Kerala PSC LP/UP Assistant Online Mock Test 264
പഴശ്ശിരാജ
✓
- പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയ രാജാവ് – കോട്ടയം കേരള വർമ്മ പഴശ്ശിരാജ
- “പുരളിമ്മൻ” എന്ന പേരിൽ അറിയപ്പെട്ടത് – പഴശ്ശിരാജ
- “കേരള സിംഹം” എന്നറിയപ്പെടുന്നത് – പഴശ്ശിരാജ
- പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് – സർദാർ കെ. എം.പണിക്കർ
- പഴശ്ശി വിപ്ലവങ്ങൾക്ക് കാരണം – ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കരണങ്ങൾ
- ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ജനങ്ങളെ സംഘടിപ്പിച്ച് തിരിയാനുള്ള കാരണം – കോട്ടയം പ്രദേശത്തെ നികുതി പിരിക്കാനുള്ള അധികാരം നൽകാത്തത്, വയനാടിനുമേൽ അവകാശവാദം ഉന്നയിച്ചത്
- ബ്രിട്ടീഷ് രേഖകളിൽ പഴശ്ശിരാജയെ ‘പൈച്ചിരാജ’ ‘കൊട്ടോട്ട് രാജ’ എന്നിങ്ങനെ വിശേഷിപ്പിക്കുന്നു
- പഴശ്ശി വിപ്ലവ സമയത്തെ മലബാർ (തലശ്ശേരി) സബ്കലക്ടർ – തോമസ് ഹാർവെ ബേബർ
- പഴശ്ശിരാജയുടെ രാജവംശമായ കോട്ടയം രാജവംശം സ്ഥാപിച്ചത് – ഹരിശ്ചന്ദ്ര പെരുമാൾ
- ഒന്നാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം – 1793 – 1797
- ഒന്നാം പഴശ്ശി കലാപത്തിന്റെ പ്രധാന കാരണം – ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം
- ശ്രീരംഗപട്ടണം സന്ധിക്ക് ശേഷം നികുതി പിരിക്കാനുള്ള അധികാരം കമ്പനി നൽകിയത് – കുറുമ്പനാട്ടെ വീരവർമ്മയ്ക്ക്
- ഒന്നാം പഴശ്ശി വിപ്ലവം അവസാനിപ്പിക്കാൻ പഴശ്ശിരാജയ്ക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായി നിന്നത് – ചിറയ്ക്കൽ രാജാവ് (1797)
- രണ്ടാം പഴശ്ശി വിപ്ലവത്തിന്റെ കാലഘട്ടം – 1800 – 1805
- നാലാം മൈസൂർ യുദ്ധത്തിന്റെ അനന്തര ഫലമായിരുന്നു – രണ്ടാം പഴശ്ശി വിപ്ലവം
- രണ്ടാം പഴശ്ശി വിപ്ലവത്തിന്റെ പെട്ടെന്നുണ്ടായ കാരണം – ബ്രിട്ടീഷുകാർ വയനാട് പിടിച്ചെടുക്കാൻ ശ്രമിച്ചത്
- ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധ തന്ത്രം – ഗറില്ലയുദ്ധം (ഒളിപ്പോർ)
- പഴശ്ശി കലാപത്തിന്റെ കേന്ദ്രം – പുരളി മല
- പഴശ്ശി രാജാവിനെ സഹായിച്ച കുറിച്ച്യരുടെ നേതാവ് – തലയക്കൽ ചന്തു
- പഴശ്ശി രാജാവിന്റെ സർവ്വ സൈന്യാധിപൻ – കൈതേരി അമ്പുനായർ
- ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശി രാജാവിനെ സഹായിച്ച ആദിവാസി വിഭാഗം – കുറിച്യർ
- ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശിയെ സഹായിച്ചത്. ചെമ്പൻ പോക്കർ, കൈതേരി അമ്പുനായർ, എടച്ചേന കുങ്കൻ നായർ, തലയ്ക്കൽ ചന്തു, അത്തൻ ഗുരുക്കൾ
- പഴശ്ശിരാജയുടെ പ്രധാനമന്ത്രി – കണ്ണവത്ത് ശങ്കരൻ നമ്പ്യാർ
- എടച്ചേന കുങ്കൻ, തലയ്ക്കൽ ചന്തു എന്നിവർ ചേർന്ന് പനമരം കോട്ട പിടിച്ചെടുത്തത് – 1802 ൽ
- പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ – കേണൽ ആർതർ വെല്ലസ്ലി
- പഴശ്ശിരാജയ്ക്കെതിരെ യുദ്ധം ചെയ്യാൻ ആർതർ വെല്ലസ്ലി നിയമിച്ച 1200 പോലീസുകാരടങ്ങിയ പ്രത്യേക സേന – കോൽക്കാർ
- പഴശ്ശിരാജ മരണമടഞ്ഞ വർഷം – 1805 നവംബർ 30
- പഴശ്ശിരാജ കൊല്ലപ്പെട്ട സ്ഥലം – മാവിലാംതോട് (വയനാട്)
- പഴശ്ശിരാജാവിന്റെ ജീവിതം ഇതിവൃത്തമാക്കി “കേരള സിംഹം” എന്ന പേരിൽ ചരിത്ര നോവൽ എഴുതിയത് – സർദാർ കെ.എം. പണിക്കർ
- തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത് – പനമരം
- പഴശ്ശി സ്മാരകം – മാനന്തവാടി
- പഴശ്ശി മ്യൂസിയം – കോഴിക്കോട്
- പഴശ്ശി ഡാം – കണ്ണൂർ
- പഴശ്ശി ഗുഹ – മലപ്പുറം
- പഴശ്ശിരാജകോളേജ് – പുൽപ്പള്ളി (വയനാട്)
വൈക്കം സത്യാഗ്രഹം
✓
- വൈക്കം സത്യാഗ്രഹം ആരംഭിച്ചത് – 1924 മാർച്ച് 30
- കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തിനു സമീപത്താണ് വൈക്കം സത്യാഗ്രഹം നടന്നത്
- വൈക്കം മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള പൊതു വഴി എല്ലാ ജാതിയിൽപ്പെട്ട ആളുകൾക്കുമായി തുറന്നു കിട്ടുവാൻ വേണ്ടി നടന്ന സമരമാണ് – വൈക്കം സത്യാഗ്രഹം
- അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം – വൈക്കം സത്യാഗ്രഹം
- വൈക്കം സത്യാഗ്രഹം നയിച്ച പ്രധാന നേതാക്കൾ – ടി.കെ. മാധവൻ, കെ.പി. കേശവ മേനോൻ
- വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികൾ – ഗോവിന്ദ പണിക്കർ (നായർ), കുഞ്ഞാപ്പി (പുലയ), ബാഹുലേയൻ (ഈഴവ)
- വൈക്കം സത്യാഗ്രഹ ചെലവിലേക്ക് എത്ര രൂപയാണ് ശ്രീനാരായണഗുരു സംഭാവന ചെയ്തത് – 1000 രൂപ
- വൈക്കം സത്യാഗ്രഹം സംബന്ധിച്ച് അയിത്തോച്ചാടന പ്രമേയം ടി.കെ. മാധവൻ അവതരിപ്പിച്ച ഐ.എൻ.സി. സമ്മേളനം – കാക്കിനഡ സമ്മേളനം 1923
- വൈക്കം സത്യാഗ്രഹം ആരംഭിക്കുമ്പോൾ തിരുവിതാംകൂർ രാജാവ് – ശ്രീമൂലം തിരുനാൾ
- വൈക്കം സത്യാഗ്രഹം അവസാനിക്കുമ്പോൾ തിരുവിതാംകൂർ രാജാവ് – റീജന്റ് സേതുലക്ഷ്മി ഭായ്
- വൈക്കം സത്യാഗ്രഹം 3 ദിവസം വരെ നീണ്ടു നിന്നു
- 1925 ൽ വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചാണ് ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനം
- അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പ്രമുഖ വ്യക്തികൾ – സി. രാജഗോപാലാചാരി, മഹാദേവ് ദേശത്തി
- ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരമാണ് വിനോബ ഭാവെ വൈക്കം സത്യാഗ്രഹാശ്രമം സന്ദർശിച്ചത്.
- വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് മധുര മുതൽ വൈക്കം വരെ കാൽനട യാത്ര നയിച്ചത് – ഇ.വി. രാമസ്വാമി നായ്ക്കർ
- “വൈക്കം ഹീറോ”, “വൈക്കം വീരൻ” എന്നറിയപ്പെടുന്നത് – ഇ.വി. രാമസ്വാമി നായ്ക്കർ
- പഞ്ചാബിൽ നിന്നെത്തിയ അകാലികൾ വൈക്കം സത്യാഗ്രഹാശ്രമത്തിൽ സൗജന്യ ഭക്ഷണശാല തുറന്നു.
- വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് വൈക്കം മുതൽ തിരുവനന്തപുരം വരെ സവർണ്ണജാഥക്ക് നേതൃത്വം നൽകിയത് – മന്നത്ത് പത്മനാഭൻ
- ആരുടെ നിർദ്ദേശപ്രകാരമാണ് സവർണ്ണ ജാഥ സംഘടിപ്പിക്കപ്പെട്ടത് – ഗാന്ധിജി
- സവർണ്ണജാഥയുടെ അവസാനം മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സേതുലക്ഷീഭായിക്ക് നിവേദനം സമർപ്പിക്കപ്പെട്ടു
- സവർണ്ണജാഥ സംഘടിപ്പിക്കപ്പെട്ടത് – 1924 നവംബർ 1ന്
- വൈക്കം സത്യാഗ്രഹ സ്മാരകം സ്ഥിതി ചെയ്യുന്നത് – വൈക്കം
- വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ സംഘടിപ്പിച്ചത് – എം.ഇ. നായിഡു
- വൈക്കം സത്യാഗ്രഹം അവസാനിച്ചത് – 1925 നവംബർ 23
ശ്രീനാരായണഗുരു
✓
- ശ്രീനാരായണഗുരുവിന്റെ ജനനം – 1856 ഓഗസ്റ്റ് 20
- ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം – വയൽവാരം വീട്, ചെമ്പഴന്തി, തിരുവനന്തപുരം
- ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം – 1888
- ശ്രീനാരായണഗുരു കുമാരനാശാനെ കണ്ടുമുട്ടിയ വർഷം – 1891
- ശ്രീനാരായണഗുരു അയ്യൻകാളിയെ കണ്ടുമുട്ടിയ വർഷം – 1912 (ബാലരാമപുരം)
- ശ്രീനാരായണഗുരു പെരിയാറിന്റെ തീരത്ത് അദ്വൈതാശ്രമം സ്ഥാപിച്ച വർഷം – -1913
- SNDP യുടെ ആദ്യ പ്രസിഡന്റ് – ശ്രീനാരായണഗുരു
- SNDP യുടെ ആദ്യ സെക്രട്ടറി – കുമാരനാശാൻ
- SNDP സ്ഥാപിതമായ വർഷം – 1903 മെയ് 15
- SNDP യുടെ ആദ്യ മുഖപത്രം – വിവേകോദയം
- SNDP യുടെ നിലവിലെ മുഖപത്രം – യോഗനാദം
- ശ്രീനാരായണ ഗുരു സമാധിയായ വർഷം – 1928സെപ്റ്റംബർ 20
- രവീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം – 1922
- ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം – 1925
ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധമായ കൃതികൾ
- ജാതിമീമാംസ
- ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
- ആത്മോപദേശ ശതകം
- നവമഞ്ജരി
- വേദാന്ത സൂത്രം
- ജാതി നിർണ്ണയം
- ജാതി ലക്ഷണം
- അദ്വൈത ദീപിക
- വിനായകാഷ്ടകം
- ദൈവദശകം
- ദർശനമാല
- നിർവൃതി പഞ്ചകം
- കുണ്ടലിനി പാട്ട്
ഗുരുവായൂർ സത്യാഗ്രഹം
✓
- ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് – 1931 നവംബർ 1
- ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് – കെ. കേളപ്പൻ
- ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടി യർ ക്യാപ്റ്റൻ – എ.കെ. ഗോപാലൻ
- ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പ്രസിഡന്റ് – മന്നത്ത് പത്മനാഭൻ
- ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സെക്രട്ടറി – കെ.കേളപ്പൻ
- 1932 സെപ്തംബർ 21-ന് കെ.കേളപ്പൻ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു
- 1932 ഒക്ടോബർ 2-ന് ഗാന്ധിജി ഇടപെട്ട് നിരാഹാര സത്യാഗ്രഹം പിൻവലിപ്പിച്ചു
- എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം വേണമെന്ന ആവശ്യവുമായി കെ.പി.സി.സി. യുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം – ഗുരുവായൂർ സത്യാഗ്രഹം
- ഗുരുവായൂർ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ജനഹിത പരിശോധന നടന്ന താലൂക്ക് – പൊന്നാനി
- ഗുരുവായൂർ സത്യാഗ്രഹ കാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് – പൊന്നാനി
മേൽമുണ്ട് സമരം
✓
- ചാന്നാർ ലഹളയുടെ മറ്റൊരു പേര് – മേൽമുണ്ട് സമരം
- ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം – ചാന്നാർ ലഹള (1859)
- കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം – ചാന്നാർ ലഹള
- ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുവാദം നൽകികൊണ്ട് വിളംബരം പുറപ്പെടുവിച്ചത് – ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
- ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ച വർഷം – 1859 ജൂലൈ 26
മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ പ്രധാനികളിൽ ഒരാളായിരുന്നു വൈകുണ്ഠ സ്വാമികൾ. താഴ്ന്നജാതിക്കാർ മേൽമുണ്ട് ധരിക്കുന്നത് വിലക്കിയിരുന്ന ഭരണകൂടത്തിനെതിരെ വൈകുണ്ഠസ്വാമികൾ സമരത്തിനിറങ്ങി. മേൽമുണ്ട് ധരിക്കാൻ ജന്മസിദ്ധമായ അവകാശം എല്ലാവർക്കുമുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഉപ്പു സത്യാഗ്രഹം
✓
- കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് – കെ.കേളപ്പൻ
- കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിൽ കെ. കേളപ്പനോടൊപ്പം പങ്കെടുത്തവർ – 32
- കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹ ജാഥ ആരംഭിച്ചത് – 1930 ഏപ്രിൽ 13
- ഉപ്പ് സത്യാഗ്രഹ ജാഥ പയ്യന്നൂരിലെത്തിയത് – 1930 ഏപ്രിൽ 21
- കെ.കേളപ്പൻ അറസ്റ്റ് വരിച്ചതിനുശേഷം ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് – മൊയ്യാരത്ത് ശങ്കരൻ
- പാലക്കാട് നിന്നുള്ള ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് – ടി.ആർ. കൃഷ്ണസ്വാമി അയ്യർ
- ഉപ്പ് സത്യാഗ്രഹ സ്മാരകം സ്ഥിതിചെയ്യുന്നത് – ഉളിയത്ത് കടവ് (പയ്യന്നൂർ)
- ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി – പി.സി. കുഞ്ഞിരാമൻ അടിയോടി
- കോഴിക്കോട് കടപ്പുറത്ത് ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയവർ – മുഹമ്മദ് അബ്ദുറഹ്മാൻ, പി. കൃഷ്ണപിള്ള
- നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ – വിദേശ വസ്ത്ര ബഹിഷ്കരണം, മദ്യ ഷാപ്പ് പിക്കറ്റിങ്ങുകൾ, ഖാദി പ്രചരണം
- കേരളത്തിലെ ഉപ്പ് സത്യാഗ്രഹത്തിന്റെ മാർച്ചിംഗ് ഗാനം – “വരിക വരിക സഹജരെ………”
- “വരിക വരിക സഹജരെ” എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് – അംശി നാരായണപിള്ള
- രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് – പയ്യന്നൂർ
- കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന വേദി – പയ്യന്നൂർ
ബംഗാൾ ഗസറ്റ്
✓
- ബംഗാൾ ഗസറ്റ് – 1780 ജനുവരി 29
- ജാലിയൻ വാലാബാഗ് കൂട്ടക്കൊല – 1919 ഏപ്രിൽ 13
- ചൗരിചൗരാ സംഭവം – 1922 ഫെബ്രുവരി 5
- ഉപ്പുസത്യാഗ്രഹം – 1930
- ക്വിറ്റിന്ത്യാസമരം – 1942
- ഇന്ത്യയിലെ ആദ്യ ദിനപത്രം – ബംഗാൾ ഗസറ്റ്
- ഇന്ത്യയിലെ ആദ്യ ദിനപത്രം ആരംഭിച്ചത് – ജയിംസ് അഗസ്റ്റസ് ഹിക്കി
- ബംഗാൾ ഗസറ്റ് പുറത്തിറക്കിയത് – കൊൽക്കത്തയിൽ നിന്ന്
- ബംഗാൾ ഗസറ്റിന്റെ ആദ്യ നാമം – കൽക്കട്ട ജനറൽ അഡ്വെർട്ടൂസർ
- ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ച ഭാഷ ഇംഗ്ലീഷ്
ന്യൂസ് പേപ്പർ
✓
- ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം – ജനുവരി 29
- ദേശീയ പ്രസ് ദിനം – നവംബർ 16
- ലോക പത്ര സ്വാതന്ത്ര്യ ദിനം – മെയ് 3
- മലയാളത്തിലെ ആദ്യത്തെ ദിനപത്രം – രാജ്യസമാചാരം
- രാജ്യസമാചാരം ആരംഭിച്ചത് – ഹെർമൻ ഗുണ്ടർട്ട്
- രാജ്യസമാചാരം ആരംഭിച്ച വർഷം – 1847
- രാജ്യസമാചാരം പ്രസിദ്ധീകരിച്ച സ്ഥലം – ഇല്ലിക്കുന്ന് ബംഗ്ലാവ് (തലശ്ശേരി)
- മലയാളത്തിലെ രണ്ടാമത്തെ പത്രം – പശ്ചിമോദയം (1847)
- കേരളത്തിലെ നിരോധിച്ച ആദ്യ പത്രം – സന്ദിഷ്ടവാദി
- സന്ദിഷ്ടവാദി ആരംഭിച്ചത് – WH. മൂർ
സഹോദരൻ | കെ. അയ്യപ്പൻ |
വേലക്കാരൻ | കെ. അയ്യപ്പൻ |
മാതൃഭൂമി | കെ.പി. കേശവമേനോൻ |
കേരള കൗമുദി | സി.വി. കുഞ്ഞിരാമൻ |
സുജന നന്ദിനി | പറവൂർ കേശവൻ ആശാൻ |
സ്വദേശാഭിമാനി | വക്കം അബ്ദുൾ ഖാദർ |
കേരള പത്രിക | ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ |
ലോകമാന്യൻ | കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് |
മലയാള മനോരമ | കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള |
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
✓
- ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം – 1919ഏപ്രിൽ 13
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം – റൗലറ്റ് ആക്ട്
- ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം – അമൃത്സർ (പഞ്ചാബ്)
- ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ പഞ്ചാബ് ഗവർണർ ആരായിരുന്നു – മൈക്കിൾ ഒ. ഡയർ
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ – ജനറൽ റെജിനാൾഡ് ഡയർ
- പഞ്ചാബിലെ കശാപ്പുകാരൻ എന്നറിയപ്പെടുന്നത് – ജനറൽ റെജിനാൾഡ് ഡയർ
- മൈക്കിൾ. ഒ. ഡയറിനെ വധിച്ച (1940 മാർച്ച് 13) വിപ്ലവകാരി – ഉദ്ദം സിംഗ്
- ഉദ്ദംസിംഗിനെ തൂക്കിലേറ്റിയ വർഷം – 1940 ജൂലൈ 31
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ച മലയാളി – സി. ശങ്കരൻ നായർ
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ – ഹണ്ടർ കമ്മീഷൻ (1919 ഒക്ടോബർ 14)
- ഹണ്ടർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം – 1920
- ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി – ചെംസ്ഫോർഡ് പ്രഭു
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് “കൈസർ-ഇ-ഹിന്ദ്” പദവി തിരികെ നൽകിയ നേതാവ് – ഗാന്ധിജി
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് “സർ” പദവി തിരിച്ചു നൽകിയ ദേശീയ നേതാവ് – രബീന്ദ്രനാഥ ടാഗോർ
ചൗരിചൗരാ സംഭവം
✓
- ചൗരിചൗരാ സംഭവം നടന്ന സംസ്ഥാനം – ഉത്തർപ്രദേശ് (ഗോരഖ്പൂർ ജില്ല)
1922 ഫെബ്രുവരി 5 ന് ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലുള്ള ചൗരിചൗൽ ഗ്രാമത്തിൽ നടന്ന കോൺഗ്രസ് ജാഥയ്ക്ക് നേരെ പോലീസ് വെടിവച്ചു. തുടർന്ന് ക്ഷുഭിതരായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും 22 ഓളം പോലീസുകാരെ അഗ്നിക്കിരയാക്കുകയും ചെയ്തു.
- ചൗരിചൗരാ സംഭവത്തെ തുടർന്ന് ഗാന്ധിജി പിൻവലിച്ച പ്രസ്ഥാനം – നിസ്സഹകരണ പ്രസ്ഥാനം
- ചൗരിചൗരാ സംഭവത്തെ തുടർന്ന് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചതിനെ “ദേശീയദുരന്തം” എന്ന് വിശേഷിപ്പിച്ചതാര് – സുഭാഷ്ചന്ദ്രബോസ്
- “ജനങ്ങൾക്ക് അഹിംസയുടെ മാർഗ്ഗം ശരിയായി മനസ്സിലായില്ല” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം. – ചൗരിചൗര സംഭവം
നിസ്സഹകരണ പ്രസ്ഥാനം
✓
- നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുമ്പോൾ വൈസ്രോയി – ചെംസ്ഫോർഡ് പ്രഭു
- നിസ്സഹകരണ പ്രസ്ഥാനം തീവ്രതയിലെത്തുകയും പിൻവലിക്കുകയും ചെയ്തപ്പോൾ വൈസ്രോയി – റീഡിംഗ് പ്രഭു
- നിയമലംഘന പ്രസ്ഥാനത്തിൽ സ്ത്രീകളെയും ഉൾപ്പെടുത്താൻ ഗാന്ധിജിയെ നിർബന്ധിച്ച വനിത – കമലാദേവി
ചതോപാദ്ധ്യായ - നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റിലായ ആദ്യ വനിത – രുക്മിണി ലക്ഷ്മിപതി
ഉപ്പ് സത്യാഗ്രഹം
✓
- സിവിൽ നിയമ ലംഘനത്തിന്റെ ഭാഗമായി ഗാന്ധിജി ആരംഭിച്ച സമരം – ഉപ്പ് സത്യാഗ്രഹം
- ഉപ്പ് സത്യാഗ്രഹ ജാഥ ആരംഭിച്ചത് – 1930 മാർച്ച് 12 ന്
- സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം – 1929 ലെ ലാഹോർ സമ്മേളനം
ദണ്ഡിയാത്ര
✓
- ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത് – സബർമതി ആശ്രമത്തിൽ നിന്ന്
- ദണ്ഡിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം – 78
- ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം – രഘുപതി രാഘവ രാജാറാം
- “രഘുപതി രാഘവ രാജാറാം” എന്ന ഭജന രചിച്ചത് – ലക്ഷ്മണാചാര്യ
- രഘുപതി രാഘവയ്ക്ക് ഈണമിട്ട ഹിന്ദുസ്ഥാനി സംഗീതജ്ഞൻ – വിഷ്ണു ദിഗംബർ പലുസ്കർ
- ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്നത് – 1930 ഏപ്രിൽ 5
- ഗാന്ധിജി ഉപ്പു നിയമം ലംഘിച്ചത് – 1930 ഏപ്രിൽ 6
- ഗാന്ധിജിയെ നിയമലംഘനം നടത്തിയതിന് അറസ്റ്റ് ചെയ്ത് പാർപ്പിച്ച ജയിൽ – യെർവാദ ജയിൽ (പൂനെ)
- ഗാന്ധിജിയുടെ അറസ്റ്റിന് ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് – അബ്ബാസ് ത്യാബ്ജി
- അബ്ബാസ് ത്യാബ്ജിയുടെ അറസ്റ്റിനു ശേഷം സമരത്തിന് നേതൃത്വം കൊടുത്തത് – സരോജിനി നായിഡു
- ഇന്ത്യയിലെ കിഴക്കൻ പ്രവിശ്യകളിൽ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് – റാണി ഗെയ്ഡിൻ
- ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനം ശക്തി പ്രാപിച്ചത് ആരുടെ നേതൃത്വത്തിലാണ് – ഖാൻ അബ്ദുൾ ഗാഫർ ഖാൻ
- ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ തൃശ്ശിനാപളളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത് – സി. രാജഗോപാലാചാരി
- സിവിൽ നിയമ ലംഘന പ്രസ്ഥാനം താൽക്കാലികമായി നിർത്തിവെയ്ക്കാൻ കാരണമായ സന്ധി – 1931 ലെ ഗാന്ധി ഇർവിൻ സന്ധി
- സിവിൽ നിയമ ലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ചത് – 1934 ൽ
- “ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും പരാജയപ്പെട്ടാൽ ഞാൻ എന്റെ ജഡം സമുദ്രത്തിന് നൽകും” – ഉപ്പു സത്യാഗ്രഹസമര സമയത്ത് ഇങ്ങനെ പ്രഖ്യാപിച്ചതാര് – ഗാന്ധിജി
- ദണ്ഡിയാത്രയെ “എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം” എന്ന് വിശേഷിപ്പിച്ചത് – സുഭാഷ് ചന്ദ്രബോസ്
- ഗാന്ധിജിയുടെ ദണ്ഡിയാത്രയെ “ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര” എന്ന് വിശേഷിപ്പിച്ചത് – മോത്തിലാൽ നെഹ്റു
- ദണ്ഡി മാർച്ചിനെ “ചായക്കോപ്പയിലെ കൊടുങ്കാറ്റ്” എന്ന് വിശേഷിപ്പിച്ചത് – ഇർവിൻ പ്രഭു
ക്വിറ്റ് ഇന്ത്യാ സമരം
✓
- ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം – ക്വിറ്റ് ഇന്ത്യാ സമരം
- ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവസാനത്തെ ബഹുജന പ്രക്ഷോഭം – ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
- ക്വിറ്റ് ഇന്ത്യാ എന്ന വാക്കിന് രൂപം കൊടുത്തത് – യൂസഫ് മെഹറലി
- 1942 ആഗസ്റ്റ് 8-ന് ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്തിൽ ചേർന്ന കോൺഗ്രസ്സ് സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയത്. ഗോവാലിയ ടാങ്ക് മൈതാനം ഇപ്പോൾ അറിയപ്പെടുന്നത് – ആഗസ്റ്റ് ക്രാന്തി മൈതാനം
- ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത് – ജവഹർലാൽ നെഹ്റു
- ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം – 1942 ആഗസ്റ്റ് 9
- ക്വിറ്റ് – ഇന്ത്യാ ദിനമായി ആചരിക്കുന്നത് – ആഗസ്റ്റ് 9
- ക്വിറ്റ് – ഇന്ത്യാ സമര നായിക – അരുണാ അസഫലി
- ക്വിറ്റ് ഇന്ത്യാ സമരനായകൻ – ജയപ്രകാശ് നാരായണൻ
- ക്വിറ്റ് ഇന്ത്യാ സമരാനുയായികൾക്ക് ഗാന്ധിജി നൽകിയ മുദ്രാവാക്യം – “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക”
- ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മിഡ്നാപൂരിലെ താംലൂക്കിൽ (പശ്ചിമബംഗാൾ) സ്ഥാപിക്കപ്പെട്ട സമാന്തര സർക്കാർ – താമ്രലിപ്ത ജതീയ സർക്കാർ
- ക്വിറ്റ് ഇന്ത്യാ സമരമാരംഭിച്ചതോടെ ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത് – പുനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ
- ആഗാഖാൻ കൊട്ടാരത്തിൽ ഗാന്ധിജിക്കൊപ്പം തടവിലാക്കപ്പെട്ടവർ – കസ്തൂർബാ ഗാന്ധി, സരോജിനിനായിഡു, മഹാദേവ് ദേശായി
- ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ജവഹർലാൽ നെഹ്റുവിനെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത് – അഹമ്മദ് നഗർ കോട്ട (ബോംബെ)
- അഹമ്മദ് നഗർ കോട്ടയിൽ തടവിൽ കഴിഞ്ഞ കാലത്ത് നെഹ്റു രചിച്ച കൃതി – ഇന്ത്യയെ കണ്ടെത്തൽ
- നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി സമർപ്പിച്ചിരിക്കുന്നത് – സഹപ്രവർത്തകർക്കും ജയിലിലെ സഹതടവുകാർക്കും
- താമ്രലിപ്ത ജതീയ സർക്കാരിന് നേതൃത്വം നൽകിയത് – സതീഷ് ചന്ദ്ര സാമന്ത
- ക്വിറ്റ് – ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ മലബാറിൽ നടന്ന പ്രധാന സംഭവം – കീഴരിയൂർ ബോംബ് കേസ് (1942)
- കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയ നേതാവ് – ഡോ. കെ.ബി. മേനോൻ