -0.42} $$

    $$ { ed < 1} $$

  39. P1X1 + P2X2 ≤ M എന്നത് ഒരു ഉപഭോക്താവിന്റെ ബജറ്റ് പരിമിതിയെ കാണിക്കുന്നു. എതെല്ലാമാണ് ഇതിലെ പരിമിതികൾ ?
  40. ഉത്തരം :

    P1, P2, M

  41. താഴേ നൽകിയ ചിത്രം ശ്രദ്ധിക്കുക. ചിത്രത്തിൽ നിന്ന് താഴേ നൽകിയവ തിരിച്ചറിയുക.
    1. AB രേഖ.
    2. E എന്ന ബിന്ദു.
    3. നിസംഗതാ വക്രത്തിന്റെ സവിശേഷതകൾ.
    4. ചിത്രത്തിൽ C , D, എന്നീ ബിന്ദുക്കൾ ഉപഭോക്താവിന് സംതുലിതാവസ്തയെ കാണിക്കുന്നുണ്ടോ? നിങ്ങളുടെ നിഗമനം വിശദമാക്കുക.

    IC

    ഉത്തരം :

    1. AB ഒരു ബജറ്റ് രേഖയാണ്.
    2. E എന്ന ബിന്ദു സംതുലിതാവസ്ഥയെ സൂചിപ്പിക്കുന്നു.
    3. നിസംഗതാ വക്രത്തിന്റെ സവിശേഷതകൾ.
      1. മുകളിൽ നിന്ന് താഴോട്ട് ചരിഞ്ഞ് താഴുന്നു.
      2. ഉയർന്ന നിസംഗതാവക്രങ്ങൾ ഉയർന്ന സംതൃപ്തിയെ കാണിക്കുന്നു.
      3. നിസംഗതാവക്രങ്ങൾ ഒരിക്കലും കൂട്ടിമുട്ടാറില്ല.
      4. നിസംഗതാവക്രങ്ങൾ തുടക്കത്തിനോട് ഉന്മധ്യമാണ്.( ഇതിന് കാരണം, രണ്ട് വസ്തുക്കളും പൂർണമായി പകരം വെക്കാൻ കഴിയാത്തത് കൊണ്ടും, നിസംഗതാവക്രങ്ങൾ X അക്ഷത്തിലൊ Y അക്ഷത്തിലോ സ്പർശിക്കാത്തത് കൊണ്ടുമാണ്.)
    4. C, D എന്നീ ബിന്ദുക്കൾ സംതുലിതാവസ്ഥയെ കാണിക്കുന്നില്ല, കാരണം ബജറ്റ് രേഖയും നിസംഗാതാവക്രവും സപർശിക്കുന്ന ബിന്ദുവിലാണ് സംതുലിതാവസ്ഥ ഉണ്ടാകുന്നത്. അതോടൊപ്പം ബജറ്റ് രേഖയുടെ ചരിവും നിസംഗതാവക്രത്തിന്റെ ചരിവും തുല്യമാകുകയും വേണം. ഈ ബിന്ദുക്കൾ ഈ ഉപാധികൾ പരിഗണിക്കുന്നില്ല. എന്നാൽ E എന്ന ബിന്ദുവിൽ ഈ ഉപാധികൾ തൃപ്തിപ്പെടുത്തുന്നത് കൊണ്ട് സംതുലിതാവസ്ഥയെ സൂചിപ്പിക്കുന്നു.

  42. രവി ഒരു കർഷക തൊഴിലാളിയാണ്. അവർക്ക് ലഭിക്കുന്ന ദിവസക്കൂലി മുഴുവൻ ഉപയോഗിച്ചാൽ അവർക്ക് 4 കിലോ അരിയും 2 കിലോ മത്സ്യവും വാങ്ങിക്കാം. അരിയുടെയും മത്സ്യത്തിന്റെയും വിലകൾ യഥാക്രമം 15 രൂപയും 50 രൂപയുമാണ്. രവിയുടെ ദിവസക്കൂലി കണ്ടെത്താമോ ?
  43. ഉത്തരം :

    രവിയുടെ മൊത്തം ചെലവ്:

    P1X1 + P2X2 = M 15 x 4 + 50 x 2 = 60 + 100 = 160 രവിയുടെ ദിവസക്കൂലി 160 രൂപ ആയിരിക്കും.

  44. ഒരു ഉപഭോക്താവിനെ രണ്ട് സാധനങ്ങൾ വാങ്ങണം സാധനങ്ങളുടെ വില യഥാക്രമം 4 രൂപയും 5 രൂപയും ആകുന്നു. ഉപഭോക്താവിന്റെ വരുമാനം 20 രൂപയാണെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
    1. ബജറ്റ് രേഖയുടെ സൂത്രവാക്യം എഴുതുക.
    2. ഉപഭോക്താവിന്റെ വരുമാനം മുഴുവൻ ഒന്നാമത്തെ സാധനം മാത്രം വാങ്ങാൻ ഉപയോഗിച്ചാൽ എത്ര സാധനം വാങ്ങാൻ സാധിക്കും?.
    3. ഉപഭോക്താവിന്റെ വരുമാനം മുഴുവൻ രണ്ടാമത്തെ സാധനം മാത്രം വാങ്ങാൻ ഉപയോഗിച്ചാൽ എത്ര സാധനം വാങ്ങാൻ സാധിക്കും?
    4. ബജറ്റ് രേഖയുടെ ചരിവ് എന്താണ്?
    5. ഉപഭോക്താവിന്റെ വരുമാനം 20 രൂപയിൽ നിന്നും 40 രൂപയായി വർധിക്കുകയും സാധനങ്ങളുടെ വില സ്ഥിരമായിരിക്കുകയും ചെയ്താൽ ബജറ്റ് രേഖ എങ്ങനെ വ്യത്യാസപ്പെടും ?
    6. ഒന്നാമത്തെ സാധനത്തിന്റെ വിലയിൽ വ്യത്യാസം വരാതെ രണ്ടാമത്തെ സാധനത്തിന് വില ഒരു രൂപ താഴുകയും ഉപഭോക്താവിന്റെ വരുമാനം സ്ഥിരമായി നിൽക്കുകയും ചെയ്താൽ ബജറ്റ് രേഖ എങ്ങനെ വ്യത്യാസപ്പെടുന്നു ?

    ഉത്തരം :

    1. P1X1 + P2X2 = M

      ഇവിടെ ,

      P1 = X1 വിന്റെ വില

      P2 = X2വിന്റെ വില

      X1 = ഒന്നാമത്തെ വസതുവിന്റെ അളവ്

      X2 = രണ്ടാമത്തെ വസ്തുവിന്റെ അളവ്

      M = ഉപഭോക്താവിന്റെ വരുമാനം

    2. $$ {\frac{M}{P_1} = \frac{20}{4} = 5} $$
    3. $$ {\frac{M}{P_2} = \frac{20}{5} = 4} $$
    4. $$ {\frac{-P_1}{P_2} = \frac{-4}{5} = -0.8} $$
    5. വിലയിൽ മാറ്റമില്ലാതെ ഉപഭോക്താവിന്റെ വരുമാനം വർദ്ധിച്ചാൽ, ബജറ്റ് രേഖ നിലവിലെ ബജറ്റ് രേഖക്ക് സമാന്തരമായി താഴേ നൽകിയ ഡയഗ്രത്തിലുള്ളത്പോലെ വലത് ഭാഗത്തേക്ക് മാറുന്നു.
    6. Budget Line

    7. രണ്ടാമത്തെ വസ്തുവിന്റെ വില കുറയുമ്പോൾ ബജറ്റ് രേഖ y അക്ഷത്തിൽ മാത്രം മുകളിലേക്ക് നീങ്ങുന്നു. താഴേ നൽകിയ ഡയഗ്രത്തിൽ ബജറ്റ് രേഖയുടെ y അക്ഷത്തിൽ കുട്ടി മുട്ടുന്ന ബിന്ദു 4 ൽ നിന്ന് 5 ആയി മാറിയിരിക്കുന്നു. ഇതിന് കാരണം രണ്ടാമത്തെ വസ്തുവിന്റെ വില കുറഞ്ഞതാണ്.
    8. Budget Line

  45. താഴേ നൽകിയ വസ്തുക്കളിൽ ചോദന നിയമം ബാധകമായതും അല്ലാത്തതുമായ വസ്തുക്കളായി തരം തിരിക്കുക.

    ഒറഞ്ച്, മത്സ്യം, ആഡംബര കാർ, പച്ചക്കറികൾ, ജീവൻ രക്ഷാ മരുന്നുകൾ, ഡയമണ്ട്.

  46. ഉത്തരം

    Table 2.3
    ചോദന നിയമം ബാധകമായത് ചോദന നിയമം ബാധകമല്ലാത്തത്
    ഒറഞ്ച് ആഡംബര കാർ
    മത്സ്യം ജീവൻ രക്ഷാ മരുന്നുകൾ
    പച്ചക്കറികൾ ഡയമണ്ട്
  47. x എന്ന സാധനത്തിന്റെ വില യൂണിറ്റിന് 10 രൂപയാണ്. ആ സമയത്ത് അതിന്റെ ചോദനം 500 യൂണിറ്റായിരുന്നു. എന്നാൽ പിന്നീട് ആ വസ്തുവിന്റെ വില 15 രൂപയായി വർധിച്ചു. എന്നാൽ ആ വസ്തുവിനുള്ള ചോദനം 500 യൂണിറ്റായി തന്നെ തുടർന്നു. ഇലാസ്തികത കണക്കാക്കാമോ? നിങ്ങൾ കണ്ടെത്തിയ ഇലാസ്തികതയുടെ ഡിഗ്രി ഏതാണ്? ഇലാസ്തികത കാണിക്കുന്ന ചോദന വക്രം വരക്കുക.
  48. ഉത്തരം :

    
    ΔP = വിലയിലുണ്ടായ മാറ്റം 
       =പുതിയ വില - പഴയ വില 
       = 15 - 10 
       = 5
    ΔQ = അളവിലുണ്ടായ മാറ്റം
       = പുതിയ അളവ് - പഴയ അളവ്
       = 500 - 500
       = 0
    P  = പഴയ വില = 10
    Q  = പഴയ അളവ് = 500
    
    $$ {ed =\frac{ΔQ}{ΔP} × \frac{P}{Q}} $$ $$ { =\frac{0}{5} × \frac{10}{500}} $$ $$ { = 0} $$

    $$ { ed = 0} $$ ∴ ഇവിടെ പൂർണ്ണ ഇലാസ്തികമല്ലാത്ത ചോദനമാണ്.

    ചോദന വക്രം y അക്ഷത്തിന് സമാന്തരമായ ഒരു ലംബ രേഖയാണ്.

    Price Elasticity Equal to Zero

  49. ഒരു രാജ്യത്തിന്റെ കയറ്റുമതിക്ക് ഇലാസ്തിക ചോദനമാണുള്ളത്. ഇറക്കുമതിക്ക് ഇലാസ്തികമല്ലാത്ത ചോദനവുമാണ്. എങ്കിൽ വിദേശ വ്യാപാരം ഈ രാജ്യത്തിന് അനുകൂലമായിരിക്കുമോ പ്രതികൂലമായിരിക്കുമോ ?നിങ്ങളുടെ ഉത്തരം ന്യായീകരിക്കുക.
  50. ഉത്തരം :

    പ്രതികൂലമായിരിക്കും. പൂർണഇലാസ്തികമല്ലാത്ത ചോദനം ഇറക്കുമതി ചെലവ് കൂട്ടിയേക്കും. മാത്രമല്ല കയറ്റുമതിയുടെ വില ഉയർത്താൻ കഴിയാത്തത് കൊണ്ട് കയറ്റുമതി വരുമാനം കുറയുകയും ചെയ്യും.

  51. നിങ്ങൾ ഇന്ത്യയുടെ ധനകാര്യ മന്ത്രി ആണെന്ന് സങ്കൽപ്പിക്കുക. കൂടുതൽ നികുതി വരുമാനമുണ്ടാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. ചോദനത്തിന്റെ വില ഇലാസ്തികത എന്നത് എങ്ങനെ നിങ്ങൾ ഉപയോഗപ്പെടുത്തും ?
  52. ഉത്തരം :

    ധനകാര്യമന്ത്രിക്ക് നികുതി വരുമാനം വർധിപ്പിക്കുവാനാണ് താല്പര്യം. പൂർണ്ണ ഇലാസ്തികമല്ലാത്ത ചോദനമുള്ള സാധനങ്ങൾക്ക് നികുതി വർധിപ്പിച്ചാലെ ഇത് നേടാനാകൂ. ധനകാര്യ മന്ത്രി എന്ന നിലയിൽ സിഗരറ്റ്, മദ്യം, ആഡംബര വസ്തുക്കൾ തുടങ്ങിയ സാധനങ്ങളുടെ നികുതി വർധിപ്പിക്കും. ഇവയുടെ ചോദനം പൂർണ്ണ ഇലാസ്തികമല്ലാത്തവയാണ്. അതിനാൽ അവയുടെ നികുതി കൂട്ടിയത്മൂലം വില കൂടിയാലും ചോദനം കുറയുകയില്ല. അത് കൊണ്ട് നികുതി വരുമാനം വർധിപ്പിക്കാൻ കഴിയും. അത് പോലെ, ഇലാസ്തിക ചോദനമുള്ള വസ്തുക്കളുടെ നികുതി കുറക്കുകയും ചെയ്യും. ഇത് മൂലം അവയുടെ വില കുറയുകയും ചോദനം കൂടുകയും ചെയ്യും. ഇതും നികുതി വരുമാനം കൂടുന്നതിന് കാരണമാകും .

  53. താഴേ കൊടുത്തിരിക്കുന്ന ചിത്രത്തിൽ E എന്ന ബിന്ദുവിനെ “ഉപഭോക്താവിന്റെ അഭികാമ്യം” എന്ന് പറയുന്നത് എന്ത് കൊണ്ട് ? നിങ്ങളുടെ ഉത്തരഞ്ഞെ സാധൂകരിക്കുക.
  54. IC

    ഉത്തരം :

    E എന്ന ബിന്ദുവിനെ ഉപഭോക്താവിന്റെ അഭികാമ്യം എന്ന് വിളിക്കാം. ഉപഭോക്താവിന്റെ സന്തുലിതാവസ്ഥ അഥവാ ഏറ്റവും മികച്ച ബണ്ടിൽ സാധ്യമാകണമെങ്കിൽ ഉപഭോക്താവിന്റെ ബജറ്റ് രേഖയും നിസംഗതാവക്രവും പരസ്പരം സ്പർശിക്കുന്ന അവസ്ഥയിൽ എത്തണം. ഈ ബിന്ദുവിൽ ആണ് ഉപഭോക്താവ് സംതൃപ്തനാകുന്നത്. മുകളിൽ തന്നിരിക്കുന്ന രേഖാചിത്രം ഇത് വ്യക്തമാക്കുന്നു.

    സംതുലിതാവസ്ഥയുടെ നിബന്ധനകൾ :-

    1. ബജറ്റ് രേഖയുടെ ചരിവും നിസംഗതാവക്രത്തിന്റെ ചരിവും തുല്യമാകണം അഥവാ സീമാന്ത പ്രതിസ്ഥാപന നിരക്കും വില അനുപാതവും തുല്യമാകണം.
    2. ബജറ്റ് രേഖയും നിസംഗതാവക്രവും കൂട്ടിമുട്ടുന്ന ബിന്ദുവിൽ നിസംഗതാവക്രം തുടക്കത്തിനോട് കോൺവെക്സ് രൂപമായിരിക്കണം.

  55. 2x1 + 5x2 = 20 എന്ന ബജറ്റ് ലൈൻ സമവാക്യം ഉപയോഗിച്ച് ഹൊറിസോണ്ടൽ ഇന്റർസെപ്റ്റും വെർട്ടിക്കൽ ഇൻറർ സെപ്റ്റും കണ്ടുപിടിച്ച് ബജറ്റ് രേഖ വരക്കുക.
  56. ഉത്തരം :

    ബജറ്റ് ലൈൻ സമവാക്യം = 2x1 + 5x2 = 20

    ഹൊറിസോണ്ടൽ ഇൻറർസെപ്റ്റ്  (x1)
    
    $$ {=\frac{M}{P_1} = \frac{20}{2} = 10} $$

    വെർട്ടിക്കൽ ഇൻറർസെപ്റ്റ് (x2)
    
    $$ {=\frac{M}{P_2} = \frac{20}{5} = 4} $$

    ബജറ്റ് രേഖയുടെ ഗ്രാഫ് താഴേ കൊടുത്തിരിക്കുന്നു.

    Budget Line

  57. വരുമാനവും കമ്പോള വിലയും തന്നിരിക്കുമ്പോൾ ഉപഭോക്താവ് സംതൃപ്തി പരമാവധി ആക്കുവാൻ ശ്രമിക്കും. ബജറ്റ് ലൈൻ നിസംഗതാവക്രം എന്നിവയുടെ സഹായത്തോടെ തന്നിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
    1. ഉപഭോക്താവിന്റെ സന്തുലിതാവസ്ഥ കാണിക്കുന്ന ഡയഗ്രം വരക്കുക.
    2. സന്തുലിത ബിന്ദു ഏത് അവസ്ഥയാണ് തൃപ്തിപ്പെടുത്തുന്നത് ?

    IC

    ഉപഭോക്താവിന് ഏറ്റവും കൂടുതൽ സംതൃപ്തി ലഭിക്കുന്ന ബണ്ടിൽ തിരഞ്ഞെടുക്കുന്നതിനെയാണ് “ശ്രേഷ്ഠമായ തിരഞ്ഞെടുക്കൽ” എന്ന് പറയുന്നത്. ഉപഭോക്താവിന് ഏറ്റവും കൂടുതൽ സംതൃപ്തി ലഭിക്കുന്ന അവസ്ഥയാണ് ഉപഭോക്താവിന്റെ സന്തുലിതാവസ്ഥ.’E’ എന്ന ബിന്ദുവിലാണ് ബജറ്റ് രേഖയും നിസംഗതാവക്രവും പരസ്പരം സ്പർശിക്കുന്നത്. ഇത് ഉപഭോക്താവിന്റെ സന്തുലിതാവസ്ഥയെ കാണിക്കുന്നു. ഉപഭോക്താവിന്റെ ബജറ്റ് സെറ്റ് കണക്കിലെടുക്കുമ്പോൾ സാധ്യമായ ഏറ്റവും ഉയർന്ന നിസ്സംഗത വക്രമാണ് ബജറ്റ് ലൈനിൽ സ്പർശിക്കുന്നത്. ബജറ്റ് രേഖയെ സ്പർശിക്കുന്ന നിസം ഗതാവക്രത്തിന് താഴേയുള്ള ബിന്ദുക്കൾ മേൻമ കുറഞ്ഞതാണ്. ബജറ്റ് രേഖയെ സ്പർശിക്കുന്ന നിസം ഗതാവക്രത്തിന് മുകളിലുള്ള ബിന്ദുക്കൾ ഉപഭോക്താവിന് നിലവിലെ ബജറ്റ് ഉപയോഗിച്ച് വാങ്ങിക്കാൻ കഴിയാത്തവയാണ്. ബജറ്റ് രേഖയും നിസംഗതാ വക്രവും സ്പർശിക്കുന്ന ബിന്ദുവായിരിക്കും ഉപഭോക്താവിന് മികച്ചത്. ബജറ്റ് ലൈൻ ഒരു നിസ്സംഗത വക്രത്തിൽ സ്പർശിക്കുന്നിടത്താണ് ഒപ്റ്റിമൽ ബണ്ടിൽ (x*1, x*2) സ്ഥിതിചെയ്യുന്നത്.

  58. താഴേ കൊടുത്തിരിക്കുന്ന വസ്തുക്കളിൽനിന്ന് ഇലാസ്തിക ചോദനവും ഇലാസ്തികമല്ലാത്ത ചോദനവും ആയവയെ കണ്ടെത്തുകയും നിങ്ങളുടെ ഉത്തരം സാധൂകരിക്കുകയും ചെയ്യുക.
    അരി, കാർ, തീപ്പെട്ടി, ജീവൻ രക്ഷാ ഔഷധങ്ങൾ, ടി.വി, വൈദ്യുതി, ചായപ്പൊടി, മണ്ണെണ്ണ.
  59. ഉത്തരം :

    അരി – ഇലാസ്തികമല്ല, ഇതൊരു ആവശ്യവസ്തുവാണ്. അത് കൊണ്ട് വിലയിലെ മാറ്റം ചോദനത്തെ ബാധിക്കുകയില്ല.

    കാർ – ഇലാസ്തികമാണ്. ഇതൊരു ആഡംബര വസ്തുവാണ്.

    തീപ്പെട്ടി– ഇലാസ്തികമാണ്. ഇതൊരു തരംതാണ വസ്തുവാണ്. വിലയിലെ മാറ്റം ചോദനത്തെ ബാധിക്കും.

    ജീവൻ രക്ഷാ ഔഷധങ്ങൾ – ഇലാസ്തികമല്ല, ഇതൊരു ആവശ്യവസ്തുവാണ്. വാങ്ങൽ മാറ്റിവെക്കാൻ കഴിയുകയില്ല. അത് കൊണ്ട് വിലയിലെ മാറ്റം ചോദനത്തെ ബാധിക്കുകയില്ല.

    ടി.വി – ഇലാസ്തികമാണ്. ഇതൊരു ആഡംബര വസ്തുവാണ്. വിലയിലെ മാറ്റം ചോദനത്തെ ബാധിക്കും.

    വെദ്യുതി – ഇലാസ്തികമല്ല, ഇതൊരു ആവശ്യവസ്തുവാണ്.ഇതിന് പകരം മറ്റൊന്ന് ഇല്ല. അത് കൊണ്ട് വിലയിലെ മാറ്റം ചോദനത്തെ ബാധിക്കുകയില്ല.

    ചായപ്പൊടി – ഇലാസ്തികമാണ്. ഇതൊരു പ്രതിസ്ഥാപന വസ്തുവാണ്, അതിനാൽ വിലയിലെ മാറ്റം ചോദനത്തെ ബാധിക്കും.

    മണ്ണെണ്ണ – ഇലാസ്തികമാണ്. ഇതൊരു തരംതാണ വസ്തുവാണ്. വിലയിലെ മാറ്റം ചോദനത്തെ ബാധിക്കും.

  60. താഴേ നൽകിയ ബജറ്റ് ലൈൻ പരിശോധിച്ച് x2 വിന്റെ വില കണ്ടെത്തുക. x1 ന്റെ വില 30 രൂപയും ബഡ്ജറ്റ് ലൈൻ സമവാക്യം P1X1 + P2X2 = 1500 വും ആണ്.
  61. Budget Line

    ഉത്തരം :

    ഇവിടെ x അഷത്തിൽ ഒന്നാമത്തെ വസ്തുവിന്റെ അളവും y അക്ഷത്തിൽ രണ്ടാമത്തെ വസ്തുവിന്റെ അളവും ആയത് കൊണ്ട് x1 = 40 ആയും X2 = 30 ആയും എടുക്കുന്നു.

    P1X1 + P2X2 = 1500

    30 × 40 + P2 × 30 = 1500

    1200 + 30P2 = 1500

    30P2 = 1500 - 1200 = 300

    $$ P_2 {=\frac{300}{30} = 10} $$

  62. ഒരു വസ്തുവിന്റെ വില 2019 ൽ ആദ്യന്തം മാറ്റമില്ലാതെ നിന്നു. ഒരു കുടുബത്തിൽ ആ വസ്തുവിനുള്ള ചോദനം മറ്റുള്ള മാസങ്ങളിൽ 200 യൂണിറ്റായിരുന്നത് ഡിസംബറിൽ 300 യുണിറ്റായി ഉയർന്നു. ഇതിൽ നിന്നും നിങ്ങൾ എന്ത് നിഗമനത്തിൽ എത്തിച്ചേരും ?
  63. ഉത്തരം :

    ഇവിടെ വില സ്ഥിരമായിട്ടും കുടുബത്തിന് ആ വസ്തുവിന് വേണ്ടിയുള്ള ചോദനം വർധിച്ചു. ഇതിന് കാരണം വിലയൊഴികെയുള്ള ചോദനത്തെ നിർണ്ണയിക്കുന്ന മറ്റു ഘടകങ്ങൾ ആയിരിക്കും.

  64. തിന എന്ന ധാന്യത്തിന്റെ വില കിലോക്ക് 5 രൂപയിൽ നിന്ന് 4 രൂപയായി കുറഞ്ഞു. ഇത് കാരണം തിനയുടെ ചോദനം 6 കിലോയിൽ നിന്ന് 2 കിലോ ആയി താഴുന്നു. ഇതിൽ നിന്ന് നിങ്ങൾ എന്ത് നിഗമനത്തിൽ എത്തിച്ചേരും ?
  65. ഉത്തരം :

    തിന ഒരു തരംതാണ വസ്തുവാണ്. ഇത് കാരണമാണ് വില കുറഞ്ഞിട്ടും ചോദനം കുറഞ്ഞത്. തരംതാണ വസ്തുക്കളുടെ വില കുറഞ്ഞാൽ അവയുടെ ചോദനം കുറയും.

  66. y എന്ന ഒരു ഉല്പന്നത്തിന്റെ വില 2019 ൽ എല്ലാ മാസവും കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ ഉല്പന്നത്തിനുള്ള ചോദനം 100 യൂണിറ്റായി സ്ഥിരമായി നിലനിന്നിരുന്നു. ഇതിൽ നിന്ന് നിങ്ങൾ എന്ത് നിഗമനത്തിൽ എത്തിച്ചേരും ?
  67. ഉത്തരം :

    y എന്ന ഉല്പന്നത്തിന് ചോദന വില ഇലാസ്തികതയില്ലാത്തതാണ്. ഇത് തീരെ ഇലാസ്തികമല്ലാത്ത ചോദനത്തിന്റെ ഉദാഹരണമാണ്.

  68. ഉല്പാദനത്തിലുണ്ടായ വർദ്ധനവ് മൂലം ഉള്ളിയുടെ വില 40 രൂപ ആയിരുന്നത് 20 രൂപയായി കുറഞ്ഞു. വിലയിലെ കുറവ് മൂലം കമ്പോള ചോദനം 1000 കിലോയിൽ നിന്ന് 3000 കിലോ ആയി ഉയർന്നു. ചോദനത്തിന്റെ വില ഇലാസ്തികത കണ്ടെത്തുക.
  69. ഉത്തരം :

    
    ΔP = വിലയിലുണ്ടായ മാറ്റം 
       =പുതിയ വില - പഴയ വില 
       = 20 - 40 
       = 20
    ΔQ = അളവിലുണ്ടായ മാറ്റം
       = പുതിയ അളവ് - പഴയ അളവ്
       = 3000 - 1000
       = 2000
    P  = പഴയ വില = 40
    Q  = പഴയ അളവ് = 1000
    
    $$ {ed =\frac{ΔQ}{ΔP} × \frac{P}{Q}} $$ $$ { =\frac{2000}{20} × \frac{40}{1000}} $$ $$ { = 4} $$

    $$ { ed >1} $$ ∴ ഇലാസ്തിക ചോദനമാണിത്.

  70. ചോദനവുമായി ബന്ധപ്പെട്ട 2 ഡയഗ്രങ്ങൾ ചുവടെ തന്നിരിക്കുന്നു. അവ എന്താണ് സൂചിപ്പിക്കുന്നത് ?
  71. Budget Line

    ഉത്തരം :

    ഡയഗ്രം 1- വിലയിലെ മാറ്റം മൂലം ചോദനവക്രത്തിലൂടെയുള്ള മാറ്റം

    ഡയഗ്രം 2- വിലയിതര ഘടകങ്ങളിൽ മാറ്റത്തിന്റെ ഫലമായി ചോദന വക്രം ഷിഫ്റ്റ് ചെയ്യുന്നു.

  72. താഴേ കൊടുത്തിരിക്കുന്ന 3 ബജറ്റ് ലൈനുകൾ നിരീക്ഷിക്കുക. AB എന്നത് ആദ്യ ബജറ്റ് ലൈൻ ആണെങ്കിൽ ബജറ്റ് ലൈൻ താഴേ പറയും പ്രകാരം ഷിഫ്റ്റ് ചെയ്യാനുള്ള കാരണമെന്ത് ?
    1. AB യിൽ നിന്ന് AB1 എന്ന ബജറ്റ് രേഖയാകുവാൻ
    2. AB യിൽ നിന്ന് A1B1 എന്ന ബജറ്റ് രേഖയാകുവാൻ

    Budget Line

    ഉത്തരം :

    1. സാധനം 1 ന്റെ വില വർധിച്ചത്
    2. ഉപഭോക്താവിന്റെ വരുമാനം കുറഞ്ഞത്

  73. q1 = 20 – 2P, q2 = 30 – 4P എന്നിവ രണ്ട് ചോദന സമവാക്യങ്ങളാണ്. കമ്പോള ചോദന സമവാക്യം (Qm) കാണുക.
  74. ഉത്തരം :

    തന്നിട്ടുള്ളത് , q1 = 20 - 2P, q2 = 30 - 4P
    കമ്പോള ചോദന സമവാക്യം Qm = q1 + q2
    അതായത്, Qm = (20 - 2P) + (30 -4P)
    			= 20 + 30 - 2P + 4P
    		 Qm = 50 - 6P
    
  75. ഒരു പേനയുടെ വില 5 രൂപയിൽ നിന്ന് 4 ആയി കുറഞ്ഞപ്പോൾ അതിന്റെ ചോദനം 100 യൂണിറ്റിൽ നിന്ന് 150 എണ്ണമായി വർധിച്ചു. വില ഇലാസ്തികത കാണുക.
  76. ഉത്തരം :

    
    ΔP = വിലയിലുണ്ടായ മാറ്റം 
       = 5 - 4 
       = 1
    ΔQ = അളവിലുണ്ടായ മാറ്റം
       = 100 - 150
       = -50
    P  = പഴയ വില = 5
    Q  = പഴയ അളവ് = 100
    
    $$ {ed =\frac{ΔQ}{ΔP} × \frac{P}{Q}} $$ $$ { =\frac{-50}{1} × \frac{5}{100}} $$ $$ { = -2.5} $$

    $$ { ed 1} $$ ∴ ഇലാസ്തിക ചോദനമാണിത്.

  77. ഒരു നേർ രേഖാ ചോദന വക്രത്തിലുടനീളം വ്യത്യസ്ത വില ഇലാസ്തികത കാണപ്പെടുന്നത് എന്ത് കൊണ്ട് ? ഗ്രാഫിന്റെ സഹായത്തോടെ വിശദമാക്കുക.
  78. ഉത്തരം :

    Demand Curve

    1. ചോദന വക്രം x അക്ഷത്തിൽ ഖണ്ഡിക്കുന്ന ബിന്ദുവിലെ ഇലാസ്തികത പൂജ്യം ആയിരിക്കും (Ep = 0)
    2. ചോദന വക്രം y അക്ഷത്തിൽ ഖണ്ഡിക്കുന്ന ബിന്ദുവിലെ ഇലാസ്തികത അനന്തം ആയിരിക്കും (Ep = ∞)
    3. രേഖിയ ചോദന വക്രത്തിന്റെ മധ്യ ബിന്ദുവിലെ ഇലാസ്തികത ഒന്നിന് തുല്യമായിരിക്കും( Ep = 1)
    4. മധ്യ ബിന്ദുവിനും രേഖീയ ചോദന വക്രം x അക്ഷത്തിൽ ഖണ്ഡിക്കുന്ന ബിന്ദുവിനും ഇടയിലെ ഇലാസ്തികത ഒന്നിൽ കുറവായിരിക്കും (Ep<1)
    5. മധ്യ ബിന്ദുവിനും രേഖീയ ചോദന വക്രം y അക്ഷത്തിൽ ഖണ്ഡിക്കുന്ന ബിന്ദുവിനും ഇടയിലെ ഇലാസ്തികത ഒന്നിൽ കൂടുതലായിരിക്കും (Ep>1)

  79. ചോദന വക്രത്തിലൂടെയുള്ള മാറ്റവും ചോദനവക്രത്തിന്റെ മാറ്റവും വിശദമാക്കുക.
  80. ഉത്തരം :

    വിലയിലുള്ള മാറ്റത്തിന്റെ ഫലമായി മാത്രം ചോദനത്തിലുണ്ടാകുന്ന മറ്റത്തെയാണ് ചോദനവക്രത്തിലൂടെയുള്ള മാറ്റം എന്ന് പറയുന്നത്. ഇത് രണ്ട് രീതിയിൽ സംഭവിക്കുന്നു.

    1. ചോദനത്തിന്റെ വികാസവും
    2. ചോദനത്തിന്റെ സങ്കോചവും

    വിലകുറയുന്നത് കൊണ്ട് ചോദന വർധിക്കുന്നത് മൂലം ചോദന വക്രത്തിലൂടെ താഴോട്ട് നീങ്ങുന്നതാണ് ചോദനത്തിന്റെ വികാസം. താഴേ നൽകിയ ഡയഗ്രത്തിൽ A എന്ന ബിന്ദുവിൽ നിന്ന് B യിലേക്കുള്ള മാറ്റം പോദന വികാസത്തെ കാണിക്കുന്നു. വില P യിൽ നിന്ന് P1 ആയി കുറഞ്ഞപ്പോൾ ചോദനത്തിന്റെ അളവ് q വിൽ നിന്ന് q1 ആയി വർധിച്ചു..

    Expansion-in-Demand

    വില വർധിക്കുന്നത് കൊണ്ട് ചോദന കുറയുന്നത് മൂലം ചോദന വക്രത്തിലൂടെ മുകളിലോട്ട് നീങ്ങുന്നതാണ് ചോദനത്തിന്റെ സങ്കോചം. താഴേ നൽകിയ ഡയഗ്രത്തിൽ A എന്ന ബിന്ദുവിൽ നിന്ന് B യിലേക്കുള്ള മാറ്റം പോദന സങ്കോചത്തെ കാണിക്കുന്നു. വില P യിൽ നിന്ന് P1 ആയി വർധിച്ചപ്പോൾ ചോദനത്തിന്റെ അളവ് q വിൽ നിന്ന് q1 ആയി കുറഞ്ഞു.

    Contraction-in-Demand

    വില ഒഴികെയുള്ള ചോദത്തെ നിർണ്ണയിക്കുന്ന മറ്റു ഘടകങ്ങളിൽ അനുകൂലമൊ പ്രതികൂലമൊ ആയ മാറ്റം കാരണം ചോദനവക്രം മാറുന്നതിനെയാണ് ചോദനവക്രത്തിന്റെ മാറ്റം എന്ന് പറയുന്നത്. ഇത് രണ്ട് രീതിയിൽ സംഭവിക്കുന്നു.
    1. ചോദന വർദ്ധനവ്
    2. ചോദന കുറവ്

    വിലയൊഴികെയുള്ള ഘടകങ്ങളിൽ അനുകൂലമായ മാറ്റം (ഉദ: മഴക്കാലത്ത് കുടയുടെ ചോദനം കൂടുന്നത് വില കുറഞ്ഞത് കൊണ്ടല്ല ) ഉണ്ടാകുന്നത് മൂലം ചോദനം കൂടുന്നതിനെ ചോദന വർധനവ് എന്ന് പറയും. ഇത് കൊണ്ട് ചോദന വക്രം വലത് ഭാഗത്തേക്ക് നീങ്ങുന്നു. താഴേ നൽകിയ ഡയഗ്രത്തിൽ വില സ്ഥിരമായി നിൽക്കുന്നു. DD ചോദന വക്രം D1 D1 ആയി വലത്തോട്ട് മാറിയത് വിലയിതര ഘടകങ്ങളിലെ അനുകൂലമായ മാറ്റം മൂലമാണ്.

    Increase-in-Demand

    വിലയൊഴികെയുള്ള ഘടകങ്ങളിൽ പ്രതികൂലമായ മാറ്റം (ഉദ: വേനൽക്കാലത്ത് കുടയുടെ ചോദനം കുറയുന്നത് വില കൂടിയത് കൊണ്ടല്ല ) ഉണ്ടാകുന്നത് മൂലം ചോദനം കുറയുന്നതിനെ ചോദന കുറവ് എന്ന് പറയും.ഇത് കൊണ്ട് ചോദന വക്രം ഇടത് ഭാഗത്തേക്ക് നീങ്ങുന്നു. താഴേ നൽകിയ ഡയഗ്രത്തിൽ വില സ്ഥിരമായി നിൽക്കുന്നു. DD ചോദന വക്രം D1 D1 ആയി ഇടത്തോട്ട് മാറിയത് വിലയിതര ഘടകങ്ങളിലെ പ്രതികൂലമായ മാറ്റം മൂലമാണ്.

    Decrease-in-Demand

    "There is no joy in possession without sharing". Share this page.

    Loading

Leave a Reply

Your email address will not be published. Required fields are marked *