Era of one party dominance–Questions and Answers | Plus Two Political Science
Plus Two Political Science Chapter 2 Era of one party dominance for Higher Secondary Political Science students. This study material includes multiple-choice questions, short-answer questions, 2-mark, 3-mark, 5-mark and 8-mark questions, matching questions, important facts, and detailed answers on Era of one party dominance.
Multi choice questions
- In one of the following states, for the first time in history, the communist party came to power through election. Identify the state.താഴെ പറയുന്ന സംസ്ഥാനങ്ങളിലൊന്നിൽ, ചരിത്രത്തിൽ ആദ്യമായി വോട്ടെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു.
- Tamil Nadu തമിഴ്നാട്
- West Bengal പശ്ചിമബംഗാൾ
- Tripura ത്രിപുര
- Kerala കേരളം
- Institutional Revolutionary Party is associated with ……ഇൻസ്റ്റിറ്റ്യൂഷണൽ റവല്യൂഷനറി പാർട്ടി യുമായി ബന്ധപ്പെട്ടിരിക്കുന്നു ?
- Myanmar മ്യാൻമാർ
- Cuba ക്യൂബ
- Mexico മെക്സിക്കോ
- China ചൈന
- The First General Elections in 1952 involved simultaneous elections to the Lok Sabha and ………..1952 – ലെ ലോക്സഭാ വോട്ടെടുപ്പിനോടൊപ്പം ……………….തെരഞ്ഞെടുപ്പ് നടന്നു.
- The President of India ഇന്ത്യൻ പ്രസിഡന്റ്
- State Assemblies സ്റ്റേറ്റ് നിയമസഭ
- Rajya Sabha രാജ്യസഭ
- The Prime Minister പ്രധാനമന്ത്
- The party that won the second largest number of Lok Sabha seats in the first elections was the ……ആദ്യ വോട്ടെടുപ്പിൽ രണ്ടാമതായി ഏറ്റവും കൂടുതൽ ലോക്സഭയിൽ വോട്ടുനേടിയ പാർട്ടി…..
- Praja Socialist Party പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
- Bharatiya Jana Sangh ഭാരതീയ ജനസംഘം
- Communist Party of India കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
- Bharatiya Janata Party ഭാരതീയ ജനതാപാർട്ടി
- One of the guiding principles of the Swatantra Party was ………സ്വതന്ത്രപാർട്ടിയുടെ പ്രധാന ആശയങ്ങളിൽ ഒന്നായിരുന്നു …..
- Working class interests തൊഴിലാളിക്ഷേമം
- Protection of Princely Statesനാട്ടുരാജ്യങ്ങളുടെ സുരക്ഷ
- Economy free from state control ഗവൺമെന്റിന്റെ ഇടപെടൽ ഇല്ലാത്ത സാമ്പത്തിക സ്വാതന്ത്ര്യം
- Autonomy of states within the Union സംസ്ഥാനങ്ങളുടെ സ്വയംഭരണം
Answer
D. Kerala കേരളം
Answer
C. Mexico മെക്സിക്കോ
Answer
B. State Assemblies സ്റ്റേറ്റ് നിയമസഭ
Answer
C. Communist Party of India കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
Answer
C. Economy free from state control ഗവൺമെന്റിന്റെ ഇടപെടൽ ഇല്ലാത്ത സാമ്പത്തിക സ്വാതന്ത്ര്യം
Answer the following questions
- The following are the hints about a particular party.ഒരു പ്രത്യേക പാർട്ടിയെപ്പറ്റിയുള്ള ചില സൂചനകളാണ് താഴെ കൊടുത്തിരിക്കുന്നത്.
- a) The party was formed in 1951 by Syama Prasad Mukhargee.ശ്യാമപ്രസാദ് മുഖർജി 1951-ൽ രൂപീകരിച്ചൂ.
- b) BJP is said to be originated from this party.ഈ പാർട്ടിയിൽ നിന്നാണ് ബി.ജെ.പി. ഉണ്ടായത്.
- Choose the name that does not go along with others.മറ്റുളള പേരുകളുടെ കൂടെ യോജിച്ചുപോകാത്ത പേര് ഏത്?
A.K. Gopalan എ. കെ. ഗോപാലൻ, EMS Namboodiripad ഇ.എം.എസ്. നമ്പൂതിരിപ്പാട്, Syama Prasad Mukherjee ശ്യാമ പ്രസാദ് മുഖർജി, S.A. Dange എസ്.എ. ഡാങ്കെ. - The first opposition leader of Indian Lok Sabha. ഇന്ത്യൻ ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?
- Identify the first Chief Election Commissioner of India. ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആര്?
- The party system exist in India. ഇന്ത്യയിൽ നിലവിലിരിക്കുന്ന പാർട്ടി സമ്പ്രദായം.
- Tolerance and management of factious are a feature of സഹിഷ്ണുതയും വിഭിന്ന ചേരികളുടെ മാനേജ്മെന്റും പ്രത്യേകതയാവുന്നത്
- The period between 1952 to 1962 in Indian politics was known as ……. 1952 നും 1962 നും ഇടയിലുള്ള ഇന്ത്യൻ രാഷ്ട്രീയം അറിയപെടുന്നത് …….
- The party was against non-alignment movement ചേരിചേരാ പ്രസ്ഥാനത്തെ എതിർത്ത രാഷ്ട്രീയ പാർട്ടി ?
- In which year Communist Party of India was devided into CPI and CPI(M)? കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സി.പി.ഐ. എന്നും സി.പി.ഐ (എം) എന്നും വിഭജിക്കപ്പെട്ട വർഷം?
- The first non-Congress Prime Minister in India. ഇന്ത്യയിലെ ആദ്യ കോൺഗ്രസ്സ്വിതര പ്രധാനമന്ത്രി ആര്?
- Electronic voting machine was first introduced in …ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ആദ്യമായി നടപ്പിലാക്കിയത് ?
- In the first General Election of Independent India Indian National Congress won 364 out of 489 seats in Lok Sabha. Give the name of the party which occupied second position with 16 seats. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 489 ലോക്സഭാ സീറ്റുകളിൽ 364 സീറ്റുകൾ നേടി. 16 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തിയ പാർട്ടി ഏതെന്ന് എഴുതുക.
- Write the name of the first Indian to become the Governor General of India. ഇന്ത്യയുടെ ഗവർണർ ജനറലായ ആദ്യത്തെ ഭാരതീയന്റെ പേര് എഴുതുക.
Answer
ഭാരതീയ ജനസംഘം
Answer
Syama Prasad Mukherjee ശ്യാമ പ്രസാദ് മുഖർജി
Answer
എ കെ ഗോപാലൻ
Answer
സുകുമാർ സെൻ
Answer
ബഹുകക്ഷി സമ്പ്രദായം
Answer
കോൺഗ്രസ് പാർട്ടി
Answer
കോൺഗ്രസ് വ്യവസ്ഥ
Answer
സ്വതന്ത്ര പാർട്ടി
Answer
1964
Answer
മൊറാർജി ദേശായി
Answer
കേരള (നൊർത്ത് പറവൂർ അസംബ്ലി മണ്ഡലം)
Answer
C.P.I.
Answer
C. Rajagopalachari
2 MARK QUESTIONS & ANSWERS
- Four statements regarding one party dominance are given below. Mark each of them as true or false. ഒരു പാർട്ടിയുടെ മേൽക്കോയ്മ സംബന്ധിച്ച് നാല് വിവരങ്ങൾ കൊടുത്തിരിക്കുന്നു. അവ ശരിയോ തെറ്റോ എന്ന് അടയാളപ്പെടുത്തുക.
- a) One Party dominance is rooted in the absence of strong alternative political parties. മറ്റു പാർട്ടികളുടെ ശക്തമായ സാന്നിധ്യമില്ലായ്മയാണ് ഒരു പാർട്ടിക്ക് മേൽക്കോയ്മ ലഭിക്കാൻ കാരണം.
- b) One Party dominance occurs because of weak public opinion.ദുർബലമായ ജനാധിപത്യം.
- c) One Party dominance is linked to the nation’s colonial past. കൊളോണിയൽ വാഴ്ചകാലത്ത് പാർട്ടിക്കുണ്ടായിരുന്ന സ്വാധീനം.
- d) One Party dominance reflects the absence of democratic ideals in a country. രാജ്യത്ത് ജനാധിപത്യ ആശയങ്ങളുടെ അഭാവം ഒരു പാർട്ടി മേൽക്കോയ്മയ്ക്ക് ഒരു കാരണമാണ്.
- a) ശരി
- b) തെറ്റ്
- c) ശരി
- d) തെറ്റ്
- “Swathanthra Party” has its own ideological features. One of its ideologies is given below. Find out any other four ideologies. സ്വതന്ത്ര പാർട്ടിക്ക് അതിന്റേതായ തത്വങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് താഴെ കൊടുത്തിരിക്കുന്നത്. വേറെ നാല് തത്വങ്ങൾ പറയുക.
- 1) Individual Freedom വ്യക്തി സ്വാതന്ത്ര്യം
- 2) …..
- 3) …..
- 4) …..
- 5) …..
- 1) Individual Freedom വ്യക്തി സ്വാതന്ത്ര്യം
- 2) ഭരണഘടനയിൽ ഗവൺമെന്റ് ഇടപെടാതിരിക്കുക.
- 3) കേന്ദ്ര പ്ലാനിങ് പാടില്ല.
- 4) പൊതുമേഖലാ സ്ഥാപനങ്ങൾ ദേശസാത്കരിക്കരുത്.
- 5) സ്വകാര്യമേഖല പരിപോഷിപ്പിക്കുകയും അമേരിക്കയുമായി അടുതുബന്ധം പുലർത്തുകയും ചെയ്യുക.
- When was the Election Commission set up in India? Who was the first Chief Election Commissioner? എന്നാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്? ആരായിരുന്നു ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ?
- What was the method of voting in the first general elections? ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടിങ് രീതി എങ്ങനെയായിരുന്നു?
- “The dominance of Congress Party in Indian Politics was different from the one party dominance in China, Cuba and the erstwhile USSR”. Write your opinion about the above statement. “ചൈനയിലും, ക്യൂബയിലും, പഴയ സോവിയറ്റ് യൂണിയനിലും നിലനിന്നിരുന്ന ഒറ്റ പാർട്ടി മേധാവിത്വത്തിൽ നിന്നും വ്യത്യസ്തമായിട്ടായിരുന്നു ഇന്ത്യയിലെ രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടിയ്ക്കുള്ള ഡേധാവിത്വം” ഈ പ്രസ്താവനയെപ്പറ്റി നിങ്ങളു ടെ അഭിപ്രായ എന്താണ്?
Answer
Answer
Answer
ജനുവരി 1950 ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്. സുകുമാർസെൻആയിരുന്നു ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ.
Answer
ആദ്യ പൊതുജനതെരഞ്ഞെടുപ്പിൽ, ഓരോ പോളിങ് ബൂത്തിലും, ഓരോ സ്ഥാനാർത്ഥികൾക്കുമുള്ള അവരുടെ ചിഹ്നം പതിച്ച ഓരോ പെട്ടികൾ വെച്ചിട്ടുണ്ടായിരുന്നു. ഓരോ വോട്ടർമാർക്കും വെള്ള ബാലറ്റ് പേപ്പർ നൽകിയിരുന്നു. അവർക്ക് ഇഷ്ടമുള്ള സ്ഥാനാർത്ഥികളുടെ പെട്ടികളിൽ അവർ അത് നിക്ഷേപിച്ചു.
Answer
ചൈനയിലും, ക്യൂബയിലും, പഴയ സോവിയറ്റ് യൂണിയനിലും ജനാധിപത്യേതര വ്യവസ്ഥയിലാണ് ഒറ്റ പാർട്ടി മേധാവിത്വം നിലനിന്നിരുന്നത്. പക്ഷേ ഇന്ത്യയിൽ ജനാധിപത്യ വ്യവസ്ഥയിൽ നിന്നു കൊണ്ടാണ് കോൺഗ്രസ് അതിന്റെ മേധാവിത്വം നിലനിർത്തിയിരുന്നത്. പല പാർട്ടികളും ഇലക്ഷനിൽ മത്സരിച്ചിരുന്നു. പക്ഷേ കോൺഗ്രസിന് ഒന്നിനു പുറകെ ഒന്നായി വന്ന തെരഞ്ഞെടുപ്പുകളിൽ അതിന്റെ ആധിപത്യം നിലനിർത്താൻ കഴിഞ്ഞു.
3 MARK QUESTIONS & ANSWERS
- The following are some facts related to different political parties in India. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികളെപ്പറ്റിയുള്ള വിവിധ പ്രസ്താവനകളാണ് താഴെ കൊടുത്തിരിക്കുന്നത്.
- a) Formed in the year 1948 1948 ൽ രൂപീകരിച്ചൂ
- b) Believed in the ideology of democratic socialism. ഡെമോക്രാറ്റിക് സോഷ്യലിസം എന്ന തത്വത്തിൽ വിശ്വസിച്ചു.
- c) In the first general election it won seats and emerged as the largest opposition party. ആദ്യത്തെ ഇലക്ഷനിൽ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി ആയി.
- d) Formed in the year 1951 with Syama Prasad Mukherjee as its founder president ശ്യാമപ്രസാദ് മുഖർജി സ്ഥാപക പ്രസിഡന്റായി 1951 ൽ സ്ഥാപിതമായി.
- e) A.K. Gopalan, S.A. Dange, E.M.S. Namboodiripad etc. were the notable leaders of this party. എ.കെ. ഗോപാലൻ, എസ്.എ. ഡാങ്കെ, ഇ.എം.എസ്. നമ്പൂതിരിപ്പാട് മുതലായവർ ഈ പാർട്ടിയുടെ നേതാക്കളായിരുന്നു.
- f) It emphasised the ideology of one country, one culture and one nation. ഒരു രാജ്യം, ഒരു സംസ്കാരം, ഒരു രാഷ്ട്രം എന്ന തത്വത്തെ മുറുകെ പിടിച്ചു.
രാഷ്ട്രീയ പാർട്ടിയുടെ പേര് പാർട്ടിയുടെ സവിശേഷതകൾ — — — — — — - Mention any three characteristics of the party system in India. ഇന്ത്യൻ കക്ഷിരാഷ്ട്രീയത്തിന്റെ ഏതെങ്കിലും മൂന്ന് പ്രത്യേകതകൾ എഴുതുക.
- 1) ഇന്ത്യയിൽ ബഹുകക്ഷി സമ്പ്രദായം ആണ് നിലനിൽക്കുന്നത്.
- 2) പ്രാദേശിക കക്ഷികളുടെ സാന്നിധ്യം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
- 3) കോൺഗ്രസ് കക്ഷിയുടെ ആധിപത്യം ആണ് ഇന്ത്യൻ കക്ഷി രാഷ്ട്രീയത്തിന്റെ മറ്റൊരു പ്രത്യേകത.
- Explain briefly why we call the Congress Party as the center of Indian politics.കോൺഗ്രസ് കക്ഷിയെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രം എന്ന് വിശേഷിപ്പിക്കാനുള്ള കാരണമെന്ത്?
- Before the first General Election in Independent India, ‘Organiser’, a mgazine wrote that “Jawaharlal Nehru would live to confess the failure of Universal Adult Franchise in India”. Explain your views on this statement. (3) സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിന്റെ മുമ്പായി ‘ഓർഗനൈസർ’ മാസിക ഇങ്ങനെ എഴുതി. “ജവഹർലാൽ നെഹ്റു ജീവിക്കുന്നത് ഇന്ത്യയിലെ പ്രായപൂർത്തി വോട്ടവകാശ സമ്പ്രദായത്തിന്റെ പരാജയത്തിന്റെ പാപഭാരം ഏറ്റു പറയുന്നതിനായിരിക്കും”. ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ അഭിപ്രായം എഴുതുക.
Answer
| രാഷ്ട്രീയ പാർട്ടിയുടെ പേര് | പാർട്ടിയുടെ സവിശേഷതകൾ |
|---|---|
| സോഷ്യലിസ്റ്റ് പാർട്ടി | എ, ബി |
| കമ്മ്യൂണിസ്റ്റ് പാർട്ടി | സി, ഇ |
| ഭാരതീയ ജനസംഘ് | ഡി, എഫ് |
Answer
Answer
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഒരു രാഷ്ട്രീയകക്ഷിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തെയും തമ്മിൽ വേർതിരിക്കുക ദുഷ്കരമാണ്. സ്വാതന്ത്യാനന്തരവും കോൺഗ്രസ്സ്, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രമായിരുന്നിട്ടു സ്വതന്ത്ര ഇന്ത്യയുടെ വികസനത്തിന് തറക്കല്ലിട്ടതും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. അതുകൊണ്ടാണ് കോൺഗ്രസ് പാർട്ടിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രം എന്ന് വിശേഷിപ്പിക്കുന്നത്.
Answer
സ്വാതന്ത്ര്യാനന്തരം ആദ്യ പൊതുതെരഞ്ഞെടുപ്പ് നടത്തിയപ്പോൾ നമ്മൾ പ്രായപൂർത്തിവോട്ടവകാശം നടപ്പിലാക്കി. ഇന്ത്യയിൽ നിരക്ഷരരായ ധാരാളം ജനങ്ങൾ ഉണ്ടായിരുന്നു. പലരും വിചാരിച്ചത് ജനാധിപത്യം ഇന്ത്യയിൽ സാധ്യമാകില്ല എന്നാണ്. ഈ അഭിപ്രായം പറയുകയാണ് ഓർഗനൈസർ മാസിക.
4 MARK QUESTIONS & ANSWERS
- Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Column A Column B Raj agopal achari
സി. രാജഗോപാലാചാരിCPI(M)
സി.പി.ഐ (എം)Shyama Prasad Mukherjee
ശ്യാമപ്രസാദ് മുഖർജിCongress
കോൺഗ്രസ്സ്A.K.Gopalan
എ കെ ഗോപാലൻBharatiya Jana Sangh
ഭാരതീയ ജനസംഘ്Moulana Abdul Kalam Azad
മൌലാനാ അബ്ദുൾ കലാം ആസാദ്Swathanthra party
സ്വതന്ത്ര പാർട്ടി - Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Column A Column B S.A. Dange
S A. ഡാങ്കെBaratiya Jana
Sangh ഭാരതീയ ജനസംഘ്Shyama Prasad Mukherjee
ശ്യാമപ്രസാദ് മുഖർജിSwatantra Party
സ്വതന്ത്രപാർട്ടിMinoo Masani
മീനു മസാനിPraja Socialist Party
പ്രജാ സോഷ്യലിസ്റ്റ് പാർട്ടിAsoka Mehta
അശോക മേഹ്തCommunist Party of India
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - Did the prevalence of a one party dominant system affect adversely the democratic nature of Indian politics? ഏക കക്ഷി ആധിപത്യം ഇന്ത്യൻ രാഷ്ട്രീയത്തിലെ ജനാധിപത്യ സ്വഭാവത്തെ പ്രതികൂലമായി ബാധിച്ചിരുന്നോ?
- Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Column A Column B C. Rajagopalachari
സി രാജഗോപാലാചാരിCommunist Party of India
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യDeen Dayal Upadyaya
ദീൻദയാൽ ഉപധ്യായാPraja Socialist Party
പ്രജാ സോഷ്യലിസ്റ്റ് പാർട്ടിAcharya Narendra Dev
ആചാര്യ നരേന്ദ്രദേവ്Swatantra Party
സ്വതന്ത്ര പാർട്ടിS.A. Dange
എസ്.എ. ഡാങ്കേBharatiya Jana Sangh
ഭാരതീയ ജനസംഘ് - Kerala, In India, is different in many aspects. To a large extent we are obliged to the first Communist ministry in Kerala. Write a short note on the first Communist ministry in Kerala. ഇന്ത്യയിൽ കേരളം പലതുകൊണ്ടും ശ്രദ്ധേയമാണ്. ഇതിന്റെ ഒരു വലിയ കാരണം നമ്മുടെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കുക.
- Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Column A Column B Sukumar Sen
സുകുമാർ സെൻPlutarco Elias Calles
പ്ലൂട്ടാർക്കോ എലിയാസ് കാലെസ്1951 EMS Namboodiripad
ഇ എം.എസ്. നമ്പൂതിരിപ്പാട്Acharya Narendra Dev
ആചാര്യ നരേന്ദ്രദേവ്Bharatiya Jana Sangh
ഭാരതീയ ജനസംഘ്Mexico
മെക്സിക്കോCongress Socialist Party
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിCommunist government
കമ്മ്യൂണിസ്റ്റ് ഗവൺമെന്റ്Chief Election Commissioner
ചീഫ് ഇലക്ഷൻ കമ്മീഷണർ - As the elder member of your family, you are very much surprised, when you cast your vote through Electronic Voting Machine. Can you explain your voting experience from the first general election to the younger members of your family? കുടുംബത്തിലെ മുതിർന്ന അംഗമെന്ന നിലയിൽ താങ്കൾ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ട് ചെയ്തപ്പോൾ ആശ്ചര്യം തോന്നി. ആദ്യമായി നടന്ന വോട്ടെടുപ്പിനെക്കുറിച്ച് താങ്കൾക്ക് കുടുംബത്തിലെ ചെറിയ അംഗങ്ങളോട് വിവരിക്കാമോ?
- Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Column A Column B S.A. Dange
എസ്.എ. ഡാങ്കേSwathanthra Party
സ്വതന്ത്ര പാർട്ടിAcharya Narendra Dev
ആചാര്യ നരേന്ദ്രദേവ്Bharatiya Jana Sangh
ഭാരതീയ ജനസംഘ്Minoo Masani
മീനു മസാനിCongress Socialist Party
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിSyamaprasad Mukherjee
ശ്യാമപ്രസാദ് മുഖർജിCPI
സി.പി.ഐ - ‘The first General Election in India was the first big test of democracy.’ Why is it said so? Identify any three major reasons behind this. (4) ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെതന്നെ ആദ്യ പരീക്ഷണമായിട്ടാണ് കരുതപ്പെടുന്നത്. ഇങ്ങനെ പറയുവാനുള്ള കാരണമെന്ത്? മൂന്ന് പ്രധാന കാരണങ്ങൾ കണ്ടെത്തുക.
- a) ഭരണഘടന രൂപികൊണ്ടശേഷം നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പ് പല ദേശം, പല ഭാഷ, പല മതങ്ങൾ എന്നിവ അടങ്ങിയ രാജ്യത്തെ ആദ്യ പരീക്ഷണമായിരുന്നു.
- b) ഇന്ത്യ വിഭജനത്തിനും, ഹിന്ദു മുസ്ലിം ലഹലകൾക്കും ശേഷമുള്ളതായ തെരഞ്ഞെടുപ്പ്.
- c) പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രസക്തിയും പരീക്ഷണവും നിർണ്ണയിക്കാനുള്ള തെരഞ്ഞെടുപ്പ്.
- Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Column A Column B Column C Dr. Syamaprasad Mukherjee
ഡോ. ശ്യാമപ്രസാദ് മുഖർജിStood for Dalit Justice
ദളിത് നീതിക്കു വേണ്ടി നിലകൊണ്ടുCommunist Leader
കമ്മ്യൂണിസ്റ്റ് നേതാവ്Pattom Thanupillai
പട്ടം താണുപിള്ളwas the leader of opposition in Lok Sabha
ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്നുwas a member of the Nehru Cabinet
നെഹ്റു മന്ത്രിസഭയിലെ അംഗമായിരുന്നുA.K. Gopalan
എ.കെ. ഗോപാലൻFounder of BJS
BJSന്റെ സ്ഥാപകൻArchitect of Indian Constitution
ഇന്ത്യൻ ഭരണഘടനാശില്പിDr. B.R. Ambedkar
ഡോ. ബി.ആർ. അംബേദ്കർSocialist Leader
സോഷ്യലിസ്റ്റ് നേതാവ്was the Chief Minister of Kerala
കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു - Indian National Congress established their domination in the first three general elections in India. Evaluate the performance of Congress Party in 1952, 1957 and 1962 elections. ഇന്ത്യയിലെ ആദ്യത്തെ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. 1952, 1957, 1962 പൊതുതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടിയുടെ പ്രകടനത്തെ വിലയിരുത്തുക.
- 1) സ്വാതന്ത്ര്യസമരപാരമ്പര്യം കോൺഗ്രസ്സിനുണ്ടായിരുന്നു.
- 2) ഇന്ത്യ മുഴുവനും വ്യാപിച്ച ഒരേ ഒരു പാർട്ടി കോൺഗ്രസ് മാത്രമായിരുന്നു.
- 3) ജവഹർലാൽ നെഹ്റുവിന്റെ പ്രശസ്തി.
- Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Column A Column B Acharya Narendra Dev
ആചാര്യ നരേന്ദ്ര ദേവ്Bharatiya Jan Sangh
ഭാരതീയ ജനസംഘ്EMS Namboodiripad
ഇ.എം.എസ്. നമ്പൂതിരിപ്പാട്Swathantratha Party
സ്വതന്ത്ര പാർട്ടിC. Rajagopalachary
സി. രാജഗോപാലാചാരിCommunist Party
കമ്മ്യൂണിസ്റ്റ് പാർട്ടിSyamaprasad Mukherjee
ശ്യാമപ്രസാദ് മുഖർജിSocialist Party
സോഷ്യലിസ്റ്റ് പാർട്ടി - Match the following columns ‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ യിൽ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
Political Party
രാഷ്ട്രീയ പാർട്ടിLeader
നേതാവ്Ideology
തത്വംBharathiya Jana Sangh
ഭാരതീയ ജനസംഘ്B.R. Ambedkar
B.R. അംബേദ്കർOne Country one culture and one nation
ഒരു രാജ്യം, ഒരു സംസ്കാരം, ഒരു രാഷ്ട്രംIndependent Labour Party
ലേബർ പാർട്ടിA.K. Gopalan
A.K. ഗോപാലൻRevolutionary Socialism
റെവല്യൂഷണറി സോഷ്യലിസംSwanthantra Party
സ്വതന്ത്രപാർട്ടിC. Rajagopalachari
സി. രാജഗോപാ ലാചാരിLess Control over Economy
എകണോമിയിലുള്ള നിയന്ത്രണക്കുറവ്Communist Party of India
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്Shyama Prasad Mukherjee
ശ്യാമപ്രസാദ് മുഖർജിJustice to the Dalits
ദളിതർക്ക് നീതി
Answer
| Column A | Column B |
|---|---|
| Raj agopal achari സി. രാജഗോപാലാചാരി |
Swathanthra party സ്വതന്ത്ര പാർട്ടി |
| Shyama Prasad Mukherjee ശ്യാമപ്രസാദ് മുഖർജി |
Bharatiya Jana Sangh ഭാരതീയ ജനസംഘ് |
| A.K.Gopalan എ കെ ഗോപാലൻ |
CPI(M) സി.പി.ഐ (എം) |
| Moulana Abdul Kalam Azad മൌലാനാ അബ്ദുൾ കലാം ആസാദ് |
Congress കോൺഗ്രസ്സ് |
Answer
| Column A | Column B |
|---|---|
| S.A. Dange S A. ഡാങ്കെ |
Communist Party of India കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| Shyama Prasad Mukherjee ശ്യാമപ്രസാദ് മുഖർജി |
Baratiya Jana Sangh ഭാരതീയ ജനസംഘ് |
| Minoo Masani മീനു മസാനി |
Swatantra Party സ്വതന്ത്രപാർട്ടി |
| Asoka Mehta അശോക മേഹ്ത |
Praja Socialist Party പ്രജാ സോഷ്യലിസ്റ്റ് പാർട്ടി |
Answer
ഇന്ത്യയിൽ ബഹുകക്ഷി സമ്പ്രദായം ആണ് നിലനിൽക്കുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പല രാഷ്ട്രീയ കക്ഷികളും പങ്കെടുത്തിരുന്നു. എന്നാൽ ന്യായമായും കോൺഗ്രസിന് പൊതുതെരഞ്ഞെടുപ്പിൽ കേന്ദ്രത്തിലും പല സംസ്ഥാനത്തിലും ഒന്നുപോലെ ആധിപത്യം പുലർത്താൻ സാധിച്ചു. പ്രത്യേകിച്ചും 1967 ന് മുൻപ്. അടുത്ത സമയത്ത് ഉണ്ടായ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്. ഏക കക്ഷി ആധിപത്യം ഇന്ത്യൻ രാഷ്ട്രീയത്തിലെ ജനാധിപത്യ വ്യവസ്ഥിതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് സംഘടിതമായി ഒരു പ്രതിപക്ഷത്തിന്റെ അഭവത്തിൽ, ജനങ്ങൾ നൽകിയ പല വാഗ്ദാനങ്ങളും കോൺഗ്രസ് പൂർത്തീകരിച്ചിട്ടില്ല. കോൺഗ്രസ്സിന്റെ ഭരണം കാര്യശേഷില്ലാതായതോടെ വ്യാപകമായ അഴിമതിക്ക് അത് ഇട നൽകി.
Answer
| Column A | Column B |
|---|---|
| C. Rajagopalachari സി രാജഗോപാലാചാരി |
Swatantra Party സ്വതന്ത്ര പാർട്ടി |
| Deen Dayal Upadyaya ദീൻദയാൽ ഉപധ്യായാ |
Bharatiya Jana Sangh ഭാരതീയ ജനസംഘ് |
| Acharya Narendra Dev ആചാര്യ നരേന്ദ്രദേവ് |
Praja Socialist Party പ്രജാ സോഷ്യലിസ്റ്റ് പാർട്ടി |
| S.A. Dange എസ്.എ. ഡാങ്കേ |
Communist Party of India കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
Answer
മാർച്ച് 1957 ലെ അസംബ്ലി ഇലക്ഷനിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ കിട്ടി. 126 സീറ്റുകളിൽ 60 എണ്ണവും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചു. കൂടാതെ അവർക്ക് 5 സ്വതന്ത്രരുടെ പിന്തുണയും കിട്ടി. അതുകൊണ്ട് അന്നത്തെ ഗവർണ്ണർ കമ്മ്യൂണിസ്റ്റ് ലെജിസ്ലേറ്റർ പാർട്ടിയുടെ ലീഡറായ ഇ എം എസ് നമ്പൂതിരിപാടിനെ മന്ത്രിസഭ രൂപീകരിക്കാനായി വിളിച്ചു. ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്ന ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു കേരളത്തിലേത്.
കോൺഗ്രസ് പാർട്ടി കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെതിരെ ഒരു വിമോചനസമരം പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റുകാരുടെ അഭിപ്രായത്തിൽ അവർ കൊണ്ടുവന്ന പുരോഗമന പ്രവർത്തനങ്ങൾക്ക് തടയിടാനായി ചില മതനേതാക്കളും മറ്റു തൽപരകക്ഷികളുംകൂടി ഗവൺമെന്റിനെതിരെ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു വിമോചന സമരം. 1959- ൽ, ആർട്ടിക്കിൾ 356 ഉപയോഗിച്ചു കൊണ്ട് സെൻട്രൽ ഗവൺമെന്റ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ പിരിച്ചൂവിട്ടു. സെൻട്രൽ ഗവൺമെന്റിന്റെ ഈ നടപടി ചില വിമർശനങ്ങൾക്ക് വിധേയമായി. ചിലരുടെ അഭിപ്രായത്തിൽ ഭരണ-ഘടന അനുവദിച്ചിട്ടുള്ള എമർജൻസി പവേഴ്സിന്റെ ദുരുപയോഗമായിരുന്നു കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെ പിരിച്ചൂവിട്ട നടപടി.
Answer
| Column A | Column B |
|---|---|
| Sukumar Sen സുകുമാർ സെൻ |
Chief Election Commissioner ചീഫ് ഇലക്ഷൻ കമ്മീഷണർ |
| 1951 | Bharatiya Jana Sangh ഭാരതീയ ജനസംഘ് |
| Acharya Narendra Dev ആചാര്യ നരേന്ദ്രദേവ് |
Congress Socialist Party കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി |
| Mexico മെക്സിക്കോ |
Plutarco Elias Calles പ്ലൂട്ടാർക്കോ എലിയാസ് കാലെസ് |
| Communist government കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് |
EMS Namboodiripad ഇ എം.എസ്. നമ്പൂതിരിപ്പാട് |
Answer
ആദ്യവോട്ടെടുപ്പിൽ ഇലക്ഷൻ ജോലിക്കി നിയുക്തരായ അധികാരികൾ നമ്മുടെ കയ്യിൽ ബാലറ്റ്പേപ്പർ തരും. എന്നിട്ട് നമുക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ ബാലറ്റ് പെട്ടിയിൽ അത് നിക്ഷേപിക്കാൻ പറയും. പോളിങ് ബൂത്തിൽ ഓരോ സ്ഥാനാർത്ഥിക്കും അവരുടെ ചിഹ്നയാളപെടുത്തി പെട്ടിവച്ചിരിക്കും. ആ കാലങ്ങളിൽ ഭൂരിപക്ഷം ജനങ്ങളും സാക്ഷരർ ആയിരുന്നില്ല പ്രായപൂർത്തി വോട്ടാവകാശമാണ് ഇന്ത്യ സ്വീകരിച്ചത്. ആദ്യത്തെ രണ്ടു തെരഞ്ഞെടുപ്പിനുശേഷം ഈ രീതി മാറ്റി പിന്നെ ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും അച്ചടിച്ചുവന്നു നമുക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിനുനേരെ അടയാളമിടുകയാണ് അപ്പോൾ ചെയ്തിരുന്നത്. ഏതാണ്ട് 40 കൊല്ലക്കാലം ഈ രീതി തുടർന്നുപന്നു. 1990 കളുടെ അവസാനത്തോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കാൻ തുടങ്ങി. 2004 -ഓടെ രാജ്യം മുഴുവൻ ഈ യന്ത്രമുപയോഗിച്ചായി തെരഞ്ഞെടുപ്പ്. ഈ രീതി കൂടുതൽ സുഗമവും നിരക്ഷരർക്ക് പോലും തെറ്റു കൂടാതെ ചെയ്യാൻ സാധിക്കുന്നതുമാണ്.
Answer
| Column A | Column B |
|---|---|
| S.A. Dange എസ്.എ. ഡാങ്കേ |
CPI സി.പി.ഐ |
| Acharya Narendra Dev ആചാര്യ നരേന്ദ്രദേവ് |
Congress Socialist Party കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി |
| Minoo Masani മീനു മസാനി |
Swathanthra Party സ്വതന്ത്ര പാർട്ടി |
| Syamaprasad Mukherjee ശ്യാമപ്രസാദ് മുഖർജി |
Bharatiya Jana Sangh ഭാരതീയ ജനസംഘ് |
Answer
Answer
| Column A | Column B | Column C |
|---|---|---|
| Dr. Syamaprasad Mukherjee ഡോ. ശ്യാമപ്രസാദ് മുഖർജി |
Founder of BJS BJSന്റെ സ്ഥാപകൻ |
was a member of the Nehru Cabinet നെഹ്റു മന്ത്രിസഭയിലെ അംഗമായിരുന്നു |
| Pattom Thanupillai പട്ടം താണുപിള്ള |
Socialist Leader സോഷ്യലിസ്റ്റ് നേതാവ് |
was the Chief Minister of Kerala കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു |
| A.K. Gopalan എ.കെ. ഗോപാലൻ |
was the leader of opposition in Lok Sabha ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു |
Communist Leader കമ്മ്യൂണിസ്റ്റ് നേതാവ്പി |
| Dr. B.R. Ambedkar ഡോ. ബി.ആർ. അംബേദ്കർ |
Stood for Dalit Justice ദളിത് നീതിക്കു വേണ്ടി നിലകൊണ്ടു |
Architect of Indian Constitution ഇന്ത്യൻ ഭരണഘടനാശില്പി |
Answer
സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യ മൂന്നു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് തൂത്തുവാരി. കാരണങ്ങൾ:-
പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും (1957, 1962) കോൺഗ്രസ് വിജയം ആവർത്തിച്ചു. എന്നാൽ ചിലർക്ക് ഒരു അഭിപ്രായമുണ്ടായിരുന്നു, കോൺഗ്രസ് പാർട്ടിയുടെ വലിയ വിജയം നമ്മുടെ ഇലക്ഷന്റെ രീതികൊണ്ടാണെന്ന്. ഈ രീതി കോൺഗ്രസ്സിനുകൂലമായിരുന്നു. 4 -ൽ 3 സീറ്റും കോൺഗ്രസിന് ലഭിച്ചെങ്കിലും പകുതി വോട്ടുകൾ പോലും അതിൽ ഉണ്ടായിരുന്നില്ല. കോൺഗ്രസ്സിതര പാർട്ടികളുടെ മൊത്തം വോട്ടുകൾ ഈ പാർട്ടിക്ക് കിട്ടിയതിനെക്കാൾ കൂടുതലാണ്. ഇനി കോൺഗ്രസ് നേടിയ വോട്ടും മേധാവിത്വവും ചരിത്രത്തിലെ നാഴികക്കല്ലായതെങ്ങനെ എന്ന് പരിശോധിക്കാം.
കോൺഗ്രസ്സിന്റെ മേധാവിത്വ സ്വഭാവം
ഇന്ത്യയിലെ കോൺഗ്രസ്സിന്റെ മേധാവിത്വം ലോകചരിത്രത്തിൽതന്നെ ഒരു വ്യത്യസ്ത അനുഭവമായിരുന്നു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജനാധിപത്യം അവിടെയൊക്കെ അട്ടിമറിക്കെപെടുകയാണുണ്ടായത്. ചൈന, ക്യൂബ, സിറിയ മുതലായ രാജ്യങ്ങളിലെ ഭരണഘടന ഒരു പാർട്ടിയെ മാത്രമേ ഭരിക്കാനനുവദിക്കുന്നുള്ളൂ. എന്നാൽ ഇന്ത്യയിൽ കോൺഗ്രസ്സിന്റെ കാര്യത്തിൽ അത് ജനാധിപത്യ വ്യവസ്ഥിതികളിൽ ഉറച്ചുനിന്നു തന്നെ ഭരണം പിടിച്ചെടുത്തു എന്നതാണ് പ്രത്യേകത. സ്വാതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിൽ പല പാർട്ടികളും മത്സരിച്ചെങ്കിലും വിജയം ഒന്നിനു പുറകെ മറ്റൊന്നായി കോൺഗ്രസ്സിനെ തേടിയെത്തി.
കോൺഗ്രസ്സിന്റെ അസാധാരണ വിജയത്തിന് പല കാരണങ്ങൾ ഉണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യവകാശം കോൺഗ്രസ്സിനുണ്ടായിരുന്നു. രണ്ടാമതായി സ്വാതന്ത്ര്യസമരനായകർ അന്നെയുണ്ടായിരുന്നത്. മൂന്നാമതായി നല്ല ഒരു സംഘടനാവ്യവസ്ഥ കെട്ടിപടുക്കപ്പെട്ട പാർട്ടി അതുമാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാൽതന്നെ കോൺഗ്രസിന് പല നേട്ടങ്ങളും ലഭിക്കുകയുണ്ടായി. സ്വതന്ത്ര്യ സമരകാലത്തുതന്നെ നാടിന്റെ എല്ലാ ഭാഗത്തും വ്യാപിച്ചുകിടക്കുന്ന ഒരേഒരു പാർട്ടി കോൺഗ്രസ്സായിരുന്നു.
Answer
| Column A | Column B |
|---|---|
| Acharya Narendra Dev ആചാര്യ നരേന്ദ്ര ദേവ് |
Socialist Party സോഷ്യലിസ്റ്റ് പാർട്ടി |
| EMS Namboodiripad ഇ.എം.എസ്. നമ്പൂതിരിപ്പാട് |
Communist Party കമ്മ്യൂണിസ്റ്റ് പാർട്ടി |
| C. Rajagopalachary സി. രാജഗോപാലാചാരി |
Swathantratha Party സ്വതന്ത്ര പാർട്ടി |
| Syamaprasad Mukherjee ശ്യാമപ്രസാദ് മുഖർജി |
Bharatiya Jan Sangh ഭാരതീയ ജനസംഘ് |
Answer
| Political Party രാഷ്ട്രീയ പാർട്ടി |
Leader നേതാവ് |
Ideology തത്വം |
|---|---|---|
| Bharathiya Jana Sangh ഭാരതീയ ജനസംഘ് |
Shyama Prasad Mukherjee ശ്യാമപ്രസാദ് മുഖർജി |
One Country one culture and one nation ഒരു രാജ്യം, ഒരു സംസ്കാരം, ഒരു രാഷ്ട്രം |
| Independent Labour Party ലേബർ പാർട്ടി |
B.R. Ambedkar B.R. അംബേദ്കർ |
Justice to the Dalits ദളിതർക്ക് നീതി |
| Swanthantra Party സ്വതന്ത്രപാർട്ടി |
C. Rajagopalachari സി. രാജഗോപാ ലാചാരി |
Less Control over Economy എകണോമിയിലുള്ള നിയന്ത്രണക്കുറവ് |
| Communist Party of India കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന് |
A.K. Gopalan A.K. ഗോപാലൻ |
Revolutionary Socialism റെവല്യൂഷണറി സോഷ്യലിസം |
5 MARK QUESTIONS & ANSWERS
- If we examine the State Politics in Kerala, Kerala has been practising Coalition Form of Government successfully since its formation. Find out the factors for the success of a Coalition Government. Do you think that a Coalition is a good Government? Substantiate your arguments. (6) കേരള രാഷ്ട്രീയം പരിശോധിച്ചാൽ സംസ്ഥാനരൂപീകരണത്തിനുശേഷവും വിജയകരമായി കൂട്ടുകക്ഷി ഭരണം പരിശീലിച്ചു പോന്നിരുന്നു. കൂട്ടുകക്ഷി ഭരണം വിജയിക്കാനാശ്യമായ ഘടകങ്ങൾ കണ്ടെത്തുക. കൂട്ടുകക്ഷിഭരണം നല്ല ഭരണമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ വാദഗതി സമർത്ഥിക്കുക.
- “For the last few years the Congress Party is the leader of ruling coalition in India.” But in the first three general elections, India witnessed the dominance of the Congress Party. This domination never affected the democratic nature of our country. Analyse the nature of Congress dominance in India. (5) “കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിൽ കോൺഗ്രസ് പാർട്ടി കേന്ദ്രത്തിലെ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകുന്നു” എന്നാൽ ഇന്ത്യയിലെ ആദ്യ മൂന്ന് പൊതുതെരഞ്ഞെടുപ്പുകളിൽ ഇന്ത്യയിൽ കോൺഗ്രസ്സിന്റെ മേധാവിത്വം പ്രകടമായിരുന്നു. ഇതാകട്ടെ ഇന്ത്യയുടെ ജനാധിപത്യ സ്വഭാവത്തെ ലേശംപോലും ബാധിച്ചതുമില്ല.
ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ കോൺഗ്രസ്സ് മേധാവിത്വത്തിന്റെ സ്വഭാവത്തെ അപഗ്രഥിക്കുക. - Find out the Political Parties associated with the following leaders. താഴെ പറയുന്ന നേതാക്കളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ഏതൊക്കെ?
- a) Masani മസാനി
- b) S.A. Dange എസ്. എ. ഡാങ്കെ
- c) Shyama Prasad Mukherjee ശ്യാമപ്രസാദ് മുഖർജി
- d) Asoka Mehta അശോക മേഹ്ത
- e) Sardar Vallabhbhai Patel സർദാർ വല്ലഭ്ഭായ് പട്ടേൽ
- a) മസാനി – സ്വതന്ത്ര പാർട്ടി
- b) എസ്.എ. ഡാങ്കെ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
- c) ശ്യാമപ്രസാദ് മുഖർജി – ഭാരതീയ ജനസംഘ്
- d) അശോക മേഹ്ത – പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
- e) സർദാർ വല്ലഭ്ഭായ് പട്ടേൽ- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
- Most of the newly independent states adopted non democratic rule to protect national unity. To them democracy will introduce differences and conflicts. But the leaders of newly independent India decided to adopt democracy because our freedom struggle was deeply committed to the idea of democracy. So we decided to conduct elections on the basis of Universal Adult Franchise. An Indian editor called it “the biggest gamble in history”. In the light of this comment can you try to analyze the process of the first General Election in India.
Hints: – Biggest democratic state. Largest illiterate population. Little experience with the concept of election and democracy.
പുതിയതായി രൂപംകൊണ്ട ചില രാജ്യങ്ങൾ ജനാധിപത്യേതര മാർഗ്ഗങ്ങൾ അവലംബിച്ചു. അവർക്ക് ജനാധിപത്യം വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാക്കുന്ന ഒരു സമ്പ്രദായമെന്നു തോന്നൽ ഉണ്ടായിരുന്നിരിക്കണം. എന്നാൽ സ്വതന്ത്ര ഇന്ത്യയിലെ നേതാക്കന്മാർ ജനാധിപത്യത്തെ പിന്താങ്ങി. സ്വാതന്ത്ര്യസമരകാലത്തുതന്നെ ഇന്ത്യയിൽ ജനാധിപത്യം വേണമെന്ന ആശയമുണ്ടായിരുന്നു. പ്രായ പൂർത്തി വോട്ടാവകാശത്തിൽ ഉറച്ചു നിന്നുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നു. ഒരു ഇന്ത്യൻ എഡിറ്റർ ഇതിനെ “ചരിത്രത്തിലെ ചൂതാട്ടം” എന്നു വിശേഷിപ്പിക്കുകയുണ്ടായി. ഈ അഭിപ്രായത്തിന്റെ വെളിച്ചത്തിൽ ആദ്യതെരഞ്ഞെടുപ്പ് വിശദമാക്കുക.
സൂചന: ഏറ്റവും വലിയ ജനാധിപത്യരാജ്യം, ഏറ്റവുമധികം നിരക്ഷരരുള്ള രാജ്യം. തെരഞ്ഞെടുപ്പിനെക്കുറിച്ചോ, ജനാധിപത്യത്തെക്കുറിച്ചോ വേണ്ടത്ര അറിവ് ജനങ്ങൾക്കില്ലായിരുന്നു.
Answer
കൂട്ടുകക്ഷി മന്ത്രിസഭകൾ കേരളത്തിൽ ആരംഭിക്കുന്നത് 1960 മുതലാണ്. 1957 (സി.പി.ഐ) ഉം 1962 (കോൺഗ്രസിലും മാത്രമേ കേരളത്തിൽ ഏകകക്ഷി മന്ത്രിസഭകൾ അധികാരത്തിൽ വന്നിട്ടുള്ളൂ.
കേരള സംസ്ഥാനത്തിന്റെ കൂട്ടുകക്ഷി മന്ത്രിസഭകളുടെ പ്രത്യേകതകൾ പരിശോധിക്കാം.
സ്ഥിരമായ രാഷ്ട്രീയ അനൈക്യം വച്ച്പുലർത്തുന്ന രാഷ്ട്രീയ പാർട്ടികൾ വളരെകുറവാണ്. ഒരു കാലഘട്ടത്തിൽ മുസ്ലീംലീഗ്, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തട്ടക്കത്തിൽ ഒരുമിച്ചു നിന്നിട്ടുണ്ട്. ന്യൂനപക്ഷ പ്രാദേശിക കക്ഷികളായ കേരള കോൺഗ്രസുകൾ (ഇതിൽ പല ഘടകങ്ങളും ഉണ്ട്) ഇടത് വലത് മുന്നണികൾക്ക് ഒഴിച്ചുകൂടാനാവാത്ത ശക്തിയാണെന്ന് പലതവണ തെളിയിച്ചിട്ടുണ്ട്. അച്യുതമേനോൻ മന്ത്രിസഭയാണ് ആദ്യമായി കാലാവധി തികച്ച കൂട്ടുകക്ഷി മന്ത്രിസഭ. വളരെ ജനോപകാരപ്രദമായ നിയമ നിർമ്മാണം നടത്തുമ്പോൾ പോലും (കേരള ഭൂപരിഷ്കരണം) മുന്നണിയിലുള്ള ഘടകകക്ഷികൾമൂലം അസ്ഥിരമായ ഭരണകൂടങ്ങൾ നമുക്കുണ്ടായിട്ടുണ്ട് എന്നാൽ അടുത്ത കാലത്തുണ്ടായ മന്ത്രിസഭകൾ, അറുപതുകളിലും എഴുപതുകളിലുമുണ്ടായ കൂറുമുന്നണി (എസ്.എൻ.ഡി.പി.യും എൻ.എസ്.ഉം രാഷ്ട്രീയ പാർട്ടികൾക്ക് രൂപകൊടുത്ത കാലഘട്ടം) രൂപീകരണത്തിൽ നിന്നും വ്യത്യാസമായി ഭരണസ്ഥിരത കൊണ്ടുവരാൻ ശ്രമിക്കുന്നതുകാണാം. കേരള രാഷ്ട്രീയത്തിലെ കൂട്ടുകക്ഷി മന്ത്രിസഭകളുടെ സുവർണ്ണകാലഘട്ടമാണ് 1970 -ലെ സി. അച്യുതമേനോൻ മന്ത്രിസഭ സ്ഥിരമായ ഒരു താത്വികാടിത്തറ കേരളത്തിലെ ഘടകകക്ഷികൾക്കില്ല. കഴിഞ്ഞ മന്ത്രിസഭയിൽ നിന്നും പുറത്തുപോയ കേരള കോൺഗ്രസ് എന്ന പ്രാദേശിക കക്ഷിയാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം.
Answer
കോൺഗ്രസിന്റെ മേധാവിത്വ സ്വഭാവം – ഇന്ത്യയിലെ കോൺഗ്രസ്സിന്റെ മേധാവിത്വം ലോകചരിത്രത്തിൽതന്നെ ഒരു വ്യത്യസ്ത അനുഭവമായിരുന്നു. മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജനാധിപത്യം അവിടെയൊക്കെ അട്ടിമറിക്കെപ്പെടുകയാണുണ്ടായത്. ചൈന, ക്യൂബ, സിറിയ മുതലായ രാജ്യങ്ങളിലെ ഭരണഘടന ഒരു പാർട്ടിയെ മാത്രമേ ഭരിക്കാനനുവദിക്കുന്നുള്ളൂ . എന്നാൽ ഇന്ത്യയിൽ കോൺഗ്രസ്സിന്റെ കാര്യത്തിൽ അത് ജനാധിപത്യ വ്യവസ്ഥിതികളിൽ ഉറച്ചുനിന്നു തന്നെ ഭരണ പിടിച്ചെടുത്തിത്തു എന്നതെന്നാണ് പ്രത്യേകത. സ്വാതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിൽ പല പാർട്ടികളും മത്സരിച്ചെങ്കിലും വിജയം ഒന്നിനു പുറകെ മറ്റൊന്നായി കോൺഗ്രസ്സിന്തേടിയെത്തി.
കോൺഗ്രസ്സിന്റെ അസാധാരണ വിജയത്തിന് പല കാരണങ്ങൾ ഉണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യവകാശം കോൺഗ്രസ്സിനുണ്ടായിരുന്നു. രണ്ടാമതായി സ്വാതന്ത്ര്യസമരനായകർ അന്നേമുണ്ടായിരുന്നത് മൂന്നാമതായി നല്ല ഒരു സംഘടനാവ്യവസ്ഥ കെട്ടടുക്കപ്പെട്ട പാർട്ടി അതുമാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാൽതന്നെ കോൺഗ്രസിന് പല നേട്ടങ്ങളും ലഭിക്കുകയുണ്ടായി. സ്വതന്ത്ര്യ സമരകാലത്തുമെന്ന നാടിന്റെ എല്ലാ ഭാഗത്തും വ്യാപിച്ചുകിടക്കുന്ന ഒരേഒരു പാർട്ടി കോൺഗ്രസ്സായിരുന്നു.
Answer
Answer
സ്വാതന്ത്ര്യം ലഭിച്ച കാലത്ത് പല രാജ്യങ്ങളും ഒരു നേതാവിന് കീഴിലുള്ള ഭരണത്തിനാണ് പ്രാധാന്യം നൽകിയത്. ഇത് സാധാരണ പാർട്ടി ഭരണം അല്ലെങ്കിൽ ഒരു നേതാവിന്റെ ഭരണം അല്ലെങ്കിൽ സൈനിക ഭരണം മുതലായവയിൽ കലാശിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് അതാണ് നല്ലെതെന്ന അഭിപ്രായമായിരുന്നു അവരൂടേത്. പക്ഷേ ഇന്ത്യയിലെ നേതാക്കൾ ജനാധിപത്യത്തിനാണ് പ്രാധാന്യം നൽകിയത്. അതിനു പിന്നിൽ പല കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമത് നമ്മുടെ സ്വാതന്ത്ര്യസമരംതന്നെ ജനാധിപത്യമെന്ന ആശയത്തുലൂന്നിയായിരുന്നു നടന്നത്. രണ്ടാമതായി രാഷ്ട്രീയം ഒരു പ്രശ്നമായിട്ടല്ല, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗമായിട്ടാണ് നമ്മുടെ നേതാക്കൾ കണ്ടത്.
സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് ഒരു ഇടക്കാല ഗവൺമെന്റായിരുന്നു ഭരണം നടത്തിയിരുന്നത്. അതുകൊണ്ട് ജനാധിപത്യരീതിയിലുള്ള ഒരു ഗവൺമെന്റ് വരേണ്ടത് ഒരു ആവശ്യമായിരുന്നു. ശ്രീ സുകുമാർസെൻ ഇലക്ഷൻ കമ്മീഷണറായി 1950 ജനുവരിയിൽ ആദ്യത്തെ ഇലക്ഷൻ കമ്മീഷൻ നിലവിൽവന്നു. 1950 -ൽ തന്നെ ആദ്യതെരഞ്ഞെടുപ്പും പ്രതീക്ഷിച്ചിരുന്നു.
ഇന്ത്യയേപോലുള്ള രാജ്യത്ത് സ്വാതന്ത്ര്യവും നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പ് അത്ര എളുപ്പമായിരുന്നില്ല. മൂന്ന് വലിയ വെല്ലുവിളികൾ നമുക്കുണ്ടായിരുന്നു. നിയോജകമണ്ഡലങ്ങളുടെ രൂപീകരണം, സമ്മതിദായകരുടെ പട്ടിക തയ്യാറാക്കൽ, ജനപങ്കാളിത്വം. ഇതിനില്ലാം തന്നെ ധാരാളം സമയം ആവശ്യമായിരുന്നു. അതിനാൽ ആദ്യവോട്ടെടുപ്പ് ഒരു മഹാസംഭവം തന്നെയായിരുന്നു. ലോകത്തിലെവിടേയും ഇതിനുമുമ്പ് ഇത്ര വലിയ ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. 17 കോടിയോളം വരുന്ന ജനത്തിന്റെ കേവലം 15 ശതമാനം മാത്രമേ സാക്ഷരരായി ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇലക്ഷൻ കമ്മീഷന് വോട്ടിങ്ങിനെപറ്റി ചിന്തിക്കേണ്ടിവന്നു. ഇലക്ഷൻ കമ്മീഷൻ ഏതാണ്ട് മൂന്ന് ലക്ഷത്തോളം ഓഫീസർമാർക്കും പോളിങ് സ്റ്റാഫിനും പരിശീലനം നൽകുകയുണ്ടായി.
വലിയ രാജ്യവും വളരെയധികം നിരക്ഷരരായ ജനങ്ങളുമുള്ള ഈ രാജ്യത്തെ തെരഞ്ഞെടുപ്പ് അസാധാരണമായിരുന്നു. അതു കൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ഒരു വൻപരീക്ഷണം തന്നെയായിരുന്നു. അതുവരേക്കും വികസിത രാജ്യങ്ങളിൽ മാത്രമേ ജനാധിപത്യസമ്പ്രദായം ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് യൂറോപ്പിലും വടക്കേ അമേരിക്കയിലും മാത്രമേ ജനാധിപത്യം ഉണ്ടായിരുന്നുള്ളൂ. എന്നാൽ യൂറോപ്പിൽ സ്ത്രീകൾക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. ഇത്തരമൊരവസഥയിൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഒരു അതിസാഹസിക പ്രവൃത്തിെന്നായിരുന്നു. അതിനാൽത്തന്നെ പലരും വിമർശനങ്ങൾ ഉയർത്തി.
സ്വാതന്ത്ര്യഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് 1951 ഒക്ടോബർ മുതൽ 1952 ഫെബ്രുവരിവരെയായിരുന്നു. പ്രചാരണം, വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവകൾ ഏതാണ്ട് 6 മാസമെടുത്തു. കിടമത്സരം ഉണ്ടായിരുന്നു. ഒരു സീറ്റിലേക്ക് നാല് സ്ഥാനാർത്ഥികളെങ്കിലും വീതം മത്സരിച്ചിരുന്നു. വോട്ടെടുപ്പ് ദിവസം പകുതിയിലേറ്റപേരും വോട്ടു രേഖപ്പെടുത്തി. ഫലം പുറത്തുവന്നപ്പോൾ ജനവധി ജയി ച്ചവരും തോറ്റവരും ഒരുപോലെ മാറിയിരുന്നു. ഈ ഇലക്ഷൻ പരീ ക്ഷണം വിജയമായിരുന്നു എന്നു തെളിയിക്കാനും വിമർശകരുടെ നാടയേക്കാനും ഇന്ത്യയ്ക്കു സാധിച്ചു എന്നു പറയാം.
8 MARK QUESTIONS & ANSWERS
- “In the first three General Elections Congress Party dominated the Indian political scene”. Prepare a note showing the nature of Congress dominance in India. “ആദ്യത്തെ മൂന്ന് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിൽ അതിന്റെ മേധാവിത്വം തെളിയിച്ചു.” കോൺഗ്രസ് മേധാവിത്വം ഇന്ത്യയിൽ എന്ന വിഷയത്തെ അധികരിച്ച് കുറിപ്പ് തയ്യാറാക്കുക.
- 1) സ്വാതന്ത്ര്യസമരം നയിച്ചത് കോൺഗ്രസ്സായിരുന്നു.
- 2) ഇന്ത്യ മുഴുവനും വ്യാപിച്ച ഒരേ ഒരു പാർട്ടി കോൺഗ്രസ് മാത്രമായിരുന്നു.
- 3) ജവഹർലാൽ നെഹ്റുവിന്റെ പ്രശസ്തി.
- In a democracy the opposition party plays a vital role along with the ruling party. Prepare an assignment note showing the development of the opposition parties in India. ഒരു ജനാധിപത്യസംവിധാനത്തിൽ പ്രതിപക്ഷപാർട്ടിക്ക് ഭരണപക്ഷത്തിന്റെ അത്രതന്നെ പ്രധാനമായ പങ്കുണ്ട്. ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെ വികസനത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
- 🍁 ഒരു രാജ്യം, ഒരു സംസ്കാരം, ഒരു രാഷ്ട്രം എന്ന ആശയത്തിന് മുൻതൂക്കം.
- 🍁 ഇന്ത്യയ്ക്ക് പുരോഗമിക്കാനും അഭിവൃദ്ധിനേടാനും ഇന്ത്യയുടെ സാംസ്കാരികവും പാരമ്പര്യങ്ങളും കുടിയേ തീരൂ.
- 🍁 ഇന്ത്യയുടേയും പാകിസ്ഥാന്റേയും വീണ്ടുമൊരു കുടിചേരൽ അവർ ആഗ്രഹിക്കുന്നു. അങ്ങനെ അഖണ്ഡഭാരതം എന്ന കല്പനയാണവർക്കുള്ളത്.
- 🍁 ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദി മാത്രം മതിയെന്ന് ശഠിച്ച് സമരങ്ങൾ സംഘടിപ്പിച്ചു.
- 🍁 മതപരമായും സാംസ്കാരികമായും ന്യൂനപക്ഷമായവർക്ക് യാതൊരുവിധ അനുകൂല്യങ്ങളും അനുവദിക്കുന്നില്ല.
- 🍁 ഇന്ത്യ ആണവായുധമുണ്ടാക്കുന്നതിനെ അനുകൂലിക്കുന്നു.
- 🍁 സാമ്പത്തിക നിയന്ത്രണം ഗവൺമെന്റ് നടത്തരുത്.
- 🍁 വ്യക്തിസ്വാതന്ത്ര്യത്തിലൂടെ മാത്രമേ അഭിവൃദ്ധി വരികയുള്ളൂ.
- 🍁 സാമ്പത്തിക കാര്യങ്ങളിൽ ഗവൺമെന്റുകളുടെ ഇടപെടലുകൾ, കേന്ദ്രീയാസൂത്രണം, ദേശസാൽക്കരണം, പൊതുമേഖല മുതലായവ എല്ലാംതന്നെ രാജ്യത്തിന്റെ വികസനത്തിനെതിരാണ്.
- 🍁 സ്വകാര്യമേഖലയുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുക.
- 🍁 കൃഷിരംഗത്ത്, ഭൂപരിധി നിർണ്ണയിക്കുന്നതിനും, ഗവൺമെന്റ് ഇടപെട്ടുള്ള കച്ചവടത്തിനും എതിരാണ്.
- 🍁 ആദായനികുതി കൂട്ടലിനും, വ്യവസായ ലൈസൻസുകൾക്കും എതിരാണ്.
- 🍁 ചേരിചേരാനയത്തിന്റെയും റഷ്യയുമായുള്ള സുഹൃദ്ബന്ധതിനും എതിരാണ്.
- 🍁 അമേരിക്കയുമായി കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കുവാൻ ആഗ്രഹിച്ചു.
Answer
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മൂന്നു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് തൂത്തുവാരി. കാരണങ്ങൾ:-
പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും (1957, 1962) കോൺഗ്രസ് വിജയം ആവർത്തിച്ചു. എന്നാൽ ചിലർക്ക് ഒരു അഭിപ്രായമുണ്ടായിരുന്നു, കോൺഗ്രസ് പാർട്ടിയുടെ വലിയ വിജയം നമ്മുടെ ഇലക്ഷന്റെ രീതികൊണ്ടാണ്. ഈ രീതി കോൺഗ്രസ്സിനനൂകൂലമായിരുന്നു. 4 -ൽ 3 സീറ്റും കോൺഗ്രസിന് ലഭിച്ചെങ്കിലും പകുതി വോട്ടുകൾ പോലും അതിന് ഉണ്ടായിരുന്നില്ല. കോൺഗ്രസ്സിതര പാർട്ടികളുടെ മൊത്തം വോട്ടുകൾ ഈ പാർട്ടിക്ക് കിട്ടിയതിനെക്കാൾ കൂടുതലാണ്.
കോൺഗ്രസ്സിന്റെ മേധാവിത്വ സ്വഭാവം
ഇന്ത്യയിലെ കോൺഗ്രസ്സിന്റെ മേധാവിത്വം ലോകചരിത്രത്തിൽ തന്നെ ഒരു വ്യത്യസ്ഥ അനുഭവമായിരുന്നു. മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജനാധിപത്യം അവിടെയൊക്കെ അട്ടിമറിക്കപ്പെടുകയാണുണ്ടായത്. ചൈന, ക്യൂബ, സിറിയ മുതലായ രാജ്യങ്ങളിലെ ഭരണഘടന ഒരു പാർട്ടിയെ മാത്രമേ ഭരിക്കാനനുവദിക്കുന്നുള്ളൂ. എന്നാൽ ഇന്ത്യയിൽ കോൺഗ്രസ്സിന്റെ കാര്യത്തിൽ അത് ജനാധിപത്യ വ്യവസ്ഥിതികളിൽ ഉറച്ചുനിന്നുതന്നെ ഭരണം പിടിച്ചെടുത്തു എന്നതാണ് പ്രത്യേകത. സ്വാതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിൽ പല പാർട്ടികളും മത്സരിച്ചെങ്കിലും വിജയം ഒന്നിനു പുറകെ മറ്റൊന്നായി കോൺഗ്രസ്സിനെ തേടിയെത്തി.
കോൺഗ്രസ്സിന്റെ അസാധാരണ വിജയത്തിന് പല കാരണങ്ങളുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യാവകാശം കോൺഗ്രസ്സിനുണ്ടായിരുന്നു. രണ്ടാമതായി സ്വാതന്ത്ര്യസമരനായകർ അന്നെയായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കാനുണ്ടായിരുന്നത്. മൂന്നാമതായി നല്ല ഒരു സംഘടനാവ്യവസ്ഥ കെട്ടിപ്പടുക്കപെട്ട പാർട്ടി അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ കോൺഗ്രസിന് പല നേട്ടങ്ങളും ലഭിക്കുകയുണ്ടായി. സ്വതന്ത്ര്യസമരകാലത്തുതന്നെ നാടിന്റെ എല്ലാ ഭാഗത്തും വ്യാപിച്ചുകിടന്ന ഒരേ ഒരു പാർട്ടി കോൺഗ്രസായിരുന്നു.
കോൺഗ്രസ് ഒരു സാമൂഹ്യ, പ്രത്യയാശാസ്ത്രപരമായ കൂട്ടായ്മ എന്ന നിലയിൽ
കോൺഗ്രസ്സിന്റെ വിജയത്തിനു മറ്റൊരു കാരണം പറയാവുന്നത് ആ പാർട്ടിയുടെ സാമൂഹികവും ആശയപരവുമായ കെട്ടുറപ്പാണ്. വിവിധ സമൂഹങ്ങളെയും പ്രത്യയാശാസ്ത്രങ്ങളെയും ഉൾക്കൊണ്ട് 1885 -ൽ കോൺഗ്രസ് രൂപംകൊള്ളുമ്പോൾ വിദ്യാസമ്പന്നരുടെ ഒരു വിഭാഗം എന്ന നിലയിലാണ് അതു വളർന്നത്. എന്നാൽ 20-ാം നൂറ്റാണ്ടോടെ അത് എല്ലാ ജനവിഭാഗങ്ങളുടേയും തന്നെ ഒരു പ്രസ്ഥാനമായി മാറി. ഇംഗ്ലീഷ് സംസാരിക്കുന്ന ഉന്നത ശരാശരി, നഗര വിഭാഗത്തിൽപെടുന്ന ആളുകളുടെ പാർട്ടിയായിരുന്ന കോൺഗ്രസ്, നിസ്സഹകരണ പ്രസ്ഥാന പ്രവർത്തനം വ്യാപകമായതോടെ വളരുകയും അതിന്റെ സാമൂഹിക പശ്ചാത്തലം വളരെ വലുതാവുകയും ചെയ്തു. വ്യവസായികൾ, നഗരവാസികൾ, ഗ്രാമവാസികൾ, തൊഴി ലാളികൾ, മുതലാളികൾ എല്ലാവരും തന്നെ കോൺഗ്രസ് പാർട്ടിയിലെ അംഗങ്ങളായി. അതുകൊണ്ടുതന്നെ വിവിധ തലങ്ങളിപ്പെട്ട ഭാഷ, ജാതി, മതതാല്പര്യമുള്ളവരെ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറി.
പല ഗ്രൂപ്പുകളും കോൺഗ്രസ്സിലേക്ക് ലയിക്കുകയാണുണ്ടായത്. ഈ അർത്ഥത്തിൽ കോൺഗ്രസ് ഒരു പ്രത്യയാശാസ്ത്രകൂട്ടായ്മയായി മാറി. അതിൽ വിപ്ലവകാരികളും സമാധാന പ്രിയരും, മിതവാദി, തീവ്രവാദി, ഇടത്, വലത് മുതലായ എല്ലാവരുടെയും താല്പര്യങ്ങളെ പ്രതിനിധീകരിച്ചിരുന്നു. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ഇവയുടെ പ്രതിഫലനം ഉണ്ടായി.
സഹിഷ്ണുതയും ഗ്രൂപ്പുകളോടുള്ള സമീപനവും
മേൽപറഞ്ഞ രണ്ട് ഘടകങ്ങളും കോൺഗ്രസ്സിനെ കൂടുതൽ ശക്തിപ്പെടുത്തി. ഒരു കൂട്ടുകക്ഷി സ്വഭാവമാണ് അതിനുണ്ടായി രുന്നത്. രണ്ടു ഗുണങ്ങൾ ഇതുകൊണ്ട് ഉണ്ടായി ഒന്നാമതായി അത് എല്ലാവർക്കും ചേരാവുന്ന പാർട്ടിയായി. എല്ലാ പ്രശ്ന ങ്ങൾക്കും പരിഹാരം കാണാൻ ഒത്തുതീർപ്പുകൾ പാർട്ടിയുടെ മുഖമുദ്രയായി. സ്വാതന്ത്ര്യസമരകാലത്തുകുനെ കോൺഗ്രസ്സിന് പല ഗ്രൂപ്പുകളുടേയും നേതാക്കന്മാരുടെയും വ്യത്യസ്ത അഭി പ്രായങ്ങളും താല്പര്യങ്ങളും ഉൾക്കൊണ്ട് പ്രവർത്തിക്കാൻ കഴി ഞ്ഞിരുന്നു. ഇതി ഏതെങ്കിലും ഒരു ഗ്രൂപ്പിനു തന്നെ പാർട്ടിയിൽ സ്ഥാനമോ, മറ്റോ കിതാതിരുന്നത്തന്നെ പാർട്ടിക്കുള്ളിൽതന്നെ നിന്ന് പോരാടിയാലോ പാർട്ടികൾ പുറത്തുവന്ന് പ്രതിപക്ഷമാകാൻ ശ്രമിച്ചിരുന്നില്ല. ഇവരെ ഗ്രൂപ്പുകൾ എന്നു വിളിച്ചിരുന്നു. ഈ നയം പ്രതിപക്ഷത്തെ വെട്ടിളാക്കി. കാരണം അവർ ചുണ്ടി കാണിക്കാൻ ശ്രമിക്കുന്നതെല്ലാം കോൺഗ്രസ്സിൽ ഉള്ളവർതന്നെ ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു.
ചുരുക്കത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ജനാധിപ ത്യത്തോടുള്ള സമർപ്പണം, വിവിധതകളെ ഒർക്കൊള്ളാനുള്ള സഹിഷ്ണുത ചേർത്തുഭാഗുന്നതെ മുന്നേറ്റംപൂോ കാനുള്ള കഴിവ് മുതലായ അവ പാർട്ടിയുടെ കുടങ്കേലത്തക്ക് ഒന്നാംസ്ഥാനത്തുതന്നെ നിലനിർത്തി മാത്രമല്ല സ്വതന്ത്ര്യസമര തിന്റെ പാരമ്പര്യവും ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വവും കോൺഗ്രസിനു മുതൽകൂട്ടായി. അവസാനമായി പ്രതിപക്ഷ ത്തിന്റെ പങ്കுகൂടി സ്വത്വം ഗ്രൂപ്പുകൾ നടത്തിയിരുന്നതിനാൽ പ്രതിപക്ഷം താനെ ദുർബലമായി.
Answer
മറ്റേതു ജനാധിപത്യ രാജ്യങ്ങളിലുമധികം വൈവിധ്യമാർന്ന പ്രതിപക്ഷപാർട്ടികൾ ഇന്ത്യയിലുണ്ടായിരുന്നു. എന്നാൽ ആദ്യത്തെ മൂന്ന് വോട്ടെടുപ്പുകളിൽ പ്രതിപക്ഷത്തിന് ശക്തി കുറവായിരുന്നു. എന്നാലും ചരിത്രപരമായി അവ ചില സുപ്രധാന കർത്തവ്യങ്ങൾ നിർവ്വഹിച്ചു. ആദ്യതെരഞ്ഞെടുപ്പിന് മുൻപുതന്നെ കോൺഗ്രസിതര പാർട്ടികൾ ഇന്ത്യയിലുണ്ടായിരുന്നു 1960- 1970 കളിൽ ഇവ ഇന്ത്യയുടെ വളർച്ചയിൽ വളരെ വലിയ പങ്കു വഹിച്ചു. ഇന്നത്തെ കോൺഗ്രസിതര പാർട്ടികളുടെ തുടക്കം 1950 – കളിലെ പ്രതിപക്ഷ പാർട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്നന്നു. പേരിനുമാത്രമുള്ള സീറ്റുകൾ മാത്രമേ ലോക്സഭയിലും നിയമസഭയിലും ആ കാലത്ത് ഇവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളു പലപ്പോഴും ജനാധിപത്യ രീതി നിലനിർത്താൻ ഈ പ്രതിപക്ഷങ്ങൾക്ക് കഴിഞ്ഞു. ജനാധിപത്യതര സ്വഭാവത്തിലേക്ക് ഭരണകക്ഷി മാറതിരിക്കാനും ഇത് സഹായിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
1920- കളിൽ സ്ഥാപിതമായി. പ്രധാന നേതാക്കൾ- എ കെ ഗോപലൻ, എസ്. എ. ഡാങ്കെ. ഇ.എം.എസ് നമ്പൂതിരിപ്പാട്, പി.സി. ഘോഷ്, പി. സുന്ദരയ്യ എന്നിവയായിരുന്നു അന്നത്തെ പ്രമുഖർ. തുടക്കത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തണലിൽ നിന്നു കൊണ്ടാണ് അത് പ്രവർത്തനം ആരംഭിച്ചത്. വേർതിരിവ് വന്നത് 1941- ൽ കമ്മ്യൂണിസ്റ്റുകൾ നാസി ജർമ്മനിക്കെതിരായി ബ്രിട്ടനെ പിന്താങ്ങിയപ്പോഴാരുന്നു. മറ്റ് കോൺഗ്രസിതര കക്ഷികളെപോലെയല്ല, സ്വാതന്ത്ര്യം കിട്ടിയ സമയത്തുതന്നെ നല്ല സമർപ്പണവും, നടത്തിപ്പും പ്രവർത്തനവും ഉള്ള ഒരു പാർട്ടിയായിരുന്നു ഇത്. 1947 – ൽ കിട്ടിയ സ്വാതന്ത്ര്യം ശരിയായ സ്വാതന്ത്ര്യമല്ല എന്നായിരുന്നു പാർട്ടിയുടെ നിലപാട്. തെലുങ്കാനയിൽ ഉണ്ടായ വിപ്ലവങ്ങൾക്ക് അതു പ്രോത്സാഹനം നൽകിയെങ്കിലും വേണ്ടത്ര ജനപിന്തുണ ലഭിച്ചില്ല. 1951 -ൽ സായുധവിപ്ലവം വിട്ട്, വരുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവർ തീരുമാനിച്ചു. ആദ്യ തെരഞ്ഞെടുപ്പിൽ അവർ 16 സീറ്റ് നേടി, ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി. പാർട്ടിക്ക് കൂടുതൽ അടിത്തറ ആന്ധ്രാ, പശ്ചിമബംഗാൾ, ബീഹാർ, കേരളം എന്നിവിടങ്ങളിൽ ആയിരുന്നു.
സോവിയറ്റ് യൂണിയനും ചൈനയും തമ്മിലുള്ള ആശയപരമായ വ്യത്യാസംമൂലം 1964- ൽ പാർട്ടി പിളർന്നു. സോവിയറ്റ് കക്ഷിഭാഗം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും മറ്റ് ഘടകം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടിയായും പിരിഞ്ഞു ഇന്നും അവർ അങ്ങനെതന്നെ തുടരുന്നു.
ഭാരതീയ ജനസംഘ്
1951- ൽ സ്ഥാപിതം. പ്രമുഖ നേതാക്കാർ- ശ്യാമ പ്രസാദ് മുഖർജി, ദീൻദയാൽ ഉപധ്യായ, ബൽരാജ് മധോക്.
ഭാരത് സംഘ് മറ്റുളള പാർട്ടികളിൽനിന്ന് വ്യത്യസ്തമാകുന്നത് അവരുടെ ആശയങ്ങളും പദ്ധതികളും മൂലമാണ്. ഇതാണ് അവരുടെ നയങ്ങൾ.
സ്വതന്ത്രപാർട്ടി
1959 ആഗസ്റ്റിൽ സ്ഥാപിതം. പ്രമുഖ നേതാക്കൾ- സി. രാജഗോ പാലാചാരി, കെ എം. മുൻഷി, എം. ജി രംഗ, മീനു മസാനി.
കോൺഗ്രസിന്റെ നാഗ്പൂർ പ്രമേയത്തിൽ എടുത്ത സാമ്പത്തിക നയത്തിന്റെ വെളിച്ചത്തിലാണ് സ്വതന്ത്രപാർട്ടി രൂപകൊണ്ടത് സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനായിട്ടാണ് പ്രധാനമായും ഈ പാർട്ടി രൂപികൊണ്ടത്. താഴെ പറയുന്നവയാണ് സ്വതന്ത്ര പാർട്ടിയുടെ നയങ്ങൾ.
![]()
0 Comments