Chapter 11
Chapter 11

Chapter 11

അദ്ധ്യായം 11:

സാംഖ്യഖം / സ്ഥിതിവിവര ശാസ്ത്രം – ആമുഖം

ആമുഖം

സംഖ്യകളിലായി വിവരങ്ങളുടെ ശേഖരണം, തരംതിരിക്കല്‍, അപഗ്രഥനം എന്നിവയടങ്ങുന്ന ഒരു ശാസ്ത്രശാഖയാണ്‌ സാംഖ്യികം. പല സാമ്പത്തിക പ്രശ്നങ്ങളും മനസ്സിലാക്കുന്നതിന്‌ സാമ്പത്തിക വിദഗ്ദ്ധര്‍ക്ക്‌ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഉപകരണമാണ്‌ അത്‌. സാമ്പത്തിക പ്രശ്നങ്ങള്‍ പരിമാണാത്മകവും ഗുണാത്മകവുമാകാം. സാമ്പത്തിക വസ്തുതകള്‍ പരിമാണാത്മകമായി പ്രകടിപ്പിക്കുമ്പോള്‍ അതാണ്‌ സാംഖ്യികം.

എന്തുകൊണ്ട്‌ സാമ്പത്തികശാസ്ത്രം ? (Why Economics?)

ആല്‍ഫ്രഡ്‌ മാര്‍ഷല്‍ സാമ്പത്തിക ശാസ്ത്രത്തെ നിര്‍വ്വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്‌ – “സാധാരണ മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട വ്യാപാരത്തിന്റെ പഠനം”. ഈ ജീവിതത്തിന്റെ സാധാരണ വ്യാപാരം എന്നതുകൊണ്ട്‌ എന്താണ്‌ അര്‍ത്ഥമാക്കുന്നത്‌ ? ഈ സംജ്ഞകളില്‍ ഉപഭോക്താവ്‌, ഉല്പാദകന്‍, സേവനദാതാക്കള്‍ എന്നിവര്‍ ഉള്ളടങ്ങുന്നു.

ഉപഭോക്താവ്‌;

ഉപഭോഗത്തിനായി ഒരു സാധനം വാങ്ങിക്കുന്ന നിങ്ങള്‍ ഒരു ഉപഭോക്താവാണ്‌ (Consumer).

വില്പനക്കാരന്‍;

ലാഭേച്ഛയോടെ സാധനങ്ങള്‍ വില്ക്കുന്നവന്‍ വില്പനക്കാരനാണ്‌ (Seller). ഉദാ; കടയുടമ.

ഉല്പാദകന്‍;

ഒരാള്‍ അല്ലെങ്കില്‍ ഒരു സ്ഥാപനം സാധനങ്ങള്‍ ഉല്പാദിപ്പിക്കുന്നുവെങ്കില്‍ അയാള്‍ ഉല്പാദകനാണ്‌ (Producer). ഉദാ; പഞ്ചസാര ഉല്പാദകന്‍. ഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകന്‍ ഒരു ഉല്പാദകനാണ്‌.

സേവനദാതാവ്‌;

ഏതൊരാള്‍ പ്രതിഫലം കൈപ്പറ്റി സേവനം പ്രദാനം ചെയ്യുന്നുവോ, അയാള്‍ സേവന ദാതാവാണ്‌. ഉദാ: ഡോക്ടര്‍, വക്കീല്‍, ഡ്രൈവര്‍ മുതലായവര്‍.

തൊഴിലാളി;

വേതനമോ ശമ്പളമോ കൈപ്പറ്റി മറ്റൊരാള്‍ക്കുവേണ്ടി ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെടുന്ന ആളാണ്‌ തൊഴിലാളി.

തൊഴിലുടമ;

വേതനം/ശമ്പളം നല്‍കിക്കൊണ്ട്‌ മറ്റുള്ളവരെ ജോലിക്കെടുക്കുന്നയാളാണ്‌ തൊഴിലുടമ,/തൊഴില്‍ദാതാവ്‌.

മേല്‍ സൂചിപ്പിച്ച കാര്യങ്ങളിലെല്ലാം ആള്‍ക്കാര്‍ ഓരോരോ സാമ്പത്തിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്‌. സാമ്പത്തിക നേട്ടമുണ്ടാക്കുന്ന എല്ലാ പവര്‍ത്തനങ്ങളെയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നു പറയുന്നു. ഇത്തരം സാമ്പത്തിക പ്രവര്‍ത്തനങ്ങളെയാണ്‌ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ സാധാരണ ജീവിതവ്യാപാരം എന്ന്‌ അര്‍ത്ഥമാക്കുന്നത്‌.

ശൂന്യതയില്‍നിന്ന്‌ ഒന്നും സൃഷ്ടിക്കാന്‍ സാധിക്കുകയില്ല (We cannot Get Something for Nothing)

“അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന കഥയില്‍ ഭൂതത്തെ വിളിച്ച്‌ അത്ഭുതവിളക്കിന്റെ ശക്തിയാല്‍ ശുന്യതയില്‍നിന്നും എന്തും എപ്പോള്‍ വേണമെങ്കിലും സൃഷ്ടിച്ചിരുന്നു. ഇതെല്ലാം സംഭവിച്ചത്‌ കഥയിലാണ്‌. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇപ്രകാരമുള്ള ഭാഗ്യങ്ങള്‍ നമുക്കു്ണ്ടാവില്ല. അലാവുദ്ദീനെപ്പോലെ നമുക്കും അപരിമിതമായ ആവശ്യങ്ങളുണ്ട്‌. എന്നാല്‍, നമ്മുടെ കയ്യിലുള്ള പണത്തിന്‌ പരിമിതിയുണ്ട്‌. അതുകൊണ്ട്‌ എല്ലാ ആവശ്യങ്ങളേയും തൃപ്തിപ്പെടുത്താനാവില്ല. അതിനാല്‍ നമുക്ക്‌ ഒരു തെരഞ്ഞെടുക്കല്‍ വേണ്ടി വരും: അതായത്‌, ഏറ്റവും ആവശ്യമായത്‌ തെരഞ്ഞെടൂക്കേണ്ടിവരും. ഇതാണ്‌ സാമ്പത്തിക ശാസ്ത്രം അടിസ്ഥാനപരമായി നമ്മെ പഠിപ്പിക്കുന്നത്‌.

എല്ലാ സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകുന്നത്‌ ദൗര്‍ലഭ്യത്തില്‍നിന്നാണ്‌. അതുകൊണ്ടാണ്‌, എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളുടെയും മാതാവാണ്‌ ദൗര്‍ലഭ്യം എന്നു നാം പറയുന്നത്‌. ചുറ്റുപാടും ഒന്നു കണ്ണോടിച്ചു നോക്കിയാല്‍ പല രൂപത്തിലുമുള്ള ദൗര്‍ലഭ്യം നമുക്ക്‌ കാണാന്‍ കഴിയും. ബസ്സുകളിലെയും ട്രെയിനുകളിലെയും തിക്കും തിരക്കും, വെള്ളത്തിന്റെ ദൗര്‍ലഭ്യം, ഭക്ഷ്യധാന്യങ്ങളുടെയും മറ്റു അവശ്യവസ്തുക്കളുടെയും കുറവ്‌ മുതലായവ. മനുഷ്യാവശ്യങ്ങളെ നിവര്‍ത്തിക്കാനുള്ള വിഭവങ്ങള്‍ അപര്യാപ്തമായതുകൊണ്ടാണ്‌ നമുക്ക്‌ ഈ ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്‌.

നമ്മുടെ പരിമിതമായ വിഭവങ്ങള്‍ക്ക്‌ വ്യത്യസ്തങ്ങളായ മറ്റു ഉപയോഗങ്ങളുമുണ്ട്‌. വ്യത്യസ്തങ്ങളായ കാര്യങ്ങള്‍ക്കായി വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്നതുകൊണ്ട്‌ തെരഞ്ഞെടുപ്പ്‌ വേണ്ടിവരുന്നു. ഈ ഉപയോഗങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ നിവര്‍ത്തിക്കുവാനാണ്‌ സാമ്പത്തിക ശാസ്ത്രം നമ്മോട്‌ പറയുന്നത്‌.

ഏകവചനം

ഒരു പഠന ശാഖ.

വിവരങ്ങളുടെ ശേഖരണം, അവതരണം, അപഗ്രഥനം, നിഗമനം എന്നിവയ്കായി സ്വീകരിച്ചിട്ടുള്ള വിവിധ രീതികൾ.

ബഹുവചനം

വിവരങ്ങൾ അഥവാ ദത്തങ്ങൾ.

Data അഥവാ ദത്തങ്ങൾ

സാമ്പത്തിക പ്രാധാന്യമുള്ള വസ്തുക്കളുടെ സംഖ്യാരൂപത്തെ Data അഥവാ ദത്തങ്ങൾ എന്ന് വിളിക്കുന്നു.

സാംഖ്യകത്തിന്റെ ധർമ്മങ്ങൾ

  • ദത്തങ്ങളുടെ സങ്കീർണത ലഘൂകരിക്കുന്നു.
  • ദത്തങ്ങളെ ചുരുക്കി അവതരിപ്പിക്കാൻ സഹായിക്കുന്നു.
  • ചിന്തയെ സൂക്ഷ്മമാക്കുവാൻ സഹായിക്കുന്നു.
  • സംഖ്യാ രൂപത്തിലാക്കപ്പെട്ട വിവരങ്ങളുടെ താരതമ്യപഠനം സാധ്യമാക്കുന്നു.
  • താൽപ്പര്യങ്ങളും പ്രവണതകളും മനസ്സിലാക്കാൻ സഹായിക്കുന്നു.
  • വ്യത്യസ്ഥ ഘടകങ്ങൾ തമ്മിലുള്ള ബന്ധം പഠിക്കുവാൻ സഹായിക്കുന്നു.
  • നയരൂപീകരണത്തിൽ മാർഗ്ഗനിർദ്ദേശം നൽകുകയും ആസൂത്രണ പ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ സ്ഥിതിവിവരശാസ്ത്രത്തിന്റെ പങ്ക്.

  • സാമ്പത്തിക ശാസ്ത്രത്തിലെ ഗുണപരവും അളവുപരവുമായ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും അവ പരിഹരിക്കുന്നതിനാവശ്യമായ നയങ്ങൾ രൂപീകരിക്കാൻ.
  • സാമ്പത്തിക വിദഗ്ധന് വിവരങ്ങളെ വ്യക്തമായും സംക്ഷിപ്തമായും (definit and precise)അവതരിപ്പിക്കാൻ.
  • വലിയ ദത്തങ്ങളെ ചുരുക്കി (condensation) അവതരിപ്പിക്കാൻ സഹായിക്കുന്നു.
  • സാമ്പത്തിക ശാസ്ത്രത്തിലെ വിവിധ ചരങ്ങൾ (variables) തമ്മിലുള്ള ബന്ധം കണ്ടെത്താൻ സഹായിക്കുന്നു.
  • ഒരു രാജ്യത്തെ ആസൂത്രണത്തിനും നയരൂപീകരണത്തിനും സഹായിക്കുന്നു.

സാംഖ്യകത്തിലുള്ള അവിശ്വാസം.

കാരണങ്ങൾ

  • പ്രയോഗിക്കുന്ന ആളുടെ വൈദഗ്ദ്ധ്യമില്ലായ്മ.
  • തെറ്റായ മുൻവിധി.
  • ഉചിതമല്ലാത്ത ദത്തങ്ങളുടെ ഉപയോഗം.
  • അപൂർണമൊ അർധസത്യമോ ആയ വിവരങ്ങൾ.
  • എന്തും തെറ്റാണെന്നു തെളിയിക്കുവാൻ സാഖ്യകത്തിനുള്ള കഴിവ്.

  • ഇത് വെറുമൊരു സങ്കേതം മാത്രമാണെന്നുള്ളത്.

സാംഖ്യകത്തിന്റെ പരിമിതികൾ.

  • ഗുണാത്മക വസ്തുതകൾ പ്രതിപാദിക്കുന്നില്ല.
  • വ്യക്തികളെ പ്രതിപാദിക്കുന്നില്ല.
  • കൃത്യത കുറവാണ്.
  • ദുരുപയോഗം ചെയ്യപ്പെടുവാൻ സാധ്യത ഉണ്ട്.
  • എല്ലാ സാങ്കേതികതകളും സാധാരണക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമാണ്.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *