Plus One Economics-Chapter 12: Questions and Answers in Malayalam
Plus One Economics-Chapter 12: Questions and Answers in Malayalam

Plus One Economics-Chapter 12: Questions and Answers in Malayalam

Chapter 12

Collection of Data.

Sources of Data Chart
മൾട്ടി ചോയ്സ് ചോദ്യങ്ങൾ
  1. താഴെ തന്നിരിക്കുന്നവയിൽ പ്രാഥമിക ഡേറ്റ ശേഖരണത്തിന് ഉപയോഗിക്കുന്ന രീതി കണ്ടെത്തുക.:
    1. വ്യക്തികളോട് നേരിട്ടുള്ള അഭിമുഖം i
    2. ടെലിഫോൺ വഴിയുള്ള അഭിമുഖ
    3. തപാൽ വഴിയുള്ള ചോദ്യാവലി
    4. മേൽപറഞ്ഞവയെല്ലാം

    Answer:

    D. മേൽപറഞ്ഞവയെല്ലാം

  2. ചുവടെ തന്നിരിക്കുന്നവയിൽ യദൃശ്ചയായുള്ള രീതിയേത്?
    1. ജഡ്ജ്മെന്റ് സാംപ്ലിങ്ങ്
    2. സ്ട്രാറ്റിഫൈഡ് സാംപ്ലിങ്ങ്
    3. കൺവീനിയൻസ് സാംപ്ലിങ്ങ്<
    4. ക്വാട്ടാ സാംപ്ലിങ്ങ്

    Answer:

    B. സ്ട്രാറ്റിഫൈഡ് സാംപ്ലിങ്ങ്

  3. താഴെ തന്നിരിക്കുന്നവയിൽ ദ്വിതീയ ഡേറ്റാ ഉറവിടം ഏത്?
    1. CSO
    2. NSO
    3. RGI
    4. മേൽപ്പറഞ്ഞവയെല്ലാം

    Answer:

    D. മേൽപ്പറഞ്ഞവയെല്ലാം

  4. ചുവടെ തന്നിരിക്കുന്നവയിൽ നിന്ന് സാംപ്ലിങ്ങ് രീതിയുടെ നേട്ടം കണ്ടെത്തുക.
    1. സമയലാഭം
    2. സാമ്പത്തിക ലാഭം
    3. കൂടുതൽ വിശ്വസനീയ ഫലങ്ങൾ
    4. മേൽപ്പറഞ്ഞവയെല്ലാം

    Answer:

    D. മേൽപ്പറഞ്ഞവയെല്ലാം

    ശരിയോ തെറ്റോ എന്ന് പ്രസ്താവിക്കുക. തെറ്റുണ്ടെങ്കിൽ തിരുത്തുക.
  5. ദത്തങ്ങൾ വിവിധ സ്രോതസ്സിൽ നിന്ന് ശേഖരിക്കാൻ കഴിയും.
  6. Answer :

    ശരി

  7. വിവര ദാതാക്കൾ അഭ്യസ്തവിദ്യരും, രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായി വസിക്കുന്നവരുമായ സാഹചര്യത്തിൽ ടെലിഫോൺ അഭിമുഖമാണ് വിവരശേഖരണമാണ് ഏറ്റവും അനുയോജ്യമായ മാർഗ്ഗം
  8. Answer :

    ശരി

  9. അന്വേഷകൻ നേരിട്ട് ശേഖരിക്കുന്ന ദത്തമാണ് ദ്വിതീയ ദത്തങ്ങൾ
  10. Answer :

    തെറ്റ്

  11. നോൺ സാംപ്സിങ് പിഴവുകൾ വളരെ വലിയ സാമ്പിൾ തെരഞെഞ്ഞെടുക്കുന്നതുവഴി ലഘൂകരിക്കാൻ സാധിക്കും.
  12. Answer :

    തെറ്റ്

  13. യാദൃശ്ചികമല്ലാത്ത സാംപ്ലിങിൽ കുറേയേറെ വിവേചനാ ബുദ്ധി അടങ്ങിയിട്ടുണ്ട്.
  14. Answer :

    Dശരി

    താഴെ നൽകിയ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക
  15. “തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ തെരഞ്ഞെടുക്കപ്പെടാത്ത വ്യക്തികളെപോലെ തന്നെയാണ് “. ഇവിടെ പരാമർശിക്കപ്പെട്ടിട്ടുള്ള സാംഖ്യാപരമായ വിദ്യ കണ്ടത്തുക.
  16. Answer :

    സാമ്പിളിംഗ്

  17. നിങ്ങൾക്ക് കേരളത്തിലെ ജനങ്ങളുടെ ഉപഭോഗശീലങ്ങളെക്കുറിച്ച് പഠിക്കാൻ അവസരമുണ്ടായാൽ അതിന് സൗകര്യപ്രദമായ ഒരു സാമ്പിളിംഗ് രീതി (Sampling method) നിർദ്ദേശിക്കുക.
  18. Answer :

    സ്ട്രാറ്റിഫൈഡ് സാമ്പിളിംഗ്

  19. വിവിധതരം ദത്തങ്ങളുടെ പേരെഴുതുക.
  20. Answer :

    പ്രാഥമിക ദത്തങ്ങളും, ദ്വിതീയ ദത്തങ്ങളും

  21. ദത്തശേഖരണത്തിലെ സാമ്പ്ളിംഗ് നോൺ സാമ്പ്ളിംഗ് തെറ്റുകൾ വേർതിരിച്ചെഴുതുക.
  22. Answer :

    ചില നിരീക്ഷണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ സമഷ്ടി സംബന്ധിച്ച നിഗമനങ്ങളിലെത്തുന്നതുമൂലം ഉണ്ടാകുന്ന പിഴവുകൾക്ക് സാമ്പിളിങ്ങ് പിഴവുകൾ എന്നുപറയുന്നു. സമ്പൂർണ്ണ കണക്കെടുപ്പനുസരിച്ചുളള സർവ്വേയിൽ സാമ്പിളിങ്ങ് പിഴവുകൾ ഉണ്ടാകില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ സാമ്പിൾ മൂല്യത്തിനും യഥാർത്ഥ മൂല്യത്തിനും തമ്മിലുള്ള വ്യത്വാസമാണ് സാമ്പിളിങ്ങ് പിഴവ്.

  23. പ്രാഥമിക ഡാറ്റായും ദ്വിതീയ ഡാറ്റായും തമ്മിലുള്ള വ്യത്യാസം ഉദാഹരണസഹിതം വ്യക്തമാക്കുക.
  24. Answer :

    1. ഗവേഷകൻ ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി നേരിട്ട് ശേഖരിക്കുന്നവയാണ് പ്രാഥമിക ഡേറ്റ

      ഉദാ: ഒരു വിദ്യാർത്ഥി പ്രോജക്ട് ആവശ്യത്തിനായി വിവരശേഖരണം നടത്തുന്നത്.
    2. മുമ്പൊരാൾ ശേഖരിച്ച ഡേറ്റ പിന്നീടൊരാൾ ഉപയോഗിക്കുന്നതാണ് ദ്വിതീയ ഡേറ്റ

      ഉദാ: സെൻസസ് ഡേറ്റ പഠനാവശ്വത്തിനായി ഉപയോഗിക്കുന്നത്.

  25. നിങ്ങൾ നിങ്ങളുടെ സ്ക്കൂളിലെ കുട്ടികളുടെ പഠനനിലവാരത്തെ ക്കുറിച്ച് പഠിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. ഓരോ ക്ലാസ്സിലേയും കുട്ടികളുടെ എണ്ണം ചുവടെ ചേർത്തിരിക്കുന്നു.

    Table 2.1
    Standard കുട്ടികളുടെ എണ്ണം
    VIII 400
    IX 300
    X 400
    XI 400
    XII 500
    Total 2000
    നിങ്ങൾക്ക് 100 വിദ്വാർത്ഥികളുടെ സാമ്പിൾ എടുക്കണമെങ്കിൽ നിങ്ങൾ ഏതു തരം സാമ്പിൾ ആയിരിക്കും സ്വീകരിക്കുക?

  26. Answer :

    സരിത സാമ്പിളിങ്ങ് (സ്ട്രാറ്റിഫൈഡ് സാമ്പിൾ)

  27. ഗുണാത്മക ദത്തങ്ങൾക്കും പരിണാത്മക ദത്തങ്ങൾക്കും രണ്ട് വീതം ഉദാഹരണങ്ങൾ എഴുതുക.
  28. Answer :

    ഗുണാത്മക ദത്തങ്ങൾ
    • ജെന്റർ
    • സത്യസന്ധത

    പരിമാണാത്മക ദത്തങ്ങൾ
    • ഭാരം
    • ഉയരം.

  29. സാംപ്ലിംങുമായി ബന്ധപ്പെട്ട രണ്ട് പിഴവുകൾ ഏതെല്ലാം?
  30. Answer :

    1. സാംപ്ലിങ് പിഴവുകൾ
    2. നോൺ – സാംപ്ലിങ് പിഴവുകൾ

  31. കേരളത്തിലെ പരമ്പരാഗത തൊഴിലാളികളുടെ സാമൂഹ്യ സാമ്പത്തിക നിലവാരത്തെക്കുറിച്ച് പഠിക്കാൻ അനുയോജ്യമായ ഒരു സർവേ നിർദ്ദേശിക്കുക. കാരണം പറയുക.
  32. Answer :

    സമഷ്ടിയിലെ എല്ലാ യൂണിറ്റിനും സാമ്പിൾ തിരഞ്ഞെടുക്കപ്പെ ടുന്നതിനുള്ള തുല്യാവസരമുണ്ടെന്ന സാങ്കേതികത്വത്തെ ഇത് സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് സ്പഷ്ടമായും അവസരത്തെ ആശ്രയിച്ചിരിക്കുന്നു. അന്വേഷകന്റെ വ്യക്തിപരമായ ചായ്വ് തെര ഞെഞ്ഞെടുപ്പിനെ സ്വാധീനിക്കയില്ല. യാദൃശ്ചിക സാമ്പിളുകൾ (a) ഭാഗ്യക്കുറി രീതി (b) യാദൃശ്ചിക സംഖ്യാരീതി എന്നപോലെ തെര ഞെഞ്ഞെടുക്കാവുന്നതാണ്.

  33. ചോദ്യാവലി അയയ്ക്കുന്ന രീതിയുടെ നേട്ടങ്ങൾ എന്തെല്ലാമാണ് ?
  34. Answer :

    • – ചെലവ് കുറവാണ്
    • – ഉൾപ്രദേശങ്ങൾക്ക് ഏറ്റവും അനുയോജ്യം.
    • – പ്രതികരിക്കുന്നവരിൽ സ്വാധീനം ഉണ്ടാകില്ല
    • – സെൻസിറ്റീവ് ആയ ചോദ്യങ്ങൾക്ക് ഉത്തമം

    • പ്രാഥമിക ദത്തങ്ങൾ എന്തെന്നും ദ്വിതീയ ദത്തങ്ങൾ എന്തെന്നും വേർതിരിച്ചെഴുതുക.
    • പ്രാഥമിക ദത്തങ്ങളുടേയും ദ്വിതീയ ദത്തങ്ങളുടേയും ഉറവിടങ്ങൾ എഴുതുക.

    Answer :

    ദത്തത്തിന്റെ സ്രോതസ്സുകൾ (എ) ബാഹ്യവും (ബി) ആഭ്യന്തരവുമാകാം.

    a) ബാഹ്യസ്രോതസ്സുകൾ (External Sources).
    ബാഹ്യസ്രോതസ്സുകൾ (External Sources).

    ബാഹ്യസ്രോതസ്സുകൾ പ്രാഥമികം, ദ്വിതീയം, തൃതീയം എന്നിങ്ങനെ മൂന്ന് വിധം

    1) പ്രാഥമിക സ്രോതസ്സുകൾ (Primary Sources).

    മൗലിക ദത്തങ്ങളെന്ന നിലയിൽ അന്വേഷകൻ ആദ്യമായി ശേഖരിക്കുന്ന ദത്തങ്ങളെ പ്രാഥമിക ദത്തങ്ങളെന്നു വിളിക്കുന്നു.

    2) ദ്വിതീയ സ്രോതസ്സുകൾ (Secondary Sources).

    മൗലികമായി ശേഖരിക്കപ്പെട്ടിട്ടില്ലാത്ത, എന്നാൽ പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതോ ആയ സ്രോതസ്സുകളിൽനിന്ന് ലഭിച്ചിട്ടുള്ള ദത്തങ്ങൾ ദ്വിതീയ ദത്തങ്ങളെന്നറിയപ്പെടുന്നു.

    3) തൃതീയ സ്രോതസ്സുകൾ.

    ദ്വിതീയ സ്രോതസ്സുകളിൽനിന്ന് ശുദ്ധീകരിച്ചെടുക്കപ്പെട്ട ദത്തങ്ങൾ തൃതീയ ദത്തങ്ങൾ.

  35. കൊച്ചി സർവ്വകലാശാലയിലെ ഒരു ഗവേഷണ വിദ്യാർത്ഥിയാണ് കൃഷ്ണ, ചേരിയിൽ താമസിക്കുന്നവരുടെ ദാരിദ്ര്യമാണ് കൃഷ്ണയുടെ ഗവേഷണ വിഷയം: യഥാർത്ഥ സർവേ നടത്തുന്നതിനു മുൻപ് കൃഷ്ണ ഒരു പരീക്ഷണ സർവ്വേ നടത്തുന്നു. ഇത്തരത്തിലുള്ള ഒരു സർവ്വേ നടത്തുന്നതിന്റെ ഗുണങ്ങൾ ഏവ?
  36. Answer :

    • a) യഥാർത്ഥ സർവ്വെ നടത്താനുള്ള ചോദ്യാവലിയുടെ വ്യക്തത മനസ്സിലാക്കാം.
    • b) ചോദ്യാവലിയുടെ അനുയോജ്യത
    • c) യഥാർത്ഥ സർവ്വയ്ക്ക് എടുക്കുന്ന സമയം
    • d) യഥാർത്ഥത്തിൽ സർവ്വെയിൽ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങൾ എന്നിവ മനസ്സിലാക്കാം.

  37. സെൻസസ് സർവ്വേയും സാമ്പിൾ സർവേയും തമ്മിലുള്ള വ്യത്യാസം കാണിക്കുന്ന ഒരു പട്ടിക തയ്യാറാക്കുക.
  38. Answer :

    അന്വേഷണത്തിലെ എല്ലാ വ്യക്തിഗത യൂണിറ്റുകളേയും ഉത്തര ദാതാവായി കണക്കാക്കുന്ന സർവ്വേ രീതിയാണ് സെൻസസ് സർവെ. ഉദാഹരണത്തിന് ഇന്ത്യയിലെ കടുവകളുടെ എണ്ണം അവയുടെ മറ്റ് സവിശേഷതകൾ, പഠിക്കുന്നതിനായുള്ള ടൈഗർ സെൻസസ് – ൽ ഇന്ത്യയിലെ എല്ലാ കടുവാ സങ്കേതങ്ങളിലെ എല്ലാ കടുവകളെയും ഉൾപ്പെടുത്തും. ഇവിടെ ഓരോ കടുവയും (“ജന്തുശാസ്ത്രനാമം” “Panthera tigirs”) വ്യക്തിഗത യൂണിറ്റാണ്. അതുപോലെ ഇന്ത്യയിലെ ആനകളെക്കുറിച്ചുള്ള സെൻസസ് സർവെയിൽ ഇന്ത്യയിലെ ഓരോ ആനയും വ്യക്തി ഗത യൂണിറ്റാണ്.

    അന്വേഷണ വിഷയത്തിൽ ചില വ്യക്തിഗത യൂണിറ്റുകളെ മാത്രം ഉത്തരദാതാക്കളായി കണക്കാക്കി വിവരങ്ങൾ ശേഖരിക്കുന്ന സർവെ രീതിയാണ് സാമ്പിൾ സർവെ. സർവെയിൽ ഉൾപ്പെടുത്തുന്ന വ്യക്തിഗതയുണിറ്റുകളെ ഒരുമിച്ച് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് സാമ്പിൾ. സാമ്പിൾ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങളെ ഒത്തൊരുമിച്ച് സാമ്പ്ളിങ്ങ് രീതി എന്ന് പറയുന്നു. സംഖ്യാകതത്വങ്ങൾ പാലിച്ച് തിരഞ്ഞെടുക്കുന്ന സാമ്പിളും മറ്റ് സാമ്പ്ളിങ്ങ് നടപടികളുടെ പ്രസ്തുത അന്വേഷണ വിഷയത്തിന്റെ വിവരശേഖരണത്തെയും വിശകലന വാഖ്വാനങ്ങലെയും ദോഷകരമായി ബാധിക്കുകയില്ലായെന്നതാണ് ഇതിന്റെ അടിസ്ഥാനം.

  39. സെൻസസ് സർവ്വെയും, സാമ്പിൾ സർവ്വെയും തമ്മിലുള്ള വ്യത്യാസമെഴുതുക.
  40. Answer :

    സെൻസസ് രീതിയിൽ ജനസംഖ്യയിലെ എല്ലാ യൂണിറ്റിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. എന്നാൽ ജനസംഖ്യയിൽ നിന്ന് ഒരു നിശ്ചിത എണ്ണം തെരഞ്ഞടുത്ത് (സാമ്പിൾ) വിവരശേഖരണം നടത്തുന്നതാണ് സംബ്ലിങ്ങ്.

  41. Aയും Bയും തമ്മിൽ യോജിപ്പിക്കുക.

    Table 2.2
    A B
    a) സർവ്വേ a) സംഖ്യാപരമായ ദത്തങ്ങൾ ചിട്ടയോടുകൂടെ ശേഖരിച്ചത്
    b) സംഖ്യകം b) ദത്തം ശേഖരിക്കാൻ
    c) ജനസംഖ്യാകണക്കെടുപ്പ് c) വിഭിന്നമായ ചരങ്ങൾ
    d) വർഗ്ഗീകരണം d) സമ്പൂർണ്ണമായ എണ്ണൽ
  42. Answer :

    Table 2.2
    A B
    a) സർവ്വേ b) ദത്തം ശേഖരിക്കാൻ
    b) സംഖ്യകം c) വിഭിന്നമായ ചരങ്ങൾ
    c) ജനസംഖ്യാകണക്കെടുപ്പ് d) സമ്പൂർണ്ണമായ എണ്ണൽ
    d) വർഗ്ഗീകരണം a)സംഖ്യാപരമായ ദത്തങ്ങൾ ചിട്ടയോടുകൂടെ ശേഖരിച്ചത്

  43. സാംപ്ലിങ്ങ് പിഴവുകൾ നിയന്ത്രിക്കുന്നത് എപ്രകാരമാണ് ?
  44. Answer :

    സാമ്പിൾ തെരഞ്ഞെടുത്ത് സർവ്വെ നടത്തുമ്പോൾ സംഭവിക്കുന്ന പിഴവുകളാണ് സാപ്പിൽ പിഴവുകൾ, സാപ്പിങ്ങ് പിഴവുകൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്.

    1. ശ്രദ്ധയോടുകൂടി സാംപിൾ തെരഞ്ഞെടുക്കുക.
    2. സാംപ്ലിങ്ങ് തെരഞ്ഞെടുപ്പിന് ശാസ്ത്രീയ രീതികൾ അവലംബിക്കണം.
    3. ഗവേഷകർക്ക് മതിയായ പരിശീലനം നൽകണം.
    4. പ്രി – ടെസ്റ്റിങ്ങ് നടത്തണം.

  45. ഗ്രാമപ്രദേശത്തെ വീടുകളിലെ ഊർജ്ജ ഉപഭോഗത്തെപ്പറ്റി ഒരു പഠനം നടത്താൻ ശാന്തി ആഗ്രഹിക്കുന്നു. ഗ്രാമപ്രദേശത്തെ വീടുകളിൽനിന്നും ഏതെല്ലാം രീതിയിൽ ശാന്തിക്ക് സ്ഥിതിവിവര കണക്കുകൾ ശേഖരിക്കാം?
  46. Answer :

    • a) വ്യക്തിപരമായ അഭിമുഖം
    • b) ടെലിഫോൺ അഭിമുഖം
    • c) തപാൽ മുഖേനയുള്ള ചോദ്യാവലി

  47. സെൻസസ് രീതിയിൽ ദത്തശേഖരണ വേളയിൽ നിങ്ങൾക്ക് പ്രതിക്ഷിക്കാവുന്ന പിഴവുകൾ എന്തെല്ലാമായിരിക്കുന്ന് എടുത്തു കാണിക്കുക.
  48. Answer :

    1. സർവ്വയുടെ ലക്ഷ്യങ്ങൾ വച്ചു നോക്കുമ്പോൾ, വിവര നിർണയം നടത്തിയത് അപര്യാപ്തമായിരിക്കും
    2. അനുയോജ്യമല്ലാത്ത സ്റ്റാറ്റിസ്റ്റിക്കൽ യൂണിറ്റ്
    3. ഇന്റെർവ്യുവിന് സ്വികരിച്ച രീതികളുടെ കൃത്യതയില്ലായ്മ
    4. പരിശീലനം സിദ്ധിച്ച, പരിചയസമ്പന്നരായ അന്വേഷകരുടെഅഭാവം
    5. പ്രതികരണമില്ലായ്മ മൂലം വന്നുചേരുന്ന പിഴവുകൾ
    6. വിവരസംസ്ക്കരണത്തിൽ വന്ന പിഴവുകൾ
    7. അന്വേഷണഫലം പട്ടിക തിരിച്ച് അച്ചടിച്ച് അവതരിപ്പിക്കുമ്പോൾ വന്നുപോകുന്ന പിഴവുകൾ

  49. പ്രാഥമിക ദത്തം ദ്വിതീയ ദത്തം എന്നിവയ്ക്ക് ഓരോ ഉദഹരണങ്ങൾ എഴുതുക.
  50. Answer :

    ഒരു കടയിലെ അരിയുടെ വില ശേഖരിക്കുന്നത് പ്രാഥമിക ദത്തങ്ങളുടെ ഉദാഹരണമാണ്. പത്രത്തിൽ നിന്നും അരിയുടെ വില കണ്ടെത്തുന്നത് ദ്വിതീയ ദത്തങ്ങളുടെ ഉദാഹരണമാണ്.

  51. സാമ്പിളുകൾ സർവേയേക്കാൾ മികച്ച റിസൽട്ട് നൽകുന്നുണ്ടോ? നിങ്ങളുടെ ഉത്തരത്തിന് കാരണം പറയുക
  52. Answer :

    സാംപ്ലിങ് രീതിയിൽ ജനസംഖ്യയുടെ ഒരു ഭാഗം മാത്രമേ നമ്മൾ എടുക്കുന്നുള്ളൂ. പരിശീലനം ലഭിച്ചവർ ചെറിയ സാംപിൾ തെരഞെടുക്കുന്നു. ഇത് വിശ്വസനീയമായ ഒരു ഭാഗമായിരിക്കും. സംശയങ്ങൾ ഉണ്ടാകുന്നപക്ഷം വേരിഫിക്കേഷൻ നടത്താവുന്നതാണ്. കൂടാതെ തുടർ പ്രവർത്തനങ്ങളും ലളിതമാണ്. എന്നാൽ സർവ്വേ രീതിയിൽ കുറെയേറെ പരിശീലനം സിദ്ധിച്ചവർ വേണ്ടിവരും. തുടർപ്രവർത്തനങ്ങളും, വേരിഫിക്കേഷനും എളുപ്പമായിരിക്കില്ല.

  53. സർവ്വേ ആസൂത്രണം ചെയ്യുന്നതിലെ വ്യത്യസ്ത ഘട്ടങ്ങൾ പട്ടികപ്പെടുത്തുക
  54. Answer :

    സർവ്വെ ആസൂത്രണം ചെയ്യുന്നതിലെ വ്യത്യസ്ത സംഗതികൾ താഴെ പറയുന്നവയാണ്.

    • a) സർവ്വെയുടെ ഉദ്ദേശം
    • b) സർവ്വയുടെ പ്രവർത്തന വ്യാപ്തി
    • c) ദത്തശേഖരണത്തിലെ യൂണിറ്റ്
    • d) ദത്തങ്ങളുടെ സ്രോതസ്
    • e) ദത്തശേഖരണത്തിന്റെ സങ്കേതം
    • f) ചട്ടക്കൂടിന്റെ തിരഞ്ഞെടുപ്പ്
    • g) അഭിലഷണീയമായ കൃത്യതയുടെ തോത്
    • h) മറ്റ് പരിഗണനകൾ

  55. സെൻസസ് രീതിയുമായി താരതമ്യപ്പെടുത്തുമ്പോൾ സാംപ്ലിംങ് രീതിക്കുളള നേട്ടങ്ങൾ ചൂണ്ടികാട്ടുക?
  56. Answer :

    സാമ്പിളുകളുടെ നേട്ടങ്ങൾ താഴെ സൂചിപ്പിച്ചിരിക്കുന്നു.

    • a) സമയലാഭം
    • b) സാമ്പത്തിക ലാഭം
    • c) കൂടുതൽ വിശ്വസനീയ ഫലങ്ങൾ
    • d) കൂടുതൽ വിശദ വിവരങ്ങൾ

  57. മൊത്തമുള്ള 5100 കുടുംബങ്ങളിൽ നിന്ന് എല്ലാ യൂണിറ്റു കൾക്കും തുല്യാവസരം നൽകിക്കൊണ്ട് 50 യൂണിറ്റുകൾ നിങ്ങൾ തെരഞ്ഞെടുക്കുന്നുവെന്ന് കരുതുക. ഏത് രീതിക്കായിരിക്കും നിങ്ങൾ മുൻഗണന നൽകുക? ഉത്തരം സ്ഥീരികരിക്കുക.
  58. Answer :

    യാദൃശ്ചായുള്ള സാംപ്ലിങ് ഇവിടെ യോജിച്ചതാണ്. ഈ രീതിയിൽ ജനസംഖ്യയിലെ എല്ലാ യൂണിറ്റുകൾക്കും ഉൾപ്പെടുന്നതിനുള്ള തുല്യാവസരം ഉണ്ടാകുന്നു. തെരഞ്ഞെടുപ്പ് സ്പഷ്ടമായും അവസരത്തെ ആശ്രയിച്ചിരിക്കുന്നു. ഈ രീതിയിൽ അന്വേഷകന്റെ വ്യക്തിപരമായ മുൻവിധി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയില്ല. നറുക്കെടുപ്പിലൂടെ യദൃശ്ചയായുള്ള സാംപിളുകൾ തെരഞ്ഞടുക്കാൻ കഴിയും. ഇവിടെ സമുച്ചയത്തിന്റെ എല്ലാ ഇനങ്ങൾക്കും പ്രത്യേകം തുണ്ടുകടലാസിൽ നമ്പറോ പേരോ നൽകുന്നു. തുടർന്ന് കടലാസുതുണ്ടുകൾ ചുരുട്ടി, കൂട്ടികലർത്തിയശേഷം കണ്ണടച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടത്തുന്നു.

  59. വയനാട് ജില്ലകളിലെ ആദിവാസി ജനസമൂഹത്തിനിടയിലെ നിരക്ഷരതയെക്കുറിച്ച് ജില്ലാ പഞ്ചായത്ത് ഒരു പഠനം നടത്താനാഗ്രഹിക്കുന്നു എന്ന് കരുതുക.

    • 1) ദത്തശേഖരണത്തിന് പഞ്ചായത്ത് അധികൃതർക്ക് ഏത് രീതിയാണ് നിങ്ങൾ നിർദ്ദേശിക്കുക? എന്തുകൊണ്ട്?
    • ii) നിങ്ങൾ നിർദ്ദേശിച്ച രീതി എവിടെയാണ് ഉപയോഗിച്ചിട്ടുള്ളത് എന്നതിന്റെ പ്രശസ്തമായ ഒരുദാഹരണം പറയുക. ഈ രീതിയുടെ ന്യൂനതകൾ എന്തെല്ലാം?
  60. Answer :

    • (i) പഞ്ചായത്ത് അധികൃതരോട് ഞാൻ സെൻസസ് രീതിയിലുള്ള ദത്തശേഖരണം നിർദ്ദേശിക്കും. ഈ രീതിയനുസരിച്ച്, പഠനത്തിനാവശ്വമായ വിശ്വസനീയ വിവരങ്ങൾ ജനസംഖ്യയുടെ എല്ലാ യൂണിറ്റുകളിൽ നിന്നും ലഭിക്കും.
    • ii) ഓരോ പത്ത് വർഷം കൂടുമ്പോഴും നടത്തുന്ന ജനസംഖ്യാ സെൻസസ് .

      ഈ രീതി എല്ലായിപ്പോഴും യോജിച്ചതാകില്ല. അതിന് ചില ന്യൂനതകൾ ഉണ്ട്. പണം, സമയം, അദ്ധ്വാനം എന്നിവ ഈ രീതിക്ക് കൂടുതലായി വേണ്ടിവന്നു.

  61. യാത്രാ സൗകര്യവും ടെലഫോണും ഇല്ലാത്ത ചില ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ നിന്നും ഒരു ഗവേഷക വിവര ശേഖരണം നടത്താൻ ആഗ്രഹിക്കുന്നു.
    • a) അനുയോജ്വമായ ഒരു ദത്തശേഖരണ രീതി നിർദ്ദേശിക്കുക.
    • b) ആ രീതിയുടെ ഏതെങ്കിലും രണ്ട് ഗുണങ്ങൾ എഴുതുക.
    Answer :

    • a) ചോദ്യാവലി അയക്കുന്ന രീതി
    • b) ഈ രീതിയിൽ അന്വേഷണവുമായി (ചോദ്യാവലിയെന്നറിയപ്പെടുന്ന) ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുകയും വിവരദാതാക്കളായ വിവിധ വ്യക്തികൾക്കു ” തപാൽ “മുഖേന അയച്ചുകൊടുക്കുകയും ചെയ്യുന്നു. ചോദ്യവലി പൂരിപ്പിക്കുന്നതിനും നിശ്ചിതസമയത്തിനകം അതു തിരിച്ചയയ്ക്കുന്നതിനും വേണ്ടി ചോദ്യാവലിയോടൊപ്പം വച്ചിട്ടുള്ള കത്ത് മുഖേന ഒരു അപേക്ഷയും നൽകിയിരിക്കും. ഈ രീതിയുടെ മെച്ചം എന്തെന്നാൽ അഭിമുഖം നടത്തുന്ന വ്യക്തിയാൽ വിവരദാതാവ് സ്വാധീനിക്കപ്പെടുന്നതിന് അവസരം ഉണ്ടാവുകയില്ല. നേരിട്ടുള്ള സന്ദർശനങ്ങൾക്കു വേണ്ടി വരുന്ന ചെലവിനെയപേക്ഷിച്ച്, തപാൽ മുഖേനയുള്ള അഭിമുഖത്തിന് ചെലവ് വളരെ കുറവായിരിക്കും. അന്വേഷണ പരിധി വിസ്തൃതമാകുമ്പോൾ ഈ രീതി വ്യാപകമായി ഉപയോഗപ്പെടുത്താവുന്നതാണ്.

  62. സാമ്പിൾ , പോപുലേഷൻ, വാരിയബിൾ എന്നിവക്ക് രണ്ടു ഉദാഹരണം വീതം എഴുതുക.
  63. Answer :

    സാപിളിന്റെ ഉദാഹരണം
    • a) പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർദ്ധനവ് മൂലമുള്ള പ്രത്യാഘാതം പഠിക്കുന്നതിന് ഒരു പ്രദേശത്തെ ഒരു ചെറിയ കൂട്ടം ആളുകളെ തെരഞ്ഞെടുക്കുന്നത്.
    • b) ശരാശരി പ്രതിമാസ ചെലവ് പഠിക്കുന്നതിന് ഒരു വിദ്യാലയത്തിലെ ഒരു ചെറിയ കൂട്ടം കുട്ടികളെ തെരഞ്ഞെടുക്കുന്നത്.

    പോപ്പുലേഷന്റെ ഉദാഹരണം
    • a) ഒരു പ്രദേശത്തെ മുഴുവൻ ആളുകളെയും പ്രശ്ന പഠനത്തിനായി തെരഞ്ഞെടുക്കുന്നത്.
    • b) ഒരു വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും പ്രതിമാസ ചെലവ് പഠിക്കുന്നതിനായി തെരഞ്ഞെടുക്കുന്നത്.

    വേരിയബിൾസിന് ഉദാഹരണം
    • a) പെട്രോളിന്റെ വിലയിലെ മാറ്റം
    • b) അറിയുല്പാദത്തിലെ വർധനവ്

  64. ടെലിഫോണിലൂടെയുള്ള ഇന്റർവ്യൂവിന് ഉള്ള പോരായ്കൾ പട്ടികപ്പെടുത്തുക.
  65. Answer :

    ടെലിഫോൺ ഇന്റർവ്യൂവിന് പല പോരായ്മകളും ഉണ്ട്.

    • a) ടെല ഫോൺ സൗകര്യം ഇല്ലാത്തിടത്ത് ഈ രീതി ഉപയോഗിക്കാൻ കഴിയില്ല.
    • b) പരിമിതമായ ഉപയോഗമാണിതിന്
    • c) പ്രതികരണങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ ഇവിടെ സാധ്യമല്ല.

  66. ദ്വിതീയ ദത്തങ്ങൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം വസ്തുതകൾ പരിഗണിക്കേണ്ടതുണ്ട് ?
  67. Answer :

    ദ്വിതീയ ദത്തങ്ങൾ ഉപയോഗിക്കുമ്പോൾ താഴെ പറയുന്ന വസ്തുതകൾ പരിഗണിക്കേണ്ടതുണ്ട്

    • a) വിവരശേഖരണം നടത്തുന്ന സംഘടനയുടെ കഴിവുകൾ
    • b) ഗവേഷണത്തിന്റെ ലക്ഷ്യവും വ്യാപ്തിയും
    • c) ദത്തശേഖരണ രീതി
    • d) ദത്തശേഖർണ സമയവും സാഹചര്യവും
    • e) യൂണിറ്റിന്റെ നിർവ്വചനം
    • f) ദത്തങ്ങളുടെ കൃത്യത

  68. പൈലറ്റ് സർവേ നടത്തുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് ചൂണ്ടിക്കാട്ടുക.
  69. Answer :

    ചോദ്യാവലി തയ്യാറായി കഴിഞ്ഞാൽ, ഒരു മുൻകൂർ പരിശോധന വിവരദാതാക്കളിൽ നിന്ന് ശേഖരിക്കുന്നത് ഉചിതമായിരിക്കും. ചോദ്യാവലിയുടെ ഇത്തരം മുൻകൂർ പരിശോധനയെയാണ് പൈലറ്റ് സർവേ എന്ന് വിളിക്കുന്നത്. പൈലറ്റ് സർവ്വ കൊണ്ടുള്ള ഗുണങ്ങൾ താഴെ പറയുന്നവയാണ് .

    • a) സർവ്വയെപ്പറ്റി ഒരു മുൻകൂർ ആശയം ലഭിക്കാൻ പൈലറ്റ് സർവ്വ സഹായിക്കും
    • b) ചോദ്യാവലിയുടെ മുൻകൂർ പരിശോധനയിലൂടെ അതിന്റെ പോരായ്മകൾ കണ്ടെത്തുവാൻ കഴിയും
    • c) ചോദ്യങ്ങളുടെ പ്രസക്തി, നിർദ്ദേശങ്ങളുടെ ക്ലിപ്തത, സമയം, ചെലവ് തുടങ്ങിയവയെക്കുറിച്ചുള്ള ധാരണ ഉണ്ടാക്കുവാൻ പൈലറ്റ് സർവ്വ ഗുണകരമാണ്

  70. താഴെ കൊടുത്തിട്ടുള്ള ഫ്ളോ ചാർട്ടിലെ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുക.

    Sources of Data Chart
  71. Answer :

    Sources of Data Chart

  72. ലോട്ടറി രീതി പ്രകാരം 10 വിദ്യാർത്ഥികളിൽ നിന്ന് 3 പേരുടെ സാമ്പിൾ തെരഞ്ഞെടുക്കുന്ന പ്രക്രിയ വിശദീകരിക്കുക.
  73. Answer :

    ലോട്ടറി രീതി പ്രകാരം 10 വിദ്യാർത്ഥികളിൽ നിന്ന് 3 പേരുടെ സാമ്പിൾ തെരഞ്ഞെടുക്കുന്ന പ്രക്രിയ താഴെ വിവരിക്കുന്നു.

    • a) ഒരേ ആകൃതിയിലും വലുപ്പത്തിലുമുള്ള 10 പേപ്പർ തുണ്ടുകൾ വെട്ടിയെടുക്കുക.
    • b) കടലാസുതുണ്ടിൽ ഒരോ വിദ്യാർത്ഥിയുടേയും പേരെഴുതുക.
    • c) പേപ്പർ മടക്കിയശേഷം ഒരു പെട്ടിയിലിട്ട് മിക്സ് ചെയ്യുക.
    • d) കണ്ണടച്ചുകൊണ്ട് പെട്ടിയിൽ നിന്ന് 3 കടലാസു തുണ്ടുകൾ തെരഞ്ഞെടുക്കുക.
    • e) ഇപ്രകാരം തെരഞ്ഞെടുക്കപ്പെട്ട 3 പേരുകൾ ആയിരിക്കും ആവശ്യമായ സാംപിൾ.

  74. ദ്വിതീയ ദത്ത ശേഖരണത്തിന്റെ പ്രധാന ഉറവിടങ്ങൾ ഏവയെന്ന് സൂചിപ്പിക്കുക.
  75. Answer :

    ദ്വിതീയ സ്രോതസ്സിൽ നിന്നുള്ള ദത്തങ്ങൾ (Data from secondary sources)

    ദത്തങ്ങളുടെ ശേഖരണത്തിനുമുമ്പ് വിഷയത്തിന്മേൽ ഇതിനകം ചെയ്തിട്ടുള്ള പ്രവർത്തനവുമായി അന്വേഷകൻ സ്വയം പരിചയപ്പെടേണ്ടതുണ്ട്. ദത്തങ്ങൾ ഇതിനുമുമ്പു തന്നെ ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും വിഷയവുമായി ബന്ധപ്പെട്ട മറ്റെന്തു വിവരമാണ് ലഭ്യമായിട്ടുള്ളതെന്നും അയാൾ മനസ്സിലാക്കണം. ശരിയാംവണ്ണം വിശദമായി പഠിച്ചിട്ടില്ലാത്ത അത്യാവശ്യ കാര്യങ്ങളെക്കുറിച്ച് ഒരു രൂപം ഇതയാൾക്കു നൽകും. ഈ ആവശ്യത്തിലേക്കു ദ്വിതീയ സ്രോതസ്സുകളെ അയാൾക്കുപയോഗപ്പെടുത്താം. പുതിയൊരു സർവ്വേ നടത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുകയുമാവാം. ഗവൺമെന്റ്, ബിസിനസ്സ് സ്ഥാപനങ്ങൾ, ഗവേഷണ സംഘടനകൾ തുടങ്ങിയവ സാംഖിക സർവ്വേകളുടെ ഭാഗമെന്ന നിലയ്ക്കോ അല്ലെങ്കിൽ ഭരണനിർവ്വഹണ പ്രക്രിയയ്ക്കിടയിലോ ദന്തങ്ങളുടെ വലിയൊരു സഞ്ചയത്തെ ശേഖരിക്കുന്നു. ദ്വിതീയ ദത്തങ്ങളുടെ സ്രോതസ്സുകളാണിവ. (പ്രസിദ്ധീകരിച്ചത് അല്ലെങ്കിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്തവ) അന്വേഷകന് ഇവ ചോർത്തിയെടുക്കാവുന്നതാണ്.

  76. എൻ എസ് എസ് ഒ യെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക?
  77. Answer :

    സാമൂഹിക സാമ്പത്തിക വിഷയങ്ങളിലുളള സർവ്വേ നടത്തുന്നതിനായി കേന്ദ്രസർക്കാർ സ്ഥാപിച്ചതാണ് നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ (എൻ.എസ്.എസ് ഒ.). ഈ സർവ്വേ റിപ്പോർട്ടുകൾ ‘സർവ്വേക്ഷണ’ എന്ന ജേർണലിൽ പ്രസിദ്ധീകരിക്കാറുണ്ട്. സാക്ഷരത, സ്കൂൾ എൻറോൾമെന്റ്, തൊഴിലില്ലായ്മ, ശിശുക്ഷേമം, പൊതുവിതരണം തുടങ്ങിയ നിരവധി സാമൂഹിക – സാമ്പത്തിക മേഖലകൾ എൻ.എസ്.എസ്.ഒ യുടെ ഗവേഷണ രംഗത്ത് ഉൾപ്പെടാറുണ്ട്. ഉപഭോക്തൃ വിലസൂചിക തയ്യാറാക്കുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയ്ക്ക് അടിത്തറ ഒരുക്കുന്ന വിവരങ്ങൾ നൽകുന്ന കാര്യത്തിലും എൻ എസ് എസ്.ഒ. ഉയർന്ന സംഭാവനകൾ നൽകുന്നു.

  78. നിങ്ങളുടെ ഗ്രാമത്തിലെ കാർഷിക രീതികളെയും കർഷകരുടെ പ്രശ്നങ്ങളെയും കുറിച്ച് പഠിക്കുവാനായി നിങ്ങൾ ഒരു സർവേ നടത്തുന്നു എന്ന് കരുതുക. രണ്ട് ഉത്തരങ്ങൾ മാത്രം വരുന്ന (ആണ് – അല്ല അഥവാ ശരി തെറ്റ്) അഞ്ചു ചോദ്യങ്ങൾ ചോദ്യാ വലിയിൽ ഉൾപ്പെടുത്തുവാനായി നിർദ്ദേശിക്കുക.
  79. Answer :

    1) താങ്കൾ മഴയെ മാത്രം ആശ്രയിച്ചാണോ കൃഷിയിറക്കുന്നത് ? : അതെ/അല്ല.
    2) കൃഷിരീതിയിൽ മാറ്റം വന്നിട്ടുണ്ടോ? : ഉണ്ട്/ഇല്ല
    3) സർക്കാരിൽ നിന്ന് വിലയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടോ? : ഉണ്ട്/ഇല്ല
    4) പുത്തൻ സാമ്പത്തിക നയങ്ങൾ കൃഷിരീതിയെ സ്വാധീനിക്കുന്നുണ്ടോ? : ഉണ്ട്/ഇല്ല
    5) കൃഷിയിൽ യന്ത്രവൽക്കരണം നടപ്പിലാക്കുന്നുണ്ടോ? : ഉണ്ട്/ഇല്ല

  80. “ഇന്ത്യയിൽ നടത്തുന്ന മിക്ക സർവ്വേകളും സാമ്പിൾ സർവ്വേകളാണ് ”. ഈ പ്രസ്താവനയെ പിന്തുണക്കുന്നതിനുള്ള ഏതെങ്കിലും മൂന്ന് കാരണങ്ങൾ കണ്ടെത്തുക.
  81. Answer :

    • a) കാര്യക്ഷമമായ സാമ്പിൾ ലഭിക്കുന്നു.
    • b) കുറഞ്ഞ സമയം മതിയാകും.
    • c) ചെലവ് കുറവാണ്.

  82. നോൺ സാംപ്ലിങ് പിഴവുകൾ സാംപ്ലിങ് പിഴവുകളേക്കാൾ ഗുരുതരമാണ്. ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? പ്രധാനപ്പെട്ട നോൺ സാംപ്സിങ് പിഴവുകൾ ഏവയെന്ന് സൂചിപ്പിക്കുക.
  83. Answer :

    യോജിക്കുന്നു. നോൺ സാംപ്ലിങ് പിഴവുകൾ സാംപ്ലിങ് പിഴവുകളേക്കാൾ ഗുരുതരമാണ്. താഴെ പറയുന്ന ഘടകങ്ങളിൽ ഒന്നോ ഒന്നിലധികമോ കാരണങ്ങളാലാണ് നോൺ സാംപ്ലിങ് പിഴവുകൾ സംഭവിക്കുന്നത്.

    • a) സർവ്വേയുടെ ലക്ഷ്യങ്ങൾ വെച്ചു നോക്കുമ്പോൾ, വിവര നിർണയം നടത്തിയത് അപര്യാപ്തമായിരിക്കും.
    • b) ചോദ്യം ചോദിക്കാൻ സ്വീകരിച്ച രീതിയുടെ കൃത്യതയില്ലായ്മ
    • c) അനുയോജ്യമല്ലാത്ത സ്റ്റാറ്റിസ്റ്റിക്കൽ യൂണിറ്റ്
    • d) പ്രതികരണമില്ലായ്മ മൂലം വന്നു ചേരുന്ന പിഴവുകൾ
    • e) പരിശീലനം ലഭിച്ച അന്വേഷകരുടെ അഭാവം
    • f) വിവര സംസ്കരണത്തിൽ വരുന്ന പിഴവുകൾ
  84. വ്യത്യസ്തമായ സാംപ്ലിങ് രീതികൾ കാണിക്കുന്ന ഒരു ചാർട്ട് തയ്യാറാക്കുക.
  85. Answer :

    Methods-of-Sampling Chart

  86. നേരിട്ടുള്ള വ്യക്തിഗത അഭിമുഖത്തിന്റെ നേട്ടങ്ങൾ എന്തെല്ലാമെന്ന് എഴുതുക.
  87. Answer :

    നേട്ടങ്ങൾ:

    • a) മുഖദാവിൽ സമീപിക്കുമ്പോൾ പ്രതികരണം കൂടുതൽ പ്രോത്സാഹനജനകമായിരിക്കും
    • b) ലഭിച്ചിട്ടുള്ള വിവരം കൂടുതൽ വിശ്വസനീയതയും സൂക്ഷ്മ തയും ഉള്ളതാകാനിടയുണ്ട്
    • c) മൗലിക ദത്തങ്ങൾ ശേഖരിക്കപ്പെടുന്നു
    • d) അനുബന്ധ വിവരങ്ങൾ ശേഖരിക്കാനും സാധിക്കുന്നതാണ്
    • e) വിവരദാതാവിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ദുർവ്യാഖ്യാ നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാം
    • f) ഐകരൂപ്യവും സജാതീയതയും നിലനിർത്താനാകും

  88. ഒരു ചോദ്യാവലി തയ്യാറാക്കുമ്പോൾ ഏതാനും പൊതുതത്വങ്ങൾ പാലിക്കേണ്ടതുണ്ട്. വിശദീകരിക്കുക
  89. Answer :

    ചോദ്യാവലി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പൊതു തത്വങ്ങൾ താഴെ പറയുന്നവയാണ്.

    • a) ചോദ്യാവലി വളരെ വലിയതായിരിക്കാൻ പാടില്ല.
    • b) ചോദ്യങ്ങൾ സ്പഷ്ടവും വിഷയത്തെ സംബന്ധിക്കുന്നതും ആയിരിക്കണം.
    • c) ചോദ്യങ്ങൾ യുക്തിസഹമായ രീതിയിൽ ക്രമപ്പെടുത്തിയിരി ക്കണം.
    • d) എല്ലാവർക്കും ഒരേ അർത്ഥം ലഭിക്കത്തക്കവിധം ഉള്ളതാ യിരിക്കണം ചോദ്യങ്ങളിൽ അവലംബിക്കുന്ന ഭാഷ.
    • e) കഴിയുന്നതും “ഉണ്ട് ഇല്ല” എന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കണം.
    • f) മുൻവിധികളോടുകൂടിയതോ, നെഗറ്റീവ് ആയതോ ആയ ചോദ്യങ്ങൾ ഒഴിവാക്കണം.
    • g) വ്യക്തിപരമായ ചോദ്യങ്ങൾ കഴിവതും ഓഴിവാക്കണം.
    • h) വിവിധ ഉത്തരങ്ങൾ ലഭിക്കുന്ന തരത്തിലുള്ള പൊതുചോദ്യ ങ്ങൾ ഒഴിവാക്കണം.

  90. പ്രധാനപ്പെട്ട സാമ്പിളിങ് രീതികൾ എന്തൊക്കെയാണെന്ന് വിവരിക്കുക.
  91. Answer :

    പ്രധാനമായും രണ്ടുതരം സാമ്പ്ളിങ്ങ് രീതികളുണ്ട്.

    • i) റാൻഡം സാമ്പ്ളിങ്ങ്
    • ii) നോൺ റാൻഡം സാമ്പ്ളിങ്ങ്
    റാൻഡം സാമ്പ്ളിങ്ങ്
    പോപ്പുലേഷനിലെ ഒരോ എല്ലാ അംഗങ്ങൾക്കും സാമ്പിളായി തെരഞ്ഞെടുക്കപ്പെടുവാനുള്ള സാധ്യത തുല്യമായിട്ടുള്ള സാമ്പ്ളിങ്ങ് രീതിയാണ് റാൻഡം സാമ്പിളിങ്ങ്. ഇത് തെരഞ്ഞെടുക്കനായി രണ്ട് രീതികൾ ഉപയോഗിക്കുന്നുണ്ട് അവ:

    • നറുക്കെടുപ്പ് രീതി (Lottery Method)
    • റാൻഡം നമ്പർ പട്ടികകൾ (Random Tables)
    നോൺ റാൻഡം സാമ്പ്ളിങ്ങ്
    പോപ്പുലേഷനിലുള്ള എല്ലാ യൂണിറ്റുകൾക്കും സാമ്പിളിൽ ഉൾപ്പെടാൻ തുല്യ സാധ്യത നൽകാത്ത സാമ്പ്ളിങ്ങ് രീതിയാണിത് .

  92. “പ്രാഥമിക ദത്തങ്ങളുടെ ശേഖരണം” എന്ന വിഷയത്തിൽ ഒരു സെമിനാർ റിപ്പോർട്ട് തയ്യാറാക്കുക.
  93. Answer :

    പ്രാഥമിക ദത്തങ്ങളുടെ ശേഖരണം

    ആമുഖം :

    “പ്രാഥമിക ദത്തങ്ങളുടെ ശേഖരണം” എന്ന വിഷയത്തിൽ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ തിരുവനന്തപുരത്തെ ഒന്നാം വർഷ കോമേഴ്സ് വിദ്യാർത്ഥികൾ 5.8.2023 ന് രാവിലെ 11 മണിക്ക് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകൻ സെമിനാർ സംഘാടനത്തിന് നേതൃത്വം നൽകി. വിഷയത്തിന്റെ മുഴുവൻ ഭാഗങ്ങളും സ്പർശിക്കത്തക്കവിധത്തിൽ ക്ലാസിലെ കുട്ടികളെ 3 ഗ്രൂപ്പുകളായി തിരിച്ചിരുന്നു. പ്രത്യേക തയ്യാറെടുപ്പിനു ശേഷം മൂന്ന് ഗ്രൂപ്പുകളിലേയും ലീഡർമാർ സെമിനാർ പേപ്പർ അവതരിപ്പിച്ചു.

    ഉള്ളടക്കം:

    • a) വ്യക്തിപരമായ അഭിമുഖം
    • b) ടെലിഫോൺ അഭിമുഖം
    • c) തപാൽ മുഖേനയുള്ള ചോദ്യാവലി
    • d) നേരിട്ടല്ലാതെയുള്ള വാമൊഴി അന്വേഷണം
    • e) ലേഖകൻമാർ മുഘേനയുള്ള വിവരശേഖരണം
    ഉപസംഹാരം:

    മൂന്നു ഗ്രൂപ്പുകളും വസ്തുനിഷ്ടമായ രീതിയിൽ സെമിനാർ പേപ്പർ അവതരിപ്പിക്കുകയുണ്ടായി. അവതരണത്തിനുശേഷം ഒരു ചോദ്യോത്തരവേള ഉണ്ടായിരുന്നു. ഇതിൽ എല്ലാവരുടേയും സജീവ പങ്കാളിത്തം ഉണ്ടായി. അതിനുശേഷം അദ്ധ്യാപകൻ കൂടുതൽ ആശയങ്ങൾ കൂട്ടിച്ചേർക്കുകയും വ്യക്തത നൽകുകയും ചെയ്തു. വിജയകരമായ രീതിയിൽ ഉച്ചയോടുകൂടി സെമിനാർ സമാപിച്ചു.

    "There is no joy in possession without sharing". Share this page.

    Loading

Leave a Reply

Your email address will not be published. Required fields are marked *