Plus One Economics Chapter 12
Plus One Economics Chapter 12

Plus One Economics Chapter 12

അദ്ധ്യായം 12

ദത്തങ്ങളുടെ / ഡാറ്റയുടെ ശേഖരണം

ആന്തരിക ഉറവിടങ്ങൾ

ഒരു സംരഭത്തിൻറ ഉള്ളിൽ നിന്നു തന്നെ ശേഖരിക്കപ്പെടുന്ന ദത്തങ്ങളെയാണ് ആന്തരിക ദത്തങ്ങൾ എന്ന് പറയുന്നത്.

ബാഹ്യ ഉറവിടങ്ങൾ

ബാഹ്യ മേഖലയിൽ നിന്ന് ശേഖരിക്കുന്ന ദത്തങ്ങളെ രണ്ടായി തരം തിരിക്കാം.

പ്രാഥമിക ദത്ത ഉറവിടങ്ങൾ.

അന്വേഷകൻ ദത്തങ്ങൾ നേരിട്ട് ശേഖരിക്കുന്ന ഉറവിടങ്ങളെയാണ് പ്രാഥമിക ദത്ത ഉറവിടങ്ങൾ എന്ന് പറയുന്നത്.

ദ്വിതീയ ദത്ത ഉറവിടങ്ങൾ.

മറ്റ് ആവശ്യങ്ങൾക്ക് വേറെ അന്വേഷകർ നേരത്തേ ശേഖരിച്ചിട്ടുള്ള ദത്തങ്ങളാണ് ദ്വിതീയ ദത്ത ഉറവിടങ്ങൾ.ഇവ സംസ്കരിച്ച രൂപത്തിലുള്ളവയായിരിക്കും.

Table 2.1 പ്രാഥമിക ദത്തവും ദ്വിതീയ ദത്തവും തമ്മിലുള്ള വ്യത്യാസം.

പ്രാഥമിക ദത്തം

ദ്വിതീയ ദത്തം.

1. നേരിട്ട് ശേഖരിക്കുന്നു. 1. മുമ്പേ ശേഖരിച്ചതിൽ നിന്നും എടുക്കുന്നു.
2. അസംസ്കൃത രൂപത്തിലായിരിക്കും. 2. ദത്തങ്ങൾ സംസ്കരിച്ച രൂപത്തിലുള്ളവയായിരിക്കും.
3. ഉപയോഗ ശേഷം ദ്വിതീയ ദത്തമായി പരിഗണിക്കുന്നു. 3. ഉപയോഗ ശേഷവും ദ്വിതീയ ദത്തമായി തുടരുന്നു.
4. ദത്തങ്ങളുടെ ശേഖരണത്തിന് പണം, സമയം മുതലായ വിഭവങ്ങൾ കൂടുതലായി ആവശ്യമാണ്. 4. പണം, സമയം മുതലായ വിഭവങ്ങൾ കുറച്ച്മാത്രം ചിലവഴിച്ച് ശേഖരിക്കുവാൻ കഴിയുന്നു.
5. ദത്തങ്ങളുടെ ശേഖരണത്തിന് അതീവ ശ്രദ്ധ ആവശ്യമാണ്. 5. ശേഖരണത്തിൽ അതീവ ശ്രദ്ധയുടെ ആവശ്യമില്ല.

പ്രാഥമിക ദത്തം

  • നേരിട്ട് ശേഖരിക്കുന്നു.
  • അസംസ്കൃത രൂപത്തിലായിരിക്കും.
  • ഉപയോഗ ശേഷം ദ്വിതീയ ദത്തമായി പരിഗണിക്കുന്നു.
  • ദത്തങ്ങളുടെ ശേഖരണത്തിന് പണം, സമയം മുതലായ വിഭവങ്ങൾ കൂടുതലായി ആവശ്യമായി വരുന്നു.
  • ദത്തങ്ങളുടെ ശേഖരണത്തിന് അതീവ ശ്രദ്ധ ആവശ്യമാണ്.

ദ്വിതീയ ദത്തം

  • മുമ്പേ ശേഖരിച്ചതിൽ നിന്നും എടുക്കുന്നു.
  • ദത്തങ്ങൾ സംസ്കരിച്ച രൂപത്തിലുള്ളവയായിരിക്കും.
  • ഉപയോഗ ശേഷവും ദ്വിതീയ ദത്തമായി തുടരുന്നു.
  • പണം, സമയം മുതലായ വിഭവങ്ങൾ കുറച്ച്മാത്രം ചിലവഴിച്ച് ശേഖരിക്കുവാൻ കഴിയുന്നു.
  • ശേഖരണത്തിൽ അതീവ ശ്രദ്ധയുടെ ആവശ്യമില്ല.

പ്രാഥമിക ദത്തങ്ങൾ എങ്ങനെ ശേഖരിക്കാം?

  1. വ്യക്തികളോട് നേരിട്ടുള്ള അഭിമുഖം.
  2. നേരിട്ടല്ലാതെ അന്വേഷിച്ചുള്ള ശേഖരണം.
  3. പത്രപ്രവർത്തകരിൽ നിന്നുള്ള വിവരശേഖരണം.
  4. ടെലഫോൺ വഴിയുള്ള അഭിമുഖം.
  5. തപാൽ വഴിയുള്ള ചോദ്യാവലി.
  6. എന്യൂമറേറ്റർ വഴി കൊടുത്തുവിടുന്ന ചോദ്യാവലി/ ഷെഡ്യൂൾ.

വ്യക്തികളോട് നേരിട്ടുള്ള അഭിമുഖം.

നേട്ടങ്ങൾ:

  • പ്രോത്സാഹജനകമായ പ്രതികരണം.
  • വിവരങ്ങൾ വിശ്വസനീയവും സൂക്ഷ്മതയുളളതുമാകും.
  • മൗലിക ദത്തങ്ങൾ ആയിരിക്കും.
  • അനുബന്ധ വിവരങ്ങൾ ശേഖരിക്കാൻ കഴിയും.
  • ദുർവ്യാഖ്യാനങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഒഴിവാകും.
  • ഐക്യരൂപ്യവും സജാതീയതയും നിലനിർത്താൻ കഴിയും.

പരിമിതികൾ:

  • പക്ഷപാതത്തിനുള്ള സാധ്യത ഉണ്ട്.
  • ചെലവും സമയവും കൂടുതൽ ആവശ്യമാണ്.
  • വൈദഗ്ദ്ധ്യം ആവശ്യമാണ് .
  • വിശാലമായ മേഖലയിൽ ഈ രീതി അനുയോജ്യമല്ല.

നേരിട്ടല്ലാതെയുള്ള, വാമൊഴി അന്വേഷണം.

വിവരദാതാവ് നേരിട്ട് ബന്ധപ്പെടാൻ ആഗ്രഹിക്കാത്ത സന്ദർഭങ്ങളിലും ലഭിക്കേണ്ട വിവരങ്ങൾ സങ്കീർണ സ്വഭാവമുള്ളതുമാകുമ്പോൾ ആവശ്യമായ വിവരങ്ങൾ നൽകാൻ കഴിയുന്ന മൂന്നാം കക്ഷികളുമായി ബന്ധപ്പെടുന്ന രീതി.

നേട്ടങ്ങൾ:

  • കുറഞ്ഞ സമയം മതിയാകും.
  • ചിലവ് കുറഞ്ഞ രീതി.
  • കുറഞ്ഞ അദ്ധ്വാനം.
  • രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ശേഖരിക്കാൻ കഴിയും.
  • പക്ഷപാതത്തിനുള്ള സാധ്യത കുറവാണ്.
  • വിശ്വസനീയവും എളുപ്പം മനസ്സിലാക്കാൻ കഴിയുന്നതുമാണ്.

പരിമിതികൾ:

  • കൃത്യത കുറവാണ്.
  • സംശയകരമായ നിഗമനങ്ങളിലേക്ക് നയിക്കുന്നു.
  • മൂന്നാം കക്ഷിയുടെ അശ്രദ്ധക്ക് സാധ്യത ഉണ്ട്.

പത്രപ്രവർത്തകരിൽ നിന്നുള്ള വിവരങ്ങൾ.

അന്വേഷകൻ വിവിധ പ്രദേശങ്ങളിൽ പ്രാദേശിക ലേഖകരെ നിയമിക്കുകയും ഇവർ ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് അന്വേഷകന് കൈമാറുകയും ചെയ്യുന്ന രീതിയാണിത്.

ടെലിഫോൺ അഭിമുഖം.

അഭിമുഖം നടത്തുന്ന ആൾ ദത്തങ്ങളുടെ ശേഖരണത്തിന് വിവരദാതാവുമായി ബന്ധപ്പെടാൻ ടെലിഫോൺ ഉപയോഗപ്പെടുത്തുന്നു.

നേട്ടങ്ങൾ:

  • കുറഞ്ഞ സമയം മതി.
  • ചെലവ് കുറവാണ്.
  • അദ്ധ്വാനം കുറവ് മതി.
  • വലിയ പ്രദേശങ്ങൾ പoനത്തിന് ഉൾപ്പെടുത്താം.
  • പെട്ടന്ന് നടത്താവുന്നതാണ്.
  • കൂടുതൽ വ്യക്തിഗതമാണ്.
  • വിവരങ്ങൾ പെട്ടന്ന് ശേഖരിക്കാം.

പരിമിതികൾ:

  • സങ്കീർണമായ ചോദ്യങ്ങൾ ഒഴിവാക്കേണ്ടി വരും.
  • പങ്കെടുക്കൻ വിമുഖത കാണിച്ചേക്കും.
  • ശരീരഭാഷ മനസ്സിലാക്കാൻ കഴിയില്ല.
  • തെറ്റായ വിവരങ്ങൾ നൽകാൻ സാധ്യതയുണ്ട്.

തപാൽ മുഖേനയുള്ള ചോദ്യാവലി.

ഈ രീതിയിൽ അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി വിവരങ്ങൾ നൽകുന്ന വ്യക്തികൾക്ക് തപാൽ മുഖേന അയച്ചു കൊടുക്കുന്നു.

നേട്ടങ്ങൾ:

  • അന്വേഷണത്തിന്റെ മണ്ഡലം വലുതാവുമ്പോൾ ഈ രീതി ഫലപ്രദമാണ്.
  • കുറഞ്ഞ അദ്ധ്വാനം മതിയാകും.
  • ചെലവ് കുറവാണ്.
  • അഭിമുഖം നടത്തുന്ന വ്യക്തിയുടെ സ്വാധീനം ഉണ്ടാവാൻ സാധ്യത ഇല്ല.
  • വിവരദാദാവിന് പ്രതികരിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നു.
  • സ്വതന്ത്രവും വിശ്വസനീയവുമായ വിവരങ്ങൾ ലഭിക്കുന്നു.
  • എളുപ്പം സമീപിക്കാൻ കഴിയാത്ത വിവരദാദാക്കളിൽ നിന്ന് പോലും സൗകര്യപൂർവ്വം വിവരങ്ങൾ ശേഖരിക്കാൻ കഴിയും.

പരിമിതികൾ:

  • നിരക്ഷരരായ വിവരദാദാക്കൾക്കിടയിൽ ഉപയോഗിക്കാൻ കഴിയില്ല.
  • പ്രതികരിക്കാതിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
  • ചോദ്യാവലിയിൽ കുഴപ്പമുണ്ടായാൽ പരിഹരിക്കാൻ പ്രയാസമാണ്.
  • ചോദ്യാവലി ഒരിക്കൽ അയച്ച് കഴിഞ്ഞാൽ ചോദ്യ കർത്താവിന് പുനഃപരിശോദന സാധ്യമല്ല.
  • ലഭിച്ച വിവരങ്ങളുടെ ക്യത്യത ഉറപ്പ് വരുത്തൽ പ്രയാസമാണ്.
  • അനുബന്ധ ചോദ്യങ്ങൾ ചോദിക്കാനുള്ള സാധ്യത ഇല്ല.
  • പൂരിപ്പിച്ച ചോദ്യാവലി അപുർണമോ ക്വത്യമല്ലാത്തതോ ആവാം.

വിവരണ പട്ടികകളുടെയും ചോദ്യാവലികളുടെയും നിർമ്മിതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

  1. ചോദ്യ മാതൃകകളുടെ തിരഞ്ഞെടുപ്പ് [Selection of type of Questions]
  2. ചോദ്യങ്ങളുടെ ക്രമം [Order of Questions]
  3. ചോദ്യങ്ങളുടെ ഭാഷാരീതിയും ചോദ്യങ്ങളോടുള്ള പ്രതികരണത്തിന്റെ രൂപവും. [Question Wording]
  4. വളരെ ദീർഘിച്ചതാകരുത്.
  5. പൊതുവായ ചോദ്യങ്ങളിൽ തുടങ്ങി പ്രത്യേക ചോദ്യങ്ങളിലെത്തണം. (General to specific)
  6. ചോദ്യങ്ങൾ കൃത്യതയാർന്നതും വ്യക്തവുമായിരിക്കണം.
  7. ദ്വയ-വിപരീത തരത്തിലുള്ളതാകരുത്.(Eg.‘Wouldn’t you,’Don’t you’).
  8. ഉത്തരത്തിലേക്ക് നയിക്കുന്ന വിധമുള്ള ചോദ്യങ്ങൾ ഒഴിവാക്കണം.(Clue)
  9. ബദൽ ഉത്തരങ്ങൾ സൂചിപ്പിക്കുന്ന വിധമുള്ള ചോദ്യങ്ങൾ ഒഴിവാക്കണം.(Eg. Will you opt for a job or become a house-wife?)

1.ചോദ്യ മാതൃകകളുടെ തിരഞ്ഞെടുപ്പ്.

[Selection of type of Questions]

  • രണ്ട് ഉത്തരങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാവുന്ന തരത്തിലുള്ള ചോദ്യങ്ങൾ [ Two way Questions ]
  • ഒന്നിലധികം ഉത്തരങ്ങളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാവുന്ന രീതിയിലുള്ള ചോദ്യങ്ങൾ [ Multiple choice Questions ]
  • സ്വതന്ത്രമായി ഉത്തരം നൽകാവുന്ന ചോദ്യങ്ങൾ [ Free Answer Questions ]

2.ചോദ്യങ്ങളുടെ ക്രമം

[ Order of Questions ]

ഒരു ചോദ്യം തുടർന്നുള്ള ചോദ്യത്തിലേക്ക് നയിക്കും വിധത്തിൽ മറ്റു ചോദ്യങ്ങൾക്രമപ്പെടുത്തണം.

3.ചോദ്യങ്ങളുടെ ഭാഷാരീതിയും ചോദ്യങ്ങളോടുള്ള പ്രതികരണത്തിന്റെ രൂപവും

[Question wording]

  • ചോദ്യങ്ങളുടെ ഭാഷ എല്ലാവർക്കും ഒരേ അർത്ഥം ലഭിക്കുന്ന തരത്തിലായിരിക്കണം.
  • സാങ്കേതിക പദങ്ങൾ വ്യക്തമായി നിർവ്വചിക്കണം.
  • ലളിതമായ ചോദ്യങ്ങൾ ആയിരിക്കണം.
  • വികാരങ്ങളെ വ്രണപ്പെടുത്തുന്ന ചോദ്യങ്ങൾ ഒഴിവാക്കണം.

ചോദ്യാവലിയുടെ മുൻകൂർ പരിശോധന.

[Pre – testing of questionnaire or Pilot Survey]

ചോദ്യാവലി പരിമിതമായ എണ്ണം വരുന്ന വിവരദാദാക്കളിൽ മുൻകൂറായി പരിശോധിക്കുന്നതിനെ പൈലറ്റ് സർവ്വേ അഥവാ ചോദ്യാവലിയുടെ മുൻകൂർ പരിശോധന എന്ന് പറയും. യഥാർത്ഥ സർവ്വേ നടത്തും മുമ്പ് ഇത് നടത്തേണ്ടതുണ്ട്.

നേട്ടങ്ങൾ:

  • നിർദേശങ്ങളുടെ സ്വീകാര്യത പരിശോദിക്കാൻ കഴിയുന്നു.
  • ചോദ്യങ്ങളുടെ അനുയോജ്യത മനസ്സിലാക്കാൻ കഴിയും.
  • എനുമറേറ്ററുടെ വൈദഗ്ദ്ധ്യം പരിശോദിക്കാൻ സഹായിക്കുന്നു.
  • യഥാർത്ഥ സർവ്വേക്ക് ഉണ്ടായേക്കാവുന്ന ചിലവും സമയവും മുൻകൂട്ടി കണക്കാക്കാൻ കഴിഞ്ഞേക്കും.

ദ്വിതീയ ദത്തങ്ങളുടെ ശേഖരണം.

[collection of secondary Data]

ദ്വിതീയ ദത്തങ്ങൾ പ്രസിദ്ധീകരിച്ചതോ [ Published ] പ്രസിദ്ധീകരിച്ചിട്ടില്ലാത്തതോ [ Unpublished ] ആവാം.

പ്രസിദ്ധീകരിച്ച സ്രോതസുകൾ

[ Published Sources ]

  • Inter National Monetary Fund [ IMF ], International Finance Corporation [ IFC ], United Nations Organisation [ UNO ] തുടങ്ങിയ ഔദ്യോഗിക പൊതു സ്ഥാപനങ്ങൾ.

    ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് സ് തുടങ്ങിയവ്യാപാര, പ്രൊഫഷണൽ സ്ഥാപനങ്ങളുടെ റിപ്പോർട്ടും പ്രസിദ്ധീകരണങ്ങളും.

    ധനകാര്യ സാമ്പത്തിക ജേണലുകൾ.

    ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെ വാർഷിക റിപ്പോർട്ടുകൾ.

    കമ്മിറ്റികളുടെയും കമ്മീഷനുകളുടെയും റിപ്പോർട്ടുകൾ.

    ഗവേഷണഏജൻസികൾ, റിസർച്ച് സ്കോളർമാർ എന്നിവർ പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണങ്ങൾ.

പ്രസിദ്ധീകരിക്കാത്ത സ്രോതസുകൾ

[ Unpublished Sources]

ഗവൺമെന്റ് സ്ഥാപനങ്ങളുടെ വിവിധ ഡിപ്പാർട്മെൻറുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും നടത്തുന്ന പoന റിപ്പോർട്ടുകൾ തുടങ്ങിയ ശേഖരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ ദത്തങ്ങൾ ലഭിക്കുന്ന നിരവധി സ്രോതസുകളുണ്ട്.

വിവിധ ദത്തശേഖരണ രീതികൾ – സമഷ്ടി / സാമ്പിൾ സർവ്വേ.

സമഷ്ടി സർവ്വേ

[ Population Survey ].

സാംഖ്യ കത്തിൽ സമഷ്ടി (population] അഥവാ സമുച്ചയം [Universe] എന്നാൽ, സാഖ്യകമായ ഒരന്വേഷണത്തിൽ ദത്തങ്ങൾ ശേഖരിക്കപ്പെടുന്ന മൊത്തം സമൂഹത്തെ [Aggragates] സമഷ്ടി / സമുച്ചയം എന്ന് പറയും.

സമഷ്ടിയിലെ എല്ലാ വിഷയങ്ങളുടെയും ഇനം തിരിച്ചുള്ള ഗണനം [ Enumeration ] സെൻസസ് സർവ്വേ [ Census Survey ]എന്നറിയപ്പെടുന്നു. ഇതിനെ പൂർണ എനുമറേഷൻ രീതി എന്നും പറയപ്പെടുന്നു.

സെൻസസ് സർവ്വേയുടെ നേട്ടങ്ങൾ:

  • വിവരങ്ങൾ കൂടുതൽ സൂക്ഷ്മതയും വിശ്വസനീയത ഉള്ളതുമായിരിക്കും.
  • സാമ്പിളിങ്ങിൽ സംഭവിക്കാവുന്ന തെറ്റുകളിൽ നിന്ന് മുക്തമായിരിക്കും.
  • സമഷ്ടിയിലെ ഓരോ ഘടകത്തിന്റെയും എല്ലാ സ്വഭാവ സവിശേഷതകളുടെയും മൗലികത നിലനിർത്താൻ കഴിയും.
  • ശേഖരിക്കപ്പെട്ട ദത്തങ്ങൾ പുനർ പഠനത്തിന് പ്രയോജനകരമാണ്.
  • ഈ രീതിയിൽ ലഭിക്കുന്ന ദത്തങ്ങളുടെ ഓരോ യൂണിറ്റും വിശദമായി പഠിക്കാൻ കഴിയും.

സെൻസസ് സർവ്വേയുടെ പരിമിതികൾ:

  • ദത്ത ശേഖരണത്തിന് കൂടുതൽ എന്യുമറേറ്റർമാർ ആവശ്യമാണ്.
  • ചെലവും അദ്ധ്വാനവും കൂടിയതും സമയം കൂടുതൽ ആവശ്യമുള്ളതുമാണ്.
  • ദത്തങ്ങൾ വിപുലമായതിനാൽ സാംഖ്യകപരമായ തെറ്റുകൾ സംഭവിക്കാൻ സാദ്ധ്യതയുണ്ട്.
  • ഒരു വിഷയത്തിന്റെ പoനം ആ യുണിറ്റിനെ നശിപ്പിക്കുന്ന പക്ഷം ഈ രീതി അനുചിതമായിരിക്കും.
  • സമഷ്ടി വളരെ വലുതാണങ്കിൽ ഈ രീതി അനുയോജ്യമല്ല.

സാമ്പിൾ സർവ്വെ അല്ലങ്കിൽ സാമ്പിളിങ്.

[sample Survey or Sampling].

സാമ്പിൾ [Sample ]:

നിലവിലുള്ള പഠനത്തിന്റെ സവിശേഷതകളുടെ അടിസ്ഥാനത്തിൽ മുഴുവനേയും പ്രതിനിധാനം ചെയ്യുന്ന സമഷ്ടിയുടെ ഒരു ഭാഗം.

നിലവിലുള്ള പഠനത്തിൻ കീഴിൽ വരുന്ന സമഷ്ടിയുടെ സവിശേഷതകൾ പ്രതിനിധാനം ചെയ്യുന്ന സാമ്പിളെടുത്ത്കൊണ്ട് നിർവ്വഹിക്കുന്ന സർവ്വേ സാമ്പിൾ സർവ്വെ എന്നറിയപ്പെടുന്നു.

സാമ്പിൾ സർവ്വേയുടെ ഗുണങ്ങൾ:

  • സാമ്പത്തിക ലാഭം.
  • സമയലാഭം.
  • കൂടുതൽ വിശ്വസനീയ ഫലങ്ങൾ.
  • കൂടുതൽ വിശദമായവിവരങ്ങൾ.
  • ചില പ്രത്യേക അവസരങ്ങളിൽ ഉപയോഗിക്കാവുന്ന ഒരേ ഒരു രീതിയാണിത്.

സാമ്പിളിങ് രീതികൾ

( Methods of Sampling ]

  • യാദൃച്ഛിക സാമ്പിളിങ്. [ Random Sampling ]
  • യാദൃച്ഛികമല്ലാത്ത സാമ്പിളിങ്.[ Non-Random Sampling ]

യാദൃച്ഛിക സാമ്പിളിങ്

[ Random Sampling ]

മുൻ നിശ്ചയവുമില്ലാതെ യാദൃച്ഛികമായി പോപ്പുലേഷനിൽ നിന്നും സാമ്പിളിനെ തിരഞ്ഞെടുക്കുന്ന രീതിയാണിത്. പോപ്പുലേഷനിലെ ഏത് യൂണിറ്റിനും സാമ്പിളിൽ ഉൾപ്പെടാനുള്ള സാദ്ധ്യത ഉണ്ടായിരിക്കും.

യാദൃച്ഛിക സാമ്പിളിങ് രീതികൾ

[ Random sampling Methods ]

  1. ലളിതമായ യാദൃച്ഛിക സാമ്പിളിങ്. [ Simple Random Sampling ]
  2. നിയന്ത്രിത യാദൃച്ഛിക സാമ്പ്ളിങ്. [ Restricted Random Sampling ]

1.ലളിതമായ യാദൃച്ഛിക സാമ്പിളിങ്

[ Simple Random Sampling ]

  1. ലോട്ടറി രീതി [Lottery Method ]
  2. റാന്റം നമ്പർ ടേബിൾ രീതി [ Table of Random Numbers ]

2.നിയന്ത്രിത യാദൃച്ഛിക സാമ്പ്ളിങ്

[ Restricted Random Sampling ]

  1. സ്ട്രാറ്റി ഫൈഡ് സാമ്പിളിങ്. [ Stratified Sampling ]
  2. ക്രമബദ്ധ സാമ്പിളിങ്. [ Systematic Sampling ]
  3. ക്ലസ്റ്റർ സാമ്പ്ളിങ്. [ Cluster Sampling ]

1.സ്ട്രാറ്റി ഫൈഡ് സാമ്പിളിങ്

പോപ്പുലേഷൻ സജാതീയമല്ലാത്ത അവസരത്തിലാണ് ഈ രീതി ഉപയോഗിക്കുന്നത്. സ്വഭാവമനുസരിച്ച് പോപ്പുലേഷനെ വിവിധ ഗ്രൂപ്പുകൾ അഥവാ സ്ട്രാറ്റ [ strata ] ആക്കുന്നു. ഈ സ്ടാറ്റയിൽ നിന്നും യാദൃച്ഛിക സാമ്പ്ളിങ് നടത്തി സാമ്പിളുകൾ ശേഖരിക്കുന്നു.

2. ക്രമബദ്ധ സാമ്പിളിങ് [ Systematic Sampling ]

ഈ രീതിയിൽ പോപ്പുലേഷന് ഒന്നു മുതൽ നമ്പർ കൊടുക്കുന്നു. അതിന് ശേഷം ആദ്യത്തെ ഒരു യൂണറ്റിനെ യാദൃച്ഛികമായി തിരഞ്ഞെടുക്കുന്നു. ബാക്കിയുള്ള യൂണിറ്റുകളെ ആദ്യം എടുത്ത യൂണിറ്റിൽ നിന്നും തുല്യ ഇടവേളയിൽ തിരഞ്ഞെടുക്കുന്നു.

3. ക്ലസ്റ്റർ സാമ്പ്ളിങ്. [ Cluster Sampling ]

ഇതൊരു ബഹുതല സാമ്പ്ളിങ് രീതിയാണ്. ഇതിൽ സാമ്പിളുകളെ വിവിധ തലങ്ങളിലായി ക്രമീകരിച്ച ശേഷം യാദൃച്ഛിക രീതിയിൽ യൂണിറ്റുകളെ തിരഞ്ഞെടുക്കുന്നു.

യാദൃച്ഛികമല്ലാത്ത സാമ്പിളിങ്.

[ Non-Random Sampling ]

പോപ്പുലേഷനിലെ എല്ലാ യൂണിറ്റുകൾക്കും സാമ്പിളിൽ ഉൾപ്പെടുവാൻ തുല്യസാദ്ധ്യത നൽകാത്ത സാമ്പ്ളിങ് രീതിയാണ് യാദൃച്ഛികമല്ലാത്ത സാമ്പിളിങ് രീതി. യുണിറ്റിനെ ഉൾപ്പെടുത്തുക എന്നത് അന്വേഷകന്റെ വിവേചനബുദ്ധിയെ മാത്രം ആശ്രയിച്ചിരിക്കുന്നു.

സാമ്പ്ളിങ്ങിലൂടെയും അല്ലാതെയും ഉണ്ടാകുന്ന തെറ്റുകൾ.

[ Sampling and Non-sampling Errors ]

  1. സാമ്പ്ളിങ് പിഴവുകൾ. [ Sampling Errors ]
  2. ചില നിരീക്ഷണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ സമഷ്ടി സംബന്ധിച്ച നിഗമനങ്ങളിലെത്തുന്നത് മൂലം ഉണ്ടാകുന്ന പിഴവുകൾക്ക് സാമ്പ്ളിങ് പിഴവുകൾ എന്ന് പറയുന്നു. സാമ്പ്ൾ മൂല്യവും യഥാർത്ഥ മൂല്യവും തമ്മിലുള്ള വ്യത്യാസമാണ് സാമ്പ്ളിങ് പിഴവ് .

  3. സാമ്പ്ളിങ്ങിലൂടെയല്ലാതെയുള്ള പിഴവുകൾ.[ Non-sampling Errors ]
  4. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സംഭവിക്കുന്ന പിഴവുകളാണ് സാമ്പ്ളിങ്ങിലൂടെയല്ലാതെയുള്ള പിഴവുൾ. ഇതിനുള്ള കാരണങ്ങൾ പലതാവാം.

കാരണങ്ങൾ:

  • പഠന ലക്ഷ്യങ്ങൾ മുഴുവൻ ഉൾകൊള്ളാത്തവിവരശേഖരണം.
  • അനുയോജ്യമല്ലാത്ത സാംഖ്യക യുണിറ്റ്.
  • അനുയോജ്യമല്ലാത്ത ഇൻറർവ്യൂ രീതികൾ.
  • പരിശീലനം ലഭിക്കാത്ത അന്വേഷകർ.
  • വിവരദാതാവിന്റെ പ്രതികരണമില്ലായ്മ.
  • വിവരദാതാവിന്റെ തെറ്റായ പ്രതികരണം.
  • ദത്തങ്ങളുടെ സംസ്കരണത്തിൽ, അവതരണത്തിൽ, അപഗ്രഥനത്തിൽ വരുന്ന തെറ്റുകൾ.

ഇന്ത്യയിലെ സെൻസസും നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷനും.

(Census of India and NSSO)

ദേശീയ തലത്തിലുള്ള ഡാറ്റാ ശേഖരണ ഏജൻസികൾ-

  • സെൻസസ് ഓഫ് ഇന്ത്യ.

    നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ. (NSSO)

    സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ. (CSO)

    രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ.(RGI)

    ഡയറക്ടറേറ്റ് ജനറൽ ഓഫ് കമ്മേഴ്സ്യൽ ഇന്റലിജൻസ് & സ്റ്റാറ്റിസ്റ്റിക്സ് .(DGCIS)

    ലേബർ ബ്യൂറോ.

  • 1881 മുതൽ 10 വർഷത്തിലൊരിക്കൽ സെൻസസ് നടന്നു വരുന്നു.
  • 1951 ലാണ് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യം നടന്ന സെൻസസ്.
  • നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ.(NSSO)

    ജനങ്ങളുടെ സാമ്പത്തിക സാമൂഹ്യ കാര്യങ്ങൾ സംബന്ധിച്ച് രാജ്യവ്യാപകമായ സർവ്വേകൾ നടത്തുന്ന സ്ഥാപനം.ഇതിനായി “സർവ്വേക്ഷണ” എന്ന പേരിൽ ത്രൈമാസിക പ്രസിദ്ധീകരിക്കുന്നു.

    "There is no joy in possession without sharing". Share this page.

    Loading

    Leave a Reply

    Your email address will not be published. Required fields are marked *