Plus One Economics – Chapter 11 Questions and Answers in Malayalam
Plus One Economics – Chapter 11 Questions and Answers in Malayalam

Plus One Economics – Chapter 11 Questions and Answers in Malayalam

Plus One Economics – Chapter 11

സാംഖ്യഖം / സ്ഥിതിവിവര ശാസ്ത്രം – ആമുഖം

ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
  1. സാംഖ്വികം ഏത് നിലയിലാണ് ഉപയോഗിക്കുന്നത് ?
    1. ഏകവചനമായി
    2. ബഹുവചനമായി
    3. ഏകവചനവും ബഹുവചനവുമായി
    4. ഇവയൊന്നുമല്ല

    Answer:

    C. ഏകവചനവും ബഹുവചനവുമായി

  2. സാഖികം ബന്ധപ്പെട്ടിരിക്കുന്നത്
    1. ഗുണാത്മക ദങ്ങളുമായി
    2. പരിമാണാത്മക ദത്തങ്ങളുമായി
    3. മുകളിൽ പറഞ്ഞത് രണ്ടും
    4. ഇവയൊന്നുമല്ല

    Answer:

    B. പരിമാണാത്മക ദത്തങ്ങളുമായി

  3. സാംഖിക രീതി ദത്തങ്ങളെ വിശകലനം ചെയ്യുന്ന രീതി
    1. സ്വയം വിവരണപരം
    2. സ്വയം വിവരണപരമല്ലാതെ
    3. ഇവ രണ്ടും ആയിട്ട്
    4. ഇവ രണ്ടുമല്ല

    Answer:

    A. സ്വയം വിവരണപരം

ശരിയോ തെറ്റോ എഴുതുക.
  1. സാംഖികം പരിമാണാത്മക ദത്തങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണ്.
  2. Answer:

    ശരി.

  3. സാഖികം സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്നു.
  4. Answer:

    ശരി.

  5. ദത്തങ്ങളുടെ അഭാവത്തിൽ സാഖികത്തിന് സാമ്പത്തിക ശാസ്ത്രത്തിൽ യാതൊരു ഉപയോഗവുമില്ല.
  6. Answer:

    ശരി.

  7. ബഹുവചന നിർവ്വചന പ്രകാരം സ്റ്റാറ്റിസ്റ്റിക്സ് എന്നാൽ ദത്തം എന്നാണ് ഉദ്ദേശിക്കുന്നത്.
  8. Answer:

    ശരി.

  9. വിധ സാമ്പത്തിക ഘടകങ്ങൾ തമ്മിലുള്ള പരസ്പരബന്ധം കണ്ടെത്താൻ സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിക്കുന്നു.
  10. Answer:

    ശരി.

താഴെ നൽകിയ ചോദ്യങ്ങൾക് ഉത്തരമെഴുതുക.
  1. സാംഖ്യികത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാരാണ് ?
  2. Answer:

    ഗ്രോട്ട്ഫ്രീഡ് അചൻവാൾ

  3. സാംഖ്യകം എന്നതിന്റെ ഏകവചന ബഹുജന അർത്ഥങ്ങൾ വേർതിരിക്കുക.
  4. Answer:

    ഏകവചനത്തിൽ സാംഖ്യകം എന്നത് മുത്തങ്ങളുടെ തരണം വർഗ്ഗീകരണം, അവയുടെ ഉപയോഗം എന്നതാണ് അർത്ഥമാക്കുന്നത്. ബഹുവചനരൂപത്തിൽ സാംഖ്യകം അർത്ഥമാക്കുന്നത് വ്യവസ്ഥാപിതമായി ശേഖരിക്കപ്പെട്ട സംഖ്യാരൂപത്തിലുള്ള വസ്തുതകളെയാണ്.

  5. താഴെ കൊടുത്തിരിക്കുന്നവയെ ഗുണാത്മകത്തങ്ങൾ, ഗണാത്മക ദത്തങ്ങൾ എന്നിങ്ങനെ തരംതിരിക്കുക.
    ഉയരം, ഭാരം, പരീക്ഷയ്ക്ക് നേടിയ മാർക്ക്, സത്യം, ആത്മാർത്ഥത, സൗന്ദര്യം, വിശ്വാസ്വത, വരുമാനം
  6. Answer:

    Table 11.1
    ഗണാത്മകദത്തങ്ങൾ ഗുണാത്മകത്തങ്ങൾ
    ഉയരം സത്യം
    ഭാരം ആത്മാർത്ഥത
    പരീക്ഷയ്ക്ക് നേടിയ മാർക്ക് സൗന്ദര്യം
    വരുമാനം വിശ്വാസ്യത

  7. ഗുണാത്മക ദത്തങ്ങൾക്കും പരിണാത്മക ദത്തങ്ങൾക്കും ഏതാനും ഉദാഹരണങ്ങൾ സൂചിപ്പിക്കുക.
  8. Answer:

    Table 11.2
    പരിമാണാത്മകം ഗുണാത്മകം
    ഉയരം, വില, വില്പന, തൂക്കം, വരുമാനം വ്യക്തിത്വം, സത്യസന്ധത, നിറം, സൗന്ദര്യം, ആർജ്ജവം

  9. സാംഖ്യികത്തിന്റെ ദുരുപയോഗത്തിനുള്ള ഏതാനും ഉദാഹരണങ്ങൾ എഴുതുക.
  10. Answer:

    സാംഖികത്തെ ചൊല്ലി അവിശ്വാസം എന്നതുകൊണ്ട് നാം അർത്ഥമാക്കുന്നത്. സാംഖിക പ്രസ്താവനകളിലും സാംഖിക രീതികളും ഉള്ള വിശ്വാസമില്ലായ്മയാണ്.

    1. മാധ്യമങ്ങളും വൻകിട വ്യാപാര കേന്ദ്രങ്ങളും വിഭാഗീയ താൽപര്യമുള്ള സംഘടനകളും പലപ്പോഴും തെറ്റായ സാംഖിക വിവരങ്ങൾ നൽകുക വഴി തെറ്റായ വഴിയിലേക്ക് നയിക്കാറുണ്ട്.
    2. സ്വാർത്ഥ താൽപര്യത്തിനുവേണ്ടി സാംഖിക ദത്തങ്ങൾ ദുരുപയോഗം ചെയ്യാറുണ്ട്.
  11. സാംഖികത്തിന്റെ പോരായ്മകൾ ഏതെല്ലാമെന്ന് പറയുക.
  12. Answer:

    സാംഖ്യികത്തിന്റെ മുഖ്യ പരിമിതികൾ താഴെ പറയുന്നവയാണ്.

    1. സാംഖികം ഗുണാത്മക ദത്തങ്ങളുമായി ഇടപെടുന്നില്ല.
    2. ഒറ്റതിരിഞ്ഞുള്ള വസ്തുതകളുമായി ഇടപെടുന്നില്ല.
    3. സാംഖ്യികാനുമാനങ്ങൾ കൃത്യമല്ല.
    4. സാംഖ്യികത്തെ ദുരുപയോഗപ്പെടുത്താവുന്നതാണ്.
    5. സാധാരണക്കാർക്ക് സാംഖ്യികം ശരിയായവിധം കൈകാര്യം ചെയ്യാനാവില്ല.
  13. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ദത്തങ്ങളെ കണ്ടെത്തുക.
    1. സാമ്പത്തിക പരിഷ്കരണങ്ങൾക്ക് ശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശരാശരി 7% വളർച്ച നേടി
    2. RBI ബാങ്ക് നിരക്ക് 6.5 ആയി വർദ്ധിപ്പിച്ചു
    3. ഇന്ത്യയിൽ 26% ജനങ്ങൾ ദാരിദ്രരേഖയ്ക്ക് താഴെയാണ്
  14. Answer:

    1. സാമ്പത്തിക വളർച്ച – 7%
    2. ബാങ്ക് നിരക്ക് – 6.5
    3. ദാരിദ്രരേഖയ്ക്ക് താഴെ ഉള്ള ജനങ്ങൾ – 26%
  15. സാമ്പത്തിക പദ്ധതികൾ രൂപീകരിക്കുന്നതിൽ സാംഖ്വികം എപ്രകാരം സഹായിക്കുന്നുവെന്ന് വിശദീകരിക്കുക.
  16. Answer:

    സാമ്പത്തിക പദ്ധതികൾ രൂപീകരിക്കുന്നതിൽ ഏറ്റവും പ്രധാന ഉപകരണമാണ് സാംഖ്യകം . ദേശീയ വിഭവങ്ങൾ ഏതെല്ലാം മുൻഗണനാ മേഖലകളിൽ വിതരണം ചെയ്യണം എന്നത് സംബന്ധിച്ച് പദ്ധതി തയ്യാറാക്കുമ്പോൾ സാംഖ്യകം ഒഴിച്ചു നിർത്താനാകാത്ത ഘടകമാണ് പദ്ധതിയുടെ ഓരോ ഘട്ടങ്ങളിലും – പദ്ധതി തയ്യാറാക്കൽ, നിർവഹണം, അവലോകനം – സാംഖ്യികത്തിന്റെ പ്രസക്തി ഏറെയാണ്. പദ്ധതിയുടെ വിജയം എന്നത് തന്നെ അതിന്റെ ഓരോ ഘട്ടത്തിലും ലഭ്യമാകുന്ന കൃത്യതയാർന്ന ദത്തങ്ങളെ ആശ്രയിച്ചിരിക്കും. ചുരുക്കത്തിൽ സാമ്പത്തിക പദ്ധതികൾ രൂപീകരിക്കുന്നതിൽ സാംഖ്യകം വളരെയധികം സഹായിക്കുന്നു.

  17. നിങ്ങളുടെ ചുറ്റുപാടുകളിൽനിന്നും സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ചില ഉദാഹരണങ്ങൾ കണ്ടെത്തുക.
  18. Answer:

    നിത്യജീവിതത്തിൽ കാണപ്പെടുന്ന ചില സാമ്പത്തിക പ്രവർത്തനങ്ങൾ താഴെപറയുന്നു.

    1. അധ്യാപകൻ സ്കൂളിൽ പഠിപ്പിക്കുന്നു.
    2. തൊഴിലാളികൾ ഫാക്ടറിയിൽ ജോലി ചെയ്യുന്നു.
    3. ഡോക്ടർ രോഗിയെ ശുശ്രൂഷിക്കുന്നു.
    4. കറവക്കാരൻ ഡയറി ഫാമിൽ ജോലി ചെയ്യുന്നു.
  19. “നയരൂപീകരണത്തിൽ സാംഖികം സുപ്രധാന പങ്കുവഹിക്കുന്നുണ്ട്”. ഉദാഹരണസഹിതം വിശദമാക്കുക.
  20. Answer:

    നയരൂപീകരണത്തിൽ ഗവൺമെന്റും ഭരണ കർത്താക്കളും സാംഖ്വിക ദത്തങ്ങൾ ആണ് സാധാരണഗതിയിൽ ഉപയോഗിക്കുന്നത്. ഒരു സാമ്പത്തിക പ്രശ്നത്തിനുള്ള പരിഹാരം കാണുന്നതിന് ദത്തങ്ങൾ കൂടാതെ സാധിക്കുകയില്ല. ഉദാഹരണമായി, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള നയരൂപീകരണവേളയിൽ വിശ്വസനീയമായ ദത്തങ്ങൾ അനിവാര്യമാണ്. തൊഴിൽ കാത്തിരിക്കുന്നവരുടെ എണ്ണം, നിരക്ഷരരായവരുടെ എണ്ണം, തുടങ്ങിയ നിരവധി വസ്തുതകൾ ദത്തങ്ങളുടെ രൂപത്തിൽ ഇവിടെ ആവശ്യമായി വരുന്നു. ഇതുപോലെ തന്നെ ആധുനിക സാമ്പത്തിക ശാസ്ത്രത്തിൽ ദാരിദ്രം, പദ്ധതികൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ട നയരൂപീകരണത്തിന് വിശ്വസനീയ ദത്തങ്ങൾ ആവശ്യമാണ്. ഇതിന് സാംഖ്യകം ഏറെ സഹായിക്കുന്നു.

  21. സാംഖ്യകത്തിന്റെ സുപ്രധാന ധർമ്മങ്ങൾ എഴുതുക.
  22. Answer:

    സാംഖ്യകത്തിന്റെ പ്രധാന ധർമ്മങ്ങൾ താഴെ സൂചിപ്പിച്ചിരിക്കുന്നു.

    1. ദത്തങ്ങളുടെ സങ്കീർണ്ണതയെ സാംഖ്യികം ലഘൂകരിക്കുന്നു.
    2. ബൃഹത്തായ ദത്തങ്ങൾ എളുപ്പത്തിൽ മനസിലാകാൻ കഴിയും വിധം സംഖ്യകളുടെ വലുപ്പത്തെ കുറയ്ക്കുന്നു.
    3. ഒരു വ്യക്തിയുടെ ചിന്തയിൽ സൂക്ഷ്മത വർദ്ധിപ്പിക്കുന്നു.
    4. സാംഖ്യകം വ്യത്യസ്തമായ സംഖ്യാവിഭവങ്ങളുടെ താരതമത്തിന് സഹായിക്കുന്നു.
    5. സാംഖ്യകം താല്പര്യങ്ങളേയും പ്രവണതകളേയും സൂചിപ്പിക്കുന്നു.
    6. വ്യത്യസ്ത ഘടകങ്ങൾ തമ്മിലുള്ള ബന്ധം പഠിക്കാൻ സാംഖികം സഹായിക്കുന്നു.
    7. സാംഖ്യികം നയ രൂപീകരണത്തിൽ മാർഗ്ഗനിർദ്ദേശം നൽകുകയും ആസൂത്രണ പ്രക്രിയയിൽ സഹായിക്കുകയും ചെയ്യുന്നു.
  23. സാംഖ്യകത്തെക്കുറിച്ചുള്ള അറിവ് പലവിധത്തിലും സഹായകമാണ്. സാംഖ്യകത്തിന്റെ ഗുണഭോക്താക്കളെ ഉദാഹരണസഹിതം പട്ടികപ്പെടുത്തുക.
  24. Answer:

    സാംഖ്യകത്തിന്റെ ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. വാണിജ്യം, വ്യവസായം, സാമ്പത്തിക ശാസ്ത്രം, ജീവശാസ്ത്രം, ജ്യോതിശാസ്ത്രം, രസതന്ത്രം, വിദ്യാഭ്യാസം, വൈദ്യം തുടങ്ങിയ എല്ലാ പഠനശാഖകളിലും സാംഖ്യകം ഉപയോഗിക്കുന്നുണ്ട്. സാമ്പത്തിക ശാസ്ത്രത്തിൽ നിവേശം, ഉല്പാദനം, വരുമാനം, ഉപഭോഗം തുടങ്ങിയ വിഭേദകങ്ങൾ സാംഖ്യകത്തിന്റെ സഹായതാൽ ശാസ്ത്രീയമായും ചിട്ടയായും അപഗ്രഥിക്കപ്പെടുകയും പഠിക്കുകയും ചെയ്യുന്നു. വിവിധ വ്യാപാരപ്രവർത്തനങ്ങളെ സാംഖ്യകത്തിന്റെ സഹായത്തോടെ ചിട്ടപ്പെടുത്തുവാൻ സാധിക്കുന്നു. ഉചിതമായ നയരൂപീകരണത്തിന് ഈ വിവരങ്ങൾ സഹായിക്കും.
    സാംഖിക രീതികളും ദത്തങ്ങളും കൂടാതെ ഒരാൾക്ക് പൂർത്തിയാക്കാൻ കഴിയുന്ന ഏതെങ്കിലും ഗവേഷണ പ്രവർത്തനം ഇന്നില്ല. ഗവേഷണത്തിന് സഹായിക്കുന്ന ഒരു ഉപകരണമാണ് സാംഖികം ഭരണകാര്യങ്ങളിൽ ഭരണകൂടത്തെ സഹായിക്കുന്ന ഒരുപകരണമാണ് സാംഖ്വികം. സാംഖിക ദത്തങ്ങളുടെ ഏറ്റവും വലിയ ഉപയോക്താവും സമാഹർത്താവും ഭരണകൂടമാണ്.

  25. ഗുണാത്മക ദത്തങ്ങളും പരിമാണാത്മക ദത്തങ്ങളും തമ്മിലുള്ള വിത്യാസമെഴുതുക.
  26. Answer:

    കൃത്യമായി അളന്ന് തിട്ടപ്പെടുത്താൻ കഴിയുന്ന വിവരങ്ങളാണ് പരിമാണാത്മക ദത്തങ്ങൾ. ഉദാ. ഉയരം, ഭാരം മുതലായവ, എന്നാൽ കൃത്യമായി അളക്കാൻ കഴിയാത്ത ഗുണപരമായ വസ്തുതകളാണ് ഗുണാത്മക ദത്തങ്ങൾ ഉദാ: ബുദ്ധി, സൗന്ദര്യം മുതലായവും.

  27. സ്റ്റാറ്റിസ്റ്റിക്സ് (statistics)നെ കുറിച്ചുള്ള അറിവ് പലവിധത്തിൽ സഹായകമാണ്. സ്റ്റാറ്റിസ്റ്റിക്സിന്റെ ഗുണഭോക്താക്കളുടെ ഒരു പട്ടിക തയ്യാറാക്കി ഓരോന്നിനും ഉദാഹരണം നൽകുക.
  28. Answer:

    സ്റ്റാറ്റിസ്റ്റിക്സിനെക്കുറിച്ചുള്ള അറിവ് പലവിധത്തിൽ ഉപകാരപെടാറുണ്ട്. ഇതിന്റെ ഉപയോക്താക്കൾ;

    1. സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിക്കുന്നു.
    2. പദ്ധതി തയ്യാറാക്കുവാൻ ഭരണകർത്താക്കൾ ഉപയോഗിക്കുന്നു.
    3. നയരൂപീകരണത്തിന് വിവിധ ഗവൺമെന്റുകൾ ഉപയോഗിക്കുന്നു.
    4. ബിസിനസുകാർ ഉപയോഗിക്കുന്നു.
  29. സാംഖ്യകം ധനതത്വശാസ്ത്രജ്ഞന്മാർക്ക് ഒഴിച്ചുകൂടാനാകാത്ത ഉപകരണമാണ്. സാധൂകരിക്കുക.
  30. Answer:

    ഈ സാമ്പത്തിക പ്രശ്നങ്ങളുടെ ശരിയാംവണ്ണമുള്ള അവതരണത്തിനും സാമ്പത്തിക നയങ്ങളുടെ രൂപീകരണത്തിനും സാംഖ്യിക ദത്തങ്ങളും സാംഖികരീതികളും വളരെയധികം സഹായകമാണ്. ആവശ്യാനുസരണം സപ്ലൈ ക്രമീകരിക്കുന്നതിൽ ഉല്പാദനവുമായി ബന്ധപ്പെട്ട സാംഖികം സഹായിക്കുന്നു. ഉപഭോഗത്തിന്റെ സാംഖ്വീകം സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപെട്ട ആളുകൾ അവരുടെ വരുമാനങ്ങൾ എങ്ങനെ ചെലവഴിക്കുന്നുവെന്നറിയാൻ നമ്മെ പ്രാപ്തരാക്കുന്നു. വിനിമയരംഗത്ത് നാം വിപണികൾ ചോദനത്തിന്റെയും പ്രദാനത്തിന്റെയും അടിസ്ഥാനത്തിലുള്ള വിലനിയമങ്ങൾ, ഉല്പാദനച്ചെലവ്, ബാങ്കിടപാട്, ക്രെഡിറ്റ് സംബന്ധിച്ച പ്രമാണങ്ങൾ (instruments) എന്നിവ പഠിക്കുന്നു. വിതരണത്തിനും സാംഖികം സജീവമായ പങ്കുവഹിക്കുന്നു. ദേശീയ വരുമാനം എങ്ങനെയാണ് ഗണിക്കേണ്ടത്, എങ്ങനെയാണത് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ സാംഖ്വികത്തിന്റെ സഹായത്തോടെ ഉത്തരം നൽകേണ്ടതാണ്. വരുമാനത്തിന്റെയും സമ്പത്തിന്റെയും വിതരണത്തിലുള്ള വ്യത്യാസം കുറയ്ക്കുന്നതിൽ സാംഖികം വളരെയധികം സഹായിക്കുന്നു. അതുപോലെതന്നെ വിലയിലുള്ള വർദ്ധന, ജനസംഖ്യയിലുള്ള വർദ്ധന, തൊഴിലില്ലായ്മ, ദാരിദ്ര്യം മുതലായവ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരാൾക്ക് സാംഖികത്തെ വളരെ അധികം ആശ്രയിക്കേണ്ടതുണ്ട്. സമുചിതമായ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ മാത്രമല്ല സാംഖിക രീതികൾ സഹായിക്കുന്നത്. പിന്നെയോ അവയുടെ ഫലസിദ്ധി വിലയിരുത്തുന്നതിൽ പോലും അതു സഹായിക്കുന്നു. സമീപകാലത്തായി സൈദ്ധാന്തികമായ സാമ്പത്തികരീതികളിൽ സാംഖ്വികരീതികളുടെ പ്രയോഗങ്ങൾ ഉൾക്കൊള്ളുന്ന എക്കണോമെട്രിക്സ് സാമ്പത്തിക ഗവേഷണങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് വികസനം സംബന്ധിച്ച ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അപഗ്രഥനം, തീരുമാനമെടുക്കൽ എന്നിവ സംബന്ധിച്ച സാംഖിക രീതികളുടെ ഉപയോഗം അനുപേക്ഷണീയമായിരിക്കുന്നു.

  31. ‘സാംഖിക ഉപകരണങ്ങളും രീതികളും പലതരത്തിലുള്ള വിശകലനങ്ങൾക്ക് ഉപയോഗിക്കാം’. ചർച്ച ചെയ്യുക.
  32. Answer:

    സാംഖ്യകത്തിന്റെ പ്രധാന ധർമ്മങ്ങൾ താഴെ സൂചിപ്പിച്ചിരിക്കുന്നു.

    1. ദത്തങ്ങളുടെ സങ്കീർണ്ണതയെ സാംഖ്യകം ലഘൂകരിക്കുന്നു.
    2. ബൃഹത്തായ ദത്തങ്ങൾ എളുപ്പത്തിൽ മനസിലാകാൻ കഴിയും വിധം സംഖ്യകളുടെ വലുപ്പത്തെ കുറയ്ക്കുന്നു.
    3. ഒരു വ്യക്തിയുടെ ചിന്തയിൽ സൂക്ഷ്മത വർദ്ധിപ്പിക്കുന്നു.
    4. സാംഖ്യകം വ്യത്യസ്തമായ സംഖ്യാവിഭവങ്ങളുടെ താരതമത്തിന് സഹായിക്കുന്നു.
    5. സാംഖ്യകം താല്പര്യങ്ങളേയും പ്രവണതകളേയും സൂചിപ്പിക്കുന്നു.
    6. വ്യത്യസ്ത ഘടകങ്ങൾ തമ്മിലുള്ള ബന്ധം പഠിക്കാൻ സാംഖ്യകം സഹായിക്കുന്നു.
    7. സാംഖ്യകം നയ രൂപീകരണത്തിൽ മാർഗ്ഗനിർദ്ദേശം നൽകുകയും ആസൂത്രണ പ്രക്രിയയിൽ സഹായിക്കുകയും ചെയ്യുന്നു.
  33. സംഖ്യാശാസ്ത്രം വ്യക്തിഗതമായും കൂട്ടമായും ഉപയോഗിക്കുന്നു. സ്പഷ്ടമാക്കുക.
  34. Answer:

    സാംഖ്യകം എന്ന പദം ഏകവചനമായോ ബഹുവചനമായോ ഉപയോഗിക്കപ്പെടുന്നു. ഒരു ബഹുവചന നാമം എന്ന നിലയ്ക്ക് സാംഖ്യകത്തെ പരിമാണാത്മക വിവരങ്ങൾ അഥവാ ദത്തങ്ങൾ സുചിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ജനനങ്ങൾ, മരണങ്ങൾ, ഇറക്കുമതികൾ, കയറ്റുമതികൾ തുടങ്ങിയവയുടെ സാംഖ്യികം ഒരു ഏകവചനനാമം എന്ന നിലയ്ക്ക്. സാംഖ്യകം എന്ന പദം പരിമാണാത്മക വിവരങ്ങളുടെ ശേഖരണം, അവതരണം, അപഗ്രഥനം, വിശദീകരണം എന്നിവയ്ക്കായി സ്വീകരിച്ചിട്ടുളള വിവിധ രീതികളെ സൂചിപ്പിക്കുന്നു. രണ്ടാമതായി സൂചി പിച്ച അർത്ഥത്തിലാണ് (ഏകവചനം, അതായത് സാംഖികമായ രീതികൾ – Statistical Methods) സാംഖ്യകം എന്ന പദം ഉപയോഗിക്കുന്നത്.

  35. തീരുമാനങ്ങൾ എടുക്കുന്നതിൽ സാംഖ്യകം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ചർച്ച ചെയ്യുക.
  36. Answer:

    സാംഖ്യകത്തിന്റെ ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. വിവിധ വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ സാംഖ്യകം നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. വാണിജ്യം, വ്യവസായം, ഭരണകാര്യങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങളിൽ തിരുമാനങ്ങളും ഭാവിനടപടികളും സ്വീകരിക്കുന്നതിന് സാംഖ്യകം അനിവാര്യമാണ്.

  37. സാമ്പത്തിക ശാസ്ത്രത്തിനൊപ്പം നിങ്ങൾ സ്റ്റാറ്റിസ്റ്റിപഠിക്കുന്നതിന്റെ കാരണങ്ങൾ സയൻസ് ക്ലാസിൽ പഠിക്കുന്ന നിങ്ങളുടെ സുഹൃത്തിനോട് പറയുക.
  38. Answer:

    സാംഖ്യകത്തിന്റെ ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. വിവിധ വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ സാംഖ്യകം നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. വാണിജ്യം, വ്യവസായം, ഭരണകാര്യങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങളിൽ തിരുമാനങ്ങളും ഭാവിനടപടികളും സ്വീകരിക്കുന്നതിന് സാംഖ്യകം അനിവാര്യമാണ്.
    സാമ്പത്തിക ശാസ്ത്രത്തിൽ നിവേശം, ഉല്പാദനം, വരുമാനം, ഉപഭോഗം തുടങ്ങിയ വിഭേദകങ്ങൾ സാംഖികത്തിന്റെ സഹായത്താൽ ശാസ്ത്രീയമായും ചിട്ടയായും അപഗ്രഥിക്കപ്പെടുകയും പഠിക്കുകയും ചെയ്യുന്നു.
    വിവിധ വ്യാപാരപ്രവർത്തനങ്ങളെ സാംഖികത്തിന്റെ സഹായത്തോടെ ചിട്ടപ്പെടുത്തുവാൻ സാധിക്കുന്നു. ഉചിതമായ നയരൂപീകരണത്തിന് ഈ വിവരങ്ങൾ സഹായിക്കും.
    സാംഖ്വിക രീതികളും ദത്തങ്ങളും കൂടാതെ ഒരാൾക്ക് പൂർത്തിയാക്കാൻ കഴിയുന്ന ഏതെങ്കിലും ഗവേഷണ പ്രവർത്തനം ഇന്നില്ല. ഗവേഷണത്തിന് സഹായിക്കുന്ന ഒരു ഉപകരണമാണ് സാംഖ്യകം. ഭരണകാര്യങ്ങളിൽ ഭരണകൂടത്തെ സഹായിക്കുന്ന ഒരുപകരണമാണ് സാംഖ്വികം. സാംഖിക ദത്തങ്ങളുടെ ഏറ്റവും വലിയ ഉപയോക്താവും സമാഹർത്താവും ഭരണകൂടമാണ്.

  39. ഗവൺമെന്റും നയരൂപീകരണ വിദഗ്ധരും സാമ്പത്തിക വികസനത്തിനായുള്ള ഉചിതമായ നയങ്ങൾ രൂപീകരിക്കുവാൻ സാംഖ്യകദത്തങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണ സഹിതം വ്യക്തമാക്കുക.
  40. Answer:

    നയരൂപീകരണത്തിൽ ഗവൺമെന്റും ഭരണ കർത്താക്കളും സാംഖ്വിക ദത്തങ്ങൾ ആണ് സാധാരണ ഗതിയിൽ ഉപയോഗിക്കുന്നത്. ഒരു സാമ്പത്തിക പ്രശ്നത്തിനുള്ള പരിഹാരം കാണുന്നതിന് ദത്തങ്ങൾ കൂടാതെ സാധിക്കുകയില്ല. ഉദാഹരണമായി, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള നയരൂപീകരണ വേളയിൽ വിശ്വസനീയമായ ദത്തങ്ങൾ അനിവാര്യമാണ്. തൊഴിൽ കാത്തിരിക്കുന്നവരുടെ എണ്ണം, നിരക്ഷരരായവരുടെ എണ്ണം, തുടങ്ങിയ നിരവധി വസ്തുതകൾ ദത്തങ്ങളുടെ രൂപത്തിൽ ഇവിടെ ആവശ്യമായി വരുന്നു. ഇതുപോലെ തന്നെ ആധുനിക സാമ്പത്തിക ശാസ്ത്രത്തിൽ ദാരിദ്ര്യം, പദ്ധതികൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ട നയരൂപീകരണത്തിന് വിശ്വസനീയ ദത്തങ്ങൾ ആവശ്യമാണ് ഇതിന് സാംഖികം ഏറെ സഹായിക്കുന്നു.

  41. ഗവൺമെന്റും നയരൂപീകരണ വിദഗ്ധരും സാമ്പത്തിക വികസനത്തിനായുള്ള ഉചിതമായ നയങ്ങൾ രൂപീകരിക്കുവാൻ സാംഖ്യകദത്തങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണ സഹിതം വ്യക്തമാക്കുക.
  42. Answer:

    നയരൂപീകരണത്തിൽ ഗവൺമെന്റും ഭരണ കർത്താക്കളും സാംഖ്വിക ദത്തങ്ങൾ ആണ് സാധാരണ ഗതിയിൽ ഉപയോഗിക്കുന്നത്. ഒരു സാമ്പത്തിക പ്രശ്നത്തിനുള്ള പരിഹാരം കാണുന്നതിന് ദത്തങ്ങൾ കൂടാതെ സാധിക്കുകയില്ല. ഉദാഹരണമായി, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള നയരൂപീകരണ വേളയിൽ വിശ്വസനീയമായ ദത്തങ്ങൾ അനിവാര്യമാണ്. തൊഴിൽ കാത്തിരിക്കുന്നവരുടെ എണ്ണം, നിരക്ഷരരായവരുടെ എണ്ണം, തുടങ്ങിയ നിരവധി വസ്തുതകൾ ദത്തങ്ങളുടെ രൂപത്തിൽ ഇവിടെ ആവശ്യമായി വരുന്നു. ഇതുപോലെ തന്നെ ആധുനിക സാമ്പത്തിക ശാസ്ത്രത്തിൽ ദാരിദ്ര്യം, പദ്ധതികൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ട നയരൂപീകരണത്തിന് വിശ്വസനീയ ദത്തങ്ങൾ ആവശ്യമാണ് ഇതിന് സാംഖികം ഏറെ സഹായിക്കുന്നു.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *