Plus Two Economics – Chapter 1 Questions and Answers in Malayalam
Plus Two Economics – Chapter 1 Questions and Answers in Malayalam

Plus Two Economics – Chapter 1 Questions and Answers in Malayalam

Plus Two Economics – Chapter 1

സൂക്ഷ്മ സാമ്പത്തിക സിദ്ധാന്തത്തിന്നൊരാമുഖം

ചോദ്യങ്ങളും ഉത്തരങ്ങളും

  1. സമ്പദ് വ്യവസ്ഥയിൽ വിഭവങ്ങൾക്ക് വളർച്ചയുണ്ടാകുന്നു എന്ന് സങ്കൽപ്പിക്കുക. ഇതെങ്ങനെയാണ് PPC യെ ബാധിക്കുക ?
  2. ഉത്തരം

    PPC

    വിഭവങ്ങൾക്ക് വളർച്ച ഉണ്ടാകുകയാണങ്കിൽ, PPC വലത് ഭാഗത്തേക്ക് നീങ്ങുന്നു. മുഖളിലെ ചിത്രത്തിൽ ഇത് കാണിച്ചിരിക്കുന്നു. വിഭവങ്ങളുടെ വളർച്ചയുടെ ഫലമായി PP എന്ന PPC വക്രം P1 P1 എന്ന PPC വക്രമായി മാറുന്നു.

  3. “തൊഴിൽ തീവ്ര സാങ്കേതിക വിദ്യയാണ് ഏറ്റവും മികച്ച സാങ്കേതിക വിദ്യ ” ഈ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവരണം തയ്യാറാക്കുക.
  4. ഉത്തരം

    ആനുകൂല പ്രസ്താവന:-

    1. തൊഴിൽ തീവ്ര സാങ്കേതിക വിദ്യ കൂടുതൽ തൊഴിലവസരങ്ങൾ നൽകും
    2. ഈ രീതിയിൽ കുറച്ച് മൂലധനം മാത്രമെ ആവശ്യമുള്ളു
    3. കുറച്ച് പരിശീലനം മതി

    പ്രതികൂല പ്രസ്താവനകൾ:-

    1. ഉല്പാദന ക്ഷമത കുറവ്
    2. ഇത് പെട്ടന്നുള്ള വികസനത്തിന് തടസ്സമാകുന്നു
    3. സമ്പദ് വ്യവസ്ഥ കാര്യക്ഷമത കുറഞ്ഞതാവാൻ കാരണമാകുന്നു
  5. താഴേ നൽകിയിരിക്കുന്ന PPC വക്രത്തിലെ പോയിന്റുകൾ വിശദീകരിക്കാമോ ?
  6. PPC

    ഉത്തരം

    1. P വിഭവങ്ങൾ മുഴുവനായും കാര്യക്ഷമമായും വിനിയോഗിക്കുന്നതിനെ കാണിക്കുന്നു.
    2. Q എന്ന ബിന്ദു വിഭവങ്ങളുടെ ഭാഗികമായ ഉപയോഗത്തെ കാണിക്കുന്നു.
    3. R സൂചിപ്പിക്കുന്നത് ,വിഭവങ്ങളുടെ വളർച്ചയുടെ ആവശ്യകതയാണ്.
  7. A എന്ന കോളം B യുമായും C യുമായും യോജിപ്പിക്കുക.
  8. Table 1.1
    A B C
    Paul A Samuelson Welfare Economist Wealth of Nations
    Adam Smith Scarcity Principles of Economics
    Alfred Marshall Wealth Definition Economics
    Lionel Robins Growth Definition An Essay on the Nature and Significance of Economics
    ഉത്തരം

    Table 1.2
    A B C
    Paul A Samuelson Growth Economics
    Adam Smith Wealth Definition Wealth of Nations
    Alfred Marshall Welfare Economist Principles of Economics
    Lionel Robins Scarcity An Essay on the Nature and Significance of Economics
  9. ഏതാനം ചില സാമ്പത്തിക ശാസ്ത്ര സംജ്ഞകളെ ഉചിതമായി തരം തിരിച്ച് പട്ടിക രൂപത്തിലെഴുതുക. കോളങ്ങൾക്ക് അനുയോജ്യമായ തലക്കെട്ട് കൊടുക്കുമല്ലൊ?
  10. പൊതു വില നിലവാരം, മൊത്ത ഉപഭോഗം, ഒരു വീടിന്റെ വാടക, ഒരു ആപ്പിളിനുള്ള ചോദനം, വളർച്ചാ സിദ്ധാന്തം, വ്യാപാര ചക്രങ്ങൾ, ഉല്പാദന ച്ചെലവ്, ക്ഷേമ സിദ്ധാന്തം.

    ഉത്തരം

    Table 1.3
    സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം സ്ഥൂല സാമ്പത്തിക ശാസ്ത്രം
    ഒരു വീടിന്റെ വാടക പൊതു വില നിലവാരം
    ഒരു ആപ്പിളിനുള്ള ചോദനം മൊത്ത ഉപഭോഗം
    ഉല്പാദന ച്ചെലവ് വ്യാപാര ചക്രങ്ങൾ
    ക്ഷേമ സിദ്ധാന്തം വളർച്ചാ സിദ്ധാന്തം

  11. അവസരാത്മക ചെലവ് എന്ന വിഷയത്തെ ഉദാഹരണ സഹിതം വിശദമാക്കുക.
  12. ഉത്തരം

    ഉപേക്ഷിക്കപ്പെട്ട തൊട്ടടുത്ത മെച്ചമായ ചരക്കിന്റെ ചെലവിനെ അവസരാത്മക ചെലവ് എന്ന് പറയുന്നു. ഉദാഹരണത്തിന്, വാച്ച് വാങ്ങിക്കുന്നത് ഉപേക്ഷിച്ച് കൊണ്ട് ഞാൻ 200 രൂപ വിലയുള്ള ബുക്ക് വാങ്ങിച്ചു.

  13. സാമ്പത്തിക ശാസ്ത്ര വിഷയത്തെ കുറിച്ച് ചർച്ച ചെയ്യുക.
  14. ഉത്തരം

    സാമ്പത്തിക ശാസ്ത്ര വിഷയം രണ്ട് ശാഖകളായി തരം തിരിച്ചിരിക്കുന്നു. സൂക്ഷ്മ സാമ്പത്തിക ശാസ്ത്രവും സ്ഥൂല സാമ്പത്തിക ശാസ്ത്രവുമാണവ. ഒരു വ്യക്തിഗത യൂണിറ്റുകളെ കുറിച്ച് പഠിക്കുന്നതാണ് സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം. സാമ്പത്തിക പ്രശ്നങ്ങളെ മൊത്തത്തിൽ പഠന വിധേയമാക്കുന്നതാണ് സ്ഥൂല സാമ്പത്തിക ശാസ്ത്രം.

  15. താഴേ നൽകിയിട്ടുള്ള സമ്പദ് വ്യവസ്ഥകളെ വേർത്തിരിച്ചെഴുതുക.
    1. കേന്ദ്ര ആസൂത്രിത സമ്പദ്‌വ്യവസ്ഥ .
    2. കമ്പോള സമ്പദ് വ്യവസ്ഥ.

    ഉത്തരം

    ഒരു കേന്ദ്ര ആസൂത്രിത സമ്പദ് വ്യവസ്ഥയിൽ ഗവൺമെന്റോ ആസൂത്രണ അധികാരികളാ ആണ് എല്ലാ സുപ്രധാന സാമ്പത്തിക തീരുമാനങ്ങൾ കൈകൊള്ളുന്നത്. ഉല്പാദനം ഉപഭോഗം, വിതരണം വിനിമയം തുടങ്ങിയവയെ കുറിച്ചുള്ള നയങ്ങൾ രൂപീകരിക്കുന്നത് ഗവൺമെന്റൊ ആസൂത്രണ അധികാരികളൊ ആയിരിക്കും. എന്നാൽ ഒരു കമ്പോള സമ്പദ് വ്യവസ്ഥയിൽ എല്ലാ സുപ്രധാന സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് കമ്പോള ശക്തികളായ ചോദനവും പ്രദാനവും ചേർന്ന് കൊണ്ടായിരിക്കും. ഇവിടെ എങ്ങനെ ഉല്പാദിപ്പിക്കണം , ആർക്ക് വേണ്ടി ഉല്പാദിപ്പിക്കണം’ തുടങ്ങിയ പ്രശ്നങ്ങൾ വിലയെ അടിസ്ഥാനമാക്കിയാണ് പരിഹരിക്കുന്നത്.

  16. ഉല്പാദന സാധ്യത പരിധിയെ നിർവ്വചിക്കുക.
  17. ഉത്തരം

    വിഭവങ്ങളുടെ വിനിയോഗം, വിഭവങ്ങളുടെ പൂർണ്ണ ഉപയോഗം, വിഭവങ്ങളുടെ വളർച്ച, ഉല്പാദനത്തിന്റെയും വിതരണത്തിന്റെയും കാര്യക്ഷമത , തുടങ്ങിയ സാമ്പത്തിക പ്രശ്നങ്ങൾ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു സ്റ്റാറ്റിസ്റ്റിക്കൽ ഉപകരണമാണ് ഉല്പാദന സാധ്യത വക്രം അഥവാ ഉല്പാദന സാധ്യത പരിധി. ” ലഭ്യമായ വിഭവങ്ങളും സാങ്കേതിക വിദ്യയും പൂർണ്ണമായി ഉപയോഗിച്ച് ഒരു സമ്പദ് വ്യവസ്ഥക്ക് ഉല്പാദിപ്പിക്കാൻ കഴിയുന്ന രണ്ട് സാധനങ്ങളുടെ വിവിധ സംയോഗങ്ങൾ യോജിപ്പിച്ച് വരയ്ക്കുന്ന രേഖാചിത്രമാണ് ഉല്പാദന സാധ്യത വക്രം “.

  18. വാസ്തവിക സാമ്പത്തിക ശാസ്ത്രവും പ്രമാണികമായ സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള വ്യത്യാസമെന്ത് ?.
  19. ഉത്തരം

    “എന്താണത്” എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വാസ്തവിക സാമ്പത്തിക ശാസ്ത്രം . “എന്തായിരിക്കണം” എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പ്രാമാണികമായ സാമ്പത്തിക ശാസ്ത്രം. വാസ്തവിക സാമ്പത്തിക ശാസ്ത്രത്തിൽ നമ്മൾ പഠിക്കുന്നത് എങ്ങനെയാണ് വ്യത്യസ്ത സാമ്പത്തിക സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ്. പ്രമാണികമായ സാമ്പത്തിക ശാസ്ത്രത്തിൽ ഇത്തരം സാമ്പത്തിക സംവിധാനങ്ങൾ ഇച്ഛാ യോഗ്യമായതാണൊ അല്ലയോ എന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നു.

  20. താഴേ നൽകിയവയെ വ്യക്തമായ തലക്കെട്ട് നൽകി വേർത്തിരിക്കുക.
  21. വില സംവിധാനം, ക്ഷേമ പ്രേരണ, പൊതുമേഖല, ആസൂത്രണം, ആഞ്ജാപിത സമ്പദ് വ്യവസ്ഥ, സ്വകാര്യ മേഖല, ലാഭ പ്രേരണ, മത്സരം.

    ഉത്തരം

    Table 1.4
    മുതലാളിത്ത സമ്പദ് വ്യവസ്ഥ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ
    വില സംവിധാനം ക്ഷേമ പ്രേരണ
    സ്വകാര്യ മേഖല പൊതുമേഖല
    ലാഭ പ്രേരണ ആസൂത്രണം
    മത്സരം ആഞ്ജാപിത സമ്പദ് വ്യവസ്ഥ
  22. ഒരു ഉല്പാദന സാധ്യത വക്രം താഴേ നൽകിയിരിക്കുന്നു.
    സമ്പദ് വ്യവസ്ഥയുടെ ഉല്പാദനം c എന്ന ബിന്ദുവിൽ വച്ചാണങ്കിൽ അത് എന്തിനെ സൂചിപ്പിക്കുന്നു..
    1. ഭക്ഷണത്തിന്റെ ഉല്പാദനം OF1 ൽ നിന്ന് OF2 ആയി ഉയർത്തുന്നുവെങ്കിൽ ഉണ്ടാകുന്ന അവസരാത്മക ചെലവ് എത്ര?.
    2. സമ്പദ് വ്യവസ്ഥയുടെ ഉല്പാദനം C എന്ന ബിന്ദുവിൽ വച്ചാണങ്കിൽ അത് എന്തിനെ സൂചിപ്പിക്കുന്നു ?.
    PPC

    ഉത്തരം

    1. ഒരു വസ്തു ഉല്പാദിപ്പിക്കാനായി കുറെ വിഭവങ്ങൾ ഉപയോഗിക്കുമ്പോൾ അടുത്ത വസ്തുവിന്റെ ഉല്പാദനം തെജിക്കേണ്ടി വരുന്നു . ഈ തെജിക്കലിനെ വസ്തുവിന്റെ അധിക യൂണിറ്റിന്റെ അവസരാ ത്മക ചെലവ് എന്ന് പറയുന്നു. ഇവിടെ, ഭക്ഷണത്തിന്റെ ഉല്പാദനം OF1 ൽ നിന്ന് OF2 ആയി ഉയർത്തുമ്പോൾ ഉണ്ടാകുന്ന അവസാരാത്മക ചെലവ് M1 M2യന്ത്രത്തിന്റെ അളവാണ്.
    2. ഉല്പാദനം C എന്ന ബിന്ദുവിലാണങ്കിൽ അത് സൂചിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥ ലഭ്യമായ വിഭവങ്ങൾ പൂർണ്ണമായും വിനിയോഗിക്കുന്നില്ല എന്നാണ്.
  23. താഴേ തന്നിരിക്കുന്ന ചരങ്ങളെ സാമ്പത്തിക ശാസ്ത്രത്തിന്റെ രണ്ട് ശാഖകളായി തരം തിരിക്കുക.
  24. ഒരു രാജ്യത്തിന്റെ ഇറക്കുമതി , സ്വർണ്ണ വില, വിനിമയ നിരക്ക്, ദേശീയ സമ്പാദ്യം, സീമാന്ത ഉല്പന്നം, ധനക്കമ്മി , ഒരു ഉപഭോക്താവിന്റെ വരുമാനം, ശരാശരി വരുമാനം.

    Answer

    Table 1.5
    സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം സ്ഥൂല സാമ്പത്തിക ശാസ്ത്രം
    സ്വർണ്ണ വില ഒരു രാജ്യത്തിന്റെ ഇറക്കുമതി
    ശരാശരി വരുമാനം വിനിമയ നിരക്ക്
    ഒരു ഉപഭോക്താവിന്റെ വരുമാനം ദേശീയ സമ്പാദ്യം
    സീമാന്ത ഉല്പന്നം ധനക്കമ്മി
  25. സമ്പദ് വ്യവസ്ഥയിലെ ഉല്പന്ന സാധ്യത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ത് ?
  26. ഉത്തരം

    വിഭവങ്ങൾ പരിമിതമായതിനാൽ എന്ത് ഉല്പാദിപ്പിക്കണം, എത്ര അളവിൽ ഉല്പാദിപ്പിക്കണം തുടങ്ങിയ പ്രശ്നങ്ങൾ നിലനിൽക്കുന്നു. അത് കൊണ്ട്, ഈ പ്രശ്നങ്ങൾ തിരിച്ചറിയുവാൻ ഉല്പാദന സാധ്യത വക്രം ഉപയോഗപ്പെടുത്തുന്നു. ലഭ്യമായ വിഭവങ്ങൾക്ക് അനുസരിച്ച് ഉല്പന്നങ്ങൾ എങ്ങനെ ഉല്പാദിപ്പിക്കാം എന്നുള്ളതിനെപ്പറ്റി ഇത് ഒരു രൂപ കൽപ്പന നമുക്ക് നൽകുന്നു.

  27. A എന്ന കോളം B യുമായും C യുമായും യോജിപ്പിക്കുക.
  28. Table 1.6
    A B C
    തുടക്കത്തിനോട് കോൺകേവ് രൂപം കേന്ദ്ര ആസൂത്രിത സമ്പത്ത് വ്യവസ്ഥ ഉല്പാദന സാധ്യതാ വക്രം
    സാമ്പത്തിക പ്രവർത്തനങ്ങളുടെ സംഘാടനം സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം സ്ഥൂല സാമ്പത്തിക ശാസ്ത്രം
    സാമ്പത്തിക ശാസ്ത്രത്തിന്റെ ശാഖകൾ വർദ്ധിച്ചു വരുന്ന അവസരാത്മക ചെലവ് കമ്പോള സമ്പദ് വ്യവസ്ഥ
    ഉത്തരം

    Table 1.7
    A B C
    തുടക്കത്തിനോട് കോൺകേവ് രൂപം വർദ്ധിച്ചു വരുന്ന അവസരാത്മക ചെലവ് ഉല്പാദന സാധ്യതാ വക്രം
    സാമ്പത്തിക പ്രവർത്തനങ്ങളുടെ സംഘാടനം കേന്ദ്ര ആസൂത്രിത സമ്പത്ത് വ്യവസ്ഥ കമ്പോള സമ്പദ് വ്യവസ്ഥ
    സാമ്പത്തിക ശാസ്ത്രത്തിന്റെ ശാഖകൾ സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം കമ്പോള സമ്പദ് വ്യവസ്ഥ
  29. സൂക്ഷ്മ സാമ്പത്തിക ശാസ്ത്രവും സ്ഥൂല സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള വ്യത്യാസം എഴുതുക.
  30. ഉത്തരം

    സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് സുക്ഷ്മ സാമ്പത്തിക ശാസ്ത്രം. അതായത് സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം ഓരോ സാമ്പത്തിക യൂണിറ്റിനെ കുറിച്ച് വിശദമായി പഠിക്കുന്നു . ചോദന സിദ്ധാന്തം, ഉല്പാദന ഘടക വില നിർണ്ണയ സിദ്ധാന്തം , സാമ്പത്തിക ക്ഷേമ സിദ്ധാന്തം തുടങ്ങിയവ സൂക്ഷ്മ സാമ്പത്തിക ശാസ്ത്രത്തിന്റെ പഠന മേഖലകളാണ്.

    സമ്പദ് വ്യവസ്ഥയെ മൊത്തമായി അഥവാ സമഗ്രമായി പഠിക്കുന്നതിനെയാണ് സ്ഥൂല സാമ്പത്തിക ശാസ്ത്രം എന്ന് പറയുന്നത് . സമ്പദ് വ്യവസ്ഥയിലെ വലിയ യൂണിറ്റുകളായ ദേശീയ വരുമാനം, മൊത്ത ചോദനം, മൊത്തം പ്രദാനം, മൊത്തം തൊഴിൽ, പൊതു വിലനിലവാരം, തുടങ്ങിയവ സ്ഥൂല സാമ്പത്തിക ശാസ്ത്ര പഠന മേഖലകളാണ്.

  31. സ്ഥിര സീമാന്ത അവസരാത്മക ചെലവ് കാണിക്കുന്ന ഒരു സാങ്കൽപ്പിക ഉല്പാദന സാധ്യത പട്ടിക തയ്യാറാക്കുക.
  32. ഉത്തരം

    Table 1.8
    ഉല്പാദന സാധ്യതകൾ കോട്ടൻ റബ്ബർ സീമാന്ത അവസരാത്മക ചെലവ്
    A 0 500 ___
    B 5 400 500-400=100/5=20
    C 10 300 400-300=100/5=20
    D 15 200 300-200=100/5=20
    E 20 100 200-100=100/5=20
    F 25 0 100-0=100/5=20

    മുകളിൽ കൊടുത്തിരിക്കുന്ന പട്ടികയിൽ, സീമാന്ത അവസരാത്മക ചെലവ് എല്ലാം തുല്യമാണ്. ഇത്തരം അവസ്ഥകളിൽ PPC യുടെ ആകൃതി നേർരേഖ പോലെ ആയിരിക്കും

  33. MOC യും PPC യും തമ്മിലുള്ള ബന്ധം വിശദമാക്കുക.
  34. ഉത്തരം

    PPC യുടെ ആകൃതി നിശ്ചയിക്കുന്നത് അതിന്റെ ചരിവാണ്, അതായത് സീമാന്ത അസരാത്മക ചെലവ് ആണ് (MOC). MOC വർദ്ധിക്കുമ്പോൾ PPC യുടെ ആകൃതി തുടക്കത്തിനോട് കോൺകേവ് രൂപമായിരിക്കും. ഇത് താഴേ ഗ്രാഫിൽ കാണിച്ചിരിക്കുന്നു.

    PPC

    MOC കുറയുമ്പോൾ PPC യുടെ ആകൃതി തുടക്കത്തിനോട് കോൺവെക്സ് രൂപമായിരിക്കും. ഇത് താഴേ ഗ്രാഫിൽ കാണിച്ചിരിക്കുന്നു.

    PPC

    MOC സ്ഥിരമായിരിക്കുമ്പോൾ PPC യുടെ ആകൃതി തുടക്കത്തിനോട് ലീനിയർ (നേർരേഖ) രൂപമായിരിക്കും. ഇത് താഴേ ഗ്രാഫിൽ കാണിച്ചിരിക്കുന്നു.

    PPC

  35. സൂക്ഷ്മ സാമ്പത്തിക ശാസ്ത്രവും സ്ഥൂല സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള വ്യത്യാസം പട്ടികപ്പെടുത്തുക.
  36. Table 1.9
    സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം സ്ഥൂല സാമ്പത്തിക ശാസ്ത്രം
    സമ്പദ് വ്യവസ്ഥയിലെ ചെറിയ യൂണിറ്റുകളെക്കുറിച്ച് പഠിക്കുന്നു സമ്പദ്വ്യവസ്ഥയിലെ മൊത്തം യൂണിറ്റുകളെക്കുറിച്ച് പഠിക്കുന്നു
    ഹ്രസ്വ വീക്ഷണമാണ് വിഹഗ വീക്ഷണമാണ്
    ഭാഗിത സന്തുലിത വിശകലനം നടത്തുന്നു പൊതു സന്തുലിത വിശകലനം നടത്തുന്നു
    വില സിദ്ധാന്തം എന്നും അറിയപ്പെടുന്നു വരുമാന സിദ്ധാന്തം എന്നും അറിയപ്പെടുന്നു

  37. സമ്പദ് വ്യവസ്ഥയുടെ പ്രധാന പ്രശ്നങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സെമിനാർ തയ്യാറാക്കുക.
  38. ഉത്തരം

    ബഹുമാനപ്പെട്ട ടീച്ചർ,

    പ്രിയപ്പെട്ട സുഹൃത്തുക്കളെ , ഞാനിവിടെ അവതരിപ്പിക്കാൻ പോകുന്ന സെമിനാർ ഒരു സമ്പത്ത് വ്യവസ്ഥയുടെ കാതലായ പ്രശ്നങ്ങൾ എന്നതാണ്. ഇത് പ്രധാനമായും നാല് ഭാഗങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത്. ആദ്യഭാഗം ആമുഖവും, രണ്ടാം ഭാഗം കാതലായ പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരണവും മൂന്നാം ഭാഗം എങ്ങനെയാണ് വിവിധ സാമ്പത്തിക സംവിധാനങ്ങൾ ഈ കാതലായ പ്രശ്നങ്ങൾ പരിഹരിക്കുന്നത് എന്നും അവസാനമായി സമാഹരിക്കുകയുമാണ് ചെയ്യുന്നത്.

    1 ആമുഖം.

    സാമ്പത്തിക സംവിധാനങ്ങളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി സമ്പത്ത് വ്യവസ്ഥകളെ പൊതുവെ മുതലാളിത്ത സമ്പദ് വ്യവസ്ഥയെന്നും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയെന്നും മിശ്ര സമ്പത്ത് വ്യവസ്ഥയെന്നും മൂന്നായി തരം തിരിച്ചിരിക്കുന്നു. സമ്പത്ത് വ്യവസ്ഥയുടെ സ്വഭാവം ഏതായാലും ശരി, എല്ലാ സമ്പദ് വ്യവസ്ഥകളും കാതലായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. അപരിമിതമായ ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള പൊരുത്തം ഇല്ലായ്മയിൽ നിന്നാണ് അടിസ്ഥാന സാമ്പത്തിക പ്രശ്നം ഉയർന്നു വന്നത്.

    2. വിവരണം.

    അടിസ്ഥാന സാമ്പത്തിക പ്രവർത്തനങ്ങളുടെ ഗതി അനുസരിച്ച് ഏതൊരു സമൂഹവും വിഭവങ്ങളുടെ ദൗർലഭ്യത അഭിമുഖീകരിക്കുകയും അതിൽനിന്ന് തിരഞ്ഞെടുപ്പ് എന്ന പ്രശ്നം ഉയർന്നു വരികയും ചെയ്യുന്നു. ഈ പ്രശ്നത്തിൽ എന്ത് ഉൽപാദിപ്പിക്കണം, എത്ര അളവിൽ ഉത്പാദിപ്പിക്കണം, എങ്ങനെ ഉൽപാദിപ്പിക്കണം, ആർക്കുവേണ്ടി ഉത്പാദിപ്പിക്കണം എന്നിവയെ സംബന്ധിച്ച തീരുമാനങ്ങൾ ഉൾക്കൊള്ളുന്നു. ഇവ താഴെ വിവരിക്കുന്നു.

    എന്തു ഉൽപാദിപ്പിക്കണം ? എത്ര അളവിൽ ഉത്പാദിപ്പിക്കണം?

    ഏതൊരു സമൂഹത്തിനും ആയിരക്കണക്കിന് സാധനങ്ങളും സേവനങ്ങളും ആവശ്യമാണ്. വിഭവങ്ങൾ ദുർലഭം ആകയാൽ, ഈ സാധന സേവനങ്ങൾ മുഴുവനായി ഉത്പാദിപ്പിക്കാൻ കഴിയുകയില്ല. അതിൽ എന്ത് ഉൽപാദിപ്പിക്കണം എന്ന് നിർണായകമായ തീരുമാനം ആദ്യം തന്നെ കൈക്കൊള്ളണം. ഒരിക്കൽ ഈ തീരുമാനം എടുത്തു കഴിഞ്ഞാൽ അടുത്ത പ്രശ്നം അവ എത്ര അളവിൽ ഉൽപാദിപ്പിക്കണം എന്ന തീരുമാനമാണ്.

    എങ്ങനെ ഉൽപാദിപ്പിക്കണം ?

    വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സാധനങ്ങൾ ഉൽപ്പാദിപ്പിക്കാൻ കഴിയും. ഇവിടെ പ്രധാനമായും രണ്ടു തരത്തിലുള്ള സാങ്കേതികവിദ്യകൾ നിലനിൽക്കുന്നു. മൂലധന തീവ്ര സാങ്കേതിക വിദ്യയും ( കൂടുതൽ മൂലധനവും കുറഞ്ഞ തൊഴിലും ഉപയോഗിക്കുന്നത് ) തൊഴിൽ തീവ്ര സാങ്കേതിക വിദ്യയും ( കൂടുതൽ തൊഴിലും കുറഞ്ഞ മൂലധനവും ഉപയോഗിക്കുന്നത് ). ഏത് സാങ്കേതിക വിദ്യ തെരഞ്ഞെടുക്കും എന്നുള്ളതാണ് ഇവിടെ നിലനിൽക്കുന്ന പ്രശ്നം. ഏറ്റവും കാര്യക്ഷമമായത് ഏതാണോ അതാണ് ഏറ്റവും നല്ല സാങ്കേതികവിദ്യ. ദുർലഭ വിഭവങ്ങളുടെ മിതവ്യയത്തിലൂടെ കാര്യക്ഷമത പരമാവധിയാക്കാം.

    ആർക്കുവേണ്ടി ഉത്പാദിപ്പിക്കണം?

    ഇത് വിതരണ പ്രശ്നവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേശീയ ഉൽപ്പന്നം, നാല് ഉല്പാദന ഘടകങ്ങൾ ആയ ഭൂമി, അധ്വാനം, മൂലധനം, സംരംഭം എന്നിവയ്ക്കിടയിൽ വാടക, വേതനം, പലിശ, ലാഭം എന്നിവയായി വിഭജിക്കുന്നതാണ് വിതരണത്തിൽ ഉൾപ്പെടുന്നത്. ഇതിനെ “പ്രവർത്തനാത്മകവിതരണം” എന്ന് പറയുന്നു. ആർക്കുവേണ്ടി ഉല്പാദിപ്പിക്കണം എന്ന ചോദ്യം ജനങ്ങളുടെ വാങ്ങാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു.

    3. ഇത്തരം സാമ്പത്തിക പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം ?

    ലാളിത്ത സമ്പദ് വ്യവസ്ഥയിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നത് വില സംവിധാനത്തിൻറ സഹായത്തോടെയാണ്. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നത് ആസൂത്രണ അതോറിറ്റിയാണ്. ഒരു മിശ്ര സമ്പദ് വ്യവസ്ഥയിൽ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് വില സംവിധാനത്തിലൂടെയും ആസൂത്രണ സംവിധാനത്തിലൂടെയും ആണ്.

    4.ഉപസംഹാരം .

    ഏതൊരു സാമ്പത്തിക സംവിധാനവും ചില കാതലായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. ഏതൊരു സമ്പദ്‌വ്യവസ്ഥയിലും ഇത്തരം കാതലായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. എങ്ങനെയാണ് ഇത്തരം കാതലായ പ്രശ്നങ്ങൾ മറികടക്കുന്നത് എന്നത് സാമ്പത്തിക സംവിധാനങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു.

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *