Plus Two Economics – Chapter 3: Questions and Answers in Malayalam
Plus Two Economics – Chapter 3: Questions and Answers in Malayalam

Plus Two Economics – Chapter 3: Questions and Answers in Malayalam

Plus Two Economics – Chapter 3

ഉല്പാദനവും ചെലവും

ശരിയോ തെറ്റോ എന്ന് എഴുതുക.
  1. TC ഒരിക്കലും പൂജ്യം ആകുന്നില്ല.
  2. ഉത്തരം :

    ശരി

  3. AC എന്നത് AFC, AVC എന്നിവയുടെ ആകെ തുകയാണ്.
  4. ഉത്തരം :

    ശരി

  5. AC കൂടുമ്പോൾ AC, MC എന്നിവ തുല്യമായിരിക്കും.
  6. ഉത്തരം :

    തെറ്റ്

  7. യഥാർത്ഥ ചെലവ് എന്നത് പണ രൂപത്തിൽ ഉള്ള ചെലവാണ്.
  8. ഉത്തരം :

    തെറ്റ്

  9. T.F.C. വക്രം “U” ആകൃതിയിൽ ഉള്ളതാണ്.
  10. ഉത്തരം :

    തെറ്റ്

ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
  1. താഴെ തന്നിരിക്കുന്നവയിൽ ‘U’ ആകൃതി ഇല്ലാത്തത് ഏത് ?
    1. SAC
    2. AVC
    3. AFC
    4. SMC

    ഉത്തരം :

    C. AFC. ഈ വക്രത്തിന്റെ ആകൃതി റെക്ടാംഗുലർ ഹൈപർ ബോളയാണ്.

  2. ഒരു ഉല്പാദന യൂണിറ്റ് മൂലധനം സ്ഥിരമായി വെച്ചുകൊണ്ട് തൊഴിലാളികളുടെ എണ്ണം 10 – ൽ നിന്നും 11 ആക്കി വർധിപ്പിച്ച പ്പോൾ മൊത്തം ഉല്പന്നം 120 – ൽ നിന്നും 130 ആയി. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?
    1. മൊത്ത ഉല്പാദനം കുറഞ്ഞു
    2. നെഗറ്റീവ് ചെരിവ്
    3. ഇത് ദീർഘകാല ഉല്പാദന ധർമ്മത്തെ സൂചിപ്പിക്കുന്നു
    4. ശരാശരി ഉല്പാദനം വർധിക്കുന്നു
    5. കൂട്ടിച്ചേർത്ത തൊഴിലാളിയുടെ സീമാന്ത ഉല്പന്നം 10 ആണ്

    ഉത്തരം :

    D.കൂട്ടിച്ചേർത്ത തൊഴിലാളിയുടെ സീമാന്ത ഉല്പന്നം 10 ആണ്.

  3. ഐസോക്വാണ്ടിന്റെ ചരിവ് സൂചിപ്പിക്കുന്നത് ?
    1. സീമന്ത ചെലവ്
    2. DMRS
    3. DMRTS
    4. മേൽ പറഞ്ഞവയൊന്നുമല്ല

    ഉത്തരം :

    C. DMRTS.

  4. MP പൂജ്യമാകുമ്പോൾ, TP ?
    1. കൂടുന്നു
    2. കുറയുന്നു
    3. പരമാവധി ആകുന്നു
    4. നെഗറ്റീവ് ആകുന്നു

    ഉത്തരം :

    C. പരമാവധി ആകുന്നു.

  5. താഴെ തന്നിരിക്കുന്നവയിൽ ‘U’ ആകൃതി ഇല്ലാത്തത് ഏതു ?.
    1. MC
    2. AC
    3. AVC
    4. AFC

    ഉത്തരം :

    D. AFC.

  6. AC മിനിമം ആകുമ്പോൾ ?
    1. MC > AC
    2. MC < AC
    3. MC = AC
    4. മേൽ പറഞ്ഞവയൊന്നുമല്ല

    ഉത്തരം :

    C. MC = AC

  7. താഴെ പറയുന്ന വക്രങ്ങളിൽ ”U” ആകകൃതില്ലാത്തത് ഏത് ?
    1. MC വക്രം
    2. AC വക്രം
    3. AVC വക്രം
    4. AFC വക്രം

    ഉത്തരം :

    D. AFC വക്രം

ചോദ്യങ്ങളും ഉത്തരങ്ങളും
  1. താഴെ തന്നിരിക്കുന്ന AFC വക്രത്തിന്റെ ആകൃതി എന്തെന്ന് തിരിച്ചറിയുക.
    AFC
  2. ഉത്തരം :

    AFC വക്രത്തിന്റെ ആകൃതി റെക്ടാംഗുലർ ഹൈപ്പർബോള ആണ്.

  3. ഒരു ഫേമിന്റെ ഉല്പ്പാദന ധർമ്മം താഴെ തന്നിരിക്കുന്നു.
    Q =5L½K½
    നൂറ് യൂണിറ്റ് തൊഴിലാളികളും, നൂറ് യൂണിറ്റ് മൂലധനവും ഉപയോഗിക്കുകയാണെങ്കിൽ ഫേമിന്റെ മൊത്തം ഉൽപാദനം എത്ര യൂണിറ്റായിരിക്കും ?
  4. ഉത്തരം

    ഉല്പാദന ധർമ്മം തന്നിട്ടുള്ളത് ഇപ്രകാരമാണ്,
    Q = 5L½K½
    ഇവിടെ L – 100½, K – 100½ എന്നിങ്ങനെയാണ്. അതിനാൽ,
    Q = 5 × 10 × 10
    Q = 5 × 100 = 500

  5. താഴെ തന്നിരിക്കുന്ന പട്ടികയിൽ നിന്നും ശരാശരി ഉൽപ്പന്നം, സിമാന്ത ഉൽപന്നം എന്നിവ കണ്ടുപിടിക്കുക.
  6. ഉത്തരം :

    MOC മറ്റുള്ളവ ചെരിവിനെ സൂചിപ്പിക്കുന്നു.

  7. താഴേ പറയുന്ന വസ്തുക്കളെ ഇലാസ്തിക ചോദനം എന്നും ഇലാസ്തികമല്ലാത്തത് എന്നും രണ്ടായി തരംതിരിക്കുമല്ലൊ ?
    Table 3.1
    factor 1 TP MP AP
    0 0
    1 10
    2 24
    3 40
    4 50
    5 56
    6 57
  8. ഉത്തരം

    Table 3.2
    factor 1 TP MP AP
    0 0
    1 10 10 10
    2 24 14 12
    3 40 16 13.33
    4 50 10 12.5
    5 56 5 11.2
    6 57 1 9.5

  9. Q = 5L + 2K എന്ന ഉൽപാദന ധർമ്മത്തിൽ L= 0, K = 10 ആണെങ്കിൽ ഫേമിന്റെ പരമാവധി ഉൽപ്പാദനം എത്ര എന്ന് കണ്ടു പിടിക്കുക.
  10. ഉത്തരം

    ഉല്പാദന ധർമ്മം തന്നിട്ടുള്ളത് Q = 5L + 2K
    Q = 5 × 0 + 2 × 10
    Q = 0 + 20 = 20

  11. “ദീർഘകാലയളവിൽ എല്ലാ ചിലവുകളും വിഭേദക ചിലവുകൾ ആയിരിക്കും.” ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുവോ ? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
  12. ഉത്തരം :

    യോജിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ പറഞ്ഞാൽ എല്ലാ ചെലവും വിഭേദക ചെലവാണ്. ദീർഘകാല അടിസ്ഥാനത്തിലാകുമ്പോൾ ഉല്പാദനത്തിന്റെ ഏത് ഘടകവും വർധിക്കാൻ വേണ്ടത്ര സമയമുണ്ടാകും. അപ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ വ്യതിയാനാത്മക ഘടകങ്ങൾ മാത്രമേയുള്ളുവെന്നതിനാൽ എല്ലാ ചെലവുകളും വ്യതിയാനാത്മകമാണ്.

  13. AVC വക്രത്തിന്റെ ആകൃതി “U” ആകൃതി ആണ്. ഇതിന്റെ കാരണം കണ്ടുപിടിക്കുക. ചിത്രത്തിന്റെ സഹായത്തോടെ ആശയം വ്യക്തമാക്കുക.
  14. ഉത്തരം :

    SMC, AVC എന്നീ വക്രങ്ങൾ ഉല്പാദനം തുടങ്ങുന്നതോടെ കൂടുവാൻ തുടങ്ങും. ഉല്പാദനം വീണ്ടും കൂടുന്നതോടെ SMC കുറയുന്നു. അതിനോടൊപ്പം AC യും കുറയുന്നു. എന്നാൽ AVC യുടെ സ്ഥാനം SMC യുടേതിനേക്കാൾ താഴെ ആയിരിക്കും. ഒരു നിശ്ചിത ബിന്ദുവിന് ശേഷം SMC ഉയരുവാൻ തുടങ്ങും. എന്നാൽ AVC വീണ്ടും കുറഞ്ഞുകൊണ്ടിരിക്കും. SMC പരമാവധി കൂടിയശേഷം അതിന്റെ മൂല്യം AVC യുടേതിനേക്കാൾ കൂടുതലാകും. അതോടെ AVC കൂടുവാൻ തുടങ്ങുന്നു. ഇക്കാരണത്താൽ AVC വക്രം “U” ആകൃതിയിലായിരിക്കും. ഇത് താഴെ ചിത്രത്തിൽ കാണിച്ചിരിക്കുന്നു.

    AVC

  15. ഒരു ഫേമിന്റെ T.F.C = 2,000, TVC = 3,000 ആണ്. 20 യൂണിറ്റാണ് ആകെ ഉല്പാദനമെങ്കിൽ AVC, AC എന്നിവ കണ്ടു പിടിക്കുക.
  16. ഉത്തരം :

    TC = TFC + TVC
    AC = 5000 / 20 = 250
    AVC = 3000 / 20 = 150

  17. ദീർഘകാലയളവിൽ സ്ഥിരം ചെലവ് ഉണ്ടായിരിക്കുമോ ?
  18. ഉത്തരം :

    ദീർഘകാലയളവിൽ സ്ഥിരം ചെലവ് ഉണ്ടായിരിക്കില്ല. കാരണം ദീർഘകാലയളവിൽ എല്ലാ ഉല്പാദന ഘടകങ്ങളും മാറ്റത്തിന് വിദേയമാക്കാൻ കഴിയും. സ്ഥിരഘടകങ്ങൾ ദീർഘകാലയളവിൽ ഇല്ലാത്തതിനാലാണ് സ്ഥിര ചെലവും ഇല്ലാത്തത്.

  19. ഒരു ഫോമിന്റെ ഉല്പാദന ധർമ്മം Q = 1OL½K½ ആണ്. L = 100, K = 100 ആയാൽ ഫേമിന് ഉല്പാദിപ്പിക്കുവാൻ കഴിയുന്ന പരമാവധി ഉല്പന്നം എത്രയെന്ന് കണ്ടുപിടിക്കുക.
  20. ഉത്തരം :

    ഉല്പാദന ധർമ്മം,
    Q = 10L½ K½
    L = 100 units
    K = 100 units
    ∴ Q = 10 × 100½ × 100½
    = 10 × (102)½ × (102)½
    = 10 × 10 × 10 = 1,000 units

  21. താഴെ തന്നിരിക്കുന്ന പട്ടികയിൽ ഒരു തൊഴിലാളിയുടെ മൊത്തം ഉല്പ്പാദനം തന്നിരിക്കുന്നു . ഇതിൽ നിന്നും ശരാശരി ഉല്പ്പാദനം , സീമാന്ത ഉല്പ്പാദനം എന്നിവ കണ്ടുപിടിക്കുക.
    Table 3.3
    L TPL
    0 0
    1 15
    2 35
    3 50
    4 40
    5 48
  22. ഉത്തരം :

    Table 3.4
    L TPL MP AP = \( \mathbf{ {\frac {TP} {L}} } \)
    0 0
    1 15 15 – 0 = 15 \( \mathbf{{\frac {15}{1}}}\) = 15
    2 35 35 – 15 = 20 \( \mathbf{{\frac {35}{2}}}\) = 17.5
    3 50 50 – 35 = 15 \( \mathbf{{\frac {35}{2}}}\) = 17.5
    4 40 40 – 50 = -10 \( \mathbf{{\frac {40}{4}}}\) = 10
    5 48 48 – 40 = 8 \( \mathbf{{\frac {48}{5}}}\) = 9.6

  23. AFC യുടെയും AVCയുടെയും തുകയാണ് AC എന്ന് തെളിയിക്കുക.
  24. ഉത്തരം :

    AC = \( \mathbf{{\frac {TC}{q}}}\) ഇവിടെ TC = TFC + TVC ആണെന്ന് ഓർമ്മിക്കുക.

    AC = \( \mathbf{{\frac {TFC~+~TVC}{q}}}\)

    AC = \(\mathbf{{\frac {TFC}{q}}}\) + \( \mathbf{{\frac {TVC}{q}}}\)

    AC = \(\mathbf{{\frac {TFC}{q}}}\) = AFC ആണെന്നും \(\mathbf{{\frac {TVC}{q}}}\) = AVC ആണെന്നും നമുക്കറിയാം.

    ∴ AC = AFC + AVC

  25. ഒരു കാർ കമ്പനി 2 കാറും 4 തൊഴിലാളികളുമായി അതിന്റെ പ്രവർത്തനം ആരംഭിച്ചു. ഒറ്റത്തവണയായി റോഡ് നികുതി അടച്ചു യാത്രക്കാരുടെ എണ്ണം കൂടിയപ്പോൾ കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ചുകൊണ്ടും കൂടുതൽ ഇന്ധനം ഉപയോഗിച്ചുകൊണ്ടും കമ്പനി കൂടുതൽ ട്രിപ്പുകൾ നടത്താൻ തുടങ്ങി. മേൽ പറഞ്ഞവയിൽ നിന്നും ചിലവുകളെ സ്ഥിരച്ചിലവുകൾ എന്നും വിഭേദക ചിലവുകൾ എന്നും തരംതിരിക്കുക.
  26. ഉത്തരം :

    Table 3.5
    സ്ഥിരച്ചിലവുകൾ വിഭേദകച്ചിലവുകൾ
    കാർ തൊഴിലാളികളുടെ ശമ്പളം
    ഒറ്റതവണ റോഡ് നികുതി ഇന്ധനച്ചിലവ്

  27. ഹൃസ്വകാലത്തും ദീർഘകാലത്തും AC, MC വക്രങ്ങൾ “U” ആകൃതിയിലായിരിക്കും. എന്നാൽ “U” ആകൃതിയുടെ കാരണം രണ്ട് കാലഘട്ടത്തിലും വ്യത്യസ്തമാണ്. വ്യത്യാസം ചൂണ്ടിക്കാട്ടുക.
  28. ഉത്തരം :

    ഹൃസ്വകാലയളവിൽ വിഭേദകാനുപാത നിയമം അനുസരിച്ചും ദീർഘകാലയളവിൽ തോതനുസരിച്ചുള്ള പ്രത്യായം അനുസരിച്ചാണ് “U” ആകൃതി രൂപം കൊള്ളുന്നത്.

  29. ചേരുംപടി ചേർക്കുക.
    Table 3.6
    A B
    ശരാശരി ഉൽപ്പന്നം \(\mathbf{{\frac {TVC}{Q}}}\)
    SAC TC – TFC
    AVC \(\mathbf{{\frac {TP}{Q}}}\)
    TFC Q = f(x1, x2)
    ഉൽപാദന ധർമ്മം \(\mathbf{{\frac {TC}{Q}}}\)
    TVC AFC × Q
  30. ഉത്തരം :

    Table 3.7
    A B
    ശരാശരി ഉൽപ്പന്നം \(\mathbf{{\frac {TP}{Q}}}\)
    SAC \(\mathbf{{\frac {TC}{Q}}}\)
    AVC \(\mathbf{{\frac {TVC}{Q}}}\)
    TFC AFC × Q
    ഉൽപാദന ധർമ്മം Q = f(x1, x2)
    TVC TC – TFC

  31. താഴെ തന്നിരിക്കുന്നവയെ സ്ഥിര ചെലവ്, വിഭേദക ചെലവ് എന്നിങ്ങനെ വേർതിരിക്കുക.
    താൽക്കാലിക ജോലിക്കാരുടെ വേതനം, അസംസ്‌കൃത വസ്തുക്കൾക്കുള്ള ചെലവ് , സ്ഥിരം സ്റ്റാഫിന്റെ ശമ്പളം ട്രാൻസ്പോർട്ട് ചെലവ്, പ്ലാന്റിന്റെ ചെലവ് , ഭൂമി വാങ്ങുന്നതിന്റെ ചെലവ്
  32. ഉത്തരം :

    Table 3.8
    സ്ഥിരച്ചിലവുകൾ വിഭേദകച്ചിലവുകൾ
    സ്ഥിരം സ്റ്റാഫിന്റെ ശമ്പളം അസംസ്‌കൃത വസ്തുക്കൾക്കുള്ള ചെലവ്
    ഭൂമി വാങ്ങുന്നതിന്റെ ചെലവ് ട്രാൻസ്പോർട്ട് ചെലവ്
    പ്ലാന്റിന്റെ ചെലവ് താൽക്കാലിക ജോലിക്കാരുടെ വേതനം

  33. ചിത്രത്തിൽ കാണുന്ന വക്രങ്ങളെ തിരിച്ചറിയുക.
    AVC
  34. ഉത്തരം :

    (1) = TC, (2) TVC, (3) = TFC

  35. താഴെ തന്നിരിക്കുന്ന വക്രങ്ങളുടെ ആകൃതി എന്തെന്ന് കണ്ടുപിടിക്കുക.
    1. AFC
    2. AC
    3. TFC
    4. TVC
    5. TC

  36. ഉത്തരം :

    1. AFC – റെക്ടാംഗുലർ ഹൈപർബോള
    2. AC – ‘U’ ആകൃതി
    3. TFC – X അക്ഷത്തിന് സമാന്തരമായ നേർരേഖ
    4. TVC – ഇൻവേഴ്സ് ‘S’ ആകൃതി
    5. TC – ഇൻവേഴ്സ് ‘S’ ആകൃതി

  37. താഴെ തന്നിരിക്കുന്നവയുടെ ലംബപരമായ ദൂരവ്യത്യാസം എന്തിനെ സൂചിപ്പിക്കുന്നു ?.
    1. TVC and TC
    2. TC and TFC

  38. ഉത്തരം :

    1. TVC യും TC യും തമ്മിലുള്ള വ്യത്യാസം TFC ആണ്
    2. TC യും TFCയും തമ്മിലുള്ള വ്യത്യാസം TVC ആണ്

  39. ഇവിടെ തന്നിരിക്കുന്ന പട്ടിക പൂർത്തീകരിക്കുക.
    Table 3.9
    Q TC TFC TVC AC MC
    0 10 0 0 0
    1 30
    2 35 22.5 15
    3 55 10
    4 70 10 15
    5 80 18 20
    6 10 110 20

  40. ഉത്തരം :

    Table 3.9
    Q TC TFC TVC AC MC
    0 10 0 0 0
    1 30 10 20 30 30
    2 45 10 35 22.5 15
    3 55 10 45 18.3 10
    4 70 10 60 17.5 15
    5 90 10 80 18 20
    6 120 10 110 20 30

  41. ചിത്രത്തിലെ വക്രങ്ങളുടെ പേരെഴുതുക.
    AVC
  42. ഉത്തരം :

    AVC


  43. തന്നിരിക്കുന്ന ചിലവുകളെ സ്ഥിര ചിലവുകളെന്നും, അസ്ഥിര ചിലവുകളെന്നും തരംതിരിക്കുക.
    അസംസ്കൃത വസ്തുവിന്റെ ചിലവ്, ദിവസക്കൂലി, മൂലധനത്തിന്റെ പലിശ, വാടക, മാനേജരുടെ ശമ്പളം, ഇലക്ട്രിസിറ്റി ചിലവ്, ഇൻഷുറൻസ്, കടത്തുകൂലി.
  44. ഉത്തരം :

    Table 3.11
    സ്ഥിരച്ചിലവുകൾ വിഭേദകച്ചിലവുകൾ
    മാനേജരുടെ ശമ്പളം ദിവസക്കൂലി
    വാടക മൂലധനത്തിന്റെ പലിശ
    ഇൻഷുറൻസ് കടത്തുകൂലി
    ഇലക്ട്രിസിറ്റി ചിലവ് അസംസ്കൃത വസ്തുവിന്റെ ചിലവ്

  45. “ഐസോക്വാണ്ട്'” എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത് ?.
  46. ഉത്തരം :

    രണ്ട് ഇൻപുട്ടുകളുടെ സാധ്യമായ വിവിധ കോമ്പിനേഷനുകൾ ഒരേ അളവ് ഉല്പന്നം പ്രദാനം ചെയ്യുന്നുവെങ്കിൽ അത് സൂചിപിക്കുന്ന ചിത്രരൂപമാണ് ഐസോക്വാണ്ട്. ഇതിന്റെ ചിത്രം താഴെ കൊടുത്തിരിക്കുന്നു.

    Isoquant

  47. ഡയഗ്രത്തിന്റെ സഹായത്തോടെ ശരാശരി ചിലവും ശരാശരി വിഭേദക ചിലവും തനിലുള്ള ബന്ധം വ്യക്തമാക്കുക.
    Isoquant
  48. ഉത്തരം :

    ACയും AVCയും ‘U’ ആകൃതിയിലാണുള്ളത്. ഉല്പാദനം വർധിക്കുമ്പോൾ അതിനനുസരിച്ച് ഇവ തമ്മിലുള്ള അകലവും കുറഞ്ഞുവരുന്നു.

  49. ഹൃസ്വകാലയളവിൽ, ഉല്പാദനം പൂര്വമായിരിക്കുമ്പോൾ TVC യും പൂജ്യമായിരിക്കും ഉല്പാദനം കൂടുമ്പോൾ TCയും കുടുന്നു. TFC, TVC, TC എന്നിവ തമ്മിലുള്ള ബന്ധം ചിത്രീകരിക്കുക.
  50. ഉത്തരം :

    Isoquant

  51. ‘ഒരു വിഭേദകത്തിന്റെ സീമാന്ത ഉല്പന്നവും മൊത്തം ഉല്പന്നവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു’ ഈ പ്രസ്താവന തെളിയിക്കുക.
  52. ഉത്തരം :

    ഒരു വിഭേദകത്തിന്റെ സീമാന്ത ഉല്പന്നവും മൊത്തം ഉല്പന്നവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇവ തമ്മിലുള്ള ബന്ധം താഴെ സൂചിപ്പിച്ചിരിക്കുന്നു.
    TP MP Curve

    1. സീമാന്ത ഉല്പന്നം കൂടുമ്പോൾ, മൊത്തം ഉല്പന്നവും കൂടുന്നു.
    2. സീമാന്ത ഉല്പന്നം പൂജ്യമായിരിക്കുമ്പോൾ, മൊത്തം ഉല്പന്നം പരമാവധിയിലെത്തുന്നു.
    3. സീമാന്ത ഉല്പന്നം നെഗറ്റിവ് ആകുമ്പോൾ, മൊത്തം ഉല്പന്നം കുറയുന്നു.

  53. വിഭേദകാനുപാതവും തേനുസരിച്ചുള്ള പ്രത്യയവും തമ്മിലുള്ള വ്യാസമെഴുതുക.
  54. ഉത്തരം :

    വിഭേദകാനുപാതം എന്നത്, ഉല്പാദക ഘടകങ്ങളിൽ ഒന്നുമാത്രം മാറ്റുകയും മറ്റുള്ളവയെല്ലാം സ്ഥിരമായി നിർത്തുകയും ചെയ്യുമ്പോൾ ഉല്പന്നത്തിലുണ്ടാകുന്ന മാറ്റത്തെ കാണിക്കുന്നു. എന്നാൽ തോതനുസരിച്ചുള്ള പ്രത്യയം എന്നത്, എല്ലാ ഉല്പാദന ഘടകങ്ങളും തുടർച്ചയായി മാറ്റിക്കൊണ്ടിരിക്കുമ്പോൾ, ഉല്പന്നത്തിൽ വരുന്ന മാറ്റത്തെ സൂചിപ്പിക്കുന്നു.

  55. സീമാന്ത വ്യയവും ശരാശരി വ്യയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒരു ചിത്രത്തിന്റെയും ഉദാഹരണത്തിന്റെയും സഹായത്തോടെ ഇത് തെളിയിക്കുക.
  56. ഉത്തരം :

    ഉല്പാദനത്തിൽ ഒരു മാത്ര കൂടി ഉല്പാദിപ്പിക്കുമ്പോൾ മൊത്തം ചെലവിൽ വരുന്ന വർദ്ധനവാണ് സീമാന്ത ചെലവ്. അതായത് ,
    MC = TCn – TCn – 1
    എന്നാൽ മൊത്തം ചെലവിനെ (TC) ഉല്പാദന മാത്രകളുടെ എണ്ണം കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ശരാശരി ചെലവ് (AC) അതായത്,
    AC = \(\mathbf{{\frac {TC}{Q}}}\)
    ACയും MCയും തമ്മിലുളള ബന്ധം ചുവടെ ചിത്രീകരിച്ചിരിക്കുന്നത് കാണുക.

    Table 3.10
    Output TC AC MC
    1 20 20 20
    2 38 19 18
    3 54 18 16
    4 72 18 18
    5 105 21 33
    6 150 25 45

    മുകളിൽ പരാമർശിച്ചവയിൽ നിന്ന് AC യും MCയും തമ്മിലുള്ള ബന്ധം ഇപ്രകാരം സംഗ്രഹിക്കാം.
    1. MC, AC യേക്കാൾ കുറവായിരിക്കുമ്പോൾ MC കുറയുന്നു.
    2. MC യും AC യും തുല്യമായിരിക്കുമ്പോൾ AC സ്ഥിരമായിരിക്കും.
    3. MC, ACയേക്കാൾ കൂടുതലായാൽ AC കൂടുന്നു.

  57. താഴെ കൊടുത്തിട്ടുള്ളവയിൽ ദീർഘകാല ഉല്പാദന ധർമ്മവുമായി ബന്ധപ്പെട്ടത് ഏതെന്നു കണ്ടെത്തുക.
      1. വിഭേദകാനുപാത പ്രത്യായ നിയമം.
      2. തോതനുസരിച്ചുള്ള പ്രത്യായം

    1. ഒരു കളിപ്പാട്ട നിർമ്മാണശാലയുടെ ചെലവ് തന്നിരിക്കുന്നു. ചെലവുകളെ സ്ഥിര ചെലവുകളെന്നും വിദേതക ചെലവുകളെന്നും തരംതിരിച്ച് പട്ടിക രൂപത്തിൽ എഴുതുക.
      വാടക, വേതനം, ഇൻഷുറൻസ് പ്രീമിയം, വൈദ്യുതി ചാർജ്ജ്, അസംസ്കൃത പദാർത്ഥത്തിന്റെ ചെലവ്, മാനേജിങ്ങ് ഡയറക്ടറുടെ ശമ്പളം.
    2. ഉത്തരം :

      Table 3.12
      സ്ഥിരച്ചിലവുകൾ വിഭേദകച്ചിലവുകൾ
      വാടക വേതനം
      വാടക മൂലധനത്തിന്റെ പലിശ
      ഇൻഷുറൻസ് പ്രീമിയം വൈദ്യുതി
      മാനേജിങ്ങ് ഡയറക്ടറുടെ ശമ്പളം അസംസ്കൃത പദാർത്ഥത്തിന്റെ ചെലവ്

    3. എല്ലാ നിവേശങ്ങളും ഒരേസമയം വർധിപ്പിക്കുമ്പോൾ ഉല്പാദനത്തിൽ ഉണ്ടാകുന്ന മാറ്റം വിശദീകരിക്കുക.

  58. ഉത്തരം :

    തോരനുസരിച്ചുള്ള പ്രത്യായം. ഒരേ സമയം എല്ലാ നിവേശങ്ങളിലും മറ്റം വരുത്തിയാൽ ഉല്പന്നത്തിൽ മൂന്ന് രീതിയിലുള്ള മാറ്റം ഉണ്ടാകാം.

    1. തോതനുസരിച്ചുള്ള സ്ഥിര പ്രത്യായം: നിവേശങ്ങൾക്കുണ്ടാകുന്ന വർധനവിന്റെ അതേ നിരക്കിലാണ് ഉല്പന്നം വർധിക്കുന്നതെങ്കിൽ
    2. തോതനുസരിച്ചുള്ള വർധിത പ്രത്യായം: നിവേശങ്ങൾക്കുണ്ടാകുന്ന വർധനവിനേക്കാൾ കൂടിയ നിരക്കിലാണ് ഉല്പ നത്തിൽ വർധനവ് ഉണ്ടാകുന്നതെങ്കിൽ
    3. തോതനുസരിച്ചുള്ള അപചയ പ്രത്യായം: നിവേശങ്ങൾക്കുണ്ടാകുന്ന വർധനവിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ഉല്പന്നം വർധിക്കുന്നതെങ്കിൽ



  59. TP Curve
    1. ഡയഗ്രം കാണിക്കുന്നത് വിഭേദകാനുപാത പ്രത്യായനിയമത്തിൽ ഒരു ഘടകത്തിന്റെ മൊത്ത ഉല്പന്ന വക്രമാണ്. ഈ നിയമം വിശദമാക്കുക.
    2. ഡയഗ്രത്തിന്റെ സാഹയത്തോടെ ഈ നിയമത്തിൽ ഒരു ഘടകത്തിന്റെ ശരാശരി ഉല്പന്ന വക്രം, സിമാന്ത ഉല്പന്ന വക്രം എന്നിവ തമ്മിലുള്ള ബന്ധം വിശദമാക്കുക.
  60. ഉത്തരം :

    1. ഒരു വിഭേദക നിവേശം മറ്റ് സ്ഥിര നിവേശങ്ങളുടെ കൂടെ കൂട്ടിച്ചേർക്കുമ്പോൾ കുട്ടിച്ചേർക്കപ്പെട്ട ഘടകത്തിന്റെ സീമാന്ത ഉല്പാദനം ആദ്യം വർധിക്കുകയും ഒരു നിശ്ചിത ഉല്പാദനത്തിൽ എത്തിച്ചേർന്നാൽ കുറയുകയും ചെയ്യുന്നു.
    2. AP, MP എന്നിവ “⋂” ആകൃതിയിലാണ്. MP എപ്പോഴും കടന്നുപോകുന്നത് AP യുടെ പരമാവധി പോയിന്റിലൂടെയാണ്.

      AP-MP-Curve


  61. ഉല്പാദന സിദ്ധാന്തം ഉല്പാദകന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സിദ്ധാന്തമനുസരിച്ച് ഹൃസ്വകാലത്ത് ഉല്പന്നം 3 ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.
    1. ഉല്പാദനത്തിന്റെ 2 ഘട്ടങ്ങൾ ഏവ ?
    2. ഓരോ ഘട്ടത്തിന്റെയും സവിശേഷതകൾ എഴുതുക.
    3. ഫേമിനെ സംബന്ധിച്ച് ഏറ്റവും പ്രധാന ഘട്ടമേത് ? കാരണമെന്ത് ?
    4. TP, AP, MP എന്നി വക്രങ്ങൾ ചിത്രീകരിക്കുക.

  62. ഉത്തരം :

    1. വർദ്ധമാന പ്രത്യായ ഘട്ടം, സ്ഥിര പ്രത്യായ ഘട്ടം, അപചയ ഘട്ടം.
    2. ആദ്യം വർദ്ധിത നിരക്കിൽ കൂടുന്നു. പിന്നീട് കുറഞ്ഞ നിരക്കിൽ കൂടുന്നു. ഒടുവിൽ കുറയുന്നു.
    3. രണ്ടാമത്തെ ഘട്ടം. ലാഭം പരമാവധി ആകുന്നത് ഈ ഘട്ടത്തിലാണ്.
    4. AP-MP-Curve


  63. താഴെ പറയുന്ന സാഹചര്യങ്ങളിൽ റെഡിമെയ്ഡ് ഷർട്ടിന്റെ പ്രദാനവക്രത്തിന് എന്ത് സംഭവിക്കുന്നുവെന്ന് ചിത്രം വരച്ച് വിശദമാക്കുക.
    1. തയ്യൽക്കാർക്കുള്ള വേതനം വർദ്ധിക്കുന്നു.
    2. റെഡിമെയ്ഡ് ഷർട്ടിന്റെ വില കൂടുന്നു.

  64. ഉത്തരം :

    1. പ്രദാന വക്രം വലത്തേക്ക് ഷിഫ്റ്റ് ചെയ്യുന്നു.
      Supply-Shifts-Left
    2. ഒരേ പ്രദാന വക്രത്തിലൂടെ മുകളിലേക്ക് നീങ്ങുന്നു.
      Supply-Curve


  65. ഉല്പാദനധർമ്മം എന്ന വിഷയത്തിൽ ഒരു സെമിനാർ റിപ്പോർട്ട് തയ്യാറാക്കുക.
  66. ഉത്തരം :

    ബഹുമാനപ്പെട്ട ടീച്ചർ, പ്രിയമുള്ള കുട്ടുകാരേ,
    ഞാനിന്ന് ഇവിടെ അവതരിപ്പിക്കുന്ന സെമിനാർ പേപ്പർ “ഉല്പാദന ധർമ്മം” എന്ന വിഷയത്തെ ആസ്പദമാക്കിയാണ്. ഉല്പാദനം മൂല്യത്തിന്റെ സൃഷ്ടിയാണ് .ഈ സെമിനാർ പേപ്പറിൽ പ്രധാനമായും 3 ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗം ആമുഖമാണ് . ഹ്രസ്വകാല – ദീർഘകാല ഉദ്പാദന ധർമ്മങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് രണ്ടാമത്തെ ഭാഗത്ത് ചെയ്യുന്നത്. അവസാന ഭാഗം സെമിനാറിന്റെ ഉപസംഹാരമാണ്.
    ആമുഖം:
    നിവേശങ്ങൾ ഉല്പന്നങ്ങളാക്കി മാറ്റപ്പെടുമ്പോഴാണ് ഉല്പാദനം സംഭവിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ “നിവേശങ്ങളുടെ വിവിധ ചേരുവകളിൽ നിന്ന് സാധ്യമാകുന്ന പരമാവധി ഉല്പാദനം കൈവരുത്തുന്ന സാങ്കേതിക ബന്ധത്തിനാണ് ഉല്പാദന ധർമ്മം എന്നു പറയുന്നത്.” ഇത് സാധാരണയായി എഴുതുന്നത് ഇങ്ങനെയാണ്.

    Q = ƒ(F1, F2,…, Fn)
    ഉള്ളടക്കം :
    A. ഹ്രസ്വകാല ഉല്പാദന ധർമ്മം:- വിഭേദകാനുപാത നിയമം.
    1. വർദ്ധമാന പ്രത്യായത്തിന്റെ ഘട്ടം.
    2. അപചയ പ്രത്യായത്തിന്റെ ഘട്ടം.
    3. നിഷേധാത്മക പ്രത്യയത്തിന്റെ ഘട്ടം.

    വിഭാദകാനുപാത നിയമവും അപചയ സീമാന്ത ഉല്പന്ന നിയമവും :
    ഹ്രസ്വകാലത്തിൽ ചില ഉല്പാദന ഘടകങ്ങൾ സ്ഥിരമായിരിക്കും. ഒരു വിദേകനിവേശം കൂടുതലായി ഉപയോഗിക്കുകയും മറ്റു നിവേശങ്ങൾ സ്ഥിരമായി നിൽക്കുകയും ചെയ്യുമ്പോൾ നിവേശങ്ങളുടെ അനുപാതം മാറുന്നു. ഇതിനെ വിഭേദകാനുപാതം എന്ന് പറയുന്നു. മറ്റു നിവേശങ്ങൾ സ്ഥിരമാക്കി നിർത്തി ഒരു നിവേശത്തിന്റെ അളവിൽ മാത്രം മാറ്റം വരുത്തിക്കൊണ്ടിരുന്നാൽ സീമാന്ത ഉല്പന്നം ഒരു ഘട്ടംവരെ വർദ്ധിക്കും. അതിനുശേഷം സീമാന്ത ഉല്പന്നം കുറയും. ഇതിനെയാണ് വിഭേദകാനുപാത നിയമം എന്ന് പറയുന്നത്.
    മറ്റ് നിവേശങ്ങൾ സ്ഥിരമാക്കി നിർത്തി ഒരു നിവേശത്തിന്റെ അളവിൽ മാത്രം മാറ്റം വരുത്തിക്കൊണ്ടിരുന്നാൽ ഒരു പ്രത്യേക ഘട്ടം കഴിയുമ്പോൾ മൊത്തം ഉല്പന്നത്തിലെ മാറ്റത്തിന്റെ അളവ് (Marginal Product) കുറയുവാൻ തുടങ്ങും. ഇതിനെയാണ് അപചയ സീമാന്ത ഉല്പന്ന നിയമം എന്ന് പറയുന്നത്.
    മൊത്തം ഉല്പന്നം, ശരാശരി ഉല്പന്നം, സീമാന്ത ഉല്പന്നം എന്നിവ വ്യക്തമായ മൂന്നു ഘട്ടങ്ങളിലൂടെയാണ് കടന്നുപോ കുന്നത്.
    ഒന്നാം ഘട്ടം :
    ഒന്നാം ഘട്ടത്തിൽ ശരാശരി ഉല്പന്നവും (AP) സീമാന്ത ഉല്പന്നവും (MP) വർദ്ധിക്കുന്നു. അതിന്റെ ഫലമായി മൊത്തം ഉല്പന്നം (TP) വളരെ കൂടിയ നിരക്കിൽ വർദ്ധിക്കുന്നു. ഈ ഘട്ടത്തെ വർദ്ധമാന പ്രത്യായഘട്ടം (Increasing returns) എന്ന് വിളിക്കുന്നു. ഈ ഘട്ടത്തിൽ ശരാശരി ഉല്പന്നം (AP) പരമാവധിയിൽ എത്തുന്നു.
    രണ്ടാം ഘട്ടം :
    ശരാശരി ഉല്പന്നവും സീമാന്ത ഉല്പന്നവും കുറയുന്ന ഈ ഘട്ടത്തിൽ മൊത്തം ഉല്പന്നം കുറഞ്ഞ നിരക്കിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മൊത്തം ഉല്പന്നം അതിന്റെ പരമാവധിയിലെത്തുന്ന ഈ ഘട്ടത്തിൽ സീമന്ത ഉല്പന്നം പൂജ്യത്തിലെത്തുന്നു. AP യും MP യും കുറയുന്ന ഈ ഘട്ടം അപചയ പ്രത്യായഘട്ടം (Diminishing returns) എന്നറയിപ്പെടുന്നു.
    മൂന്നാം ഘട്ടം :
    സീമാന്ത ഉല്പന്നം ഋണാത്മകമാകുന്നു. (നെഗറ്റിവ്) . അതിന്റെ ഫലമായി മൊത്തം ഉല്പന്നം കുറയുവാൻ തുടങ്ങുന്നു. ശരാശരി ഉല്പന്നം കുറയുന്നത് തുടരുന്നു. TP വക്രം പരമാവതിയിലെത്തുന്ന ബിന്ദുവിൽ MP പൂജ്യമാവുന്നു. MP വക്രം നെഗറ്റിവ് ആകുമ്പോൾ (പൂജ്യത്തിന് താഴേക്ക്) TP കുറയുവാൻ തുടങ്ങുന്നു. ഈ ഘട്ടത്തെ ഋണാത്മക പ്രത്യായ ഘട്ടം (Negative returns) എന്ന് വിളിക്കുന്നു.
    B. ദീര്ഘകാല ഉല്പാദന ധർമ്മം – തോതനുസരിച്ചുള്ള അപചയ പ്രത്യയം.

    1. തോതനുസരിച്ചുള്ള വർദ്ധമാന പ്രത്യയം.
    2. തോതനുസരിച്ചുള്ള സ്ഥിര പ്രത്യയം.
    3. തോതനുസരിച്ചുള്ള അപചയ പ്രത്യയം.

    തോതനുസരിച്ചുള്ള പ്രത്യായം:
    എല്ലാ നിവേശങ്ങളും മാറുകയും, എന്നാൽ നിവേശങ്ങൾ തമ്മിലുള്ള അംശബന്ധം സ്ഥിരമായിരിക്കുകയും ചെയ്താൽ മൊത്തം ഉല്പന്നത്തിലുണ്ടാകുന്ന മാറ്റത്തെയാണ് തോതനുസരിച്ചുള്ള പ്രത്യായം (Returns to Scale) എന്നു വിളിക്കുന്നത്. ഒരേ അനുപാതത്തിൽ നിവേശങ്ങൾ മാറിയാൽ ഉല്പന്നങ്ങൾ മൂന്നു ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.
    i) തോതനുസരിച്ചുള്ള വർദ്ധമാന പ്രായം (IRS) :
    നിവേശങ്ങളിലുള്ള ആനുപാതിക വർദ്ധനവിനേക്കാൾ കൂടുതൽ ആനുപാതിക വർദ്ധനവ് ഉൽപന്നത്തിന് ഉണ്ടാകുന്നതിനെയാണ് തോതനുസരിച്ചുള്ള വർദ്ധമാന പ്രത്യായം എന്നു പറയുന്നത്.
    ii) തോതനുസരിച്ചുള്ള സ്ഥിര പ്രത്യായം (CRS) :
    നിവേശങ്ങളിലുള്ള ആനുപാതിക വർദ്ധനവും ഉല്പന്നത്തിലുള്ള ആനുപാതിക വർദ്ധനവും ഒരേ തോതിലാണെങ്കിൽ അതിനെ തോതനുസരിച്ചുള്ള സ്ഥിര പ്രത്യായം എന്നു വിളിക്കുന്നു.
    iii) തോതനുസരിച്ചുള്ള അപചയ പ്രത്യായം (DRS) :
    നിവേശങ്ങൾ ഒരേ അനുപാതത്തിൽ വർദ്ധിക്കുമ്പോൾ ഉല്പന്നത്തിൽ കുറഞ്ഞ അനുപാതത്തിൽ ഉണ്ടാകുന്ന വർധന വാണിത്.
    അതായത് ചുരുക്കത്തിൽ ദീർഘകാല ഉല്പാദന ധർമ്മത്തിൽ നിവേശങ്ങളെല്ലാം ഇരട്ടിയാകുമ്പോൾ ഉല്പന്നം ഇരട്ടിയിൽ കൂടുതലാണെങ്കിൽ IRS എന്നും, ഉല്പന്നം ഇരട്ടിയാണെങ്കിൽ CRS എന്നും, ഉല്പന്നം ഇരട്ടിയിൽ കുറവാണെങ്കിൽ DRS എന്നും വിളിക്കുന്നു.
    ഉപസംഹാരം:
    ചുരുക്കത്തിൽ രണ്ടുതരം ഉല്പാദന ധർമ്മങ്ങളാണ് ഉള്ളത്. ഹ്രസ്വ കാലയളവിലെ വിഭേദകാനുപാത നിയമവും, ദീർഘകാലയളവിലെ തോതനുസരിച്ചുള്ള അപചയ പ്രത്യയവും.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *