Kerala PSC LP/UP Assistant Online Mock Test 263
Synonyms
Acclaim | Approve |
Applause | Praise |
Buff | Enthusiast |
Bondage | Slavery |
Barbarian | Uncivilized |
Burn | Char |
Blithe | Joyous |
Belittle | Disparage |
Coarse | Rough |
Censure | Condemn |
Contrary | Opposite |
Cocise | Short |
Demand | Require |
Dignitary | Grandee |
Dabbler | Amateur |
Ethnic | Racial |
Embarrass | Discomfit |
Excel | Surpass |
Foster | Promote |
Frugal | Careful |
ഒ.വി വിജയൻ
- ഒ.വി.വിജയന്റെ പൂർണ്ണനാമം – ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ
- ഒ.വി.വിജയന്റെ ആദ്യ നോവൽ – ഖസാക്കിന്റെ ഇതിഹാസം
ഒ.വി. വിജയന്റെ മറ്റ് രചനകൾ
നോവൽ
- ധർമ്മപുരാണം
- ഗുരുസാഗരം
- മധുരം ഗായതി
- പ്രവാചകന്റെ വഴി
- ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ
ആക്ഷേപഹാസ്യം
- എന്റെ ചരിത്രാന്വേഷണ പരീക്ഷകൾ
കാർട്ടൂൺ
- ഇത്തിരിനേരം പോക്ക് ഇത്തിരി ദർശനം, ട്രാജിക് ഇടിയം
സന്ധി
വർണമാറ്റമനുസരിച്ച് ലോപസന്ധി, ആഗമസന്ധി, ദ്വിത്വസന്ധി, ആദേശ സന്ധി എന്നിങ്ങനെ സന്ധികളെ നാലായി തിരിച്ചിരിക്കുന്നു.
ലോപസന്ധി:
- രണ്ട് വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ അതിലൊന്നില്ലാതാവുന്ന സന്ധിയാണ് ലോപസന്ധി.
- ഉദാ: തണുപ്പ് + ഉണ്ട് – തണുപ്പുണ്ട്
- ഒരു + അടി = ഒരടി
- അല്ല + എന്ന് = അല്ലെന്ന്
- ആയി + എന്ന് = ആയെന്ന്
ആഗമസന്ധി:
- രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണം വന്നു ചേരുന്നതിന് ആഗമസന്ധി എന്നു പറയുന്നു.
- ഉദാ: കരി + പുലി = കരിമ്പുലി
- പൂ + പാറ്റ = പൂമ്പാറ്റ
- പന + തത്ത = പനന്തത്ത
- തിരു + ഓണം = തിരുവോണം
- തല + ഓട് = തലയോട്
ദ്വിത്വസന്ധി:
- രണ്ടുവർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്നതാണ് ദ്വിത്വ സന്ധി.
- ഉദാ: എൺ + ആയിരം = എണ്ണായിരം
- എൻ + ഓട് = എന്നോട്
- കാട് + ആന = കാട്ടാന
- പാവ + കുട്ടി = പാവക്കുട്ടി
- പണി + പുര = പണിപ്പുര
ആദേശസന്ധി:
- രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം പോയി പകരം മറ്റൊന്ന് വരുന്നതാണ് ആദേശസന്ധി
- ഉദാ: വിൺ + തലം + വിണ്ടലം
- കൺ + നീര് = കണ്ണീര്
- കേൾ + തു = കേട്ടു
- ചലത് + ചിത്രം = ചലച്ചിത്രം
വിനയെച്ചം
ഒരു പൂർണക്രിയയെ ആശ്രയിച്ച് നിൽക്കുന്ന അപൂർണ്ണക്രിയയാണ് വിനയെച്ചം. വിനയച്ചത്തെ ക്രിയാംഗം എന്നും വിളിക്കുന്നു. വിനയച്ചത്തെ അഞ്ചായി തിരിക്കാം
1. മുൻ വിനയെച്ചം
- പൂർണ ക്രിയയ്ക്ക് മുൻപ് നടക്കുന്ന അപൂർണ്ണ ക്രിയ. ഇത് ഭൂതകാല രൂപത്തെ സൂചിപ്പിക്കുന്നു.
2. പിൻ വിനയെച്ചം
- പ്രധാന ക്രിയക്ക് ശേഷം നടക്കുന്ന അപൂർണ്ണ ക്രിയ. ഇത് ഭാവികാല രൂപത്ത സൂചിപ്പിക്കുന്നു. “ആൻ’ എന്ന പ്രത്യയം ചേർത്തുണ്ടാക്കുന്ന രൂപമാണ് പിൻവിനയെച്ചം.
- ഉദാ: കേൾക്കാൻ ഇരുന്നു. പറയാൻ വന്നു, നോക്കാൻ പറഞ്ഞു
3. തൻ വിനയെച്ചം
- പ്രധാന ക്രിയയോടൊപ്പം അപ്രധാനക്രിയയും നടക്കുന്നത് തൻ വിനയെച്ചം. ‘ഏ’, ‘അവ’ എന്നിവയാണ് ഇതിന്റെ പ്രത്യയങ്ങൾ.
- ഉദാ: ഓടവേ വീണു, കാണവേ ചിരിച്ചു
4. നടു വിനയെച്ചം
- കേവലമായ ക്രിയാരൂപത്തെ കാണിക്കുന്ന വിനയെച്ചമാണിത്. “അ’ ‘ക’ ഉക’ എന്നിവയാണ് പ്രത്യയങ്ങൾ.
- ഉദാ: കേൾക്ക വേണം, വരിക വേണം
5. പാക്ഷിക വിനയെച്ചം
- പ്രധാന ക്രിയ നടക്കണമെങ്കിൽ മറ്റൊരു ക്രിയ നടക്കണമെന്ന തരത്തിലുള്ള വിനയെയെച്ചമാണ് പാക്ഷിക വിനയെച്ചം.
- ഉദാ: കണ്ടാൽ പറയാം, പഠിച്ചാൽ ജയിക്കാം, പോയാൽ കാണാം
ശരിയായ പദം
- അംഗച്ഛേദം
- ഉൽപദം
- അപേക്ഷകൻ
- ഐച്ഛികം
- കവയിത്രി
- അനഘൻ
- കവിത്രയം
- അനുമോദം
- അധിപതി
- അധഃകൃതൻ
- അത്യന്തം
- ആപദം
- ഇംഗിതം
- കണ്ടുപിടിത്തം
- ചെലവ്
- ദിനപത്രം
- പുരസ്കാരം
- യശഃശരീരൻ
- യാദൃച്ഛികം
- ഭ്രഷ്‌ട്
- ഉച്ചം
- മൂഢൻ
Famous Trophies – Related Events and Sports Items
കായികയിനം | ട്രോഫികൾ |
ക്രിക്കറ്റ് | ആഷസ്, സി.കെ. നായിഡു ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി, വിജയ് മർച്ചന്റ് ട്രോഫി, നാറ്റ് വെസ്റ്റ് ട്രോഫി, ഗവാസ്ക്കർ - ബോർഡർ ട്രോഫി, ദേവ്ധർ ട്രോഫി, രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, പ്രുഡൻഷ്യൽ ട്രോഫി |
ഫുട്ബോൾ | കോപ്പ അമേരിക്ക കപ്പ്, എഫ്.എ. കപ്പ്, യൂറോ കപ്പ്, സാഫ് കപ്പ്, ഡ്യൂറന്റ് കപ്പ്, സന്തോഷ് ട്രോഫി, സുബ്രതോ ട്രോഫി, കോൺകകാഫ് കപ്പ്, UEFA ചാമ്പ്യൻസ് ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് (ISL), ഡി.സി.എം.കപ്പ്, മർഡേക്ക കപ്പ്, ബി.സി. റോയ് കപ്പ്, റോവേഴ്സ് കപ്പ്, നെഹ്റു ഗോൾഡ് കപ്പ്, ഫെഡറേഷൻ കപ്പ്, ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പ് |
ബാസ്ക്കറ്റ്ബോൾ | വില്യം ജോൺസ് കപ്പ്, ബസാലത് ഝാ ട്രോഫി, ബി.സി. ഗുപ്ത ട്രോഫി, എസ്.എം. അർജുന രാജ ട്രോഫി, ബാംഗ്ലൂർ ബ്ലൂസ് ചലഞ്ച് കപ്പ് |
വോളിബോൾ | ശിവാന്തി ഗോൾഡ് കപ്പ്, ഇന്ദിരാ പ്രധാൻ ട്രോഫി, സെന്റീനിയൽ കപ്പ്, കോണ്ടിനന്റൽ കപ്പ്, ഫെഡറേഷൻ കപ്പ് |
ഹോക്കി | ധ്യാൻചന്ദ് ട്രോഫി, സുൽത്താൻ അസ്ലൻഷാ കപ്പ്, രംഗസ്വാമി കപ്പ്, ആഗാഖാൻ കപ്പ് |
ബാഡ്മിന്റൺ | ഊബർ കപ്പ്, തോമസ് കപ്പ്, സുധീർമാൻ കപ്പ് |
ഗോൾഫ് | പ്രിൻസ് ഓഫ് വെയിൽസ് കപ്പ്, റൈഡർ കപ്പ്, പി.ജി.എ.ടൂർ, കർട്ടിസ് കപ്പ്, റേസ് ടൂ ദുബായ്, Wanamaker ട്രോഫി. ഐസനോവർ കപ്പ്, വാക്കർ കപ്പ് |
ചെസ്സ് | ലിംകാം ട്രോഫി, കെയ്റ്റാൻ ട്രോഫി |
ടെന്നീസ് | ഡേവീസ് കപ്പ്, വിംബിൾഡൺ കപ്പ്, ഗ്രാൻഡ് സ്ലാം കപ്പ്, ഗഫാർ കപ്പ് |
Number of Players in Important Sports Items
റഗ്ബി | 15 |
ക്രിക്കറ്റ് | 11 |
ഫുട്ബോൾ | 11 |
ഹോക്കി | 11 |
ബേസ് ബോൾ | 9 |
ഹാൻഡ് ബോൾ | 7 |
കബഡി | 7 |
പോളോ | 4 |
വാട്ടർ പോളോ | 7 |
വോളിബോൾ | 6 |
ഐസ് ഹോക്കി | 6 |
വനിതാ ബാസ്ക്കറ്റ് ബോൾ | 5 |
ബാസ്ക്കറ്റ് ബോൾ | 5 |
ബീച്ച് വോളിബോൾ | 2 |
നെറ്റ്ബോൾ | 7 |
കായിക ഇനങ്ങളും കളിയരങ്ങും
ഫുട്ബോൾ | ഫീൽഡ് |
ക്രിക്കറ്റ് | പിച്ച് |
ബാഡ്മിന്റൺ | കോർട്ട് |
അത്ലറ്റിക്സ് | ട്രാക്ക് |
ഗുസ്തി | റിംഗ്, അരീന, ഗോദ |
ബോക്സിംഗ് | റിംഗ് |
സ്കേറ്റിംഗ് | റിങ്ക് |
ഐസ് ഹോക്കി | റിങ്ക് |
ബേസ്ബോൾ | ഡയമണ്ട് |
ഹാൻഡ് ബോൾ | കോർട്ട് |
ഗോൾഫ് | കോഴ്സ് |